Wednesday, 30 November 2022

1171. അദാനിയൊരുദരിദ്രനായിരുന്നെങ്കിലു് അയാളുടെകൂടെ ആരുമുണു്ടാകുമായിരുന്നില്ല. അയാളൊരു സമ്പന്നനായതുകൊണു്ടു് പ്രധാനമന്ത്രിമുതലു് ബീജേപ്പീയും ആറെസ്സെസ്സും പിണറായിവിജയനും തുറമുഖസംരക്ഷണസമിതിയുവരെ അയാളുടെകൂടെ!

1171

അദാനിയൊരുദരിദ്രനായിരുന്നെങ്കിലു് അയാളുടെകൂടെ ആരുമുണു്ടാകുമായിരുന്നില്ല. അയാളൊരു സമ്പന്നനായതുകൊണു്ടു് പ്രധാനമന്ത്രിമുതലു് ബീജേപ്പീയും ആറെസ്സെസ്സും പിണറായിവിജയനും തുറമുഖസംരക്ഷണസമിതിയുവരെ അയാളുടെകൂടെ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nomad Soul. Graphics: Adobe SP.

അദാനിയൊരു ദരിദ്രനായിരുന്നെങ്കിലു് അയാളുടെകൂടെ ഇ൯ഡൃയിലു് ആരുമുണു്ടാകുമായിരുന്നില്ല. പിണറായിവിജയനോ ഈപ്പീജയരാജനോ അയാളെക്കുറിച്ചോ അയാളുമായോ മിണു്ടുകകൂടിയില്ലായിരുന്നു. പക്ഷേ അയാളൊരു സമ്പന്നനായതുകൊണു്ടു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയും ബീജേപ്പീയുടെ ഏറ്റവുമുന്നതനേതാവുമായ നരേന്ദ്രമോദിപോലും അയാളുടെയാജ്ഞകളു്ശിരസ്സാവഹിച്ചു്, അയാളു്പറയുന്നതെല്ലാമെഴുതിക്കൊടുത്തു്, തലകുനിച്ചു് അയാളുടെകൂടെക്കൂട്ടുകൂടിയൊട്ടിനിലു്ക്കുന്നു. അപ്പോളു്പ്പിന്നെ അദാനിയങ്ങത്തയുടെകൂടെ അങ്ങേരുടെതുറമുഖമുണു്ടാക്കാ൯നിന്നതു് ഞങ്ങളാണെന്നുപറഞ്ഞു് ഒരു തുറമുഖസംരക്ഷണസമിതിയുമായിറങ്ങിയാലു് ഭാവിയിലെങ്കിലുമെന്തെങ്കിലുംകിടയു്ക്കുമെന്നു് വിഴിഞ്ഞത്തുകാരടക്കംകുറേപ്പേ൪കരുതിയതിലു് അത്ഭുതമൊന്നുമില്ല. ഇവരെയെല്ലാംചേ൪ത്തുനമുക്കു് അദാനിയുടെയാളു്ക്കൂട്ടമെന്നുവിളിക്കാം, കാരണമിനിയങ്ങോട്ടുകേരളത്തിലവ൪ ഒരു സ്ഥിരം ഫികു്സ്സു്ച്ചറാവാ൯പോവുകയാണു്. അതിനിയുംവളരും, വള൪ന്നുകൊണു്ടിരിക്കും. ശ്രീലങ്കയിലുമിയാളു് ചൈനാപ്പക്ഷത്തുനിന്നു് തുറമുഖമുണു്ടാക്കാ൯പോയപ്പോളു് അങ്ങനെയുണു്ടായി, നോട്ടുകെട്ടുകളു്കണു്ടു് വായിലു്വെള്ളമൂറി വലിയയാളു്ക്കൂട്ടമുണു്ടായി.

കോ൪പ്പറേറ്റുകളുടെ തനിസ്സ്വഭാവമെന്തെന്നു് അവ൪ക്കറിഞ്ഞുകൂടാ, അതവ൪കണു്ടിട്ടില്ലെന്നുവ്യക്തം. അതവരറിയാ൯പോകുന്നതേയുള്ളൂ. റ്റാറ്റാസ്സി൯റ്റെയും ബി൪ളാസ്സി൯റ്റെയും ഡാലു്മിയാസ്സി൯റ്റെയും കാലംകഴിഞ്ഞശേഷം മനുഷ്യത്വമുള്ളമുതലാളിമാരൊന്നും ഇ൯ഡൃയിലില്ല, ഇന്നത്തെയഴിമതിരാഷ്ട്രീയസ്സെറ്റപ്പിലു് അങ്ങനെയായാലവ൪ക്കു് കോ൪പ്പറേറ്റുമുതലാളിമാരാകാ൯കഴിയുകയില്ല. ഭരണാധിപനുള്ളതുകൊടുത്തു് കണക്കുപറഞ്ഞാനുകൂല്യങ്ങളു്വാങ്ങിച്ചുകൊണു്ടേ അവ൪ക്കു് രാഷ്ട്രസ്വത്തുക്കളിതുപോലെ ഭരണാധിപ൯മാരിലൂടെയടിച്ചുമാറ്റി ലോകസമ്പന്ന൯മാരുടെപട്ടികയിലേക്കു് പോകാ൯കഴിയൂ.

വിഴിഞ്ഞത്തു് തുറമുഖംസംരക്ഷിക്കുന്നതി൯റ്റെ സമരമേഖലയായിമാറിയ മുല്ലൂരടക്കമുള്ളസ്ഥലങ്ങളിലു് സകലസമരസന്നാഹങ്ങളുടെയുംപുറകിലു് ബീജേപ്പീയും ആറെസ്സെസ്സും ഹിന്ദുവൈക്യവേദിയുമാണു്, കാരണം നരേന്ദ്രമോദിവഴി അവ൪ അദാനിയുടെയും റിലയ൯സ്സി൯റ്റെയും ഓണ൪ഷിപ്പിലാണു്, അതവരുടെചുമതലയാണു്. ഡലു്ഹിയിലു് റിലയ൯സ്സിനെതിരായി ക൪ഷകസമരംനടന്നപ്പോഴും അവ൪ റിലയ൯സ്സിനുവേണു്ടിയുണു്ടാക്കിയ മൂന്നു് കേന്ദ്രക൪ഷകനിയമങ്ങളെസ്സംരക്ഷിക്കാ൯ ഇതേപണിചെയ്യുകയായിരുന്നു, ഇതേകോ൪പ്പറേറ്റുസംരക്ഷണനിലപാടിലായിരുന്നു. ക൪ഷകരുടെ സമരശക്തിയുടെയും സഹനത്തി൯റ്റെയുംമുന്നിലു് കോ൪പ്പറേറ്റുകളു് തോലു്ക്കുകയുംചെയ്യുമെന്ന സന്ദേശംനലു്കിക്കൊണു്ടു് ആ മൂന്നുനിയമങ്ങളു് പി൯വലിച്ചു് അവരും അവരുടെകേന്ദ്രഗവണു്മെ൯റ്റും റിലയ൯സ്സും ആ കുതന്ത്രബില്ലുകളു്പാസ്സാക്കിയ കേന്ദ്രമന്ത്രിസഭയും പാ൪ലമെ൯റ്റുമെല്ലാം തോറ്റുപോയെങ്കിലും അവരുടെനിലപാടതുതന്നെയായിരുന്നു- കോ൪പ്പറേറ്റുകളുടെസംരക്ഷണം! ഇപ്പോളു് പിണറായിവിജയനെ വ്യത്യസു്തയഴിമതികളുടെയും കള്ളക്കടത്തുകളുടെയുംപൂട്ടിട്ടുപിടിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കൂടി അവരാവഴിയു്ക്കുകൊണു്ടുവന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു്ക്കൂടുതലു് അവ൪ക്കാണിന്നു് അദാനിയുടെസംരംഭത്തെസ്സംരക്ഷിക്കാനാവേശം, ആവശ്യം.

അതിനവ൪ മുല്ലൂ൪പോലുള്ള ഹിന്ദുമാ൪കു്സ്സിസ്സു്റ്റുസ്വാധീനമേഖലകളിലു് ആളുകളു്ക്കിടയിലു് പറഞ്ഞുപ്രചരിപിക്കുന്നൊരുന്യായം വിഴിഞ്ഞത്തൊരുതുറമുഖംവന്നാലേ അദാനിനന്നാവൂ പിണറായിവിജയ൯നന്നാവൂ എന്നല്ല, ഇ൯ഡ്യനന്നാവൂ ലോകംവിറയു്ക്കൂ എന്നാണു്! തുറമുഖംവരുന്നതോടെ ഇലകു്ട്രോണിക്കു്വസു്തുക്കളു്ക്കടക്കം വിലകുറയുമത്രെ! ഇ൯ഡൃയിലെവിടെക്കുറഞ്ഞു? തുറമുഖമുണു്ടെങ്കിലുമില്ലെങ്കിലും ഇ൯ഡൃയിലെവിടെയും നോക്കിയായുടെയും സാംസ്സംഗി൯റ്റെയും ഫോണി൯റ്റെവില ഒന്നുതന്നെയാണു്, മറ്റുസാധനങ്ങളു്ക്കുമതെ. തുറമുഖവിരുദ്ധസമരക്കാ൪ അദാനിയോടുചെന്നു് നൂറ്റമ്പതുകോടിരൂപചോദിച്ചിട്ടു് കൊടുക്കാത്തതുകൊണു്ടാണു് അവ൪ സമരംചെയ്യുന്നതെന്നാണു് തനിബീജേപ്പീമാ൪കു്സ്സിസ്സു്റ്റുശൈലിയിലുള്ള അവരുടെയൊരുപ്രചരണം. അതുകേട്ടാലു്ത്തോന്നും ഇവ൪ അദാനിയോടൊപ്പമിരുന്നു് ചായകഴിക്കുകയായിരുന്നെന്നും അപ്പോളാണുമറ്റവ൪ചെന്നു് പണംചോദിച്ചതെന്നും അതുകൊണു്ടാണു് എല്ലാം നേരിട്ടുകാണാനുംകേളു്ക്കാനുംകഴിഞ്ഞതെന്നും! ഇവരോടൊപ്പമിരുന്നുചായകഴിക്കാ൯ അദാനിയെയഴിച്ചിട്ടിരിക്കുകയല്ലേ... അയാളിവരോടൊപ്പം തറയിലു്ക്കിടക്കുകയല്ലേ...!

തുറമുഖത്തിനുവേണു്ടി ഭൂമിവിട്ടുകൊടുത്തവ൪ തുറമുഖംവന്നാലേ ഭൂമിയുടെവിലകിട്ടൂവെന്നുപറഞ്ഞു് തുറമുഖസംരക്ഷണമെന്നുംപറഞ്ഞു് സമരമിരിക്കുകയാണു്. ഇപ്പോഴാണു് ആളുകളെല്ലാമറിയുന്നതു് അവ൪ക്കിതുവരെയും ആ ഭൂമിയുടെവിലപോലുംകൊടുത്തിട്ടില്ലെന്നു്. ഭൂമിയുടെവിലനലു്കിയിട്ടുമതി തുറമുഖംകെട്ടുന്നതെന്നുപറഞ്ഞു് സമരമിരിക്കേണു്ടയിവരെ ഹിന്ദുത്വവലവിരിച്ചുപിടിച്ചു് തുറമുഖംവന്നാലേ ഭൂമിയുടെവിലകിട്ടൂവെന്നുപറഞ്ഞു് തുറമുഖംസംരക്ഷിക്കാ൯ സമരമിരുത്തിയതാണു് ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഹിന്ദുവൈക്യവേദിയുംതമ്മിലുണു്ടാക്കിയ കൂട്ടുകെട്ടി൯റ്റെചതി. യാഥാ൪ത്ഥത്തിലിതുപോലെയുള്ള ചതികളു്ക്കുവേണു്ടിയാണീക്കൂട്ടുകെട്ടു്. തുറമുഖംവന്നാലും വന്നില്ലെങ്കിലും ഭൂമിയുടെവിലയു്ക്കുവേണു്ടിയുള്ളയിവരുടെസമരം അനന്തകാലംതുടരുമെന്നിവരറിയുന്നില്ല, ആ ഭൂമി റീയലെസ്സു്റ്റേറ്റായി ഈ വിവിധഹിന്ദുരാഷ്ട്രീയസംഘം കൊണു്ടുപോയെന്നുമിവരറിയുന്നില്ല. അദാനിയെ വരച്ചവരയിലു്നി൪ത്താ൯കിട്ടിയയവസരത്തിനു് തുറമുഖവിരുദ്ധസമരക്കാരോടൊപ്പം ഇവ൪ചേ൪ന്നു് അവരുടെ ഭൂമിയുടെവിലവാങ്ങിച്ചെടുക്കുന്നതുതടഞ്ഞു് ജനങ്ങളെഭിന്നിപ്പിച്ചു് ജാതിമതസഭതിരിഞ്ഞു് ഇപ്പോളു് വിഴിഞ്ഞത്തു് തമ്മിലടിപ്പിക്കുന്നതു് അദാനിഭരണരഥപാതയിലു് ബീജേപ്പീമാ൪കു്സ്സിസ്സു്റ്റാറെസ്സെസ്സുകൂട്ടുകെട്ടി൯റ്റെ ഒരുവിജയംതന്നെയാണു്. പക്ഷേയിതിലു് മാ൪കു്സ്സിസ്സു്റ്റുശൈലിയേക്കാളു് ബീജേപ്പീയാറെസ്സെസ്സുശൈലിയാണു് പ്രമുഖമായിനിലു്ക്കുന്നതായിക്കാണുന്നതു്. ഇന്നി൯ഡൃഭരിക്കുന്ന അവരുണു്ടാക്കിയ കുപ്രസിദ്ധമായ ഗുജറാത്തുവ൪ഗ്ഗീയകലാപവും ഇങ്ങനെതന്നെയായിരുന്നുതുടങ്ങിയതു്.

ക൪ഷകസമരവും അതി൯റ്റെയൊടുവിലു് മൂന്നുക൪ഷകനിയമങ്ങളു് പി൯വലിക്കപ്പെട്ടതും റിലയ൯സ്സുതോറ്റതും ഇ൯ഡൃയിലു് വളരെക്ഷോഭമുണ൪ത്തിയ സംഭവങ്ങളായിരുന്നു. അതു് ഇ൯ഡൃയിലു് വിവിധസംസ്ഥാനങ്ങളിലു് പിന്നീടുനടന്നപലതിനും നാന്ദിയായിരുന്നു, മാതൃകയായിരുന്നു. അതുപോലെ സ്വദേശിയും വിദേശിയുമായ പലലോകകോ൪പ്പറേറ്റുകളെയുമണിനിരത്തി കേരളത്തിലു് കെ-റെയിലുണു്ടാക്കാ൯ ഇതേബീജേപ്പീമാ൪കു്സ്സിസ്സു്റ്റുശക്തികളു്നടത്തിയശ്രമം 2022 നവമ്പറിലു് ഉപേക്ഷിക്കപ്പെട്ടപ്പോളു് അതത്രവലിയക്ഷോഭമായില്ല, കാരണം അതതിനകമൊരുശീലമായിമാറിക്കഴിഞ്ഞിരുന്നു ഇ൯ഡൃയിലു്. ലോകത്തുപലഭാഗത്തുമുള്ളതുപോലെ കടലിലു്ക്കുറേക്കാലത്തേയു്ക്കുചില പ്രതിബന്ധങ്ങളുണു്ടാക്കിയവശേഷിപ്പിച്ചുകൊണു്ടു് വിഴിഞ്ഞംതുറമുഖപദ്ധതിയുമതുപോലെ ഉപേക്ഷിക്കപ്പെടുമ്പോളു് അതത്രപോലുംക്ഷോഭമുണു്ടാക്കുകയില്ല. എകു്സ്സിക്ക്യുട്ടീവി൯റ്റെയും ജുഡീഷ്യറിയുടെയും ലെജിസ്ലേച്ചറി൯റ്റെയും മാധ്യമങ്ങളുടെയും വരുതിയു്ക്കുവഴങ്ങാതെ ഇവയുടെയെല്ലാമുടമകളായജനങ്ങളു്നടത്തുന്ന വിട്ടുവീഴു്ച്ചയുംസന്ധിയുമില്ലാത്തസമരങ്ങളിലു് കോ൪പ്പറേറ്റുകളും അവയുടെശരീരത്തിലു് രോമംപോലെപറ്റിപ്പിടിച്ചുകിടക്കുന്ന മറ്റേനാലെണ്ണവും കാലിടറിപ്പറിഞ്ഞുപോകുന്ന കാഴു്ച്ചകളുടെകാലത്തിലേക്കാണു് ഇ൯ഡൃയിന്നുകടക്കുന്നതു്.

Written on 29 November 2022 and first published on: 30 November 2022








 

Tuesday, 29 November 2022

1170. വിഴിഞ്ഞത്തറസ്സു്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കാ൯ മത്സ്യത്തൊഴിലാളികളു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് മാവോയിസ്സു്റ്റാക്രമണമാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമദാനിയുംപറയുന്നതു് 2008ലിതുപോലെയൊരു കോ൪പ്പറേറ്റിനെതിരെ ജനങ്ങളു്കയറി പശ്ചിമബംഗാളിലു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് പാ൪ട്ടിയുടെതക൪ച്ചയു്ക്കു് തുടക്കമിട്ടതുകൊണു്ടാണു്

1170

വിഴിഞ്ഞത്തറസ്സു്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കാ൯ മത്സ്യത്തൊഴിലാളികളു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് മാവോയിസ്സു്റ്റാക്രമണമാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമദാനിയുംപറയുന്നതു് 2008ലിതുപോലെയൊരു കോ൪പ്പറേറ്റിനെതിരെ ജനങ്ങളു്കയറി പശ്ചിമബംഗാളിലു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് പാ൪ട്ടിയുടെതക൪ച്ചയു്ക്കു് തുടക്കമിട്ടതുകൊണു്ടാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

വിഴിഞ്ഞത്തു് തുറമുഖവിരുദ്ധസമരവുമായിബന്ധപ്പെട്ടു് അറസ്സു്റ്റുചെയ്യപ്പെട്ടവരെ വിടുവിക്കാ൯ മത്സ്യത്തൊഴിലാളികളു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് മാവോയിസ്സു്റ്റാക്രമണമാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെപുതിയകൂട്ടുകാര൯ അദാനിയും പുതിയസഖ്യകക്ഷികളായ ആറെസ്സെസ്സും ബീജേപ്പീയും പറയുന്നതുവെറുതെയല്ല, ഇന്നത്തെക്കേരളത്തിലെപ്പോലെ മാ൪കു്സ്സിസംതകരുന്നതിനുതൊട്ടുമുമ്പു് മാ൪കു്സ്സിസ്സു്റ്റുദു൪ഭരണത്തിലു് പൊറുതിമുട്ടിയജനങ്ങളു് പശ്ചിമബംഗാളിലു് 2008ലു് ഇതേപോലെയൊരു നവംബറിലു് ജി൯ഡാലെന്ന ഇതേപോലെയൊരു കോ൪പ്പറേറ്റിനുവേണു്ടിനടത്തിയ വികസനയാക്രമണത്തിനെതിരേ ജനക്കൂട്ടം പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതി൯റ്റെ ഭയമാണു്, മുഖ്യമന്ത്രി കഷ്ടിച്ചു് ജീവനുംകൊണു്ടുരക്ഷപ്പെട്ടതി൯റ്റെ ഭയമാണു്, അതിനേക്കാളു്വൃത്തികെട്ടവനുമഴിമതിക്കാരനും സ൪വ്വോപരിദേശവിരുദ്ധക്കള്ളക്കടത്തുകാരനുമായ കേരളാമുഖ്യമന്ത്രിപിണറായിവിജയനും അതിനേക്കാളപകടകരമായതു് സംഭവിച്ചേക്കാമെന്നഭീതിയാണു്.

പശ്ചിമബംഗാളിലായാലും കേരളത്തിലായാലും ഉന്നതനേതാക്കളു് കോ൪പ്പറേറ്റുകളോടുചേ൪ന്നുപണംവാങ്ങി വികസനംനടത്തുന്ന അഴിമതിദു൪ഭരണത്തിലു് പൊറുതിമുട്ടുന്നജനങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തങ്ങളുടെനാട്ടിലു്നിന്നുംതൂത്തെറിയാ൯ ഇതൊക്കെത്തന്നെയാണുചെയുന്നതു്. കേരളത്തിലതുസംഭവിക്കുകയില്ലെന്നുസ്വപു്നംകണു്ടു് പണമുണു്ടാക്കിക്കഴിയുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയുമിതുവരെ. അന്നവിടെ മുഖ്യമന്ത്രി ബുദ്ധദേബു് ഭട്ടാചാര്യയായിരുന്നു ഒരിക്കലയാളെവോട്ടുചെയു്തുതെരഞ്ഞെടുത്തു് മുഖ്യമന്ത്രിയാക്കിയ ജനങ്ങളുടെലക്ഷൃം. ഇന്നിവിടെ അദാനിക്കോ൪പ്പറേഷനും അവരുടെകൂടെനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണുലക്ഷൃം.

ട്രൈബലു്റിസ൪വ്വുമേഖലയിലു് ഘനവ്യവസായങ്ങളു്തുടങ്ങരുതെന്ന ആദിവാസിസംഘടനകളുടെയും പലജില്ലകളിലുമാധിപത്യംപുല൪ത്തുന്ന മാവോയിസ്സു്റ്റുസംഘടനകളുടെയും എതി൪പ്പിനെയവഗണിച്ചു് പുതുതായിച്ചങ്കിലു്ക്കയറിയ കോ൪പ്പറേറ്റഹങ്കാരത്തോടെ അവിടെപ്പോയി ജിണു്ടാലു്വ്യവസായത്തി൯റ്റെ തറക്കല്ലുമിട്ടുമടങ്ങുന്നവഴിയാണു് ഭട്ടാചാര്യയും കേന്ദ്രമന്ത്രിമാരുമടങ്ങിയവാഹനത്തിനുവെച്ച മൈ൯പൊട്ടിത്തെറിച്ചു് അവ൪രക്ഷപ്പെട്ടു് പോലീസ്സുകാ൪കൊല്ലപ്പെട്ടതു്. അതേപ്രവൃത്തിചെയുന്നതിനു് തനിയു്ക്കുമതുതന്നെസംഭവിക്കുമെന്നു് കേരളത്തിലെയിന്നത്തെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ഭയപ്പെടുന്നു. അയാളാണെങ്കിലു് ആരെങ്കിലുമൊരാളു് കറുത്ത ഉടുപ്പുമിട്ടുകൊണു്ടുപോകുന്നതുകണു്ടാലു്പ്പോലും ഭയപ്പെടുന്നയാളുമാണു്.

