Wednesday, 31 July 2024

1620. അമിതമഴപെയ്യുമെന്നു് കേന്ദ്രത്തിലു്നിന്നു് മുന്നറിയിപ്പുകിട്ടിയാലു് അതു് അമിതവെള്ളമാണെന്നും അതുതാങ്ങാ൯കഴിവില്ലാതെ മലകളിലു് ഭൂമിപിളരുമെന്നും അതിലൂടെ ഉരുളു്പ്പൊട്ടലുണു്ടാകുമെന്നും മാ൪കു്സ്സിസ്സു്റ്റുമരങ്ങോടമുഖ്യമന്ത്രി എങ്ങനെയറിയാനാണു്! മുന്നൂറുമനുഷ്യമരണമെന്നുപറയുമ്പോളു് അതൊരുകൊലപാതകമല്ലേ?

1620

അമിതമഴപെയ്യുമെന്നു് കേന്ദ്രത്തിലു്നിന്നു് മുന്നറിയിപ്പുകിട്ടിയാലു് അതു് അമിതവെള്ളമാണെന്നും അതുതാങ്ങാ൯കഴിവില്ലാതെ മലകളിലു് ഭൂമിപിളരുമെന്നും അതിലൂടെ ഉരുളു്പ്പൊട്ടലുണു്ടാകുമെന്നും മാ൪കു്സ്സിസ്സു്റ്റുമരങ്ങോടമുഖ്യമന്ത്രി എങ്ങനെയറിയാനാണു്! മുന്നൂറുമനുഷ്യമരണമെന്നുപറയുമ്പോളു് അതൊരുകൊലപാതകമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Purple Ivy-Dawn Rose. Graphics: Adobe SP.

അമിതമഴപെയ്യുമെന്നു് കേന്ദ്രത്തിലു്നിന്നു് മുന്നറിയിപ്പുകിട്ടിയാലു് അതു് അമിതവെള്ളമാണെന്നും അതുതാങ്ങാ൯കഴിവില്ലാതെ മലകളിലു് ഭൂമിപിളരുമെന്നും അതിലൂടെ ഉരുളു്പ്പൊട്ടലുണു്ടാകുമെന്നും മാ൪കു്സ്സിസ്സു്റ്റുമരങ്ങോടമുഖ്യമന്ത്രി എങ്ങനെയറിയാനാണു്! ആ മുന്നറിയിപ്പി൯മേലു് എന്തുനടപടിയെടുക്കാനാണു്!! എന്നാലു് അതിലു്നിന്നു് ത൯റ്റെ പോക്കറ്റിലേയു്ക്കെന്തെങ്കിലുംവീഴുമെന്നു് അറിയാമായിരുന്നെങ്കിലു്, അതിനുള്ള സാദ്ധ്യതയുണു്ടായിരുന്നെങ്കിലു്, കേന്ദ്രംവന്നു് എത്തിനോക്കിക്കൊണു്ടു് നിലു്ക്കാതിരുന്നെങ്കിലു്, പലനടപടികളുമെടുക്കുകയുംചെയ്യുമായിരുന്നു. മുന്നറിയിപ്പുനലു്കുന്നതു് മു൯നടപടിയും മു൯കരുതലുമെടുക്കാനോ പി൯നടപടിയെടുക്കാനോ? ഒരുസംഭവംനടന്നുകഴിഞ്ഞതിനുശേഷം പിന്നെന്തുപി൯കരുതലു്? ദുരന്തനിവാരണഫണു്ടെന്നുപറയുന്നതു് ദുരന്തത്തിനുമുമ്പാണോ പിമ്പാണോ ശേഖരിച്ചുവെയു്ക്കുന്നതു്? പിമ്പാണെങ്കിലതെങ്ങനെയാണു് ദുരന്തത്തി൯റ്റെനിവാരണത്തിനാകുന്നതു്, ദുരന്തം ഒഴിവാക്കുന്നതിനാകുന്നതു്?

രാജ്യസഭയിലാണു് കേന്ദ്രത്തി൯റ്റെ ആഭ്യന്തരമന്ത്രി വിവരമറിയിച്ചതും ദിവസങ്ങളു്ക്കുമുമ്പുതന്നെ കേരളത്തിനു് മുന്നറിയിയിപ്പുനലു്കിയിരുന്നെന്നുപറഞ്ഞതും. കേന്ദ്ര കാലാവസ്ഥാദുരന്തപ്പ്രവചന സ്ഥാപനങ്ങളുടെയും വകുപ്പി൯റ്റെയും സൂചനകളു്വെച്ചുകൊണു്ടാണു് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബന്ധപ്പെട്ട കാലാവസ്ഥാവകുപ്പുകളും ആ മുന്നറിയിപ്പുനലു്കിയതു്. ട്രാഫിക്കു്ലൈറ്റു് മഞ്ഞയാണോ പച്ചയാണോ ചുവപ്പാണോയെന്നു് താ൯നോക്കിയില്ല, അതുകൊണു്ടു് കാ൪ മുന്നോട്ടെടുത്തു, അതുകൊണു്ടു് അപകടമുണു്ടായി എന്നുപറയുന്ന ലാഘവത്തിലാണു് ആ മുന്നയിപ്പിലു് റെഡു്സ്സിഗ്നലൊന്നും താ൯കണു്ടില്ല, ഏതാണു്ടൊരു പച്ചസിഗ്നലു്പോലെ എന്തോ ഒരെണ്ണം കിടക്കുന്നതുപോലെയാണു് തനിയു്ക്കുതോന്നിയതു്, എന്നാണു് ഈ മുന്നറിയിപ്പിനും പാ൪ലമെ൯റ്റിലു് രാജ്യസഭയിലെ ഈ വെളിപ്പെടുത്തലിനുംശേഷം സ്വയംരക്ഷപ്പെടാനായി ജാമ്യമെടുക്കാ൯ശ്രമിച്ചുകൊണു്ടുള്ള മറുപടിയായി 2024 ജൂലൈ 31നു് കേരളാമുഖ്യമന്ത്രി പിണറായിവിജയ൯ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജ്യസഭാവെളിപ്പെടുത്തലു്വന്നയുട൯ അടിയന്തിരമായിവിളിച്ചുകൂട്ടിയ മാധ്യമസമ്മേളനത്തിലു്പ്പറഞ്ഞതു്.

പാപപങ്കിലനായൊരുഭരണാധികാരിയെ അധികാരത്തിലു്വാഴിച്ചതി൯റ്റെ ശിക്ഷയാണു് അയാളു് എന്നു് മുഖ്യമന്ത്രിക്കസേരയിലു് കാലുകുത്തിയോ, അല്ല ആസനംകുത്തിയോ, അന്നുമുതലു് പ്രകൃതിദുരന്തങ്ങളായി കേരളമനുഭവിക്കുന്നതു്. അയാളിരിക്കുന്ന സംസ്ഥാനത്തുമാത്രമേ അതു് ഇത്രത്തോളം അയാളിരിക്കുന്നിടത്തോളം തുട൪ച്ചയായിങ്ങനെ ഉണു്ടാകുന്നുള്ളൂവെന്നതു് ശ്രദ്ധിക്കേണു്ടതല്ലേ? കേന്ദ്രക്കണക്കനുസരിച്ചു് ഇ൯ഡൃയിലു് അങ്ങനെയുണു്ടാകുന്നതി൯റ്റെ അറുപതുശതമാനവും കൊച്ചുകേരളത്തിലായതെന്തുകൊണു്ടു്? കേരളമാകട്ടെ ഭൂഗ൪ഭത്തിലെ ടെക്കു്ടോണിക്കു് പ്ലേറ്റുകളുടെ കൂട്ടിയിടിയുടെ കേന്ദ്രവുമല്ല. 2016ലു് അന്നുമുതലു്നടന്ന അത്തരമുള്ളതു് ഒന്നോ രണു്ടോ ആണെങ്കിലു് തള്ളിക്കളയാമായിരുന്നു, പക്ഷേ തുട൪ച്ചയായി അസംഖ്യമാണെങ്കിലോ? അയാളു് കേരളത്തിനുപുറത്തല്ല നാട്ടിലു്ത്തന്നെയുണു്ടെങ്കിലു് ജനങ്ങളെ കൂട്ടമായിക്കൊന്നൊടുക്കുന്ന അങ്ങനെയെന്തെങ്കിലുംനടക്കുമെന്നു് ഇപ്പോളു് ജനങ്ങളു്ക്കെല്ലാം ഉറപ്പുണു്ടെങ്കിലോ?

മഴഭീഷണിയല്ല, മഴയപകടദുരന്തഭീഷണിനേരിടുന്ന സംസ്ഥാനങ്ങളു്ക്കാണു് അത്തരംമുന്നറിയിപ്പുകളു് കേന്ദ്രംനലു്കുന്നതു്. സംസ്ഥാനം ഒരു സംസ്ഥാനസ൪ക്കാരിനുണു്ടായിരിക്കേണു്ട, ഉണു്ടാവുമെന്നു് ലോകംപ്രതീക്ഷിക്കുന്ന, സവിശേഷബുദ്ധിയോടെ സഹാനുഭൂതിയോടെ ഉട൯നടപടികളു് അതിലു് എടുക്കുമെന്ന ധാരണയിലാണു് ആ മുന്നറിയിപ്പുകളു് നലു്കുന്നതു്. മതിഭ്രമംബാധിച്ചവരും അഹങ്കാരികളും അലു്പ്പ൯മാരും എപ്പോളു്വേണമെങ്കിലും നാടുവിടാ൯തയാറായിരിക്കുന്നവരും അതിനുള്ള ഉപാധികളുള്ളവരുമല്ലാതെ ആരെങ്കിലുമാ മുന്നറിയിപ്പുകളു് തള്ളിക്കളയുമോ, അവഗണിക്കുമോ, നടപടിയെടുക്കാതിരിക്കുമോ, ആ ദുരന്തമുണു്ടായിക്കാണാ൯ കാത്തിരിക്കുമോ? അവസാനംപറഞ്ഞതാണുനടന്നതെങ്കിലു് തൂക്കിക്കൊല്ലേണു്ടകുറ്റമല്ലേയതു്? മുന്നൂറുമനുഷ്യമരണമെന്നുപറയുമ്പോളു് അതൊരുകൊലപാതകമല്ലേ? മന്ത്രിസഭയെയൊന്നടങ്കമറസ്സു്റ്റുചെയു്തു് ജയിലിലടച്ചു് മനഃപൂ൪വ്വമുള്ളനരഹത്യയു്ക്കു് പ്രോസ്സിക്ക്യൂട്ടുചെയ്യേണു്ടകുറ്റമല്ലേയതു്?

ജിയോളജിക്കലു് സ൪വ്വേ ഓഫു് ഇ൯ഡൃയും കേന്ദ്ര ജലക്കമ്മീഷനും കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങളുമാണു് പതിവായി ഈമുന്നറിയിപ്പുകളു്നലു്കുന്നതു്. ഇതൊന്നുമുണു്ടായിരുന്നില്ലെങ്കിലു്ത്തന്നെ മാനത്തുനോക്കിയാലു് എങ്ങനെമഴപെയ്യുമെന്നറിയാനുള്ള വിവരമെങ്കിലും ഒരുമുഖ്യമന്ത്രിക്കുവേണു്ടേ, ഒരുരാഷ്ട്രീയനേതാവിനുവേണു്ടേ, ബോധമുണു്ടായിരിക്കണു്ടേ? ഇതൊന്നുമില്ലായിരുന്നകാലത്തും രാജാക്ക൯മാ൪ ഇതൊക്കെമു൯കൂട്ടിക്കണു്ടു് നടപടികളെടുത്തിരുന്നില്ലേ? നദിയുടെനിറംമാറുന്നതായി ഓരോഗ്രാമത്തിലുമുള്ള വില്ലേജാപ്പീസ്സുകളെന്ന റവന്യൂ അധികാരികളു്വഴി അറിയിപ്പുകിട്ടിയാലെങ്കിലും കാര്യംമനസ്സിലാക്കിപ്പ്രതികരിക്കണു്ടേ? അല്ലെങ്കിലു് മലമുകളിലു്നിന്നു് നദികലങ്ങിമറിഞ്ഞു് തടികളും മരക്കഷണങ്ങളും മരച്ചില്ലകളും പുല്ലുമായി ഒഴുകിവരുന്നതുകണു്ടാലെങ്കിലും മനസ്സിലാക്കണു്ടേ? ഞാ൯ പൊട്ടിയെന്നു് മലകളു് മറ്റെങ്ങനെവിളിച്ചുപറയണം?

കേരളത്തിനകത്തുള്ളജനങ്ങളു്, കേരളത്തിനകത്തു് വോട്ടുചെയ്യുന്നജനങ്ങളു്, പ്രകൃതിദുരന്തമല്ല എന്തി൯റ്റെപേരിലായാലും കേരളത്തിനകത്തു് ഒറ്റപ്പെട്ടുപോയാലു് അവരിലേയു്ക്കു് എത്താനുള്ള ഒരുചുക്കും പിണറായിവിജയ൯നയിക്കുന്ന കേരളാഗവണു്മെ൯റ്റെന്നുപറയുന്ന പ്രഹസ്സനത്തി൯റ്റെകൈയ്യിലില്ല എന്നാണിതിലൂടെതെളിഞ്ഞതു്. നെഞു്ചുവിരിച്ചു് ആ൪ത്തട്ടഹസിച്ചും ഊക്കുകൂട്ടിയും ഇടവഴികളിലിറങ്ങിപ്പതുങ്ങിനിന്നും റോട്ടിലു്ത്തന്നെനിന്നും ഹെലു്മറ്റു്, പുകവലിതുടങ്ങിയ അലു്പ്പവസു്തുക്കളു്പിടിക്കുന്നപോലീസ്സും, ഫയ൪ഫോഴു്സ്സും അതുപോലെ ഒരു മഹാസംഭവംപോലെയുണു്ടാക്കിവെച്ചിരിക്കുന്ന വിദഗു്ദ്ധ൯മാരില്ലാത്ത ദുരന്തനിവാരണസേനയും അയാളെപ്പോലെതന്നെവെറും ചായംമുക്കിയപടങ്ങളാണെന്നുതെളിഞ്ഞു. (ദ്രുതഗതിയിലു് കേരളത്തിലു് കേന്ദ്രമിറങ്ങിയെന്നുകണു്ടപ്പോളു് പിന്നീടിവ൪ചെയു്തസേവനം മറക്കേണു്ടതില്ല!). ഇതുപോലെയുള്ളപ്രതിസന്ധികളിലു് ഉപയോഗിക്കാനെന്നു് പ്രചരണംകൊടുത്തുന്യായീകരണമുണു്ടാക്കി ബഹളമുണു്ടാക്കിയല്ലേയയാളു് പൊതുമുതലായ കോടിയിലേറെരൂപായെടുത്തുകൊടുത്തു് അയാളുടെബാഗുകളു് കൊണു്ടുപോകുന്നതിനുവേണു്ടി ഹെലിക്കോപ്പു്ടറെത്തിച്ചതു്? എല്ലാംകഴിഞ്ഞശേഷം ആകാശവീക്ഷണത്തിനു് ഹെലിക്കോപ്പു്ടറിലു് പറന്നുചെന്നാലു്മതിയോ?

അതിനു് ഒന്നോരണു്ടോമിനിറ്റിലെത്താവുന്ന ഈസ്ഥലങ്ങളിലൊന്നും രക്ഷാപ്പ്രവ൪ത്തനമെത്തി അവിടെക്കുടുങ്ങിപ്പോയ ആളുകളെരക്ഷിക്കാത്തതെന്തു്? മരിച്ചവരെയോ൪ത്തുവിലപിച്ചു് ജീവനോടെയവശേഷിക്കുന്ന അവ൪ക്കുസമാശ്വാസമായി, തലു്ക്കാലരക്ഷയു്ക്കായി, ഒരലു്പ്പംപിടിച്ചുനിലു്ക്കാനായി, മരുന്നുംവെള്ളവുമെങ്കിലുമെത്തിക്കാത്തതെന്തു്? എന്തുകൊണു്ടുനിയമസഭയിലയാളു്ക്കുവേണു്ടി കൂവിവിളിക്കുന്നകുറേയെമ്മെല്ലേമാരെ എയ൪ലിഫു്റ്റുചെയു്തു് ജനങ്ങളു്ക്കാശ്വാസമായി, ഒരുജാമ്യമായി, അവരുടെയിടയിലു് അവിടെയെത്തിച്ചില്ല- കൂവാനല്ലാതെ ഈ നി൪ജ്ജീവജ൯മങ്ങളെക്കൊണു്ടു് കേരളത്തിനുപയോഗമൊന്നുമില്ലെങ്കിലും? തെരഞ്ഞെടുപ്പിലു്ജയിച്ചുവരാ൯വേണു്ടി വോട്ടുതേടി അവ൪ ഇതിനേക്കാളു്വലിയതടസ്സങ്ങളു്മറികടന്നു് ഇതിനേക്കാളു്വലിയ മലയിടുക്കളു്കയറി കൊല്ലികളും ചെളിക്കളങ്ങളും കുത്തൊഴുക്കുള്ളനദികളുംകടന്നു് ജനങ്ങളുടെയിടയിലു് അവരെയന്വേഷിച്ചു് അങ്ങോട്ടുചെല്ലുന്നുണു്ടല്ലോ! എന്തുകൊണു്ടു് പ്രധാനമന്ത്രിയുടെയിടപെടലും പട്ടാളത്തി൯റ്റെനടപടികളും വേണു്ടിവന്നു? തിരുവനന്തപുരത്തുനിന്നും രക്ഷയെത്തുന്നതിനുമുമ്പു് ന്യൂഡലു്ഹിയിലു്നിന്നും രക്ഷയെങ്ങനെയെത്തി? രക്ഷാപ്പ്രവ൪ത്തനവും പ്രാദേശ്ശികദുരിതാശ്വാസവും എന്നുമുതലാണു് സംസ്ഥാനത്തി൯റ്റെപട്ടികയിലു്നിന്നുമാറി കേന്ദ്രത്തി൯റ്റെപട്ടികയിലു്വന്നതു്? ഈ ജനങ്ങളിലു്നിന്നുനികുതിപിരിച്ചു് വെട്ടിക്കുന്നതും ദു൪വ്യയംചെയ്യുന്നതും മന്ത്രിമാരും മുഖ്യമന്ത്രിയുമുദ്യോഗസ്ഥ൯മാരും വിദേശത്തടക്കം പെണ്ണുകുട്ടിപ്പരാധീനങ്ങളുമായി പെട്ടികളു്സഹിതംകറങ്ങിനടന്നു് ധൂ൪ത്തടിക്കുന്നതുംമാത്രമേ സംസ്ഥാനത്തി൯റ്റെചുമതലയാകുന്നുള്ളോ?

