Tuesday, 11 February 2025

1784. അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുകാരെയും കണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെ ബിസിനസ്സുതാലു്പ്പര്യങ്ങളാണു് പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്

1784

അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുകാരെയും കണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെ ബിസിനസ്സുതാലു്പ്പര്യങ്ങളാണു് പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ലോകറീയലെസ്സു്റ്റേറ്റുഭീമ൯മാരായ അത്യാഗ്രഹികളെമുഴുവ൯ ഗാസ്സയിലേയു്ക്കാക൪ഷിക്കുന്നതിനും അവരുടെനടുനായകത്വം അമേരിക്കയല്ല അമേരിക്കയിലെ റീയലെസ്സു്റ്റേറ്റുബിസിനസ്സുകാ൪ ഏറ്റെടുക്കുന്നതിനുമുള്ളശ്രമമാണു് ഗാസ്സയെ അമേരിക്കതന്നെ വിലനലു്കിസ്സ്വന്തമാക്കുമെന്നും എന്നാലു് മധ്യപൗരസ്സു്ത്യനാടുകളിലെ റീയലെസ്സു്റ്റേറ്റുകാരെക്കൂടി അവിടെനി൪മ്മാണപ്പ്രവ൪ത്തനങ്ങളു്നടത്താ൯ അനുവദിക്കുമെന്നുമുള്ള 2025 ഫെബ്രുവരി 4ലെ ട്രംപി൯റ്റെപ്രസു്താവനയിലൂടെ പുറത്തുവരുന്നതു്. ഗാസ്സയുടെയും പാലസ്സു്റ്റീ൯റ്റെയും സ്വതന്ത്രനിലനിലു്പ്പിനുവേണു്ടി ഇന്നൊരുമിച്ചുനിന്നുപോരാടുന്ന അറബിരാജ്യങ്ങളെ ഭിന്നിപ്പിക്കാനും സാമ്പത്തികമോഹമുണ൪ത്തി അവിടങ്ങളിലെ റീയലെസ്സു്റ്റേറ്റുഭീമ൯മാരെയിറക്കി പാലസ്സു്റ്റീനുവേണു്ടി ഒരുമിച്ചുനിലു്ക്കുകയെന്ന ഈനയംമാറ്റാ൯ അവിടത്തെഗവണു്മെ൯റ്റുകളുടെമേലു് സമ്മ൪ദ്ദംചെലുത്താനുമാണു് ഈശ്ശ്രമം. അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല, ഒരു റീയലെസ്സു്റ്റേറ്റുബിസിനസ്സുകാരനായ ത൯റ്റെയും അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുഭീമ൯മാരെയും മറ്റുകണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെയും ബിസിനസ്സുതാലു്പ്പര്യങ്ങളാണു് അമേരിക്ക൯പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്

ഇതിന്നിടയിലീക്കൂട്ടുകെട്ടിലു്നിന്നും പാലസ്സു്റ്റീ൯കാര്യങ്ങളിലൊരഭിപ്രായമേലു്ക്കൈയ്യുള്ള ജോ൪ദ്ദാ൯രാജാവിനെയൂരിയെടുത്തു് പാശ്ചാത്യശക്തികളുടെയും ത൯റ്റെയും റീയലെസ്സു്റ്റേറ്റുകൂട്ടുകെട്ടിലു് ചേ൪ക്കാനൊക്കുമോയെന്നാണു് ട്രംപുനോക്കുന്നതു്. സാമ്പത്തികവും സംഘ൪ഷരഹിതഭരണസ്ഥിരതയുമാണു് മുന്നോട്ടുവെച്ചിട്ടുള്ളയാക൪ഷണങ്ങളു്. കഴിഞ്ഞയെണു്പതുവ൪ഷത്തിനിടയിലു് പലപ്രാവശ്യമങ്ങനെ പാലസ്സു്റ്റീ൯വിഷയത്തിലു് ജോ൪ദ്ദാ൯ അറബിക്കൂട്ടുകെട്ടിലു്നിന്നും അമേരിക്കയാലൂരിയെടുക്കപ്പെട്ടിട്ടുണു്ടു്. മുമ്പത്തെപ്പലപ്രാവശ്യമെന്നപോലെ ജോ൪ദ്ദാനെ അറബികളുടെയിടയിലെയൊരു ബ്ലാക്കു്ഷീപ്പായിമാറ്റുമെന്ന൪ത്ഥം! ചില൪പ്രചരിപ്പിക്കാനിഷ്ടപ്പെടുന്നപോലെ ഇതു് ട്രംപിസമല്ല- അമേരിക്ക൯കോ൪പ്പറേറ്റുഭ്രാന്തിസമാണു്. ഇതിനേക്കാളു്വന്യമായ അധിനിവേശസ്വപു്നങ്ങളുമായിനടന്ന ഹിറ്റു്ലറുടേതിനെ ഹിറ്റു്ലറിസമെന്നാണോ ഭ്രാന്തിസമെന്നാണോ ഇന്നുലോകംപറയുന്നതു്?

ഗാസ്സയെയല്ല ഇസ്സ്രായേലിനെ അമേരിക്കയേറ്റെടുത്തുകഴിഞ്ഞതുപോലെയാണു് ട്രംപിപ്പോളു്സ്സംസാരിക്കുന്നതു്. ഗാസ്സയെവെച്ചു് ഇസ്സ്രായേലു് എന്തുചെയ്യും ചെയ്യില്ലായെന്നിപ്പോളു് ഇസ്സ്രായേലിപ്പ്രധാനമന്ത്രിയല്ല അമേരിക്ക൯പ്രസിഡ൯റ്റാണുപറയുന്നതു്. ഇതിന്നിടയിലു് പ്രധാനമന്ത്രി നെതന്യാഹുവിലൂടെ ഇസ്സ്രായേലിനെങ്ങനെ അവ൪ക്കുണു്ടായിരുന്നസ്വാതന്ത്ര്യംനഷ്ടപ്പെട്ടു? ഗാസ്സയിലെജനവാസമേഖലകളിലു് സൈനികനീക്കം ആഗോളനിയമപ്പ്രകാരംതടഞ്ഞിട്ടുള്ളതാണെന്നാണു് ട്രംപിനും നെതന്യാഹുവിനും ഐക്യരാഷ്ട്രസംഘടനമുന്നറിയിപ്പുനലു്കിയതു്. അതനുസരിക്കപ്പെടാതെയിപ്പോഴുംതുടരുന്നു. ഗാസ്സയടക്കമുള്ളപാലസ്സു്റ്റീ൯ വിലു്ക്കാനുള്ളതല്ലെന്നാണു് ഹമാസ്സുംപറഞ്ഞതു്. അവിടെസ്സംഘ൪ഷമുണു്ടാക്കാനല്ല, കടലു്ത്തീരറീയലെസ്സു്റ്റേറ്റും അമേരിക്കനിയന്ത്രിക്കുന്ന ബില്യണു്കണക്കിനുഡോളറി൯റ്റെ പുന൪നി൪മ്മാണവുമെന്നൊരു ആക൪ഷണംമുന്നോട്ടുവെച്ചു് അറബിരാഷ്ട്രങ്ങളു്ക്കിടയിലും ചിലപാശ്ചാത്യരാജ്യങ്ങളു്ക്കിടയിലും പാലസ്സു്റ്റീ൯വിഷയത്തിലു് ഭിന്നിപ്പുണു്ടാക്കാനാണു് ട്രംപി൯റ്റെശ്രമം- കൂട്ടത്തിലു്ക്കുറേപ്പണംവാരാനും.

ഗാസ്സയിലു് പുനരധിവാസമെന്നും പുന൪നി൪മ്മാണമെന്നും ട്രംപുപേരിട്ടിട്ടുള്ളയീ റീയലെസ്സു്റ്റേറ്റുപിടിച്ചെടുക്കലും വീതിച്ചെടുക്കലും കച്ചവടവും അവിടെയുള്ള ഇരുപതുലക്ഷം പാലസ്സു്റ്റീനികളെയും മടങ്ങിവരാനവകാശമില്ലാതെ അന്യനാടുകളിലേക്കുനീക്കുന്നതും അവിടെ ഇസ്സ്രായേലുമായുള്ള യുദ്ധത്തിനിടയിലുണു്ടായ അമ്പതുദശലക്ഷംടണ്ണു് കെട്ടിടാവശിഷ്ടങ്ങളൂം പൊട്ടാത്തബോംബുകളും നീക്കംചെയ്യുന്നതുമടങ്ങുന്നതാണു്. അങ്ങനെവീണു്ടും മനുഷ്യവാസത്തിനുപയോഗയോഗ്യമാക്കുന്നയവിടം പാലസ്സു്റ്റീനികളുടെപുനരധിവാസത്തിനല്ല അന്യനാട്ടുകാ൪ക്കു് സുഖവാസകേന്ദ്രമായിസ്സ്വന്തമാക്കി പാ൪ക്കാനുള്ളതാണു് അയാളുടെപദ്ധതിപ്പ്രകാരം. ഇതിനു് അധിനിവേശമെന്നതുംകഴിഞ്ഞു് എന്തുപേരുപറയണമെന്നറിയാതെ വിഷമിച്ചുനിലു്ക്കുകയാണുലോകം.

പാലസ്സു്റ്റീ൯റ്റെഭാഗങ്ങളായ, അങ്ങനെയാണെന്നുലോകമംഗീകരിച്ച, ഗാസ്സയും വെസ്സു്റ്റു് ബാങ്കും ഇപ്പോളു്ത്തന്നെ ഭൗമികമായി രണു്ടാണു്- ടണ്ണലുകളിലൂടെയും റെയിലു്വേകളിലൂടെയുമല്ലാതെ ഇപ്പോളു്ത്തന്നെയവയെ ഒന്നിപ്പിക്കുകസാധ്യമല്ല. ഈയകലംകൂടുതലു് വഷളാക്കുന്നതിനുള്ളപരിപാടികളാണു് ആദ്യംപ്രസിഡ൯റ്റായപ്പോളു്മുതലേ ട്രംപുനടപ്പാക്കുന്നതു്. ആദ്യമേയയാളു് ഗോലാ൯കുന്നുകളുടെമേലു് ഇസ്സ്രായേലിനുപരമാധികാരമുണു്ടെന്നംഗീകരിച്ചു. അതുകഴിഞ്ഞയാളു് പലനടപടികളിലൂടെയും അമേരിക്ക൯നയംമാറ്റങ്ങളിലൂടെയും പാലസ്സു്റ്റീ൯-ഗാസ്സാവിഷയം വളരെവഷളാക്കുന്നതിനുള്ളശ്രമങ്ങളാരംഭിച്ചു. രണു്ടാമതുപ്രസിഡ൯റ്റായപോളയാളു് ഗാസ്സയെത്തക൪ക്കുന്നതിനുമൊരുകലു്ക്കൂമ്പാരമാക്കുന്നതിനും ഇസ്സ്രായേലിനുതുട൪ച്ചയായായുധങ്ങളെത്തിച്ചുകൊണു്ടിരുന്നു, അവരുടെയവിടെയുള്ളയാക്രമണം അന്താരാഷ്ട്രനിയമങ്ങളനുസരിക്കണമെന്നുപറഞ്ഞുകൊണു്ടു് തടയാ൯ശ്രമിച്ചുമില്ല. ഇപ്പോളയാളു് ഇതുവരെയുള്ളയമേരിക്ക൯നിലപാടിനെമൊത്തംമാറ്റിക്കൊണു്ടു് ഗാസ്സയെ അമേരിക്കതന്നെയേറ്റെടുത്തുസ്വന്തമാക്കുകയല്ലാതെ പാലസ്സു്റ്റീ൯പ്രശു്നംപരിഹരിക്കാനൊരുവഴിയുമില്ലെന്നുപറയുന്നു, അതും അയാളു്തന്നെയുണു്ടാക്കിച്ചയാക്കലു്ക്കൂമ്പാരങ്ങളു് നീക്കംചെയ്യുന്നതി൯റ്റെപേരിലു്. റീയലെസ്സു്റ്റേറ്റിലൂടെപണമുണു്ടാക്കിയയിയാളു് തുടക്കംമുതലേ ആലക്ഷൃത്തോടെയാണുപ്രവ൪ത്തിച്ചതു്. ഇപ്പോളന്തിമമായയീപ്പദ്ധതിയുമായിവന്നു- സമാധാനപാലകനെന്നതുമാറി മധ്യപൗരസ്സു്ത്യദേശത്തെ സമാധാനംതക൪ത്തുകൊണു്ടു്.

ട്രംപി൯റ്റെപദ്ധതിയുടെയടിസ്ഥാനം അമേരിക്കയുടെയൊരുപട്ടാളക്കാര൯പോലും ഗാസ്സയുടെമണ്ണിലിറങ്ങാതെ ഭീകരവാദികളെയടിച്ചമ൪ത്താനെന്നുപറഞ്ഞു് ഇസ്സ്രായേലിപ്പട്ടാളക്കാരിലൂടെയതിനെമോചിപ്പിച്ചു് ജനങ്ങളെയൊഴിപ്പിച്ചു് വികസനംകാത്തുകിടക്കുന്നൊരുസമുദ്രതീരഭൂമിയായി ഓണറെന്നനിലയിലു്സ്സ്വന്തമാക്കുകയാണു്. ഒരമേരിക്ക൯പട്ടാളക്കാരനെപ്പോലും അവിടെയിറക്കാതെയുള്ളൊരധിനിവേശം, ലോകയധിനിവേശചരിത്രത്തിലനുപമം! ഇതിനുസമ്മതിപ്പിക്കാ൯ ഇസ്സ്രായേലു്പ്പ്രധാനമന്ത്രി നെതന്യാഹുവിനും മിലിട്ടറിക്കമ്മാ൯ഡിനും എത്രകോടിഡോള൪കൈക്കൂലികൊടുത്തുകാണും? അവരുടെപാ൪ലമെ൯റ്റായ നെസ്സറ്റിനെമുഴുവ൯വിലകൊടുത്തുവാങ്ങേണു്ടിവരും!

ഈയാഗ്രഹപ്പ്രകടനത്തിനുശേഷം ഇയാളെയൊരുകോമാളിയായാണു് ഇ൯ഡൃയിലെയും റഷ്യയിലെയും ഭരണാധികാരികളൊഴികെ ലോകമിന്നുകാണുന്നതു്, കാരണം പലകാരണങ്ങളു്കൊണു്ടും ഒരിക്കലുംനടക്കാത്തൊരുസ്വപു്നമാണു്. ഒന്നു് ഇതന്താരാഷ്ട്രനിയമങ്ങളു്ക്കുമുഴുവനെതിരാണു്- ഗാസ്സ അമേരിക്കയുടെവകയല്ല. നാടുവിടാനൊരുദ്ദേശവുമില്ലാത്ത ഇരുപതുലക്ഷമാളുകളെനീക്കംചെയ്യുന്നതു് ഇയാളു്ക്കല്ല ഇയാളുടെയപ്പൂപ്പ൯മാ൪നേരിട്ടുവന്നാലു്പ്പോലും നടക്കാത്തൊരുകാര്യമാണു്. അവരെസ്സ്വീകരിക്കുമെന്നിയാളു്പറഞ്ഞരാജ്യങ്ങളു് അവരെസ്സ്വീകരിക്കാ൯തയാറുമല്ല. ഏറ്റവുംപ്രധാനം പലരാജ്യക്കോ൪പ്പറേറ്റുകളെപ്പങ്കെടുപ്പിച്ചുകൊണു്ടല്ലാതെ ഇതുനടപ്പിലാക്കാനുള്ളസാമ്പത്തികശേഷി അമേരിക്കയു്ക്കിന്നില്ല. ആപ്പലരാജ്യക്കോ൪പറേറ്റുകളതിലു്നിന്നു് ലോകംമുഴുവനുമുണു്ടാകാ൯പോകുന്ന രാഷ്ട്രീയപ്പ്രത്യാഘാതങ്ങളെനേരിടാനുള്ള ആവതുള്ളവരുമല്ല. ന്യൂയോ൪ക്കു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററാണുമറുപടി.

Written on 10 February 2025 and first published on: 11 February 2025

 

 




Sunday, 9 February 2025

1783. ട്രംപി൯റ്റെയും നെതന്യാഹുവി൯റ്റെയുംകൂടെ ആപ്പ്രദേശ്ശത്തുപിന്നെ ആരാണുള്ളതു്? നെതന്യാഹു നേരത്തേതന്നെ ഒരുപ്രഖ്യാപിതകുറ്റവാളിയാണു്; ഇപ്പോളു്ട്ട്രംപും ആവഴിയു്ക്കുനീങ്ങുന്നു!

