Friday, 28 February 2020

233. ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐസ്സിസ്സുംചേ൪ന്നു് ഭരണാധിപനുള്ള വ൪ഗ്ഗീയകലാപഅവാ൪ഡു് പ്രഖ്യാപിച്ചാലു് അതു് ആ൪ക്കു് കിട്ടും?

233

ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐ
സ്സിസ്സുംചേ൪ന്നു് ഭരണാധിപനുള്ള വ൪ഗ്ഗീയകലാപഅവാ൪ഡു് പ്രഖ്യാപിച്ചാലു് അതു് ആ൪ക്കു് കിട്ടും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Leandro Eduardo Diaz. Graphics: Adobe SP.

  
ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐസ്സിസ്സുംചേ൪ന്നു് വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കുന്നതിനും ബലാത്സംഗപരമ്പരകളു് അഴിച്ചുവിടുന്നതിനും തീവെപ്പുകളും കൊലകളും നടത്തിക്കുന്നതിനും ഒരു ഭരണാധിപനുള്ള അവാ൪ഡു് പ്രഖ്യാപിക്കുകയാണെങ്കിലു് അതു് ആ൪ക്കു് കിട്ടും? ലോകത്തെ ഏറ്റവും പ്രശസു്തനായ മുസ്ലിംവിരുദ്ധനാണു് അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു്. അമേരിക്ക൯ പ്രസിഡ൯റ്റായശേഷം അദ്ദേഹം കൈക്കൊണു്ടിട്ടുള്ള മുസ്ലിംവിരുദ്ധനടപടികളു് പ്രസിദ്ധമാണു്. യഥാ൪ത്ഥത്തിലു് അമേരിക്കയെ മുസ്ലിംവിമുക്തമാക്കുന്നതിനുവേണു്ടിയാണു് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളതെന്നുപറയാം. ലോകത്തെ ഏറ്റവുംവലിയ മുസ്ലിംവിരുദ്ധനെന്നു് ചരിത്രത്തിലു് ഇടംപിടിക്കുകയാണു് അദ്ദേഹത്തി൯റ്റെ ലക്ഷൃം. ഇതിപ്പോളു് നടക്കുമെന്നുതോന്നുന്നില്ല. കാരണം വരുന്ന അമേരിക്ക൯ പ്രസിഡ൯റ്റുപദ മത്സരത്തിലെന്നപോലെ ലോകമുസ്ലിംവിരുദ്ധ ഒന്നാംനമ്പ൪സ്ഥാന മത്സരത്തിലും കടുത്തവെല്ലുവിളിയാണു് അദ്ദേഹമിപ്പോളു് നേരിടുന്നതു്. മറ്റൊരുരാജ്യത്തെ ഭരണാധിപനുമായി കടുത്ത മത്സരമാണിപ്പോളു് അദ്ദേഹം നേരിടുന്നതു്. ട്രംപിനു് വ൪ഗ്ഗീയകലാപങ്ങളു് നടത്തിയോ വംശഹത്യാ കൂട്ടക്കൊലപാതകക്കേസ്സുകളിലു് കുരുങ്ങിയോ മു൯പരിചയമൊന്നുമില്ലാത്തതിനാലു് ഈ സ്ഥാനത്തിനദ്ദേഹം അ൪ഹനല്ല എന്ന അവകാശവാദവുമായി ഇ൯ഡൃ രംഗത്തുണു്ടു്.

ഇ൯ഡൃയുടെ അവകാശവാദത്തിലൊരു പോയി൯റ്റുള്ളതു് അമേരിക്ക൯ പ്രസിഡ൯റ്റു് അംഗീകരിച്ചേ മതിയാവൂ, കാരണം വ൪ഗ്ഗീയകലാപങ്ങളിലു് പ്രശംസാ൪ഹമായ സേവനം നി൪വ്വഹിച്ചതിനും വംശഹത്യാകൂട്ടക്കൊലകളിലു് സുപ്രധാനമായ സ്ഥാനം വഹിച്ചതിനും ഇ൯ഡൃയുടെ ഇന്നത്തെ പ്രധാനമന്ത്രിയും മറ്റൊരു മത്സരാ൪ത്ഥിയുമായ ശ്രീ. നരേന്ദ്രമോദിയെ അദ്ദേഹം ഇ൯ഡൃയുടെ പ്രധാനമന്ത്രിയാകുന്നതുവരെയും അമേരിക്കതന്നെ അമേരിക്കയിലു് പ്രവേശിക്കുന്നതിലു്നിന്നു് തടഞ്ഞിട്ടുണു്ടു്. ഇത്തരമൊരു വിശിഷ്ടസേവനപദവി ട്രംപിനു് ഒരു രാജ്യത്തുനിന്നും ലഭിച്ചിട്ടില്ല. ട്രംപിനെ ഒരു രാജ്യവും തടഞ്ഞിട്ടില്ല ഇതുവരെ. അതുകൊണു്ടു് രണു്ടായിരത്തി ഇരുപതാമാണു്ടു് ഫെബ്രുവരിമാസം അവസാനം ട്രംപു് വ൪ഗ്ഗീയകലാപങ്ങളുടെ വിളഭൂമിയായ ഇ൯ഡൃ സന്ദ൪ശിക്കാനും ലോകമുസ്ലിംവിരുദ്ധ ഒന്നാംനമ്പ൪സ്ഥാനത്തിനു് ത൯റ്റെ കടുത്ത എതിരാളിയായ പുണ്യജ൯മത്തെ സ്വന്തംമണ്ണിലിറങ്ങിനടന്നുകാണാനും കെട്ടിപ്പിടിക്കാനും തീരുമാനിച്ചു. എത്രയോ എത്രയോ കാര്യങ്ങളിലു് തുല്യതകളില്ലാത്ത സമാനതകളു് പങ്കിടുന്ന ഈ രണു്ടു് വ്യക്തികളുടെയും ഇ൯ഡൃ൯സംഗമം ഈ രണു്ടുപേരുടെയും ചരിത്രത്തിനും സംസു്ക്കാരത്തിനും തികച്ചും ഒത്തരീതിയിലു്ത്തന്നെ ആഘോഷിക്കപ്പെട്ടു, പ്രകീ൪ത്തിക്കപ്പെട്ടു. 2002ലു് ഗുജറാത്തിലു് 3000 മുസ്ലിമുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ്സിലാണു് മോദിയെ അമേരിക്ക തടഞ്ഞതു്. സ്വാഭാവികമായും ഒരു പത്തുമുപ്പതു് മുസ്ലിമുകളെയെങ്കിലും കൂട്ടക്കൊലചെയു്തുകാണിക്കാതെ ട്രംപി൯റ്റെ ഇ൯ഡ്യാസന്ദ൪ശനം മോദി അ൪ത്ഥവത്താക്കുന്നതെങ്ങനെ? അതാണു് ഡലു്ഹിയിലു് 2020 ഫെബ്രുവരിമാസം അവസാനം നടന്നതും, ഇംഗ്ലണു്ടിലെ ഏറ്റവും യാഥാസ്ഥിതികപത്രമായ ഗാ൪ഡിയ൯പോലും മോദിയാണതു് ചെയ്യിച്ചതെന്നു് എഡിറ്റോറിയലെഴുതിയതും. ഇനിപ്പറയൂ- ആ അവാ൪ഡു് ഇതിലാ൪ക്കു് കൊടുക്കും?

Written and first published on: 28 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J




 







232. അമ്പലം തുറന്നാലുട൯ ആദ്യം പിടിക്കുന്നതു് സീഡീപ്പു്ളേയറി൯റ്റെ കൊരവള്ളിയിലു്. പേരു് ഭക്ത൯! മാനസ്സികരോഗീ....! എന്നല്ലേ നമ്മളു് വിളിക്കേണു്ടതു്?

232

അമ്പലം തുറന്നാലുട൯ ആദ്യം പിടിക്കുന്നതു് സീഡീപ്പു്ളേയറി൯റ്റെ കൊരവള്ളിയിലു്. പേരു് ഭക്ത൯! മാനസ്സികരോഗീ....! എന്നല്ലേ നമ്മളു് വിളിക്കേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peggy And Marco Lachmann-Anke. Graphics: Adobe SP.
 

അമ്പലം തുറന്നാലുട൯ മറ്റെന്തിലെങ്കിലും തൊടുന്നതിനുമുമ്പു്, ഈശ്വര൯ തലേന്നത്തെപ്പോലെ അവിടെത്തന്നെയുണു്ടോ എന്നുപോലും നോക്കുന്നതിനുമുമ്പു്, ആദ്യം പിടിക്കുന്നതു് അവിടെയിരിക്കുന്ന സീഡീപ്പു്ളേയറി൯റ്റെ കൊരവള്ളിയിലു്. എന്നിട്ടു് സ്വയംവിളിക്കുന്ന പേരു് ഭക്ത൯! മാനസ്സികരോഗീ....! എന്നല്ലേ നമ്മളു് വിളിക്കേണു്ടതു്? ഈ ഭക്തരോഗികളൊഴിച്ചു് മുഴുവ൯ ജനങ്ങളുടെയും ആവശ്യം നിയമവിരുദ്ധവും ലൈസ൯സ്സില്ലാത്തതും മൈക്കോ൪ഡറില്ലാത്തതുമായ മുഴുവ൯ അമ്പലഭാഷിണികളെയും പിടികൂടുകയാണു്, മുഴുവ൯ കുഞ്ഞുങ്ങളുടെയും പഠനത്തിനോ ഉറക്കത്തിനോ സ്വസ്ഥയിരിപ്പിനോ യാതൊരു ഭംഗവുമുണു്ടാക്കാത്തരീതിയിലു് അവയുടെ പ്രവ൪ത്തനം അവസാനിപ്പിക്കുകയാണു്. മുമ്പു് ഇക്കാര്യം ആവശ്യപ്പെടുന്നവരെ ഈ ഭക്തരോഗികളു് വിശേഷിപ്പിച്ചിരുന്നതു് ഭ്രാന്ത൯മാരെന്നാണു്. പക്ഷേ ഇന്നു് ഉച്ചഭാഷിണിവിരുദ്ധരുടെ എണ്ണം വളരെക്കൂടുതലാണു്, മാത്രവുമല്ല ഓരോ ദിവസവും അവരുടെ എണ്ണം കൂടുകയുമാണു്. അതുമാത്രവുമല്ല, അവരുടെ ശ്രമഫലമായി അതിശക്തമായ ഉച്ചഭാഷിണിവിരുദ്ധ നിയമങ്ങളും ഉത്തരവുകളും നിലവിലു്വന്നുംകഴിഞ്ഞു. അമ്പലത്തിലെ ഉച്ചഭാഷിണിയില്ലാതെ ജീവിക്കാ൯പറ്റില്ലെന്നു് കരുതുന്നവരാകട്ടെ ഓരോദിവസവും വളരെച്ചെറിയ ഒരു ന്യൂനപക്ഷമായി ചുരുങ്ങിക്കൊണു്ടുമിരിക്കുകയാണു്. അമ്പലങ്ങളിലെ ഈ ഭക്തമാനസ്സികരോഗികളു് ഒരു ശിലാവിഗ്രഹത്തി൯റ്റെ പുറകിലു്നിന്നു് ഇ൯ഡൃ൯ നിയമവ്യവസ്ഥയോടു് ഒന്നു് യുദ്ധംചെയു്തുനോക്കുകയാണു്. അവ൪ക്കുതന്നെയറിയാം വളരെയകലെയൊന്നുമല്ലാത്ത ഒരുദിനം കേരളത്തിലെ മുഴുവ൯ അമ്പലങ്ങളിലെയും പാട്ടുവെയു്പ്പുകളു് അവസാനിപ്പിക്കപ്പെടാ൯ പോവുകയാണെന്നു്. അതിനുമുമ്പു് നിയമത്തെക്കാളു് ശക്തമാണോ മതമെന്നു് ഒന്നു് പരീക്ഷിച്ചുനോക്കുന്നുവെന്നുമാത്രം.

അമ്പലഭാഷിണികളെന്നു് പറഞ്ഞതു് ആണു്ടിലൊരിക്കലു് വെച്ചുകെട്ടുന്ന ഉത്സവഭാഷിണികളെയല്ല, എന്നും രാവിലെ നാലുമണിമുതലു് അലറിവിളിക്കുന്ന നിത്യഭാഷിണികളെയാണു്. അതായതു് ദൈവത്തോടു് സംസാരിക്കണമെങ്കിലു് ഒന്നുകിലു് വെള്ളമടിച്ചിരിക്കണം അല്ലെങ്കിലു് മൈക്കുവെച്ചു് അതിലു്ക്കൂടെവേണം എന്നു് ചിന്തിക്കുന്ന അമ്പലക്കമ്മിറ്റികളിലുള്ള സമനിലതെറ്റിയവരും അമ്പലങ്ങളു്കൊണു്ടു് ഉപജീവനംകഴിക്കുന്നവരുംമുതലു് അമ്പലത്തിലു് മൈക്കുവെക്കുന്നനേരംനോക്കി ഭാര്യയെ ഇടിക്കാനും ആക്രമിക്കാനും പള്ളുവിളിക്കാനും ക്ഷമയോടെ കാത്തിരിക്കുന്ന ആ സാമൂഹ്യവിരുദ്ധ൯മാരുംവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നു് പ്രതിജ്ഞയെടുത്തിട്ടുനടക്കുന്ന ആ അമ്പലയുച്ചഭാഷിണികളെക്കുറിച്ചുതന്നെയാണു് ഇവിടെപ്പറയുന്നതു്. ഇവയിലു് ഒറ്റയൊരെണ്ണത്തിനുപോലും മൂന്നുദിവസത്തിലൊരിക്കലു് പോലീസ്സു് സു്റ്റേഷനിലു്പ്പോയി ലൈസ൯സ്സെടുക്കുന്നതുപോയിട്ടു് ഒറ്റയൊരു പ്രാവശ്യത്തേക്കുപോലും ലൈസ൯സ്സെടുത്തിട്ടില്ലെന്നു് മുഴുവ൯ജനങ്ങളു്ക്കുമറിയാം. എന്നിട്ടും ഇപ്പോഴും അവിടെയിരുന്നു് അവ അലറിവിളിക്കുന്നതു് ഓരോ ജില്ലയിലെയും ജില്ലാക്കളക്ട൪മാരെന്ന ഐ. ഏ. എസ്സുകാ൪ വെറും ഭീരുക്കളായതുകൊണു്ടുമാത്രമാണു്.

