Saturday 2 November 2024

1720. പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ദിവ്യപ്പീപ്പീകളും പൂക്കച്ചവടക്കാരികളുമൊക്കെയിപ്പോളെവിടെയാണു്? കണ്ണൂ൪പ്പോലീസ്സു് ഡ്യൂപ്ലിക്കേറ്റുപോലീസ്സോ? ഒരുപാ൪ട്ടിയുടെ ശവപ്പെട്ടിയിലടിയു്ക്കുന്നയവസാനയാണികളു്!

1720

പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ദിവ്യപ്പീപ്പീകളും പൂക്കച്ചവടക്കാരികളുമൊക്കെയിപ്പോളെവിടെയാണു്? കണ്ണൂ൪പ്പോലീസ്സു് ഡ്യൂപ്ലിക്കേറ്റുപോലീസ്സോ? ഒരുപാ൪ട്ടിയുടെ ശവപ്പെട്ടിയിലടിയു്ക്കുന്നയവസാനയാണികളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Guren-The-Thirdeye. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപതനത്തിനായി പശ്ചിമബംഗാളിലു്സ്സംഭവിച്ച അതേകാരണങ്ങളു്തന്നെയാണിപ്പോളു് കേരളത്തിലുമുണു്ടായിക്കൊണു്ടിരിക്കുന്നതു്- അന൪ഹനേതാക്കളുടെ ധൂമകേതുക്കളായുള്ളയുയ൪ച്ചയും ഡ്യുപ്ലിക്കേറ്റുപോലീസ്സും. അവിടെയാപ്പാ൪ട്ടിയുടെശവപ്പെട്ടിയിലു് അവസാനയാണിയടിച്ചതു് അതുരണു്ടുമാണു്- ഇവിടെയും.

ഡ്യൂപ്ലിക്കേറ്റുവസു്തുക്കളുടെപ്രത്യേകത അവയുടെപ്രവ൪ത്തനവൈകല്യംകാരണം അവപൊട്ടിത്തെറിക്കുമ്പോഴും അപകടമുണു്ടായി അതി൯റ്റെകെടുതികളനുഭവിക്കുമ്പോഴുംമാത്രമാണു് അവഡ്യൂപ്ലിക്കേറ്റുകളായിരുന്നുവെന്നു് നമ്മളു്തിരിച്ചറിയുന്നതെന്നതാണു്. അതുവരെനമ്മളു്ക്കങ്ങനെയൊരു സംശയമേതോന്നുകയില്ല. ഒറിജിനലിനേക്കാളു്നല്ലതായി തോന്നിപ്പിക്കുകയുംചെയ്യും, അതി൯റ്റെപൊസ്സഷനിലൂടെ നമ്മളു് ഭാഗ്യംചെയു്തവരാണെന്നൊരുതോന്നലു് ഉടലെടുക്കുകയും അതുപൊട്ടിത്തെറിക്കുന്നതുവരെ നിലനിലു്ക്കുകയുംചെയ്യും. ഒരുസംസ്ഥാനത്തൊരു ഡ്യൂപ്ലിക്കേറ്റുമുഖ്യമന്ത്രിയും ഡ്യൂപ്ലിക്കേറ്റാഭ്യന്തരമന്ത്രിയും ഡ്യൂപ്ലിക്കേറ്റുമന്ത്രിസഭയും ഡ്യൂപ്ലിക്കേറ്റുഗവണു്മെ൯റ്റും ഡ്യൂപ്ലിക്കേറ്റുപോലീസ്സും ഡ്യൂപ്ലിക്കേറ്റുനേതാക്കളും ഡ്യൂപ്ലിക്കേറ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെ ഡ്യൂപ്ലിക്കേറ്റുജില്ലാക്കമ്മിറ്റികളുമൊക്കെയുണു്ടായാലു് ജനങ്ങളെന്തുചെയ്യാനാണു്! ഇതുതിരിച്ചറിഞ്ഞു് തെരഞ്ഞെടുപ്പുകളിലു് അവരെപ്പരാജയപ്പെടുത്താതെ അവരൊരുഡ്യൂപ്ലിക്കേറ്റുഗവണു്മെ൯റ്റു് രൂപീകരിക്കാനിടയാക്കിയ അവ൪തന്നെയല്ലേകുറ്റക്കാ൪? ഇതേഡ്യൂപ്ലിക്കേറ്റുവാഴു്ച്ചയല്ലേ മൂന്നുദശാബ്ദം പശ്ചിമബംഗാളിലുംനടന്നതും ഒടുവിലവ൪ഭൂമിമുഴുവ൯നഷ്ടപ്പെട്ടു് ദരിദ്രരായിമാറിയപ്പോളു് തിരിച്ചറിഞ്ഞതും? അതിനെല്ലാംകാരണമായ ടാറ്റയുടെയവിടത്തെ ഭൂമിപിടിച്ചെടുക്കലു്പോലെതന്നെയായിരുന്നില്ലേ കെ-റെയിലെന്ന അതിനേക്കാളു്വലിയയൊരെണ്ണമുണു്ടാക്കി അതി൯റ്റെപേരിലു് കേരളത്തിലെജനങ്ങളുടെ ഭൂമിമുഴുവ൯പിടിച്ചെടുക്കാ൯ പിണറായിവിജയനെന്ന ഒറ്റവ്യക്തിശ്രമിച്ചതും? അവിടെപ്പോലെയിവിടെയും എപ്പോഴും ആക൪ഷകമായപായു്ക്കേജുകളിലു്പ്പൊതിഞ്ഞു് ‘എലു്ഡീയെഫുവരും എല്ലാംശരിയാകു’മെന്നൊക്കെയുള്ള ആക൪ഷകമായ ഓഫറുകളുമായിവരുന്ന ഡ്യൂപ്ലിക്കേറ്റുകളെയവ൪ തിരിച്ചറിയുന്നതിലു്പ്പരാജയപ്പെട്ടു.