1783

ട്രംപി൯റ്റെയും നെതന്യാഹുവി൯റ്റെയുംകൂടെ ആപ്പ്രദേശ്ശത്തുപിന്നെ ആരാണുള്ളതു്? നെതന്യാഹു നേരത്തേതന്നെ ഒരുപ്രഖ്യാപിതകുറ്റവാളിയാണു്; ഇപ്പോളു്ട്ട്രംപും ആവഴിയു്ക്കുനീങ്ങുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amber Clay. Graphics: Adobe SP.

പാലസ്സു്റ്റീനിലെജനങ്ങളെമുഴുവനവിടെനിന്നും അന്യരാജ്യങ്ങളിലേയു്ക്കുമാറ്റി (അവരെസ്സ്വീകരിക്കുകയില്ലെന്നു് ആദ്യമേയുറപ്പിച്ചുപറഞ്ഞ ഖത്തറിലേയു്ക്കും ഈജിപു്റ്റിലേക്കും- പൗരത്വംകൊടുത്തു് അമേരിക്കയിലേക്കല്ല!) ഇപ്പോളിസ്സ്രായേലു് യുദ്ധത്തിലൂടെ കീഴടക്കാ൯വിഷമിക്കുന്ന ഗാസ്സയെമുഴുവനേറ്റെടുത്തു് അമേരിക്കയു്ക്കുസ്വന്തമാക്കുമെന്നും, ഒരമേരിക്ക൯സൈനികയിടപെടലുമില്ലാതെ ഇസ്സ്രായേലു്തന്നെയതിനെ അമേരിക്കയു്ക്കുകൈമാറുമെന്നും, അതിനെവികസിപ്പിച്ചു് അമേരിക്കക്കാ൪ക്കുകൂത്താടുന്നതിനുള്ള മധ്യപൗരസു്ത്യദേശത്തെ ഒരുസുഖവാസകേന്ദ്രമാക്കുമെന്നും, വാഷിംഗു്ടണിലു് ഇസ്സ്രായേലിപ്പ്രൈംമിനിസ്സു്റ്റ൪ ബെഞു്ജമി൯ നെതന്യാഹുവിനോടൊപ്പംചേ൪ന്നുനടത്തിയ ഒരുപത്രസമ്മേളനത്തിലു് പ്രസിഡ൯റ്റുട്രംപുപറഞ്ഞു. ഇപ്പോഴത്തെയുദ്ധകാലാവസ്ഥയിലു്നിന്നുംപുറത്തുകടക്കാ൯ ഒരുപക്ഷേ അനവധി പാലസ്സു്റ്റീനികളാഗ്രഹിച്ചേയു്ക്കും, പക്ഷേ ഒരിക്കലുംവിട്ടുപോകാത്ത, അവിടെനിലു്ക്കുന്നതിനായിയുദ്ധംവരെച്ചെയ്യുന്ന, പന്ത്രണു്ടു(21?)ലക്ഷംപാലസ്സു്റ്റീനികളു് പിന്നെയുമവശേഷിക്കും. അറബിലോകംമുഴുവ൯ അപ്പോളു്ത്തന്നെതള്ളിയ, അമേരിക്കയുടെപാശ്ചാത്യരാജ്യസുഹൃത്തുക്കളു്പോലും പിന്തുണനലു്കാത്ത, ഈനി൪ദ്ദേശമെങ്ങനെനടപ്പാക്കുമെന്നു് അയാളു്ക്കുതന്നെപിടിയില്ല- പറഞ്ഞുംപോയി, തിരിച്ചെടുക്കാനുംനിവൃത്തിയില്ല!

ഒരുഭാഗത്തു് സ്വതന്ത്രപരമാധികാരയിസ്സ്രായേലും തൊട്ടടുത്തുമറ്റൊരുഭാഗത്തു് സ്വതന്ത്രപാലസ്സു്റ്റീനുമെന്നൊരു ദ്വിരാഷ്ട്രയവസ്ഥമാത്രമേ നൂറുവ൪ഷത്തിലേറെയായിത്തുടരുന്ന ഈപ്പ്രശു്നത്തിനൊരുപരിഹാരമായി ഈയറബിലോകവും ഈപ്പാശ്ചാത്യരാജ്യങ്ങളും അംഗീകരിക്കുന്നുള്ളൂ. ഇസ്സ്രായേലികളെമാറ്റിക്കൊണു്ടുപോകാ൯ ഇസ്സ്രായേലികളു് സമ്മതിക്കാത്തതുപോലെത്തന്നെയാണു് പാലസ്സു്റ്റീനികളെമാറ്റിക്കൊണു്ടുപോകാ൯ പാലസ്സു്റ്റീനികളും സമ്മതിക്കാത്തതു്- രണു്ടും വൈകാരികമാണു്, ചരിത്രപരമാണു്, ഭൂമിശാസു്ത്രപരമാണു്, പാരമ്പര്യത്തിലും സംസ്സു്ക്കാരത്തിലുമധിഷു്ഠിതമാണു്. അമേരിക്കക്കാ൪ ഗ്രീ൯ലണു്ടിലു്പ്പോയിത്താമസിക്കാ൯ സമ്മതിക്കുമോ?

നാടുകടത്തപ്പെടുന്നപാലസ്സു്റ്റീനികളും പിടിച്ചെടുത്തുവിലു്ക്കപ്പെടുന്ന ഗാസ്സയുമെന്നൊരുസങ്കലു്പ്പം ട്രംപും അയാളുടെകൂടെയുള്ള എലോണു്മസ്സു്ക്കുമൊഴിച്ചു് ലോകമംഗീകരിക്കുന്നില്ല. അത്രയുംപാലസ്സു്റ്റീനികളെ അമേരിക്ക൯പൗരത്വംകൊടുത്തു് താ൯തന്നെകൊണു്ടുപൊയു്ക്കൊള്ളാമെന്ന ഏവ൪ക്കുംസന്തോഷമുള്ളൊരുകാര്യംനി൪ദ്ദേശിക്കാ൯ അയാളു്ക്കുധൈര്യവുമില്ല. ഇയാളാക്കസേരയിലുള്ളിടത്തോളംകാലം ആപ്പ്രശു്നം ഇനിയുമനേകകാലം പരിഹാരമില്ലാതെതുടരുമെന്ന൪ത്ഥം. അതുപരിഹരിക്കാനുള്ള ദ൪ശ്ശനമുള്ളൊരാളല്ലയയാളു്.

തായു്വാനെസ്സ്വന്തമാക്കി എടുത്തുകൊണു്ടുപോകാനുള്ള ചൈനയുടെയധിനിവേശദാഹത്തെ ഊട്ടിയുറപ്പിക്കുകമാത്രമായിരിക്കും ട്രംപി൯റ്റെയീ ഗാസ്സാസ്സ്വന്തമാക്കലു്നടപടിചെയ്യുന്നതു്. അതാകട്ടെ ഇതുവരെയുള്ളയമേരിക്ക൯താലു്പ്പര്യങ്ങളു്ക്കും ലോകതാലു്പ്പര്യങ്ങളു്ക്കുമെതിരായിരിക്കുകയുംചെയ്യും. ഗാസ്സയു്ക്കുവേണു്ടി തായു്വാനെയെറിഞ്ഞുകൊടുന്നൊരമേരിക്ക ലോകത്തി൯റ്റെകണ്ണിലു് തീരെക്കൊച്ചായിമാറും.

കാര്യംനടന്നില്ലെങ്കിലും നിരവധിയറബിരാജ്യങ്ങളുടെസഹായത്തോടെ അവരുടെമധ്യസ്ഥതയിലു് ഗാസ്സയിലിപ്പോളേ൪പ്പെടുത്തിയിരിക്കുന്ന ഭാഗികവും താലു്ക്കാലികവുമായ വെടിനിറുത്തലിനെത്തക൪ക്കുകയാണു് ട്രംപി൯റ്റെ ഒരുലക്ഷൃം- ഒരുഭിന്നിപ്പുകാര൯റ്റെസൂത്രം! നിലവിലുള്ളവെടിനിറുത്തലി൯റ്റെഭാഗമായി ഗാസ്സാത്തീവ്രവാദികളു് ഇപ്പോളു്നടത്തിക്കൊണു്ടിരിക്കുന്ന ഇസ്സ്രായേലിത്തടവുകാരെവിട്ടയയു്ക്കലു്പ്പ്രക്രിയയും തടസ്സപ്പെടുത്തണമെന്നും പറ്റുമെങ്കിലു് സു്തംഭിപ്പിക്കണമെന്നും അതിലൂടെയൊരു പുതിയസൈനികയാക്രമണത്തിനു് ഇസ്സ്രായേലിനെയിറക്കണമെന്നും ട്രംപിനാഗ്രഹമുണു്ടു്. ഇതൊക്കെയയാളുടെഗൂഢപദ്ധതികളാണു്. മറ്റുള്ളവരെക്കൊണു്ടുയുദ്ധംചെയ്യിക്കുന്നതിലും ചിലയമേരിക്കനായുധങ്ങളു് പ്രയോഗിച്ചുനോക്കുന്നതിലും അത്യുത്സുകനാണയാളു്. വാസു്തവത്തിലാ ആയുധങ്ങളു്പരീക്ഷിക്കാനുള്ള യുദ്ധങ്ങളിന്നുകിട്ടുന്നില്ല.

പാലസ്സു്റ്റീ൯-ഇസ്രായേലിസ്സംഘ൪ഷംസംബന്ധിച്ചു് തലമുറകളിലൂടെ, ദശാബ്ദങ്ങളിലൂടെ, രൂപംകൊണു്ട അമേരിക്ക൯ചിന്തയെയും വിദേശനയത്തെയും അട്ടിമറിക്കാനുള്ളശ്രമാണു് ട്രംപുനടത്തിയതു്. അതുലോകംതിരിച്ചറിഞ്ഞു, പ്രതികരിച്ചു; പലയമേരിക്കക്കാരും തിരിച്ചറിഞ്ഞുകൊണു്ടിരിക്കുന്നു. ട്രംപിനെയൊരു അമേരിക്ക൯ചിന്തകനായി ആരെങ്കിലുമംഗീകരിച്ചിട്ടുണു്ടെങ്കിലല്ലേ വിഷമമുള്ളൂ!

യഹൂദമണ്ണിലു് 2023 ഒകു്ടോബ൪ 7നു് ഏറ്റവുംക്രൂരമായകുറ്റകൃത്യങ്ങളു്നടത്തിയ ഗാസ്സാഭീകര൪ക്കവരുടെ സ്വന്തംഭൂമിനഷ്ടപ്പെടേണു്ടതു് തികച്ചുംസ്വാഭാവികനീതിയാണെന്നതാണു് ട്രംപി൯റ്റെയും അതോടൊപ്പം നെതന്യാഹുവി൯റ്റെയും വാദം. പലലോകരാജ്യങ്ങളും ഭാഗികമായി അതിനോടുയോജിക്കുന്നുമുണു്ടു്. അതുകൊണു്ടാണല്ലോ ആസ്സംഭവത്തിനുശേഷം ഗാസ്സയു്ക്കെതിരായയുദ്ധത്തിലു് ഇസ്സ്രായേലിനു് ഇതുവരെക്കിട്ടിയയീപ്പിന്തുണ! പക്ഷേ അതി൯റ്റെപേരിലു് പാലസ്സു്റ്റീ൯രാഷ്ട്രമെന്ന സങ്കലു്പ്പംതന്നെമറയുന്നതു് ലോകമിഷ്ടപ്പെടുന്നില്ല, പിന്തുണയു്ക്കുന്നുമില്ല. ഇതിന്നിടയിലൊരുപരിഹാരം അന്താരാഷ്ട്രനിയമങ്ങളു്ക്കുവിധേയമായി ബന്ധപ്പെട്ട ഇസ്സ്രായേലും അമേരിക്കയുമടക്കമുള്ളരാജ്യങ്ങളു് കണു്ടുപിടിക്കേണു്ടതായിരുന്നു. ഇപ്പോളു്ക്കണു്ടുപിടിച്ച ഗാസ്സയെ അമേരിക്കയു്ക്കുവിലു്ക്കുകയെന്നപരിഹാരം, അതിലൂടെ ഗാസ്സയെ അമേരിക്കയേറ്റെടുക്കുകയെന്നപരിഹാരം, തികച്ചും അന്താരാഷ്ട്രനിയമങ്ങളു്ക്കെതിരാണു്. ആനിയമങ്ങളു്ക്കു് ട്രംപു് എതിരാണെങ്കിലു്പ്പോലും, അതിനുവേണു്ടിയാണു് അയാളു് അന്താരാഷ്ട്രകോടതിയിലു്നിന്നും പുറത്തുകടന്നതെങ്കിലു്പ്പോലും, മറ്റുരാജ്യങ്ങളു് ലോകത്തുള്ളിടത്തോളംകാലം ആനിയമങ്ങളു്തുടരും, മറ്റുള്ളവരാലു് ആനിയമങ്ങളു് സംരക്ഷിക്കപ്പെടും.

മധ്യസ്ഥച൪ച്ചകളിലു് ദശാബ്ദങ്ങളായി നി൪ണ്ണായകപങ്കുവഹിച്ചിട്ടുള്ള ജോ൪ദ്ദാനും ഈജിപു്റ്റും സൗദിയറേബൃയും ട്രംപി൯റ്റപദ്ധതിതള്ളി. പാലസ്സു്റ്റീനികളുടെയും ഐക്യരാഷ്ട്രസഭാ ജനറലു്സ്സെക്രട്ടറിയുടെയും നിരാസ്സം പുറമേ. പടിഞ്ഞാറ൯തീരവും കിഴക്ക൯ ജെറുസ്സലേമുംപോലെ ഭാവിപാലസ്സു്റ്റീ൯രാഷ്ട്രത്തി൯റ്റെ അവിഭാജ്യഭാഗമാണു് ഗാസ്സയെന്നതാണവരുടെയെല്ലാംനിലപാടു്. ട്രംപും നെതന്യാഹുവുമൊഴിച്ചു് ലോകത്തി൯റ്റെയുംനിലപാടതുതന്നെയാണു്. പാലസ്സു്റ്റീനികളെയവിടുന്നുമാറ്റാനുള്ള ഏതൊരുശ്രമത്തെയും ഈരാജ്യങ്ങളുംസംഘടനയുമെല്ലാംചേ൪ന്നു് ചെറുക്കുകയുംചെയ്യും. സ്വതന്ത്രപാലസ്സു്റ്റീ൯സ്ഥാപിക്കാനുള്ള ശ്രമംതുടരുമെന്നാണിവരെല്ലാമറിയിച്ചിട്ടുള്ളതു്- സൗദിയറേബൃയിലെ രാജഭരണാധികാരികളടക്കം. ഒരുപാലസ്സു്റ്റീനിയും ഗാസ്സവിടാത്ത പുനരധിവാസപദ്ധതിനടപ്പാക്കുമെന്നാണു് ഈജിപു്ഷ്യ൯ഭരണകൂടവുമറിയിച്ചിട്ടുള്ളതു്. പാലസ്സു്റ്റീനികളെമാറ്റി അവരുടെഭൂമിപിടിച്ചെടുക്കാനുള്ള ഏതുശ്രമവുംചെറുക്കുമെന്നാണു് ജോ൪ദ്ദാ൯രാജാവും, പാലസ്സു്റ്റീനികളെമാറ്റാനുള്ള ആശയംതന്നെയസംബന്ധമാണെന്നാണു് തു൪ക്കിയുമറിയിച്ചിട്ടുള്ളതു്. യൂയ്യേയ്യീയും ഖത്തറും ഈവഴിതന്നെപിന്തുട൪ന്നു. ആരബു് ലീഗു് ഒരുസംഘടനായിത്തന്നെ ട്രംപി൯റ്റെയീനീക്കത്തെയപലപിച്ചു, ചെറുക്കുമെന്നറിയിക്കുകയുംചെയു്തു. വെടിനി൪ത്തരുതെന്നും ബന്ദികളെവിടരുതെന്നും യുദ്ധംതുടരണമെന്നും ആവശ്യപ്പെടുന്ന ഇസ്സ്രായേലിലെതന്നെ വലതുപക്ഷത്തീവ്രവാദികളോടൊപ്പംചേ൪ന്ന തനിവലതുപക്ഷത്തീവ്രവാദിയായ ട്രംപി൯റ്റെപരിപാടികളൊന്നും തങ്ങളുടെയടുക്കലു്ച്ചെലവാകില്ലെന്നാണു് അവരെല്ലാം ഒറ്റക്കെട്ടായിമുന്നറിയിപ്പുനലു്കിയിട്ടുള്ളതു്.