അമ്പലത്തിലെ മൈക്കുവെയു്പ്പാണിവിടത്തെ വിഷയമെങ്കിലും മൈക്കുവെയു്പ്പിനു് വ്യക്തികളാണോ അമ്പലമാണോ ഉത്തരവാദികളു്, ഒരു വ്യക്തിക്കാണോ പല വ്യക്തികളുടെ ഒരു കമ്മിറ്റിക്കാണോ ഉത്തരവാദിത്വം, എന്നീത്തരം ചോദ്യങ്ങളു്ക്കുള്ള ഉത്തരംതേടിയുള്ള അന്വേഷണം കേട്ടാലു് തെറ്റെന്നുതോന്നിക്കുന്നതും എന്നാലു് തീ൪ത്തും ശരിയുമായ ചില വിരോധാഭാസ്സങ്ങളിലേക്കാണു് നമ്മെ എത്തിക്കുന്നതു്.

അമ്പലം ഒരു യാഥാ൪ത്ഥ്യമാണോ, അതോ മതമാണോ യാഥാ൪ത്ഥ്യം? അമ്പലത്തെ കൈയ്യെടുത്തു് ഊക്കുകൂട്ടി ഒന്നടിച്ചുനോക്കൂ... കൈയ്യൊടിയും. മതത്തെ അതുപോലെ ഒന്നു് അടിച്ചുനോക്കൂ... ഒന്നും സംഭവിക്കില്ല. കൈ വായുവിലൂടെ കടന്നുപോകും. അമ്പലം ഒരു ഭൗതികയാഥാ൪ത്ഥ്യമാണു്, മതം അതല്ല. മതം വെറുമൊരു സങ്കലു്പ്പംമാത്രമാണു്. മനുഷ്യ൯റ്റെ മനസ്സിനകത്തല്ലാതെ അങ്ങനെയൊരെണ്ണം നിലവിലില്ല. അമ്പലത്തിനു് നിലനിലു്ക്കാ൯ മതത്തി൯റ്റെ ആവശ്യമില്ല, അതു് മതമില്ലെങ്കിലും നിലനിന്നുകൊള്ളും. എന്നാലു് മതത്തിനു് നിലനിലു്ക്കാ൯ അമ്പലത്തി൯റ്റെ ശരീരം കൂടിയേതീരൂ. മതത്തി൯റ്റെ നിലനിലു്പ്പാകട്ടെ അതു് വെറുമൊരു സങ്കലു്പ്പംമാത്രമാണെങ്കിലും, അതൊരു അയാഥാ൪ത്ഥ്യമാണെങ്കിലു്ക്കൂടിയും, അമ്പലവുമായി ബന്ധപ്പെട്ട മനുഷ്യ൪ ഭൗതികമായി വെച്ചുനടത്തുന്ന ചടങ്ങുകളിലൂടെയാണു്- കൊട്ടും കുഴലും ആനയെഴുന്നള്ളിപ്പും പറയെഴുന്നള്ളിപ്പും വില്ലിലു്ത്തൂക്കവും കുരുതിയും പള്ളിവേട്ടയുമൊക്കെപ്പോലെ. ആ ചടങ്ങുകളുടെ നീളവും കനവും എണ്ണവും കൂടുന്തോറും മതത്തി൯റ്റെ നിലനിലു്പ്പും ആധിപത്യവും മേലു്ക്കോയു്മയും സുഗമമാവുന്നു, ഉറപ്പാവുന്നു- അമ്പലത്തി൯റ്റെ ചെലവിലു്. അമ്പലഭാഷിണികളു് അങ്ങനെ മതത്തി൯റ്റെ നിലനിലു്പ്പിനു് സഹായിക്കാ൯ അടുത്തകാലത്തു് കൂട്ടിച്ചേ൪ത്ത ഒരു സാമഗ്രിയാണു്. മതം അമ്പലങ്ങളിലു്നിന്നു് ഉച്ചഭാഷിണിയെ നീക്കംചെയ്യാ൯ എന്നെങ്കിലും പ്രേരിപ്പിക്കുമെന്നു് ഒരുകാലത്തും പ്രതീക്ഷിക്കരുതു്.

ഇങ്ങനെയാണു് കേവലം വ്യക്തികളു്തമ്മിലു് പറഞ്ഞൊത്തുതീ൪പ്പാക്കി അവസാനിപ്പിക്കാമായിരുന്ന അമ്പലങ്ങളിലെ നിത്യ ഉച്ചഭാഷിണിയുപയോഗം വ്യക്തികളും അമ്പലങ്ങളുംകടന്നു് മതത്തി൯റ്റെ കൈയ്യിലു്ക്കൊണു്ടുപോയിക്കൊടുത്തു് ഒടുവിലു് പോലീസ്സിനും കോടതികളു്ക്കുംവരെ ഇടപെടാ൯ അറച്ചുനിലു്ക്കേണു്ട സ്ഥിതിവിശേഷം ഉണു്ടാക്കിയതു്. സ്വന്തമായി നിലനിലു്ക്കാ൯ പാടുപെടുകയായിരുന്ന മതത്തിനു് ഇതിനേക്കാളു് സന്തോഷകരമായ ഒരു കാര്യം ഈയടുത്തകാലത്തൊന്നും കിട്ടിയിട്ടില്ല. ഇതു് മതത്തി൯റ്റെ കൈയ്യിലു്കൊണ്ടുചെന്നു് കൊടുത്തതാകട്ടെ ഈ സാമൂഹ്യവിരുദ്ധപ്പ്രവ൪ത്തനം നടത്തിക്കൊണു്ടിരിക്കുന്ന ഈപ്പറഞ്ഞ വ്യക്തികളു്തന്നെയാണുതാനും- കുറ്റകൃത്യത്തിലു് വലിയണ്ണ൯റ്റെ സംരക്ഷണം തേടി. ഈ വ്യക്തികളുടെ കുതന്ത്രവും പ്രചാരവേലയുംമാത്രമാണു് അമ്പലങ്ങളിലെ നിത്യയുച്ചഭാഷിണിയുപയോഗത്തെ മതവിഷയമാക്കി നിലനി൪ത്തിയിരിക്കുന്നതു്, അല്ലാതെ ഭൗതികശരീരമുള്ള അമ്പലങ്ങളും ഭൗതികമായൊരു നിലനിലു്പ്പേയില്ലാത്ത മതവും സ്വന്തമായ പ്രാചാരവേലയിലൂടെ ഉച്ചഭാഷിണിവിഷയത്തെ മതവിഷയമാക്കി മാറ്റുന്നതെങ്ങനെയാണു്? അപ്പോളു് ആത്യന്തികമായി ഈ വിഷയം വ്യക്ത്യാധിഷു്ഠിതം തന്നെയാണു് ഇപ്പോഴും എപ്പോഴും- അമ്പലങ്ങളു്ക്കോ മതങ്ങളു്ക്കോ അതുമായിട്ടു് താത്വികമായോ അനുഷു്ഠാനപരമായോ ഒരു ബന്ധവുമില്ല.

അമ്പലങ്ങളു് കച്ചവടസ്ഥാപനങ്ങളാണെന്നതാണു് നമ്മുടെ അന്വേഷണം എത്തിച്ചേരുന്ന മറ്റൊരു വിരോധാഭാസം. ഏതു് കച്ചവടസ്ഥാപനത്തിലുമെന്നപോലെ അവിടെയും വരവും ചെലവുമുണു്ടു്. പോറ്റിക്കും ശാന്തിക്കും കഴകക്കാരനും പൂജാസാമഗ്രിവിതരണക്കാരനും അടിച്ചുതളിക്കാരനും മാനേജ൪ക്കും ചെണു്ടകൊട്ടുന്നയാളു്ക്കും കുഴലൂത്തുകാരനും ശമ്പളംനലു്കാ൯ പണം ചെലവുചെയ്യുമ്പോളു് അതുപോലെ പണം വരവുമുണു്ടാകണം. അല്ലെങ്കിലു് ക്ഷേത്രം കുത്തുപാളയെടുത്തു് ജീ൪ണ്ണിച്ചുപോവും. ഇതിലാരെങ്കിലും ഭക്തി മണു്ടക്കുകയറി തീ൪ത്തും സൗജന്യമായി ദേവപ്പ്രസാദത്തിനായി ഈ ജോലികളു് ചെയ്യുകയാണെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? ഇതു് അവരുടെ ഉപജീവനമാണു്. നിങ്ങളൊരു നെയ്യഭിഷേകമോ പുഷു്പ്പാഭിഷേകമോ പാലു്പ്പായസമോ ആവശ്യപ്പെട്ടെന്നിരിക്കട്ടെ- പണമടച്ചു് രസീതെഴുതിക്കൊണു്ടുവരാ൯പറയും, സാധനങ്ങളെല്ലാം നിങ്ങളു്തന്നെയാണു് കൊണു്ടുചെല്ലുന്നതെങ്കിലും. അമ്പലങ്ങളിലു് ഒന്നും സൗജന്യമല്ല. പണംവാങ്ങി സേവനംനലു്കുന്നു, മറ്റു് കച്ചവടസ്ഥാപനങ്ങളിപ്പോലെ. പക്ഷേ ഒരു കച്ചവടസ്ഥാപനമെന്നു് പറയാ൯ അമ്പലങ്ങളു്ക്കു് കുറച്ചിലാണു്. അതിനാണു് ഭക്തിയുടെ പരിവേഷം. എന്നാലു് മറ്റു് കച്ചവടസ്ഥാപനങ്ങളിലെപ്പോലെ കച്ചവടം നിലനി൪ത്താനും കൊഴുപ്പിക്കാനും കൃത്യമായി പരസ്യംനലു്കുന്നുണു്ടുതാനും! ഉച്ചഭാഷിണികളു് പിന്നെ മറ്റെന്താണു്- കടതുറന്നേ... പൈസ്സയുംകൊണു്ടോടിവരണേ... എന്നുള്ള ആഹ്വാനമല്ലാതെ?

ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു അമ്പലങ്ങളു്. ദേവനു് കിട്ടാനുള്ള പണത്തി൯റ്റെയും പാട്ടത്തി൯റ്റെയും കണക്കു് മുണു്ടി൯റ്റെ കോന്തലയിലു് കെട്ടുകളിട്ടെഴുതിനടന്ന കണക്കപ്പിള്ളകളാണു് അക്കൗണു്ട൯റ്റുമാരായി മാറിയതു്. രാജ്യത്തി൯റ്റെ സ്വത്തുക്കളു്പോലും അമ്പലങ്ങളിലാണു് സൂക്ഷിച്ചിരുന്നതു്- രാജകൊട്ടാരങ്ങളെക്കാളു് ക്ഷേത്രങ്ങളിലു് വേണു്ടത്ര സുരക്ഷാസന്നാഹങ്ങളുള്ളതുകൊണു്ടു്. അമ്പലങ്ങളായിരുന്നു ട്രഷറികളു്. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്സ്വാമി ക്ഷേത്രത്തിലെ തിരുവിതാംകൂറി൯റ്റെ നിലവറകളു്തന്നെ ഉദാഹരമായെടുക്കുക. ഈ ഉയരത്തിലു്നിന്നും ജാതിവിവേചനവും മതപീഢനവും ദുരാചാരങ്ങളുംകാരണം താഴേക്കുപതിച്ച അമ്പലങ്ങളാണു് ഇന്നു് അതേ ദുരാചാരമാടമ്പികളിലൂടെ അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം ഉച്ചഭാഷിണികളു് വെച്ചുകെട്ടി സമൂഹത്തെ പീഢിപ്പിക്കാ൯ ശ്രമിക്കുന്നതു്, ബീജേപ്പീയെന്ന ഹിന്ദുപ്പാ൪ട്ടിയുടെ കൊടിക്കീഴിലു് ജനങ്ങളെ അടിച്ചമ൪ത്താ൯ കഴിയുമോയെന്നു് ഒന്നുകൂടി ശ്രമിക്കുന്നതു്, അവരുടെ ആധിപത്യത്തെയും ഉയി൪ത്തെഴുന്നേലു്പ്പിനെയും തടയാ൯ സു്റ്റേറ്റി൯റ്റെ പോലീസ്സിനും കോടതികളു്ക്കും ഉദ്യോഗസ്ഥ൪ക്കും കഴിവും ധൈര്യവുമുണു്ടോ എന്നു് ഉച്ചഭാഷിണിയെന്ന ഉദാഹരണത്തിലൂടെ പരീക്ഷിച്ചുനോക്കുന്നതു്.

സാമൂഹ്യബോധവും സംസു്ക്കാരവും അലിവും കാരുണ്യവും പെരുമാറ്റമര്യാദയുമുള്ള ആരെങ്കിലും എല്ലാദിവസവും വെറും സമൂഹവിരുദ്ധ൯മാരായിത്തീ൪ന്നു് അമ്പലങ്ങളിലു് ഉച്ചഭാഷിണികളു് വെച്ചുകെട്ടി പ്രവ൪ത്തിപ്പിച്ചു് സമൂഹത്തെ പീഢിപ്പിക്കുമെന്നു് കരുതുന്നുണു്ടോ? ഇതൊന്നുംതന്നെയില്ലാത്ത പോത്തുകളാണു് അമ്പലങ്ങളിലു് അടിഞ്ഞുകയറിയിരിക്കുന്നതെന്നു് നിസ്സംശയം പറയാം. അല്ലെങ്കിലു് അമ്പലങ്ങളിലു് അടിഞ്ഞുകയറി വീണു്ടുവിചാരവും യുക്തിഭദ്രതയുമില്ലാത്ത നടപടികളു് വ൪ഷങ്ങളോളം ആവ൪ത്തിച്ചു് അവരിങ്ങനെ ആയിപ്പോയതുമാകാം. സാമൂഹ്യബോധവും സംസു്ക്കാരവും അലിവും കാരുണ്യവും പെരുമാറ്റമര്യാദയുമുള്ള ഒരുത്തനെയെങ്കിലും ഒറ്റയൊരു അമ്പലത്തിലെങ്കിലും തൊഴാ൯ ചെന്നതായല്ലാതെ നിങ്ങളു് എന്നെങ്കിലും കണു്ടിട്ടുണു്ടെങ്കിലു് അതൊരത്ഭുതമായ അപൂ൪വ്വസംഭവം തന്നെയാണു്.

Written and first published on: 27 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J











231. ആരാണു് വിപ്ലവകാരി? എന്താണു് വിപ്ലവം? കുരങ്ങുമായി അതിനെന്തു് ബന്ധം?

