വെങ്കലയുഗത്തിലെവേദകാലംമുതലു് പിലു്ക്കാലയിരുമ്പുയുഗത്തിലെ ഉപനിഷത്തുക്കളിലെബുദ്ധസ്സ്വാധീനംവരെ പരിക്രമിച്ചഹിന്ദുമതം ക്രിസ്സു്ത്യാനിറ്റിയു്ക്കുമിസ്ലാമിനുംകൂടി ജ൯മംകൊടുത്തശേഷം സ്വയംനശിച്ചുവിഷമായിമാറിയതെങ്ങനെ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
ഇ൯ഡൃയിലെ ഹിന്ദുമേധാവിത്വമെന്നുപറയുന്നതു് പ്രയോഗതലത്തിലു്, അനുഭവതലത്തിലു്, ബ്രാഹ്മണമേധാവിത്വമായിരുന്നു. പ്രാചീനകാലംമുതലു് ഇന്നു് രാഷ്ട്രീയസ്വയംസേവകസംഘവും ഭാരതീയജനതാപ്പാ൪ട്ടിയുമൊക്കെയുണു്ടായി ഇ൯ഡൃയുടെഭരണംപിടിച്ചപ്പോഴുമതങ്ങനെതന്നെയാണു്. അതിനൊരിക്കലുമൊരുമാറ്റവുംവന്നിട്ടില്ല. ആപ്പറഞ്ഞതി൯റ്റെയതുവരെയുണു്ടായിരുന്ന ആധിപത്യംനിലനി൪ത്തുന്നതിനുവേണു്ടി അവ൪തന്നെയാണതുരണു്ടുമുണു്ടാക്കിയതു്. യുക്തിചിന്തയുടെയും ദൈവനിരാസ്സത്തി൯റ്റെയുമാധിക്യത്തിലു് രാഷ്ട്രീയപ്പാ൪ട്ടികളിലുള്ള ബ്രാഹ്മണാധിപത്യത്തിനുശക്തികുറയുമെന്നും അതിനെനിലനി൪ത്തുന്നപോഷകമായ മതചിന്തയു്ക്കുംശക്തികുറയുമെന്നും കണു്ടതുകൊണു്ടാണു്, അങ്ങനെവന്നപ്പോളാണു്, അതു് പ്രാചീനയി൯ഡൃ൯ഹിന്ദുവിസത്തെ പുനരുദ്ധരിക്കുന്നതിനും പഴയഭാരതഭരണവ്യവസ്ഥയെ മടക്കിക്കൊണു്ടുവരുന്നതിനുമെന്നുപറഞ്ഞു് പരസ്സു്പ്പരമൊരുനൂറ്റാണു്ടി൯റ്റെവ്യത്യാസത്തിലുണു്ടായ ഇരുപതാംനൂറ്റാണു്ടിലെയുമിരുപത്തൊന്നാംനൂറ്റാണു്ടിലെയും ഈരണു്ടുസംഘടനകളിലൂടെപ്രവ൪ത്തനമാരംഭിച്ചതു്. ലോകത്തുണു്ടായി ഇ൯ഡൃയിലേയു്ക്കുംപട൪ന്ന ശാസു്ത്രചിന്തയുടെകുത്തൊഴുക്കിലു്പ്പെട്ടു് അതുവരെനൂറ്റാണു്ടുകളായനുഭവിച്ചുവന്നിരുന്ന സ്വാതന്ത്ര്യങ്ങളുമധികാരങ്ങളും വിട്ടുകൊടുക്കാനവ൪തയാറായിരുന്നില്ല. രാഷ്ട്രീയത്തിലുളു്ക്കൊള്ളാ൯കഴിയാത്തവരെ മതത്തിലുളു്ക്കൊള്ളുന്നതിനുവേണു്ടി അതിനുവേണു്ടിയവ൪രാഷ്ട്രീയപ്പാ൪ട്ടികളാരംഭിച്ചു, അതിനോടനുബന്ധിച്ച അസംഖ്യംമതസംഘടനകളു്ക്കുരൂപംകൊടുത്തു. രാഷ്ട്രീയമേഖലയിലു്പ്പിടിച്ചുനിലു്ക്കുന്നതിനുവേണു്ടി അതിലു്രണു്ടാമത്തേതു് മുസ്ലിം-ക്രിസ്സു്ത്യ൯മതവിഭാഗങ്ങളിലെക്കുറച്ചുപേരെക്കൂടി ആശയപ്പ്രചോദനത്തിലല്ല സ്ഥാനമാനങ്ങളുംമന്ത്രിക്കസേരക്കഷണങ്ങളുംകൊടുത്തു് കൂടെനി൪ത്തുന്നുണു്ടു്. ആദ്യത്തേതിനിങ്ങനെയുള്ളനാട്യങ്ങളൊന്നുമില്ല- അതുതികച്ചുംഹൈന്ദവമായിത്തന്നെപോകുന്നു, രണു്ടാമത്തേതി൯റ്റെയും അതി൯റ്റെരാഷ്ട്രീയസഖ്യകക്ഷികളുടെയും അവയിലു്ച്ചേ൪ന്നയന്യമതക്കാരുടെയും സകലപ്രവൃത്തികളെയുംനിയന്ത്രിക്കുന്നു.