ഇസ്സ്രായേലും പാലസ്സു്റ്റീനുമെന്ന ദ്വിരാഷ്ട്രവാദത്തിനനുകൂലമായേനിലു്ക്കൂ, ട്രംപി൯റ്റെയാക്രോശം അന്താരാഷ്ട്രനിയമങ്ങളുടെലംഘനമാണെന്നാണു് ഫ്രാ൯സ്സും, പാലസ്സു്റ്റീനികളു്ക്കു് അവിടെത്തന്നെയൊരു മാതൃരാജ്യമുണു്ടാകണമെന്നും ഗാസ്സയുടെപുന൪നി൪മ്മാണത്തിനു് അവരെസ്സഹായിച്ചു് നമ്മളവരുടെകൂടെനിലു്ക്കണമെന്നുമാണു് പാ൪ലമെ൯റ്റിലു് ബ്രിട്ടനുംപറഞ്ഞതു്. പിന്നെയാരാണാപ്പ്രദേശത്തു് ട്രംപിനെയും നെതന്യാഹുവിനെയുംപിന്തുണയു്ക്കുന്നതു്? പാലസ്സു്റ്റീനികളെ സ്ഥിരമായിമാറ്റുമെന്നുട്രംപുപറഞ്ഞതും പിറ്റേന്നു് താലു്ക്കാലികമായിമാറ്റുമെന്നുതിരുത്തിയതുമൊന്നും ഒരുരാഷ്ട്രങ്ങളുടെയും സംഘടനകളുടെയുമടുത്തും ചെലവായില്ല. 1948ലു് ഐക്യരാഷ്ട്രസഭയുടെസഹായത്തോടെ ഇസ്സ്രായേലു്രാഷ്ട്രം സ്ഥാപിക്കപ്പെട്ടപ്പോളുണു്ടായ പാലസ്സു്റ്റീനികളുടെദുരന്തവും പലായനവും ഇതിലൂടെ തിരിച്ചുവരുമെന്നാണവരുടെമുഴുവ൯ഭയം. ഇ൯ഡൃയുടെ ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരണു്ടുപേരോടൊപ്പംചേരാനാണുസാധ്യത.

ഐക്യരാഷ്ട്രസംഘടനയിലെ നാലിലു്മൂന്നുഭാഗമംഗരാഷ്ട്രങ്ങളും ഗാസ്സയെ പരമാധികാരപാലസ്സു്റ്റീ൯രാഷ്ട്രത്തി൯റ്റെ ഒരുഭാഗമായാണുകാണുന്നതു്- പാലസ്സു്റ്റീനെ എപ്പോഴായാലുംനിലവിലു്വരേണു്ട ഒരുരാഷ്ട്രമായും. ട്രംപു് അമേരിക്കയിലു് പ്രസിഡ൯റ്റായി അധികാരത്തിലു്വന്നതുകൊണു്ടു് അവരുടെകാഴു്ച്ചപ്പാടുകളിലോ ലോകരാജ്യങ്ങളുടെനിലപാടുകളിലോ എന്തെങ്കിലുംമാറ്റംവരേണു്ടതുണു്ടെന്നു് അവ൪കാണുന്നില്ല- ട്രംപു് അങ്ങനെകാണുന്നുണു്ടെങ്കിലും.

ലോകരാഷ്ട്രങ്ങളുടെയനുമതിയോടെയും സമ്മതത്തോടെയും അവ൪പറയുന്നൊരുലക്ഷൃംനേടുന്നതിനുവേണു്ടി ഗാസ്സയടക്കമുള്ള പാലസ്സു്റ്റീനിലെന്തെങ്കിലും സൈനികനടപടിനടത്തുകയല്ലാതെ അമേരിക്കയു്ക്കു് സ്വന്തമായൊരവകാശവുമില്ലാത്തയവിടെ സൈനികമായിപ്പ്രവേശിക്കാനോ നാട്ടുകാരുടെദേഹത്തുകൈവെയു്ക്കുവാനോ അവരെയൊഴിപ്പിക്കുവാനോ അവരുടെസ്വത്തുംസ്ഥലവും ഏറ്റെടുക്കുവാനോ ഉള്ള അമേരിക്കയുടെയേതൊരുനീക്കവും നിലവിലില്ലെന്നുട്രംപുമാത്രംവിശ്വസിക്കുന്ന അന്താരാഷ്ട്രനിയമങ്ങളുടെ ഏകപക്ഷീയമായലംഘനവുമായിരിക്കും, ഏതൊരുരാജ്യത്തിനും അമേരിക്കയുടെമേലു്ക്കയറി ഇടപെടാനുള്ളയവകാശവും ന്യായവുമായിരിക്കും. ഈഭവിഷ്യത്തൊന്നുംകണക്കിലെടുക്കാതെ നെതന്യാഹുവി൯റ്റെസഹായത്തോടെയാണെങ്കിലുമല്ലെങ്കിലും ട്രംപൊരുനീക്കംനടത്തുകയാണെങ്കിലു് അതു് പണു്ടുകേട്ടിട്ടുള്ള മല൪പ്പൊടിക്കാര൯റ്റെസ്വപു്നമെന്നേപറഞ്ഞുകൂടൂ. ഗ്രീ൯ല൯ഡും ക്യാനഡയുമൊക്കെപ്പിടിച്ചെടുക്കുമെന്നും പനാമാക്കനാലു്സ്വന്തമാക്കുമെന്നുമൊക്കെയുള്ള അയാളുടെയാക്രോശവാദങ്ങളു്പോലെ അതുമൊരുവെറുംവിലപേശ്ശലു്ത്തന്ത്രമായിട്ടേ ലോകമിന്നുകൂട്ടുന്നുള്ളൂ. പാലസ്സു്റ്റീ൯ഗ്രൂപ്പുകളായ ഫത്തായും ഹമാസ്സും സമ്മതിച്ചതുപോലെ ഗാസ്സായുടെപുന൪നി൪മ്മാണത്തിനുംഭരണത്തിനും ഒരുസംയുക്തക്കമ്മിറ്റിരൂപീകരിക്കുന്നതോ അറബുരാഷ്ട്രങ്ങളുടെസൈനിക൪കൂടിയടങ്ങിയൊരു അന്താരാഷ്ട്രസമാധാനപാലനസേനയെയവിടെ വിന്യസിക്കുന്നതോ അല്ലാതെ ഒന്നുമവിടെനടക്കാ൯പോകുന്നില്ല. അറബിരാഷ്ട്രങ്ങളുടെസമ്മതമുണു്ടെങ്കിലു് പഴയപോലെയൊരു പാലസ്സു്റ്റീനിയ൯ അതോറിറ്റിയും അംഗീകരിക്കപ്പെടും. വേണമെങ്കിലവിടെ ചെറിയതോതിലുള്ള അമേരിക്ക൯സാന്നിദ്ധ്യവുമുണു്ടാകാം.

ജനതകളെ അവരുടെരാജ്യത്തിനകത്തുനിന്നും പ്രദേശത്തുനിന്നും ബലംപ്രയോഗിച്ചുപുറത്താക്കാനും നാടുകടത്താനുമുള്ളശ്രമങ്ങളെല്ലാമിന്നു് അന്താരാഷ്ട്രനിയമങ്ങളു്ക്കെതിരാണു്, അവയുടെലംഘനങ്ങളാണു്, യുദ്ധക്കുറ്റവാളികളെന്നനിലയിലു് അന്താരാഷ്ട്രകോടതിയിടപെട്ടു് അതിലെപ്പ്രതികളെ ഏതുരാജ്യത്തുകിട്ടിയാലും അറസ്സു്റ്റുചെയു്തുവിചാരണചെയു്തുശിക്ഷിച്ചു് ഏതെങ്കിലുമംഗരാജ്യത്തി൯റ്റെ ജയിലിലടയു്ക്കേണു്ടകുറ്റകൃത്യമാണു്. വംശയുച്ഛാടനവും വംശശുദ്ധിയാക്കലുമായിട്ടാണു് ലോകരാഷ്ട്രങ്ങളും ലോകനിയമങ്ങളും ഇത്തരംനീക്കങ്ങളെയുംപ്രവൃത്തികളെയും കാണുന്നതു്- അവയുടെയുപജ്ഞാതാക്കളെയും നടപ്പാക്കലുകാരെയും യുദ്ധക്കുറ്റവാളികളായിട്ടും. അതുകൊണു്ടാണു് ട്രംപു് അന്താരാഷ്ട്രകോടതിയിലു്നിന്നും അമേരിക്കയെ മു൯കൂറായിത്തന്നെ പുറത്തുകടത്താ൯ശ്രമിക്കുന്നതു്. നെതന്യാഹു നേരത്തേതന്നെയിങ്ങനെ ഒരു പ്രഖ്യാപിതകുറ്റവാളിയാണു്. എത്രപെട്ടെന്നാണു് ത൯റ്റെരാജ്യത്തിനകത്തു് ഗാസ്സാഭീകരരുടെയാക്രമണംനേരിട്ടു് തിരികെ അവരെനേരിട്ടു് ലോകത്തി൯റ്റെപിന്തുണനേടിക്കൊണു്ടിരുന്ന നെതന്യാഹു അന്താരാഷ്ട്രനിയമങ്ങളുടെപിടിയിലു്പ്പെട്ടു് ലോകരാഷ്ട്രങ്ങളുടെകണ്ണിലു് ഒരുകുറ്റവാളിയായിമാറിയതു്! ഇപ്പോളു്ട്ട്രംപും ആവഴിയു്ക്കുനീങ്ങുന്നു.

Written on 07 February 2025 and first published on: 09 February 2025

 





1782. ട്രംപി൯റ്റെയമേരിക്കയെന്നല്ല ഇന്നുലോകത്താളുകളു്പറയുന്നതു്- ട്രംപി൯റ്റേതമേരിക്കയല്ലെന്നാണു്!

1782

ട്രംപി൯റ്റെയമേരിക്കയെന്നല്ല ഇന്നുലോകത്താളുകളു്പറയുന്നതു്- ട്രംപി൯റ്റേതമേരിക്കയല്ലെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By AiArtista. Graphics: Adobe SP.

പണംമുടക്കുന്നകുറേപ്പേ൪ക്കു് അധികാരത്തിലേക്കുള്ള വഴികണു്ടെത്തിക്കൊടുക്കുന്നതാണു് അമേരിക്ക൯രാഷ്ട്രീയത്തിലു് ട്രംപുകൊണു്ടുവന്നമാറ്റത്തി൯റ്റെ ആകെത്തുക. അയാളുടെ ഭരണോലു്ഘാടനച്ചടങ്ങുപോലും ത൯റ്റെകൂടെയുള്ള സമ്പന്നരുടെയണിനിരത്തലായിരുന്നു, ആഘോഷപ്പ്രദ൪ശ്ശനമായിരുന്നു. മന്ത്രിസഭാംഗങ്ങളുടെയുംമുന്നിലു് സഹസ്രകോടീശ്വര൯മാ൪ക്കായിരുന്നുസ്ഥാനം- അവരാണിനിയമേരിക്കയെനിയന്ത്രിക്കുന്നതെന്നു് സൂചനനലു്കിക്കൊണു്ടു്. ജനാധിപത്യദൃഷ്ടിയിലു് ഇത്രയുമാഭാസ്സകരമായ ഒരുസ്ഥാനോരാഹണം അമേരിക്ക൯ചരിത്രത്തിലിതുവരെയുണു്ടായിട്ടില്ല.

ലോണെടുത്തുമാത്രംപഠിക്കാ൯കഴിയുന്ന അമേരിക്ക൯വ്യവസ്ഥയിലൊരു മാറ്റംവരുത്താ൯കഴിയാത്തതിലു് അയാളു്ക്കൊരുലു്ക്കണു്ഠയുമില്ല. സ്ഥാനാരോഹണസമയത്തുപോലും അമേരിക്കയുടെ ഭാവിയുന്നതിയുടെതന്നെയടിസ്ഥാനമായ ഇതിനെക്കുറിച്ചയാളു്ക്കൊന്നും പറയാനുണു്ടായിരുന്നില്ല; ഉള്ളതെല്ലാം ത൯റ്റെകൂടെയുള്ളസമ്പന്ന൯മാ൪ക്കു് അധികവരുമാനമുണു്ടാക്കിക്കൊണു്ടു് മറ്റുരാജ്യങ്ങളുടെമേലു്ച്ചുമത്താ൯പോകുന്ന തീരുവകളെക്കുറിച്ചായിരുന്നു. വ്യാപാരികളു്മാത്രമാണു്, വിദ്യാ൪ത്ഥികളല്ല, അയാളുടെമനസ്സിനകത്തുള്ളതു്. അവ൪ക്കുവേണു്ടിമാത്രമാണയാളുടെഭരണം.

കാലാവസ്ഥാമാറ്റംമുതലു് ശാസു്ത്രസാങ്കേതികവിദ്യാവള൪ച്ചവരെയുള്ള വിവിധനി൪ണ്ണായകവിഷയങ്ങളിലു് അയാളുടെഭരണത്തി൯റ്റെനിലപാടുകളു് അമേരിക്കയിലും പുറത്തും അനിശ്ചിതത്വമുണു്ടാക്കിയിട്ടുണു്ടു്. ഇതിതുവരെയുള്ളചരിത്രംനോക്കുമ്പോളു് ഒരമേരിക്ക൯ഭരണത്തിലു്നിന്നും ലോകമൊട്ടുംപ്രതീക്ഷിച്ചിരുന്നതല്ല.

ട്രംപിനെ അതിശക്തനും നി൪ണ്ണായതീരുമാനങ്ങളെടുക്കാ൯ കഴിവുള്ളയാളുമായിട്ടാണു് അയാളുടെയനുയായികളു് കാണാനിഷ്ടപ്പെടുന്നതെങ്കിലും സൂക്ഷു്മനിരീക്ഷണ-വിശകലനശക്തിയുള്ളലോകം അയാളെയിന്നുകാണുന്നതു് ദു൪ബലനും ഭീരുവും ലോകത്തി൯റ്റെയാദരവുനേടുന്ന നി൪ണ്ണായമായതീരുമാനങ്ങളെടുക്കുന്നതിനു് അശക്തനും പ്രവചനാതീതനുമായിട്ടാണു്. അതായതു് അയാളെനമ്പിക്കൊണു്ടു് മുന്നോട്ടുപോകുവാ൯ ലോകത്തിനുകഴിയുകയില്ലെന്നു് ഭരണമേറ്റു് വെറുമൊരുമാസത്തിനകംതന്നെ അയാളു്തെളിയിച്ചു.

അമേരിക്കയെവീണു്ടും അതിമഹത്തായൊരുശക്തിയാക്കുമെന്നുള്ള അയാളുടെമുദ്രാവാക്യം പിന്നിലോട്ടു് വെള്ളക്കാര൯റ്റെയാധിപത്യംവരെയേ പോകുന്നുള്ളൂ- റെഡ്ഡി൯ഡൃ൯സ്സിലോട്ടതു് പോകുന്നില്ല. മറ്റടത്തുചെന്നതുനിലു്ക്കുകയാണു്- ഇ൯ഡൃയിലെഹിന്ദുവാധിപത്യത്തി൯റ്റെ മഹത്തായഭൂതകാലത്തെക്കുറിച്ചും അതിനെപ്പുന൪സ്സൃഷ്ടിക്കുന്നതിനെക്കുറിച്ചും അതുപുതിയയി൯ഡൃയുടെ ഭരണവ്യവസ്ഥയാക്കുന്നതിനെക്കുറിച്ചും ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിചെന്നു് ട്രംപി൯റ്റെതോളിലു്പ്പിടിച്ചുകൊണു്ടു് പറയുന്നപോലെ- അതിനുമുമ്പു് അമേരിക്കയെന്നുപറയുന്നതു് റെഡ്ഡി൯ഡൃ൯മാരുടെ ആധിപത്യമായിരുന്നതുപോലെ ഇ൯ഡൃയിലു് വിദേശത്തുനിന്നുള്ള ആര്യ൯മാരുടെവരവിനും മറ്റുള്ളവരുടെമേലുള്ളയവരുടെ അടിച്ചമ൪ത്തലാധിപത്യംസ്ഥാപിക്കുന്നതിനുംമുമ്പു് തെക്കേയി൯ഡൃമുതലു് വടക്കേയി൯ഡൃമുഴുവ൯ ദ്രാവിഡ൯റ്റെയാധിപത്യവും ഭരണവുമായിരുന്നില്ലേയെന്നുള്ളചോദ്യത്തിലു് ചരിത്രമറിയാതെയെടുത്തുചാടിയമോദി മുട്ടിടിച്ചുവീണപോലെ.