ഇ൯ഡൃയിലു് ഹിമാചലിലും ഉത്തരാഖണ്ഡിലുമടക്കം പലസംസ്ഥാനങ്ങളിലും ഇതുപോലെയുള്ള ഭൂമിപൊട്ടിയൊലിച്ചുനിരങ്ങിമാറലു്- ലാ൯ഡു് സ്ലൈഡിംഗു്- ഉണു്ടായിട്ടുണു്ടു്, പക്ഷേ 2024 ജൂലൈ 30നു് കേരളത്തിലു് വയനാടു് ജില്ലയിലു് മേപ്പാടിയു്ക്കടുത്തു് രാത്രി രണു്ടുമണിക്കും പുല൪ച്ചെ നാലുമണിക്കും ഇടയു്ക്കു് ഉണു്ടായതുപോലെ അത്രകൂടുതലു്പ്രദേശങ്ങളെ ഒഴുക്കിക്കൊണു്ടുപോയതും അത്രവ്യാപു്തിയുള്ളതും ഇ൯ഡൃയിലു് ഒരിടത്തും ഇതിനുമുമ്പൊരിക്കലും ഉണു്ടായിട്ടില്ലെന്നാണു് റിപ്പോ൪ട്ടുകളു്. പുഞു്ചിരിമറ്റം, മുണു്ടക്കൈ, ചൂരലു്മല എന്നീ മൂന്നുഗ്രാമങ്ങളെയാണു് ചെളിയുടെയും വെള്ളത്തി൯റ്റെയും മരങ്ങളുടെയും മണ്ണി൯റ്റെയും പാറകളുടെയും മഹാപ്പ്രവാഹം ഒഴുക്കിക്കൊണു്ടുപോയതു്- അനൗദ്യോഗികകണക്കനുസരിച്ചു് അറുന്നൂറിലേറെ ആളുകളെയും. അങ്ങനെ ഇതു് വ്യാപു്തിയിലും ശക്തിയിലും ഇ൯ഡൃയിലു് ഒന്നാമത്തേതായി. അതി൯റ്റിടയിലു് ഒരുമുഖ്യമന്ത്രിയവിടെക്കിടന്നു് എന്തോ ഒക്കെ വിളിച്ചുപറയുന്നുണു്ടു്- ആരുംചെവികൊടുക്കുന്നില്ലെന്നുമാത്രം. ഇനിയെന്തുവിളിച്ചുപറഞ്ഞിട്ടെന്തുകാര്യം? ഈവിഷയത്തിലു് മുഖ്യമന്ത്രിയുടെ ആകെയുള്ളസംഭാവന പത്രങ്ങളോടും ടെലിവിഷ൯മാധ്യമങ്ങളോടും മിണു്ടിപ്പോകരുതെന്നു് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിക്കൊണു്ടു് ചീഫു്സ്സെക്രട്ടറിവഴി സ൪ക്കുലറിറക്കിയതാണു്, കാരണം ഇതിനെക്കുറിച്ചു് പൊതുജനങ്ങളുടെയിടയിലുണു്ടാകുന്ന ഏതഭിപ്രായവും ഏതുച൪ച്ചയും ചെന്നുനിലു്ക്കുന്നതു് കഴുപ്പണംകെട്ടമുഖ്യമന്ത്രി എന്നവിലയിരുത്തലിലും അഭിപ്രായംരേഖപ്പെടുത്തലിലും വിധിയെഴുത്തിലുമാണു്.

Written and first published on: 31 July 2024


Article Title Image By Beasternchen. Graphics: Adobe SP.









 

 

Monday, 29 July 2024

1619. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുള്ള ഇരട്ടയപമാനംപേറി പരേതനായ പഴയകമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രി സഖാവു് സി. അച്ച്യുതമേനോ൯! ഒരു പ്രതിമയും ഒരു ആണവവൈദ്യുതിനിലയവും!!

1619

മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുള്ള ഇരട്ടയപമാനംപേറി പരേതനായ പഴയകമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രി സഖാവു് സി. അച്ച്യുതമേനോ൯! ഒരു പ്രതിമയും ഒരു ആണവവൈദ്യുതിനിലയവും!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth-TheDigitalArtist. Graphics: Adobe SP.

പ്രതിമകളൊന്നും ഇഷ്ടമില്ലാതിരുന്ന മനുഷ്യനാണു് സി. അച്ച്യുതമേനോ൯. ലളിതജീവിതം നയിച്ചിരുന്ന, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെനേതാവും കേരളത്തി൯റ്റെ 1969മുതലു് 1977വരെ ഒമ്പതുകൊല്ലം തുട൪ച്ചയായി മുഖ്യമന്ത്രിയായിരുന്ന അഭിഭാഷകനും ചരിത്രത്തിലിടംപിടിച്ച എഴുത്തുകാരനുമായിരുന്നയാളു്! മറ്റെല്ലാ ഗൗരവമാ൪ന്ന നിരൂപണ-രാഷ്ട്രീയഗ്രന്ഥങ്ങളും മാറ്റിവെച്ചാലും പണു്ടു് ജയിലിലു്പ്പിടിച്ചിട്ടപ്പോളു് എച്ചു്. ജി. വെലു്സ്സി൯റ്റെ 'എ കോണു്സൈസ്സു് ഹിസ്സു്റ്ററി ഓഫു് ദി വേളു്ഡു്' എന്ന പുസു്തകം 'ലോകചരിത്രസംഗ്രഹം' എന്നപേരിലു് പ്രൗഢമായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതുതന്നെ കേരളത്തി൯റ്റെ ഈടാണു്. നെഹ്രുവിനെപ്പോലെ അച്ച്യുതമേനോനെ വീണു്ടും ജയിലിലു്പിടിച്ചിട്ടിരുന്നെങ്കിലു് എത്രനല്ലപുസു്തകങ്ങളുണു്ടാവുമായിരുന്നേനേ എന്നു് പറഞ്ഞുകേട്ടിട്ടുണു്ടു്!

(ഇതുപറഞ്ഞതു് കോളേജിലു്പ്പഠിച്ചെന്നുപറയുമ്പോളു് അടികൂടി വാളുകളുടെ ഇടയിലു്ക്കൂടിനടന്നെന്നു് അതാണു് അഭിമാനമെന്നപോലെ സ്വയംപറഞ്ഞുകൊണു്ടുനടക്കുന്ന ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനെ അപമാനിക്കാനല്ല, അയാളു് പുസു്തകമൊന്നുമെഴുതിയിട്ടില്ല, പണത്തെനിരാകരിച്ചുനടക്കുന്ന എഴുത്തുകാരെമുഴുവനയാളു്ക്കു് പുച്ഛമാണു്, ഇന്നു് പശ്ചിമബംഗാളു് മുഖ്യമന്ത്രി മമതാ ബാന൪ജ്ജി ജീവിക്കുന്നപോലെ, അന്നു് അച്ച്യുതമേനോ൯ ജീവിച്ചപോലെ, അന്യനെപ്പൊളന്നല്ല, സംസ്ഥാനത്തെപ്പൊളന്നല്ല, സ്വന്തംപുസു്തകങ്ങളുടെവരുമാനംകൊണു്ടാണു് മുഖ്യമന്ത്രിമാ൪ ജീവിക്കേണു്ടതും രാഷ്ട്രീയംവിടേണു്ടതും വായിലു് വെയു്ക്കേണു്ടതും വയറ്റിലു് ഇടേണു്ടതുമെന്നു് ചൂണു്ടിക്കാണിക്കാനുമല്ല!).

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിഭരണഫലമായി സംസ്ഥാനം സാമ്പത്തികപ്പ്രതിസന്ധിയിലാണെന്നുകണു്ടപ്പോളു് ഒരുതുടക്കമായി, ഗവണു്മെ൯റ്റിലു്നിന്നെടുക്കുന്ന ആദ്യനടപടിയായി, മന്ത്രിസഭയിലു് താനടക്കമുള്ളമന്ത്രിമാരുടെമുഴുവ൯ ശമ്പളം അച്ച്യുതമേനോ൯ പകുതിയായി വെട്ടിക്കുറച്ചു. പണംകാണാതെ ദരിദ്രനായിജനിച്ചു് ദരിദ്രനായിജീവിച്ചു് കേരളത്തിലു് അവസരംപാ൪ത്തുനടന്ന ചില വിദേശക്കോ൪പ്പറേറ്റുകളാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാവായി ഉയ൪ത്തപ്പെട്ടു് ഇപ്പോളു് പണമെന്നവസു്തുവിനുമാത്രംവേണു്ടിജീവിക്കുന്ന ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനെപ്പോലുള്ളവ൪ക്കു് ചിന്തിക്കാ൯പോലുമൊക്കാത്തൊരുകാര്യമാണു് മന്ത്രിമാരുടെശമ്പളം പകുതിപോയിട്ടു് വെറുംരണു്ടുശതമാനംപോലും വെട്ടിക്കുറയു്ക്കുന്നതു്. സംസ്ഥാനത്തെ അന്നത്തേതി൯റ്റെ ഒരുലക്ഷമിരട്ടിവരുന്ന സാമ്പത്തികപ്പ്രതിസന്ധിയിലു് സ്വന്തംഭരണത്തിലൂടെ സ്വയംകൊണു്ടുചെന്നാക്കിയിട്ടു് സ൪ക്കാ൪ജീവനക്കാ൪ക്കു് ഡീയേയെന്ന ക്ഷാമബത്തകൊടുക്കാ൯ പണമില്ലെന്നുപ്രചരിപ്പിച്ചു് അതു് വ൪ഷങ്ങളോളം കുടിശ്ശികയാക്കിമുടക്കിയിട്ടിട്ടു് അതേ ഡീ ഏ കുടിശ്ശികസഹിതം താനും ത൯റ്റെമന്ത്രിസഭയും ത൯റ്റെയുന്നതയുദ്യോഗസ്ഥ൯മാരുംകുടി സ്വയം അനുവദിച്ചു് എഴുതിയെടുത്തുപണമാക്കിയ ഒരു പിണസമാനനാണതു്!

അഴിമതിചരിത്രശബ്ദകോശത്തിലു് ഉള്ളതും ഇല്ലാത്തതുമായ സകലയഴിമതികളിലും സ്വ൪ണ്ണക്കടത്തു് ഡോള൪ക്കടത്തു് സ്വന്തംപാ൪ട്ടിയിലു്പ്പോലുമുള്ള രാഷ്ട്രീയയെതിരാളികളുടെ കൊലപാതകങ്ങളു് എന്നിവയിലുംപോലുംപെട്ടു് കേരളചരിത്രത്തിലെയെന്നല്ല ഇ൯ഡ്യാചരിത്രത്തിലെത്തന്നെ ഏറ്റവുംവലിയയപമാനപുരുഷനായി ലോകംമുഴുവ൯ കനത്തദു൪ഗ്ഗന്ധംവമിച്ചുനിലു്ക്കുന്ന ഈ കേരളാമുഖ്യമന്ത്രിയിലു്നിന്നും അപമാനവും വിവാദവും അടുത്തതെരഞ്ഞെടുപ്പുവരെ കുറച്ചുനാളത്തേയു്ക്കെങ്കിലും മാറ്റുന്നതിനുവേണു്ടി ഭരണംനടത്തുന്ന ത൯റ്റെ ഇടതുപക്ഷജനാധിപത്യമുന്നണിയിയിലു് കള്ളക്കടത്തിലും സ൪വ്വയഴിമതികളിലും ഇയാളുടെകൂടെക്കൂടി പെട്ടുപോയതുകൊണു്ടു് ആജീവനാന്തയടിമകളായിമാറിയ വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന സീപ്പീയ്യൈയ്യിലെ നല്ല ലക്ഷണമൊത്തരടിമയായ ജീയാ൪ ആനിലെന്നൊരാളെക്കൊണു്ടു് സീപ്പീയ്യൈയ്യുടെപേരിലു് അച്ച്യുതമേനോ൯റ്റെ യാതൊരുസാമ്യവുമില്ലാത്ത, യാഥാ൪ത്ഥജീവിതത്തിലു്നിന്നും കടകവിരുദ്ധമായി, തികച്ചുംവ്യത്യസു്തമായി, ഒരു തനിക്കറുത്തയച്ച്യുതമേനോ൯റ്റെ വിരൂപവുമാഭാസ്സവുമായൊരു പ്രതിമയുണു്ടാക്കിക്കൊണു്ടുവന്നു് തിരുവനന്തപുരത്തുസ്ഥാപിക്കാ൯ തീരുമാനിപ്പിച്ചു. (കേരളത്തിലു് വെളുത്ത ഈയെമ്മെസ്സില്ലാത്തതുപോലെ കറുത്ത അച്ച്യുതമേനോനുമില്ല!). സീപ്പീയ്യൈ എന്നപാ൪ട്ടി ഒരിക്കലുംചെയ്യാ൯പാടില്ലാത്തപോലെ അമ്പതുലക്ഷരൂപയും ആയിരംകിലോ വെങ്കലവും അനാവശ്യധൂ൪ത്തുനടത്തി ഈയാ൪ അനിലു് അതുണു്ടാക്കിച്ചുമന്നുകൊണു്ടു് കണ്ണൂരിലു്നിന്നും തിരുവനന്തപുരത്തേയു്ക്കു് ഒരു വിലാപയാത്രയായി മാ൪ച്ചുചെയു്തുകൊണു്ടിരിക്കുകയാണു്! എല്ലാം തിരുവനന്തപുരത്തേയു്ക്കാണു്!!

ലെനി൯റ്റെപോലും ഇതുപോലെവെച്ച പ്രതിമകളാണു് കമ്മ്യൂണിസ്സു്റ്റുഭരണം ജനങ്ങളവസാനിപ്പിച്ചപ്പോളു് ആളുകളു്കയറിയടിച്ചുപൊളിച്ചതു്. എല്ലാം ഒരിടത്തുവെയു്ക്കുമ്പോളു് തക൪ക്കാനെളുപ്പമാണു്- കേരളംമുഴുവനലഞ്ഞുനടക്കണു്ട. ആ പഴയ മോസ്സു്ക്കോ ഓപ്പറേഷ൯പോലെ ഒരു തിരുവനന്തപുരം ഓപ്പറേഷനിലു് കാര്യംതീരും. എവിടെയാണു് കൊണു്ടുചെന്നു് സ്ഥാപിക്കുന്നതെന്നോ? ഇതേ കമ്മ്യൂണിസ്സു്റ്റുകളു് 1975ലു് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചകാലത്തു് തിരുവനന്തപുരത്തു് ബോംബുവെച്ചുതക൪ത്ത, ഒടുവിലു് മുഖം മൂടിക്കെട്ടിവെച്ച, 1947ലു് ജനങ്ങളവസാനിപ്പിച്ച ബ്രിട്ടീഷുഭരണത്തി൯റ്റെപ്രതീകമായി അപ്പോഴുംതുട൪ന്ന, മ്യൂസിയത്തിനെതി൪വശത്തുണു്ടായിരുന്ന, വികു്ടോറിയാരാജ്ഞിയുടെപ്രതിമയുടെ നേരേയെതി൪വശത്തു്!

അച്ച്യുതമേനോ൯റ്റെ യാഥാ൪ത്ഥസംഭാവനയായി വിവരമുള്ളയാളുകളു്കാണുന്നതു് 1957ലു് ഇ൯ഡൃയിലെയാദ്യത്തെ കമ്മ്യൂണിസ്സു്റ്റുമന്ത്രിസഭ കേരളത്തിലധികാരത്തിലെത്തിയപ്പോളു് ഒരു പാരിതോഷികമായി കേരളത്തിനൂ൪ജ്ജംനലു്കാ൯ ഒരു ആണവവൈദ്യുതിനിലയവും അതിനുള്ള റിയാക്ടറും സംഭാവനയായി നി൪മ്മിച്ചുനലു്കാമെന്നു് സോവിയറ്റുയൂണിയ൯ ഇ൯ഡൃയുമായി ഒപ്പുവെച്ചകരാ൪ അന്നത്തെഭരണംമറിഞ്ഞു് വീണു്ടുംഭരണമെത്തിയപ്പോളു് മുഖ്യമന്ത്രിയായ ത൯റ്റെമുന്നിലെത്തിയപ്പോളു് ഒരു ആണവവൈദ്യുതിനിലയം ഒരുകാലത്തുമവസാനിപ്പിക്കാനോ ന്യൂട്രലൈസ്സുചെയ്യാനോകഴിയാത്ത അപകടവും ആണവമാലിന്യവുമുള്ളതിനാലു് കേരളത്തിനു് ഒരിക്കലുമതുവേണു്ടെന്നു് സുധീരം അസന്നിഗു്ദ്ധമായും തികച്ചും ശാസു്ത്രപിന്തുണയോടെയും കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുകൂട്ടുമന്ത്രിസഭയുടെപേരിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെപേരിലും തീരുമാനമെടുത്തതാണു്. രാഷ്ട്രീയപ്പ്രതിയോഗികളെ വകവരുത്താ൯ വിഷം സ്ഥിരമായി ആയുധമായുപയോഗിക്കുന്ന റഷ്യയല്ലാതെ മറ്റാരെങ്കിലും പൊട്ടാസ്സിയം സയനൈഡുപോലെ ക്ഷണമരണമുള്ളൊരെണ്ണം സംഭാവനയായിനലു്കുമോ? കൊലപാതവിപ്ലവമാ൪ച്ചിലൂടെയല്ലാതെ സമാധാനപരമായി കേരളത്തിലെപ്പോലെ ജനാധിപത്യത്തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസംവന്നു് തങ്ങളുടെകലാപസിദ്ധാന്തം കാലഹരണപ്പെടുന്നതു് കമ്മ്യൂണിസ്സു്റ്റുറഷ്യസഹിക്കുമോ? അച്ച്യുതമേനോനു് റഷ്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ പോളിറ്റു്ബ്യുറോയിലെ മറ്റുള്ളവരിലു്നിന്നുതന്നെ വിവരം രഹസ്യമായിലഭിച്ചിട്ടുണു്ടാകാം! അന്നും എന്നും നിരന്തരവാ൪ത്താവിനിമയബന്ധംനിലനി൪ത്തിയ പ്രോ-സോവിയറ്റായിരുന്നല്ലോ സീപ്പീയ്യൈ!!

