Sunday 7 July 2024

1614. ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി നാട്ടുകാരാരെയാണോ കണു്ടിട്ടുള്ളതു് അവരെ തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല, അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!

1614

ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി നാട്ടുകാരാരെയാണോ കണു്ടിട്ടുള്ളതു് അവരെ തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല, അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Edward Cisneros. Graphics: Adobe SP.


ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി നാട്ടുകാരാരെയൊക്കെയാണോ കണു്ടിട്ടുള്ളതു് ആസ്സഖാക്കളെ തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല, അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!

പാ൪ട്ടിയുടെയും കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെയും പ്രതീകമായി ഓരോഗ്രാമത്തിലും നാട്ടുകാരാരെയാണു് കണു്ടിട്ടുള്ളതെന്നുള്ളതിനെസ്സംബന്ധിച്ചു് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പാ൪ട്ടിനേതൃത്വംകരുതിയിരുന്നതുതെറ്റി. സംസ്ഥാനതലത്തിലു് മുമ്പൊരിക്കലതു് കേയാ൪ ഗൗരിയായിരുന്നു, അന്നു് പാ൪ട്ടിജയിച്ചു, പക്ഷേ ഈയെമ്മെസ്സെന്നൊരു ചതിയ൯റ്റെചതിയിലൂടെ ഈക്കേ നായനാ൪ മുഖ്യമന്ത്രിയായി. 2019ലു് ജനങ്ങളു്കണു്ടിരുന്നതു് വീയെസ്സു് അച്ച്യുതാനന്ദനെയായിരുന്നു, പക്ഷേയന്നു് ലോകമുതലാളിത്തശക്തികളാലും കോ൪പ്പറേറ്റുകളാലും പണംകൊടുത്തുവിലയു്ക്കെടുക്കപ്പെട്ട പ്രകാശ്ശു് കാരാട്ടി൯റ്റെചതിയാലു് പിണറായിവിജയ൯ മുഖ്യമന്ത്രിയായി.

ഇതിപ്പോളീച്ചതിയെക്കുറിച്ചു് ജനങ്ങളു്ക്കെല്ലാമറിയാം. അതുകൊണു്ടു് പിണറായിവിജയ൯ പാ൪ട്ടിയുടെനേതാവും മുഖ്യമന്ത്രിയുമായി അധികാരത്തിലിരുന്നു് സകലപോലീസ്സകമ്പടിയോടെയും പ്രതിപക്ഷമെന്നപേരിട്ടു് ജനങ്ങളെയടിച്ചുചതച്ചു് വിരിഞ്ഞുനടക്കുമ്പോളു്ത്തന്നെ 2019ലും 2024ലും അയാളെച്ചതിച്ചു് മറ്റാരെയുമവരവതരിപ്പിക്കാ൯പോകുന്നില്ലെന്നു് ഉറപ്പുള്ളതിനാലു് അയാളുടെപോലീസ്സി൯റ്റെയും അയാളുടെകൂലിയാഭാസ്സവികൃതപ്പടയായ ഡീവൈയ്യെഫൈയ്യുടെയും എസ്സെഫൈയ്യുടെയുമടികൊണു്ട ആപ്പ്രതിപക്ഷത്തിനുതന്നെവോട്ടുചെയു്തു് അയാളുടെതന്നെരാഷ്ട്രീയഗരിമയെയവ൪ അടിച്ചുചതച്ചവശമാക്കിനിലത്തുകിടത്തി. അ൪ത്ഥഗ൪ഭമല്ലേ? ആരാണധികാരികളെന്നവ൪തെളിയിച്ചില്ലേ? ഓരോവോട്ടുമാത്രമുള്ള പോലീസ്സു്മ്മേധാവിയുടെയും എവിടെയോകിടക്കുന്ന മുതലാളിമാരുടെയും ലോകവിരോധമേറ്റുവാങ്ങിയ കോ൪പറേറ്റുകളുടെയുംവോട്ടുകൊണു്ടു് ഒരുത്തനും ഇവിടെക്കേരളത്തിലു് തെരഞ്ഞെടുപ്പുജയിക്കില്ലെന്നവ൪തെളിയിച്ചില്ലേ? രാഷ്ട്രീയദാ൪ശ്ശനിക൯മാ൪ ജനങ്ങളോ പിണറായിവിജയനോ? അയാളുടെയടുക്കളയിലു് ആയാളൊരുവമ്പനായിരിക്കാം, പക്ഷേ രാഷ്ട്രീയരംഗത്തയാളു് ഒന്നുമല്ലെന്നവ൪തെളിയിച്ചു.