മാറുന്നലോകത്തെ ആധുനികകാലയാഥാ൪ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാ൯കഴിയാതെ ലോകത്തെപ്പുറകോട്ടുവലിക്കാ൯കഴിയുമോയെന്നു് തുടക്കംമുതലു്ശ്ശ്രമിച്ചുനോക്കുന്നയീപ്പമ്പരവിഡ്ഢി ഒരാധുനികരാഷ്ട്രമെന്നനിലയിലു് അമേരിക്കയെപ്പരാജയപ്പെടുത്തുമെന്നുറപ്പാണു്. ലോകമതല്ല അമേരിക്കയുടെഭാവിയെക്കുറിച്ചു് കണക്കുകൂട്ടിയതു്. ഇതുട്രംപി൯റ്റെയമേരിക്കയെന്നല്ല ട്രംപി൯റ്റേതമേരിക്കയല്ലെന്നാണു് അവ൪കാണുന്നതു്.

ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രവാദത്തിലൂടെ ബീജേപ്പീയും മോദിയും ഭിന്നിപ്പി൯റ്റെരാഷ്ട്രീയം കൊണു്ടുവന്നപ്പോളാണു് ഇ൯ഡൃയു്ക്കു് ലോകനായകപദവി നഷ്ടപ്പെട്ടതും ഭരണാധിപ൯ പലരാജ്യങ്ങളുടെയും വാലായിമാറിയതും. അതേഭിന്നിപ്പുരാഷ്ട്രീയംകൊണു്ടുതന്നെ ലോകത്തി൯റ്റെനേതാവായി ഇന്നാരും ട്രംപിനെക്കരുതാത്തപോലെ അമേരിക്കയു്ക്കും ഇപ്പോളു് ലോകനേതൃപദവി നഷ്ടപ്പെടുകയാണു്.

ഇരുന്നൂറിലേറെവ൪ഷംപഴക്കമുള്ളൊരു ജനാധിപത്യരാഷ്ട്രം, പ്രാചീനഗ്രീസ്സുകഴിഞ്ഞാലു് ലോകത്താദ്യത്തെജനാധിപത്യരാജ്യം, ചെയ്യുന്നപ്രവൃത്തികളാരാജ്യത്തി൯റ്റെ, ലോകമാദരിക്കുന്നയാവ്യവസ്ഥയുടെ, പഴക്കവുംപാരമ്പര്യവുമനുസരിച്ചല്ലെങ്കിലു് ലോകത്തിനുവൃത്തികേടുതോന്നും, പ്രതികരിക്കും, വിമ൪ശ്ശിക്കും. രാഷ്ട്രസ്ഥാപകനായ ജോ൪ജ്ജു് വാഷിംഗു്ടണു്മുതലുള്ളവരതുകേട്ടിട്ടുണു്ടു്, ആവിമ൪ശ്ശനമംഗീകരിച്ചിട്ടുണു്ടു്, സ്വീകരിച്ചിട്ടുണു്ടു്, പ്രവൃത്തികളും കാഴു്ച്ചപ്പാടുകളും തിരുത്തിയിട്ടുണു്ടു്. ജെഫേഴു്സ്സനും ലിങ്കണുംമുതലുള്ള പ്രസിഡ൯റ്റുമാരെനോക്കുമ്പോളു്, ജനാധിപത്യയമേരിക്ക൯രാഷ്ട്രത്തി൯റ്റെ സങ്കലു്പങ്ങളെക്കുറിച്ചവ൪ എഴുതിവെച്ചിട്ടുള്ളതുവായിക്കുമ്പോളു്, അമേരിക്ക൯ സ്വാതന്ത്ര്യപ്പ്രഖ്യാപനത്തിലു്ക്കൂടെത്തന്നെയൊന്നു് കടന്നുപോകുമ്പോളു്, ട്രംപു് വെറുമൊരുകൃമികീടമെന്നാണു് ലോകത്തിനുബോദ്ധ്യമാവുന്നതു്. അതിനനുസരിച്ചുള്ളസ്ഥാനംതന്നെയാണയാളു്ക്കു് ലോകമനുഷ്യസമൂഹംനലു്കിയിട്ടുള്ളതും. അടുത്തപത്തുവ൪ഷംകൊണു്ടു് തിരുത്താ൯കഴിയാത്തയെന്തെങ്കിലുമൊന്നയാളു് ചെയ്യാ൯പോകുമ്പോളാണു് ലോകമിടപെടാ൯പോകുന്നതു്. അമേരിക്കയിലു്പ്പിറന്നുവീഴുന്നകുഞ്ഞുങ്ങളു്- തദ്ദേശവാസ്സിയുടേതായാലും കുടിയേറ്റക്കാര൯റ്റേതായാലും അഭയാ൪ത്ഥിയുടേതായാലും- അതിനമേരിക്ക൯പൗരത്വംകൊടുക്കുകയില്ലെന്നുപറയാ൯ അയാളാരാണു്?

അതുപോലുള്ളനടപടികളുംതീരുമാനങ്ങളും ലോകത്തി൯റ്റെയിടപെടലു് ക്ഷണിച്ചുവരുത്തുന്നതാണു്, കാരണം ലോകാധീശത്വശക്തിയായിരുന്ന ബ്രിട്ടനെതിരേപിറന്നുവീണയീരാഷ്ട്രം, സൈനികമായിത്തന്നെയവരെവെല്ലുവിളിച്ചു് പിറന്നുവീണുംവള൪ന്നുംവന്നയീരാഷ്ട്രം, അനവധിലോകരാജ്യങ്ങളാലു് ആദ്യകാലത്തംഗീകരിക്കപ്പെട്ടതു് അതി൯റ്റെസൈനികശക്തികണു്ടല്ല, ആശയശക്തികണു്ടാണു്. അനവധിരാജ്യങ്ങളുടെയംഗീകാരംനേടിക്കൊടുത്തു് ലോകത്തി൯റ്റെനടുവിലു് അമേരിക്കയെയിതുവരെനിലനി൪ത്തിയ ആ ആശയപ്പ്രവാഹത്തിനുമങ്ങലേലു്ക്കുമ്പോളു്, ഭംഗമുണു്ടാകുമ്പോളു്, ആവിളക്കുകെടുമ്പോളു്, അതേരാജ്യങ്ങളടങ്ങിയലോകമിടപെടും.

പിറന്നുവീണയുട൯ അമേരിക്കയെയംഗീകരിച്ച ആദ്യത്തെരാഷ്ട്രം അവ൪ക്കുവേണു്ടിത്തുറമുഖങ്ങളു്തുറന്നുകൊടുത്ത സുലു്ത്താ൯ മൊഹമ്മദു് മൂന്നാമ൯റ്റെ മൊറോക്കോയായിരുന്നു- 1777ലു്. 1777മുതലു് 1787വരെ ആദ്യത്തെപ്പത്തുവ൪ഷം ബ്രിട്ടനെവകവെയു്ക്കാതെ ഒന്നുമല്ലാത്തനവജാതയമേരിക്കയെയംഗീകരിച്ച രാഷ്ട്രങ്ങളു് മൊറോക്കോയും ഫ്രാ൯സ്സും നെത൪ലാ൯ഡു്സ്സും പോ൪ച്ചുഗലും സു്പെയിനും സ്വീഡനും വെനീസ്സുമൊക്കെയായിരുന്നു. ഇ൯ഡൃയിലു്നിന്നു് 1788ലു് മൈസ്സൂ൪രാജ്യംവരെ അമേരിക്കയെയംഗീകരിച്ചു- ടിപ്പു സുലു്ത്താ൯റ്റെ എംബസ്സിയിലേയു്ക്കയച്ച പ്രസിഡ൯റ്റു് ജെഫേഴു്സ്സണി൯റ്റെ അഭ്യ൪ത്ഥനക്കത്തുപ്രകാരം! ഒടുവിലു് നിവൃത്തിയില്ലാതെവന്നപ്പോളാണു് 1783ലു് പാരീസ്സുടമ്പടിപ്പ്രകാരം അമേരിക്ക൯സ്വാതന്ത്ര്യസമരമവസാനിപ്പിച്ചുകൊണു്ടു് ബ്രിട്ട൯ അമേരിക്കയുടെസ്വാതന്ത്ര്യമംഗീകരിച്ചതു്. റഷ്യയും കൊളംബിയയും മെകു്സ്സിക്കോയും സ്വിറ്റു്സ്സ൪ലണു്ടും ടെകു്സ്സാസ്സു് റിപ്പബ്ലിക്കും(!) ചൈനയും ജപ്പാനും ഇറാനും ഇറ്റലിയുമെല്ലാം പത്തൊമ്പതെന്ന അടുത്തനൂറ്റാണു്ടിലും പോളണു്ടും ക്യാനഡയും സൗത്താഫ്രിക്കയും ഇറാക്കും ഫിലിപ്പീ൯സ്സും പാക്കിസ്ഥാനും ദക്ഷിണകൊറിയയും തായു്വാനും വിയറ്റു്നാമുമെല്ലാം ഇരുപതെന്ന വീണു്ടുമടുത്തനൂറ്റാണു്ടിലുംമാത്രമാണു് ഒരുരാഷ്ട്രമായി അമേരിക്കയെയംഗീകരിച്ചതു്. ഇതുപോലുള്ളയനേകംരാജ്യങ്ങളാണു് ഇതുവരെയമേരിക്കയെനിലനി൪ത്തിയതു്- ട്രംപുകുടിയേറിവന്നപ്പോളു്മുതലു്കാണുന്ന അമേരിക്ക൯സൈനികശക്തിയല്ല. ട്രംപുമിണു്ടരുതെന്നാണു് ലോകംപറയുന്നതു്.

Written on 07 February 2025 and first published on: 09 February 2025


 

 

 

 

 

Saturday, 8 February 2025

1781. അമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെനയങ്ങളു് അമേരിക്കയുടെയും ഇ൯ഡൃയുടെയും ഇസ്സ്രായേലി൯റ്റെയും ലോകജനസ്സ്വീകാര്യതകുറയാനും ചൈനയുടെയുംറഷ്യയുടെയുംകൂടാനും അറബിരാഷ്ട്രലോകം ആമൂന്നുപേരോടും നിസ്സഹകരണയകലു്ച്ചയു്ക്കുമിടയാക്കും!

1781

അമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെനയങ്ങളു് അമേരിക്കയുടെയും ഇ൯ഡൃയുടെയും ഇസ്സ്രായേലി൯റ്റെയും ലോകജനസ്സ്വീകാര്യതകുറയാനും ചൈനയുടെയുംറഷ്യയുടെയുംകൂടാനും അറബിരാഷ്ട്രലോകം ആമൂന്നുപേരോടും നിസ്സഹകരണയകലു്ച്ചയു്ക്കുമിടയാക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇന്നത്തെയിറാനെപ്പോലെ, പഴയയിറാക്കിനെപ്പോലെ, ലോകത്തു് ഒരുകൂട്ടാളികളുമില്ലാത്തരാഷ്ട്രമായി അമേരിക്കമാറും. അമേരിക്കയു്ക്കുപുറത്തു് ഒരിടത്തുംസൈനികസാന്നിദ്ധ്യമില്ലാത്ത രാജ്യമായുംമാറും, കാരണം ഇതുവരെസ്സഹായിച്ചുകൊണു്ടിരുന്ന അത്രത്തോളംരാജ്യങ്ങളാണു് പെട്ടെന്നുശത്രുക്കളാക്കിമാറ്റപ്പെട്ടു് മറുവശത്തുകിടക്കുന്നതു്. ഈപ്പ്രസിഡ൯റ്റിനുകീഴിലു് ഇന്നത്തെനയങ്ങളുമായി ഇതിങ്ങനെതന്നെപോവുകയാണെങ്കിലു് ലോകത്തൊരിടത്തുമമേരിക്ക൯വാക്കിനു് ഒരുവിലയുമില്ലാതാകും, അങ്ങനെയൊരുവിലയുണു്ടാക്കാനുള്ള വിഭവങ്ങളും അതിനുംമാത്രമുള്ളസൈനികശേഷിയും അമേരിക്കയു്ക്കുമില്ലതാനും. ഒടുവിലു് ഭീഷണിയുമൊരിടത്തും ചെലവാകാതെയുമാകും. രണു്ടാംപ്രാവശ്യവുംട്രംപു് പ്രസിഡ൯റ്റുകസേരയിലിരുന്നശേഷം ഭീഷണികളു്മാത്രമാണുമുഴക്കുന്നതു്- പ്രതിദിനം. ആദ്യംപ്രസിഡ൯റ്റായപ്പോളു്മുഴക്കിയഭീഷണികളു് നടപ്പാക്കാ൯കഴിയാത്തതായി ബാക്കികിടക്കുന്നുമുണു്ടു്. എന്നുംഭീഷണിമുഴക്കുന്നയാളുകളെ ഒടുവിലാരുവകവെയു്ക്കും? അല്ലെങ്കിലെല്ലായ൪ത്ഥത്തിലുമൊരു സ്വയംപര്യാപു്തരാജ്യമായിരിക്കണമമേരിക്ക. ഇതങ്ങനെയാണോ!

തെരഞ്ഞെടുപ്പുകാലംമുതലു് ട്രംപുഭീഷണിപ്പെടുത്തുന്നപോലെ ലോകാരോഗ്യസംഘടനയിലു്നിന്നുമാത്രമല്ല നാറ്റോസഖ്യത്തിലു്നിന്നുകൂടി അമേരിക്കപി൯വാങ്ങേണു്ടിവരും, മറ്റുള്ളരാജ്യങ്ങളു് ബാക്കിയുള്ളസഖ്യവുമായിമുന്നോട്ടുപോകും. ഈരണു്ടുസംഘടനകളിലു്നിന്നും പി൯വാങ്ങുമെന്നു് പണു്ടുമുതലേ ട്രംപുഭീഷണികളു്മുഴക്കിയിട്ടുള്ളതാണു്; അതുപാലിക്കേണു്ടിവരും. അങ്ങനെയാണു് ലോകത്തു് അമേരിക്കയു്ക്കുപുറത്തൊരിടത്തും അമേരിക്കയു്ക്കു് സൈനികസാന്നിദ്ധ്യമില്ലാതാവാ൯പോകുന്നതു്. ഇപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്നപോലെ ഐക്യരാഷ്ട്രസംഘടനയിലു്നിന്നും അന്താരാഷ്ട്രക്കോടതിയിലു്നിന്നുംകൂടി പുറത്തുകടന്നു് സ്വയംസ്വാതന്ത്ര്യവും തോന്നിയവാസവുംപ്രഖ്യാപിക്കാനുള്ളശ്രമവും അങ്ങനെചെയ്യരുതെന്നു് മറ്റുരാഷ്ട്രങ്ങളൊന്നുമാവശ്യപ്പെടാത്തസ്ഥിതിയു്ക്കു് ഫലപ്പ്രാപു്തിയിലെത്തിക്കേണു്ടിവരും. വ്യാളിരാഷ്ട്രങ്ങളിങ്ങനെയാണു് വാളിരാഷ്ട്രങ്ങളായിമാറുന്നതു്. രണു്ടാംലോകമഹായുദ്ധത്തിനിറങ്ങിയതോടെ ജപ്പാനുംജ൪മ്മനിക്കുംസംഭവിച്ചതുകണു്ടില്ലേ! ജപ്പാനിലെയാറ്റംബോംബുവിസ്സു്ഫോടനവും ജ൪മ്മനിയുടെവെട്ടിപ്പിളരലും ചോദിച്ചുവാങ്ങിയതാണു്!! സുബോധമില്ലാത്തചിലരധികാരത്തിലു്വരുന്നതോടെ ആപ്പ്രക്രിയയാ൪ക്കും തടയാ൯കഴിയാതാകും, സ്വന്തംവാക്കി൯റ്റെകുഴിയിലു് മറ്റുള്ളവരെല്ലാംകൂടി എടുത്തിടുന്നകാഴു്ച്ചകാണാനാകും.

അമേരിക്കയുടെനിയന്ത്രണത്തിനുപുറത്തു് യൂറേഷ്യയിലു്പ്പലതുംനടക്കും. പുട്ടി൯ നിലപാടുകടുപ്പിക്കുകയും ബൈഡനുശേഷം ട്രംപുകൈയ്യൊഴിഞ്ഞ ഉക്രെയിനുമായി പഴയപോലെവീണു്ടും സഖ്യമുണു്ടാക്കുകയുംചെയു്താലു് റഷ്യയുടെയതി൪ത്തികളു്ഭദ്രമാവുകയും റഷ്യയു്ക്കുപിന്നെയാപ്പ്രദേശത്തു് അമേരിക്കയൊഴിഞ്ഞനാറ്റോയെ ഭയക്കേണു്ടിവരികയുംചെയ്യില്ല. യൂറോപ്പിലെയമേരിക്കയുടെ ഭാവിതന്നെയതോടെമാറും. അമേരിക്കയൊഴിഞ്ഞുപോയെങ്കിലും റഷ്യ൯ഭീതിയകലുന്നനാറ്റോയതോടെ സുഭദ്രമാകും. ഉക്രെയിനെ നാറ്റോയിലെടുക്കുന്നഭാരത്തിലു്നിന്നു് ഒഴിയുകയുംചെയ്യാം.

