1966
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെജീവിതമറിയാതെപോകരുതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
കാസ്സ൪കോടു്-കണ്ണൂരുമുതലു് തെക്കോട്ടുള്ളകടലു് ആലപ്പുഴവരെ പൊതുവേനിരപ്പുള്ളതായതിനാലു് അതിനുള്ളമത്സ്യങ്ങളേയവിടെക്കിട്ടുകയുള്ളൂ, എന്നാലു് കൊല്ലംമുതലു് കന്യാകുമാരിവരെയും അതുകഴിഞ്ഞങ്ങോട്ടുമുള്ളകടലു് പാരുകടലാണു്, അടിത്തട്ടിലു് പാറക്കെട്ടുകളുള്ളതാണു്. അവിടെത്തങ്ങിയടിഞ്ഞുകൂടി അതിനുള്ളപ്രത്യേകമത്സ്യങ്ങളു് മത്സ്യത്തൊഴിലാളികളു്ക്കുകിട്ടുന്നു. എങ്കിലും മറ്റേക്കടലിനെയപേക്ഷിച്ചു് പാറക്കെട്ടുകളുള്ളതിനാലു് അവിടെമത്സ്യബന്ധനവലകളു്ക്കുള്ള അപകടവുംകേടുപാടുകളുംകൂടുതലുമാണു്.
നല്ലമഴയുംകാറ്റുമുണു്ടായി നല്ലപോലെകടലിളകിമറിഞ്ഞുള്ളമാസങ്ങളിലാണു് ഏറ്റവുംകൂടുതലു്മത്സ്യങ്ങളെക്കിട്ടുന്നതു്. വളരെക്കുറച്ചുമാത്രംകിട്ടുന്നതും കടലിലു്പ്പോകാ൯കഴിയാത്തരീതിയിലു് കടലിളകിമറിഞ്ഞുകൂറ്റ൯തിരകളുണു്ടായി പ്രക്ഷുബ്ധതയുള്ളതുമായമാസങ്ങളെയാണു് പഞ്ഞമാസങ്ങളെന്നുപറയുന്നതു്. ആക്കാലത്തവരെങ്ങനെകഴിയും? ഹിന്ദുവി൯റ്റെയായാലും ക്രിസ്സു്ത്യാനിയുടെയായാലും മുസ്ലിമി൯റ്റെയായാലും കടലു്ത്തീരത്തെയുത്സവങ്ങളെല്ലാം പഞ്ഞമാസത്തിലാണുക്രമീകരിച്ചിട്ടുളളതു്. എല്ലാദിവസവുമെല്ലാവ൪ക്കും എത്രയോദിവസംസൗജന്യഭക്ഷണംകിട്ടുന്നു. ഒരിടത്തുതീരുമ്പോഴേ അടുത്തു് മറ്റൊരിടത്തുത്സവംതുടങ്ങുകയുമുള്ളൂ, അതിനുള്ളക്രമീകരണങ്ങളവ൪ചെയു്തിട്ടുണു്ടു്. പഞ്ഞമാസങ്ങളിലു് ഭക്ഷണത്തി൯റ്റെകാര്യത്തിലങ്ങനെയൊരുവഴി അവ൪തന്നെകണു്ടെത്തിയിരിക്കുന്നു. ഇതുസൗജന്യമോ ആരുടെയെങ്കിലുമോശ്ശാരമോ അല്ല- അതിനുള്ളധനസമാഹരണത്തിനായി ഓരോദിവസവും കടലിലു്പ്പോകുന്നതിനുമുമ്പു് അതിനുള്ളകാണിക്കയവ൪ കുരിശ്ശടിയിലുമമ്പലത്തിലുമിടുന്നുമുണു്ടു്. മത്സ്യങ്ങളുടെപ്രജനനംതടസ്സപ്പെടാതിരിക്കാ൯ തീരക്കടലിലു് മത്സ്യബന്ധനംനിരോധിച്ചിട്ടുള്ള ട്രോളിംഗുനിരോധനകാലത്താണെങ്കിലു് കേരളത്തിലതുപ്രാബല്യത്തിലുള്ളപ്പോളു് തമിഴു്നാട്ടിലതുതുടങ്ങിയിട്ടുണു്ടാവില്ല- അങ്ങോട്ടുപോകും. തമിഴു്നാട്ടിലു് ട്രോളിംഗുനിരോധനംതുടങ്ങുമ്പോളു് കേരളത്തിലേതുകഴിഞ്ഞിട്ടുണു്ടാകും- അപ്പോളു്ത്തമിഴു്നാട്ടിലുള്ളവ൪ കേരളത്തിലോട്ടുപോകും. അങ്ങനെയുമൊരുസൗകര്യമുണു്ടു്.
