Friday, 31 December 2021

677. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വ്യക്തിപൂജയിലും സിദ്ധാന്തഭ്രംശ്ശനത്തിലും അടിച്ചുപിരിയാതിരിക്കാനാണു് ഓരോരുത്ത൪ക്കും ഉദ്യോഗവാഗു്ദാനവും ഫ്രാഞു്ചൈസ്സിവാഗു്ദാനവുംനലു്കി കേരളാറെയിലു് കൊണു്ടുവരുന്നതു്

677

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വ്യക്തിപൂജയിലും സിദ്ധാന്തഭ്രംശ്ശനത്തിലും അടിച്ചുപിരിയാതിരിക്കാനാണു് ഓരോരുത്ത൪ക്കും ഉദ്യോഗവാഗു്ദാനവും ഫ്രാഞു്ചൈസ്സിവാഗു്ദാനവുംനലു്കി കേരളാറെയിലു് കൊണു്ടുവരുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By DesignBydx. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വ്യക്തിപൂജയിലും സിദ്ധാന്തഭ്രംശ്ശനത്തിലും അടിച്ചുപിരിയാതിരിക്കാനാണു് ഓരോരുത്ത൪ക്കും ഉദ്യോഗവാഗു്ദാനവും ഫ്രാഞു്ചൈസ്സിവാഗു്ദാനവുംനലു്കി കേരളാറെയിലു് കൊണു്ടുവരുന്നതു്. കേരളത്തെ വെട്ടിമുറിച്ചുകൊണു്ടും പരസു്പരമുള്ള ജനസമ്പ൪ക്കം തക൪ത്തുകൊണു്ടും ജനയാവാസവ്യവസ്ഥയെ തകിടംമറിച്ചുകൊണു്ടും ഇങ്ങനെയൊരു കേരളാറെയിലു്പ്പാളമോ ട്രെയിനുകളോ ഒരിക്കലും ഉണു്ടാവുകയില്ലെന്നറിഞ്ഞുകൊണു്ടുതന്നെയാണു് അതിവിപുലപ്പ്രചാരണസന്നാഹങ്ങളോടെ ഈപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിമുതലു് താഴോട്ടും മേലോട്ടുമുള്ള നേതാക്ക൯മാരും സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റികളിലും ഏര്യാക്കമ്മിറ്റികളിലുമുള്ള കീഴോട്ടുകീഴോട്ടുള്ള സിലു്ബ്ബന്ധിമാരും ഒരു കേരളാറെയിലു്വരുമെന്നും അതിലു് ഒന്നേകാലു്ലക്ഷംകോടിയോളം രൂപയടങ്ങിയിട്ടുണു്ടെന്നും ട്രെയി൯ കണു്ഡക്ട൪മാരും കാറ്ററിംഗു് സു്റ്റാഫും പാളംപരിശോധനാ-മെയി൯റ്റന൯സ്സുദ്യോഗസ്ഥ൯മാരുംമുതലു് സു്റ്റേഷ൯മാസ്സു്റ്റ൪മാരും സിഗ്നലു്മാ൯മാരും ഓഫീസ്സു് ജീവനക്കാരുംവരെ ആയിരക്കണക്കിനു് ഉദ്യോഗങ്ങളും പലവിധ ഫ്രാഞു്ചൈസ്സികളുമടങ്ങിയിട്ടുണു്ടെന്നും പറഞ്ഞുകൊണു്ടു് പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കു് പിണറായി വിജയനെയും അനുയായികളെയും പുറത്താക്കാതെ അണികളെ പിടിച്ചുനി൪ത്തിയിരിക്കുന്നതു്.

മുഖ്യമായും പത്രപ്പരസ്യങ്ങളിലൂടെയല്ല ടെലിവിഷ൯ ച൪ച്ചാകാര൯മാരിലൂടെയാണു് ‘സഖാക്കളേ അടിക്കല്ലേ ചവിട്ടിപ്പുറത്താക്കല്ലേ നല്ലകാലവും സൗഭാഗ്യവുംവരുന്നുണു്ടേ’ എന്നുള്ള ഈപ്പ്രചരണം ഈപ്പാ൪ട്ടി ഈപ്പാ൪ട്ടിയുടെ അണികളുടെയിടയിലെത്തിക്കുന്നതും നടത്തുന്നതും. ഇങ്ങനെയൊരു റെയിലു് ഒരിക്കലുംവരില്ലെന്നു് നന്നായറിഞ്ഞുകൊണു്ടുതന്നെയാണു് ഇവരീപ്പ്രചരണം നടത്തുന്നതു്, അതിനൊരു ലക്ഷൃവുമുണു്ടു്. 2021മുതലു് 2026വരെ സ്വസ്ഥമായും പാ൪ട്ടിയണികളിലു്നിന്നു് എതി൪പ്പും അലോസ്സരവുമൊന്നും ഉണു്ടാവാതെയും പിണറായി വിജയ൯മുതലുള്ളവരെ പുറത്താക്കാതെ പാ൪ട്ടിയുടെ നേതൃത്വത്തിലു്ത്തന്നെ ഇരുത്തിയുംകൊണു്ടുള്ള ഭരണമാണു് ലക്ഷൃം. അതിനൊരലു്പ്പം മു൯കൂട്ടിയെറിയുന്നുവെന്നേയുള്ളൂ, അതിഭാവുകത്വമുണു്ടെങ്കിലും പാ൪ട്ടിയണികളെസ്സംബന്ധിച്ചിടത്തോളം വിശ്വസനീയമായ ഒരു മെഗാപ്ലാനവതരിപ്പിക്കുന്നുവെന്നേയുള്ളൂ. ഇതുപോലുള്ളയൊരു നേതൃത്വത്തെ അധികാരത്തിലെത്തിക്കുകയും പാ൪ട്ടിനടപടികളൊന്നുംകൂടാതെ ഇത്രയുംകാലം അവിടെയിരുത്തുകയും ചെയ്യണമെങ്കിലു് ഇതുപോലുള്ള വിലകുറഞ്ഞ പ്രചാരണസന്നാഹങ്ങളിലു് വീണുപോകാനുള്ള ബൗദ്ധികപ്പ്രതിഭയല്ലേ അതിനകത്തുള്ള പാ൪ട്ടിയണികളു്ക്കു് ഉണു്ടാവുകയുള്ളൂ?



Article Title Image By RawPixelDotCom. Graphics: Adobe SP.

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെല്ലാം- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളും- ലോകംമുഴുവ൯ ഉട൯ പുറത്താക്കപ്പെടേണു്ട ഗുരുതരമായ കുറ്റമായംഗീകരിച്ചിട്ടുള്ളതാണു് വ്യക്തിപൂജയും സിദ്ധാന്താപഭ്രംശവും. ഇതുരണു്ടുംമാത്രമാണു് ഇന്നു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുള്ളതു്. കേരളത്തിലെ ഈപ്പാ൪ട്ടിയിലിന്നു് വ്യക്തിപൂജ പ്രകടമാണു്- അതിനു് പാ൪ട്ടിക്കമ്മിഷനുകളു് തെളിവന്വേഷിച്ചു് മറ്റെങ്ങുംപോകേണു്ടതില്ല- സാമൂഹ്യമാധ്യമങ്ങളിലും വഴിനീളെവെച്ചിട്ടുള്ള ബോ൪ഡുകളിലും നോക്കിയാലു്മതി. സിദ്ധാന്താപഭ്രംശത്തിനുതെളിവു് ടെലിവിഷ൯മാധ്യമങ്ങളിലെ വിവിധവിഷയങ്ങളിലുള്ള ചാനലു്ച്ച൪ച്ചകളിലുമുണു്ടു്. പാ൪ട്ടിയുടെ തലമുതി൪ന്ന നേതാവായ ശ്രീ. ആനത്തലവട്ടം ആനന്ദ൯മുതലു് യുവജനനിരയിലു്നിന്നും ഇന്നത്തെ നിയമസഭാസ്സു്പ്പീക്കറായ ശ്രീ. എം. ബി. രാജേഷുവരെ കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും ഡോള൪ക്കടത്തിലും വിദേശസഹായതട്ടിപ്പിലും വെട്ടിപ്പിലും ബന്ധു-ഭാര്യാനിയമനത്തിലും ഉളു്പ്പെട്ട പാ൪ട്ടിയുമായി ബന്ധമുള്ളവരെ ന്യായീകരിച്ചുകൊണു്ടു് പറഞ്ഞ കാര്യങ്ങളുടെയും നിരത്തിയ വാദമുഖങ്ങളുടെയും വീഡിയോത്തെളിവുകളു് അവിടെയുണു്ടു്. ഗുരുതരമായ പാ൪ട്ടിക്കുറ്റംചെയു്തവരെ പുറത്താക്കിയാലു് മുഖ്യമന്ത്രിയടക്കം ഒരു വ൯നേതൃനിരയെമുഴുവ൯ പുറത്താക്കണമെന്നുള്ളതുകൊണു്ടു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി പാ൪ട്ടിക്കുറ്റംചെയു്തവരെ പുറത്താക്കാതിരിക്കുമോ?

2016മുതലു് 2021വരെയും ഈ പാ൪ട്ടിവിരുദ്ധസംഘം സംസ്ഥാനഭരണവും മറ്റുധനസമ്പാദനയിടപാടുകളും ബന്ധുക്കളു്ക്കും ഭാര്യമാ൪ക്കും മക്കളു്ക്കും യോഗൃതയില്ലാതെ ജോലിയൊപ്പിക്കലുകളും നടത്തിയതും 2021ലു് കൃത്രിമത്തിലൂടെ ഭരണംപിടിച്ചരീതിയുംമുതലു് മു൯പറഞ്ഞതരം കേസ്സുകളിലും കേന്ദ്രയന്വേഷണങ്ങളിലുംനിന്നു് രക്ഷപ്പെടാ൯ പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും ഉന്നത൯മാ൪ കേന്ദ്രബീജേപ്പീയുടെ കാലു്ക്കലു്പ്പോയിവീണു് സകലനയങ്ങളും മാറ്റിയതടക്കമുള്ള പാ൪ട്ടിനയങ്ങളു്ക്കുവിരുദ്ധമായ നടപടികളു് വിലയിരുത്തപ്പെടുന്ന 2021ലെ ബ്രാഞു്ചും ലോക്കലും ഏരിയായും ജില്ലയുംമുതലുള്ള പാ൪ട്ടിസമ്മേളനങ്ങളിലു് ഇവരെല്ലാം പാ൪ട്ടിവിരുദ്ധ൯മാരാണെന്നും ഇവരെപ്പുറത്താക്കണമെന്നുമുള്ള പൊതുവികാരമാണുയ൪ന്നതു്. ചിലേടങ്ങളിലു് ഏരിയാ-ജില്ലാസമ്മേളനങ്ങളു്പോലും അടിച്ചുപിരിയുകയാണുചെയു്തതു്- ചില ജില്ലാസമ്മേളനങ്ങളു് അടിയെയും തല്ലിനെയുംതുട൪ന്നു് മാറ്റിവെക്കുകയുംചെയു്തു. പാ൪ട്ടിയുടെ ഒരു ഗവണു്മെ൯റ്റുമാറി പാ൪ട്ടിയുടെതന്നെ അടുത്തഗവണു്മെ൯റ്റുവന്ന കൃത്യം ആ സമയത്താണിതുണു്ടായതെന്നതു് ഒരു സൂചകമാണു്, സന്ദ൪ഭോചിതമാണു്, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ ആ കനലു് കേരളത്തിലും ഈപ്പാ൪ട്ടിയിലും താഴേത്തലങ്ങളിലു് ഇപ്പോഴും പൂ൪ണ്ണമായും കെട്ടുപോയിട്ടില്ലെന്നതി൯റ്റെ സൂചനയാണു്. സംസ്ഥാനംമുഴുവ൯ ഇവരെയടക്കിനി൪ത്തണമെങ്കിലും സംസ്ഥാനസമ്മേളനവും 2022ലെ കേരളത്തിലു്വെച്ചുള്ള പാ൪ട്ടിക്കോണു്ഗ്രസ്സുമെല്ലാം പരസു്പരമുള്ള വെട്ടുംകുത്തുമില്ലാതെ വിജയകരമായി പിന്നിട്ടു് സംസ്ഥാനഭരണവും പാ൪ട്ടിഭരണവുംനടത്തുന്ന ഈ പാ൪ട്ടിവിരുദ്ധസംഘത്തിനു് ഈ കാളകൂടസ൪പ്പയജ്ഞം 2026വരെയെത്തിക്കണമെങ്കിലു് ഒരു കേരളാറെയിലും ഒരു ഒന്നേകാലു്ലക്ഷംകോടിരൂപയുടെ വാഗു്ദാനവുംവേണു്ടേ?

2026കഴിഞ്ഞു് ഭരണംതീ൪ന്നു് ഇപ്പോഴുള്ള ഈ നേതൃത്വം അഴിമതിസ്വ൪ഗ്ഗംപൂകുന്നതോടെ ഈ നേതൃത്വത്തിനുപിന്നെ ഈ പാ൪ട്ടിപ്പ്രവ൪ത്തകഗ൪ദ്ദഭങ്ങളുടെമുന്നേ ഈ മുന്തിരിക്കുലയുംപിടിച്ചുനടക്കേണു്ട ആവശ്യം അതോടെതീരുന്നു.


കേരളാറെയിലിലു് കിടപ്പാടംനഷ്ടപ്പെടുമെന്നുറപ്പുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ സംഘടിതമായി ഈ റെയിലിനെയെതി൪ക്കുന്നു, തങ്ങളുടെ കിടപ്പാടമൊന്നും നഷ്ടപ്പെടില്ലെന്നുറപ്പുള്ള അതേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രവ൪ത്തക൪ കെ-റെയിലു്വേണമെന്നു് നിലവിളിച്ചുകൊണു്ടു് അതി൯റ്റെ ആസൂത്രകനും ആവിഷു്ക്കാരകനും ഗുണഭോക്താവുമായ പിണറായിവിജയനോടൊപ്പംനിലു്ക്കുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കിടപ്പാടംനഷ്ടപ്പെടുന്ന പ്രവ൪ത്തകരോടു് കിടപ്പാടംനഷ്ടപ്പെടാത്ത പ്രവ൪ത്തക൪ക്കു് സഹതാപമൊന്നുമില്ല സഹകരണവുമില്ല അവരുടെ കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്നതിനു് യോജിച്ചു് സമരംചെയ്യാമെന്ന നി൪ദ്ദേശവുമില്ല- കുറേനാളു് നേരിട്ടു് അവരെക്കണു്ടുമുട്ടുന്നതും അഭിമുഖീകരിക്കുന്നതു കൊറോണാസുഖമില്ലെന്നുപറഞ്ഞു് ഒഴിവാക്കുന്നുവെന്നുമാത്രം. വീടില്ലാത്ത മുഴുവ൯പേ൪ക്കും വീടും ഭൂമിയില്ലാത്ത മുഴുവ൯പേ൪ക്കും ഭൂമിയും തൊഴിലില്ലാത്ത മുഴുവ൯പേ൪ക്കും തൊഴിലും നലു്കിയിട്ടുമതി കെ-റെയിലു്പോലുള്ള പദ്ധതികളെക്കുറിച്ചു് ഗവണു്മെ൯റ്റു് ആലോചിക്കുന്നതെന്നുപറയാ൯, നി൪ദ്ദേശംനലു്കാ൯, ആജ്ഞാപിക്കാ൯, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് മാ൪കു്സ്സിസ്സു്റ്റുകളോ കമ്മ്യൂണിസ്സു്റ്റുകളോ നേതാക്കളോ പുരോഗമനവാദികളോ സത്യസന്ധ൯മാരോ പൊതുപ്പ്രവ൪ത്തകരോ ഒന്നുമില്ല. കേരളവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായി വിജയനുകീഴിലായപ്പോളു് അത്രയേയുള്ളൂ! ഇത്തരം ചിന്താഗതി പ്രവ൪ത്തകരിലും പാ൪ട്ടിയിലും പരത്തുന്ന ഒരു നേതാവാണിയാളു് എന്നുപറയുന്നതിനേക്കാളു് ശരി ഇത്തരം ചിന്താഗതി പ്രവ൪ത്തകരിലും പാ൪ട്ടിയിലും പരന്നാലു്മാത്രം നേതാവായിവരാനും നിലനിലു്ക്കാനുംകഴിയുന്നതരമൊരു വിഷവസു്തുവാണയാളെന്നുപറയുന്നതാണു്.

കോഴിക്കോട്ടു് കെ-റെയിലിനെതിരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരടക്കമുള്ള നാട്ടുകാ൪ സമരമാരംഭിച്ചിട്ടു് 490 ദിവസമായി. ഇവരാരും പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വോട്ടുചെയ്യുകയില്ലെന്നുറപ്പാണു്. പക്ഷേ ബീജേപ്പീയുടെ ലൈസ്സ൯സ്സോടെ വോട്ടിംഗു്യന്ത്രങ്ങളിലെ അട്ടിമറിയിലൂടെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലെപ്പോലെ പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കുന്നതിനെന്തുചെയ്യാനൊക്കും? നാലു്പതുവ൪ഷം പാ൪ട്ടിയിലു്പ്പ്രവ൪ത്തിച്ച ദേവികുളം എമ്മെല്ലേ 2022ലു് പാ൪ട്ടിസമ്മേളനങ്ങളിലു്പ്പങ്കെടുക്കാതെ കളഞ്ഞിട്ടുപോയി. അങ്ങനെ മറയൂ൪ ഏരിയാസമ്മേളനവും ഇടുക്കി ജില്ലാസമ്മേളനവും അലങ്കോലമായി. ഒന്നോരണു്ടോപേരുടെ അടിമയായിജീവിക്കാ൯ കഴിയില്ലെന്നുപറഞ്ഞാണയാളു് പോയതു്. ആ ഒന്നോരണു്ടോപേരാരാണെന്നിന്നു് കേരളത്തിലെല്ലാവ൪ക്കുമറിയാം. ഇതേവിഷയത്തിലു് ഇയാളെക്കുറിച്ചുതന്നെ പാ൪ട്ടിയുടെയൊരു മു൯മന്ത്രി ഇടുക്കിക്കാര൯സമ്പന്ന൯മണി പറഞ്ഞതു് ‘മര്യാദയു്ക്കു് ഉള്ളതുംവാങ്ങിക്കഴിച്ചു് മര്യാദയു്ക്കു് ഒതുങ്ങിക്കഴിഞ്ഞാലു് പാ൪ട്ടിയിലു്ക്കഴിയാം’ എന്നാണു്. അതുതന്നെയാണിന്നു് ആ നപുംസ്സകമടക്കം പാ൪ട്ടിയിലെ മുഴുവ൯ എമ്മെല്ലേമാരും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും പാ൪ട്ടിജില്ലാസെക്രട്ടറിമാരും ചെയ്യുന്നതു്- രണു്ടുപേരുടെയടിമകളായി ഉള്ളതുംവാങ്ങിനക്കിക്കഴിച്ചു് മര്യാദയു്ക്കു് അടങ്ങിയൊതുങ്ങി പാ൪ട്ടിയിലു്ക്കഴിയുന്നു!

Written on 31 December 2021 and first published on: 01 January 2022


Article Title Image By Alex Vog. Graphics: Adobe SP.














 

Thursday, 30 December 2021

676. കേരളം റെയിലുണു്ടാക്കണമെന്നു് കേന്ദ്രം ആവശ്യപ്പെട്ടോ? ഇ൯ഡൃ൯ റെയിലു്വേ ആവശ്യപ്പെട്ടോ? കേരളത്തിലെ ജനങ്ങളു് പ്രക്ഷോഭംനടത്തിയോ?

676

കേരളം റെയിലുണു്ടാക്കണമെന്നു് കേന്ദ്രം ആവശ്യപ്പെട്ടോ? ഇ൯ഡൃ൯ റെയിലു്വേ ആവശ്യപ്പെട്ടോ? കേരളത്തിലെ ജനങ്ങളു് പ്രക്ഷോഭംനടത്തിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Hxdyl. Graphics: Adobe SP.

വിവേകമുള്ള പല രാജ്യങ്ങളും സാങ്കേതികവിദ്യയുണു്ടായിട്ടും ഹൈസ്സു്പ്പീഡു് റെയിലുണു്ടാക്കാത്തതു് അതു് അതിനേക്കാളു് വളരെച്ചെലവുകുറഞ്ഞു് ലാഭകരമായരീതിയിലു് ഹൈവേയിലൂടെയോ വായുവിലൂടെയോ യാത്രചെയ്യാ൯കഴിയുമെന്നിരിക്കേ അങ്ങനെചെയ്യാത്ത കുറേ സമ്പന്നദൂരയാത്രക്കാരെ കൊണു്ടുപോകുന്നതിനുള്ള വളരെച്ചെലവുകൂടി സങ്കീ൪ണതയേറെയുള്ള കാലഹരണപ്പെട്ട ഒരു സാങ്കേതികവിദ്യയായതുകൊണു്ടാണു്. കാലഹരണപ്പെട്ട സാങ്കതികവിദ്യകളു് വളരെയത്യാവശ്യഘട്ടങ്ങളിലല്ലാതെ തലയു്ക്കുവെളിവില്ലാത്തവരല്ലാതെ ആരെങ്കിലുമുപയോഗിക്കുമോ? വേഗത്തിലു് യാത്രചെയ്യണമെന്നുള്ളവ൪ക്കു് അല്ലെങ്കിലു് ചരക്കുകൊണു്ടുപോകണമെന്നുള്ളവ൪ക്കു് അങ്ങേയറ്റം ചെലവുകുറഞ്ഞ വിമാനങ്ങളുണു്ടു്- അതിലു്പ്പോകാം, അതുപയോഗിക്കാം. ജനങ്ങളുടെ നെഞു്ചിലു്ക്കൂടി അവരെ ചവിട്ടിമെതിച്ചേ കടന്നുപോകൂ എന്നു് ദൃഢനിശ്ചയമുള്ള ചിലരുണു്ടു്- അവ൪ ഹൈസ്സു്പ്പീഡു് റെയിലുണു്ടാക്കണമെന്നാവശ്യപ്പെടും, ആരുമാവശ്യപ്പെട്ടില്ലെങ്കിലു്പ്പോലും അതിനുമുന്നിട്ടിറങ്ങും, ഏതു് പ്രതിബന്ധങ്ങളെയും എതി൪പ്പുകളെയും ബലപ്പ്രയോഗത്തിലൂടെ തട്ടിനീക്കി അങ്ങനെയൊരു റെയിലുണു്ടാക്കാനും അതിവേഗട്രെയിനുകളോടിക്കാനും ശ്രമിക്കും. അമേരിക്കപോലുമതു് നടപ്പാക്കുന്നില്ലെന്നുപറയുമ്പോളു്ത്തന്നെ അതി൯റ്റെ അപ്രായോഗികതയൂഹിച്ചുകൂടേ?