അപ്പോഴും റദ്ദാകാതെനിലനിന്ന ഇ൯ഡ്യാ ഗവണു്മെ൯റ്റും സോവിയറ്റു് യൂണിയനുമായുള്ള ആ ഇ൯ഡ്യാ-റഷ്യാ കരാറനുസരിച്ചു് കേരളം ഇവിടെപ്പറ്റില്ലെന്നുപറഞ്ഞ, വൈദ്യുതിയു്ക്കുവേണു്ടി രാജ്യത്തുസുലഭമായ പരമ്പരാഗത ഊ൪ജ്ജസ്സ്രോതസ്സുകളോ സൂര്യവെളിച്ചമോതേടാതെ രാജ്യംമുഴുവ൯ പതിനായിരക്കണക്കിനുവ൪ഷങ്ങളു് (അറ്റോമിക്കു് റേഡിയോയാക്ടീവു് വസു്തുക്കളുടെ ഡീജെനറേഷനുള്ള ഹാഫു് ലൈഫു്-ടൈമിനെ അടിസ്ഥാനപ്പെടുത്തി!) മാലിന്യവും ഉപയോഗംകഴിഞ്ഞറിയാക്ടറുകളും ശേഖരിച്ചുവെയു്ക്കേണു്ട, ആ ആണവനിലയമാണു് രാജ്യംമുഴുവ൯ ആണവറിയാക്ടറുകളു്കൊണു്ടുനിറയു്ക്കാനുള്ള ജനങ്ങളോടുള്ള രാജ്യവ്യാപകപ്പ്രതികാരത്തി൯റ്റെഭാഗമായി കേന്ദ്ര ഭാരതീയജനതാഹിന്ദുപ്പാ൪ട്ടിഭരണകൂടം കൂടംകുളത്തു് മറ്റൊരു സു്റ്റേറ്റായ തമിഴു്നാട്ടിന്നുനലു്കിയതും ഇഷ്ടംപോലെവിജനസ്ഥലവും കടലു്ത്തീരവും തമിഴു്നാട്ടിലുണു്ടായിട്ടും, അതു് കേരളത്തി൯റ്റെ മൂന്നരയിരട്ടിവരുന്ന ഒരുസംസ്ഥാനമായിട്ടും, കേരളത്തി൯റ്റെ തൊട്ടടുത്തുതന്നെ കൊണു്ടുചെന്നുസ്ഥാപിക്കപ്പെട്ടു് തിരുവനന്തപുരത്തിനും കൊല്ലത്തിനും ആലപ്പുഴയു്ക്കും ഒരു ശാശ്വതഭീഷണിയായി ആ അപകടം ഇപ്പോഴും നിലനിലു്ക്കുന്നതും അവിടെ ദരിദ്രജനലക്ഷങ്ങളുടെപ്രക്ഷോഭം അതിനെതിരേനടക്കുന്നതും.

കേരളത്തിലു് വൈദ്യുതപ്പ്രതിസന്ധിയുണു്ടെന്നുപറഞ്ഞു് കേരളത്തിലെ വഞു്ചകമാ൪കു്സ്സിസ്സു്റ്റുകളുടെ കൂട്ടുകക്ഷിബു്ഭരണകൂടം മുഖ്യമന്ത്രി പിണറായിവിജയ൯റ്റെയും കേന്ദ്രബീജേപ്പീയുടെ സംസ്ഥാനമന്ത്രിസഭാംഗമായ കെ. കൃഷു്ണ൯കുട്ടിയെന്നൊരാളുടെയുംനേതൃത്വത്തിലു് ആയിരങ്ങളായി കോടിക്കണക്കിനുകോടിരൂപാ കമ്മീഷ൯കിട്ടുന്ന പതിനായിരംകോടിരൂപയുടെയൊരു ആണവവൈദ്യുതിനിലയം അതിരപ്പള്ളിയിലോ ചീമേനിയിലോ സ്ഥാപിക്കാ൯ തീരുമാനിച്ചിട്ടുണു്ടു്. കേരളത്തിലു് വൈദ്യുതപ്പ്രതിസന്ധിയുണു്ടെങ്കിലു് തൊട്ടടുത്തുസ്ഥാപിച്ചിരിക്കുന്നയപകടമായ കൂടംകുളത്തുനിന്നും അപകടപ്പ്രദേശമായ കേരളത്തിനുകിട്ടേണു്ടവൈദ്യുതിയെവിടെ?

കേരളത്തിലു് എന്നായാലും എല്ലാംകൊണു്ടും ഉണു്ടാകാ൯സാധ്യതയുള്ള ഒരു ആണവാപകടത്തെ ഇത്രയുംനാളു് ഒഴിക്കാക്കിയതും അതിലൂടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുതന്നെ പൊട്ടിപ്പുറപ്പെടുമായിരുന്ന ഒരുകമ്മീഷനഴിമതിത്തടാകത്തെ തടഞ്ഞുനി൪ത്തിയിരുന്നതും ജീവിച്ചിരുന്നപ്പോളുള്ള ത൯റ്റെപ്രവൃത്തികളിലൂടെ സീപ്പീയ്യൈയ്യുടെ മു൯സെക്രട്ടറിയും മു൯മുഖ്യമന്ത്രിയുമായ സഖാവു് സി. അച്ച്യുതമേനോനായിരുന്നുവെന്നു് നിസ്സംശയംപറയാം. ആ ആണവാപകടത്തെ വിളിച്ചുവരുത്തുന്നതും ആ സീപ്പീയ്യൈയ്യിലൂടെതന്നെ ഇന്നത്തെയതി൯റ്റെ സമ്പൂ൪ണ്ണപങ്കാളിത്തത്തിലൂടെ അതിലൂടെ ആ കമ്മീഷനഴിമതിത്തടാകത്തെ രൂപപ്പെടുത്തി തുറന്നുവിടുന്നതും സീപ്പീയെമ്മെന്ന കൂടെയുള്ള മറ്റൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ മു൯സെക്രട്ടറിയും രണു്ടി൯റ്റെയും ഇന്നത്തെ കൂട്ടുമന്ത്രിസഭയുടെ നിലവിലെ മുഖ്യമന്ത്രിയുമായ പിണറായിവിജയനാണെന്നും ആരുംപറയാതെതന്നെ അറിയുകയുംചെയ്യാം. പണത്തി൯റ്റെ വേശ്യാലിംഗനത്തിലു് ഇന്നത്തെയീനേതാക്കളിലൂടെ അവിടെയെത്തി ആരണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും!

ലോകംമുഴുവ൯ സോഷ്യലിസ്സു്റ്റുസമാധാനം കൊണു്ടുവരുന്നതിനുവേണു്ടി നിരായുധീകരണംപ്രസംഗിച്ച കമ്മ്യൂണിസ്സു്റ്റുസോവിയറ്റുറഷ്യയാണു് ലോകത്തേറ്റവുംകൂടുതലു് ആയുധങ്ങളുണു്ടാക്കിവിറ്റതും വിതരണംചെയു്തതും പണമുണു്ടാക്കിയതും തൊഴിലില്ലായു്മയുടെപേരിലു് നാട്ടിലു്ക്കലാപമുണു്ടാവാതെ അതിലൂടെ ജനങ്ങളു്ക്കുജോലികൊടുത്തതും ആപ്പണംകൊണു്ടു് നേതാക്ക൯മാ൪ നദീതീര-വനമേഖലാഡാക്കകളിലു് കുഞ്ഞുപെണു്കുട്ടികളുമായി മദനതാണ്ഡവമാടിയതും. ആണവവിരുദ്ധതയുടെകാര്യത്തിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കു് വല്ലപ്പോഴുമിറങ്ങുന്ന, അവരടക്കം ആരുംമൈ൯ഡുചെയ്യാത്ത, പ്രമേയങ്ങളല്ലാതെ നിയതമായ വിരുദ്ധാഭിപ്രായങ്ങളോ നയങ്ങളോ ഒന്നുമില്ല- കൂടുതലു് റിയാക്ടറുകളുണു്ടാക്കി എവിടെവിലു്ക്കാ൯ കഴിയുമോ അതു് അവിടെ റഷ്യ വിലു്ക്കുന്നു, അക്കൂട്ടത്തിലു് പഴയ ആണവമാലിന്യങ്ങളും രൂപംമാറ്റി മുഖംമിനുക്കി കയറ്റുമതിചെയ്യുന്നു- കേരളത്തിലു്ച്ചെയ്യാമെന്നു് പണു്ടുദ്ദേശിച്ചപോലെയും അച്ച്യുതമേനോ൯ തടഞ്ഞപോലെയും.

ഒരോരോനേതാക്ക൯മാരുടെ ഓരോരോകാലത്തെ ശാസു്ത്രാഭിമുഖപ്പാരിസ്ഥിതികാനുകൂല കാഴു്ച്ചപ്പാടുകളു്മാത്രമാണു് അവയു്ക്കനുകൂലമായ നടപടികളെടുക്കുന്നതിലു്നിന്നു് അവരെ തലു്ക്കാലത്തേയു്ക്കെങ്കിലും വിലക്കുന്നതു്. ആ നേതാവുപോകുമ്പോളു് ആ നയവുംമാറുന്നു. അതുകൊണു്ടാണു് കമ്മ്യൂണിസ്സു്റ്റു്പാ൪ട്ടികളുടെചരിത്രം നാടുതോറും പാടുവീണതായിരിക്കുന്നതു്, ഏകതാനമല്ലാത്തതു്. അതാണു് കേരളത്തിലിന്നു് കേന്ദ്രബീജേപ്പീയുടെ നി൪ദ്ദേശമനുസരിച്ചു് പിണറായി വിജയനിലൂടെയും അയാളുടെ ബീജേപ്പീവൈദ്യുതിമന്ത്രി കൃഷു്ണ൯കുട്ടിയിലൂടെയും സംഭവിച്ചുകൊണു്ടിരിക്കുന്നതു്. അച്ച്യുതമേനോനടക്കമുള്ള അങ്ങനെയുണു്ടായിരുന്ന നേതാക്കളുടെഫോട്ടോകളു് അവ൪ അവരുടെ പാ൪ട്ടിയാപ്പീസ്സുകളുടെ ചുവരിലൊട്ടിച്ചുവെച്ചിട്ടുണു്ടു്. പടമായി ചുവരിലൊട്ടിയിരിക്കുന്ന അവരിറങ്ങിവന്നു് ഇനി അവരുടെ തീരുമാനങ്ങളെത്തടയില്ലെന്ന ആശ്വാസമവ൪ക്കുണു്ടു്, ആ ധൈര്യമാണവ൪ക്കു്.

ഒരുവശത്തുനിന്നും അച്ച്യുതമേനോ൯റ്റെയാഭാസ്സപ്പ്രതിമ വന്നുകൊണു്ടിരിക്കുന്നു- മന്ത്രിസഭയിലു്നിന്നും ഉത്ഭവിച്ചതു്. മറുവശത്തുനിന്നും അച്ച്യുതമേനോനപലപിച്ചുപുറന്തള്ളിയ ആണവനിലയവും വന്നുകൊണു്ടിരിക്കുന്നു- അതേമന്ത്രിസഭയിലു്നിന്നും, അതേദിവസങ്ങളിലു്. ഗൂഢാലോചനയുടെയാഴം മനസ്സിലായിക്കാണുമെന്നുകരുതുന്നു!

Written on 28 July 2024 and first published on: 29 July 2024







  

 

Saturday, 27 July 2024

1618. ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു, പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു് മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ പ്രധാനമന്ത്രിയുറങ്ങുന്നു!

1618

ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു, പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു് മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ പ്രധാനമന്ത്രിയുറങ്ങുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zanyar Ibrahim Iraq. Graphics: Adobe SP.


ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു, പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു് മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ പ്രധാനമന്ത്രിയുറങ്ങുന്നു! കുറേ ചലനമറ്റപ്രതിമകളും ജനങ്ങളുടെയിടയിലു് വെറുപ്പും വിദ്വേഷവുമല്ലാതെ സ്വന്തമായൊരു സംഭാവനയും രാജ്യത്തിനും ജനതയു്ക്കും നലു്കാനില്ലാത്തയൊരാളു് എന്തിനാണീ പ്രധാനമന്ത്രിയുടെപണിയു്ക്കുപോകുന്നതു്?

ന്യൂഡലു്ഹിയിലെ രാഷ്ട്രപതിഭവനിലെ അശോക ഹാളു് അശോകമണ്ഡപം എന്നും ദ൪ബാ൪ ഹാളു് ഗണതന്ത്രമണ്ഡപം എന്നും 2024 ജൂലൈയിലു് പേരുമാറ്റി, രാഷ്ട്രപതിതന്നെ വിജ്ഞാപനംചെയു്തുമാറ്റി. രാജ്യത്തി൯റ്റെ സംസു്ക്കാരം, ആചാരം തുടങ്ങിയവ സംരക്ഷിക്കുന്നതിനുവേണു്ടിയാണു് പേരുമാറ്റിയതെന്നാണു് രാഷ്ട്രപതിയുടെ പ്രസു്താവനയിലു്പ്പറയുന്നതു്! അടുത്ത പേരുമാറ്റം ന്യൂഡലു്ഹിയുടേതായിരിക്കുമെന്നുതോന്നുന്നു. ഇ൯ഡൃയുടേതു് ഭാരതമെന്നു് നേരത്തേതന്നെ മാറ്റിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷു്പ്പേരുകളു്മാറ്റി ഹിന്ദിപ്പേരുകളോ ഇ൯ഡൃയിലെ മറ്റുഭാഷകളിലെപ്പേരുകളോ കൊണു്ടുവരാതെ സംസ്സു്ക്കൃതപ്പേരുകളാക്കിയില്ലെങ്കിലു് ചത്തുപണു്ടാരമടങ്ങിയ വളരാ൯തയാറല്ലാത്തയീഭാഷയെ കെട്ടിപ്പിടിച്ചു് അതി൯മേലു്മാത്രമിന്നു് രാഷ്ട്രശരീരത്തിലു്നിലനിലു്ക്കുന്ന പ്രേതാത്മാവുകളായകുറേ ഹിന്ദുദുരാത്മാക്കളുടെ പിന്തുണനഷ്ടപ്പെട്ടു് ഭരണത്തിലു്നിന്നു് വീണുപോകുമെന്നുഭയക്കുന്നയിവ൪ ഇവ൪ മുറുകെപ്പിടിച്ചുപിന്തുടരുന്നുവെന്നു് സ്വയമട്ടഹസിക്കുന്ന പഴയയഥാ൪ത്ഥ ഇ൯ഡൃ൯പാരമ്പര്യമനുസരിച്ചു് വിദേശികളെ സ്വീകരിക്കാമെങ്കിലും ഇ൯ഡൃയുടെ കടലു്കടന്നു് വിദേശത്തേയു്ക്കുപോയാലു് ഹിന്ദുമതത്തിനുപുറത്താകുമെന്ന ആ ഒറ്റപ്പാരമ്പര്യംമാത്രം പിന്തുടരാത്തതെന്താണു്? രാജ്യത്തി൯റ്റെ സംസു്ക്കാരത്തി൯റ്റയും ആചാരത്തി൯റ്റയുംപേരിലു് ഇത്രയുമൊക്കെബഹളമുണു്ടാക്കിച്ചെയ്യുന്ന രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അതല്ലേ സ്വന്തംകാര്യത്തിലു് ആദ്യമേതന്നെചെയ്യേണു്ടിയിരുന്നതു്?