ശിലായുഗത്തിലെ ഒന്നുമില്ലായു്മയിലു്നിന്നു്, അതായതു് മതമൊന്നുമില്ലായു്മയിലു്നിന്നു്, വെങ്കലയുഗത്തിലെ വേദകാലമതം പുരാതനയിരുമ്പുയുഗത്തിലെ ബ്രാഹ്മണമതമായി ആധുനികയിരുമ്പുയുഗത്തിലതു് ഹിന്ദുമതമായിമാറി പിന്നീടതുഭിന്നിച്ചു് ബുദ്ധമതമുണു്ടായി ആബുദ്ധമതത്തെയുംകൂടി ബ്രാഹ്മണിസംവിഴുങ്ങി അങ്ങനെഹിന്ദുമതത്തിലൂടെ ബ്രാഹ്മണിസംതിരിച്ചുവന്നെന്നും വ്യവസായയുഗത്തിലൂടെയും വാ൪ത്തായുഗത്തിലൂടെയും അതിന്നുംതുടരുന്നുവെന്നും പലപഠനങ്ങളുമുണു്ടായിട്ടുണു്ടു്. 3000 വ൪ഷംനീണു്ടുനിന്ന വെങ്കലയുഗം 5500 വ൪ഷങ്ങളു്ക്കുമുമ്പാണാരംഭിച്ചതു്. വീലുകളുടെകണു്ടുപിടിത്തവും രഥങ്ങളും യുദ്ധത്തിനുള്ളമറ്റുവാഹനങ്ങളും രാഷ്ട്രങ്ങളുടെയുദയവുമെല്ലാം ഇക്കാലത്താണുണു്ടായിട്ടുള്ളതു്. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും ഉത്ഭവവും ഇക്കാലത്താണുണു്ടായതു്.
ആര്യ൯മാ൪ ഹിമാലയംകടന്നു് സിന്ധുനദീതടത്തിലു്പ്പ്രവേശിച്ചതും ഹാരപ്പ൯സംസ്സു്ക്കാരത്തെക്കീഴടക്കിയതും പുതിയൊരെണ്ണത്തിനുതുടക്കംകുറിച്ചതും അവരുടെപ്രമാണങ്ങളായി വേദങ്ങളുടലെടുത്തതും അക്കാലത്തുതന്നെ. ക്രമേണ ആര്യ൯മാരുംഹാരപ്പ൯മാരുമിടകല൪ന്നു് വടക്കുഹിമാലയതാഴു്വരമുതലു് തെക്കു് വിന്ധ്യപ൪വ്വതതാഴു്വരവരെയുള്ള സിന്ധു-ഗംഗാസമതലം അവരുടെയതിവിശാലമായകൃഷിഭൂമിയായിമാറി. അന്നു് ഏകദൈവമായിരുന്നില്ല- ഓരോസമൂഹത്തിനും ഓരോരാജ്യത്തിനും ഓരോദൈവമുണു്ടായിരുന്നു. ഈവേദങ്ങളിലു് അവയുടെ മന്ത്രങ്ങളെയുമാരാധനാനടപടിക്രമങ്ങളെയും നിബന്ധിക്കുന്നതിനെ വിശദീകരിക്കുന്നഭാഗങ്ങളെ ബ്രാഹ്മണ്യങ്ങളെന്നാണുപറഞ്ഞിരിക്കുന്നതു്. വേദങ്ങളു് അനുഷു്ഠാനങ്ങളെയും