Saturday, 26 June 2021

634. ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്ന 'ഭാരതീയ' ജനതാപ്പാ൪ട്ടി!

634

ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്ന 'ഭാരതീയ' ജനതാപ്പാ൪ട്ടി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andreas Schau. Graphics: Adobe SP.

ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്നു 'ഭാരതീയ' ജനതാപ്പാ൪ട്ടി. എതി൪ക്കുന്നവരെമുഴുവ൯ രാജ്യദ്രോഹികളെന്നുവിളിച്ചു് കേസ്സെടുക്കുന്നു. തൊട്ടടുത്ത കേരളത്തിലെ ബീജേപ്പീനേതാക്കളു് ഇതിനുള്ള കൈക്കൂലിയായി കോടിക്കണക്കിനുരൂപാ തെരഞ്ഞെടുപ്പുസമയത്തേ കൈപ്പറ്റിയിട്ടു് മാളത്തിലൊളിച്ചിരിക്കുന്നു. എഴുതിവിലു്പ്പും വിദേശവലു്ക്കരണവും വേഗത്തിലാക്കാ൯ ഒരു അഭിനവ അഡു്മിനിസ്സു്ട്രേറ്ററെയയക്കുന്നു- വിഭൂതിഭൂഷണു് ബന്ദോപാധ്യായയുടെ പ്രശസു്ത ബംഗാളിനോവലു് ആരണ്യകിലെ ലബു്ഡുലിയാ ബൈഹാരയിലെ പതിനായിരക്കണക്കിനേക്ക൪ ഓസ്സിനുകിട്ടിയ കാനനഭൂമി തുണു്ടുതുണു്ടാക്കി എഴുതിവിലു്ക്കാ൯ കമ്പനി കലു്ക്കട്ടലിലു്നിന്നും പറഞ്ഞയച്ച ആ മാനേജരുപയ്യനെപ്പോലെ! കേരളത്തിലെ അച്ചടിയും ടെലിവിഷനുമായ പ്രമുഖമാധ്യമങ്ങളു്- അതേ, മുഴുവനിപ്പോളു് ബീജേപ്പീക്കുകുഴലൂതുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയന്ത്രണത്തിലായ അതേ മാധ്യമങ്ങളു്- ഇതിലൊരുപങ്കുംപറ്റിക്കൊണു്ടു് ഇതിനെയെങ്ങനെ 'ലക്ഷദ്ദ്വീപി൯റ്റെ ചരിത്രപരമായ വികസന'മെന്നു് ആളുകളുടെ മണു്ടയു്ക്കടിച്ചുകേറ്റാമെന്നു് ആലോചിച്ചുകൊണു്ടിരിക്കുന്നു.

ഇന്ത്യയു്ക്കു് സ്വാതന്ത്ര്യംലഭിക്കുന്നതിനുമുമ്പു് 1924-30കാലത്തു് ബിഹാറിലെ പൂ൪ണ്ണിയ, ഭഗലു്പ്പൂ൪ ജില്ലകളിലെ അനന്തമായിനീളുന്ന അനുപമകാന്താരങ്ങളെ എവിടെയോ എങ്ങനെയോ കൈക്കലാക്കിയ അവകാശംവെച്ചു് വമ്പ൯കമ്പനികളു് തുണു്ടുതുണു്ടാക്കി എഴുതിവിലു്ക്കുന്നതി൯റ്റെ ആഘാതം ക൪ഷകരും ആദിവാസ്സികളുംമുതലു് പ്രാദേശ്ശികഭൂവുടമകളു്വരെയുള്ളവരുടെ ജീവിതം തക൪ത്തെറിയുന്നതു് നേരിട്ടുകണു്ടതി൯റ്റെ ദുഃഖം വിവരിക്കുന്ന ഈ അനശ്വരബംഗാളിസാഹിത്യകൃതി ഒരുപ്രാവശ്യമെങ്കിലുമൊന്നു് നേരിട്ടു് വായിച്ചുനോക്കിയാലേ ഈ കീടങ്ങളു് അനാഘ്രാതയായ ലക്ഷദ്ദ്വീപിലെന്താണു് ചെയ്യുന്നതെന്നു് ഏകദേശമെങ്കിലുമൊന്നു് മനസ്സിലാക്കാ൯കഴിയൂ.

Written and first published on: 26 June 2021

 

 

 

 

 

633. പെട്രോളു്വില പാക്കിസ്ഥാനിലു് അമ്പതും ഇന്ത്യയിലു് നൂറുമാണെങ്കിലു് മോദിയും ബീജേപ്പീയും അതിനെ ശത്രുരാജ്യമെന്നുവിളിക്കുന്നതിലു് അത്ഭുതമില്ല

633

പെട്രോളു്വില പാക്കിസ്ഥാനിലു് അമ്പതും ഇന്ത്യയിലു് നൂറുമാണെങ്കിലു് മോദിയും ബീജേപ്പീയും അതിനെ ശത്രുരാജ്യമെന്നുവിളിക്കുന്നതിലു് അത്ഭുതമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Terry McGraw. Graphics: Adobe SP.


1

പെട്രോളു്വില പാക്കിസ്ഥാനിലു് അമ്പതും ഇന്ത്യയിലു് നൂറുമാണെങ്കിലു് മോദിയും ബീജേപ്പീയും അതിനെ ശത്രുരാജ്യമെന്നുവിളിക്കുന്നതിലു് അത്ഭുതമില്ല. പാക്കിസ്ഥാനാണോ നരേന്ദ്രമോദിയും ബീജേപ്പീയുമാണോ ഇന്ത്യയുടെ ശത്രുവെന്നതിലേ ജനങ്ങളു്ക്കു് സംശയമുള്ളൂ. ലിറ്ററിനു് പതിനഞു്ചിലു്ത്താഴെ രൂപമാത്രം പെട്രോളിനു് വിലയുള്ള രാജ്യങ്ങളു് പെട്രോളുലു്പ്പാദക രാജ്യങ്ങളാണെന്നു് വേണമെങ്കിലു്പ്പറയാം. പക്ഷേ ഇന്ത്യയും ഒരു പെട്രോളു് ഉലു്പ്പാദകരാജ്യമാണല്ലോ. ബോംബേ ഹൈയ്യിലു്പ്പിന്നെ എന്താണുനടക്കുന്നതു്- ആഴക്കടലിലു്നിന്നു് പെട്രോളൂറ്റലല്ലേ? ആ പെട്രോളെവിടെ, അതു് റിലയ൯സ്സു് പെട്രോളിയത്തിനു് കുഴിച്ചെടുക്കാനവകാശംനലു്കിയിരിക്കയല്ലേ? ആസ്സാമിലെ ഡിഗു്ബോയിയിലു്നിന്നും എത്രയോ വ൪ഷമായി പെട്രോളു് കുഴിച്ചെടുക്കുണു്ടല്ലോ. ആസ്സാമിലും ഗുജറാത്തിലും ബോംബെയിലുംമാത്രമല്ല കൃഷു്ണാനദിയുടെയും ഗോദാവരീനദിയുടെയും തടങ്ങളിലുമെല്ലാം നിറയെ പെട്രോളുണു്ടു്. ആസ്സാമിലും ഗുജറാത്തിലുമുള്ളതി൯റ്റെ ഇരട്ടിയോളം അസംസ്സു്കൃതപെട്രോളു് മഹാരാഷ്ട്രയും രാജസ്ഥാനും മധ്യപ്പ്രദേശ്ശുമടങ്ങുന്ന പടിഞ്ഞാറ൯കടലോരത്തുണു്ടു്. തൊട്ടുപുറകിലു്ത്തന്നെ തമിഴു്നാടും ആന്ധ്രയും നാഗാലാ൯ഡും അരുണാചലു്പ്പ്രദേശ്ശുമുണു്ടു്. ഈ പെട്രോളുള്ളിടത്തെല്ലാം നാച്യുറലു് ഗ്യാസ്സുമുണു്ടു്, അതായതു് പ്രകൃതിവാതകവുമുണു്ടു്. അപ്പോളു് ഇന്ത്യയുടെ കടലിലും കരയിലുംനിന്നുള്ള ഇന്ത്യയുടെ പെട്രോളെവിടെ? അതിനെങ്ങനെ ഈവിലവന്നു? അതു് വിദേശരാജ്യങ്ങളിലു്നിന്നും ഇറക്കുമതിചെയ്യുന്ന പെട്രോളല്ലല്ലോ? 604 ദശലക്ഷം മെട്രിക്കു്ടണ്ണു് ക്രൂഡു് പെട്രോളിയവും 1290 ബില്യണു് ക്യൂബിക്കു്മീറ്റ൪ പ്രകൃതിവാതകവുംവരുന്ന ഈ ശേഖരം ഭാവിതലമുറയുടെ ആവശ്യത്തിനുവേണു്ടി റിസ൪വ്വായി നി൪ത്തിയിരിക്കുകയാണെങ്കിലു് അതുനമുക്കുമനസ്സിലാക്കാം, പക്ഷേ അതു് കുഴിച്ചെടുക്കുന്നുണു്ടല്ലോ!

2

അപ്രതീക്ഷിതമായി നേരിട്ടേക്കാവുന്ന ഉപയോഗത്തിനായി മംഗലാപുരത്തും വിശാഖപ്പട്ടണത്തും കേരളത്തിലെ പാടൂരുമായി മണ്ണിനടിയിലുള്ള മൂന്നു് അണു്ഡ൪ഗ്രൗണു്ടു് ടാങ്കുകളിലു് സൂക്ഷിച്ചിട്ടുള്ള കരുതലു്ശേഖരം വെറും പത്തുദിവസത്തേക്കേ വരൂവെന്നതു് ആരെയും ഭയപ്പെടുത്തുന്നതാണു്. എപ്പോളു്വേണമെങ്കിലും കുഴിച്ചെടുക്കത്തക്കതായി ഒരുക്കിയിട്ടിട്ടുണു്ടെന്നു് ഗവണു്മെ൯റ്റവകാശപ്പെടുന്ന എണ്ണപ്പാടങ്ങളും വിദേശരാജ്യങ്ങളിലു് വിലയു്ക്കുവാങ്ങി ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുണു്ടെന്നു് ഗവണു്മെ൯റ്റുപറയുന്ന കുഞ്ഞുശേഖരങ്ങളും ചേ൪ന്നാലു്പ്പോലുമതു് അന്താരാഷ്ട്രനിയമങ്ങളു്പ്രകാരം സൂക്ഷിക്കേണു്ടതിലുംതാഴെ വെറും എണു്പത്തേഴുദിവസത്തേക്കേവരൂ- അതിലൊന്നു് കുഴിച്ചെടുക്കപ്പെടുകയുംവേണം, മറ്റേതു് ഗതാഗതംനടത്തപ്പെടുകയുംവേണം, രണു്ടായാലും സംസു്ക്കരിക്കപ്പെടുകയുംവേണം.

ഇന്ത്യയിലു് ഉലു്പ്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വിലയുമായി വിദേശത്തുനിന്നും ഇറക്കുമതിചെയ്യപ്പെടുന്ന എണ്ണയുടെ വില ബാല൯സ്സുചെയ്യിക്കുന്നതിലു് വളരെ ഗുരുതരമായ വീഴു്ച്ചയും റിലയ൯സ്സുപോലുള്ള കോ൪പ്പറേറ്റു് എണ്ണക്കമ്പനികളോടു് വലിയ പക്ഷപാതിത്വവും കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റുകാണിച്ചു് ആപ്പാ൪ട്ടിയുടെ സ്വന്തം കരുതലു് ധനശേഖരങ്ങളിലു് വമ്പിച്ച വള൪ച്ചയുണു്ടാക്കിയെന്നുതന്നെയാണു് അവ൪ ഇന്ത്യയുടെ ഭരണമേറ്റെടുത്തതിനുശേഷമുള്ള കുതിക്കുന്ന എണ്ണവിലകളു് തെളിയിക്കുന്നതു്. അക്കൂട്ടത്തിലു് അതി൯റ്റെ നികുതിയായീടാക്കുന്ന ഭീമ൯തുകകളിലൊരുഭാഗം കേരളംപോലുള്ള എതി൪പ്പുസംസ്ഥാനങ്ങളു്ക്കുകൊടുത്തു് വരുതിയിലാക്കിയിട്ടു് കേന്ദ്രത്തിനുകിട്ടുന്നതു് ലോകത്തെ പടുകൂറ്റ൯പ്രതിമകളു് നി൪മ്മിക്കുന്നതുപോലുള്ള ആഭാസ്സവും അപഹാസ്യവുമായ ധൂ൪ത്തുകളു്ക്കുമുപയോഗിക്കുന്നു. ജനങ്ങളെച്ചൂഷണംചെയ്യുന്നതി൯റ്റെ സുഖംകയറിയ ഒരുത്ത൯ അതുപിന്നെനി൪ത്താ൯ ഒരുസാദ്ധ്യതയുമില്ല.

Written and first published on: 26 June 2021



 

 

Monday, 21 June 2021

632. ഭയഭീതമായ ബാല്യംസമ്മാനിച്ചു് ഒരു തലമുറയെത്തക൪ത്തു് കേരളത്തിലെ മാധ്യമങ്ങളും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളും

632

ഭയഭീതമായ ബാല്യംസമ്മാനിച്ചു് ഒരു തലമുറയെത്തക൪ത്തു് കേരളത്തിലെ മാധ്യമങ്ങളും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By AmberMB. Graphics: Adobe SP.


1

നാളെ നിലനിലു്ക്കുമോ ഇല്ലയോയെന്നു് ഉറപ്പില്ലാതാവുമ്പോളു് ഒരു സമൂഹം ആദ്യം ഉറപ്പുവരുത്തുന്നതു് കുട്ടികളുടെ നിലനിലു്പ്പാണു്- അവ൪ ശാരീരികമായി കേടുപാടുകളില്ലാതെയിരിക്കുമെന്നും മാനസികമായി ഭയഭീതരാകില്ലെന്നും. അവ൪ നിലനിലു്ക്കുമെങ്കിലു് അവരിലൂടെ സമൂഹം നിലനിന്നുകൊള്ളും, മനുഷ്യരാശി പ്രയാണം തുട൪ന്നുകൊള്ളും. പ്ലേഗി൯റ്റെയും മസൂരിയുടെയും കാലംമുതലു് ലോകസമൂഹമിതു് ചെയു്തുവരുന്നതാണു്. ഈ രോഗങ്ങളു്പട൪ന്നു് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിരുന്നകാലത്തും സമൂഹം നിലനിന്നതു് കുട്ടികളുടെകാര്യത്തിലെടുത്ത കരുതലു്കൊണു്ടാണു്. അവ൪ ശാരീരികമായി സുരക്ഷിതരാണെന്നും മാനസികമായി ഭയഭീതരാകുന്നില്ലെന്നും ഉറപ്പുവരുത്തി. രോഗസംക്രമണംകൂടിയതും അതിവേഗത്തിലായതും പിടികൂടിയാലു് മരണപ്പെടുമെന്നുറപ്പുള്ളതുമായ മാരികളായിരുന്നു അതുരണു്ടും- അന്നു്. ഇടയു്ക്കിടയു്ക്കു് അവയുടെ ചക്രങ്ങളു് ലോകത്തെക്കറങ്ങി കടന്നുപോയു്ക്കൊണു്ടേയിരുന്നു. ഇപ്പോളു് ലോകരാജ്യങ്ങളിലു് കൊറോണാപടരുമ്പോളു് കുട്ടികളുടെകാര്യത്തിലുള്ള ആ കരുതലു് ഇന്ത്യപോലുള്ള രാജ്യങ്ങളും കേരളംപോലുള്ള സംസ്ഥാനങ്ങളും എടുക്കുന്നുണു്ടോയെന്നുചോദിച്ചാലു് ഇല്ലായെന്നാണുത്തരം. തികച്ചും അരക്ഷിതവും ഭീതിനിറഞ്ഞതുമായ ഒരന്തരീക്ഷമാണു് ഗവണു്മെ൯റ്റും മാധ്യമങ്ങളുമെല്ലാമടങ്ങുന്ന ഭരണവ്യവസ്ഥ കുട്ടികളു്ക്കു് ഉണു്ടാക്കിനലു്കിയിരിക്കുന്നതു്.


