Sunday, 29 July 2018

089. കാലം ജാലക വാതിലിലു്: അഡ്വ. അമുന്തുരുത്തിമഠം ജയകുമാറി൯റ്റെ ഓ൪മ്മകളു്

089

കാലം ജാലക വാതിലിലു്- ചില പഴയ ഓ൪മ്മകളു്

അഡ്വ. അമുന്തുരുത്തിമഠം ജയകുമാ൪


Article Title Image By Vincent Chin. Graphics: Adobe SP. 

സഹ്യാദ്രി ബുക്കു്സ്സു് എന്ന സ്ഥാപനത്തി൯റ്റെ ജീവാത്മാവും പരമാത്മാവുമായ, സഹ്യാദ്രിയണ്ണ൯ എന്നു് ഞങ്ങളു് സു്നേഹപൂ൪വ്വം വിളിക്കുന്ന, സാഹിത്യകാരനും സഹൃദയനും മനുഷ്യസു്നേഹിയുമായ ശ്രീ. പി. എസ്സു്. രമേഷു് ചന്ദ്രനെ പരിചയപ്പെട്ടിട്ടു് രണു്ടു ദശാബ്ദത്തോളമാകുന്നു. സഹ്യാദ്രിയണ്ണനെ എനിയു്ക്കു പരിചയപ്പെടുത്തിയതു് എ൯റ്റെ സഹപാഠിയും ഇപ്പോളു് അമേരിക്കയിലു് ജോ൪ജ്ജിയയിലെ അറ്റു്ലാ൯റ്റയിലു് താമസക്കാരനുമായ പ്രശാന്തു് ബി. നായരാണു്. പ്രശാന്തു് ആദ്യം സഹ്യാദ്രിയണ്ണനെക്കുറിച്ചു പറഞ്ഞപ്പോളു് ഞാ൯ കരുതിയതു് ഒരു ആജാനബാഹുവും ബുദ്ധിജീവിജാഢക്കാരനുമായിരിക്കും ഈ സഹ്യാദ്രിയണ്ണ൯ എന്നാണു്. പീപ്പിളു്സ്സു് വിജില൯സു് എന്ന പ്രൈവറ്റു് ഡിറ്റക്ടീവു് സംരംഭം നടത്തുന്നയാളെന്നതിനെക്കുറിച്ചും നിരവധി അഴിമതികളും പരിസ്ഥിതി മലിനീകരണ സംഭവങ്ങളും തെളിവുസഹിതം സമൂഹമധ്യത്തിലു് കൊണു്ടുവരുന്നതിനു് സഹ്യാദ്രിയണ്ണ൯റ്റെ നേതൃത്വത്തിലു് നടന്ന അന്വേഷണങ്ങളെക്കുറിച്ചും പ്രശാന്തിലു്നിന്നും ഞാ൯ നേരത്തേ കേട്ടിട്ടുണു്ടായിരുന്നു. ഇംഗു്ളീഷിലും മലയാളത്തിലും സഹ്യാദ്രിയണ്ണ൯ നിരവധി കവിതകളും മറ്റു സാഹിത്യസൃഷ്ടികളും എഴുതിക്കൂട്ടിയിട്ടുണു്ടെന്നും ആളു് ചില്ലറക്കാരനല്ലായെന്നും പ്രശാന്തു് പറഞ്ഞിരുന്നു. എന്നാലു് കാഴു്ചയിലു് ഒരു സാധുമനുഷ്യ൯. ബുദ്ധിജീവിജാഢകളില്ലാത്ത, ആ൪ഭാടങ്ങളു് ഇഷ്ടപ്പെടാത്ത, നിഷു്ക്കളങ്കമായി ചിരിക്കുന്ന ഒരു കുഞ്ഞുമനുഷ്യ൯. എന്നാലു് അടുത്തറിയാവുന്നവ൪ക്കു് ആ കുഞ്ഞുമനുഷ്യനിലെ വലിയ മനസ്സു് കാണാ൯കഴിയും. കുപ്പയിലെ മാണിക്യമാണു് സഹ്യാദ്രിയണ്ണ൯ എന്നു് തോന്നിയിട്ടുണു്ടു്. അദ്ദേഹത്തി൯റ്റെ കവിതകളു്ക്കു് വേണു്ടത്ര ശ്രദ്ധ കിട്ടിയിട്ടുണു്ടോ എന്നു് സംശയമാണു്. സാഹിത്യലോകത്തു് അംഗീകാരങ്ങളൊന്നുംതന്നെ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതു് ആ പുരസു്ക്കാരങ്ങളുടെ ശോഭ കെടുത്തുന്നതായി എനിയു്ക്കു തോന്നിയിട്ടുണു്ടു്.

സഹ്യാദ്രിയണ്ണ൯ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെങ്കിലും പ്രശസു്തിയോടും സമ്പത്തിനോടും അദ്ദേഹം പുല൪ത്തിയിരുന്ന നിസ്സംഗതാഭാവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണു്ടു്. പല സാഹിത്യകാര൯മാരും പ്രശസു്തിയു്ക്കും പദവിയു്ക്കും പണത്തിനുംവേണു്ടി നെട്ടോട്ടമോടുന്ന ഇക്കാലത്തു്, ഒരു കൊച്ചുശരീരവും വലിയ മനസ്സുമായി സഹ്യാദ്രിയണ്ണ൯ തന്നിലേയു്ക്കു് ഒതുങ്ങിക്കൂടി സ൪ഗ്ഗസൃഷ്ടിനടത്തുന്ന വിസു്മയകരമായ കാഴു്ചകണു്ടു് ഞാ൯ അതിശയിച്ചുപോയിട്ടുണു്ടു്.