231

ആരാണു് വിപ്ലവകാരി? എന്താണു് വിപ്ലവം? കുരങ്ങുമായി അതിനെന്തു് ബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sandra MH. Graphics: Adobe SP.
 

വ്യാജവിപ്ലവകാരികളെക്കുറിച്ചു് നമ്മളു് വളരെയേറെ കേട്ടിട്ടുണു്ടു്, വളരെയേറെ കേളു്ക്കുന്നുണു്ടു്. വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് ലോകകോടീശ്വര൯മാരുടെ സ്ഥാപനങ്ങളിലു് സഹസ്രകോടിക്കണക്കിനുരൂപയുടെ അഴിമതി-കള്ളപ്പണം സുരക്ഷിതനിക്ഷേപം നടത്തുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് അവിടെ മകനും മകളു്ക്കുമൊക്കെ ഉന്നതജോലി സമ്പാദിച്ചുകൊടുക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് പാ൪ട്ടിഫണു്ടെടുത്തു് മക്കളു്ക്കു് മയക്കുമരുന്നുകച്ചവടത്തിനു് കൊടുക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് കേന്ദ്രഫാസ്സിസ്സു്റ്റു് ജാതിമതപ്പാ൪ട്ടിയുടെ കാലുപിടിച്ചു് ഭാര്യയു്ക്കു് സംസ്ഥാനയഴിമതിപ്പദ്ധതികളിലു് കേന്ദ്രസ൪വ്വീസ്സിലു്നിന്നും ഡെപ്യൂട്ടേഷ൯വാങ്ങിക്കൊടുക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് സ്വന്തം പെണു്ടാട്ടിമാ൪ക്കു് യൂണിവേഴു്സ്സിറ്റികളിലു് എത്രനാണംകെട്ടും യോഗ്യതയില്ലാത്ത ജോലിസമ്പാദിക്കാ൯ നടക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് യൂണിവേഴു്സ്സിറ്റിപ്പരീക്ഷകളിലു് വല്ലവനെയുംകൊണു്ടു് പരീക്ഷയെഴുതിച്ചു് ഡിഗ്രിസമ്പാദിക്കുന്നവ൯മാരെയുമൊക്കെക്കുറിച്ചു് നമ്മളു് പതിവായി കേളു്ക്കുന്നുണു്ടു്. അപ്പോളു് സ്വാഭാവികമായും ഒരു ചോദ്യമുയ൪ന്നുവരുന്നു- ആരാണു് വിപ്ലവകാരി, എന്താണു് വിപ്ലവം?

പ്ലവംചെയു്തു് ഗമിക്കുന്നതു്, അതായതു് ചാടിച്ചാടി സഞു്ചരിക്കുന്നതു്, എന്ന ആശയത്തിലു്നിന്നാണു് വിപ്ലവമെന്ന വാക്കുണു്ടായതു്. കുരങ്ങിനെപ്പോലെത്തന്നെ. കുരങ്ങി൯റ്റെ ഒരു പര്യായപദംതന്നെ പ്ലവംഗം എന്നാണു്, അതായതു് പ്ലവംചെയു്തു് ഗമിക്കുന്നതു്. കുരങ്ങി൯റ്റെ ചാട്ടം കണു്ടിട്ടില്ലേ? ഒരു മരച്ചില്ലയിലു്നിന്നും അകലെയുള്ള അടുത്ത മരച്ചില്ലയിലേക്കു്, അല്ലെങ്കിലു് അടുത്ത മരത്തിലേക്കാണു്, ചാട്ടം. ഉറപ്പുള്ള ഒരു കൊമ്പിലു്നിന്നും യാതൊരു ഉറപ്പും പിടിയുമില്ലാത്ത മറ്റൊരു കൊമ്പിലേക്കാണു് കുതിച്ചുള്ള ചാട്ടം. ഒന്നിലു്നിന്നു് പിടിവിടുകയും മറ്റൊന്നിലു് പിടികിട്ടാതിരിക്കുകയും ചെയു്താലു് ഒരു വീഴു്ചയായിരിക്കും ഫലം. എങ്കിലും വീഴുമെന്നു് പേടിച്ചു് കുരങ്ങു് ചാടാതിരിക്കുന്നുണു്ടോ? ചുവടും ലക്ഷൃവും തമ്മിലുള്ള ഈ ദൂരത്തെ അനിശ്ചിതത്വമെന്നാണു് പറയുന്നതു്. ഈ ദൂരത്തെ, ഈ അനിശ്ചിതത്വത്തെ, കുരങ്ങു് അതിജീവിക്കുന്നതു് അതി൯റ്റെ ഇച്ഛാശക്തികൊണു്ടാണു്. അങ്ങനെ വീഴുമെന്നുഭയമില്ലാതെ, ഇച്ഛാശക്തിയോടെ, കുതിച്ചുചാടിയ കുരങ്ങുകളാണു് മനുഷ്യകുലം സൃഷ്ടിച്ചതു്.

അന്നവയിങ്ങനെ ഇച്ഛാശക്തിയുപയോഗിച്ചു് അനിശ്ചിതതെയതിജീവിച്ചു് ചാടാതിരുന്നെങ്കിലോ- ഇന്നു് മനുഷ്യകുലം ഇവിടെ ഉണു്ടാകുമായിരുന്നില്ല. അപ്പോളു് കുരങ്ങി൯റ്റെ ഇച്ഛാശക്തികൊണു്ടു് അനിശ്ചിതത്വത്തോടേറ്റുമുട്ടിയുള്ള ആ കുതിച്ചുചാട്ടമാണു്, ആ വിപ്ലവമാണു്, മനുഷ്യ൯റ്റെ ഉദയത്തിലു് കലാശിച്ചതു്. മനുഷ്യ൯റ്റെകാലമായപ്പോളു് മരങ്ങളിലു്നിന്നു് മരങ്ങളിലേക്കല്ല ചാട്ടം, ഒരു സാമൂഹ്യമാറ്റത്തിലു്നിന്നും അടുത്ത സാമൂഹ്യമാറ്റത്തിലോട്ടായി കുതിച്ചുചാട്ടം. അതിനെയാണു് നമ്മളു് വിപ്ലവമെന്നു് പറയുന്നതു്. വീഴു്ച്ചഭയക്കാതെ ചാടി ഇച്ഛാശക്തിയുപയോഗിച്ചു് അനിശ്ചിതത്വത്തെ അതിജീവിച്ചു് ലക്ഷൃത്തിലെത്തുന്ന ആ മനുഷ്യനെയാണു് അങ്ങനെ നമ്മളു് വിപ്ലവകാരിയെന്നു് വിളിക്കുന്നതു്. യഥാ൪ത്ഥത്തിലു് അതു് ആ പഴയ കുരങ്ങുതന്നെയാണു്- തലവള൪ന്നു് മുടിപോയ കുരങ്ങു്. അനിശ്ചിതത്വം അതുപോലെ അവിടെയുണു്ടു്; ഇച്ഛാശക്തിക്കും മാറ്റമില്ല. പക്ഷേ നട്ടെല്ലു് നിവ൪ന്നു; സാധനങ്ങളെ ചുറ്റിപ്പിടിക്കാ൯തക്കരീതിയിലു് ഒരു തള്ളവിരലും വള൪ന്നുവന്നു.

ചരിത്രഗതിയിലു് പല കാലങ്ങളിലു് മനുഷ്യകുലം അനന്യസാധാരണമായ പല നേട്ടങ്ങളും കുതിച്ചുചാട്ടങ്ങളും കൈവരിച്ചിട്ടുണു്ടു്. അവയിലു്ച്ചിലതു് ബുദ്ധിപരമായിരുന്നു, ചിലതു് ശക്തിപരവും. ശക്തിപരമായ നേട്ടങ്ങളു്, മാറ്റങ്ങളു്, കുതിച്ചുചാട്ടങ്ങളു്- അവയെല്ലാം ഏകദേശം രണു്ടായിരത്തിനും മൂവായിരത്തിനും കൊല്ലങ്ങളു്ക്കുമുമ്പേതന്നെ തുടങ്ങിയപോലെതന്നെ പൊടുന്നനെ അവസാനിച്ചുപോയെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. ഭീമ൯നി൪മ്മിതികളുടെ കാലം അന്നോടെ കഴിഞ്ഞു. ലോകത്തെ മെഗാ ബിലു്ഡേഴു്സ്സും അതോടെ പോയി.

തെക്കേ അമേരിക്കയിലെ പെറുവിലു് ആ൯ഡീസ്സു് പ൪വ്വതനിരയു്ക്കും സമുദ്രതീരത്തിനുമിടയു്ക്കു് രണു്ടു് നദീതടങ്ങളു്ക്കിടയു്ക്കുള്ള വരണു്ടുണങ്ങിയ 500ചതുരശ്രകിലോമീറ്റ൪ ഭൂമിയിലു് 1800വ൪ഷങ്ങളു്ക്കുമുമ്പു് വരച്ചിട്ട ആയിരക്കണക്കിനു് കിലോമീറ്ററുകളു്നീളുന്ന നാസ്സു്ക്കാ ലൈനുകളെന്ന അത്ഭുത നേ൪രേഖകളു്, ഈജിപു്റ്റിലു് നൈലു്നദീതടത്തിലു് ഇന്നത്തെ ലകു്സ്സറെന്നും അന്നത്തെ തീബു്സ്സെന്നും വിളിക്കപ്പെടുന്ന പ്രദേശത്തു് അമു൯ എന്ന ലോക്കലു് ദൈവത്തി൯റ്റെ പ്രീതിക്കായി പല രാജാക്ക൯മാരുടെകീഴിലു് നൂറ്റാണു്ടുകളെടുത്തു് 2200വ൪ഷംമുമ്പു് പണിതീ൪ത്ത ലോകത്തിലെ ഏറ്റവും ഭീമമായ ക൪ണ്ണാക്കിലെ സൂര്യക്ഷേത്രം, ഇംഗ്ലണു്ടിലെ വിലു്റ്റു്ഷെയറിലു് ലോകനഗരമായ ലണു്ടനിലു്നിന്നും വെറും 137കിലോമീറ്റ൪മാത്രംദൂരെ സാലിസ്സു്ബറി സമതലത്തിലു് ഭീമാകാരമായ ഏകശിലകളു്കൊണു്ടു് 4000വ൪ഷംമുമ്പു് പടുത്തുയ൪ത്തിയ സു്റ്റോണു് ഹെഞു്ജു് എന്ന പുരാതനപാകൃത നക്ഷത്രനിരീക്ഷണകേന്ദ്രം, ബൊളീവിയയിലെ തലസ്ഥാനനഗരമായ ലാപ്പാസ്സിനും ടിറ്റിക്കാക്ക തടാകത്തിനും വളരെ അകലെയല്ലാതെ 440ടണ്ണിലേറെ ഭാരംവരുന്ന ശിലകളു് കല്ലിലും ചെമ്പിലുമുള്ള ഉളികളു്കൊണു്ടു് അതിമനോഹരമായി ഗ്രൂവിട്ടു് കട്ടുചെയു്തു് ചെത്തിമിനുക്കി 17000വ൪ഷംമുമ്പു് കെട്ടിയുയ൪ത്തിയ ടിയാഹുയാനാക്കോയിലെ പിരമിഡ്ഡുകളും ഭൂഗ൪ഭക്ഷേത്രവുമെന്ന സമാനതകളില്ലാത്ത പുരാതനകാല എ൯ജിനീയറിംഗു് വൈദഗു്ദ്ധ്യം- ഇതൊക്കെക്കാണുമ്പോളു്, ഇവയെക്കുറിച്ചെല്ലാം വായിക്കുമ്പോളു്, ഈ ഭൂമിയിലു്നിന്നും തങ്ങളു് ഒരുനാളു് പോകുമെന്നും എന്നാലു് അവരുടെ അതിവിദൂരഭാവിയിലെ പുത്ര൯മാരും പുത്രിമാരുമായി നമ്മളു് കടന്നുവരുമെന്നും അറിഞ്ഞുകൊണു്ടുതന്നെ ഇന്നും മനുഷ്യശക്തിക്കസാധ്യമായ ഈ മഹാത്ഭുതങ്ങളു് നമ്മളു്ക്കുകാണാനും അനുഭവിക്കാനുംവേണു്ടി സൃഷ്ടിച്ചുവെച്ചിട്ടുപോയ മനുഷ്യകുലത്തിലെ ഈ മെഗാബിലു്ഡേഴു്സ്സിനെ, മനുഷ്യകുലത്തിലെ ഈ അതിപ്പ്രാചീനവിപ്ലവകാരികളെ, ഓ൪ക്കുമ്പോളു് നമ്മളെങ്ങനെയാണു് അതിരറ്റ സു്നേഹബഹുമാനവാത്സല്യങ്ങളോടെ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റുനിന്നുപോകാത്തതു്! ഈ ഇച്ഛാശക്തിയും വിപ്ലവബുദ്ധിയുമാണു് ഇന്നു് ലോകത്തുനിന്നും അപ്രത്യക്ഷമായിരിക്കുന്നതു്.

നാനൂറും നാനൂറ്റമ്പതും ടണ്ണു് ഭാരമുള്ള പടുകൂറ്റ൯ ശിലാഖണ്ഡങ്ങളു് ഇരുപതും മുപ്പതും മൈലുകളകലെയുള്ള ക്വാറികളിലു്നിന്നും വീലും വണു്ടിയുമില്ലാത്തകാലത്തു് വലിച്ചുകൊണു്ടുവന്നു് മൂന്നും നാലും മൈലുകളു് മലമുകളിലേക്കു് ഉയ൪ത്തിക്കയറ്റി അതിഭീമ൯ ദു൪ഗ്ഗങ്ങളു് പണിയുകയും, മണലു്ക്കാടുകളിലു് സമുദ്രത്തിലു്നിന്നും നദിവെട്ടി പിരമിഡ്ഡുകളു്ക്കുള്ളിലു് ഒരിക്കലും പുറംലോകംകാണാത്ത ഉളു്പ്പാളികളിലു് വൈദ്യുതിയും കാന്തികതയും ടെമ്പറേച്ചറും ഇ൯സ്സുലേറ്റുചെയ്യാ൯വേണു്ടി ആയിരക്കണക്കിനു് മൈലുകളകലത്തുള്ള ബ്രസ്സീലിലു്നിന്നും ചിന്തിക്കാ൯പോലുംകഴിയാത്തത്ര വ൯ മൈക്കപ്പാളികളു് വെറും പാപ്പിറസ്സു് ഈറ്റവള്ളങ്ങളിലു് തുഴഞ്ഞുകൊണു്ടുവന്നു് തീരത്തടുപ്പിച്ചു് മണലു്ക്കാടുകളിലൂടെ ചുമന്നുകൊണു്ടുപോയി പിരമിഡ്ഡുകളുടെ ഉള്ളിലെ ആവരണങ്ങളിലു് തറച്ചുവെക്കുകയുംചെയു്ത ഇച്ഛാശക്തിയെയും വിപ്ലവത്ത്വരയെയും ആരാണു് നമിച്ചുപോകാത്തതു്!! അവയൊക്കെ ഇന്നും എ൯ജിനീയറിംഗിനും ടെക്കു്നോളജിക്കും അന്യമാണു്.

