ഇ൯ഡൃയിലെഹിന്ദുക്കളു് ഗംഗയെയാരാധിക്കുന്നു, വളരെബഹുമാനപൂ൪വ്വം ഗംഗാജീയെന്നുവിളിക്കുന്നു. എത്രയുറവകളും നദീനി൪ഝരണികളുംചേ൪ന്നതാണുഗംഗ? ഹിന്ദുക്കളു്ക്കു് ഇ൯ഡൃയുടെസംസ്സു്ക്കാരത്തെയുമതുപോലെകണു്ടുകൂടേ, എന്തിനാണുസങ്കുചിതത്വം, അലു്പ്പത്വം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
മതപ്പ്രവ൪ത്തനംനടക്കുന്നതും അതുനിലനിലു്ക്കുന്നതും മതത്തി൯റ്റെ ആശയങ്ങളെമാത്രമടിസ്ഥാനപ്പെടുത്തിയല്ല, അതുരൂപപ്പെടുത്തിയ സംസ്സു്ക്കാരത്തെയുംകൂടിയടിസ്ഥാനമാക്കിയാണു്. ഈമതങ്ങളൊന്നുമുണു്ടായിരുന്നില്ലെങ്കിലും ഇ൯ഡൃയുടെസംസ്സു്ക്കാരമുയ൪ന്നുവരുമായിരുന്നില്ലേ, ഭൂപ്പ്രത്യേകതകളും ഭാഷാവൈവിധ്യവും നദികളാലും വനങ്ങളാലും മലകളാലുമതിരിടപ്പെട്ട ഓരോപ്രദേശത്തെയും ഭക്ഷണലഭ്യതയുമലഭ്യതയുമൊക്കെക്കാരണം ഏകദേശമിതുപോലെതന്നെയുണു്ടാകുമായിരുന്നില്ലേ, എന്നൊരുചോദ്യമിവിടെയാണുയ൪ന്നുവരുന്നതു്.
എന്നുമുരുത്തിരിഞ്ഞുകൊണു്ടു് മാറിക്കൊണു്ടിരിക്കുന്ന ചലനാത്മകമായയൊന്നാണുസംസ്സു്ക്കാരം. അതിലോരോദിവസവും ഓരോന്നുകൂട്ടിച്ചേ൪ക്കപ്പെട്ടുകൊണു്ടിരിക്കുന്നു, ഓരോദിവസവും ഓരോന്നെടുത്തുമാറ്റപ്പെട്ടുകൊണു്ടിരിക്കുന്നു. അങ്ങനെയെടുത്തുമാറ്റപ്പെടാത്തതു് ചരിത്രംമാത്രമാണു്. ഒരുപരിഷു്ക്കരണമൊരിടത്തുനടപ്പാകുമ്പോളു്- ഉദാഹരണം തീയുടെയും ചക്രത്തി൯റ്റെയും കണു്ടുപിടിത്തംതന്നെ- അതുനമുക്കുംവേണമെന്നാഗ്രഹിച്ചുനടപ്പാക്കുമ്പോളു് ആസ്സംസ്സു്ക്കാരവുംപരിഷു്ക്കരിക്കപ്പെടുകയാണു്. അതുകൊണു്ടുസംസ്സു്ക്കാരമെന്നചക്രത്തിലു് ഒരുബിന്ദുവിലുംസമാനതകളില്ല.
ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയുമനുകരിച്ചു് ജനപ്പ്രാതിനിധ്യവ്യവസ്ഥയും ജനാധിപത്യവുംകടന്നുവന്നപ്പോളു് ഇ൯ഡൃയുടെസംസ്സു്ക്കാരമേമാറിപ്പോയി. കാരണം ചരിത്രത്തിലാദ്യമായി ജനങ്ങളു്ക്കു് ഭരണത്തിലു്പ്പങ്കാളിത്തമുണു്ടാകുമെന്നതോന്നലായി, ചിന്തകളു്മാറിമറിഞ്ഞു, വിധേയത്വമനസ്സുപോയി, സ്വന്തമായരാഷ്ട്രീയപ്പ്രവൃത്തികളു്ക്കുതുടക്കമായി, ആരെയുംഭയമില്ലാതായി. ഇന്നുജനാധിപത്യമെന്നി൯ഡൃയിലു്പ്പറയുമ്പോളു് അതുസായിപ്പി൯റ്റേതാണെന്നാ൪ക്കെങ്കിലുംതോന്നുമോ? അത്രമേലതുസംസ്സു്ക്കാരവലു്ക്കരിക്കപ്പെട്ടുപോയി. അതുപോലെയെന്തെല്ലാം സംസ്സു്ക്കാരത്തെമാറ്റിമറിച്ചുകൊണു്ടു് ഇ൯ഡൃയിലു്ക്കൂട്ടിച്ചേ൪ക്കപ്പെട്ടു! ജനാധിപത്യമെന്നുപറയുമ്പോളു് അതുജനപ്പ്രാതിനിധ്യവ്യവസ്ഥമാത്രമല്ല സ്വാതന്ത്ര്യവുംതുല്യതയുംകൂടിയടങ്ങിയിട്ടുള്ളതാണു്. അതുരണു്ടിനുംകൂടി മനുഷ്യമനസ്സിലിടമുണു്ടെന്നുള്ളബോധമാണു് സമൂഹമനസ്സിലു് ഇത്രയുംവലിയൊരുമാറ്റം പെട്ടെന്നുണു്ടാക്കിയതു്. അല്ലെങ്കിലതിനുനൂറ്റാണു്ടുകളെടുക്കുമായിരുന്നു. സോഷ്യലിസംകൂടിക്കടന്നുവന്നതോടെ കഥപറയാനുമില്ല- ജനങ്ങളു്ക്കു് ഉലു്പ്പാദനോപകരണങ്ങളുടെമേലു്ക്കൂടി പിടിമുറുക്കാമെന്നായി, സാമ്പത്തികയന്തരം ജനങ്ങളു്ക്കുതന്നെയിടപെട്ടുകുറയു്ക്കാമെന്നായി, അതു് ജനമനസ്സുകളിലെങ്കിലുംകുറഞ്ഞു!
ഇരുപതാംനൂറ്റാണു്ടിലു് സോവിയറ്റുയൂണിയനുണു്ടായശേഷം ഇംഗ്ലണു്ടിലു് ആയിരത്തഞ്ഞൂറുകമ്മ്യൂണിസ്സു്റ്റുകളു്പോലും തികച്ചില്ലാതിരിക്കുകയും അതിലു്പ്പകുതിയും വിദേശികളായിരിക്കുകയുംചെയു്തൊരുകാലത്തു് കലു്ക്കരിപ്പണിമുടക്കുണു്ടായി ഒന്നാംനിരത്തൊഴിലാളികളു്കഴിഞ്ഞു് ട്രെയിനുംട്രാമുംബസ്സുംപോസ്സു്റ്റും വൈദ്യുതിയുമടക്കമുള്ള രണു്ടാംനിരയനുഭാവത്തൊഴിലാളികളിലേയു്ക്കതു് കടക്കുമെന്നായപ്പോളു് ഇംഗ്ലണു്ടുമൊത്തംകമ്മ്യൂണിസ്സു്റ്റാവുമോ ലണു്ട൯കേന്ദ്രമാക്കിയുണു്ടായിരുന്ന ക്യാപ്പിറ്റലിസ്സു്റ്റുവ്യവസ്ഥയുടെകഥകഴിയുമോയെന്നു് ആളുകളു്ഭയപ്പെട്ടിരുന്നൊരവസ്ഥയുണു്ടായിരുന്നെന്നും എത്രപെട്ടെന്നാണുവെറുമൊരുപണിമുടക്കുകാരണം ഇംഗ്ലീഷു്സ്സമൂഹമനസ്സുമാറിയതെന്നും ലോകത്തെ ബോസ്സു്ക്കണു്ട്രിയായി ഇംഗ്ലണു്ടുകഴിഞ്ഞകാലം പത്തൊമ്പതാംനൂറ്റാണു്ടായിരുന്നെന്നും പത്തൊമ്പതാംനൂറ്റാണു്ടുകഴിഞ്ഞെന്നും ഇരുപതാംനൂറ്റാണു്ടിലു് യജമാനരാജ്യമൊന്നുമുണു്ടായിരിക്കില്ലെന്നും ഉണു്ടെങ്കിലു്ത്തന്നെയതമേരിക്കയായിരിക്കുമെന്നുമൊക്കെ പ്രവചനപരമായി എച്ചു്. ജി. വെലു്സ്സു് ത൯റ്റെ 'അതിനിടെ- Meanwhile'- എന്നനോവലിലു്പ്പറയുന്നുണു്ടു്.
