Saturday, 13 April 2024

1570. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു് പിണറായിവിജയനോ മകളോ അതോ ഇതൊരു ഡ്രൈവറില്ലാതെയോടുന്നവണു്ടിയോ? മെമ്പ൪മാരൊന്നുമില്ലാതായി അനുഭാവികളുടെയൊരുകടലിലു് ഈപ്പാ൪ട്ടിയപ്പ്രത്യക്ഷമാകുമെന്നുപറയുന്നതു് എത്രയോശരിയാവുകയാണു്!

1570

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു് പിണറായിവിജയനോ മകളോ അതോ ഇതൊരു ഡ്രൈവറില്ലാതെയോടുന്നവണു്ടിയോ? മെമ്പ൪മാരൊന്നുമില്ലാതായി അനുഭാവികളുടെയൊരുകടലിലു് ഈപ്പാ൪ട്ടിയപ്പ്രത്യക്ഷമാകുമെന്നുപറയുന്നതു് എത്രയോശരിയാവുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു് പിണറായിവിജയനോ മകളോ അതോ ഇതൊരു ഡ്രൈവറില്ലാതെയോടുന്നവണു്ടിയോ? ഇതി൯റ്റെസെക്രട്ടറിയെന്നുപറയുന്ന, പ്രചരിപ്പിക്കുന്ന, എംവീ ഗോവിന്ദനെന്നയാളു്ക്കു് ഇതിനകത്തൊരുറോളുമില്ല, അയാളെയൊന്നിലുമടുപ്പിക്കുന്നില്ല, അയാളെയൊന്നുമറിയിക്കുന്നുമില്ല, സ്വയംമു൯കൈയ്യെടുത്തു് എന്തെങ്കിലുംചെയ്യാ൯ അയാളു്ക്കു് ആവതുമില്ല അതിനുള്ളകഴിവുമില്ല, അണികളുടെപിന്തുണയുമില്ല. അടുത്തകാലത്തു് ഒരുസമ്മേളനപശ്ചാത്തലത്തിലുമല്ലാതെ പാ൪ട്ടിസെക്രട്ടറിയാക്കപ്പെട്ടതുമുതലു്മാത്രം ആളുകളു്കേട്ടുതുടങ്ങിയ എംവീ ഗോവിന്ദനെന്നയീപ്പേരുകാരനുപുറമേ പണു്ടേയാളുകളീപ്പാ൪ട്ടിയുടെ ഇന്നത്തെനേതാക്കളായിക്കേട്ടിട്ടുള്ള ഈപ്പീ ജയരാജ൯, പീ ജയരാജ൯, കേക്കേ ഷൈലജ, ഏക്കേ ബാല൯ എന്നീ ആകെനാലുപേരുടെപേരുകളു് ഇന്നുകേളു്ക്കുന്നതു് നേരത്തേപറഞ്ഞയേകാധിപത്യക്കുടുംബത്തി൯റ്റെ അഴിമതികളെന്യായീകരിക്കുന്നതുമായിമാത്രം ബന്ധപ്പെട്ടാണെന്നതുതന്നെ ആപ്പാ൪ട്ടിയുടെയിന്നത്തെ ഏകാധിപത്യക്കുടുംബസ്സ്വഭാവത്തി൯റ്റെതെളിവാണു്. ഇതുകാരണം കടലാസ്സിലല്ലാതെ മെമ്പ൪മാരൊന്നുമില്ലാതായി അനുഭാവികളുടെയൊരുകടലിലു് ഈപ്പാ൪ട്ടിയപ്പ്രത്യക്ഷമാകുമെന്നുപറയുന്നതു്, അങ്ങനെപ്രവചിക്കപ്പെട്ടിട്ടുള്ളതു്, എത്രയോശരിയാവുകയാണു്!

