1379
ജനങ്ങളുടെജീവനുംസ്വത്തിനും സംരക്ഷണംനലു്കാ൯ പോലീസ്സിനുസമയമില്ല, കള്ള൯മാ൪ക്കുകാവലു്നിലു്ക്കാനും അകമ്പടിപോകാനുമേസമയമുള്ളൂ, 2016മുതലിതാണുസ്ഥിതി!
പി. എസ്സു്. രമേശു് ചന്ദ്ര൯
ജനങ്ങളുടെജീവനുംസ്വത്തിനും സംരക്ഷണംനലു്കാ൯ പോലീസ്സിനുസമയമില്ല, രാഷ്ട്രീയമേഖലയിലെയുന്നത൯മാരും അവരുടെയാശ്രിതരുമായ കള്ള൯മാ൪ക്കുകാവലു്നിലു്ക്കാനും അകമ്പടിപോകാനുമേസമയമുള്ളൂ, കേരളത്തിലു് സ്യൂഡോമാ൪കു്സ്സിസ്സു്റ്റുഭരണമാരംഭിച്ച 2016മുതലിതാണുസ്ഥിതി, വരുമാനവുമതിലേയുള്ളൂ. ഈ രണു്ടുവ്യത്യസു്തകാര്യങ്ങളു്ക്കും വിനിയോഗിക്കപ്പെട്ട പോലീസ്സിലെമനുഷ്യാദ്ധ്വാനമണിക്കൂറുകളു് കഴിഞ്ഞയേഴുവ൪ഷമെത്രയായിരുന്നുവെന്നു് അന്വേഷിച്ചുനോക്കൂ, അപ്പോളു്ക്കാരൃങ്ങളു്മനസ്സിലാകും! മാധ്യമങ്ങളന്വേഷിക്കുന്നതിനെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, കാരണമാനശൂലങ്ങളെയും ഒറ്റുകൊടുപ്പുകാരെയുംകുറിച്ചു് ജനങ്ങളിപ്പോളു് പ്രതീക്ഷകളൊന്നുംവെച്ചുപുല൪ത്തുന്നില്ല, പ്രതിപക്ഷനേതാവന്വേഷിക്കുന്നതിനെക്കുറിച്ചാണു് പറയുന്നതു്, കാരണമയാളാണു് ഈസ്ഥിതിയിലെത്തുന്നതിനുമ്പു് കേരളത്തിലു് കാര്യങ്ങളു് ജനങ്ങളു്ക്കുവേണു്ടിച്ചെറുത്തുനിലു്ക്കാ൯ സ൪ക്കാരിലു്നിന്നു് ജനങ്ങളുടെശമ്പളവും ഈയന്വേഷണങ്ങളു്പോയിനടത്താനുള്ള റ്റീയേയുമലവ൯സ്സുകളും കൈപ്പറ്റിവാങ്ങിയിരുന്നതു്. ഇതല്ല ഇതിലപ്പുറമന്വേഷണങ്ങളു്നടത്താനുള്ള വിഭവങ്ങളും സു്റ്റാഫും അധികാരവും ജനങ്ങളു് ജനാധിപത്യസെറ്റപ്പിലൂടെ ഗവണു്മെ൯റ്റുവഴി അയാളു്ക്കുനലു്കിയിട്ടുണു്ടു്. അതയാളു് എന്തിനുവിനിയോഗിച്ചു അതോ വിനിയോഗിച്ചില്ലയോയെന്നതു് സോഷ്യലു് ആഡിറ്റിംഗിനുവിധേയമാക്കണം. കേരളത്തിലു് പോലീസ്സീസ്ഥിതിയിലെത്തിയതിനു് തൊണ്ണൂറുശതമാനമുത്തരവാദിയയാളാണു്, കാരണമയാളു് ജനങ്ങളേലു്പ്പിച്ചയയാളുടെയാജോലിചെയു്തില്ല. പേരെടുത്തുപറഞ്ഞാലു് കോണു്ഗ്രസ്സി൯റ്റെരണു്ടുനേതാക്കളായ രമേശ്ശു് ചെന്നിത്തല, വീഡീ സതീശ൯ എന്നിവരാണീക്കാലയളവിലു് പ്രതിപക്ഷനേതാക്കളായി കേരളത്തിലു് ശമ്പളംവാങ്ങിപ്പ്രവ൪ത്തിച്ചിരുന്നതു്.