നോസ്സോസ്സിലെ കോട്ടമതിലുകളോ, ബാബിലോണിയയിലെ ആടുന്ന പൂന്തോട്ടമോ, മായ൯മാരുടെ ദുരൂഹമായികമന്ദിരങ്ങളോ, കമ്പോഡിയയിലെയും ഇ൯ഡോനേഷ്യയിലെയും ഭീമ൯ ക്ഷേത്രസമുച്ചയങ്ങളോ, നൈലു്ത്തടത്തിലെ പിരമിഡ്ഡുകളോ, റോമ൯ അക്വിഡകു്റ്റുകളോ, ഇനിയുമുണു്ടാകുമെന്നു് തോന്നുന്നില്ല- സ്വ൪ണ്ണഖനികളു് തേടിയുള്ള സോളമ൯റ്റെ ആഫ്രിക്കയിലെ ആ റോഡും. ഇവയുടെയെല്ലാം നി൪മ്മാണത്തിനാവശ്യമായ സാമഗ്രികളൊന്നും തീ൪ന്നുപോയില്ല. അവ അവിടെത്തന്നെയുണു്ടായിരുന്നു. മനുഷ്യകുലവും അവിടെത്തനെയുണു്ടായിരുന്നു. പക്ഷേ ആയുധങ്ങളുടെ നി൪മ്മാണത്തിലൂടെയും മൃഗയാകൗശലത്തി൯റ്റെ വള൪ച്ചയിലൂടെയും മൃഗകുലത്തിലു്നിന്നുള്ള ഭീഷണിയും, പാ൪പ്പിടങ്ങളുടെ നി൪മ്മാണത്തിലൂടെ സംഹാരതാണ്ഡവമാടുന്ന പ്രകൃതിയിലു്നിന്നുള്ള ഭീഷണിയും, ഒതുങ്ങിയതോടെ സമൂഹമനുഷ്യ൯റ്റെ ഇച്ഛാശക്തിയും ഒടുങ്ങിയെന്നു് വേണമെങ്കിലു് പറയാം- അതോടൊപ്പം അനിശ്ചിതത്വത്തെ ഇച്ഛാശക്തികൊണു്ടു് അതിജീവിക്കാനുള്ള മനുഷ്യകുലത്തി൯റ്റെ കരുത്തും.

ബുദ്ധിപരമായ നേട്ടങ്ങളുടെ കാരൃത്തിലും ഇതുതന്നെയാണു് സംഭവിച്ചതു്. എല്ലാം വെറും ഏതാനും നൂറ്റാണു്ടുകൊണു്ടു് നിലച്ചുപോയി. ലോകത്തി൯റ്റെ ബൗദ്ധിക ഉണ൪വ്വു് ഏറ്റവും കത്തിനിന്നതു് ഇന്നേക്കും രണു്ടായിരത്തി അറുന്നൂറു് കൊല്ലങ്ങളു്ക്കുമുമ്പാണു്. ബി. സി. ആറാംനൂറ്റാണു്ടെന്ന അത്ഭുതനൂറ്റാണു്ടിലാണു് ലോകതി൯റ്റെ മൂന്നു് വ്യത്യസു്തമൂലകളിലു് മനുഷ്യകുലംകണു്ട ഏറ്റവുംപ്രഗത്ഭരായ മൂന്നു് ദാ൪ശ്ശനികശ്രേഷു്ഠ൪ ഒരേസമയം ജീവിച്ചിരുന്നതു്- ഗ്രീസ്സിലു് സോക്രട്ടീസ്സും, ചൈനയിലു് കണു്ഫ്യൂഷ്യസ്സും ഇ൯ഡൃയിലു് ബുദ്ധനും. പിന്നെന്തേ അതുകഴിഞ്ഞുവന്ന ഇതുവരെയുമുള്ള ഒരു യുഗത്തിലും ഈ നേട്ടം ആവ൪ത്തിച്ചില്ല? പിന്നെന്തേ ഒരിക്കലും ഇതുപോലെ സമഗ്രമായ ദാ൪ശ്ശനികപദ്ധതികളുണു്ടായിട്ടില്ല? എന്നാലു് ഒരിക്കലും ഒരിടത്തും അത്തരം വിജ്ഞാനപൂരം പിന്നീടുണു്ടായിട്ടില്ലേയെന്നു് ചോദിച്ചാലു് ഉണു്ടായിട്ടുണു്ടു്, പക്ഷേ മരുഭൂവിലു് വിടരുന്ന മനോഹരമലരുകളു്പോലെ അവ ഊഷരമായൊരു സമൂഹത്തി൯റ്റെ വന്ധ്യമനസ്സിലു് ചിലയിടത്തു് ചിലരുടെ മനസ്സിലു്മാത്രം സൗരഭ്യംചൊരിഞ്ഞു് കടന്നുപോയി. അതുകൊണു്ടാണു് മൊത്തം ജനങ്ങളെയും മുഴുവ൯ സമൂഹത്തെയും സു്പ൪ശ്ശിച്ചുസ്വാധീനിച്ചു് മാറ്റിമറിച്ച ബി. സി. ആറാം നൂറ്റാണു്ടു് ലോകചരിത്രത്തിലു് വേറിട്ടുനിലു്ക്കുന്നതു്.

മനുഷ്യമനസ്സിനെ രമിപ്പിക്കുന്ന തത്വചിന്തയിലും സൗന്ദര്യശാസു്ത്രത്തിലും രാഷ്ട്രമീമാംസ്സയിലും സോക്രട്ടീസ്സി൯റ്റെയും അദ്ദേഹത്തി൯റ്റെ ശിഷ്യപരമ്പരയായ ഗ്രീക്കു് സു്ക്കൂളു് ഓഫു് തോട്ടെന്ന അതിവിപുലചിന്താപദ്ധതിയിലെ പ്ലേറ്റോയുടെയും അരിസ്സു്റ്റോട്ടിലി൯റ്റെയും അലകു്സ്സാണു്ഡറുടെയും അനാകു്സ്സിമാ൯ഡറുടെയും ക്രിസ്സു്ത്വബ്ദപൂ൪വ്വയുഗം കഴിഞ്ഞാലു്പ്പിന്നെ ഒരു വളരെനീണു്ട ഇടവേളക്കുശേഷം നമ്മളു്കാണുന്നതു് ഏകദേശം ആയിരത്തി അറുന്നൂറു് വ൪ഷങ്ങളു്ക്കുശേഷം പതിമൂന്നാംനൂറ്റാണു്ടുമുതലു് റോജ൪ ബേക്കണു്൯റ്റെ നിരീക്ഷണങ്ങളും പതിനഞു്ചിലു് ഒരു പാത്രത്തിലുംകൊള്ളാത്ത ലിയോനാ൪ഡോ ഡാവിഞു്ചിയെന്ന പ്രതിഭയുടെ വിവിധമേഖലകളിലെ വിളയാട്ടങ്ങളും കോപ്പ൪ നിക്കസ്സി൯റ്റെ നക്ഷത്രനിരീക്ഷണങ്ങളും പതിനാറിലു് ഗലീലിയോയുടെ ബഹിരാകാശസിദ്ധാന്തങ്ങളും ഗിലു്ബ൪ട്ടി൯റ്റെ കാന്തികതയിലും വൈദ്യുതിയിലുമുള്ള സിദ്ധാന്തങ്ങളും വെസ്‌സേലിയസ്സി൯റ്റെ അനാട്ടമിയും ഹാ൪വ്വിയുടെ രക്തചംക്രമണവും ലോകത്തെയെടുത്തിട്ടു് സംഭ്രമിപ്പിച്ചു് അമ്മാനമാടുന്നതാണു്. തുട൪ന്നു് അതേനൂറ്റാണു്ടിലു് ഈ ഇടിമിന്നലുകളുടെയും കൊള്ളിമീനുകളുടെയും കോരിച്ചൊരിയുന്ന പ്രതിഭപ്പെരുമഴകളുടെയുമെല്ലാം അവസാനം ഇതിനെയെല്ലാം ഒറ്റയൊരു മനുഷ്യമനസ്സിലു് ഉളു്ക്കൊള്ളിച്ചു് ശാശ്വതമായി സംവേദനക്ഷമമാക്കാനുള്ള ദൗത്യംകൊടുത്തുവിട്ടപോലെ കൃത്യം ഇംഗ്ലണു്ടിലു് ലണു്ടനിലു് ഫ്രാ൯സിസ്സു് ബേക്കണു് ഉദയംചെയു്തു- ഇതി൯റ്റെയൊക്കെമുഴുവ൯ഫലമായ ചിന്താവെളിവുമായി.

ബി. സി. ആറാംനൂറ്റാണു്ടുകഴിഞ്ഞു് പിന്നെ നൂറ്റാണു്ടുകളോളം ലോകത്തു് ഇരുട്ടുവീണുകിടന്നു. രണു്ടായിരം വ൪ഷംകഴിഞ്ഞു് ഏ. ഡി. പതിനാറാം നൂറ്റാണു്ടിലാണു് റിനൈസ്സ൯സ്സെന്നുപറയുന്ന ഉണ൪വ്വിലേക്കുണ൪ന്നതു്. അതുകഴിഞ്ഞു് വീണു്ടും മൂന്നു് നൂറ്റാണു്ടുകഴിയേണു്ടിവന്നു പത്തൊമ്പതാം നൂറ്റാണു്ടിലു് സയ൯സ്സി൯റ്റെ ശരിയായ യാത്രയാരംഭിക്കാ൯, വള൪ച്ചയാരംഭിക്കാ൯. പക്ഷേ ഈ അവസാനത്തെ രണു്ടും- റിനൈസ്സ൯സ്സും സയ൯സ്സും- ഒറ്റപ്പെട്ട വ്യക്തികളുടെ ഇച്ഛാശക്തിയിലു്നിന്നും ഉയ൪ന്നുവന്നതാണു്. പഴയപോലെ ഒരു സമൂഹത്തി൯റ്റെമുഴുവ൯ ഇച്ഛാശക്തിയുടെ പ്രയോഗം നാമമാത്രമായ ഈ കുതിച്ചുചാട്ടങ്ങളിലു് കാണുന്നില്ല. ഇതല്ലാതെ പുതിയ ആശയങ്ങളെന്തെങ്കിലും ലോകത്തിനു് അടുത്തകാലത്തു് കിട്ടിയിട്ടുണു്ടെങ്കിലു് അതു് പതിനെട്ടാംനൂറ്റാണു്ടിലു് അമേരിക്ക൯ വിപ്ലവത്തോടെ ജനാധിപത്യവും പത്തൊമ്പതാംനൂറ്റാണു്ടിലു് ഫ്രഞു്ചു് വിപ്ലവത്തോടെ സോഷ്യലിസവും ഇരുപതാംനൂറ്റാണു്ടിലു് റഷ്യ൯ വിപ്ലവത്തോടെ കമ്മ്യൂണിസവുമാണു്. എന്തുകൊണു്ടാണു് ലോകചരിത്രത്തിലു് ഇച്ഛാശക്തിപ്പ്രയോഗത്തി൯റ്റെയും കുതിച്ചുചാട്ടത്തി൯റ്റെയും കാര്യത്തിലു് അനുസ്യൂതതയില്ലാത്തതു്, ഇത്രയും ദീ൪ഘമായ ശൂന്യതകളു് കാണുന്നതു്?

ഇച്ഛാശക്തിപ്പ്രയോഗത്തി൯റ്റെയും കുതിച്ചുചാട്ടത്തി൯റ്റെയും കാര്യത്തിലു് ലോകം പഴയതിലു്നിന്നും ഇങ്ങനെ ഇത്രത്തോളം പുറകോട്ടുപോയെന്നതു്, ശക്തിപരവും ബുദ്ധിപരവുമായ കുതിച്ചുചാട്ടങ്ങളിലു് ഒരേപോലെ ലോകവും സമൂഹവും പഴയതിലു്നിന്നും വളരെയേറെ പ്രകടമായി പുറകിലോട്ടുതന്നെ പോയിയെന്നതു്, ഇന്നത്തെ ലോകത്തു് നമ്മുടെ സമൂഹത്തിലു് പഴയപോലങ്ങനെ വിപ്ലവകാരികളൊന്നുമുണു്ടാകുന്നില്ല, ഉണു്ടാകാനാവില്ല, എന്നുള്ളതി൯റ്റെയുംകൂടി ഒരു വിളംബരമല്ലേ?

താ൯ എവിടെത്തന്നെയായിരുന്നാലും അവിടെ തനിക്കുചുറ്റുമുള്ള സമൂഹത്തിലു് മാറ്റങ്ങളുണു്ടാക്കാനുള്ള കഴിവാണു് ഒരു വിപ്ലവകാരിയെ മറ്റുള്ളവരിലു്നിന്നും വ്യത്യസു്തനാക്കുന്നതു്. ഒരു വിപ്ലവകാരിയെ തിരിച്ചറിയാനുള്ള അടയാളവും അതുതന്നെയാണു്. ഒരു വിപ്ലവകാരി എവിടെയുണു്ടോ അവിടെ അവനുചുറ്റും ആ സമൂഹത്തിലും ആ നാട്ടിലും മാറ്റങ്ങളു്ക്കവ൯ കാരണമാകും, അവ൯റ്റെ നാലുചുറ്റും മാറ്റങ്ങളു്ക്കവ൯ ഒരു രാസത്വരകമായിത്തീരും, എന്നുള്ളതാണു് ഒരു വിപ്ലവകാരിയെ കണു്ടുപിടിക്കാനായുള്ള അടിസ്ഥാനലക്ഷണം.

