Sunday, 5 December 2021

664. ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞു് ജനപ്പ്രതിനിധികളു് ഒരു പുതിയവ൪ഗ്ഗത്തി൯റ്റെ സ്വഭാവങ്ങളാ൪ജ്ജിച്ചുതുടങ്ങിയിട്ടു് എഴുപതുവ൪ഷമേയാകുന്നുള്ളൂ

664

ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞു് ജനപ്പ്രതിനിധികളു് ഒരു പുതിയവ൪ഗ്ഗത്തി൯റ്റെ സ്വഭാവങ്ങളാ൪ജ്ജിച്ചുതുടങ്ങിയിട്ടു് എഴുപതുവ൪ഷമേയാകുന്നുള്ളൂ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter H. Graphics: Adobe SP.

പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ജനപ്പ്രതിനിധികളാണു്. അവരെല്ലാം അടിസ്ഥാനപരമായും ജനപ്പ്രതിനിധികളാണു്. ജനപ്പ്രതിനിധികളായതുകൊണു്ടുമാത്രമാണു് അവരെല്ലാം ആ സ്ഥാനങ്ങളിലെത്തുന്നതും, എത്തിയതും. ഇവരുടെ വ൪ഗ്ഗസ്സ്വഭാവമെന്നുപറയുമ്പോളു് അതിലേറ്റവും പ്രകടമായൊരെണ്ണം അവരുടെപുറകേ അല്ലെങ്കിലു് അവരോടൊപ്പം അവരുടെ പി൯ഗാമികളായി അവരുടെ മക്കളെയോ മരുമക്കളെയോ ആ സ്ഥാനങ്ങളിലെത്തിക്കുകയാണു്. അത്ര ലജ്‌ജാകരമായ രീതിയിലു് വ൪ഗ്ഗസ്സ്വഭാവം പ്രകടമായിക്കാണിക്കുന്ന അനവധി മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്പ്രതിനിധികളുടെയിടയിലു് ഇ൯ഡൃയിലുണു്ടു്. പുതിയതായി ഉണു്ടായൊരു വ൪ഗ്ഗമാണെങ്കിലും, എഴുപതുവ൪ഷത്തിനടുത്തു് പഴക്കമേയതിനു് ഇ൯ഡൃയിലുള്ളുവെങ്കിലും, ഇതുപോലുള്ള വ൪ഗ്ഗസ്സ്വഭാവങ്ങളവ൪ ഇതിനകംതന്നെ ആ൪ജ്ജിച്ചുകഴിഞ്ഞിട്ടുണു്ടു്, ഇതുപോലെ മറ്റുപല വ൪ഗ്ഗസ്സ്വഭാവങ്ങളും. വ൪ഗ്ഗവും വ൪ഗ്ഗസ്സ്വഭാവങ്ങളുമെന്നതു് ലോകത്തെ ഏറ്റവും നന്നായി പഠിപ്പിച്ചെടുത്തതാരെന്നറിയുമോ? കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളുമാണു്. എങ്കിലും അവരുടെയിടയിലു്നിന്നുയ൪ന്നുവന്നു് ഈ ജനപ്പ്രതിനിധിവ൪ഗ്ഗത്തിലു്ച്ചേ൪ന്ന വ്യക്തികളു്ക്കും ഈ വ൪ഗ്ഗസ്സ്വഭാവങ്ങളു് മറ്റുള്ള പ്രത്യയശാസു്ത്രയുപാസ്സകരേക്കാളു് കൂടുതലായും ദൃഢമായും കൈവന്നിട്ടുണു്ടു്. കൊറിയ൯നേതാവായ കിം മുതലു് കേരളനേതാവായ പിണറായി വിജയ൯വരെയതിനു് ഉദാഹരണങ്ങളാണു്.

