Saturday 6 July 2024

1613. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ജനങ്ങളു് കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന കാരണങ്ങളു്കൊണു്ടുതന്നെയാണു്, പക്ഷേ പ്രവ൪ത്തക൪ ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് പിണറായിവിജയനെ പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്!

1613

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ജനങ്ങളു് കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന കാരണങ്ങളു്കൊണു്ടുതന്നെയാണു്, പക്ഷേ പ്രവ൪ത്തക൪ ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് പിണറായിവിജയനെ പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victoria Glitter. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ഇപ്പോളുള്ളപരിപാടികളുമായി ഇങ്ങനെതന്നെയങ്ങു് അറബിക്കടലിലോട്ടു് പോകുന്നതാണുസുഖം. ജനങ്ങളു് കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന കാരണങ്ങളു്കൊണു്ടുതന്നെയാണു്- തിരുത്തലുകളു് രേഖയായിട്ടില്ല, വിവിധതാഴു്ത്തലക്കമ്മിറ്റികളിലു് പ്രവ൪ത്തകരിലു്നിന്നു് തെറിവിളികളായി ഉയരുന്നതേയുള്ളൂവെങ്കിലും-, പക്ഷേ പ്രവ൪ത്തക൪ ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് ജനങ്ങളുടെയിടയിലു് ഇ൯ഡൃമുഴുവനവരെയപമാനപ്പെടുത്തിയ അഴിമതിരാജാവുപിണറായിവിജയനെ പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്. അതിനുപദ്ധതിയുണു്ടെങ്കിലു്പ്പറയൂ...! പ്രവ൪ത്തകരെവേണമെങ്കിലു് അതുനടന്നേതീരൂ, അതല്ലാതെവേറേ ഒട്ടിപ്പുപണിയൊന്നുമില്ല. പാ൪ട്ടിപ്പ്രവ൪ത്തകരില്ലെങ്കിലു് അല്ലെങ്കിലും ജനങ്ങളെക്കൊണു്ടു് കോണു്ഗ്രസ്സിനു് വോട്ടുചെയ്യിക്കാതിരിക്കാ൯പറ്റുകയുമില്ല, ഇനിയുംകൂടുതലു്വോട്ടു് പാ൪ട്ടിയിലു്നിന്നും ബീജേപ്പീയു്ക്കു് പോകാതിരിക്കുകയുമില്ല. അവരല്ലാതെ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയും മന്ത്രിസഭയും ഡീജീപ്പീയും ചീഫു്സ്സെക്രട്ടറിയുമിറങ്ങിനടന്നു് വോട്ടുപിടിക്കുമോ- ഇനിയും സുഖജീവിതംതുടരാ൯വേണു്ടി?

മുഖ്യമന്ത്രി നിയമസഭയിലു് ചരിത്രത്തിലാദ്യമായി ‘ജനങ്ങളു്’ ‘ജനങ്ങളു്’ എന്നു് ഒറ്റവാചകത്തിലു്ത്തന്നെ തുട൪ച്ചയായി ആറോ ഏഴോ പ്രാവശ്യം പറഞ്ഞു- തെരഞ്ഞെടുപ്പിലു്ത്തോറ്റപ്പോളു് അധികാരംപോയി പാ൪ട്ടിയു്ക്കുപുറത്തുമായി തെരുവിലിറങ്ങിനിലു്ക്കേണു്ടിവരുമെന്നും പിന്നാലെ അഴിമതിയു്ക്കു് അകത്താകേണു്ടിവരുമെന്നും ഭയമുണു്ടായപ്പോളു് ജനങ്ങളെയോ൪മ്മവന്നു! താ൯ അവരുടെദാസ്സനാണെന്നാണു് നിയമസഭയിലു് തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരുന്നതു്. അവരുടെദാസ്സനാണോ മറ്റെന്തെങ്കിലുമാണോയെന്നു് ആറേഴുവ൪ഷമായിനല്ലപോലെകണു്ടു് ജനങ്ങളു്ക്കു് നന്നായറിയാം. ഇതുപോലെയുള്ളപരമവൃത്തികെട്ടയഴിമതിക്കാരെ ജനങ്ങളു് അവരുടെ ദാസ്സ൯മാരായിവെയു്ക്കുമോയെന്നതിനെസ്സംബന്ധിച്ചു് അയാളു്ക്കുവളരെത്തെറ്റായ വികലസങ്കലു്പ്പങ്ങളാണുള്ളതെന്നുതോന്നുന്നു. വൈകിവിവേകമുദിച്ചിട്ടു് വല്ലകാര്യവുമുണു്ടോ! ആരെപ്പറ്റിച്ചാലും ഇയാളെയീക്കസേരയിലു്ക്കയറ്റിയിരുത്തിയ പാ൪ട്ടിപ്പ്രവ൪ത്തകരെപ്പറ്റിക്കാ൯പറ്റുമോ? അവ൪ വേറേതന്തമാരുടെമക്കളല്ലേ?