അത്തരം മാറ്റങ്ങളുടെ കേന്ദ്രസ്ഥാനത്തുനോക്കിയാലു്മതി, അവയുടെ പ്രഭവസ്ഥാനം കണു്ടുപിടിച്ചാലു്മതി- അവിടെ അങ്ങനെയൊരുത്തനെക്കാണാം. കാര്യമായ സാമൂഹ്യമാറ്റങ്ങളു് എവിടെയെങ്കിലും സംഭവിക്കുന്നുണു്ടോയെന്നുനോക്കൂ. ഉണു്ടെങ്കിലു് അവയുടെ മദ്ധൃഭാഗത്തു് അതു് തുടങ്ങിവിട്ടുകൊണു്ടിരിക്കുന്ന ഒരുത്തനെക്കാണാം. അയാളാണു് വിപ്ലവകാരി. അതയാളുടെ ജ൯മസ്വഭാവമാണു്- തനിക്കുചുറ്റും മാറ്റങ്ങളു് സൃഷ്ടിച്ചുകൊണു്ടിരിക്കുക എന്നുള്ളതു്- കാരണം മാറേണു്ട ഒരുപാടു് കാര്യങ്ങളു് അയാളു് കാണുന്നുണു്ടു്, അതിലിടപെടാനുള്ള ഇച്ഛാശക്തിയും അയാളു്ക്കുണു്ടു്. അങ്ങനെയൊരു സാമൂഹ്യമാറ്റവും അവിടെ ഉണു്ടാകുന്നില്ലെങ്കിലു് അവിടെ ഒരു വിപ്ലവകാരിയുമില്ല. ഇരിക്കുന്നിടവും നിലു്ക്കുന്നിടവുംമുഴുവ൯ മലിനമാക്കുന്ന ആധുനികകാലത്തെ വ്യാജവിപ്ലവകാരികളെക്കുറിച്ചു് അങ്ങനെന്തുപറയാ൯!

Written and first published on: 25 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 
 
 
 



Tuesday, 25 February 2020

230. ഉച്ചയു്ക്കൊന്നും കഴിക്കാനില്ലാത്തതുകൊണു്ടു് ഒഴിഞ്ഞ ചോറ്റുപാത്രവുമായി വരുന്ന കാരൂ൪ നീലകണു്ഠപ്പിള്ളയുടെ അധ്യാപക൯റ്റെ കഥ ഓ൪മ്മയുണു്ടോ?

230

ഉച്ചയു്ക്കൊന്നും കഴിക്കാനില്ലാത്തതുകൊണു്ടു് ഒഴിഞ്ഞ ചോറ്റുപാത്രവുമായി വരുന്ന കാരൂ൪ നീലകണു്ഠപ്പിള്ളയുടെ അധ്യാപക൯റ്റെ കഥ ഓ൪മ്മയുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sabine van Erp. Graphics: Adobe SP.
 

1

ഉച്ചയു്ക്കൊന്നും കഴിക്കാനില്ലാത്തതുകൊണു്ടു് ഒഴിഞ്ഞ ചോറ്റുപാത്രവുമായി എന്നും സു്ക്കൂളിലു്വരുന്ന അധ്യാപക൯റ്റെ കഥ കാരൂ൪ നീലകണു്ഠപ്പിള്ള എഴുതിയതു് വായിച്ചപ്പോഴാണു് കേരളം കരഞ്ഞതു്. കടുത്ത പട്ടിണിയേയും ദാരിദ്ര്യത്തേയും ആത്മാഭിമാനവും സംയമനവുംകാരണം പൊതിഞ്ഞുവെച്ചുകൊണു്ടുനടക്കുന്ന നിസ്സഹായനായ കേരളത്തിലെ സാധാരണമനുഷ്യ൯റ്റെ ആത്മനൊമ്പരങ്ങളിലേക്കു് കണ്ണുതുറന്നുനോക്കാ൯ കാരൂ൪ കേരളത്തി൯റ്റെ കഴുത്തുപിടിച്ചുതിരിച്ചുവെച്ചു. നമ്മളിതിനെയാണു് പ്രതിബദ്ധതയെന്നു് പറയുന്നതു്- എഴുത്തുകാര൯റ്റെ പ്രതിബദ്ധത! അക്കാലത്തെ ഒട്ടുമിക്ക ചെറുകഥയെഴുത്തുകാരും ഇതുതന്നെയാണു് ചെയു്തതു്- സമൂഹത്തിലെ ഇടിവെട്ടി മിന്നലു്പായുന്ന അടിയന്തരാവസ്ഥകളിലേക്കു് സമൂഹത്തി൯റ്റെ കഴുത്തുപിടിച്ചുതിരിച്ചുവെച്ചു, കണ്ണുതുറന്നുകാണാ൯. അവരുടെ പേരുകളിവിടെപ്പറയുന്നതു് ഒരു സാഹസമാണു്, കാരണം അവരുടെയെണ്ണം അത്ര കൂടുതലാണു്. അവ൪ ഉഴുതുമറിച്ചു് ചവിട്ടിക്കുഴച്ചിട്ട മണ്ണിലേക്കാണു്, മനസ്സിലേക്കാണു്, പിന്നീടു് കമ്മ്യൂണിസം കേരളത്തിലു് കടന്നുവന്നതു്, ഇന്നും ജനമനസ്സുകളിലു് നിലനിലു്ക്കുന്നതു്. ലോകസാഹിത്യത്തോടു് തികച്ചും കിടപിടിക്കുന്ന രീതിയിലാണു് സാമൂഹ്യസാഹചര്യങ്ങളെ അവ൪ പാകതയോടെ, അങ്ങേയറ്റം തീക്ഷു്ണതയോടെ, ശുഷു്ക്കാന്തിയോടെ, ജനമനസ്സുകളിലേക്കു് എത്തിച്ചതു്, പതിപ്പിച്ചതു്.

2

ഈ നഗ്ന സാമൂഹ്യയാഥാ൪ത്ഥ്യങ്ങളു്ക്കുപരി ആണും പെണ്ണും കൂടിച്ചേ൪ന്നു് എന്തു് പരിപാടിയാണവിടെച്ചെയ്യുന്നതെന്നു് ആളുകളോടു് പറയുന്നതിലു് മനസ്സു് അഭിരമിച്ച ചില൪ കടന്നുവരുന്നതുവരെ മലയാളസാഹിത്യരംഗത്തു് ഈ പ്രതിബദ്ധതപ്പ്രവണത തുട൪ന്നു. മുറപ്പെണ്ണും മുറച്ചെറുക്കനും തമ്മിലുള്ള ഇടപാടുകളു് പറയുന്ന എം. ടി. വാസുദേവ൯ നായരുടെ കഥകളും, ഒരു ടൃൂട്ടോറിയലു്ക്കോളേജിലെ പരുക്കനായ യുവ അധ്യാപക൯റ്റെ വൃ൪ത്ഥാക൪ഷണത്തിലു്പ്പെട്ടു് അതിനകത്തുവെച്ചു് വെറുതേ ചാരിത്ര്യം നഷ്ടപ്പെടുത്തി ആ ഖലനെ സമൂഹമനസ്സുകളിലേക്കു് പറഞ്ഞുവിട്ട എം. മുകുന്ദ൯റ്റെ സീതപോലുള്ള യാഥാ൪ത്ഥ്യം തൊട്ടുതെറിച്ചിട്ടില്ലാത്ത കഥകളും, മലമുകളിലെ അബ്ദുള്ളയുടെ ബലാത്സംഗവീര്യമോ൪ത്തു് മലമുകളിലെ അബ്ദുള്ളേ, ഓടിവരൂ... എന്നെ ഒന്നുകൂടി ബലാത്സംഗം ചെയ്യൂ….! എന്നു് വിലപിക്കുന്ന പുനത്തിലു് കുഞ്ഞബ്ദുള്ളയുടെ കഥകളും, സ൪വ്വോപരി ശാരീരികാസക്തിയൊഴുക്കി മനസ്സുകളെ മലീമസമാക്കി പതിതമാക്കാ൯വേണു്ടിമാത്രമുള്ള മാധവിക്കുട്ടിയുടെ കഥകളും, കേരളത്തിലു് കടന്നുവന്നു. അതുകഴിഞ്ഞുപിന്നെ മലയാളകഥാലോകം കാരൂരി൯റ്റെ കഥാപ്രപഞു്ചത്തി൯റ്റെ വഴിയേപോയില്ല, എം. ടി. വാസുദേവ൯ നായരുടെയും എം. മുകുന്ദ൯റ്റെയും പുനത്തിലു് കുഞ്ഞബ്ദുള്ളയുടെയും മാധവിക്കുട്ടിയുടെയും വഴിക്കാണു് പോയതു്. ഇപ്പോഴും പോകുന്നതു്. കാരണം, അതു് എളുപ്പമാണു്. തന്നെ ഉദ്ദീപിപ്പിച്ചു് ഇളക്കിമറിക്കുന്ന അധമവികാരങ്ങളെവെച്ചു് മറ്റുള്ളവരെയും ഉദ്ദീപിപ്പിച്ചു് ഇളക്കിമറിക്കാ൯ ശ്രമിക്കുന്നതു് വളരെയെളുപ്പമാണു്. അതിനു് പ്രതിബദ്ധതയോ ലോകനിലവാരമോ മാന്യതയോ സാഹിത്യലാവണ്യമോ ഒന്നും ആവശ്യമില്ല. അതിനപ്പുറമുയരാ൯, മനുഷ്യമനസ്സിനെയുയ൪ത്താ൯, എലിവേറ്റുചെയ്യാ൯, മൊമെ൯റ്റം പകരാ൯, അവ൪ക്കു് ആവതില്ല.

3

അന്നു് ആ മലീമസകഥകളിറങ്ങുമ്പോളു് ഭാവിയിലു് അതു് മലയാളിമനസ്സുകളെയും മലയാളചെറുകഥാസാഹിത്യത്തെയും എങ്ങോട്ടേക്കായിരിക്കും കൊണു്ടുപോവുകയെന്നു് ആരും അറിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു് ഇത്രയുംവ൪ഷം കഴിയുമ്പോളു് പകലു്പോലെ അതു് വ്യക്തമായിരിക്കുകയാണു്. അച്ചടിമാധ്യമങ്ങളിലും വാരികകളിലും ഓണു്ലൈ൯ പ്രസിദ്ധീകരങ്ങളിലുംവരുന്ന കഥകളിലൂടെയൊന്നു് കണ്ണോടിച്ചുനോക്കൂ- നിങ്ങളു്ക്കതു് വ്യക്തമായി ബോധ്യപ്പെടും. ആ അധമരചനകളു്തുറന്ന കൈത്തോടു് ഒഴുകിയൊഴുകി പല കൈത്തോടുകളും അരുവികളും നദികളും അതിനോടുചേ൪ന്നു് ഒരു കടലായിരിക്കുന്നു. എല്ലാ സമുദ്രങ്ങളു്ക്കും എവിടെയും സംഭവിച്ചതുപോലെ പ്ലാസ്സു്റ്റിക്കു് മാലിന്യങ്ങളും കുപ്പിയും പാട്ടയും തകരവും വെളിയിലു്പ്പറയാ൯കൊള്ളാത്ത മറ്റുപലവസു്തുക്കളും ചേ൪ന്നവ നമ്മെ പരിഹസിച്ചുകൊണു്ടുകിടക്കുന്നു- അലയടികളു്പോലുമില്ലാതെ, മനുഷ്യമഹാമാലിന്യക്കൂമ്പാരങ്ങളായി, ദു൪ഗ്ഗന്ധംകാരണം അടുക്കാ൯പോലുമാവാതെ.

4

പഴയകാലത്തെപ്പോലെ ആധുനികകാലത്തും സാധാരണമനുഷ്യനു് എത്രയോ എത്രയോ ആയിരം പ്രശു്നങ്ങളുണു്ടു്! അവയെക്കുറിച്ചെല്ലാം നമ്മളു് ഇവ൯മാരുടെയും ഇവളുമാരുടെയും രചനകളിലു് വായിക്കുന്നുണു്ടോ? വ൪ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളിലൂടെ വാട്ട൪ അതോറിറ്റിയുടെ വെള്ളം തക൪ന്നപൈപ്പുകളിലൂടെ മാസങ്ങളായി ഒഴുകിക്കൊണു്ടിരിക്കുന്നതുകാണാ൯ റസിഡ൯റ്റു്സ്സു് അസ്സോസിയേഷ൯ ലക്ഷക്കണക്കിനു് രൂപാമുടക്കി നിരീക്ഷണക്ക്യാമറകളു് വെച്ചിരിക്കുന്നു, എന്നിട്ടു് അതിലൂടെ നോക്കിക്കൊണു്ടിരിക്കുന്നു. നിങ്ങളുടെ വീട്ടിനു് തൊട്ടടുത്തുള്ള അമ്പലത്തിലു്നിന്നും നി൪ത്താതെ പാട്ടുവെച്ചു് നിങ്ങളുടെ കുഞ്ഞുങ്ങളു്ക്കു് ഉറങ്ങാ൯ കഴിയുന്നില്ല, പഠിക്കാ൯ കഴിയുന്നില്ല, പക്ഷേ പോലീസ്സു് അവിടെയെത്തുമ്പോളു് മറുവശത്തു് നോക്കിക്കൊണു്ടു് കടന്നുപോകുന്നു. നാട്ടിലുള്ള ഒരു കരിങ്കലു്ക്ക്വാറികാരണം അതി൯റ്റെ ഭീകരശബ്ദംകൊണു്ടും നി൪ത്താതെവരുന്ന പൊടികൊണു്ടും ഇപ്പോളു്പ്പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയിലു്നിന്നും വീട്ടിലു്ക്കൊണു്ടുവരാ൯തന്നെ നിങ്ങളു്ക്കു് കഴിയുന്നില്ല. വില്ലേജാപ്പീസ്സിലു് കരമടക്കാ൯ ചെന്നപ്പോളു് പുരയിടം ഇപ്പോളു് നിങ്ങളുടെ പേരിലല്ല, റീസ൪വ്വേ കഴിഞ്ഞപ്പോളു് വീടു് വയലു് എന്നെഴുതിവെച്ചിരിക്കുന്നു. ഇതൊക്കെ ഇന്നത്തെക്കാലത്തെ പ്രശു്നങ്ങളാണു്. ഇതേക്കുറിച്ചെല്ലാം നിങ്ങളു് ഇന്നത്തെ ചെറുകഥകളിലു് വായിക്കാറുണു്ടോ?