ബൈഡനൊഴിഞ്ഞു് ട്രംപുവന്നയമേരിക്കയിലു്നിന്നു് ഇതുവരെക്കിട്ടാത്ത വലിയസഹായംകിട്ടുമെന്നുപ്രതീക്ഷിച്ച ഇസ്സ്രായേലു് ഇതുവരെനേരിടേണു്ടിവന്നിട്ടില്ലാത്ത ഒരു പുതിയപ്രതിസന്ധിയിലേക്കാണുപോകുന്നതു്, കാരണം ഇതുവരെയുള്ളയവരുടെസമരങ്ങളു്ക്കും യുദ്ധങ്ങളു്ക്കുംകിട്ടിയപിന്തുണ അവ൪പിടിച്ചെടുക്കുന്നഭൂമികളു് അറബുരാഷ്ട്രങ്ങളുമായി പിന്നീടുള്ളച൪ച്ചകളു്ക്കുവിധേയമായി അവരുടേതായിനി൪ത്തുമെന്നുള്ളതുകൊണു്ടായിരുന്നു, ഇനിയത്തെപ്പ്രതിസന്ധിയു്ക്കുള്ളകാരണം ആഭൂമികളവ൪ അമേരിക്കയു്ക്കുവിലു്ക്കാ൯പോകുന്നുവെന്നുള്ളതാണു്, ട്രംപി൯റ്റെയാപ്പ്രഖ്യാപനമാണു്. ബൈഡ൯റ്റെകാലംവരെ ഇസ്സ്രായേലിനു് ലോകരാജ്യങ്ങളിലു്നിന്നുകിട്ടിക്കൊണു്ടിരുന്ന പിന്തുണ ഒറ്റയടിയു്ക്കു് അതോടെ തൊണ്ണൂറുശതമാനമാണുതക൪ന്നതു്. ഇനി പാലസ്സു്റ്റീനികളു്ക്കു് ലോകത്തുപിന്തുണകൂടുന്നതാണു് കാണാ൯പോകുന്നതു്- അവ൪ ഇസ്സ്രായേലിനൊപ്പമിപ്പോളു് ട്രംപി൯റ്റെയും നോട്ടപ്പുള്ളികളാണെന്നറിഞ്ഞതുമുതലു് പ്രത്യേകിച്ചും. ഗാസ്സയടക്കമുള്ള പാലസ്സു്റ്റീനെ വാഗു്ദത്തഭൂമിയുടെപേരിലു് ഇസ്സ്രായേലു് മോചിപ്പിക്കുന്നതുവേറേ, അതിനെയവ൪ അമേരിക്കയു്ക്കുകൈമാറുന്നതുവേറേ! നി൪ണ്ണായകസമയത്തു് നെതന്യാഹുവിലൂടെ ഇസ്സ്രായേലിനെച്ചതിക്കാനുള്ള പുത്തനവതാരമായ ട്രംപി൯റ്റെപദ്ധതിയാണിതെന്നു് വിശ്വസിക്കുന്നവരാണേറെ- ഗോളു്ഡാമെയറി൯റ്റെയും റിച്ചാ൪ഡു് നികു്സ്സണി൯റ്റെയുംകാലത്തു് ഒരുത്തനും ചിന്തിക്കാ൯പോലുംധൈര്യംകിട്ടുമായിരുന്നില്ലാത്ത യഹൂദവഞു്ചന!! അല്ലെങ്കിലും അമിതയഹൂദപ്പ്രസംഗംനടത്തുന്നവനെ വിശ്വസിക്കാ൯പാടില്ലെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!!

ബൈഡ൯റ്റെകാലത്തില്ലാതിരുന്ന മോദിയുടെ ട്രംപടിമത്തംകാരണം ഇ൯ഡ്യയതിലു്ച്ചെന്നുപെട്ടിരിക്കുകയാണു്. ട്രംപടിമത്തംകാരണം ഇ൯ഡൃയുടെവിദേശനയത്തെയും സൈനികസ്സ്വാതന്ത്ര്യത്തെയും ലോകമിന്നവഹേളിക്കുകയാണു്, ഒരുകൊച്ചുരാജ്യമായ കൊളംബിയയുടേതിനോടു് താരതമ്യംചെയ്യുകയാണു്. ലോകത്തുവന്നിട്ടുള്ള ഈമാറ്റത്തി൯റ്റെയാഴമെത്രയെന്നു് വരുംവ൪ഷങ്ങളിലേനമുക്കു് മനസ്സിലാവുകയുള്ളൂ.

അമേരിക്കയു്ക്കുപുറത്തു് ട്രംപിനോടും അമേരിക്കയോടുമുള്ള നിലപാടുകളു്ക്കുമാത്രമല്ല മാറ്റംസംഭവിച്ചിട്ടുള്ളതു്- അമേരിക്കയു്ക്കകത്തു് ട്രംപിനോടുള്ളനിലപാടുകളിലും വലിയമാറ്റംസംഭവിച്ചിട്ടുണു്ടു്. ട്രംപി൯റ്റെ സ്വന്തംറിപ്പബ്ലിക്ക൯പാ൪ട്ടിയുടെ 55ശതമാനം അമേരിക്ക൯കോണു്ഗ്രസ്സംഗങ്ങളും ഇപ്പോളു്പ്പറയുന്നതു് ട്രംപുകൊണു്ടുവരുന്നമാറ്റങ്ങളും സ്വീകരിക്കുന്നനിലപാടുകളും അവ൪ക്കുസമ്മതമോ യോജിപ്പോ ഉള്ളതല്ലെങ്കിലു് പിന്തുണയു്ക്കേണു്ടബാധ്യത അവ൪ക്കില്ലെന്നാണു്. മാത്രമല്ല ഒരുകോണു്ഗ്രസ്സംഗവുമൊന്നുമല്ലാത്ത എലോണു് മസ്സു്ക്കിനു് ഭരണമേലു്പിച്ചുകൊടുത്തതിലുമവരസ്വസ്ഥരാണു്. ഇ൯ഡൃയിലു് റിലയ൯സ്സി൯റ്റെയുമദാനിയുടെയും പണക്കരുത്തിലും സാങ്കേതികക്കരുത്തിലും മുന്നോട്ടുകുത്തിച്ച ഹിന്ദുഭരണകക്ഷിയായ ബീജേപ്പീയുടെ നരേന്ദ്രമോദിയു്ക്കു് ഒടുവിലവരെത്തന്നെ ഭരണമേലു്പിച്ചുകൊടുക്കേണു്ടിവന്നതി൯റ്റെ സമാനാവസ്ഥയിലാണു് അമേരിക്കയിലു്ക്കാര്യങ്ങളെന്നവ൪ വിലയിരുത്തുന്നു. പാ൪ട്ടിയുടെപണദായക൯ ഇ൯ഡൃയിലെപ്പോലെ അമേരിക്കയിലും യാഥാ൪ത്ഥഭരണക൪ത്താവായതിലവ൪ അസംതൃപു്തരാണു്. പൊതുജനങ്ങളിലു് 42ശതമാനമാളുകളും ഇപ്പോളു്ക്കരുതുന്നതു് അയാളു്ഭരണംവഷളാക്കുമെന്നാണു്, രാജ്യത്തെജനാധിപത്യമൂല്യങ്ങളെ ബഹുമാനിക്കുന്നതിനും നല്ലയുപദേശകരെത്തെരഞ്ഞെടുക്കുന്നതിനും നീതിപൂ൪വ്വകമായും തത്വദീക്ഷാപരമായും അന്തസ്സായും ഭരിക്കുന്നതിനും അയാളു്ക്കുകഴിയുകയില്ലെന്നാണു്. മൂന്നിലൊന്നമേരിക്കക്കാ൪ ഇപ്പോളു്ത്തന്നെപറയുന്നതു് അയാളൊരു പരാജയപ്പെട്ട അമേരിക്ക൯പ്രസിഡ൯റ്റായിരിക്കുമെന്നാണു്. ഭരണമേറ്റു് വെറുമൊരുമാസംകഴിഞ്ഞപ്പോളു്ത്തന്നെയുള്ള ഈയവസ്ഥകാരണം ഇറാനെപ്പൊടിച്ചുകളയും, റഷ്യയെത്തക൪ത്തുകളയും, കൊളംബിയയെയും മെകു്സ്സിക്കോയെയുംഞെരിച്ചുകളയും, ക്യാനഡയെയൊടിച്ചുകളയും എന്നൊക്കെയുള്ളട്രംപി൯റ്റെയാക്രോശങ്ങളു് അന്തരീക്ഷമുക്രകളു്മാത്രമായിമാറി.
 
Written on 07 February 2025 and first published on: 08 February 2025



 



 

 

 

Friday, 7 February 2025

1780. അന്യനാട്ടിലെവിടെയെങ്കിലുംപോയി ഒരുതൊഴിലിനുവേണു്ടി ഒരുജനതനാടുവിടുമ്പോളു് വലിയപ്രസംഗങ്ങളു്നടത്തിക്കൊണു്ടു് ഭരണത്തിലിരിക്കുന്ന അവിടത്തെഗവണു്മെ൯റ്റിനു് അതിലൊരുത്തരവാദിത്വമില്ലേ, ചിലക൪ത്തവ്യങ്ങളില്ലേ?

1780

അന്യനാട്ടിലെവിടെയെങ്കിലുംപോയി ഒരുതൊഴിലിനുവേണു്ടി ഒരുജനതനാടുവിടുമ്പോളു് വലിയപ്രസംഗങ്ങളു്നടത്തിക്കൊണു്ടു് ഭരണത്തിലിരിക്കുന്ന അവിടത്തെഗവണു്മെ൯റ്റിനു് അതിലൊരുത്തരവാദിത്വമില്ലേ, ചിലക൪ത്തവ്യങ്ങളില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

വിദേശത്തേയു്ക്കു് അനധികൃതറിക്രൂട്ടുമെ൯റ്റേജ൯സ്സികളു് വലിയപണംവാങ്ങി ആളുകളെക്കടത്തുകയാണെന്നു് 2014മുതലേ ഇ൯ഡൃയുടെ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കറിയാം. പക്ഷേ ഗവണു്മെ൯റ്റി൯റ്റെനി൪ദ്ദേശംകിട്ടാത്തതുകൊണു്ടും വിദേശകാര്യ-തൊഴിലു്വകുപ്പുകളിലെച്ചിലരിലൂടെ ഗവണു്മെ൯റ്റി൯റ്റെ ഗുപു്തയനുവാദത്തോടെയും ആശീ൪വ്വാദത്തോടെയുമാണവ പ്രവ൪ത്തിക്കുന്നതെന്നറിയാവുന്നതുകൊണു്ടും അവരതിലൊരുനടപടിയുമെടുക്കാതെ വെറുതേ നോക്കിക്കൊണു്ടിരിക്കുകയായിരുന്നു. ബൈഡ൯ഗവണു്മെ൯റ്റി൯റ്റെസമയത്തു് അങ്ങനെയനേകംപേരെയവ൪ അമേരിക്കയിലേയു്ക്കുകടത്തി. അവരടക്കമുള്ളവരെയാണിപ്പോളു് ട്രംപുഭരണകൂടംപിടികൂടി അമേരിക്കയിലു്നിന്നു് ഇ൯ഡൃയിലേയു്ക്കു് തിരിച്ചയച്ചുകൊണു്ടിരിക്കുന്നതു്.

ഇ൯ഡൃയിലു് ബീജേപ്പീഗവണു്മെ൯റ്റു് മതിയായതൊഴിലവസരങ്ങളു് സൃഷ്ടിച്ചിരുന്നെങ്കിലു്, കൂടെയുള്ളകോ൪പ്പറേറ്റുകളു്നടപ്പാക്കിയ ആട്ടോമേഷനിലൂടെയും തൊഴിലാളികളുടെവെട്ടിക്കുറയു്ക്കലിലൂടെയും ഉള്ളതൊഴിലവസരങ്ങളു്തന്നെ നശിപ്പിക്കാതിരുന്നെങ്കിലു്, അമേരിക്കയിലു്പ്പോയി നിയമപരമായിത്തന്നെജോലിചെയ്യുവാ൯ അതിനുള്ളമതിയായയോഗ്യതയും തൊഴിലു്പരിചയവുമുള്ളവ൪ ഒരുഭാവിജീവിതംകരുപ്പിടിപ്പിക്കുന്നതിനുവേണു്ടി നിയമവിരുദ്ധമായവഴിയിലൂടെപോലും 2014നുശേഷം അമേരിക്കയിലേയു്ക്കു് കടക്കാ൯ശ്രമിക്കുമായിരുന്നോ? അന്യനാട്ടിലെവിടെയെങ്കിലുംപോയി കുടുംബംനോക്കുന്നതിനൊരുതൊഴിലിനുവേണു്ടി ഒരുജനതനാടുവിടുമ്പോളു് പാ൪ലമെ൯റ്റിനകത്തുംപുറത്തും വലിയപ്രസംഗങ്ങളു്നടത്തിക്കൊണു്ടു് ഭരണത്തിലിരിക്കുന്നയവിടത്തെഗവണു്മെ൯റ്റിനു് അതിലൊരുത്തരവാദിത്വമില്ലേ, ചിലക൪ത്തവ്യങ്ങളില്ലേ?

2025 ഫെബ്രുവരിയിലു് ഇ൯ഡൃ൯ധനകാര്യമന്ത്രി നി൪മ്മലാ സീതാരാമ൯ പാ൪ലമെ൯റ്റിലവതരിപ്പിച്ച ബഡു്ജറ്റിലു്ത്തന്നെ തൊഴിലില്ലായു്മപരിഹരിക്കാ൯ എന്തുവഴിയാണുകണു്ടെത്തിനി൪ദ്ദേശിച്ചിട്ടുള്ളതു്? ഒന്നുമില്ല! പതിന്നാലുലക്ഷത്തിനുമേലു്രൂപാ വ൪ഷംവരുമാനമുള്ളവ൪ക്കു് നികുതികൊടുക്കണു്ടെന്നു്! എത്രപേ൪ക്കതുണു്ടു്? ഒരുലക്ഷംരൂപാപോലും വാ൪ഷികവരുമാനമില്ലാത്ത ഭൂരിപക്ഷമാളുകളുള്ളിടത്താണോ ഇവരിങ്ങനെയൊരുബഡു്ജറ്റവതരിപ്പിക്കുന്നതും ജനപ്പ്രതിനിധികളെന്നുപറയുന്നകുറേസ്സുഖിയ൯മാ൪ അവിടെയിരുന്നതുപാസ്സാക്കുന്നതും? ഒരുസാധാരണക്കാരനീ സാമ്പത്തികനിലയിലെത്തണമെങ്കിലു് വിദേശജോലിയല്ലാതെ മറ്റെന്തൊരുമാ൪ഗ്ഗമാണുള്ളതു്? സമൂഹത്തിലു്നിന്നുയ൪ന്നുവന്നെങ്കിലും ഒരുയാഥാ൪ത്ഥ്യബോധവുമില്ലാത്ത ഒരുവ൪ഗ്ഗത്തെപ്പ്രതിനിധീകരിക്കുന്നവരാണിവ൪. അവരുടെഗവണു്മെ൯റ്റിനെനയിക്കുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ നേതാവുമോഹ൯ഭാഗവത്തെന്നയാളു്തന്നെ 2025 ഫെബ്രുവരി ഏഴാംതീയതി കേരളത്തിലു്വന്നും പറഞ്ഞുനടക്കുന്നതെന്താണു്- വീട്ടിലു് ഇംഗ്ലീഷുവേണു്ട, പരമ്പരാഗതജീവിതരീതിയും വേഷവുംഭാഷയുംമതിയെന്നല്ലേ? ഇംഗ്ലീഷും ഫ്രഞു്ചും ജ൪മ്മനുമടക്കമുള്ള വിദേശഭാഷകളു്പഠിക്കാതെ പരമ്പരാഗതജീവിതരീതിയിലു് കു൪ത്തയുംധരിച്ചു് ഹിന്ദിയുംപറഞ്ഞുകൊണു്ടുചെന്നാലു് ഇവരെയേതെങ്കിലുംരാജ്യംസ്വീകരിക്കുമോ, ജോലികൊടുക്കുമോ? പലേടത്തും ജോലികളു്ക്കു് പാ൯റ്റു്സ്സും കോട്ടും സൂട്ടുമടങ്ങുന്ന ഡ്രസ്സു്ക്കോഡുകളു്തന്നെയുണു്ടു്- അനുസരിച്ചാലു് ജോലിയിലു്നിലു്ക്കാം, ഇല്ലെങ്കിലു് തിരിച്ചുപോകാം! ചെറുപ്പത്തിലേവീട്ടിലു്വെച്ചല്ലാതെ എവിടെവെച്ചാണിതെല്ലാംപരിശീലിക്കുന്നതു്? ഏതുതൊഴിലുമിവരുടെഭരണത്തിലു് ഇ൯ഡൃയിലു്ലഭിക്കുമെന്നുറപ്പുണു്ടായിരുന്നെങ്കിലു് ആരെങ്കിലുമീ മാനസ്സികമെനക്കേടുകളു്ക്കുപോകുമായിരുന്നോ?

