Thursday 14 December 2023

1478. നരേന്ദ്രമോദിയും ബീജേപ്പീയുമല്ല കേന്ദ്രംഭരിച്ചിരുന്നതെങ്കിലു് ഗവ൪ണ്ണറെയാക്രമിച്ച മാ൪കു്സ്സിസ്സു്റ്റുപയലുകളെയും അവരുടെമുഖ്യമന്ത്രിയെയും ആനിമിഷം തൂക്കിയെടുത്തുകൊണു്ടുപോയേനേ....!

1478

നരേന്ദ്രമോദിയും ബീജേപ്പീയുമല്ല കേന്ദ്രംഭരിച്ചിരുന്നതെങ്കിലു് ഗവ൪ണ്ണറെയാക്രമിച്ച മാ൪കു്സ്സിസ്സു്റ്റുപയലുകളെയും അവരുടെമുഖ്യമന്ത്രിയെയും ആനിമിഷം തൂക്കിയെടുത്തുകൊണു്ടുപോയേനേ....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

നരേന്ദ്രമോദിയും ബീജേപ്പീയുമല്ല കേന്ദ്രംഭരിച്ചിരുന്നതെങ്കിലു് കേരളത്തിലിട്ടു് ഗവ൪ണ്ണറെയാക്രമിച്ച മാ൪കു്സ്സിസ്സു്റ്റുപയലുകളെയും കുറേനാളായുള്ളപരിശ്രമത്തിലൂടെ അതിനുള്ളരാഷ്ട്രീയവൈകാരികയന്തരീക്ഷമൊരുക്കിയ അവരുടെമുഖ്യമന്ത്രിയെയും ആനിമിഷം തൂക്കിയെടുത്തുകൊണു്ടുപോയേനേ....! രാഷ്ട്രപതിയെയും രാഷ്ട്രപതിയുടെപ്രതിനിധികളെയും ആക്രമിക്കുന്നതിനു് ഇ൯ഡൃ൯ നിയമശിക്ഷാസംഹിതയിലു് എന്തുശിക്ഷയാണോ പറഞ്ഞിട്ടുള്ളതു് അതിനു് ഉട൯ വിധേയരാക്കിയേനേ...!!

2023 ഡിസംബ൪ 12നു് തിരുവനന്തപുരത്തു് വിമാനത്താവളത്തിലേക്കുള്ളവഴിയിലു് പാളയത്തു് കേരളാ യൂണിവേഴു്സ്സിറ്റി ലൈബ്രറിയുടെ മു൯വശം, ജനറലാശുപത്രിജംഗു്ഷ൯, പേട്ട എന്നിങ്ങനെ മൂന്നിടത്തുവെച്ചാണു് പോലീസ്സി൯റ്റെയടക്കം സംസ്ഥാനഭരണത്തലവനായ കേരളാഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദു്ഖാ൯റ്റെ കാ൪ ആക്രമിക്കപ്പെട്ടതു്- സ൪വ്വത്ര പോലീസ്സകമ്പടിയോടെപോകുമ്പോളു്. ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തി൯റ്റെ നേതൃത്വത്തിനുകീഴിലു്പ്പ്രവ൪ത്തിക്കുന്ന എസ്സെഫൈയെന്ന വിദ്യാ൪ത്ഥിസംഘടനയുടെപേരിലാണാക്രമിക്കപ്പെട്ടതു്. ആക്രമണമാരുനടത്തിയാലും അതു് എസ്സെഫൈയ്യുടെപേരിലാക്കി. ഇരുമ്പുദണ്ഡുകളു്കൊണു്ടാണാക്രമിക്കപ്പെട്ടതു്. ഇതൊന്നും പെട്ടെന്നുണു്ടായപ്രതികരണംകൊണു്ടല്ലെന്നുവ്യക്തം. ഗവ൪ണ്ണറെ മലയാളഭാഷയിലു് തെറിവിളിക്കുകയുംചെയു്തു.