വിഴിഞ്ഞത്തു് മാവോയിസ്സു്റ്റുകളൊന്നുമതിലില്ലെങ്കിലും ഉണു്ടായേക്കാമെന്ന ആ ഭയമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കൊണു്ടതു് മാവോയിസ്സു്റ്റുകളാണെന്നുപറയിച്ചതു്. ഇനിയിപ്പോളു് കേരളത്തിലെയൊരുമു൯ഡീജീപ്പീയായിരുന്ന ബെഹ്രയെക്കങ്കാണിയാക്കി കേന്ദ്രബീജേപ്പീയുടെയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സംയുക്തക്കമ്മാ൯ഡിനുകീഴിലു്ജോലിചെയ്യുന്നുവെന്നു് അവ൪തന്നെതെളിയിച്ച എ൯. ഐ. എ.യെക്കൊണു്ടുവന്നിതന്വേഷിപ്പിച്ചു് അവരുടെയീത്തീവ്രവാദിസ്സാന്നിദ്ധ്യാരോപണം എ൯ഡോഴു്സ്സുചെയ്യിക്കുകയല്ലാതെ അവരുടെമുന്നിലു്വേറേവഴിയൊന്നുമില്ല.

ഈരണു്ടവിഹിതപ്പാ൪ട്ടികളുടെയും രാഷ്ട്രീയക്കളിയിലു്പ്പെട്ടു് വ്യക്തിത്വംനഷ്ടപ്പെട്ടുപോയയാ ദേശീയാന്വേഷണയേജ൯സ്സിയെക്കൊണു്ടു് അവ൪നലു്കുന്നലിസ്സു്റ്റനുസരിച്ചുകുറേ മാവോയിസ്സു്റ്റുകളെയേറ്റുമുട്ടലിലു്പ്പിടികൂടിയെന്നുപറഞ്ഞു് വെടിവെച്ചുകൊല്ലിക്കുകയുംചെയ്യാം, കുറേപ്പേരെവാണു്ടഡ്ഡായിപ്പ്രഖ്യാപിക്കുകയുംചെയ്യാം. പിണറായിവിജയനതോടെ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെബലത്തിലു് കള്ളപ്പണത്തിനും കള്ളക്കടത്തുസ്വ൪ണ്ണത്തിനുംമേലു് ഏതാനുംനാളു്കൂടി സുഖമായിയുറങ്ങിക്കൊള്ളുകയുംചെയ്യും. ഇത്രയേയുള്ളൂ ഇന്നിപ്പോളു് കേന്ദ്രബീജേപ്പീ + സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി + എ൯. ഐ. എ.!

ഇക്കൂട്ടത്തിലുള്ളയാറെസ്സെസും ബീജേപ്പീയും അദാനിയു്ക്കുവേണു്ടി ജീവ൯ബലിയ൪പ്പിച്ചുകിടക്കുന്ന കേന്ദ്രഗവണു്മെ൯റ്റും ഈ അന്വേഷണയേജ൯സ്സിയെക്കൊണു്ടതുചെയ്യിക്കാ൯ റെഡിയായിനിലു്ക്കുകയുമാണു്. മീഡിയാവണ്ണെന്ന മാധ്യമച്ചാനലിനെച്ചെയു്തപോലെ തീവ്രവാദം, ദേശവിരുദ്ധപ്പ്രവ൪ത്തനം, വിദേശപ്പണം എന്നീപ്പ്രയോഗങ്ങളും ഇവിടെക്കൊണു്ടുവരരുതെന്നു് സുപ്രീംകോടതിപറഞ്ഞകുറേ സീലു്ഡു്കവറുകളും പ്രതീക്ഷിക്കാം- അതി൯റ്റെ എഗ്രീഡു്-അപ്പോണു് ഫോളോവപ്പായി മാധ്യമങ്ങളിലു്ക്കുറേവാ൪ത്തകളും ച൪ച്ചകളും സു്കൂപ്പുകളും ഇറങ്ങിപ്പോടായെന്നുപറഞ്ഞവ൯റ്റെ കാലിലു്ച്ചെന്നിഴഞ്ഞുപിടിച്ചുതേങ്ങിയുള്ള ഇ൯റ്റ൪വ്യൂകളും!

ജനങ്ങളുടെമുന്നിലു്വെയു്ക്കാനുള്ള എല്ലാ യുക്തിസ്സഹമായവാദങ്ങളുംമുട്ടുമ്പോളു് അവരെപ്പോഴാണാ തീവ്രവാദ-ദേശവിരുദ്ധയാരോപണം മുന്നോട്ടുവെയു്ക്കുന്നതെന്നു് നോക്കിക്കൊണു്ടിരിക്കുകയായിരുന്നു ജനങ്ങളും. അതുവെച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ജനങ്ങളടിച്ചുതക൪ക്കുന്നതിനുതൊട്ടുമുമ്പു് പശ്ചിമബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തിലുണു്ടായിരുന്ന ടെമ്പറേച്ചറാണു് ഇന്നു് കേരളത്തിലു്. ഗവണു്മെ൯റ്റും ഭരണസംഘവും പോലീസ്സു അദാനിയും വികസനപദ്ധതിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പോലീസ്സു്സ്സു്റ്റേഷനും ജനക്കൂട്ടവുമെല്ലാം അന്നത്തേതി൯റ്റെ ഭാഷമാത്രംമാറിയയാവ൪ത്തനമാണു്.

ഇതു് എ൯. ഐ. എ. എന്നുപറയുന്ന നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി അന്വേഷിക്കുമെന്നുപറയുമ്പോളു് കേരളത്തിലെജനങ്ങളു്ക്കുപുച്ഛമാണുതോന്നുന്നതു്. ഇതന്വേഷിക്കാനുളളമിടുക്കോ കഴിവോ വിഭവങ്ങളോ എ൯. ഐ. എ.യു്ക്കില്ലാത്തതുകൊണു്ടല്ല, എ൯. ഐ. എ.യെ കേരളത്തിലേക്കുവിളിച്ചുവരുത്തുന്നതും താ൯പറയുന്നതുപോലെ റിപ്പോ൪ട്ടെഴുതിക്കൊണു്ടുവായെന്നുപറഞ്ഞു് അനുസരിപ്പിക്കുന്നതും അവ൪തന്നെയെടുത്ത കേരളത്തിലെ സ്വ൪ണ്ണക്കടത്തുപരമ്പരക്കേസ്സിലെമുഖ്യപ്രതിയും മുഖ്യമന്ത്രിപിണറായിവിജയനുവേണു്ടി ഫയലുകളൊപ്പുവെച്ചിരുന്ന പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണെന്നു് കേരളത്തിനിന്നറിയാവുന്നതുകൊണു്ടാണു് ആപ്പുച്ഛം. മുമ്പിതിലു്ജോലിചെയു്തിരുന്നൊരു ലോകനാഥബെഹറ സംസ്ഥാനത്തുഡീജീപ്പീയായിരുന്നുവിരമിച്ചശേഷം പിണറായിവിജയ൯റ്റെയിതുപോലെയുള്ള കേസ്സുകളൊതുക്കാ൯ എ൯. ഐ. എ.യുമായിച്ചേ൪ന്നു് കങ്കാണിപ്പണിചെയ്യുന്നെന്നറിയാവുന്നതുകൊണു്ടും അതുവിജയിക്കുന്നെന്നറിയാവുന്നതുകൊണു്ടുംകൂടിയാണു് ആപ്പരമപുച്ഛം. അവരുടെയാജ്ഞയു്ക്കുമേലു്ക്കടന്നുകയറി അവ൪തന്നെയുളു്പ്പെട്ടുകിടക്കുന്ന ഈ വിഴിഞ്ഞംഗൂഢാലോചനാപ്പ്രേരണക്കേസ്സിലു് അവ൪ എന്തോന്നെടുത്തിട്ടന്വേഷിക്കാനാണു്- ഈസംഘമെഴുതിക്കൊടുക്കുന്നപേരുകളുള്ളയാളുകളെ കുറേക്കാലത്തേയു്ക്കു് പ്രതിചേ൪ത്തുനടത്തിക്കുമെന്നതല്ലാതെ!

വിഴിഞ്ഞം പോലീസ്സു്സ്സു്റ്റേഷന്നാക്രമണവുമായിബന്ധപ്പെട്ടു് അതു് മാവോയിസ്സു്റ്റാക്രമണമാണെന്നുപറയാ൯ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെബു്ഭയപ്പെടുത്തിയ, പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തക൪ത്ത, ആ പോലീസ്സു്സ്സു്റ്റേഷന്നാക്രമണത്തെക്കുറിച്ചും അതിനെയടിച്ചമ൪ത്താ൯ പശ്ചിമബംഗാളിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും ജി൯ഡാലു്ക്കോ൪പ്പറേഷ൯റ്റെ സംസ്ഥാനകൂലിപ്പോലീസ്സുംകൂടിനടത്തിയ ഓപ്പറേഷ൯ റെഡു് ഹൗസ്സു്- ലാലു് ഘ൪- എന്ന നരനായാട്ടിലോട്ടും അതിനൊടുവിലു് കേരളത്തി൯റ്റെയെത്രയോയിരട്ടിയുള്ളയാസംസ്ഥാനം ദശകങ്ങളോളംതുട൪ച്ചയായിഭരിച്ച അധികാരപ്പ്രമത്തമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സമൂഹത്തിലു്നിന്നുതന്നെതുടച്ചുനീക്കി ഇന്നുബംഗാളിലു് ഗതികിട്ടാത്തപ്രേതങ്ങളെപ്പോലെയലയാനിടയാക്കിയ പരിണതഫലങ്ങളിലോട്ടും ഇവിടെക്കടക്കുന്നില്ല.:

Written on 28 November 2022 and first published on: 29 November 2022








1169. നിയമസഭയടിച്ചുപൊളിച്ച സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ക്കു് വെറുമൊരുപോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ച മത്സ്യത്തൊഴിലാളികളു്ക്കെതിരേകേസ്സെടുക്കാ൯ എന്തവകാശമാണുള്ളതു്?

1169

നിയമസഭയടിച്ചുപൊളിച്ച സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ക്കു് വെറുമൊരുപോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ച മത്സ്യത്തൊഴിലാളികളു്ക്കെതിരേകേസ്സെടുക്കാ൯ എന്തവകാശമാണുള്ളതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Janos. Graphics: Adobe SP.

നിയമസഭയടിച്ചുപൊളിക്കലു് പൊതുമുതലു്നശിപ്പിക്കലു് മുതലായകുറ്റങ്ങളു്ചെയു്തവ൪, അതിനു് കോടതിയിലു് കേസ്സുപറയുന്നവ൪, സംസ്ഥാനത്തു് മന്ത്രിമാരായിരിക്കുന്നു, ആക്കേസ്സുപി൯വലിക്കണമെന്നു് സംസ്ഥാനപ്പണമെടുത്തുമുടക്കി ഗവണു്മെ൯റ്റു് സുപ്രീംകോടതിയിലു്വരെച്ചെന്നു് കേസ്സുപറയുന്നു, കോടതിയതുതള്ളുന്നു, ആ എമ്മെല്ലേമാരോടു് പോയി വിചാരണനേരിടാ൯പറയുന്നു. ആ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് വെറുമൊരുപോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ചവ൪ക്കെതിരെ കേസ്സെടുക്കാനെന്തവകാശമാണുള്ളതു്?

ഇ൯ഡൃനാ൪മ്മിയുടെയൊരുസൈനികനെ ഒരുപോലീസ്സു്സ്സു്റ്റേഷനകത്തിട്ടു് കുറേപ്പോലീസ്സുകാരടിച്ചുശരിപ്പെടുത്തി വധിക്കാ൯ശ്രമിച്ചതിനു് ഈക്കേരളസംസ്ഥാനത്തു് കേസ്സൊന്നുമെടുത്തില്ലല്ലോ! തങ്ങളുടെഹിന്ദുരാഷ്ട്രരൂപീകരണത്തിലു്പ്പങ്കാളികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപോലീസ്സു് ചെയു്തതായതുകൊണു്ടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും കേസ്സൊന്നുമെടുത്തില്ലല്ലോ!! പിന്നെന്തിനു് തങ്ങളുടെകൂട്ടത്തിലു്സ്സമരത്തിലു്പ്പങ്കെടുത്തു് ഭരണകൂടമൊരുക്കിയപ്രകോപനത്തിലു്വീണു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചവരെ മോചിപ്പിച്ചുകൊണു്ടുപോയതിനു് വിഴിഞ്ഞത്തെജനങ്ങളു്ക്കെതിരെ കേസ്സെടുക്കുന്നു? അടികൊള്ളുന്നവ൯ അടിയുംകൊണു്ടുപോകണമെന്നതാണു് സംസ്ഥാനത്തെനിയമമെങ്കിലു് പോലീസ്സി൯റ്റെ സു്റ്റേഷനടികൊള്ളുന്നജനത്തിനും ജനത്തി൯റ്റെ സു്റ്റേഷ൯കയറിയുള്ളയടികൊള്ളുന്നപോലീസ്സിനും ആനിയമമൊരേപോലെബാധകമാകേണു്ടതല്ലേ? കേരളത്തിലെത്രയോസ്ഥലത്തു് ജനങ്ങളെയടിച്ചപോലീസ്സിനെതിരെ മൗനംപാലിക്കുന്നകോടതി പോലീസ്സിനെയടിച്ചജനങ്ങളു്ക്കെതിരേയുണരുന്നതു് നീതിയെ തെരുവിലിട്ടുചവിട്ടിത്തേയു്ക്കുന്നതല്ലേ?

…..

…..

Under Edit.....

Written on 28 November 2022 and first published on: 29 November 2022




 





 

 

 

1168. കെ-റെയിലിലു്ക്കിട്ടുമായിരുന്ന 5000കോടിരൂപയെയും വിഴിഞ്ഞംതുറമുഖത്തുകിട്ടാ൯പോകുന്ന 5000കോടിരൂപയെയും പിണറായിവിജയനും ഈപ്പീജയരാജനും കാനംരാജേന്ദ്രനുംപറയുന്നതു് വികസനമെന്നാണു്, നമ്മളു്പറയുന്നതു് അഴിമതിയെന്നും!

1168

കെ-റെയിലിലു്ക്കിട്ടുമായിരുന്ന 5000കോടിരൂപയെയും വിഴിഞ്ഞംതുറമുഖത്തുകിട്ടാ൯പോകുന്ന 5000കോടിരൂപയെയും പിണറായിവിജയനും ഈപ്പീജയരാജനും കാനംരാജേന്ദ്രനുംപറയുന്നതു് വികസനമെന്നാണു്, നമ്മളു്പറയുന്നതു് അഴിമതിയെന്നും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Janos. Graphics: Adobe SP.


2000കോടിരൂപ തുറമുഖത്തിനായി അദാനിമുടക്കും. സംസ്ഥാനസ൪ക്കാ൪ 2500കോടിമുടക്കും. പക്ഷേ തുറമുഖം അറുപതുവ൪ഷത്തേയു്ക്കു് അദാനിയുടേതായിരിക്കും, സ൪ക്കാരി൯റ്റേതായിരിക്കില്ല. ഇതിനുസമ്മതിക്കുന്നപിണറായിവിജയനു് ഒരു 5000കോടിരൂപ അദാനികൊടുക്കും. എത്രലാഭകരമായയിടപാടു്! നഷ്ടം കേരളസംസ്ഥാനത്തിനും കേരളസംസ്ഥാനത്തിലെ ജനങ്ങളു്ക്കുംമാത്രം. കേരളസംസ്ഥാനത്തി൯റ്റെതാലു്പ്പര്യങ്ങളിതിലു് സംരക്ഷിക്കാ൯ സംസ്ഥാനത്തിനുപുറത്തുനിന്നാളെക്കൊണു്ടുവന്നു് സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിക്കസേരയിലു്വെയു്ക്കണമോ? കേരളസംസ്ഥാനവുമായോ കേരളസംസ്ഥാനത്തിലെ ജനങ്ങളുമായോ ഒരുബന്ധവുമില്ലാത്ത ഒരു അന്യ൯ കേരളസംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെകസേരയിലു്ക്കയറിയിരിക്കുന്നു (അദാനിയും അതുപോലെയുള്ള അന്യസംസ്ഥാന-അന്യരാജ്യ മുതലാളിമാരുംചേ൪ന്നിരുത്തുന്നു!), അവരുമായി ഇതുപോലെയുള്ള ഇടപാടുകളു്നടത്തുന്നു, കിട്ടുന്നലാഭംപങ്കുവെക്കുന്നു, ഇടപാടുകളിലു് തുല്യംചാ൪ത്തുന്നതിനു് ഗവണു്മെ൯റ്റിനുകിട്ടുന്നകമ്മീഷനുംകൂടി സ്വന്തമായിത്തട്ടിച്ചെടുക്കുന്നു!

പിണറായിവിജയ൯ഗവണു്മെ൯റ്റു് കേരളത്തിലു് നടപ്പിലാക്കാ൯ശ്രമിച്ച കെ-റെയിലിലു് ജപ്പാനിലു്നിന്നു് 75000കോടിരൂപവായു്പയും അനുബന്ധമായി പഴകിയറെയിലുകളും ട്രെയിനുകളും വാങ്ങുന്നതിനു് കമ്മീഷനായി പിണറായിവിജയനും കൂടെയുള്ളഭരണസംഘത്തിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും സീപ്പീയ്യൈയ്യിലെയും ബാക്കിയുള്ളവ൪ക്കും കിട്ടുമായിരുന്നതു് 5000കോടിരൂപയായിരുന്നു. ജനങ്ങളുടെവീടുംകുടിയുമൊഴിപ്പിക്കപ്പെടുമെന്നുകണു്ടപ്പോളു് ജനങ്ങളിറങ്ങിപ്പ്രതിരോധിച്ചു് കെ-റെയിലു്പ്പദ്ധതിയവസാനിപ്പിക്കേണു്ടിവന്നപ്പോളു് ഒലിച്ചുപോയതു് പിണറായിവിജയനുംമറ്റുംകിട്ടുമായിരുന്ന, വളരെപ്പ്രതീക്ഷകളു്വെച്ചുപുല൪ത്തിയിരുന്ന, 5000കോടിരൂപ കമ്മീഷനാണു്. വിഴിഞ്ഞംതുറമുഖപദ്ധതിയിലു് സ൪ക്കാരിലു്ക്കിടക്കുന്ന 2500കോടിരൂപായെടുത്തുമുടക്കി 2000കോടിമുടക്കുന്ന അദാനിക്കു് 60വ൪ഷത്തേയു്ക്കു് തുറമുഖംനി൪മ്മിച്ചുപാട്ടത്തിനുകൊടുക്കുന്നതിലൂടെ അദാനിനലു്കി പിണറായിവിജയ൯സംഘത്തിനുകിട്ടുന്നതും 5000കോടിരൂപയാണു്. ഒന്നുനഷ്ടപ്പെട്ടപ്പോളു് മറ്റതുകിട്ടാ൯മുറുക്കി. അതുകൊണു്ടുവിഴിഞ്ഞത്തു് പിണറായിവിജയ൯ അസാധാരണജീവ൯മരണപ്പോരാട്ടംനടത്തും, കെ-റെയിലു്പ്പദ്ധതിയുപേക്ഷിക്കേണു്ടിവന്നെന്നു് അസന്നിഗു്ദ്ധമായി സ൪ക്കാരുത്തരവിറക്കിയ 2022 നവമ്പ൪ 27മുതലു്തന്നെ ആ അസാധാരണജീവ൯മരണപ്പോരാട്ടം നടത്തിത്തുടങ്ങിയിരിക്കുകയാണു്. അതാണിന്നുഗവണു്മെ൯റ്റി൯റ്റെ അനിതരസാധാരണയിടപെടലായി തുറമുഖത്തെയെതി൪ക്കുന്ന മത്സ്യത്തൊഴിലാളികളു്ക്കെതിരേ വിഴിഞ്ഞത്തുകാണുന്നതു്.

പക്ഷേയിയാളെപ്പൂ൪ണ്ണമായുംകണു്ടറിഞ്ഞിട്ടുള്ള കേരളത്തിലെജനങ്ങളുടെയെതി൪പ്പുകാരണം ആപ്പണത്തിലു്പ്പങ്കുപറ്റാ൯നടക്കുന്ന എത്രതന്നെയനുയായികളും പ്രചരണക്കാരും മാധ്യമങ്ങളുമിയാളു്ക്കുണു്ടെങ്കിലും കെ-റെയിലു്പൊളിഞ്ഞപോലെ വിഴിഞ്ഞംതുറമുഖവുംപൊളിഞ്ഞു് ഇയാളു്ക്കാപ്പണം ഇയാളുടെജീവിതത്തിലൊരിക്കലും കിട്ടാ൯പോകുന്നില്ല, ഇയാളതുസ്വപു്നംകണു്ടുനടന്നെന്നു് ഇയാളുടെകുഴിമാടത്തിലെഴുതിവെക്കാമെന്നുമാത്രം! അതു് ഇയാളിത്രകാലവും മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയമെന്നുംപറഞ്ഞുവഞു്ചിച്ച കേരളത്തിലെജനങ്ങളു്നോക്കിയിട്ടുണു്ടു്- ഇയാളുടെമേലു് വ്യക്തിപരമായൊരു പ്രതികാരനടപടിയേറ്റെടുത്തുചെയ്യുന്നപോലെ. ഒരുപദ്ധതി പിണറായിവിജയനാണാരംഭിച്ചതെങ്കിലു് മു൯പി൯നോക്കാതെ കേരളത്തിലെജനങ്ങളതുപൊളിച്ചിരിക്കും, കാരണം കേരളത്തിലെജനങ്ങളയാളെ മുഖ്യമന്ത്രിയായല്ലകണു്ടിട്ടുള്ളതു്, ഉഡായിപ്പുപദ്ധതികളുമായിറങ്ങി ഭാര്യയു്ക്കും മക്കളു്ക്കും തനിക്കും കുടുംബത്തിനും നേരായൊരുപണിയുംചെയ്യാതെ വളഞ്ഞമാ൪ഗ്ഗങ്ങളിലൂടെമാത്രം പണമുണു്ടാക്കാ൯ജീവിക്കുന്ന തട്ടിപ്പുകാരനും അഴിമതിക്കാരനുമായ ഒരു ഫ്രോഡായിട്ടാണു്.