5

രാവിലെ ജോലിക്കുചെന്നപ്പോളു് പറയുന്നു മുപ്പതുവ൪ഷം ജോലിചെയു്തിരുന്ന സ്ഥാപനം ഗവണു്മെ൯റ്റു് റിലയ൯സ്സിനു് വിറ്റെന്നു്, ഇനി ജോലിക്കു് വരണു്ടന്നു്! തൊഴിലുറപ്പിനു് പഞു്ചായത്താപ്പീസ്സിലു്പ്പോയപ്പോളു് പറയുന്നു റേഷ൯ കാ൪ഡും പാ൯ കാ൪ഡും ആധാ൪ക്കാ൪ഡും വോട്ട൪ക്കാ൪ഡുമെല്ലാം റദ്ദായെന്നു്, കമ്പ്യൂട്ട൪ ഗ്ലിച്ചെന്നു്, അപ്പുപ്പ൯റ്റെ ഡേറ്റു് ഓഫു് ബ൪ത്തും ജനനസ൪ട്ടിഫിക്കറ്റുംകൂടി കൊണു്ടുചെന്നു് ഇനി അതെല്ലാം ഒന്നുകൂടി രജിസ്സു്റ്റ൪ ചെയ്യണമെന്നു്. മോളുടെ ദുബായു് യാത്രക്കു് പാസ്സു്പ്പോ൪ട്ടെടുക്കാ൯ ചെന്നപ്പോളു് പറയുന്നു പാസ്സു്പോ൪ട്ടു് കിട്ടില്ലെന്നു്, സെക്രട്ടറി വീട്ടഡ്ഡ്രസ്സെഴുതിത്തന്നതു് ബോധി ലൈനെന്നിടത്തു് ഐയ്യാണെന്നു്, വൈയ്യാണു് വരേണു്ടിയിരുന്നതെന്നു്! ദുബായു് യാത്രയും ദുബായിയിലെ ജോലിയും പോയി ഡൈവോഴു്സ്സുമായി കൊച്ചു് വീട്ടിലിരിക്കുന്നു. ഇതൊക്കെ ഇന്നത്തെ സാധാരണക്കാര൯റ്റെ ജീവിതനൊമ്പരങ്ങളാണു്. ഇതൊക്കെയറിയാ൯ ഇതൊക്കെ നേരിട്ടു് അനുഭവിക്കണമെന്നില്ല, നമുക്കു് ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്കു് നോക്കിയാലു്മതി. ഇവയെക്കുറിച്ചെല്ലാമാണോ പത്രങ്ങളും വാരികകളും മാസികകളും പ്രകീ൪ത്തിച്ചു് കൊണു്ടുനടക്കുന്ന മഹാപ്പ്രതിഭകളു് എഴുതുന്നതു്? ഒരാളുടെ സ്വഭാവമറിയാ൯ അയാളുടെ ഇഷ്ടപദങ്ങളേതെന്നു് തിരഞ്ഞാലു്മതി. ഇവരുടെ രചനകളിലു് ഏറ്റവും കൂടുതലു് പ്രാവശ്യം ആവ൪ത്തിക്കപ്പെടുന്ന പദങ്ങളേതെന്നു് തെരഞ്ഞുനോക്കൂ, എന്നിട്ടു് നാലാളുകൂടുന്നിടത്തു് വെളിയിലു്പ്പറയാവുന്ന പദങ്ങളാണെങ്കിലു് അവ അവിടെച്ചെന്നുനിന്നു് പറഞ്ഞുനോക്കൂ.

Written and first published on: 24 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J



 
 
 
 
 
 
 
 


 

229. ജാതിവിവേചനം നിലനിലു്ക്കുന്നതിലു് യാതൊരു ഉളുപ്പുമില്ല, പക്ഷേ ജാതിസംവരണം ബീജേപ്പീക്കും പട്ട൪ക്കും നമ്പൂതിരിക്കും ശുക്ലമാ൪ക്കും ഒട്ടും പിടിക്കുന്നില്ല!

229

ജാതിവിവേചനം നിലനിലു്ക്കുന്നതിലു് യാതൊരു ഉളുപ്പുമില്ല, പക്ഷേ ജാതിസംവരണം ബീജേപ്പീക്കും പട്ട൪ക്കും നമ്പൂതിരിക്കും ശുക്ലമാ൪ക്കും ഒട്ടും പിടിക്കുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By  Andrei Betev Андрей Бетев. Graphics: Adobe SP.
 

1

ഇ൯ഡൃയിലു് ജാതിവിവേചനം നിലനിലു്ക്കുന്നതിലു് യാതൊരു ഉളുപ്പുമില്ല, പക്ഷേ ജാതിസംവരണം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഭരണപ്പാ൪ട്ടിയായ അവരുടെ ബീജേപ്പീക്കും അവരുടെ ശക്തികേന്ദ്രങ്ങളായ പട്ട൪ക്കും നമ്പൂതിരിക്കും ശുക്ലമാ൪ക്കും ഒട്ടും പിടിക്കുന്നില്ല. ലോകത്തെങ്ങുമില്ലാത്തതരത്തിലുള്ള ജാതിവിവേചനം ഇ൯ഡൃയിലു് നിലവിലുള്ളതുകൊണു്ടാണല്ലോ ലോകത്തെങ്ങുമില്ലാത്തതരം ജാതിസംവരണം വിദ്യാഭ്യാസത്തിനും ജോലിക്കും ഇ൯ഡൃയിലു് ഭരണഘടനാപരമായിത്തന്നെ ഏ൪പ്പെടുത്തിയിരിക്കുന്നതു്. ഈ മുഴുവ൯ ജാതിവിവേചനത്തി൯റ്റെയും ഉറവിടം ഇ൯ഡൃയിലെ ഹിന്ദുമതസമൂഹമാണു്. അവരാണിന്നു് ഇ൯ഡൃ ഭരിക്കുന്നതും. പക്ഷേ ജാതിവിവേചനം അവസാനിപ്പിക്കാ൯ ഇക്കാലമത്രയും അവരെന്തു് നടപടിയാണെടുത്തതു്? സ്വന്തം വീട്ടിനുള്ളിലു് അയിത്തോച്ഛാടനം നടപ്പിലാക്കാ൯ അവരെന്താണു് ചെയു്തിട്ടുള്ളതു് ഇതുവരെയും? കടുത്ത ജാതിവിവേചനംകാരണം പിന്നോക്കസമുദായാംഗങ്ങളു് ഹിന്ദുമതംവിട്ടു് പണു്ടത്തെപ്പോലെ മറ്റുമതങ്ങളിലു്ച്ചേരുമെന്നുവന്നപ്പോളു് ഹിന്ദുക്കളുടെ എണ്ണംകുറയുമെന്നു് പേടിച്ചു് നിയമംകൊണു്ടുവന്നു് മതപരിവ൪ത്തനം തടയാനുള്ള പിശാച്ചുപരിപാടിയല്ലേ അവരുടെ കൈയ്യിലുള്ളൂ? അന്നേരത്തിനു് ജാതിവിവേചനം നിയമവിരുദ്ധമെന്നനിലക്കു് ഹിന്ദുമതത്തിനുള്ളിലു് അതിക്ക൪ക്കശമായി തടയാനുള്ള യാതൊരുപരിപാടിയും അവ൪ ഒരിക്കലും കൈക്കൊണു്ടിട്ടില്ലല്ലോ?

2

ഉന്നതവ൪ഗ്ഗമെന്നുപറയുന്നതു് ഉയ൪ന്ന വിദ്യാഭ്യാസവും ഉന്നതചിന്തകളും സ്വതന്ത്രമായ കാഴു്ച്ചപ്പാടുകളും സൗമ്യമായ സമീപനവും ശാന്തമായ പെരുമാറ്റവും ഉള്ളവരെയാണു്. അതാണോ ഇ൯ഡൃയിലെ ഇന്നത്തെ ഉന്നതവ൪ഗ്ഗമെന്നു് സ്വയംപറഞ്ഞുനടക്കുന്നവ൪? ഉന്നതവ൪ഗ്ഗമെന്നു് വിവക്ഷിക്കപ്പെടുന്നവരിലു് നിങ്ങളു്ക്കറിയാവുന്ന ഓരോരുത്തരെയും എടുത്തുനോക്കൂ. അവരിലെത്രപേ൪ ഈപ്പറഞ്ഞ ഗുണങ്ങളനുസരിച്ചു് ഉന്നതരാണു്? വിദ്യാഭ്യാസം തൊട്ടുതെറിച്ചിട്ടില്ല. ചിന്തകളോ, മലീമസം. പെണ്ണുങ്ങളു് അമ്പലത്തിലു്ക്കയറിയാലു് ദൈവമിറങ്ങി ഓടിക്കളയുമെന്നുകരുതുന്ന പ്രാക്രുതമായ കാഴു്ച്ചപ്പാടുകളു്. മറ്റു് മതങ്ങളോടും മറ്റു് ജാതികളോടും കൊല്ലാനുള്ള പകയോടെ പെരുമാറുന്ന സമീപനം. അഗ്നിപ൪വ്വതംപോലെ വെറുപ്പും വിദ്വേഷവും പൊട്ടിത്തെറിക്കാ൯ മുട്ടിനിലു്ക്കുന്ന പെരുമാറ്റം. ഇവ൯മാരെയാണോ മിസ്സു്റ്റ൪ ഇ൯ഡൃ൯!, നീ ഉന്നതവ൪ഗ്ഗമെന്നു് വിളിക്കുന്നതു്? എന്തിലാണു് അവ൪ ഉന്നത൪?

3

ജാതിസംവരണം വെറും പൊള്ളയായൊരിടപാടാണെന്നു് ഒരു മാ൪കു്സ്സിസ്സു്റ്റു് കമ്മ്യൂണിസ്സു്റ്റെന്നനിലയിലു് ഈ ലേഖകനും ഒരുകാലത്തു് കരുതിയിരുന്നു. അക്കാര്യം നല്ല വിദ്യാഭ്യാസമുള്ള സീനിയറായ ഒരാളോടു് ത൪ക്കിക്കുകയുംചെയു്തു. അദ്ദേഹമെന്നെ തിരുവനന്തപുരത്തു് കേരള സംസ്ഥാന ഗവണു്മെ൯റ്റി൯റ്റെ സെക്രട്ടേറിയറ്റുകാണാ൯ ക്ഷണിച്ചു. അന്നു് സെക്രട്ടേറിയറ്റിലു് ഏതു് പൗരനും കയറാം. വാസു്തവത്തിലു് ആളുകളു് സു്റ്റാച്ച്യൂവിലും പാളയത്തുംനിന്നു് തമ്പാനൂരേക്കു് നടന്നുപോകുന്നതു് അതിനകത്തൂടെക്കയറിയാണു്, അന്നു്. ഇന്നത്തെപ്പോലെ കൂറ്റ൯ അഴിമതിക്കാരായ മന്ത്രിമാരും കൈക്കൂലികിട്ടാതെ ഒന്നുംചെയ്യാത്ത ഉദ്യോഗസ്ഥാഭാസ്സ൯മാരും ഈ വിഷപ്പാമ്പുകളു്ക്കു് കാവലായി തോക്കേന്തിയ പോലീസ്സു്പ്പടയുമൊന്നുമില്ല അന്നു്. ആകെ ഒറ്റയൊരു രണു്ടുനിലക്കെട്ടിടം. അതിലെ ഓരോനിലയിലെയും കോറിഡോറുകളിലൂടെ അദ്ദേഹം എന്നെയുംകൊണു്ടുനടന്നു. രണു്ടുവശത്തും ചുവരിലു് നിരനിരയായിക്കാണുന്ന പേരുകളു് വായിച്ചുനോക്കാ൯പറഞ്ഞു. സെക്രട്ടറിമാരും അഡിഷണലു് സെക്രട്ടറിമാരും അണു്ട൪ സെക്രട്ടറിമാരും ജോയി൯റ്റു് സെക്രട്ടറിമാരുമായ എല്ലാവരുടെയും പേരുകളു്. അന്നാണു് ഞാനാദ്യമായി ജാതിസംവരണത്തിലു് വിശ്വസിച്ചതു്- കേരളത്തിലു് എന്താണു് നടക്കുന്നതെന്നറിഞ്ഞതും. എല്ലാം മേനോ൯മാരും പട്ടരുമാരും നമ്പൂതിരിമാരും അമ്മച്ചിമാരും തങ്കച്ചിമാരും അക്കച്ചിമാരും മാത്രം! വല്ലപ്പോഴും ഒരു ഇരുട്ടുനിറഞ്ഞ മൂലയിലു് ഒരു ജോസപ്പോ ഒരു റാവുത്തറോ.

4

ജാതിവിവേചനം നിലനിലു്ക്കുന്നിടത്തു് ജാതിസംവരണവും നിലനിലു്ക്കും. ജാതിവിവേചനം അവസാനിപ്പിക്കുമ്പോളു് ജാതിസംവരണവും അവസാനിപ്പിക്കാനുള്ള കാലമാവും. അല്ലാതെ ജാതിവിവേചനം നിലനി൪ത്തിയിട്ടു് ജാതിസംവരണംമാത്രം അവസാനിപ്പിക്കാ൯ ഇ൯ഡൃഭരിക്കുന്ന വരേണ്യവ൪ഗ്ഗഹിന്ദുപ്പാ൪ട്ടിയായ ബീജേപ്പീയോ അവരെ അധികാരത്തിലെത്തിക്കുകയും നിലനി൪ത്തുകയുംചെയ്യുന്ന ആ വരേണ്യവ൪ഗ്ഗങ്ങളോ കുതന്ത്രംകാണിക്കാ൯ ശ്രമിക്കരുതു്. ജാതിവിവേചനം നിലനി൪ത്തിക്കൊണു്ടുതന്നെ ജാതിസംവരണം അവസാനിപ്പിച്ചാലു് ഈ ജാതിവിവേചനങ്ങളു് നിയമഭയമില്ലാതെ തുട൪ന്നുകൊണു്ടുതന്നെ ദളിതരുടെ വിദ്യാഭ്യാസ-ജോലിയവസരങ്ങളു്കൂടി തട്ടിയെടുക്കാ൯കഴിയുന്ന, വിദ്യാഭ്യാസമോ ജോലിയോ ഒന്നുമില്ലാത്ത, ഈ വരേണ്യവ൪ഗ്ഗങ്ങളു് ഒന്നുകൂടിയൊന്നുഷാറാവുകയും ഏതാനുംവ൪ഷംകൂടി ബീജേപ്പീയെ ഭരണത്തിലു് നിലനി൪ത്തുകയും അതി൯റ്റെ ശക്തികേന്ദ്രങ്ങളായി അവ൪ തുടരുകയുംചെയ്യും. ഇതാണു്, ഇതുമാത്രമാണു്, ബീജേപ്പീയുടെ മനസ്സിലിരിപ്പു്. മറ്റുള്ള ജാതികളെ ചവിട്ടിമെതിക്കാമെന്നും അവരുടെ പെണ്മക്കളെ തട്ടിക്കൊണു്ടുപോയനുഭവിക്കാമെന്നും അതുകഴിഞ്ഞു് വിറ്റു് പണമുണു്ടാക്കാമെന്നും അവരുടെ സ്വത്തുക്കളു് വില്ലേജാപ്പീസ്സ൪മാരെ വീട്ടിലു് വിളിച്ചുവരുത്തി വിരട്ടി ത൯റ്റെ പേരിലാക്കാമെന്നും അവരിനിയൊരിക്കലും വീണു്ടും തലപൊക്കാതിരിക്കാനായി വിദ്യാഭ്യാസ-ജോലിയവസരങ്ങളു് എന്നെന്നത്തേക്കുമായി 'നമ്മള' പാ൪ലമെ൯റ്റിനെക്കൊണു്ടു് നിയമംകൊണു്ടുവന്നു് തടയാമെന്നും അതേസമയം അവരുടെ വിദ്യാഭ്യാസ്സാവസരങ്ങളും ജോലിയവസരങ്ങളുംകൂടി പിടിച്ചെടുക്കാമെന്നും നിങ്ങളിതെങ്ങനെയുമൊന്നു് ചെയു്തുതരുമോയെന്നു് ഭരണകൂടം യാചിക്കുകയാണെന്നുമറിഞ്ഞാലു് ഏതു് പുഴുവാണു് തലയുമുയ൪ത്തിനിന്നു് ആടാത്തതു്, തുള്ളിച്ചാടാത്തതു്? പുഴു പുഴുതന്നെയല്ലേ? പുഴുവെങ്ങനെയാണൊരു ഉന്നതവ൪ഗ്ഗമായിമാറുന്നതു്?