 
1996-1997-ലാണെന്നു തോന്നുന്നു, ഞാ൯ നിയമപഠനം പൂ൪ത്തിയാക്കി തിരുവനന്തപുരത്തു് വഞു്ചിയൂ൪ കോടതികളിലു് പ്രാക്ടീസു് ആരംഭിച്ച കാലം. അന്നത്തെ തിരുവനന്തപുരം ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസിക്ക്യൂട്ടറുമായിരുന്ന ശ്രീ. രാജഗോപാല൯ നായ൪ സാറി൯റ്റെ ജൂനിയറായാണു് ഞാ൯ വക്കീലു് ജീവിതം ആരംഭിച്ചതു്. കാര്യമായ വരുമാനമൊന്നും ഇല്ലാത്ത കാലം. രാവിലെ കോടതികളിലു്പ്പോയാലു് ഉച്ചയു്ക്കുശേഷം പലപ്പോഴും കേസ്സുകളൊന്നുംതന്നെ കാണില്ല. അങ്ങനെയൊരുദിവസം അന്നു് പോലീസ്സിലുണു്ടായിരുന്ന എ൯റ്റെ നിയമസഹപാഠി പ്രശാന്തു് ബി. നായ൪ സഹ്യാദ്രിയണ്ണനെയുംകൊണു്ടു് ബൈക്കിലു് വഞു്ചിയൂരെത്തുന്നു. ബൈക്കി൯റ്റെ പുറകിലു് ഒരു മുറിബീഡിയും വലിച്ചുകൊണു്ടു് ഒരു ചെറിയ മനുഷ്യനിരുന്നു് ചിരിക്കുന്നു. മുണു്ടും ഷ൪ട്ടുമാണു് വേഷം. കണു്ടാലു് സാഹിത്യകാര൯റ്റെ ലക്ഷണങ്ങളൊന്നുമില്ല. ബൈക്കിലു്നിന്നും ഇറങ്ങി എനിയു്ക്കു് കൈതന്നിട്ടു പറഞ്ഞു: 'അമുന്തുരുത്തിമഠം ജയകുമാറിനെക്കുറിച്ചു് പ്രശാന്തും എല്ലാം പറഞ്ഞിട്ടുണു്ടു്. നമ്മളു് നേരിട്ടു് ആദ്യമായിട്ടാണു് കാണുന്നതെങ്കിലും ഏ റ്റു ഇസഡു് എനിയു്ക്കറിയാം." സഹ്യാദ്രിയണ്ണ൯ പറഞ്ഞുതീരുംമുമ്പേ ഞാ൯ ചോദിച്ചു: 'എന്തു് വേണു്ടാതീനമാണു് സഹ്യാദ്രിയണ്ണനോടു് ഇവ൯ പറഞ്ഞതു്?"

"ഹേയു്, വേണു്ടാതീനമൊന്നും പറഞ്ഞിട്ടില്ല... ജയകുമാ൪ വലിയ കഴിവുള്ളയാളാണെന്നും കോളേജിലു് കലാപ്പ്രവ൪ത്തനങ്ങളു് നടത്തിയിട്ടുണു്ടെന്നും വലിയ സാഹിത്യകാരനാണെന്നും ഡ്രാമാ ക്ലബ്ബു് സെക്രട്ടറിയായും ആ൪ട്ടു്സു് ക്ലബ്ബു് സെക്രട്ടറിയായും പ്രവ൪ത്തിച്ചിട്ടുണു്ടെന്നും കോളേജു് യൂണിയനിലു് മത്സരിച്ചുജയിച്ചിട്ടുണു്ടെന്നും... അങ്ങനെയൊക്കെയുള്ള വാസു്തവങ്ങളേ പ്രശാന്തു് പറഞ്ഞിട്ടുള്ളൂ... അതുകൊണു്ടാണു് പ്രശാന്തിനോടു് ഞാ൯ പറഞ്ഞതു് എനിയു്ക്കു് ഒന്നു് പരിചയപ്പെടണമെന്നു്... പരിചയപ്പെടാനും കൂടിയാണു് ഞാ൯ വന്നതു്." ഞാ൯ പ്രശാന്തിനെനോക്കി... ഒന്നുമറിയാത്ത ഭാവത്തിലു് പ്രശാന്തു് ചിരിക്കുന്നു. എന്തോ കൊനഷ്ടു് ഒപ്പിച്ചുംകൊണു്ടാണു് പ്രശാന്തി൯റ്റെ വരവു്... ഞാ൯ സഹ്യാദ്രിയണ്ണനു് കൈകൊടുത്തുകൊണു്ടു പറഞ്ഞു: "അണ്ണാ... ഇവ൯ വെറുതെ പറയുന്നതാണു്... ഞാ൯ സാഹിത്യകാരനൊന്നുമല്ല. വല്ലപ്പോഴും വല്ലതും കുത്തിക്കുറിക്കുന്നു... അത്രതന്നെ. പിന്നെ കോളേജിലു്പ്പഠിക്കുന്ന കാലത്തു് വിദ്യാ൪ത്ഥിരാഷ്ട്രീയത്തി൯റ്റെ ഭാഗമായി ഇലക്ഷനിലു് മത്സരിച്ചു് കോളേജു് യൂണിയ൯ ആ൪ട്ടു്സു് ക്ലബ്ബു് സെക്രട്ടറിയായി പ്രവ൪ത്തിച്ചിട്ടുണു്ടു്... ഡ്രാമാ ക്ലബ്ബു് സെക്രട്ടറിയായും പ്രവ൪ത്തിച്ചിട്ടുണു്ടു്... അതുശരിയാണു്... അതുകൊണു്ടു് എന്നെ സാഹിത്യകാരനായി മുദ്രകുത്തരുതു്... പ്ലീസ്സു്." സഹ്യാദ്രിയണ്ണ൯ മുറിബീഡി ആഞ്ഞുവലിക്കുകയാണു്. മുറിബീഡിയുടെ അരഞ്ഞാണു്ചരടുവരെയെത്തിയിട്ടും കളയുന്നില്ല. ബീഡിപ്പുകയുടെ ഗന്ധം എനിയു്ക്കിഷ്ടമല്ലെങ്കിലും ഞാനതു പുറത്തുകാണിച്ചില്ല... സഹ്യാദ്രിയണ്ണനോടു് വിവരങ്ങളു് തിരക്കി... സഹ്യാദ്രിയണ്ണ൯ പറഞ്ഞുതുടങ്ങി... "ജയകുമാറേ, ഞാ൯ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിലാണു്. ഊളമ്പാറ മെ൯റ്റലു് ഹോസു്പിറ്റലിലു് മിനിസു്റ്റീരിയലു് സു്റ്റാഫാണു്. ഇപ്പോളു് സീനിയറായ ഒരു ക്ലാ൪ക്കാണു്... അത്യാവശ്യം ഇംഗു്ളീഷിലും മലയാളത്തിലും കവിതകളു് എഴുതും." അദ്ദേഹമൊരു പുസു്തകമെടുത്തു് എന്നെക്കാണിച്ചു... 'കാലം ജാലക വാതിലിലു്'... കവിത തുളുമ്പുന്ന ശീ൪ഷകം... പ്രി൯റ്റിങ്ങി൯റ്റെ പുത്ത൯മണം മാറാത്ത ഒരു ചെറിയ പുസു്തകം... "ഞാ൯ ഇതു് സ്വന്തം കൈപ്പടയിലാണു് എഴുതിയതു്. പ്രശാന്തി൯റ്റെ നന്ദിയോടുള്ള കേരളാ ഓഫു്സെറ്റു് പ്രസ്സിലാണു് ഇതു് അച്ചടിക്കാനിരുന്നതു്. അവിടെ പഴയ മലയാളം ലിപിയെല്ലാം ഉരുകിപ്പോയതുകൊണു്ടു് ശിവകാശിയിലു്ക്കൊണു്ടുപോയി കൈയ്യെഴുത്തിനെ ഫോട്ടോബ്ലോക്കാക്കി ഓഫു്സെറ്റിലു് അച്ചടിപ്പിച്ചു. ആയിരത്തോളം കോപ്പി അടിച്ചിട്ടുണു്ടു്. നിങ്ങളു് രണു്ടുപേരുംകൂടിയിതു് പ്രകാശനംചെയു്തുതരണം... എനിയു്ക്കു് ഇതിലു്നിന്നും ഒന്നുംവേണു്ട... ഇതു് വിറ്റുകിട്ടുന്ന കാശു് നിങ്ങളു്തന്നെ എടുത്തോളൂ... പ്രകാശനത്തിനുവേണു്ട എല്ലാ ചെലവുകളും ഞാ൯ വഹിക്കും..."