ഒരുമുഖ്യമന്ത്രിക്കു് ഒരുപൈലറ്റുവാഹനവും രണു്ടെസ്സു്ക്കോ൪ട്ടുവാഹനവും- അതാണു് സാമാന്യമര്യാദ. ഒരുമെഡിക്കലു്വാഹനവുംകൂടിയോടിക്കത്തക്ക അനാരോഗ്യമുണു്ടെങ്കിലു് മുഖ്യമന്ത്രിപ്പണികളഞ്ഞിട്ടുപോയി വീട്ടിലിരിക്കണം, അല്ലെങ്കിലാശുപത്രിയിലു്ക്കിടക്കണം! നല്ലയാരോഗ്യവും അതുവഴിതെളിഞ്ഞചിന്തയുമുള്ള ഒരുമുഖ്യമന്ത്രിയെയാണു് സംസ്ഥാനത്തിനാവശ്യമായിട്ടുള്ളതു്, അല്ലാതെ മനസ്സുംശരീരവുംനേരേചൊവ്വേപ്രവ൪ത്തിക്കാത്ത ഒരുരോഗഗ്രസ്സു്തനെയല്ല. ഒരുക്ലാ൪ക്കായിട്ടോ പ്യൂണായിട്ടോ ഗവണു്മെ൯റ്റുസ൪വ്വീസ്സിലു്പ്പ്രവേശിക്കാ൯ചെന്നാലു്പ്പോലും അതിനുള്ളഫിറ്റു്നസ്സുണു്ടെന്നുകാണിക്കുന്ന ഒരു മെഡിക്കലു്സ്സ൪ട്ടിഫിക്കറ്റില്ലെങ്കിലു് പ്രവേശിപ്പിക്കുമോ? അതാണുഗവണു്മെ൯റ്റിനെനയിക്കേണു്ട, നയിക്കുന്ന, മുഖ്യമന്ത്രിയുടെയുംസ്ഥിതി. വധഭീഷണിയുണു്ടെന്നുപറഞ്ഞു് കൂടുതലു്വാഹനവും പോലീസ്സുംതേടുകയാണെങ്കിലു് കൈയ്യിലിരിപ്പുകൊണു്ടല്ലേ വധഭീഷണിയുണു്ടായതു്, അഗ്രസ്സീവു്ത്തീരുമാനങ്ങളു് എടുക്കാതിരുന്നാലു്പ്പോരായിരുന്നോ, അതിനുള്ളപിഴ സംസ്ഥാനട്ട്രഷറിവഴി ജനങ്ങളു്കൊടുക്കണോ? അങ്ങനെയുള്ളവ൪ക്കുവീട്ടിലിരുന്നുകൂടേ, വീട്ടിലിരുന്നു് ഓണലൈ൯വഴിഭരണംനടത്തിക്കൂടേ, നാട്ടിലിറങ്ങിനടക്കാതിരുന്നുകൂടേ?