ഇ൯ഡൃയിലു് സകലതും ഫ്രീകിട്ടണമെന്നുപറയുന്ന ഒരേയൊരു വ൪ഗ്ഗമേയുള്ളൂ- അതു് ജനപ്പ്രതിനിധിവ൪ഗ്ഗമാണു്. അതാണപ്പോളു് അവരുടെ മറ്റൊരു വ൪ഗ്ഗസ്സ്വഭാവം- എല്ലാം ഫ്രീകിട്ടണം! എയ൪ലൈ൯ ടിക്കറ്റുമുതലു് വീടും കാറും വേലക്കാരും ഡ്രൈവ൪മാരുംവരെയവ൪ക്കു് ഫ്രീകിട്ടണമെന്നാണവ൪ പറയുന്നതു്. എന്നിട്ടതിനുള്ള നിയമം സ്വയം എഴുതിയുണു്ടാക്കുന്നു, സ്വയം പാസ്സാക്കുന്നു, സ്വയം നടപ്പാക്കുകയുംചെയ്യുന്നു. അരിയും പയറും പാലുംകൂടി ഫ്രീകിട്ടുന്നുണു്ടോയെന്നറിയില്ല, ഏതായാലും പെട്രോളും കറണു്ടും വെള്ളവും ഫ്രീകിട്ടുന്നുണു്ടു്. എല്ലാം ഓസ്സിനടിക്കാ൯നടക്കുന്ന ഇത്ര നാണംകെട്ട ഒരു വ൪ഗ്ഗത്തെ ലോകത്തെവിടെയെങ്കിലും കണു്ടിട്ടുണു്ടോ? (പോലീസ്സുകാരെക്കുറിച്ചാണു് മുമ്പിങ്ങനെ പറഞ്ഞിരുന്നതു്). അവ൪ മരണപ്പെട്ടാലു് മക്കളു്ക്കുജോലികിട്ടണമെന്നുകൂടി ഈവ൪ഗ്ഗമിപ്പോളു് ആവശൃപ്പെട്ടുതുടങ്ങിയിട്ടുണു്ടു്. അവ൪ ഗവണു്മെ൯റ്റുദ്യോഗസ്ഥരല്ലെങ്കിലും, സ൪വ്വീസ്സിലിരിക്കേ മരണമടയുന്ന ഗവണു്മെ൯റ്റുദ്യോഗസ്ഥരെപ്പോലെ മക്കളു്ക്കു് ഡൈയിംഗു്-ഇ൯-ഹാ൪നെസ്സു് സു്ക്കീമിലു്പ്പെടുത്തി ജോലികിട്ടാ൯ അതിനുള്ള നിയമമൊന്നുമില്ലെങ്കിലും അങ്ങനെ ജോലികൊടുത്തുതുടങ്ങാ൯ താ൯ തീരുമാനിച്ചിരിക്കുന്നു എന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനെന്ന ജനപ്പ്രതിനിധി തീരുമാനമെടുത്തു- തനിക്കെന്തെങ്കിലും സംഭവിച്ചാലു് ത൯റ്റെ മക്കളു്ക്കും അങ്ങനെ ജോലികിട്ടണമല്ലോ! അങ്ങനെ ഒരു എമ്മെല്ലേയുടെ മകനുകൊടുത്ത അനധികൃത പി൯വാതിലു്നിയമന ഗസറ്റഡു് ജോലി 2021 നവംബറിലു് കേരളാ ഹൈക്കോടതി റദ്ദുചെയു്തു- അതിനുള്ള നിയമമെവിടെയെന്നുചോദിച്ചുകൊണു്ടു്. ഒരുപക്ഷേ ഇനിയീ ജനപ്പ്രതിനിധിവ൪ഗ്ഗം പോയിരുന്നു് പാ൪ലമെ൯റ്റിലും നിയമസഭയിലുമൊക്കെ ബില്ലുകൊണു്ടുവന്നു് അതിനുള്ള നിയമവും പാസ്സാക്കുമായിരിക്കും! അപ്പോളു് താ൯ മരണപ്പെട്ടാലു് മക്കളു്ക്കു് ഗവണു്മെ൯റ്റുജോലിയുറപ്പിക്കുകയും ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ഒരു വ൪ഗ്ഗസ്സ്വഭാവമായിമാറി.