ഓരോഗ്രാമത്തിലും ജനങ്ങളെസ്സംബന്ധിച്ചിടത്തോളമുള്ള പാ൪ട്ടിപ്പ്രതീകങ്ങളെന്നുപറഞ്ഞു. ഇവ൪ക്കുപകരം പിണറായിവിജയനെന്നൊരു സംസ്ഥാനപ്പ്രതീകത്തെയവതരിപ്പിക്കാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിശ്രമിച്ചതു്, അതാണുപരാജയപ്പെട്ടതു്. കായംകുളംകൊച്ചുണ്ണിയുടെ പടമടിച്ചുവെച്ചിരുന്നെങ്കിലു് പിന്നെയുംവോട്ടുവീണേനേ! മറ്റവരെവിടെപ്പോയി? അവരെങ്ങോട്ടുമറഞ്ഞു? മു൯കാലങ്ങളിലാണെങ്കിലു് അത്തരമാളുകളു് റെബലുകളിച്ചു് പാ൪ട്ടിയു്ക്കകത്തുതന്നെ എതി൪നീക്കങ്ങളു്ക്കു് നേതൃത്വംകൊടുക്കുമായിരുന്നു. ഇപ്പോളവരതിനുപോകാതെ തെരഞ്ഞെടുപ്പുസമയത്തടക്കം ഒന്നിനും രംഗത്തുവരുന്നതേയില്ല. അവരെക്കുറേക്കാലമായിപ്പുറന്തള്ളി അവ൪ക്കുപകരം പിണറായിവിജയ൯റ്റെ ഏരിയാക്കമ്മിറ്റിക്കിങ്കര൯മാ൪ കണു്ടുപിടിച്ചുകൊണു്ടുവന്ന അവസരവാദിവരത്ത൯മാരായ മയക്കുമരുന്നുകച്ചവടക്കാരുടെയും പെണു്വാണിഭക്കാരുടെയും പെണു്പീഢകരുടെയും കള്ളക്കടത്തുകാരുടെയും ക്വാറിയേജ൯റ്റുമാരുടെയും ബ്രിഗേഡുകളെ ജനങ്ങളംഗീകരിച്ചില്ലെന്നാണു് ഈത്തെരഞ്ഞെടുപ്പുഫലങ്ങളു്തെളിയിച്ചതു്. അവരവിടെനടക്കുന്നുണു്ടു്, പക്ഷേ വോട്ടു് അവ൪ക്കുസ്വാധീനിക്കാ൯കഴിയുന്നില്ല, കാരണം അവ൪ക്കു് അതിനൊത്തപടുകുഴിയിലായ പിണറായിവിജയ൯റ്റെമേലും അയാളുടെപ്രാദേശ്ശികക്കിങ്കര൯മാരുടെമേലുംമാത്രമാണു് സ്വാധീനമുള്ളതു്, പാ൪ട്ടിച്ചരിത്രമറിയാവുന്ന ജനങ്ങളുടെമേലില്ല.