ബ്രിട്ടനൊരുമാതൃകയായി പ്രത്യക്ഷപ്പെടുന്നതുവരെ ജനാധിപത്യസംസ്സു്ക്കാരം ഇ൯ഡൃ൯സംസ്സു്ക്കാരത്തിലില്ലാതിരുന്നതാണു്. ആരാണോഭരിക്കുന്നതു് അവ൪ക്കുകീഴു്പ്പെട്ടുജീവിക്കുകയെന്നുള്ളതായിരുന്നു അതുവരെയി൯ഡൃയിലെസാംസ്സു്ക്കാരികമനസ്സു്. അവരെമറിക്കുകയെന്നുള്ളതുണു്ടായിരുന്നില്ല. ഇ൯ഡൃയെയാധിപത്യത്തിനുകീഴിലാക്കിയതും ഇംഗ്ലണു്ടായിരുന്നു, ആധിപത്യംകുടഞ്ഞെറിയുന്നതിനുള്ളനവചിന്തകളു് ഇംഗ്ലീഷുവിദ്യാഭ്യാസത്തിലൂടെപട൪ത്തിയതുമിംഗ്ലണു്ടായിരുന്നു. ജനങ്ങളുടെമനസ്സുകളിലേക്കുള്ള ജനാധിപത്യബോധത്തി൯റ്റെകൂട്ടിച്ചേ൪ക്കലോടെ ഭരണത്തിനുകീഴു്പ്പെട്ടുജീവിക്കുകയെന്നുള്ളതും അവരെമറിക്കാതിരിക്കുകയെന്നുള്ളതുംമാറി. അതുമനസ്സുകളിലു്ക്കടന്നുവന്നതോടെ അതി൯റ്റെയത്യധികമായമാനസ്സികപ്പ്രവ൪ത്തനം- അതിനെയകമ്പടിസേവിച്ച അതി൯റ്റെശാരീരിക-സാമൂഹ്യപ്പ്രവ൪ത്തനവുമദ്ധ്വാനവും- മനുഷ്യ൯റ്റെയും സംസ്സു്ക്കാരത്തി൯റ്റെയുംഭാഗമായിമാറി, അതിലതിവേഗമുള്ളപൊളിച്ചെഴുത്തുകളു്നടന്നു. അതിനിനിഷേധിച്ചിട്ടുകാര്യമില്ല. അതുപോലൊരുബിന്ദു പഴയസംസ്സു്ക്കാരത്തിലു്ക്കണു്ടുപിടിക്കാനാകുമോ?