2

ഒരച്ഛ൯ കൊറോണാവന്നുമരിക്കുമ്പോളു് ഒരു കുട്ടി അനാഥനാവുന്നു. അവ൯റ്റെ ജീവിതം അന്നുമുതലു് അന്യരുടെ ദാസ്യത്തിലാണു്. ഒരാളുടെ മടിയിലിരുന്ന അവ൯ ഇപ്പോളെവിടെയോ മണ്ണുപൊടിയുംപുരണു്ടു് കിടക്കുകയാണു്- അങ്ങനെ അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണം ഏതോ വിദേശകണു്സ്സളു്ട്ട൯സ്സികളു്ക്കും സംഘടനകളു്ക്കും പണമുണു്ടാക്കിക്കൊടുക്കാനായി കേന്ദ്രഗവണു്മെ൯റ്റും സംസ്ഥാനഗവണു്മെ൯റ്റും ഏറ്റെടുക്കുമെന്നു് രാഷ്ട്രീയമൈലേജിനുവേണു്ടി രണു്ടുഗവണു്മെ൯റ്റുകളിലെയും രാഷ്ട്രീയചട്ടുകനായകങ്ങളു് ഇടയു്ക്കിടയു്ക്കെണീറ്റുനിന്നു് പറഞ്ഞുകൊണു്ടിരിക്കുന്നുണു്ടെങ്കിലും. ഒരു രണു്ടാനച്ഛ൯ കടന്നുവരുകയാണെങ്കിലു് അതോടെയവ൯റ്റെ ജീവിതം നരകമായി. പക്ഷേ അങ്ങനെയൊരാളു് കടന്നുവന്നില്ലെങ്കിലു് അന്നുമുതലാക്കുടുംബം പട്ടിണിയിലുമായി. അങ്ങനെയെത്രയോ കുടുംബം കേരളത്തിലു് ആത്മഹത്യചെയു്തുകൊണു്ടിരിക്കുന്നു- ഭരണാധിപ൯മാ൪ പണു്ടു് കോളേജിലു്പ്പഠിച്ചകാലത്തു് വടിവാളുകളുടെയും ഊരിപ്പിടിച്ച കത്തികളുടെയും ഇടയിലൂടെനടന്നെന്നു് വീരസ്യവും പോഴത്തവും പറഞ്ഞുകൊണു്ടിരിക്കുമ്പോളു്ത്തന്നെ! പെണു്കുഞ്ഞുങ്ങളുടെയും കാര്യമതേ- അവരുടെ ജീവിതം കൂടുതലു് നരകമാവുന്നു. അമ്മപോയി അതോടെയൊരു രണു്ടാനമ്മവരുമ്പോഴുമതേ- പണു്ടത്തേതിലു്നിന്നുവ്യത്യസു്തമായി ഇപ്പോളു് രണു്ടാനച്ഛ൯മാരും രണു്ടാനമ്മമാരും എപ്പോളു്വേണമെങ്കിലും കടന്നുവരുകയുംചെയ്യുന്നുമുണു്ടു്.

3

ഇതിലു് ഏറ്റവും ഭയജനകമായ വസു്തുത ഇതിലു് ഏതും എപ്പോളു്വേണമെങ്കിലും സംഭവിക്കാം, ഇതിലു് ഏതു് അവസ്ഥയിലേക്കുവേണമെങ്കിലും തങ്ങളു് ഇപ്പോളു് എപ്പോളു്വേണമെങ്കിലും എടുത്തു് എറിയപ്പെടാം, എന്നു് ഇപ്പോളു് ആ കുഞ്ഞുങ്ങളു്ക്കറിയുകയുംചെയ്യാം. പണു്ടവ൪ക്കതറിയില്ലായിരുന്നു, അനുഭവിച്ചുതുടങ്ങുമ്പോഴേ അറിഞ്ഞിരുന്നുള്ളൂ. ആ ഭീതിയാണു് അവരുടെ കണ്ണുകളിലിപ്പോളു് എവിടെനോക്കിയാലും കാണുന്നതു്, അതുകൊണു്ടാണു് ഒരുവീട്ടിലു്നിന്നും കുട്ടികളുടെ ശബ്ദമിപ്പോളു് പഴയപോലെ കേളു്ക്കാത്തതു്, അവരെ പുറത്തു് കളിക്കാനൊന്നുംകാണാത്തതു്, അവ൪ പതിഞ്ഞ ശബ്ദത്തിലു്മാത്രം സംസാരിക്കുന്നതു്- കേരളത്തെസ്സംബന്ധിച്ചിടത്തോളം മലയാളമനോരമ മാതൃഭൂമി ഏഷ്യാനെറ്റു് എന്നിങ്ങനെയുള്ള മാധ്യമങ്ങളും പിണറായിവിജയ൯ മുഖ്യമന്ത്രിയായി ഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇവരുടെ തണലിലും നിഴലിലുമുറങ്ങുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കൊടുംകുറ്റവാളികളുംപട൪ത്തിയ ഭീതി! ശരീരം തളരുമ്പോഴല്ല മനസ്സുതളരുമ്പോഴാണു് ജീവിതംതകരുന്നതു്. ഇവ൪ക്കുഭരിക്കാനായി ഒരു ഭയന്നതലമുറയെ സൃഷ്ടിച്ച ഈ കൊടുംപാപികളു് അടുത്തു് ഇവരുടെ മക്കളു്ക്കും മരുമക്കളു്ക്കും ഭരിക്കാനായി ഒരു തള൪ന്നതലമുറയെ സൃഷ്ടിക്കുകയാണു്.


4

കഴിഞ്ഞ മൂന്നുദശാബ്ദക്കാലമായി മൂന്നുവയസ്സുമുതലു്തന്നെ കുട്ടികളുടെ ജീവിതത്തിലും മനോമണ്ഡലത്തിലുമുള്ളതാണു് സു്ക്കൂളും സു്ക്കൂളിലേക്കുള്ള യാത്രയും കൂട്ടുകാരും ക്ലാസ്സും അധ്യാപകരും. അതായതു്, മൂന്നുവയസ്സുമുതലു് സമൂഹത്തി൯റ്റെ ഒരു ക്രോസ്സു്-സെക്ഷ൯കണു്ടു് അതുമായി പരിചയിച്ചു് അതിനനുരൂപമായരീതിയിലു് സ്വന്തം കാഴു്ച്ചപ്പാടുകളും നിലപാടുകളും ജീവിതവും ക്രമീകരിച്ചും, വീട്ടിലു്ക്കാണാ൯കിട്ടാതെ ആദ്യമായിക്കാണുന്ന ആ സാമൂഹ്യമണ്ഡലത്തിലു് അടിയും പിച്ചും നുള്ളും തള്ളിയിടലും ചവിട്ടുംകിട്ടാതെ നിലനിലു്ക്കാ൯ വളരെ വിട്ടുവീഴു്ച്ചകളു് മറ്റുള്ളവരോടുചെയ്യുന്നതു് ശീലിച്ചും, തികഞ്ഞ സാമൂഹ്യജീവികളും സമൂഹോലു്പ്പന്നങ്ങളുമായാണവ൪ വള൪ന്നുവന്നിരുന്നതു്. രാവിലെ കുളിപ്പിച്ചു് മുടിയുംചീകിയൊരുക്കി പൊട്ടുംതൊടുവിച്ചു് ഒരു പൂവുംവെച്ചുകൊടുത്തു് നല്ലവസു്ത്രമൊക്കെദ്ധരിപ്പിച്ചു് സുന്ദരികളും സുന്ദര൯മാരുമായി സു്ക്കൂളിലേക്കുപറഞ്ഞുവിടുന്ന കുട്ടികളു് വൈകിട്ടു് അലങ്കോലമായി മുട്ടുംമുറിഞ്ഞു് വന്നുകയറുമ്പോളു് പുറത്തു് ആ സമൂഹത്തിലു് എന്തൊക്കെയാണുനടക്കുന്നതെന്നു് നമ്മളറിഞ്ഞിരുന്നു. ഒരു വിദേശയാക്രമണമടക്കം എന്തുപ്രതിസന്ധി രാഷ്ട്രംനേരിട്ടാലും അതിനെയതിജീവിക്കാനുള്ള പരിശീലനമാണു് നമ്മുടെ കുട്ടികളു്ക്കു് ആ കിട്ടുന്നതെന്നു് നമ്മളു് രഹസ്യമായി സന്തോഷിച്ചിരുന്നു

മുതി൪ന്നകുട്ടികളാകട്ടേ വീട്ടുകാരോടുപറയാ൯പറ്റാത്ത മാനസ്സികപ്പ്രശു്നങ്ങളു് കൂട്ടുകാരോടും അധ്യാപക൯മാരോടും അധ്യാപികമാരോടും പറഞ്ഞുമാണു് വലിയ മാനസ്സികത്തക൪ച്ചകളില്ലാതെ കഴിഞ്ഞുവന്നിരുന്നതു്. എപ്പോഴും തങ്ങളുടെ മുഖത്തുനോക്കിക്കൊണു്ടിരിക്കുന്ന ആ അരുമകളുടെ മുഖത്തെ ഓരോന്നുപറയുമ്പോഴുള്ള ഓരോ ഭാവമാറ്റവും വായിച്ചറിയാനും അതെന്തുകൊണു്ടായിരുന്നുവെന്നു് ചോദിച്ചറിയാനും അച്ഛനമ്മമാരേക്കാളു് ആ അധ്യാപക൯മാരും അധ്യാപികമാരും മിടുക്ക൯മാരും മിടുക്കികളുമായിരുന്നു. ആ യഥാ൪ത്ഥരക്ഷാക൪ത്തൃസാന്നിദ്ധ്യം ഒറ്റയടിക്കുക്കുനഷ്ടപ്പെട്ട കുട്ടികളുടെ ഒരു തലമുറയാണിന്നു് വീട്ടിനുപുറത്തിറങ്ങാതെ കേരളത്തിലു് വള൪ന്നുവരുന്നതെന്നതു് മാധ്യമങ്ങളെയും ഗവണു്മെ൯റ്റിനെയും രാഷ്ട്രീയപ്പാ൪ട്ടികളെയുമൊഴിച്ചു് വിവേകമുള്ള ഏതൊരു പൗരനെയും ഭയപ്പെടുത്തുന്നു, ആശങ്കാകുലരാക്കുന്നു.

5

2019മുതലു് ആ ക്രോസ്സു്-സെക്ഷനും ആ സാമൂഹ്യജീവിതവും ആ മാനസികസ്സ്വഭാവരൂപീകരണവും കുട്ടികളുടെലോകത്തുനിന്നും പെട്ടെന്നപ്പ്രത്യക്ഷമായി. അവ൪ വീട്ടിനകത്തിരിപ്പായി. നമ്മളേറ്റവുംകൂടുതലു് സമയം കാണുന്നയാളെയാണല്ലോ കുട്ടിക്കാലംമുതലേ നമ്മളനുകരിക്കുന്നതു്! കുട്ടികളേറ്റവുംകൂടുതലു് സമയം കണു്ടിരുന്നതു്, ഏറ്റവുംകൂടുതലു് സമയം നോക്കിക്കൊണു്ടിരുന്നിരുന്നതു്, സ്വന്തമച്ഛ൯റ്റെയുമമ്മയുടെയും മുഖങ്ങളാണോ മണിക്കൂറുകളു് നോക്കികൊണു്ടിരുന്ന അധ്യാപക൯മാരുടെയും അധ്യാപികമാരുടെയും മുഖങ്ങളാണോ, കൂടുതലനുകരിക്കുന്നതു് അവരെയാണോ അച്ഛനെയുമമ്മയെയുമാണോയെന്നു്, എടുത്തുപറയേണു്ടതുതന്നെയില്ല. പെട്ടെന്നതുമാറി. വീട്ടിലെ കലഹങ്ങളു് ഇപ്പോഴാണു് കുട്ടികളു് ശരിയായിട്ടുകാണുന്നതു്. പക്ഷേ അതുചെന്നുപറയാനും സങ്കടപ്പെടാനും ഇപ്പോളാരുമില്ല. സംസാരംതന്നെ അപ്രത്യക്ഷമായി. ആരെങ്കിലുംവന്നു് സംസാരിച്ചെങ്കിലെന്നാഗ്രഹിച്ചാണു്- മോളെന്തിനിവിടെ നിലു്ക്കുന്നുവെന്നു് ചോദിച്ചാലുംമതി, അത്രയെങ്കിലുമായി!- ജന്നലിലൂടെകാണുന്ന ആ കുഞ്ഞുമുഖങ്ങളു് അവിടെവന്നുനിലു്ക്കുന്നതു്, പക്ഷേ എന്തുചെയ്യാം, വഴിയിലൂടെ കടന്നുപോയ ആ അവസാനത്തെയാളും എന്തോ കൊടുംഭാരം വഹിക്കുന്നപോലെ അവരെത്തിരിഞ്ഞൊന്നുനോക്കുകയോ കൈയ്യെടുത്തുവീശിക്കാണിക്കുകയോപോലും ചെയ്യാതെ തൊഴിലുനശിച്ചതി൯റ്റെയും കുടുംബം പട്ടിണിയായതി൯റ്റെയും സ്വന്തം മനോവിഷമങ്ങളുംപേറി തലയുംതാഴു്ത്തി നടന്നുപോവുകയാണുചെയു്തതു്. അവ൪ കാണുന്നവരെല്ലാം അങ്ങനെതന്നെയാണു്. സന്തോഷമുള്ള ആരുമില്ല- സന്ധ്യക്കു് ടീവീയിലു്ക്കാണുന്ന കുറേ വികൃതരാഷ്ട്രീയജീവികളല്ലാതെ. സംസാരമെന്ന ഫാക്കലു്റ്റിതന്നെ പതറുന്നു. ചാറ്റ൪ബോകു്സ്സുകളായിരുന്ന കുട്ടികളൊക്കെയിപ്പോളു് നിശബ്ദമാണു്, ഉള്ളിലെന്തോ പുകയുന്നുമുണു്ടു്. വിക്കുള്ള കുട്ടികളുടെയെണ്ണം കൂടിക്കൊണു്ടിരിക്കുകയാണെന്നു് രാഷ്ട്രീയപാതകികളായ നമ്മളറിയുന്നില്ല. അച്ഛനുമമ്മയുമൊക്കെ എത്രവിരസജീവികളാണെന്നു് സു്ക്കൂളുനഷ്ടപ്പെട്ടപ്പോളു് കുട്ടികളു് ആദ്യമായി തിരിച്ചറിഞ്ഞു. ഇതി൯റ്റെ ഭവിഷ്യത്തുകളു് ഓരോ വീട്ടിലും നമ്മളിപ്പോളു് അനുഭവിച്ചുതുടങ്ങിയിരിക്കുകയാണെന്നു് രാത്രി പാത്രംമുട്ടിയാലും സന്ധ്യക്കു് റ്റീവീപ്പ്രസംഗംനടത്തിയാലും കൊറോണാപോകുമെന്നു് ഇളകിമറിഞ്ഞാനന്ദംവഴിഞ്ഞുനടക്കുന്ന നമ്മളറിയുന്നില്ല.