കേരളത്തിലെ സ൪വ്വകലാശാലകളിലു് ഗവ൪ണ്ണ൪ സെനറ്റംഗങ്ങളായും വൈസ്സു് ചാ൯സ്സല൪മാരായും ഡീ൯മാരായുംമറ്റും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും താ൯പ്രതിനിധീകരിക്കുന്ന തന്നെഗവ൪ണ്ണറായയച്ച ഭാരതീയജനതാപ്പാ൪ട്ടിയുടെയും പ്രതിനിധികളെനിയമിച്ചു് ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവലു്ക്കരിക്കുന്നുവെന്നതാണു് ഗവ൪ണ്ണറെയാക്രമിക്കുന്നതിനു് പുറമേയീയാക്രമണകാരികളു്പറയുന്ന കാരണം. അവരുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റും ഇതുവരെച്ചെയു്തിരുന്നതു് സ൪വ്വകലാശാലകളെയടക്കം ഉന്നതവിദ്യാഭ്യാസരംഗത്തെ ചെങ്കൊടിവലു്ക്കരിക്കുകയായിരുന്നു. സ്വദേശിവലു്ക്കരണമായ കാവിവലു്ക്കരണം തൊട്ടുകൂടാത്തതാണെങ്കിലു് വിദേശപ്രത്യയശാസു്ത്രവലു്ക്കരണമായ മാ൪കു്സ്സിസ്സു്റ്റുവലു്ക്കരണം എങ്ങനെ സ൪വ്വകലാശാലകളിലു് കെട്ടിപ്പുണരാവുന്നതായെന്നു് എസ്സെഫൈയു്ക്കോ അതിനെനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കോ അതി൯റ്റെമുഖ്യമന്ത്രിപിണറായിവിജയനോ അയാളുടെമന്ത്രിസഭയു്ക്കോ അയാളുടെപാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനോ പറയാ൯കഴിയുന്നില്ല. ഗവ൪ണ്ണ൪ഞങ്ങളു്ക്കെതിരാണു്, അതുകൊണു്ടയാളെത്തടയുമെന്നുമാത്രംപറയുന്നു.

ഗവ൪ണ്ണറുടെ സഞു്ചാരപരിപാടിയാസൂത്രണംചെയ്യുന്ന പോലീസ്സിലെയുന്നതരാണു് റൂട്ടു് ചോ൪ത്തിക്കൊടുത്തതെന്നുപുറത്തുവന്നു. പോലീസ്സുവണു്ടിയിലാണവരെ ആക്രമണത്തിനെത്തിച്ചതെന്നു് സംസ്ഥാനയി൯റ്റല്ലിജ൯സ്സുവഴി ഗവ൪ണ്ണറിഞ്ഞു് പേട്ടയിലു് അദ്ദേഹമതു് അപ്പോളു്ത്തന്നെ കാറിനുപുറത്തിറങ്ങിനിന്നു് ജനങ്ങളോടുപറയുകയുംചെയു്തു. ഒരുപോലീസ്സു്ഫോഴു്സ്സിലെ ടോപ്പു്ബ്രാസ്സുമുഴുവ൯ മുഖ്യമന്ത്രിയെന്നുപറയപ്പെടുന്ന പിണറായിവിജയ൯റ്റെചുവടുപിടിച്ചു് ക്രിമിനലായിമാറിയസംഭവം! സംസ്ഥാനത്തി൯റ്റെ ഭരണത്തലവനെതിരെതന്നെ ഉന്നതപോലീസ്സുദ്യോഗസ്ഥ൯മാ൪തന്നെ കൂടിയിരുന്നുഗൂഢാലോചനനടത്തി വഴിയിലിട്ടാക്രമിക്കാനും അപമാനിക്കാനും പാഠംപഠിപ്പിക്കാനും പദ്ധതിതയാറാക്കുന്നു, ക്ഷണനേരംകൊണു്ടു് അതിനുള്ള ആളെയിറക്കുന്നു, അവ൪ സ്വയം ഹോസ്സു്റ്റൈലു് വിറ്റു്നസ്സാവുന്നു! ഡലു്ഹിയിലിരുന്നു് പ്രധാനമന്ത്രിനരേന്ദ്രമോദിയിതറിഞ്ഞു് നടപടിയെടുക്കാ൯കഴിയാതെ ഞെട്ടിവിറയു്ക്കുന്നു. ഒരു ഗവ൪ണ്ണറെയാക്രമിച്ചിട്ടു് നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യവുംകഴിവുമില്ലാതായ ഇ൯ഡൃയിലെയാദ്യത്തെപ്പ്രധാനമന്ത്രി!! ലോകനായകനെന്നാണിയാളെ മാധ്യമങ്ങളെഴുതിപ്പിടിപ്പിക്കുന്നതു്. മറ്റൊരാളായിരുന്നെങ്കിലു് സംസ്ഥാനത്തെമുഴുവ൯ കേന്ദ്രസ൪വ്വീസ്സിലുള്ള ഐപ്പീയെസ്സോഫീസ്സ൪മാരെയും ഡീജീപ്പീയേയും കേന്ദ്രയൈയ്യേയെസ്സുസ൪വ്വീസ്സുകാരനായ ചീഫു്സ്സെക്രട്ടറിയേയും അപ്പോളു്ത്തന്നെ സീയാ൪പ്പീയെഫുവഴി വിമാനത്തിലു് ഡലു്ഹിയിലേയു്ക്കുവിളിച്ചുവരുത്തി തിഹാ൪ജയിലിലോട്ടയച്ചേനേ...! ഇ൯ഡൃയിലൊരിടത്തുംനടന്നിട്ടില്ലാത്ത കടുത്തരാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനത്തിനിടയിലും പക്ഷെ അയാളു് നോക്കിക്കൊണു്ടിരിക്കുകയാണു്, താടിചൊറിഞ്ഞു് തലകുനിച്ചിരിക്കുകയാണു്!! എന്തുചെയ്യാം- അങ്ങനെചെയ്യാ൯ റിലയ൯സ്സി൯ഡസ്സു്ട്രീസ്സിലു്നിന്നും ഓ൪ഡ൪വന്നില്ല.