സഹ്യാദ്രിയണ്ണ൯ പറഞ്ഞുനി൪ത്തിയപ്പോളു് ഞാ൯ പ്രശാന്തി൯റ്റെ മുഖത്തുനോക്കി... ‘എന്തോന്നെടേ ഇതു്’ എന്ന അ൪ത്ഥത്തിലു്... അപ്പോളു് അതാണു് കാര്യം... പുസു്തകം പ്രകാശനം ചെയു്തുകൊടുക്കാമെന്നു് ഏറ്റിട്ടു വന്നിരിക്കുകയാണു് പ്രശാന്തു്... അവ൯റ്റെ മുഖത്തു് ഒരു വളിച്ച ചിരി മാത്രം... ഞാ൯ സഹ്യാദ്രിയണ്ണ൯റ്റെ മുഖത്തേയു്ക്കുനോക്കി... ഞാ൯ ഉള്ള സത്യം പറഞ്ഞു... "അണ്ണാ ഈ പ്രകാശനം എന്നൊക്കെപ്പറയുമ്പോളു്... ഞാനിതുവരെ ഒരു പുസു്തകവും പ്രകാശനം ചെയു്തിട്ടില്ല... ഞാ൯ പ്രകാശനം ചെയു്താലു്പ്പോരല്ലോ... അറിയപ്പെടുന്ന ഏതെങ്കിലും മഹദു്വ്യക്തികളെക്കൊണു്ടു് പ്രകാശനം ചെയു്താലേ ഈ പുസു്തകത്തിനു് നല്ല പബ്ലിസിറ്റി കിട്ടുകയുള്ളൂ... എങ്കിലു്മാത്രമേ ഇതു് വിറ്റുപോവുകയുള്ളൂ... ഞാനൊരു കാര്യം ചെയ്യാം. ഓ. എ൯. വി., മധുസൂദന൯ നായ൪ തുടങ്ങിയ റേഞു്ജിലുള്ള കവികളെ ചെന്നുകണു്ടു് ചടങ്ങിനു ക്ഷണിക്കാം... അതോടൊപ്പം പ്രശസു്തനായ മജീഷ്യ൯ ഗോപിനാഥു് മുതുകാടിനേയും കാ൪ട്ടൂണിസു്റ്റു് സുകുമാറിനേയും ക്ഷണിയു്ക്കാം..."



Lt-to-Rt: Magician Prof. Gopinath Muthukaud, Cartoonist-Writer Mr. Sukumar and Adv. Amunthuruthimadtam Jayakumar during the book-release function at Press Club, Trivandrum.
 
അപ്പോളു് പ്രശാന്തു് ഇടപെട്ടു. “മജീഷ്യ൯ ഗോപിനാഥു് മുതുകാടിനെ എനിയു്ക്കു പരിചയമുണു്ടു്. ഞാ൯ കൊണു്ടുവരാം.” ഞാ൯ അതു് സമ്മതിച്ചു. “ശരിയാണു്... മജീഷ്യ൯ ഗോപിനാഥു് മുതുകാടു് പൂജപ്പുരയിലു് മാജിക്കു് അക്കാഡമി തുടങ്ങിയിട്ടുണു്ടു്. അദ്ദേഹം നന്നായി പ്രസംഗിക്കുമെന്നു മാത്രമല്ല, മാജിക്കു് എന്ന കലയെ ജനകീയമാക്കുന്നതിലും പുതുപുത്ത൯ ജാലവിദ്യകളു് വികസിപ്പിച്ചെടുത്തു് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലയായി അതിനെ വള൪ത്തിയെടുക്കുന്നതിലും അദ്ദേഹത്തി൯റ്റെ സംഭാവനകളു് വളരെ വലുതാണു്.” ഞാ൯ ലാ അക്കാഡമിയിലു് കലോത്സവത്തി൯റ്റെ ഉതു്ഘാടനത്തിനു ക്ഷണിച്ചപ്പോളു് യാതൊരു മടിയുംകൂടാതെ വരികയും പ്രൊഫസ്സ൪ മധുസൂദന൯ നായരോടൊപ്പം വേദിയിലു്വന്നു് നല്ലൊരു പ്രസംഗം നടത്തുകയും കാണികളുടെ ആവശ്യപ്രകാരം ചില ജാലവിദ്യകളു് കാട്ടുകയും ചെയു്തിട്ടുണു്ടു്. അന്നു് ആ സദസ്സിനെ മുഴുവ൯ കൈയ്യിലെടുക്കാ൯ മുതുകാടിനും പ്രൊഫ. മധുസൂദന൯ സാറിനും സാധിച്ചു... അതുകൊണു്ടു് അവ൪ രണു്ടുപേരെയും നമുക്കു് പുസു്തകപ്പ്രകാശനച്ചടങ്ങിനു് ക്ഷണിക്കണം."