6

2600 കൊല്ലങ്ങളു്ക്കുമുമ്പു്, ബി. സി. ആറാംനൂറ്റാണു്ടിലു്, കുട്ടികളു് അധ്യാപക൯റ്റെ വീട്ടിലു്പ്പോയി ദാസ്യവേലചെയു്തു് അയാളു് അയാളു്ക്കിഷ്ടമുള്ളവരെമാത്രം അയാളു്ക്കിഷ്ടമുള്ളതുമാത്രം പഠിപ്പിക്കുന്ന ഗുരുകുലസമ്പ്രദായമവസാനിപ്പിച്ചു് അധ്യാപകരെല്ലാം ഒരിടത്തുവരുകയും വിദ്യാ൪ത്ഥികളു് അവിടെച്ചെല്ലുകയും മു൯കൂട്ടിനിശ്ചയിക്കപ്പെട്ട ഒരു സിലബസ്സിനനുസരിച്ചു് വിദ്യാഭ്യാസംനടക്കുകയും ചെയ്യുന്ന അക്കാദമിയെന്ന ടൃൂട്ടോറിയലാരംഭിച്ചു് ഗ്രീസ്സിലു് പ്ലേറ്റോയെന്ന സമ്പന്നപ്രഭുപുത്ര൯ ലോകത്തെ മാറ്റിമറിച്ച അക്കാദമിക്കു് വിദ്യാഭ്യാസസമ്പ്രദായത്തിനു് തുടക്കംകുറിച്ചു. രണു്ടായിരത്തറുന്നൂറുകൊല്ലം ലോകത്തി൯റ്റെ സകലമാറ്റങ്ങളു്ക്കും കാരണമായ ആ അക്കാദമിക്കു് വിദ്യാഭ്യാസസമ്പ്രദായമാണിപ്പോളു് തക൪ന്നുകൊണു്ടിരിക്കുന്നതു്. നമ്മളു് ആ അപകടത്തെക്കുറിച്ചുള്ള ലേഖനങ്ങളോ വീഡിയോപ്പരിപാടികളോ കാണാത്തതെന്തു്? എസ്സു്. എഫു്. ഐ.പോലുള്ള വിദ്യാ൪ത്ഥിസംഘടനകളോ ഡീ.വൈ.എഫു്.ഐ.പോലുള്ള യുവജനസംഘടനകളോ കെ.ജി.ടി.ഏ.യും ഏ.കെ.പി.സി.ടി.
ടി.ഏ.യുംപോലുള്ള അധ്യാപകസംഘടനകളോ കേരളശാസു്ത്രസാഹിത്യപരിഷത്തുപോലുള്ള ജനകീയശാസു്ത്രസംഘടനകളോ പുരോഗമനകലാസാഹിത്യസംഘംപോലുള്ള സാമൂഹ്യസാഹിത്യസംഘടനകളോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള രാഷ്ട്രീയപ്പാ൪ട്ടികളോ പിണറായി വിജയ൯പോലുള്ള മുഖ്യമന്ത്രിമാരോ ഏഷ്യാനെറ്റും മലയാളമനോരമയും മാതൃഭൂമിയുംപോലുള്ള മാധ്യമങ്ങളോ അതിനെക്കുറിച്ചു് എഴുതുന്നതു് കാണുകയോ പ്രസംഗിക്കുന്നതോ ച൪ച്ചസംഘടിപ്പിക്കുന്നതോ കേളു്ക്കുകയോ ചെയ്യാത്തതെന്തുകൊണു്ടു്?

7

ഈ തമസ്സി൯റ്റെ ശക്തികളു് ആ വന്നണഞ്ഞുകൊണു്ടിരിക്കുന്ന അന്ധകാരത്തിനകത്തുനിന്നും ഭരണാധികാരത്തി൯റ്റെ ബീഭത്സവസു്തുക്കളു് കോരിയെടുക്കാ൯ കാത്തിരിക്കുകയാണു്, അനെയറോബിക്കു് ബാക്ടീരിയകളായ പുഴുക്കളു്ക്കു് കാ൪ബ്ബണു് ഡൈയോകു്സ്സൈഡുപോലെ ആ അന്ധകാരമവ൪ക്കാവശ്യമാണു്, അതുകൊണു്ടവ൪ മിണു്ടാതിരിക്കുകയാണു്. രാഷ്ട്രീയ-മതാന്ധതയും അധികാരമദവുംകൂടി തല്ലിക്കെടുത്തിയ ആ ഏകാന്തദീപം മറഞ്ഞപ്പോഴാണു് ലോകത്താദ്യമായി ചരിത്രത്തിലു് രേഖപ്പെടുത്തപ്പെട്ട കൂരിരുട്ടുപരന്നതു്. അക്കാലത്തിലാണു് ഇരുട്ടി൯റ്റെ സ൪പ്പസന്തതികളു് ക്രിസ്സു്തുവിനെ തൂക്കിക്കൊല്ലുന്നതുമുതലു് സാവോനരോളയെ ചുട്ടുകൊല്ലുന്നതുവരെയുള്ള ക്രൂരകൃത്യങ്ങളെല്ലാം ഭരണംപിടിക്കുന്നതിനും ഉള്ളഭരണം നിലനി൪ത്തുന്നതിനുംവേണു്ടിച്ചെയു്തതു്- ഈ വളരെയടുത്തകാലത്തു് പതിനാറാംനൂറ്റാണു്ടി൯റ്റെ തുടക്കംവരെയും. അന്ധകാരയുഗങ്ങളെന്നാണു് നമ്മളു് ആ അഭിശപു്തകാലത്തെ വിളിക്കുന്നതുതന്നെ. അതിലേക്കാണിവരീ കുട്ടികളെക്കൊണു്ടുപോകുന്നതു്- നമ്മളതിനെ തടയാതിരിക്കുന്നിടത്തോളം. പക്ഷേ നമ്മളാണെങ്കിലവ൯മാരുടെ റ്റീവീക്കൊണാരണമടിയുംകേട്ടുകൊണു്ടു് മദൃശാലകളെങ്കിലും തുറക്കുമെന്ന ആനുകൂല്യം പ്രഖ്യാപിക്കുമോയെന്നുനോക്കി സമ്പൂ൪ണ്ണ ലോക്കു്-ഔട്ടിനകത്തു് മതിമറന്നിരിക്കുകയാണു്. ഭരണാധികാരികളു് ജനങ്ങളെ എങ്ങനെ എന്തിലേക്കാണുകൊണു്ടുപോകുന്നതെന്ന ക്രിസ്സു്തുവി൯റ്റെ കുന്നി൯മുകളു്പ്പ്രസംഗവും സാവോനരോളയുടെ തെരുവുമൈതാനപ്പ്രസംഗവും വായിക്കേണു്ടയാളുകളു് പിണറായി വിജയ൯റ്റെ റ്റീവീപ്പ്രസംഗവുംകേട്ടുകൊണു്ടിരിക്കുകയാണു്!


കൊറോണാകാരണം സു്ക്കൂളുംപൂട്ടി നാടുംപൂട്ടി വീട്ടിനകത്തുകുടുങ്ങിയ കുട്ടികളെ റ്റീവീക്കമ്പനികളു് കാണിച്ചുകൊണു്ടിരിക്കുന്നതു് അനുകരണയോഗ്യമായ മുഖങ്ങളോ?

8

ഇങ്ങനെ കൊറോണാകാരണം സു്ക്കൂളുംപൂട്ടി നാടുംപൂട്ടി വീട്ടിനകത്തുകുടുങ്ങി സദാസമയവും വീട്ടിനകത്തുകിട്ടി ടീവീയിലു് നോക്കിക്കൊണു്ടിരിക്കുന്ന കുട്ടികളെ ഈ മാധ്യമങ്ങളും ഈ ഗവണു്മെ൯റ്റും ഈ രാഷ്ട്രീയപ്പാ൪ട്ടികളും കാണിച്ചുകൊണു്ടിരിക്കുന്നതു് എന്താണെന്നുള്ളതും എങ്ങനെയുള്ളവരുടെ മുഖങ്ങളാണെന്നുള്ളതും വളരെ പ്രസക്തമാണു്, അതു് ആ൪ക്കുമൊരു പ്രശു്നമല്ലെങ്കിലും ഈ കുട്ടികളു്ക്കും അവരിലൂടെ രൂപംകൊള്ളാ൯പോകുന്ന അടുത്ത തലമുറയു്ക്കും അതൊരു വലിയപ്രശു്നമാണു്. ഇന്നു് ഏറ്റവുംകൂടുതലു് സമയം കുട്ടികളു് ടീവീയിലു്ക്കാണുന്ന മുഖങ്ങളെ അവ൪ അനുകരിക്കുകയാണെങ്കിലു്- കുട്ടികളാണെങ്കിലു് അനുകരിക്കുമെന്നുറപ്പാണു്- ജഡു്ജിമാരെ വിലയു്ക്കെടുത്തു് അനുകൂലവിധികളു് സമ്പാദിക്കാ൯ കഴിയാത്തിടത്തോളംകാലം അവരെല്ലാം ജയിലിലാകുമെന്നുറപ്പാണു്. അതുകൊണു്ടാണു് നമ്മളിലു് എല്ലാവരെയുമല്ലെങ്കിലും നമ്മളിലു് കുറേപ്പേരുടെയെങ്കിലും വലിയൊരുപ്രശു്നംകൂടിയായിതു് മാറുന്നതു്.

9

കേരളത്തിലടുത്തകാലത്തായി ഏറ്റവുംകൂടുതലു് ജനങ്ങളെ ഭയപ്പെടുത്തുന്നതും സ്വസ്ഥതനശിപ്പിക്കുന്നതും മയക്കുമരുന്നുകച്ചവടം, സു്ത്രീപീഢനം, ബാലികാപീഢനം, ലൈംഗികകൊലപാതകം, സംഘംചേ൪ന്നാക്രമിച്ചു് ഏറ്റവും കിരാതവും ക്രൂരവുമായി വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തലു്, വിദേശരാജ്യങ്ങളിലു്നിന്നും സ്വ൪ണ്ണവും വൈഡൂര്യവുംമറ്റും കള്ളക്കടത്തുനടത്തലു്, സ൪ക്കാ൪സ്ഥാപനങ്ങളിലു്നിന്നും സഹകരണസംഘങ്ങളിലു്നിന്നും ഗവണു്മെ൯റ്റുട്രഷറിയിലു്നിന്നും ഉന്നത൯മാ൪തന്നെ നാനാവഴിയിലു് പണംകടത്തലു്, പലരീതിയിലുള്ള അഴിമതി, കനത്ത കൈക്കൂലി, നിയമവും യോഗ്യതയും അ൪ഹതയുംനോക്കാതെ പണംവാങ്ങിയും ബന്ധുക്കളു്ക്കും അനധികൃതനിയമനം, പി൯വാതിലു്നിയമനം, പുറംവാതിലു്നിയമനം, നിയമസഭാംഗങ്ങളുംമറ്റുമായ ജനപ്പ്രതിനിധികളുടെ അക്രമങ്ങളും ക്രിമിനലു്ക്കുറ്റകൃത്യങ്ങളും പൊതുമുതലു്നശീകരണവും, എന്നിങ്ങനെ എണ്ണിയാലു്ത്തീരാത്ത അവിഹിതയനിഷ്ടസംഭവങ്ങളുടെ വാ൪ത്തകളാണു്. ഇതുമായി ബന്ധപ്പെട്ടു് കോണു്ഗ്രസ്സു്, ബീജേപ്പീ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ. എന്നിങ്ങനെ എല്ലാ രാഷ്ട്രീയപ്പാ൪ട്ടികളെക്കുറിച്ചും വാ൪ത്തകളും കേസ്സുകളും വന്നിട്ടുണു്ടു്, വരുന്നുണു്ടു്. പ്രതിദിനം ഡസ്സ൯കണക്കിനു് ഇവ കേരളത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നു. ഈ നാടും ഈ സമൂഹവും ഒട്ടും സുരക്ഷിതമല്ല, തങ്ങളു്ക്കു് ഒട്ടും ജീവിക്കാ൯പറ്റിയതല്ല, എന്നൊരു സന്ദേശമാണിതു് പത്രംവായിച്ചില്ലെങ്കിലു്പ്പോലും സദാ റ്റീവീകാണുന്ന കുട്ടികളു്ക്കുനലു്കുന്നതു്. അവരുടെ കുഞ്ഞുമനസ്സുകളിലുണു്ടാവുന്ന ആഘാതവും അതനുസരിച്ചവരുടെ കാഴു്ചപ്പാടിലും ജീവിതരീതിയിലും മാറിവരുന്ന അനാശാസ്യപ്പ്രവണതകളും ആരെങ്കിലും ശ്രദ്ധിച്ചിട്ടുള്ളതായിക്കാണുന്നില്ല- അവരുടെ രക്ഷാക൪ത്താക്കളൊഴിച്ചു്. പത്രങ്ങളോ മാധ്യമങ്ങളോ ഗവണു്മെ൯റ്റോ ഇതു് വകവെക്കുന്നേയില്ല. ഈപ്പറഞ്ഞ മുഴുവ൯പാ൪ട്ടികളിലുംവെച്ചു് ഏറ്റവുംകൂടുതലു് നേതാക്കളും പ്രവ൪ത്തകരും ഇതിലൊക്കെകുരുങ്ങി ഒരു വളരെമോശംപാ൪ട്ടിയാണതെന്നു് കുട്ടികളു്ക്കിടയിലു് ധാരണയുണു്ടാക്കിയിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ആപ്പാ൪ട്ടിയുടെ കേരളത്തിലെ ഏറ്റവുംവലിയ നേതാവിനെത്തന്നെ,- അയാളു് മുഖ്യമന്ത്രിയാണെങ്കിലു്പ്പോലും- സദാസമയവും ടീവിയിലു്ക്കാണിച്ചുകൊണു്ടു് അയാളുടെ പാ൪ട്ടിയുടെ ഈപ്പരിപാടികളു് അനുകരിക്കാ൯ പ്രേക്ഷകരായ കുട്ടികളോടുപറയുന്ന ഈ മാധ്യമങ്ങളെക്കുറിച്ചെന്തുപറയുന്നു? അതുകൊണു്ടാണുപറയുന്നതു്, അരക്ഷിതവും ഭീതിജനകവുമായ ഒരു ബാല്യം വീട്ടിലു് തടവിലായ കുട്ടികളു്ക്കു് കേരളത്തിലെ പത്രങ്ങളും ടെലിവിഷ൯ മാധ്യമങ്ങളും ബോധപൂ൪വ്വം സമ്മാനിച്ചുകൊണു്ടിരിക്കുന്നെന്നു്.

10

മുമ്പൊരിക്കലുമുണു്ടായിട്ടില്ലാത്തവിധം കുട്ടികളു് സു്ക്കൂളിലു്പ്പോകുന്നതും റ്റൃൂഷനുപോകുന്നതും ഹോംവ൪ക്കുചെയ്യുന്നതും ഭക്ഷണംകഴിച്ചുറങ്ങുന്നതിനുമുമ്പുള്ള ബാക്കിസമയം പഠിക്കുന്നതുംകാരണം കുട്ടികളു്കാണാതെയും കേളു്ക്കാതെയും മുതി൪ന്നവ൪മാത്രം കണു്ടിരുന്ന കാര്യങ്ങളു് ഇപ്പോളു് കുട്ടികളു് പുറത്തിറങ്ങുകപോലുംചെയ്യാതെ വീട്ടിനകത്തുതന്നെയിരിക്കുന്നതുകൊണു്ടു് കുട്ടികളു്കൂടിക്കാണുന്നുണു്ടെന്നൊരു ബോധം റ്റീവീപ്പരിപാടികളുടെ, പ്രത്യേകിച്ചും വാ൪ത്തയുടെയും സംവാദത്തി൯റ്റെയും ഉള്ളടക്കത്തി൯റ്റെയും വിഷ്വലു്സ്സി൯റ്റെയുംകാര്യത്തിലു് അതിനനുസരിച്ചുള്ള എന്തെങ്കിലും മാറ്റം, അതായതു് സംയമനവും മിതത്വവും സഭ്യതയും, കൊണു്ടുവന്നിട്ടുള്ളതായിട്ടു് ആരുംകാണുന്നില്ല. റ്റീവീപ്പ്രോഗ്രാമുകളെസ്സംബന്ധിച്ചിടത്തോളം അവ കുട്ടികളു് സു്ക്കൂളിലു്പ്പോയിരുന്നപ്പോഴത്തെയും വീട്ടിനകത്തില്ലാതിരുന്നപ്പോഴത്തെയും അതേപോലെതന്നെ ഇപ്പോഴും നടന്നുപോകയാണു്.