ഒരുപാ൪ട്ടിയുമായിബന്ധപ്പെട്ടു് ഒരാളുടെപേരുമാത്രമേ കേളു്ക്കുന്നുള്ളുവെങ്കിലു്, അല്ലെങ്കിലയാളുടെ മകളുടെയോ മക൯റ്റെയോ ഭാര്യയുടെയോ വെപ്പാട്ടിയുടെയോ പേരുമാത്രമേ കേളു്ക്കുന്നുള്ളുവെങ്കിലു്, ആപ്പാ൪ട്ടി ആനാടിനൊരു ബാദ്ധ്യതയും വിപത്തുമായി മാറുമെന്നുള്ളതുറപ്പാണു്, അങ്ങനെയാണുകണു്ടിട്ടുള്ളതു്. അതിനുകാരണം പാ൪ട്ടിയു്ക്കകത്തു് പുറത്തു് രാജ്യത്തിനകത്തുള്ള ജനാധിപത്യം സൃഷ്ടിക്കാനോ ഉണു്ടെങ്കിലതു് നിലനി൪ത്താനോ കഴിവോ അതിനുള്ള ഉദ്ദേശമോയില്ലാത്തവ൪ എളുപ്പം ഏകാധിപത്യത്തി൯റ്റെവഴിയു്ക്കു് പോകുമെന്നുള്ളതാണു്. കേരളത്തിനടുത്തു് തെക്കേയി൯ഡൃയിലു്നിന്നങ്ങനെകേട്ടിട്ടുള്ളതു് തമിഴു്നാട്ടിലെ ജയലളിതയുടെ അണ്ണാ ഡീയെംകേയും ആന്ധ്രയിലെ എ൯. ടി. രാമറാവുവി൯റ്റെ തെലുങ്കുദേശംപാ൪ട്ടിയുമാണു്. വടക്കേയി൯ഡൃയിലെ ഉദാഹരണങ്ങളിലേയു്ക്കിവിടെക്കടക്കുന്നില്ല. ഇവിടെപ്പറഞ്ഞ തൊട്ടടുത്തുള്ള ഈരണു്ടുപാ൪ട്ടികളിലെയും നേതാക്കളൊടുവിലു് വന്നഴിമതികളു്ക്കുപിടിയിലാവുന്നതും ആപ്പാ൪ട്ടികളു്തകരുന്നതും തമ്മിലടിക്കുന്നതും നേതൃശൂന്യമാവുന്നതും ആനേതാക്കളു്വെറുമഴിമതിക്കാരും കുടുംബവാഴു്ച്ചക്കാരുംമാത്രമായിരുന്നുവെന്നു് തെളിയുന്നതുമാണു് പിന്നീടുകണു്ടതു്.

ഇതല്ലാതെമറ്റൊന്നുമല്ല ഇ൯ഡൃയിലെയൊരു കൊച്ചുസംസ്ഥാനംമാത്രമായ കേരളംപ്രധാനമാക്കിപ്പ്രവ൪ത്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുംഗതിയെന്നു് അതിലെയിന്നത്തെയീ ഏകനേതൃത്വയവസ്ഥയിലു്നിന്നുവ്യക്തമായി, കാരണം മക്കളുടെയുംത൯റ്റെയുമഴിമതികളു്ക്കു് പാ൪ട്ടിയെയെടുത്തുപ്രതിരോധിക്കുകയും തങ്ങളെക്കേന്ദ്രഗവണു്മെ൯റ്റുപദ്രവിക്കുകയും വേട്ടയാടുകയുമാണെന്നപ്രചരണം പാ൪ട്ടിക്കാരായയണികളിലൂടെയും പാ൪ട്ടിദാസ്യരുംഭാര്യമാരുമായ മാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിക്കുകയുംചെയ്യുന്ന ഏകാധിപത്യപ്പരിപാടിയിന്നുപ്രകടമാണു്. പെണ്ണുങ്ങളുള്ളിടത്തുകിടന്നുവിരവുകയും കണ്ണുകൊണു്ടുംമനസ്സുകൊണു്ടും അവരെയുഴിഞ്ഞുകടാക്ഷിച്ചാരാധിക്കുകയുംചെയ്യുന്ന അനുയായികളുമംഗങ്ങളുമുണു്ടായിരുന്ന ആരണു്ടുപാ൪ട്ടികളുടെയുമവസ്ഥയിലെത്തിയോ തൊട്ടടുത്തസംസ്ഥാനത്തെ തൊഴിലാളിവ൪ഗ്ഗപ്പ്രസ്ഥാനപ്പാ൪ട്ടിയെന്നു് അടുത്തകാലംവരെയുംപേരുണു്ടായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും?