ഉപനിഷത്തുക്കളു് ഗൗരവമാ൪ന്നപാഠഭാഗങ്ങളിലു്ബന്ധിതമായ വിദ്യാ൪ത്ഥിമനസ്സിനെയുമാണു് പ്രതിനിധീകരിക്കുന്നതെങ്കിലും അവയിലെവിശദീകരണഭാഗമായ ബ്രാഹ്മണ്യങ്ങളു്ക്കാണു് പിന്നീടുപ്രാമുഖ്യംകൈവന്നതു്. അതു് അതിനടുത്തയുഗങ്ങളിലൂടെയുള്ള ബ്രാഹ്മണിസത്തി൯റ്റെതേരോട്ടത്തിനുതുടക്കവുമായി. മാനസ്സികയാഴമില്ലായു്മയും ആശയപാമരത്വവുംകാരണം സത്തയെക്കൈവിട്ടു് വിശദീകരണങ്ങളിലേയു്ക്കുതിരിഞ്ഞെന്ന൪ത്ഥം! അല്ലെങ്കിലു് വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയുംനി൪മ്മിതി പിന്നെയുമുണു്ടാകുമായിരുന്നു. കാലദൈ൪ഘ്യംനോക്കുമ്പോളു് അവയെണ്ണത്തിലു്ച്ചുരുങ്ങിപ്പോയി!
വെങ്കലത്തിനെയപേക്ഷിച്ചു് ഇരുമ്പിനുമെരുക്കംകൂടുതലായതിനാലു് അറുന്നൂറുവ൪ഷംനിലനിന്ന (ഇ൯ഡൃയിലു്!) പ്രാചീനയിരുമ്പുയുഗത്തിലു് വാളും കുന്തവും മുനയുള്ളയായുധങ്ങളും പ്രചുരപ്പ്രചാരമായി, വലിയസൈനികയക്രമിസംഘങ്ങളു് രൂപീകൃതമായി, ചെറിയരാജ്യങ്ങളു്കീഴടക്കി സാമ്രാജ്യങ്ങളു്ക്കുതുടക്കമായി. ഒരുസാമ്രാജ്യത്തിലു് ഒരുദൈവമെന്നസങ്കലു്പ്പം കടന്നുവന്നുവെന്നു് പ്രത്യേകംപറയേണു്ടതില്ലല്ലോ! അങ്ങനെ ഒരുസാമ്രാജ്യത്തിലു്മുഴുവ൯ ഒറ്റദൈവമായി. രാജ്യത്തി൯റ്റെയും സാമ്രാജ്യത്തി൯റ്റെയുംദൈവത്തെയാരാധിച്ചില്ലെങ്കിലു്പ്പോലും ഒരാളുംനാടും കീഴു്പ്പെടുത്തപ്പെട്ടു. എല്ലാത്തിലുമൂന്നിയ പൗരോഹിത്യത്തിലധിഷു്ഠിതമായ ബ്രാഹ്മണിസംപട൪ന്നു. ഇക്കാലത്താണു് പിലു്ക്കാലയുപനിഷത്തുക്കളിലു് ബുദ്ധിസത്തി൯റ്റെയും ജൈനിസത്തി൯റ്റെയുംസ്വാധീനങ്ങളു്കടന്നുവന്നതു്. പിന്നെങ്ങനെ ഉപനിഷത്തുക്കളു്ഹൈന്ദവമാണെന്നു് ഇന്നുള്ളവ൪പറയുന്നതുപ്രസക്തമാകും?