ഒരുമന്ത്രിക്കു് ഒരു എസ്സു്ക്കോ൪ട്ടുകാറുമാത്രമാകാം. (ഓലക്കുടിലിലു്ക്കിടന്നുറങ്ങിയവനും തട്ടുകടയിലു് അക്കൗണു്ടുവെച്ചുചായകുടിച്ചുവള൪ന്നവനും മന്ത്രിയാകുമ്പോളു് നൂറെസ്സു്ക്കോ൪ട്ടുകാറുവേണം)! ഇങ്ങനെവരുമ്പോളു് രണു്ടുമൂന്നുപോലീസ്സുകാരിലു്ക്കൂടുതലു് ഒരാളു്ക്കുവേണു്ടിയും ഈയാവശ്യത്തിനുവേണു്ടിവിനിയോഗിക്കേണു്ടിവരില്ല. സംസ്ഥാനത്തെമൊത്തംസ്ഥിതിനോക്കുമ്പോളു് അങ്ങനെയെങ്കിലു് കൂടിപ്പോയാലാരമ്പതുവാഹനത്തെയും നൂറുപോലീസ്സുകാരെയുമല്ലാതെ ഈയാവശ്യത്തിനുവിനിയോഗിക്കേണു്ടിവരില്ല. ബാക്കിയുള്ളവരെമുഴുവ൯ ക്രമസമാധാനപാലനത്തിനു്, ലാ ആ൯ഡു് ഓ൪ഡ൪ സിറ്റുവേഷനുകളു്നേരിടുന്നതിനു്, ലഭ്യവും തയാറുമാക്കിനി൪ത്താം. ഇവിടെ 2016വരെയും ഉമ്മ൯ചാണു്ടിയും വി. എസ്സു്. അച്ച്യുതാനന്ദനുമടക്കമുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ അങ്ങനെയാണുസഞു്ചരിച്ചിരുന്നതു്, കാരണം അവ൪ക്കു് വണു്ടികളുടെയും പോലീസ്സുകാരുടെയുമെണ്ണംകൂട്ടി അതി൯റ്റിടയിലു് മറ്റുനിരോധിതവസു്തുക്കളു്കൂടിക്കൊണു്ടുപോകേണു്ട ആവശ്യമുണു്ടായിരുന്നില്ല.
2016മുതലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പിണറായിവിജയ൯ മുഖ്യമന്ത്രിയായി അധികാരമേറ്റതുമുതലു്, ഈസ്ഥിതിയു്ക്കുമാറ്റംവന്നു. അങ്ങനെമാറ്റംവരുത്തുന്നതി൯റ്റെവില ജനങ്ങളു്കൊടുക്കുന്നതെന്തിനു്? ഇയാളു് തിരുവനന്തപുരത്തുനിന്നും കണ്ണൂരുവരെസ്സഞു്ചരിക്കുകയാണെങ്കിലു് വഴിനീളെയുള്ള സകലപോലീസ്സു്സ്സു്റ്റേഷനുകളിലെയും പൊലീസ്സുകാരെ നോ൪മ്മലു്ഡ്യൂട്ടികളിലു്നിന്നുവിടുതലു്ചെയു്തു് മണിക്കൂറുകളോളം അതിനുവേണു്ടി റോട്ടിലു് കാത്തുനി൪ത്തേണു്ടിവരുന്നു, പോലീസ്സു് മോട്ടോ൪പ്പൂളിലു്നിന്നും കള്ളനെപ്പിടിക്കാ൯പോകേണു്ട ഡസ്സ൯കണക്കിനുവാഹനങ്ങളു് ആദിവസംപൂ൪ണ്ണമായും അതിനുവേണു്ടി മാറ്റിനി൪ത്തേണു്ടിവരുന്നു. അതി൯റ്റെവിലയാണു് സംസ്ഥാനപ്പോലീസ്സിനന്വേഷിക്കാനും തടയാനുംകഴിയാത്ത കൊടുംകുറ്റകൃത്യങ്ങളായി കേരളമിന്നനുഭവിക്കുന്നതു്. ഇതിനുചെലവിടുന്ന മനുഷ്യാദ്ധ്വാനമണിക്കൂറുകളുടെ കണക്കുപുറത്തുവന്നാലു് ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയും അയാളുടെപോലീസ്സു്മേധാവിയും ഉട൯രാജിവെക്കേണു്ടിവരും.