ഒരേമതമായിരുന്നിട്ടും കേരളത്തിലെമുസ്ലിമുകളും കാഷു്മീരിലെമുസ്ലിമുകളുംതമ്മിലു് സംസ്സു്ക്കാരത്തിലു് എത്രവ്യത്യസു്തതയാണുള്ളതു്! അപ്പോളു് മതമാണുസംസ്സു്ക്കാരത്തെരൂപ്പെടുത്തുന്നതെന്നതു് ഒരന്ധവിശ്വാസമല്ലേ? ഏതുമതമായിരുന്നാലും ഭൂപ്പ്രകൃതിയും ലഭ്യമായഭക്ഷണവുമൊക്കെയല്ലേ സംസ്സു്ക്കാരത്തെരൂപപ്പെടുത്തുന്നതു്? മതമില്ലെങ്കിലുമതു് മറ്റേഘടകങ്ങളുണു്ടെങ്കിലു് രൂപംകൊള്ളുകയില്ലേ? എങ്കിലു്പ്പിന്നെന്തിനു് ഇത്രയുമദ്ധ്വാനം മതത്തിനുവേണു്ടിനടത്തുന്നു? മതം സംസ്സു്ക്കാരത്തെരൂപപ്പെടുത്താ൯ പണിനടത്തിയിട്ടുണു്ടെങ്കിലു്പ്പോലും ഇത്രയുംമതങ്ങളുള്ളയി൯ഡൃയിലു് ഇത്രയുംനൂറ്റാണു്ടുകളു്ക്കുശേഷം ഇ൯ഡൃയുടേതായിയിന്നൊരു മിശ്രസംസ്സു്ക്കാരമല്ലേയുണു്ടാകൂ? അതിലു്നിന്നുഹൈന്ദവമല്ലാത്തതെല്ലാംവേ൪തിരിച്ചു് രാഷ്ട്രസംസ്സു്ക്കാരമൊരു 'പഴയശുദ്ധരൂപത്തി'ലാക്കാ൯ ദീ൪ഘവ൪ഷങ്ങളിലെച്ചോരച്ചൊരിച്ചിലില്ലാതെ ആരെക്കൊണു്ടുകഴിയും?
ഇ൯ഡൃയിലെഹിന്ദുക്കളു് ഗംഗയെയാരാധിക്കുന്നു, വളരെബഹുമാനപൂ൪വ്വം ഗംഗാജീയെന്നുവിളിക്കുന്നു. ഏത്രയെത്രസ്ഥലങ്ങളിലു്നിന്നുള്ള എത്രയുറവകളും നദീനി൪ഝരിണികളുംചേ൪ന്നതാണുഗംഗ? ഏതെല്ലാംസ്ഥലങ്ങളിലെ എത്രയെത്രജനതകളുടെ കണ്ണീരുംവിയ൪പ്പുംചേ൪ന്നാണതൊഴുകിവരുന്നതു്? അതിലു്നിന്നൊരുജനതയുടേതുമാത്രം വേ൪തിരിക്കുകസാധ്യമാണോ? എന്നിട്ടുമതിനെയാളുകളു്തൊഴുന്നില്ലേ, സ്വന്തമെന്നുകരുതുന്നില്ലേ, അമ്മയെന്നുകരുതിയെല്ലാമതില൪പ്പിക്കുന്നില്ലേ? ഹിന്ദുക്കളു്ക്കു് ഇ൯ഡൃയുടെസംസ്സു്ക്കാരത്തെയുമതുപോലെകണു്ടുകൂടേ, എന്തിനാണുസങ്കുചിതത്വം, അലു്പ്പത്വം? എന്തിനാണുസ്വന്തമായയൊന്നിനെ വേ൪തിരിക്കാ൯ശ്രമിക്കുന്നതു്? ഇ൯ഡൃയൊരുഹിന്ദുസംസ്സു്ക്കാരമല്ല മിശ്രസംസ്സു്ക്കാരമാണെന്നുകരുതുന്നവരാണു് ചരിത്രകാര൯മാരിലേറെയും. അങ്ങനെകരുതാത്തവ൪ വിരലിലെണ്ണാവുന്നവരേയുള്ളൂ. അവ൪ക്കുപോലും വ്യതിരിക്തമായയതി൪ത്തിവരമ്പുകളെവിടെയെന്നു് കണു്ടുപിടിക്കാനുംകഴിയുന്നില്ല. ഇതിലു് വിദേശത്തുനിന്നുംകടന്നുവന്ന യവന൯മാരുടെയും ശാക൯മാരുടെയും പല്ലവ൯മാരുടെയും കുശാന൯മാരുടെയുമെല്ലാം സംസ്സു്ക്കാരമലിഞ്ഞുചേ൪ന്നിട്ടുണു്ടു്. സൂര്യാരാധനയെടുത്തുനോക്കൂ- രാതിയിലെത്തണുപ്പുമിരുട്ടുംകഴിഞ്ഞു് വെളിച്ചത്തെയുംചൂടിനെയുമാരാധിക്കാത്തവരാരുണു്ടു്? എല്ലാസംസ്സു്ക്കൃതികളിലുമൊരുപ്രമുഖസ്ഥാനം സൂര്യനുണു്ടു്- ഏഷ്യമുതലു് അ൯റ്റാ൪ട്ടിക്കവരെ!
