Wednesday 23 August 2023

1394. അമേരിക്കയും റഷ്യയും മറ്റൊന്നുംചെയ്യാനില്ലാത്തപോലെ ചാന്ദ്രദൗത്യപരമ്പരകളാരംഭിച്ചപ്പോളു് വിദഗു്ദ്ധ൪പറഞ്ഞതാണു് കൃഷിക്കും മെഡിസ്സിനുമുള്ളപണമില്ലാതായി ഉട൯രാജ്യംതകരുമെന്നു്. അതുതന്നെസംഭവിച്ചു

1394

അമേരിക്കയും റഷ്യയും മറ്റൊന്നുംചെയ്യാനില്ലാത്തപോലെ ചാന്ദ്രദൗത്യപരമ്പരകളാരംഭിച്ചപ്പോളു് വിദഗു്ദ്ധ൪പറഞ്ഞതാണു് കൃഷിക്കും മെഡിസ്സിനുമുള്ളപണമില്ലാതായി ഉട൯രാജ്യംതകരുമെന്നു്. അതുതന്നെസംഭവിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


അമേരിക്കയും റഷ്യയും മറ്റൊന്നുംചെയ്യാനില്ലാത്തപോലെ, രാജ്യത്തിനുവളരെയത്യാവശ്യമുള്ളതെല്ലാം അതിനകംതന്നെനേടിക്കഴിഞ്ഞപോലെ, ചാന്ദ്രദൗത്യപരമ്പരകളാരംഭിച്ചപ്പോളു് വിദഗു്ദ്ധ൪പറഞ്ഞതാണു് കൃഷിക്കും മെഡിസ്സിനുമുള്ളപണമില്ലാതായി ഉട൯രാജ്യംതകരുമെന്നു്. അതുതന്നെസംഭവിച്ചു. രണു്ടിടത്തും അധികാരത്തിലു്പ്പിടിച്ചുനിലു്ക്കുന്നതിനുവേണു്ടി ഭരണാധികാരികളാണു് പൊതുപ്പണമെടുത്തീസ്സാഹസങ്ങളു്ക്കുതുനിഞ്ഞതു്. ഇ൯ഡൃയിലും അതുതന്നെനടക്കുകയാണു്. ഇതുസൂചിപ്പിച്ചുമുന്നറിയിപ്പുനലു്കിയ പ്രകാശ്ശു്രാജെന്നനടനെ ഈപ്പറഞ്ഞതരംഭരണാധികാരികളും കൃഷിക്കും മെഡിസ്സിനും പണമില്ലാതായാലു്പ്പോലും ചാന്ദ്രദൗത്യസംരംഭങ്ങളു്നടത്തിക്കിട്ടുന്നപണം വീതംവെയു്ക്കാ൯നടക്കുന്ന പിന്തുണക്കാരും രാജ്യദ്രോഹിയെന്നുപറഞ്ഞു് അധിക്ഷേപിക്കുകയാണുചെയു്തതു്. എവിടെയൊക്കെയോ ആരൊക്കെയോ കേസ്സുമെടുത്തെന്നുതോന്നുന്നു. ഈഭ്രാന്തിനിടയിലു്ക്കേട്ട ഒരേകവിവേകത്തി൯റ്റെസ്വരമായിരുന്നതു്. കൃഷിക്കും വൈദ്യശാസു്ത്രത്തിനും മറ്റടിസ്ഥാനശാസു്ത്രങ്ങളുടെഗവേഷണത്തിനും മാറ്റിവെയു്ക്കുന്നതിലു്നിന്നെടുത്തും റവന്യൂവരുമാനമുള്ളതുമുഴുവ൯ പുതുതായവിടേക്കൊഴുക്കിയും സു്പേയു്സ്സിലേക്കുവിടുന്നതു് സമീപവ൪ഷങ്ങളിലു് രാജ്യത്തെസ്സാമ്പത്തികജീവിതത്തി൯റ്റെ നട്ടെല്ലൊടിക്കുമെന്നുപറയുന്നതും മുന്നറിയിപ്പുനലു്കുന്നതുമെങ്ങനെയാണു് രാജ്യദ്രോഹമാകുന്നതു്? മറ്റതല്ലേരാജ്യദ്രോഹം? രാജ്യത്തി൯റ്റെ മു൯ഗണനാവിഷയങ്ങളിലട്ടിമറിനടത്തുന്നവരല്ലേ രാജ്യദ്രോഹികളു്?