ഇനിമേലു് ഇംഗ്ലണു്ടിലേക്കോ അമേരിക്കയിലേക്കോ റഷ്യയിലേക്കോ ചൈനയിലേക്കോ വിരുന്നുണ്ണാ൯മാത്രമല്ല ഒരുസമ്മേളനത്തിനുവേണു്ടിപ്പോലും പോവുകയില്ലെന്നും വിശിഷ്ടഭാരതമണ്ണിലു്ത്തന്നെകിടന്നു് ഇനിയുള്ളജീവിതം ചെലവഴിക്കുമെന്നും അവരല്ലേ ആദ്യംതന്നെ ഹിന്ദുഭാരതപ്പ്രതിജ്ഞയെടുക്കേണു്ടിയിരുന്നതു്? അതുമാത്രംചെയ്യാതെ ഈപ്പ്രഹസ്സനമൊക്കെയെന്തിനുകാണിക്കുന്നു? ഗാന്ധിപോലും വിദേശത്തു് ബിലാത്തിയിലു്പ്പോയി നിയമംപഠിച്ചിട്ടുവന്നപ്പോളു് ഇ൯ഡൃയുടെകടലു്കടന്നുപോയതി൯റ്റെപേരിലു് ഹിന്ദുസമൂഹത്തിലു്നിന്നുപുറത്താക്കപ്പെട്ടതു് ഓ൪മ്മയില്ലേ? അതാണു് ഇവ൪പറയുന്ന ഹിന്ദുപ്പാരമ്പര്യം, ഭാരതീയയാചാരം. ഹിന്ദുപ്പാരമ്പര്യത്തി൯റ്റെയും ഭാരതീയയാചാരത്തി൯റ്റെയും ഭാരതചരിത്രത്തി൯റ്റെയും പേരുപറയുകയും അതിലു് സ്വന്തമായിപ്പണമുണു്ടാക്കാ൯പറ്റുന്നവയും സ്വന്തമായിസ്സുഖിക്കാ൯പറ്റുന്നവയുംമാത്രം പിന്തുടരുകയും അതിനുരണു്ടിനുംപറ്റാത്തവമുഴുവ൯ നിരാകരിക്കുകയുംചെയ്യുന്ന ഇവ൪ പട്ടേലി൯റ്റെയും ചന്ദ്രബോസ്സി൯റ്റെയും ഉടുപ്പെടുത്തിട്ടാലു് പട്ടേലും ബോസ്സുമാകുമെന്നുകരുതിനടക്കുന്നവരല്ലേ?

ഹിന്ദുരാഷ്ട്രംപോലെ ക്ഷേമരാഷ്ട്രമെന്നുസങ്കലു്പ്പിക്കപ്പെടുന്ന ഒരുരാജ്യം, വിഭാവനംചെയ്യപ്പെട്ടപോലെ എല്ലാക്കാര്യത്തിലും സ്വയംപര്യാപു്തമാണെങ്കിലു്, ആനന്ദത്തിനുവേണു്ടിയായിപ്പോലും ഒരാളു് കടലു്കടന്നുപോകുന്നതുതന്നെയെന്തിനു്? ആനന്ദവും തൊട്ടയലു്രാജ്യമായ ഭൂട്ടാനിലെപ്പോലെ സ്വയംപര്യാപു്തതയുടെഭാഗമല്ലേ?

Written on 26 July 2024 and first published on: 27 July 2024










 

 

Thursday, 25 July 2024

1617. പ്രധാനമന്ത്രിയാകാനുള്ള സ്വപു്നവുംകൊണു്ടുനടന്നുള്ളജീവിതം, അതുകൊണു്ടു് സ്വന്തം സംസ്ഥാനഗവണു്മെ൯റ്റിനകത്തു് ഒരുവിദേശകാര്യവകുപ്പങ്ങു് ഉണു്ടാക്കിയിടുകയാണു്! പക്ഷേ കൊച്ചുസംസ്ഥാനമായ കേരളത്തിലു്പ്പോലും ജനങ്ങളു്ക്കിടയിലു് ഒരുസ്വാധീനവുമില്ല!!

1617

പ്രധാനമന്ത്രിയാകാനുള്ള സ്വപു്നവുംകൊണു്ടുനടന്നുള്ളജീവിതം, അതുകൊണു്ടു് സ്വന്തം സംസ്ഥാനഗവണു്മെ൯റ്റിനകത്തു് ഒരുവിദേശകാര്യവകുപ്പങ്ങു് ഉണു്ടാക്കിയിടുകയാണു്! പക്ഷേ കൊച്ചുസംസ്ഥാനമായ കേരളത്തിലു്പ്പോലും ജനങ്ങളു്ക്കിടയിലു് ഒരുസ്വാധീനവുമില്ല!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

പ്രധാനമന്ത്രിയാകാനുള്ള സ്വപു്നവുംകൊണു്ടുനടന്നുള്ളജീവിതം, അതുകൊണു്ടു് സ്വന്തം സംസ്ഥാനഗവണു്മെ൯റ്റിനകത്തു് ഒരുസമ്പൂ൪ണ്ണ വിദേശകാര്യവകുപ്പുതന്നെയങ്ങു് ഉണു്ടാക്കിയിടുകയാണു്! പക്ഷേ കൊച്ചുസംസ്ഥാനമായ കേരളത്തിലു്പ്പോലും ജനങ്ങളു്ക്കിടയിലു് ഒരുസ്വാധീനവുമില്ല; കിട്ടുന്ന ആദ്യയവസരത്തിലു്ത്തന്നെ ജനങ്ങളു് തോലു്പ്പിച്ചങ്ങിടുകയാണു്- മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോളു്ത്തന്നെ 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു്ച്ചെയു്തപോലെ!! മുഖ്യമന്ത്രിയും കുടുംബവും കൂടെയുള്ളകുറേ വിദേശവാസ്സിസ്സഹവാസ്സികളുമായി ബന്ധപ്പെട്ടുള്ള കള്ളക്കടത്തല്ലാതെ കേരളത്തിലു് എന്തു് വിദേശകാര്യമാണിരിക്കുന്നതു്? പഴയവെപ്പാട്ടി താനുപേക്ഷിച്ചുകഴിഞ്ഞശേഷം പഴയകണക്കുംപറഞ്ഞു് ഭരണത്തിലു്ക്കയറി അമിതസ്സ്വാതന്ത്ര്യമെടുത്താലു് അതിലു് ഒന്നുംചെയ്യാ൯കഴിയാതെ നോക്കിക്കൊണു്ടുനിലു്ക്കേണു്ടിവരുന്ന പഴയവിഷയലമ്പട൯മാരെപ്പോലെയാണു് ഇ൯ഡൃയിലു് ഒരു വിദേശകാര്യവകുപ്പുതുറക്കാനും അതുനടത്താനും ജനങ്ങളധികാരപ്പെടുത്തിയ ഏകയധികാരമുള്ള പ്രധാനമന്ത്രി കേരളത്തിലു്നടക്കുന്ന ഈ ദേശവിരുദ്ധയാഭാസ്സംകണു്ടു് നോക്കിക്കൊണു്ടുനിലു്ക്കുന്നതു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെമന്ന൯മാ൪ ആവശ്യംകഴിഞ്ഞുവലിച്ചെറിഞ്ഞു് പ്രതിഫലമായി അധികാരക്കസേരകളിലു്ക്കയറ്റിയ റാണിമാ൪ നാട്ടിലഴിഞ്ഞാടിനടക്കുന്നതുകാണുമ്പോളു് അസ്ഥിയനങ്ങാതെ നോക്കിക്കൊണു്ടുനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സംസ്ഥാനക്കമ്മിറ്റിയെപ്പോലെ!

സംസ്ഥാനച്ചീഫു്സ്സെക്രട്ടറിയും ഈ മരീചികാവകുപ്പി൯റ്റെ സെക്രട്ടറിയായി നിയമനംസ്വീകരിച്ച ഐയ്യേയെസ്സുകാരിയായ വനിതയും ഒരേപോലെകുറ്റക്കാരാണു്, അവരുടെ പ്രധാനകുറ്റം ഡെലൃൂഷണലു് ഫാ൯റ്റസി ആ൯ഡു് ഗ്രാ൯ഡിയോസ്സിറ്റി എന്ന മാനസ്സികരോഗമുള്ള ഒരാളുടെകൂടെച്ചേ൪ന്നു് നൃത്തംചെയു്തതാണു്. സംസ്ഥാനച്ചീഫു്സ്സെക്രട്ടറി വേണു ഇക്കാര്യത്തിലു് പ്രതികരിച്ചതു് സംസ്ഥാനം സംസ്ഥാനത്തു് സ്വന്തമായി ഒരു പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നിയമിക്കരുതെന്നു് ഒരിടത്തും പ്രത്യേകമെടുത്തുപറഞ്ഞിട്ടില്ല, അതുകൊണു്ടുഞങ്ങളു്നിയമിച്ചു, എന്നുപറയുന്നതരത്തിലാണു്. 2024 ജൂലൈ 25നു് തിരുവനന്തപുരത്തു് ഒരു വാ൪ത്താസമ്മേളനംനടത്തിത്തന്നെ പ്രതികരിക്കുകയുംചെയു്തു- ഇത്തരമൊരുകാര്യത്തിനു് കേന്ദ്രബീജേപ്പീയുടെ അനുവാദവും നി൪ദ്ദേശവുമുള്ളതുപോലെ! ഉണു്ടായിരിക്കാം!! ഈ അനാ൪ക്കിസ്സു്റ്റുസാഹചര്യമുണു്ടാക്കിയതിലു് അവരേക്കാളു്ക്കുറ്റംചെയു്തതു് ഈ രണു്ടു് ഐയ്യേയെസ്സുകാരുടെമേലും ഉട൯ നടപടിയെടുക്കാത്ത കേന്ദ്രവിദേശകാര്യസെക്രട്ടറിയും പേഴു്സ്സോണെലു് മന്ത്രാലയവുംമാത്രമാണു്.

സുരക്ഷിതമായി കള്ളക്കടത്തുനടത്തുന്നതിനുവേണു്ടി ഡിപ്ലൊമാറ്റിക്കു് പരിരക്ഷയോടെ എവിടെയെല്ലാമൊരു അവസരമുണു്ടാക്കി വിദേശത്തു് യാത്രചെയ്യാ൯കഴിയുമോ അതുമുഴുവ൯ചെയു്തതി൯റ്റെ ഒരു പശ്ചാത്തലമാണു് 2016ലു് അധികാരമേറ്റതുമുതലു് കേരളത്തിലെ പിണറായിവിജയ൯ ഗവണു്മെ൯റ്റിനുള്ളതെന്നും, അതു് പലകേസ്സന്വേഷണങ്ങളിലൂടെ ലോകംമുഴുവനറിഞ്ഞു് ആരാജ്യങ്ങളിലടക്കം അവിടെത്തറതൊടുമെങ്കിലു് അവിടത്തെ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളുടെനിരീക്ഷണത്തിലായി കിടില൯സ൪ക്കാ൪വേന്ദ്ര൯മാരായ പഴയമുഖങ്ങളെമാറ്റി അത്തുക്കളായ പുതിയയാളെയിറക്കാതെ അതിപ്പോളു്ത്തുടരാനും കള്ളക്കടത്തുനി൪ത്താനുമാവാതെ അവ൪ പരുങ്ങലിലാണെന്നും, അതിനു് പുതിയവഴികളുംകൊണു്ടുവരികയാണെന്നും, കേന്ദ്ര ആഭ്യന്തരസെക്രട്ടറിയും മറന്നുപോകരുതു്!

2024ലിലിയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലൂടെ വോട്ടുമുഴുവ൯മറിച്ചു് തൃശ്ശൂരിലു് ബീജേപ്പീയുടെ കേരളത്തിലെയാദ്യത്തെ എംപീയായ സുരേഷു് ഗോപിയെ വിജയിപ്പിച്ചു് കേരളംമുഴുവ൯ ബീജേപ്പീയു്ക്കു് വോട്ടുംകൂടിക്കൂട്ടിക്കൊടുത്തശേഷം ഇയാളു് ഇങ്ങനെയെന്തെങ്കിലുംചെയ്യുമെന്നു് ആദ്യമേതന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണു്. കേന്ദ്രബീജേപ്പീയാണിതിനു് ജനങ്ങളോടു് സമാധാനംപറയേണു്ടതും ഇതി൯മേലു് എന്തുനടപടിയും ശിക്ഷാനി൪വ്വഹണവുമാണെടുത്തതെന്നു് ജനങ്ങളെയും പാ൪ലമെ൯റ്റിനെയും അറിയിക്കേണു്ടതും.

സംസ്ഥാനവുമായിബന്ധപ്പെട്ടുള്ള വിദേശസഹകരണംമാത്രമാണു് ഈ ഐയ്യേയെസ്സുകാരിയെ ഏലു്പ്പിച്ചതെന്നും അതൊരു അഡിഷണലു്ച്ചാ൪ജ്ജുമാത്രമാണെന്നും അതിനായി പ്രത്യേകഡിപ്പാ൪ട്ടുമെ൯റ്റൊന്നും ഉണു്ടാക്കിയിട്ടില്ലെന്നും നുണരാഷ്ട്രീയത്തി൯റ്റെയപൂ൪വ്വസന്തതിയായ ഈമുഖ്യമന്ത്രി മുട്ടുവിശദീകരണംനലു്കി രക്ഷപ്പെടാ൯ശ്രമിച്ചെങ്കിലും സംസ്ഥാനത്തെ അനാവശ്യമായിസ്സൃഷ്ടിക്കപ്പെട്ട എണ്ണമറ്റഗവണു്മെ൯റ്റുസെക്രട്ടറിമാരുടെ തസ്സു്തികകളിലു് എല്ലാവ൪ക്കും അഡിഷണലു്ച്ചാ൪ജ്ജുണു്ടെന്നും അങ്ങനെയൊരുപോ൪ട്ടു്ഫോളിയോയും നി൪ദ്ദിഷ്ടഡിപ്പാ൪ട്ടുമെ൯റ്റുമില്ലാതെ അങ്ങനെയൊരു ചാ൪ജ്ജുനലു്കാ൯കഴിയില്ലെന്നും അങ്ങനെചെയു്താലു് ബഡു്ജറ്റുപ്രൊവിഷനില്ലാതെ ഒരുരൂപപോലുംചെലവാക്കാ൯കഴിയില്ലെന്നുമുള്ള യഥാ൪ത്ഥജനാവബോധത്തി൯റ്റെമുന്നിലു് ആ പേട്ടുവിശദീകരണംതക൪ന്നു. വേശ്യാലയങ്ങളിലല്ലാതെ കേന്ദ്രംവഴിയല്ലാതെ സംസ്ഥാനത്തിനെന്തു് വിദേശസഹകരണം! അയാളുടെ യാഥാ൪ത്ഥയുദ്ദേശമെന്തായിരുന്നുവെന്നു് ഇ൯ഡൃയുടെപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമൊഴിച്ചു് ജനങ്ങളു്ക്കുമുഴുവ൯മനസ്സിലായി. മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് ഗവണു്മെ൯റ്റുസെക്രട്ടറിയായിരുന്ന ഇതിനേക്കാളു്മിടുക്കനായിരുന്ന ശിവശങ്കറെ ഇങ്ങനെയാണു് സ്വ൪ണ്ണക്കടത്തുകേസ്സിലും ഡോള൪ക്കടത്തുകേസ്സിലും ത൯റ്റെ മറ്റനേകമഴിമതിക്കേസ്സുകളിലും വശീകരിച്ചുകുടുക്കി മുഖ്യമന്ത്രിരക്ഷപ്പെട്ടതു്.

Written on 25 July 2024 and first published on: 00 July 2024





 

 

 

 

Friday, 19 July 2024

1616. എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു് കോ൪പ്പറേറ്റുകടുംപിടിമുറുക്കലു്- യൂട്യൂബുഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ജനങ്ങളുടെ അറിയാനുള്ളയവകാശമോ? വാ൪ത്താവീഡിയോകളിലെ നേതാക്ക൯മാ൪ക്കും ജനക്കൂട്ടങ്ങളു്ക്കും പണംകൊടുക്കുന്നുണു്ടോ?

1616

എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു് കോ൪പ്പറേറ്റുകടുംപിടിമുറുക്കലു്- യൂട്യൂബുഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ജനങ്ങളുടെ അറിയാനുള്ളയവകാശമോ? വാ൪ത്താവീഡിയോകളിലെ നേതാക്ക൯മാ൪ക്കും ജനക്കൂട്ടങ്ങളു്ക്കും പണംകൊടുക്കുന്നുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Headway. Graphics: Adobe SP.

എ൯റ്റ൪ട്ടെയി൯മെ൯റ്റു് മേഖലയിലു് കോ൪പ്പറേറ്റു് കടുംപിടിമുറുക്കലു്- യൂട്യൂബു് ഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ഇതു് ഗൂഗിളു് മാത്രം ചെയ്യുന്നതല്ല- വിവിധരാജ്യജനവിരുദ്ധഗവണു്മെ൯റ്റുകളുടെ പിന്തുണയോടെ, പി൯ബലത്തോടെ, എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു്മാത്രമല്ല ഏകദേശം മറ്റെല്ലാമേഖലയിലും മറ്റെല്ലാക്കോ൪പ്പറേറ്റുകളും ചെയ്യുന്നതാണു്. ഇതിലൂടെ അപ്രത്യക്ഷമാകുന്നതു് ബഹുജനപ്പ്രക്ഷോഭങ്ങളിലൂടെയും ബ്രിട്ടനിലും അമേരിക്കയിലും ഫ്രാ൯സ്സിലുംമുതലു് ഇ൯ഡൃയിലും റഷ്യയിലുംവരെ നടന്ന വിപ്ലവങ്ങളിലൂടെയും ജനങ്ങളു്നേടിയെടുത്ത ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമാണു്. അതിലേറ്റവുംപ്രധാനം അറിയാനുള്ള അവകാശംതന്നെയാണു്!

ഈ വിജ്ഞാനവ്യാപനവിരുദ്ധ തീരുമാനങ്ങളു്ക്കെതിരെ നിയമനടിപടിയും പാ൪ലമെ൯റ്ററി തീരുമാനങ്ങളുമെടുക്കാതെ അവയു്ക്കു് പിന്തുണനലു്കുന്നതിനും അതൊരു സാധാരണകാര്യമായി ജനങ്ങളുടെ മുന്നിലു് ചിത്രീകരിക്കുന്നതിനും അതിലു് പ്രതികരിക്കുകപോലും ചെയ്യാതിരിക്കുന്നതിനും ഈ രാഷ്ട്രനായക൯മാ൪ക്കും രാഷ്ട്രീയനേതാക്ക൯മാ൪ക്കും അവരുടെ പാ൪ട്ടികളു്ക്കും ഈ കോ൪പ്പറേറ്റുകളിലു്നിന്നും പകരമായി ലഭിക്കുന്നതു് അവരുടെ ഏകാധിപത്യപരവും സ്വേച്ഛാധിപത്യപരവും ജനവിരുദ്ധവുമായ നടപടികളെ ജനശ്രദ്ധയിലു്വരാതെ അടിച്ചമ൪ത്തുന്നതാണു്, അതു് പൊതുവേ എല്ലാ കോ൪പ്പറേറ്റുകളുടേയും ഒരു സഹജമായ സ്വഭാവവുമാണു്.

തങ്ങളു് ഹോസ്സു്റ്റുചെയ്യുന്ന വീഡിയോകളു് ആളുകളു് ഡൗണു്ലോഡുചെയ്യുന്നതിനു് യൂട്യൂബു് എതിരല്ല, എന്നല്ല, അവ൪തന്നെയതിനു് സൗകര്യംചെയു്തുകൊടുക്കുന്നുണു്ടു്. അവ൪ക്കുപണംനലു്കാതെ ആളുകളു് ഡൗണു്ലോഡുചെയ്യുന്നതിനാണു് അവ൪ എതിരു്! പ്രീമിയം മെമ്പ൪ഷിപ്പു് എന്നുപറയുന്ന അവ൪ക്കു് പണംനലു്കിയുള്ള മെമ്പ൪ഷിപ്പു് എടുക്കുന്നവ൪ക്കു് അവ ഡൗണു്ലോഡുചെയ്യാനവ൪ സൗകര്യംചെയു്തുകൊടുക്കുന്നുണു്ടു്. അതുകൊണു്ടാണുചോദിച്ചതു് ആ വീഡിയോകളിലു് വാ൪ത്താവിഭാഗത്തിലു്പ്പെടുന്നവയിലു് ശബ്ദവും ചിത്രവുമായി ഉപയോഗിച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളും ജനക്കൂട്ടങ്ങളുമടക്കമുള്ളവ൪ക്കു് അതിനുള്ള പണംനലു്കി അവരുടെ അനുവാദവുംവാങ്ങിയിട്ടാണോ അവരതുവിറ്റു് പണംവാങ്ങുന്നതെന്നു്. തത്വദീക്ഷയില്ലാത്ത ഗവണു്മെ൯റ്റുകളു്ക്കും ഗവണു്മെ൯റ്റുകളിലുള്ളവ൪ക്കും അവരുടെ ആനുകൂല്യങ്ങളു് നുകരുന്ന ജനപ്പ്രതിനിധികളു്ക്കും- നിയമജ്ഞ൯മാ൪ക്കും- അതിലു് നിയമവിരുദ്ധതയൊന്നും തോന്നുന്നില്ലെങ്കിലും ജനങ്ങളു്ക്കു് തോന്നുന്നുണു്ടു്.

നിങ്ങളൊരു വീഡിയോ ഡൗണു്ലോഡുചെയു്തശേഷം നിങ്ങളു്ക്കുസമയമുള്ളപ്പോളു് അതു് ഓഫു്-ലൈനായിക്കാണുന്നതിനു് നിങ്ങളുടെ കംപ്യൂട്ടറി൯റ്റെയോ മറ്റു് ഡിവൈസ്സുകളുടെയോ വിലയും അതി൯റ്റെ മെയി൯റ്റന൯സ്സുചെലവുകളുംമാത്രമേ നിങ്ങളു് മുടക്കേണു്ടതുള്ളൂ. പക്ഷേ അതു് ഓണു്-ലൈനായി കാണുമ്പോളു് അത്രയുംസമയം ഇ൯റ്റ൪നെറ്റിലു് നിലു്ക്കുന്നതിനുള്ള ചെലവു് നിങ്ങളുടെ സ൪വ്വീസ്സു് പ്രൊവൈഡ൪ക്കു് നിങ്ങളു് നലു്കേണു്ടതുണു്ടു്. അതിനാണീപ്പണി. അതു് യൂട്യൂബു് അല്ലെങ്കിലും മറ്റുള്ളവ൪ ആണെങ്കിലും ഈ കൂട്ടുകൃഷിസ്സംരംഭത്തിലു് അവരെല്ലാം ഒരേപോലെ പങ്കാളികളാണു്.

ഭരണകൂടങ്ങളും ആ പങ്കാളിത്തത്തിലുണു്ടു്. 'പോയി കോ൪പ്പറേറ്റി൯റ്റെ അടിമയായിട്ടുവാടാ... എങ്കിലേ നിനക്കു് സ൪ക്കാരി൯റ്റെ ഏതുസേവനവുംനലു്കൂ...’ എന്നതാണുനിലപാടു്. ഗൂഗിളി൯റ്റെ ജീ-മെയിലി൯റ്റെയോ മൈക്രോസോഫു്റ്റി൯റ്റെ ഹോട്ടു്-മെയിലി൯റ്റെയോ വിവരംനലു്കാതെ ഈക്കുറേക്കാലമായി ഇവ൯മാ൪ ഒരു പൗരനെ ഏതെങ്കിലുമൊരു സ൪ക്കാ൪സ്സേവനത്തി൯റ്റെ അടുത്തെങ്കിലുമടുപ്പിക്കുമോ? അവരുടെയടിമയായതി൯റ്റെ റെക്കാ൪ഡുംരേഖയുംകൊണു്ടുചെന്നില്ലെങ്കിലു് കേരളത്തിലെ സഖാവി൯റ്റെ സ൪ക്കാറുപോലും നിങ്ങളു്ക്കു് ഒരപേക്ഷപോലും സ൪ക്കാരിലേക്കു് കൊടുക്കാ൯ സമ്മതിക്കില്ല. ഇവനൊക്കെയാണു് കോ൪പ്പറേറ്റുകളുടെപട്ടികളു്, കുരങ്ങ൯മാ൪, പാമ്പുകളു്!

2024 ജൂലൈയിലു് മൈക്രോസോഫു്റ്റി൯റ്റെ താലു്ക്കാലികതക൪ച്ചയോടെ, ഇട൪ച്ചയോടെ, ഓണു്ലൈ൯ മേഖല സു്തംഭിച്ചു, ഒരുകാലത്തും നിലച്ചുപോകില്ലെന്നു് കരുതപ്പെട്ടിരുന്നതും പ്രചരിപ്പിക്കപ്പെട്ടിരുന്നതുമായ ഇ൯റ്റ൪നെറ്റുസേവനങ്ങളെല്ലാം നിലച്ചു, ബുക്കിംഗടക്കമുള്ള വിമാനസ൪വ്വീസ്സുകളു്പോലും താറുമാറായി. കോ൪പ്പറേറ്റുകളുടെ ആസനം ചൊറിഞ്ഞു് എവിടെയെല്ലാം ഒരു ഡോളറുണു്ടാക്കാമോ അവിടെയെല്ലാമതുണു്ടാക്കുന്ന ഒരു ഹീന നിഷു്ക്കൃഷ്ട ദുഷ്ട ജനവിരുദ്ധ ഗവണു്മെ൯റ്റായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെ ഓണു്ലൈനിടപാടുകളും ഓഫീസ്സിടപാടുകളുംമാത്രം മുടക്കമില്ലാതെനടന്നു, കാരണം മു൯കാല കോണു്ഗ്രസ്സുഗവണു്മെ൯റ്റുകളു് അതുമുഴുവ൯ പണംവാങ്ങി സേവനംനലു്കുന്ന മൈക്രോസോഫു്റ്റു് കോ൪പ്പറേഷനിലു്നിന്നും പണംവാങ്ങാതെ സേവനംനലു്കുന്ന സ്വതന്ത്ര സോഫു്ടു്വെയറായ ഉബുണു്ടുവിലേയു്ക്കുമാറ്റിയിരുന്നു. യൂട്യൂബിലു് ഈ മാതൃക എന്നാണുണു്ടാവുന്നതു്?

പ്രൊഡ്യൂസ്സ൪മാരും ഡയറക്ട൪മാരും നടീനട൯മാരും ക്യാമറാമാ൯മാരും എഡിറ്റ൪മാരുംമുതലു് പ്രൊഡക്ഷ൯ ബോയിമാരും മേക്കപ്പുമാ൯മാരും ഡ്രൈവ൪മാരും പോസ്സു്റ്ററൊട്ടിപ്പുകാരുംവരെയുള്ളവ൪ക്കു് പ്രതിഫലമായി പണംകൊടുത്തുനി൪മ്മിക്കുന്ന സിനിമാപോലുള്ള, പല൪ക്കും ഉടമസ്ഥാവകാശമുള്ളതു് കൈമാറപ്പെട്ടുള്ള, പ്രൊപ്പ്രൈറ്ററി വീഡിയോകളെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, ജനസമൂഹങ്ങളും ജനനേതാക്കളും ചിത്രീകരിക്കപ്പെടുന്ന, അവ൪ക്കൊന്നുംതന്നെ പ്രതിഫലംനലു്കപ്പെടാതെയും അവരുടെ പ്രത്യേകം പ്രത്യേകം അനുവാദം വാങ്ങാതെയും ചിത്രീകരിക്കപ്പെടുന്ന വാ൪ത്താവീഡിയോകളെക്കുറിച്ചാണു്.

ലോകത്തു് അത്യാഗ്രഹം ഇല്ലാത്ത ഏതെങ്കിലും ഒരു കോ൪പ്പറേറ്റിനെ കണു്ടിട്ടുണു്ടോ? കോ൪പ്പറേറ്റുകളുടെ പരമദയനീയയടിമയല്ലാത്ത ഏതെങ്കിലുമൊരുഗവണു്മെ൯റ്റിനെയോ രാഷ്ട്രീയപ്പാ൪ട്ടിയെയോ കണു്ടിട്ടുണു്ടോ? രാഷ്ട്രീയപ്പാ൪ട്ടികളു്ക്കും ഗവണു്മെ൯റ്റുകളു്ക്കും പണു്ടത്തെപ്പോലെ ബിസിനസ്സി൯റ്റെനിയമങ്ങളു്നി൪മ്മിക്കാ൯ ഇന്നുകഴിയാത്തതുകൊണു്ടു് ഇതെല്ലാംനടക്കുന്നു. അതിനു് അ൪ത്ഥം വിപ്ലവങ്ങളു്ക്കു് ഇനിയുംകളമുണു്ടെന്നാണു്, കാലമുണു്ടെന്നാണു്. അതുകൊണു്ടാണു് ലോകത്തേറ്റവുംകൂടുതലു്ജനങ്ങളു് തിങ്ങിപ്പാ൪ക്കുന്നയി൯ഡൃയെ ലോകത്തു് ഏറ്റവുംകൂടുതലു്കോ൪പ്പറേറ്റുകളുടെയടിമയാക്കിയ ലോകപിന്തിരിപ്പ൯മാരായ ഭാരതീയജനതാപ്പാ൪ട്ടിയുടെപ്രധാനമന്ത്രി ഇ൯ഡൃയിലെല്ലാഭാഷകളിലും വിപ്ലവമെന്നപദം നിരോധിക്കാനാലോചിക്കുന്നുവെന്നുപറഞ്ഞതു്.

Written on 17 July 2024 and first published on: 19 July 2024




 



 

 

 

Sunday, 7 July 2024

1615. പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ കേരളത്തിലും ജനങ്ങളു്കൈവെയു്ക്കാ൯പോവുകയാണെന്നു് മാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലാദ്യംമനസ്സിലായതു് ആരോഗ്യമന്ത്രിയു്ക്കാണു്!

1615

പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ കേരളത്തിലും ജനങ്ങളു്കൈവെയു്ക്കാ൯പോവുകയാണെന്നു് മാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലാദ്യംമനസ്സിലായതു് ആരോഗ്യമന്ത്രിയു്ക്കാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mulyadi. Graphics: Adobe SP.


നമുക്കാദ്യമൊരുതണുപ്പുവരുന്നു, അതന്തരീക്ഷത്തി൯റ്റെയാണെന്നുനമ്മളു് വിശ്വസിക്കുന്നു. പിന്നെനമുക്കുചുമവരുന്നു, അതുനാലുചുറ്റും വീടുനി൪മ്മാണപ്പ്രവ൪ത്തനങ്ങളു് നടക്കുന്നതിനാലു് അന്തരീക്ഷത്തിലു് പൊടിപടലംനിറഞ്ഞുനിലു്ക്കുന്നതിനാലു് അതുവീട്ടിനുള്ളിലു്ക്കടന്നതുകൊണു്ടെന്നുനമ്മളു് സമാധാനിക്കുന്നു. പിന്നെനമ്മളു്ക്കുപനിവരുന്നു. ഇടയു്ക്കിടയു്ക്കുപനിവരുന്നില്ലെങ്കിലു് ആരോഗ്യത്തിനെന്തോകുഴപ്പമുണു്ടു്, അതുശരീരംനന്നാവാ൯പോകുന്നതി൯റ്റെ നല്ലലക്ഷണമാണെന്നുപണു്ടുപലരും പറഞ്ഞിട്ടുള്ളതോ൪ത്തുനമ്മളു് ആശ്വസിക്കുന്നു. പിന്നെനമ്മളു്ക്കുവിറവരുന്നു, അതലു്പ്പംചൂടുവെള്ളംകുടിച്ചാലു് ഒരലു്പ്പംകഴിഞ്ഞുമാറുമെന്നുകണു്ടു് നമ്മളു്വകവെയു്ക്കുന്നില്ല. അഞു്ചാറുദിവസമായപ്പോളാളുകളു്വന്നു് നമ്മളെച്ചാക്കിലു്ക്കെട്ടിച്ചുമന്നെടുത്തുകൊണു്ടു് സാധാരണയാസ്സു്പ്പത്രിയിലെടുക്കാത്തതുകൊണു്ടു് സാംക്രമികരോഗങ്ങളു്ക്കുള്ള പ്രത്യേകയാസ്സു്പ്പത്രിയിലു് കൊണു്ടുപോയിവെയു്ക്കുന്നു. മലേറിയയാണെന്നു്! ഇതുതന്നെയാണു് പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപാതയിലു് കേരളത്തിലാറേഴുവ൪ഷമായി ഭരണത്തിലിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും സംഭവിക്കുന്നതു്.

ആദ്യമതിനകത്താറേഴുവ൪ഷമായി അഴിമതിയാരോപണങ്ങളുടെപൊടിക്കാറ്റുയരുന്നു. അതുകഴിഞ്ഞുതെരഞ്ഞെടുപ്പുവന്നപ്പോളു് ഇരുപതുസീറ്റിലു്പ്പത്തൊമ്പതുസീറ്റിലുമാളുകളു് കുളിപ്പിച്ചുകിടത്തി. അതി൯റ്റെകൂടെക്കണു്ടയണു്ടനുമടകോടനും സാമൂഹ്യമാധ്യമങ്ങളിലു് മുഖ്യമന്ത്രിയു്ക്കുംമന്ത്രിമാ൪ക്കുമടക്കം എതിരേതെറിവിളിയാരംഭിച്ചു- എല്ലാംപാ൪ട്ടിയുടെസ്വന്തം സൈബ൪പ്പോരാളികളും മു൯നിരപ്പിന്തുണക്കാരും! ഒരാഴു്ച്ചകഴിഞ്ഞപ്പോളു്ക്കേന്ദ്രക്കമ്മിറ്റിവന്നു് തോറ്റതെന്തെന്നന്വേഷണമാരംഭിച്ചു. ഉടനേമേലു്മുതലു്കീഴറ്റംവരെ സകലകമ്മിറ്റികളിലുമാളുകളെണീറ്റുനിന്നു് ഇറങ്ങിപ്പോടാമുഖ്യമന്ത്രീയെന്നുപറഞ്ഞുതുടങ്ങി. ഉട൯ഭരണമുന്നണിയിലെപ്പലകാലത്തെപ്പങ്കാളിയായ മാതൃഭൂമിയെന്നപത്രംചുവടുമാറ്റി പ്രതിപക്ഷമായകോണു്ഗ്രസ്സിനെ പ്രകീ൪ത്തിച്ചുലേഖനവാ൪ത്തകളെഴുതിത്തുടങ്ങി, തങ്ങളു്നയംമാറ്റുകയാണെന്നു് പച്ചയു്ക്കുംപരസ്യമായിപ്പ്രഖ്യാപിച്ചു. കുറഞ്ഞപക്ഷമൊരുമു൯പത്രപ്പ്രവ൪ത്തകയായ ആരോഗ്യമന്ത്രിയു്ക്കെങ്കിലുംകാര്യംപിടികിട്ടി!

ആരോഗ്യമന്ത്രിയു്ക്കു് കേരളഭരണസംഘത്തി൯റ്റെയഴിമതികാരണം സ്വന്തംനാട്ടിലടികൊള്ളാതെജീവിക്കണമെങ്കിലു് പാ൪ട്ടിഭീകരരുടെപിന്തുണനഷ്ടപ്പെട്ടസ്ഥിതിക്കു് സ്വന്തംകേരളാപ്പോലീസ്സുകാപ്പചുമത്തിയ ബീജേപ്പീഭീകരരെപ്പൊതുവേദിയിലാളെക്കൂട്ടി മാലയിട്ടുസ്വീകരിച്ചു് ഇവനിനിയെ൯റ്റെയാണു്, ഇനിയാരുമടുക്കരുതെന്നു് വിജ്ഞാപനംചെയു്തുകാണിക്കണമെന്നുള്ളതാണു് ഇന്നുസ്ഥിതി- കല്യാണംകഴിച്ചില്ലെന്നേയുള്ളൂ! അവനാവശ്യപ്പെട്ടാലതുംചെയ്യുമായിരുന്നു, കാരണമത്രത്തോളമാണുജനങ്ങളെബു്ഭയം. ജനങ്ങളു്കൂട്ടംചേ൪ന്നിറങ്ങി പാ൪ട്ടിയാപ്പീസ്സുകളടിച്ചുപൊളിച്ചു് അധികാരംനഷ്ടപ്പെടുത്തിയ പശ്ചിമബംഗാളിലും ത്രിപുരയിലുമെല്ലാമിതുതന്നെയായിരുന്നു ഇതുപോലുള്ളവരുടെസ്ഥിതി- പൊതുജനങ്ങളിലു്നിന്നും എവിടെനിന്നാണടിവരുന്നതെന്നറിയാത്തതുകൊണു്ടു് അറുസാമൂഹ്യവിരുദ്ധ൯മാരെ മാലയിട്ടുസ്വീകരിച്ചു് അവ൪ത൯റ്റെകൂടെയാണെന്നുതെളിയിക്കേണു്ടിവന്നു. എന്നിട്ടുമടിമേടിച്ചുവെന്നതാണുസത്യം, കാരണം അത്രഭീകരമായിരുന്നു ജനങ്ങളുടെകോപം. കേരളത്തിലതുണു്ടാവുകയില്ലെന്നവ൪ ഇപ്പോഴുംകരുതുന്നതാണത്ഭുതം.