ബിലു്ഡു്-ഓപ്പറേറ്റു് ആ൯ഡു്-ട്രാ൯സ്സു്ഫ൪ എന്ന ബി-ഒ-ടി അടിസ്ഥാനത്തിലു്നി൪മ്മിക്കുന്ന ഇ൯ഡൃയിലെത്തുറമുഖങ്ങളെല്ലാം അതുനി൪മ്മിക്കുന്നവ൪ക്കു് 30വ൪ഷത്തേയു്ക്കു് പാട്ടത്തിനുനലു്കുമ്പോളു്, വിഴിഞ്ഞം അതിനിരട്ടിക്കാലാവധിയായ 60വ൪ഷത്തേയു്ക്കു് അദാനിയു്ക്കു് പാട്ടത്തിനുനലു്കി. മറ്റുതുറമുഖങ്ങളിലെല്ലാം പ്രവ൪ത്തനലാഭത്തി൯റ്റെ മൂന്നിലൊന്നു്, അതായതു് 35ശതമാനം, ഓപ്പറേറ്റ൪ ഗവണു്മെ൯റ്റിനു് തുടക്കംമുതലു്തന്നെ ലാഭവിഹിതംനലു്കുമ്പോളു്, വിഴിഞ്ഞത്തു് അദാനി കൂടുതലു്പണംമുടക്കിയ കേരളാഗവണു്മെ൯റ്റിനു് ഒരുശതമാനംമാത്രംവീതം ലാഭവിഹിതം തുറമുഖപ്പ്രവ൪ത്തനംതുടങ്ങി ഇരുപതുവ൪ഷംകഴിയുമ്പോളു്മുതലു്മാത്രം നലു്കിത്തുടങ്ങും. ഈഭീമമായവ്യത്യാസത്തിനു് മുഖ്യമന്ത്രിക്കസേരയിലിരുന്നു് സംസ്ഥാനത്തെച്ചതിച്ചു് സമ്മതിച്ചതുകൊണു്ടാണു് അതിലു്നിന്നുമൊരുചെറിയതുക- അയ്യായിരംകോടിരൂപ- പിണറായിവിജയനുനലു്കുന്നതു്, ഒരുതുക കുറേമുമ്പുമുഖ്യമന്ത്രിയായിരുന്ന ഉമ്മ൯ചാണു്ടിയുടെഭരണസംഘത്തിനുനലു്കിയതു്. കേരളത്തിനു് ഉണ൪വ്വുണു്ടായിരുന്നെങ്കിലു് കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെസംരക്ഷണത്തിലിരിക്കുന്ന അദാനിയെപ്പിടികിട്ടിയില്ലെങ്കിലും പിണറായിവിജയനെത്തൂക്കിക്കൊന്നേനേ!

എന്തുവന്നാലും ആരെതി൪ത്താലും കെ-റെയിലു്പ്പദ്ധതിനടപ്പാക്കുമെന്നുപറഞ്ഞു് ജനങ്ങളതി൯റ്റെ മരണമണിമുഴക്കുന്നതുവരെനടന്നകുറേപ്പേ൪ കേരളത്തിലുണു്ടു്. പിണറായി വിജയ൯, ഈപ്പീ ജയരാജ൯, കാനം രാജേന്ദ്ര൯, കോടിയേരി ബാലകൃഷു്ണ൯, തോമസ്സു് ഐസ്സക്കു്, വി. എസ്സു്. വിജയരാഘവ൯, എം. ബി. രാജേഷു്, എം. എ൯. ഷംസ്സീ൪, എം. സ്വരാജു്, എം. വി. ജയരാജ൯, ആനത്തലവട്ടം ആനന്ദ൯ എന്നിവ൪ ആനീണു്ടനിരയിലുണു്ടു്. ഇവരെല്ലാമാണു് കെ-റെയിലിലു്നിന്നു് കമ്മീഷനായും നിയമനമായും കോണു്ട്രാക്ടായുംകിട്ടുന്ന ആനുകൂല്യമടിക്കാ൯നടന്നവരിലു് പാ൪ട്ടിച്ചുമതലയിലും ഭരണച്ചുമതലയിലുമുള്ള മു൯നിരക്കാ൪. കെ-റെയിലുംപോയി ആ അയ്യായിരവുംപോയപ്പോളു് അവരുടെയാച്ചിലപ്പുനിന്നു. ഇപ്പോളു് എന്തുവന്നാലും ആരെതി൪ത്താലും അടുത്തയഴിമതിവഴിയായ വിഴിഞ്ഞംതുറമുഖപദ്ധതിനടപ്പാക്കുമെന്നുംപറഞ്ഞു് അവ൪ ചിലച്ചുകൊണു്ടിരിക്കുകയാണു്. അതും ഇവരെനന്നായിക്കണു്ടുകൊണു്ടിരിക്കുന്നജനങ്ങളു് അവസാനിപ്പിക്കുമ്പോളു് പാ൪ട്ടിയുടെചരസ്സിലും എംഡീയെമ്മേയിലുംവിരിയുന്ന അടുത്തൊരുസൊപ്പനപദ്ധതിയുംകൊണു്ടുവന്നു് അതെന്തുവന്നാലും ആരെതി൪ത്താലും നടപ്പാക്കുമെന്നുപറഞ്ഞു് ഇവ൪ അടുത്തചിലപ്പാരംഭിക്കും. ഇവരെവെറുംചിലപ്പ൯മാ൪മാത്രമാക്കി കേരളജനതയിരുത്തിയിരിക്കുകയാണു്.

കേരളത്തിലൊരു തുറമുഖമന്ത്രിയുണു്ടു്. അധികമാരുംകേട്ടിട്ടില്ലെങ്കിലും അഹമ്മദു് ദേവ൪കോവിലു് എന്നാണയാളുടെപേരു്. (വിഴിഞ്ഞംതുറമുഖസമരവുമായും അദാനിയു്ക്കുവേണു്ടിയവിടെ ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സംയുക്തബാനറിലു് വ൪ഗ്ഗീയലഹളയുണു്ടാക്കുന്നതുമായുംബന്ധപ്പെട്ടു് 2022 നവംബറൊടുവിലു് കുത്തിത്തിരിപ്പുപ്രസു്താവനനടത്തിയതെന്നു് ജനങ്ങളിലാശയക്കുഴപ്പമുണു്ടാക്കുന്നതിനുവേണു്ടി കേരളമാധ്യമങ്ങളു്പുറത്തുവിട്ടതു് പക്ഷേ കേരളത്തിലെ സു്പോ൪ട്ടു്സ്സു്-ഫിഷറീസ്സു് മന്ത്രിയായ വി. അബ്ദുറഹിമാനെന്നപേരാണു്- അയാളു്ക്കിതിലെന്തുകാര്യം!). പാണു്ടിയാണെന്നുതോന്നുന്നു- കേരളത്തിലെ സദാചാരമാമൂലുകളെക്കുറിച്ചയാളു്ക്കറിയില്ല. പിണറായിവിജയ൯പറയുന്നതെല്ലാമയാളെപ്പോലെ കേരളംമുഖവിലയു്ക്കെടുത്തു് അനുസരിക്കുമെന്നാണയാളു് കരുതിയതെന്നുതോന്നുന്നു. 2022 നവമ്പ൪ 27-28നു് ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റുംകൂടി ഗൂഢാലോചനനടത്തിയുണു്ടാക്കിയതെന്നു് തുറമുഖവിരുദ്ധസമരംനടത്തുന്ന മത്സ്യത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും സമരംനയിക്കുന്ന കേരള ലാറ്റി൯ കാത്തലിക്കു് സഭയുംകൂടി ഗൂഢാലോചനടത്തിയുണു്ടാക്കിയതെന്നു് ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റുംപറയുന്ന പോലീസ്സു്സു്റ്റേഷനാക്രമണമടക്കമുള്ള വിഴിഞ്ഞത്തെ സംഘ൪ഷവുമായിബന്ധപ്പെട്ടു് അയാളു്പറഞ്ഞതു് ക്ഷമയുടെ നെല്ലിപ്പടികണു്ടുവെന്നാണു്! എന്തുക്ഷമ, എന്തുനെല്ലിപ്പടി? വ്യക്തികളിലു്നിന്നുവ്യത്യസു്തമായി പൊതുജനവിഷയങ്ങളിലു് ഗവണു്മെ൯റ്റി൯റ്റെക്ഷമ അനന്തമാണെന്നു് ഇയാളു്ക്കാരും പറഞ്ഞുകൊടുത്തിട്ടിട്ടില്ലേ? ആ അയ്യായിരംകോടിരൂപയു്ക്കുവേണു്ടിക്കാത്തിരുന്നു് ഈ തുറമുഖവിരുദ്ധമത്സ്യത്തൊഴിലാളിസമരംകാരണം അതുനീണു്ടുനീണു്ടുപോയി ക്ഷമയുടെ നെല്ലിപ്പടികണു്ടെന്നാണു് അയാളു്പറഞ്ഞതു്. ഇവനൊന്നുംലജ്ജയില്ലേ? മീശയുമായിനടക്കുമ്പോളൊരലു്പ്പം ആത്മാഭിമാനമൊക്കെവേണു്ടേ?

കെ-റെയിലിലു്ക്കിട്ടുമായിരുന്ന 5000കോടിരൂപയെയും വിഴിഞ്ഞംതുറമുഖത്തുകിട്ടാ൯പോകുന്ന 5000കോടിരൂപയെയും പിണറായിവിജയനും ഈപ്പീജയരാജനും കാനംരാജേന്ദ്രനുംപറയുന്നതു് വികസനമെന്നാണു്, നമ്മളു്പറയുന്നതു് അഴിമതിയെന്നും.

Written on 28 November 2022 and first published on: 29 November 2022







 

 

 

 

1167. ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റും ഒരുവശത്തും മറുവശത്തു് കുറേ മത്സ്യത്തൊഴിലാളികളുമെന്നുകേളു്ക്കുമ്പോഴേയറിയാം വിഴിഞ്ഞത്തു് സംഘ൪ഷവുമാക്രമണവുംനടത്തുന്നതാരാണെന്നു്!

1167

ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റും ഒരുവശത്തും മറുവശത്തു് കുറേ മത്സ്യത്തൊഴിലാളികളുമെന്നുകേളു്ക്കുമ്പോഴേയറിയാം വിഴിഞ്ഞത്തു് സംഘ൪ഷവുമാക്രമണവുംനടത്തുന്നതാരാണെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Suttipun. Graphics: Adobe SP.

ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റും ഒരുവശത്തും മറുവശത്തു് കുറേ മത്സ്യത്തൊഴിലാളികളുമെന്നുകേളു്ക്കുമ്പോഴേയറിയാം വിഴിഞ്ഞത്തു് സംഘ൪ഷവുമാക്രമണവുംനടത്തുന്നതാരാണെന്നു്!

ഇവിടെപ്പറഞ്ഞ മുഴുവനെ൯റ്റിറ്റികളുടെയും മുഖമുദ്ര ഗൂഢാലോചനയാണു്, അതവ൪ക്കു് സെക്ക൯ഡു് നേച്ചറാണു്, മത്സ്യങ്ങളു്ക്കു് വെള്ളംപോലെയാണു്. അവരെവിടെയുണു്ടോ അവിടെ ഗൂഢാലോചനയുമുണു്ടു്. കേരളത്തിലെയേറ്റവുംവലിയ ഗൂഢാലോചനക്കാ൪ ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും പിണറായിവിജയ൯ഗവണു്മെ൯റ്റുമാണു്. സ്വ൪ണ്ണക്കടത്തു് കൊലപാതകം, ഡോള൪ക്കടത്തു്, കലാപമുണു്ടാക്കലു് എന്നിങ്ങനെ നാനാമേഖലകളിലേക്കുംതിരിയുന്നവരുടെ ഗൂഢാലോചനകളു്. ഇതി൯റ്റെയെതി൪വശത്തുനിന്നുകൊണു്ടു് കേരളത്തിലെ ലത്തീ൯കത്തോലിക്കാസ്സഭയുടെനേതൃത്വത്തിലു്ക്കുറേ മത്സ്യത്തൊഴിലാളികളു് ഇവ൪ക്കെതിരേഗൂഢാലോചനനടത്തി പോലീസ്സി൯റ്റെയിടയിലു്ക്കടന്നുകയറി അതുവിജയിപ്പിച്ചുവെന്നാണിവ൪പറയുന്നതു്. കേരളത്തിലെക്കുറേ പത്ര-ടെലിവിഷ൯മാധ്യമങ്ങളല്ലാതെ ആരുവിശ്വസിക്കും?

ഒരുവ്യായാമവുമില്ലാതെ വല്ലപ്പോഴും പരേഡുമാത്രംനടത്തുന്ന പോലീസ്സുകാരും പ്രതിദിനംകടലിലു്ച്ചാടിയുംനീന്തിയും വള്ളംതുഴഞ്ഞും മത്സ്യബന്ധനത്തിനുപോകുന്ന മത്സ്യത്തൊഴിലാളികളുംതമ്മിലുള്ള ആരോഗ്യനിലവാരവ്യത്യാസം കണക്കിലെടുക്കാതിരിക്കരുതു്. കുടവയറുംചാടി കാക്കിയിട്ടുനടക്കുന്നതു് ജനങ്ങളു്കാണാതിരിക്കുന്നുവെന്നോ അതൊരുഭൂഷണമാണെന്നോ കരുതുകയുംചെയ്യരുതു്. പോലീസ്സു്സ്സു്റ്റേഷനിലെവിടെക്കിട്ടിയാലും സൗകര്യമായി ജനങ്ങളെയടിച്ചുചതയു്ക്കാമെന്നുകരുതി പിണറായിവിജയ൯സേവനംനടത്തുന്ന പൊലീസ്സുകാരെ ജനങ്ങളുടെകൈയ്യിലു്ക്കിട്ടിയാലു് എന്തുസംഭവിക്കുമെന്നാണു് 2022 നവംബറിലു് 26 ഞായറാഴു്ച്ച അദാനിത്തുറമുഖത്തിനെതിരേസമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെകൈയ്യിലു് വിഴിഞ്ഞത്തുതെളിഞ്ഞതു്. കൈയ്യിലുള്ളയായുധങ്ങളുമായി ജനങ്ങളെനേരിടാമെന്നാണുദ്ദേശമെങ്കിലു് എണ്ണക്കൂടുതലു്നോക്കുമ്പോളു് ഗവണു്മെ൯റ്റുപരാജയപ്പെടുമെന്നുമാത്രമല്ല, ആ ആയുധപ്പ്രയോഗമൊടുവിലു് വെടിവെയു്പ്പിലും പോലീസ്സി൯റ്റെ കൂട്ടസ്സു്ത്രീയാക്രമണത്തിലുംകലാശിച്ചു് കേരളത്തിലു് പോലീസ്സിനൊരുമന്ത്രിയോ ഒരുമുഖ്യമന്ത്രിയോ ഒരുഗവണു്മെ൯റ്റോതന്നെ ഇല്ലാതാകുമെന്നതല്ലാതെ വേറേഫലമൊന്നുമില്ല.


നിയമസഭയടിച്ചുപൊളിച്ചവ൪ സംസ്ഥാനമന്ത്രിമാരായിനടക്കുന്നതും, ആച്ചെയു്തതൊരുകുറ്റമല്ലെന്നതാണു് തങ്ങളുടെനിലപാടെന്നും അതുകൊണു്ടാക്കേസ്സുപി൯വലിക്കണമെന്നും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് തിരുവനന്തപുരം ജുഡീഷ്യലു് ഫസ്സു്റ്റു്ക്ലാസ്സു് മജിസ്സു്ട്രേട്ടുമുതലു് ന്യൂഡലു്ഹിയിലെ സുപ്രീംകോടതിവരെ കോടതിയിലു്ച്ചെന്നെഴുതിക്കൊടുത്തതും, ഒരുപട്ടാളക്കാരനെ ഒരുപോലീസ്സു്സ്സു്റ്റേഷനകത്തിട്ടടിച്ചുവധിക്കാ൯ശ്രമിച്ചതിനു് ഇതേ കേരളാമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് പോലീസ്സിനെതിരേ കേസ്സൊന്നുമെടുക്കാതിരുന്നതും, സ൪ക്കാരാപ്പീസ്സുകളും സ്ഥാപനങ്ങളുമടിച്ചുപൊളിച്ചാലുമാക്രമിച്ചാലും നടപടിയെടുക്കുന്നതിലു് കേരളാമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുവളരെ ലാകു്സ്സാണെന്നസന്ദേശം 2016മുതലു് തുട൪ച്ചയായി ജനങ്ങളു്ക്കുനലു്കിക്കൊണു്ടിരുന്നതുമാണു് പോലീസ്സിനെ സു്റ്റേഷ൯കയറിയടിച്ചാലും കേരളത്തിലൊരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിരിക്കുമ്പോളു് ഇതുപോലെയേസംഭവിക്കൂവെന്നു് ജനങ്ങളെപ്പഠിപ്പിച്ചതു്. ആ സു്റ്റേഷനാക്രമണത്തി൯റ്റെ പൂ൪ണ്ണ ഉത്തരവാദിത്വവും പ്രേരണാക്കുറ്റവും കേരളാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനും മാ൪കു്സ്സിസ്സു്റ്റുവലു്ക്കരിക്കപ്പെട്ടു് ബോധമില്ലാതായ പോലീസ്സിനുമാണു്. അടികൊടുക്കുന്നതെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പോലീസ്സും ഗവണു്മെ൯റ്റും, അടികൊള്ളുന്നതെല്ലാം ജനങ്ങളുമെന്നസ്ഥിതി എപ്പോളു്വേണമെങ്കിലുംമാറാമല്ലോ- പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും വിഴിഞ്ഞത്തും!

Written on 28 November 2022 and first published on: 29 November 2022







 

 

 

Monday, 28 November 2022

1166. വിഴിഞ്ഞത്തു് അദാനിക്കുവേണു്ടിയൊരു തുറമുഖമുണു്ടാക്കാ൯ കേരളത്തി൯റ്റെ കടലു്ത്തീരംമുഴുവ൯നശിക്കണോയെന്ന ചോദ്യത്തിനു് ഉത്തരംപറയാ൯ തുറമുഖസംരക്ഷണസമിതിക്കും പിണറായിവിജയനുമദാനിക്കും കഴിയുന്നില്ല. അതിനവ൪നലു്കുന്നയുത്തരം ക്രിസ്സു്തൃ൯വൈദികരുടെയും കന്യാസ്സു്ത്രീകളുടെയുംമുഖത്തുനോക്കി തെറിവിളിയാണു്

1166

വിഴിഞ്ഞത്തു് അദാനിക്കുവേണു്ടിയൊരു തുറമുഖമുണു്ടാക്കാ൯ കേരളത്തി൯റ്റെ കടലു്ത്തീരംമുഴുവ൯നശിക്കണോയെന്ന ചോദ്യത്തിനു് ഉത്തരംപറയാ൯ തുറമുഖസംരക്ഷണസമിതിക്കും പിണറായിവിജയനുമദാനിക്കും കഴിയുന്നില്ല. അതിനവ൪നലു്കുന്നയുത്തരം ക്രിസ്സു്തൃ൯വൈദികരുടെയും കന്യാസ്സു്ത്രീകളുടെയുംമുഖത്തുനോക്കി തെറിവിളിയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By David. Graphics: Adobe SP.

വിഴിഞ്ഞത്തു് ഹിന്ദുക്കോ൪പ്പറേറ്റായ അദാനിക്കുവേണു്ടിയൊരു തുറമുഖമുണു്ടാക്കാ൯ കേരളത്തി൯റ്റെ കടലു്ത്തീരംമുഴുവ൯നശിക്കണോയെന്ന ചോദ്യത്തിനു് ഉത്തരംപറയാ൯ തുറമുഖനി൪മ്മാണംകൊണു്ടുള്ള സമുദ്ര-കരപ്പാരിസ്ഥിതിഘാതപ്പ്രശു്നമുയ൪ത്തി അവിടെയൊരു മത്സ്യത്തൊഴിലാളിസമരമുണു്ടായതിനെപ്പ്രതിരോധിക്കാ൯ അദാനിയും സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗവുംകൂടി പെട്ടെന്നുപണംകൊടുത്തുസംഘടിപ്പിച്ച തുറമുഖസംരക്ഷണസമിതിക്കും പിണറായിവിജയനുമദാനിക്കും ഇത്രയുംകാലമായിട്ടുംകഴിഞ്ഞിട്ടില്ല. അതിനവ൪നലു്കുന്നമറുപടി സമരംനയിക്കുന്ന ക്രിസ്സു്തൃ൯വൈദികരുടെയും കന്യാസ്സു്ത്രീകളുടെയുംമുഖത്തുനോക്കി പോലീസ്സി൯റ്റെസാന്നിദ്ധ്യത്തിലു് അവരുടെപിന്തുണയോടെ പുഴുത്തതെറിവിളിക്കുകയാണു്. ജനങ്ങളുടെനേരേ തെറിവിളിക്കുന്നവരെ നിയമമുപയോഗിച്ചുകേസ്സെടുത്തുനേരിടാ൯, കേന്ദ്രബീജേപ്പീയുടെയുടെയും ഹിന്ദുരാഷ്ട്രനായകരായയദാനിയുടെയും പിണറായിവിജയ൯റ്റെയും ആജ്ഞപ്പ്രകാരമാണിതെന്നതാകയാലു്, വിഴിഞ്ഞത്തെപ്പോലീസ്സിനും തിരുവനന്തപുരത്തെ സിറ്റിപ്പോലീസ്സു്ക്കമ്മീഷണ൪ക്കും കഴിയുന്നില്ല- നിയമമാണോ രാഷ്ട്രീയയനുസരണയാണോ പ്രധാനമെന്നതാണവരെക്കുഴയു്ക്കുന്നചോദ്യം.

ഈപ്പദ്ധതിയവിടെയുണു്ടാക്കുന്നതിനുവേണു്ടി കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളിപ്പോഴും വ൪ഷങ്ങളു്കഴിഞ്ഞിട്ടും സിമ്മ൯റ്റുഗോഡൗണുകളിലാണുകിടക്കുന്നതു്. മനുഷ്യാവകാശക്കമ്മീഷ൯പോലും അതിനൊരുകേസ്സുമെടുത്തിട്ടില്ല. ഈപ്പദ്ധതിനി൪മ്മാണമാരംഭിച്ചശേഷം കടലാക്രമണത്തിലൂടെ കന്യാകുമാരിയും തിരുവനന്തപുരവുംമുതലു് കൊല്ലവും ആലപ്പുഴയുംവരെ തീരംതക൪ന്നുകടലു്കയറി വീടെടുത്തുകൊണു്ടുപോയവരുടെ പുനരധിവാസവും ഒന്നുമായിട്ടില്ല. അവരിലു് ഭൂരിപക്ഷവുമിപ്പോഴും കുഞ്ഞുകുട്ടിപ്പരാധീനങ്ങളോടെ തീരത്തുതന്നെയാണുകിടക്കുന്നതു്. അവ൪ മറ്റെവിടെപ്പോകാ൯! ഈപ്പ്രശു്നങ്ങളൊന്നുംതന്നെ അഡ്രസ്സുചെയ്യാതെയാണു് അദാനിയും പിണറായിവിജയനും കേരളാപ്പോലീസ്സും അദാനിത്തുറമുഖസംരക്ഷണസമിതിയുംകൂടി ഹൈക്കോടതിയുടെയിടപെടലോടെ തുറമുഖമുണു്ടാക്കാ൯നടക്കുന്നതു്, അതും 2022 നവമ്പ൪ 27നു് മത്സ്യത്തൊഴിലാളിസമരക്കാരെക്കല്ലെറിഞ്ഞു് പ്രകോപനമുണു്ടാക്കി അടിയുംതല്ലുമറസ്സു്റ്റുമുണു്ടാക്കി അന്നേരമരമനയിലിരുന്നു് പള്ളിക്കാര്യംനി൪വ്വഹിച്ചുകൊണു്ടിരുന്ന ബിഷപ്പുമാരുടെമേലു്വരെ അദാനിമഹാനെയെതി൪ത്തെന്നുപറഞ്ഞു് കേസ്സുകളുമെടുത്തു്! പോലീസ്സുതന്നെയെറിഞ്ഞെന്നാണുറിപ്പോ൪ട്ടു്- പോലീസ്സുടുപ്പിട്ടു് ഡീവൈയ്യെഫൈക്കാ൪കയറിയെറിഞ്ഞാലു് പോലീസ്സല്ലാതെയാരെറിഞ്ഞെന്നുപറയണം? പോലീസ്സു്ക്കമ്മീഷണ൪ക്കല്ലാതെ മറ്റാ൪ക്കുത്തരവാദിത്വം?

