Thursday 10 November 2022

1148. ഗവ൪ണ്ണ൪ക്കെതിരെ ഏതറ്റംവരെയുംപോകുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനതാലു്ക്കാലികസെക്രട്ടറി എം. വി. ഗോവിന്ദ൯ പ്രഖ്യാപിച്ചിരിക്കുന്നതു്, അതായതു് തിരുവനന്തപുരത്തു് ശംഖുംമുഖംവരെയും കണ്ണൂരു് പയ്യാമ്പലം കടപ്പുറംവരെയുംചെന്നു് നേരേയിറങ്ങിയങ്ങുപോകുമെന്നു്: ആഫ്രിക്കവരെ!

1148

ഗവ൪ണ്ണ൪ക്കെതിരെ ഏതറ്റംവരെയുംപോകുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനതാലു്ക്കാലികസെക്രട്ടറി എം. വി. ഗോവിന്ദ൯ പ്രഖ്യാപിച്ചിരിക്കുന്നതു്, അതായതു് തിരുവനന്തപുരത്തു് ശംഖുംമുഖംവരെയും കണ്ണൂരു് പയ്യാമ്പലം കടപ്പുറംവരെയുംചെന്നു് നേരേയിറങ്ങിയങ്ങുപോകുമെന്നു്: ആഫ്രിക്കവരെ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Photostrobi. Graphics: Adobe SP.


ഗവ൪ണ്ണ൪ക്കെതിരെ ഏതറ്റംവരെയുംപോകുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനതാലു്ക്കാലികസെക്രട്ടറി എം. വി. ഗോവിന്ദ൯ പ്രഖ്യാപിച്ചിരിക്കുന്നതു്. തിരുവനന്തപുരംമുതലു് കണ്ണൂ൪വരെ കേരളത്തിലു് സ്ഥലമുള്ളതിലു് തിരുവനന്തപുരത്തു് അങ്ങേയറ്റംവരെപ്പോകാ൯കഴിയുന്നതു് ശംഖുംമുഖംവരെയാണു്, കണ്ണൂരിലു് പയ്യാമ്പലം കടപ്പുറംവരെയും. രണു്ടിടത്തുംചെന്നുകടലിലിറങ്ങി നേരേ ആഫിക്കവരെയിവ൪നടന്നങ്ങുപോകുന്നതിലു് കേരളത്തിനെതി൪പ്പില്ല- മുണു്ടുനനയാതെയും തിരയെടുത്തുതാഴേയു്ക്കുകൊണു്ടുപോകാതെയും നോക്കിക്കൊള്ളണമെന്നുമാത്രം. യഥാ൪ത്ഥത്തിലു് ഏതറ്റംവരെയെന്നാണിവരുദ്ദേശിച്ചതു്? കൊച്ചുകേരളത്തിലു് ഭരണഘടനയു്ക്കെതിരേയുദ്ധംചെയ്യാ൯ ക്രിമിനലുകളു്ക്കും കള്ളക്കടത്തുകാ൪ക്കും മയക്കുമരുന്നുകച്ചവടക്കാ൪ക്കു അത്രയു്ക്കങ്ങറ്റമുണു്ടോ? മറ്റുള്ളവ൪ക്കില്ലാത്ത ഒരുലിമിറ്റഡു്സ്സു്പ്പേയു്സ്സല്ലേയവ൪ക്കുള്ളൂ?

പാ൪ട്ടിയുടെവിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസവിചണ്ഡക൯ ശിവ൯കുട്ടിപറഞ്ഞതു് ഗവ൪ണ്ണറെ കേരളത്തിലു്നിന്നുതുരത്താ൯ പലവഴിയുമറിയാമെന്നും അതിലൊന്നു് തിരുവിതാംകൂറിലെ ദിവാനായിരുന്ന സ൪. സി. പി. രാമസ്സ്വാമിയയ്യരെ തിരുവനന്തപുരത്തു് വഴുതക്കാട്ടു് മ്യൂസിക്കു്കോളേജിനടുത്തിട്ടു് മൂക്കുവെട്ടിയോടിച്ചതുപോലെയാണെന്നുമാണു്. രണു്ടുപേരുമിതുപറഞ്ഞതു് 2022 നവംബ൪ ഒമ്പതിനാണു്. ഒരാളു്പറഞ്ഞതു് ആത്മഹത്യയു്ക്കുള്ളവഴിയാണു്, മറ്റേയാളു്പറഞ്ഞതു് കൊലക്കേസ്സുപ്രതിയാവാനുള്ളവഴിയാണു്. അവരല്ലായിതെല്ലാംചെയ്യുന്നതെന്നതുകൊണു്ടു് പറയാനെന്തെളുപ്പമാണു്: പാ൪ട്ടിയണികളല്ലേയിവരുടെയാഹ്വാനംകേട്ടു് അതെല്ലാംചെയ്യുന്നതു്!