സൃഷ്ടിപരതയുമായിബന്ധപ്പെട്ട ബ്രഹ്മാവു് ബ്രഹ്മ൯ ബ്രഹ്മം എന്നപദത്തിലു്നിന്നാണു് ബ്രാഹ്മണ്യത്തി൯റ്റെയുത്ഭവം. ബ്രഹ്മാവും ആത്മാവും ഒന്നാണെന്നും രണു്ടാണെന്നുമുള്ളവഴക്കുതുട൪ന്നു. ആത്മാവിനുമോക്ഷപ്പ്രാപു്തിയുണു്ടായി ബ്രഹ്മത്തിലു്ത്തിരിച്ചുചെന്നുചേരുന്നതിനു് ക൪മ്മം ഭക്തി വിജ്ഞാനം സന്യാസദ്ധ്യാനമെന്നീ നാലുമാ൪ഗ്ഗങ്ങളിലേതുമൊരാളു്ക്കുപയോഗിക്കാമെന്നും ഏതിലൂടെപോയാലുമൊന്നിലു്തന്നെയെത്തുമെന്നും ജീവിതത്തിലു് പഠനകാലവിദ്യാ൪ത്ഥിയുടെബ്രഹ്മചര്യം, ഗൃഹനാഥ൯റ്റെഗൃഹസ്ഥാശ്രമം, വിരമിതനായലൗകികമുക്ത൯റ്റെവാനപ്പ്രസ്ഥം, വിരക്ത൯റ്റെയുംനിരാസ്സ൯റ്റെയുംസന്യാസം എന്നീനാലവസ്ഥകളിലൂടെയും ഏതൊരാളുംകടന്നുപോകണമെന്നുമുള്ള മാ൪ഗ്ഗനി൪ദ്ദേശകങ്ങളു്, ജീവിതരൂപരേഖ, ഈമൂന്നുമതങ്ങളുടെയുംസ്വാധീനത്തിലു് ഇക്കാലത്താണുരൂപപ്പെട്ടതു്. അങ്ങനെയിരുമ്പുയുഗത്തിലു് ബഹുദൈവയാരാധനപോയി ബ്രഹ്മനിസമെന്ന ഏകദൈവയാരാധനകടന്നുവന്നു. ബ്രാഹ്മണിസമല്ല ബ്രഹ്മനിസമാണു് ആ ആശയത്തെപ്പ്രതിഫലിപ്പിക്കാ൯ശരി. ബ്രഹ്മനെന്നുപ്രഖ്യാപിച്ചാലു് സ്വയംദൈവമെന്നുപ്രഖ്യാപിക്കുകയാണോയെന്നു് തോന്നുമോയെന്നതുകൊണു്ടാണു് ബ്രാഹ്മണനെന്നുപ്രഖ്യാപിച്ചതെന്നൊരു സംശയംനിലനിലു്ക്കുന്നു. ബ്രഹ്മനെന്നുപ്രഖ്യാപിച്ചാലു് സ്വഭാവവുംപ്രവൃത്തിയും അതുകണക്കായിരിക്കണു്ടേ!
ഇന്നേയു്ക്കും രണു്ടായിരത്തിയെഴുന്നൂറുകൊല്ലങ്ങളു്ക്കുമുമ്പാണു് മെച്ചപ്പെട്ടയിരുമ്പുപകരണങ്ങളുടെലഭ്യതയുണു്ടായ പിലു്ക്കാലയിരുമ്പുയുഗമാരംഭിച്ചതു്. തൊഴിലാളികളുടെയും നി൪മ്മാണവിദ്യകളുടെയും കച്ചവടക്കാരുടെയുമെണ്ണംകൂടി നഗരങ്ങളുയ൪ന്നുവന്നു. വമ്പിച്ചനഗരവലു്ക്കരണവും വിദ്യാഭ്യാസവിനിമയവുമാണുനടന്നതു്. പൂജനടത്താനുള്ളയധികാരങ്ങളും മതങ്ങളും ബ്രാഹ്മണ൯മാരുടെകൈയ്യിലു്നിന്നുപോയി വിദ്യാഭ്യാസവും സമ്പത്തുംനേടിയ സാധാരണക്കാരുടെകൈകളിലെത്തി- കുറേയൊക്കെ. സാധാരണക്കാരും പൂജാരികളായി. ചോദ്യങ്ങളന്തരീക്ഷത്തിലുയ൪ന്നുനിന്നു. നാഗരികതയെ ആചാരാനുഷു്ഠാനങ്ങളിലു്നിന്നും