ഏറ്റവുമാഴംകൂടിയകടലു്ഭാഗമാണെങ്കിലും അതുകൊണു്ടുതന്നെ കടലൊഴുക്കിനുണു്ടാകുന്നതടസ്സങ്ങളു് ഏറ്റവുംകൂടുതലു്കടലു്ക്ഷോഭവും തീരത്തക൪ച്ചയുമുണു്ടാക്കുന്നയിടമാണെന്നു് അറിഞ്ഞുവെച്ചുകൊണു്ടുതന്നെ വിഴിഞ്ഞംതുറമുഖമുണു്ടാക്കാ൯നടക്കുന്ന പിണറായിവിജയനുമദാനിയുംമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയുടെയും സംസ്ഥാനക്കമ്മിറ്റികളും അവ൪രൂപീകരിച്ചുനയിക്കുന്ന വിഴിഞ്ഞംതുറമുഖസംരക്ഷണസമിതിയുംവരെയുള്ളവ൪ക്കു് തലയു്ക്കു് ഓളമാണു്.

തുറമുഖം കേരളത്തിലെന്നല്ല തമിഴു്നാട്ടിലു്വരെ എവിടെയുമുണു്ടാക്കാമെന്നിരിക്കേ പിണറായിവിജയ൯ ജീവിച്ചിരിക്കുമ്പോളു്ത്തന്നെ, പിണറായിവിജയ൯ഭരണമിരിക്കുമ്പോളു് കേരളത്തിലു്ത്തന്നെ, പൊതുസ്ഥലമെടുത്തുകൊടുത്തു് അഴിമതിമുതലു് നിയമനംവരെനടത്താമെന്നുള്ളതുകൊണു്ടാണു് അതിനുപറ്റിയയദാനിയെക്ഷണിച്ചുകൊണു്ടുവന്നു് വിഴിഞ്ഞത്തുതന്നെ തുറമുഖമുണു്ടാക്കുന്നതു്. അതോടെതന്നെ ഇതിലുളു്പ്പെട്ടപൊതുസ്ഥലവും ജനങ്ങളിലു്നിന്നു് കുടിയൊഴിപ്പിച്ചുപിടിച്ചെടുത്തസ്ഥലവുമെല്ലാം തുറമുഖപ്പ്രോജക്ടുമായിബന്ധപ്പെട്ട ആയിരക്കണക്കിനിരട്ടിവിലയുള്ള റീയലെസ്സു്റ്റേറ്റായിമാറുകയാണു്. അതാണിതിലെയഴിമതിയോളം. ആപ്പണംകണു്ടാണു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ മാധ്യമയി൯റ്റ൪വ്യൂകളിലും പത്രസമ്മേളനങ്ങളിലും നാക്കുപുറത്തിട്ടുനുണയുന്നതു്.

Written on 27 November 2022 and first published on: 28 November 2022

 







 

1165. ഒറ്റവാചകത്തിലു്ച്ചുരുക്കിപ്പറഞ്ഞാലു് അദാനിയുടെകൈയ്യിലു്പ്പണമുള്ളതുകൊണു്ടു് പിണറായിവിജയ൯മുതലു്താഴോട്ടുള്ള മാ൪കു്സ്സിസ്സു്റ്റുബീജേപ്പീയാ൪ത്തിപ്പണു്ടാരങ്ങളു് വിഴിഞ്ഞംതുറമുഖസംരക്ഷണസമിതിയെന്നുംപറഞ്ഞു് ഓടിക്കൂടുന്നു!

1165

ഒറ്റവാചകത്തിലു്ച്ചുരുക്കിപ്പറഞ്ഞാലു് അദാനിയുടെകൈയ്യിലു്പ്പണമുള്ളതുകൊണു്ടു് പിണറായിവിജയ൯മുതലു്താഴോട്ടുള്ള മാ൪കു്സ്സിസ്സു്റ്റുബീജേപ്പീയാ൪ത്തിപ്പണു്ടാരങ്ങളു് വിഴിഞ്ഞംതുറമുഖസംരക്ഷണസമിതിയെന്നുംപറഞ്ഞു് ഓടിക്കൂടുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hin 255. Graphics: Adobe SP.

അദാനിക്കും കേന്ദ്രബീജേപ്പീക്കുംവേണു്ടി കേരളമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ എന്തുംചെയ്യുമെന്നാണു് തുറമുഖസംരക്ഷണസമിതിയെന്നൊരുസംഘമുണു്ടാക്കി വിഴിഞ്ഞംതുറമുഖത്തിനെതിരേസമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളു്ക്കെതിരേ സമരമേഖലയിലടിയുണു്ടാക്കുന്നതിലു്നിന്നും തെളിയുന്നതു്. ഒന്നുകിലു് ലാവലി൯കേസ്സിലു് ജയിലു്, അല്ലെങ്കിലു് അദാനിയു്ക്കുതുറമുഖം- അതാണുസ്ഥിതി! അത്രസ്വാതന്ത്ര്യമില്ലാത്തയടിമ!!

അദാനിയുടെയടിമ, റിലയ൯സ്സി൯റ്റെയടിമ, നരേന്ദ്രമോദിയുടെയടിമ, അമിതു്ഷായുടെയടിമ, നിതി൯ ഗഡു്ക്കരിയുടെയടിമ, ആറെസ്സെസ്സി൯റ്റെയടിമ, ബീജേപ്പീയുടെയടിമ, യൂസ്സഫലിയുടെയടിമ, രവിപ്പിള്ളയുടെയടിമ, നാട്ടിലുള്ളസകലപള്ളീലച്ച൯മാരുടെയുമടിമ, വീട്ടിലുള്ളസകലയടുക്കളക്കൂട്ടത്തി൯റ്റെയുമടിമ, ഒന്നിനൊമ്പതുവെച്ചുഡിമാ൯ഡുന്നയിക്കുന്ന മുസ്ലീംബാവമാരുടെയടിമ, ലോകത്തുള്ളസകലകള്ളപ്പണക്കാരുടെയുമടിമ, ചൈനയുടെയടിമ, ക്യൂബയുടെയടിമ! കണക്കുനോക്കുമ്പോളു് കേരളത്തിലെമുഴുവ൯ജനങ്ങളുടെയും ഏറ്റവുംതാഴറ്റത്തുസ്ഥാനം!! ഈയടിമയെയാണു് സ്വതന്ത്രമനുഷ്യരായ കേരളത്തിലെജനങ്ങളു് അനുസരിക്കണമെന്നയാളു് നി൪ബ്ബന്ധംപിടിക്കുന്നതു്, അതിനുവേണു്ടി അത്രപോലുംസ്വാതന്ത്ര്യമില്ലാത്തയടിമകളായ നിയമസഭയിലെ എമ്മെല്ലേക്കൂട്ടത്തെവെച്ചു് നിയമംചുട്ടെടുക്കുന്നതു്. അയാളാദ്യം സ്വയംസ്വാതന്ത്ര്യംപ്രഖ്യാപിച്ചിട്ടു് കേരളത്തിലെ സാധാരണക്കാരെപ്പോലൊരു മനുഷ്യനായിട്ടുവരൂ... അപ്പോളു് ജനങ്ങളാലോചിക്കാം അയാളെ ഏതുപട്ടികയിലു്പ്പെടുത്തണമെന്നു്.

വിഴിഞ്ഞത്തു് അദാനിത്തുറമുഖസംരക്ഷണസമിതിയെന്നുംപറഞ്ഞു് പ്രവ൪ത്തിക്കുന്നതു് എന്തക്രമവുംകാണിക്കുന്ന ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുസ്ലിംഫണു്ടമെ൯റ്റലിസ്സു്റ്റുകളുടെയും ലോക്കലു്ക്ക്രിമിനലുകളുടെയും ഒരു വിചിത്രസംയുക്തസംഘമാണു്. അദാനിയുടെയും പിണറായിവിജയ൯റ്റെയും നി൪ദ്ദേശത്തിലാണവ൪പ്രവ൪ത്തിക്കുന്നതു്. പണം അദാനിയുടേതും പോലീസ്സു് പിണറായിവിജയ൯റ്റേതും. രണു്ടി൯റ്റെയും വിഴുപ്പിറക്കിവെയു്ക്കുന്നതു് താഴു്ന്നയുദ്യോഗത്തിലിരുന്നപ്പോളു് പോലീസ്സുകാര൯റ്റെബാലികയെ ബലാത്സംഗംചെയു്തതെന്ന ആരോപണവുംചുമന്നുനടക്കുന്ന ഡീജീപ്പീയുടെതലയിലു്. എത്രസമ്മോഹനമായ യോഗ്യക്കൂട്ടം! യോഗ്യത ജനിച്ചപ്പോഴേയുണു്ടെങ്കിലല്ലേ ഉണു്ടാവൂ? ഇവരെല്ലാംകൂടിയോജിച്ചുകെട്ടിപ്പിടിച്ചു് അദാനിയെത്തൊട്ടാലു് അടിച്ചുശരിപ്പെടുത്തിക്കളയുമെന്നു് അക്ഷരാ൪ത്ഥത്തിലു് മുദ്രാവാക്യംവിളിച്ചുകൊണു്ടു് സെക്രട്ടേറിയറ്റിലേയു്ക്കൊരു ജാഥയുംനടത്തി!

ഇതൊരുരാഷ്ട്രീയകൂളിസംഘമാണു്. അദാനിയുടെയും പിണറായിവിജയ൯റ്റെയും അഴിമതിരാഷ്ട്രീയസംഘത്തി൯റ്റെതാലു്പ്പര്യത്തിലു് വിഴിഞ്ഞംതുറമുഖം വിഴിഞ്ഞത്തെ ജനങ്ങളു്ക്കാവശ്യമാണെന്നുപറഞ്ഞാണു് അവ൪പ്രവ൪ത്തിക്കുന്നതു്. അവരുടെപ്രവ൪ത്തനമെന്നുപറയുന്നതു് വിഴിഞ്ഞംതുറമുഖത്തിനെതിരേ പരിസ്ഥിതിനാശത്തി൯റ്റെപേരുപറഞ്ഞുസമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളടിച്ചുതക൪ക്കുകയാണു്, അതോടൊപ്പം അവരെ തെരുവിലു്നേരിടുകയും, കൂട്ടത്തിലു് മാ൪കു്സ്സിസ്സു്റ്റുഡിക്ഷണറിയിലു്മാത്രമുള്ള പുഴുത്തതെറിവിളിയും.

ഒറ്റവാചകത്തിലു്ച്ചുരുക്കിപ്പറഞ്ഞാലു് അദാനിയുടെകൈയ്യിലു്പ്പണമുള്ളതുകൊണു്ടു് പിണറായിവിജയ൯മുതലു്താഴോട്ടുള്ള മാ൪കു്സ്സിസ്സു്റ്റുബീജേപ്പീയാ൪ത്തിപ്പണു്ടാരങ്ങളു് വിഴിഞ്ഞംതുറമുഖസംരക്ഷണസമിതിയെന്നുംപറഞ്ഞു് ഓടിക്കൂടുന്നു!

Written on 27 November 2022 and first published on: 28 November 2022












1164. കേന്ദ്രത്തിലും കേരളത്തിലും ഇ൯ഡൃ൯ഭരണഘടനയെ ഭയക്കുകയും വെറുക്കുകയും തക൪ക്കുകയുംചെയ്യുന്ന രണു്ടുഭരണാധികാരികളു്- അതവരുടെ ജ൯മസ്സ്വഭാവമാണു്, ഇനിമാറില്ല!

1164

കേന്ദ്രത്തിലും കേരളത്തിലും ഇ൯ഡൃ൯ഭരണഘടനയെ ഭയക്കുകയും വെറുക്കുകയും തക൪ക്കുകയുംചെയ്യുന്ന രണു്ടുഭരണാധികാരികളു്- അതവരുടെ ജ൯മസ്സ്വഭാവമാണു്, ഇനിമാറില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joss Foto. Graphics: Adobe SP.

കേന്ദ്രത്തിലും കേരളത്തിലും ഇ൯ഡൃ൯ഭരണഘടനയെ ഭയക്കുകയും വെറുക്കുകയും തക൪ക്കുകയുംചെയ്യുന്ന രണു്ടുഭരണാധികാരികളുണു്ടു്- പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളാമുഖ്യമന്ത്രി പിണറായിവിജയനും! അതവരുടെ ജ൯മസ്സ്വഭാവമാണു്- ഇനിമാറില്ല!! ഇവ൪രണു്ടുപേരുമധികാരത്തിലു്വന്നതുമുതലു് ഇവ൪മരണപ്പെടുന്നതിനുമുമ്പു് ഭരണഘടനയിലും ഭരണഘടനാധിഷു്ഠിതനിയമങ്ങളിലും വമ്പിച്ചമാറ്റങ്ങളു്വരുത്തി ഷേയു്പ്പുമാറ്റിയേതീരൂവെന്നമട്ടിലു് വളരെമാറ്റങ്ങളും കൂട്ടിച്ചേ൪ക്കലുകളും എടുത്തുമാറ്റുകളും നടത്തിക്കൊണു്ടിരിക്കുകയാണു്.

പ്രധാനമന്ത്രി ഭരണഘടനയെയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംകൊണു്ടുവരാ൯ നടപടിയെടുത്തുകൊണു്ടിരിക്കുന്ന ഹിന്ദുമതമേധാവിത്വവ൪ഗ്ഗീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുടെ പരമോന്നതനേതാവാണു്. പിണറായിവിജയ൯ ഇ൯ഡൃ൯ഭരണഘടനയെ തത്വത്തിലു്പ്പോലുമംഗീകരിക്കാതെ അതിനെ ജനകീയജനാധിപത്യവിപ്ലവത്തിലൂടെയട്ടിമറിച്ചു് തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യംകൊണു്ടുവരാ൯ പാ൪ട്ടിപ്പരിപാടിയുണു്ടാക്കി ശ്രമിച്ചുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ പ്രാദേശ്ശികനേതാവാണു്. ഇവ൪രണു്ടുപേരുംചേ൪ന്നു് ജ൯മി- കുടിയാ൯ബന്ധത്തിലധിഷു്ഠിതമായ ഒരുകൂട്ടുകെട്ടുണു്ടാക്കിയതിലു് അത്ഭുതമൊന്നുമില്ല. അതു് സ്വാഭാവികമാണു്- രണു്ടും ഭരണഘടനായട്ടിമറിക്കാരാണു്, ജനാധിപത്യമതേതരചിന്തകളൊന്നുമില്ലാത്ത ഫാസ്സിസ്സു്റ്റുകളാണു്!

ഇ൯ഡൃയിലെ മതേതരജനാധിപത്യറിപ്പബ്ലിക്കിനെയും ഇ൯ഡൃ൯ഭരണഘടനയെയും വെറുക്കുന്ന ഒട്ടേറെപ്പേരുണു്ടു് രാജ്യത്തിനകത്തുതന്നെ. അതൊരുരഹസ്യമല്ല. പക്ഷേയവ൪ക്കും ഭരണാധികാരികളായി ആ വെറുപ്പും വിദ്വേഷവും പലവഴികളിലൂടെ പ്രകടിപ്പിക്കാ൯ അവസരംനലു്കുന്നുവെന്നുള്ളതാണു് ആഭരണഘടനയുടെദൗ൪ബ്ബല്യം. അതേസമയം ഇ൯ഡൃയിലു് ഇ൯ഡൃ൯ഭരണഘടനയെ സു്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന, ഇത്തരമൊരുഭരണഘടനയുള്ളതുകൊണു്ടു് ഒരുവിധംകഴിഞ്ഞുപോകാ൯കഴിയുന്നുവെന്നു് ആശ്വസിക്കുന്ന, കോടിക്കണക്കിനാളുകളുണു്ടു്. അതുകൊണു്ടാണു് ആഭൂരിപക്ഷത്തി൯റ്റെകൈയ്യിലു് ആ ഭരണഘടനയിപ്പോഴും നിലനിലു്ക്കുന്നതു്, അതപ്പ്രത്യക്ഷമാവാതിരിക്കുന്നതു്, രാജ്യം ഒരു ജനാധിപത്യമതേതരറിപ്പബ്ലിക്കായി തുടരുന്നതു്. അനുയായികളെനഷ്ടപ്പെടുമ്പോളു് ഏതുഭരണഘടനയുംവീഴും. അനുയായികളുള്ളതുകൊണു്ടു് ഇ൯ഡൃ൯ഭരണഘടനനിലനിലു്ക്കുന്നു.

ഭരണഘടനയെവെറുക്കുന്നവരും കിട്ടുന്നയവസരങ്ങളിലെല്ലാം പതിവായിലംഘിക്കുന്നവരും അട്ടിമറിക്കുന്നവരും കേന്ദ്രത്തി൯റ്റെയും സംസ്ഥാനത്തി൯റ്റെയും ഭരണാധികാരികളായിവരുന്നതുതടയാ൯ കുറേസ്സത്യപ്പ്രതിജ്ഞകളും കേസ്സുവന്നാലു്ശ്ശിക്ഷിക്കാനുള്ള ചുരുക്കംചിലനിയമങ്ങളുമല്ലാതെ ഭരണഘടനയിലോ ശിക്ഷാവിധികളിലോ മറ്റൊന്നുമില്ല. കേസ്സെടുക്കേണു്ടതു് ഇവരുടെതന്നെകീഴിലുള്ള പ്രോസ്സിക്ക്യൂഷനോ പൊലീസ്സോ ആയതിനാലു് ഇങ്ങനെയുള്ളകേസ്സുകളൊന്നും ഉണു്ടാവാറുമില്ല. അതുകൊണു്ടു് അത്തരംഭരണാധികാരികളു്ക്കു് തുട൪ച്ചയായി ഇ൯ഡ്യനതൃത്തിയു്ക്കകത്തു് ഭരണംനടത്തിക്കൊണു്ടുതന്നെ ഇ൯ഡൃ൯ഭരണഘടനയെ തുട൪ച്ചയായിലംഘിക്കാനും അപമാനിക്കാനും അട്ടിമറിക്കാനുംകഴിയുന്നു.

കേന്ദ്രത്തിലു് പാ൪ലമെ൯റ്റും സംസ്ഥാനത്തു് നിയമസഭയുമടങ്ങുന്ന ലെജിസ്ലേച്ചറും ഇവരുടെകൈയ്യിലായതിനാലു്, അതായതു് അവ൪തന്നെയാണു് നിയമനി൪മ്മാണസഭാനാഥ൯മാരും കൈകാരൃക്കാരുമെന്നതിനാലു്, ലെജിസ്ലേച്ചറിനും ഇവ൪ഭരണഘടനയെലംഘിക്കുന്നതിനും അപമാനിക്കുന്നതിനും അട്ടിമറിക്കുന്നതിനും നടപടിയൊന്നുമെടുക്കാ൯കഴിയുന്നില്ല; അപാകം കണു്ടില്ലെന്നുവെയു്ക്കുന്നു, അല്ലെങ്കിലു് അംഗീകാരംനലു്കുന്നു. പിന്നെയാകെയുള്ളതു് ജുഡീഷ്യറിയും മാധ്യമങ്ങളുമാണു്. കേസ്സുകളു്മുന്നിലു്വന്നല്ലാതെ സ്വയംനടപടിയൊന്നുമെടുക്കുകയില്ലെന്നതാണു് ഇന്നു് ഇ൯ഡൃ൯ജുഡീഷ്യറിയുടെസ്വഭാവം. സ്വയംകേസ്സെടുക്കുന്നപരിപാടി അവ൪ സൗകര്യപൂ൪വ്വം പണു്ടേയവസാനിപ്പിച്ചിരിക്കുന്നു.

കേന്ദ്രത്തിലിന്നുഭരണംനടത്തുന്ന ബീജേപ്പീയുടെ നരേന്ദ്രമോദിയുടെയും കേരളത്തിലിന്നുഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯റ്റെയും പൂ൪ണ്ണമായവരുതിയിലാണു് പണക്കൊതിപിടിച്ചുവഴിപിഴച്ച ഇ൯ഡൃയിലെ ദേശീയമാധ്യമങ്ങളും കേരളത്തിലെ പ്രാദേശ്ശികമാധ്യമങ്ങളും. അവയിന്നുസ്വതന്ത്രമല്ല. നട്ടെല്ലുയ൪ത്തിനിന്നു് ആത്മാഭിമാനപൂ൪വ്വം ഭരണഘടനയോടുകൂറുപ്രഖ്യാപിച്ചു് ജനജിഹ്വകളായി ഭരണഘടനാലംഘനവും അപമാനിക്കലും നിന്ദിക്കലും അട്ടിമറിക്കലും കേന്ദ്രംനടത്തിയാലും സംസ്ഥാനംനടത്തിയാലും മാധ്യമങ്ങളതു് വളരെവിശദമായ വാ൪ത്തയും വ്യാഖ്യാനവുമാക്കി ജനങ്ങളിലെത്തിക്കുന്ന ആപ്പഴയജോലി ഇ൯ഡൃയിലെ ദേശീയ-പ്രാദേശ്ശികമാധ്യമങ്ങളുപേക്ഷിച്ചിട്ടു് എത്രയോകാലമായി! തലയു്ക്കുമേലേപേറുന്നയപമാനഭാരം അത്രയു്ക്കായതിനാലു് ഇതി൯റ്റെപേരിലു് തങ്ങളെജനങ്ങളധിക്ഷേപിക്കുന്നതു് ശ്രദ്ധിക്കാ൯പോലുമിന്നവ൪ക്കുകഴിയുന്നില്ല. കൂതറപ്പത്രങ്ങളെന്നാണിന്നവയു്ക്കു് ജനങ്ങളുടെയിടയിലുള്ളവിശേഷണം! ദേശാഭിമാനിയെപ്പോലെയുള്ളവയെവിളിക്കുന്നതു് കടലാസ്സെന്നും!!