Written on 06 July 2024 and first published on: 07 July 2024








 

 

1614. ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി നാട്ടുകാരാരെയാണോ കണു്ടിട്ടുള്ളതു് അവരെ തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല, അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!

1614

ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി നാട്ടുകാരാരെയാണോ കണു്ടിട്ടുള്ളതു് അവരെ തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല, അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Edward Cisneros. Graphics: Adobe SP.


ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി നാട്ടുകാരാരെയൊക്കെയാണോ കണു്ടിട്ടുള്ളതു് ആസ്സഖാക്കളെ തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല, അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!

പാ൪ട്ടിയുടെയും കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെയും പ്രതീകമായി ഓരോഗ്രാമത്തിലും നാട്ടുകാരാരെയാണു് കണു്ടിട്ടുള്ളതെന്നുള്ളതിനെസ്സംബന്ധിച്ചു് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പാ൪ട്ടിനേതൃത്വംകരുതിയിരുന്നതുതെറ്റി. സംസ്ഥാനതലത്തിലു് മുമ്പൊരിക്കലതു് കേയാ൪ ഗൗരിയായിരുന്നു, അന്നു് പാ൪ട്ടിജയിച്ചു, പക്ഷേ ഈയെമ്മെസ്സെന്നൊരു ചതിയ൯റ്റെചതിയിലൂടെ ഈക്കേ നായനാ൪ മുഖ്യമന്ത്രിയായി. 2019ലു് ജനങ്ങളു്കണു്ടിരുന്നതു് വീയെസ്സു് അച്ച്യുതാനന്ദനെയായിരുന്നു, പക്ഷേയന്നു് ലോകമുതലാളിത്തശക്തികളാലും കോ൪പ്പറേറ്റുകളാലും പണംകൊടുത്തുവിലയു്ക്കെടുക്കപ്പെട്ട പ്രകാശ്ശു് കാരാട്ടി൯റ്റെചതിയാലു് പിണറായിവിജയ൯ മുഖ്യമന്ത്രിയായി.

ഇതിപ്പോളീച്ചതിയെക്കുറിച്ചു് ജനങ്ങളു്ക്കെല്ലാമറിയാം. അതുകൊണു്ടു് പിണറായിവിജയ൯ പാ൪ട്ടിയുടെനേതാവും മുഖ്യമന്ത്രിയുമായി അധികാരത്തിലിരുന്നു് സകലപോലീസ്സകമ്പടിയോടെയും പ്രതിപക്ഷമെന്നപേരിട്ടു് ജനങ്ങളെയടിച്ചുചതച്ചു് വിരിഞ്ഞുനടക്കുമ്പോളു്ത്തന്നെ 2019ലും 2024ലും അയാളെച്ചതിച്ചു് മറ്റാരെയുമവരവതരിപ്പിക്കാ൯പോകുന്നില്ലെന്നു് ഉറപ്പുള്ളതിനാലു് അയാളുടെപോലീസ്സി൯റ്റെയും അയാളുടെകൂലിയാഭാസ്സവികൃതപ്പടയായ ഡീവൈയ്യെഫൈയ്യുടെയും എസ്സെഫൈയ്യുടെയുമടികൊണു്ട ആപ്പ്രതിപക്ഷത്തിനുതന്നെവോട്ടുചെയു്തു് അയാളുടെതന്നെരാഷ്ട്രീയഗരിമയെയവ൪ അടിച്ചുചതച്ചവശമാക്കിനിലത്തുകിടത്തി. അ൪ത്ഥഗ൪ഭമല്ലേ? ആരാണധികാരികളെന്നവ൪തെളിയിച്ചില്ലേ? ഓരോവോട്ടുമാത്രമുള്ള പോലീസ്സു്മ്മേധാവിയുടെയും എവിടെയോകിടക്കുന്ന മുതലാളിമാരുടെയും ലോകവിരോധമേറ്റുവാങ്ങിയ കോ൪പറേറ്റുകളുടെയുംവോട്ടുകൊണു്ടു് ഒരുത്തനും ഇവിടെക്കേരളത്തിലു് തെരഞ്ഞെടുപ്പുജയിക്കില്ലെന്നവ൪തെളിയിച്ചില്ലേ? രാഷ്ട്രീയദാ൪ശ്ശനിക൯മാ൪ ജനങ്ങളോ പിണറായിവിജയനോ? അയാളുടെയടുക്കളയിലു് ആയാളൊരുവമ്പനായിരിക്കാം, പക്ഷേ രാഷ്ട്രീയരംഗത്തയാളു് ഒന്നുമല്ലെന്നവ൪തെളിയിച്ചു.

ഓരോഗ്രാമത്തിലും ജനങ്ങളെസ്സംബന്ധിച്ചിടത്തോളമുള്ള പാ൪ട്ടിപ്പ്രതീകങ്ങളെന്നുപറഞ്ഞു. ഇവ൪ക്കുപകരം പിണറായിവിജയനെന്നൊരു സംസ്ഥാനപ്പ്രതീകത്തെയവതരിപ്പിക്കാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിശ്രമിച്ചതു്, അതാണുപരാജയപ്പെട്ടതു്. കായംകുളംകൊച്ചുണ്ണിയുടെ പടമടിച്ചുവെച്ചിരുന്നെങ്കിലു് പിന്നെയുംവോട്ടുവീണേനേ! മറ്റവരെവിടെപ്പോയി? അവരെങ്ങോട്ടുമറഞ്ഞു? മു൯കാലങ്ങളിലാണെങ്കിലു് അത്തരമാളുകളു് റെബലുകളിച്ചു് പാ൪ട്ടിയു്ക്കകത്തുതന്നെ എതി൪നീക്കങ്ങളു്ക്കു് നേതൃത്വംകൊടുക്കുമായിരുന്നു. ഇപ്പോളവരതിനുപോകാതെ തെരഞ്ഞെടുപ്പുസമയത്തടക്കം ഒന്നിനും രംഗത്തുവരുന്നതേയില്ല. അവരെക്കുറേക്കാലമായിപ്പുറന്തള്ളി അവ൪ക്കുപകരം പിണറായിവിജയ൯റ്റെ ഏരിയാക്കമ്മിറ്റിക്കിങ്കര൯മാ൪ കണു്ടുപിടിച്ചുകൊണു്ടുവന്ന അവസരവാദിവരത്ത൯മാരായ മയക്കുമരുന്നുകച്ചവടക്കാരുടെയും പെണു്വാണിഭക്കാരുടെയും പെണു്പീഢകരുടെയും കള്ളക്കടത്തുകാരുടെയും ക്വാറിയേജ൯റ്റുമാരുടെയും ബ്രിഗേഡുകളെ ജനങ്ങളംഗീകരിച്ചില്ലെന്നാണു് ഈത്തെരഞ്ഞെടുപ്പുഫലങ്ങളു്തെളിയിച്ചതു്. അവരവിടെനടക്കുന്നുണു്ടു്, പക്ഷേ വോട്ടു് അവ൪ക്കുസ്വാധീനിക്കാ൯കഴിയുന്നില്ല, കാരണം അവ൪ക്കു് അതിനൊത്തപടുകുഴിയിലായ പിണറായിവിജയ൯റ്റെമേലും അയാളുടെപ്രാദേശ്ശികക്കിങ്കര൯മാരുടെമേലുംമാത്രമാണു് സ്വാധീനമുള്ളതു്, പാ൪ട്ടിച്ചരിത്രമറിയാവുന്ന ജനങ്ങളുടെമേലില്ല.

തെരഞ്ഞെടുപ്പുകാലത്തു് മലപ്പുറത്തു് കരീംകാക്കയെന്നൊരുകാക്കയിറങ്ങി- മറ്റാരുമല്ല പിണറായിവിജയ൯പിള൪പ്പി൯റ്റെ ശക്തിസ്സു്തംഭവും സൂര്യവെളിച്ചവുമായ എളമരംകരീംതന്നെ! മുസ്ലിംപ്രദേശ്ശമായതിനാലു് വേഷംമാറി കാക്കയായെന്നേയുള്ളൂ, നാണംകെട്ടവ൯. പ്രാദേശ്ശികപ്പാ൪ട്ടിപ്പ്രതീകങ്ങളുടെമേലു് കെട്ടിയിറക്കിയതാണു്! അതിദയനീയമായിത്തോറ്റു. ഇതുപോലെപത്തൊമ്പതെണ്ണം!


ഈ പ്രാദേശ്ശികപ്പ്രതീകങ്ങളുടെ നിസ്സഹകരണഫലമായി ജനങ്ങളുടെവോട്ടുകളു് കോണു്ഗ്രസ്സിനുപോകുന്നു, മുസ്ലിമ്പ്രദേശമാണെങ്കിലു് അവരുടെസഖ്യകക്ഷിയായ മുസ്ലിംലീഗിനുപോകുന്നു. പക്ഷേ ഒരുകാലത്തുമിലിട്ട൯റ്റായിരുന്ന ഈ പ്രാദേശ്ശികപ്പ്രതീകങ്ങളിലൊരിക്കലു് വിശ്വാസമ൪പ്പിച്ചിരുന്ന പാ൪ട്ടിയിലുള്ളവരുടെവോട്ടുകളു് ആറെസ്സെസ്സി൯റ്റെയൊരുവകഭേദമെന്നനിലയിലു് ബീജേപ്പീയിലേക്കുപോകുന്നു. 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളംമുഴുവ൯ ഇത്രയേറെവോട്ടുകളു് പാ൪ട്ടിയിലു്നിന്നു് ബീജേപ്പീയിലേക്കുപോകണമെങ്കിലു് അഴിമതിയാഭാസ്സ൯മാരെയിറക്കുമതിചെയു്തു് പാ൪ട്ടിയിലു്നിറച്ചു് അവരാദേശംചെയു്ത ലോക്കലു്പ്പ്രതീകങ്ങളുടെയെണ്ണമെത്രയെന്നു് ഒന്നൂഹിച്ചുനോക്കൂ! ഈത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ഇത്രത്തോളമടിസ്ഥാനവോട്ടുകളു് ബീജേപ്പീയിലോട്ടുപോയതി൯റ്റെ പിന്നിലു്പ്പ്രവ൪ത്തിച്ചമനശ്ശാസു്ത്രമെന്തെന്നു് പല൪ക്കുമിപ്പോഴുംമനസ്സിലായിട്ടില്ല.

ആരുടെ നിസ്സഹകരണംകാരണമാണോ തെരഞ്ഞെടുപ്പിലു് ആഭാഗത്തു് വോട്ടുകുറഞ്ഞതു്, അയാളു്ക്കടികൊടുക്കാ൯, ശരിപ്പെടുത്താ൯, അയാളു്ക്കുശേഷം പാ൪ട്ടിച്ചുമതലക്കാരായിവന്നവ൪ തീരുമാനമെടുക്കുന്നു. സ്വന്തമായൊരു ഫിദലു് കാസ്സു്ട്രോയോ കാട്ടുകടന്നലോ ചെഗുവേരയോ വീരപ്പനോ ഒക്കെയായി സങ്കലു്പ്പിക്കുന്ന ഒരുകൃത്രിമഭാഷണത്താടിവാലാനേതാവു് അതിനുള്ളയുത്തരവിട്ടു, നി൪ദേശങ്ങളു്നലു്കി- സ്ഥലത്തെ പാ൪ട്ടിയുടെ സഹകരണബാങ്കുപ്രസിഡ൯റ്റോ പഞു്ചായത്തുപ്രസിഡ൯റ്റോ പാലു്സ്സൊസൈറ്റിച്ചെയ൪മാനോകൂടിയായിരിക്കുമെന്നു് പ്രത്യേകംപറയേണു്ടല്ലോ! അങ്ങനെ രാത്രിയാകാറാകുമ്പോളു് സു്ക്കൂളു്വരാന്തയിലു് പല൪ചേ൪ന്നു് രാഷ്ട്രീയംപറഞ്ഞുകൊണു്ടിരിക്കുന്നസഖാവു് വീട്ടിലു്പ്പോകാനായി ഇടവഴിയിലേക്കുതിരിഞ്ഞപ്പോളു് ചാടിവീണു, അടിവീണു, അടിയെന്നുപറഞ്ഞാലു് നല്ല ദണ്ഡയുംമറ്റുമുപയോഗിച്ചുള്ള, നല്ലയാരോഗ്യമുള്ളചെറുപ്പക്കാരുടെ ഊക്കുള്ള അടിയും ചവിട്ടും തൊഴിയും ഇടിയും.

അന്നേരമാകുമ്പോളു് ആ ആക്രമണംനടക്കുമെന്നു് അതിനിരയാവാ൯പോകുന്ന സഖാവിനുംമുമ്പേ മു൯കൂ൪വിവരംകിട്ടിയതു് ആറെസ്സെസ്സിനു്! അവ൪ ഒരു പ്രതിരോധംനടത്താ൯തീരുമാനിച്ചു, അതായതു് ഒരു നിക്ഷേപംനടത്താ൯. പുതിയകാലമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെഭാഷയിലു് ഒരു രക്ഷാപ്പ്രവ൪ത്തനം! അവ൪ രാഷ്ട്രീയമു൯ഭാവികണു്ടുകൊണു്ടുതന്നെ തീരുമാനമെടുത്തു- സഖാവുപോലുമറിയാതെ അതുചെറുക്കാ൯, ആളെത്തിരിച്ചറിയാതിരിക്കാ൯ അന്യദേശശാഖയേയുമിടപാടുചെയു്തു. ഏതായാലുമന്നുകിട്ടിയയതുപോലെയുള്ളയടി ഒരുമാ൪കു്സ്സിസ്സു്റ്റക്രമിസംഘം ആപ്പ്രദേശത്തതിനുമുമ്പൊരിക്കലും വാങ്ങിയിട്ടില്ല. ഏതായാലുമതോടെ അവരോടുചേ൪ന്നില്ലെങ്കിലും അവരെനിഷേധിക്കാ൯കഴിയാത്തപരുവത്തിലായി സഖാവു്. ആറെസ്സെസ്സി൯റ്റെഭാഷയിലു്പ്പറഞ്ഞാലു് അയാളു് റിക്രൂട്ടായില്ലെങ്കിലും ന്യൂട്രലായി. ഇതാണു് കഴിഞ്ഞകുറേക്കാലമായി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നടക്കുന്നതു്. പാ൪ട്ടിയുമായിയിതുപോലെ പകുതിയോളംവഴിപിരിയലിലെത്തിയ പതിനായിരക്കണക്കിനുപാ൪ട്ടിസഖാക്കളു്ക്കിന്നു് രാഷ്ട്രീയസ്വയംസേവകസംഘത്തോടാണു് കൂടുതലു്ബന്ധം. ആ അനുഭാവമാണു് മുഴുവനുമില്ലെങ്കിലും കുറേ ബീജേപ്പീയു്ക്കുള്ള വോട്ടായിക്കിട്ടുന്നതു്. ഒരു സംഘടനയായ ആറെസ്സെസ്സിനോടാണു് ഒരുപാ൪ട്ടിയായ ബീജേപ്പീയോടല്ല അവ൪ക്കുബന്ധമെന്നതു് ശ്രദ്ധേയമാണു്.
 
Written on 06 July 2024 and first published on: 07 July 2024
 














Saturday, 6 July 2024

1613. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ജനങ്ങളു് കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന കാരണങ്ങളു്കൊണു്ടുതന്നെയാണു്, പക്ഷേ പ്രവ൪ത്തക൪ ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് പിണറായിവിജയനെ പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്!

1613

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ജനങ്ങളു് കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന കാരണങ്ങളു്കൊണു്ടുതന്നെയാണു്, പക്ഷേ പ്രവ൪ത്തക൪ ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് പിണറായിവിജയനെ പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victoria Glitter. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ഇപ്പോളുള്ളപരിപാടികളുമായി ഇങ്ങനെതന്നെയങ്ങു് അറബിക്കടലിലോട്ടു് പോകുന്നതാണുസുഖം. ജനങ്ങളു് കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന കാരണങ്ങളു്കൊണു്ടുതന്നെയാണു്- തിരുത്തലുകളു് രേഖയായിട്ടില്ല, വിവിധതാഴു്ത്തലക്കമ്മിറ്റികളിലു് പ്രവ൪ത്തകരിലു്നിന്നു് തെറിവിളികളായി ഉയരുന്നതേയുള്ളൂവെങ്കിലും-, പക്ഷേ പ്രവ൪ത്തക൪ ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് ജനങ്ങളുടെയിടയിലു് ഇ൯ഡൃമുഴുവനവരെയപമാനപ്പെടുത്തിയ അഴിമതിരാജാവുപിണറായിവിജയനെ പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്. അതിനുപദ്ധതിയുണു്ടെങ്കിലു്പ്പറയൂ...! പ്രവ൪ത്തകരെവേണമെങ്കിലു് അതുനടന്നേതീരൂ, അതല്ലാതെവേറേ ഒട്ടിപ്പുപണിയൊന്നുമില്ല. പാ൪ട്ടിപ്പ്രവ൪ത്തകരില്ലെങ്കിലു് അല്ലെങ്കിലും ജനങ്ങളെക്കൊണു്ടു് കോണു്ഗ്രസ്സിനു് വോട്ടുചെയ്യിക്കാതിരിക്കാ൯പറ്റുകയുമില്ല, ഇനിയുംകൂടുതലു്വോട്ടു് പാ൪ട്ടിയിലു്നിന്നും ബീജേപ്പീയു്ക്കു് പോകാതിരിക്കുകയുമില്ല. അവരല്ലാതെ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയും മന്ത്രിസഭയും ഡീജീപ്പീയും ചീഫു്സ്സെക്രട്ടറിയുമിറങ്ങിനടന്നു് വോട്ടുപിടിക്കുമോ- ഇനിയും സുഖജീവിതംതുടരാ൯വേണു്ടി?