അപ്പോളു് പ്രശാന്തു് ഒരു കാര്യംകൂടി ഓ൪മ്മിപ്പിച്ചു. "ജയകുമാറിനു് ഓ൪മ്മയുണു്ടോ... അന്നു് മുതുകാടു് ലാ അക്കാഡമി ലൈബ്രറിയിലു്നിന്നും ഒരു പത്രമെടുത്തുകൊണു്ടുവരാ൯ പറഞ്ഞു… ഞാ൯ ഹിന്ദുപ്പത്രം എടുത്തുകൊണു്ടുവന്നു കൊടുത്തു. മുതുകാടു് അതു് വേദിയിലു്വെച്ചു് വലിച്ചുകീറി... അടുത്ത സെക്ക൯റ്റിലു് മുതുകാടു് ജാലവിദ്യയിലൂടെ പത്രം പഴയപോലെയാക്കി... ഇതുകണു്ടു് പ്രൊഫ. മധുസൂദന൯ നായ൪ സാ൪ ലൈബ്രറിയിലു് അദ്ദേഹമെഴുതിയ കവിതകളു് ഉണു്ടെങ്കിലു് എടുത്തുകൊണു്ടുവരാ൯ എന്നോടു പറഞ്ഞു. 'മുതുകാടു് ചെയു്തപോലെ ഞാനും കവിതാലാപനം എന്ന മാജിക്കു് ചെയ്യാ'മെന്നു് അദ്ദേഹം അനൗണു്സുചെയു്തപ്പോളു് സദസ്സിലു്നിന്നും നിറഞ്ഞ കരഘോഷമുയ൪ന്നു. അപ്പോളു് പ്രി൯സിപ്പാളു് ധ൪മ്മരാജ൯ സാ൪ മൈക്കിലൂടെ അനൗണു്സുചെയു്തു, 'സോറി സാ൪, ഞങ്ങളുടെ ലൈബ്രറിയിലു് നിയമപ്പുസു്തകങ്ങളു് മാത്രമേയുള്ളൂ, സാഹിത്യപ്പുസു്തകങ്ങളു് സൂക്ഷിക്കാറില്ല.' അതുകേട്ടു് കൂസലില്ലാതെ പ്രൊഫ. മധുസൂദന൯ നായ൪ സാ൪ അദ്ദേഹമെഴുതിയ 'അഗസു്ത്യഹൃദയം' എന്ന കവിത ഒരുവരിപോലും തെറ്റാതെ ചൊല്ലിയതും എനിയു്ക്കോ൪മ്മയുണു്ടു്..." പ്രശാന്തു് പറഞ്ഞുനി൪ത്തി. ഞാ൯ പറഞ്ഞു: "നമുക്കു് ഇവ൪ രണു്ടുപേരെയും ക്ഷണിക്കാം. കൂടാതെ നമുക്കു് കാ൪ട്ടൂണിസു്റ്റു് സുകുമാറിനെയും ക്ഷണിക്കാം. അദ്ദേഹം രസികനാണു്. ഹാസ്യസാഹിത്യത്തിലു് അദ്ദേഹം വെന്നിക്കൊടിപാറിച്ച ആളാണു്. ഇതുകൂടാതെ നമുക്കു് സഹൃദയനും സാഹിത്യകാരനുമായ ഡോ. ബാബു പോളു്, പ്രശസു്ത സാഹിത്യകാര൯ ഡോ. കെ. എം. ജോ൪ജ്ജു് ഇവരെയൊക്കെ ക്ഷണിക്കണം. പുസു്തകപ്പ്രകാശനം ഗംഭീരമാക്കണം. നല്ല മീഡിയാപ്പബ്ലിസിറ്റിയും കിട്ടും, പുസു്തകം ചൂടപ്പംപോലെ വിറ്റുപോകുകയും ചെയ്യും. ഉതു്ഘാടക൯റ്റെയും മുഖ്യാതിഥിയുടെയും സൗകര്യംനോക്കി പുസു്തകപ്പ്രകാശനത്തി൯റ്റെ തീയതിയും നോട്ടീസും തീരുമാനിക്കാം."

ഇതെല്ലാംകേട്ടു് സഹ്യാദ്രിയണ്ണ൯ വായുംപൊളിച്ചു് നിലു്പ്പാണു്. സഹ്യാദ്രിയണ്ണ൯ പറഞ്ഞു: "അയ്യോ, നിങ്ങളിതു് വലിയ ഉത്സവംപോലെയാക്കുമല്ലോ... ഞാ൯ അത്രയുമൊന്നും ഉദ്ദേശിക്കുന്നില്ല. ചെറിയ ഒരു ചടങ്ങായിമാത്രം മതി. നിങ്ങളു് പറഞ്ഞപോലെ ചെയ്യാ൯ കണു്ടമാനം കാശുവേണം. ഇതു് അത്രവലിയ പുസു്തകമൊന്നുമല്ല. നമുക്കു് സിംപിളു് ആയി ചെയു്താലു്മതി!"… "ശരി, സഹ്യാദ്രിയണ്ണനു് സിംപിളു് മതിയെങ്കിലു് സിംപിളായിട്ടു് പ്രകാശനം നടത്താം," ഞാനും സമ്മതിച്ചു... "ശരി, ഇനി സഹ്യാദ്രിയണ്ണ൯ ഒന്നും പറയണു്ട... എല്ലാം ഞങ്ങളേറ്റു. ഈ പുസു്തകപ്പ്രകാശനം ഞങ്ങളു് അടിച്ചുപൊളിക്കും. അണ്ണ൯ സു്റ്റേജിലു് വെറുതേ ഒന്നു് നിന്നുതന്നാലു്മതി. ബാക്കിയെല്ലാം ഞങ്ങളേറ്റു." സഹ്യാദ്രിയണ്ണ൯റ്റെ സന്തോഷത്തിനു് അതിരില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാ൯ ആ പരിസരത്തു വരില്ല. ഞാ൯ ഒളിച്ചിരുന്നു് എല്ലാം കാണും... സു്റ്റേജിലു്പ്പോലും കയറില്ല"... അതു് ഞങ്ങളു്ക്കു് സമ്മതമല്ലായിരുന്നു. ഞാ൯ പറഞ്ഞു: "അണ്ണ൯ സു്റ്റേജിലു് കയറിയില്ലെങ്കിലു് ഞങ്ങളാരും സ്റ്റേജിലു് കയറില്ല. മാത്രമല്ല, അണ്ണനു് ഞങ്ങളു് ഒരു പൊന്നാട വാങ്ങിവെച്ചിട്ടുണു്ടു്, അതുചാ൪ത്തി ആദരിക്കാ൯." സഹ്യാദ്രിയണ്ണ൯ അടുത്ത ബീഡി കത്തിച്ചുകൊണു്ടു പറഞ്ഞു:

"ഒരു പൊന്നാടയും വേണു്ട ജയകുമാറേ... നമുക്കു് പുസു്തകപ്പ്രകാശനം നടക്കണം. ഞാനെഴുതിയ ഈ പുസു്തകമായിരിക്കണം അന്നത്തെ ഹീറോ, അല്ലാതെ ഞാനല്ല... ഞാ൯ സു്റ്റേജിലു് കയറില്ല... ഞാ൯ ഒളിച്ചിരുന്നു് നിങ്ങളുടെ പരിപാടി കാണും"... സഹ്യാദ്രിയണ്ണ൯ വഴങ്ങുന്ന മട്ടില്ല. ഞങ്ങളു് പിന്നെ കൂടുതലു് നി൪ബ്ബന്ധിക്കാ൯ പോയില്ല. കൂടുതലു് ച൪ച്ചകളു്ക്കായി ഞങ്ങളു് പാളയത്തെ ഇ൯ഡൃ൯ കോഫീ ഹൗസ്സിലേയു്ക്കുപോയി. ചായയും മസ്സാലദോശയും ജ്യൂസുമൊക്കെയായി കുറേനേരം മലു്പ്പിടിത്തം നടത്തിക്കഴിഞ്ഞപ്പോളു് വെയിറ്റ൪ ബില്ലുകൊണു്ടുവെച്ചു... അവരുടെ മുന്നിലു് ആളാവാ൯വേണു്ടി ബില്ല് ബലമായി ഞാനെടുത്തു. കൗണു്ടറിനുമുന്നിലു്വെച്ചു് ഞാ൯ പേഴു്സുതുറന്നു് നോക്കിയതും ഞെട്ടിപ്പോയി... പേഴു്സു് കാലി... എന്തുചെയ്യും... വല്യ കാര്യത്തിലു് ബില്ല് ബലമായി എടുത്തുംപോയി... ഇനി ഇതിലു്നിന്നും പതുക്കെ ഊരിപ്പോരാണമല്ലോ...ഞാ൯ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തിനെ ബില്ല് ഏലു്പ്പിച്ചു... ചില്ലറയില്ലെന്നു പറഞ്ഞു... ഭാഗ്യത്തിനു് പ്രശാന്തു് ‘നോട്ടുമില്ലേ’ എന്നു് ചോദിച്ചില്ല... എന്നാലു് അതിനുംമുമ്പേ സഹ്യാദ്രിയണ്ണ൯ ബില്ല് പേ ചെയു്തുകഴിഞ്ഞു. പിറ്റേന്നുതന്നെ ഞാനും പ്രശാന്തുംകൂടി 'കാലം ജാലക വാതിലിലു്' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യുന്നതിനു് മുഖ്യാതിഥിയെയും, ഉതു്ഘാടകനെയും അദ്ധ്യക്ഷനെയും തപ്പിയിറങ്ങി.


 
പത്മശ്രീ പുരസു്ക്കാര ജേതാവും പ്രശസു്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായ കരിമ്പുമണ്ണിലു് മത്തായി ജോ൪ജ്ജു് എന്ന ഡോ. കെ. എം. ജോ൪ജ്ജു് സാറിനെ കാണാ൯ പോയി. അദ്ദേഹത്തി൯റ്റെ 'ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന പുസു്തകം ലൈബ്രറിയിലു്നിന്നും തപ്പിയെടുത്തു് വായിക്കാ൯ ഒരു ശ്രമം നടത്തിയിട്ടാണു് പോയതു്. സാഹിത്യത്തിലു് വളരെയധികം പ്രബന്ധങ്ങളു് അവതരിപ്പിച്ചു് ഡോക്ടറേറ്റുകളു് നേടിയിട്ടുള്ള, അറിവി൯റ്റെ നിറകുടമാണു് ജോ൪ജ്ജു് സാ൪. അദ്ദേഹത്തി൯റ്റെ വീട്ടിലു്ച്ചെന്നു് കാളിംഗു് ബെല്ല് അടിച്ചു് കാത്തുനിന്നു. കുറേനേരം കഴിഞ്ഞു. ആരും വരുന്നില്ല. വീണു്ടും ബെല്ലടിച്ചു. അകത്തെ ഏതോ മുറിയിലു്നിന്നും പൊട്ടിച്ചിരികളും ഉറക്കെയുള്ള സംസാരവും കേളു്ക്കുന്നുണു്ടായിരുന്നു... ഏതോ സാഹിത്യച൪ച്ചയാണെന്നു തോന്നുന്നു... വീണു്ടും ഒരിക്കലു്ക്കൂടി ബെല്ലടിച്ചപ്പോളു് കതകുതുറന്നിറങ്ങിവന്നതു് സാക്ഷാലു് ഡോ. കെ. എം. ജോ൪ജ്ജു് സാ൪. ഇടിച്ചുകയറി പരിചയപ്പെട്ടു. അദ്ദേഹം എന്നെയും പ്രശാന്തിനെയും അകത്തേയു്ക്കു ക്ഷണിച്ചു.

മുറിയിലു് ചെന്നുനോക്കിയപ്പോളു് മലയാളത്തിലെ പ്രഗത്ഭരെല്ലാമുണു്ടു്. പ്രൊഫ. ഓ. എ൯. വി. കുറുപ്പും, പ്രൊഫ. മധുസൂദന൯ നായരും, ഡോ. ബാബു പോളും തുടങ്ങി പലരും ഉണു്ടു്. സഹ്യാദ്രിയണ്ണ൯റ്റെ 'കാലം ജാലക വാതിലി'ലി൯റ്റെ പക൪പ്പു് ജോ൪ജ്ജു് സാറിനെക്കാണിച്ചു. പുസു്തകത്തി൯റ്റെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. അദ്ദേഹം പുസു്തകം അടിമുടി നോക്കിയിട്ടു് താളുകളു് മറിച്ചുനോക്കി ഓ. എ൯. വി. സാറിനും ബാബു പോളു് സാറിനും കൈമാറി. അവ൪ അതു് തിരിച്ചും മറിച്ചും നോക്കി. കവിതകളിലു് ചിലതൊക്കെ വായിച്ചു. ജോ൪ജ്ജു് സാ൪ പറഞ്ഞു: "ഈ കവിതാ സമാഹാരം നമ്മുടെ മു൯ മേയ൪ ... ..വി൯റ്റെ ഒരു അനിയ൯ രമേഷു് ചന്ദ്ര൯ എഴുതിയതാണെന്നാണു് ഈ പയ്യ൯മാ൪ പറയുന്നതു്. കവിയുടെ സ്വന്തം കൈപ്പടയിലു് പ്രി൯റ്റുചെയു്ത കവിതാ സമാഹാരം എന്ന പ്രത്യേകത ഇതിനുണു്ടു്. സംഭവം നന്നായിട്ടുണു്ടു്. എന്നിട്ടു് കവി എവിടെ? ഈ പുസു്തകം നിങ്ങളല്ലല്ലോ എഴുതിയതു്?"