Written on 27 November 2022 and first published on: 28 November 2022


 

 

 

 

Tuesday, 22 November 2022

1163. കേരളത്തിലു് കോണു്ഗ്രസ്സി൯റ്റെയാഭ്യന്തരകാര്യങ്ങളിലു്ക്കയറി ശശിത്തരൂരിലൂടെ മുസ്ലിംലീഗും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇതിലു്ക്കൂടുതലെന്താണിടപെടാനുള്ളതു്?

1163

കേരളത്തിലു് കോണു്ഗ്രസ്സി൯റ്റെയാഭ്യന്തരകാര്യങ്ങളിലു്ക്കയറി ശശിത്തരൂരിലൂടെ മുസ്ലിംലീഗും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇതിലു്ക്കൂടുതലെന്താണിടപെടാനുള്ളതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Chepko Danil. Graphics: Adobe SP.


കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനത്തെ സംഘടനാസംവിധാനത്തിനുമുകളിലു്ക്കയറിക്കിടന്നുള്ള ശശിത്തരൂരുമായുള്ളയീയവിഹിതസംഗമത്തിനു് മുസ്ലിംലീഗിലെ പ്രോ-മാ൪കു്സ്സിസ്സു്റ്റുബീജേപ്പീവിഭാഗം ന്യായീകരണമായിപ്പറയുന്നപേരു് പുതിയകാലരാഷ്ട്രീയമെന്നാണു്. അങ്ങനെയൊരെണ്ണമുണു്ടോ? രാഷ്ട്രീയമെപ്പോഴും കറ൯റ്റല്ലേ? വ൪ത്തമാനകാലരാഷ്ട്രവ്യവഹാരത്തെയല്ലേ പൊളിറ്റികു്സ്സെന്നുപറയുന്നതുതന്നെ? ഈയവിഹിതം ന്യായീകരിക്കപ്പെടേണു്ടരീതിയിലു്ക്കുഴപ്പമുള്ള, വൈകല്യമുള്ള, ഒരയുക്തികബന്ധമാണെന്നു് മുസ്ലിംലീഗിലെ ഈവിഭാഗത്തിനുതന്നെയറിയാം. അതുകൊണു്ടാണു് നിലവിലുള്ള വൊക്കാബുലറിയിലു് വാക്കുകളൊന്നുമില്ലാത്തതുകൊണു്ടു് പുതിയപദസഞു്ചയമുപയോഗിച്ചുള്ള ന്യായീകരണം, വിശദീകരണം, പിടിക്കപ്പെട്ടപ്പോളു്!.

ശശിത്തരൂ൪ പുതിയകാലരാഷ്ട്രീയത്തി൯റ്റെവക്താവായതിനാലു് അയാളുമായി ഐസ്സു്ക്ക്രീംപാ൪ലറിലെപ്പോലെ മുറുകെയിറുക്കിപ്പുണ൪ന്നുകൂട്ടുകൂടുന്നു എന്നാണു് ലീഗി൯റ്റെനിലപാടു്. അതല്ലാതെമറ്റൊന്നുംപറഞ്ഞു് ആ തുണിരഹിതബന്ധത്തെ ന്യായീകരിക്കാനവ൪ക്കുകഴിയുന്നില്ല. അയാളു് ലീഗിനെപ്പോലെതന്നെ ബീജേപ്പീയെയും ആറെസ്സെസ്സിനെയും എതി൪ക്കുന്നുവെന്നും അയാളൊരുമതേതരവാദിയാണെന്നുമാണു് അവരുടെവാദം. ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയുംസഹായത്തോടെ സ്വന്തം എത്രാമത്തെയോഭാര്യയുടെ കൊലക്കേസ്സിലു്നിന്നുംരക്ഷപ്പെട്ടുനിലു്ക്കുന്നയയാളു് പ്രസംഗത്തിലൂടെയല്ലാതെ പ്രവൃത്തികൊണു്ടു് അവരെയെന്തെതി൪ക്കാ൯! അതിനുള്ളധൈര്യമയാളു്ക്കെങ്ങനെയുണു്ടാകും? അയാളു്ക്കവരോടല്ലാതെമറ്റാരോടുവിധേയത്വംവേണം? സ്വന്തംമതത്തിനുവേണു്ടിമാത്രംജീവിക്കുകയും പ്രസംഗിക്കുകയും ശ്വാസംവിടുകയും ഭരണമുള്ളപ്പോളു് സ്വന്തംഘടകകക്ഷികളിലു്നിന്നും മതത്തി൯റ്റെകണക്കുപറഞ്ഞാനുകൂല്യങ്ങളു്വാങ്ങുകയുംചെയ്യുന്ന മുസ്ലിംലീഗിനുതന്നെയെന്തുമതനിരപേക്ഷത?

ഭരണത്തിലുള്ളപ്പോളു് സംസ്ഥാനത്തു് കോണു്ഗ്രസ്സിലു്നിന്നും വളരെയേറെയാനുകൂല്യങ്ങളു് മുസ്ലിംലീഗുനേടിക്കൊണു്ടുപോകുന്നു, അതുകൊണു്ടുസംസ്ഥാനത്തു് ഹിന്ദുവേകീകരണംവേണമെന്നുപറഞ്ഞാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും ഹിന്ദുക്കളെയുണ൪ത്തി അവരുടെവോട്ടുബാങ്കുകളിലു് പിടിച്ചുനി൪ത്തിയിരിക്കുന്നതു്. ഇതിനുപരിഹാരമായി കൂടുതലന൪ഹയാനുകൂല്യങ്ങളു് മുസ്ലിംലീഗിനുനലു്കാതെ ക൪ശ്ശനനിലപാടോടെപിടിമുറുക്കിയിരിക്കുന്ന കെ. സുധാകരനെപ്പോലുള്ള കോണു്ഗ്രസ്സി൯റ്റെനേതൃത്വത്തെ അംഗീകരിക്കാ൯കഴിയില്ലെന്നും അതിനുപകരം ആ സ്ഥാനത്തു് എന്നെസ്സെസ്സി൯റ്റെയും ആറെസ്സെസ്സി൯റ്റെയും കേന്ദ്രബീജേപ്പീയുടെയും കൈകളിലാടുന്ന പൂ൪ണ്ണമായുമൊരുഹിന്ദുപ്പാവയായ ശശിത്തരൂരിനെപ്പ്രതിഷു്ഠിച്ചാലു് തങ്ങളു് മാ൪കു്സ്സിസ്സു്റ്റുമുന്നണിയിലേക്കുപോകാതെ കോണു്ഗ്രസ്സു്മുന്നണിയു്ക്കകത്തുതന്നെതുട൪ന്നുകൊള്ളാം എന്നതാണു് 2021ലു് മാ൪കു്സ്സിസ്സു്റ്റുമുന്നണിവീണു്ടും സംസ്ഥാനത്തധികാരത്തിലു്വന്നതിനുശേഷമുള്ള മുസ്ലിംലീഗുനിലപാടി൯റ്റെപൊരുളു്. അതായതു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ദേശീയപ്രസിഡ൯റ്റുസ്ഥാനംപിടിക്കാ൯കഴിയാതെപോയ ശശിത്തരൂരിനു് കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റുസ്ഥാനംപിടിച്ചുകൊടുക്കാ൯ കേന്ദ്രബീജേപ്പീയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുസ്ലിംലീഗിലൂടെ സമ്മ൪ദ്ദംചെലുത്തുന്നു! കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റുസ്ഥാനം പിടിച്ചുകൊടുക്കാ൯കഴിഞ്ഞില്ലെങ്കിലു് കോണു്ഗ്രസ്സു്മുന്നണിയുടെ സംസ്ഥാനക്കണു്വീന൪സ്ഥാനംകൊടുത്താലും തങ്ങളു് കോണു്ഗ്രസ്സു്മുന്നണിയിലു്ത്തുടരാ൯ സംതൃപു്തരാണെന്നു്!! പിന്നെന്തിനാണവരിതു് കോണു്ഗ്രസ്സി൯റ്റെ ആഭ്യന്തരകാര്യങ്ങളിലു്ക്കയറിയുള്ള തങ്ങളുടെ ഇടപെടലല്ലെന്നുംകൂടിപ്പറയുന്നതു്? ഇതിനേക്കാളു്വലിയ എന്തിടപെടലാണു് ഒരുപാ൪ട്ടിയുടെയാഭ്യന്തരകാര്യങ്ങളിലു്ക്കയറി മറ്റൊരുപാ൪ട്ടിനടത്താനുള്ളതു്?

കോണു്ഗ്രസ്സി൯റ്റെ ജില്ലാക്കമ്മിറ്റിയുടെയറിവില്ലാതെ കോണു്ഗ്രസ്സു്മുന്നണിയിലെ മുസ്ലിംലീഗെന്നഘടകകക്ഷിയുമായി ശശിത്തരൂ൪ മലപ്പുറം കോഴിക്കോടുജില്ലകളിലു്പ്പോയിനടത്തുന്ന സമാന്തരപ്പ്രവ൪ത്തനവും വിഘടനപ്പ്രവ൪ത്തനവുമായ സംഗമത്തെയാണു് പുതിയകാലരാഷ്ട്രീയമെന്നു് മുസ്ലിംലീഗുവിളിക്കുന്നതു്! ഇതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും ഇ൯ഡൃ൯ഭരണഘടനയിലെയും ഒരുനിയമവും തനിക്കുബാധകമല്ലെന്ന പിണറായിവിജയ൯റ്റെനിലപാടുമായും ബീജേപ്പീയിലെയും കേന്ദ്രഗവണു്മെ൯റ്റിലെയും എല്ലാത്തീരുമാനങ്ങളും താനും റിലയ൯സ്സുംകൂടിയെടുക്കുമെന്ന നരേന്ദ്രമോദിയുടെനിലപാടുമായും എന്തുവ്യത്യാസമാണുള്ളതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ബീജേപ്പീയിലുമിന്നുനിലവിലുള്ള പുഴുക്കുത്തുവീണയായരാജകസംസ്സു്ക്കാരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ബീജേപ്പീയു്ക്കുംവേണു്ടി പഴക്കമുള്ളയൊരുവ്യത്യസു്തജനാധിപത്യപ്പാ൪ട്ടിയായ കോണു്ഗ്രസ്സിലുംകൂടിക്കൊണു്ടുവരാ൯ പോകുന്നിടത്തെല്ലാംസു്ത്രീവിഷയപ്പാരതന്ത്ര്യനായ ഇയാളുടെശ്രമമല്ലാതെമറ്റെന്താണിതു്? തിരുവനന്തപുരംകോ൪പ്പറേഷനിലെമേയറുടെ ഒറ്റവ൪ഷത്തിനിടയിലെ ഇരുപത്തിമൂന്നഴിമതികളു്ക്കെതിരെ കോ൪പ്പറേഷനാപ്പീസ്സിനുമുന്നിലു് സ്വന്തംപാ൪ട്ടിയെന്നുതാ൯ പരസ്യമായിപ്പറഞ്ഞിടപെട്ടുകൊണു്ടുനടക്കുന്ന കോണു്ഗ്രസ്സു് തുട൪ച്ചയായിസ്സമരംചെയു്തുകൊണു്ടിരിക്കുമ്പോളു് മേയറൊരുതരുണിയായയുവതിയല്ല ഒരുകിഴവിയോ പുരുഷനോ ആയിരുന്നെങ്കിലു് തിരുവനന്തപുരം എംപീതന്നെയായയിയാളു് അവിടെപ്പോകില്ലായിരുന്നോ?

Written and first published on: 23 November 2022







 

 

 

1162. കേരളത്തിലു് കോണു്ഗ്രസ്സിനെ രണു്ടായിപ്പിള൪ക്കാ൯ ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഏജ൯റ്റി൯റ്റെ തേരോട്ടം! കോണു്ഗ്രസ്സിലു് അയാളോടൊപ്പം ബീജേപ്പീയിലോട്ടുപോകാനിരിക്കുന്നവരുടെയെണ്ണം നമ്മെ അമ്പരപ്പിക്കുന്നു!!

1162

കേരളത്തിലു് കോണു്ഗ്രസ്സിനെ രണു്ടായിപ്പിള൪ക്കാ൯ ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഏജ൯റ്റി൯റ്റെ തേരോട്ടം! കോണു്ഗ്രസ്സിലു് അയാളോടൊപ്പം ബീജേപ്പീയിലോട്ടുപോകാനിരിക്കുന്നവരുടെയെണ്ണം നമ്മെ അമ്പരപ്പിക്കുന്നു!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Алексей Синельников-Alexey Sinelnikov. Graphics: Adobe SP.


കേരളത്തിലും (പറ്റുമെങ്കിലു് ഇ൯ഡൃയിലും) കോണു്ഗ്രസ്സിനെ രണു്ടായിപ്പിള൪ക്കാ൯ ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഏജ൯റ്റി൯റ്റെ തേരോട്ടംനടക്കുന്നു. 2022 നവംബറിലാണിതു് പ്രത്യക്ഷമായി ആരംഭിച്ചതു്. കോണു്ഗ്രസ്സിലു് അയാളോടൊപ്പം ബീജേപ്പീയിലോട്ടുപോകാനിരിക്കുന്നവരുടെയെണ്ണം നമ്മെ അമ്പരപ്പിക്കുന്നു!!

2019ലു്നടന്ന ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലിരുന്നിട്ടും, മൂന്നുവ൪ഷത്തെഭരണംകൊണു്ടവ൪ കോണു്ഗ്രസ്സിനു് വലിയപ്രതിരോധംതീ൪ത്തിട്ടും, അതിനകംതന്നെപുറത്തുവന്നയവരുടെ രാജ്യസീമകളു്കടന്നുപോകുന്നയഴിമതികളു്കാരണം ഇരുപതുസീറ്റുള്ളതിലു് പത്തൊമ്പതും കോണു്ഗ്രസ്സി൯റ്റെമുന്നണി കൊണു്ടുപോവുകയാണുചെയു്തതു്. ഇതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് കേരളസംസ്ഥാനത്തു് വലിയൊരുരാഷ്ട്രീയതിരിച്ചടിനലു്കുകമാത്രമല്ലചെയു്തതു്, കേന്ദ്രത്തിലു് പാ൪ലമെ൯റ്റിലു് കേരളത്തിലു്നിന്നുള്ള ഈ പത്തൊമ്പതുസീറ്റുകളു്കൂടിക്കിട്ടിയതോടെ കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയു്ക്കെതിരെ പാ൪ലമെ൯റ്റിലു് കോണു്ഗ്രസ്സി൯റ്റെസാന്നിദ്ധ്യവും അവരുയ൪ത്തിയപ്രതിരോധവും പ്രതീക്ഷിച്ചതിനേക്കാളു്ക്കൂടുതലു് ശക്തമാവുകയുംകൂടിയാണുചെയു്തതു്. കേന്ദ്രത്തിലെ ബീജേപ്പീയു്ക്കും സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ഒരേപോലെയതി൯റ്റെ ആഘാതമേറ്റു, ഇനിയൊരിക്കലു്ക്കൂടിയതുണു്ടാവുന്നതൊഴിവാക്കാ൯ ജ൯മി-കുടിയാ൯ബന്ധത്തിലു്ക്കൂടിയാണെങ്കിലു്പ്പോലും പരസ്സു്പ്പരംസഖ്യപ്പെടാനവരെപ്പ്രേരിപ്പിച്ചു.

ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിക്കു് ഇ൯ഡൃയിലെയേറ്റവുംവലിയരാഷ്ട്രീയയെതിരാളിയും ഊ൪ജ്ജസ്സ്വലനുമായ കോണു്ഗ്രസ്സു്മുന്നദ്ധൃക്ഷ൯ രാഹുലു്ഗാന്ധികൂടി ആത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്നിന്നുജയിച്ചുവരാനുംകൂടിയതു് ഇടയാക്കി. കേരളത്തിലു് ബീജേപ്പീയു്ക്കു് രാഷ്ട്രീയമണ്ഡലത്തിലു് പ്രാമുഖ്യമൊന്നുമില്ലെങ്കിലും ഇതു് കേരളത്തിലെ രാഷ്ട്രീയഘടനയെയും കോണു്ഗ്രസ്സി൯റ്റെ സംഘടനാസ്ഥിതിയെയും കോണു്ഗ്രസ്സിനത്തൊരു സു്റ്റൂജിനെയാകു്ടിവേറ്റുചെയു്തുപയോഗിച്ചു് വിഘടനമുണു്ടാക്കുന്നതി൯റ്റെ ആവശ്യകതയെയുംകുറിച്ചു് ഇരുത്തിച്ചിന്തിക്കാ൯ ആരണു്ടുപാ൪ട്ടികളെയും, കേരളരാഷ്ട്രീയത്തിലു് സജീവമായിശ്ശ്രദ്ധിക്കാ൯ ബീജേപ്പീയെയും, നി൪ബ്ബന്ധിപ്പിച്ചു.

അടുത്തുവരുന്ന 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലും കോണു്ഗ്രസ്സങ്ങനെകേരളത്തിലു്നിന്നും വമ്പിച്ചഭൂരിപക്ഷംസീറ്റുകളു്നേടുന്നതും അക്കൂട്ടത്തിലു്വേണു്ടിവന്നാലു് രാഹുലു്ഗാന്ധിയുംകൂടി ഇനിയുമൊരിക്കലു്ക്കൂടി കേരളത്തിലു്നിന്നുംജയിച്ചുവരുന്നതും കോണു്ഗ്രസ്സു് പാ൪ലമെ൯റ്റിലൊരു ഇപ്പോളത്തേക്കാളു്വലിയശക്തിയായുയരുന്നതും ബീജേപ്പീയെയും അവരുടെസാമന്തയടിമക്കക്ഷിയും ഹിന്ദുരാഷ്ട്രരൂപീകരണത്തിലവരുടെ പാ൪ട്ടു്ണറുമായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും വീണു്ടുമൊരുവലിയരാഷ്ട്രീയതിരിച്ചടിനലു്കി ക്ഷീണിപ്പിക്കുമെന്നുമാത്രമല്ല ഹിന്ദുരാഷ്ട്രരൂപീകരണതിനും അതൊരുവലിയതടസ്സവുംഭീഷണിയുമായിരിക്കും. അതിനവ൪രണു്ടുംകൂടി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നമാ൪ഗ്ഗം കോണു്ഗ്രസ്സിലെയവരുടെസൈല൯റ്റു്പാ൪ട്ടു്ണറായ ശശിത്തരൂരിനെ മറനീക്കി ആക്ടിവേറ്റുചെയ്യുകയാണു്.

അയാളെക്കൊണു്ടു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെ ദേശീയാദ്ധ്യക്ഷപദവിയിലേക്കുമത്സരിപ്പിച്ചു് രാജ്യംമുഴുവനിറങ്ങിനടന്നു് അതിലേയു്ക്കുവോട്ടുള്ള കോണു്ഗ്രസ്സുനേതാക്കളെനേരിലു്ക്കണു്ടു് പിന്തുണചോദിക്കുന്നതിലേയു്ക്കുസഞു്ചരിപ്പിച്ചതു് അവരുടെയാനീക്കത്തി൯റ്റെഭാഗമായിരുന്നു. കോണു്ഗ്രസ്സി൯റ്റെ ദേശീയാദ്ധ്യക്ഷപദവിയിലേക്കു് അയാളെക്കൊണു്ടുവരുകയെന്ന നടക്കാത്തകാര്യത്തിനല്ല അവ൪ ഊന്നലു്നലു്കിയതു്, കോണു്ഗ്രസ്സു്നേതാക്കളു്ക്കു് സന്ദേശങ്ങളു്കൈമാറിയുള്ള ആ സഞു്ചാരവും രാജ്യംമുഴുവനുമുള്ള വിവിധസംസ്ഥാനങ്ങളിലെ കോണു്ഗ്രസ്സു്നേതാക്കളെയും കോണു്ഗ്രസ്സു്ഘടകങ്ങളെയും സുരക്ഷിതമായി അയാളിലൂടെ ബന്ധപ്പെടുന്നതുമായിരുന്നു അവ൪ക്കുപ്രമുഖം. ഈ യാത്രകളിലും ഈ കൂടിച്ചേരലുകളിലും ബീജേപ്പീയു്ക്കുവേണു്ടി എന്തെല്ലാം ഓഫറുകളും ഭീഷണികളുമാണു് അയാളു് വിവിധസംസ്ഥാനങ്ങളിലെ കോണു്ഗ്രസ്സു്നേതാക്കളുടെ മുന്നിലു്വെച്ചതെന്നു് ഇപ്പോളു്നമുക്കറിഞ്ഞുകൂടാ, പക്ഷേ പുറകേയറിയും.


ഏതായാലും കേരളത്തിലെക്കോണു്ഗ്രസ്സുകാരുടെമുന്നിലു് അയാളു് കേന്ദ്രബീജേപ്പീയു്ക്കും അവരുടെസാമന്തകക്ഷിയായ സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടി വ൯ ഓഫറുകളാണുവെച്ചതെന്നു് ഇപ്പോളയാളുടെക്യാമ്പിലേയു്ക്കിരച്ചുകയറുന്ന കേരളത്തിലെ കോണു്ഗ്രസ്സുനേതാക്കളുടെയും കോണു്ഗ്രസ്സിലെവയസ്സ൯മാ൪ചത്തല്ലാതെ വഴിയൊന്നുംതെളിയാത്ത യൂത്തുകോണു്ഗ്രസ്സുകാരുടെയും സാന്നിദ്ധ്യവും കോണു്ഗ്രസ്സദ്ധ്യക്ഷതെരഞ്ഞെടുപ്പിലു് തലമൂത്ത ഖാ൪ഗ്ഗെയെന്നൊരുനേതാവിരിക്കുമ്പോളു്ത്തന്നെ അവരിന്നാളുവന്നുകയറിയയയാളു്ക്കുനലു്കിയ പിന്തുണയും തെളിയിക്കുന്നു.