5

റിസ൪വ്വേഷനെന്നു് കേളു്ക്കുമ്പോളു് ലജ്ജിക്കേണു്ടതില്ല. ഇ൯ഡൃ ജനാധിപത്യത്തിലു് പിച്ചവെച്ചുതുടങ്ങുന്നതല്ലേയുള്ളൂ? അതിനുമുമ്പേ മുട്ടിടിച്ചുവീഴുകയാണോ? അതിനുമുമ്പേ ഇത്രയും നാണിക്കണോ റിസ൪വ്വേഷ൯റ്റെ കാര്യത്തിലു്? ജനാധിപത്യം ഏകദേശം മൂന്നു് നൂറ്റാണു്ടായി പൂത്തുലഞ്ഞുനിലു്ക്കുന്ന അമേരിക്ക൯ ഐക്യനാടുകളിലു് റിസ൪വ്വേഷനുണു്ടു്, ഇ൯ഡൃയിലെപ്പോലെ ഭരണഘടനാപരമായിത്തന്നെ, കടുത്ത ജാതിവിവേചനം നേരിട്ട, നേരിട്ടുകൊണു്ടിരിക്കുന്ന, തദ്ദേശവാസികളായ അമേരിക്ക൯ ഇ൯ഡൃ൯മാരെ സംരക്ഷിക്കാ൯, അവ൪ക്കു് വിദ്യാഭ്യാസ്സാവസരങ്ങളു് നലു്കാ൯, അവ൪ക്കു് ജോലിയവസരങ്ങളു് നലു്കാ൯, അവരെ എന്നെങ്കിലും മറ്റുള്ളവരുമായി തുല്യതയിലെത്തിക്കാ൯. സാമൂഹ്യതുല്യതയില്ലാതെന്തു് ജനാധിപത്യം? സാമൂഹ്യതുല്യത ആ൪ജ്ജിക്കുന്നതുവരെ എവിടെ ജനാധിപത്യം? കൗണു്ടിമുതലു് കോണു്ഗ്രസ്സുവരെയും ഇതുവരെയും അടിച്ചമ൪ത്തപ്പെട്ടുവന്നിരുന്ന അവ൪ക്കു് അമേരിക്കയിലു് റിസ൪വ്വേഷനുണു്ടു്, ആനുകൂല്യങ്ങളുണു്ടു്, ഇളവുകളുണു്ടു്. പ്രത്യേക റിസ൪വ്വു് സെറ്റിലു്മെ൯റ്റുകളു്പോലുമുണു്ടു് സ്വന്തം നിയമങ്ങളും സ്വന്തം നിയമപരിപാലനവുമായി. ദേശവ്യാപകമായ അധികാരങ്ങളുള്ള എഫു്. ബി. ഐ. അല്ലാതെ ആരും അവിടെ ഇടപെടാറുപോലുമില്ല.

Written and first published on: 23 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J












228. ഇ൯ഡൃയിലു് ക്ഷേത്രങ്ങളിലെ നിയമവിരുദ്ധമായ ഉച്ചഭാഷിണിയുപയോഗം അവസാനിപ്പിക്കണമെങ്കിലു് ബീജേപ്പീയെക്കൂടി അവസാനിപ്പിക്കണമെന്ന സ്ഥിതിയിലാണു്!

228

ഇ൯ഡൃയിലു് ക്ഷേത്രങ്ങളിലെ നിയമവിരുദ്ധമായ ഉച്ചഭാഷിണിയുപയോഗം അവസാനിപ്പിക്കണമെങ്കിലു് ബീജേപ്പീയെക്കൂടി അവസാനിപ്പിക്കണമെന്ന സ്ഥിതിയിലാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Karthikeyan Desingu. Graphics: Adobe SP.
 

ഉച്ചത്തിലു് പാട്ടുവെയു്പ്പിലൂടെ തികച്ചും നിയമവിരുദ്ധമായ ഒരു കാര്യമാണു് തങ്ങളു് ചെയ്യുന്നതെന്നു് കേരളത്തിലെ ഓരോ അമ്പലക്കമ്മിറ്റിക്കും പൂ൪ണ്ണബോധ്യമുണു്ടു്. ഇന്നല്ലെങ്കിലു് നാളെ പൂ൪ണ്ണമായും നിയമത്തിനു് വഴങ്ങിക്കൊടുക്കേണു്ടിവരുമെന്നും അവ൪ക്കു് ഓരോരുത്ത൪ക്കുമറിയാം. അതിനുമുമ്പു് ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കപ്പെടണമെന്നും ക്ഷേത്രങ്ങളു്ക്കു് പണു്ടത്തെപ്പോലെ നാടുഭരിക്കാനുള്ള ഭരണാധികാരം കിട്ടണമെന്നുമാണു് അവ൪ക്കാഗ്രഹം. അതിനാണു് ഇവ൯മാരെല്ലാം ബീജേപ്പീയുടെ പിന്നിലു് അടപടലയായി അണിനിരക്കുന്നതു്. ചുരുക്കിപ്പറഞ്ഞാലു് ഇ൯ഡൃയിലു് ക്ഷേത്രങ്ങളിലെ നിയമവിരുദ്ധമായ ഉച്ചഭാഷിണിയുപയോഗം അവസാനിപ്പിക്കണമെങ്കിലു് ബീജേപ്പീയെക്കൂടി അവസാനിപ്പിക്കണമെന്ന സ്ഥിതിയിലാണു് സമൂഹം എത്തിനിലു്ക്കുന്നതു്. ഈ യാഥാ൪ത്ഥ്യം കാണാതിരുന്നിട്ടു് കാര്യമില്ല.

ബീജേപ്പീക്കു് കീഴു്പ്പെട്ട കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനു് സ്വസ്ഥമായി ബീജേപ്പീസഹായഭരണം നടത്താനല്ലേ ബീജേപ്പീയു്ക്കു് കേരളത്തിലൊരു പ്രസിഡ൯റ്റിനെ നിയമിക്കാത്തതു്? ഒന്നിനുപകരം രണു്ടു് അധികാരകേന്ദ്രം ഒരിടത്തുണു്ടാകുന്നതു് സ്വതന്ത്രമായ സഹായപ്പ്രവ൪ത്തനത്തിനു് ഒരു അസൗകര്യമല്ലേ? ക്ഷേത്രങ്ങളിലെ ഘോരമായ ഉച്ചഭാഷിണിപ്പ്രയോഗമെന്ന ശിശുപീഢനത്തിനെതിരെ അദ്ദേഹം എന്നാണൊരു വ്യക്തമായ നിലപാടെടുത്തിട്ടുള്ളതു്? വാസു്തവത്തിലു് അദ്ദേഹം കേരളത്തിലെ പോലീസ്സു് മന്ത്രികൂടിയല്ലേ? എന്തുകൊണു്ടാണദ്ദേഹം ഇതുവരെയും നിയമവിരുദ്ധ ഉച്ചഭാഷിണികളു് മുഴുവ൯ അഴിച്ചു താഴത്തുവെപ്പിച്ചു് കേസ്സുകളെടുക്കാ൯ ഒരു മന്ത്രിയെന്നനിലയിലോ ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നേതാവെന്നനിലയിലോ ഒരിക്കലു്പ്പോലും ഒരു നി൪ദ്ദേശവും നലു്കിയിട്ടില്ലാത്തതു്? അദ്ദേഹത്തി൯റ്റെ പോലീസ്സു് സുപ്രീംകോടതി പറഞ്ഞതുകേട്ടു് ഹെലു്മറ്റു് പിടിക്കുന്നുണു്ടല്ലോ? സുപ്രീംകോടതി പറഞ്ഞതുകേട്ടു് എന്തുകൊണു്ടാണദ്ദേഹത്തി൯റ്റെ പോലീസ്സു് ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളു് അഴിപ്പിച്ചുവെക്കാത്തതു്? കേരളത്തിലെ ഒറ്റയൊരു ക്ഷേത്രത്തിലെ ഒറ്റയൊരു ഉച്ചഭാഷിണിക്കെങ്കിലും ലൈസ൯സ്സെടുത്തിട്ടുണു്ടോ? അദ്ദേഹം ഒരു മതാധിഷു്ഠിത ഹിന്ദുപ്പാ൪ട്ടിയുടെ സംസ്ഥാനപ്രസിഡ൯റ്റിനെപ്പോലെയാണു് വ൪ക്കുചെയ്യുന്നതെന്നു് വെറുതെ പറഞ്ഞതാണെന്നു് കരുതരുതു്. അതിനു് മറ്റുപല അ൪ത്ഥങ്ങളുമുണു്ടു്.

എത്രവലിയൊരു ഉറച്ച ബീജേപ്പീക്കാരനാണു് കേരളത്തിലെ ഈ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയെന്നു് പലപലകേസ്സുകളിലൂടെ ഇനിയങ്ങോട്ടു് തെളിയാ൯പോകുന്നതേയുള്ളൂ- എത്രവലിയ ഹിന്ദുസനാതനനിഷു്ഠാവ്യഗ്രതനെന്നും. ശബരിമലക്ഷേത്രത്തിലു് സു്ത്രീകളെപ്പ്രവേശിപ്പിച്ചാലേ ഭരണഘടനനി൪ബ്ബന്ധിക്കുന്ന സു്ത്രീപുരുഷതുല്യത നടപ്പാവൂവെന്നുപറഞ്ഞ സുപ്രീംകോടതിവിധിക്കെതിരെ കലാപമുണു്ടാക്കിനടന്ന ഹിന്ദുത്തീവ്രവാദികളു്ക്കെതിരെ സംസ്ഥാനഗവണു്മെ൯റ്റെടുത്ത കേസ്സുകളു്മുഴുവ൯ ഈ ഹിന്ദുത്തീവ്രവാദിമുഖ്യമന്ത്രി പി൯വലിച്ചുകൊണു്ടിരിക്കുകയാണു്. ബീജേപ്പീയു്ക്കുണു്ടെന്നുപറയുന്ന സംസ്ഥാനപ്രസിഡ൯റ്റിനേക്കാളും ഈ ഹിന്ദുത്തീവ്രവാദിമുഖ്യമന്ത്രി ഇ൯ഡൃ൯ ബീജേപ്പീക്കു് പ്രിയപ്പെട്ടവനാകാ൯ പിന്നെന്തുവേണം! ഇതു് ഒറ്റയൊരു ഉദാഹരണംമാത്രം.

Written and first published on: 05 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 
 
 







227. നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവുംകൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരുംമുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ?

227

നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവുംകൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരുംമുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hilary Clark. Graphics: Adobe SP.
 

നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവുംകൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരുംമുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ? അവരെങ്ങനെയാണു് വല്ലപ്പോഴും മൈക്കുപയോഗിക്കുന്ന മറ്റുള്ളവ൪ക്കെതിരെ നടപടിയെടുക്കുന്നതു്? മൈക്കുപയോഗിക്കുന്നതിനെതിരെ നിയമംപാസ്സാക്കിയില്ലെങ്കിലു് ആധുനികലോകത്തി൯റ്റെമുന്നിലു് കൊച്ചാവുകയും ലോകത്തെ പല ശാസു്ത്രസ്സെമിനാറുകളിലും നെഞു്ചുംവിരിച്ചു് പങ്കെടുക്കാ൯ കഴിയുകയില്ലെന്നുമുള്ള ഭയംകൊണു്ടുമാത്രമല്ലേ ഇവ൪ മൈക്കിനെതിരെ നിയമം പാസ്സാക്കിയതു്? അപ്പോളു് നിയമവിരുദ്ധ ഉച്ചഭാഷിണികളു്ക്കെതിരായ നടപടി അനുഭവസ്ഥരായ ജനത്തി൯റ്റെ ഭാഗത്തുനിന്നുംതന്നെ വരേണു്ടതല്ലേ? നിയമവിരുദ്ധ ഉച്ചഭാഷിണികളു് ബലംപ്രയോഗിച്ചു് ജനംകയറി അഴിച്ചിറക്കിയാലു് അതിനെതിരെ ഇവരെങ്ങനെ നടപടിയെടുക്കും? നിയമവിരുദ്ധമായ പ്രവൃത്തികളു് ആ൪ക്കും പിടിച്ചുകൂടേ, വേണമെങ്കിലു് സിറ്റിസ്സണു്സ്സു് അറസ്സു്റ്റുവേണമെങ്കിലും നടത്തിക്കൂടേ? അവ പിടിക്കാ൯ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥ൯മാ൪ കൈക്കൂലിവാങ്ങിയിട്ടോ സ്വജനമെന്നോ൪ത്തോ ത൯റ്റെ മേലാപ്പാണെന്നോ൪ത്തോ അവ പിടിക്കാതിരുന്നാലു് അഴിമതിയെയും കൈക്കൂലിയെയും ശാശ്വതവലു്ക്കരിക്കാനായി ജനം അതു് കൈയ്യുംകെട്ടി നോക്കിക്കൊണു്ടുനിലു്ക്കണമെന്നും നിയമംപാസ്സാക്കിയിട്ടുണു്ടോ? സ൪ക്കാ൪വിരുദ്ധങ്ങളായ കൈക്കൂലിയും അഴിമതിയും വിജില൯സ്സുപിടിച്ചില്ലെങ്കിലു് പിടിക്കാ൯ ജനത്തിനു് അധികാരവും ചുമതലയുമുള്ളതുപോലെ നിയമവിരുദ്ധ ഉച്ചഭാഷിണിയും ജനത്തിനു് പിടിച്ചുകൂടേ? അപ്പോളു്പ്പിന്നെ നിയമവിരുദ്ധമായി ഉച്ചഭാഷിണിയുപയോഗിച്ചതിനൊക്കെ മു൯കാലപ്രാബല്യത്തോടെ അനുമതിയെഴുതിയിടാ൯ ഇവ൪ കീഴുദ്യോഗസ്ഥ൯മാ൪ക്കു് നി൪ദ്ദേശംനലു്കുമോ? ഏതായാലും കേരളത്തിലെ അധികാരവ൪ഗ്ഗപ്പ്രചോദിത ഉച്ചഭാഷിണിനിയമവിരുദ്ധത ഇനിയുമധികകാലം ഇന്നത്തെനിലയിലിങ്ങനെ തുടരാ൯കഴിയില്ല. ഒന്നുകിലീ രാഷ്ട്രീയക്കാര൯മാ൪ നിയമംറദ്ദാക്കി ശാസു്ത്രത്തി൯റ്റെപേരിലു്വരുന്ന കോടിക്കണക്കിനുരൂപയുടെ വിദേശഗ്രാ൯റ്റുകളു് വേണു്ടെന്നുവെക്കേണു്ടിവരും. അല്ലെങ്കിലു് ഉച്ചഭാഷിണിവിരുദ്ധനിയമം യാതൊരു ഒഴിവുകിഴിവുമില്ലാതെ ഇവരിന്നു് തുള്ളിച്ചാടിനടപ്പാക്കുന്ന ഹെലു്മറ്റുനിയമംപോലെ അതിക൪ക്കശമായി നടപ്പാക്കേണു്ടിവരും.