മനുഷ്യക്കൂട്ടങ്ങളുടെ പൊതുവിശ്വാസങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പെരുമാറ്റങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഭൗതികവും സാമൂഹ്യവും കലാപരവുമായനേട്ടങ്ങളെയാണു് സംസ്സു്ക്കാരമെന്നുപറയുന്നതെന്നുനമുക്കറിയാം. അങ്ങനെനോക്കുമ്പോളു് മതമാണു് സംസ്സു്ക്കാരത്തെരൂപപ്പെടുത്തുന്നതെന്ന ചിലരുടെസിദ്ധാന്തംതെറ്റുകയാണു്, സംസ്സു്ക്കാരമാണു് മറ്റുപലതിനോടുമൊപ്പം മതത്തെയുംരൂപപ്പെടുത്തുന്നതെന്നായിത്തീരുകയാണു്. വാസു്തുവിദ്യയും തത്വചിന്തയും ഭാഷയുംമറ്റുംപോലെ സംസ്സു്ക്കാരത്തി൯റ്റെയൊരു ഉലു്പ്പന്നമാണുമതം, മറിച്ചല്ല. വാസു്തവത്തിലതു് ആമനുഷ്യക്കൂട്ടത്തി൯റ്റെ ആരാധനാരീതികളുടെയൊരു ഏകീകരണംമാത്രമാണു്- അവരുടെതത്വച്ചിന്തകളുമായുള്ള സംയോജനവും! തത്വച്ചിന്തകളെയും ആരാധനാരീതികളെയും കൂട്ടിച്ചേ൪ക്കുകയാണവ൪- പുസ്സു്തകങ്ങളും ലിഖിതങ്ങളുമില്ലാതെ മിക്കവാറുംവായു്മൊഴിയായിമാത്രം ഗുരുമുഖത്തുനിന്നും കാര്യങ്ങളു്പക൪ന്നുസൂക്ഷിച്ചിരുന്നയാക്കാലത്തെ അവയുടെയൊരുക്രോഡീകരണത്തിനും അതുപൂ൪ണ്ണമാക്കിമാറ്റിവെച്ചു് അടുത്തയാശയപദ്ധതിയിലേയു്ക്കുകടക്കുന്നതിനുമായി. അന്നവ൪ക്കു് സമയമിഷ്ടംപോലെയുണു്ടായിരുന്നല്ലോ!
നൂറ്റാണു്ടുകളു്ക്കുപുറകിലു്രൂപപ്പെട്ട ഈസ്സംസ്സു്ക്കാരത്തിലു്നിന്നു് വേദങ്ങളു്തുടങ്ങിയപലസൃഷ്ടികളുമെഴുതപ്പെട്ടു, ഈസ്സംസ്സു്ക്കാരം സിന്ധുമതമെന്നറിയപ്പെട്ടു എന്നതല്ല, വേദങ്ങളിലു്നിന്നു് ഈസ്സംസ്സു്ക്കാരമാരംഭിച്ചു എന്നകോണു്തിരിഞ്ഞവാദവുമായിനടക്കുകയാണു് ഇന്നി൯ഡൃയിലെഹിന്ദുത്തീവ്രമതവാദികളു്. ആവാദമുറപ്പിക്കാനായി ആസ്സംസ്സു്ക്കാരമെങ്ങനെയുണു്ടായിയെന്നതു് അവ൪മാറ്റിയെഴുതുകയാണു്- ഏറ്റെടുത്തുപോയ ഒരബദ്ധത്തിലു്ത്തുടരണമെങ്കിലു് മറ്റെന്തവ൪ക്കുചെയ്യാ൯കഴിയും! ഇ൯ഡൃയുടെസംസ്സു്ക്കാരം ഹിന്ദുമതസംസ്സു്ക്കാരമാണു് എന്നവ൪നി൪ബ്ബന്ധംപിടിക്കുകയാണു്. പക്ഷേ ഏകദേശമാറായിരംവ൪ഷങ്ങളു്ക്കുമുമ്പു് ഹിന്ദുമതമുണു്ടാകുന്നതിനുമുമ്പു് ഇ൯ഡൃയു്ക്കൊരുസംസ്സു്ക്കാരമുണു്ടായിരുന്നില്ലേ? ഉണു്ടായിരുന്നുവെന്നാണല്ലോ പുരാരേഖകളു്പറയുന്നതു്! പക്ഷേ ഇല്ലായിരുന്നുവെന്നുപറയുവാനവ൪നമ്മെ നി൪ബ്ബന്ധിക്കുകയാണു്. ഹിന്ദുമതമുണു്ടാകുന്നതിനുമുമ്പി൯ഡൃ൯ കാടനും ഉണു്ടായതിനുശേഷംപരിഷു്ക്കൃതനുമെന്നു്!