എന്തായാലും റ്റീവീക്കമ്പനികളു് പ്രവ൪ത്തിക്കുന്നുണു്ടു്, കൊറോണയിലു് സു്ക്കൂളുകളടച്ചുപൂട്ടപ്പെട്ടു് പൂ൪ണ്ണമോ ഭാഗികമോ ആയ അടച്ചുപൂട്ടലിലു് നാടുകളും പൂട്ടപ്പെട്ടു് പുറത്തിറങ്ങാ൯പോലുംകഴിയാതെ കുട്ടികളതി൯റ്റെ മുന്നിലിരിക്കുന്നുമുണു്ടു്- ഒരു പുതിയവിഭാഗം ആഡിയ൯സ്സായി! അനിശ്ചിതകാലത്തേക്കു് ഗുരുമുഖത്തുനിന്നുള്ള ക്ലാസ്സുകളു് നഷ്ടപ്പെട്ട അവ൪ക്കികിട്ടുന്ന വല്ലപ്പോഴുമുള്ള ഓണു്ലൈ൯ ക്ലാസ്സുകളുടെ അപര്യാപ്തതയെയും ഉള്ളവതന്നെ സ്വീകരിക്കാനും സ്വാംശീകരിക്കാനും അവ൪ക്കുള്ള ഉപകരണങ്ങളുടെ അപര്യാപു്തതയെയും നി൪ത്താതെ ച൪ച്ചചെയ്യുന്ന ഈ ടെലിവിഷ൯മാധ്യമങ്ങളു് ഇത്രയും വിദഗു്ദ്ധ൯മാരും വിഭവനങ്ങളുമുണു്ടായിട്ടും ഈ ദുഷ്ടമോന്തകളു് പ്രദ൪ശ്ശിപ്പിക്കുന്നതു് മാറ്റിവെച്ചു് ആ സമയം അവ൪തന്നെ ടീവീയിലു്ക്കൂടി സ്വന്തമായി ഈ ക്ലാസ്സുകളു് നി൪മ്മിച്ചു് പ്രദ൪ശ്ശിപ്പിക്കാത്തതെന്തെന്നു് നമ്മളൊന്നാലോചിക്കേണു്ടതാണു്. ആദ്യത്തേതൊഴിവാക്കി രണു്ടാമത്തേതുചെയു്താലു് നേരത്തേപറഞ്ഞ സദു്പ്പ്രവൃത്തികളുടെ വാ൪ത്തകളു് തുട൪ച്ചയായി സൃഷ്ടിച്ചുകൊണു്ടേയിരിക്കാനുള്ള ക്രിമിനലു്ത്തലമുറയെ എങ്ങനെയവ൪ വാ൪ത്തെടുക്കും? അതല്ലാതേതുരീതിയിലു് ഒരു തലമുറയിലും സമൂഹത്തിലും ക്രിമിനലാരാധന വള൪ത്തിയെടുത്തു് നാളെയുമിവ൪ക്കു് നിലനിലു്ക്കാ൯ കൊടുംക്രിമിനലുകളെയവ൪ സൃഷ്ടിക്കും? ക്രിമിനലുകളെ അധികാരസ്ഥാനങ്ങളിലെത്തിച്ചു് അവരുടെ മുഖംകാണിച്ചു് ഭരിക്കും?

Written on 14 June 2021 and first published on: 21 June 2021









Sunday, 20 June 2021

631. ഡീവൈയെഫൈ യുവജനസംഘടനയോ ലയണു്സ്സു് ക്ലബ്ബോ? എവിടെടോ യുവജനതൊഴിലു്സമരങ്ങളു്?

631

ഡീവൈയെഫൈ യുവജനസംഘടനയോ ലയണു്സ്സു് ക്ലബ്ബോ? എവിടെടോ യുവജനതൊഴിലു്സമരങ്ങളു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Chris K.Y. Fung. Graphics: Adobe SP.


ഡീവൈയെഫൈ യുവജനസംഘടനയോ ലയണു്സ്സു് ക്ലബ്ബോ? എവിടെടോ യുവജനതൊഴിലു്സമരങ്ങളു്? ഉന്നതകുടുംബങ്ങളിലു്നിന്നു് കല്യാണംകഴിക്കാനും വ്യവസായികളുടെയും ബിസിനസ്സുകാരുടെയും വീടുകളിലു് അത്താഴമുണ്ണാനും അന്തിയുറങ്ങാനും ബീജേപ്പീയുമായി അധികാരംപങ്കിടാനുമുള്ള ഏണിയാണോഡോ ഡീവൈയെഫൈപോലുള്ള യുവജനസമരസംഘടനകളു്? അതി൯റ്റെ നേതൃത്വത്തിലിരുന്ന ഏവ൯മാരൊക്കെയിപ്പോളു് മന്ത്രിമാരും എമ്മെല്ലേമാരും എംപീമാരും കോ൪പ്പറേഷ൯-ബോ൪ഡു് ചെയ൪മാ൯മാരും ചെയ൪മാടങ്ങളുമായെടോ? എന്നിട്ടു് നാലു്പ്പതുലക്ഷം യുവജനങ്ങളു്ക്കു് തൊഴിലെവിടെടോ? ഇല്ലെങ്കിലു് തൊഴിലു്സ്സമരമെവിടെടോ? ഇല്ലെങ്കിലു് ഡീവൈയെഫൈയെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയാക്കി സ്വന്തംകുടുംബം ഭദ്രമാക്കിയ മരയുടുമ്പുകളുടെ പേരുകളു് പുതിയ കെ. പി. സി. സി. പ്രസിഡ൯റ്റു് സുധാകര൯ പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് പ്രസിദ്ധീകരിക്കെടോ! അവരെ മുതലാളിമാരാകാ൯വിട്ടു് ചരിത്രത്തി൯റ്റെ ഓടക്കുഴിയിലെറിഞ്ഞു് ബാക്കിയുള്ളവരുമായി ഈ സംഘടനയെക്കൊണു്ടു് തൊഴിലു്സ്സമരങ്ങളു് നടത്തിച്ചു് മുന്നോട്ടുകൊണു്ടുപോകാ൯ അവസരമൊരുക്കെടോ!! യുവജന തൊഴിലു്സ്സമരസംഘടനകളെ മന്ത്രിസ്ഥാനത്തിനും മുഖൃമന്ത്രിസ്ഥാനത്തിനും പാ൪ലമെ൯റ്ററിസ്ഥാനത്തിനും ഭാര്യയു്ക്കുജോലിക്കുമുപയോഗിച്ച മരയുടുമ്പുകളുടെ പേരുകളു് ചുവരെഴുത്തുകളും പോസ്സു്റ്ററുകളും ബോ൪ഡുകളുമായി കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രത്യക്ഷപ്പെട്ടു് പ്രസിദ്ധീകരിക്കപ്പെട്ടു് വഴിതടയലു്സ്സമരങ്ങളാരംഭിച്ചു് മു൯ ഡീവൈയെഫൈ നേതാക്കളു്ക്കും നിലവിലെ ഡീവൈയെഫൈ നേതാക്കളു്ക്കും എങ്ങുമിറങ്ങിനടക്കാ൯പറ്റാതായി പോലീസ്സിനു് ജോലിയുണു്ടാക്കിക്കൊടുക്കുന്നതിനുമുമ്പതു് ചെയ്യെടോ!!!

Written and first published on: 20 June 2021




 

630. മൂലധനനിക്ഷേപക൪ എഴുതിക്കൊടുക്കുന്നതിനപ്പുറം വായിക്കാ൯പോലുമുള്ള സ്വാതന്ത്ര്യവും അധികാരവുമില്ലാത്ത മുഖ്യമന്ത്രിമാരിലെത്തിയോ കേരളം?

630

മൂലധനനിക്ഷേപക൪ എഴുതിക്കൊടുക്കുന്നതിനപ്പുറം വായിക്കാ൯പോലുമുള്ള സ്വാതന്ത്ര്യവും അധികാരവുമില്ലാത്ത മുഖ്യമന്ത്രിമാരിലെത്തിയോ കേരളം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


മൂലധനനിക്ഷേപക൪ എഴുതിക്കൊടുക്കുന്നതിനപ്പുറം വായിക്കാ൯പോലുമുള്ള സ്വാതന്ത്ര്യവും അധികാരവുമില്ലാത്ത മുഖ്യമന്ത്രിമാരിലെത്തിയോ കേരളം? സംസ്ഥാനത്തി൯റ്റെ ഭരണാധിപ൯ പാരതന്ത്ര്യത്തിലാണെങ്കിലു് ഭരണമെങ്ങനെ സ്വതന്ത്രമായിനടക്കും? സ്വന്തമായി ഒരഭിപ്രായംപോലുംപറയാനുള്ള അവകാശമില്ലാത്ത ഒരാളിലെങ്ങനെ കേരളജനത അവരുടെ ഭരണമേലു്പ്പിച്ചു? മനുഷ്യാവകാശത്തി൯റ്റെയും പൗരാവകാശത്തി൯റ്റെയും ജനാധിപത്യത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും അന്താരാഷ്ട്രനിയമങ്ങളും മാനദണ്ഡങ്ങളുംവെച്ചു് പരിശോധിക്കുമ്പോളു് അതിനു് വേദിയൊരുക്കുന്ന മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നീ വാ൪ത്താമാധ്യമങ്ങളു് അങ്ങേയറ്റം ഗുരുതരമായ ഒരു കുറ്റവും ജനാധിപത്യ-ജനവഞു്ചനയുമല്ലേ ചെയു്തുകൊണു്ടിരിക്കുന്നതു്- അതി൯റ്റെ ഏകപക്ഷീയമായ രാഷ്ട്രീയകുബുദ്ധതയിലേക്കു് തലു്ക്കാലമിവിടെ കടക്കുന്നില്ലെങ്കിലും? ഒരാളുടേതല്ലാതെ മറ്റൊരാളുടെ അഭിപ്രായങ്ങളു് ഒരാളിലൂടെ പ്രതിദിനം പൊതുജനങ്ങളോടുപറയിപ്പിക്കുന്ന കേരളത്തിലെ ടെലിവിഷ൯ മാധ്യമങ്ങളു് ബ്ലാക്കു്മെയിലിംഗിലു്പ്പങ്കെടുക്കുകയല്ലേ ചെയു്തുകൊണു്ടിരിക്കുന്നതു്? അതോ ഇതു് അവ൪തന്നെസംഘടിപ്പിക്കുന്ന ക്രൈമാണോ? അന്താരാഷ്ട്രമാധ്യമനിയമങ്ങളനുസരിച്ചു് ഇതു് വളരെ ഗുരുതരമായൊരു കുറ്റമാണു്. ഇതുപോലുള്ള കുറ്റങ്ങളു് ചെയു്തതിനാണു് അലു്-ജസ്സീറയുടെ താവളമായ ബഹുനിലമന്ദിരം സ്വന്തംരാജ്യത്തിരുന്നുകൊണു്ടു് മിസ്സൈലുകളുപയോഗിച്ചു് തക൪ത്തതെന്നാണു് 2021 ജൂണു് ആദ്യം ഇസ്രായേലു് ഗവണു്മെ൯റ്റുപറഞ്ഞതു്- അതായതു് ഒരാളു് നേരിട്ടു് പ്രത്യക്ഷപ്പെടാതെ മറ്റൊരാളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ തോക്കി൯മുനയിലു് നി൪ത്തിയോ തനിക്കുപറയാനുള്ളതു് അയാളിലൂടെ പറയുന്നതു് സ്ഥിരമായി പ്രക്ഷേപണംചെയു്തതിനു്. തുടങ്ങിയതിനുശേഷം ഇത്രയുംവ൪ഷവും ഒളിച്ചിരുന്നു് കുറ്റകൃത്യംചെയ്യുന്നവ൯റ്റെയും ഭീകരപ്പ്രവ൪ത്തക൯റ്റെയും കൊലപാതകിയുടെയും ശബ്ദമായിരുന്നു അലു്-ജസ്സീറ. മാനവരാശിക്കെതിരായ കുറ്റകൃത്യമായതുകൊണു്ടാണു് അലു്-ജസ്സീറയുടെ തക൪ക്കലു് ലോകമാസ്സകലം ന്യായീകരിക്കപ്പെട്ടതു്. ഇത്രയുംവലിയ കുറ്റകൃത്യങ്ങളു് ചെയ്യുന്നവ൯മാ൪ക്കെന്തു് സ്വതന്ത്രമാധ്യമാവകാശം അനുവദിക്കുന്നു! കേരളത്തിലെ ഈ മാധ്യമങ്ങളു് ചെയു്തുകൊണു്ടിരിക്കുന്നതും അതുമായെന്തു് വ്യത്യാസമാണുള്ളതു്?

Written and first published on: 19 June 2021


 

 

 

629. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തെരഞ്ഞെടുപ്പുവിജയത്തിനു് രണു്ടുവശത്തുനിന്നും സഹായിച്ച ഏഷ്യാനെറ്റും ബീജേപ്പീയും അതുകഴിഞ്ഞു് അടിച്ചുപിരിയുന്നതു് വിശ്വസിക്കരുതു്- അതും മെഗാപ്ലാനി൯റ്റെ ഭാഗമാണു്

629

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തെരഞ്ഞെടുപ്പുവിജയത്തിനു് രണു്ടുവശത്തുനിന്നും സഹായിച്ച ഏഷ്യാനെറ്റും ബീജേപ്പീയും അതുകഴിഞ്ഞു് അടിച്ചുപിരിയുന്നതു് വിശ്വസിക്കരുതു്- അതും മെഗാപ്ലാനി൯റ്റെ ഭാഗമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bruno-Germany. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തെരഞ്ഞെടുപ്പുവിജയത്തിനു് രണു്ടുവശത്തുനിന്നും സഹായിച്ച ഏഷ്യാനെറ്റും ബീജേപ്പീയുംതമ്മിലു് അതുകഴിഞ്ഞു് അടിച്ചുപിരിയുന്നതു് വിശ്വസിക്കരുതു്. അതും മെഗാപ്ലാനി൯റ്റെ ഭാഗമാണു്. ആ മെഗാപ്ലാനിലു് ഇനിയും ഇതുപോലെ പലതുമുണു്ടു്. ആദ്യത്തെക്കൂട്ടരുടെ ജോലി തെരഞ്ഞെടുപ്പി൯റ്റെ പ്രചാരണവിഭാഗത്തെ നയിക്കുകയായിരുന്നു, അതോടൊപ്പം വാ൪ത്തകളു് വക്രീകരിക്കുകയും പതുക്കുകയും അതിശയോക്തിയും അതിഭാവുകത്വവും കല൪ത്തുകയും. രണു്ടാമത്തെ വിഭാഗത്തി൯റ്റെ ജോലി കേന്ദ്ര ഏജ൯സ്സികളെടുത്ത കേസ്സുകളൊതുക്കിക്കൊടുക്കുകയും അതിനുപറ്റാത്തതു് തലു്ക്കാലം മരവിപ്പിക്കുകയും ഓരോ മണ്ഡലത്തിലും പതിനായിരം വോട്ടുവീതം ഇടതുമുന്നണിക്കു്, വിശിഷ്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു്, കൈമാറുകയുമായിരുന്നു. ഇടതുമുന്നണി ഭരണത്തിലേറാനും ഇതെല്ലാം പുറത്തുവരാനും തുടങ്ങിയപ്പോളു് ഭയന്ന ഈ രാഷ്ട്രീയ-മാധ്യമസഖ്യകക്ഷികളു് ഇപ്പോളു് പരസു്പ്പരം ഭയങ്കരയുദ്ധം പ്രഖ്യാപിച്ചു് ജനങ്ങളുടെമുന്നിലു് അടിനാടകംനടത്തുന്നു- ഇനിയും പഴയപോലെ ജനങ്ങളുടെ വിശ്വാസംപിടിക്കാമെന്ന പ്രതീക്ഷയോടെ. ഏഷ്യാനെറ്റു് രാഷ്ട്രവിരുദ്ധമാധ്യമമാണെന്നാണു് ലക്ഷദ്വീപിനെ ഹിന്ദുവലു്ക്കരിക്കുന്ന ബീജേപ്പീ അഡു്മിനിസ്സു്ട്രേറ്ററുടെ നടപടികളെ എതി൪ത്തതും ദ്വീപുഭരണകൂടം കേസ്സെടുത്തവരെ പിന്തുണച്ചതുംകാരണം ജനങ്ങളു്ക്കുകേളു്ക്കാ൯വേണു്ടി ബീജേപ്പീയിപ്പോളു് ആരോപിക്കുന്നതു്, ഇഴയാനെറ്റി൯റ്റെ ‘രാഷ്ട്രവിരുദ്ധ’യദ്ധ്യക്ഷ൯ ബീജേപ്പീയുടെ എംപീയുമാണു്. ബീജേപ്പീ ജനാധിപത്യദ്ധ്വംസ്സനപ്പാ൪ട്ടിയാണെന്നാണു് പ്രേക്ഷക൪ക്കുകേളു്ക്കാ൯വേണു്ടി എഴിയാനെറ്റിപ്പോളു് ആരോപിക്കുന്നതു്- ആ ജനാധിപത്യദ്ധ്വംസ്സനബില്ലുകളു് പാസ്സാക്കാ൯വേണു്ടി ഏഴൃാനെറ്റി൯റ്റെ അധ്യക്ഷ൯ പാ൪ലമെ൯റ്റിലു് കൈപൊക്കിക്കൊണു്ടിരിക്കുമ്പോളു്ത്തന്നെ.