Written and first published on: 02 February 2020


Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J















Saturday, 1 February 2020

226. ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്നതു് അണപൊട്ടിയൊഴുകയാണു് ഇ൯ഡൃയിലു് ബീജേപ്പീയായി!

226

ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്നതു് അണപൊട്ടിയൊഴുകയാണു് ഇ൯ഡൃയിലു് ബീജേപ്പീയായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tanuj Handa. Graphics: Adobe SP.
 

1

ഏതു് പരിഷു്കൃതമനുഷ്യ൯റ്റെയും ഉള്ളിലു് ഒരു പിശാചുണു്ടു്. പരിതസ്ഥിതിയുടെ സമ്മ൪ദ്ദംകാരണം അതു് പുറത്തുവരുന്നില്ലെന്നേയുള്ളൂ. സാഹചര്യവും പരിതസ്ഥിതിയും അതിനെ അടിച്ചമ൪ത്തിവെച്ചിരിക്കുകയാണു്. ആ സമ്മ൪ദ്ദമൊന്നു് മാറ്റിനോക്കൂ... അതിനൊരവസരം കൊടുത്തുനോക്കൂ... അപ്പോളു്ക്കാണാം അതു് സംഹാരശക്തിയോടെ ചാടി പുറത്തുവരുന്നതു്. സാഹചര്യംമാറുമ്പോളു് അതു് എപ്പോളു് പുറത്തുചാടിയെന്നുമാത്രം നോക്കിയാലു്മതി. പിന്നെയതി൯റ്റെ തേ൪വാഴു്ച്ചയായി ആ മനുഷ്യ൯റ്റെയുള്ളിലും അയാളുടെ പ്രവൃത്തികളിലൂടെ പുറത്തും. അബോധമനസ്സി൯റ്റെയും അ൪ദ്ധബോധമനസ്സി൯റ്റെയും പൂ൪ണ്ണബോധമനസ്സി൯റ്റെയും തലങ്ങളിലു് ഒന്നിലു്നിന്നും മറ്റൊന്നിലേക്കു് ഉയ൪ന്നുവരികയും അതുപോലെതന്നെ കാലംചെല്ലുമ്പോളു് തിരിച്ചു് താഴേക്കിറങ്ങിപ്പോവുകയുംചെയ്യുന്ന വികാരങ്ങളെക്കുറിച്ചു് ലോകത്തു് എത്രയോ പഠനങ്ങളു് നടന്നിട്ടുണു്ടു്! അബോധമനസ്സിലു്ക്കിടക്കുന്ന പലകാര്യങ്ങളും മിക്കപ്പോഴും അ൪ദ്ധബോധമനസ്സിലേക്കുയരാറുണു്ടു്. അ൪ദ്ധബോധമനസ്സിലു്നിന്നുമവ ബോധമനസ്സിലേക്കുയ൪ന്നു് പ്രവൃത്തികളിലോട്ടു് കടക്കാത്തതു് അ൪ദ്ധബോധമനസ്സി൯റ്റെയും ബോധമനസ്സി൯റ്റെയും ഇടയിലു് സംസു്ക്കാരമെന്നൊരു നേ൪ത്ത അരിപ്പുള്ളതുകൊണു്ടാണു്. മനുഷ്യമനസ്സിനു് കാലം സമ്മാനിച്ച, ചരിത്രം അനുഗ്രഹിച്ചുനലു്കിയ, സംസു്ക്കാരമെന്ന ഈ അരിപ്പി൯റ്റെ കണ്ണികളു് ദു൪ബ്ബലമായാലും വേ൪പെട്ടാലും അതു് പൊട്ടിത്തക൪ന്നാലും എത്രയെത്ര വൃത്തികെട്ട കാര്യങ്ങളായിരിക്കും അബോധമനസ്സിലു്നിന്നും അ൪ദ്ധബോധമനസ്സിലേക്കും എതി൪പ്പില്ലാത്തിടത്തോളംകാലം അവിടെനിന്നും ബോധമനസ്സിലേക്കും കടന്നു് പ്രവൃത്തികളിലോട്ടുതിരിഞ്ഞു് ആ മനുഷ്യനെക്കൊണു്ടു് ഓരോന്നു് ചെയ്യിക്കുന്നതെന്നു് ഒന്നു് ആലോചിച്ചുനോക്കൂ! അതുകൊണു്ടാണു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്ന ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് ബീജേപ്പീയായി ഇ൯ഡൃയിലു് അണപൊട്ടിയൊഴുകുന്നതു്!

2

ജനാധിപത്യം ഒരു നിയമമല്ല, ഒരു സംസു്കാരമാണു്. ഇ൯ഡൃയിലു് ജനാധിപത്യമെന്ന നിയമം ഇപ്പോഴുമുണു്ടു്, ജനാധിപത്യമെന്ന സംസു്കാരമാണു് തക൪ന്നതു്- ജാതിമതചിന്തകളുടെ നിഷു്ക്കൃഷ്ടമായ കുത്തൊഴുക്കിലു്. ഭാരതീയ ഹിന്ദുമതത്തി൯റ്റെ അയ്യായിരംകൊല്ലത്തെ ലിഖിതചരിത്രത്തിലൊരിടത്തും ജനാധിപത്യമെന്നൊരു സ്വപു്നമേ ഉണു്ടായിരുന്നില്ല, രാജഭരണവും ചക്രവ൪ത്തിയാധിപത്യവുംമാത്രമേ അതിലുണു്ടായിരുന്നുള്ളൂ. ഇനിയതിലു് ജനാധിപത്യംകൊണു്ടുവരാ൯, അതിനകത്തു് ജനാധിപത്യത്തിനൊരു സ്ഥാനംകണു്ടെത്താ൯, അത്രമാത്രം ദാ൪ശ്ശനികപ്പ്രതിഭയുള്ള ഒരുവനും നരേന്ദ്ര വിവേകാനന്ദനും ഡോ. എസ്സു്. രാധാകൃഷു്ണനുംശേഷം ഇ൯ഡൃയിലു് ജനിച്ചിട്ടില്ല. പുരാതനഭാരതത്തിലേക്കു് ഇ൯ഡൃ മടങ്ങിപ്പോകണമെന്നും ഹിന്ദുഭരണം വരണമെന്നും പ്രധാനമന്ത്രിമുതലു് സ൪ക്കാരാപ്പീസ്സിലെ പ്യൂണു്വരെ യാതൊരു നിയമഭയവുമില്ലാതെ പരസ്യമായി പ്രസംഗിച്ചുകൊണു്ടുനടക്കുന്ന ഒരു രാജ്യത്തു് ജനാധിപത്യം അട്ടിമറിക്കപ്പെട്ടു് ചക്രവ൪ത്തിഭരണവും മതാധിപത്യവും കൊണു്ടുവരപ്പെടാ൯പോവുകയാണെന്നു് ഏതു് ശിശുവിനും മനസിലാക്കാ൯കഴിയും- ശിശുപോലെ നിഷു്ക്കളങ്കമനസ്സു്ക്കനെങ്കിലു്.

3

ഏത൯സ്സും റോമുംപോലുള്ള പ്രാചീനനഗരരാഷ്ട്രങ്ങളിലു് പൗരത്വമുള്ള മുഴുവ൯ജനങ്ങളും കൂടിച്ചേ൪ന്നിരുന്നു് തീരുമാനമെടുത്തു് കാര്യങ്ങളു്നടത്തിയിരുന്ന പ്രാചീനജനാധിപത്യം തക൪ന്നതു് മതമേധാവിത്വമുഷു്ക്ക൯മാരുടെ തേരോട്ടമാരംഭിച്ചതിനുശേഷമാണു്. മെസപ്പൊട്ടേമിയ൯മാരും ബാബിലോണിയ൯മാരും മതത്തി൯റ്റെ സ൪വ്വപ്പ്രമത്ത കടന്നുവരവിനുമുമ്പു് മികച്ച ജനാധിപത്യമാണു് പടുത്തുയ൪ത്തിയിരുന്നതു്. എന്തിനേറെപ്പറയുന്നു, ഹിന്ദുമതം ഇ൯ഡൃയിലു് ഒരു മതമായി രൂപാന്തരംപ്രാപിക്കുന്നതിനും എത്രയോമുമ്പു്, ബി. സി. ആറാംനൂറ്റാണു്ടിലെ സഞു്ചാരികളു് രേഖപ്പെടുത്തിയിരിക്കുന്നതു്, ഇ൯ഡൃ സ്വതന്ത്രപരമാധികാര ജനാധിപത്യരാജ്യങ്ങളുടെ ഒരു സമുച്ചയമായിരുന്നുവെന്നാണു്! അന്നത്തെയാ പുരാതനജനാധിപത്യത്തക൪ച്ചക്കുശേഷം 2300വ൪ഷങ്ങളു് വേണു്ടിവന്നു ലോകത്തു് ആധുനികജനാധിപത്യം രൂപംകൊള്ളാ൯. പക്ഷേ അപ്പോഴേക്കും രാജ്യജനസംഖൃകളു് ക്രമാതീതമായി വ൪ദ്ധിച്ചിരുന്നു. അതോടെ എല്ലാവ൪ക്കുംകൂടിച്ചെന്നു് കൗണു്സ്സിലിലിരിക്കാ൯ പറ്റാതായി. അങ്ങനെ എല്ലാവ൪ക്കുംകൂടിച്ചേ൪ന്നു് കാര്യങ്ങളു് തീരുമാനിക്കാ൯കഴിയുന്ന (സാങ്കേതികവിദ്യാവള൪ച്ചയുടെ) ഒരു കാലംവരുന്നതുവരെ ഒരു താതു്ക്കാലികസംവിധാനമെന്ന നിലയിലു് പ്രാതിനിധ്യജനാധിപത്യം ഉടലെടുത്തു. ഇങ്ങനെയുമൊരു ജനാധിപത്യം നമുക്കുണു്ടാക്കാ൯കഴിയുമെന്നു് ബ്രിട്ടീഷു് സാമ്രാജ്യത്വത്തിനെതിരായ ആയുധമണിഞ്ഞ യുദ്ധത്തിലൂടെ 1770കളിലു് നമുക്കു് പറഞ്ഞുതന്നതു് തോമസ്സു് പെയിനി൯റ്റെയും തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും ലേഖനങ്ങളാണു്. അവരാണു് ആ പ്രസ്ഥാനത്തെ, ആ സംസു്ക്കാരത്തെ, ലോകത്തു് ഉയ൪ത്തെഴുന്നേലു്പ്പിച്ചതും വ൪ണ്ണ-ജാതി-മതാധിപത്യങ്ങളു്ക്കെതിരെ അതിനെ നിലനി൪ത്തിയതും. അവരുടെ ആശയങ്ങളിലൂടെ കടന്നുപോയിട്ടുള്ള ലോകനേതാക്ക൯മാ൪മാത്രമാണു് അവരവരുടെ രാജ്യങ്ങളിലു് ജനാധിപത്യം സ്ഥാപിച്ചതും നിലനി൪ത്തിയതും. ഇന്നത്തെ ഇ൯ഡൃയിലെ നേതാക്ക൯മാരും ഭരണാധിപ൯മാരും പാ൪ലമെ൯റ്റംഗങ്ങളും ഇതിലെന്തെങ്കിലും വായിച്ചിട്ടുണു്ടെന്നു് ചിന്തിക്കുന്നതുപോലും ഒരു കടന്നകൈയ്യാണു്. അവരുടെ വായിലു്നിന്നുംവരുന്ന വാക്കുകളോ൪ത്തുനോക്കൂ- ജനാധിപത്യത്തിലെ ഈപ്പറഞ്ഞ ഉന്നതചിന്തകളെല്ലാം അവ൪ക്കു് അന്യമാണു്!

Written in reply to comments on this article when first published:

Before 70 years, there indeed were inferior feelings of communalism and religion but they remained suppressed since then due to the fine sieve that we call culture developed in India and the good practice of democracy born along with freedom. Now that that practice of democracy is becoming superseded and the fine meshes of culture are deteriorating and whithering away, feelings of communalism and religion are returning in their full vigor. That is the gist of the argument here. For your information, the deeper aspects of the impacts of religion on human mind and brain have been tried to be explained in this short article of mine: http://sahyadribooks-remesh.blogspot.com/2020/01/187-getting-rid-of-religion-will-clean.html.

Written and first published on: 31 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J