ബോട്ടുകളുംവള്ളങ്ങളും മത്സ്യംപിടിച്ചിട്ടുവരുമ്പോളു് കടലിലു്പ്പോകാ൯കഴിയാത്തവരും അവശരുംപാവപ്പെട്ടവരുമായയാളുകളു് തീരത്തുചെന്നുനിലു്ക്കും. അവ൪നീട്ടുന്നകിറ്റുകളിലു് അവ൪ക്കവരോരോപിടിമത്സ്യംവാരിയിട്ടുകൊടുക്കും. ഉദാര൯മാരാണവ൪- സു്നേഹിച്ചാലു്നക്കിക്കൊല്ലും, കോപിച്ചാലു്ക്കുത്തിക്കൊല്ലും. ആക്കിട്ടിയമത്സ്യംപലരുംവിറ്റു് അന്നന്നത്തെജീവിതത്തിനുള്ള ഉപാധികണു്ടെത്തുന്നു. ആരോഗ്യംകൂടുതലുള്ളവ൪ അശക്ത൪ക്കുനലു്കുന്നസു്നേഹസമ്മാനം, സക്കാത്തു്! മറ്റുമേഖലകളിലെത്രപേ൪ അതുചെയ്യുന്നുണു്ടു്?
ഒരുശരാശ്ശരിമത്സ്യബന്ധനബോട്ടിലു് ഏറ്റവുംകുറഞ്ഞതൊരിരുപതുപേരെങ്കിലുംകാണും- വലപിടിച്ചുകയറ്റുന്നതും പിടിച്ചമത്സ്യംതരംതിരിക്കുന്നതും സു്റ്റോറുചെയ്യുന്നതുമതാവശ്യപ്പെടുന്നു. അതുബോട്ടി൯റ്റെതരവുംദൗത്യവുമനുസരിച്ചു് നാലു്പ്പതുപേ൪വരെയാകാം. കരവിടുമ്പോളു് അവ൪ക്കുമുഴുവനുമുള്ള എത്രദിവസത്തേയു്ക്കുമുള്ള ഭക്ഷണമുണു്ടാക്കാനുള്ളവസു്തുക്കളും ബോട്ടിനുള്ളഡീസ്സലും മത്സ്യംസൂക്ഷിക്കാനുള്ളയൈസ്സും ശേഖരിച്ചുസൂക്ഷിച്ചിട്ടുണു്ടാകും. (ബോട്ടുകരയിലെത്തിയാലു് ആദ്യംചെയ്യുന്നജോലിതന്നെ എത്രഡീസ്സലു്തീ൪ന്നുവോ അത്രയുംഡീസ്സലു്നിറയു്ക്കുകയാണു്). അതിനേകദേശമൊന്നുരണു്ടുദിവസത്തേയു്ക്കു് ഒരുരണു്ടരലക്ഷംരൂപയെങ്കിലുമാകും. അതുബോട്ടുടമകളു്മുടക്കും. തൊഴിലാളികളു്ക്കുപ്രതിദിനം ശരാശ്ശരിയായിരംരൂപകൂലിയും പിടിക്കുന്നമത്സ്യംവിലു്ക്കുന്നതിലു് ഷെയറുമുണു്ടായിരിക്കും- പൊതുവേ. ദിവസങ്ങളോളംകടലിലോടുന്ന തമിഴു്നാട്ടിലെച്ചിലതരംബോട്ടുകളിലു് ബാറ്റയുണു്ടാവില്ല- മത്സ്യംകിട്ടുന്നെങ്കിലു്മാത്രം പ്രതിഫലമേയുണു്ടാകൂ. ചെലവെന്തായാലുംകിട്ടും. ഇതിലു്ക്കേരളംമുന്നിലാണു്. ബോട്ടിലെച്ചങ്കെന്നുപറയുന്നതതി൯റ്റെ നാവിഗേറ്ററുംനായകനുമായസ്രാങ്കും കിച്ചണധിപനായകുക്കുമാണു്. അവ൪ക്കുശമ്പളംകൂടുതലുമായിരിക്കും.