ഒരു നിയമസഭാത്തെരഞ്ഞെടുപ്പുവന്നപ്പോളു് വിശ്വസു്തമായി വാ൪ത്തകളു് നലു്കാതെയും വിശ്വസു്തമായി കേന്ദ്ര അന്വേഷങ്ങളു് നടത്തിക്കാതെയും വിശ്വസു്തമായി വോട്ടുചെയ്യാതെയും കേരളത്തിലെ ജനങ്ങളെ വഞു്ചിച്ചവരാണു് ഏഷ്യാനെറ്റും ബീജേപ്പീയും- വാസു്തവത്തിലു് അടിസ്ഥാനപരമായി രണു്ടും ഒന്നുതന്നെയുമാണു്. ഇവ൪ തമ്മിലടിച്ചാലും തമ്മിലു്ത്തല്ലിത്തീ൪ന്നാലും ഇനി ഇവരെ രണു്ടുപേരെയും നിലനി൪ത്താനുള്ള ബാധ്യത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രമാണു്, കേരളത്തിലെ ജനങ്ങളു്ക്കല്ല- പണത്തിനും ഭരണാധികാരത്തിലൊരു പങ്കിനുംവേണു്ടി ഏഷ്യാനെറ്റിനെപ്പോലെ ഇതേപണി വെച്ചുനടത്തിയ മാതൃഭൂമിയെന്ന മാധ്യമത്തെ അടുക്കളയടിയാരംഭിച്ചതോടെ നിലനി൪ത്തേണു്ട ചുമതല പണു്ടു് അതിലെ ഓഹരിവിലു്പ്പനസമയത്തു് ജനങ്ങളിലു് നിക്ഷിപു്തമായിരുന്നതുമാറി ജനങ്ങളെ വഞു്ചിച്ചതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയില് വന്നുഭവിച്ചതുപോലെ.

Written and first published on: 15 May 2021

 

 

 

 

 

 

 

Monday, 14 June 2021

628. ഭരണംകിട്ടുന്നതിനുവേണു്ടി ഇടതുമുന്നണി പ്രതിപക്ഷത്തിനു് രണു്ടുവ൪ഷത്തെ കേരളബഡു്ജറ്റി൯റ്റെ തുക കൈമാറിയോ?

628

ഭരണംകിട്ടുന്നതിനുവേണു്ടി ഇടതുമുന്നണി പ്രതിപക്ഷത്തിനു് രണു്ടുവ൪ഷത്തെ കേരളബഡു്ജറ്റി൯റ്റെ തുക കൈമാറിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Steve Buissinne. Graphics: Adobe SP.
 

1

ഭരണംകിട്ടുന്നതിനുവേണു്ടി ഇടതുമുന്നണി പ്രതിപക്ഷത്തിനു് രണു്ടുവ൪ഷത്തെ കേരളബഡു്ജറ്റി൯റ്റെ തുക കൈമാറിയോ? പ്രതിപക്ഷത്തിനെസ്സംബന്ധിച്ചിടത്തോളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരിച്ചാലു് അവരുടെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും, പണവുംകിട്ടും, പോരാത്തതിനു് അവരല്ല ഭരിക്കുന്നതെന്നതുകൊണു്ടു് അഴിമതിയാരോപണങ്ങളും നേരിടണു്ട. പണംവാങ്ങിക്കൊണു്ടു് ഇടതുമുന്നണിക്കു് ഭരണം വിട്ടുകൊടുക്കുന്നതുതന്നെയായിരുന്നു പ്രതിപക്ഷത്തിനു് എന്തുകൊണു്ടും ലാഭവും സൗകര്യവും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അത്തരം നീക്കുപോക്കുകളിലും ഒതുക്കിലും അഗ്രഗണൃരുമാണു്. അതുതന്നെയാണു് കേരളം കണു്ടതും.

2

വിശ്വാസ്യമായ ഉന്നതവിദ്യാഭ്യാസമോ ഉന്നതവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളെ നയിച്ചുള്ള പരിചയമോ പശ്ചാത്തലമോയില്ലെങ്കിലും അപ്രഖ്യാപിതവിധേയത്വംകാരണം മുഖ്യമന്ത്രി പിണറായി വിജയ൯ കേരളത്തി൯റ്റെ ഉന്നതവിദ്യാഭ്യാസമന്ത്രിസ്ഥാനത്തു് കൊണു്ടുവന്നുസ്ഥാപിച്ച മന്ത്രി കെ. ടി. ജലീലിനെ മന്ത്രിസ്ഥാനത്തിനു് അയോഗ്യനാക്കിക്കൊണു്ടു് അയാളുടെ രാജിയാവശ്യപ്പെടുന്ന ലോകായുക്തയുടെ ഒരു വിധിവരാ൯പോകുന്നുവെന്നു് മു൯കൂട്ടിയറിവുണു്ടായിരുന്ന മുഖ്യമന്ത്രി അതു് ഒരു ബോംബായി ത൯റ്റെമേലു് വന്നുവീഴാ൯പോകുന്നുവെന്നു് പരസ്യമായി കുറേദിവസം പറഞ്ഞുകൊണു്ടുനടക്കുകയും അതേസമയം അതിനെ കുറേദിവസത്തേക്കു് തടയുകയുംചെയു്തതെന്തിനെന്നുള്ളതി൯റ്റെ ഉള്ളറക്കഥതേടിപ്പോകുമ്പോളു്, ഏതുചിഹ്നത്തിലു് ആരു് എവിടെ വോട്ടുചെയു്താലും അതു് സ്വന്തം പാ൪ട്ടിച്ചിഹ്നത്തിലാക്കി ജയിക്കുമെന്നുറപ്പുള്ള മുഖ്യമന്ത്രി ഈ ഭയം പരസ്യമായി പ്രകടിപ്പിച്ചതു്, ഈ ബോംബുവീഴാത്തതുകൊണു്ടാണു് തങ്ങളു് തെരഞ്ഞെടുപ്പുജയിച്ചതു്, അല്ലായിരുന്നെങ്കിലു് തോറ്റുപോയേനേ, അല്ലാതെ കൃത്രിമംകാണിച്ചതുകൊണു്ടല്ല, എന്നു് ജനങ്ങളു്ക്കിടയിലു് ഒരു തോന്നലു് സൃഷ്ടിക്കാനാണു്. ഏതു് ബോംബുവീണാലും ജയിക്കാനായുള്ള കൃത്രിമങ്ങളു് ചെയു്തിട്ടുനടക്കുന്ന മുഖ്യമന്ത്രി അതു് മറയു്ക്കാനായി അങ്ങനെയൊരു പ്രതീതിപരത്താ൯ ശ്രമിച്ചതു് തികച്ചും യുക്തിപരംതന്നെ. അതേപോലെ യുക്തിപരംതന്നെയാണു് ചില സീറ്റുകളിലൊക്കെ തോറ്റുപോയേക്കുമെന്നു് കൂട്ടുഭരണകക്ഷിയും അന്നുവരെയുള്ള അഴിമതികളിലൊക്കെ കൂട്ടുപ്രതിയുമായ സീപ്പീയൈയ്യെക്കൊണു്ടു് പറയിപ്പിച്ചുപ്രചരിപ്പിച്ചതും. സംസ്ഥാനട്രഷറിയെ ഉപയോഗപ്പെടുത്തിയുള്ള വമ്പ൯ അഴിമതികളിലെല്ലാം ഒരുപോലെ പങ്കാളികളായ ഈ രണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കും അതിലെ നേതാക്കളു്ക്കും മന്ത്രിമാ൪ക്കുമെല്ലാം വളരെ വ്യക്തമായറിയാമായിരുന്നു വോട്ടിംഗു് യന്ത്രങ്ങളിലെ അട്ടിമറികളിലൂടെ തങ്ങളു് ജയിക്കാ൯പോവുകയാണെന്നു്. ഇത്രയും അഴിമതികാണിച്ചിട്ടുനിലു്ക്കുന്ന അവരുടെമുന്നിലു് അതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ജനങ്ങളു് വോട്ടുചെയു്തു്(?) 2016ലെപ്പോലെ വീണു്ടും 2021ലും തെരഞ്ഞെടുപ്പുജയിക്കുമെന്നൊരു ആത്മവിശ്വാസം ഉണു്ടായിരുന്നതു് തെരഞ്ഞെടുപ്പുപ്രചാരണം മുറുകിയപ്പോളു് നഷ്ടപ്പെട്ടെന്നും, ചില അഴിമതിബോംബുകളു് ഈപ്പറഞ്ഞപോലെ വീണുപൊട്ടാത്തതുകൊണു്ടുമാത്രം ജനങ്ങളു് വിശ്വസിച്ചു് വോട്ടുചെയു്തു് വിജയിപ്പിച്ചതാണെന്നും, തോന്നിപ്പിക്കാ൯ ഇവ൪ സകലവേലകളും തെരഞ്ഞെടുപ്പി൯റ്റെയന്നുവരെയും കുറേനാളായി പയറ്റിക്കൊണു്ടിരിക്കുകയായിരുന്നു. അതേസമയം ആ അഴിമതിരാജബോംബു് വീണിരുന്നെങ്കിലു് അതുകഴിഞ്ഞു് ജയിച്ചുവരുമ്പോളു് അതു് പരക്കെ സംശയത്തിനിടയാക്കുകയും ചെയ്യുമായിരുന്നു. അതുകൊണു്ടാണു് അതിനെക്കുറിച്ചു് മുഖ്യമന്ത്രിതന്നെ നേരിട്ടു് പരസ്യമായി വിളിച്ചുപറഞ്ഞുകൊണു്ടുനടന്നിട്ടു് അതിനുമുമ്പുതന്നെ അതുതടഞ്ഞതു്. അതു് തടഞ്ഞെങ്കിലു് മിണു്ടാതിരുന്നാലു്പ്പോരായിരുന്നോ, മിണു്ടിക്കൊണു്ടിരുന്നതെന്തിനു്?

3

അതുപോലെതന്നെയാണു് കൃത്രിമം വോട്ടിംഗു് യന്ത്രങ്ങളിലല്ല കള്ളവോട്ടുകളിലും പോസ്സു്റ്റലു് വോട്ടുകളിലുമാണെന്നു് സംശയത്തി൯റ്റെ ദിശമാറ്റിവിടാ൯ മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് തുടങ്ങിയ ചാനലുകളിലൂടെ ച൪ച്ചകളു് സംഘടിപ്പിച്ചുനടത്തിയ കസ൪ത്തുകളും. യന്ത്രങ്ങളിലു് ബീജേപ്പീ ലൈസ്സ൯സ്സോടെ അട്ടിമറിനടത്താനറിയാമെങ്കിലു് കള്ളവോട്ടുനടത്തുന്നതുതന്നെയെന്തിനു്, പോസ്സു്റ്റലു്വോട്ടുകളൊരു വിവാദവിഷയമാക്കാനായി വളരെപ്പരസ്യമായ രീതിയിലു് സ്വന്തം സ൪വ്വീസ്സു്സംഘടനകളിലെ ഉദ്യോഗസ്ഥ൯മാരെ പരസ്യക്രമക്കേടുകളു് നടത്താനായി അഴിച്ചുവിടുന്നതെന്തിനു്? കള്ളവോട്ടും പോസ്സു്റ്റലു്വോട്ടും മാധ്യമങ്ങളിലൂടെ ജനങ്ങളു്ക്കിടയിലു് ച൪ച്ചയാക്കിച്ചു് യന്ത്രങ്ങളിലെ ഹോളു്സ്സെയിലു് അട്ടിമറിയിലും കൃത്രിമത്തിലുംനിന്നു് ശ്രദ്ധതിരിക്കാ൯തന്നെയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും മാധ്യമങ്ങളുടെയും ശ്രമം. പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തല അതിലു് വീഴുകയുംചെയു്തു, വോട്ടിംഗു്യന്ത്രങ്ങളിലെ കൃത്രിമസാധ്യതയെപ്പറ്റി ഒറ്റവാക്കുപോലും ആ തെരഞ്ഞെടുപ്പുകാലത്തൊരിക്കലും പ്രതിപക്ഷനേതാവു് മിണു്ടിയതുമില്ല- തെരഞ്ഞെടുപ്പി൯റ്റെ വോട്ടിംഗു് നടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ ചിലേടങ്ങളിലു് കൈപ്പത്തിച്ചിഹ്നത്തിലു് രേഖപ്പെടുത്തിയ വോട്ടുകളു് വിവിപ്പാറ്റിലു് മറ്റുപാ൪ട്ടികളു്ക്കുവീണെന്നുകണു്ടു് അവിടെ വോട്ടിംഗു് നി൪ത്തിവെക്കുകയും പരിശോധനകളു് നടക്കുകയുംചെയു്തിട്ടുപോലും. പ്രതിപക്ഷനേതാവു് ആ അടവിലു് വീണതാണോ അതോ ഇടതുമുന്നണിക്കൊരു തുട൪ഭരണത്തിനുവേണു്ടി രണു്ടുവ൪ഷത്തെ കേരളബഡു്ജറ്റി൯റ്റെ തുകതന്നെ കൈമാറപ്പെട്ടോ എന്നതു് അന്വേഷിക്കപ്പെടേണു്ടതാണു്. അധികാരരാഷ്ട്രീയത്തിലു് അങ്ങനെയുമൊരു വഴിയുണു്ടല്ലോ, ആത്യന്തികമായി ഈ ജനാധിപത്യവിരുദ്ധതയൊക്കെ ബാധിക്കുക ജനങ്ങളെയല്ലേ, പ്രതിപക്ഷത്തെയല്ലല്ലോ!


4

വയനാടു് കളകു്ടറേറ്റി൯റ്റെ നിയന്ത്രണത്തിനുകീഴിലു് കലു്പ്പറ്റ മണ്ഡലത്തിലു് കണിയാമ്പറ്റ പഞു്ചായത്തിലെ 54-ാം നമ്പ൪ ബൂത്തായ കമ്പളക്കാടു് അ൯സ്സാരിയാ കോംപ്ലകു്സ്സിലാണു് കൈപ്പത്തിക്കുചെയു്ത മൂന്നുവോട്ടുകളിലു് രണു്ടെണ്ണം താമരയു്ക്കും ഒരെണ്ണം ആനച്ചിഹ്നത്തിലുമാണു് പതിഞ്ഞതെന്നു് വോട്ടിംഗു്യന്ത്രത്തി൯റ്റെ വിവിപ്പാറ്റു് യൂണിറ്റു് കാണിച്ചതു്. യന്ത്രത്തിലു് വോട്ടു് ഇങ്ങനെയാണു് വീഴുന്നതെന്നു് വോട്ട൪മാ൪ ആരോപിച്ചതിനെത്തുട൪ന്നാണു് വോട്ടെടുപ്പു് നി൪ത്തിവെച്ചതു്. ഇതു് 2021 ഏപ്രിലു് ആറിനുനടന്ന കേരളാ നിയമസഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്നടന്ന മു൯കൂട്ടി ആസൂത്രണംചെയു്തുള്ള തെരഞ്ഞെടുപ്പുകൃത്രിമങ്ങളുടെ കേവലം ഒരു ഉദാഹരണം മാത്രമാണു്, അതും ഇങ്ങനെ നടക്കാ൯ സാധ്യതയുണു്ടോയെന്ന ജാഗ്രതാബുദ്ധിയുള്ള വോട്ട൪മാ൪ നിരീക്ഷിച്ചതുകൊണു്ടുമാത്രം കണു്ടെത്തിയതും. ഇങ്ങനെ നടക്കാ൯ സാധ്യതയുണു്ടോയെന്ന നിതാന്തജാഗ്രത പുല൪ത്തേണു്ടിയിരുന്ന സംസ്ഥാനതെരഞ്ഞെടുപ്പുകമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പുനിരീക്ഷകരും ഇവിടെ എന്തുചെയ്യുകയായിരുന്നുവെന്നു് ജനങ്ങളു്ക്കു് പൂ൪ണ്ണമായി മനസ്സിലായിക്കഴിഞ്ഞസ്ഥിതിക്കു് ഇനി അതേക്കുറിച്ചിവിടെ പറയേണു്ടതില്ല. അവരുടെ സംയുക്തപരിശ്രമഫലമായുള്ള പിണറായി വിജയ൯ മുഖ്യമന്ത്രിയായുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് തെളിവായി നമ്മുടെമുന്നിലുണു്ടു്.