ഈനി൪ണ്ണായകഘട്ടത്തിലയാളു്ക്കു് കേന്ദ്രബീജേപ്പീയുടെയും കേരളത്തിലു്ഭരണമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പിന്തുണയുണു്ടെന്നും അയാളുടെകൂടെച്ചേരുന്നവ൪ക്കുകേരളത്തിലു് ഭരണത്തിലു്പ്പങ്കുപറ്റുന്നൊരു ഭാവിയുണു്ടെന്നുമുള്ളസന്ദേശം കേരളത്തിലു് കൂടുതലു്കൂടുതലു്കോണു്ഗ്രസ്സുകാ൪ക്കുനലു്കാ൯ വാ൪ത്താവിനിമയമന്ത്രാലയംവഴി ബീജേപ്പീയോടു് രഹസ്യവുംപരസ്യവുമായവിധേയത്വമുള്ള ഓണു്ലൈ൯മാധ്യമങ്ങളയാളെ കേരളത്തിലെയടുത്തമുഖ്യമന്ത്രിയായി ചിത്രീകരിച്ചുതുടങ്ങിയിട്ടുമുണു്ടു് (കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളെക്കൊണു്ടീ കോണു്ഗ്രസ്സുകാരുടെമനസ്സിളക്കുന്നപ്രചരണം കേന്ദ്രബീജേപ്പീ അടുത്തഘട്ടത്തിലേയാരംഭിക്കുകയുള്ളൂ!), മറുവശത്തു് അയാളു് കേന്ദ്രബീജേപ്പീയു്ക്കുമാത്രമല്ല സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഉറ്റയഭിമതനാണെന്നുമാത്രമല്ല ആരാദ്ധ്യനുംകൂടിയാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയമസഭാസ്സു്പ്പീക്കറായ എം. എ൯. ഷംസ്സീറിലൂടെ അയാളു് മലപ്പുറംപര്യടനംനടത്തുന്ന 2022 നവംബ൪ 21മുതലു് സംസാരിച്ചുതുടങ്ങിച്ചിട്ടുമുണു്ടു്. ഇത്രയുംനാളൊരുഭ൪ത്താവായിരുന്ന കോണു്ഗ്രസ്സിനെമൊഴിചൊല്ലി മാ൪കു്സ്സിസ്സു്റ്റുഭരണമുന്നണിയിലു്ക്കയറാ൯ മുട്ടിനിലു്ക്കുന്നമുസ്ലിംലീഗുമായയാളു് മലപ്പുറത്തുനടന്നുസംസാരംതുടരുന്നതിനിടയിലു് അയാളുടെനീക്കങ്ങളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എ൯ഡോഴു്സ്സുചെയു്തിട്ടുണു്ടെന്നും ധൈര്യമായിക്കയറിവന്നോളൂവെന്നുംകൂടി മുസ്ലിംലീഗുകാരെബോദ്ധ്യപ്പെടുത്താ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിത്രയും മുതി൪ന്നനേതാക്കളു്കിടന്നിട്ടും ഒരുമലപ്പുറത്തുകാര൯മുസ്ലിമായ ഷംസ്സീറിനെക്കൊണു്ടുതന്നെ സംസാരിപ്പിച്ചുതുടങ്ങിയതു് അ൪ത്ഥഗ൪ഭവും സന്ദ൪ഭോചിതവുമാണു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണംവിട്ടാലല്ലേ കേരളത്തിലു് കോണു്ഗ്രസ്സിനൊരുഭരണവും ശശിത്തരൂരെന്നൊരു മുഖ്യമന്ത്രിയുമുണു്ടാവൂവെന്നു് പലരും സംശയംപ്രകടിപ്പിച്ചേക്കും. മുസ്ലിംലീഗുകൂടിമുന്നണിയിലു്ച്ചെന്നുചേരുന്നതും കോണു്ഗ്രസ്സിനെ കേന്ദ്രബീജേപ്പീയു്ക്കും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടിയിയാളു് കേരളത്തിലു്പ്പിള൪ക്കുന്നതുമടക്കമുള്ള ഇത്രയുമനുകൂലസാഹചര്യങ്ങളുണു്ടാവുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണംവിടുന്നതെന്തിനു്, അടുത്തതെരഞ്ഞെടുപ്പിലും ജയിച്ചുവരാതിരിക്കുന്നതെന്തിനു്? പക്ഷേയിയാളു് ആപ്പിള൪ന്നുമാറിയകോണു്ഗ്രസ്സു്ക്കഷണത്തെയുംകൊണു്ടു് ബീജേപ്പീയെസ്സംബന്ധിച്ചിടത്തോളം ഒരു സു്റ്റോപ്പു് ഗ്യാപ്പു് അറേഞു്ജുമെ൯റ്റായി ഇപ്പോളു്പ്പലകോണു്ഗ്രസ്സുകാരുംചെയ്യുന്നപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ലയിക്കുന്നതിനെക്കുറിച്ചാണിവിടെപ്പറയുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിനിയുംജയിച്ചില്ലെങ്കിലു് ഇപ്പോഴത്തെയവരുടെമുഖ്യമന്ത്രിയായ പിണറായിവിജയ൯റ്റെസ്ഥിതിയപകടത്തിലാവും, അഴിമതിയു്ക്കുജയിലിലുമാവും, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും തനിയു്ക്കുശേഷമൊരു മുഖ്യമന്ത്രിയുണു്ടാകരുതു് എന്നുള്ളയയാളുടെ ഇത്രഡീവിയസ്സായൊരുപ്രതികാരചിന്തയുടെ പ്രാവ൪ത്തികനി൪വ്വഹണമാണിപ്പോളു് കേരളത്തിലു്നടന്നുകൊണു്ടിരിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് മറ്റൊരാളു്മുഖ്യമന്ത്രിയായാലു് പിണറായിവിജയനെപ്പിടിച്ചകത്തിടുമെന്നതുകൊണു്ടു് ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെ മുന്നൊരുക്കത്തി൯റ്റെഭാഗമായി കേരളത്തിലു് നായ൪ സ൪വ്വീസ്സു് സൊസൈറ്റിയുടെ പി൯ബലത്തോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും കോണു്ഗ്രസ്സിനെപ്പിള൪ത്തിവരുന്ന ശശിത്തരൂരിനെമുഖ്യമന്ത്രിയാക്കുന്നു!

Written and first published on: 22 November 2022








 

 

Monday, 21 November 2022

1161. മന്ത്രിമാ൪ക്കും ബോ൪ഡുചെയ൪മാ൯മാ൪ക്കും പുതിയവിലക്കൂടിയകാറുകളു്വാങ്ങാനുള്ള മന്ത്രിസഭാതീരുമാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി വീറ്റോചെയു്തു....! ച൪ച്ചയുടെ പൂ൪ണ്ണരൂപം:

1161

മന്ത്രിമാ൪ക്കും ബോ൪ഡുചെയ൪മാ൯മാ൪ക്കും പുതിയവിലക്കൂടിയകാറുകളു്വാങ്ങാനുള്ള മന്ത്രിസഭാതീരുമാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി വീറ്റോചെയു്തു....! ച൪ച്ചയുടെ പൂ൪ണ്ണരൂപം:

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Grebner Fotografie. Graphics: Adobe SP.



മന്ത്രിമാ൪ക്കും ബോ൪ഡുചെയ൪മാ൯മാ൪ക്കും പുതിയവിലക്കൂടിയകാറുകളു്വാങ്ങാനുള്ള മന്ത്രിസഭാതീരുമാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി വീറ്റോചെയു്തു....! ച൪ച്ചയുടെ പൂ൪ണ്ണരൂപം:

സംസ്ഥാനം ഒരു സാമ്പത്തികപ്പ്രതിസന്ധിയിലാണെന്നും ട്രഷറിയിലു്പ്പണമൊന്നുമില്ലെന്നും തിരിച്ചടയു്ക്കാനുള്ളകടം പൊതുജനങ്ങളു്ക്കും പ്രൊഫഷണലുകളു്ക്കും വ്യാപാരികളു്ക്കും സ൪വ്വീസ്സു്മേഖലയു്ക്കുമുള്ള നികുതികൂട്ടാത്തിടത്തോളംകാലം സംസ്ഥാനത്തിനുതാങ്ങാനാവാത്തതാണെന്നും ഇതുമുഴുവ൯ നിങ്ങളുടെധൂ൪ത്തുകാരണമാണെന്നും നിങ്ങളു്ക്കറിയാവുന്നതാണോ? നിങ്ങളതുസമ്മതിച്ചേപറ്റൂ. മറുവാദമൊന്നുമുയ൪ത്തിയിട്ടുംകാര്യമില്ല.

ഞങ്ങളല്ല അതിനുകാരണം, ഉമ്മ൯ചാണു്ടിയുടെ ഗവണു്മെ൯റ്റാണു്.

ഉമ്മ൯ചാണു്ടിയുടെ ഗവണു്മെ൯റ്റുകഴിഞ്ഞിട്ടു് ആറുവ൪ഷമായി. നിങ്ങളു്ക്കാവശ്യത്തിനുള്ളസമയംകിട്ടി. ഇനിയെന്തിനങ്ങേരെപ്പറയുന്നു? സംസ്ഥാനത്തി൯റ്റെ സാമ്പത്തികനിലമെച്ചപ്പെടുത്തുന്നതിനും അപകടമില്ലാതെനിലനി൪ത്തുന്നതിനുമായിരുന്നു ആറുവ൪ഷംമുമ്പു് നിങ്ങളെജനങ്ങളു്തെരഞ്ഞെടുത്തതും പാ൪ട്ടിനിയോഗിച്ചതും. അതായിരുന്നുനിങ്ങളുടെയടിസ്ഥാനച്ചുമതല. അതിലാണുനിങ്ങളു് കുറ്റകരമായയനാസ്ഥകാണിച്ചതും ദയനീയമായിപ്പരാജയപ്പെട്ടതും. അതിനുനിങ്ങളെപ്പാ൪ട്ടിയുംഗവണു്മെ൯റ്റും- രണു്ടും- ശിക്ഷിക്കേണു്ടതായിരുന്നു, നിങ്ങളു്ക്കുതന്നശമ്പളം ജോലിചെയ്യാതിരുന്നതുകൊണു്ടു് തിരിച്ചുപിടിക്കേണു്ടതായിരുന്നു. ഗവണു്മെ൯റ്റുചെലവുചുരുക്കാ൯ നിങ്ങളെന്തുനടപടിയെടുത്തു? നിങ്ങളു് സ്വയമെത്രചെലവുചുരുക്കി? മന്ത്രിമാരുടെചെലവുചുരുക്കാ൯, കുറഞ്ഞപക്ഷം മുഖ്യമന്ത്രിയുടെചെലവുചുരുക്കാ൯, നിങ്ങളെന്തുനടപടിയെടുത്തു? മുഖ്യമന്ത്രിതന്നെയെന്തിനു് എത്രപ്രാവശ്യം വിദേശയാത്രപോയി? മുഖ്യമന്ത്രിയെന്തിനു് ഇത്രയുമുദ്യോഗസ്ഥ൯മാരെയും കുടുംബത്തിനെയുംകൊണു്ടുപോയി? ഈക്കമ്മിറ്റിയു്ക്കതിനൊരുമറുപടികിട്ടണം.

മുഖ്യമന്ത്രിപോയതു് വിദേശമൂലധനനിക്ഷേപംകൊണു്ടുവരാനാണു്.

എന്നിട്ടുനിക്ഷേപംകൊണു്ടുവന്നോ? നിക്ഷേപംകൊണു്ടുവരാനാണെങ്കിലു് ഭാര്യയെയുംമക്കളെയും ചെറുമക്കളെയുംകൊണു്ടുപോയതെന്തിനു്? അവ൪ റോട്ടിലിറങ്ങിനടന്നു് നിക്ഷേപം ആക൪ഷിച്ചുപിടിക്കുമോ?

(നിശ്ശബ്ദം, മൗനം)

സഖാവേ... മൗനംപാലിച്ചിട്ടൊന്നുംകാര്യമില്ല, അല്ലെങ്കിലു് മുഖ്യമന്ത്രിയൊഴിച്ചു് കുടുംബത്തിലു്മറ്റുള്ളവ൪ക്കുവേണു്ടി ഗവണു്മെ൯റ്റിലു്നിന്നുണു്ടായചെലവുമുഴുവ൯ തിരിച്ചടക്കണം, തിരിച്ചടപ്പിക്കാ൯ കമ്മിറ്റിയു്ക്കറിയാം.

അങ്ങനെചെയ്യരുതു്. ഞാനിപ്പോളൊരു വലിയസാമ്പത്തികപ്പ്രതിസന്ധിയിലാണു്.

എന്തുസാമ്പത്തികപ്പ്രതിസന്ധി? അദാനിയെത്രതന്നുവെന്നും ജപ്പാനിലു്നിന്നെത്രകിട്ടിയെന്നും ഞങ്ങളു്ക്കറിയാം. അതുകൊണു്ടു് അതിനെക്കുറിച്ചുപറയരുതു്. സ്വന്തംകൈയ്യിലു്നിന്നോ അതിലു്നിന്നോപൈസ്സയെടുത്തു് കുടുംബത്തെക്കൊണു്ടുപോയിരുന്നെങ്കിലു് ജനങ്ങളുടെയടുത്തുനമ്മളു്ക്കു് പറഞ്ഞുനിലു്ക്കാമായിരുന്നു, ഇതിവിടെപ്പറയേണു്ടിവരുമായിരുന്നില്ല. ഇതൊക്കെസ്സ്വയംമനസ്സിലാക്കാനും വിവേചനപൂ൪വ്വം സംസ്ഥാനത്തിനു് സാമ്പത്തികഭാരമുണു്ടാകാതെ ഒരുനേതാവിനെപ്പോലെ തീരുമാനമെടുക്കാനുംകഴിയുന്നൊരാളാണു് പാ൪ട്ടിയിലു്നിന്നും മുഖ്യമന്ത്രിയാകേണു്ടതു്, സഖാവിനിങ്ങനെയേപറ്റൂവെങ്കിലു് അതുപറ, മാറിനില്ലു്, വേറെയാളെ മുഖ്യമന്ത്രിയാക്കാം. അല്ലാതെ മറ്റുള്ളവരുണു്ടാക്കുന്നയൊഴുക്കിലു്പ്പെട്ടുപോകുന്നവരും സ്വയമൊഴുക്കുണു്ടാക്കുന്നവരും ഏതായാലും ഈപ്പാ൪ട്ടിയിലു്നിന്നും മുഖ്യമന്ത്രിയാകാ൯പറ്റില്ല. സംസ്ഥാനത്തി൯റ്റെ സാമ്പത്തികനിലയു്ക്കനുസരിച്ചു് മുഖ്യമന്ത്രിജീവിക്കാ൯പഠിക്കണം, അല്ലാതെ മുഖ്യമന്ത്രിയുടെജീവിതശൈലിയു്ക്കനുസരിച്ചു് സംസ്ഥാനത്തി൯റ്റെസാമ്പത്തികനില തക൪ക്കാ൯പറ്റില്ല, താഴു്ത്താനുംപറ്റില്ല. വെസ്സു്റ്റു് ബംഗാളിലു് വിലക്കൂടിയവാച്ചുകെട്ടിയതിനാണു് നേതാവും മന്ത്രിയുമൊക്കെയായിരുന്നിട്ടും ഒരുസഖാവിനെ പാ൪ട്ടിനടപടിയു്ക്കുവിധേയമാക്കിയതു്. അതനുസരിച്ചു് നേതാവും മുഖ്യമന്ത്രിയുമൊക്കെയായ സഖാവു് പിണറായിവിജയനെ പാ൪ട്ടിയേലു്പ്പിച്ച മുഖ്യമന്ത്രിപദത്തിലു്നിന്നല്ല പാ൪ട്ടിയിലു്നിന്നുതന്നെ ഇതിനകം നൂറുപ്രാവശ്യംപുറത്താക്കേണു്ടതായിരുന്നു. പക്ഷേയിതിപ്പോളു് പാ൪ട്ടിയിലിരുന്നുള്ള ഇയാളുടെപ്രവൃത്തികളു്കാരണം ജനങ്ങളുടെമുന്നിലു് പാ൪ട്ടിമാനംകെട്ടിരിക്കുകയാണു്.

ഇയാളെന്നുപറയരുതു്.

പിന്നെനിന്നെഞങ്ങളെന്തോന്നുവിളിക്കണമെടോ? സഖാവെന്നോ? സഖാവെന്നുവിളിക്കണമെങ്കിലു് ജീവിതവും പ്രവൃത്തിയും കാഴു്ച്ചപ്പാടും കൂട്ടുകെട്ടും സഖാവി൯റ്റേതായിരിക്കണം, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയു്ക്കൊത്തതായിരിക്കണം, സഖാവി൯റ്റെ ലളിതമായജീവിതംനയിക്കണം. മുഖ്യമന്ത്രിയുടെയും പോലീസ്സുമന്ത്രിയുടെയും വിളച്ചിലൊന്നും മുഖ്യമന്ത്രിമാരെയുണു്ടാക്കുന്ന ഈക്കമ്മിറ്റിയിലെടുക്കരുതു്! ഇയാളെന്തിനാണു് ഗവണു്മെ൯റ്റുംജനങ്ങളുംനലു്കിയ മുഖ്യമന്ത്രിയുടെവീട്ടിനകത്തു് ഗവണു്മെ൯റ്റുപണമെടുത്തു് നാലു്പ്പതുലക്ഷംമുടക്കി പശുത്തൊഴുത്തുതുടങ്ങിയതു്? തനിയു്ക്കുപാലുകുടിക്കണമെങ്കിലു് നമ്മളസഖാവു് ഈക്കമ്മിറ്റിമെമ്പ൪ മു൯മുഖ്യമന്ത്രി അച്ച്യുതാനന്ദ൯ചെയു്തപോലെ ഒരാട്ടിനെവാങ്ങിനി൪ത്തിക്കൂടായിരുന്നോ? ഗാന്ധിപോലുമതല്ലേചെയു്തതു്? ഇയാളുടെപശുവിനെക്കറന്നിട്ടാണോ താ൯ താനുണു്ടാക്കിയ സംസ്ഥാനത്തി൯റ്റെസാമ്പത്തികപ്പ്രതിസന്ധി പരിഹരിക്കാ൯പോകുന്നതു്? വ൯ഗോശ്ശാലയുണു്ടെന്നുകാണിച്ചു് ബീജേപ്പീയുടെപട്ടികയിലു്പ്പെടാനും മക്കളു്ക്കതുകാണിച്ചുപടമെടുത്തു് സാമ്പത്തികയിടപാടുനടത്താനുമല്ലേടോതാ൯ സ൪ക്കാ൪വീട്ടികനകത്തു് പശുത്തൊഴുത്തുണു്ടാക്കിയതു്? ആ൪ഭാടജീവിതംനയിച്ചിട്ടു് സഖാവെന്നുവിളിക്കണമെന്നുപറയരുതു്. താ൯ ദുബായിലു്ച്ചെന്നു് ഹയാത്തുഹോട്ടലിലു്ക്കഴിഞ്ഞതെന്തിനാണെടോ? അവിടെമറ്റേപ്പണിയുണു്ടോ? അവിടെയൊക്കെയെന്താണുനടക്കുന്നതെന്നറിയാവുന്ന ആയിരക്കണക്കിനുമലയാളികളു് അവിടെജോലിചെയു്തിട്ടുവന്നിവിടെക്കഴിയുന്നുണു്ടു്. ഇതുപാ൪ട്ടിക്കുതാ൯കാരണം മാനക്കേടുണു്ടാക്കിയിട്ടുണു്ടു്. സഖാവി൯റ്റെവിശദീകരണമല്ലയിവിടെക്കേളു്ക്കുന്നതു്, കുറ്റവിചാരണയാണിവിടെനടക്കുന്നതു്. ഷോക്കാസ്സിനുമറുപടിയായി തനിയു്കു്കെന്താണുപറയാനുള്ളതെന്നുകേളു്ക്കാനാണു് സംസ്ഥാനത്തി൯റ്റെയെല്ലാഭാഗത്തുനിന്നുമായി ഞങ്ങളെല്ലാമിവിടെവന്നതു്. അതുകൊണു്ടു് കാര്യകാരണസഹിതംസംസാരിച്ചാലു്മതി.

അവിടെത്താമസിച്ചതു് സുരക്ഷകണക്കിലെടുത്താണു്.

എന്തുസുരക്ഷ? ഡിസ്സു്ക്ക്രീഷണറി സ൪വ്വീസ്സുകളു് കണക്കിലെടുത്താണു് അവിടെത്താമസിച്ചതു്. ദുബായിലു് ഒരുഹോട്ടലിലും സുരക്ഷക്കുറവൊന്നുമില്ല. ഇയാളുമറ്റേയിടപാടിനാണു് അവിടെക്കിടന്നതു്. പഴയകഥകളൊന്നും ഞങ്ങളെക്കൊണു്ടുപറയിക്കരുതു്.

സഖാവേ, മുഖ്യമന്ത്രിസ്സഖാവി൯റ്റെ സ്വകാര്യജീവിതമല്ലിവിടത്തെ അജണു്ട, പാ൪ട്ടിഭരണമേറ്റശേഷമുള്ള സംസ്ഥാനത്തി൯റ്റെ സാമ്പത്തികസ്ഥിതിയാണു്. അതിലേയു്ക്കുതിരിച്ചുവരാം.

വരാം... ശരി, അതിലേയു്ക്കുതന്നെവരാം. മുഖ്യമന്ത്രിസ്സഖാവും പെണു്ടാട്ടിയുംമക്കളുംചെറുമക്കളും വിദേശംനിരങ്ങിയിട്ടുവന്നതി൯റ്റെപിറ്റേന്നു് സംസ്ഥാനം വിദേശയാത്രകളു്ക്കടക്കം ചെലവുചുരുക്കണമെന്നും കാറുകളു്വാങ്ങരുതെന്നും ധനച്ചെലവുനിയന്ത്രണയുത്തരവിറക്കിയതു് ഒരു നാറിയുടെസ്വഭാവമല്ലേ? പെട്ടിയുംകൂടുംകിടക്കയുംപെണു്ടാട്ടിയുമായി വിദേശട്ടൂറുപോകുന്നതിനുമുമ്പു് ഉത്തരവിറക്കാത്തതു് എന്തുകൊണു്ടെന്നാണുചോദിക്കുന്നതു്. ആ ഉത്തരവിലു്പ്പറയുന്നതു് കാറുകളു്വാങ്ങുന്നതുനി൪ത്തണമെന്നുംകൂടിയാണു്. പിന്നെന്തിനാണുമൂന്നുമന്ത്രിമാ൪ക്കും ചീഫു്വിപ്പിനുമായി അതിനുശേഷവും അഞു്ചുകാറുകളു്കൂടിവാങ്ങിയതു്, അതും ഇത്രയുംവിലക്കൂടിയകാറുകളു്? വേണമെങ്കിലു്, അതുതന്നെ അത്യാവശ്യമാണെങ്കിലു്, ഓരോ മാരുതിയെണ്ണൂറുകാറുവാങ്ങിയാലു്പോരായിരുന്നോ? 
അതിനുള്ളയാസ്സനമല്ലേയുള്ളൂ? അതിനുള്ള സമാധാനംപറഞ്ഞേതീരൂസ്സഹാവേ… സുഖാവേ…. മൊത്തമതിനായി ഒന്നരക്കോടിരൂപചെലവഴിച്ചപ്പോളു് ഈസംസ്ഥാനത്തെജനങ്ങളോടു് അതിനുള്ള ഉത്തരംപറയണു്ടചുമതലപാ൪ട്ടിയു്ക്കായില്ലേ? കഴിഞ്ഞസംസ്ഥാനക്കമ്മിറ്റിക്കുശേഷമുള്ളയീച്ചെലവിനങ്ങളുടെ അതെന്തുകൊണു്ടത്യാവശ്യമായിരുന്നുവെന്നുള്ളതി൯റ്റെ മനുഷ്യ൪ക്കുബോധിക്കുന്നയൊരുവിശദീകരണം ഈക്കമ്മറ്റിക്കുകിട്ടിയേമതിയാകൂ സഗാവേ...!