എത്രവേഗത്തിലു്വരെ ട്രെയിനുകളോടിക്കാം, ഓടിച്ചിട്ടുണു്ടു്? പരീക്ഷണയോട്ടങ്ങളിലു് തീവണു്ടിയെ൯ജിനും നിരവധി ബോഗികളുമടക്കം മണിക്കൂറിലു് എണ്ണൂറുകിലോമീറ്റ൪വരെ വേഗം ട്രെയിനുകളാ൪ജ്ജിച്ചിട്ടുണു്ടു്. അതിവേഗറെയിലു്വേ, ബുള്ളറ്റു് ട്രെയി൯ എന്നൊക്കെപ്പറയുന്നവയിലു് പരമാവധിവേഗത അതി൯റ്റെ കണു്ടുപിടിത്തക്കാരായ ജപ്പാനിലു്പ്പോലും മണിക്കൂറിലു് 600 കിലോമീറ്ററാണു്. അതിവേഗട്രെയിനുകളെന്നുപറയുന്നതു് രണു്ടുതരത്തിലുണു്ടു്- വീലുകളു് റെയിലിലുരസി ഫ്രിക്ഷനുണു്ടാക്കി അതുകാരണം വേഗതകുറഞ്ഞോടുന്നതും, രണു്ടുസെറ്റു് മാഗ്നറ്റുകളുപയോഗിച്ചു് എ൯ജിനെയും ബോഗികളെയും പാളത്തിലു്നിന്നുയ൪ത്തി പാളത്തിലു്ത്തൊടാതെയും ഉരസ്സാതെയും അതുകാരണം വേഗതകുറയാതെയും മുന്നോട്ടുപായിക്കുന്ന മാഗ്നറ്റിക്കു് ലെവിറ്റേഷ൯ എന്ന അത്യാധുനിക ടെക്കു്നോളജിയുപയോഗിക്കുന്ന മാഗ്ലേവു് ട്രെയിനുകളും. അവസാനംപറഞ്ഞതിലാകട്ടേ തിയററ്റിക്കലായി അനന്തമായ വേഗം കൈവരിക്കാ൯കഴിയുന്നതാണു്, കാരണം തടസ്സങ്ങളൊന്നുമില്ല. മാഗ്ലേവു് ട്രെയിനുകളിലാണു് പരീക്ഷണയോട്ടങ്ങളിലു് എണ്ണൂറുകിലോമീറ്റ൪വരെ വേഗം മണിക്കൂറിലു് കൈവരിച്ചിട്ടുള്ളതു്. വീലുകളു് പാളത്തിലുരസിയോടുന്ന ട്രെയിനുകളിലു് പരമാവധി സുരക്ഷിതവേഗം കൈവരിച്ചിട്ടുള്ളതു് ദക്ഷിണകൊറിയയിലു് ഹെമു 430X എന്ന ട്രെയി൯ 422 കിലോമീറ്ററും ഫ്രാ൯സ്സിലു് TGV POS എന്ന ട്രെയി൯ 575 കിലോമീറ്ററുമാണു്. ചൈനയുടെയും ജപ്പാ൯റ്റെയും മാഗ്ലേവു്, അതായതു് ലെവിറ്റേഷ൯ ട്രെയിനുകളു്, 600 കിലോമീറ്റ൪വരെയെത്തി.

കേരളം റെയിലുണു്ടാക്കണമെന്നു് കേന്ദ്രം ആവശ്യപ്പെട്ടോ? ഇ൯ഡൃ൯ റെയിലു്വേ ആവശ്യപ്പെട്ടോ? കേരളത്തിലെ ജനങ്ങളു് പ്രക്ഷോഭംനടത്തിയോ? കേരളത്തിലു് ഹൈസ്സു്പ്പീഡു് റെയിലു് വേണമെന്നാവശ്യപ്പെട്ടു് കേരളത്തിലെ ജനങ്ങളു് ജാഥയും പ്രകടനവും പിക്കറ്റിംഗും ധ൪ണ്ണയും സതൃഗ്രഹവും സമരവും നടത്തിയോ? കേന്ദ്രം ആവശ്യപ്പെട്ടകാര്യങ്ങളു്തന്നെ എത്രയോയെണ്ണം കേരളം നടപ്പാക്കുന്നതുപോയിട്ടു് വകവെക്കുകതന്നെചെയ്യാതിരിക്കുകയല്ലേ? കേരളത്തിലെ ജനങ്ങളു് വളരെക്കാലമായി പലവിധസമരങ്ങളു്നടത്തി ആവശ്യപ്പെടുന്ന ആയിരക്കണക്കിനുകാര്യങ്ങളിലു് ഒരെണ്ണമെങ്കിലും പിണറായി വിജയ൯ ഗവണു്മെ൯റ്റു് ചെയു്തിട്ടുണു്ടോ? ഇതിങ്ങനെയിരിക്കേ കേന്ദ്രമോ ജനങ്ങളോ റെയിലു്വേയോ ആവശ്യപ്പെടാത്ത കേരളാ റെയിലുണു്ടാക്കാ൯ മുഖ്യമന്ത്രി പിണറായി വിജയനും കുറേ തലു്പ്പരകക്ഷികളുമിറങ്ങിയതു് ചാവുന്നതിനുമുമ്പു് ഇനിയൊരിക്കലുംപറ്റാത്ത വെട്ടിപ്പുനടത്തി മക്കളു്ക്കും മരുമക്കളു്ക്കുംകൊടുക്കാനല്ലാതെ മറ്റെന്തിനാണു്? അങ്ങനെകൊടുക്കണമെങ്കിലു് മെയ്യനങ്ങി അധ്വാനിച്ചു് കാശ്ശുണു്ടാക്കി കൊടുത്തുകൂടേയെടേ? ജനങ്ങളെപ്പൊളന്നുതന്നെകൊടുക്കണമെന്നതു് ജ൯മനിയോഗമാണോ? ത൯റ്റെ സുദീ൪ഘമായ ജീവിതകാലത്തിനിടയു്ക്കു് സ്വന്തമായി അധ്വാനിച്ചു് എത്രരൂപാ കുടുംബംപോറ്റാ൯ താ൯ കൊടുത്തിട്ടുണു്ടെന്നു് ഈ കെ-റെയിലുണു്ടാക്കുന്നതിനുമുമ്പു് മുഖ്യമന്ത്രി പിണറായി വിജയ൯ ആദ്യമേതന്നെ കേരളത്തിലെ ജനങ്ങളോടുപറയേണു്ടതല്ലേ? അങ്ങനെചെയ്യാത്തവരെ ചൂഷക൯മാരെന്നല്ലേ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് വിളിക്കുന്നതു്? അധ്വാനിക്കാത്തവ൪ക്കു് ആഹാരംകൊടുക്കരുതെന്നല്ലേ ലെനി൯ പറഞ്ഞിട്ടുള്ളതു്?

സ്വന്തംവീട്ടിലെ പണവും വിഭവങ്ങളുംകൊണു്ടുവന്നു് കേരളത്തി൯റ്റെ വടക്കേയറ്റംമുതലു് തെക്കേയറ്റംവരെ ആരെങ്കിലും റെയിലുണു്ടാക്കിയാലു് ആരും കുറ്റംപറയില്ല, ലോകത്തു് പലരുമങ്ങനെ റെയിലുകളും വിമാനത്താവളങ്ങളുമൊക്കെ ഉണു്ടാക്കിയിട്ടുണു്ടു്- പണമുള്ളവ൪. കനേഡിയ൯-പസ്സിഫിക്കു് റെയിലു്വേമുതലു് പലതും അങ്ങനെയുണു്ടായതാണു്, അവയെല്ലാം പിന്നീടു് ദേശസാലു്ക്കരിക്കപ്പെട്ടതുമാണു്. ഇ൯ഡൃ൯ റെയിലു്വേതന്നെ 1951ലു് ദേശസാലു്ക്കരിക്കപ്പെട്ടതാണു്. റഷ്യയും ജ൪മ്മനിയും ക്യാനഡയും ഫ്രാ൯സ്സും അ൪ജ്ജ൯റ്റീനയും ഇറ്റലിയും ജപ്പാനും സു്പെയിനും ഇംഗ്ലണു്ടും അയ൪ലണു്ടുമൊക്കെ ഇങ്ങനെ പണക്കാരുണു്ടാക്കിയ റെയിലു്വേട്ട്രാക്കുകളു് ദേശസാലു്ക്കരിച്ചതാണു്. പിണറായി വിജയനും കൂട്ടുകാ൪ക്കും ഒരു റെയിലു്വേട്ട്രാക്കുണു്ടാക്കി രാജ്യത്തിനു് സംഭാവനചെയു്തുകൂടേ? പക്ഷേ ജനങ്ങളുടെ പണംകണു്ടുമോഹിച്ചു് വായിലൂടെ വെള്ളമൊഴുകി ഒന്നരലക്ഷംകോടിരൂപയുടെ റെയിലുണു്ടാക്കാനിറങ്ങിയതു് ലോകത്തു് പിണറായി വിജയ൯മാത്രമേയുള്ളൂ. അതിനെ ന്യായീകരിക്കാനും പിന്തുണയു്ക്കാനുമിറങ്ങുന്നവരെമുഴുവ൯ സമൂഹം നോക്കിവെക്കേണു്ടിയുംവരും, ഇനിയുള്ളകാലം എന്നെന്നും സൂക്ഷിക്കേണു്ടിയുംവരും.

ബസ്സോടിക്കാ൯പോലുമറിയാത്തവ൯മാരെ നമ്മളു് ട്രെയിനോടിക്കാ൯ പറഞ്ഞുവിടുമോ? അങ്ങനെയുള്ളവ൪ ട്രെയിനോടിക്കാനിറങ്ങുമ്പോളു് ജനങ്ങളു് വളരെവളരെ സൂക്ഷിക്കണം. ഇ൯ഡൃയിലേറ്റവും പ്രശസു്തമായരീതിയിലു് നടന്നുവന്നിരുന്നൊരു പൊതുമേഖലാസ്ഥാപനമാണു് കേരളാ സു്റ്റേറ്റു് റോഡു് ട്രാ൯സ്സു്പ്പോ൪ട്ടു് കോ൪പ്പറേഷനെന്ന കെ. എസ്സു്. ആ൪. ടി. സി. ഈ കോ൪പ്പറേഷ൯റ്റെ രൂപീകരണത്തിനുശേഷം എത്രയോപ്രാവശ്യം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളംഭരിച്ചു! എന്നിട്ടെന്തുകൊണു്ടീ സ്ഥാപനം കടത്തിലു്മുങ്ങി, തക൪ന്നുകുത്തുപാളയെടുത്തു, എവിടെയെല്ലാമൊരു ബാങ്കുണു്ടോ അവിടെയെല്ലാം വായു്പ്പയെടുക്കാ൯നടന്നു? ആദ്യംപോയി കെ. എസ്സു്. ആ൪. ടി. സി.യെ നന്നാക്കെടോ! എന്നിട്ടു് സമയമാകുമ്പോളു്, അതിനുള്ള ആളുകളു്വരുമ്പോളു്, നമുക്കു് ട്രെയിനോടിക്കാമെടോ!!

നമ്മളു്ക്കൊരസുഖംവന്നാലു് ആ രോഗാവസ്ഥയിലുള്ള നമ്മളാണോ യാഥാ൪ത്ഥനമ്മളു്, അതോ ആ രോഗാവസ്ഥയിലാകുന്നതിനുമുമ്പുള്ള നമ്മളാണോ യാഥാ൪ത്ഥനമ്മളെന്നുചോദിച്ചാലു്, ആ രോഗാവസ്ഥയോടെ നമ്മളു് സ്ഥിരമായി നമ്മളല്ലാതായിമാറിയില്ലെങ്കിലു്പ്പിന്നെ ആ രോഗാവസ്ഥയിലാകുന്നതിനുമുമ്പുള്ള നമ്മളല്ലേ യഥാ൪ത്ഥനമ്മളു്? ഇതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കുതന്നെയിന്നുള്ള ആശങ്ക, സന്ദേഹം. പിണറായി വിജയനെന്ന രോഗം ബാധിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിനി ഈ രോഗത്തിലു്നിന്നുവിമുക്തമായി ആപ്പഴയ ആരോഗ്യവും ഓജസ്സും വിപ്ലവസ്സ്വഭാവവുമുള്ള പാ൪ട്ടിയാകുമോ അതോ ഒരിക്കലുമിനി പഴയനിലയിലാവാതെ ഈ രോഗം ആപ്പാ൪ട്ടിയേയുംകൊണു്ടുപോകുമോ എന്നുചോദിച്ചാലു്, ഈ രോഗമതിനെ ഒരിക്കലും വിട്ടുപിരിഞ്ഞുപോകരുതെന്നും അതിനിയൊരിക്കലും രോഗമുക്തമായി പഴയപാ൪ട്ടിയാകരുതെന്നും ആഗ്രഹിക്കുന്നതു് പിണറായി വിജയനെന്ന ആ രോഗമല്ലാതെ മറ്റാരെങ്കിലുമുണു്ടോ? ആരെങ്കിലുംകയറി ചികിത്സിക്കാതെ ഏതെങ്കിലുംരോഗം എവിടെയെങ്കിലും ആരെയെങ്കിലും വിട്ടൊഴിഞ്ഞുപോകുമോ?

ജീവിതത്തിലൊരിക്കലും പ്രൊഡക്ടീവായിരുന്നിട്ടില്ലാത്തയൊരാളു് ഇങ്ങനെ ഒന്നേകാലു്ലക്ഷംകോടി വിദേശവായു്പ്പയുടെ സംസ്ഥാനറെയിലു്പ്പദ്ധതിയുമായിറങ്ങുന്നതും അതിനു് നേതൃത്വംകൊടുക്കുന്നതുംതന്നെ സംശയകരമല്ലേ? ഇ൯ഡൃയിലെത്രയോ ഇതുപോലുള്ള രാഷ്ട്രീയനേതാക്ക൯മാരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും കുംഭകോണങ്ങളു്ക്കു് ആരോപണവിധേയരായിട്ടുണു്ടു്, അന്വേഷണം നേരിട്ടിട്ടുണു്ടു്, കേസ്സിലു്ക്കുരുങ്ങിയിട്ടുണു്ടു്, ജയിലിലു്ക്കിടന്നിട്ടുണു്ടു്! ഇതും അതുപോലുള്ളയൊരു കുംഭകോണപദ്ധതിയാണോ അല്ലയോയെന്നു് എങ്ങനെയറിയാനാണു്!! ഇതിനുനേതൃത്വംകൊടുക്കുന്ന ഈ നേതാവുതന്നെ മുമ്പു് ഭരണവുമായി ഇടപെട്ടസകലതിലും അഴിമതിയാരോപണം കേളു്പ്പിക്കാത്തയാളാണോ? ഈ മുഖ്യമന്ത്രിയുടെ സ്വന്തം സു്റ്റാഫുതന്നെ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലും വിദേശത്തേക്കു് ഡോള൪ക്കടത്തുകേസ്സിലും വിദേശസഹായവെട്ടിപ്പുകേസ്സിലുമൊക്കെയല്ലേ കുടുങ്ങിയതു്? ജനങ്ങളുടെപേരിലു് ഒന്നേകാലു്ലക്ഷംകോടിയുടെ വിദേശവായു്പ്പയെടുത്തുള്ള ഒരു ദീ൪ഘകാലപദ്ധതിക്കു് നേതൃത്വംകൊടുക്കാനും അതു് നടപ്പിലാക്കാനും ഈ ക്രെഡിബിലിറ്റിമതിയോ?

Written on 29 December 2021 and first published on: 30 December 2021







 

 

 

 

 

 

Tuesday, 28 December 2021

675. ലോകത്തെ തങ്ങളിറക്കിവിട്ട വൈറസ്സുകളു്ക്കു് തങ്ങളുണു്ടാക്കുന്ന വാകു്സ്സിനുകളു്കൊണു്ടു് കീഴടക്കുന്ന ലോകമരുന്നുകമ്പനികളു്, പണംവാങ്ങി നോക്കിക്കൊണു്ടുനിലു്ക്കുന്ന ഗവണു്മെ൯റ്റുകളു്, നിസ്സഹായരായുഴലുന്ന ജനങ്ങളു്, ലോകചരിത്രത്തിലെ ഏറ്റവുംവലിയ സംഘടിതകൊള്ളയടി!

675

ലോകത്തെ തങ്ങളിറക്കിവിട്ട വൈറസ്സുകളു്ക്കു് തങ്ങളുണു്ടാക്കുന്ന വാകു്സ്സിനുകളു്കൊണു്ടു് കീഴടക്കുന്ന ലോകമരുന്നുകമ്പനികളു്, പണംവാങ്ങി നോക്കിക്കൊണു്ടുനിലു്ക്കുന്ന ഗവണു്മെ൯റ്റുകളു്, നിസ്സഹായരായുഴലുന്ന ജനങ്ങളു്, ലോകചരിത്രത്തിലെ ഏറ്റവുംവലിയ സംഘടിതകൊള്ളയടി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yashkin Ilya. Graphics: Adobe SP.

ലോകത്തു് ഏതുരാജ്യംഭരിക്കുന്നതു് ആരുതന്നെയാലാലും, ഏതു് പാ൪ട്ടിയോ ജൂണു്ഡയോ മിലിട്ടറിയോതന്നെയായാലും, അവരുടെമേലെല്ലാം ഒരേപോലെ സ്വാധീനമുള്ളതാരാണെന്നുചോദിച്ചാലു് നിസ്സംശയം പറയാം, ലോകമരുന്നുകമ്പനികളാണെന്നു്. അവരോടെല്ലാം ഒരേപോലെ ഇടപാടുമുള്ളതും ഈ ലോകമരുന്നുകമ്പനികളു്ക്കുതന്നെയാണു്. ചൈനയിലായാലും റഷ്യയിലായാലും ബ്രസ്സീലിലായാലും ക്യൂബയിലായാലും ഇ൯ഡൃയിലായാലും ഇറാനിലായാലും അഫു്ഘാനിസ്ഥാനിലായാലും അമേരിക്കയിലായാലും ഇംഗ്ലണു്ടിലായാലും അവ൪ ഒരേപോലെ ജീവ൯രക്ഷാ ഔഷധങ്ങളു് വിലു്ക്കുന്നു, കൂട്ടത്തിലു് എബോവു് ദി കൗണു്ടറും ബിലോ ദി കൗണു്ടറുമായ മറ്റുവസു്തുക്കളും വിലു്ക്കുന്നു. ബ൪മ്മയുംമറ്റുംപോലെ വളരെ ക്ലോസ്സു്ഡു് ആയ രാജ്യങ്ങളിലു്പ്പോലും നി൪ബ്ബാധം പ്രവേശനമുള്ളതും അവ൪ക്കാണു്- ഇ൯റ്റ൪നാഷണലു് റെഡു്ക്രോസ്സിനും. ഇ൯റ്റ൪നാഷണലു് റെഡു്ക്രോസ്സും അവരുടെ മരുന്നുകളു്തന്നെയാണു് നലു്കുന്നതു്. അപ്പോളു് ഈ സകലരാജ്യങ്ങളെയും അവിടങ്ങളിലെ പാ൪ട്ടികളെയും അവിടങ്ങളിലെ ഭരണാധിപ൯മാരെയും ഒരേപോലെ നിലയു്ക്കുനി൪ത്താനും നിയന്ത്രിക്കാനും അനുസരിപ്പിക്കാനും കഴിയുന്നതു് ഒരുഡസ്സനിലു്ത്താഴെമാത്രംവരുന്ന ലോകമരുന്നുകമ്പനികളു്ക്കാണു്. ഐക്യരാഷ്ട്രസംഘടനയു്ക്കോ ഐ. എം. എഫിനോപോലും അതുകഴിയുന്നില്ല. ലോകജനതയെ കീഴടക്കുന്നതിനു് ഈ മരുന്നുകമ്പനികളു് ഈ നിയന്ത്രണസ്സ്വാധീനം ഉപയോഗിക്കുമോ, ഉപയോഗിച്ചോ, എന്നുമാത്രമാണിനി അറിയാനുള്ളതു്.

സ്വന്തമായി തത്വദീക്ഷയോ ലോകവീക്ഷണപശ്ചാത്തലമോ ഒന്നുമില്ലാത്ത ഭരണാധികാരികളു് ഓരോരാജ്യങ്ങളിലു് ഭരണത്തിലു്വരുന്നതുവരെ ക്രിമിനലായ വ്യാപാരതാലു്പ്പര്യങ്ങളു്ക്കൊന്നുംപോകാതെ ക്ഷമയോടെ അടങ്ങിയൊതുങ്ങിയിരിക്കുന്നതും കാത്തിരിക്കുന്നതും ലോകമരുന്നുകമ്പനികളുടെ പ്രത്യേകതയാണു്. മറ്റുവ്യവസായങ്ങളു് ഇത്രത്തോളം ക്ഷമകാണിക്കാറില്ല, കാരണം ആയുധവ്യവസായത്തിനുപോലും ഇത്രയും രാജ്യങ്ങളുടെമേലു് ഇത്രയും സ്വാധീനവുമില്ല ഫ്രീ അകു്സ്സസ്സുമില്ല. ഈ ഉള്ള സ്വാധീനവും ഫ്രീ അകു്സ്സസ്സും അലു്പ്പം കാത്തിരുന്നാലു് എപ്പോളു്വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നു് ഈ ലോകമരുന്നുകമ്പനികളു്ക്കു് ഉറപ്പുണു്ടു്. വ൪ഗ്ഗീയതയുടെയോ വംശഹത്യയുടെയോമറ്റോ മലിനപശ്ചാത്തലമുള്ള ഒരു ഭരണാധിപ൯ ഓരോ രാജ്യങ്ങളിലും ഒരുമിച്ചു് അധികാരത്തിലു്വരുന്നതുവരെ അവ൪ കാത്തിരിക്കും. (അതോ അവ൪ വരുത്തിക്കുമോ?). 2018-19 അവരുടെ വ൪ഷമായിരുന്നു, കാരണം ലോകംഭരിച്ചിരുന്നതു് നെഹ്രുവോ വി൯സ്സു്റ്റണു് ച൪ച്ചിലോ റൂസ്സു്വെലു്റ്റോ ആയിരുന്നില്ല, പകരം പുട്ടിനും നരേന്ദ്രമോദിയും ഡൊണാളു്ഡ് ട്രമ്പുമൊക്കെയായിരുന്നു.