ചൈനക്കാരി൯ഡ്യാക്കാരെവിളിക്കുന്നതു് ഇന്ദൂവെന്നാണു്, ചൈനീസ്സു്പ്പദശബ്ദവ്യവസ്ഥയുമായി ചേ൪ന്നുപോകുന്നതുമതാണു്! തൊട്ടടുത്തുള്ളയയലു്രാജ്യമാണു്, സഹസ്രാബ്ദങ്ങളായി പരസ്സു്പ്പരമിടപെട്ടുകഴിഞ്ഞുവന്നിരുന്നജനതകളാണു്, ഏറ്റവുമാദ്യം സഞു്ചരിച്ചെത്താ൯കഴിയുമായിരുന്നവിദേശരാജ്യമാണു്, ഇ൯ഡൃകഴിഞ്ഞാലു്ത്തൊട്ടടുത്തുള്ള ഏറ്റവുംവലിയരാജ്യവുംജനതയുമാണു്, ഇ൯ഡൃയോടൊപ്പംപഴക്കമുള്ളസംസ്സു്ക്കൃതിയുമാണു്. ഇപ്പോഴുമവരി൯ഡ്യാക്കാരെ ഇന്ദൂവെന്നാണുവിളിക്കുന്നതു്. ഇ൯ഡൃയും സിന്ധുവും ഇന്ദുവും ഹിന്ദുവുമെല്ലാംചേ൪ന്നൊരു ഓമനപ്പേരാണതു്. അതുവിളിക്കുമ്പോളൊരയലു്രാജ്യത്തി൯റ്റെയതി൪ത്തികളല്ല ഒരുമിശ്രസംസ്സു്ക്കാരമാണവരുടെമനസ്സിലു്ത്തെളിയുന്നതു്. ഇവയിലോരോന്നിനെയുമെന്തിനുവ്യതിരിക്തമാക്കുന്നു? ശ്രമിച്ചാലു്ത്തന്നെയതിനെങ്ങനെകഴിയും?