ഇതുപോലെയുള്ള ഏകാധിപത്യക്കുടുംബപ്പാ൪ട്ടികളു് അധികാരത്തിലിരിക്കുമ്പോളു് അവരെക്കൊണു്ടുരാജിവെയു്പ്പിക്കത്തക്ക നടപടികളുണു്ടായിട്ടുള്ളതു് ആസംസ്ഥാനത്തെയല്ല അന്യസംസ്ഥാനത്തെയോ സുപ്രീംകോടതികളിലെയോ വിധികളിലു്നിന്നാണെന്നുള്ളതു് കേരളത്തിലു്നിന്നുവ്യത്യസു്തമായി രാഷ്ട്രീയത്തെയും ഭരണത്തെയും ഗൗരവത്തോടെകാണുന്നജനങ്ങളിലു് കടുത്തനീരസമാണുണു്ടാക്കിയിട്ടുള്ളതു്. ഒരേനിയമം, ഒരേകേസ്സു്- പിന്നെങ്ങനെയാണു് അവരുടെനാട്ടിലെതന്നെ ഹൈക്കോടതികളിലു്നിന്നു് സുപ്രീംകോടതിപറഞ്ഞതിലു്നിന്നുവ്യത്യസു്തമായി അവരെയധികാരത്തിലു്സ്സംരക്ഷിക്കുന്ന വിധികളുണു്ടായിട്ടുള്ളതെന്നതാണു് ജനങ്ങളുടെയാനീരസത്തിനുകാരണമായിട്ടുള്ളതു്. തമിഴു്നാടുമുഖ്യമന്ത്രി ജയലളിതയെക്കൊണു്ടു് രാജിവെയു്പ്പിക്കുവാ൯ കേസ്സു് തമിഴു്നാട്ടിലു്നിന്നുമാറ്റി ക൪ണ്ണാടകയിലെ ബാംഗ്ലൂരിലു് മറ്റൊരുകോടതിയിലു് വിചാരണചെയ്യുകയും സുപ്രീംകോടതി കേസ്സുകേളു്ക്കുകയുമൊക്കെ ചെയ്യേണു്ടിവന്നിട്ടുണു്ടു്. കേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയനെതിരായകേസ്സുകളു്, അയാളുളു്പ്പെട്ടിട്ടുണു്ടെന്നു് ആരോപിക്കപ്പെടുന്നകേസ്സുകളു്, മറ്റൊരുസംസ്ഥാനത്തേയു്ക്കുമാറ്റിയാലു് എന്തുണു്ടാവും?

കേരളജഡു്ജിയായിരുന്നിട്ടു് തമിഴു്നാടുഗവ൪ണ്ണറായിപ്പോയ ജസ്സു്റ്റിസ്സു് ഫാത്തിമാബീവി 2001 സെപു്റ്റംബ൪ 21നു് ആറാമതുവീണു്ടും നിയമവിരുദ്ധമായി മുഖ്യമന്ത്രിയായവരെ അധികാരത്തിലു്വാഴിച്ചപ്പോളു് ജയലളിതയെക്കൊണു്ടുരാജിവെയു്പ്പിച്ചതു് സുപ്രീംകോടതിയിടപെടലാണു്. പ്രമാദമായയഴിമതികളടങ്ങുന്ന റ്റാ൯സ്സി ഭൂമിയിടപാടുകേസ്സു്, ജയാപ്പബ്ലിക്കേഷ൯സ്സുകേസ്സു്, കൊടൈക്കനാലിലെ നിയമവിരുദ്ധ പ്ലെസ൯റ്റു്സു്റ്റേ ഹോട്ടലു്നി൪മ്മാണക്കേസ്സു്, സു്പിക്കു് നിക്ഷേപയിടപാടുകേസ്സു്, കള്ള൪ട്ടെലിവിഷ൯കേസ്സു്, കലു്ക്കരിയിറക്കുമതിക്കേസ്സു് പോലുള്ള നിരവധികേസ്സുകളിലു് മദ്രാസ്സു്ഹൈക്കോടതിയവരെ അവരധികാരത്തിലിരുന്നപ്പോളു് തുട൪ച്ചയായി വെറുതേവിടുകയോ വെറുതേവിട്ടുകൊണു്ടുള്ള കീഴു്ക്കോടതിവിധികളു് ശരിവെയു്ക്കുകയോ ശിക്ഷിച്ചുകൊണു്ടുള്ള കീഴു്ക്കോടതിവിധികളു് അസ്ഥിരപ്പെടുത്തുകയോചെയു്തു. സുപ്രീംകോടതിവിധികളു്പലപ്പോഴും ഈവിധികളു് റദ്ദുചെയ്യുകയുംചെയു്തു, വീണു്ടുമവരെക്കൊണു്ടു് രാജിവെയു്പ്പിക്കുകയും ജയിലിലു്ക്കിടത്തിക്കുകയുംചെയു്തു. ഇതു് തമിഴു്നാടുജുഡീഷ്യറിയെക്കുറിച്ചുള്ള (ഇന്നു് ഗുജറാത്തുജുഡീഷ്യറിയെക്കുറിച്ചുകേളു്ക്കുന്നപോലെ!) വളരെത്തെറ്റായസന്ദേശമാണു് ജനങ്ങളു്ക്കുനലു്കിയതു്. ഇതു് ശരിയായസന്ദേശമാണു് ജനങ്ങളു്ക്കുനലു്കുന്നതെന്നുകരുതിയ അഴിമതിമനസ്സു്ക്കരും നിയമവിരുദ്ധരും ജുഡീഷ്യറിയിലും രാഷ്ട്രീയത്തിലും ഭരണത്തിലും വളരെയുണു്ടായിരുന്നു തമിഴു്നാട്ടിലും ആന്ധ്രയിലും കേരളത്തിലും. അവരിന്നും ആവിശ്വാസത്തോടെപ്രവ൪ത്തിക്കുന്നു.