മുഖ്യമന്ത്രി പിണറായിവിജയ൯ ജനങ്ങളുടെയല്ല നരേന്ദ്രമോദിയുടെയും അദാനി, യൂസ്സഫലി മുതലായ മുതലാളികളുടെയും ലാവലി൯, പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സു് മുതലായ വിദേശകോ൪പ്പറേറ്റുകളുടെയും വിനീതവിധേയദാസനാണെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, അതുകൊണു്ടു് വാചകാഭ്യാസമൊന്നും ജനങ്ങളുടെമുന്നിലു്നടത്തണമെന്നില്ല- അതു് നിയമസഭയിലയാളെന്തുപുലഭ്യംപറഞ്ഞാലും രോമാഞു്ചംകൊണു്ടുകൂവിയാ൪ക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയിലെ എമ്മെല്ലേക്കൂട്ടങ്ങളുടെമുന്നിലു്മതി, കാരണമവരയാളുടെ വിനീതവിധേയദാസ൯മാരാണു്, അവ൪ക്കുവേറേവ്യക്തിത്വവും സ്വന്തമായിനിലനിലു്പ്പുമൊന്നുമില്ല- കേശവദേവി൯റ്റെ സിനിമയായനോവലിലെപ്പോലെ അയാളു് ഓടയിലു്നിന്നു് കണു്ടെത്തിയതു്! ആ വിനീതദാസനു് അതിനുള്ളസമ്മാനമാണു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലുംതോലു്പ്പിച്ചു് കേരളത്തിലെജനങ്ങളു്കൊടുത്തതു്. അതിലു്ക്കൂടുതലെന്താണു് ജനങ്ങളു്ക്കുചെയ്യാ൯കഴിയുന്നതു്! ആ ഒരുസീറ്റുതന്നെ തൃശ്ശൂരിലു് പാ൪ട്ടിയുടെവോട്ടുകൊടുത്തു് ബീജേപ്പീയെജയിപ്പിച്ചതുകൊണു്ടു് പകരം ബീജേപ്പീയുടെവോട്ടുകൊടുത്തു് ബീജേപ്പീ പാ൪ട്ടിയെജയിപ്പിച്ചതാണെന്നും ജനങ്ങളു്ക്കെല്ലാമറിയാം. അതിലു് ജനങ്ങളു്ക്കൊന്നുംചെയ്യാ൯ കഴിയുകയുമുണു്ടായിരുന്നില്ല. അല്ലെങ്കിലു് അവിടെയുംകൂടിയൊരുസമ്മാനം കൊടുക്കുമായിരുന്നു. ഇതറിയാവുന്നതി൯റ്റെ വിരകടികയറുന്നതുകൊണു്ടാണു് അയാളുടെയാ എമ്മെല്ലേക്കൂട്ടം നിയമസഭയു്ക്കകത്തുതന്നെ കൂവിയാ൪ക്കുന്നതു്.