കമ്പ്യൂട്ടറുപയോഗിച്ചുകൊണു്ടു് വിമാനത്തിലു്പ്പറന്നാണോ ഇവ൪പോലുമീപ്പഴയ ജീവിതരീതിനിലനി൪ത്തുന്നതു്? രാജ്യത്തിനകത്തും ഇംഗ്ലീഷുകാര൯റ്റെ വിലക്കൂടിയകോട്ടുമുപയോഗിച്ചുകൊണു്ടുനടക്കുന്ന അവരുടെപ്രധാനമന്ത്രിമോദിയിലൂടെയാണോ അവരീപ്പറഞ്ഞപരമ്പരാഗതജീവിതരീതിയും വേഷവുംഭാഷയുംനിലനി൪ത്തുന്നതു്? ഇവരെങ്ങനെയാണാധുനികകാലത്തെ രാജ്യത്തിനകത്തുള്ളതൊഴിലില്ലായു്മപ്പ്രശു്നങ്ങളു് പരിഹരിക്കുന്നതു്, ഇ൯ഡൃ൯പ്രതിഭകളുടെ രാജ്യത്തിനുപകാരപ്പെടാതെയുള്ള വിദേശത്തോട്ടുള്ള ബ്രെയി൯ഡ്രെയി൯തടയുന്നതു്?

കമ്പ്യൂട്ടറടക്കമുള്ള സാങ്കതികവിദ്യകളിലുള്ള തൊഴിലില്ലായു്മാനി൪മ്മാ൪ജ്ജനത്തിനുവേണു്ടി ഇ൯ഡൃയുടെബഡു്ജറ്റിലു് മാറ്റിവെച്ചിട്ടുള്ള പരിമിതമായതുകകളു്പോലും അദാനിപോലുള്ള ഇ൯ഡൃ൯ഭരണഗുണഭോക്താക്കളുടെ അമേരിക്കയിലെയോഹരിക്കമ്പോളത്തിലെ നിക്ഷേപസമാഹരണത്തിനും തട്ടിപ്പിനും അമേരിക്ക൯ഗവണു്മെ൯റ്റി൯റ്റെയും അമേരിക്ക൯കോ൪പ്പറേറ്റുലോകത്തി൯റ്റെയും ഭരണസംരക്ഷണംതേടിക്കൊണു്ടു് അമേരിക്ക൯കമ്പനികളു്ക്കു് ഇ൯ഡൃയിലവയുടെ സ്ഥാപനങ്ങളു്തുറക്കുന്നതിനു് അങ്ങേയറ്റംനിയമവിരുദ്ധമായി ദശകോടിക്കണക്കിനുരൂപാ സബ്ബു്സ്സിഡിനലു്കാനായിട്ടാണു് ബീജേപ്പീഗവണു്മെ൯റ്റുപയോഗിച്ചതെന്നുള്ളതി൯റ്റെ തെളിവുകളു് 2024 ജൂണിലു്ത്തന്നെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലു്നിന്നുതന്നെ പുറത്തുവന്നിരുന്നു. പ്രതിപക്ഷമടക്കം അതന്നാരും മൈ൯ഡുചെയു്തില്ല. ഈമേഖലയിലു് അയ്യായിരം തൊഴിലവസരങ്ങളു്സൃഷ്ടിക്കുന്നതിനു് അമേരിക്ക൯ മൈക്രോച്ചിപ്പുനി൪മ്മാതാക്കളായ മൈക്രോണു് ടെക്കു്നോളജിയുടെ പ്രധാനമന്ത്രിയുടെനാടായ ഗുജറാത്തിലു്ത്തുറന്നസ്ഥാപനത്തിനു് മൊത്തംമുതലു്മുടക്കായ രണു്ടര ബില്യണു് ഡോളറിലു് എഴുപതുശതമാനമായ രണു്ടുബില്യണു്ഡോളറും ഇ൯ഡ്യാഗവണു്മെ൯റ്റു് തിരിച്ചുനലു്കി. അതായതു് അവിടെയുണു്ടായ ഓരോതൊഴിലവസരത്തിനും മൂന്നേകാലു്ക്കോടിരൂപാവീതം ഗവണു്മെ൯റ്റുതിരിച്ചുനലു്കി. ഇതാണു് ലോകപറ്റിപ്പുകാരായ ഇ൯ഡൃ൯ മതകോ൪പ്പറേറ്റുകളുടെ സംരക്ഷണത്തിനുവേണു്ടി അമേരിക്ക൯കോ൪പ്പറേറ്റുകളുടെ കാലിലു്പ്പിടിച്ചുകിടക്കുന്ന ബീജേപ്പീഗവണു്മെ൯റ്റുചെയു്തുകൊണു്ടിരിക്കുന്നതു്!

ഇ൯ഡൃയു്ക്കു് ഇതി൯റ്റെയാവശ്യമുണു്ടോയെന്നുചോദിച്ചുകൊണു്ടു് കേന്ദ്രഘനവ്യവസായമന്ത്രിസ്ഥാനം ഏറ്റെടുത്തയുടനെയായിരുന്നു ക൪ണ്ണാടകക്കാരനായ എച്ചു്. ഡി. കുമാരസ്വാമിയുടെ സ്വന്തംപാ൪ട്ടിക്കാരുടെമുന്നിലുള്ളയീവെളിപ്പെടുത്തലു്. ഇ൯ഡൃയിലിതുപോലെയീമേഖലയിലു് അനേകംതൊഴിലവസരങ്ങളു്സൃഷ്ടിക്കുന്ന ഇ൯ഡൃ൯കമ്പനികളു്ക്കിതുപോലെ സബ്ബു്സ്സിഡിനലു്കുന്നുണു്ടോ ബീജേപ്പീഗവണു്മെ൯റ്റു്? അമേരിക്ക൯കമ്പനികളു്ക്കുവേണു്ടി ഫീലു്ഡൗട്ടാക്കാ൯ അവരെഞെരുക്കുകയല്ലേചെയ്യുന്നതു്?

Written and first published on: 07 February 2025



  

 

 

 

Wednesday, 5 February 2025

1779. പുറത്താക്കപ്പെട്ടവരെ കൊണു്ടുപോകുന്നതിനുവേണു്ടി അമേരിക്കയുപയോഗിക്കുന്ന സീ-17 സൈനികവിമാനങ്ങളു് യാത്രാവിമാനങ്ങളല്ല, ചരക്കുവിമാനങ്ങളാണു്. കാലികളെക്കൊണു്ടുപോകുന്നതുപോലെയാണു് അവരെ അമേരിക്കകൊണു്ടുപോകുന്നതു്. കൊളംബിയയൊഴിച്ചു് ഇ൯ഡൃയടക്കം ഒരുരാജ്യവും ഇതിലു്പ്പ്രതിഷേധിച്ചുകണു്ടില്ല!

1779

പുറത്താക്കപ്പെട്ടവരെ കൊണു്ടുപോകുന്നതിനുവേണു്ടി അമേരിക്കയുപയോഗിക്കുന്ന സീ-17 സൈനികവിമാനങ്ങളു് യാത്രാവിമാനങ്ങളല്ല, ചരക്കുവിമാനങ്ങളാണു്. കാലികളെക്കൊണു്ടുപോകുന്നതുപോലെയാണു് അവരെ അമേരിക്കകൊണു്ടുപോകുന്നതു്. കൊളംബിയയൊഴിച്ചു് ഇ൯ഡൃയടക്കം ഒരുരാജ്യവും ഇതിലു്പ്പ്രതിഷേധിച്ചുകണു്ടില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Senior Airman Jon Woerzburger PD By US D of D, WM. Graphics: Adobe SP.

പുറത്താക്കപ്പെട്ടവരുമായി കൊളംബിയയിലേയു്ക്കയച്ച അമേരിക്ക൯സൈനികവിമാനങ്ങളെ അവിടെലാ൯ഡുചെയ്യുവാ൯ കൊളംബിയയനുവദിച്ചില്ല. അതിനുപകരം അവ൪ സ്വന്തംവിമാനങ്ങളു് അമേരിക്കയിലേയു്ക്കയച്ചു് അമേരിക്കയിലു്നിന്നുപുറത്താക്കപ്പെട്ട അവരുടെപൗര൯മാരെ അന്തസ്സായി തിരികെക്കൊണു്ടുവരികയാണുചെയു്തതു്. അതുമാത്രമല്ല, ഒരുരാജ്യത്തി൯റ്റെ സൈനികവിമാനങ്ങളു് അതിനുള്ളയടിയന്തിരസാഹചര്യമില്ലാതെയും സ്വന്തംസൈനികയാസ്ഥാനത്തി൯റ്റെ പ്രത്യേകയനുമതിയില്ലാതെയും തങ്ങളുടെരാജ്യത്തുലാ൯ഡുചെയ്യുവാ൯ ഒരുരാജ്യവുമനുവദിക്കേണു്ടതില്ല. മിലിട്ടറി ട്രാ൯സ്സു്പ്പോ൪ട്ടിനു് സിവിലിയ൯ ട്രാ൯സ്സു്പ്പോ൪ട്ടുനടത്തുന്ന യാത്രാവിമാനങ്ങളു്ക്കുള്ളപദവി ഒരുരാജ്യവുമനുവദിക്കേണു്ടതില്ല. ഓരോരാജ്യങ്ങളുടെയും മിലിട്ടറി ഇ൯സ്സു്റ്റല്ലേഷനുകളുടെമേലു് ചാരനിരീക്ഷണസൗകര്യങ്ങളുള്ള ഈ സൈനികവിമാനങ്ങളെ സ്വന്തമതൃത്തിയു്ക്കകത്തുപ്രവേശിപ്പിക്കുന്നതു് ഒരുരാജ്യങ്ങളുടെയുംബാദ്ധ്യതയല്ല. ലോകകോ൪പ്പറേറ്റുകളു്ക്കുകീഴു്പ്പെട്ടു് സ്വന്തം കോ൪പ്പറേറ്റുമതരാഷ്ട്രീയനിലനിലു്പ്പിനായി അമേരിക്കയുടെകാലിലു്പ്പിടിച്ചുകിടക്കുന്ന ഇ൯ഡൃയിലെ ബീജേപ്പീയുടെയും മോദിയുടെയും ഗവണു്മെ൯റ്റിനു് ഇങ്ങനെചിന്തിക്കാ൯കഴിഞ്ഞില്ല. പുറത്താക്കപ്പെട്ടവരെ തിരികെ അവരുടെനാട്ടിലെത്തിക്കുന്നതിനുവേണു്ടി അമേരിക്കയുപയോഗിക്കുന്ന സീ-17 സൈനികവിമാനങ്ങളു് യാത്രാവിമാനങ്ങളല്ല, ചരക്കുവിമാനങ്ങളാണു്. അതായതു് കാലികളെക്കൊണു്ടുപോകുന്നതുപോലെയാണു് പുറത്താക്കപ്പെട്ടമനുഷ്യരെ അമേരിക്കകൊണു്ടുപോകുന്നതു്. കൊളംബിയയൊഴിച്ചു് ഇ൯ഡൃയടക്കം ഒരുരാജ്യവും ഇതിലു്പ്പ്രതിഷേധിച്ചുകണു്ടില്ല. പുറത്താക്കപ്പെട്ടയി൯ഡ്യാക്കാരെ അമേരിക്ക അവരുടെ സീ-17 സൈനികച്ചരക്കുവിമാനങ്ങളിലു്ത്തന്നെ ഇ൯ഡൃയിലു്നിന്നു് ഔദ്യോഗികമായൊരുപ്രതിഷേധവുമുയരാതെ നാട്ടിലെത്തിക്കുകയുംചെയു്തു.

സു്ത്രീകളുംകുട്ടികളുമടക്കം 104 ഇ൯ഡൃ൯പൗര൯മാരെ 2025 ഫെബ്രുവരി 5നു് പഞു്ചാബിലെ അമൃതു്സ൪ വിമാനത്താവളത്തിലു് വിലങ്ങുവെച്ചു് കൈകളു്കെട്ടിക്കൊണു്ടുചെന്നിറക്കിയിട്ടും ബീജേപ്പീയു്ക്കോ അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കോ പ്രതിഷേധിക്കാ൯കഴിഞ്ഞില്ല. മറ്റുരാജ്യങ്ങളിലുള്ളവരെയും ഇങ്ങനെതന്നെയാണമേരിക്ക അവരുടെനാടുകളിലേയു്ക്കുകൊണു്ടുപോകുന്നതു്. നരേന്ദ്രമോദി ചൈനയെ കൊമ്പുകുത്തിച്ചുകൊണു്ടിരിക്കുന്നു, അമേരിക്കയെ മുട്ടിടിപ്പിക്കുന്നു, ബംഗ്ലാദേശ്ശിനെയും പാക്കിസ്ഥാനെയും വരുത്തിയിലു്നി൪ത്തുന്നു എന്നൊക്കെ ഇടയു്ക്കിടയു്ക്കിടയു്ക്കിറക്കിവിടുന്നവാ൪ത്തകളെല്ലാം വ്യാജമായിരുന്നെന്നുതെളിഞ്ഞു.

അമേരിക്കയിലു് മതിയായരേഖകളില്ലാതെതാമസിക്കുന്ന പതിനഞു്ചുലക്ഷത്തോളംപേരെ നാടുകടത്താനുണു്ടെന്നും ഇ൯ഡ്യാക്കാരാണു് അതിലു് മൂന്നാംസ്ഥാനത്തെന്നും അവ൪തന്നെ ആദ്യലിസ്സു്റ്റിലു്ത്തന്നെ പതിനെണ്ണായിരത്തോളംപേരുണു്ടെന്നും അമേരിക്കനധികൃതരറിയിച്ചിട്ടുണു്ടു്. ഇത്രയുംപേരനധികൃതമായിത്തന്നെ അമേരിക്കയിലു്ത്താമസിക്കണമെങ്കിലു് അവ൪ക്കവിടെച്ചെയ്യാനുള്ള ജോലിയുമുണു്ടായിരിക്കണമല്ലോ! അപ്പോളു് അമേരിക്കക്കാ൪ ജോലിയൊന്നുംചെയ്യുന്നില്ലേ? അവ൪ക്കു് ട്രംപി൯റ്റെകൂടെനടന്നു് സ്വദേശിവലു്ക്കരണമെന്നും അമേരിക്കയാദ്യമെന്നുംപറഞ്ഞു് പ്രസംഗംമാത്രമേയുള്ളോ? മാന്യമായൊരുജോലിചെയു്തുജീവിക്കാനുള്ള വിദ്യാഭ്യാസവും തൊഴിലു്പരിചയവുമില്ലാത്തവരാണോ ട്രംപി൯റ്റെകൂടെ പറ്റംപിടിച്ചുപൊതിഞ്ഞുകൂടിയിട്ടുള്ളതു്? അവ൪ ജോലിചെയ്യുന്നസ്വഭാവക്കാരായിരുന്നെങ്കിലു് ഇത്രയധികംവിദേശികളെങ്ങനെ അമേരിക്കയിലു്ത്താമസമാക്കിജീവിക്കും?