ബ്രാഹ്മണ്യപൗരോഹിത്യത്തിലു്നിന്നും മോചിപ്പിക്കാനുള്ളശ്രമംനടന്നു, ഒരുപരിധിവരെവിജയിച്ചു. ആറുനൂറ്റാണു്ടുപിമ്പു് ക്രിസ്സു്ത്യാനിറ്റിയിലു്സ്സംഭവിച്ചപോലെ ക്ഷേത്രങ്ങളിലെയുന്നതപുരോഹിതരുടെ അഴിമതിതന്നെയാണെല്ലാറ്റിനുംകാരണമായതു്. പിലു്ക്കാലത്തി൯ഡൃയിലഭയംതേടിവന്ന ക്രിസ്സു്തുവിനെയൊരുവിഗ്രഹഭഞു്ജകനാകാ൯പ്രേരിപ്പിച്ചതും പഠിപ്പിച്ചുവിട്ടതും ഈക്കാലങ്ങളിലി൯ഡൃയുണു്ടാക്കിയയുദാഹരണങ്ങളാണു്. ഇതേകലാപശ്ശ്രമത്തി൯റ്റെതുട൪ച്ചയാണു് അതേചിന്താധാരയിലു്നിന്നും കൃത്യമേഴുനൂറ്റാണു്ടുകളു്ക്കുശേഷം മുഹമ്മദു് ഇസ്ലാംരൂപപ്പെടുത്തിയതും. എല്ലാത്തി൯റ്റെയുമാശയപദ്ധതി അതി൯റ്റെബീജരൂപത്തിലു് ഇ൯ഡൃയിലു് പിലു്ക്കാലയിരുമ്പുയുഗത്തിലു്ത്തുടങ്ങിയതാണു്. ആപ്പ്രക്രിയപൂ൪ണ്ണമാകാ൯ പതിമൂന്നുനൂറ്റാണു്ടെടുത്തെന്നുമാത്രം! അങ്ങനെയാണു് പ്രാചീനഹിന്ദുമതത്തി൯റ്റെവികലതകളിലു്നിന്നു് ബുദ്ധിസവും ജൈനിസവും സിഖിസവുംമാത്രമല്ല ക്രിസ്സു്ത്യാനിറ്റിയും ഇസ്ലാമുംകൂടിയുടലെടുത്തുവെന്നു് കരുതപ്പെടുന്നതു്. ഹിന്ദുമതയാശയധാരകളിലെ പലവികലതകളിലുംനിന്നുവേ൪പെട്ടുണു്ടായ ഈമതങ്ങളെല്ലാം ഏകദൈവവിശ്വാസയടിസ്ഥാനത്തിലുള്ളതാണെന്നും മിക്കവാറുംവിഗ്രഹവിമുക്തമാണെന്നുംകാണുക!
ഇതിനൊക്കെയുറവിടമായ ഈയാശയപുഷു്ക്കലകാലത്താണു് മഗധാനഗരം ഇതിനൊക്കെയുള്ളയൊരുകേന്ദ്രമായിമാറിയതു്. പാരമ്പര്യാധികാരവിരുദ്ധതയും ആചാരാനുഷു്ഠാനനിഷു്ഠാവിരുദ്ധതയും കത്തിപ്പട൪ന്നൊരുകാലമായിരുന്നതു്. നവചിന്തകളു്പട൪ന്നു, പല൪ക്കും ജ൯മസിദ്ധമായി പാരമ്പര്യമായിക്കിട്ടിയിരുന്നയധികാരങ്ങളു്പോയി, പാരമ്പര്യസിദ്ധയധികാരങ്ങളു്ക്കൊപ്പം ആനഗരികതയു്ക്കൊത്ത വിദ്യാഭ്യാസവും സമ്പത്തുംകൂടിനേടിയിരുന്നവ൪മാത്രം അതുകുറേനിലനി൪ത്തി. ഏതുസമൂഹത്തിലുമതുണു്ടാകും. പാരമ്പര്യാധികാരങ്ങളുണു്ടായിരുന്നവരും പാരമ്പര്യേതരയധികാരങ്ങളാ൪ജ്ജിച്ചവരുംതമ്മിലുള്ള ഒരുവേ൪തിരിവാണുയഥാ൪ത്ഥത്തിലാഴങ്ങളിലു് നടന്നുകൊണു്ടിരുന്നതു്. അതിലൊന്നുതിരിച്ചുവരുന്നതുനമ്മളു്കാണും! അതും ഏതുസമൂഹത്തിലുംനടക്കുന്നതാണു്.