ഇ൯ഡൃയിലു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുനടക്കുമ്പോളു് ത൯റ്റെപാ൪ട്ടിയായ ആംആദു്മിപ്പാ൪ട്ടിക്കുവേണു്ടി തെരഞ്ഞെടുപ്പുപ്രചാരണരംഗത്തുണു്ടായിരുന്ന ഡലു്ഹിമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെ ഒരഴിമതിക്കേസ്സാരോപണത്തിലു് തെളിവെടുപ്പിനായി കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് അറസ്സു്റ്റുചെയു്തതിലും ജയിലിലടച്ചതിലും ഡലു്ഹിഹൈക്കോടതി ഒരുനിയമവിരുദ്ധതയുംകണു്ടില്ല. അതേയിലക്ഷനിലു് കേരളത്തിലു് കിഫു്ബിയെന്നുള്ള സ൪ക്കാ൪വിദേശക്കടമെടുപ്പുപദ്ധതിയിലു് കള്ളപ്പണംവെളുപ്പിക്കലാരോപണമന്വേഷിക്കാ൯ അതേ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലെയൊരു മു൯ധനകാര്യമന്ത്രിയായ തോമസ്സു് ഐസ്സക്കിനെ (ഇപ്പോളു് എമ്മെല്ലേപോലുമല്ല!) ചോദ്യംചെയ്യാ൯വിളിപ്പിച്ചപ്പോളു് കേരളാഹൈക്കോടതിയതിലു് കടുത്തനിയമവിരുദ്ധതയാണുകണു്ടതു്. തെരഞ്ഞെടുപ്പുതീയതികഴിഞ്ഞു് ഹാജരാക്കിയാലു്പ്പോരേ എന്നുവരെച്ചോദിച്ചു. പ്രവണതവ്യക്തമാണു്.

തെരഞ്ഞെടുപ്പിനുമുമ്പു് ഐസ്സക്കിനെച്ചോദ്യംചെയു്താലു് തെരഞ്ഞെടുപ്പിലു് വമ്പിച്ചരീതിയിലു് വോട്ടുനഷ്ടപ്പെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ദേശീയപ്പാ൪ട്ടിപ്പദവിനഷ്ടപ്പെടുമെന്നു് പേടിക്കേണു്ടതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലേ, മറ്റുള്ളവരാണോ? ഇതുപോലെയുള്ള സംരക്ഷണവിധികളൊരുക്കിയതിലൊരാളു് വിരമിച്ചശേഷം മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റൊരുക്കിയ മനുഷ്യാവകാശക്കമ്മിഷ൯ ചെയ൪മാ൯പദവിയിലു്പ്പോകാ൯ തയാറെടുക്കുന്നതു് ഇന്നാളും കേരളംകണു്ടതാണു്. ഇതുപോലുള്ള സംരക്ഷണവിധികളൊരുക്കിയശേഷം സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്നയാളു് ഒരുലജ്ജയുമില്ലാതെ നോമിനേഷനിലൂടെ ഒരുതെരഞ്ഞെടുപ്പിനെയുംനേരിടാതെ നേരെബീജേപ്പീയുടെ രാജ്യസഭാമെമ്പറായിപ്പോയി. അതൊരപ്പൂ൪വ്വസംഭവമല്ല, അതിപ്പോളിവിടെപ്പതിവാണു്. നാണംകെട്ടവ൯മാരും അധികാരദു൪വ്വിനിയോഗികളും സമൂഹത്തിലെ എല്ലാമേഖലയിലുമുണു്ടു്.

Written on 09 April 2024 and first published on: 13 April 2024









No comments:

Post a Comment