Sunday 4 December 2022

1178. ആഹാരമില്ല, പോഷകമില്ല, തൊഴിലില്ല, കിടന്നുറങ്ങാ൯വീടില്ല, രോഗത്തിനു് മരുന്നില്ല, കുഞ്ഞുങ്ങളു്ക്കു് വിദ്യാഭ്യാസംനലു്കാ൯ പണമില്ല- ഈ ജനതയെയാണു് കേന്ദ്രപ്പൊലീസ്സിനെയിറക്കി അടിച്ചുതക൪ക്കണമെന്നു് കേരളത്തിലേക്ക്രൂരനായകളു് അലറിക്കൊണു്ടിരിക്കുന്നതു്

1178

ആഹാരമില്ല, പോഷകമില്ല, തൊഴിലില്ല, കിടന്നുറങ്ങാ൯വീടില്ല, രോഗത്തിനു് മരുന്നില്ല, കുഞ്ഞുങ്ങളു്ക്കു് വിദ്യാഭ്യാസംനലു്കാ൯ പണമില്ല- ഈ ജനതയെയാണു് കേന്ദ്രപ്പൊലീസ്സിനെയിറക്കി അടിച്ചുതക൪ക്കണമെന്നു് കേരളത്തിലേക്ക്രൂരനായകളു് അലറിക്കൊണു്ടിരിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.


ആഹാരമില്ല, പോഷകമില്ല, തൊഴിലില്ല, കിടന്നുറങ്ങാ൯വീടില്ല, രോഗത്തിനു് മരുന്നില്ല, കുഞ്ഞുങ്ങളു്ക്കു് വിദ്യാഭ്യാസംനലു്കാ൯ പണമില്ല- ഈ ജനതയെയാണു് കേന്ദ്രപ്പൊലീസ്സിറങ്ങി അടിച്ചുതക൪ക്കണമെന്നു് കേരളത്തിലേക്ക്രൂരനായകളു് അലറിക്കൊണു്ടിരിക്കുന്നതു്. ആ അലറുന്നതിലു് കേരളത്തിലെമുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയനുയായികളും നിയമസഭയിലെയെമ്മെല്ലേമാരും സംസ്ഥാനമന്ത്രിമാരും ഇടതുമുന്നണിയിലെ ഘടകകക്ഷികളും കേരളത്തിലെ പ്രമുഖമാധ്യമങ്ങളും സാംസു്ക്കാരികനായകളുംപെടുന്നു. പേപ്പട്ടികളെന്നല്ലാതെന്തുവിശേഷിപ്പിക്കാ൯!

ഈനായകളുടെയട്ടഹാസം ഫേസ്സുബുക്കിലും ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലെവിടെനോക്കിയാലുംകാണാം, ടെലിവിഷ൯ചാനലുകളിലു് ച൪ച്ചാനായു്ക്കളായിവന്നിരുന്നുകുരയു്ക്കുന്നതുകേളു്ക്കാം, പത്രമാധ്യമങ്ങളിലു് പത്രമുതലാളിമാരുമെഡിറ്റ൪മാരും ക്ഷണിച്ചാനയിച്ചുകൊണു്ടുവന്നവ൯മാരുടെ പ്രസു്താവനകളായിവായിക്കാം, നടുറോട്ടുമുക്കുകളിലു് പാ൪ട്ടിയാപ്പീസ്സിലു്നിന്നുള്ള എംഡീയെമ്മേയുമടിച്ചുകിറുങ്ങിനടക്കുന്നവ൯മാരുടെ കുരയലായി സന്ധ്യമയങ്ങുംനേരങ്ങളിലു്ക്കേളു്ക്കാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുമാറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും മുസ്ലിംലീഗി൯റ്റെയും കേരളാകോണു്ഗ്രസ്സി൯റ്റെയുമി൯ഡൃ൯ലീഗി൯റ്റെയും പാ൪ട്ടിയാപ്പീസ്സുകളുടെയകങ്ങളിലു് അട്ടഹാസങ്ങളായിക്കേളു്ക്കാം, തെരുവിലിറങ്ങിമൈക്കുംകെട്ടിജ്ജാഥകളായിനടന്നു് ഇടതുപക്ഷജനാധിപത്യമുന്നണിയെന്നനാണംകെട്ടവ൯മാരുടെ നാലുദിവസപ്പ്രചാരണപ്പ്രസംഗങ്ങളായിക്കേളു്ക്കാം. അദാനിയു്ക്കൊരാപത്തുവന്നപ്പോളു് ഞാനുണു്ടായിരുന്നേയെന്നുകാണിച്ചുതെളിയിക്കാനായുള്ള ദരിദ്രവാസ്സിക്കേരളത്തി൯റ്റെവെപ്രാളം! മുഖ്യമന്ത്രിക്കസേരയിലു്ത്തുടങ്ങി മന്ത്രിസഭയിലൂടെയും നിയമസഭയിലൂടെയുംനീങ്ങി സാമൂഹ്യമാധ്യമങ്ങളും മുഖ്യധാരാമാധ്യമങ്ങളും സമാന്തരധാരാമാധ്യമങ്ങളുംകടന്നു് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാ൪ട്ടിയാപ്പീസ്സുകളിലൂടെക്കയറിയിറങ്ങി അറബിക്കടലിലു് വിഴിഞ്ഞത്തുചെന്നുവീഴുന്നാ ദരിദ്രവാസ്സിനിസ്സ്വ൯മാരുടെ മിന്നലു്വെപ്രാളം.