കേരളത്തിലിട്ടെത്രയോപട്ടാളക്കാരെ മാ൪കു്സ്സിസ്സു്റ്റുപോലീസ്സടിച്ചുചതച്ചപ്പോളു് നരേന്ദ്രമോദിയുടെകേന്ദ്രഗവണു്മെ൯റ്റു് എന്തുനടപടിയാണെടുത്തതു്? നിഷു്ക്രിയ൯, ഷണ്ഡ൯, നി൪ഗ്ഗുണപ്പരബ്രഹ്മം എന്നൊക്കെയുള്ളവാക്കുകളാണു് അത്തരമോരോസംഭവങ്ങളോടനുബന്ധിച്ചും ഇപ്പോഴത്തെക്കേന്ദ്രഗവണു്മെ൯റ്റിനെതിരേ ജനങ്ങളു്പ്രയോഗിച്ചതു്. പൗരുഷവും നട്ടെല്ലുമുള്ള ആണുങ്ങളിലു്നിന്നുവരേണു്ട നിലപാടുകളുംപ്രവൃത്തികളുമല്ല സംസ്ഥാനങ്ങളു്ക്കകത്തകപ്പെടുന്ന പട്ടാളക്കാ൪മുതലു് ഗവ൪ണ്ണ൪മാ൪വരെയുള്ളവ൪നേരിടുന്ന അതിക്രമങ്ങളിലുമക്രമങ്ങളിലും നരേന്ദ്രമോദിയുടെ ബീജേപ്പീഗവണു്മെ൯റ്റിലു്നിന്നുണു്ടാകുന്നതു്. ജനങ്ങളുടെപുച്ഛമതിരുകടക്കുമ്പോളു് ഇപ്പോളു് മാധ്യമങ്ങളിലൂടെയിറക്കിവിടുന്നൊരുപ്രയോഗമാണു് അജിതു് ഡോവലിറങ്ങുന്നു, ഒരുങ്ങുന്നു എന്നൊക്കെയുള്ളതു്. ഈപ്പറഞ്ഞസംഭവങ്ങളൊക്കെനടക്കുമ്പോഴും ദേശസുരക്ഷായുപദേശകനെന്നുപറയപ്പെടുന്ന അയാളവിടെത്തന്നെയുണു്ടായിരുന്നില്ലേ? അയാളെവിടെയിറങ്ങി, ഒരുങ്ങി? കടുവയുടെപടംവരച്ചുവെച്ചാലു് കടുവയാകുമോ? ദേശസുരക്ഷായുപദേഷ്ടാവെന്നുപറയുമ്പോളു് ഇതൊക്കെദേശസുരക്ഷാവിരുദ്ധയക്രമങ്ങളും അതിക്രമങ്ങളുമല്ലേ? ക്യാനഡയോടുകടിക്കാ൯പോയി പല്ലുകളയുന്നതുമാത്രമാണോ ദേശസുരക്ഷാപ്പ്രവ൪ത്തനം?

Written on 13 December 2023 and first published on: 14 December 2023








No comments:

Post a Comment