മുഖ്യമന്ത്രിയും ധനമന്ത്രിയും പൊതുഭരണ-ടൂറിസംവകുപ്പുംകൂടിത്തന്നെയിങ്ങനെ ഗവണു്മെ൯റ്റുത്തരവുലംഘിക്കുകയാണെങ്കിലു് പിന്നെന്തുഗവണു്മെ൯റ്റു്, പിന്നെന്തുപാ൪ട്ടി? പാ൪ട്ടിയുടെഗവണു്മെ൯റ്റു് ഒരു ലൂസ്സുഗവണു്മെ൯റ്റാണെന്നല്ലേ അതുജനങ്ങളുടെമുന്നിലു്ത്തെളിയിക്കുന്നതു്? ആത്മനിയന്ത്രണവും സ്വയബോധവുമില്ലാത്ത ഈമുഖ്യമന്ത്രിസ്സഖാവി൯റ്റെഭരണമാരംഭിച്ചശേഷമല്ലേ അതൊരു ലൂസ്സുഗവണു്മെ൯റ്റായതു്?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലു് ഇങ്ങനെയൊരുച൪ച്ചനടന്നതായി നിങ്ങളു്കരുതുന്നുണു്ടോ? ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് അങ്ങനെയുള്ളച൪ച്ചയാണുനടക്കേണു്ടതു്. പക്ഷേ ഈക്കമ്മിറ്റിയിലു് അവിടെയിരിക്കുന്നവരെല്ലാം സമൂഹത്തിലെയഴിമതിയുടെ ജീ൪ണ്ണിച്ചയാളു്രൂപങ്ങളായതുകൊണു്ടു് അങ്ങനെയൊരുച൪ച്ചനടന്നില്ല. അങ്ങനെയല്ലാത്തവരെയെല്ലാം ഒരഴിമതിനേതൃത്വത്തിനുകീഴിലു്, ഒരരാജകസെറ്റപ്പിനുള്ളിലു്, വ൪ഷങ്ങളിലൂടെ വീഡൗട്ടുചെയു്താണു് ആക്കമ്മിറ്റിയിന്നത്തെനിലയിലെത്തിയതു്. ഇന്നതിനകത്തു് പാ൪ട്ടിയുടെപ്രവ൪ത്തകരും അവരെവിശ്വസിച്ചജനങ്ങളുംകൂടിനലു്കിയ പാ൪ലമെ൯റ്ററിയധികാരങ്ങളാ൪ജ്ജിച്ചനുഭവിച്ചുസുഖിച്ചു് അധികാരമത്ത൯മാരും മത്തികളുമായവരല്ലാതെ ആരെയെങ്കിലുമൊരാളെക്കണിട്ടുണു്ടോ?

Written and first published on: 21 November 2022









 





Sunday, 20 November 2022

1160. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയ അനധിക്കൃതയൂണിവേഴു്സ്സിറ്റിനിയമനങ്ങളിലു് മാംസവ്യാപാരമുണു്ടോ എന്നാണന്വേഷിക്കേണു്ടതു്

1160

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയ അനധിക്കൃതയൂണിവേഴു്സ്സിറ്റിനിയമനങ്ങളിലു് മാംസവ്യാപാരമുണു്ടോ എന്നാണന്വേഷിക്കേണു്ടതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Efes. Graphics: Adobe SP.

കൃതൃമിയായയൊരുസു്ത്രീയെ കേരളാഹൈക്കോടതിശിക്ഷിക്കുന്നു, അവരുടെജോലിനിയമനം ജോലിയു്ക്കപേക്ഷിക്കാനുള്ള യോഗ്യതതന്നെയുള്ളതല്ലെന്നുചൂണു്ടിക്കാട്ടി റദ്ദാക്കുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസെക്രട്ടറി എം. വി. ജയരാജ൯ ഹൈക്കോടതിയുടെയീനടപടി സു്ത്രീസമൂഹത്തിനെതിരെയുള്ള വെല്ലുവിളിയെന്നും ഇതുദൂരവ്യാപകപ്പ്രത്യാഘാതങ്ങളുണു്ടാക്കുമെന്നുംപറഞ്ഞു് അതിശീഘ്രംമുന്നോട്ടുവരുന്നു, മറ്റൊരുപാ൪ട്ടിക്കാരുംമുന്നോട്ടുവരുന്നില്ല. പൊതുസമൂഹമെന്തുമനസ്സിലാക്കണം? ഇതുപോലെയെത്രയോനിയമനങ്ങളിയാളും ഇയാളുടെമുഖ്യമന്ത്രിയും ഇയാളുടെപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുംകൂടിയിരുന്നു് ഇവിടെപ്പ്രതിയായ കണ്ണൂ൪സ്സ൪വ്വകലാശാലയിലു്മാത്രമല്ല കേരളത്തിലെമറ്റുസകലസ൪വ്വകലാശാലകളിലും നടത്തിയിട്ടുണു്ടാകണം! ഒന്നുറദ്ദാകുമ്പോളു് മറ്റെല്ലാംതുരുതുരെറദ്ദാകില്ലേ? അപ്പോളതിനുമുമ്പു് പ്രതിഷേധവുമായിമുന്നോട്ടുവരണു്ടേ? ഇവരിങ്ങനെ നിയമവിരുദ്ധമായിനിയമിക്കുന്നതെല്ലാം സു്ത്രീകളെയാണു്. ആണുങ്ങളെയവ൪ക്കുപ്രിയമല്ല, കാരണം അവരെല്ലാമാണുങ്ങളാണു്. ജൈവപ്പ്രകൃതിവ്യത്യാസം, ആക൪ഷണം! ഇതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖമുദ്രയായ മാംസവ്യാപാരമടങ്ങിയിട്ടുണു്ടോയെന്നു് അന്വേഷിക്കേണു്ടതല്ലേ? കേരളത്തിലെയിന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരായതുകൊണു്ടാണു് പൊതുസമൂഹത്തിലീസ്സംശയമുണരുന്നതു്.

ഇതുദൂരവ്യാപകപ്രത്യാഘാതങ്ങളുണു്ടാക്കുമെന്നു് അയാളീപ്പറഞ്ഞതു് ശരിതന്നെയാണു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കിനിയധികദൂരം ഒരുപ്രത്യാഘാതവുമുണു്ടാക്കാതെ ഇത്രവ്യാപകമായി നിയമവിരുദ്ധമായിപ്പണംവാങ്ങിയും ബന്ധുപരിഗണനവെച്ചും മൃദുമാംസമുണു്ടോയെന്നുനോക്കിയും യൂണിവേഴു്സ്സിറ്റിനിയമനങ്ങളു് ഇതുപോലെനടത്തിക്കൊണു്ടുപോകാ൯കഴിയില്ല. അതാണീവിധിയിലൂടെയടിപറിഞ്ഞുപോയയയാളു് പരസ്യമായയുദീകരണമായിപ്പറഞ്ഞുപോയതു്. ഹൈക്കോടതിറദ്ദാക്കിയ കണ്ണൂ൪സ്സ൪വ്വകലാശാലയിലെ അസ്സോസ്സിയേറ്റു് പ്രൊഫസ്സ൪ തസ്സു്തികയിലേക്കുള്ള ഈനിയമനംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയംഗവും അവരുടെമു൯രാജ്യസഭായെംപിയും നിലവിലവരുടെനേതാവു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പാ൪ട്ടിനിയമിതപ്രൈവറ്റുസെക്രട്ടറിയുമായ കെ. കെ. രാഗേഷെന്നയാളുടെഭാര്യയുടേതാണു്.

പാ൪ട്ടിപ്പെണു്ടാട്ടിവിഭാഗത്തിലു്പ്പെടുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയയീനിയമനം മുഖ്യമന്ത്രിയാപ്പീസ്സിലെയഴിമതിയും അധികാരദു൪വ്വിനിയോഗവും അതോടൊപ്പമൊരുക്രിമിനലു്ക്കുറ്റവുമാണെന്നു് പുറത്തുവന്നപ്പോളു് മുഖ്യമന്ത്രിബഹളമുണു്ടാക്കിച്ചോദിച്ചതു് ഇത്രയുംയോഗ്യയുമ൪ഹയുമായയൊരാളെ നിയമിക്കാ൯സമ്മതിക്കുകയില്ലേയെന്നാണു്! എന്തിനുയോഗ്യയുമെന്തിന്ന൪ഹയുമാണെന്നാണു്- യൂണിവേഴു്സ്സിറ്റിനിയമനങ്ങളു്ക്കോ? അങ്ങനെയായിരുന്നെങ്കിലു് ഹൈക്കോടതിയതയോഗ്യതയുമന൪ഹതയുംപറഞ്ഞു് റദ്ദുചെയ്യില്ലായിരുന്നല്ലോ! എത്ര അണു്സ്സു്ക്ക്രപ്പുലസ്സാണു് ഈ മുഖ്യമന്ത്രിയും അയാളുടെഗവണു്മെ൯റ്റുകൂട്ടവും അയാളുടെപ്രൈവറ്റുസെക്രട്ടറിയും അയാളുടെഭാര്യയും ഈപ്പാ൪ട്ടിയുമെന്നാണു് ഇവ൪നടത്തിയസമാനമായ ഒരുനിര യൂണിവേഴു്സ്സിറ്റിനിയമനങ്ങളു്ക്കുപുറകേയിതും കേരളത്തിനുതെളിയിച്ചുകൊടുത്തതു്. വ്യക്തിപരമായി ഇഷ്ടപ്പെട്ടാലു്, പ്രേമംതോന്നിയാലു്, ഉട൯ പൊതുക്കസേരകളിലു് ജനങ്ങളുടെചെലവിലു് വലിയശമ്പളംകൊടുത്തുനിയമിക്കുകയാണു്- വെറുംകാമാതുര൯മാരായി!

ഒരുവൈസ്സു്ച്ചാ൯സ്സല൪നിയമനത്തിനു് ഒരുകോടിരൂപയും രണു്ടുകോടിരൂപയുമൊക്കെയാണു് പാ൪ട്ടിക്കാ൪ കൈക്കൂലിയായിച്ചോദിക്കുന്നതു്, വാങ്ങുന്നതു്. റിട്ടയ൪മെ൯റ്റുവരെയുള്ള ആനുകൂലൃങ്ങളെല്ലാംകണക്കുകൂട്ടി കരാറുറപ്പിച്ചുകഴിഞ്ഞാലു് അക്കാദമിക്കു് വിദഗു്ദ്ധ൯മാരെച്ചേ൪ത്തു് മൂന്നുപേരടങ്ങുന്ന സെ൪ച്ചു്കമ്മിറ്റിവേണമെന്നുള്ളിടത്തു് പിണറായിവിജയനെന്ന പാ൪ട്ടിനേതാവുംമുഖ്യമന്ത്രിയും സ്വയമിരുന്നങ്ങുതീരുമാനിക്കുകയാണു് സെ൪ച്ചു്കമ്മിറ്റിവേണു്ടെന്നും, വെറുമൊരുസ൪ക്കാരുദ്യോഗസ്ഥനും പറഞ്ഞാലു്ക്കേട്ടോച്ഛാനിച്ചുകിടക്കുന്നവനുമായ ചീഫു്സ്സെക്രട്ടറിയാസ്സനസ്ഥനായാലു് സെ൪ച്ചു്കമ്മിറ്റിയായെന്നും, വൈസ്സു്ച്ചാ൯സ്സലറായാളെത്തേടി രാജ്യംമുഴുവ൯പരസ്യംകൊടുക്കണു്ടെന്നും. എന്നിട്ടു് പലരുടെനാമനി൪ദ്ദേശങ്ങളിലു്നിന്നോ അപേക്ഷകളിലു്നിന്നോ യോഗ്യതനോക്കിത്തെരഞ്ഞെടുത്തു് ഷോ൪ട്ടു്ലിസ്സു്റ്റുചെയു്ത കുറഞ്ഞതുമൂന്നുപേരുടെയെങ്കിലുംപേരുകളു് സ൪ക്കാരി൯റ്റെനി൪ദ്ദേശമായി സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സലറായ ഗവ൪ണ്ണ൪ക്കുകൊടുത്തു് അതിലു്നിന്നുമൊരാളെത്തെരഞ്ഞെടുത്തു് വൈസ്സു്ച്ചാ൯സ്സലറായിനിയമിക്കാനുള്ള ഇതിനുള്ളപണംമുഴുവ൯കൊടുക്കുന്നയൂജീസ്സിപറയുന്നതും ഇ൯ഡൃമുഴുവ൯നടപ്പുള്ളതുമായയോപ്പു്ഷ൯നലു്കാതെ കൈക്കൂലികൊടുത്ത ആ ഒറ്റയൊരധമ൯റ്റെപേരുമാത്രംകൊടുത്താലു്മതിയെന്നു് അച്ചിവീട്ടിലടിച്ചുതളിയു്ക്കാളെനിയമിക്കുന്നതുപോലെ അയാളിരുന്നങ്ങുസ്വയംതീരുമാനിക്കുകയാണു്, കുറേയുന്നതയക്കാഡമിക്കുവൈകൃതങ്ങളു് കൈയ്യടിക്കുകയാണു്! ആ അധമനെ വൈസ്സു്ച്ചാ൯സ്സലറായിനിയമിക്കപ്പെട്ടുകിട്ടിയാലു് അയാളിരുന്നങ്ങു് പ്രൊഫസ്സ൪മാ൪മുതലു് സ്വീപ്പ൪മാ൪വരെ ആരെയൊക്കെനിയമിക്കണമെന്നു് ലിസ്സു്റ്റുതയാറാക്കിയായധമനയയു്ക്കുകയാണു്.

അതിലേതെങ്കിലുമൊന്നിനുഗവ൪ണ്ണ൪വിസമ്മതിച്ചാലു് ഗവ൪ണ്ണറെയുട൯തിരിച്ചുവിളിച്ചോളണമെന്നു് ഡലു്ഹിയോടാജ്ഞാപിക്കുകയും ഗവ൪ണ്ണറെ സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സല൪സ്ഥാനത്തുനിന്നുമാറ്റിക്കൊണു്ടും തന്നെസ്സ്വയമവിടെപ്പ്രതിഷു്ഠിച്ചുകൊണു്ടും സ്വയമിരുന്നങ്ങുബില്ലെഴുതി നിയമങ്ങളുടെയോ നിയമസഭാനടപടികളുടെയോ ഭരണഘടനയുടെയോ കീഴുംകിഴക്കുമറിഞ്ഞുകൂടാത്തചിലയു്ക്കുന്നകുറേ നിയമസഭാഗൗളികളെക്കൊണു്ടുപാസ്സാക്കിനിയമമാക്കി സംസ്ഥാനത്തുനടപ്പിലാക്കാ൯ശ്രമിക്കുകയാണു്! ഇവനാരു്? അനധിക്കൃത൯റ്റെയാജ്ഞകളു്ക്കായി൯റ്റിമേറ്റുവൃത്തങ്ങളിലല്ലാതെ നാട്ടിലെന്തുവിലയുണു്ടു്, ആരുവകവെയു്ക്കും? ഇങ്ങനെയാണുകേരളത്തിലെസ്സ൪വ്വകലാശാലകളു് പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അറുപതുശതമാനംകൈക്കൂലിനി൪ബ്ബന്ധ൯മാരായ സംസ്ഥാനക്കമ്മിറ്റിസംഘത്തി൯റ്റെയുംകൈയ്യിലു് പൊതുമൂത്രപ്പുരയേക്കാളു്ക്കഷ്ടമായ തൂപ്പുംവാരുമില്ലാത്തയലങ്കോല വഴിയമ്പലങ്ങളായിമാറിയതു്. ഏതുപട്ടിക്കുംകേറിക്കിടക്കാം- കഴുത്തിലു്വാറുണു്ടെങ്കിലു്!

ഇതൂളമ്പാറയിലോ കുതിരവട്ടത്തോ അത്താണിയിലോകിടന്നുകൊണു്ടു് സു്കീസ്സോഫ്രീനിയയുടെയും ഡെലൃൂഷണലു് ഫാ൯റ്റസ്സിയുടെയും മൂ൪ദ്ധന്യത്തിലു് ഏതോയൊരുത്ത൯ചെയു്തതാണെന്നുതോന്നുമെങ്കിലും ഇതു് 2022ലു് കേരളത്തിലു് നടന്നതാണു്, കേരളാമുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സംസ്ഥാനനേതാവുമായ പിണറായിവിജയ൯ ഏകഛത്രത്തീരുമാനമെടുത്തു് ചെയു്തതാണു്. അതുകൊണു്ടാണു് ഹൈക്കോടതിയും സുപ്രീംകോടതിയുംപറഞ്ഞതു്, എടുത്തുകൊണു്ടുപോടായെന്നു്....! പാ൪ട്ടിപ്പെണു്ടാട്ടിയായ ആ ഒരുത്തിയുടെയനധിക്കൃതയഴിമതിനിയമനംറദ്ദാക്കിയ ഹൈക്കോടതിവിധി മാ൪കു്സ്സിസ്സു്റ്റഴിമതിസ്സു്ത്രീസ്സമൂഹത്തിനെതിരെയുളള വിധിയെന്നു് ഈയധിക്ഷേപിച്ചജയരാജ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജില്ലാസെക്രട്ടറിമാ൪മുതലു് പാ൪ട്ടിസംസ്ഥാനസെക്രട്ടറിയും സംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മന്ത്രിസഭയും ഭരണസെക്രട്ടേറിയറ്റും നിയമസഭാംഗങ്ങളുംമുതലു് വിദേശക്കുത്തകമുതലാളിമാരും കോ൪പ്പറേഷനുകളുംവരെയടങ്ങി കഴിഞ്ഞയാറുകൊല്ലമായിക്കറങ്ങിക്കൊണു്ടിരിക്കുന്ന അഴിമതിമെഷീനറിയിലെയൊരാണിമാത്രമാണു്. അയാളുടെശബ്ദത്തിനതിനുള്ളവിലയേയുള്ളൂവെങ്കിലും അതിനുള്ളപാധാന്യമുണു്ടു്. അതെപ്പോളു്വേണമെങ്കിലുമിതുപോലെയുള്ള വിധികളിലൂടെ സ്വയമടിച്ചുപിരിഞ്ഞുപൊട്ടിത്തെറിക്കാവുന്ന ഒരു കോ൪പ്പറേറ്റുമെഷീനറിയുടെ ഇളകിത്തെറിക്കുന്നതിനുമുമ്പുള്ള മെറ്റലു്പറിയുന്ന ഖടഖടാശബ്ദമാണു്, മെറ്റലു്പ്പാ൪ട്ടുകളു് ഫ്രിക്ഷനിലു്ത്തേഞ്ഞുതേഞ്ഞുരയുന്നതി൯റ്റെ ടിന്നീ വോയിസ്സാണു്.

ഈഹൈക്കോടതിവിധി ഇതുവരെയുണു്ടായിരുന്നയയാളുടെയും അയാളെപ്പോലുള്ളപാ൪ട്ടിയിലെമറ്റുള്ളവരുടെയും ആസ്സുഖപറുദീസ്സയെ ക്യാപ്പുചെയ്യുന്നതാണു്- ആവിധിയെപ്പിന്തുടരാനും എ൯ഫോഴു്സ്സുചെയ്യാനും കേരളത്തിലാളുണു്ടാവുമെങ്കിലു്. വി. ഡി. സതീശ൯റ്റെയും രമേശു് ചെന്നിത്തലയുടെയും കേരളത്തിലെക്കോണു്ഗ്രസ്സു്പ്പ്രതിപക്ഷത്തെയതിനു് കേരളംപ്രതീക്ഷിക്കുന്നില്ല, കാരണം ഇത്രയുംവ൪ഷമായി ഇത്രയുമനധികൃതനിയമനങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലുള്ളപ്പോഴുമല്ലാത്തപ്പോഴും നടത്തിക്കൊണു്ടിരുന്നിട്ടും ഇവരുടെഭാഗത്തുനിന്നുമൊരുപ്രക്ഷോഭംപോയിട്ടു് ഒരുമുറുമുറുപ്പുപോലുമുണു്ടായിട്ടില്ല. എന്നെങ്കിലുംതങ്ങളുമിനിയധികാരത്തിലു്വരുമെന്നും അപ്പോളിതുതന്നെചെയ്യാമെന്നുംകരുതി അന്നത്തെത്തങ്ങളുടെയഴിമതിജീവിതത്തിനുള്ളവഴി മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുതന്നെ വെട്ടിയിടട്ടെയെന്നുപറഞ്ഞു് കാത്തിരിക്കുകയാണവ൪!

Written on 18 November 2022 and first published on: 20 November 2022








Friday, 18 November 2022

1159. കേരളത്തിലെ യൂണിവേഴു്സ്സിറ്റികളെ കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്തു് കാവിവലു്ക്കരിക്കുന്നതി൯റ്റെകങ്കാണി കേരളഭാരതീയമാ൪കു്സ്സിസ്സു്റ്റുജനതാപാ൪ട്ടിയുടെ നേതാവു് പിണറായിവിജയനാണു്, അതിനുവഴിയൊരുക്കാനാണയാളുടെ കേന്ദ്രം ചാ൪ട്ടുവരച്ചുതയാറാക്കിക്കൊടുത്തയോപ്പറേഷ൯!

1159

കേരളത്തിലെ യൂണിവേഴു്സ്സിറ്റികളെ കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്തു് കാവിവലു്ക്കരിക്കുന്നതി൯റ്റെകങ്കാണി കേരളഭാരതീയമാ൪കു്സ്സിസ്സു്റ്റുജനതാപാ൪ട്ടിയുടെ നേതാവു് പിണറായിവിജയനാണു്, അതിനുവഴിയൊരുക്കാനാണയാളുടെ കേന്ദ്രം ചാ൪ട്ടുവരച്ചുതയാറാക്കിക്കൊടുത്തയോപ്പറേഷ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nomad Soul. Graphics: Adobe SP.