റഷ്യയുടെയാ സോയൂസ്സു് സു്പേയു്സ്സു്യ്യാത്രാപ്പരമ്പരകളു്ക്കൊടുവിലാണു് ആരാഷ്ട്രംതക൪ന്നതും രാജ്യം പലകഷണങ്ങളായിച്ചിതറിയതും. അമേരിക്കയുടെ അപ്പോളോയാത്രകളു്ക്കൊടുവിലാണു് രാജ്യത്തി൯റ്റെനടുവൊടിച്ച സാമ്പത്തികത്തക൪ച്ചയുണു്ടായതു്. രണു്ടിടത്തും സു്പേയു്സ്സുവിജ്ഞാനത്തിലു് കുതിച്ചുചാട്ടമുണു്ടാവുകയും രാജ്യത്തെ ജനജീവിതത്തെനിലനി൪ത്തുന്ന കൃഷിയിലും മെഡിസ്സിനിലും വമ്പിച്ചതക൪ച്ചയുണു്ടാവുകയുമാണുചെയു്തതു്. അതുരണു്ടിനും രാജ്യത്തതുവരെയുണു്ടായിരുന്നപണമില്ലാതായി. ഏതാണുമു൯ഗണനാവിഷയം? പൊതുവേ സു്പേയു്സ്സിലു്നിന്നുപി൯മാറി (അതുചെയു്തപ്പോളു്പ്പോലും പലരാജ്യങ്ങളു്ചേ൪ന്നു് സമ്പത്തു് പൂളു്ചെയു്തു് സംയുക്തമായാണുചെയു്തതു്!) കൃഷിക്കും മെഡിസ്സിനും ആപ്പണവുംകൂടിനീക്കിവെച്ച യൂറോപ്യ൯രാജ്യങ്ങളിലാണു് രാജ്യത്തിന്നുജനങ്ങളു് ഏറ്റവുമാരോഗ്യത്തോടെയും ദീ൪ഘായുസ്സോടെയും സുഭിക്ഷതയോടെയുംകഴിയുന്നതെന്നു് ആ൪ക്കാണറിയാത്തതു്!

ഇ൯ഡൃ ദീ൪ഘവീക്ഷണവും ഭരണപരിചയവുമൊന്നുമില്ലാത്ത നരേന്ദ്രമോദിമുതലായ ഭാരതീയജനതാപ്പാ൪ട്ടിനേതാക്കളുടെ ഭരണത്തിലു് ലോകത്തോടുമത്സരിച്ചു് ഒറ്റയു്ക്കു് ആകാശത്തിലു്ക്കൈവെച്ചശേഷം, പണംമുഴുവ൯ അങ്ങോട്ടൊഴുക്കിയശേഷം, രാജ്യത്തുനിന്നുള്ള അരികയറ്റുമതിനിരോധിക്കുകയും ഉള്ളികയറ്റുമതിക്കു് നിരോധനമേ൪പ്പെടുത്തുകയുംചെയു്തതു്, അതും ചാന്ദ്രയാത്രനടത്തുന്നസമയത്തുതന്നെയതുചെയു്തതു്, രാജ്യത്തെപ്പണമൊഴുക്കിലു് മു൯ഗണനാവിഷയംതീരുമാനിച്ചതിലെപ്പിശകി൯റ്റെ ഒളിച്ചുവെയു്ക്കാ൯കഴിയാത്ത തെളിവുകളായി നിലനിലു്ക്കുന്നു. ജനങ്ങളുടെ ജീവ൯നിലനി൪ത്താനുള്ള അരിയുടെയും ഉള്ളിയുടെയും ഉലു്പ്പാദനത്തിനു് വേണു്ടത്ര പണമൊഴുക്കി സുഭിക്ഷത ഉണു്ടാക്കാ൯കഴിഞ്ഞതുകൊണു്ടാണോ രണു്ടി൯റ്റെയും കയറ്റുമതിനിരോധിച്ചതും നിയന്ത്രിച്ചതും?

Written on 21 August 2023 and first published on: 23 August 2023








 

No comments:

Post a Comment