എപ്പോളു്വേണമെങ്കിലുംഭക്ഷണംകിട്ടും- എത്രവേണമെങ്കിലും, ചിലപ്പോളെന്തുവേണമെങ്കിലും. അപ്പോളു്പ്പിടിക്കുന്നമീനാണുമുഖ്യവിഭവം. പ്രഭാതഭക്ഷണമെപ്പോഴും ചോറും മീ൯കറിയുമായിരിക്കും. മത്സ്യംപിടിച്ചുതുടങ്ങിയിട്ടില്ല പിടിക്കാ൯പോകുന്നതേയുള്ളൂവെങ്കിലു് മറ്റുള്ളബോട്ടുകാരോടുവാങ്ങും, എല്ലാവരുമങ്ങോട്ടുമിങ്ങോട്ടുംകൊടുക്കുകയുംചെയ്യും- വിലവാങ്ങാതെ. ഏറ്റവുംപ്രധാനം മീ൯കറിതന്നെ. അന്നു് ഏതുമീനുകിട്ടുന്നോ അതുപയോഗപ്പെടുത്തുന്നു- അതിലേറ്റവുംനല്ലതു്. അതടക്കംസ൪വ്വവിഭവങ്ങളോടെയും ഏറ്റവുംനന്നായിഭക്ഷണംകഴിക്കുന്നതു് മത്സ്യത്തൊഴിലാളികളു്തന്നെ- ഏറ്റവുംലളിതമായി. ജോലിയുമങ്ങനത്തേതാണു്. അലു്പ്പംമുമ്പുവരെ കടലിലു്നീന്തിക്കളിച്ചുകൊണു്ടിരുന്നവനെയാണു് പിടിച്ചുകറിവെച്ചുതിന്നുന്നതു്, പൊരിച്ചും. ചാളപോലുള്ളപലതിനെയും പിടികൂടിച്ചുട്ടുംതിന്നും. ചെതുമ്പലടക്കംചുട്ടുതിന്നുന്നതാണു് രുചിയെന്നവ൪പറയുന്നു. ചൂണു്ടയിടുന്നവള്ളങ്ങളു്ക്കുള്ള ഇരയുംപരസ്സു്പ്പരംകൈമാറാറുണു്ടു്. അതുമിക്കപ്പോഴും ബോട്ടുവലകളിലു്ത്തടയുന്ന കിളിമത്സ്യങ്ങളായിരിക്കും. സു്റ്റോറുചെയു്തുകഴിഞ്ഞുബാക്കിയുള്ളതു് ബോട്ടി൯റ്റെവശങ്ങളിലു് കെട്ടിത്തൂക്കിയിട്ടും എ൯ജി൯റൂമി൯റ്റെമുകളിലിട്ടും ഉണക്കമീനാക്കിയെടുക്കും, നല്ലവെയിലുള്ളതുകൊണു്ടു് ഒറ്റദിവസംകൊണു്ടുതന്നെയുണങ്ങിക്കിട്ടും. വിലു്ക്കാനുള്ളഗുണനിലവാരമില്ലാത്തവയെല്ലാം വളത്തിനായിമാറ്റും.
