Friday 30 December 2022

1186. ക൪ക്കടകക്കൂരികളെമാത്രംചേ൪ത്തു് ഒരു മന്ത്രിസഭയുണു്ടാക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മണു്ടയെത്രപട്ടതായിരിക്കണം, അണികളെത്ര സ്വന്തകാര്യവ്യഗ്രരായിരിക്കണം!

1186

ക൪ക്കടകക്കൂരികളെമാത്രംചേ൪ത്തു് ഒരു മന്ത്രിസഭയുണു്ടാക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മണു്ടയെത്രപട്ടതായിരിക്കണം, അണികളെത്ര സ്വന്തകാര്യവ്യഗ്രരായിരിക്കണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 12412158, Pixabay. Graphics: Adobe SP.

ക൪ക്കടകക്കൂരികളെമാത്രംചേ൪ത്തു് ഒരു മന്ത്രിസഭയുണു്ടാക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മണു്ടയെത്രപട്ടതായിരിക്കണം, അണികളെത്ര സ്വന്തകാര്യവ്യഗ്രരായിരിക്കണം! സ്വന്തമായി വ്യക്തിമുദ്രപതിപ്പിച്ച ഒരാളെങ്കിലുമാ മന്ത്രിസഭയിലുണു്ടോ? സാമൂഹ്യമണ്ഡലത്തിലു് ചലനമുണു്ടാക്കിയ ഒരാളെങ്കിലുമതിലുണു്ടോ? ജനനായകരായാരെങ്കിലുമുണു്ടോ- അങ്ങനെയാരെങ്കിലുമിനിയുണു്ടെങ്കിലു്? ആകെയറിയപ്പെടുന്നതായുള്ളതൊരു മുഖ്യമന്ത്രിവിജയനാണു്, അയാളാകട്ടേ ഏറ്റവുംഗ൪ഹണീയമായയഴിമതികളുടെയും കള്ളക്കടത്തുകളുടെയുംപേരിലാണു് പേരുകേട്ടിട്ടുള്ളതും!

കേരളത്തി൯റ്റെകലു്പ്പവൃക്ഷമായ തെങ്ങി൯റ്റെയോലകളുടെയറേഞു്ജുമെ൯റ്റു് ശ്രദ്ധിച്ചിട്ടുണു്ടോ? മഴപെയ്യുമ്പോളു് ഒരുതുള്ളിവെള്ളംപോലുംപാഴാക്കാതെ മുഴുവ൯ തെങ്ങി൯റ്റെചുവട്ടിലു്ത്തന്നെവീഴുന്നരീതിയിലാണതു്. മഴവെള്ളംപരമാവധി ഉപയോഗപ്പെടുത്താവുന്നരീതിയിലാണതു്. തുലാവ൪ഷംകഴിഞ്ഞു് അടുത്തപ്രധാനമഴക്കാലമായ ക൪ക്കടകപ്പേമാരിവരെ അതിനാവശ്യമുള്ളവെള്ളം ചുവട്ടിലു് മണ്ണിലു്ത്തന്നെശേഖരിച്ചുനിലനി൪ത്തേണു്ടതുണു്ടു്. തുലാവ൪ഷംകഴിഞ്ഞു് ഇടവപ്പാതിവരെയും തെങ്ങിലു്നിന്നും നല്ലവിളവുണു്ടാകുന്നുണു്ടു്. ഇടവപ്പാതിമഴയതിനുജൈവികയാവശ്യങ്ങളു്ക്കു് പോരാതെവരുന്നു. അതുകൊണു്ടു് എന൪ജിയും റിസോഴു്സ്സസ്സും- ഊ൪ജ്ജവും വിഭവങ്ങളും- കണു്സ്സ൪വ്വുചെയ്യുന്നതിനുവേണു്ടി കായു്ഫലങ്ങളുടെവള൪ച്ചയിലും വലിപ്പത്തിലും ഗുണനിലവാരത്തിലും എണ്ണത്തിലും ക൪ക്കടകപ്പേമാരിവരെയതൊരു റിസ്സു്ട്രിക്ഷനേ൪പ്പെടുത്തുന്നു. ക൪ക്കടകമാസത്തിലീനിയന്ത്രണമതി൯റ്റെ പാരമ്യത്തിലെത്തുന്നു. ഇക്കാലത്തുണു്ടാകുന്ന തേങ്ങകളെയാണുനമ്മളു് ക൪ക്കടകക്കൂരികളെന്നും തിരിവുകളെന്നുംവിളിക്കുന്നതു്. പലതും പേടുകളു്. എണ്ണത്തിലുമവകുറവായിരിക്കും. ക൪ക്കടകമഴകിട്ടുന്നതോടെ ഈനിയന്ത്രണംസ്വയംപി൯വലിക്കുന്നു. ഇക്കാലത്തുണു്ടാകുന്നതേങ്ങകളെയാരും അടുത്തതലമുറയുണു്ടാക്കുന്നതിനുള്ള വിത്തുകളായി ഉപയോഗിക്കുന്നില്ല.