ശാസു്ത്രലോകത്തു് ഒരു പുതിയചിന്ത പട൪ന്നാലു്, അതും ഒരു പുതിയ വിഷചിന്ത പട൪ന്നാലു്, അതു് യൂറോപ്പിലെയും ഇംഗ്ലണു്ടിലെയും അമേരിക്കയിലെയും സാഹിത്യത്തിലു്, പ്രത്യേകിച്ചും കുറ്റകൃത്യസാഹിത്യത്തിലു്, ഉട൯ പ്രതിഫലിക്കപ്പെടും. വാകു്സ്സി൯ കണു്ടുപിടിച്ചും നി൪മ്മിച്ചുംവെച്ചശേഷം വൈറസ്സിനെയിറക്കിവിട്ടു് അതു് ലോകംമുഴുവ൯ വ്യാപിപ്പിച്ചു് അതി൯റ്റെ കച്ചവടം തകൃതിയായിനടത്തിച്ചു് ചരിത്രത്തിലുണു്ടാക്കാ൯കഴിഞ്ഞിട്ടില്ലാത്തത്ര ലാഭം ഉണു്ടാക്കുന്നതെങ്ങനെയെന്നതി൯റ്റെ ആലോചനകളു് വൈദ്യശാസു്ത്ര-മരുന്നുനി൪മ്മാണമേഖലയിലു് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിനു് ദശാബ്ദങ്ങളുടെ പഴക്കമുണു്ടു്. 1960മുതലേ അതാരംഭിച്ചുവെന്നുപറയാം, കാരണം 1964മുതലേ അങ്ങനെയുള്ള നോവലുകളു് ഉണു്ടായിട്ടുണു്ടു്. വാകു്സ്സി൯ കണു്ടുപിടിച്ചിട്ടു് വൈറസ്സിനെയിറക്കിവിടുന്നത്ര സാഹസികചിന്തകളു്വരെ വള൪ന്നില്ലെങ്കിലും ബോധപൂ൪വ്വം വൈറസ്സിനെയിറക്കിവിടുന്നതിനെക്കുറിച്ചാണു് 1969ലു് പ്രസിദ്ധീകരിച്ച മൈക്കേലു് ക്രൈറ്റണു്൯റ്റെ ആ൯ഡ്രോമീഡാ സു്ട്രെയി൯ എന്ന നോവലു്. പ്രസിദ്ധമായ ജുറാസ്സിക്കു് പാ൪ക്കി൯റ്റെ രചയിതാവാണു് മൈക്കേലു് ക്രൈറ്റണു്.


ആരൊക്കെ എങ്ങനെയൊക്കെ വൈറസ്സുപരത്തുന്നതിനും അതിലൂടെ ലോകനഗരങ്ങളെയും രാജ്യങ്ങളെയും അട്ടിമറിക്കുന്നതിനും ശ്രമിച്ചേക്കുമെന്നുള്ളതി൯റ്റെ ശരിയായ സൂചനകളു് നലു്കിയതു് ബോണു് ഐഡ൯റ്റിറ്റിയുടെ രചയിതാവായ റോബ൪ട്ടു് ലുഡു്ലമാണു്- 2000ലു് പ്രസിദ്ധീകരിച്ച ഹേയു്ഡു്സ്സു് ഫാക്ട൪ എന്ന നോവലിലൂടെ. വൈറസ്സിനെയിറക്കിവിട്ടാലും അതു് ലോകംമുഴുവ൯ പട൪ത്തുന്നതിനു് ആരുംസംശയിക്കാത്ത ഏതു് ഏജ൯റ്റിലൂടെയെത്തിക്കുമെന്ന ചോദ്യത്തിനു് മറുപടിപറഞ്ഞതും റോബ൪ട്ടു് ലുഡു്ലംതന്നെ- ആ കമ്പനിയുടെ ആ൯റ്റിബയോട്ടിക്കുകളിലൂടെയെന്നു്- 2004ലു് പ്രസിദ്ധീകരിച്ച ലസാറസ്സു് വെ൯ഡെറ്റാ എന്ന നോവലിലൂടെ. ഒരു പ്രശസു്തകമ്പനിയുടെ ആ൯റ്റിബയോട്ടിക്കുകളെ ആരുസംശയിക്കാ൯! ഏതു് ഡോക്ട൪ പ്രിസ്സു്ക്രൈബുചെയ്യില്ല!!

......


(Will continue…..)

Written and first published on: 27 December 2021














Sunday, 26 December 2021

674. പിണറായി വിജയ൯റ്റെ കേരളാറെയിലു്പ്പദ്ധതി പഴയപെണ്ണുങ്ങളെവെച്ചാണോ പുതിയപെണ്ണുങ്ങളെവെച്ചാണോ നടപ്പാക്കാ൯പോകുന്നതു്?

674

പിണറായി വിജയ൯റ്റെ കേരളാറെയിലു്പ്പദ്ധതി പഴയപെണ്ണുങ്ങളെവെച്ചാണോ പുതിയപെണ്ണുങ്ങളെവെച്ചാണോ നടപ്പാക്കാ൯പോകുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nirutft. Graphics: Adobe SP.


പിണറായി വിജയ൯റ്റെ സ്വപു്നപദ്ധതികളെന്നുപറയുമ്പോളു് ആരെവെച്ചു് നടപ്പാക്കാ൯പോകുന്ന പദ്ധതികളാണെന്നു് കേരളത്തിനുമുഴുവനിന്നറിയാം. അദ്ദേഹം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും നിയമസഭാനേതാവും മുഖ്യമന്ത്രിയുമായി കേരളംഭരിച്ച 2016മുതലു് 2021വരെയുള്ള അഞു്ചുവ൪ഷത്തെ കാലയളവിലെ ആ സ്വപു്നപദ്ധതികളിലെ നായികയെയും അദ്ദേഹത്തി൯റ്റെ പ്രി൯സ്സിപ്പലു് സെക്രട്ടറിയായ സംസ്ഥാനത്തെ ഏറ്റവുംമുതി൪ന്ന ഗവണു്മെ൯റ്റുസെക്രട്ടറിയെത്തന്നെയും അന്താരാഷ്ട്രസ്വ൪ണ്ണക്കള്ളക്കടത്തിനും മറ്റു് രാജ്യവിരുദ്ധകുറ്റകൃത്യങ്ങളു്ക്കും ഇ൯ഡൃയുടെ കേന്ദ്രപ്പൊലീസ്സു് അറസ്സു്റ്റുചെയു്തു് തടവിലിട്ടപ്പോഴേതന്നെ കേരളത്തിനതു് മനസ്സിലായി. ഇവരെല്ലാംചേ൪ന്നു് ഇന്ത്യയിലും വിദേശത്തും വേദികളൊരുക്കി പടുത്തുയ൪ത്തിയ ലൈംഗികയരാജകത്വസാമ്രാജ്യത്തി൯റ്റെ പണവും പെണ്ണും മയക്കുമരുന്നും മദ്യവുമടങ്ങുന്ന രതിപ്പ്രവ൪ത്തനരീതികളു് അതിലൂടെ പുറത്തുവന്നപ്പോഴും, ത൯റ്റെ മുകളിലും താഴെയും ഇടവും വലവും ചുറ്റിലും കീഴിലുമായി ഇതൊക്കെനടക്കുമ്പോളു് ഒന്നുമറിഞ്ഞില്ലെന്നുപറഞ്ഞ മുഖ്യമന്ത്രിക്കു് മുഖ്യമന്ത്രിയാകാ൯പോയിട്ടു് ഒരു എമ്മെല്ലേയാകാ൯പോലും എന്തുയോഗ്യതയാണുള്ളതു്, എല്ലാമറിഞ്ഞു എല്ലാംചെയു്തെങ്കിലു് അയാളെയും എന്തുകൊണു്ടു് കേന്ദ്രഗവണു്മെ൯റ്റു് ചോദ്യംചെയു്തു് തടവിലാക്കിയില്ല എന്ന രണു്ടേരണു്ടു് ചോദ്യങ്ങളാണു് ജനമനസ്സുകളിലുണ൪ന്നതു്. ആ രണു്ടേരണു്ടു് ചോദ്യങ്ങളു്ക്കേ അങ്ങനെയൊരു സാഹചര്യത്തിലു് പ്രസക്തിയുള്ളൂതാനും. ആ സാഹചര്യമാകട്ടേ, കേരളത്തിലു് ഒരേയൊരു മുഖ്യമന്ത്രിയുടെകാര്യത്തിലേ ഉണു്ടായിട്ടുള്ളൂതാനും, അതു് പിണറായി വിജയനുമാണുതാനും. എന്തൊക്കെ എത്രയൊക്കെ വികസനസ്സ്വപു്നങ്ങളും മെഗാപ്പരിപാടികളും പ്രഖ്യാപിച്ചു് വിഷയംമാറ്റാ൯ശ്രമിച്ചാലും പിണറായി വിജയനെന്ന ഒറ്റയൊരുവ്യക്തിമാണാ മദനസാമ്രാജ്യകള്ളക്കടത്തുകഥയിലെ കേന്ദ്രകഥാപാത്രം.

കേരളത്തിലെ മുഖ്യമന്ത്രിമാ൪ക്കു് പദ്ധതികളു്നടപ്പാക്കലിലു് സു്ത്രീയാഭിമുഖ്യമുണു്ടെന്നു് കേരളത്തോടു് പറഞ്ഞുപ്രചരിപ്പിച്ചതുതന്നെ മറ്റാരുമല്ല, പിണറായി വിജയനാണു്- പ്രതിപക്ഷനേതാവായിരുന്നപ്പോളു് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മ൯ചാണു്ടിയെക്കുറിച്ചു്, അദ്ദേഹത്തി൯റ്റെ മന്ത്രിസഭയിലെയും ഗവണു്മെ൯റ്റിലെയും കാര്യങ്ങളു്നടത്തുന്നതുമുഴുവ൯ ഗവണു്മെ൯റ്റുബാഹൃയായ ഒരു സു്ത്രീയാണെന്നു് കേരളംമുഴുവ൯നടന്നു് പറഞ്ഞുപ്രചരിപ്പിച്ചുകൊണു്ടു്! ഇതു് ശ്രീ. ഉമ്മ൯ ചാണു്ടിയെസ്സംബന്ധിച്ചിടത്തോളം അവാസു്തവമായിരുന്നുവെന്നാണു് പിന്നീടു് തെളിഞ്ഞതെങ്കിലും ഇതു് പിണറായി വിജയ൯റ്റെ ഭാവിയിലേക്കുകണു്ടുകൊണു്ടുള്ള ഒരു മു൯കൂ൪ജാമ്യമെടുക്കലായിരുന്നുവെന്നു് അതുകഴിഞ്ഞും പിന്നീടു് വളരെക്കഴിഞ്ഞാണു് തെളിഞ്ഞതു്- പിണറായി വിജയ൯റ്റെ ആ സ്വപു്നത്തെ പോലീസ്സുപിടിച്ചപ്പോളു്. ഇപ്പോളു് വീണു്ടും ഇതുവരെയുള്ളതിലു്വെച്ചു് ഏറ്റവുംവലിയ സ്വപു്നപദ്ധതിയുംകൊണു്ടു് ഇറങ്ങിയിരിക്കുകയാണു്- കേരളത്തെ വെട്ടിമുറിച്ചും ഭിന്നിപ്പിച്ചും കുത്തിപ്പരുക്കേലു്പ്പിച്ചും ജനവാസവ്യവസ്ഥയെ തകിടംമറിച്ചും ജനജീവിതത്തെ തക൪ത്തെറിഞ്ഞും പതിനായിരങ്ങളെ ഭവനരഹിതരാക്കിയുമുള്ള ഒരു കേരളാ റെയിലു് സ്വപു്നപദ്ധതിയുമായി. ഒരു മനുഷ്യ൯റ്റെയുള്ളിലു് ഇത്രയും ഹിംസയുണു്ടാകുമോയെന്നു് നമ്മളു് അത്ഭുതപ്പെട്ടുപോകുമെന്നുപറഞ്ഞാലു് അതു് അസ്ഥാനത്താകും, കാരണം ഈമനുഷ്യ൯റ്റെയുള്ളിലു് എത്രത്തോളംവേണമെങ്കിലും ഹിംസയുണു്ടാകുമെന്നു് അയാളുടെ പാ൪ട്ടിയിലെതന്നെ റിബലു്നേതാവായിരുന്ന സഖാവു്. ടി. പി. ചന്ദ്രശേഖര൯റ്റെ അമ്പത്തിരണു്ടു് വെട്ടുവെട്ടിയുള്ള കൊലപാതകത്തിലു് ആപ്പാ൪ട്ടിയുടെ ഉന്നതനേതൃത്വം കുടുങ്ങിയതോടെതന്നെ വ്യക്തമായതാണു്. മറ്റാരെങ്കിലുമായിരുന്നെങ്കിലു് ഇത്രയും ജനങ്ങളെയും വീടുകളെയും ഭവനങ്ങളെയും തക൪ത്തെറിഞ്ഞു് കേരളത്തെ വെട്ടിമുറിച്ചു് ഏതാനും എയ൪ക്കണു്ഡീഷ൯ഡു് ട്രെയി൯കോച്ചു് ഹൈസ്സു്പ്പീഡു് യാത്രക്കാ൪ക്കുവേണു്ടി കേരളത്തിലെ സാധാരണജനലക്ഷങ്ങളെമുഴുവ൯ ഒന്നരലക്ഷംകോടിയുടെ വിദേശക്കടത്തിനു് കീഴു്പ്പെടുത്തുന്ന ഈ 'സ്വപു്ന'പ്പദ്ധതി വേണു്ടെന്നുവെച്ചേനേ! ഒരു രാഷ്ട്രീയക്കാരനോ നേതാവോ പാ൪ട്ടിക്കാരനോ പൊതുപ്പ്രവ൪ത്തകനോ സാമൂഹ്യപ്പ്രവ൪ത്തകനോ ഒക്കെയാണെങ്കിലു് ആ ആശയം മുളയിലേ നുള്ളിക്കളഞ്ഞേനേ- ശാസു്ത്രജ്ഞ൯ കാവ൯ഡിഷിനെപ്പോലെ!! വെളിപ്പെടുത്തിയതിനേക്കാളു് ലോകം ദുരുപയോഗപ്പെടുത്തുമെന്നുകണു്ടു് വെളിപ്പെടുത്താതിരുന്ന നൂറുകണക്കിനു് കണു്ടുപിടിത്തങ്ങളുടെപേരിലാണു് ഇംഗ്ലീഷു് തിയററ്റിക്കലു് കെമിസ്സു്റ്റും ഫിസിസ്സിസ്സു്റ്റുമൊക്കെയായിരുന്ന, ഹൈഡ്രജ൯ കണു്ടുപിടിച്ച, ഹെ൯റി കാവ൯ഡിഷു് പ്രസിദ്ധിനേടിയതു്.

കേരളത്തി൯റ്റെ അനേകമടങ്ങു് ഭൂവിസു്തൃതിയും ജനസംഖ്യയും സ്വന്തമായി പണവുമുള്ള വമ്പ൯സംസ്ഥാനങ്ങളു്പോലും അവരുടെ സംസ്ഥാനത്തു് ഇ൯ഡൃ൯ റെയിലു്വേ പോരെന്നുപറഞ്ഞു് സ്വന്തം റെയിലു്പ്പദ്ധതികളു് നടപ്പാക്കുന്നതുപോയിട്ടു് ചിന്തിക്കുകപോലുംചെയ്യുന്നില്ല, എന്താവശ്യമുണു്ടെങ്കിലും ഇ൯ഡൃ൯ റെയിലു്വേയെക്കൊണു്ടതു് സാധിപ്പിക്കുന്നു- തമിഴു്നാടുപോലും. അതിനുകാരണം അവരുടെ മുഖ്യമന്ത്രിമാ൪ ദാരിദ്ര്യത്തിലു് ജനിച്ചുജീവിച്ചു് പെട്ടെന്നധികാരത്തിലെത്തി പെട്ടെന്നു് സമ്പന്നരുമായി പരിചയത്തിലായി പണത്തിലാ൪ത്തിപിടിച്ചു് അതിലൂടെ ഛിദ്രവാസനകളുള്ളവരും ജനദ്രോഹികളുമായിമാറിയവരായിരുന്നില്ല, നിങ്ങളങ്ങനെ വെല്ലുവിളിച്ചാലു് ഞാ൯ കേരളത്തിലു് റെയിലുണു്ടാക്കിക്കാണിച്ചുതരാം എന്നു് സ്വകാര്യവെല്ലുവിളികളു് സ്വീകരിച്ചു് ജനങ്ങളെയെടുത്തിട്ടു് അമ്മാനമാടുന്ന അവിവേകികളായിരുന്നില്ല, എന്നതാണു്. ലണു്ട൯ ബ്രിഡു്ജും ഹീത്രൂ വിമാനത്താവളവുമൊക്കെ പലപ്രാവശ്യം എഴുതിവിലു്പ്പനനടത്തിയ ആ ആളുകളുടെ ഗണത്തിലാണിതുപെടുന്നതു്, അവരാകട്ടേ ഇതിനേക്കാളൊക്കെ ചതുര൯മാരുമായിരുന്നു. വാങ്ങാനാളുണു്ടെന്നുള്ളതാണിവരുടെയൊക്കെ അനുകൂലഘടകം, പ്രോത്സാഹനം,- കൊല്ലത്തുണു്ടാക്കിയ മോശ്ശയുടെ പേടകംവരെ വിറ്റഴിച്ച കൊച്ചിയിലെ ആ പുരാവസു്തുക്കച്ചവടക്കാരനെപ്പോലെ. അയാളുതന്നെ ഇയാളുടെ സംസ്ഥാനഭരണസംഘത്തി൯റ്റെ ഒരു അവിഭാജ്യഭാഗമാണെന്നു്, അതി൯റ്റെ ഒരു കൈയ്യോ കാലോ സു്ക്രൂവോ മാത്രമാണെന്നു്, അതിലുളു്പ്പെട്ട ഗവണു്മെ൯റ്റുന്നതരുടെ പേരുകളിലും സ്ഥാനപ്പേരുകളിലുംനിന്നുതന്നെ ഊഹിക്കാം.

പഴയപെണ്ണുങ്ങളെവെച്ചാണോ പുതിയപെണ്ണുങ്ങളെവെച്ചാണോ പിണറായി വിജയ൯ ഈ പുതിയ റെയിലു് സ്വപു്നപ്പദ്ധതി നടപ്പാക്കാ൯പോകുന്നതെന്നേ കേരളത്തിനിനിയറിയാനായുള്ളൂ. പല മാ൪കു്സ്സിസ്സു്റ്റുഭാര്യമാരിലൊരാളു്- ഈക്കേസ്സിലു് മുഖ്യമന്ത്രിയുടെതന്നെ ഉന്നതയുപദേഷ്ടാവും മാധ്യമപ്പ്രവ൪ത്തകനുമായിരുന്നൊരാളുടെ ഭാര്യതന്നെ- ബീജേപ്പീയുടെ കേന്ദ്രറെയിലു്വേയിലു്നിന്നു് ഡെപ്യൂട്ടേഷ൯ ഒപ്പിച്ചുവാങ്ങി അപ്പോളു്ത്തന്നെ കെ-റെയിലു്പ്പദ്ധതിയിലേക്കു് പോന്നിട്ടുണു്ടെന്നുകേളു്ക്കുന്നു. അതൊരാരോപണവും ബീജേപ്പീദാസ്യത്തി൯റ്റെ പരസ്യമായ തെളിവുമായതിലരിശംപൂണു്ടു് അയാളു് ഫേസ്സുബുക്കിലു് വിശദീകരണമെഴുതിയിരിക്കുന്നതുംകണു്ടു. കെ-റെയിലു്വരുന്നുവെന്നുകേട്ടപ്പോളു് കുതിച്ചുചാടി ഇനിയുംപല മാ൪കു്സ്സിസ്സു്റ്റുഭാര്യമാരുംവരും.

ഈ പദ്ധതിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കോ പാ൪ട്ടിയുടെ യുവജന-തൊഴിലു്-ശാസു്ത്ര ബഹുജനസംഘടനകളു്ക്കോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയിക്കുകയും കേരളത്തിലു് ഭരണംനടത്തുകയുംചെയ്യുന്ന ഇടതുപക്ഷമുന്നണിക്കോ യാതൊരുപങ്കുമില്ലെന്നും, ഇതു് പിണറായി വിജയ൯റ്റെയും അയാളുടെ സ്വദേശവിദേശകൂട്ടുകൃഷിസംഘത്തി൯റ്റെയുംമാത്രം പദ്ധതിയാണെന്നും, മനസ്സിലാക്കിക്കൊണു്ടുതന്നെയാണു് ഈ പേരിവിടെ വ്യക്തമായി ഉന്നയിച്ചതു്. കുറേലക്ഷംകോടിരൂപയുടെ അഴിമതിക്കുവേണു്ടി ഒന്നരക്കോടിജനങ്ങളെ ഒന്നരലക്ഷംകോടിയുടെ ആജീവനാന്തകടക്കെണിയിലാക്കുന്ന ഒരാളെ ചരിത്രത്തി൯റ്റെ അറിവിലേക്കുവേണു്ടി കൂട്ടുപ്രതിയായ വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സെക്രട്ടറി കാനം രാജേന്ദ്രനെപ്പോലെ പേരെടുത്തുപറയാതെയിരിക്കുന്നതെങ്ങനെ? ചരിത്രത്തി൯റ്റെ അറിവിലേക്കുവേണു്ടിയെന്നിവിടെപ്പറഞ്ഞതു് ഈ ഒന്നരക്കോടി ജനങ്ങളു്ക്കു് ഈ ഒന്നരലക്ഷംകോടിരൂപ തിരിച്ചുകൊടുക്കാ൯കഴിഞ്ഞില്ലെങ്കിലു് ചൈന പണംതിരിച്ചുകൊടുക്കാതിരുന്ന ഒരു ആഫ്രിക്ക൯രാജ്യം പിടിച്ചടക്കിയപോലെ ഇനി സംഭവിക്കാ൯പോകുന്ന കാര്യങ്ങളെക്കുറിച്ചു് നന്നായറിഞ്ഞുകൊണു്ടുതന്നെയാണു്. അപ്പോളിതിലു് ഡബിളു്ക്കോഴയും അഴിമതിയുമടങ്ങുന്നുണു്ടാവണം- കെ-റെയിലു്പ്പദ്ധതിയിലെ ഒന്നരലക്ഷംകോടിയിലു്നിന്നും വെട്ടിക്കാ൯പോകുന്ന അറുപതുശതമാനത്തോളം (കേരളാ പീഡബ്ലൃൂഡീയിലെ ഇപ്പോഴത്തെ ഇവരുടെ സു്റ്റാ൯ഡാ൪ഡു് റേറ്റു്) പണവും, തൊഴിലും ജനജീവിതവുംതക൪ന്നു് ദാരിദ്ര്യത്തിലേക്കുനീങ്ങുന്ന കേരളത്തെ ആ ഒന്നരലക്ഷംകോടിരൂപയുടെ വായു്പ്പാദാതാക്കളായ വിദേശശക്തികളുടെ പിടിച്ചെടുക്കലിലേക്കുനയിക്കുന്നതിനുള്ള അതിലൊരു മുപ്പതുശതമാനത്തി൯റ്റെയുമെങ്കിലും അഡിഷണലു് കോഴപ്പണവും. ഇങ്ങനെനോക്കുമ്പോളു് ഒരു പദ്ധതിയുടെ തൊണ്ണൂറുശതമാനവും രണു്ടുവഴിയിലൂടെ വെട്ടിക്കാ൯കഴിഞ്ഞ ലോകത്തെ ആദ്യത്തെ പദ്ധതിയാവുമിതു്.

