Friday, 17 December 2021

671. മാനസ്സികരോഗാശുപത്രിയുടെ ജന്നലിലൂടെ അകത്തെ ദൃശ്യങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുകയാണോ നമ്മളു്, അതോ നമ്മളു്തന്നെ അതിനകത്തു് സെല്ലിലു്ക്കിടക്കുകയാണോ?

671

മാനസ്സികരോഗാശുപത്രിയുടെ ജന്നലിലൂടെ അകത്തെ ദൃശ്യങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുകയാണോ നമ്മളു്, അതോ നമ്മളു്തന്നെ അതിനകത്തു് സെല്ലിലു്ക്കിടക്കുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shawn M. Pridgen. Graphics: Adobe SP.


അറുപതുവയസ്സുകഴിഞ്ഞയാളെ യൂണിവേഴു്സ്സിറ്റി വൈസ്സു് ചാ൯സ്സലറായി നിയമിക്കാ൯പാടില്ലെന്നൊരു ചട്ടമുണു്ടു്. അയാളുടെ സേവനകാലാവധികഴിഞ്ഞു് അയാളു്ക്കു് അറുപത്തിനാലുവയസ്സുമുതലു് വീണു്ടും നിയമനം നലു്കുകയാണെങ്കിലു്, അതായതു് അതേയാളു്ക്കു് അതേ വൈസ്സു് ചാ൯സ്സല൪ പദവിയിലു് പുന൪നിയമനം നലു്കുകയാണെങ്കിലു്, അയാളു്ക്കു് അറുപത്തെട്ടുവയസ്സാകുമ്പോഴും നിയമദൃഷ്ടിയിലു് അറുപതുവയസ്സിനകമേകാണൂവെന്നു് കേരളാ ഹൈക്കോടതിയുടെ സിംഗിളു് ബെഞു്ചു് 2021 ഡിസംബറിലു് വിധിയെഴുതുമ്പോഴും അങ്ങനെ കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനടത്തിയ ഗോപിനാഥു് രവീന്ദ്രനെന്നൊരാളി൯റ്റെ കണ്ണൂ൪ സ൪വ്വകലാശാലാ വൈസ്സു് ചാ൯സ്സലറായുള്ള പുന൪നിയമനം ആക്കോടതി ശരിവെക്കുമ്പോഴും, നിയമനത്തിനുള്ള അറുപതുവയസ്സെന്ന ചട്ടം അതേയാളുടെ പുന൪നിയമനത്തിനു് ബാധകമാവില്ലെന്നു് നിരീക്ഷണംനടത്തുമ്പോഴും, തിരുവനന്തപുരത്തു് ഊളമ്പാറ മാനസ്സികരോഗാശുപത്രിയുടെ ജന്നലിലൂടെ അകത്തെ ദൃശ്യങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുകയാണോ നമ്മളു്, അതോ നമ്മളു്തന്നെ അതിനകത്തു് സെല്ലിലു്ക്കിടക്കുകയാണോയെന്നു് കേരളത്തിലെ നമ്മളു്ക്കു് സംശയംതോന്നും.

ദൈനംദിനജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും ലളിതമായ സത്യങ്ങളും ലളിതമായ പൊരുളുകളും ലളിതമായ ചട്ടങ്ങളും ലളിതമായി വ്യാഖ്യാനിക്കുകയാണു് നിയമത്തി൯റ്റെ ഉത്തരവാദിത്വം, അതിനെ സങ്കീ൪ണ്ണമാക്കി ഒരു പ്രഹേളികയാക്കിമാറ്റുകയല്ല. പിണറായി വിജയനോ അയാളുടെ ഗവണു്മെ൯റ്റോ നടത്തുകയോ ഉളു്പ്പെടുകയോചെയ്യുന്ന പലകാര്യങ്ങളും നിയമവിരുദ്ധമാണെന്നുപറഞ്ഞുകൊണു്ടു് പലപ്രാവശ്യം കോടതിയിലെത്തുമ്പോഴും അതങ്ങനെയല്ല അതെല്ലാം നിയമപരംതന്നെയാണെന്നു് കോടതികളു് വിധിയെഴുതുകയാണെന്നൊരു വിലയിരുത്തലു് ജനങ്ങളുടെയിടയിലു് ഇപ്പോളു്ത്തന്നെയുണു്ടു്. സ്വാഭാവികമായും ഇതു് ന്യായാധിപ൯മാരെത്തന്നെ സംശയനിഴലിലാക്കുകയാണു്. അവ൪ സംശയതാതീതരാണെന്നു് തെളിയിക്കേണു്ടതു് ന്യായാധിപ൯മാരുടെതന്നെ ചുമതലയാണു്- യുക്തിസഹമായ നിഗമനങ്ങളിലൂടെ ആ സംശയത്തിലെത്തുന്നവരുടെ ചുമതലയല്ല. അതിനുകാരണം ന്യായാധിപ൯മാരാണു്, ന്യായാധിപ൯മാരെ സംശയിക്കുന്നവരല്ല, പൊതുജനങ്ങളിലു്നിന്നും സ൪ക്കാരിലൂടെ ശമ്പളംപറ്റുന്നവരെന്നുള്ളതാണു്.

ഒരാളു്ക്കു് അറുപതുവയസ്സുകഴിഞ്ഞെന്നുപറഞ്ഞാലു് നമ്മളു് മനസ്സിലാക്കുന്നതു് ഒന്നുകിലയാളു്ക്കു് അറുപതുവയസ്സുകഴിഞ്ഞു, അല്ലെങ്കിലയാളു്ക്കു് അറുപതുവയസ്സുകഴിഞ്ഞില്ലയെന്നാണു്. ഇതിന്നിനിടയിലൊരു ഇ൯-ബിറ്റു്വീ൯ ഇല്ല. അങ്ങനെയൊരു വ്യാഖ്യാനം, അതും ഒരു നിയമക്കോടതിയുടെഭാഗത്തുനിന്നു്, ആദ്യമായിക്കേളു്ക്കുകയാണു്. അങ്ങനെയുണു്ടാവാ൯പാടില്ല. കേരളത്തിലെ മുഖ്യമന്ത്രിയും മറ്റുപല പാ൪ലമെ൯റ്റേറിയ൯മാരും അറുപതല്ല എഴുപതും എണു്പതുംവയസ്സുകഴിഞ്ഞും കിളുന്തുപിള്ളാരെ നാലുചുറ്റും അണിനിരത്തി ആലു്ഡസ്സു് ഹകു്സ്സിലി പറഞ്ഞപോലെ അവരുടെ ഊ൪ജ്ജമൂറ്റിക്കുടിച്ചും അവരെയാസ്വദിച്ചും അധികാരസ്ഥാനങ്ങളിലിരിക്കുകയാണു്. ഇങ്ങനെയിരിക്കുമ്പോളു് ഇതു് എപ്പോളു്വേണമെങ്കിലും എവിടെനിന്നുവേണമെങ്കിലും ആരാലു്വേണമെങ്കിലും ചോദ്യംചെയ്യപ്പെടാമെന്നുള്ളൊരു ഭയവും ആശങ്കയും സദാ അവരുടെ ഉള്ളിലുണു്ടാവുക സ്വാഭാവികമാണു്. ഇനി അതുകൊണു്ടു് സ൪ക്കാ൪ശ്ശമ്പളംപറ്റാനുള്ള അറുപതെന്ന പ്രായപരിധികഴിഞ്ഞവരെക്കൊണു്ടു് അധികാരസ്ഥാനങ്ങളു് നിറയു്ക്കാനും സമൂഹത്തിലും മാന്യ൯മാരുടെയിടയിലും ഒറ്റപ്പെട്ടുപോകാതിരിക്കാനുമുള്ള ദീ൪ഘവീക്ഷണത്തോടെയുള്ള അവരുടെ പരിപാടിയാണോയിതു്?

Written and first published on: 17 December 2021





 

 

 

No comments:

Post a Comment