ജീവിതംതക൪ന്നു് ശരീരംതള൪ന്നുമനസ്സുപിടഞ്ഞു് ശരണമറ്റുകരഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങളുടെമുഖത്തുനോക്കി ഇനിയൊന്നിനുംവയ്യാതിരിക്കുമ്പോളു് എതി൪വശത്തുള്ളപോലീസ്സി൯റ്റെക്രൂരതയും ജ൯മിവ൪ഗ്ഗത്തി൯റ്റെകൂലിപ്പടകളുടെയടിയും കോടതിയിലെടുത്തുകൊണു്ടിരിക്കുന്നകേസ്സുകളും മനസ്സുഞെരിച്ചുകൊണു്ടിരിക്കുമ്പോളു് ജീവിതവിഷമങ്ങളുടെതേങ്ങലുകളു്ക്കിടയിലു്ത്തന്നെ സമരത്തിനുപോയല്ലേമതിയാവൂയെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും മിച്ചഭൂമിസമരങ്ങളു്ക്കും കുടിയൊഴിപ്പിക്കലു്സ്സമരങ്ങളു്ക്കുംപോയ പാവങ്ങളുടെചരിത്രം നമ്മുടെകണ്മുന്നിലുണു്ടു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയല്ല, നമ്മുടെകണ്മുന്നിലുണു്ടു്. അതുപോലെ അതേയനുഭവങ്ങളിലൂടെകടന്നുപോകുന്ന കടപ്പുറത്തെകുറേഹതഭാഗ്യരുടെ കണ്ണീരി൯റ്റെചരിത്രം 2022ലു് ഇപ്പോളു് നമ്മുടെകണ്മുന്നിലു് എഴുതപ്പെട്ടുകൊണു്ടിരിക്കുന്നു- നാളെനമ്മളുടെയടുത്തതലമുറയു്ക്കിതുപോലെ വായിച്ചറിയാ൯. അതാണിന്നുപ്രതിദിനം മത്സ്യസമ്പത്തിലൂടെകേരളത്തെയൂട്ടിയ മത്സ്യത്തൊഴിലാളികളുടെജീവിതം. പ്രിയസുഹൃത്തുക്കളേ... സഹോദരങ്ങളേ... മൂക്കുമുട്ടെമീനുംതിന്നിട്ടേമ്പക്കമിടുന്നകേരളത്തി൯റ്റെയീ അദാനിമുതലാളിയു്ക്കുവേണു്ടിയുള്ള ചതിയുടെയുമൊറ്റുകൊടുപ്പി൯റ്റെയും ക്രൂരയിതിഹാസത്തിലു് ഈലേഖകനൊരുപങ്കുമില്ലേ.....!

നിയമബുക്കുകളു്മറിച്ചുമറിച്ചുനോക്കി എന്നവരുടെമേലു് കേന്ദ്രസേനയെയിറക്കണമെന്നു് ഗാഢമാലോചിച്ചുകൊണു്ടിരിക്കുന്ന നിയമയുപജീവനക്കാരുടെയും, ജനങ്ങളു്കയറിയടിക്കുമെന്നുപേടിച്ചു് സെക്രട്ടേറിയറ്റടച്ചുപൂട്ടിയതിനകത്തുഹനുമാ൯റ്റെ വാലുചുരുട്ടിവെച്ചപോലെ സുരക്ഷാഗോപുരംതീ൪ത്തു് സാമൂഹ്യവെടലകളായവീയ്യൈപ്പീമാ൪ക്കുമാത്രം പ്രവേശനമനുവദിച്ചു് അനേകംചങ്കുകളുടെയൂറ്റത്തോടെ കുലുങ്ങിവിറച്ചുകൊണു്ടു് ഈസ്സമുദ്രതീരജനതയെ കേന്ദ്രസേനയെയിറക്കിയടിക്കാനുള്ള ഗൂഢയാലോചനകളിലു്മുഴുകിക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെയും, മനുഷ്യ൯വെറുക്കുന്നചിത്രങ്ങളു്കാണുമ്പോളു് കേരളത്തിലെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും വിശിഷ്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ചരിത്രത്തിലെയേകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററെഴുതി ചിന്തപണു്ടബദ്ധത്തിനുപ്രസിദ്ധീകരിച്ച ‘തൊഴിലുനശിച്ചപ്പോളു്’ എന്നകവിതയിലെ ക്രൂരമായവരികളാണോ൪മ്മവരുന്നതു്:

‘അരിയെന്യേ തൊഴിലെന്യേ ഞങ്ങളു് മരിക്കയാ-
ണറിയുന്നോ കേളു്ക്കുന്നോ നിങ്ങളാരാ൯?
മണിമന്ദിരങ്ങളിലു് മന്ത്രിസ്സഭാംഗങ്ങളു്
മൃദുകുഷ്യനിട്ടകസ്സേരകളിലു്,
വിരവോടാവൈദ്യുതപ്പങ്കകളു്ത൯കീഴിലു്
ഭരണകാര്യാമഗ്നരായിരിപ്പൂ....
ഭരണകാര്യാമഗ്നരായിരിപ്പൂ.... !’

ഈഗാനം പൂ൪ണ്ണമായുംകേളു്ക്കണമെന്നുള്ളവ൪ ഇവിടെപ്പോവുക: https://www.youtube.com/watch?v=epwqzGKQfyc

Written and first published on: 05 December 2022






 

 

 

 

No comments:

Post a Comment