ഒരുധനകാര്യമന്ത്രിയിലു്നിന്നും നമ്മളു്പ്രതീക്ഷിക്കുന്നതു് കടുത്തസാമ്പത്തികയച്ചടക്കവും ദു൪ച്ചെലവുനിയന്ത്രണവും വിലക്കയറ്റംപിടിച്ചുനി൪ത്താനും വിലതാഴോട്ടുകുറച്ചുകൊണു്ടുവരാനുമുള്ള ഫലപ്പ്രദമായനടപടികളുമാണു്. ഇതുമൂന്നുമൊരാളുടെഭരണത്തിലു് സംസ്ഥാനത്തു് സാമ്പത്തികമേഖലയിലുണു്ടായില്ലെങ്കിലു് അയാളൊരുപോഴനാണു്, ക൪ക്കടകക്കൂരിയാണു്. ഒരുസംസ്ഥാനത്തെസ്സാമ്പത്തികനടപടികളെപ്പറ്റി അയാളു്ക്കു് ഒന്നുമറിഞ്ഞുകൂടാ. നേരത്തേയുള്ളഫയലുകളു് ഗവണു്മെ൯റ്റിലുള്ളതുനോക്കി അതിലുള്ളനടപടികളു് അതേപടിപിന്തുട൪ന്നു് അയാളു് വിലക്കയറ്റംവ൪ദ്ധിപ്പിക്കുന്നു, ധൂ൪ത്തടിക്കാനുള്ളവരുമാനമുണു്ടാക്കാ൯ പുതിയധനാഗമമാ൪ഗ്ഗം കണു്ടുപിടിക്കുന്നു. അയാളുടെപ്രത്യേകവകയായി സാമ്പത്തികരംഗം കുത്തഴിഞ്ഞുതക൪ക്കുകയെന്നതല്ലാതെ ആമേഖലയിലു് അയാളുടെവേറേസംഭാവനയൊന്നുമില്ല. ഇതാണുകേരളത്തിലെ സാമ്പത്തികധനകാര്യമാ൪കു്സ്സിസ്സു്റ്റുമന്ത്രി കെ. എ൯. ബാലഗോപാല൯. ഇയാളു് ചാ൪ജ്ജെടുത്തശേഷം കേരളത്തിലു് വിലക്കയറ്റം സ൪വ്വകാലറെക്കാ൪ഡിലാണു്. അയാളുമയാളുടെമുഖ്യമന്ത്രിയുമല്ലാതെ വിലകുറഞ്ഞയൊരുവസു്തുപോലുമില്ല കേരളത്തിലു്. മുഖ്യമന്ത്രിക്കുവേണു്ടിയും അയാളുടെമന്ത്രിസഭയിലെ മറ്റുമന്ത്രിമാ൪ക്കുവേണു്ടിയും പൊതുവിലു് സമ്പന്ന൪ക്കുവേണു്ടിയുള്ള ഭരണത്തിനുവേണു്ടിയും (ഉദാഹരണത്തിനു് ലോകതലസ്ഥാനങ്ങളിലു് ആഘോഷിച്ചുകൂത്താടാ൯ ലോകകേരളസഭയെന്ന അയുക്തികാഭാസ്സത്തിനനുവദിക്കുന്ന അമ്പതുംനൂറുംകോടിരൂപകളു്തന്നെ!) അയാളു്നടത്തിയധൂ൪ത്തടിയിലു് ട്രഷറിശൂന്യമായി. നൂറുകണക്കിനുദ്യോഗസ്ഥ൯മാരും കുടുംബാംഗങ്ങളുമായി ട്രഷറിയിലു്നിന്നുപണമെടുത്തു് ഇയാളടക്കമിവ൪ നൂറുകണക്കിനുവിദേശയാത്രകളാണുപോയതു്. ട്രഷറിയിലു്പ്പണമില്ല, അതുകൊണു്ടുഞാ൯വരുന്നില്ലെന്നുപറഞ്ഞില്ല. ഇപ്പോളു് ലോകംമുഴുവ൯ കടംവാങ്ങാ൯നടക്കുന്നു.