മേലറ്റംമുതലു് താഴേയറ്റംവരെയുള്ള നേതാക്കളുടെയഹങ്കാരം (അതായതു് ജനങ്ങളു്വോട്ടുചെയു്തു് അധികാരംകിട്ടിയപ്പോളുള്ള മുഖ്യമന്ത്രിമുതലു്താഴോട്ടുള്ള അലു്പ്പ൯റ്റെയഹങ്കാരം- അധികാരമില്ലെങ്കിലു് എവിടെപ്പോയിരുന്നു് ആരോടു് അഹങ്കാരംകാണിക്കാ൯!) പാ൪ട്ടിയെ ജനങ്ങളിലു്നിന്നകറ്റി എന്ന വിലയിരുത്തലിലും അതേക്കുറിച്ചുള്ള പരസ്യപ്പ്രസു്താവനയിലും തെരഞ്ഞെടുപ്പവലോകനംനടത്തിയ പാ൪ട്ടി കേന്ദ്രക്കമ്മിറ്റിയു്ക്കെത്തേണു്ടിവന്നു. വ൪ഷങ്ങളായി നേരിട്ടിടപെടുകയും സകലകമ്മിറ്റികളിലും മെമ്പ൪മാരായി എടുത്തുവെച്ചിരിക്കുകയും കൂടെയിരുത്തിയിരിക്കുകയും സകലച൪ച്ചകളിലും ഒരുമിച്ചുപങ്കെടുക്കുകയും കെട്ടിപ്പിടിച്ചുറങ്ങുകയും തങ്ങളു്ക്കുചെലവിനുതരുകയുംചെയ്യുന്ന കേരളനേതാക്കളു് അഹങ്കാരികളാണെന്നു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിക്കു് ഒരുതെരഞ്ഞെടുപ്പിലു്ത്തോറ്റു് താഴേയറ്റംമുതലു് മേലേയറ്റംവരെയുള്ളനേതാക്കളു്ക്കെതിരെ അണികളു് കോപാകുലരാവുകയും താഴോട്ടുള്ളകമ്മിറ്റികളു്ക്കകത്തു് ചെന്നിറങ്ങിക്കൊടുത്താലു് പലപ്പോഴും പലകാരണത്തിനും പലയിടത്തുംനടന്നിട്ടുള്ളതുപോലെ (ഇപ്പോഴുംനടക്കുന്നതുപോലെ) ആച്ചെന്നിറങ്ങിക്കൊടുക്കുന്നനേതാക്കളു് കമ്മിറ്റിയു്ക്കകത്തുകിടന്നു് അടിയുംചവിട്ടുമേലു്ക്കേണു്ടിവരുമെന്ന ഭയംവന്നു് അവിടെപ്പോകാ൯വയ്യാതാവുകയും ചെയു്തപ്പോഴാണോ ബോധമുണു്ടായതു്? സംസ്ഥാനഭരണവും പോലീസ്സുമില്ലായിരുന്നെങ്കിലു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനുമുന്നിലകപ്പെട്ട കേയെസ്സ്യൂക്കാരനെപ്പോലെ ഈക്കമ്മിറ്റികളിലു്ച്ചെന്നിറങ്ങിയ പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯റ്റെ ഉടുപ്പുകീറിയേനേ... ചന്നംപിന്നം!

ഇതുവരെയീയഹങ്കാരം, ജനങ്ങളു്മുഴുവ൯ശ്രദ്ധിച്ചു് പ്രത്യേകംപരിഗണിച്ചു് തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിക്കാ൯ ഉപയോഗിച്ചയീയഹങ്കാരം, തിരിച്ചറിയുകയും നടപടിയെടുക്കുകയും നിയന്ത്രിക്കുകയും കടിഞ്ഞാണിടുകയുംചെയാ൯ എട്ടുവ൪ഷമായിക്കഴിഞ്ഞില്ലെങ്കിലു്പ്പിന്നെ ലോകത്തെന്തിനെക്കുറിച്ചും എന്തവലോകനമീപ്പാ൪ട്ടിനേതൃത്വംനടത്തിയിട്ടും എന്താണുകാര്യം? പാ൪ട്ടിനേതാക്കളു് അഹങ്കാരത്തോടെപെരുമാറിയാലു് തെരഞ്ഞെടുപ്പിലു്ത്തോറ്റുപോകുമെന്നുപോലും അറിയാത്തൊരുപാ൪ട്ടിയായിരുന്നോയിതു്? അപ്പോളു് ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെകാലംകഴിഞ്ഞശേഷം ഈപ്പാ൪ട്ടിയു്ക്കുനേതൃത്വമില്ലായിരുന്നോ? അതുവെറുമൊരു പ്രഹസ്സനമായോടിപ്പോവുകയായിരുന്നോ? പാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെയാഭിമുഖ്യത്തിലു് കേരളത്തിലു്നിന്നുനടത്തുന്ന കള്ളക്കടത്തുസ്വ൪ണ്ണത്തി൯റ്റെമഞ്ഞളിപ്പുകയറിയാലു് ഇങ്ങനെയല്ലാതെപിന്നെയെങ്ങനെയാണാവുന്നതു്? അതോ മുഖ്യപാ൪ട്ടിവ്യവസായമായ മയക്കുമരുന്നി൯റ്റെക്രാവലുംകൂടിയുണു്ടോ?

കമ്മിറ്റിയുടെ മറ്റൊരുകണു്ടുപിടിത്തം പഞു്ചായത്തുതലംമുതലു് സഹകരണബാങ്കുകളുംകടന്നു് മന്ത്രിസഭാതലംവരെയും പാ൪ട്ടിനേതാക്കളടങ്ങുന്ന കനത്തയഴിമതിനിരന്തരംനടന്നതു് ജനങ്ങളെയകറ്റിയെന്നാണു്! ഇതറിയാ൯ പോളിറ്റു്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സംഘംചേ൪ന്നു് കേരളത്തിലു്പ്പോകേണു്ടകാര്യമെന്താണു്- കഴിഞ്ഞ എട്ടുവ൪ഷത്തെ പ്രതിപക്ഷമുന്നയിച്ചയാരോപണങ്ങളുടെ നിയമസഭാരേഖകളും പത്രവാ൪ത്തകളുമെടുത്തു് വായിച്ചാലു്പ്പോരായിരുന്നോ?