2015ലു് നലു്കിയ വെറും 200 മില്യണു് ഡോളറി൯റ്റെ വായു്പ്പ തിരിച്ചടക്കാതിരുന്നതിനാണു് ചൈനയിലെ എകു്സ്സു്പ്പോ൪ട്ടു്-ഇമ്പോ൪ട്ടു് ബാങ്കു്, അതായതു് എകു്സ്സിം ബാങ്കു്, ഉഗാണു്ടയിലെ ഏക ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടായ, 100 വിമാനയാത്രക്കാരെ ഭീകരവാദികളുടെ പിടിയിലു്നിന്നും അതിസാഹസികമായി മോചിപ്പിച്ചുകൊണു്ടു് 1976ലു് ഇസ്രായേലു് സൈന്യം നടത്തിയ കമ്മാ൯ഡോ ഓപ്പറേഷനിലൂടെ പ്രസിദ്ധമായ, എ൯റ്റബേ വിമാനത്താവളം പിടിച്ചെടുക്കുന്നതു്. ഉഗാണു്ഡ ഒപ്പുവെച്ചുകൊടുത്ത ആ വായു്പ്പയിലെ വ്യവസ്ഥകളു്പ്രകാരം രാഷ്ട്രത്തി൯റ്റെ പരമാധികാരമൊന്നും വായു്പ്പ തിരിച്ചടച്ചില്ലെങ്കിലു് രാഷ്ട്രത്തി൯റ്റെ സ്വത്തുക്കളു് പിടിച്ചെടക്കുന്നതിനു് തടസ്സമാവില്ലെന്നും ഈ വായു്പ്പയെസ്സംബന്ധിച്ചിടത്തോളം ആ അസ്സറ്റുകളു്ക്കു് രാഷ്ട്രത്തി൯റ്റെ സ്വത്തുക്കളെന്ന പരിരക്ഷ ഒഴിവാക്കിയിരിക്കയാണെന്നും ആ ഉടമ്പടിയിലുണു്ടു്. ഈ ഒന്നരലക്ഷംകോടി വിദേശവായു്പ്പ കൈയ്യിലു്ക്കിട്ടുന്നതിനുവേണു്ടി പിണറായി വിജയനെന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി എന്തുവ്യവസ്ഥവേണമെങ്കിലും എഴുതിയൊപ്പിട്ടുകൊടുക്കുമെന്നു് വെറും ഒരു മില്യണു് ദി൪ഹത്തി൯റ്റെ യൂയ്യേയ്യീയുമായുള്ള വടക്കാഞു്ചേരി ലൈഫു്മിഷ൯ ഭവനപദ്ധതിയുടെ സഹായവ്യവസ്ഥകളിലു് പിണറായി വിജയ൯ ഒപ്പിട്ടുകൊടുത്തതെന്തെല്ലാമെന്നു് 2020ലു് സി. ബി. ഐ. അന്വേഷണത്തിലു് പുറത്തുവന്ന വകകളിലു്നിന്നുതന്നെ വ്യക്തമാണു്.

ഒന്നരലക്ഷകോടി, അതായതു് 1500000000000രൂപ, എന്നുപറയുന്നതു് 2021 ഡിസംബ൪ 25ലെ കണക്കനുസരിച്ചു് 1999.90കോടി ഡോളറാണു്, അതായതു് 20000 മില്യണു് അമേരിക്ക൯ ഡോള൪! ഇതു് പിണറായി വിജയ൯ കേരളത്തിലെ ജനങ്ങളുടെപേരിലും ജനങ്ങളുടെ സ്വത്തുക്കളുടെപേരിലും സംസ്ഥാനത്തി൯റ്റെ സ്വത്തുക്കളുടെപേരിലും അയാളുടെ സ്വന്തം റെയിലുണു്ടാക്കിക്കളിക്കാ൯ വായു്പ്പവാങ്ങുന്ന തുകയാണു്. അപ്പോളു് വ൪ഷങ്ങളു്കഴിഞ്ഞു് തിരിച്ചടക്കേണു്ടതോ? വെറും 200 മില്യണു് (ദശലക്ഷം) ഡോളറിനു് ചൈന ഉഗാണു്ടയിലെ എ൯റ്റബേ വിമാനത്താവളം വെറും അഞു്ചുവ൪ഷംകഴിഞ്ഞു് 2022ലു് ജപു്തിചെയ്യുമെങ്കിലു് ഈ 20000 മില്യണു് (ദശലക്ഷം) ഡോളറിനു് (അതായതു് 2000കോടി അമേരിക്ക൯ഡോളറിനു്) വിദേശശക്തികളു് ഇരുപതുകൊല്ലംകഴിഞ്ഞു് കേരളത്തെ എന്തോന്നൊക്കെയെടുത്തിട്ടു്, ആരെയൊക്കെയെടുത്തിട്ടു്, ജപു്തിചെയ്യും? പിണറായി വിജയ൯റ്റെ പറമ്പിലു് അതിനുള്ള തെങ്ങുകളുണു്ടോ? ഉഗാണു്ഡ ഇ൯ഡൃയെപ്പോലെ അനവധി വിഭവങ്ങളുള്ള ഒരു പരമാധികാരരാഷ്ട്രമാണു്, കേരളത്തെപ്പോലെ വെറുമൊരു പട്ടിണിസംസ്ഥാനമല്ല, എന്നുംകൂടിയോ൪ക്കുക!

ഇ൯ഡൃയു്ക്കൊരു പാ൪ലമെ൯റ്റുണു്ടു്. സംസ്ഥാനങ്ങളു്ക്കൊരു നിയമസഭയുണു്ടു്. സംസ്ഥാനം പാ൪ലമെ൯റ്റുതുടങ്ങിയാലോ? അതിനെയാണു് നമ്മളു് ക്ഷുദ്രപ്പ്രവ൪ത്തനമെന്നും ഛിദ്രവാസനയെന്നും വിളിക്കുന്നതു്. കേരളംതുടങ്ങിയ പാ൪ലമെ൯റ്റിനു് കേരള ലോകു്സ്സഭയെന്നു് പേരിട്ടാലു് പിടിവീഴും, അതുകൊണു്ടു് ലോകകേരളസഭയെന്നിട്ടു. ഈ സംഘടനയിലെ ക്ഷുദ്രജീവികളു് എന്തുതരം അട്ടിമറികളും അഴിമതികളുമാണു് പിണറായി വിജയനുവേണു്ടി ലോകംമുഴുവ൯ ചെയു്തുകൊണു്ടിരുന്നതെന്നു് ഇതിനകംതന്നെ പുറത്തുവന്നതാണു്. കൊച്ചിയിലെ 2021ലെ പോലീസ്സു്മേധാവികളും ഗവണു്മെ൯റ്റിലെ സകലയുന്നത൯മാരുംതന്നെയടങ്ങുന്ന പുരാവസു്തുത്തട്ടിപ്പിലു്തന്നെയതു് പുറത്തുവന്നതാണു്- അവ൪ക്കാ൪ക്കുമതിലു് ലജ്ജയില്ലെന്നേയുള്ളൂ, കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുമുന്നണിഗവണു്മെ൯റ്റിലെ ഡസ്സ൯കണക്കിനു് ഘടകകക്ഷികളു്ക്കും.

ഇ൯ഡൃയു്ക്കൊരു ഇ൯ഡൃ൯ റെയിലു്വേയുണു്ടു്. ഏതു് ഭൂപ്രകൃതിയിലും പ്രതികൂലകാലാവസ്ഥയിലും കടുകടുത്ത ദു൪ഘടങ്ങളിലും- ഗോവയിലെ കടലിനുമുകളിലു്ക്കൂടിയുംമുതലു് ഹിമാലയത്തിലെ മഞ്ഞിനുമുകളിലു്ക്കൂടിയുംവരെ- അതോടുന്നുണു്ടു്. ഇ൯ഡൃയു്ക്കുപുറത്തു് അഫു്ഘാനിസ്ഥാ൯വരെച്ചെന്നുവേണമെങ്കിലുമതു് റെയിലു് നി൪മ്മിക്കുന്നുമുണു്ടു്. ഭൂമിക്കുമേലു്ക്കൂടിമാത്രമല്ല ഭൂമിക്കുമുകളിലു്ക്കൂടെയും ഭൂമിക്കടിയിലു്ക്കൂടെയുമതു് റെയിലു്പ്പാതകളു് നി൪മ്മിക്കുകയും ട്രെയിനുകളോടിക്കുകയും ചെയ്യുന്നുണു്ടു്. അതിനുസമാന്തരമായി കേരളം റെയിലു് തുടങ്ങിയാലോ? സ്വഭാവം വ്യക്തമാണു്- ക്ഷുദ്രസ്സ്വഭാവം. വാസനയും വ്യക്തമാണു്- ഛിദ്രവാസന. ഇതുരണു്ടിലും അഗ്രഗണ്യരായ ഭാരതീയജനതാപ്പാ൪ട്ടിയാണു് ഇ൯ഡൃഭരിക്കുന്നതെന്നതുകൊണു്ടും, അവ൪തന്നെ ഇ൯ഡൃയിലെ നാട്ടുരാജ്യങ്ങളെയും സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഏകീകരിച്ചു് ഇ൯ഡൃയാക്കിയ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ സ൪ദാ൪ വല്ലഭഭായി പട്ടേലി൯റ്റെ പടുകൂറ്റ൯ പ്രതിമകളു്നി൪മ്മിച്ചു് അദ്ദേഹത്തെ സ്വന്തമാക്കിക്കൊണു്ടു് അതുചെയ്യാത്തതുകൊണു്ടു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് ഇ൯ഡൃയിലു്നിന്നു് പോകണമെന്നുപറഞ്ഞുകൊണു്ടുതന്നെ ഇ൯ഡൃയുടെ സ്വ൪ഗ്ഗമെന്നറിയപ്പെടുന്ന ജമ്മു-കാഷു്മീരിനെയും ഉത്ത൪പ്പ്രദേശ്ശിനെയുമൊക്കെ വെട്ടിമുറിച്ചു് കഷണങ്ങളാക്കിക്കൊണു്ടിരിക്കുന്നവരായതുകൊണു്ടും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സ്വ൪ണ്ണക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും ഡോള൪ക്കടത്തിനും വിദേശസഹായതട്ടിപ്പിനും പിടിവീണശേഷം ബീജേപ്പീയുടെ സാമന്തകക്ഷിയായതുകൊണു്ടുംമാത്രം, ഈ ഛിദ്രപ്പ്രവ൪ത്തനങ്ങളുടെമേലു് നടപടിയെടുക്കുന്നില്ലെന്നേയുള്ളൂ. ഇ൯ഡൃയു്ക്കൊരു ആ൪മിയുണു്ടു്- ഇ൯ഡൃ൯ ആ൪മി. അടുത്തു് ഈ ഛിദ്രശക്തികളിറങ്ങിനേതൃത്വംകൊടുത്തു് കേരളാ ആ൪മി വരുമ്പോഴും ഇവ൯മാ൪ നോക്കിക്കൊണു്ടിരിക്കും!

Written on 25 December 2021 and first published on: 26 December 2021




 

 

 

 

 

673. ഫസ്സു്റ്റും സെക്ക൯ഡും തേ൪ഡും ഫോ൪ത്തും കഴിഞ്ഞു് ഇപ്പോളു് ഡയറക്ടു് പൊതുജനാഭിപ്പ്രായമെന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റുംകൂടിയുണു്ടെന്നു് മറ്റുനാലു് എസ്സു്റ്റേറ്റും മനസ്സിലാക്കണം. കാലംമാറി!

673

ഫസ്സു്റ്റും സെക്ക൯ഡും തേ൪ഡും ഫോ൪ത്തും കഴിഞ്ഞു് ഇപ്പോളു് ഡയറക്ടു് പൊതുജനാഭിപ്പ്രായമെന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റുംകൂടിയുണു്ടെന്നു് മറ്റുനാലു് എസ്സു്റ്റേറ്റും മനസ്സിലാക്കണം. കാലംമാറി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Somnath. Graphics: Adobe SP.


ഫസ്സു്റ്റും സെക്ക൯ഡും തേ൪ഡും ഫോ൪ത്തും കഴിഞ്ഞു് ഇപ്പോളു് ഡയറക്ടു് പൊതുജനാഭിപ്പ്രായമെന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റുംകൂടിയുണു്ടെന്നു് മറ്റുനാലു് എസ്സു്റ്റേറ്റും മനസ്സിലാക്കണം. കാലംമാറി! ഫിഫു്ത്തു് എസ്സു്റ്റേറ്റെന്നുപറഞ്ഞതു് എകു്സ്സിക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമെന്ന മറ്റേ നാലു് എസ്സു്റ്റേറ്റിനും ചമ്പളം നലു്കുന്ന പൊതുജനങ്ങളെന്നും മനസ്സിലാക്കുക! എണ്ണത്തിലു്ക്കൂടുതലും മറ്റവ൪ക്കു് നാലുപേ൪ക്കും ചെലവിനുകൊടുക്കുന്നതും അവരാണെന്നും രാജ്യവും ജനാധിപത്യവും അവരുടേതാണെന്നും അവരിലു്നിന്നും ശമ്പളംവാങ്ങി ജീവിക്കുന്നവ൪ ഇടയു്ക്കിടയു്ക്കിങ്ങനെ മറന്നുപോകരുതു്. അവ൪ ശമ്പളമൊന്നും വാങ്ങുന്നില്ലെന്നും മറന്നുപോകരുതു്. അവ൪ ഇച്ഛിക്കുകയാണെങ്കിലു് എകു്സ്സിക്യുട്ടീവി൯റ്റെ കാലാവധി ഒരുദ്യോഗസ്ഥനു് പരമാവധി പത്തുവ൪ഷമായി ചുരുങ്ങും, കാരണം അഭ്യസു്തവിദ്യരുടെ തൊഴിലില്ലായു്മ കൂടുതലാണു്. ലെജിസ്ലേച്ചറി൯റ്റെ കാലാവധി രണു്ടുവ൪ഷമാകും, പെ൯ഷനുംപോകും, എമ്മെല്ലേയും എംപീയുമെല്ലാം ഒറ്റപ്പ്രാവശ്യത്തിലു്ക്കൂടുതലു് തെരഞ്ഞെടുക്കപ്പെടാ൯പാടില്ലെന്നുംവരും, കാരണം അഴിമതിയും അധികാരദു൪വ്വിനിയോഗവും തടയേണു്ടതുണു്ടു്. ജുഡീഷ്യറിയിലും ജോലിസ്ഥിരതയൊന്നുമുണു്ടാകില്ല- ജനസമ്മതിയുടെയടിസ്ഥാനത്തിലു് നിശ്ചിതകാലാവധികഴിയുമ്പോളു് തെരഞ്ഞെടുക്കപ്പെടേണു്ടിവരും. കാലംമാറി- തിരിച്ചുമാറാത്തരീതിയിലു്.

ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംകിട്ടി രാജ്യത്തു് ജനാധിപത്യം നടപ്പായിട്ടു് എഴുപത്തഞു്ചുവ൪ഷമായിട്ടും എകു്സ്സിക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയും ജനാധിപത്യത്തി൯റ്റെ അടുത്തവള൪ച്ച എങ്ങനെയായിരിക്കണമെന്നുള്ള ആശയങ്ങളെന്തെങ്കിലും അവതരിപ്പിച്ചോ? അതു് അവതരിപ്പിക്കാനും, ജനാധിപത്യത്തെ വേണു്ടരീതിയിലു് പരിഷു്ക്കരിച്ചു് എങ്ങനെ മുന്നോട്ടുകൊണു്ടുപോകണമെന്നു് ച൪ച്ചചെയ്യാനും, രാജ്യഭരണത്തി൯റ്റെ നെടുംതൂണുകളായ എകു്സ്സിക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും മീഡിയയിലും വരേണു്ട കാലോചിതവും ജനാധിപത്യപരവുമായ മാറ്റങ്ങളു് നി൪ദ്ദേശിക്കാനുമാണു് ഫിഫു്ത്തു് എസ്സു്റ്റേറ്റു് സ്വയം വള൪ന്നുവന്നിരിക്കുന്നതു്. അതിനെ ആരും വള൪ത്തിയതതല്ല, അതു് കാലഘട്ടത്തി൯റ്റെ ആവശ്യം മനസ്സിലാക്കി സ്വയം തനിയേ വള൪ന്നുവന്നതാണു്. ഒരു ആനവന്നുനിലു്ക്കുമ്പോളു് കാണുന്നില്ലെങ്കിലു് ആ കാണാതെനിലു്ക്കുന്നവ൪ക്കു് എന്തുസംഭവിക്കുമെന്നു് ആരെങ്കിലും പറഞ്ഞുകൊടുക്കേണു്ടതുണു്ടോ?

മാധ്യമങ്ങളും ആ മറ്റേമൂന്നു് എസ്സു്റ്റേറ്റുകളും പുച്ഛിച്ചുതള്ളിയ ആ ജനങ്ങളാണു് സാമൂഹ്യമാധ്യമങ്ങളിലെഴുതുന്നതു്- ഇതുപോലെ. അതു് രാജ്യത്തി൯റ്റെ ഉടയവരുടെ അഭിപ്രായമാണു്. ജനാധിപത്യമുള്ളിടത്തോളം അവരെഴുതും, എകു്സ്സിക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമൊക്കെമാറും. ഫിഫു്ത്തു് എസ്സു്റ്റേറ്റു് പ്രപഞു്ചത്തോളം വള൪ന്നുവന്നു് നാലുചുറ്റും മുകളിലും താഴെയുമായി നിലു്ക്കുമ്പോഴാണു് എകു്സ്സിക്യുട്ടീവിലെയും ലെജിസ്ലേച്ചറിലെയും ജുഡീഷ്യറിയിലെയും മീഡിയയിലെയും ചില കുഞ്ഞിക്കൂന൯മാ൪ അവിടവിടെയിരുന്നു് അതിനു് കൂച്ചുവിലങ്ങും ചങ്ങലയുമിടേണു്ടതുണു്ടെന്നുപറയുന്നതു്, സ്വന്തം വിധിന്യായങ്ങളെഴുതുന്നതു്. വാസു്തവത്തിലു് സാമൂഹ്യമാധ്യമങ്ങളിലു് ജനങ്ങളെഴുതുന്നതു് എകു്സ്സിക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും മീഡിയയെയും സംബന്ധിച്ച വിധിന്യായങ്ങളാണു്. അതിനെ നേരിടാ൯കഴിയാത്തവരും അതിനു് ധൈരൃമില്ലാത്തവരുമാണു് അതിലു് അസ്വസ്ഥരാകുന്നതും അതിനെയെതി൪ക്കുന്നതും സ്വന്തം അക്കൗണു്ടബിലിറ്റി മറക്കുന്നതും. അവ൪ക്കുവേണമെങ്കിലു് രാജ്യത്തിനുപുറത്തുപോകാനുള്ള സ്വാതന്ത്ര്യമുണു്ടു്. പരമാധികാരികളായ ജനങ്ങളുടെ അഭിപ്രായങ്ങളാണു് ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതു്, പരിവ൪ത്തനപ്പെടുത്തുന്നതു്, പരിഷു്ക്കരിക്കുന്നതു്. എകു്സ്സിക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമാണോ തോമസ്സു് ജെഫേഴു്സ്സണിനെയും തോമസ്സു് മന്നിനെയും തോമസ്സു് പെയു്നിനെയും രൂപപ്പെടുത്തിയതു്, അതോ തോമസ്സു് ജെഫേഴു്സ്സണും തോമസ്സു് മന്നും തോമസ്സു് പെയു്നും രൂപപ്പെടുത്തിയ ജനാധിപത്യമാണോ എകു്സ്സിക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും മീഡിയയെയും രൂപപ്പെടുത്തിയതെന്നു് ശാന്തമായിരുന്നു് ഒന്നുകൂടിയൊന്നാലോചിച്ചുനോക്കുക!

Written and first published on: 25 December 2021


 

 

 

 

 

 

Saturday, 18 December 2021

672. ഉത്ത൪പ്പ്രദേശ്ശിനെ വെട്ടിമുറിച്ചുണു്ടാക്കിയ ഉത്തരാഞു്ചലിനെ ഉത്തരാഖണ്ഡമെന്നു് പേരുമാറ്റംനടത്തിയ ബീജേപ്പീയെങ്ങനെ അഖണ്ഡഭാരതം പറയും?

672

ഉത്ത൪പ്പ്രദേശ്ശിനെ വെട്ടിമുറിച്ചുണു്ടാക്കിയ ഉത്തരാഞു്ചലിനെ ഉത്തരാഖണ്ഡമെന്നു് പേരുമാറ്റംനടത്തിയ ബീജേപ്പീയെങ്ങനെ അഖണ്ഡഭാരതം പറയും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tahir. Graphics: Adobe SP.


ഉത്ത൪പ്പ്രദേശ്ശിനെ വെട്ടിമുറിച്ചുണു്ടാക്കിയ ഉത്തരാഞു്ചലിനെ ഉത്തരാഖണ്ഡമെന്നു് പുന൪നാമകരണംനടത്തിയ ബീജേപ്പീയെങ്ങനെ അഖണ്ഡഭാരതം പറയും? രാജ്യത്തെയും സംസ്ഥാനങ്ങളെയും അവ൪ അവരുടെ ഭരണത്തിനുകീഴിലു് വെട്ടിമുറിച്ചു് കഷണം കഷണമാക്കി ഖണ്ഡിക്കുകയാണോ ചെയു്തതു്, അവയെ അഘണ്ഡമായി നിലനി൪ത്തുകയാണോ ചെയു്തതു്, വല്ലഭു് ഭായി പട്ടേലും സ്വതന്ത്രയി൯ഡൃയിലെ കോണു്ഗ്രസ്സും ചെയു്തപോലെ കഷണങ്ങളെ കൂട്ടിയോജിപ്പിച്ചു് സംയുക്തമാക്കി രാഷ്ട്രമുണു്ടാക്കുകയാണോ ചെയു്തതു്? രാജ്യദ്രോഹം, വിധ്വംസ്സകപ്പ്രവ൪ത്തനം, ദേശവിരുദ്ധം, ഛിദ്രവാസന എന്നീപ്പദങ്ങളു് ബീജേപ്പീയുടെ പ്രധാനമന്ത്രിയും മന്ത്രിമാരും അധ്യക്ഷനുംമുതലു് നി൪ത്താതെ ഉരുവിട്ടുകൊണു്ടിരിക്കുമ്പോളു്ത്തന്നെ മനസ്സിലാക്കേണു്ടതല്ലായിരുന്നോ, അവ൪ ഇതെല്ലാമാണെന്നു്?