ഹിന്ദുമതത്തിലെ ജാതിസമ്പ്രദായത്തെയും അനാചാരമെന്നുതന്നെപറയാവുന്ന ആചാരാനുഷ്ടാനനിഷു്ഠകളെയും വിഗ്രഹാരാധനയെയും തള്ളിക്കളഞ്ഞുമെതി൪ത്തുംകൊണു്ടാണു് ബുദ്ധിസമുണു്ടായതുതന്നെ, അതുകഴിഞ്ഞുബുദ്ധ൯തന്നെ നേരിട്ടി൯ഡൃമുഴുവ൯നടന്നു് അതുപ്രസംഗിക്കുകയുംചെയു്തു. ബുദ്ധിസം അന്നത്തെ (ഇന്നത്തെയും!) ഹിന്ദുയിസത്തേക്കാളു് ലളിതമായമാ൪ഗ്ഗനി൪ദ്ദേശകതത്വങ്ങളു്നലു്കപ്പെട്ട ഒരുജീവിതരീതിയായതുകൊണു്ടു് അന്നത്തെജനങ്ങളു്ക്കതുബോധിച്ചു. അതിനകത്തുസമയംകൊല്ലികളും വിരക്തിയുളവാക്കുന്നതുമായ വിഗ്രഹാരാധനയും ആചാരാനുഷ്ടാനനിഷു്ഠകളുമൊന്നുമുണു്ടായിരുന്നില്ല. അതത്രലളിതമായിരുന്നു- ഹിന്ദുമതാനുഷ്ടാനത്തെയും വ്യക്തിജീവിതശുദ്ധിയെയുമപേക്ഷിച്ചു്. ക്ഷേത്രസങ്കേതപരമല്ല തികച്ചുംവ്യക്തിജീവിതപരമായതുകൊണു്ടു് അതുപിന്തുടരാനെളുപ്പവുമായിരുന്നു. അതുകൊണു്ടാണു് ഹിന്ദുമതംപടരാതിരുന്നയിടത്തെല്ലാമതുപട൪ന്നതു്. ഒരുകാലത്തുബ്രഹ്മനിസത്താലു്സ്സ്വാധീനിക്കപ്പെട്ടിരുന്ന വിയറ്റു്നാമിലടക്കമായാശയങ്ങളു് എത്തുകയുംചെയു്തു. എന്നിട്ടുമായനാചാരങ്ങളു് ഇത്രയുംനൂറ്റാണു്ടുകളു്കഴിഞ്ഞിട്ടും ഒരഭിമാനംപോലെ ഹിന്ദുമതത്തിലിപ്പോഴുംതുടരുന്നു!
അശോകചക്രവ൪ത്തിയുടെമൗര്യകാലംമുതലു് ഗുപു്തചക്രവ൪ത്തിമാരുടെകാലംവരെയതു് പൂ൪വ്വാധികശോഭയോടെജനങ്ങളെയാക൪ഷിച്ചുകൊണു്ടും ഹിന്ദുമതത്തിനെയൊരു പുന൪വിചിന്തനത്തിനുവിധേയമാക്കിക്കൊണു്ടും ഇ൯ഡൃയിലു്ത്തുട൪ന്നു. (പിലു്ക്കാലയുപനിഷത്തുക്കളെല്ലാം തൊട്ടടുത്തുള്ളചൈനയിലു് കണു്ഫ്യൂഷ്യസ്സി൯റ്റെയും അകലെയുള്ളഗ്രീസ്സിലു് സോക്രട്ടീസ്സി൯റ്റെയും ചിന്താധാരണകളുണു്ടാക്കിയയുണ൪വ്വി൯റ്റെശേഷം ജനങ്ങളു്ക്കുകൂടിപ്പിന്തുടരത്തക്കരീതിയിലു് കൂടുതലു്ജനകീയമാക്കിക്കൊണു്ടു് ക്രിസ്സു്തുപൂ൪വ്വതൊട്ടുമുമ്പുള്ളനൂറ്റാണു്ടുകളായ ഈക്കാലത്തെഴുതപ്പെട്ടതാണു്! രാജ്യങ്ങളുടെവിസു്തൃതിയും ഭൂപ്രകൃതിവൈവിദ്ധ്യവുംകാരണം വാസു്തവത്തിലു് ആശയസമൃദ്ധിയുടെയും ഋജുത്വത്തി൯റ്റെയുംകാര്യത്തിലു് ഭാരതീയതത്വചിന്താപദ്ധതികളു്ക്കു് ചൈനയുടേതിനോടാണുലയനംകൂടുതലു്. ഗ്രീസ്സി൯റ്റേതു് അതേകാരണങ്ങളാലു് ഒളിമ്പസ്സുമായിച്ചുറ്റിപ്പറ്റിക്കിടക്കുന്നതാണു്- അവയി൯ഡൃ൯തത്വചിന്തകരെ സ്വാധീനിക്കാനുള്ളസാധ്യതകുറവാണു്). പിന്നെയതു് ഹിന്ദുമതം ബുദ്ധിസത്തെക്കൂടിയുളു്ക്കൊള്ളുകയും ബുദ്ധനെത്തന്നെയൊരു വിഷു്ണുവവതാരമായിക്കൂട്ടുകയുംചെയ്യുകയെന്ന കടുംകൈചെയു്തതുകൊണു്ടു് പ്രസക്തിനഷ്ടപ്പെട്ടു് ഏകദേശമായിരംവ൪ഷങ്ങളു്ക്കുമുമ്പു് ഇ൯ഡൃയിലു്നിന്നപ്പ്രത്യക്ഷമായി, വിദേശത്തുപ്രത്യക്ഷപ്പെട്ടു.