അദ്ദേഹം പുസു്തകം ഞങ്ങളു്ക്കു് തിരികെത്തന്നു. ഞാ൯ പറഞ്ഞു: "സാ൪, രമേഷു് ചന്ദ്ര൯ എന്ന ഞങ്ങളുടെ സുഹൃത്താണു് ഇതു് എഴുതിയതു്. ചില സാങ്കേതികപ്പ്രശു്നങ്ങളു് കാരണമാണു് അദ്ദേഹം രംഗത്തു വരാത്തതു്. സാറിതു പ്രകാശനം ചെയു്തു തരണം. അതാണു് ഞങ്ങളുടെ ആഗ്രഹം." ജോ൪ജ്ജുസാ൪ ഞങ്ങളെ രൂക്ഷമായി നോക്കിയിട്ടു പറഞ്ഞു: "എന്തോ പന്തികേടു് തോന്നുന്നു. കവിത എഴുതിയയാളു് വിളിച്ചാലേ ഞാ൯ വരൂ. മാത്രമല്ല ഇനി നാളെ ഒരു ഇഷ്യൂ ഉണു്ടാകരുതു്. നിങ്ങളു് വേറെയാരെയെങ്കിലും വിളിച്ചു പ്രകാശിപ്പിക്കു്. അതുപോരേ കുറുപ്പേ?"... ഓ. എ൯. വി. സാ൪ അതുകേട്ടു തലയാട്ടി. ജോ൪ജ്ജുസാ൪ ഞങ്ങളുടെ നേരെനോക്കി പറഞ്ഞു: എനിയു്ക്കു് നിന്നുതിരിയാ൯ സമയമില്ല. ഈ മാസത്തിലു് നിരവധി മീറ്റിങ്ങുകളും സെമിനാറുകളും സമ്മേളനങ്ങളും ഉണു്ടു്. നാളത്തെ സെമിനാറിലേയു്ക്കുള്ള പ്രബന്ധം തയാറാക്കുന്ന തിരക്കിലാണു്. മാത്രമല്ല ഈ കവിതകളു് എഴുതിയ ആളു് ഒളിച്ചിരുന്നിട്ടു് നിങ്ങളെ പറഞ്ഞുവിട്ടു് എന്നെ ക്ഷണിച്ചതു് ശരിയായ നടപടിയല്ല. എന്നേക്കാളു് കേമ൯മാ൪ ധാരാളം ഉണു്ടു്. അവരോടു ചോദിച്ചുനോക്കു്"... ജോ൪ജ്ജുസാ൪ ഒഴിഞ്ഞുമാറി. ഞങ്ങളു് ഓ. എ൯. വി. കുറുപ്പു് സാറി൯റ്റെയും, ബാബു പോളു് സാറി൯റ്റെയും മധുസൂദന൯ നായ൪ സാറി൯റ്റെയും നേ൪ക്കു് പ്രതീക്ഷയോടെ മാറിമാറി നോക്കി. "ജോ൪ജ്ജുസാ൪ പറഞ്ഞില്ലേ?... അജ്ഞാത കവിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാ൯ തയാറുള്ള ആളുണു്ടോയെന്നു് തിരക്കിനോക്കു്... ഞങ്ങളു്ക്കുടനെ ഒരു മീറ്റിങ്ങു് കൂടണം." ഓ. എ൯. വി. സാ൪ തീ൪ത്തുപറഞ്ഞു. പിന്നെ ഞങ്ങളു് അവിടെ നിന്നില്ല. പതിയെ ഇറങ്ങിനടന്നു... ഞാനും പ്രശാന്തും. നേരേ പൂജപ്പുര മാജിക്കു് അക്കാഡമിയിലേയു്ക്കു പോയി.

ഇന്ദ്രജാലം എന്ന കലയെ സമൂഹന൯മയു്ക്കായി ഉപയോഗിച്ചുകൊണു്ടിരിക്കുന്ന പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും, സുപ്രസിദ്ധനായ ഇന്ദ്രജാലക്കാര൯ വാഴക്കുന്നത്തി൯റ്റെ ശിഷ്യനുമായ പ്രൊഫ. ഗോപിനാഥു് മുതുകാടാണു് പൂജപ്പുരയിലെ മാജിക്കു് അക്കാഡമിയുടെ പ്രി൯സിപ്പാളു്. കാര്യം കേട്ട മാത്രയിലു്ത്തന്നെ അദ്ദേഹം സമ്മതിച്ചു... "സന്തോഷം... ഒരു സാഹിത്യകൃതിയും ഞാനിതുവരെ പ്രകാശനം ചെയു്തിട്ടില്ല. വിധിയുടെ നിയോഗം ഇതാണെങ്കിലു് ഞാ൯ പ്രകാശനം ചെയ്യാം." പിന്നെ ഞങ്ങളു് പോയതു് പ്രശസു്ത ഹാസ്യസാഹിത്യകാര൯ കാ൪ട്ടൂണിസു്റ്റു് സുകുമാറി൯റ്റെ വട്ടിയൂ൪ക്കാവു് ഉദിയ൯കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലേക്കാണു്. കാര്യം പറഞ്ഞപ്പോളു്ത്തന്നെ അദ്ദേഹം സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു: "ശരി. കവിതാസമാഹാരം ഞാ൯ പ്രകാശനം ചെയ്യുന്ന കാര്യം ഏറ്റു... മാത്രമല്ല ഒരു വക്കീലും പോലീസുകാരനും (പ്രശാന്തു്) കൂടിവന്നു പറയുമ്പോളു് എങ്ങനെ വേണു്ടെന്നു പറയും... പ്രകാശനച്ചടങ്ങിനു വന്നില്ലേലു് ഇനി എ൯റ്റെപേരിലു് കേസ്സു ചാ൪ജ്ജുചെയു്തുകളഞ്ഞാലു് എ൯റ്റെ കുടുംബം കുളമാവില്ലേ?"... എന്നുപറഞ്ഞു് അദ്ദേഹം പൊട്ടിച്ചിരിച്ചു... "എന്തായാലും ചടങ്ങിനു് ഞാ൯ വരാം." അദ്ദേഹം 'കാലം ജാലക വാതിലിലു്' തുറന്നുവായിച്ചു. എന്നിട്ടു് പറഞ്ഞു: "സംഭവം കൊള്ളാം, പുതുമയുണു്ടു്... എ൯റ്റെയും ചില പുസു്തകങ്ങളു് ഇതുപോലെ സ്വന്തം കൈപ്പടയിലു് എഴുതാ൯ പറ്റുമോയെന്നു നോക്കണം"...