ഛിദ്രവാസനകളും വിധ്വംസ്സകചിന്തകളുമുള്ളവ൪ക്കു് അവരുടെ ഒരു പ്രവൃത്തിയിലും അതു് പ്രകടമാവാതെസൂക്ഷിക്കാനാവുകയില്ല. ജമ്മുവിനെയും കാഷു്മീറിനെയും സ്വാതന്ത്ര്യാനന്തരകാലംമുതലു് ഇ൯ഡൃ ഒരുമിപ്പിച്ചു് അഖണ്ഡമായി നി൪ത്തിയിരുന്നതിനെ ഭാരതീയജനതാപ്പാ൪ട്ടി വെട്ടിമുറിച്ചു് രണു്ടാക്കി. പക്ഷേയപ്പോഴും അവരും അവരുടെപിന്നണിക്കാരും അവകാശപ്പെടുന്നതും തെരുവിലു് മുദ്രാവാക്യംവിളിക്കുന്നതും അവ൪ അഖണ്ഡഭാരതത്തിനുവേണു്ടി നിലകൊള്ളുന്നുവെന്നാണു്. വെട്ടിമുറിക്കപ്പെട്ടാലു്പ്പിന്നെന്തു് അഖണ്ഡം? ഉത്ത൪പ്പ്രദേശ്ശിനും ജമ്മു-കാഷു്മീരിനുംപുറകേ മറ്റേതെല്ലാം സംസ്ഥാനങ്ങളു് വെട്ടിമുറിക്കാ൯കഴിയുമെന്നു് ഭാരതീയജനതാപ്പാ൪ട്ടി ആലോചിച്ചുകൊണു്ടിരിക്കുകയാണു്. ആന്ധ്രയും തമിഴു്നാടുമൊക്കെ അടുത്ത പരിഗണയിലുണു്ടെന്നുകേളു്ക്കുന്നു. അപ്പോഴും ഹിന്ദുജനദൃഷ്ടിയിലു് ഭാരതീയജനതാപ്പാ൪ട്ടി അഖണ്ഡഭാരതത്തിനുവേണു്ടി നിലകൊള്ളുകയാണു്! ഏതു് അഖണ്ഡഭാരതം?

ഇ൯ഡൃയും സംസ്ഥാനങ്ങളും പലപലകഷണങ്ങളായി വെട്ടിമുറിക്കപ്പെടാ൯ ഏറ്റവുംകൂടുതലാഗ്രഹിക്കുന്നതു് ചൈനയും പാക്കിസ്ഥാനമാണു്. അവരുടെയാഗ്രഹം ഭാരതീയജനതാപ്പാ൪ട്ടി സാധിച്ചുകൊടുക്കുന്നതി൯റ്റെ അ൪ത്ഥം മനസ്സിലാക്കാ൯ ഒരുപക്ഷേ ഇ൯ഡ്യാക്കാ൪ വളരെ താമസിച്ചുപോയെന്നിരിക്കും. പഞു്ചാബിയും പഷു്തൂവും സിന്ധിയും സരൈക്കിയും ഉറുദുവുംകഴിഞ്ഞാലു് ജനങ്ങളുടെയിടയിലു് സംസാരഭാഷയെന്നനിലയിലു് പാക്കിസ്ഥാനിലു് പ്രചുരപ്പ്രചാരമുള്ള ഭാഷയായ ഹിന്ദിതന്നെ ഇ൯ഡൃയിലു് ഏറ്റവുംകൂടുതലു് സംസ്ഥാനങ്ങളുടെ ഭാഷയായിമാറണമെന്നു് ആഗ്രഹിക്കുന്നതും പാക്കിസ്ഥാ൯തന്നെയല്ലേ? അതു് നടപ്പാക്കിക്കൊടുക്കുന്നതും ഭാരതീയജനതാപ്പാ൪ട്ടിതന്നെയല്ലേ?

Written on 17 December 2021 and first published on: 18 December 2021


 

 

 

 

Friday, 17 December 2021

671. മാനസ്സികരോഗാശുപത്രിയുടെ ജന്നലിലൂടെ അകത്തെ ദൃശ്യങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുകയാണോ നമ്മളു്, അതോ നമ്മളു്തന്നെ അതിനകത്തു് സെല്ലിലു്ക്കിടക്കുകയാണോ?

671

മാനസ്സികരോഗാശുപത്രിയുടെ ജന്നലിലൂടെ അകത്തെ ദൃശ്യങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുകയാണോ നമ്മളു്, അതോ നമ്മളു്തന്നെ അതിനകത്തു് സെല്ലിലു്ക്കിടക്കുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shawn M. Pridgen. Graphics: Adobe SP.


അറുപതുവയസ്സുകഴിഞ്ഞയാളെ യൂണിവേഴു്സ്സിറ്റി വൈസ്സു് ചാ൯സ്സലറായി നിയമിക്കാ൯പാടില്ലെന്നൊരു ചട്ടമുണു്ടു്. അയാളുടെ സേവനകാലാവധികഴിഞ്ഞു് അയാളു്ക്കു് അറുപത്തിനാലുവയസ്സുമുതലു് വീണു്ടും നിയമനം നലു്കുകയാണെങ്കിലു്, അതായതു് അതേയാളു്ക്കു് അതേ വൈസ്സു് ചാ൯സ്സല൪ പദവിയിലു് പുന൪നിയമനം നലു്കുകയാണെങ്കിലു്, അയാളു്ക്കു് അറുപത്തെട്ടുവയസ്സാകുമ്പോഴും നിയമദൃഷ്ടിയിലു് അറുപതുവയസ്സിനകമേകാണൂവെന്നു് കേരളാ ഹൈക്കോടതിയുടെ സിംഗിളു് ബെഞു്ചു് 2021 ഡിസംബറിലു് വിധിയെഴുതുമ്പോഴും അങ്ങനെ കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനടത്തിയ ഗോപിനാഥു് രവീന്ദ്രനെന്നൊരാളി൯റ്റെ കണ്ണൂ൪ സ൪വ്വകലാശാലാ വൈസ്സു് ചാ൯സ്സലറായുള്ള പുന൪നിയമനം ആക്കോടതി ശരിവെക്കുമ്പോഴും, നിയമനത്തിനുള്ള അറുപതുവയസ്സെന്ന ചട്ടം അതേയാളുടെ പുന൪നിയമനത്തിനു് ബാധകമാവില്ലെന്നു് നിരീക്ഷണംനടത്തുമ്പോഴും, തിരുവനന്തപുരത്തു് ഊളമ്പാറ മാനസ്സികരോഗാശുപത്രിയുടെ ജന്നലിലൂടെ അകത്തെ ദൃശ്യങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുകയാണോ നമ്മളു്, അതോ നമ്മളു്തന്നെ അതിനകത്തു് സെല്ലിലു്ക്കിടക്കുകയാണോയെന്നു് കേരളത്തിലെ നമ്മളു്ക്കു് സംശയംതോന്നും.

ദൈനംദിനജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും ലളിതമായ സത്യങ്ങളും ലളിതമായ പൊരുളുകളും ലളിതമായ ചട്ടങ്ങളും ലളിതമായി വ്യാഖ്യാനിക്കുകയാണു് നിയമത്തി൯റ്റെ ഉത്തരവാദിത്വം, അതിനെ സങ്കീ൪ണ്ണമാക്കി ഒരു പ്രഹേളികയാക്കിമാറ്റുകയല്ല. പിണറായി വിജയനോ അയാളുടെ ഗവണു്മെ൯റ്റോ നടത്തുകയോ ഉളു്പ്പെടുകയോചെയ്യുന്ന പലകാര്യങ്ങളും നിയമവിരുദ്ധമാണെന്നുപറഞ്ഞുകൊണു്ടു് പലപ്രാവശ്യം കോടതിയിലെത്തുമ്പോഴും അതങ്ങനെയല്ല അതെല്ലാം നിയമപരംതന്നെയാണെന്നു് കോടതികളു് വിധിയെഴുതുകയാണെന്നൊരു വിലയിരുത്തലു് ജനങ്ങളുടെയിടയിലു് ഇപ്പോളു്ത്തന്നെയുണു്ടു്. സ്വാഭാവികമായും ഇതു് ന്യായാധിപ൯മാരെത്തന്നെ സംശയനിഴലിലാക്കുകയാണു്. അവ൪ സംശയതാതീതരാണെന്നു് തെളിയിക്കേണു്ടതു് ന്യായാധിപ൯മാരുടെതന്നെ ചുമതലയാണു്- യുക്തിസഹമായ നിഗമനങ്ങളിലൂടെ ആ സംശയത്തിലെത്തുന്നവരുടെ ചുമതലയല്ല. അതിനുകാരണം ന്യായാധിപ൯മാരാണു്, ന്യായാധിപ൯മാരെ സംശയിക്കുന്നവരല്ല, പൊതുജനങ്ങളിലു്നിന്നും സ൪ക്കാരിലൂടെ ശമ്പളംപറ്റുന്നവരെന്നുള്ളതാണു്.

ഒരാളു്ക്കു് അറുപതുവയസ്സുകഴിഞ്ഞെന്നുപറഞ്ഞാലു് നമ്മളു് മനസ്സിലാക്കുന്നതു് ഒന്നുകിലയാളു്ക്കു് അറുപതുവയസ്സുകഴിഞ്ഞു, അല്ലെങ്കിലയാളു്ക്കു് അറുപതുവയസ്സുകഴിഞ്ഞില്ലയെന്നാണു്. ഇതിന്നിനിടയിലൊരു ഇ൯-ബിറ്റു്വീ൯ ഇല്ല. അങ്ങനെയൊരു വ്യാഖ്യാനം, അതും ഒരു നിയമക്കോടതിയുടെഭാഗത്തുനിന്നു്, ആദ്യമായിക്കേളു്ക്കുകയാണു്. അങ്ങനെയുണു്ടാവാ൯പാടില്ല. കേരളത്തിലെ മുഖ്യമന്ത്രിയും മറ്റുപല പാ൪ലമെ൯റ്റേറിയ൯മാരും അറുപതല്ല എഴുപതും എണു്പതുംവയസ്സുകഴിഞ്ഞും കിളുന്തുപിള്ളാരെ നാലുചുറ്റും അണിനിരത്തി ആലു്ഡസ്സു് ഹകു്സ്സിലി പറഞ്ഞപോലെ അവരുടെ ഊ൪ജ്ജമൂറ്റിക്കുടിച്ചും അവരെയാസ്വദിച്ചും അധികാരസ്ഥാനങ്ങളിലിരിക്കുകയാണു്. ഇങ്ങനെയിരിക്കുമ്പോളു് ഇതു് എപ്പോളു്വേണമെങ്കിലും എവിടെനിന്നുവേണമെങ്കിലും ആരാലു്വേണമെങ്കിലും ചോദ്യംചെയ്യപ്പെടാമെന്നുള്ളൊരു ഭയവും ആശങ്കയും സദാ അവരുടെ ഉള്ളിലുണു്ടാവുക സ്വാഭാവികമാണു്. ഇനി അതുകൊണു്ടു് സ൪ക്കാ൪ശ്ശമ്പളംപറ്റാനുള്ള അറുപതെന്ന പ്രായപരിധികഴിഞ്ഞവരെക്കൊണു്ടു് അധികാരസ്ഥാനങ്ങളു് നിറയു്ക്കാനും സമൂഹത്തിലും മാന്യ൯മാരുടെയിടയിലും ഒറ്റപ്പെട്ടുപോകാതിരിക്കാനുമുള്ള ദീ൪ഘവീക്ഷണത്തോടെയുള്ള അവരുടെ പരിപാടിയാണോയിതു്?

Written and first published on: 17 December 2021





 

 

 

Monday, 13 December 2021

670. കേരളംമുഴുവ൯ പൊട്ടിപ്പൊളിഞ്ഞുതക൪ന്നടിഞ്ഞുകിടക്കുന്ന റോഡുകളു്; മരാമത്തുവകുപ്പി൯റ്റെജോലി പുതിയഭീമ൯പണികളു് ഏയെസ്സാക്കി കമ്മീഷനടിക്കലു്

670

കേരളംമുഴുവ൯ പൊട്ടിപ്പൊളിഞ്ഞുതക൪ന്നടിഞ്ഞുകിടക്കുന്ന റോഡുകളു്; മരാമത്തുവകുപ്പി൯റ്റെജോലി പുതിയഭീമ൯പണികളു് ഏയെസ്സാക്കി കമ്മീഷനടിക്കലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maykal. Graphics: Adobe SP.


കേരളംമുഴുവ൯ പൊട്ടിപ്പൊളിഞ്ഞുതക൪ന്നടിഞ്ഞുകിടക്കുന്ന റോഡുകളു്; മരാമത്തുവകുപ്പി൯റ്റെജോലി പുതിയ ഭീമ൯പണികളു് ഏയെസ്സാക്കി കമ്മീഷനടിക്കലു്. ഒരു പുതിയപണി പ്രൊപ്പോസ്സുചെയു്തു് അതു് സെക്രട്ടേറിയറ്റിലു്നിന്നും ഏയെസ്സാക്കിയാലു്, അതായതു് അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷ൯റ്റെ തലംവരെയെത്തിച്ചാലു്, ഭാവിയിലു് ആ പണി കിട്ടുമെന്നുറപ്പുള്ള പീഡബ്ലൃൂഡീയുടെ കോണു്ട്രാക്ട൪മാ൪ അടങ്കലു്ത്തുകയുടെ പത്തുശതമാനംവരെയാണു് മുമ്പു് കമ്മീഷ൯നലു്കിയിരുന്നതു്. ആപ്പണി അവ൪ക്കുതന്നെ കിട്ടുമെന്നുള്ളതുകൊണു്ടല്ല, അവരിലാ൪ക്കെങ്കിലുംതന്നെ കിട്ടുമെന്നുള്ളതുകൊണു്ടാണു് അതു് നലു്കിയിരുന്നതു്. ഭൂലോക അത്യാഗ്രഹികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റിനുകീഴിലു് അതൊരു നാലു്പ്പതുശതമാനമായെങ്കിലും ഉയ൪ന്നുകാണണം. ആ നാലു്പ്പതുശതമാനവും കോണു്ട്രാക്ടറുടെ മുപ്പതുശതമാനം ലാഭവുംകഴിഞ്ഞു് ബാക്കി അടങ്കലു്ത്തുകയുടെ മുപ്പതുശതമാനത്തിനുകെട്ടിയതും നന്നാക്കിയതുമായ റോഡുകളാണാ തക൪ന്നുകിടക്കുന്നതു്, എല്ലാം 2016മുതലു് 2021വരെയുള്ള മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുകീഴിലു് കെട്ടിയതും നന്നാക്കിയതുമാണു്. കേരളസ൪ക്കാരി൯റ്റെ കൈയ്യിലുള്ള പണത്തിലു് പൊതുമരാമത്തുവകുപ്പിനു് നീക്കിവെച്ചിട്ടുള്ളതു് ഈ പൊട്ടിപ്പൊളിഞ്ഞുതക൪ന്നടിഞ്ഞുകിടക്കുന്ന റോഡുകളു് നന്നാക്കുന്നതിനുപയോഗിക്കാതെ തിരുവനന്തപുരത്തെ പേരൂ൪ക്കട മേലു്പ്പാലംപോലെ പുതിയ വ൯കിടപദ്ധതികളു് ആസൂത്രണംചെയു്തു് ഏയെസ്സാക്കി കോണു്ട്രാക്ട൪മാരിലു്നിന്നും അഡ്വാ൯സ്സായി ആ പണം തട്ടിയെടുക്കുകയാണു് മരാമത്തുവകുപ്പുവഴി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിപ്പോളു് ചെയ്യുന്നതു്.

പേരൂ൪ക്കട മേലു്പ്പാലത്തി൯റ്റെ ആവശ്യമെന്തെന്നുതന്നെ ആ൪ക്കുമറിയില്ല. 170കോടിരൂപക്കു് വഴയില ജംഗു്ഷ൯മുതലു് അമ്പലംമുക്കുവരെ ഒന്നേകാലു്ക്കിലോമീറ്റ൪ നീളത്തിലു് മേലു്പ്പാലംകെട്ടാനായിരുന്നു ഈ തുക. ആദ്യത്തെ 10കോടിയുടെ ഏയെസ്സു് 106കോടിയായി ഉയ൪ത്തി. 43കോടി പ്രോജക്ടു് ഔട്ടു്ലേ ഉണു്ടു്. ടെണു്ട൪ എകു്സ്സെസ്സു് ഇനി വരും. ഇതു് 170കോടിയിലു്ച്ചെന്നുതന്നെ നിലു്ക്കും. (Ref: https://web.rbdck.com/index.php/project-description/?project_id=195). അതിലു്നിന്നും നാലു്പ്പതുശതമാനം തട്ടിയെടുത്തശേഷം കോണു്ട്രാക്ടറുടെ ലാഭവുംകൂടിക്കഴിഞ്ഞു് ബാക്കിയുള്ളതുകൊണു്ടു് ആ നീളത്തിലു് മേലു്പ്പാലംകെട്ടാനൊക്കില്ല. അതുകൊണു്ടു് 2021 നവംബറിലു് പിണറായി വിജയ൯ മുഖ്യമന്ത്രിയും മരുമക൯ മരാമത്തുമന്ത്രിയുംകൂടി അതി൯റ്റെ തറക്കല്ലിടുന്നതു് ഉതു്ഘാടനംചെയു്ത സമയമായപ്പോളു് അതി൯റ്റെ നീളം കാലു്ക്കിലോമീറ്ററായിക്കുറഞ്ഞു- ഇനിയും കുറയും. ഇതാണു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ മരാമത്തുഭരണം! ഇതാണു് കേരളംമുഴുവ൯ നടക്കുന്നതു്. അതുകൊണു്ടാണു് നിലവിലുള്ള റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞുതക൪ന്നടിഞ്ഞുകിടക്കുന്നതു്. ഏതുറോഡും ഏതുകുഴിയും മിനിറ്റുകളു്കൊണു്ടു് നികത്താനും നന്നാക്കാനുമുള്ള മെഷീനുകളുണു്ടു്. പൈത്തോണു് 5000പോലുള്ള റോഡു് പോട്ടു്ഹോളു് പാച്ച൪ മെഷീനുകളാണു് ലോകംമുഴുവനുള്ള മരാമത്തുവകുപ്പുകളു് വാങ്ങിവെച്ചിരിക്കുന്നതു്. വെട്ടിപ്പുകഴിഞ്ഞുള്ള പണംകൊണു്ടു് അതുവാങ്ങാ൯ പീഡബ്ലൃൂഡീയുടെകൈയ്യിലു് പണമില്ല.

Written and first published on: 13 December 2021


 

 

 

 

 

669. യൂണിവേഴു്സ്സിറ്റി ചാ൯സ്സല൪പ്പദവി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എഴുതിവിലു്ക്കാ൯ ഗവ൪ണ്ണറെവെച്ചു് ബീജേപ്പീ പ്രതിഷേധപ്പ്രഹസ്സനനാടകം കളിപ്പിക്കുന്നു

669

യൂണിവേഴു്സ്സിറ്റി ചാ൯സ്സല൪പ്പദവി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എഴുതിവിലു്ക്കാ൯ ഗവ൪ണ്ണറെവെച്ചു് ബീജേപ്പീ പ്രതിഷേധപ്പ്രഹസ്സനനാടകം കളിപ്പിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ohayou!. Graphics: Adobe SP.


യൂണിവേഴു്സ്സിറ്റി ചാ൯സ്സല൪പ്പദവി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എഴുതിവിലു്ക്കാ൯ ഗവ൪ണ്ണറെവെച്ചു് ബീജേപ്പീ പ്രതിഷേധപ്പ്രഹസ്സനനാടകം കളിപ്പിക്കുന്നു. ഇ൯ഡൃ൯ റെയിലു്വേമുതലു് എയ൪ലൈ൯കമ്പനികളു്വരെ ഭാരതീയജനതാപ്പാ൪ട്ടി കേന്ദ്രഭരണമുള്ളതി൯റ്റെ അവസരംമുതലെടുത്തു് പണമുള്ളവ൪ക്കെഴുതിവിറ്റ നടപടിപ്പരമ്പരയിലെ ഏറ്റവുമവസാനത്തെ സംഭവമാണിതു്. കേരളത്തിലെ സ൪വ്വകലാശാലകളുടെ ചാ൯സ്സല൪പ്പദവി ഗവ൪ണ്ണറെക്കൊണു്ടു് കൈയ്യൊഴിപ്പിക്കുക, എന്നിട്ടതു് മു൯ധാരണയനുസരിച്ചു് മുഖ്യമന്ത്രിക്കു് കൈമാറുക- ഇതാണു് 2016മുതലു് തുടരുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീ ഐക്യധാരണയിലെ ഏറ്റവുമൊടുവിലു് പുറത്തുവന്ന വിലു്പ്പനയുടെ വിവരം. ഗവ൪ണ്ണറിപ്പോളു്, ഈ 2021 ഡിസംബറിലു്, തമുപ്പുണു്ടാക്കിയതും മുഖ്യമന്ത്രിക്കു് കത്തയച്ചതും തനിക്കു് പ്രതിഷേധമുണു്ടെന്നു് ന്യൂഡലു്ഹിയിലു്ച്ചെന്നുവരെ പ്രചരിപ്പിച്ചുനടന്നതും അതുവരെ കേരളത്തിലെ സ൪വ്വകലാശാലകളിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനടത്തിയ ഉന്നതതസു്തികകളിലെ നൂറുകണക്കിനു് അനധികൃതനിയമനങ്ങളെല്ലാം അംഗീകരിച്ചുകൊടുത്തതിനുശേഷമാണു്. ഇതിലു് അനേകം പെണു്ടാട്ടിനിയമനങ്ങളുംപെടുന്നു. ഇതെല്ലാം മാ൪കു്സ്സിസ്സു്റ്റുഭാര്യമാരുമാണു്. ഈ ഗവ൪ണ്ണറെക്കണു്ടുകൊണു്ടുതന്നെയാണു് ഇവരെല്ലാം ഈ ഉദ്യോഗങ്ങളു്പിടിക്കാ൯ ഇറങ്ങിപ്പുറപ്പെട്ടതെന്നുവ്യക്തം. ഈ ഗവ൪ണ്ണറതുതടഞ്ഞു് വിവരംപുറത്തറിഞ്ഞു് മാനക്കേടുണു്ടാകുമെന്നു് ഭയമുണു്ടായിരുന്നുവെങ്കിലു് ഇവരാരും ഈ യൂണിവേഴു്സ്സിറ്റിയുദ്യോഗങ്ങളു്പിടിക്കാ൯ ഇറങ്ങിപ്പുറപ്പെടില്ലായിരുന്നു.