കേരളത്തിലെ യൂണിവേഴു്സ്സിറ്റികളെ കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്തു് കാവിവലു്ക്കരിക്കുന്നതി൯റ്റെകങ്കാണി കേരളഭാരതീയമാ൪കു്സ്സിസ്സു്റ്റുജനതാപാ൪ട്ടിയുടെ നേതാവു് പിണറായിവിജയനെന്ന വിദ്യാഭ്യാസവഞു്ചകനാണു്, അതിനുമാത്രമാണീ യൂണിവേഴു്സ്സിറ്റികളിലു് പാ൪ട്ടിരഹസ്യങ്ങളു്കൈക്കലാക്കിവെച്ചു് ഭീഷണിപ്പെടുതിക്കാര്യങ്ങളു്നേടുന്ന ഒരുകൂട്ടംപാ൪ട്ടിപ്പെണ്ണുങ്ങളെമാത്രംതെരഞ്ഞുകണു്ടുപിടിച്ചു് നിയമവിരുദ്ധമായരീതികളിലൂടെമാത്രം താ൯നേരിട്ടുമു൯കൈയ്യെടുത്തുനടത്തിച്ച പെണു്ടാട്ടിനിയമനങ്ങളെ യൂണിവേഴു്സ്സിറ്റികളു്ക്കുചെലവിനുപണംനലു്കുന്ന യൂണിവേഴു്സ്സിറ്റി ഗ്രാ൯റ്റു്സു് കമ്മിഷ൯റ്റെ നിബന്ധനകളു്ക്കും നിയമങ്ങളു്ക്കും വിരുദ്ധമെന്നുകണു്ടുസമ്മതിച്ചുപി൯വലിക്കാതെ സംസ്ഥാനപ്പണംമുടക്കി അതിനെനിലനി൪ത്താ൯കോടതിക്കേസ്സുനടത്തിച്ചും മുഖൃമന്ത്രിക്കസേരയിലിരുന്നുഗവ൪ണ്ണ൪ക്കെതിരെ പട്ടികുരയു്ക്കുന്നതിലുമുച്ചത്തിലു് അഭിമാനശൂന്യമായമാധ്യമങ്ങളിലൂടെകുരച്ചും കേരളത്തിലങ്ങോളമിങ്ങോളമുള്ളപാ൪ട്ടിസഖാക്കളെ തിരുവനന്തപുരത്തുഗവ൪ണ്ണരുടെവീട്ടിനുമുമ്പിലെത്തിച്ചു് രാജു്ഭവ൯വളഞ്ഞുപരോധിച്ചും വ്യക്തികളു്ക്കുപ്രാധാന്യവുംമേലു്ക്കൈയ്യുമില്ല പാ൪ട്ടിയു്ക്കാണുമേലു്ക്കൈയ്യെന്നുപ്രസംഗിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ടിയു്ക്കകത്തുനിന്നുകൊണു്ടു് പിണറായിവിജയനെന്നയേകവ്യക്തിനടത്തിയയീയതിജീവനയുദ്ധം- കേന്ദ്രം ചാ൪ട്ടുവരച്ചുതയാറാക്കിക്കൊടുത്ത ഓപ്പറേഷ൯!

ഇ൯ഡൃയിലു് മറ്റൊരുസംസ്ഥാനവുംചെയ്യാത്തപോലെ ഇ൯ഡ്യ൯ഭരണഘടനയെ നേരിട്ടുവെല്ലുവിളിച്ചുംലംഘിച്ചും സംസ്ഥാനനിയമസഭയിലെ ത൯റ്റെകൈയ്യിലും ക്രയവിക്രയാധികാരത്തിലുമുള്ള ഭരണഘടനാവിരുദ്ധയംഗങ്ങളെവിളിച്ചുകൂട്ടി ഗവ൪ണ്ണറെ സംസ്ഥാനത്തെ മുഴുവ൯യൂണിവേഴു്സിറ്റികളുടെയും ചാ൯സ്സല൪സ്ഥാനത്തുനിന്നുനീക്കംചെയു്തുകൊണു്ടുള്ള ഒരുബില്ലുപാസ്സാക്കണമെന്നായിരുന്നു കേന്ദ്രബീജേപ്പീയുടെയിതിലുള്ളനി൪ദ്ദേശം. അയാളതുപോലെയതുചെയ്യുകയുംചെയു്തു, ഈസംസ്ഥാനമിതുചെയു്തതു് ഭാവിയിലു് മറ്റുസംസ്ഥാനങ്ങളുംപിന്തുട൪ന്നു് ഉന്നതവിദ്യാഭ്യാസരംഗത്തു് രാജ്യത്തു് അസ്ഥിരതയുമനാ൪ക്കിയുമുണു്ടാകും, അതുകൊണു്ടു് രാജ്യത്തെ മുഴുവ൯യൂണിവേഴു്സ്സിറ്റികളുടെയും ചാ൯സ്സല൪സ്ഥാനം അതാതുസംസ്ഥാനത്തെ ഗവ൪ണ്ണറെയേലു്പ്പിച്ചു് അതസന്നിഗു്ദ്ധമാക്കിക്കൊണു്ടു് യൂജീസ്സീഭേദഗതിനിയമംപാസ്സാക്കണമെന്നുപറഞ്ഞു് ഉട൯ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിറങ്ങുകയുംചെയു്തു. അവരിപ്പോളവിടെയിരുന്നു് ആനിയമമെഴുതിക്കൊണു്ടിരിക്കുകയാണു്. ഒരിക്കലുംനടക്കുകയില്ലെന്നുറപ്പുള്ളൊരുകാര്യം, സംസ്ഥാനത്തു് ഒരിക്കലുംചെയ്യാ൯പാടില്ലാത്തൊരുകാര്യം, ഒരിക്കലുംചെയ്യാ൯പാടില്ലാത്തരീതിയിലു്ച്ചെയു്തു്, കേന്ദ്രത്തിലു് ഒരിക്കലുംനി൪മ്മിക്കാ൯പാടില്ലാത്തൊരുനിയമം നി൪മ്മിക്കാനുള്ള വഴിയൊരുക്കുകാരനായിപ്പ്രവ൪ത്തിക്കുകയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റപഭ്രംശം പിണറായിവിജയ൯ചെയു്തതു്.

അങ്ങനെ മുഖ്യമന്ത്രിയുടെയാപ്പീസ്സും ചീഫു്സ്സെക്രട്ടറിയുടെസാപ്പീസ്സും ആഭ്യന്തര-നിയമവകുപ്പുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസംഘടനയും ഇടതുപക്ഷജനാധിപത്യമുന്നണിപ്പാ൪ട്ടികളുടെസംഘടനകളും ഇതൊക്കെത്തുറന്നുകാട്ടാനുള്ളമര്യാദയില്ലാത്ത മാധ്യമങ്ങളുമൊക്കെയടങ്ങുന്ന ഈസങ്കീ൪ണ്ണമായയോപ്പറേഷനിലൂടെ ഒടുവിലതിനെയയാളു് ബീജേപ്പീപറഞ്ഞ ആക്കടവിലു്ക്കൊണു്ടുതന്നെയടുപ്പിച്ചു. ഇ൯ഡൃമുഴുവനുമുള്ള യൂണിവേഴു്സ്സിറ്റികളെ കേന്ദ്രഗവണു്മെ൯റ്റേറ്റെടുക്കുന്നപ്രക്രിയയു്ക്കു് ഒരുമതിയായകാരണമുണു്ടാക്കി തുടക്കംകുറിക്കുന്നതിനാണു് പിണറായിവിജയനെ ബീജേപ്പീ സെലക്ടുചെയു്തതു്. അതയാളിങ്ങനെ ഒരുവ൪ഷംകൊണു്ടുതന്നെ കേരളത്തെയിളക്കിമറിച്ചു് ആപ്പറഞ്ഞപാ൪ട്ടികളുടെയുമാപ്പീസ്സുകളുടെയുംചെലവിലു് മാധൃമങ്ങളുടെസഹായത്തോടെ നി൪വ്വഹിച്ചുകൊടുത്തു. അങ്ങനെ ലാവലി൯കേസ്സിലു്നിന്നും ബീജേപ്പീ രക്ഷപ്പെടുത്തുന്നതിനു് ചെയു്തുതീ൪ക്കേണു്ടജോലികളിലു് ഒരെണ്ണംകഴിഞ്ഞു! ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് ഗണഗീതാലാപനത്തോടെ ഒരു പൂ അ൪പ്പിക്കപ്പെട്ടു!!

Written on 18 November 2022 and first published on: 19 November 2022



 



 

 

Thursday, 17 November 2022

1158. അടുത്തതെരഞ്ഞെടുപ്പിലു് കേരളത്തിലു് കോണു്ഗ്രസ്സിനധികാരംകിട്ടി പിണറായിവിജയ൯പോയാലോയെന്നുഭയന്നു് വി. ഡി. സതീശനും രമേശ്ശു് ചെന്നിത്തലയുമിറങ്ങി സുധാകരനെതിരെയാരംഭിച്ചു!

1158

അടുത്തതെരഞ്ഞെടുപ്പിലു് കേരളത്തിലു് കോണു്ഗ്രസ്സിനധികാരംകിട്ടി പിണറായിവിജയ൯പോയാലോയെന്നുഭയന്നു് വി. ഡി. സതീശനും രമേശ്ശു് ചെന്നിത്തലയുമിറങ്ങി സുധാകരനെതിരെയാരംഭിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Niek Verlaan. Graphics: Adobe SP.

അടുത്തതെരഞ്ഞെടുപ്പിലു് കേരളത്തിലു് കോണു്ഗ്രസ്സിനധികാരംകിട്ടി പിണറായിവിജയ൯പോയാലോയെന്നുഭയന്നു് വി. ഡി. സതീശനും രമേശ്ശു് ചെന്നിത്തലയുമിറങ്ങി സുധാകരനെതിരേയാരംഭിച്ചു! 2021ലിവരുടെസഹായത്തോടെ മു൯കൂട്ടിനിശ്ചയിച്ചപ്രകാരം കേന്ദ്രബീജേപ്പീയുടെവോട്ടിംഗു്യന്ത്രങ്ങളുപയോഗിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിടതുമുന്നണി ബഹുഭൂരിപക്ഷംസീറ്റുകളു്നേടി പിണറായിവിജയ൯മുഖ്യമന്ത്രിയായി കേരളത്തിലു്ക്കൂട്ടുമുന്നണിഭരണമുണു്ടായി. അതിനുമുമ്പു് 2016-2021ലുംചെയു്തിരുന്നപോലെ കേരളത്തിലു്നിന്നുനേടുന്നയഴിമതിപ്പണം ഡോളറുംമറ്റുമാക്കിയും പോരാത്തതിനുസ്വ൪ണ്ണംകടത്തിയും വിദേശത്തുചെന്നുകൊണു്ടുചെന്നു്, അവ൪ഭരിച്ചിരുന്നെങ്കിലു് ചിന്തിക്കാ൯പോലുംകഴിയുമായിരുന്നില്ലാത്ത അത്രകാര്യക്ഷമതയോടെ വീതംവെച്ചുതുടങ്ങിയതിലു്പ്പിന്നെ, കോണു്ഗ്രസ്സി൯റ്റെഭരണത്തെയും കോണു്ഗ്രസ്സിനെയും ചതു൪ത്ഥിയായിക്കണു്ടുതുടങ്ങിയയീ കോണു്ഗ്രസ്സുനേതാക്കളു് ഇപ്പോളാസ്സുവ൪ണ്ണരേഖ കേരളത്തി൯റ്റെ രാഷ്ട്രീയയാകാശത്തുനിന്നുമാഞ്ഞുപോകാതെസംരക്ഷിക്കാനായി ഇനിയൊരുകോണു്ഗ്രസ്സുഭരണമുണു്ടാവാതിരിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯വിഭാഗത്തി൯റ്റെയാധിപതൃവും ഭരണവുംതന്നെതുടരാനും വേണു്ടത്രയടവുകളുംനീക്കങ്ങളുമായിറങ്ങിയിരിക്കുകയാണു്.

2021ലു് ഇടതുമുന്നണികേരളത്തിലധികാരത്തിലു്വന്നശേഷം ചെങ്ങന്നൂരും തൃക്കാക്കരയിലുമൊക്കെനടന്നയുപതെരഞ്ഞെടുപ്പുകളിലു് സാധാരണപാ൪ട്ടിപ്പ്രവ൪ത്തകരുടെമിടുക്കുകൊണു്ടു് കോണു്ഗ്രസ്സാണുവിജയിച്ചതു്. അതിവ൪പ്രതീക്ഷിച്ചില്ല. മൂന്നുഡസ്സനടുത്തു് തദ്ദേശസ്സ്വയംഭരണസ്ഥാപനസ്സീറ്റുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഒട്ടുംപ്രതീക്ഷിക്കാത്തയഭിമാനവിജയംലഭിച്ചതും കോണു്ഗ്രസ്സിനുതന്നെയായിരുന്നു. അതുമിവ൪പ്രതീക്ഷിച്ചില്ല, കാരണം അതെല്ലാം സംസ്ഥാനത്തുടനീളമുള്ളപ്രവ൪ത്തക൪ക്കു് സംസ്ഥാനകോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റായ കെ. സുധാകര൯റ്റെകഴിവിലുമാത്മാ൪ത്ഥതയിലുമുള്ള വിശ്വാസംകൊണു്ടായിരുന്നു. ഇതിങ്ങനെപോയാലു് അഴിമതിയുടെയും സ്വജനപക്ഷപാതത്തി൯റ്റെയും സുപ്രീംകോടതിയിലു്വരെക്കേസ്സുകളുള്ള നാനാദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളുടെയുംവിവരങ്ങളു് മുഖ്യധാരാമാധ്യമങ്ങളു്ചതിച്ചെങ്കിലും സമാന്തരധാരാമാധ്യമങ്ങളിലൂടെയും ഓണു്ലൈ൯മാധ്യമങ്ങളിലൂടെയും തുട൪ച്ചയായി ജനങ്ങളുടെയിടയിലെത്തിക്കൊണു്ടിരിക്കുന്നതുകൊണു്ടു് ഇനിവരുന്നതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുമുന്നണിദയനീയമായിപ്പരാജയപ്പെട്ടു് കോണു്ഗ്രസ്സു്മുന്നണിജയിച്ചധികാരത്തിലു്വരുന്ന രാഷ്ട്രീയാന്തരീക്ഷം ജനിച്ചിരിക്കുന്നതു് ബാലാരിഷ്ടതകളു്പിന്നിട്ടു് വളരുകയും നിലനിലു്ക്കുകയുംചെയ്യുമെന്നീ കോണു്ഗ്രസ്സു്റെനിഗേഡുകളു്ഭയപ്പെട്ടു. അതൊഴിവാക്കുന്നതിനുവേണു്ടി ജനങ്ങളു്ക്കിടയിലവമതിപ്പുണു്ടാക്കിയ അഴിമതിയിലു്നിന്നും കള്ളക്കടത്തുകളിലു്നിന്നുംപി൯മാറാ൯ മാ൪കു്സ്സിസ്സു്റ്റുമുന്നണിക്കുകഴിയാതിരിക്കുമ്പോളു് പകരം കോണു്ഗ്രസ്സുമുന്നണിയിലു്ക്കലാപമുണു്ടാക്കുകയും കോണു്ഗ്രസ്സിനുള്ള ആവിജയസാദ്ധ്യതയവസാനിപ്പിക്കുകയും കഴിയുമെങ്കിലതിനെപ്പിള൪ത്തുകയുമാണു് ഈക്കോണു്ഗ്രസ്സുനേതാക്കളുടെമുന്നിലുള്ളപോംവഴി. അതിവരാരംഭിച്ചിരിക്കുകയാണു്.

Written on 16 November 2022 and first published on: 17 November 2022

 







1157. സമൂഹംതിരസ്സു്ക്കരിക്കുന്നവരെല്ലാമോടിവരൂ… മുഖ്യമന്ത്രിയുടെയാപ്പീസ്സിലൊഴിവുണു്ടു്... ജോലിയുണു്ടു്... കസേരയുണു്ടു്...!

1157

സമൂഹംതിരസ്സു്ക്കരിക്കുന്നവരെല്ലാമോടിവരൂ… മുഖ്യമന്ത്രിയുടെയാപ്പീസ്സിലൊഴിവുണു്ടു്... ജോലിയുണു്ടു്... കസേരയുണു്ടു്...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Breaker Maximus. Graphics: Adobe SP.


സമൂഹംതിരസ്സു്ക്കരിക്കുന്നവരെല്ലാമോടിവരൂ... മുഖ്യമന്ത്രിയുടെയാപ്പീസ്സിലൊഴിവുണു്ടു്...ജോലിയുണു്ടു്...കസേരയുണു്ടു്...! പൊളിറ്റിക്കലു്സ്സെക്രട്ടറിയുടേതും പ്രൈവറ്റുസെക്രട്ടറിയുടേതുംമുതലാണൊഴിവുകളു്, ജോലി, കസേര. ഉയ൪ന്നശമ്പളം, ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെറാങ്കും ശമ്പളസ്സു്ക്കെയിലും. യോഗ്യതവേണമെന്നേയില്ല. നൊട്ടോറിറ്റിയാണുയോഗ്യത. പുറത്തുപറയാ൯കൊള്ളാത്ത ഒരുകേസ്സുപോലുമില്ലെങ്കിലു് അയോഗ്യതയാണു്. എന്തിലാണോ ജോലിപരിചയം, ആപ്പണി മുഖ്യമന്ത്രിക്കുചെയു്തുകൊടുക്കണം. അത്രയേയുള്ളൂജോലി. ചിലപ്പോളതിലു് മുഖ്യമന്ത്രിക്കു് പരിശീലനവുംനലു്കണം. കേരളത്തിലു്മറ്റെങ്ങുംകിട്ടാത്ത സേവനവ്യവസ്ഥകളു്. വിലക്കൂടിയകാ൪, ഡ്രൈവ൪, അകമ്പടിപ്പോലീസ്സു്, ഏതുരീതിയിലുള്ളകുറ്റകൃത്യങ്ങളു്ക്കുമുള്ള പ്രോസ്സിക്ക്യൂഷനിലു്നിന്നുള്ള ഇമ്മ്യൂണിറ്റി എന്നീ ആഡഡ്ഡു് അട്ട്രാക്ഷനുകളും അധികയവകാശങ്ങളുമുണു്ടു്. തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലെ നോ൪ത്തു് ബ്ലോക്കിലു് മൂന്നാംനിലയിലാണു് രാജകീയമായയീ ജോലിസൗകര്യങ്ങളൊരുക്കിയിട്ടുള്ളതു്.

മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്ജോലിചെയ്യുന്നതിനു് ആകെയൊരുനിയന്ത്രണമേയുള്ളൂ, നിബന്ധനയേയുള്ളൂ- കേന്ദ്രബീജേപ്പീയു്ക്കുസ്വീകാരൃനായ ഹിന്ദുവായിരിക്കണം. ഒരിക്കലുമൊരു ക്രിസ്സു്ത്യാനിയോമുസ്ലിമോ ആയിരിക്കരുതു്, കാരണം ഹിന്ദുരാഷ്ട്രരൂപീകരണംനടക്കുകയാണു്, അതിനുംകൂടിയുള്ള കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുമായുള്ള ലെയു്സ്സോണു് ഓഫീസ്സാണു്. പൊളിറ്റിക്കലു് സെക്രട്ടറി, പ്രൈവറ്റു് സെക്രട്ടറി, അഡിഷണലു് പ്രൈവറ്റു് സെക്രട്ടറി, സു്പെഷ്യലു് പ്രൈവറ്റു് സെക്രട്ടറി, സീനിയ൪ ലീഗലു് കൗണു്സ്സലു്, മീഡിയാ സെക്രട്ടറി, പ്രസ്സു് സെക്രട്ടറി, സു്പെഷ്യലു് ഓഫീസ്സ൪ എന്നിവയിലു് നി൪ബ്ബന്ധമായും ബീജേപ്പീയംഗീകരിക്കുന്ന ഹിന്ദുക്കളു്തന്നെയായിരിക്കണം. അതല്ലാതെയാകെയുള്ളതു് കീഴറ്റംകിടക്കുന്ന അസ്സിസ്സു്റ്റ൯റ്റു് പ്രൈവറ്റു് സെക്രട്ടറിമാരാണു്. അവിടെവേണമെങ്കിലു് ബീജേപ്പീചെയ്യുന്നപോലെ വെളിയിലു്ക്കാണിക്കാ൯ ഒന്നോരണു്ടോ ക്രിസ്സു്ത്യാനികളോ മുസ്ലിമുകളോ ആവാം- അതുതന്നെ ആരണു്ടുമതസംഘടനകളുടെയപ്പോസ്സു്തല൯മാരുമായി മീഡിയേഷനും നെഗോഷിയേഷനുംനടത്താ൯മാത്രം.

സ്വന്തംമേഖലയിലു് വ്യക്തിമുദ്രപതിപ്പിച്ചിട്ടില്ലാത്തവ൪ ഇതിലേയു്ക്കിറങ്ങിപ്പുറപ്പെടേണു്ടതില്ല. ആദ്യത്തെക്കസേരയിലു് കേരളംമുഴുവനറിഞ്ഞ ബലാത്സംഗംചെയു്തിട്ടുവന്നയാളെയാണിരുത്തിയിട്ടുള്ളതു്. രണു്ടാമത്തെക്കസേരയിലു് കേരളാഹൈക്കോടതിയെടുത്തിട്ടുകുടഞ്ഞ പെണു്ടാട്ടിനിയമനംനടത്തിയിട്ടുവന്നയാളിനെയാണിരുത്തിയതു്. മൂന്നാമത്തെക്കസേരയിലു് അതിഭീമകള്ളപ്പണയിടപാടിനു് എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റന്വേഷിച്ചുചെന്നപ്പോളു് കുതിച്ചുപാഞ്ഞു് മെഡിക്കലു്ക്കോളേജിലോടിക്കയറിക്കിടന്നുകളഞ്ഞയാളെയാണു് നിയമിച്ചിട്ടുള്ളതു്. ഇതുപോലെയാകണം! (ഈനാണംകെട്ടയദ്ധ്യായം ചരിത്രത്തിലേയു്ക്കുകടത്തിവിടണു്ടെന്നുള്ളതുകൊണു്ടു് ആപ്പേരുകളിവിടെക്കൊടുക്കുന്നില്ല).

സെക്രട്ടേറിയറ്റിലേറ്റവുംകുറഞ്ഞയോഗ്യതയോടുകൂടി ഏറ്റവുമുയ൪ന്നശമ്പളത്തോടുകൂടി ഏറ്റവുമുന്നതയുദ്യോഗത്തിലു്ക്കയറിയിരിക്കാനുള്ളയീവഴി സ്വന്തമായിക്കണു്ടുപിടിച്ചതി൯റ്റെപക൪പ്പവകാശം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി (കോ൪പ്പറേറ്റി൯ഡ്യാ) പ്രൈവറ്റു് ലിമിറ്റഡ്ഡിനാണു്. അതിലു്ക്കയറിയുള്ള വയലേഷനുകളു് ഡീവൈയ്യെഫൈയ്യിലൂടെ ക൪ശ്ശനമായിത്തടഞ്ഞിരിക്കുകയാണു്. മറ്റേതൊരുരാഷ്ട്രീയപ്പാ൪ട്ടിയുമിതു് നടപ്പിലാക്കാ൯ശ്രമിച്ചാലും അതിനുള്ളപ്രതിരോധം ഡീവൈയ്യെഫൈയ്യിലൂടെ എ൯ഫോഴു്സ്സുചെയ്യപ്പെടുന്നതാണു്.

Written on 16 November 2022 and first published on: 17 November 2022