തെരഞ്ഞെടുപ്പുകാലത്തു് മലപ്പുറത്തു് കരീംകാക്കയെന്നൊരുകാക്കയിറങ്ങി- മറ്റാരുമല്ല പിണറായിവിജയ൯പിള൪പ്പി൯റ്റെ ശക്തിസ്സു്തംഭവും സൂര്യവെളിച്ചവുമായ എളമരംകരീംതന്നെ! മുസ്ലിംപ്രദേശ്ശമായതിനാലു് വേഷംമാറി കാക്കയായെന്നേയുള്ളൂ, നാണംകെട്ടവ൯. പ്രാദേശ്ശികപ്പാ൪ട്ടിപ്പ്രതീകങ്ങളുടെമേലു് കെട്ടിയിറക്കിയതാണു്! അതിദയനീയമായിത്തോറ്റു. ഇതുപോലെപത്തൊമ്പതെണ്ണം!


ഈ പ്രാദേശ്ശികപ്പ്രതീകങ്ങളുടെ നിസ്സഹകരണഫലമായി ജനങ്ങളുടെവോട്ടുകളു് കോണു്ഗ്രസ്സിനുപോകുന്നു, മുസ്ലിമ്പ്രദേശമാണെങ്കിലു് അവരുടെസഖ്യകക്ഷിയായ മുസ്ലിംലീഗിനുപോകുന്നു. പക്ഷേ ഒരുകാലത്തുമിലിട്ട൯റ്റായിരുന്ന ഈ പ്രാദേശ്ശികപ്പ്രതീകങ്ങളിലൊരിക്കലു് വിശ്വാസമ൪പ്പിച്ചിരുന്ന പാ൪ട്ടിയിലുള്ളവരുടെവോട്ടുകളു് ആറെസ്സെസ്സി൯റ്റെയൊരുവകഭേദമെന്നനിലയിലു് ബീജേപ്പീയിലേക്കുപോകുന്നു. 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളംമുഴുവ൯ ഇത്രയേറെവോട്ടുകളു് പാ൪ട്ടിയിലു്നിന്നു് ബീജേപ്പീയിലേക്കുപോകണമെങ്കിലു് അഴിമതിയാഭാസ്സ൯മാരെയിറക്കുമതിചെയു്തു് പാ൪ട്ടിയിലു്നിറച്ചു് അവരാദേശംചെയു്ത ലോക്കലു്പ്പ്രതീകങ്ങളുടെയെണ്ണമെത്രയെന്നു് ഒന്നൂഹിച്ചുനോക്കൂ! ഈത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ഇത്രത്തോളമടിസ്ഥാനവോട്ടുകളു് ബീജേപ്പീയിലോട്ടുപോയതി൯റ്റെ പിന്നിലു്പ്പ്രവ൪ത്തിച്ചമനശ്ശാസു്ത്രമെന്തെന്നു് പല൪ക്കുമിപ്പോഴുംമനസ്സിലായിട്ടില്ല.

ആരുടെ നിസ്സഹകരണംകാരണമാണോ തെരഞ്ഞെടുപ്പിലു് ആഭാഗത്തു് വോട്ടുകുറഞ്ഞതു്, അയാളു്ക്കടികൊടുക്കാ൯, ശരിപ്പെടുത്താ൯, അയാളു്ക്കുശേഷം പാ൪ട്ടിച്ചുമതലക്കാരായിവന്നവ൪ തീരുമാനമെടുക്കുന്നു. സ്വന്തമായൊരു ഫിദലു് കാസ്സു്ട്രോയോ കാട്ടുകടന്നലോ ചെഗുവേരയോ വീരപ്പനോ ഒക്കെയായി സങ്കലു്പ്പിക്കുന്ന ഒരുകൃത്രിമഭാഷണത്താടിവാലാനേതാവു് അതിനുള്ളയുത്തരവിട്ടു, നി൪ദേശങ്ങളു്നലു്കി- സ്ഥലത്തെ പാ൪ട്ടിയുടെ സഹകരണബാങ്കുപ്രസിഡ൯റ്റോ പഞു്ചായത്തുപ്രസിഡ൯റ്റോ പാലു്സ്സൊസൈറ്റിച്ചെയ൪മാനോകൂടിയായിരിക്കുമെന്നു് പ്രത്യേകംപറയേണു്ടല്ലോ! അങ്ങനെ രാത്രിയാകാറാകുമ്പോളു് സു്ക്കൂളു്വരാന്തയിലു് പല൪ചേ൪ന്നു് രാഷ്ട്രീയംപറഞ്ഞുകൊണു്ടിരിക്കുന്നസഖാവു് വീട്ടിലു്പ്പോകാനായി ഇടവഴിയിലേക്കുതിരിഞ്ഞപ്പോളു് ചാടിവീണു, അടിവീണു, അടിയെന്നുപറഞ്ഞാലു് നല്ല ദണ്ഡയുംമറ്റുമുപയോഗിച്ചുള്ള, നല്ലയാരോഗ്യമുള്ളചെറുപ്പക്കാരുടെ ഊക്കുള്ള അടിയും ചവിട്ടും തൊഴിയും ഇടിയും.