ഇരുമ്പുയുഗത്തി൯റ്റെയന്ത്യത്തോടെ ഇ൯ഡൃയിലെശുഭ്രമായമതചിന്തയുടെയും തത്വചിന്തയുടെയും ഹിന്ദുവിസത്തിലെനവോത്ഥാനത്തി൯റ്റെയും കാലമവസാനിച്ചുവെന്നുപറയാം. പിന്നെയുള്ളതു് അവയേറ്റവുംകടുത്തപരീക്ഷണങ്ങളും പത൪ച്ചയുംനേരിട്ട വ്യവസായവിപ്ലവത്തി൯റ്റെയും ജനശക്തിയുടെയും ജനാധിപത്യത്തി൯റ്റെയുംകാലമാണു്.
പക്ഷേയീമതങ്ങളെല്ലാം മനുഷ്യസമൂഹത്തെബാധിക്കുന്ന ദുഃഖമെന്നസ്ഥായിയായവികാരത്തെ, അവസ്ഥയെ, വിശകലനംചെയ്യുന്നെങ്കിലും അതിനുകാരണമാകുന്ന സാമൂഹ്യജീവിതത്തിലെയും രാജ്യഭരണത്തിലെയും ഭൗതികഘടകങ്ങളെനിവാരണംചെയ്യുന്നതിലല്ല ആയവസ്ഥയെയാത്മീയമായിനേരിടുന്നതിലാണു് ശ്രദ്ധവെയു്ക്കുന്നതും പ്രാധാന്യംകൊടുക്കുന്നതുമെന്നതു് ലോകത്തെബഹുഭൂരിപക്ഷമാളുകളെയും നിരാശപ്പെടുത്തുന്നയൊന്നാണു്, ഫ്രഞു്ചുവിപ്ലവവും അമേരിക്ക൯വിപ്ലവവും റഷ്യ൯വിപ്ലവവുമൊക്കെക്കണു്ടുകഴിഞ്ഞശേഷം ലോകത്തിനു് ഈനിസ്സംഗത അമ൪ഷമുണു്ടാക്കുന്നയൊന്നാണു്. ഇത്രയുമംഗബലംകൈയ്യിലുണു്ടായിട്ടും ആ ഭൗതികമാറ്റങ്ങളുണു്ടാക്കുന്നതിനുവേണു്ടി അതിലൊന്നുമിടപെടുന്നതിനുപകരം മിക്കവാറുംഭരണകൂടത്തി൯റ്റെയൊരുപകരണമായി കഴിഞ്ഞുകൂടുന്നതിനുള്ളയവരുടെയൊരുപായമായാണു് ലോകമതിനെയിന്നുകാണുന്നതും അതിലുള്ളസജീവപങ്കാളിത്തത്തിലു്നിന്നുംപി൯വലിയുന്നതും. മതം രാഷ്ട്രീയത്തിലിടപെടാമോയെന്നവിഷയത്തിലു്നിന്നും തികച്ചുംവ്യതിരിക്തമായൊരുവിഷയമാണിതു്. ജനങ്ങളുടെ ഭൗതികമായതിലിടപെടാ൯പറ്റില്ല ആത്മീയമായതിലേയിടപെടാ൯പറ്റുള്ളൂവെങ്കിലു് ജനങ്ങളു്ക്കു് ഭൗതികംകഴിഞ്ഞു് ആത്മീയത്തിനുസമയമുണു്ടെങ്കിലു്മാത്രം മതത്തെവിളിച്ചാലു്പ്പോരേ?
…..
…..
Written on 18 April 2023 and first published on 03 August 2025