വിശ്രമവേളകളിലു് റമ്മിമുതലു് കബഡികളിയും ഗുസു്തിയുംവരെയെല്ലാമുണു്ടു്. പരസ്സു്പ്പരമൊത്തുചേ൪ന്നുപുറംകടലിലു് എത്രദിവസംകഴിയാനുള്ളതാണു്! ബോട്ടുകളിലു് സിനിമയുണു്ടു്, പൊതുവായുള്ളവീഡിയോപ്പ്രദ൪ശ്ശനമുണു്ടു്. മൊബൈലു്ഫോണുകളു്ക്കു് മിക്കയിടത്തും റേയു്ഞു്ജൊന്നുംകാണുകയില്ല. അതുകൊണു്ടോരോരുത്തരുടേയും മൊബൈലു്ഫോണുകളിലു് ആവശ്യമുള്ളസിനിമകളു്നിറയു്ക്കും. കരയിലു്നിന്നുപുറപ്പെട്ടു് പുറംകടലിലെത്തുന്നതിനുമുമ്പു് റേഞു്ജുള്ളിടങ്ങളിലു്നിന്നും ഒരോരുത്തരുമവരുടെവീടുകളിലേയു്ക്കുവിളിക്കും- പിന്നെയെത്രയോദിവസംകഴിഞ്ഞേ വിളിക്കാ൯പറ്റുകയുള്ളൂ. ജീപ്പീയെസ്സിലൂടെയാണു് നാവിഗേഷ൯നടക്കുന്നതു്-, കമ്മ്യൂണിക്കേഷ൯ വയ൪ലെസ്സിലൂടെയും റേഡിയോയിലൂടെയും. ഉടമയുമായിബന്ധപ്പെടുന്നതിനും അന്നന്നത്തെമത്സ്യലഭ്യതവിവരങ്ങളു്പറയുന്നതിനും ഒരു സാറ്റലൈറ്റുഫോണു്കാണും. ഒരാളു്ക്കൊരസുഖംവന്നാലു് നമ്മുടെനാട്ടിലു് കൂടെയുള്ളമറ്റുബോട്ടുകളുടെസഹായമല്ലാതെ തിരിച്ചുകരയിലെത്തുന്നതുവരെ മറ്റുസഹായമൊന്നുമില്ല, അതി൯റ്റെപേരിലു് ലക്ഷങ്ങളതിനകംചെലവാക്കികഴിഞ്ഞ മത്സ്യബന്ധനംനി൪ത്തിവെച്ചു് തിരികെപ്പോരുകസാധ്യവുമല്ല. ചിലപ്പോളു്നേവിയേയോ കോസ്സു്റ്റുഗാ൪ഡിനെയോവിളിച്ചേക്കും.
ഇന്നുകേരളത്തിലെ മീ൯പിടിത്തബോട്ടുകളിലുംവള്ളങ്ങളിലും തൊഴിലാളികളായി ഇ൯ഡൃയുടെ എല്ലാഭാഗത്തുനിന്നുമുള്ളവരുമുണു്ടു്, എല്ലാഭാഷയുമുണു്ടു്, പക്ഷേകടലിലു് ഒരുസംസ്സു്ക്കാരമേയുള്ളൂ- പരസ്സു്പ്പരസഹായസംസ്സു്ക്കാരം.
ബോട്ടുകളുടെതരമനുസരിച്ചു് വലവിരിക്കുന്നതിനും മീ൯പിടിക്കുന്നതിനും വലയുയ൪ത്തിയെടുക്കുന്നതിനും പലരീതികളുണു്ടു്. ചൂരലും ഫൈബറുംകൊണു്ടുണു്ടാക്കിയ കുട്ടവഞു്ചികളിലു്പ്പോയി ഒടുകുടുംബത്തിനകത്തുതന്നെയുള്ള മൂന്നോനാലോപേ൪ അവരിടുന്ന പലചെറിയവലയു്ക്കകത്തു് ഓരോന്നിലുംകുരുങ്ങുന്ന ഓരോചെറിയമീനിനെപ്പിടിച്ചു് വള്ളത്തിനകത്തിടുന്നരീതിമുതലു്, ഒരുപ്രത്യേകമത്സ്യക്കൂട്ടത്തെക്കണു്ടാലു് ക്യാപു്സ്സു്റ്റണുകളുടെസഹായത്തോടെ അതിനെച്ചുറ്റിവളഞ്ഞുവള്ളമോടിച്ചുവലയെറിഞ്ഞു് വലിച്ചുകയറ്റുന്ന നാട൯വള്ളങ്ങളുടെരീതിമുതലു്, കിലോമീറ്ററുകളോളംനീളമുള്ളവലയെറിഞ്ഞു് കിലോമീറ്ററുകളോളംവലിച്ചുകൊണു്ടുപോയി മണിക്കൂറുകളു്കഴിഞ്ഞു് കപ്പികളുംവിഞു്ചുകളുമെന്ന യന്ത്രസഹായത്തോടെവലവലിച്ചുയ൪ത്തി അതിലു്ത്തടഞ്ഞയെന്തിനെയുമൊരേപോലെപിടിച്ചെടുക്കുന്ന ബോട്ടുകളുടെരീതിവരെയുണു്ടു്. ഇതിലോരോന്നിലുംകിട്ടുന്നതു് വ്യത്യസു്തതരംമത്സ്യങ്ങളാണു്, അവയു്ക്കെല്ലാം വ്യത്യസു്തഡിമാ൯ഡുമുണു്ടു് വിലയുമുണു്ടു്. ചിലതിനു് വലിയവിലയുമുണു്ടു്. ആവശ്യമില്ലാത്തതിനെയാണുകിട്ടിയതെങ്കിലു് തിരികെക്കടലിലെറിയും.
മീ൯വലയുടെയറ്റത്തു് മീനെല്ലാംവന്നുകൂടി വീ൪ത്തുകിടക്കുന്നഭാഗത്തിനെയാണു് കോഡ൯റ്റെന്നുപറയുന്നതു്. അതാണവസാനം കടലിലു്നിന്നുകയറിവരുന്നതു്. അതി൯റ്റെയറ്റം മൂന്നുകയറുകളടങ്ങുന്ന കയറുകൊണു്ടുള്ളയൊരുപ്രത്യേകകെട്ടുംപൂട്ടുമാണു്. അടിയിലെക്കയറുവലിച്ചുപൊട്ടിക്കുമ്പോളു് പലപ്പോഴും ഫലംനിരാശാജനകമായിരിക്കും- അധികംമീനൊന്നുംകാണില്ല. എങ്കിലുംപിന്നീടുംവലയിടും- കുറേദൂരമോടി മറ്റൊരിടത്തുമാറി. ചിലപ്പോളു് കപ്പിയിലൂടെ വലവലിച്ചുകയറ്റാനുള്ള വയ൪റോപ്പുപൊട്ടിപ്പോകും- മുഴുവ൯ കൈകൊണു്ടുവലിച്ചുകയറ്റേണു്ടിവരും, അതിനാണുപലപ്പോഴുംകൂടുതലാളുകളു്. അതിനിടയിലു് വലയിലു്ക്കയറിയമീനെല്ലാംരക്ഷപ്പെടും മിക്കവാറും. കരയിലേയു്ക്കുതിരിച്ചുപോവുകയല്ലാതെ പിന്നെവഴിയില്ല. വള്ളപ്പണിക്കാരിലു്പ്പലരും വലപ്പണിക്കാരുമായിരിക്കും. കടലു്പ്പന്നികളു്വന്നുകടിച്ചുമുറിച്ചും രക്ഷപ്പെടാനുള്ളതിരണു്ടിയുടെവാലി൯റ്റെയടിയേറ്റും പലവലകളുംപൊട്ടിപ്പോകാറുണു്ടു്. അവപരിചയമുള്ളവ൪ബോട്ടിലിരുന്നു് അപ്പോളു്ത്തന്നെതുന്നിക്കെട്ടും, മിക്കപ്പേ൪ക്കുമാപ്പണിപരിചിതവുമാണു്, അവബോട്ടുപണിയിലെ പ്രാഥമികവിദ്യാഭ്യാസവുമാണു്. പലതുംകരയിലെത്തിയിട്ടേതുന്നാ൯പറ്റൂ. ചാളമുതലു് ഷാ൪ക്കിനെവരെപ്പിടിക്കാനായി ഒരുബോട്ടിലു്പ്പലയാവശ്യത്തിനുള്ള ഡസ്സ൯കണക്കിനുവലകളു്കാണും. അമ്പതുലക്ഷംവരെവിലയുള്ളതാണുപലവലകളും.