ജനങ്ങളുമായി നേരിട്ടുള്ളയിടപാടിലു്വന്നുപെടുന്ന മറ്റൊരെണ്ണമാണു് ആരോഗ്യവകുപ്പിനെപ്പോലെ ഗതാഗതവകുപ്പു്. അതി൯റ്റെമുന്നണിവരുമാനംകൊണു്ടുവരലുകാരനാണു് ട്രാ൯സ്സു്പ്പോ൪ട്ടുബസ്സുസ൪വ്വീസ്സുനടത്തുന്ന കേയെസ്സാ൪ട്ടീസ്സീയെന്ന കേരളാ സു്റ്റേറ്റു് റോഡു് ട്രാ൯സ്സു്പ്പോ൪ട്ടു് കോ൪പ്പറേഷ൯. ആരുംകടംപറയാത്ത, ചെയ്യുന്നസേവനത്തിനു് ജനങ്ങളു് മു൯കൂറായി അപ്പോളു്ത്തന്നെ രൊക്കംപണംനലു്കുന്ന, ഒരുസ്ഥാപനമാണതു്. പക്ഷേയതിനു് ഇന്നു് അതി൯റ്റെജീവനക്കാ൪ക്കു് ശമ്പളമായി കാശ്ശുകൊടുക്കാ൯പണമില്ല, കാരണമതി൯റ്റെപേരിലുള്ള മന്ത്രിതലംമുതലുള്ള കനത്തവെട്ടിത്തീറ്റ. അമ്പതുലക്ഷത്തി൯റ്റെ നൂറു് യൂട്ടിലിറ്റിബസ്സുകളു് വാങ്ങിച്ചിടേണു്ടതി൯റ്റെസ്ഥാനത്തു് രണു്ടരയും മൂന്നും നാലും അഞു്ചുംകോടിരൂപാവിലയുള്ള പത്തു് ലക്ഷുറിബസ്സുകളു് വാങ്ങിച്ചിടും, കാരണം ബസ്സുകമ്പനികളിലു്നിന്നുള്ള മുഖ്യമന്ത്രിയും മന്ത്രിയും പാ൪ട്ടിയും ഉദ്യോഗസ്ഥപ്പടകളുംവരെയുള്ളവ൪ക്കുള്ള കനത്തകമ്മീഷ൯. ഇതെങ്ങനെപൊളിയാതിരിക്കും? ആ൯റ്റണിരാജുവെന്നൊരുത്തനാണു് ഇതി൯റ്റെമന്ത്രി.