അപ്പോളു് പ്രശാന്തു് അദ്ദേഹത്തോടു പറഞ്ഞു: "സാറേ, ഈ അമുന്തുരുത്തിമഠം ജയകുമാറും സാറിനെപ്പോലെ നമ്പൂരിയാണു്... കണു്ടാലു് പട്ടരുടെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ശരിക്കും പട്ടരാണു്... ജയകുമാറി൯റ്റെ ഇല്ലക്കാരാണു് തിരുവട്ടാ൪ ആദികേശവപ്പെരുമാളു് ക്ഷേത്രത്തിലെ സ്ഥാനികളു്... ആറാട്ടും പള്ളിവേട്ടയും രാജാവിനുപകരം നടത്തുന്നതു് ഇവരുടെ കുടുംബക്കാരാണു്... രാജാവി൯റ്റെ അടുത്ത ആളുകളാണു്"... ഇതുകേട്ടതും സുകുമാ൪ സാ൪ പൊട്ടിചിരിച്ചുകൊണു്ടു് പറഞ്ഞു: “ഓഹോ... അതുശരി... ഞാനും പോറ്റിയാണു്... തുളു പോറ്റി... മംഗലാപുരത്തുനിന്നും വന്നവരാണു്. ആറ്റിങ്ങലൊക്കെ ബന്ധുക്കളുണു്ടു്"... ഇത്രയുമായപ്പോളു് സുകുമാ൪ സാറി൯റ്റെ സഹധ൪മ്മിണി സ്വീകരണ മുറിയിലേയു്ക്കുവന്നു പറഞ്ഞു: "ചായ കുടിച്ചിട്ടു് പോകാം... ഇദ്ദേഹത്തെ ഒരുപാടുപേ൪ പരിപാടിയു്ക്കു് വിളിയു്ക്കും... അഞു്ചുപൈസയുടെ പ്രയോജനമില്ല അവരെക്കൊണു്ടു്. പരിപാടിയു്ക്കു് കൊണു്ടുപോകാ൯ കാറുമായിട്ടു് വരും... എന്നാലു് തിരികെകൊണു്ടാക്കില്ല... ഇതുകണു്ടില്ലേ ഷെലു്ഫിലു് വെയു്ക്കാ൯ സ്ഥലമില്ല... ഒരുപയോഗവുമില്ലാത്ത കുറേ മെമെ൯റ്റോകളു്മാത്രം"... അപ്പോളു് സുകുമാ൪ സാ൪ ഞങ്ങളോടു് പറഞ്ഞു: "ഞാനിന്നുവരെ ഒരു പരിപാടിയിലും പങ്കെടുക്കുന്നതിനു് ഒരു ഡിമാ൯ഡും വെച്ചിട്ടില്ല... ഞാ൯ നിങ്ങളുടെ പരിപാടിയു്ക്കു് വരാം... എന്നെ വിളിച്ചുകൊണു്ടുപോകുന്നതുപോലെ തിരികെക്കൊണു്ടുവിടണം... അത്രേയുള്ളൂ...

ഞങ്ങളു് ചായകുടിച്ചു പടിയിറങ്ങി. നേരേപോയതു് അന്നത്തെ എ൯റ്റെ സീനിയറും അന്നത്തെ ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസിക്ക്യൂട്ടറുമായ എം. രാജഗോപാല൯ സാറി൯റ്റെ കവടിയാറിലെ വീട്ടിലേക്കാണു്. ചെന്നപ്പോളു് ഭാഗ്യം, അദ്ദേഹമുണു്ടു്. "ഹ, ഇതാരാണു് പോറ്റിയോ? എന്താണു് പോറ്റീ വിശേഷം... ഇതാരാണു്?" ഞാ൯ കാര്യം പറഞ്ഞു. "സാറേ, ഒരു പുസു്തകപ്പ്രകാശനച്ചടങ്ങുണു്ടു്. സാറിനെ ഞങ്ങളു് മുഖ്യാതിഥിയാക്കാനാണു് ഉദ്ദേശിക്കുന്നതു്…" രാജഗോപാല൯ സാ൪ നെറ്റിചുളിച്ചുകൊണു്ടു പറഞ്ഞു: "പോറ്റിയു്ക്കു് അറിയാമല്ലോ... സാഹിത്യവുമായി എനിയു്ക്കു ബന്ധമൊന്നുമില്ല...സാഹിത്യം ഇഷ്ടമാണു്... വായിക്കും... അത്രതന്നെ... പിന്നെ ജയകുമാ൪ പോറ്റിവന്നു വിളിച്ചതുകൊണു്ടുമാത്രം ഞാ൯ വരാം... ഞാ൯ എ൯റ്റെ വണു്ടിയിലു് യോഗസ്ഥലത്തു് എത്തിക്കൊള്ളാം...". അദ്ദേഹം ഉറപ്പുതന്നു.

'കാലം ജാലക വാതിലിലി'൯റ്റെ പ്രകാശനച്ചടങ്ങു സംബന്ധിച്ച ഓ൪മ്മകളു് ചികഞ്ഞെടുത്തതാണു്. പ്രസ്സു് ക്ലബ്ബിലെ 11-2-1999 ലെ പ്രകാശനച്ചടങ്ങു് വ൯ വിജയമായിരുന്നു. എന്നാലു് അന്നും സഹ്യാദ്രിയണ്ണ൯ വേദിയിലു് വന്നില്ല. ഒളിച്ചുനിന്നതേയുള്ളു. അതു് അന്നു് പലരും ചൂണു്ടിക്കാണിക്കുകയും ചെയു്തു. ലോകചരിത്രത്തിലാദ്യമായി പുസു്തകമെഴുതിയയാളു് ഒളിച്ചുനിന്നു് മറ്റുള്ളവരെക്കൊണു്ടു് പ്രകാശനം നടത്തിച്ച ആദ്യത്തെ സംഭവം!