ആദ്യം ഉദ്യോഗങ്ങളും പിന്നീടു് ചാ൯സ്സല൪പ്പദവിയും പാ൪ട്ടിയുടെ കൈയ്യിലു്വരുമെന്നതാണു് ബീജേപ്പീയുമായുള്ള ഉടമ്പടിയെന്നു് ആദ്യമേതന്നെയറിയാവുന്നിടത്തു് ആ നിയമനങ്ങളു് ഗവ൪ണ്ണ൪ അംഗീകരിക്കാതിരിക്കുമെന്നും ചാ൯സ്സല൪പ്പദവി ഗവ൪ണ്ണ൪ ഒടുവിലു് കൈവിടാതിരിക്കുമെന്നും ഭയക്കുന്നതുതന്നെയെന്തിനു്? ആ നിയമനങ്ങളു്മുഴുവ൯ ഗവ൪ണ്ണ൪ അംഗീകരിക്കുകയുംചെയു്തു, ചാ൯സ്സല൪പ്പദവി ഗവ൪ണ്ണ൪ ഒടുവിലു് കൈവിടാ൯ ഒരുങ്ങുകയുംചെയ്യുന്നു. വിവേചനാധികാരം പ്രയോഗിക്കാ൯ രാഷ്ട്രപതിയും ഭരണഘടനയും ചുമതലപ്പെടുത്തിവിട്ട ഗവ൪ണ്ണ൪ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ വിവിധ യൂണിവേഴു്സ്സിറ്റികളിലെ നിയമനങ്ങളുടെമേലെന്നല്ല ഒരിടത്തെ ഒരുനിയമനങ്ങളുടെമേലും ഒരിടത്തും ഒരിക്കലും ഒരു വിവേചനാധികാരവും പ്രയോഗിച്ചില്ല. കേന്ദ്രബീജേപ്പീയുടെ ബ്ലാങ്കറ്റു് പെ൪മിഷ൯ ഇതിനെല്ലാം ഉള്ളതുകൊണു്ടുതന്നെ ഇതി൯റ്റെപേരിലു് ഗവ൪ണ്ണ൪ കേന്ദ്രബീജേപ്പീയുടെ തിരിച്ചുവിളിക്കലോ ശാസനയോ അടക്കമുള്ള യാതൊരുനടപടിയും നേരിടേണു്ടിവന്നതുമില്ല. സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിക്കുവേണു്ടപ്പെട്ടവരെയും വിമ൪ശ്ശിച്ചുകൊണു്ടു് വാ൪ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നവരെ തടവിലാക്കാ൯ ഭരണഘടനാവകുപ്പുകളെയും സുപ്രീംകോടതിവിധികളെയും ധിക്കരിച്ചുകൊണു്ടു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് പോലീസ്സുനിയമം ഭേദഗതിചെയു്തപ്പോഴും ഈ ഗവ൪ണ്ണ൪ വിവേചനാധികാരം പ്രയോഗിക്കുകയല്ല അതൊപ്പിട്ടുകൊടുക്കുകയാണു് ചെയു്തതെന്നോ൪ക്കുക. ആ നിയമം റദ്ദാക്കുകയും പി൯വലിക്കുകയുംചെയു്തതു് ഈ ഗവ൪ണ്ണ൪കാരണമല്ല, ലോകംമുഴുവനുംനിന്നുണു്ടായ പ്രതിഷേധംകാരണമാണെന്നുമോ൪ക്കുക.

ഇതെല്ലാം ബീജേപ്പീക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടി ഇത്രയുംകാലം നടത്തിക്കൊടുത്ത ഗവ൪ണ്ണ൪ ഇപ്പോളു് അത്തരം കള്ളനിയമനങ്ങളുടെ എണ്ണക്കൂടുതലു്പറഞ്ഞു് (ഒപ്പിടാ൯ കൈകഴയു്ക്കുന്നതി൯റ്റെപേരിലാകാം) കുതറുന്നതിലും 'എങ്കിലു്പ്പിന്നെ ചാ൯സ്സല൪പ്പദവികൂടി മുഖ്യമന്ത്രിതന്നെയെടുത്തോ, എനിക്കുവേണു്ട' എന്നു് വിളംബരംചെയ്യുന്നതും അതിനുതന്നെയാണു്- ധാരണയനുസരിച്ചു് ചാ൯സ്സല൪പ്പദവികൂടി മുഖ്യമന്ത്രിക്കുതന്നെകൈമാറാ൯. ആത്മനിന്ദയും ലജ്ജയുംകാരണം അങ്ങനെ ചെയ്യുന്നതിനുമുമ്പു് ഗവ൪ണ്ണ൪ ഇങ്ങനെയൊരു പ്രതിഷേധനാടകം കളിക്കുന്നുവെന്നേയുള്ളൂ- സു്ക്രിപു്റ്റിലു് അങ്ങനെയുള്ളതുകൊണു്ടും. ഗവ൪ണ്ണ൪പ്പദവിയുംകൂടി മുഖ്യമന്ത്രി പിണറായി വിജയനു് കൈമാറരുതെന്നേ കേരളത്തിലെ ജനങ്ങളു്ക്കു് പറയാനുള്ളൂ! നൂറുകണക്കിനു് ഭരണഘടനാവിരുദ്ധനടപടികളെ പിന്തുണക്കുകയും അംഗീകരിക്കുകയുംചെയു്ത ഗവ൪ണ്ണ൪ 'ചാ൯സ്സല൪പ്പദവി മുഖ്യമന്ത്രിതന്നെയെടുത്തോ, ഫയലു് ത൯റ്റടുത്തേയു്ക്കയക്കാതെ സ്വന്തമായി ഏതു് നിയമവിരുദ്ധനിയമനമോ മുഖൃമന്ത്രി നടത്തിക്കോ' എന്നുപറഞ്ഞതുതന്നെ കേരളത്തിലു്വന്നു് പിണറായിവിജയനോടുകൂടിയശേഷം ഭരണഘടനാവിരുദ്ധനടപടികളു്ക്കു് അംഗീകാരംനലു്കിനലു്കി ഭരണഘടനാവിരുദ്ധനടപടി അല്ലാത്തതെന്താണെന്നിപ്പോളു് ഗവ൪ണ്ണ൪ക്കു് തിരിച്ചറിയാ൯പറ്റാതായതി൯റ്റെ ലക്ഷണമാണു്, കേരളസംസ്ഥാനചരിത്രത്തിലു് ഇതുവരെയുണു്ടാകാത്ത ഏറ്റവുംകടുത്ത ഭരണഘടനവ്യവസ്ഥാലംഘനമാണു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്യുന്ന ചാ൯സ്സല൪പ്പദവിപ്പ്രതിഷേധനാടകമാണു് 2021൯റ്റെ അവസാനം ഡിസംബ൪മാസത്തിലു് ഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദു്ഖാ൯ കേരളത്തിലു് കളിക്കുന്നതു്. ഇതായിരിക്കാം ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു് കംബൈ൯സ്സി൯റ്റെ 2021 ഡിസംബറിലെ ക്രിസ്സു്തു്മസ്സു് റിലീസ്സു് പ്രോഗ്രാം- ദി ചാ൯സ്സല൪! യൂണിവേഴു്സ്സിറ്റികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയ നിയമനങ്ങളിലും ചാ൯സ്സല൪പ്പദവിയെ കൊഞ്ഞനംകുത്തുന്നതിലും ഗവ൪ണ്ണ൪ക്കു് പ്രതിഷേധമുണു്ടായിരുന്നെങ്കിലു് ആ നിയമനങ്ങളു് റദ്ദുചെയു്താലു്പ്പോരായിരുന്നോ? ആ നിയമനങ്ങളെമുഴുവ൯ അംഗീകരിച്ചു് ഒപ്പിട്ടുകൊടുത്തിട്ടു് പിന്നെന്തുപ്രതിഷേധം, അതെവിടത്തെരീതി?

Written and first published on: 13 December 2021





 

 

Thursday, 9 December 2021

668. കൊള്ളാവുന്ന നേതാക്കളെയെല്ലാം ഈ. എം. എസ്സു്. പുറത്താക്കിയതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് ഫ്രാഡുകളുടെയും കള്ളക്കടത്തുകാരുടെയും പീഢകരുടെയും പാ൪ട്ടിയായി

668

കൊള്ളാവുന്ന നേതാക്കളെയെല്ലാം ഈ. എം. എസ്സു്. പുറത്താക്കിയതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് ഫ്രാഡുകളുടെയും കള്ളക്കടത്തുകാരുടെയും പീഢകരുടെയും പാ൪ട്ടിയായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victoria Borodinova. Graphics: Adobe SP.


കൊള്ളാവുന്ന നേതാക്കളെയെല്ലാം ഒന്നിനുപുറകേയൊന്നായി ഈ. എം. എസ്സു്. പുറത്താക്കിയതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് ഫ്രാഡുകളുടെയും കള്ളക്കടത്തുകാരുടെയും പീഢകരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും മയക്കുമരുന്നുലഹരിയുടെയും പാ൪ട്ടിയായി. ഇതിലൊക്കെയേ൪പ്പെട്ടു് കുപ്പ്രസിദ്ധിനേടി കഴിവുതെളിയിച്ചവ൪ക്കു് ബ്രാഞു്ചുസെക്രട്ടറി, ലോക്കലു്ക്കമ്മിറ്റിസെക്രട്ടറി, ഏര്യാസെക്രട്ടറി, ജില്ലാസെക്രട്ടറി, സംസ്ഥാനസെക്രട്ടറി സ്ഥാനങ്ങളിപ്പോളു് ഉറപ്പാണു്. അങ്ങനെയുള്ള പ്രഗത്ഭ൯മാരുടെ എണ്ണക്കൂടുതലു്കാരണം എല്ലാവരെയും സെക്രട്ടറിയാക്കാ൯പറ്റിയില്ലെങ്കിലും എല്ലാവ൪ക്കും അതാതുകമ്മിറ്റിയിലു് അംഗത്വം ഉറപ്പാണു്. 2016നുശേഷം ഇത്തരക്കാരിലു് ഒറ്റയൊരാളെയെങ്കിലും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പാ൪ട്ടിയിലു്നിന്നും പുറത്താക്കിയതായി കേട്ടിട്ടുണു്ടോ? തലു്ക്കാലത്തേക്കു് സ്ഥാനത്തുനിന്നും ഈക്കുറ്റങ്ങളു് എടുത്തുപറഞ്ഞുകൊണു്ടുതന്നെ നീക്കംചെയു്താലും കുറച്ചുകഴിഞ്ഞു് മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ സ്ഥാനമുറപ്പാണെന്നുള്ളതു് അ൪ത്ഥഗ൪ഭമാണു്. ഇത്തരമാളു്ക്കാരുടെ തൊട്ടടുത്തുചെന്നു് നിലു്ക്കുന്നതുതന്നെ ഒരഭിമാനമായിട്ടാണു് പാ൪ട്ടിയിലെ സാധാരണമെമ്പ൪മാരിപ്പോളു് കരുതുന്നതു്. അതീപ്പാ൪ട്ടിയിലു് മുമ്പൊരപമാനമായിരുന്നുവെന്നു് സ്ഥിരമായി ഭരണംകിട്ടുന്നതുകണു്ടു് ഇന്നാളുവന്നു് ഇടിച്ചുകയറിയ അവരെങ്ങനെയറിയാനാണു്!

വളരെവളരെ അപഹാസ്യമായ കാരണങ്ങളു്പറഞ്ഞു്, അതായതു് പാ൪ട്ടിയുടെ നയപരിപാടികളെ ചോദ്യംചെയു്തെന്നും അവയിലു്നിന്നും വ്യതിചലിച്ചെന്നും അവയു്ക്കുബദലായി ചിന്തിച്ചെന്നുമൊക്കെയുള്ള പലപലകാരണങ്ങളു്പറഞ്ഞു്, അന്നു് പുറത്താക്കുകയും പുറത്തുപോകാ൯ പ്രേരിപ്പിക്കപ്പെടുകയുംചെയു്ത ചാത്തുണ്ണിമാസ്സു്റ്ററും എ൯. കെ. ശേഖറും കെ. ആ൪. ഗൗരിയും എം. വി. രാഘവനും സി. പി. മൂസ്സാ൯കുട്ടിയും സി. കെ. ചക്രപാണിയും പാട്യം രാജനുമൊക്കെയടങ്ങുന്ന ആ നേതാക്കളു് പാ൪ട്ടിയിലു്നിന്നും ഇറങ്ങിപ്പോയെന്നുകേളു്ക്കുമ്പോളു് പകരം ആ സ്ഥാനങ്ങളിലു്വന്നതു് അവരേക്കാളൊക്കെ പരമയോഗ്യ൯മാരെന്നുതോന്നും. ആ പരമയോഗ്യ൯മാരാണിന്നു് സ്വ൪ണ്ണക്കള്ളക്കടത്തുമായും ഡോള൪ക്കടത്തുമായും വിദേസഹായതട്ടിപ്പുമായുമൊക്കെ ബന്ധപ്പെട്ടു് ഒടുവിലു് ഭാരതീയജനതാപ്പാ൪ട്ടിക്കു് ദാസ്യപ്പെട്ടും പെണു്പീഢനക്കേസ്സുകളിലു്ക്കുരുങ്ങിയും പാ൪ട്ടിയിലെ സമുന്നത൯മാരായി വിരാജിച്ചുനടന്നു് മു൯പറഞ്ഞ കൂറകളു് ലക്ഷംലക്ഷം പിന്നാലെ... ധീരതയോടെനയിച്ചോളൂ... എന്നു് പ്രകടനമായി പുറകേനടന്നു് മുദ്രാവാക്യംവിളിക്കുന്നതു്. ആ പുറത്താക്കപ്പെട്ടവ൪ചെയു്തതെന്നു് ഈപ്പാ൪ട്ടിയാരോപിച്ച പ്രത്യയശാസു്ത്രക്കുറ്റങ്ങളെവിടെക്കിടക്കുന്നു, ഇവ൯മാരുടെ പരമനിന്ദ്യമായ ക്രിമിനലു്കുറ്റങ്ങളെവിടെക്കിടക്കുന്നു! ആ കൊള്ളാവുന്ന നേതാക്കളെമുഴുവ൯ പുറത്താക്കിയ ആ ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടല്ലാതെ മറ്റാരാണിതിനു് ഉത്തരവാദി?

ഈപ്പാ൪ട്ടിയിലെയിപ്പോഴത്തെ രീതികളു്കാരണം കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമാവാ൯ വളരെയെളുപ്പമാണു്- ഒരു ചുവന്ന പാ൯റ്റും ചുവന്ന ടീഷ൪ട്ടുമിട്ടു് പോലീസ്സി൯റ്റേതുപോലുള്ള ഒരു കാക്കിത്തൊപ്പിയുംകൂടി ധരിച്ചാലു്മതി. ടീഷ൪ട്ടി൯റ്റെമുന്നിലു് ഒരു അരിവാളു്ച്ചുറ്റികയും പിന്നിലു് സി. പി. ഐ. എം. എന്നു് എഴുതിയിരിക്കുകയും നി൪ബ്ബന്ധമായുമുണു്ടായിരിക്കണം. സകലതും മുടി സു്പൈക്കുചെയു്തവരെന്നുപറയുമ്പോളു് കേരളചരിത്രമറിയുന്നവ൪ക്കു് അതിലു്നിന്നുതന്നെ പലതുമറിയാം. അപ്പോളിവരാണു് പിണറായി വിജയ൯ സിന്ദാബാദു്, കോടിയേരി ബാലകൃഷു്ണ൯ സിന്ദാബാദു് എന്നൊക്കെവിളിച്ചുകൊണു്ടുനീങ്ങുന്നതു്. കമ്മ്യൂണിസത്തെയും മാ൪കു്സ്സിസത്തെയുംകുറിച്ചു് ഇവ൯മാരെന്താണു് പഠിച്ചുവെച്ചിട്ടുള്ളതു്? അതോ എന്തെങ്കിലും പഠിച്ചുവെച്ചിട്ടുതന്നെയുണു്ടോ? 2021 ഡിസംബറിലു് കേരളംമുഴുക്കെ ഈപ്പാ൪ട്ടിയുടെ ഏര്യാസമ്മേളനങ്ങളു് നടക്കുന്നതി൯റ്റെ കോലങ്ങളു്കണു്ടു് എഴുതിപ്പോയതാണു്.

കേരളത്തിലു് ജനകീയവികാരങ്ങളെയും ജനകീയചിന്താഗതികളെയും ഏറ്റവുംനന്നായി പ്രതിഫലിപ്പിച്ച കവിയാരാണെന്നുചോദിച്ചാലു് അതിനു് ഒറ്റയൊരു ഉത്തരമേയുള്ളൂ- ചങ്ങമ്പുഴ കൃഷു്ണപിള്ള! ‘ഇല്ലെങ്കിലുമലു്പ്പം വിക്കുതോന്നിപ്പിച്ചാലു്/ നല്ലതാണാവേശമൂറിക്കൊള്ളും' എന്നു് പച്ചക്കു് സഖാവു് ഈയെമ്മെസ്സിനെക്കുറിച്ചെഴുതിയ ചങ്ങമ്പുഴതന്നെ കാട്ടുമൃഗങ്ങളു് എന്ന അതേ കവിതയിലു് ‘കമ്മ്യൂണിസത്തിനാണിപ്പോളു് വിലക്കേറ്റം/ ചുമ്മാപറഞ്ഞുനടന്നാലു്മതി!’ എന്നുംകൂടിയെഴുതിയതു് എത്ര അ൪ത്ഥഗ൪ഭം! 1945ലാണു് അങ്ങേരതെഴുതിയതു്. അപ്പോളു് അന്നേ എവ൯മാരിങ്ങനെതന്നേ?

Written and first published on: 09 December 2021


 

 

 

 

Tuesday, 7 December 2021

667. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെയുണു്ടാക്കിയ കോണു്ഗ്രസ്സും ബീജേപ്പീയും അവരുമായി കൊലപാതകങ്ങളുണു്ടായാലു് പൊതുജനങ്ങളു്ക്കെന്തു്?

667

മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെയുണു്ടാക്കിയ കോണു്ഗ്രസ്സും ബീജേപ്പീയും അവരുമായി കൊലപാതകങ്ങളുണു്ടായാലു് പൊതുജനങ്ങളു്ക്കെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fabrizio65. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെയുണു്ടാക്കിയ കോണു്ഗ്രസ്സും ബീജേപ്പീയും അവരുമായി കൊലപാതകങ്ങളുണു്ടായാലു് പൊതുജനങ്ങളു്ക്കെന്തു്? പൊതുജനങ്ങളു് അതു് മൈ൯ഡുചെയ്യുന്നതെന്തിനു്? അതു് സ്വാഭാവികമല്ലേ? പണമുണു്ടാക്കി വീതംവെക്കുകയെന്ന ലക്ഷൃതോടെ ചേരാത്തവ൪തമ്മിലു്ച്ചേ൪ന്നാലു് പൊട്ടലും ചീറ്റലും തമുപ്പുമൊക്കെപ്പതിവാണു്. ചിലപ്പോളു് കൊലപാതകങ്ങളു്പോലുമുണു്ടാവും. ഗ്യാംഗു് വാ൪ എന്നപേരിലു് ലോകംമുഴുവനതു് കാണുന്നതാണു്. ചിലപ്പോളു് ബോബെയിലു് നടന്നതുപോലെ അതി൯റ്റെ നേതാക്ക൯മാ൪തന്നെ കൊല്ലപ്പെടും. അതു് വാ൪ത്തമാത്രമാണു്, ജനങ്ങളു്ക്കുലു്ക്കണു്ഠയുണു്ടാകേണു്ട കാര്യങ്ങളല്ല. അതു് വലിയ സംഭവങ്ങളായി മാധ്യമങ്ങളു് ച൪ച്ചചെയ്യുന്നുണു്ടെങ്കിലു് അവരാ ഗ്യാംഗുകളുടെ ഭാഗമാണു്, ആ ഗ്യാംഗുകളിലെ നട്ടോ ബോളു്ട്ടോ സു്ക്രൂവോ ഒക്കെയാണു്. അതിനപ്പുറം സു്പി൯വീലോ ഫ്ലൈവീലോ റോട്ടറോ മോട്ടോറോ ഒക്കെയായിട്ടു് വളരാനവ൪ക്കു് ആവതില്ല. അതിനപ്പുറമവ൪ വള൪ന്നിട്ടുണു്ടെങ്കിലു് കേരളത്തിലു് ആ മേഖലയിലുംകൂടി പുതിയൊരധ്യായം എഴുതപ്പെടുകയായിരിക്കും.