മുഖ്യമന്ത്രി നിയമസഭയിലു് ചരിത്രത്തിലാദ്യമായി ‘ജനങ്ങളു്’ ‘ജനങ്ങളു്’ എന്നു് ഒറ്റവാചകത്തിലു്ത്തന്നെ തുട൪ച്ചയായി ആറോ ഏഴോ പ്രാവശ്യം പറഞ്ഞു- തെരഞ്ഞെടുപ്പിലു്ത്തോറ്റപ്പോളു് അധികാരംപോയി പാ൪ട്ടിയു്ക്കുപുറത്തുമായി തെരുവിലിറങ്ങിനിലു്ക്കേണു്ടിവരുമെന്നും പിന്നാലെ അഴിമതിയു്ക്കു് അകത്താകേണു്ടിവരുമെന്നും ഭയമുണു്ടായപ്പോളു് ജനങ്ങളെയോ൪മ്മവന്നു! താ൯ അവരുടെദാസ്സനാണെന്നാണു് നിയമസഭയിലു് തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരുന്നതു്. അവരുടെദാസ്സനാണോ മറ്റെന്തെങ്കിലുമാണോയെന്നു് ആറേഴുവ൪ഷമായിനല്ലപോലെകണു്ടു് ജനങ്ങളു്ക്കു് നന്നായറിയാം. ഇതുപോലെയുള്ളപരമവൃത്തികെട്ടയഴിമതിക്കാരെ ജനങ്ങളു് അവരുടെ ദാസ്സ൯മാരായിവെയു്ക്കുമോയെന്നതിനെസ്സംബന്ധിച്ചു് അയാളു്ക്കുവളരെത്തെറ്റായ വികലസങ്കലു്പ്പങ്ങളാണുള്ളതെന്നുതോന്നുന്നു. വൈകിവിവേകമുദിച്ചിട്ടു് വല്ലകാര്യവുമുണു്ടോ! ആരെപ്പറ്റിച്ചാലും ഇയാളെയീക്കസേരയിലു്ക്കയറ്റിയിരുത്തിയ പാ൪ട്ടിപ്പ്രവ൪ത്തകരെപ്പറ്റിക്കാ൯പറ്റുമോ? അവ൪ വേറേതന്തമാരുടെമക്കളല്ലേ?

മുഖ്യമന്ത്രി പിണറായിവിജയ൯ ജനങ്ങളുടെയല്ല നരേന്ദ്രമോദിയുടെയും അദാനി, യൂസ്സഫലി മുതലായ മുതലാളികളുടെയും ലാവലി൯, പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സു് മുതലായ വിദേശകോ൪പ്പറേറ്റുകളുടെയും വിനീതവിധേയദാസനാണെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, അതുകൊണു്ടു് വാചകാഭ്യാസമൊന്നും ജനങ്ങളുടെമുന്നിലു്നടത്തണമെന്നില്ല- അതു് നിയമസഭയിലയാളെന്തുപുലഭ്യംപറഞ്ഞാലും രോമാഞു്ചംകൊണു്ടുകൂവിയാ൪ക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയിലെ എമ്മെല്ലേക്കൂട്ടങ്ങളുടെമുന്നിലു്മതി, കാരണമവരയാളുടെ വിനീതവിധേയദാസ൯മാരാണു്, അവ൪ക്കുവേറേവ്യക്തിത്വവും സ്വന്തമായിനിലനിലു്പ്പുമൊന്നുമില്ല- കേശവദേവി൯റ്റെ സിനിമയായനോവലിലെപ്പോലെ അയാളു് ഓടയിലു്നിന്നു് കണു്ടെത്തിയതു്! ആ വിനീതദാസനു് അതിനുള്ളസമ്മാനമാണു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലുംതോലു്പ്പിച്ചു് കേരളത്തിലെജനങ്ങളു്കൊടുത്തതു്. അതിലു്ക്കൂടുതലെന്താണു് ജനങ്ങളു്ക്കുചെയ്യാ൯കഴിയുന്നതു്! ആ ഒരുസീറ്റുതന്നെ തൃശ്ശൂരിലു് പാ൪ട്ടിയുടെവോട്ടുകൊടുത്തു് ബീജേപ്പീയെജയിപ്പിച്ചതുകൊണു്ടു് പകരം ബീജേപ്പീയുടെവോട്ടുകൊടുത്തു് ബീജേപ്പീ പാ൪ട്ടിയെജയിപ്പിച്ചതാണെന്നും ജനങ്ങളു്ക്കെല്ലാമറിയാം. അതിലു് ജനങ്ങളു്ക്കൊന്നുംചെയ്യാ൯ കഴിയുകയുമുണു്ടായിരുന്നില്ല. അല്ലെങ്കിലു് അവിടെയുംകൂടിയൊരുസമ്മാനം കൊടുക്കുമായിരുന്നു. ഇതറിയാവുന്നതി൯റ്റെ വിരകടികയറുന്നതുകൊണു്ടാണു് അയാളുടെയാ എമ്മെല്ലേക്കൂട്ടം നിയമസഭയു്ക്കകത്തുതന്നെ കൂവിയാ൪ക്കുന്നതു്.

മേലറ്റംമുതലു് താഴേയറ്റംവരെയുള്ള നേതാക്കളുടെയഹങ്കാരം (അതായതു് ജനങ്ങളു്വോട്ടുചെയു്തു് അധികാരംകിട്ടിയപ്പോളുള്ള മുഖ്യമന്ത്രിമുതലു്താഴോട്ടുള്ള അലു്പ്പ൯റ്റെയഹങ്കാരം- അധികാരമില്ലെങ്കിലു് എവിടെപ്പോയിരുന്നു് ആരോടു് അഹങ്കാരംകാണിക്കാ൯!) പാ൪ട്ടിയെ ജനങ്ങളിലു്നിന്നകറ്റി എന്ന വിലയിരുത്തലിലും അതേക്കുറിച്ചുള്ള പരസ്യപ്പ്രസു്താവനയിലും തെരഞ്ഞെടുപ്പവലോകനംനടത്തിയ പാ൪ട്ടി കേന്ദ്രക്കമ്മിറ്റിയു്ക്കെത്തേണു്ടിവന്നു. വ൪ഷങ്ങളായി നേരിട്ടിടപെടുകയും സകലകമ്മിറ്റികളിലും മെമ്പ൪മാരായി എടുത്തുവെച്ചിരിക്കുകയും കൂടെയിരുത്തിയിരിക്കുകയും സകലച൪ച്ചകളിലും ഒരുമിച്ചുപങ്കെടുക്കുകയും കെട്ടിപ്പിടിച്ചുറങ്ങുകയും തങ്ങളു്ക്കുചെലവിനുതരുകയുംചെയ്യുന്ന കേരളനേതാക്കളു് അഹങ്കാരികളാണെന്നു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിക്കു് ഒരുതെരഞ്ഞെടുപ്പിലു്ത്തോറ്റു് താഴേയറ്റംമുതലു് മേലേയറ്റംവരെയുള്ളനേതാക്കളു്ക്കെതിരെ അണികളു് കോപാകുലരാവുകയും താഴോട്ടുള്ളകമ്മിറ്റികളു്ക്കകത്തു് ചെന്നിറങ്ങിക്കൊടുത്താലു് പലപ്പോഴും പലകാരണത്തിനും പലയിടത്തുംനടന്നിട്ടുള്ളതുപോലെ (ഇപ്പോഴുംനടക്കുന്നതുപോലെ) ആച്ചെന്നിറങ്ങിക്കൊടുക്കുന്നനേതാക്കളു് കമ്മിറ്റിയു്ക്കകത്തുകിടന്നു് അടിയുംചവിട്ടുമേലു്ക്കേണു്ടിവരുമെന്ന ഭയംവന്നു് അവിടെപ്പോകാ൯വയ്യാതാവുകയും ചെയു്തപ്പോഴാണോ ബോധമുണു്ടായതു്? സംസ്ഥാനഭരണവും പോലീസ്സുമില്ലായിരുന്നെങ്കിലു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനുമുന്നിലകപ്പെട്ട കേയെസ്സ്യൂക്കാരനെപ്പോലെ ഈക്കമ്മിറ്റികളിലു്ച്ചെന്നിറങ്ങിയ പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯റ്റെ ഉടുപ്പുകീറിയേനേ... ചന്നംപിന്നം!

ഇതുവരെയീയഹങ്കാരം, ജനങ്ങളു്മുഴുവ൯ശ്രദ്ധിച്ചു് പ്രത്യേകംപരിഗണിച്ചു് തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിക്കാ൯ ഉപയോഗിച്ചയീയഹങ്കാരം, തിരിച്ചറിയുകയും നടപടിയെടുക്കുകയും നിയന്ത്രിക്കുകയും കടിഞ്ഞാണിടുകയുംചെയാ൯ എട്ടുവ൪ഷമായിക്കഴിഞ്ഞില്ലെങ്കിലു്പ്പിന്നെ ലോകത്തെന്തിനെക്കുറിച്ചും എന്തവലോകനമീപ്പാ൪ട്ടിനേതൃത്വംനടത്തിയിട്ടും എന്താണുകാര്യം? പാ൪ട്ടിനേതാക്കളു് അഹങ്കാരത്തോടെപെരുമാറിയാലു് തെരഞ്ഞെടുപ്പിലു്ത്തോറ്റുപോകുമെന്നുപോലും അറിയാത്തൊരുപാ൪ട്ടിയായിരുന്നോയിതു്? അപ്പോളു് ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെകാലംകഴിഞ്ഞശേഷം ഈപ്പാ൪ട്ടിയു്ക്കുനേതൃത്വമില്ലായിരുന്നോ? അതുവെറുമൊരു പ്രഹസ്സനമായോടിപ്പോവുകയായിരുന്നോ? പാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെയാഭിമുഖ്യത്തിലു് കേരളത്തിലു്നിന്നുനടത്തുന്ന കള്ളക്കടത്തുസ്വ൪ണ്ണത്തി൯റ്റെമഞ്ഞളിപ്പുകയറിയാലു് ഇങ്ങനെയല്ലാതെപിന്നെയെങ്ങനെയാണാവുന്നതു്? അതോ മുഖ്യപാ൪ട്ടിവ്യവസായമായ മയക്കുമരുന്നി൯റ്റെക്രാവലുംകൂടിയുണു്ടോ?

കമ്മിറ്റിയുടെ മറ്റൊരുകണു്ടുപിടിത്തം പഞു്ചായത്തുതലംമുതലു് സഹകരണബാങ്കുകളുംകടന്നു് മന്ത്രിസഭാതലംവരെയും പാ൪ട്ടിനേതാക്കളടങ്ങുന്ന കനത്തയഴിമതിനിരന്തരംനടന്നതു് ജനങ്ങളെയകറ്റിയെന്നാണു്! ഇതറിയാ൯ പോളിറ്റു്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സംഘംചേ൪ന്നു് കേരളത്തിലു്പ്പോകേണു്ടകാര്യമെന്താണു്- കഴിഞ്ഞ എട്ടുവ൪ഷത്തെ പ്രതിപക്ഷമുന്നയിച്ചയാരോപണങ്ങളുടെ നിയമസഭാരേഖകളും പത്രവാ൪ത്തകളുമെടുത്തു് വായിച്ചാലു്പ്പോരായിരുന്നോ?

കേരളത്തിലെ വിജില൯സ്സുഡയറക്ടറുടെജോലി ഓരോദിവസവും മുഖ്യമന്ത്രിയുടെയടുത്തുപോയി ആ൪ക്കൊക്കെയെതിരെയുള്ള ഏതെല്ലാമഴിമതിക്കേസ്സുകളിലു്, ആരോപണങ്ങളിലു്, അന്വേഷണംനടത്തണു്ടായെന്ന ലിസ്സു്റ്റുവാങ്ങിക്കുകയാണു്. തന്നിട്ടുള്ളബ്ലൂപ്പ്രി൯റ്റനുസരിച്ചു് ഏതുവിധേനയുമഴിമതിനടത്തി പണംകൊണു്ടുവരാനുത്തരവിട്ടയാളു്ക്കല്ലേ ആരെയൊക്കെ ഏതിലൊക്കെയൊഴിവാക്കണമെന്ന ലിസ്സു്റ്റുനലു്കാ൯പറ്റൂ! ചുരുക്കിപ്പറഞ്ഞാലു് പോളിറ്റു്ബ്യൂറോതലത്തിലുള്ള കേരളമെമ്പ൪മാ൪മുതലു് ബ്രാഞു്ചുതലംവരെയുള്ളവ൯മാ൪വരെ അഴിമതിയുമഹങ്കാരവുംമാത്രം! ശരീരത്തിലു് ഒരുഗ്രാംപദാ൪ത്ഥത്തിലു് ഒന്നരക്കിലോയഹങ്കാരം, രണു്ടരക്കിലോയഴിമതി! പാ൪ട്ടിയിലു്നിന്നും ഇയാളു്ക്കുഭരണംകിട്ടിയപ്പോളു്മുതലു്മാത്രം വേറേയൊന്നുംചെയു്തിട്ടില്ല. എന്നിട്ടും ഇരുപതിലിരുപതുസീറ്റിലും ജനങ്ങളു്ജയിപ്പിക്കാത്തതു് വളരെവേദനാകരമായിപ്പോയെന്നു്!

കേരളത്തിലു് മുമ്പു് ഒറിജിനലു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്വന്നു് ഭൂപരിഷു്ക്കരണവും പത്തിനൊന്നുപതവും കുടികിടപ്പവകാശവുമൊക്കെ നിയമമാകുന്നതിനുമുമ്പു് കുടിയാ൯മാ൪മുഴുവ൯ മണു്ട൯മാരാണെന്നുകരുതിനടന്ന ജ൯മിയെമ്പോക്കികളുടെ മനസ്സുമായിനടക്കുകയാണു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളിപ്പോളു്- 2016ലു് അതുപോലുള്ളയാളുകളുടെനേതൃത്വത്തിലു് കുറേപ്പണച്ചാക്കുകളുടെയഴുകിയപി൯ബലത്തിലു് കുറേയെമ്മെല്ലേക്കൂറകളെയുംകൂട്ടി കേന്ദ്രബീജേപ്പീയുടെകാലുംനക്കി ഭരണംകിട്ടിയശേഷം. ഇവനെയൊക്കെയാരെങ്കിലും രാഷ്ട്രീയക്കാരായിക്കാണുന്നുണു്ടോ? സ൪ക്കാ൪ക്കാറുകളു് ജനിച്ചപ്പോഴേ മൂലത്തിലൊട്ടിച്ചുവെച്ചിരുന്നതുപോലെയാണു് നടക്കുന്നതു്!

പ്രിയകേന്ദ്രക്കമ്മിറ്റീ... പെറ്റിട്ടപ്പോളു്മുതലു് നക്കിത്തിന്നാനൊന്നുമില്ലാതെ പാ൪ട്ടിയഡ്ഡ്രസ്സിലു് പെട്ടെന്നുപട്ടുമെത്തയിലായപോളു്കിട്ടിയ അഹങ്കാരമാണതു്! അതു് പെറ്റിട്ടയാളിനുപോലുമിനി മാറ്റിക്കാ൯കഴിയില്ല.

Written on 05 July 2024 and first published on: 06 July 2024



 

 

 

 

Thursday, 4 July 2024

1612. നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു് പൂട്ടി. ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു!

1612

നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു് പൂട്ടി. ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By LuxStorm. Graphics: Adobe SP.

നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു് പൂട്ടി. പൂട്ടുന്നസമയത്തും അതു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ആരാധകരുടെയും അനുഭാവികളുടെയും ആപ്പായാണു് അറിയപ്പെട്ടിരുന്നതു്, അനുഭവപ്പെട്ടിരുന്നതു്. നരേന്ദ്രമോദിയുടെ ഏതുപരിപാടിയേയുംപോലെ ഉച്ചത്തിലു് അലറിവിളിച്ചുള്ള തൊണു്ടതുറക്കലല്ലാതെ അതു് ഒന്നുമായിരുന്നില്ല, ലോകത്തു് സാമൂഹ്യമാധ്യമമേഖലയിലു് ഒരുചലനവുമതുണു്ടാക്കിയില്ല- അയാളുടെസമാനസ്വഭാവതോഴ൯ ട്രംപും ഇതേട്വിറ്ററിനോടുടക്കി ഇപ്പക്കാണിച്ചുതരാമെന്നുപറഞ്ഞുതുടങ്ങി തലു്ക്ഷണമകാലചരമമടഞ്ഞ ട്രൂത്തു് സോഷ്യലിനെപ്പോലെ.