ലോകത്തു് കൊറോണാപട൪ന്നുപിടിച്ചപ്പോളു് അമേരിക്കയുടെയീ ഔന്നത്യവുമഹങ്കാരഗ൪വ്വുമൊന്നുംകണു്ടില്ല- വളരെപ്പരീക്ഷീണരായി വാകു്സ്സിനുവേണു്ടി ഇ൯ഡൃയടക്കമുള്ളരാജ്യങ്ങളോടു് അഭ്യ൪ത്ഥിക്കുകയാണുചെയു്തതു്. വാകു്സ്സി൯ അമേരിക്കയിലു്നിന്നു് ഇ൯ഡൃയിലോട്ടല്ല, ഇ൯ഡൃയിലു്നിന്നു് അമേരിക്കയിലോട്ടാണൊഴുകിയതു്. അമേരിക്കയു്ക്കാവശ്യമുള്ള ഐ വീ ഫ്ലൂയിഡ്ഡുകളിലു് അറുപതുശതമാനവുമുണു്ടാക്കുന്ന ബാകു്സ്സു്റ്റ൪ ഇ൯റ്റ൪നാഷണലു് ഫെസിലിറ്റിയിലു് 2024 സെപു്റ്റംബറിലു് നോ൪ത്തു് കരോലിനയിലു്വീശിയടിച്ച ഹെല൯ കൊടുങ്കാറ്റിലു് പ്രളയത്തിലു്മുങ്ങി കനത്തനാശനഷ്ടമുണു്ടയായപ്പോളു് ആശുപത്രികളിലു് അടിയന്തരഘട്ടങ്ങളു്ക്കുപോലുമുള്ള ഐ വീ ഫ്ലൂയിഡ്ഡുകളു് കിട്ടാതാവുകയും അവയു്ക്കു് റേഷനേ൪പ്പെടുത്തുകയുംചെയു്തു. നാലുചുറ്റുമുള്ളറോഡുകളും പാലങ്ങളുംകൂടിത്തക൪ന്നതുകൊണു്ടു് 2024 സെപു്റ്റംബ൪ 29നു് ഈ ഫെസിലിറ്റി പൂ൪ണ്ണമായുമടച്ചുപൂട്ടി.

പതിനഞു്ചുമുതലു് ഇരുപത്തിരണു്ടുദിവസത്തേയു്ക്കുവരെ സു്റ്റോക്കുണു്ടായിരുന്നയിടങ്ങളിലെല്ലാം അതു് പത്തിലു്താഴെയായിത്താഴു്ന്നു. ഇരുപത്തഞു്ചിലു്ക്കുറവു് ബെഡ്ഡുകളുള്ളയാസ്സു്പ്പത്രികളിലു് രോഗികളു്ക്കുനലു്കാനായി ഒരുഡോസ്സുപോലുംകിട്ടിയില്ല. പകരം ഓറലു് ഇലക്ട്രോളൈറ്റുകളും ഹൈഡ്രേഷനുമുപയോഗിക്കുക, രോഗികളുടെ ട്രാ൯സ്സു്പ്പോ൪ട്ടേഷ൯സമയത്തു് ഐ വി ഫ്ലൂയിഡ്ഡു് ഘടിപ്പിക്കാതിരിക്കുക, ചെറിയയളവിലുള്ള ഫ്ലൂയിഡ്ഡുബാഗുകളു്നലു്കുക എന്നിങ്ങനെസകലതുംചെയു്തു് അമേരിക്കപരാജയപ്പെട്ടു. ഇതുകാരണം എണു്പത്താറുശതമാനം ആരോഗ്യദായകരും പ്രതിസന്ധിയിലായി അമേരിക്കക്കാരായരോഗികളു് കഷ്ടപ്പെടുകയുണു്ടായി. ഇങ്ങനെ അന്നേരം അമേരിക്കയിലു് ഐ. വി. ഫു്ളൂയിഡ്ഡുകളടക്കം പലതിനുംക്ഷാമംനേരിട്ടപ്പോളു് ഇ൯ഡൃയിലെ ഫാ൪മ്മസ്സ്യൂട്ടിക്കലു്ക്കമ്പനികളോടു് ഉലു്പ്പാദനംകൂട്ടാനും അമേരിക്കയിലേക്കു് കയറ്റുമതികൂട്ടാനുമാണാവശ്യപ്പെട്ടതു്. അവിടെയുമമേരിക്കയുടെയൗദ്ധത്യമൊന്നുംകണു്ടില്ല.

ഈ ഫ്ലൂയിഡ്ഡുഷോ൪ട്ടേജു് മൂന്നുവ൪ഷംവരെനീണു്ടുനിന്നേയു്ക്കുമെന്നാണു് അന്നുകണക്കാക്കപ്പെട്ടതു്. അതുകൊണു്ടു് കൂടുതലു്കാത്തുനിലു്ക്കാതെ ഇ൯ഡൃയു്ക്കുപുറമേ ഇന്നു് ട്രംപു് അഹങ്കാരവുമലു്പ്പത്വവുംമൂത്തു് കാലുമടക്കിയടിക്കുന്ന ക്യാനഡ, മെകു്സ്സിക്കോ, ചൈന, അയ൪ലണു്ടു് എന്നിവിടങ്ങളിലു്നിന്നെല്ലാം അന്നു് അടിയന്തിരവിമാനങ്ങളിലു് ഫ്ലൂയിഡ്ഡുവരുത്തി. ട്രംപിനുകീഴിലു് 2025 ഫെബ്രുവരിയിലു് അമേരിക്കയിലിപ്പോളു് പക്ഷിപ്പനിപടരുകയാണു്, അമേരിക്കക്കാരുടെപ്രധാനഭക്ഷണവിഭവമായ മുട്ടയു്ക്കുവരെക്ഷാമംനേരിട്ടു് വിലകുതിച്ചുയരുകയാണു്, അതുപോലുമിറക്കുമതിചെയ്യേണു്ട സാഹചര്യംവരികയാണു്: പ്രകൃതിശക്തികളെയും മനുഷ്യനി൪മ്മിതക്കുറ്റങ്ങളെയും കീഴടക്കാനാവാത്തയമേരിക്ക കൂടുതലഹങ്കരിക്കരുതു്!

Written and first published on 05 February 2025



 

 

 

Tuesday, 4 February 2025

1778. വലതുപക്ഷബീജേപ്പീയുടെകീഴിലായിക്കിടക്കുന്ന ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെങ്ങനെയാണു് ഇടതുപക്ഷത്തി൯റ്റെനി൪വ്വചനത്തിനകത്തുവരുന്നതു്?

1778

വലതുപക്ഷബീജേപ്പീയുടെകീഴിലായിക്കിടക്കുന്ന ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെങ്ങനെയാണു് ഇടതുപക്ഷത്തി൯റ്റെനി൪വ്വചനത്തിനകത്തുവരുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

1917ലെ റഷ്യ൯ ഒകു്ടോബ൪വിപ്ലവംമുതലു് ലോകകമ്മ്യൂണിസ്സു്റ്റുനീക്കങ്ങളും ചലനങ്ങളും പലരചനകളിലൂടെയും വാ൪ത്തകളിലൂടെയും സഞു്ചാരികളിലൂടെയും ഇ൯ഡൃയിലെത്തിയിരുന്നെങ്കിലും, അതുസ്വാധീനിച്ചചിലരുടെയിടയിലു് ഇടതുചിന്താഗതികളുടലെടുത്തിരുന്നെങ്കിലും, ആ കാഴു്ച്ചപ്പാടിലധിഷു്ഠിതമായൊരു ശരിയായൊരിടതുപക്ഷപ്പാ൪ട്ടിയും തൊഴിലു്സ്സംഘടനകളുമുണു്ടാവാ൯ എം. എ൯. റോയിയുടെനേതൃത്വത്തിലു് 1920ലു് താഷു്ക്കെ൯റ്റിലു്നടന്നൊരു പാ൪ട്ടിരൂപീകരണവും 1924ലു് മുസ്സാഫ൪ അഹമ്മദും എസ്സു്. ഏ. ഡാങ്കേയും നളിനി ഗുപു്തയും പ്രതികളായ കാണു്പൂ൪ ഗൂഢാലോചനയും 1925ലു് കാണു്പൂരിലെത്തന്നെ ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റു് കോണു്ഫറ൯സ്സുമൊക്കെക്കഴിഞ്ഞു് ആറാം കമ്മ്യൂണിസ്സു്റ്റു് ഇ൯റ്റ൪നാഷണലു് ആവശ്യപ്പെട്ടതുപോലെ കോണു്ഗ്രസ്സിനുമേലൊരു നിശിതവിമ൪ശ്ശനയാക്രമണമഴിച്ചുവിട്ടുകൊണു്ടു് ഒരുപൊതുപണിമുടക്കുംനടത്തിവിജയിപ്പിച്ചു് 1934ലു് ബ്രിട്ടീഷുഭരണകൂടത്തി൯റ്റെകൈയ്യിലു്നിന്നുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നിരോധനവുമേറ്റുവാങ്ങേണു്ടിവന്നു. അതോടെയതൊരുപാ൪ട്ടിയുംനീക്കവും പ്രസ്ഥാനവുമായി. വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും കേന്ദ്രീകരണംകാരണം ഇ൯ഡൃയിലെയീ ഇടതുപക്ഷപ്പ്രസ്ഥാനമാരംഭിച്ചതു് ബോംബെ കലു്ക്കട്ട മദ്രാസ്സു് എന്നീ നഗരങ്ങളിലാണു്.

പക്ഷേയപ്പോഴേയു്ക്കും രണു്ടാംലോകമഹായുദ്ധകാലമായി ഇ൯ഡൃയിലെയാ ഇടതുപ്രസ്ഥാനത്തി൯റ്റെയുംപാ൪ട്ടിയുടെയും പ്രചോദനവുംപണംവരവുകേന്ദ്രവുമായിരുന്ന റഷ്യ൯സോവിയറ്റുയൂണിയ൯ ജ൪മ്മനിയുടെയും ജപ്പാ൯റ്റെയും അച്ചുതണു്ടുശക്തികളു്ക്കെതിരെ ബ്രിട്ട൯നയിക്കുന്ന സഖ്യശക്തികളു്ക്കു് പിന്തുണനലു്കാ൯ 1941ലു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയോടു് ആവശ്യപ്പെടുകയുംചെയു്തു. അവരതിനുസമ്മതിക്കുകയും അങ്ങനെ ബ്രിട്ട൯റ്റെ ഇ൯ഡ്യാഗവണു്മെ൯റ്റു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെമേലുള്ള അവരേ൪പ്പെടുത്തിയ നിരോധനംനീക്കുകയുംചെയു്തു. പക്ഷേയതോടെ ബ്രിട്ടനെയെതി൪ത്തു് സ്വാതന്ത്ര്യസമരംനടത്തുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനെയെതി൪ത്തു് ബ്രിട്ട൯റ്റെ ഗവണു്മെ൯റ്റിനെപ്പിന്തുണയു്ക്കുന്ന ആനിലപാടോടെ ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയു്ക്കു് ഇ൯ഡൃയിലെജനങ്ങളുടെയിടയിലുണു്ടായിരുന്ന നിലയുംവിലയുംവിശ്വാസവുമിടിഞ്ഞു, അതൊരിടപക്ഷമാവുന്നതെങ്ങനെയെന്നചോദ്യം ആദ്യമായിക്കാര്യമായുയ൪ന്നു. ജനവിശ്വാസത്തി൯റ്റേതായ ആപ്പഴസ്ഥിതിപിന്നെ തിരിച്ചുപിടിക്കാനവ൪ക്കുകഴിഞ്ഞില്ല- കോണു്ഗ്രസ്സും പിന്നീടാനിലപാടിലേയു്ക്കുവന്നെങ്കിലും. രണു്ടാംലോകമഹായുദ്ധത്തിലു് യുദ്ധംകഴിഞ്ഞാലു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംനലു്കുമെന്നയുപാധിയിലു് ബ്രിട്ടനെപ്പിന്തുണയു്ക്കുന്ന ഗാന്ധിയുടെയും നെഹു്റുവി൯റ്റെയും നിലപാടിനെതിരേ സുഭാസ്സു്ച്ചന്ദ്രബോസ്സി൯റ്റെയുംമറ്റുംനേതൃത്വത്തിലു് കോണു്ഗ്രസ്സിലുംകലാപമുണു്ടായി, വിദേശത്തു് ബോസ്സി൯റ്റെനേതൃത്വത്തിലു് ഇ൯ഡൃ൯ നാഷണലു് ആ൪മ്മിയുമുണു്ടായി. പക്ഷേ അന്നു് ബ്രിട്ടീഷു്യുദ്ധശക്തികളെപ്പിന്തുണയു്ക്കുന്നതി൯റ്റെപേരിലു് ബ്രിട്ടീഷു് ക്യാപ്പിറ്റലിസത്തിനെതിരേപ്രവ൪ത്തിച്ചിരുന്ന ബ്രിട്ടീഷു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ചുവടുപിടിച്ചുണു്ടായി ഒരുപുതിയചെറിയപാ൪ട്ടിയായി കമ്മ്യൂണിസ്സു്റ്റി൯റ്റ൪നാഷണലിലു്ക്കടന്നുവന്ന ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപിള൪ന്നില്ല. അതുപിന്നെ നേതാക്കളിലു് ആരാണുവലിയവനെന്നതി൯റ്റെപേരിലു് 1964ലാണുണു്ടായതു്.

അബനീ മുഖ൪ജിയോടൊപ്പംചേ൪ന്നു് 1920ലു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റു് മാനിഫെസ്സു്റ്റോയെഴുതി അതുംപോരാഞ്ഞു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും മെകു്സ്സിക്ക൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുംസ്ഥാപിച്ച എം. എ൯. റോയിയെന്ന മാനബേന്ദ്രനാഥു് റോയു് യുദ്ധകാലത്തെയീ ബ്രിട്ടീഷനുകൂലനിലപാടുമാറ്റത്തോടെ 1940ലു് മാ൪കു്സ്സിസംവിട്ടു് മദ്ധ്യവഴിതേടി.

പൗരനുമൊരു രാഷ്ട്രത്തി൯റ്റെവിഭവമാണു്, അവനൊരുദു൪ഘടഘട്ടംവരുമ്പോളു് സു്റ്റേറ്റവനെസ്സഹായിക്കണമെന്നുള്ള സങ്കലു്പ്പവുംകാഴു്ച്ചപ്പാടുമാണു് ലോകത്തെവിടെയും എക്കാലത്തും ഇടതുപക്ഷത്തെമുന്നോട്ടുനയിക്കുന്നതു്, നയിച്ചിട്ടുള്ളതു്. സു്റ്റേറ്റി൯റ്റെവിഭവങ്ങളു് പൗരനുവേണു്ടിദു൪വ്യയംചെയ്യാ൯പാടില്ല എന്നകാഴു്ച്ചപ്പാടാണു് പക്ഷേ വലതുപക്ഷത്തെനയിക്കുന്നതു്. പൊതുവിലു് ഒരുഗവണു്മെ൯റ്റുശ്രദ്ധിക്കേണു്ട ഏറ്റവുമടിസ്ഥാനരണു്ടുകാര്യങ്ങളായ പൊതുവിദ്യാഭ്യാസം പൊതുജനാരോഗ്യമെന്നരണു്ടുകാര്യങ്ങളിലെ നിലപാടുകളാണു് ജനങ്ങളുടെകണ്ണിലു് വലതിനെയുമിടതിനെയുംനി൪ണ്ണയിക്കുന്നതു്. അതി൪ത്തികടന്നെത്തുന്ന അഭയാ൪ത്ഥികളു്ക്കു് അഭയംകൊടുക്കാതിരിക്കലു്, അഭയാ൪ത്ഥികളു്ക്കുപൗരത്വംനലു്കാതിരിക്കലു്, അവരെപ്പുറത്താക്കലു്, സ൪ക്കാരി൯റ്റേതായ പൊതുവിദ്യാഭാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കലു്, സ്വകാര്യവിദ്യാലയങ്ങളെയും വിദേശയൂണിവേഴു്സ്സിറ്റികളുടെസ്ഥാപനത്തെയും കടന്നുവരവിനെയും പ്രോത്സാഹിപ്പിക്കലു്, സാ൪വ്വത്രികസൗജന്യവിദ്യാഭ്യാസമവസാനിപ്പിക്കലു്, വ്യവസായങ്ങളിലു് പരിസ്ഥിതിനാശത്തിനെതിരേ സ൪ക്കാരി൯റ്റെയിടപെടലിനെയെതി൪ക്കുക, ഭരണകൂടയിടപെടലില്ലാതെ വ്യവസായങ്ങളും സ്വതന്ത്രമാ൪ക്കറ്റുംതന്നെയതിനു് സ്വയംപരിഹാരംകണു്ടുകൊള്ളുമെന്നുപറയുക, സമ്പന്ന൯റ്റെമേലു്നികുതികുറച്ചു് മറ്റുള്ളവ൪ക്കുമേലതു് കൂടുതലേ൪പ്പെടുത്തുക, ജനങ്ങളു്ക്കുള്ളസാമൂഹ്യസുരക്ഷാപ്പദ്ധതികളു്ക്കു് സ൪ക്കാരി൯റ്റെപണമെടുത്തുചെലവഴിക്കാതിരിക്കുക, സ൪ക്കാ൪മേഖലയിലു് ആശുപത്രികളു്തുടങ്ങാതിരിക്കുക, ഉള്ളതുനി൪ത്തുക, സൗജന്യയാസ്സു്പത്രികളെന്നവ്യവസ്ഥയെടുത്തുകളയുക, ആരോഗ്യപാലനംമുഴുവ൯ ആഗോളകോ൪പ്പറേറ്റടിസ്ഥാനത്തിലു്പ്പ്രവ൪ത്തിക്കുന്ന ഇ൯ഷുറ൯സ്സുകമ്പനികളെയും സ്വകാര്യമേഖലയെയുമേലു്പ്പിക്കുക, എന്നിവയെല്ലാം രാജ്യഭേദമില്ലാതെ വലതി൯റ്റെസ്വഭാവങ്ങളിലു്പ്പെടുന്നു. ഏറ്റവുംനല്ലയുദാഹരണങ്ങളു് ട്രംപി൯റ്റെകീഴിലുള്ളയമേരിക്കയും മോദിയുടെകീഴിലുള്ളയി൯ഡൃയുംതന്നെ!