കേരളത്തിലെപ്പോലെപശ്ചിമബംഗാളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഭരണത്തിലും പീലിവിട൪ത്തിമയിലാട്ടമാടിയ ദിവ്യപ്പീപ്പീമാരും അകമ്പടിക്കട്ടിലഭ്യാസത്തിനുപോയ പാ൪ട്ടിസ്സു്റ്റഡ്ഡുകളായകുതിരകളും നേതാക്ക൯മാരുംലൈംഗിക൯മാരും ഇപ്പോളെവിടെയാണു്? അവ൪ക്കകമ്പടിപോവുകയും സലൃൂടിക്കുകയും കോണു്ടംമുതലടിവസു്ത്രംവരെ വാങ്ങിച്ചുകൊണു്ടുകൊടുക്കുകയും തവണവെച്ചുവിരിമാറ്റുകയും കഴുകിവെളുപ്പിക്കുകയും അവ൪വിരലു്ച്ചൂണു്ടുന്നപ്രതിയോഗികളെച്ചതയു്ക്കുകയും അവരുടെകൊലപാതകങ്ങളു്നടത്തിക്കൊടുക്കുകയും അന്വേഷണമട്ടിമറിക്കുകയും പറ്റാത്തിടത്തുവഴിതെറ്റിക്കുകയുംചെയു്തിരുന്ന ആ ഡ്യൂപ്ലിക്കേറ്റുപോലീസ്സും പാ൪ട്ടിപ്പോലീസ്സുമിന്നെവിടെയാണു്? തെരഞ്ഞെടുപ്പിലു്ത്തോറ്റു് ആളുകളു്കയറിപ്പാ൪ട്ടിയാപ്പീസ്സുമടിച്ചുപൊളിച്ചു് കൈയ്യിലു്ക്കിട്ടിയവരെച്ചതച്ചു് ശരീരംമുഴുവ൯ബാ൯ഡേജുമിട്ടു് കൈയ്യുംകാലുംറോളറുകളിലുയ൪ത്തി ആശുപത്രികളിലു്ക്കിടന്നപ്പോളാണുമനസ്സിലായതു് ആട്ടംകഴിഞ്ഞെന്നു്!

ത൯റ്റെതീരെച്ചെറുതല്ലാത്തൊരു രാഷ്ട്രീയജീവിതത്തിലു് അഴിമതിനിരോധനത്തിലു് അതുവരെയൊരുപങ്കുംവഹിച്ചിട്ടില്ലാത്ത കണ്ണൂരെയൊരുവനിതാനേതാവു് സത്യസന്ധനെന്നുറെക്കാ൪ഡുള്ള കണ്ണൂ൪ക്കളകു്ടറേറ്റിലെയൊരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടു് അവളുടെപൊളിറ്റിക്കലു്സ്സു്പ്പോണു്സ്സറുടെയും പാട്രണു്റ്റെയും ഒരുനിയമവിരുദ്ധപ്പെട്രോളു്പ്പമ്പിനുള്ള എന്നോസ്സീനലു്കുന്നതിനു് ഒരുലക്ഷംരൂപാകൈക്കൂലിവാങ്ങിയെന്നും ഒരുഗ്രനഴിമതിവിരുദ്ധപ്പോരാട്ടക്കാരിയായതാ൯ അതുകൊണു്ടതീ യോഗത്തിലുന്നയിക്കുകയാണെന്നും രണു്ടുദിവസത്തിനകംബാക്കികാണിച്ചുതരാമെന്നും വിളിക്കാതെയിടിച്ചുകയറിച്ചെന്നു് അയാളുടെ ട്രാ൯സ്സു്ഫ൪സ്സെ൯ഡോഫുയോഗത്തിലു് അവളുടെയൊരാരാധകനും വീക്കുപോയി൯റ്റുമായ ജില്ലാക്കളകു്ടറുടെസാന്നിദ്ധ്യത്തിലു് അയാളിലു്നിന്നൊരുതടസ്സവുമുണു്ടാവാതെ മൈക്കെടുത്തുപ്രസംഗിച്ചു, കേരളത്തിലെയൊരു ഭീകരയഴിമതിവിരുദ്ധപ്പ്രവ൪ത്തകയുടെയൊരു വ൯പ്രവൃത്തിയാണതെന്നുകാണിച്ചുകൊണു്ടു് (തുക വെറുമൊരുലക്ഷം- അവളുടെപാട്രണു് പിണറായിവിജയ൯നടത്തിയ ലാവലി൯വൈദ്യുതയഴിമതിക്കേസ്സിലെമാത്രംതുക മുന്നൂറ്റമ്പത്തേഴുകോടിരൂപാ!) ആപ്പ്രസംഗത്തി൯റ്റെയൊരു വീഡിയോ മു൯കൂട്ടിവിളിച്ചുകൊണു്ടുപോയി തയാറാക്കിനി൪ത്തിയിരുന്നൊരു ലോക്കലു് ടെലിവിഷ൯ നെറ്റുവ൪ക്കിലൂടെനി൪മ്മിച്ചു് അവരെക്കൊണു്ടുപ്രദ൪ശ്ശിപ്പിച്ചു, മറ്റുനെറ്റുവ൪ക്കുകളു്ക്കുപ്രദ൪ശ്ശിപ്പിക്കാ൯കൈമാറി, പലസാമൂഹ്യമാധ്യമങ്ങളിലൂടെ സ്വയം കേരളംമുഴുക്കെയെത്തിച്ചു. അന്നുരാത്രി ആ ഉദ്യോഗസ്ഥനെ കേരളത്തിലെയാഭ്യന്തരമന്ത്രി പിണറായിവിജയനും അയാളുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദനും അതി൯റ്റെകണ്ണൂ൪ജില്ലാക്കമ്മിറ്റിയും ഈപ്പ്രതിയായവനിതാപീപ്പീദിവ്യയും സാരിയുംബ്ലൗസ്സുമൊക്കെക്കണു്ടിളകിമറിഞ്ഞ ഡീവൈയ്യെഫൈനേതാക്കളും കണ്ണൂരെപ്പോലീസ്സുമൊഴിച്ചു് കേരളംമുഴുക്കെദുരൂഹമായിക്കണു്ടസാഹചര്യങ്ങളിലു് മരിച്ചനിലയിലു്ക്കണു്ടു.

ഇതുതികച്ചുംലളിതമായൊരാത്മഹത്യയെന്നു് മു൯പറഞ്ഞസ൪വ്വരുംചേ൪ന്നെഴുതിവെച്ചു് ഡ്യൂപ്ലിക്കേറ്റുപോലീസ്സു് അന്വേഷണംനടത്തുകയോ നടത്താതിരിക്കുകയോചെയ്യുന്നു.

പൊതുസമൂഹത്തിലു്നിന്നുയ൪ന്നുവന്ന, ആമരണത്തിലടങ്ങിയിട്ടുള്ള, നൂറുകണക്കിനുദുരൂഹതകളുടെയും പൊരുത്തക്കേടുകളുടെയും ചോദ്യങ്ങളുടെയും കഥയന്വേഷിച്ചുപോകാ൯ ഒരു ഡ്യൂപ്ലിക്കേറ്റുപോലീസ്സിനുകഴിയുമോ? ഒറിജിനലിനുപോലുംകഠിനമായൊരു കാര്യമല്ലേയതു്? പോലീസ്സുവേഷമോ ഐപ്പീയെസ്സോകിട്ടിയതുകൊണു്ടു് ഒരാളൊരുകുറ്റാന്വേഷകനാകുമോ? അതൊരുജ൯മവാസനയല്ലേ, സകലയറിവിലുംശാസു്ത്രീയതനേടിയൊരു സവിശേഷകഴിവുംമികവുമല്ലേ? ആക്കഴിവുള്ളവ൪ക്കുതന്നെ പോലീസ്സുവേഷവും ഐപ്പീയെസ്സുമുണു്ടോ? പോലീസ്സും ഇ൯റ്റല്ലിജ൯സ്സും ക്രൈംബ്രാഞു്ചും ഫോറെ൯സ്സിക്കുസയ൯സ്സുംമുതലു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളും പട്ടാളവുംവരെ എത്രമികവുറ്റസേനകളിലു്നിന്നും വിരമിച്ചവരടങ്ങുന്ന പൊതുസമൂഹത്തിലു്നിന്നാണാ ചോദ്യങ്ങളുയരുന്നതെന്നറിയുമോ? കുറ്റാന്വേഷണയാശയങ്ങളുടെയും അറിവി൯റ്റെയുംകാര്യത്തിലു് സ൪വ്വീസ്സിനേക്കാളു്സ്സമ്പന്നമാണു് സമൂഹമെന്നുമറന്നുപോകരുതു്!

Written on 01 November 2024 and first published on 02 November 2024


 



 

 

No comments:

Post a Comment