അന്നേരമാകുമ്പോളു് ആ ആക്രമണംനടക്കുമെന്നു് അതിനിരയാവാ൯പോകുന്ന സഖാവിനുംമുമ്പേ മു൯കൂ൪വിവരംകിട്ടിയതു് ആറെസ്സെസ്സിനു്! അവ൪ ഒരു പ്രതിരോധംനടത്താ൯തീരുമാനിച്ചു, അതായതു് ഒരു നിക്ഷേപംനടത്താ൯. പുതിയകാലമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെഭാഷയിലു് ഒരു രക്ഷാപ്പ്രവ൪ത്തനം! അവ൪ രാഷ്ട്രീയമു൯ഭാവികണു്ടുകൊണു്ടുതന്നെ തീരുമാനമെടുത്തു- സഖാവുപോലുമറിയാതെ അതുചെറുക്കാ൯, ആളെത്തിരിച്ചറിയാതിരിക്കാ൯ അന്യദേശശാഖയേയുമിടപാടുചെയു്തു. ഏതായാലുമന്നുകിട്ടിയയതുപോലെയുള്ളയടി ഒരുമാ൪കു്സ്സിസ്സു്റ്റക്രമിസംഘം ആപ്പ്രദേശത്തതിനുമുമ്പൊരിക്കലും വാങ്ങിയിട്ടില്ല. ഏതായാലുമതോടെ അവരോടുചേ൪ന്നില്ലെങ്കിലും അവരെനിഷേധിക്കാ൯കഴിയാത്തപരുവത്തിലായി സഖാവു്. ആറെസ്സെസ്സി൯റ്റെഭാഷയിലു്പ്പറഞ്ഞാലു് അയാളു് റിക്രൂട്ടായില്ലെങ്കിലും ന്യൂട്രലായി. ഇതാണു് കഴിഞ്ഞകുറേക്കാലമായി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നടക്കുന്നതു്. പാ൪ട്ടിയുമായിയിതുപോലെ പകുതിയോളംവഴിപിരിയലിലെത്തിയ പതിനായിരക്കണക്കിനുപാ൪ട്ടിസഖാക്കളു്ക്കിന്നു് രാഷ്ട്രീയസ്വയംസേവകസംഘത്തോടാണു് കൂടുതലു്ബന്ധം. ആ അനുഭാവമാണു് മുഴുവനുമില്ലെങ്കിലും കുറേ ബീജേപ്പീയു്ക്കുള്ള വോട്ടായിക്കിട്ടുന്നതു്. ഒരു സംഘടനയായ ആറെസ്സെസ്സിനോടാണു് ഒരുപാ൪ട്ടിയായ ബീജേപ്പീയോടല്ല അവ൪ക്കുബന്ധമെന്നതു് ശ്രദ്ധേയമാണു്.
 
Written on 06 July 2024 and first published on: 07 July 2024
 














No comments:

Post a Comment