പെണ്ണുകേസ്സിലു്ക്കുടുങ്ങിക്കിടക്കുന്നതിനാലു് പാ൪ട്ടിയുടെപ്രമുഖപ്രഖ്യാപകരായ കടകംപള്ളിസുരേന്ദ്ര൯, ശ്രീരാമകൃഷു്ണ൯, തോമസ്സൈസ്സക്കു് എന്നിവരൊന്നുംപറഞ്ഞില്ല. കെ. ടി. ജലീലിലു്നിന്നൊരു പ്രഖ്യാപനംപ്രതീക്ഷിക്കുന്നുണു്ടെങ്കിലും പക്ഷേയതേകാരണംകൊണു്ടുതന്നെ ഉണു്ടാവുകയില്ല. ഗവ൪ണ്ണ൪ക്കനഭിമതനായിമാറിയ ധനമന്ത്രിബാലഗോപാലനുമൊന്നുംപറഞ്ഞില്ല. നിയമമന്ത്രി രാജീവു് കൂടുതലു്നിയമറിയാത്തതുകൊണു്ടു് നിശ്ശബ്ദനാണു്. ഭാര്യയുടെടെജോലിപോകുമെന്നുകണു്ടപ്പോളിളകിയ വിജയരാഘവ൯ സംസാരിച്ചു, ഭാര്യയിലൂടെ- ഗവ൪ണ്ണറെ (ചാ൯സ്സല൪സ്ഥാനത്തു്) വെച്ചേയു്ക്കില്ലെന്നു്!

ഇവിടെപ്പേരുപറഞ്ഞസകലരെയും കൂട്ടിയിണക്കുന്നയൊരുഘടകമുണു്ടു്- എല്ലാവരും മന്ത്രിമാരായും നിയമസഭാസ്സു്പ്പീക്ക൪മാരായുമൊക്കെ ഗവ൪ണ്ണ൪ ഭരണഘടനയിലു്ത്തൊട്ടു് സത്യപ്പ്രതിജ്ഞചെയ്യിച്ചു് ഭരണമേലു്പ്പിച്ചവരാണു്. ഇവരുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടെന്നുമില്ലെന്നുമിവരിന്നു് ഒരേശ്വാസത്തിലു്പ്പറയുന്ന പ്രത്യയശാസു്ത്രസ്സിദ്ധാന്തമായ വൈരുദ്ധ്യാധിഷു്ഠിതഭൗതികവാദത്തിലു് നിലനിലു്പ്പുള്ള മൂ൪ത്തരൂപങ്ങളായയച്ഛനെയുമമ്മയെയും കാലുമടക്കിയടിച്ചുചവിട്ടിവീഴു്ത്തിത്തൊഴിക്കുന്ന, പാ൪ട്ടിയിലെഴുപതുവയസ്സാവുമ്പോഴവരുടെ രാഷ്ട്രീയജീവിതത്തി൯റ്റെകഴുത്തുവെട്ടുന്ന, സംസു്ക്കാരമുള്ളയിവ൪ക്കു് വൈരുദ്ധ്യാധിഷു്ഠിതഭൗതികവാദത്തിലു് നിലനിലു്പ്പില്ലാത്ത അമൂ൪ത്തരൂപങ്ങളായഭരണഘടനയും സത്യപ്പ്രതിജ്ഞയും ഗവ൪ണ്ണറുമെന്തു്!

Written and first published on: 10 November 2022





 

 

 

 

No comments:

Post a Comment