ഇതേനയങ്ങളു്തന്നെപിന്തുടരുന്ന ഇ൯ഡൃയിലെയിന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിന്നെങ്ങനെയാണു് ഇടതാവുക? വലതുപക്ഷകേന്ദ്രഭരണകൂടങ്ങളോടുചേ൪ന്നു് അതേതെരഞ്ഞെടുപ്പുപ്രക്രിയകളിലൂടെ സംസ്ഥാനങ്ങളിലു് ഭരണംപങ്കിടുന്നതു് മുഖ്യപാ൪ട്ടിപ്പ്രവ൪ത്തനമാക്കിമാറ്റിയ അവ൪ക്കെങ്ങനെയാണു് ഇടതാവാ൯കഴിയുക?

ലോകംമുഴുവനിവ൪ക്കു്- വലതിനും വലതായിമാറിയയിടതിനും- അവരുടെയാശയങ്ങളു്പട൪ത്താനും വിവിധവിഷയങ്ങളിലുള്ള അവരുടെനിലപാടുകളു്ന്യായീകരിക്കാനും മാധ്യമങ്ങളുമുണു്ടു്. അമേരിക്കയിലു്ത്തന്നെ വാളു്സ്സു്ട്രീറ്റു് ജേ൪ണ്ണലു്, വാഷിംഗു്ടണു് ടൈംസ്സു്, ഫോകു്സ്സു് ന്യൂസ്സു് എന്നിവ അവയിലു്ച്ചിലതാണു്. പട്ടിയെപ്പോലെമടിയിലിരിക്കുന്നമീഡിയ, മോദിമീഡിയ, എന്നൊക്കെയുള്ളയ൪ത്ഥത്തിലു് ഗോദിമീഡിയായെന്നു് അറിയപ്പെടുന്നയിവയിലു് ഇ൯ഡൃയിലു്മുന്നിലു്നിലു്ക്കുന്നതു് ടൈംസ്സു് നൗ, എ൯ ഡീ ടീവീ, ഇ൯ഡ്യാ ടുഡേ, റിപ്പബ്ലിക്കു് ടീവീ, ഇ൯ഡ്യാ ടീവീ, ആജു് തകു് എന്നിവയാണു്. ഇവരെയെതി൪ക്കുന്നതു് പൊതുവേയിവരിലു്നിന്നുപിരിഞ്ഞവരും നിലപാടുകളു്കാരണം ഇവരിലു്നിന്നുപിരിച്ചുവിട്ടവരുമായ ന്യൂസ്സു് ക്ലിക്കു്, ന്യൂസ്സു് ലാണു്ഡ്രി, ദി ക്വി൯റ്റു്, ദി പ്രി൯റ്റു്, ദി വയ൪ എന്നിവയാണു്. പക്ഷേ പൊതുമാധ്യമമേഖലയിലു് അവയൊറ്റപ്പെട്ടുനിലു്ക്കുന്നു, അവയുടെശബ്ദംകേളു്ക്കുന്നില്ല.

ഈമാധ്യമങ്ങളിലൂടെയൊക്കെച്ചിലച്ചിട്ടും വലതിനുപ്രാബല്യംനഷ്ടപ്പെട്ടില്ലെങ്കിലും വലതായിമാറിയയിടതിനു് പ്രസക്തിനഷ്ടപ്പെടുകയാണു്, അവരിടതല്ല വലതുതന്നെയെന്നുലോകം തിരിച്ചറിഞ്ഞുകൊണു്ടിരിക്കുകയാണു്. ഏറ്റവുംനല്ലയുദാഹരണം അവരുടെസംസ്ഥാനനേതാവായ പിണറായിവിജയനെന്നമുഖ്യമന്ത്രിയിലൂടെ അഴിമതിക്കേസ്സുകളിലു്നിന്നുരക്ഷപ്പെടുന്നതിനുവേണു്ടി ഉന്നതസ൪വ്വീസ്സുദ്യോഗസ്ഥ൯മാരും ഉന്നതപൊലീസ്സോഫീസ്സ൪മാരുമെല്ലാം ആറെസ്സെസ്സോബീജേപ്പീയോയാണോയെന്നുനോക്കി നിയമിക്കപ്പെട്ടയൊരുസിവിലു്സ്സ൪വ്വീസ്സോടെഭരണംനടത്തി ഒരു പക്കായാറെസ്സെസ്സുമുഖ്യമന്ത്രിയായിമാറി ബീജേപ്പീയുടെകാലു്ക്കീഴിലെത്തി അവരുടെമുഴുവ൯വലതുപക്ഷനയങ്ങളുംപിന്തുടരുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റുതന്നെ! കേഡ൪മാരുടെയെണ്ണത്തിലും പാ൪ലമെ൯റ്ററിവിജയത്തിലും ഇ൯ഡൃയിലെ ഏറ്റവുംവലിയകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണെങ്കിലും ഇ൯ഡൃയിലു് വിപ്ലവകരമായ സാമൂഹ്യമാറ്റങ്ങളു്ക്കൊന്നും കാരണമാകാനതിനുകഴിഞ്ഞിട്ടില്ല, കാരണം ആ പാ൪ലമെ൯റ്ററിവിജയംകാരണമുള്ള ആശയത്തിലു്നിന്നുള്ളവ്യതിചലനമാണു്. പഴയചരിത്രങ്ങളല്ലാതെ ഇന്നിവ൪ക്കൊന്നുമിടതി൯റ്റേതായി പറയാനൊന്നുമില്ല. വാസു്തവത്തിലിവ൪കൂടിവലതായതോടെ ഇ൯ഡൃയിലിടതില്ലാതായിരിക്കുകയാണു്. അവരെക്കൂടിച്ചേ൪ത്തുകൊണു്ടു് അതുതന്നെയാണു് ബീജേപ്പീയടക്കമുള്ളവലതാഗ്രഹിച്ചതും. ഇടതി൯റ്റെകണികകളു് പ്രത്യയശാസു്ത്രപരമായെങ്കിലും നിലനി൪ത്തിയിരുന്ന, ഇവരുടെയംഗബലവും പാ൪ലമെ൯റ്ററിവിജയവുമൊന്നുമില്ലാത്ത, രണു്ടു് മാവോയിസ്സു്റ്റു് ലെനിനിസ്സു്റ്റു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് വലതി൯റ്റെയും വലതായിമാറിയയിടതി൯റ്റെയും സംയുക്തസൈനികാക്രമണത്തിലു് തക൪ന്നുകഷണങ്ങളായിക്കൊണു്ടിരിക്കുകയാണു്, പലരുംവെടിവെച്ചുകൊല്ലപ്പെടുകയാണു്, പലരുംകീഴടങ്ങുകയാണു്. റഷ്യയിലെ ബോളു്ഷെവിക്കുവിപ്ലവത്തി൯റ്റെചുവടുപിടിച്ചുണു്ടായ ഇ൯ഡൃയിലെയാദ്യത്തെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയാകട്ടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിടിയിലു്പ്പെട്ടുവലതായി ഷണ്ഡനായി ലോകത്തി൯റ്റെമുന്നിലിപ്പോഴും തലകുനിച്ചുനിലു്ക്കുന്നു.

ഫ്രഞു്ചുവിപ്ലവംകഴിഞ്ഞു് 1789ലു് ഫ്രഞു്ചു് നാഷണലു് അസ്സംബ്ലിചേ൪ന്നു് ഭരണഘടന ഡ്രാഫു്റ്റുചെയു്തുകൊണു്ടിരുന്നപ്പോളു് അവരധികാരഭ്രഷ്ടനാക്കിയ ലൂയി പതിനാറാമ൯രാജാവിനു് എത്രയധികാരംബാക്കിവെയു്ക്കണമെന്ന ച൪ച്ചയു്ക്കിടെയാണു് രാജത്വത്തിനെതിരേവാദിച്ച വിപ്ലവകാരികളു് സഭാദ്ധ്യക്ഷ൯റ്റെ ഇടതുനിരയിലും രാജത്വത്തെയും പ്രഭുത്വത്തെയുമനുകൂലിച്ച യാഥാസ്ഥിതിക൪ വലതുനിരയിലുംചേ൪ന്നിരുന്നതു്. അന്നു് അതുവെറുമൊരു സീറ്റിങ്ങറേഞു്ജുമെ൯റ്റായിരുന്നു. അന്നുമുതലു് ആരണു്ടുനിലപാടുകളുടെയുംപേരായതുമാറി. രാഷ്ട്രീയപ്പാ൪ട്ടികളെസ്സംബന്ധിച്ചിടത്തോളം ആശയസംഹിതകളുടെകാര്യത്തിലു് ഇടതെന്നുപറയുമ്പോളു് ഉദാരമെന്നും വലതെന്നുപറയുമ്പോളു് യാഥാസ്ഥിതികമെന്നും അങ്ങനെയ൪ത്ഥംനിലവിലു്വന്നു- അതായതു് അത്തരംനയങ്ങളു്പിന്തുടരുന്ന പാ൪ട്ടികളെന്നയ൪ത്ഥത്തിലു്. മറ്റൊരുഭാഷയിലതിനു് പുരോഗമനപരമെന്നും പഴഞു്ചനെന്നുംകൂടിപ്പറയാം- പ്രസംഗത്തിലും പ്രസു്താവനയിലുമല്ല, പ്രവൃത്തിയിലും ആനയങ്ങളു്നടപ്പാക്കുന്നതിലും. ആധുനികകാലത്തെ വ്യാപാരബിസിനസ്സുകോ൪പ്പറേഷനുകളെക്കൂടി കണക്കിലെടുത്തുകൊണു്ടു്, ജനങ്ങളെയവ൪ ലാഭത്തിനുവേണു്ടിച്ചൂഷണംചെയ്യുന്നതു് ഒരുപ്രധാനവിഷയമായിക്കണു്ടുകൊണു്ടു്, കോ൪പ്പറേറ്റുവിമ൪ശ്ശനപരമെന്നും കോ൪പ്പറേറ്റുവിധേയത്വപരമെന്നുംകൂടി ഇടതിനുംവലതിനും ഇപ്പോളൊര൪ത്ഥംകൂടിയുണു്ടു്.

ഇടതുംവലതുമെങ്ങനെയാണു് സാധാരണജനങ്ങളെബാധിക്കുന്നതെന്നുനോക്കുമ്പോളു് ആദ്യംകാണേണു്ടതു് രണു്ടുപേരുടെയും പൊതുവിദ്യാഭ്യാസ പൊതുജനാരോഗ്യനയങ്ങളാണു്. തികച്ചുംസൗജന്യമായ പൊതുവിദ്യാഭ്യാസവും ആശുപത്രികളിലു് സൗജന്യചികിത്സയുമാണു് ഇടതി൯റ്റെനയമെങ്കിലു് പൈസ്സകൊടുത്തുപഠിക്കണം പൈസ്സകൊടുത്തുചികിത്സിക്കണമെന്നതാണു് വലതി൯റ്റെനയം. അതുകൊണു്ടുതന്നെ ഇടതു് സ൪ക്കാ൪വിദ്യാലയങ്ങളെയും സ൪ക്കാരാശുപത്രികളെയും സ്ഥാപിക്കുമ്പോളു് വലതു് അവതടഞ്ഞു് സ്വകാര്യവിദ്യാലയങ്ങളെയും സ്വകാര്യയാശുപത്രികളെയുമാണു് പ്രോത്സാഹിപ്പിക്കുന്നതു്. വിദ്യാഭ്യാസത്തിലൂടെ ഗുണമേ൯മയുള്ളപൗര൯മാരുണു്ടാകേണു്ടതും ആശുപത്രിച്ചികിത്സയിലൂടെ ആരോഗ്യമുള്ളപൗര൯മാരുണു്ടാകേണു്ടതും സു്റ്റേറ്റി൯റ്റെതന്നെയാവശ്യമാണെന്ന തത്വത്തിലധിഷു്ഠിതമായാണു് അതുരണു്ടിലുമിടതി൯റ്റെനയം. ഒരുഭരണവ്യവസ്ഥയെവിലയിരുത്തുന്നതിനു് അതി൯റ്റെ ആരോഗ്യനയവും വിദ്യാഭ്യാസനയവുംനോക്കിയാലു്മതി.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാ൪വ്വദേശീയത, പൗരാവകാശങ്ങളു്, സാമൂഹ്യപുരോഗമനം, സാമൂഹ്യപരിഷു്ക്കരണം എന്നിവയിലെല്ലാം പുരോഗമനപരമായ അഭിപ്രായങ്ങളുള്ളവരെയാണു് ഇന്നു് ഇടതെന്നുപറയുന്നതു്. സോഷ്യലിസ്സു്റ്റുകളു്, ഡെമോക്ക്രാറ്റിക്കു് സോഷ്യലിസ്സു്റ്റുകളു്, സോഷ്യലു് ലിബറലുകളു്, കമ്മ്യൂണിസ്സു്റ്റുകളു്, അരാജകവാദികളു് ഒക്കെയാണിവരുടെയിന്നത്തെ രാഷ്ട്രീയരൂപങ്ങളു്. ക്ഷേമസ്സു്റ്റേറ്റു്, സു്റ്റേറ്റുനിയന്ത്രിതസാമ്പത്തികവ്യവസ്ഥ, സു്റ്റേറ്റുനിയന്ത്രിതവ്യാപാരം, കേന്ദ്രീകൃതാസൂത്രണം, ന്യൂനപക്ഷസംരക്ഷണം, മതത്തെ രാഷ്ട്രീയത്തിലു്നിന്നും സു്റ്റേറ്റിലു്നിന്നും വേ൪പെടുത്തലു് എന്നിവയാണിവരുടെപരിപാടികളു്. ഇതൊക്കെയാണുപരിപാടികളെങ്കിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സാണു് ഇ൯ഡൃയിലെയാദ്യത്തെയിടതുപക്ഷപ്പ്രസ്ഥാനം- കോണു്ഗ്രസ്സി൯റ്റെ തൊഴിലാളിവ൪ഗ്ഗ-ക൪ഷകനയങ്ങളു്ക്കെതിരെയാണു് അതിലു്നിന്നുഭിന്നിപ്പുണു്ടായി ഇ൯ഡൃയിലു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയാരംഭിച്ചതെങ്കിലും, കോണു്ഗ്രസ്സു് ഇ൯ഡൃയിലു് ഭരണമാരംഭിച്ചയുട൯ 1948ലു്, ജയപ്പ്രകാശ്ശു് നാരായണു്൯റ്റെ നേതൃത്വത്തിലു്. കോണു്ഗ്രസ്സു് പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവി൯റ്റെനേതൃത്വത്തിലു് കമ്മ്യൂണിസ്സു്റ്റും സോഷ്യലിസ്സു്റ്റുമായ സോവിയറ്റുറഷ്യയെപ്പിന്തുട൪ന്നു് പൊതുമേഖലാസ്ഥാപനങ്ങളും കേന്ദ്രയാസ്സൂത്രണവും പഞു്ചവത്സരപദ്ധതികളുമൊക്കെയാവിഷു്ക്കരിച്ചു് സോഷ്യലിസംസ്വീകരിച്ചപ്പോളു് ഇ൯ഡൃയിലു് പ്രത്യേകമൊരുസോഷ്യലിസ്സു്റ്റുപാ൪ട്ടിയപ്പ്രസക്തമായി. പാരമ്പര്യവാദികളും പിന്തുട൪ച്ചാവാദികളും ചക്രവ൪ത്തിഭരണവാദികളും രാജഭരണവാദികളും ഏകാധിപത്യവാദികളും അധികാരശ്ശ്രേണിയുടെയുപാസ്സകരും ഫാസ്സിസ്സു്റ്റുകളും യാഥാസ്ഥിതികരുമെല്ലാം വലതാണു്.

Written on 14 December 2024 and first published on: 04 February 2025