കുറിപ്പു്: 2021 ഏപ്രിലു് 15നു് പ്രസിദ്ധീകരിക്കപ്പെട്ട ‘SM590. യന്ത്രവോട്ടുകൃത്രിമത്തിലു്നിന്നും ശ്രദ്ധതിരിക്കാ൯ കള്ളവോട്ടുകൃത്രിമങ്ങളും ഇരട്ടവോട്ടുകൃത്രിമങ്ങളും തപാലു്വോട്ടുകൃത്രിമങ്ങളും!’ എന്ന ലേഖനത്തി൯റ്റെ തുട൪ച്ചയായാണു് ഈ ലേഖനം എഴുതപ്പെട്ടതു്. 2021 ജൂണു് 14നു് പ്രസിദ്ധീകരിക്കുന്നുവെന്നേയുള്ളൂ. ആ ആദ്യത്തെ ലേഖനംകൂടി ഇതോടനുബന്ധിച്ചു് വായിക്കുന്നതു് പ്രയോജനകരമായിരിക്കും. അതി൯റ്റെ ലിങ്കു് ഇവിടെച്ചേ൪ക്കുന്നു: https://sahyadrimalayalam.blogspot.com/2021/04/590.html

Article Title Image By Angela Yuriko Smith. Graphics: Adobe SP. 

Written on 15 April 2021 and first published on: 14 June 2021

 

 

 

Saturday, 12 June 2021

627. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റു്പാ൪ട്ടി ഭരണംവരുമ്പോളു് ഭരണതീരുമാനങ്ങളു് കണു്ടാലറിയാം പാ൪ട്ടിസഖാക്കളല്ല ഭരിക്കുന്നതു് വന്നൊട്ടിയ ദന്തഗോപുരവാസികളാണെന്നു്

627

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റു്പാ൪ട്ടി ഭരണംവരുമ്പോളു് ഭരണതീരുമാനങ്ങളു് കണു്ടാലറിയാം പാ൪ട്ടിസഖാക്കളല്ല ഭരിക്കുന്നതു് വന്നൊട്ടിയ ദന്തഗോപുരവാസികളാണെന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.


1

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിഭരണംവരുമ്പോളു് ഭരണതീരുമാനങ്ങളു് കണു്ടാലറിയാം പാ൪ട്ടിസഖാക്കളല്ല ഭരിക്കുന്നതു് വന്നൊട്ടിയ ദന്തഗോപുരവാസികളാണെന്നു്. കൃത്യമായിപ്പറഞ്ഞാലു് പണു്ടുമുതലേ ഇതിങ്ങനെയല്ലെങ്കിലും ഒരു ഏഴെട്ടുവ൪ഷമായി ഇതിങ്ങനെയാണു്, ഇതിങ്ങനെയാണെന്നതിലു് രണു്ടു് പ്രമുഖ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും നേതൃത്വങ്ങളും അണികളും സംതൃപു്തരുമാണു്, കാരണം ഭരണതീരുമാനങ്ങളെടുക്കുന്നതി൯റ്റെ ഉത്തരവാദിത്വം പങ്കുവെക്കുകയുംവേണു്ട, ഭരണത്തി൯റ്റെ എല്ലാ സുഖങ്ങളും അനുഭവിക്കുകയുംചെയ്യാം. ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു്, ചേലാട്ടു് അച്യുതമേനോ൯, പി. കെ. വാസുദേവ൯നായ൪, ഈ. കെ. നായനാ൪, വി. എസ്സു്. അച്യുതാനന്ദ൯ എന്നിവരാണു് ഇതിനുമുമ്പു് കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രിമാരായി കേരളം ഭരിച്ചിട്ടുള്ളതു്. നായനാരുടെ കാലത്തൊഴികെ ഭരണതീരുമാനങ്ങളെല്ലാം അവരോ അവരുടെ പാ൪ട്ടിയോ ആണു് കൈക്കൊണു്ടിട്ടുള്ളതു്. രാഷ്ട്രീയസാമൂഹ്യബന്ധങ്ങളൊന്നുമില്ലെങ്കിലും അതില്ലാതെതന്നെ ഭരണത്തി൯റ്റെ ആനുകൂല്യങ്ങളുടെ കൊതിപിടിച്ച വന്നൊട്ടികളു്ക്കോ ജനങ്ങളുമായി ബന്ധമൊന്നുമില്ലാത്ത ദന്തഗോപുരവാസികളു്ക്കോ അവരുടെ ഭരണത്തിലു് യാതൊരു പങ്കുമുണു്ടായിരുന്നില്ല. ഇപ്പോഴും എപ്പോഴും പാ൪ട്ടിസഖാക്കളു്- അതു് നേതൃനിരയിലുള്ളതോ അണികളിലുള്ളതോ ആകട്ടേ- ഭരണംനടത്തിയാലു് അതു് ജനങ്ങളുടെ ശരിയായ വികാരങ്ങളും ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കും, കാരണം അവ൪ ജനങ്ങളുമായി അത്രനല്ല ദീ൪ഘകാലബന്ധങ്ങളുള്ളവരാണു്, അവ൪ ആ ജനങ്ങളു്തന്നെയുമാണു്. ആ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സ്വന്തം ഭരണതീരുമാനങ്ങളിലു് പ്രതിഫലിപ്പിക്കുന്നതു് ആ പാ൪ട്ടിസഖാക്കളെസ്സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമാണു്, അതങ്ങനെയല്ലാതായിരിക്കാ൯ അവരുടെ ജീവിതത്തിലു് അതിനുതക്ക അവിഹിതസ്സ്വാധീനവുമൊന്നുമില്ല.

2

ഇതിനെല്ലാം കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ഒരു മാറ്റംവന്നതു് പേരെടുത്തുതന്നെപറയാവുന്നരീതിയിലു് പല വമ്പ൯ അവിഹിത ഭരണഫലങ്ങളുമനുഭവിച്ചുകൊണു്ടു് യൂസഫു് അലി, രവി പിള്ള തുടങ്ങിയ വിദേശസ്വദേശ വ്യവസായികളും ബിസിനസ്സുകാരും ചില അന്താരാഷ്ട്ര മുതലാളിത്ത കണു്സ്സളു്ട്ട൯സ്സികളും വിഭവസമൃദ്ധമായ കേരളം ഭരിക്കാനാഗ്രഹിക്കുകയും അവ൪ പിണറായി വിജയനെന്ന അതിനുപറ്റിയ സു്റ്റൂജിനെക്കണു്ടെത്തി പാ൪ട്ടിക്കുള്ളിലു് നേതാവായി വള൪ത്തിയെടുത്തു് മുഖ്യമന്ത്രിയാക്കി ഭരണംകൈയ്യിലെടുക്കുകയും ചെയു്തതുമുതലാണു്. അതോടുകൂടി ഭരണം കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെയും നേതാക്കളുടെയും കൈയ്യിലു്നിന്നുംപോയി. അതുമുതലു് ഈ വ്യവസായികളുടെയും ബിസിനസ്സുകാരുടെയും കമ്മീഷ൯ ഏജ൯റ്റുമാരുടെയും ബ്രോക്ക൪മാരുടെയും മുതലാളിത്ത കോ൪പ്പറേറ്റുകണു്സ്സളു്ട്ട൯സ്സികളുടെയും താലു്പ്പര്യങ്ങളല്ലാതെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും അവരെ വിശ്വസിച്ചു് ഭരണമേലു്പ്പിച്ച ജനങ്ങളുടെയും താലു്പ്പര്യങ്ങളു് ഭരണതീരുമാനങ്ങളിലു് പ്രതിഫലിക്കപ്പെടുക സാധ്യമല്ലല്ലോ! ദന്തഗോപുരങ്ങളിലിരുന്നു് ഇവരെടുക്കുന്ന ഭരണതീരുമാനങ്ങളു് ജനജീവിതവുമായോ സമൂഹതാലു്പ്പരൃങ്ങളുമായോ യാതൊരു ബന്ധവുമുള്ളതായിരിക്കാ൯ വഴിയില്ലല്ലോ, അവ ഇവരുടെ സ്വകാര്യ അനുഭവങ്ങളെയും ജീവിതരീതിയെയുമല്ലാതെ മറ്റൊന്നിനെയും പ്രതിഫലിപ്പിക്കാ൯ യാതൊരു സാധ്യതയുമില്ലല്ലോ! അങ്ങനെയുള്ള ചില ഭരണതീരുമാനങ്ങളെയാണിവിടെ പരിശോധിക്കുന്നതു്- അവ പരിണതപ്പ്രജ്ഞരും ദീ൪ഘകാല ജനബന്ധങ്ങളുള്ളവരുമായ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കാരുടേതാണോ കോ൪പ്പറേറ്റു് ദന്തഗോപുരവാസ്സികളുടേതാണോ എന്നറിയാ൯.

3

ആപ്പറഞ്ഞ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാരും അന്നത്തെ പാ൪ട്ടിനേതൃത്വങ്ങളുമൊന്നും അത്തരക്കാരെ അടുപ്പിക്കുകയോ അവരെ നാലുചുറ്റും നിലനി൪ത്തുകയോ അവരൊരുക്കുന്ന മുതലാളിത്തസുഖങ്ങളിലും പണസുരക്ഷിതത്വത്തിലും മയങ്ങിപ്പോവുകയോ ഭരണതീരുമാനങ്ങളെടുക്കുന്നതു് അവ൪ക്കു് വിട്ടുകൊടുക്കുകയോ ചെയു്തിരുന്നില്ല. ആകെയൊരു അഴിമതി അവരുടെ കാലത്തു് ഒരു ആരോപണമായി വന്നതുതന്നെ അച്യുതാനന്ദ൯ മന്ത്രിസഭയിലു് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയ൯റ്റെ പേരിലാണു്- മുന്നൂറ്റമ്പതുകോടിരൂപയുടെ ലാവലി൯ അഴിമതിക്കേസ്സു്! അതന്നുതന്നെ ബാലാനന്ദ൯ കമ്മീഷനെവെച്ചു് പാ൪ട്ടി അന്വേഷിക്കുകയും ശരിയെന്നു് കണു്ടെത്തുകയുംചെയു്തു. അതോടുകൂടിയാണു് ലോകകോ൪പ്പറേറ്റുലോകമുണ൪ന്നതും ആരോപണവിധേയനെതിരെ പുറത്താക്കലു്പോലുള്ള മറ്റു് പാ൪ട്ടിനടപടികളാരംഭിക്കുന്നതിനുമുമ്പേ എതിരാളികളെ കമ്മ്യൂണിസ്സു്റ്റുരീതിയിലല്ല നിരങ്കുശം അവരുടെ സ്വന്തം കോ൪പ്പറേറ്റുരീതിയിലു് വെട്ടിയൊതുക്കി നിലംപരിശാക്കി അവരുടെ സു്റ്റൂജിനെ അതിവേഗം നേതൃത്വത്തിലേക്കുയ൪ത്തി സ്വന്തം പണമൊഴുക്കി പാ൪ട്ടി പിടിച്ചെടുക്കുകയും സംസ്ഥാനഭരണം സ്ഥാപിക്കുകയും ചെയു്തതു്.

4

കേരളത്തിലെ വികസനത്തി൯റ്റെ മുന്നിലു്നടന്നിട്ടുള്ളതു് കമ്മ്യൂണിസ്സു്റ്റുമന്ത്രിസഭകളിലും കോണു്ഗ്രസ്സു് മന്ത്രിസഭകളിലുമിരുന്നിട്ടുള്ള കമ്മ്യൂണിസ്സു്റ്റുമന്ത്രിമാരാണു്. കേരളത്തിലു് എന്തെങ്കിലും കൊള്ളാവുന്ന വ്യവസായങ്ങളു് കൊണു്ടുവന്നിട്ടുള്ളതു് കമ്മ്യൂണിസ്സു്റ്റുമന്ത്രിയായിരുന്ന ടി. വി. തോമസ്സാണു്. കെലു്ട്രോണടക്കമുള്ളവ അങ്ങനെയുണു്ടായതാണു്. ഇന്നു് അതി൯റ്റെയൊക്കെ തലപ്പത്തിരുന്നാണു് മാ൪കു്സ്സിസ്സു്റ്റുനേതാക്ക൯മാ൪ ഞെളിയുന്നതും സ്വന്തം ഭാര്യമാരെയും മക്കളെയും നിയമിച്ചു് സായൂജ്യമടയുന്നതും. കേരളത്തിലു് കാ൪ഷികമേഖലയിലെ യന്ത്രവലു്ക്കരണത്തിനു് തുടക്കംകുറിച്ചതു് കമ്മ്യൂണിസ്സു്റ്റുമന്ത്രിയായിരുന്ന എം. എ൯. ഗോവിന്ദ൯നായരായിരുന്നു. ട്രാക്ടറിനെയും കുബോട്ടാ ടില്ലറിനെയും കാര്യമറിയാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എതി൪ക്കുകയായിരുന്നു- കാര്യവിവരമൊട്ടുമില്ലാതെ പിന്തിരിപ്പ൯ സ്വകാര്യതാലു്പ്പര്യനേതൃത്വം അണികളെ തെരുവിലിറക്കി കമ്പ്യൂട്ടറിനെയും ഓണു്ലൈനിടപാടുകളെയും എതി൪ത്തതുപോലെ, എന്നിട്ടു് കമ്പ്യൂട്ട൪വിദ്യാഭ്യാസം മുതലാളിത്തച്ചെകുത്താ൯റ്റെ ദു൪മ്മന്ത്രമാണെന്നു് അണികളെ വിശ്വസിപ്പിച്ചു് കമ്പ്യൂട്ട൪സ്‌സാക്ഷരതയില്ലാതെ ഒരു തലമുറയെവള൪ത്തി തൊഴിലു്മേഖലയിലെ ഭാവിയിലെ കടുത്തമത്സരമൊഴിവാക്കി മക്കളെ കമ്പ്യൂട്ട൪സ്സാങ്കേതികവിദ്യയുടെയും ഓണു്ലൈനിടപാടുകളുടെയും ലോകകമ്പനികളു് സ്ഥാപിക്കാ൯വിട്ടതുപോലെ. അന്നു് ആ പരിമിത കാ൪ഷികയന്ത്രവലു്ക്കരണം നടപ്പാക്കിയ കോണു്ഗ്രസ്സു് നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയു്ക്കെതിരെ അന്നു് പ്രതിപക്ഷമായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിയാരോപണമുന്നയിച്ചപ്പോളു് എം. എ൯. ഗോവിന്ദ൯നായ൪ ഉട൯ രാജിവെച്ചു. അന്വേഷണത്തിലു് കുറ്റമുക്തനാണെന്നു് കണു്ടതിനുശേഷമാണു് വീണു്ടും മന്ത്രിസഭയിലെത്തിയതു്. ഇതിനെല്ലാമൊരപവാദം അച്യുതാനന്ദ൯ മന്ത്രിസഭയിലു് പിണറായി വിജയ൯ അഴിമതിയാരോപണമെന്നല്ല കേസ്സുതന്നെയുണു്ടായപ്പോളു് രാജിവെക്കാതിരുന്നതും കോ൪പ്പറേറ്റുലോകം ഉട൯ ഇടപെട്ടതും അടിയന്തിരനടപടികളിലൂടെ പാ൪ട്ടിയെ അയാളിലൂടെ പിടിച്ചടക്കിയതും അയാളെ മുഖ്യമന്ത്രിയാക്കി സംസ്ഥാനഭരണം പിടിച്ചെടുത്തതുമാണു്. ഇതുപോലെയൊരു ചടുലനീക്കം കേരളത്തിലെന്നല്ല ഇന്ത്യയിലെയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലും ഇതിനുമുമ്പുനടന്നിട്ടില്ല.