2021ലെ കേരള നിയമസഭാത്തെരഞ്ഞെടുപ്പിനുമുമ്പു് 2019, 2020, 2021 വ൪ഷങ്ങളിലായി കേന്ദ്രംഭരിക്കുന്ന ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയേജ൯സ്സികളു് സ്വ൪ണ്ണം കള്ളക്കടത്തു്, ഡോള൪ക്കള്ളക്കടത്തു്, വിദേശസംഭാവനാത്തട്ടിപ്പു്, സഹകരണബാങ്കുപണംതട്ടിപ്പു് എന്നിങ്ങനെ മാ൪കു്സ്സിസ്സു്റ്റുഭരണവുമായി ബന്ധപ്പെട്ടവരുമായി ബന്ധപ്പെട്ടു് നിരവധികേസ്സുകളെടുത്തു. സെക്രട്ടേറിയറ്റിലു് സ്ഥിരംപൊറുതിയായവരായ അനൃ൪മുതലു് മുഖ്യമന്ത്രിയുടെ മു൯നിരയുദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ പ്രൈവറ്റുദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെ കുടുംബാംഗങ്ങളുംവരെ ഈ കേസ്സുകളിലു് പ്രതികളായോ സാക്ഷികളായോ സംശയനിഴലിലായോ ബന്ധപ്പെട്ടു. ഇത്തരം കേസ്സുകളുടെയും ആരോപണങ്ങളുടെയും ഒരു പെരുമഴതന്നെ കേരളംഭരിച്ച മാ൪കു്സ്സിസ്സു്റ്റുനേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിക്കെതിരെയുണു്ടായാലു് തൊട്ടുടനേവന്ന നിയമസഭാത്തെരഞ്ഞെടുപ്പിലു് അവ൪ക്കു് നൂറ്റിനാലു്പ്പതുസീറ്റുള്ളതിലു് പത്തുസീറ്റുപോലും കിട്ടുകയില്ല. എന്നിട്ടും സീറ്റുകളുടെ എണ്ണക്കൂടുതലു്കാരണം അവ൪ ഗവണു്മെ൯റ്റുണു്ടാക്കി. ഈ കേസ്സുകളുമായും ആരോപണങ്ങളുമായും ബന്ധപ്പെട്ട ഓരോരുത്തനെയും ശരിയായി ചോദ്യംചെയ്യുകയും ശരിയായി തെളിവുശേഖരിക്കുകയും ചെയു്തിരുന്നെങ്കിലു് 2021ലെ ആ തെരഞ്ഞെടുപ്പുകഴിഞ്ഞു് ഇവരുടെ ഗവണു്മെ൯റ്റു് നിലവിലു്വരുമായിരുന്നോ? 2016ലെ അവരുടെ ഗവണു്മെ൯റ്റിലെ മു൯നിരനേതാക്കളിലു് ഒരാളെങ്കിലും ജയിക്കുമായിരുന്നോ? സംസ്ഥാനബീജേപ്പീക്കുവേണു്ടി ക൪ണ്ണാടകസംസ്ഥാനംമുതലു് പലയിടത്തുനിന്നും കൊണു്ടുവന്ന കുഴലു്പ്പണവും അവ൪ക്കുകൊടുക്കാനല്ലായിരുന്നോ? അതി൯മേലുള്ള അന്വേഷണരീതിയും അതല്ലേ തെളിയിച്ചതു്? ബീജേപ്പീക്കു് കേരളത്തിലുള്ള വോട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാണു് പോയതെന്നല്ലേ നിരവധി വെളിപ്പെടുത്തലുകളിലൂടെ പിന്നീടുതെളിഞ്ഞതു്? 2021ലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റുണു്ടാക്കാനും പഴയഗവണു്മെ൯റ്റിലെ ഉന്നത൯മാരെയാരെയും ആ കേസ്സുകളു് ബാധിക്കാതിരിക്കാനും കേന്ദ്രബീജേപ്പീ കിണഞ്ഞുപരിശ്രമിച്ചു, വിജയിച്ചു, എന്നല്ലേ ആ തെരഞ്ഞെടുപ്പുചിത്രം തെളിയിച്ചതു്?

ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ കേരളസംസ്ഥാനഘടകം അതി൯റ്റെ കെ. സുധാകരനുംമറ്റുമൊഴിച്ചുള്ള നേതാക്കളിലൂടെ പിണറായി വിജയ൯റ്റെതന്നെ നേതൃത്വത്തിലു് വീണു്ടും ഒരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ ഉണു്ടാക്കിയെടുക്കാ൯ അശ്രാന്തം പരിശ്രമിച്ചുവെന്നല്ലേ ആ തെരഞ്ഞെടുപ്പിലെ അവരുടെ വോട്ടും മുമ്പത്തെ ആ ഗവണു്മെ൯റ്റിനെതിരെ അവ൪വെച്ച ആരോപണങ്ങളും തെളിയിക്കുന്നതു്? ഈക്കാര്യം നന്നായി തിരിച്ചറിഞ്ഞ കോണു്ഗ്രസ്സി൯റ്റെെ കേന്ദ്രനേതൃത്വം ഉമ്മ൯ചാണു്ടിയും രമേശ്ശു് ചെന്നിത്തലയുമെല്ലാം പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റുവരാ൯വേണു്ടി പൂ൪ണ്ണമായും രഹസ്യമായും പ്രവ൪ത്തിച്ചുവെന്നു് ബോധ്യപ്പെട്ടതി൯റ്റെ അടിസ്ഥാനത്തിലല്ലേ പാ൪ട്ടിവഞു്ചക൯മാരും മാ൪കു്സ്സിസ്സു്റ്റുപക്ഷപാതികളുമെന്ന നിലയിലു്ത്തന്നെയവരെക്കണു്ടു് 2021ലെ ആ തെരഞ്ഞെടുപ്പുകഴിഞ്ഞയുടനേ അവരെ പരമാവധി അപമാനിച്ചു് കോണു്ഗ്രസ്സിലു്നിന്നുതന്നെയോടിക്കുക, പറ്റുമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തു് കൊണു്ടുചെന്നുകേറ്റുക എന്ന നിലപാടെടുത്തു് പ്രവ൪ത്തിക്കുന്നതു്?

ഉമ്മ൯ചാണു്ടിയും രമേശ്ശു് ചെന്നിത്തലയും 2021ലെ ആ തെരഞ്ഞെടുപ്പിനുശേഷമല്ലാതെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു് ഇതുപോലെ ഇത്രത്തോളം അപമാനിക്കപ്പെട്ട ഒരു കാലമുണു്ടായിട്ടുണു്ടോ? ചതിയ൯മാരെയും കള്ളക്കടത്തു-മയക്കുമരുന്നു് സംഘങ്ങളുടെ ഉപാസ്സക൯മാരെയും എങ്ങനെ കൈകാര്യംചെയ്യണമോ അങ്ങനെതന്നെ കൈകാര്യംചെയ്യുന്നതി൯റ്റെ പിന്തുണയല്ലേ അതുവരെയും താരതമ്യേന അപ്രസക്തനായിരുന്ന കെ. സുധാകരനു് കോണു്ഗ്രസ്സിലു്നിന്നും ഇപ്പോളു് കിട്ടിക്കൊണു്ടിരിക്കുന്നതു്? അതു് കെ. സുധാകരനെ കെ. പി. സി. സി. പ്രസിഡ൯റ്റാക്കിയതിനുശേഷംമാത്രമായുള്ള പിന്തുണയാണോ? വോട്ടിംഗു് യന്ത്രങ്ങളു് 2021ലു് വ൯തോതിലു് ദുരുപയോഗിക്കപ്പെടുകയാണെന്ന കോണു്ഗ്രസ്സി൯റ്റെ ദേശീയനേതാവു് രാഹുലു്ഗാന്ധിയുടെ ആരോപണം കേരളത്തിലു് ഉമ്മ൯ചാണു്ടിയും രമേശ്ശു് ചെന്നിത്തലയുംമാത്രം ഒരിക്കലും ഒരിടത്തും ആവ൪ത്തിച്ചില്ലെന്നതുതന്നെ അവരുടെ മാ൪കു്സ്സിസ്സു്റ്റുബന്ധത്തി൯റ്റെ പ്രത്യക്ഷമായ തെളിവായിരുന്നില്ലേ? അവ൪ ഉന്നയിച്ച ആരോപണങ്ങളു്കൊണു്ടുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എന്തുകേടാണുണു്ടായതു്?

2021ലെ നിയമസഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞു് ഗവണു്മെ൯റ്റുണു്ടാക്കുന്നതിനുവേണു്ടി ഇങ്ങനെ എന്തൊക്കെച്ചെയ്യാമോ അതൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി ബീജേപ്പീയും കോണു്ഗ്രസ്സും ചെയു്തുകൊടുത്തു എന്നതു് സുവ്യക്തമാണു്. ആ തെരഞ്ഞെടുപ്പുകഴിഞ്ഞയുട൯ അവ൪ രണു്ടുപാ൪ട്ടിക്കാരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ രാഷ്ട്രീയകൊലപാതകങ്ങളു് നടത്തുന്നുവെന്നും തങ്ങളുടെ അണികളെ കൊലപ്പെടുത്തുന്നുവെന്നും ആക്രോശിക്കുന്നതു് ജനങ്ങളു് മൈ൯ഡുചെയ്യുന്നതെന്തിനു്? ആ കൊലപാതകങ്ങളു്തന്നെ ഈ രാഷ്ട്രീയയൈക്യം ജനങ്ങളിലു്നിന്നും മറച്ചുപിടിക്കുന്നതിനുവേണു്ടി അതി൯റ്റെ മൂന്നി൯റ്റെയും നേതൃത്വങ്ങളു്തന്നെ ആസൂത്രണംചെയ്യുന്നതായിക്കൂടേ? അതിലോരോ പാ൪ട്ടിയും മറ്റേക്കക്ഷിയുടെ നേതൃത്വത്തിനു് ആ കൊലപാതകങ്ങളിലു് പങ്കുണു്ടെന്നു് ഇപ്പോളു്ത്തന്നെ പറയുന്നുണു്ടല്ലോ? മൂന്നുപാ൪ട്ടികളുടെയും മാ൪കു്സ്സിസ്സു്റ്റുഭരണവിഭാഗങ്ങളു്ചേ൪ന്നാണു് ഇതെല്ലാം ആസൂത്രണംചെയ്യുന്നതെങ്കിലു് അവരതു് സ്വയമങ്ങു് വിളിച്ചുപറയുമോ? തെരഞ്ഞെടുപ്പുപോലെ ഒരു നി൪ണ്ണായകഘട്ടത്തിലു് മൂന്നുപേരും ഒരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുണു്ടാകുന്നതിനുള്ള സഹായങ്ങളും മുന്നൊരുക്കങ്ങളും ചെയു്തിട്ടു് ഇപ്പോളവ൪ പരസ്സു്പരം വെട്ടിയും കുത്തിയും കൊല്ലുന്നെങ്കിലു് അതിനു് ജനങ്ങളു്ക്കെന്തു്? അതു് മാധ്യമങ്ങളെന്തിനു് ച൪ച്ചചെയ്യുന്നു? പത്രങ്ങളെന്തിനു് അച്ചടിക്കുന്നു? എല്ലാവരുംകൂടിയെന്തിനു് പൊതുജനങ്ങളെയങ്ങനെ വഴിതെറ്റിക്കുന്നു?


Regarding the interruption while posting comments on this article in the social media:

കേരളരാഷ്ട്രീയത്തിലെ പരമവൃത്തികെട്ടവ൯മാരും തത്വദീക്ഷയില്ലാത്തവരുമായ ചില പുണ്യപുരാതനനേതാക്കളുടെ പേരുകളു് പറഞ്ഞാലു് അതു് പോസ്സു്റ്റുചെയ്യുമ്പോളു് തടസ്സംനേരിടുന്നു. പറയുന്നതെല്ലാം വളരെ സത്യമെന്ന൪ത്ഥം. അത്രയും സത്യം പുറത്തുവരുന്നതും അതു് ജനങ്ങളുടെയിടയിലു് പടരുന്നതും അവ൪ അങ്ങേയറ്റം ഭയപ്പെടുന്നുവെന്ന൪ത്ഥം. അതിനെക്കുറിച്ചു് ഒന്നേ പറയാനുള്ളൂ...: Go to hell...! I am not on anyone's payroll...!!

Written and first published on: 07 December 2021






 

 

 

 

666. സഹ്യാദ്രിമലയാളത്തിലു്വരുന്ന വിമ൪ശ്ശനങ്ങളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് താങ്ങാനാവാതായതിനാലു് പരാതികൊടുത്തു് പൂട്ടിച്ചു. സോറി....!

666

സഹ്യാദ്രിമലയാളത്തിലു്വരുന്ന വിമ൪ശ്ശനങ്ങളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് താങ്ങാനാവാതായതിനാലു് പരാതികൊടുത്തു് പൂട്ടിച്ചു. സോറി....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.


സഹ്യാദ്രിമലയാളത്തിലു്വരുന്ന വിമ൪ശ്ശനങ്ങളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് താങ്ങാനാവാതായതിനാലു് ഗൂഗിളിനു് പരാതികൊടുത്തു് പൂട്ടിച്ചു. സോറി....! വായനക്കാ൪ക്കു് അതിനകത്തുണു്ടായിരുന്ന മുഴുവ൯ ലേഖനങ്ങളും ഇനിവരുന്ന ലേഖനങ്ങളും ആമസ്സോണിലു് ഈ-ബുക്കുകളായി പ്രസിദ്ധീകരിച്ചിട്ടുള്ളതു് വാങ്ങിവായിക്കുകയല്ലാതെ നിവൃത്തിയില്ല. അതുകൊണു്ടാണു് സോറിപറഞ്ഞതു്. പണമില്ലാത്തവ൪ക്കും വായിക്കണമല്ലോ എന്ന താലു്പ്പര്യത്തിലാണു് ബ്ലോഗ്ഗ൪ പ്ലാറ്റു്ഫോമിലു് സൗജന്യമായി ലഭിക്കുന്ന ബ്ലോഗിലു് അവ പ്രസിദ്ധീകരിച്ചിരുന്നതു്. വാസു്തവത്തിലു് ആ ലേഖനങ്ങളെല്ലാം സൗജന്യമായി സഹ്യാദ്രിമലയാളമെന്ന ബ്ലോഗിലു് ലഭിക്കുമെന്നതിനാലു് ആ പുസു്തകങ്ങളു് നന്നായി വിലു്ക്കുന്നുപോലുമുണു്ടായിരുന്നില്ല. എന്നിട്ടും അവയുടെ ബ്ലോഗിലെ പ്രസിദ്ധീകരണം തുടരുകയായിരുന്നു. ആ ബ്ലോഗി൯റ്റെ മുദ്രാവാക്യംപോലും 'സമ്പൂ൪ണ്ണമായ മറുപടി- ദി കംപ്ലീറ്റു് ആ൯സ്സ൪'- എന്നതായിരുന്നു. പരിമിതികളു്ക്കകത്തുനിന്നു് ആ പ്രതിബദ്ധതായജ്ഞം തുടരുന്നതാണെന്നു് വായനക്കാ൪ക്കു് ഉറപ്പുതരുന്നു. 2021 ഡിസംബ൪ 6നു് രാത്രി 'SM665. കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും ഭരിക്കുന്ന സംസ്ഥാനത്തു് ജനങ്ങളു്മുഴുവ൯ മുഖംമൂടിധാരികളായതിലു് അത്ഭുതമില്ല' https://sahyadrimalayalam.blogspot.com/2021/12/665.html എന്ന ലേഖനം പ്രസിദ്ധീകരിച്ചയുടനാണു് ഇതുണു്ടായതു്. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അതി൯റ്റെ ഗവണു്മെ൯റ്റിനുമാണു് ഇതി൯റ്റെ പൂ൪ണ്ണ ഉത്തരവാദിത്വം. ഈപ്പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുകയും കെ. എസ്സു്. വൈ. എഫു്.പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ആളില്ലാതിരുന്ന ഈ പാ൪ട്ടിക്കുള്ളിലു് ആളുകൊണു്ടുവന്നു് നിറക്കുകയുംചെയു്ത ഒരു മു൯കാലപ്രവ൪ത്തകനെന്നനിലയിലു് ഈപ്പാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പിടിയിലായതിനെതിരെ പ്രതികരിക്കുകതന്നെചെയ്യും. ഫേസ്സു്ബുക്കിലു് ഞങ്ങളുടെ ബാനറി൯റ്റെ പ്രവ൪ത്തനം തുടരും. വിമ൪ശ്ശനവേദിയെന്ന ഞങ്ങളുടെ ഗ്രൂപ്പുകൂടി ഞങ്ങളു് ഇത്തരുണത്തിലു് സജീവമാക്കുകയാണു്. ലിങ്കു്: https://www.facebook.com/groups/VimarssanaVedi/. പന്ത്രണു്ടുവ൪ഷം പ്രവ൪ത്തിച്ച ബ്ലോഗ്ഗ൪ പ്ലാറ്റു്ഫോമിനെ ഞങ്ങളു് ഉപേക്ഷിക്കുകയാണെങ്കിലു് വേ൪ഡു്പ്പ്രസ്സിലും മറ്റുള്ളിടങ്ങളിലും ഞങ്ങളുടെ ഇംഗ്ലീഷു് ബ്ലോഗ്ഗുകളും സൈറ്റുകളും തുടരും.

Written and first published on: 07 December 2021






 

 

 

 

Monday, 6 December 2021

665. കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും ഭരിക്കുന്ന സംസ്ഥാനത്തു് ജനങ്ങളു്മുഴുവ൯ മുഖംമൂടിധാരികളായതിലു് അത്ഭുതമില്ല

665

കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും ഭരിക്കുന്ന സംസ്ഥാനത്തു് ജനങ്ങളു്മുഴുവ൯ മുഖംമൂടിധാരികളായതിലു് അത്ഭുതമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By D-Keller. Graphics: Adobe SP.


മുണു്ടും ഷ൪ട്ടും മുഖംമൂടിയുമാണു് കേരളത്തിലെ ദേശീയവേഷം. സു്ത്രീകളു്ക്കു് സാരിയും ബ്ലൗസ്സും മുഖംമൂടിയും. മുഖംമൂടിയെന്നാലു് മാസ്സു്ക്കു്. 2019മുതലു് ഇതാണു് സ്ഥിതി. 2026എങ്കിലുമാകാതെ ഈ സ്ഥിതി മാറുമെന്നുംതോന്നുന്നില്ല. മുഖംമൂടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കള്ള൯മാരുടെയും സിഗു്നേച്ച൪ അടയാളമാണെന്നും നമുക്കറിയാം. കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും വ൯തോതിലു് വിദേശഫണു്ടുകളു് കൊള്ളയടിക്കുന്നവരുമാണെന്നു് സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണനേതൃത്വത്തെയും പാ൪ട്ടിനേതൃത്വത്തെയുംകുറിച്ചു് നമുക്കറിയാം. ആപ്പാ൪ട്ടിയുടെയും ഭരണത്തി൯റ്റെയും നേതൃത്വങ്ങളിലു് ഏറ്റവുംവലുതു് മുഖ്യമന്ത്രിയും പാ൪ട്ടി സംസ്ഥാനസെക്രട്ടറിയുമാണു്. തെളിവുണു്ടെങ്കിലും ഇല്ലെങ്കിലും, ശരിയാണെങ്കിലും അല്ലെങ്കിലും, കേസ്സുണു്ടെങ്കിലും ഇല്ലെങ്കിലും, ഇവ൪ രണു്ടുപേരെക്കുറിച്ചും ഈ ആരോപണങ്ങളു് വന്നുകഴിഞ്ഞു. മാന്യ൯മാരും മര്യാദക്കാരുമായവരെക്കുറിച്ചു്, പ്രത്യേകിച്ചും മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുംപോലെ നേതൃത്വത്തിലിരിക്കുന്നവരെക്കുറിച്ചു്, ഇത്തരം ആരോപണങ്ങളു് വരാറില്ലെന്നതും വന്നിട്ടില്ലെന്നതും ഇവ൪രണു്ടുപേരെയുംകുറിച്ചു് ആ ആരോപണങ്ങളു് വന്നുവെന്നതും കണക്കിലെടുക്കുമ്പോളു് രണു്ടു് ആരോപണങ്ങളും ശരിയാണെന്നുവേണം കരുതാ൯, അതോടൊപ്പം ഇത്രയും ഹീനമായ ആരോപണങ്ങളിലു്ക്കുടുങ്ങി ഈയൊരു പ്രതിസന്ധിഘട്ടത്തിലു് സ്വന്തംപാ൪ട്ടിയുടെ സിദ്ധാന്തങ്ങളും പ്രത്യയശാസു്ത്രങ്ങളുമൊക്കെ മാറ്റിവെച്ചു് ഇവ൪രണു്ടുപേരുംപോയി കേന്ദ്രഹിന്ദുഭരണകക്ഷിയായ ഭാരതീയജനതാപ്പാ൪ട്ടിയുടെ കാലു്ക്കലു്പ്പോയിവീണു് ദാസ്യപ്പെട്ടതുകൊണു്ടു് ഗവണു്മെ൯റ്റുമായിബന്ധപ്പെട്ടും ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടവരുമായി ബന്ധപ്പെട്ടും സംസ്ഥാനത്തുണു്ടായ അസംഖ്യം കുറ്റകൃത്യങ്ങളിലും അന്വേഷണങ്ങളിലും കേസ്സുകളിലും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് ഇവ൪ക്കെതിരെയുള്ള തെളിവുകളു് ശേഖരിക്കാതിരിക്കുകയോ ശേഖരിച്ചിട്ടും പുറത്തുവിടാതിരിക്കുകയോ ചെയ്യുകയാണെന്നും മനസ്സിലാക്കാം.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ വിദേശയാത്രകളിലു് അഴിമതിപ്പണം ഡോളറാക്കിമാറ്റി കടത്തിയെന്നാണാരോപണം. പാ൪ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯റ്റെ മക൯ മയക്കുമരുന്നിടപാടുകളു്ക്കുമുടക്കിയ പണത്തി൯റ്റെ ഉറവിടം വെളിപ്പെടുത്താ൯കഴിയാത്തതുകൊണു്ടാണു് ക൪ണ്ണാടകസംസ്ഥാനത്തു് ബാംഗ്ലൂരിലു് കേസ്സിലു്ക്കുടുങ്ങിയതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ കോടിയേരി ബാലകൃഷു്ണ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനട്രഷററുംകൂടിയാണെന്നോ൪ക്കുമ്പോളു് അതിലു്നിന്നും ആവശ്യമുള്ളപലതും മനസ്സിലാക്കാം. അപ്പോളു് ഇത്രയും ഡീസ്സ൯റ്റായ പാ൪ട്ടീസ്സാണു് സംസ്ഥാനംഭരിക്കുന്നതു്. ഇവരുടെയീപ്പാ൪ട്ടിയിലു് ഈ സ്ഥാനങ്ങളിലിരുത്താ൯ ഏറ്റവുംയോഗ്യരായും ഏറ്റവും ഡീസ്സ൯റ്റായുമുള്ളതും ഇവ൪ രണു്ടുപേരുംമാത്രമാണെന്നോ൪ക്കുക! അപ്പോളീ മൊത്തം കള്ളക്കടത്തു്-മയക്കുമരുന്നുസെറ്റപ്പു് സംസ്ഥാനംഭരിക്കുമ്പോളു് ജനങ്ങളു്മുഴുവ൯ അതി൯റ്റെ സിഗു്നേച്ചറടയാളമായ മുഖംമൂടിയുംവെച്ചുനടക്കണു്ടേ- കൊറോണയുടെപേരിലാണെങ്കിലു്പ്പോലും?

Written and first published on: 06 December 2021










 

 

 

 

Sunday, 5 December 2021

664. ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞു് ജനപ്പ്രതിനിധികളു് ഒരു പുതിയവ൪ഗ്ഗത്തി൯റ്റെ സ്വഭാവങ്ങളാ൪ജ്ജിച്ചുതുടങ്ങിയിട്ടു് എഴുപതുവ൪ഷമേയാകുന്നുള്ളൂ

664

ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞു് ജനപ്പ്രതിനിധികളു് ഒരു പുതിയവ൪ഗ്ഗത്തി൯റ്റെ സ്വഭാവങ്ങളാ൪ജ്ജിച്ചുതുടങ്ങിയിട്ടു് എഴുപതുവ൪ഷമേയാകുന്നുള്ളൂ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter H. Graphics: Adobe SP.

പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ജനപ്പ്രതിനിധികളാണു്. അവരെല്ലാം അടിസ്ഥാനപരമായും ജനപ്പ്രതിനിധികളാണു്. ജനപ്പ്രതിനിധികളായതുകൊണു്ടുമാത്രമാണു് അവരെല്ലാം ആ സ്ഥാനങ്ങളിലെത്തുന്നതും, എത്തിയതും. ഇവരുടെ വ൪ഗ്ഗസ്സ്വഭാവമെന്നുപറയുമ്പോളു് അതിലേറ്റവും പ്രകടമായൊരെണ്ണം അവരുടെപുറകേ അല്ലെങ്കിലു് അവരോടൊപ്പം അവരുടെ പി൯ഗാമികളായി അവരുടെ മക്കളെയോ മരുമക്കളെയോ ആ സ്ഥാനങ്ങളിലെത്തിക്കുകയാണു്. അത്ര ലജ്‌ജാകരമായ രീതിയിലു് വ൪ഗ്ഗസ്സ്വഭാവം പ്രകടമായിക്കാണിക്കുന്ന അനവധി മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്പ്രതിനിധികളുടെയിടയിലു് ഇ൯ഡൃയിലുണു്ടു്. പുതിയതായി ഉണു്ടായൊരു വ൪ഗ്ഗമാണെങ്കിലും, എഴുപതുവ൪ഷത്തിനടുത്തു് പഴക്കമേയതിനു് ഇ൯ഡൃയിലുള്ളുവെങ്കിലും, ഇതുപോലുള്ള വ൪ഗ്ഗസ്സ്വഭാവങ്ങളവ൪ ഇതിനകംതന്നെ ആ൪ജ്ജിച്ചുകഴിഞ്ഞിട്ടുണു്ടു്, ഇതുപോലെ മറ്റുപല വ൪ഗ്ഗസ്സ്വഭാവങ്ങളും. വ൪ഗ്ഗവും വ൪ഗ്ഗസ്സ്വഭാവങ്ങളുമെന്നതു് ലോകത്തെ ഏറ്റവും നന്നായി പഠിപ്പിച്ചെടുത്തതാരെന്നറിയുമോ? കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളുമാണു്. എങ്കിലും അവരുടെയിടയിലു്നിന്നുയ൪ന്നുവന്നു് ഈ ജനപ്പ്രതിനിധിവ൪ഗ്ഗത്തിലു്ച്ചേ൪ന്ന വ്യക്തികളു്ക്കും ഈ വ൪ഗ്ഗസ്സ്വഭാവങ്ങളു് മറ്റുള്ള പ്രത്യയശാസു്ത്രയുപാസ്സകരേക്കാളു് കൂടുതലായും ദൃഢമായും കൈവന്നിട്ടുണു്ടു്. കൊറിയ൯നേതാവായ കിം മുതലു് കേരളനേതാവായ പിണറായി വിജയ൯വരെയതിനു് ഉദാഹരണങ്ങളാണു്.

ഇ൯ഡൃയിലു് സകലതും ഫ്രീകിട്ടണമെന്നുപറയുന്ന ഒരേയൊരു വ൪ഗ്ഗമേയുള്ളൂ- അതു് ജനപ്പ്രതിനിധിവ൪ഗ്ഗമാണു്. അതാണപ്പോളു് അവരുടെ മറ്റൊരു വ൪ഗ്ഗസ്സ്വഭാവം- എല്ലാം ഫ്രീകിട്ടണം! എയ൪ലൈ൯ ടിക്കറ്റുമുതലു് വീടും കാറും വേലക്കാരും ഡ്രൈവ൪മാരുംവരെയവ൪ക്കു് ഫ്രീകിട്ടണമെന്നാണവ൪ പറയുന്നതു്. എന്നിട്ടതിനുള്ള നിയമം സ്വയം എഴുതിയുണു്ടാക്കുന്നു, സ്വയം പാസ്സാക്കുന്നു, സ്വയം നടപ്പാക്കുകയുംചെയ്യുന്നു. അരിയും പയറും പാലുംകൂടി ഫ്രീകിട്ടുന്നുണു്ടോയെന്നറിയില്ല, ഏതായാലും പെട്രോളും കറണു്ടും വെള്ളവും ഫ്രീകിട്ടുന്നുണു്ടു്. എല്ലാം ഓസ്സിനടിക്കാ൯നടക്കുന്ന ഇത്ര നാണംകെട്ട ഒരു വ൪ഗ്ഗത്തെ ലോകത്തെവിടെയെങ്കിലും കണു്ടിട്ടുണു്ടോ? (പോലീസ്സുകാരെക്കുറിച്ചാണു് മുമ്പിങ്ങനെ പറഞ്ഞിരുന്നതു്). അവ൪ മരണപ്പെട്ടാലു് മക്കളു്ക്കുജോലികിട്ടണമെന്നുകൂടി ഈവ൪ഗ്ഗമിപ്പോളു് ആവശൃപ്പെട്ടുതുടങ്ങിയിട്ടുണു്ടു്. അവ൪ ഗവണു്മെ൯റ്റുദ്യോഗസ്ഥരല്ലെങ്കിലും, സ൪വ്വീസ്സിലിരിക്കേ മരണമടയുന്ന ഗവണു്മെ൯റ്റുദ്യോഗസ്ഥരെപ്പോലെ മക്കളു്ക്കു് ഡൈയിംഗു്-ഇ൯-ഹാ൪നെസ്സു് സു്ക്കീമിലു്പ്പെടുത്തി ജോലികിട്ടാ൯ അതിനുള്ള നിയമമൊന്നുമില്ലെങ്കിലും അങ്ങനെ ജോലികൊടുത്തുതുടങ്ങാ൯ താ൯ തീരുമാനിച്ചിരിക്കുന്നു എന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനെന്ന ജനപ്പ്രതിനിധി തീരുമാനമെടുത്തു- തനിക്കെന്തെങ്കിലും സംഭവിച്ചാലു് ത൯റ്റെ മക്കളു്ക്കും അങ്ങനെ ജോലികിട്ടണമല്ലോ! അങ്ങനെ ഒരു എമ്മെല്ലേയുടെ മകനുകൊടുത്ത അനധികൃത പി൯വാതിലു്നിയമന ഗസറ്റഡു് ജോലി 2021 നവംബറിലു് കേരളാ ഹൈക്കോടതി റദ്ദുചെയു്തു- അതിനുള്ള നിയമമെവിടെയെന്നുചോദിച്ചുകൊണു്ടു്. ഒരുപക്ഷേ ഇനിയീ ജനപ്പ്രതിനിധിവ൪ഗ്ഗം പോയിരുന്നു് പാ൪ലമെ൯റ്റിലും നിയമസഭയിലുമൊക്കെ ബില്ലുകൊണു്ടുവന്നു് അതിനുള്ള നിയമവും പാസ്സാക്കുമായിരിക്കും! അപ്പോളു് താ൯ മരണപ്പെട്ടാലു് മക്കളു്ക്കു് ഗവണു്മെ൯റ്റുജോലിയുറപ്പിക്കുകയും ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ഒരു വ൪ഗ്ഗസ്സ്വഭാവമായിമാറി.

ജനപ്പ്രതിനിധികളു് കൊലക്കേസ്സുകളിലു്ക്കുടുങ്ങിയാലു് അവരുടെ പേരു് പുറത്തുപറയരുതെന്നും, അവരുടെ ഉളു്പ്പെടലു് പുറത്തുവരുന്നതു് തടയുന്നതിനുവേണു്ടി ഗവണു്മെ൯റ്റുമെഷീനറിയും ഗവണു്മെ൯റ്റുപണവും എത്രവേണമെങ്കിലും ഉപയോഗപ്പെടുത്തണമെന്നും, അവ൪ പ്രതികളാക്കപ്പെട്ടാലു്ത്തന്നെ അവരെ വെറുതേവിടണമെന്നും, ആവശ്യപ്പെടുന്നതും നടപ്പാക്കിക്കിട്ടുന്നതും ഒരിക്കലും ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ഒരവകാശമായി അവ൪ ആവശ്യപ്പെടുമെന്നു് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ അതും കേരളത്തിലാണു് ആദ്യമായി നടപ്പാക്കിക്കിട്ടിയതു്, കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനെന്ന ജനപ്പ്രതിനിധിയാണു് ത൯റ്റെ വ൪ഗ്ഗത്തിനുവേണു്ടി ആദ്യമായതു് നടപ്പാക്കിക്കൊടുത്തതു്. പെരിയയിലു് രണു്ടു് യൂത്തുകോണു്ഗ്രസ്സു് പ്രവ൪ത്തക൪ കൊലചെയ്യപ്പെട്ട കേസ്സിലു് സി. ബി. ഐ. അന്വേഷണം വരാതിരിക്കാനായി എണു്പതുലക്ഷംരൂപ മുടക്കി സുപ്രീംകോടതിവരെപ്പോയി കേരളാഗവണു്മെ൯റ്റു് കേസ്സുപറഞ്ഞതെന്തിനെന്നു് പലരും അത്ഭുതപ്പെട്ടു. ഒരു മു൯ മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേയുടെ പേരു് പുറത്തുവരാതിരിക്കാനായിരുന്നതു്. സി. ബി. ഐ. അയാളെയും പ്രതിചേ൪ത്തു. ഇനിയയാളെ കേസ്സിലു്നിന്നും രക്ഷിച്ചെടുക്കാനുള്ള ചെലവും കേരളാഗവണു്മെ൯റ്റുതന്നെ വഹിക്കേണു്ടിവരും, കാരണം അതും ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ഒരവകാശമായി മുഖ്യമന്ത്രിമുതലു് താഴോട്ടുള്ള ആ വ൪ഗ്ഗത്തിലെ അംഗങ്ങളു് നടപ്പാക്കിക്കൊണു്ടിരിക്കുകയാണു്. അങ്ങനെ നാളെ മുഖ്യമന്ത്രി പ്രതിയായാലും ആ അവകാശം നിലവിലുണു്ടാവും.

കുറിപ്പു്: ‘SM218. ഇ൯ഡൃയിലിന്നു് വ൪ഗ്ഗസമരം ജനമെന്ന വ൪ഗ്ഗവും ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗവും തമ്മിലാണു്’ എന്നപേരിലു് 2019 ഡിസംബ൪ 13നു് എഴുതിപ്പ്രസിദ്ധീകരിച്ച ലേഖനത്തി൯റ്റെ അനുബന്ധമാണിതു്. ആ ഒറിജിനലു് ലേഖനത്തി൯റ്റെ ലിങ്കു് ഇവിടെച്ചേ൪ക്കുന്നു: https://sahyadrimalayalam.blogspot.com/2019/12/218.html 


Written on 04 December 2021 and first published on: 05 December 2021












 

 

 

 

Friday, 3 December 2021

663. പ്രതിപക്ഷംചെയു്തപോലെ ബീജേപ്പീക്കെതിരെ സമരംചെയ്യാതെ രാജ്യംഭരിക്കുന്ന യാഥാ൪ത്ഥശക്തിക്കെതിരെ സമരംചെയു്താലു് വിജയിക്കുമെന്നാണു് ക൪ഷകസമരം തെളിയിച്ചതു്

663

പ്രതിപക്ഷംചെയു്തപോലെ ബീജേപ്പീക്കെതിരെ സമരംചെയ്യാതെ രാജ്യംഭരിക്കുന്ന യാഥാ൪ത്ഥശക്തിക്കെതിരെ സമരംചെയു്താലു് വിജയിക്കുമെന്നാണു് ക൪ഷകസമരം തെളിയിച്ചതു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Erik Karits. Graphics: Adobe SP.

സ്വദേശിക്കോ൪പ്പറേഷനുകളായാലും ബഹുരാഷ്ട്രക്കോ൪പ്പറേഷനുകളായാലും കോ൪പ്പറേഷനുകളുടെ ഉന്നം ലാഭമാണു്, അവരുടെ ഷെയ൪ഹോളു്ഡ൪മാ൪ക്കു് ലാഭമുണു്ടാക്കിക്കൊടുക്കുകയാണു്. ഒരു രാഷ്ട്രീയപ്പാ൪ട്ടി ഒരു രാജ്യംഭരിക്കുമ്പോളു്പ്പക്ഷേ അതുപോലെ ലാഭേച്ഛയോടെ ഭരിക്കാ൯കഴിയില്ല, പ്രവ൪ത്തിക്കാ൯കഴിയില്ല. ആ ലാഭേച്ഛ ഭരണത്തിലു്ക്കണു്ടാലു് ഒരു രാഷ്ട്രീയപ്പാ൪ട്ടിയല്ല രാജ്യംഭരിക്കുന്നതെന്നും മനസ്സിലാക്കാം. ഇ൯ഡൃയിലു് ബീജേപ്പീഭരണത്തിനുകീഴിലു് സംഭവിച്ചതു് ബീജേപ്പീയുടെപേരിലു് ഒന്നുരണു്ടു് സ്വദേശി ഹിന്ദുക്കോ൪പ്പറേഷനുകളു് രാജ്യംഭരിച്ചെന്നതാണു്. അവ൪ അവ൪ക്കു് യെതവും പ്രയോജനവുമുള്ള രീതിയിലു് തെരഞ്ഞെടുപ്പുനടത്തിച്ചു, അവ൪ പാ൪ലമെ൯റ്റംഗങ്ങളെ വിജയിപ്പിച്ചെടുത്തു, അവ൪ നിയമങ്ങളെഴുതിയുണു്ടാക്കി, അവരുടെ പ്രതിനിധികളു് പാ൪ലമെ൯റ്റിലിരുന്നു് അതു് പാസ്സാക്കി, എന്നുള്ളതാണുസംഭവിച്ചതു്. അതി൯റ്റെ പ്രത്യക്ഷമായ തെളിവായിരുന്നു ക൪ഷകരുടെമേലും കൃഷിഭൂമിയുടെമേലും കാ൪ഷികോതു്പ്പന്നങ്ങളുടെമേലും റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സിനു് ആധിപത്യംസ്ഥാപിക്കാനുള്ള മൂന്നു് നിയമങ്ങളു് അവ൪ ബീജേപ്പീയുടെപേരിലു് മന്ത്രിസഭയെക്കൊണു്ടു് മുന്നോട്ടുവെപ്പിച്ചതും, യാതൊരുച൪ച്ചയുംനടത്താ൯ സമ്മതിക്കാതെയും എതി൪ത്ത പ്രതിപക്ഷാംഗങ്ങളെമുഴുവ൯ സഭയിലു്നിന്നു് ചവിട്ടിപ്പുറത്താക്കിക്കൊണു്ടും തനി കോ൪പ്പറേറ്റുരീതിയിലു് അവ പാ൪ലമെ൯റ്റിലു് പാസ്സാക്കിച്ചതും, ഒടുവിലു് ക൪ഷകജനത ബീജേപ്പീക്കെതിരെ തിരിയുന്നതിനുപകരം യഥാ൪ത്ഥശത്രുവിനെയും യഥാ൪ത്ഥഭരണാധികാരിയെയും തിരിച്ചറിഞ്ഞു് റിലയ൯സ്സിനെതിരെ തിരിയുകയും അവരുടെ കടകളും ഉലു്പ്പന്നങ്ങളും ബഹിഷു്ക്കരിക്കുകയും ചെയു്തപ്പോളു്, ബീജേപ്പീയെന്നുംപറഞ്ഞു് മന്ത്രിസഭകൂടി പാ൪ലമെ൯റ്റുംകൂടി റിലയ൯സ്സു് ആ മൂന്നു് നിയമങ്ങളും പി൯വലിച്ചതും.

ഒരു രാഷ്ട്രീയപ്പാ൪ട്ടിയല്ല നിരങ്കുശമായ ഒരു വ്യവസായഗ്രൂപ്പാണു് ഇ൯ഡൃ ഭരിക്കുന്നതെന്നു് ഇതുപോലെ പൂ൪ണ്ണമായും ബോധൃമുണു്ടായിട്ടും ഒട്ടും ബോധൃമില്ലാത്തപോലെ നടിച്ചുനടക്കുന്ന ഒരു വ൯സംഘം രാഷ്ട്രീയനേതാക്കളും രാഷ്ട്രീയപ്പാ൪ട്ടികളും ഇ൯ഡൃയിലിപ്പോഴുമുണു്ടു്. അവരാണു് രാജ്യഭരണത്തിലു് വീഴു്ച്ചയും ഭരണഘടനാവിരുദ്ധതയുമുണു്ടെന്നുപറഞ്ഞു് രാജ്യംഭരിക്കുന്ന കോ൪പ്പറേഷനുകളു്ക്കെതിരെ തിരിയാതെ വളരെ ശ്രദ്ധിച്ചു് പ്രതിപക്ഷസമരങ്ങളു് ബീജേപ്പീക്കെതിരെ തിരിച്ചുവിട്ടു് രാജ്യത്തെ ജനങ്ങളുടെ സമരശേഷി യഥാ൪ത്ഥ രാജ്യഭരണക൪ത്താക്കളു്ക്കെതിരെ തിരിയാതെ ചിതറിച്ചുകളഞ്ഞു് ബീജേപ്പീയോടൊപ്പം ഈ കോ൪പ്പറേഷനുകളെ സംരക്ഷിക്കുന്നതും നിലനി൪ത്തുന്നതും.

Article Title Image By Comfreak. Graphics: Adobe SP.

കേന്ദ്രംഭരിക്കുന്ന ബീജേപ്പീക്കെതിരെ പ്രതിപക്ഷം ഇ൯ഡൃയിലു് നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞുപോവുകയാണു് ചെയു്തതു്. പെട്രോളിയം വിലവ൪ദ്ധനവാകട്ടെ, കാഷു്മീ൪ വിഭജനമാകട്ടെ, വിമാനത്താവളങ്ങളും റെയിലു്വേയുംപോലുള്ള പൊതുമേഖലാസ്ഥാപനങ്ങളു് സ്വകാര്യവ്യക്തികളു്ക്കെഴുതിവിറ്റും ദാനംചെയു്തും പണമുണു്ടാക്കുന്നതാകട്ടെ, ഭാരതീയജനതാപ്പാ൪ട്ടിക്കൊണു്ടുവന്ന നിയമങ്ങളൊന്നുംതന്നെ അവ൪ ഈ പ്രതിപക്ഷസമരങ്ങളു്കണു്ടു് പി൯വലിച്ചില്ല. ഈ സമരങ്ങളെല്ലാം ബീജേപ്പീക്കെതിരെ ആയിരുന്നതുകൊണു്ടും ബീജേപ്പീയല്ല യഥാ൪ത്ഥത്തിലു് രാജ്യംഭരിക്കുന്നതെന്നതുകൊണു്ടുമായിരുന്നു ഈ നിയമങ്ങളൊന്നും പി൯വലിക്കപ്പെടാതിരുന്നതു്. ഈ നിയമങ്ങളൊന്നും പി൯വലിക്കാ൯ ബീജേപ്പീക്കു് കഴിയാതിരുന്നതു് അവ൪ക്കു് അതിനുള്ള അധികാരമില്ലാതിരുന്നതുകൊണു്ടാണു്. അവരല്ല കോ൪പ്പറേഷനുകളാണു് രാജ്യംഭരിക്കുന്നതെങ്കിലു് അതിനുള്ള അധികാരമില്ലാത്ത ബീജേപ്പീയെങ്ങനെയാണു് ഈ നിയമങ്ങളു് പി൯വലിക്കുന്നതു്? പക്ഷെ മൂന്നു് പുതിയ ക൪ഷകവിരുദ്ധനിയമങ്ങളു് മന്ത്രിസഭയും പാ൪ലമെ൯റ്റും പാസ്സാക്കിയപ്പോളു് രാജ്യത്തെ ക൪ഷക൪ ബീജേപ്പീക്കെതിരെയല്ല റിലയ൯സ്സിനെതിരെയാണു് സമരംചെയു്തതു്. അതുകൊണു്ടു് മന്ത്രിസഭയംഗീകരിച്ചു് പാ൪ലമെ൯റ്റുപാസ്സാക്കി രാഷ്ട്രപതിയൊപ്പിട്ട ആ മൂന്നുനിയമങ്ങളും ഒരുവ൪ഷംനീണു്ട ആ ക൪ഷകസമരത്തെത്തുട൪ന്നു് മന്ത്രിസഭയും പാ൪ലമെ൯റ്റും ഒന്നുകൂടിക്കൂടി റദ്ദുചെയ്യുകയുംചെയു്തു. പ്രതിപക്ഷത്തെയടുപ്പിക്കാതെ ക൪ഷക൪നടത്തിയ സമരമായതുകൊണു്ടും ഒളിവുംമറവുമൊന്നുമില്ലാതെ രാജ്യംഭരിക്കുന്ന യാഥാ൪ത്ഥശക്തികളു്ക്കെതിരെ സമരംചെയു്തതുകൊണു്ടുമാണു് ആ മൂന്നുനിയമങ്ങളും പി൯വലിക്കപ്പെട്ടതും.


Article Title Image By Jordan Stimpson. Graphics: Adobe SP.


ജനപ്പ്രതിനിധികളെന്ന വേഷമിട്ടു് റിലയ൯സ്സുപ്രതിനിധികളു് പാസ്സാക്കിയ ഈ നിയമങ്ങളു് ക൪ഷകപ്പ്രക്ഷോഭത്തിലൂടെയാണു് റദ്ദാക്കപ്പെട്ടതു്- ആ കേസ്സുകൈകാര്യംചെയു്ത സുപ്രീംകോടതിക്കു് ആ പ്രക്രിയയിലിടപെടാ൯ ഒരവസരംപോലും ക൪ഷക൪ കൊടുത്തില്ല. സുപ്രീംകോടതിയിടപെട്ടില്ലെങ്കിലും ഒരു ജനാധിപത്യരാജ്യത്തു് ജനശക്തിയിലൂടെ ജനകീയപ്പ്രക്ഷോഭത്തിലൂടെ നിയമങ്ങളു് റദ്ദാക്കപ്പെടുകയും വേണമെങ്കിലു് പുതിയതു് നി൪മ്മിക്കപ്പെടുകയുംചെയ്യുമെന്നു് ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരംനടത്തി രാഷ്ട്രഭരണത്തി൯റ്റെ മൂന്നുനെടുംതൂണുകളെയുമുണു്ടാക്കിയ അതേ ശക്തികളു്തന്നെ ലോകത്തി൯റ്റെമുന്നിലു് ഒന്നുകൂടി തെളിയിച്ചു. അതേശക്തികളെന്നിവിടെപ്പറഞ്ഞതു് സിഖുജനതയും രാജ്യത്തെ ക൪ഷകസമൂഹവും.

Written on 28 November 2021 and first published on: 03 December 2021