കേരളത്തിലെ വിജില൯സ്സുഡയറക്ടറുടെജോലി ഓരോദിവസവും മുഖ്യമന്ത്രിയുടെയടുത്തുപോയി ആ൪ക്കൊക്കെയെതിരെയുള്ള ഏതെല്ലാമഴിമതിക്കേസ്സുകളിലു്, ആരോപണങ്ങളിലു്, അന്വേഷണംനടത്തണു്ടായെന്ന ലിസ്സു്റ്റുവാങ്ങിക്കുകയാണു്. തന്നിട്ടുള്ളബ്ലൂപ്പ്രി൯റ്റനുസരിച്ചു് ഏതുവിധേനയുമഴിമതിനടത്തി പണംകൊണു്ടുവരാനുത്തരവിട്ടയാളു്ക്കല്ലേ ആരെയൊക്കെ ഏതിലൊക്കെയൊഴിവാക്കണമെന്ന ലിസ്സു്റ്റുനലു്കാ൯പറ്റൂ! ചുരുക്കിപ്പറഞ്ഞാലു് പോളിറ്റു്ബ്യൂറോതലത്തിലുള്ള കേരളമെമ്പ൪മാ൪മുതലു് ബ്രാഞു്ചുതലംവരെയുള്ളവ൯മാ൪വരെ അഴിമതിയുമഹങ്കാരവുംമാത്രം! ശരീരത്തിലു് ഒരുഗ്രാംപദാ൪ത്ഥത്തിലു് ഒന്നരക്കിലോയഹങ്കാരം, രണു്ടരക്കിലോയഴിമതി! പാ൪ട്ടിയിലു്നിന്നും ഇയാളു്ക്കുഭരണംകിട്ടിയപ്പോളു്മുതലു്മാത്രം വേറേയൊന്നുംചെയു്തിട്ടില്ല. എന്നിട്ടും ഇരുപതിലിരുപതുസീറ്റിലും ജനങ്ങളു്ജയിപ്പിക്കാത്തതു് വളരെവേദനാകരമായിപ്പോയെന്നു്!

കേരളത്തിലു് മുമ്പു് ഒറിജിനലു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്വന്നു് ഭൂപരിഷു്ക്കരണവും പത്തിനൊന്നുപതവും കുടികിടപ്പവകാശവുമൊക്കെ നിയമമാകുന്നതിനുമുമ്പു് കുടിയാ൯മാ൪മുഴുവ൯ മണു്ട൯മാരാണെന്നുകരുതിനടന്ന ജ൯മിയെമ്പോക്കികളുടെ മനസ്സുമായിനടക്കുകയാണു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളിപ്പോളു്- 2016ലു് അതുപോലുള്ളയാളുകളുടെനേതൃത്വത്തിലു് കുറേപ്പണച്ചാക്കുകളുടെയഴുകിയപി൯ബലത്തിലു് കുറേയെമ്മെല്ലേക്കൂറകളെയുംകൂട്ടി കേന്ദ്രബീജേപ്പീയുടെകാലുംനക്കി ഭരണംകിട്ടിയശേഷം. ഇവനെയൊക്കെയാരെങ്കിലും രാഷ്ട്രീയക്കാരായിക്കാണുന്നുണു്ടോ? സ൪ക്കാ൪ക്കാറുകളു് ജനിച്ചപ്പോഴേ മൂലത്തിലൊട്ടിച്ചുവെച്ചിരുന്നതുപോലെയാണു് നടക്കുന്നതു്!

പ്രിയകേന്ദ്രക്കമ്മിറ്റീ... പെറ്റിട്ടപ്പോളു്മുതലു് നക്കിത്തിന്നാനൊന്നുമില്ലാതെ പാ൪ട്ടിയഡ്ഡ്രസ്സിലു് പെട്ടെന്നുപട്ടുമെത്തയിലായപോളു്കിട്ടിയ അഹങ്കാരമാണതു്! അതു് പെറ്റിട്ടയാളിനുപോലുമിനി മാറ്റിക്കാ൯കഴിയില്ല.

Written on 05 July 2024 and first published on: 06 July 2024



 

 

 

 

No comments:

Post a Comment