നിരപ്പില്ലാത്തകടലടിത്തട്ടിലു് വലിയകുഴികളിലു്നല്ലമത്സ്യംകാണും. അവിടംമനസ്സിലാക്കി അതിനെച്ചുറ്റിവളഞ്ഞുനോക്കിവലയിട്ടും വളരെമീ൯പിടിക്കുന്നുണു്ടു്. ആഴത്തി൯റ്റെമീറ്ററിലു്നോക്കിയും പരിചയവുമറിവുംവെച്ചുമാണു് അവിടംമനസ്സിലാക്കുന്നതു്. നിരപ്പുണു്ടെങ്കിലുമില്ലെങ്കിലും കടലിലെനിറംമാറ്റവുംതിരയടിയുംനോക്കി വലിയമത്സ്യക്കൂട്ടങ്ങളുള്ളിടങ്ങളു്മനസ്സിലാക്കുന്നതിനായി വള്ളങ്ങളിലുംബോട്ടുകളിലും ഉയ൪ന്നസ്ഥാനത്തൊരാരക്കാര൯കാണും. അയാളുടെനി൪ദ്ദേശത്തിനനുസരിച്ചാണുസ്രാങ്കു് ബോട്ടുചലിപ്പിക്കുന്നതു്.
പലദിവസംതുട൪ച്ചയായി മീ൯പിടിക്കുന്നബോട്ടുകളിലു് പിടിക്കുന്നമീ൯ ഉട൯കരയിലെത്തിക്കുന്നതിനുവേണു്ടി മിക്കപ്പോഴുമൊരു ക്യാരിയ൪വള്ളംകൂടെക്കാണും, പലേടത്തുമതു് ഇന്ധനംലാഭിക്കാനായി ബോട്ടി൯റ്റെപുറകേ കെട്ടിവലിച്ചുകൊണു്ടാണുപോകുന്നതു്, അതായതു് ഐസ്സിടാത്തമീനുടനുട൯കരയിലെത്തും, എന്നിട്ടതുടനുട൯തിരിച്ചുവരും. ബോട്ടുകളിലു് വെയിലിലു്നിന്നൊരുമറവുണു്ടായിരിക്കും. വള്ളങ്ങളിലതുമില്ല- പ്രകൃതിയുടെയെലിമെ൯റ്റുകളോടു് നേ൪ക്കുനേരാണു്.
കേരളമടുത്തകാലത്തുകൊടുംപ്രളയത്തിലു്മുങ്ങി ശരണമറ്റുകിടന്നപ്പോളു് തങ്ങളു്ക്കൊരുപരിചയവുമില്ലാത്തയുളു്നാടുകളിലു് തങ്ങളുടെവള്ളങ്ങളുംലോറികളിലു്ച്ചുമന്നെത്തി കേരളത്തിലെയീത്തീരദേശമത്സ്യത്തൊഴിലാളികളാണു് സ്വന്തംജീവ൯തൃണവലു്ക്കരിച്ചു് രക്ഷാപ്പ്രവ൪ത്തനംനടത്തിയതു്. അവരുടെപ്രവ൪ത്തനദൃശ്യങ്ങളുടെവീഡിയോകളു്കണു്ടു് ലോകത്തി൯റ്റെനാനാഭാഗത്തുനിന്നുമൊഴുകിയെത്തിയ പ്രളയസഹായധനംമോഷ്ടിച്ചുകൊണു്ടിരുന്ന കേരളത്തിലെ പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അവരെയവഗണിച്ചു, അപമാനിച്ചു, ഒറ്റപ്പെടുത്തി. മറ്റുള്ളസംസ്ഥാനങ്ങളിലുള്ള സബ്ബു്സ്സിഡിയൊന്നും മത്സ്യവള്ളങ്ങളു്ക്കും ബോട്ടുകളു്ക്കും ഡീസ്സലിനു് കേരളംകൊടുക്കാറില്ല. മണ്ണെണ്ണകിട്ടാനേയില്ല.
Written on 03 July 2025 and first published on 13 November 2025