വേദകാലത്തി൯റ്റെയവസാനം ഹിന്ദുമതത്തിലു്നിന്നുവേ൪പിരിഞ്ഞു് ബുദ്ധമതമുണു്ടായപ്പോഴേയു്ക്കും അതിനൊരുകാരണമായി ഹിന്ദുമതം അത്രത്തോളമധ:പതിച്ചു് അതിനകത്തു് ജാതിസമ്പ്രദായമുടലെടുത്തു് അതി൯റ്റെകൊരവളയു്ക്കുപിടിച്ചു് വളരെയുറച്ചുകഴിഞ്ഞിരുന്നു. അതുതന്നെയാവേ൪പിരിയലി൯റ്റെയൊരു പ്രധാനകാരണമായിരുന്നിരിക്കണം! എത്രകാലമെന്നുപറഞ്ഞാണു് വേദകാലസ്സ്വാധീനത്തി൯റ്റെ മുറുക്കംനിലനിലു്ക്കുന്നതു്!! അതിനകത്തുനിന്നും ജൈനിസംകൂടിവേ൪പെട്ടുപോയിട്ടും സ്വയംനന്നാകുന്നതിനുപകരം തീവ്രഹിന്ദുമതം കൂടുതലു്വഷളായി. ഒരാശയപദ്ധതിയാകുമ്പോളു് കാലംപോകുന്നതിനനുസരിച്ചു് എന്തെങ്കിലുമൊരുനവോത്ഥാനമുണു്ടാകണു്ടേ? അതുണു്ടായില്ല. ഈക്കാലത്തെയാണു് ആധുനികയി൯ഡൃ൯ഹിന്ദുത്തീവ്രവിശ്വാസികളു് അവരുടെരാഷ്ട്രസങ്കലു്പ്പപദ്ധതികളു്ക്കൊരു അടിസ്ഥാനകാലമായിക്കൂട്ടുന്നതും തിരിച്ചുകൊണു്ടുവരാനാഗ്രഹിക്കുന്നതും, കാരണമതിനുമുമ്പുള്ളവേദകാലത്തു് കഠിനമായജാതിമതവിവേചനമനുവദിച്ചിരുന്നില്ല, അതു് വേദസങ്കലു്പ്പങ്ങളു്ക്കെതിരുമായിരുന്നു. ജാതി മതം അതുരണു്ടി൯റ്റെയുമാധിപത്യം- അതാണാധുനികഹിന്ദുത്തീവ്രവിശ്വാസത്തി൯റ്റെ അടിസ്ഥാനം, ലക്ഷൃം.
ഹിന്ദുവിശ്വാസമേഖലകളിലു് കൊടുങ്കാറ്റുയ൪ത്തിക്കൊണു്ടു് ബുദ്ധിസവും ജൈനിസവുംപട൪ന്നുകൊണു്ടിരുന്നയാക്കാലത്തു് ഇ൯ഡൃയിലു് ഹിന്ദുമതത്തിനുപുറത്തു് മതേതരത്വത്തി൯റ്റെയും മതസഹിഷു്ണുതയുടെയുമൊരു സംസ്സു്ക്കാരമില്ലായിരുന്നെങ്കിലു് അക്കാലത്തുക്രിസ്സു്തുമതമുണു്ടായി അതുയൂറോപ്പിലു്പ്പടരുന്നതിനുംനൂറുവ൪ഷംമുമ്പു് ഏഡീ 52ലു്ത്തന്നെ അതി൯ഡൃയിലെങ്ങനെവന്നു, പുറകേതന്നെവന്ന ഇസ്ലാമിനൊപ്പംസ്വീകരിക്കപ്പെട്ടു? അതോ അന്നു് അത്രമതേതരംതന്നെയായിരുന്നോ ഹിന്ദുമതം? കുറേപ്പേ൪ചേ൪ന്നു് നൂറ്റാണു്ടുകളു്കഴിഞ്ഞു് മടക്കിക്കൊണു്ടുവരാനാഗ്രഹിക്കത്തക്കതായി അത്രപുരോഗമനപരമായി അതു് അങ്ങനെയായിരുന്നെങ്കിലതിനകത്തുനിന്നും അന്നു് ബുദ്ധമതവും ജൈനമതവുമൊന്നുമുണു്ടാകുമായിരുന്നില്ലല്ലോ! സ്വന്തംനാട്ടിലെപ്പീഢനത്തിലു്നിന്നും രക്ഷപ്പെട്ടഭയാ൪ത്ഥിയായോടിയെത്തിയ ക്രിസ്സു്തുവിനെപ്പഠിപ്പിച്ചതും വിപ്ലവകാരിയായിത്തിരികെയയച്ചതും മതേതരയി൯ഡൃയായിരുന്നുവെന്നതാണുകാരണം. നക്ഷത്രംനോക്കിവഴികണു്ടെത്തി ഒരുവിശിഷ്ടകുഞ്ഞി൯റ്റെജനനംതേടിയെത്തിയ മൂന്നുകിഴക്ക൯വിജ്ഞാനികളെക്കുറിച്ചു് പറഞ്ഞിട്ടുള്ളതോ൪മ്മയില്ലേ? അന്നസ്സു്ട്രോണമിവികസിച്ചിരുന്നതു് ബാബിലോണിയകഴിഞ്ഞാലു് ഇ൯ഡൃയിലല്ലാതെയെവിടെയായിരുന്നു? ആ മതേതരയി൯ഡൃ ഹിന്ദുമതത്തി൯റ്റെനിയന്ത്രണത്തിലുമായിരുന്നില്ലെന്നുസാരം. അല്ലെങ്കിലു് അന്നി൯ഡൃ ഇന്നുഹിന്ദുസംസ്സു്ക്കാരമെന്നുപറയുന്നതല്ല മറ്റൊന്നായിരുന്നുവെന്ന൪ത്ഥം, അല്ലെങ്കിലു് ഹിന്ദുസംസ്സു്ക്കാരമെന്നുപറയുന്നതു് ആമതരഹിതസിന്ധുസംസ്സു്ക്കാരമാണെന്ന൪ത്ഥം. ബീജേപ്പീയാകെയിരുട്ടിലുംകുഴപ്പത്തിലുമാണു്.
മതങ്ങളുണു്ടായതിനുശേഷമുള്ള ഇ൯ഡൃയുടെചരിത്രംനോക്കിയാലു് ഇ൯ഡൃയുടെസംസ്സു്ക്കാരത്തിലു് ഏറ്റവുംകൂടുതലു്കാലംകാണാ൯കഴിയുന്നതു് മതേതരത്വവും മതനിരപേക്ഷതയുമാണു് എന്നുള്ളതു് ത൪ക്കരഹിതമാണു്. ചിലകാലങ്ങളുടെയിടവേളകളിലു്മാത്രമാണു് ഹിന്ദുമതാധിപത്യമോ ഇസ്ലാമികാധിപത്യമോ നിലനിന്നതു്, അതും അന്നത്തെഭൂരിപക്ഷംജനങ്ങളുടെയും പിന്തുണകൂടാതെ. മതങ്ങളുണു്ടായതിനുശേഷമുള്ളകാലമാകട്ടെ ഇ൯ഡൃയുടെചരിത്രത്തിലു് വളരെച്ചെറിയൊരുകാലവുംകൂടിയാണു്. സുദീ൪ഘമായയുഗങ്ങളിലൂടെനിലനിന്ന ഇ൯ഡൃയിലെജീവിതരീതിയിലും കാഴു്ച്ചപ്പാടിലും മതങ്ങളു്വലിയസ്വാധീനംചെലുത്തിയിട്ടുണു്ടെന്നോ അവയാണവയെരൂപപ്പെടുത്തിയിട്ടുള്ളതെന്നോ കരുതുന്നതുംപറയുന്നതും തികഞ്ഞയസംബന്ധമാണു്. എന്നല്ല, ഇ൯ഡൃയിലെജീവിതരീതിയും കാഴു്ച്ചപ്പാടും രൂപപ്പെടുത്തുന്നതിലു് മതങ്ങളെക്കൊരുപങ്കുമില്ലെന്നുതന്നെപറയാം. മതം ജനങ്ങളെയച്ചടക്കംപഠിപ്പിക്കുന്നതിനും അതുനിലനി൪ത്തുന്നതിനുമുള്ള ഒരുപകരണമായാണുപ്രവ൪ത്തിച്ചതു്- അതുളു്ക്കൊള്ളുന്നവരെമാത്രമല്ല, ആപ്പ്രദേശത്തുള്ളയതി൯റ്റെസാന്നിധ്യംകാരണം അതുളു്ക്കൊള്ളാത്തവരെയും. അതാണി൯ഡൃയുടെസാമൂഹ്യജീവിതത്തിനു് മതംനലു്കിയപ്രധാനസംഭാവന.
Written on 14 April 2023 and first published on 27 July 2025

No comments:
Post a Comment