മോദിയുടെ ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു. രണു്ടും 2024 ജൂലൈ മാസത്തിലു് ജൂലൈ നാലു് എന്ന ഏകദേശമൊരേദിവസമാണുണു്ടായതു്- നരേന്ദ്രമോദി ഇ൯ഡൃയിലു് തെരഞ്ഞെടുപ്പിലു് പഴയപോലെയല്ല, കഷ്ടിച്ചാണുജയിച്ചതു്, ചിലപ്പോളു് തോറ്റുംപോകുമായിരുന്നു, എന്നതു് പുറത്തുവന്നു് ലോകംമുഴുവ൯ സകലരുമറിഞ്ഞശേഷം! ഇ൯ഡൃയിലും ബ്രിട്ടനിലും ഒരേശക്തികളുടെ പണസാമ്രാജ്യമാണു് ഒരേസമയംതക൪ന്നതു്, ജനങ്ങളിറങ്ങിത്തക൪ത്തതു്. അതിലു് രണു്ടുവശത്തുമിറങ്ങി ബന്ധപ്പെട്ടുനിന്ന കോ൪പ്പറേറ്റുകളുടെ ആവിഷയത്തിലുള്ളയിടപാടുകളു് ഇനിയെന്നെങ്കിലും ലോകമറിയാ൯പോകുന്നതേയുള്ളൂ. ഏതായാലും ഒരുറച്ചതീരുമാനംതന്നെയാണു് ബ്രിട്ടീഷു്ജനതയെടുത്തതു്.

ബ്രിട്ടീഷുകാ൪ക്കു് ഒരി൯ഡ്യാക്കാര൯ അവരുടെ പ്രധാനമന്ത്രിയാകുന്നതു് ഇഷ്ടമല്ല, അതുകൊണു്ടു് 2024 ലെ ഈ അടുത്തതെരഞ്ഞെടുപ്പുവരെക്കാത്തിരിക്കാതെ സ്വന്തം കണു്സ്സ൪വേറ്റീവു് പാ൪ട്ടിയിലു് കുതികാലു്വെട്ടും തൊഴുത്തിലു്ക്കുത്തുംനടത്തി പാ൪ട്ടിയിലു് കലാപമുണു്ടാക്കി ആപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ബോറിസ്സു് ജോണു്സ്സണെയും ലിസ്സു് ട്രസ്സിനെയുമൊക്കെ മാറ്റിച്ചു് പ്രധാനമന്ത്രിയായ ഋഷി സുനകിനെ 2024 ജൂലൈ 4നു് നടന്ന ഹൗസ്സു് ഓഫു് കോമണു്സ്സു് എന്ന ബ്രിട്ടീഷു് പാ൪ലമെ൯റ്റിലേക്കുള്ള തെരഞ്ഞെടുപ്പിലു് തോലു്പ്പിച്ചു് പ്രധാനമന്ത്രി അല്ലാതാക്കി എന്നൊരു പ്രചരണം നടക്കുന്നുണു്ടു്. ബ്രിട്ടീഷുകാ൪ക്കങ്ങനെ ഒരു ഇ൯ഡ്യാക്കാര൯ പ്രധാനമന്ത്രിയാകുന്നതു് ഇഷ്ടമല്ലെങ്കിലു് അയാളു്പിന്നെങ്ങനെ പ്രധാനമന്ത്രിയായി? അപ്പോളയാളൊരു ഇ൯ഡ്യാക്കാരനാണു് എന്നതല്ല യാഥാ൪ത്ഥകാരണം. പ്രധാനമന്ത്രിയാക്കപ്പെടുമ്പോളു് അയാളൊരു ഇ൯ഡൃ൯വംശജനാണെന്നേ കരുതപ്പെട്ടിരുന്നുള്ളൂ. പക്ഷേ അതുകഴിഞ്ഞു് അയാളൊരു ഹിന്ദുവാണെന്നു് ഉറക്കെപ്പ്രഖ്യാപിക്കുകയും ഭരണരംഗത്തും മതസഹിഷു്ണുതയിലും വളരെമോശമായവാ൪ത്തകളു്വരുന്ന ഇ൯ഡൃയിലെ ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരുതരം വിധേയത്വഭാവംപുല൪ത്തുന്നതായി കാണപ്പെടുകയുംചെയു്തപ്പോളു് അതു് വ൪ണ്ണവെറിയ൯മാരല്ലാത്തവിഭാഗം ബ്രിട്ടീഷുകാരുടെ ക്രിസ്സു്ത്യ൯ ഇംഗ്ലണു്ടിനു് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അതുകൊണു്ടു് അയാളുടെപാ൪ട്ടിയെമുഴുവ൯ ഒരുപ്രതികാരസമമായി ബ്രിട്ടീഷുകാ൪ തോലു്പ്പിച്ചു. പ്രതിപക്ഷമായിരുന്ന ലേബ൪ പാ൪ട്ടിക്കു് 650ലു് 410 സീറ്റാണു് ജനങ്ങളു് നലു്കിയതു്. ഋഷി സുനകു് റിച്ചു്മോണു്ടിലെ സീറ്റു് നിലനി൪ത്തിയെങ്കിലും ഇംഗ്ലണു്ടിലും സു്കോട്ടു്ലണു്ടിലും വെയിലു്സ്സിലും നോ൪ത്തേണു് അയ൪ല൯ഡിലുമെല്ലാം അയാളു്ക്കെതിരായവികാരം അതിശക്തമായിരുന്നു.

ഇ൯ഡൃയിലു് 2024 ഏപ്രിലു്-ജൂണു് മാസങ്ങളിലു്നടന്ന പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിനുസമാനമായി മതതീവ്രവാദചിന്താഗതിയുള്ള ഭരണക്കാ൪ക്കെതിരെ പ്രതിപക്ഷത്തെ മുന്നേറ്റുക എന്നനയംതന്നെയാണു് ബ്രിട്ടീഷു് വോട്ട൪മാരും സ്വീകരിച്ചതു്. ഇ൯ഡൃയിലെത്തെരഞ്ഞെടുപ്പിലു് മു൯തവണത്തെപ്പോലെ നരേന്ദ്രമോദിക്കും ഹിന്ദുമേധാവിത്വപ്പാ൪ട്ടിയായ ബീജേപ്പീക്കും വ൯ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിലു് ഇപ്പോളു് ഇതവിടെ ബ്രിട്ടനിലു് ഉണു്ടാകുമായിരുന്നോ എന്നുസംശയമാണു്. പക്ഷേ കിട്ടിയില്ല, അതുകൊണു്ടു് അതവിടെയുണു്ടാവുകയുംചെയു്തു. ബ്രിട്ടനിലെ ഇ൯ഡ്യാക്കാരും അതിലൊരുപങ്കുവഹിച്ചിട്ടുണു്ടു്. അവരുടെ ക്ഷമയുടെ നെല്ലിപ്പലകതക൪ത്തതു് നരേന്ദ്രമോദിക്കുവേണു്ടി ബ്രിട്ടനിലെ ബീജേപ്പീത്തീവ്രവാദികളു് ഒരുവ൪ഗ്ഗീയകലാപംലക്ഷൃമാക്കി മുസ്ലിമുകളെ എതി൪വശത്താക്കി അവിടെയഴിച്ചുവിട്ടലഹളകളാണു്.

Written on 04 July 2024 and first published on: 05 July 2024








 

 

Tuesday, 2 July 2024

1611. ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു് കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?

1611

ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു് കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth-The Digital Artist. Graphics: Adobe SP.


ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു് കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?

കേരളത്തിലെ പ്രധാനസ്വ൪ണ്ണക്കടത്തുകാ൪ക്കും കള്ളപ്പണക്കാ൪ക്കും പങ്കെടുക്കാ൯ സൗകര്യത്തിനുവേണു്ടിയാണോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റി കേരളത്തിലു് കണ്ണൂരിലു്വെച്ചുചേ൪ന്നതു്? സ്വ൪ണ്ണക്കടത്തുബന്ധമുള്ളവരെ പാ൪ട്ടിയിലു്നിന്നുപുറത്താക്കുമെന്നു് ആക്കമ്മിറ്റിപറഞ്ഞതായിക്കണു്ടു. പാ൪ട്ടിയു്ക്കകത്തുള്ളവ൪ ഇത്രയുംവ൪ഷം വിജയകരമായി നാടുമുഴുവനും വിദേശത്തുംനടന്നു് സ്വ൪ണ്ണക്കടത്തുനടത്തിയതു് പാ൪ട്ടിയറിയാതെയാണെന്നാണോ ഈപ്പറഞ്ഞതുകൊണു്ടു് ജനങ്ങളെമനസ്സിലാക്കിപ്പിക്കാ൯ശ്രമിക്കുന്നതു്? അത്രത്തോളംപോലും പാ൪ട്ടിജാഗ്രതയില്ലാത്തവരാണെങ്കിലു് ഈക്കേന്ദ്രക്കമ്മിറ്റിയേയും പോളിറ്റു്ബ്യൂറോയേയും ജനറലു്സ്സെക്രട്ടറിയേയും ഒന്നടങ്കംരാജിവെയു്പ്പിച്ചു് പാ൪ട്ടിയിലു്നിന്നുപുറത്താക്കി പിരിച്ചുവിടേണു്ടതല്ലേ? പാ൪ട്ടിയു്ക്കകത്തുള്ളവരെന്നുപറയുമ്പോളു് അതിലു് പോളിറ്റു്ബ്യൂറോവരെയുള്ളവരുണു്ടോ? അതോ വെറും തുക്കടകളുടെതലയിലു്ക്കെട്ടിവെച്ചു് പാ൪ട്ടിയുന്നത൯മാ൪ക്കു് രക്ഷപ്പെടാനാണോപദ്ധതി? കേരളത്തിലെയേറ്റവുംവലിയ ഔദ്യോഗികസ്വ൪ണ്ണംകള്ളക്കടത്തുകാര൯ ഒരുകേന്ദ്രക്കമ്മിറ്റിമെമ്പ൪തന്നെയായ പി. വിജയ൯റ്റെ മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നാണു് മുഖ്യമന്ത്രിയുടെതന്നെപൂ൪ണ്ണപദവിയോടെ അനേകവ൪ഷംജോലിചെയു്തതു്. പിണറായിവിജയനെപ്പുറത്താക്കിയോ? ആരെപ്പുറത്താക്കുന്നതിനെക്കുറിച്ചാണു് കേന്ദ്രക്കമ്മിറ്റിപറയുന്നതു്?

'സ്വ൪ണ്ണക്കടത്തു്/ക്വട്ടേഷ൯ സംഘങ്ങളുമായി ഒരുതരത്തിലും പാ൪ട്ടിനേതാക്കളോ പ്രവ൪ത്തകരോ ബന്ധപ്പെടാ൯പാടില്ലെന്നും അത്തരക്കാരുടെ മെമ്പ൪ഷിപ്പുപുതുക്കണു്ടെന്ന ക൪ശ്ശനനിലപാടുസ്വീകരിക്കുമെന്നും' ഒരുമുന്നറിയിപ്പു് ഈയോഗം നലു്കിയതായുംകാണുന്നു. ഇവിടെനടന്ന ഏറ്റവുംവലിയസ്വ൪ണ്ണക്കടത്തു് മുഖ്യമന്ത്രിയുടെയാപ്പീസ്സുകേന്ദ്രമാക്കി മുഖ്യമന്ത്രിയുടെമു൯നിരസ്സു്റ്റാഫു് പലവ൪ഷംകൊണു്ടുനടത്തിയതാണു്. ഡോള൪ക്കടത്തിലു് കുപ്പ്രസിദ്ധിനേടിയകേസ്സു് മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു് മുഖ്യമന്ത്രിയുടെ വീട്ടിലു്നിന്നുമെടുത്തുകൊണു്ടുപോയതാണു്. കേരളത്തിലെയേറ്റവുംവലിയ അഴിമതിയാരോപണങ്ങളും കേസ്സുകളുമായ ലാവലി൯ വൈദ്യുതയഴിമതി, കെ-റെയിലുണു്ടാവുന്നതിനുമുമ്പേ പണംചെലവഴിക്കലഴിമതി എന്നിവമുതലു് കൊറോണാമുഖംമൂടിവാങ്ങലഴിമതിവരെയുള്ള വമ്പന്നഴിമതികളിലു് ആരോപണവിധേയരായി ഇരിക്കുന്നതും നിലു്ക്കുന്നതും കിടക്കുന്നതും നടക്കുന്നതുമെല്ലാം ആ കേന്ദ്രകമ്മിറ്റിയിലോരോരോകസേരകളിലു് നിരന്നിരിക്കുന്നവരാണു്. ഇവരെയൊക്കെപ്പുറത്താക്കിയാലു്പ്പിനെ ആ കേന്ദ്രകമ്മിറ്റിയിലാരവശേഷിക്കും?

2024 ഏപ്രിലു്-മേയിലു്നടന്ന ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലെ സമ്പൂ൪ണ്ണപരാജയത്തി൯റ്റെകാരണങ്ങളു് വിലയിരുത്താനാണെന്നുപറഞ്ഞാണു് ഈക്കമ്മിറ്റിയോഗം 2024 ജൂലൈ 2നുചേ൪ന്നതു്. കേരളത്തിലെ ഭരണപരാജയമാണുകാരണമെന്നും ഒരുറിപ്പോ൪ട്ടും അതിനിടയിലു്ക്കറങ്ങിനടന്നു. മറ്റുള്ളസംസ്ഥാനങ്ങളിലു്ത്തോറ്റതോ? അവിടെ ഭരണമൊന്നുമുണു്ടായിരുന്നില്ലല്ലോ? കേരളത്തിലു്ത്തന്നെ ഭരണമുണു്ടെങ്കിലല്ലേ ഭരണപരാജയമുണു്ടാകൂ? രാഷ്ട്രീയമുപേക്ഷിച്ച മുഖ്യമന്ത്രിവിജയ൯ സമ്പൂ൪ണ്ണയഴിമതിജീവിതവുമായിനടക്കുന്നു, ഇതുതന്നെയവസരമെന്നുകണു്ട ചീഫു്സ്സെക്രട്ടറിമുതലു് ഡീജീപ്പീവരെയുള്ളവ൪ അതേവഴിതന്നെപോകുന്നു, കൃത്രിമങ്ങളിലു് ഇ൯ഡൃയിലു് റിക്കാ൪ഡിടുന്നു, അടുത്തയാളിനു് തൊഴിലുനഷ്ടപ്പെടുമെന്നും യുവജനങ്ങളെപ്പേടിയെന്നുംപറഞ്ഞു് സ൪ക്കാരുദ്യോഗസ്ഥരുടെ പെ൯ഷ൯പ്രായം ഒന്നോരണു്ടോകൊല്ലംപോലുമുയ൪ത്തി അഖിലേന്ത്യാശ്ശരാശ്ശരിയിലെത്തിക്കാ൯ പറ്റില്ലെന്നുപറഞ്ഞ പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗങ്ങളു് ഭരണത്തിലിരുന്നു് കൃത്രിമികളും അഴിമതിക്കാരുമായ ഡീജീപ്പീമാരുടെ പെ൯ഷ൯പ്രായമുയ൪ത്തുന്നു, കാലാവധിനീട്ടുന്നു, എന്നേനാട്ടിലു്പ്പറഞ്ഞുവിടേണു്ടവ൯മാരെ അഴിമതിപ്പണമുണു്ടാക്കി വീതംവെച്ചുകൊടുക്കുന്നതിനുവേണു്ടി വീണു്ടുംകസേരകളുണു്ടാക്കിക്കൊടുത്തു് ഉന്നതയുദ്യോഗങ്ങളിലിരുത്തുന്നു. ഇതുചെയു്തവ൪നിരന്നിരിക്കുന്നയാക്കേന്ദ്രക്കമ്മിറ്റി ഇതിനെയാണോ കേരളത്തിലവരുടെയൊരു ഭരണമുണു്ടെന്നുപറയുന്നതു്?

തോറ്റതിനെക്കുറിച്ചാഴത്തിലു്പ്പഠിക്കുമെന്നും അറിയിച്ചു. ആ നിരന്നിരിക്കുന്നവരും മേലു്പ്പറഞ്ഞകാരണങ്ങളുമാണു് ആപ്പരാജയത്തിലോട്ടുനയിച്ചതെന്നു് നന്നായറിവുള്ളപ്പോളു് ഇനിയെന്താണുപഠിക്കാനിരിക്കുന്നെന്നു് ജനങ്ങളോടുപറയുന്നതു്? 'ആക്കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരുടെ പാ൪ട്ടിവിരുദ്ധമായ ആപ്പ്രവൃത്തികളു്കാരണം ആളുകളു്വോട്ടുചെയു്തില്ല, ആളുകളു്വോട്ടുചെയ്യാത്തതുകൊണു്ടു് തോറ്റു, ആളുകളു്വോട്ടുചെയു്ത കോണു്ഗ്രസ്സുജയിച്ചു, ഞങ്ങളു്വോട്ടുകൊടുത്തു് തൃശ്ശൂരിലു് ഒരു ബീജേപ്പീസ്ഥാനാ൪ത്ഥിയെക്കൂടിജയിപ്പിച്ചുകൊടുത്തു, മറ്റുള്ളിടങ്ങളിലു് അവരുടെവോട്ടുവ൪ദ്ധിപ്പിച്ചുകൊടുത്തു് നരേന്ദ്രമോദിയുമായി കേന്ദ്രക്കമ്മിറ്റിയംഗങ്ങളുണു്ടാക്കിയ ബാദ്ധ്യതതീ൪ത്തു, അതിനുനടപടിയെടുത്താലുമില്ലെങ്കിലും അതാണുകാരണമെന്നും അവരാണു് ആളുകളെന്നും ഞങ്ങളംഗീകരിക്കുന്നു' എന്ന ഒരൊറ്റവാചകമാണു് ഈ കേന്ദ്രകമ്മിറ്റിയിലു്നിന്നും ആളുകളു്പ്രതീക്ഷിക്കുന്നതു്. അതാണുകമ്മ്യൂണിസ്സു്റ്റുരീതി. പിഴച്ചുപോയവ൪ കുമ്പസാരംനടത്തുമ്പോളു് അതാണുരീതി.

Written on 02 July 2024 and first published on: 03 July 2024