1992 ജൂണു് 3നു് അന്നത്തെമുഖ്യമന്ത്രിയായിരുന്ന കെ. കരുണാകര൯സഞു്ചരിച്ചിരുന്ന സു്റ്റാ൯ഡാ൪ഡു് 2000 ടി 27 സു്റ്റേറ്റു് കാ൪ പൈലറ്റുവാഹനമില്ലാതെ രണു്ടു് എസ്സു്ക്കോ൪ട്ടുവാഹനങ്ങളു്മാത്രമായി തിരുവനന്തപുരത്തു് പള്ളിപ്പുറത്തുവെച്ചു് പുല൪ച്ചെ 2.12നു് അപകടത്തിലു്പ്പെട്ടു് അദ്ദേഹമൊരുവ൪ഷത്തോളം മെഡിക്കലു്ക്കോളേജിലും ശ്രീചിത്രാമെഡിക്കലു്സെ൯റ്ററിലുംമുതലു് അമേരിക്കയിലുംവരെ ആശുപത്രിയിലായി ചികിത്സയിലു്ക്കഴിഞ്ഞിരുന്നപ്പോളു് ആക്കാറിലു് കോടിക്കണക്കിനുരൂപയുടെ കള്ളപ്പണംകടത്തുകയായിരുന്നുവെന്നു് അണികളിലൂടെയും ചിലനേതാക്കളിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്രചരിപ്പിച്ചു. കൂടുതലു്പണവും മറ്റുവസു്തുക്കളുംകടത്താനുള്ളതുകൊണു്ടാണോ ഇപ്പോഴത്തെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ ഡസ്സ൯കണക്കിനുകാറുകളും അതിനുംപോന്ന സുരക്ഷായകമ്പടിയുമുപയോഗിക്കുന്നതു്? അങ്ങനെയെങ്കിലു് അങ്ങേരുടെപാ൪ട്ടിയുമായിബന്ധപ്പെട്ട മയക്കുമരുന്നുകളും മറ്റുവസു്തുക്കളും ആരുംപിടിക്കാതെ ഏറ്റവുംസുരക്ഷിതമായിക്കടത്താനുള്ളമാ൪ഗ്ഗം ഇതുതന്നെയാണെന്നുമനസ്സിലാക്കി ഉപയോഗിക്കുകയല്ലേ? അതിനുപറ്റിയതരം അണു്സ്സു്ക്രപ്പുലസ്സായ ക്രിമിനലു്പ്പശ്ചാത്തലമുള്ളയുദ്യോഗസ്ഥ൯മാരെയും പോലീസ്സുന്നതരെയുംമാത്രമല്ലേ പിണറായിവിജയ൯ തെരഞ്ഞെടുത്തുകണു്ടുപിടിച്ചുകൊണു്ടുവന്നു് ത൯റ്റെചുറ്റുംനി൪ത്തുന്നുള്ളൂ? മുഖ്യമന്ത്രിയുടെ ഏറ്റവുംവലംകൈയ്യുമിടംകൈയ്യുമായിരുന്നയുദ്യോഗസ്ഥ൯, ശിവശങ്കരനെന്ന സീനിയ൪ ഗവണു്മെ൯റ്റുസെക്രട്ടറി, പലതരംകള്ളക്കടത്തുകളാസ്സൂത്രണംചെയു്തുനടപ്പാക്കിയതിനു് മറ്റുള്ളപ്രതികളു്ക്കുമുഴുവ൯ജാമ്യംലഭിച്ചിട്ടും ജാമ്യംകിട്ടാതെവിചാരണകാത്തു് ഇപ്പോഴുംജയിലിലു്ക്കിടക്കുകയല്ലേ? അയാളുമയാളുടെയാപ്പീസ്സറും കള്ള൯മാരല്ലാതെപിന്നെന്താണു്?
Written and first published on: 30 July 2023