ആരോഗ്യത്തിനൊരുമന്ത്രിയുണു്ടു്. വീണാജോ൪ജ്ജെന്നാണവരുടെപേരു്. ആരോഗ്യമൊഴിച്ചു് സകലകാര്യങ്ങളെക്കുറിച്ചുമവ൪ക്കറിയാം, പക്ഷേ ആരോഗ്യവകുപ്പൊരു പ്രൊഫഷണലുകളുടെ ഡിപ്പാ൪ട്ടുമെ൯റ്റാണെന്നുമാത്രമറിഞ്ഞുകൂടാ. അതിനകത്തു് നഴു്സ്സുമാരും ഫാ൪മ്മസിസ്സു്റ്റുകളും ടെക്കു്നീഷ്യ൯മാരുംമുതലു് ഡോക്ട൪മാ൪വരെയുള്ളവരെല്ലാം പ്രൊഫഷണലുകളാണു്- അതിനുള്ളപ്രത്യേകയോഗ്യതയും പരിശീലനവുംനേടിയവ൪. മരണംവരെയവ൪ക്കുപ്രാക്ടീസ്സുചെയ്യാം. അറുപതുവയസ്സാവുമ്പോളു് അല്ലെങ്കിലു് അനുയായികളു്കൈവിടുമ്പോളു്വരെയാണു് ഒരുരാഷ്ട്രീയക്കാര൯റ്റെയോ ഇവരെപ്പോലെയുള്ളയൊരരാഷ്ട്രീയക്കാരിയുടെയോ ആയുസ്സു്. അതി൯റ്റെയസ്വസ്ഥതയുമസൂയയുമാണു് ആരോഗ്യവകുപ്പിലുള്ളവരോടവരുടെയുള്ളിലു്. അതവരുടെയോരോനടപടികളിലും ഉത്തരവുകളിലുംകാണാം. ആപ്പ്രൊഫഷണലുകളെപ്പ്രതിസന്ധിയിലാക്കാനും ജനങ്ങളുടെമുന്നിലു്മാനംകെടുത്താനുമായി പഞ്ഞിയും തുണിയും മരുന്നുംമുതലു് ഒന്നും ആശുപത്രികളു്ക്കുവാങ്ങിച്ചുനലു്കുകയില്ല. അഥവാ എന്തെങ്കിലും വാങ്ങിച്ചുനലു്കിയാലു്ത്തന്നെ ആ ഓരോ ഐറ്റത്തി൯റ്റെയുംപുറകേ കോടിക്കണക്കിനുരൂപയുടെ അഴിമതിവാ൪ത്തകളു്വരും. അന്തസുള്ളസു്ത്രീകളെയുംപുരുഷ൯മാരെയുംപോലെ അതൊന്നുമില്ലാതെ പ൪ച്ചേയു്സ്സുനടത്തിക്കൂടേ?

അപ്പോളു് ഇവരൊക്കെയാണിന്നു് മന്ത്രിമാരായിനിയമിക്കത്തക്ക മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രീമെങ്കിലു്, ആപ്പാ൪ട്ടിയിന്നെത്രശുഷു്ക്കമായിരിക്കണം അറിവി൯റ്റെയും കഴിവി൯റ്റെയും ബൗദ്ധികതലത്തിലും ക൪മ്മതലത്തിലും! അവരുടെയണികളെത്ര ഇതൊന്നുംശ്രദ്ധിക്കാത്ത സ്വന്തകാര്യവ്യഗ്രരായിനടക്കുകയായിരിക്കണം!!

കേരളത്തിലെസ്സഹകരണബാങ്കുകളുടെ സമ്പൂ൪ണ്ണതക൪ച്ചയു്ക്കിടയാക്കിയ സു്തോഭജനകമായകാര്യങ്ങളു്ക്കുത്തരവാദിയായ മന്ത്രിയെക്കുറിച്ചു് മറ്റൊരുലേഖനം ഇതോടൊപ്പമെഴുതിയതു് 2023 ഒകു്ടോബ൪ 24നു് പ്രസിദ്ധീകരിച്ചിട്ടുണു്ടു്. അതിവിടെവായിക്കാം:

1442. രൂപംശരിയല്ലെങ്കിലും ബുദ്ധികൂ൪മ്മതയുള്ളൊരുജീവിയാണു് ചിമ്പാ൯സ്സി; രണു്ടാമത്തതുമൈനസ്സുചെയു്താലു് ആദ്യംപറഞ്ഞതാണീമന്ത്രി
https://sahyadrimalayalam.blogspot.com/2023/10/1442.html

Written on 14 December 2022 and first published on: 30 December 2022







No comments:

Post a Comment