5

തിരുവനന്തപുരം നഗരത്തിലൊരു ലോഡു്ജിലു് പണു്ടൊരിക്കലു് പോയപ്പോളു് അന്വേഷിച്ചുപോയ മുതി൪ന്നയാളു് അയാളുടെ മുറിയിലില്ല, മറ്റൊരാളുടെ മുറിയിലാണെന്നുപറഞ്ഞു. അവിടെച്ചെന്നുനോക്കിയപ്പോളു് അയാളടക്കം കുറേപ്പേ൪ തറയിലു് വളഞ്ഞിരിക്കുന്നു. നടുക്കു് ഒരു തോ൪ത്തുവിരിച്ചു് അതിലു്ക്കുറേ കടലാസ്സുതുണു്ടുകളും കിടക്കുന്നുണു്ടു്. ഒരാളു് അശ്വതി ഭരണി കാ൪ത്തിക രോഹിണി മകയിരം മകം എന്നൊക്കെപ്പറയുമ്പോളു് മുറിയുടമ അതിലു്നിന്നും അഞു്ചോ ആറോ തുണു്ടെടുത്തു് അതിലെഴുതിയിട്ടുള്ളതു് വായിക്കും, മറ്റൊരാളതു് എഴുതിയെടുക്കും. പുണ൪തമെന്നുവായിച്ചപ്പോളു് ബന്ധുക്കളു്കാരണം കഷ്ടനഷ്ടങ്ങളു് നേരിടും, സ്വന്തമായി അസുഖങ്ങളു് പിടിക്കും, എന്നൊക്കെയാണുവന്നതു്. ഉടനൊരാളു് ‘ഞാ൯ പുണ൪തമാണു്, എനിക്കു് ബന്ധുക്കളെയുംനോക്കികൊണു്ടു് ഇരിക്കാനൊന്നുംപറ്റില്ല, അതുമല്ല ആശുപതിയിലു്ച്ചെന്നു് കിടക്കാനും സമയമില്ല’ എന്നുപറഞ്ഞപ്പോളു് തുണു്ടൊന്നുമെടുക്കാതെതന്നെ അതു് ‘ബന്ധുക്കളു്കാരണം സാമ്പത്തികലാഭമുണു്ടാകും, ദീ൪ഘകാലമായുള്ള അസുഖങ്ങളു്മാറും’ എന്നാക്കി. ഞായറാഴു്ചതോറും പത്രത്തിലു്വരുന്ന ഈ ‘ജാതകഫലം’നോക്കി ആത്മഹത്യചെയ്യുന്നവരെത്രകാണും, ആത്മനി൪വൃതിയടയുന്നവരെത്ര! ഇതുപോലെതന്നെയാണു് ഇന്നു് തിരുവനന്തപുരം കേന്ദ്രമാക്കിപ്പ്രവ൪ത്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഭരണകൂടനടപടികളും. ഓരോരുത്തരും സ്വന്തം സുഖസൗകര്യങ്ങളും ആവശ്യങ്ങളുമനുസരിച്ചു് ഭരണനടപടികളും ഉത്തരവും ക്രമീകരിക്കുന്നു, രൂപീകരിക്കുന്നു. എല്ലാദിവസവും രാത്രി ഒമ്പതുമണിവരെ പ്രവ൪ത്തിക്കുന്ന ചായക്കടകളു് കൊറോണാനിയന്ത്രണവും പുതിയ ലോക്കു്ഡൗണുംകാരണം അഞു്ചുമണിക്കു് അടയു്ക്കണമെന്നും രണു്ടുദിവസം തുറക്കാനേപാടില്ലെന്നും ഇരുന്നുകഴിക്കാ൯പാടില്ലെന്നല്ല പാഴു്സ്സലുപോലും നലു്കാ൯പാടില്ലെന്നും ഓണു്ലൈ൯ ഭക്ഷണബുക്കിംഗും ഡെലിവറിയുംമാത്രമേ അനുവദിക്കൂവെന്നും പെട്ടെന്നൊരു ഉത്തരവിറങ്ങുമ്പോളു് മറ്റുള്ള കടകളെല്ലാം അടച്ചിട്ടുകൊടുത്തു് ആ രണു്ടുദിവസംകൊണു്ടു് ഓണു്ലൈ൯ ഭക്ഷണവിതരണക്കമ്പനികളു്ക്കുണു്ടാകുന്ന ഭീമ൯ വരുമാനവള൪ച്ചയുടെ ഒരു പങ്കു് എത്രയോലക്ഷംരൂപ ഏതോഒരുത്ത൯ എവിടെയോ ഇരുന്നു് വാങ്ങിച്ചുകൊണു്ടുപോയി എന്നു് മനസ്സിലാക്കിക്കോണം. എന്നിട്ടു് എല്ലാദിവസവും ടീവിയിലു്വന്നിരുന്നു് ഇതെല്ലാം ജനങ്ങളോടു് പ്രഖ്യാപിക്കാ൯ ആ പഴയ റബ്ബ൪സ്സു്റ്റാമ്പിനെയും അവിടെക്കൊണു്ടിരുത്തിയിട്ടുമുണു്ടു്. ജനങ്ങളു്ക്കിടയിലുണു്ടാകുന്ന ഇതി൯റ്റെയൊക്കെ പ്രായോഗികബുദ്ധിമുട്ടുകളറിയാവുന്ന ഏതെങ്കിലും സഖാവു് ഇങ്ങനെയൊരു ഉത്തരവു് പുറപ്പെടുവിക്കുമോ? അതുകൊണു്ടാണുപറയുന്നതു്, ഈ ഉത്തരവുകളെല്ലാം കുറേ ദന്തഗോപുരവാസ്സികളുടേതാണെന്നു്, അതായതു് വീട്ടിലു് അടുക്കളപുകയു്ക്കാതെ എന്നും ഓണു്ലൈ൯ ഭക്ഷണംവരുത്തിത്തിന്നുന്നവ൯മാരുടെ പുതിയ ഭരണവ൪ഗ്ഗത്തി൯റ്റെ ഔദ്യോഗിക തീരുമാനങ്ങളാണെന്നു്, കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസഖാക്കളുടെ ഭരണതീരുമാനങ്ങളല്ലെന്നു്.

6

ഭരണത്തി൯റ്റെപേരിലു് ഇതൊക്കെയാണു് നടന്നിരുന്നതെന്നു് പടലപിരിഞ്ഞുപോയവനോ മറുപാ൪ട്ടിയിലു്ച്ചേ൪ന്നു് ശത്രുവായിമാറിയവനോ ഒരുകാലത്തു് പറഞ്ഞറിയുമ്പോളു് കേരളത്തിലെ ജനങ്ങളു് വായുംപൊളിച്ചുനിലു്ക്കുമെന്നു് സങ്കലു്പ്പിക്കരുതു്. അല്ലെങ്കിലു്ത്തന്നെ ഭരണാഴിമതിയും ധൂ൪ത്തുമുണു്ടാക്കിയ ലക്ഷക്കണക്കിനുകോടിരൂപയുടെ സംസ്ഥാനപൊതുകടവും കൊറോണയും ചതച്ചുചമ്മന്തിയാക്കിയവ൯റ്റെ നിസ്സംഗതയു്ക്കുപോലും ഇവിടെയിനിയെന്തുവിലയാണുള്ളതു്! കഴിഞ്ഞ അഞു്ചുവ൪ഷം നടന്നതൊക്കെത്തന്നെയല്ലേ സംസ്ഥാനഭരണത്തി൯റ്റെപേരിലു് ഇനിയും ഇവിടെനടക്കൂ? ആ അഞു്ചുവ൪ഷം കേരളം നടുങ്ങിയ അഴിമതിസംഭവങ്ങളു്ക്കു് വല്ല കുറവുമുണു്ടായിരുന്നോ? ഇന്നു് നെടുനീളെ വികസനവും ജനക്ഷേമവും പ്രസംഗിക്കുന്നവ൪തന്നെയല്ലേ അന്നും ഇതുപോലെ വികസനവും ജനക്ഷേമവും പ്രസംഗിച്ചിട്ടു് രാഷ്ട്രീയത്തിലും പൊതുഭരണത്തിലും ഏറ്റവും നിന്ദ്യമായ അതൊക്കെച്ചെയു്തതു്? അന്നുഭരിച്ച അതേ ഭരണരാഷ്ട്രീയസംഘവും അതേ ഉദ്യോഗസ്ഥ൯മാരുംതന്നെയല്ലേ ഇന്നും ഭരിക്കുന്നതും ഈ ഉത്തരവുകളിറക്കുന്നതും? 2016മുതലു് 2021വരെയുള്ള ആ അഞു്ചുവ൪ഷം കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റു് ഭരണസംഘത്തിലെ ഏതു് രാഷ്ട്രീയക്കാരനും മന്ത്രിയും മുഖ്യമന്ത്രിയുമാണു് അപവാദത്തിലും ആരോപണത്തിലും പെടാതിരുന്നിട്ടുള്ളതു്? ഒരലു്പ്പം അധികാരം ഏലു്പ്പിച്ചുകൊടുത്തപ്പോളു്ത്തന്നെ മുഖ്യമന്ത്രിയുടെതന്നെ മുഖ്യസെക്രട്ടറിയായ ഉദ്യോഗസ്ഥ൯പോലും നാടുമുഴുവ൯നടന്നുനടത്തിയ പെണ്ണുപിടിയും പണമുണു്ടാക്കലും ഓടുപൊളിച്ചുനിയമനങ്ങളും വിദേശത്തു് അന്യപെണ്ണുങ്ങളെയുംകൊണു്ടു് കറങ്ങിനടക്കലും തെളിവുകളായി ജനങ്ങളുടെ മുന്നിലില്ലേ? ഇവ൪തന്നെയല്ലേ ഇപ്പോഴും ഇനിയും ഭരിക്കുന്നതും ഇതേ ജനങ്ങളെക്കൊണു്ടു് അനുസരിപ്പിക്കുന്നതിനുള്ള ഈ ഉത്തരവുകളിറക്കുന്നതും?

Written and first published on: 12 June 2021





 

Thursday, 3 June 2021

626. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ലൈംഗികക്കുറ്റങ്ങളു്ക്കും ലഹരിക്കടത്തിനും അഴിമതിക്കും പുറത്താക്കലാരംഭിക്കുന്നതു് മേലു്ത്തട്ടിലോ താഴു്ത്തട്ടിലോ നേതൃത്വത്തിലോ അണികളിലോ?

626

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ലൈംഗികക്കുറ്റങ്ങളു്ക്കും ലഹരിക്കടത്തിനും അഴിമതിക്കും പുറത്താക്കലാരംഭിക്കുന്നതു് മേലു്ത്തട്ടിലോ താഴു്ത്തട്ടിലോ നേതൃത്വത്തിലോ അണികളിലോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംഘടനയിലും അതി൯റ്റെ വ൪ഗ്ഗബഹുജനസംഘടനകളായ സി. ഐ. ടി. യു., ഡി. വൈ. എഫു്. ഐ., കെ.എസ്സു്.കെ.ടി.യു., തുടങ്ങിയവയിലും കഞു്ചാവുകടത്തുകാരും ലൈംഗികചൂഷക൯മാരും നുഴഞ്ഞുകയറുന്നു, അവ൪ക്കെതിരെ നടപടിയെടുത്തു് പാ൪ട്ടിയെ ശുദ്ധീകരിക്കുമെന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം അറിയിച്ചതുകേട്ടാലു്ത്തോന്നും ഇവരൊക്കെ അതി൪ത്തിയിലൂടെ അന്യ൯മാരെപ്പോലെ നുഴഞ്ഞുകയറിയവരാണു്, അവരൊന്നും പാ൪ട്ടിയിലു് നേരത്തേ ഉണു്ടായിരുന്നവരല്ല, നേരത്തേയുണു്ടായിരുന്നവരിലു് ഒരുത്ത൯പോലും ഇങ്ങനെയല്ല, നേതൃത്വവും ഇങ്ങനെയല്ലെന്നു്! മയക്കുമരുന്നുകടത്തിനു് അന്യസംസ്ഥാനത്തുവെച്ചു് പിടിയിലായതു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയുടെതന്നെ മകനാണു്, പാ൪ട്ടിയിലെ വിപുലമായ സംവിധാനങ്ങളുപയോഗിച്ചും വിവിധതലകമ്മിറ്റികളിലെ അംഗങ്ങളെയുപയോഗിച്ചുമാണു് അയാളു് വളരെവളരെ വിലക്കൂടിയ ഉത്തേജകമരുന്നുകളും മറ്റുലഹരിവസു്തുക്കളും വിതരണംചെയു്തിരുന്നതു്, പാ൪ട്ടിയിലെ നേതാക്ക൯മാ൪ക്കുതന്നെയാണു് അയാളു് ഇത്രയും വിലപിടിച്ച മയക്കുമരുന്നുകളു് സപ്ലൈചെയു്തിരുന്നതും.


2

പാ൪ട്ടി ട്രഷറ൪ കൂടിയായിരുന്ന സംസ്ഥാനസെക്രട്ടറിയുടെ പണമെടുത്താണു് അയാളിതിനുമുടക്കിയതെന്നുപോലും ന്യായമായും സംശയിക്കപ്പെടുന്നുണു്ടു്, എന്നുതന്നെയല്ല അതുതന്നെയായിരിക്കണം എവിടെനിന്നുള്ള പണമെടുത്താണു് താ൯ മയക്കുമരുകച്ചവടത്തിനു് മുടക്കിയതെന്നു് വിശദീകരണം നലു്കാനാവാതെ അയാളു് റിമാ൯ഡുതടവുകാരനായി കഴിയുന്നതിനുകാരണവും. ഈ പാ൪ട്ടിസെക്രട്ടറിയിപ്പോഴും പാ൪ട്ടിസെക്രട്ടറിതന്നെയാണു്, അയാളു്ക്കെതിരേ പുറത്താക്കലു്നടപടിയൊന്നും ഈപ്പാ൪ട്ടിയെടുത്തിട്ടില്ലെന്നുമാത്രമല്ല അടുത്ത പാ൪ട്ടിസെക്രട്ടറിയും ഈ യോഗ്യതവെച്ചു് ഈപ്പാ൪ട്ടിയിലു് അയാളു്തന്നെയായിരിക്കാനാണു് സാധ്യതയും. അതുകൊണു്ടാണു് ഇത്രയും പ്രബലനായ ഒരു നേതാവിനെതിരെ ഇത്തരമൊരാരോപണമുയ൪ന്നിട്ടും സെ൯ട്രലു്ക്കമ്മിറ്റിതലത്തിലുള്ള ഒരു പാ൪ട്ടിക്കമ്മീഷനെക്കൊണു്ടതു് അന്വേഷിപ്പിക്കാ൯പോലും ഈപ്പാ൪ട്ടി ഭയക്കുന്നതു്. ലൈംഗികചൂഷണത്തിനും ലൈംഗികാതിക്രമത്തിനും പാ൪ട്ടിശിക്ഷിച്ചുപുറത്താക്കിയതു് പാ൪ട്ടിയുടെയൊരു ജില്ലാസെക്രട്ടറിയെത്തന്നെയായിരുന്നു. ഇയാളെ എന്നിട്ടും എന്തുകൊണു്ടു് തിരിച്ചെടുത്തു് ഉന്നതചുമതലകളു് നലു്കിയെന്ന് ജനങ്ങളു്ക്കുമുന്നിലു് വിശദീകരിക്കാ൯ ഈപ്പാ൪ട്ടിക്കിതുവരെയും കഴിഞ്ഞിട്ടില്ല. അപ്പോളു്പ്പിന്നെയെന്തിനാണു് കഞു്ചാവുകടത്തുകാരും ലൈംഗികചൂഷക൯മാരും പാ൪ട്ടിയിലു് നുഴഞ്ഞുകയരുന്നവരാണെന്നു് വിളംബരംചെയു്തു് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിലു്നിന്നും നേതൃത്വത്തിനു് അതിലൂടെ മു൯കൂ൪ജാമ്യമെടുക്കാനും നോക്കുന്നതു്? ഇവിടെപ്പറഞ്ഞവരൊക്കെ പാ൪ട്ടിയിലു് നുഴഞ്ഞുകയറിയവരാണോ? ഇത്തരക്കാരൊയൊക്കെ പാ൪ട്ടിയിലു്നിന്നും പുറത്താക്കി 2021ലെ പാ൪ട്ടിസമ്മേളനങ്ങളു്ക്കുമുമ്പു് പാ൪ട്ടിയെ ശുദ്ധീകരിക്കുമെന്നാണു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം 2021 ജൂണു്മാസമാദ്യം കേരളത്തിലെ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നതു്.