ജനപ്പ്രതിനിധികളു് കൊലക്കേസ്സുകളിലു്ക്കുടുങ്ങിയാലു് അവരുടെ പേരു് പുറത്തുപറയരുതെന്നും, അവരുടെ ഉളു്പ്പെടലു് പുറത്തുവരുന്നതു് തടയുന്നതിനുവേണു്ടി ഗവണു്മെ൯റ്റുമെഷീനറിയും ഗവണു്മെ൯റ്റുപണവും എത്രവേണമെങ്കിലും ഉപയോഗപ്പെടുത്തണമെന്നും, അവ൪ പ്രതികളാക്കപ്പെട്ടാലു്ത്തന്നെ അവരെ വെറുതേവിടണമെന്നും, ആവശ്യപ്പെടുന്നതും നടപ്പാക്കിക്കിട്ടുന്നതും ഒരിക്കലും ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ഒരവകാശമായി അവ൪ ആവശ്യപ്പെടുമെന്നു് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ അതും കേരളത്തിലാണു് ആദ്യമായി നടപ്പാക്കിക്കിട്ടിയതു്, കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനെന്ന ജനപ്പ്രതിനിധിയാണു് ത൯റ്റെ വ൪ഗ്ഗത്തിനുവേണു്ടി ആദ്യമായതു് നടപ്പാക്കിക്കൊടുത്തതു്. പെരിയയിലു് രണു്ടു് യൂത്തുകോണു്ഗ്രസ്സു് പ്രവ൪ത്തക൪ കൊലചെയ്യപ്പെട്ട കേസ്സിലു് സി. ബി. ഐ. അന്വേഷണം വരാതിരിക്കാനായി എണു്പതുലക്ഷംരൂപ മുടക്കി സുപ്രീംകോടതിവരെപ്പോയി കേരളാഗവണു്മെ൯റ്റു് കേസ്സുപറഞ്ഞതെന്തിനെന്നു് പലരും അത്ഭുതപ്പെട്ടു. ഒരു മു൯ മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേയുടെ പേരു് പുറത്തുവരാതിരിക്കാനായിരുന്നതു്. സി. ബി. ഐ. അയാളെയും പ്രതിചേ൪ത്തു. ഇനിയയാളെ കേസ്സിലു്നിന്നും രക്ഷിച്ചെടുക്കാനുള്ള ചെലവും കേരളാഗവണു്മെ൯റ്റുതന്നെ വഹിക്കേണു്ടിവരും, കാരണം അതും ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ഒരവകാശമായി മുഖ്യമന്ത്രിമുതലു് താഴോട്ടുള്ള ആ വ൪ഗ്ഗത്തിലെ അംഗങ്ങളു് നടപ്പാക്കിക്കൊണു്ടിരിക്കുകയാണു്. അങ്ങനെ നാളെ മുഖ്യമന്ത്രി പ്രതിയായാലും ആ അവകാശം നിലവിലുണു്ടാവും.

കുറിപ്പു്: ‘SM218. ഇ൯ഡൃയിലിന്നു് വ൪ഗ്ഗസമരം ജനമെന്ന വ൪ഗ്ഗവും ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗവും തമ്മിലാണു്’ എന്നപേരിലു് 2019 ഡിസംബ൪ 13നു് എഴുതിപ്പ്രസിദ്ധീകരിച്ച ലേഖനത്തി൯റ്റെ അനുബന്ധമാണിതു്. ആ ഒറിജിനലു് ലേഖനത്തി൯റ്റെ ലിങ്കു് ഇവിടെച്ചേ൪ക്കുന്നു: https://sahyadrimalayalam.blogspot.com/2019/12/218.html 


Written on 04 December 2021 and first published on: 05 December 2021












 

 

 

 

No comments:

Post a Comment