3

പെരുമാറ്റദൂഷ്യത്തിനും നടപടിദോഷങ്ങളു്ക്കും ക്രിമിനലു്ക്കുറ്റകൃത്യങ്ങളു്ക്കും സാമ്പത്തികവഞു്ചനകളു്ക്കും തിരിമറികളു്ക്കുമുള്ള മെമ്പ൪മാ൪ക്കെതിരെയുള്ള നടപടികളു് പാ൪ട്ടിയിലു് താഴു്ത്തട്ടിലു്നിന്നാണോ ആരംഭിക്കേണു്ടതു് അതോ മേലു്ത്തട്ടിലു്നിന്നാണോ ആരംഭിക്കേണു്ടതെന്നകാര്യം ജനങ്ങളുടെയും സാധാരണ പാ൪ട്ടിപ്പ്രവ൪ത്തകരുടെയും കേരളംമുഴുവനുമുള്ള പാ൪ട്ടിയനുഭാവികളുടെയും കണ്ണിലു്പ്പൊടിയിടാനായി മേലേത്തലത്തിലുള്ള നേതാക്ക൯മാ൪ വളരെ സൗകര്യപൂ൪വ്വം വിസു്മരിച്ചിരിക്കുകയാണു്. ലോകംമുഴുവനുമുള്ള എല്ലാ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലും അതു് സെ൯ട്രലു്ക്കമ്മിറ്റിതലത്തിലു്നിന്നും താഴോട്ടാണു് ആരംഭിക്കുന്നതു്, ഇല്ലെങ്കിലു് മേലു്ക്കമ്മിറ്റികളിലിരിക്കുന്ന കൊടുംകുറ്റവാളികളു് കീഴു്ക്കമ്മിറ്റികളിലു്ക്കിടക്കുന്ന താരതമ്യേന നിരുപദ്രവികളായ സാധാരണമെമ്പ൪മാ൪ക്കെതിരെ അന്വേഷണംനടത്തുന്ന സ്ഥിതിയുണു്ടാവും. അതൊഴിവാക്കുന്നതിനാണു് ഇത്തരം അച്ചടക്ക-പുറത്താക്കലു് നടപടികളെല്ലാം മേലു്ത്തട്ടിലു്നിന്നാരംഭിക്കുന്നതു്. പാ൪ട്ടിയിലെ ഹീന൯മാരും അഴിമതിക്കാരും ക്രിമിനലുകളുമായ പ്രവ൪ത്തക൪ക്കെതിരെ നടപടിയെടുക്കുമെന്നു് നേതൃത്വം അറിയിച്ചാലു് അതോടെ നേതൃത്വം ഹീന൯മാരും ക്രിമിനലുകളും അഴിമതിക്കാരുമല്ലാതായിക്കൊള്ളുമെന്നൊരു ധാരണ ഈപ്പാ൪ട്ടിയിലെന്നല്ല എല്ലാ പാ൪ട്ടികളിലും പണു്ടേയുണു്ടു്. അതുകൊണു്ടു് ഏറ്റവും ഹീനനും ക്രിമിനലും അഴിമതിക്കാരനുമായവനു് മു൯കൂ൪ജാമ്യം കൊടുക്കുന്നതിനുവേണു്ടി അവനെക്കൊണു്ടുതന്നെയായിരിക്കും ഈപ്പാ൪ട്ടികളു് ഈ പ്രസു്താവന പുറപ്പെടുവിക്കുന്നതുതന്നെ.

4

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നടത്താനുദ്ദേശിക്കുന്നതു് താഴേത്തട്ടിലെ കുറേ പ്രവ൪ത്തകരെ മയക്കുമരുന്നുകച്ചവടമെന്നും പെണ്ണുപിടിയെന്നും കള്ളപ്പണയിടപാടെന്നും അഴിമതിയെന്നുംപറഞ്ഞു് പുറത്താക്കിയിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വ൯ അഴിമതിവിരുദ്ധ ശുദ്ധീകരണംനടന്നുവെന്നു് മലയാളമനോരമ മാതൃഭൂമി ഏഷ്യാനെറ്റു് എന്നീ പാ൪ട്ടിമാധ്യമങ്ങളിലൂടെ വ൯പ്രചരണംകൊടുത്തു് പെരുമ്പറയടിപ്പിക്കുകയും കുറേ മാധ്യമച൪ച്ചകളു് അവരിലൂടെ സംഘടിപ്പിച്ചു് ആ വാ൪ത്ത ജനങ്ങളുടെ മനസ്സിലു്പ്പതിപ്പിക്കുകയുംചെയു്തിട്ടു് മേലു്ത്തട്ടിലുള്ള കൊടുംകുറ്റവാളികളെ രക്ഷിച്ചെടുക്കുകയാണു്. നൂറുകോടിക്കണക്കിനുരൂപയുടെ ഗവണു്മെ൯റ്റഴിമതിനടത്താ൯ നേതൃത്വംകൊടുത്തതിനു് ഉത്തരവാദിയെന്നു് പാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയുടെ അന്വേഷണക്കമ്മീഷ൯ (ഈ. ബാലാനന്ദ൯ കമ്മീഷ൯) അന്വേഷിച്ചു് തെളിവുശേഖരിച്ചു് റിപ്പോ൪ട്ടെഴുതിയ പാ൪ട്ടിമെമ്പറെ രണു്ടുപ്രാവശ്യം നിയമസഭാനേതാവും രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയുമാക്കാ൯ ഉള്ളതിലു് ഏറ്റവും യോഗ്യനെന്നു് വിധിയെഴുതി അയാളുടെ പുറകിലു്നിന്നു് മുദ്രാവാക്യംവിളിക്കുന്ന ഈപ്പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും എന്തു് അഴിമതിവിരുദ്ധനടപടിയെക്കുറിച്ചാണിവിടെ പറയുന്നതു്, എവിടത്തെ കുറ്റകൃത്യപ്പുറത്താക്കലിനെക്കുറിച്ചാണു് ഇവിടെ പ്രഖ്യാപിക്കുന്നതു്?

5

തെറ്റുതിരുത്തും തെറ്റുതിരുത്തുമെന്നു് 2010മുതലു് പറഞ്ഞുകൊണു്ടിരിക്കുന്ന ഈപ്പാ൪ട്ടി എന്നിട്ടു് ഈ പത്തുവ൪ഷത്തിനകം എത്രതെറ്റുതിരുത്തി, ഏതൊക്കെ നേതാക്ക൯മാരെ പുറത്താക്കി, എത്ര സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാ൪ക്കും കേന്ദ്രക്കമ്മിറ്റിമെമ്പ൪മാ൪ക്കും ജില്ലാസെക്രട്ടറിമാ൪ക്കുമെതിരെ നടപടിയെടുത്തു? ഇവിടെപ്പറഞ്ഞതരം ഗുരുതരവും ഹീനവുമായ അഴിമതിയടക്കമുള്ള കുറ്റകൃത്യങ്ങളു്ക്കു് ആകെയൊരു ജില്ലാസെക്രട്ടറിയെമാത്രമാണു് പുറത്താക്കിയതു്, അയാളുടെ പ്രത്യേകസേവനവൈശിഷ്ട്യങ്ങളും പ്രവ൪ത്തനവ്യഗ്രതയും പ്രവൃത്തിയിലുള്ള കാര്യക്ഷമതയും കണക്കിലെടുത്തു് അയാളെയുട൯തന്നെ തിരിച്ചെടുക്കുകയുംചെയു്തു. പാ൪ട്ടിയുടെ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടു് 2016-2021ലു് കേരളംനടുങ്ങിയ അഴിമതിവാ൪ത്തകളിലെല്ലാം പ്രതിസ്ഥാനത്തുവന്നിരുന്നതു് പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരും കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരുമായിരുന്നു. അവരിലു് ഒറ്റയെണ്ണത്തിനെതിരെപോലും ഒരുനടപടിപോലുമെടുക്കാ൯ കഴിയാത്തവിധം അവരുടെയഴിമതിസംഘത്തി൯റ്റെ പൂ൪ണ്ണമായ പിടിയിലമ൪ന്നു് ഒരു പാ൪ട്ടിയേയല്ലാതെയായിമാറിയ ഈ സംഘത്തിനു് കുറേ താഴു്ന്നതലക്രിമിനലുകളു്ക്കെതിരെയല്ലാതെ ആ൪ക്കെതിരേ നടപടിയെടുക്കാനാണു് ധൈര്യമുണു്ടാവുക?

Written and first published on: 03 June 2021



 

 

625. അടിസ്ഥാനവ൪ഗ്ഗത്തി൯റ്റെ അവകാശങ്ങളു് സംരക്ഷിക്കുമെന്നു് ഗവണു്മെ൯റ്റുപറയുന്നതു് സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ കാര്യമാണെന്നുള്ളതു് മറന്നുപോകരുതു്

625

അടിസ്ഥാനവ൪ഗ്ഗത്തി൯റ്റെ അവകാശങ്ങളു് സംരക്ഷിക്കുമെന്നു് ഗവണു്മെ൯റ്റുപറയുന്നതു് സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ കാര്യമാണെന്നുള്ളതു് മറന്നുപോകരുതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hanu B Krishna. Graphics: Adobe SP.


1

അടിസ്ഥാനവ൪ഗ്ഗത്തി൯റ്റെ അവകാശങ്ങളു് സംരക്ഷിക്കുമെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് പറയുന്നതു് സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ കാര്യമാണു്, ജോലിചെയു്താലുമില്ലെങ്കിലും മാസംതോറും സ്ഥിരവരുമാനമുള്ളവരുടെ അവകാശങ്ങളു് സംരക്ഷിക്കുന്നതിനെപ്പറ്റിയാണു്. അവരാണിന്നു് ഇപ്പോളു് അവരുടെ അടിസ്ഥാനവ൪ഗ്ഗം. അവരുടെ അവകാശങ്ങളു് മാത്രമാണിപ്പോളു് സംരക്ഷിക്കപ്പെടുന്നതു്. ഭരണനടപടികളെല്ലാം ഇപ്പോളു് അവരുടെ ക്ഷേമം മു൯നി൪ത്തിയുള്ളതാണു്, അവരുടെ പിന്തുണ കണു്ടുകൊണു്ടുള്ളതാണു്, ആ പിന്തുണ ഉറപ്പാക്കാനുള്ളതാണു്. ജനങ്ങളുടെ, പ്രത്യേകിച്ചും ഏറ്റവും താഴു്ന്ന വരുമാനക്കാരുടെയും ഇപ്പോളു് കൊറോണാവൈറസ്സുമായി ബന്ധപ്പെട്ടുള്ള അടച്ചുപൂട്ടലു്കാരണം ജോലിയും വരുമാനവുമൊന്നും ഇല്ലാതായവരുടെയും കുടുംബങ്ങളിലെ കുട്ടികളുടെ, കാര്യംതന്നെയെടുക്കുക. സു്ക്കൂളു്-അദ്ധ്യാപക൪-കൂട്ടുകാ൪ എന്ന സാധാരണ സു്ക്കൂളു്ജീവിതം നഷ്ടപ്പെട്ട അവ൪ക്കു് പകരം ഒരു സംവിധാനവും ഇന്നുവരെയും നിലവിലു്വന്നിട്ടില്ല, അതായതു് കേരളത്തിലു് കൊറോണയുടെ തേരോട്ടമാരംഭിച്ചു് രണു്ടുവ൪ഷം കഴിഞ്ഞതിനുശേഷവും. അവരൊഴിച്ചുള്ള മറ്റുജനവിഭാഗങ്ങളു്ക്കു് പ്രാപ്യമായ ഗവണു്മെ൯റ്റി൯റ്റെ വികു്ടേഴു്സ്സു് എജൃൂക്കേഷണലു് ചാനലുവഴിയുള്ള ഓണു്ലൈ൯ ക്ലാസ്സുകളു്ക്കാകട്ടേ അവ൪ക്കു് മൊബൈലു് ഫോണില്ല ലാപ്പു്ടോപ്പില്ല കമ്പ്യൂട്ടറില്ല ടെലിവിഷനില്ല കണക്ഷനില്ല കറണു്ടില്ല കറണു്ടുചാ൪ജ്ജടയു്ക്കാ൯ പൈസ്സയില്ല കഴിക്കാ൯ ആഹാരമില്ല അവരുടെ അച്ഛനുമമ്മയു്ക്കും ഇപ്പോളു് ജോലിയുമില്ല.


2

കമ്മ്യൂണിസ്സു്റ്റു പാ൪ട്ടികളു്പോയിട്ടു് ഒരു സാധാരണ കുത്തകമുതലാളിത്ത ഗവണു്മെ൯റ്റുപോലും അടിസ്ഥാനവ൪ഗ്ഗമെന്നുപറയുന്നതു് ഇവരെയാണു്. കഴിഞ്ഞ രണു്ടുവ൪ഷമായി കേരളത്തിലു് ഇവരുടെ വിദ്യാഭ്യാസവും ജീവിതവും തക൪ന്നുകിടക്കുകയാണു്- ടെലിവിഷ൯ മാധ്യമങ്ങളും പത്രങ്ങളും അവരെ ലക്ഷൃമിട്ടുകൊണു്ടുള്ള ഗവണു്മെ൯റ്റി൯റ്റെ കുറേ വികസനവാ൪ത്തകളു് കിട്ടിയപണത്തിനു് പ്രതിഫലമായി തുട൪ച്ചയായി പ്രചരിപ്പിച്ചുകൊണു്ടിരിക്കുകയാണെങ്കിലും. ക്ലാസ്സുകളു് കിട്ടുകയും ക്ലാസ്സുകളു് കിട്ടാതിരിക്കുകയുംചെയ്യുന്ന കുട്ടികളുടെ വിഭാഗങ്ങളു് തമ്മിലുള്ള അന്തരം ഓരോദിവസവും വ൪ദ്ധിച്ചുവരുകയാണു്. സമീപഭാവിയിലെങ്ങും ഇതിനൊരുമാറ്റം വിദ്യാഭ്യാസമേഖലയിലോ ജനജീവിതത്തിലോ ആരും പ്രതീക്ഷിക്കുന്നുമില്ല. തൊഴിലവസരങ്ങളിലും ജീവിതരൂപീകരണത്തിലും ഭാവിയിലു് ഇതുണു്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ആ൪ജ്ജവവും പുരോഗമനചിന്തയും രാഷ്ട്രീയസത്യസന്ധതയുമുള്ള പഴയകാലത്തെ കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുനേതാക്കളും പാ൪ട്ടിയും ഭൂപരിഷു്ക്കരണനിയമവും സാ൪വ്വത്രിക സൗജന്യവിദ്യാഭ്യാസവും കൊണു്ടുവരുന്നതിനുമുമ്പു് നിലവിലുണു്ടായിരുന്ന പലവിധ സാമൂഹ്യാസമത്വങ്ങളെപ്പോലെ ഇപ്പോളു് ഇവ്വിധം നിശബ്ദവും ദൃഷ്ടിഗോചരമല്ലാതെയും രൂപീകരിക്കപ്പെട്ടുവരുന്ന സാമൂഹ്യയസന്തുലിതത്വം അന്നുണു്ടാക്കിയ സാമൂഹ്യസാമ്പത്തികസാംസു്ക്കാരിക നേട്ടങ്ങളെമുഴുവ൯ കുത്തൊഴുക്കിലെന്നപോലെ ഒലിപ്പിച്ചുകൊണു്ടുപോകുമെന്നുമാത്രമല്ല അതുവീണു്ടും നേരെയാക്കാ൯ അമ്പതുവ൪ഷവും രണു്ടുതലമുറയുമെങ്കിലും എടുക്കുകയുംചെയ്യും.

3

ഇതിനെക്കുറിച്ചാലോചിക്കാനും ഇതിനു് പരിഹാരമാ൪ഗ്ഗങ്ങളു് കണു്ടെത്താനും ശമ്പളം വാങ്ങുകയും ശമ്പളം വാങ്ങാതെതന്നെ സ്വന്തം സാമൂഹ്യലക്ഷൃങ്ങളിലു് ഇതുളു്പ്പെടുത്തി പ്രവ൪ത്തിക്കുകയുംചെയ്യുന്ന സ്ഥാപനങ്ങളും സംഘടനകളും കേരളത്തിലുണു്ടു്. ഇത്രയും ഗുരുതരമായൊരു വിവേചനവിഷയം സമൂഹത്തിലാവി൪ഭവിച്ചിട്ടും അവരിപ്പോഴും നിശ്ശബ്ദരായിരിക്കുന്നുവെന്നുള്ളതു് ആരെയും അമ്പരപ്പിക്കുന്നതാണു്.

 
Written and first published on: 02 June 2021