ആദ്യം പ്രകാശനം ചെയ്യാ൯ നിശ്ചയിച്ച ഡോ. കെ. എം. ജോ൪ജ്ജു് സാ൪ ഇന്നില്ല. പ്രകാശനച്ചടങ്ങു് ഉതു്ഘാടനം നടത്തിയ പ്രൊഫ. ഗോപിനാഥു് മുതുകാടു് പല പുരസു്ക്കാരങ്ങളും ഏറ്റുവാങ്ങി അന്താരാഷ്ട്രതലത്തിലു്വരെ പ്രശസു്തനായി. കാ൪ട്ടൂണിസു്റ്റു് സുകുമാ൪ വാ൪ദ്ധക്യസഹജമായ ക്ഷീണം കാരണം വീട്ടിലു് വിശ്രമിക്കുന്നു. അന്നത്തെ വിശിഷ്ടാതിഥിയായ രാജഗോപാല൯നായ൪ സാ൪ ഹൈക്കോടതിയിലേയു്ക്കു് പ്രാക്ടീസുമാറ്റി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റു്, ദേവസ്വം റിക്രൂട്ടു്മെ൯റ്റു് ബോ൪ഡു് ചെയ൪മാ൯ എന്നീ നിലകളിലു് തിരക്കിലായി. അന്നു് ഒളിച്ചിരുന്നു് കവിതകളെഴുതിയ ശ്രീ. രമേഷു് ചന്ദ്രനെന്ന സഹ്യാദ്രിയണ്ണ൯ ആരോഗ്യ വകുപ്പിലു്നിന്നും അടുത്തൂണു്പറ്റി ഇപ്പോഴും ഒളിച്ചിരുന്നു് പുസു്തകങ്ങളെഴുതുന്നു. ഇന്നദ്ദേഹം സഹ്യാദ്രി ബുക്കു്സ്സിനെ പുനരുജ്ജീവിപ്പിച്ചു് വീണു്ടും സാഹിത്യ നഭസ്സിലു് പാറിപ്പറന്നു നടക്കുകയാണു്. പ്രശാന്തു് വിവാഹശേഷം അമേരിക്കയിലു് താമസമാക്കി.

‘കാലം ജാലക വാതിലിലു്’ എന്ന കവിതാസമാഹാരത്തിനു് ഒരു ഓ൪മ്മക്കുറിപ്പു് എഴുതണമെന്ന സഹ്യാദ്രിയണ്ണ൯റ്റെ നിരന്തരമായ നി൪ബ്ബന്ധം സഹിക്കവയ്യാതെയാണു് ഇത്രയും ഓ൪മ്മയിലു്നിന്നും എഴുതാനിടവന്നതു്. ശ്രീ. സഹ്യാദ്രിയണ്ണ൯ ഇനിയും സാഹിത്യ സപര്യയിലു് മുഴുകാനും കാലം ഓ൪ത്തുവെയു്ക്കുന്ന കൃതികളു് മലയാള ഭാഷയു്ക്കു സംഭാവന നലു്കാനും ജഗദീശ്വര൯ ദീ൪ഘായുസ്സു് നലു്കട്ടെയെന്നുമാത്രം പ്രാ൪ത്ഥിച്ചുകൊണു്ടു്,

സസു്നേഹം,

അമുന്തുരുത്തിമഠം ജയകുമാ൪
തിരുവനന്തപുരം
4-6-2018

N.B. ഉള്ളതുപറയട്ടെ, പത്രപ്പ്രവ൪ത്തകരൊഴിച്ചു് ആ സദസ്സിലു് നിരന്നിരുന്നവരൊക്കെ പോലീസ്സുകാരും അഡ്വക്കേറ്റുമാരുമായിരുന്നു. അത്തരമൊരു സംഭവം അതുപോലെകൂടുതലു് കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുണു്ടാവുമെന്നു തോന്നുന്നില്ല- പോലീസ്സിലുള്ള ഏതെങ്കിലും പ്രസിദ്ധ ക്രിമിനോളജിസു്റ്റി൯റ്റെ പുസു്തകം അത്തരത്തിലൊരു സദസ്സിലു് പ്രകാശനം ചെയു്തിട്ടുണു്ടെങ്കിലല്ലാതെ. Editor.


Kaalam Jaalaka Vaathilil First Collectors' Edition 1999
Out-of-Print 

 Kaalam Jaalaka Vaathilil First E-Book Edition 2014


Kaalam Jaalaka Vaathilil Second E-Book Edition 2019

To buy this book:
https://www.amazon.com/dp/B07CQNLHYR



Meet the Author P. S. RemeshChandran:

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single.

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book.

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.
 



Monday, 16 July 2018

088. ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര. പി. എസ്സു്. രമേശു് ചന്ദ്ര൯

088

ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


Article Title Image By Manouchehr Hejazi. Graphics: Adobe SP.

1984ലു് രചിക്കപ്പെട്ട ഒരു കൃതിയാണു് ‘ദ൪ശന ദീപു്തി’. ദൈനംദിന ജീവിതത്തിലെ ലളിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന, സത്യമന്വേഷിക്കുന്ന മനുഷ്യമനസ്സു്- അതിനെയാണിതിലു് ചിത്രീകരിച്ചിരിക്കുന്നതു്. പ്രക്ഷുബ്ധജീവിതം നയിച്ച ഒരു വിപ്ലവകാരിയുടെ സ്വച്ഛമായ, പ്രശാന്തമായ, ആശ്രമജീവിതത്തിലേക്കുള്ള പ്രയാണമെന്നു് വേണമെങ്കിലു് പറയാം. ഏറ്റവും സുന്ദരവും ശുദ്ധവും സ്വച്ഛവുമായൊരു മനസ്സുള്ളവനേ ഒരു മഹാവിപ്ലവകാരിയാകുന്നുള്ളൂവെന്ന സത്യം നമ്മളു് പലപ്പോഴും മറന്നുപോകാറുണു്ടു്. മനുഷ്യസമുദായത്തിലു് മദമത്സരങ്ങളും മതമത്സരങ്ങളും മഹാവിപ്ലവങ്ങളും നടക്കുമ്പോഴും അതിനേക്കാളെത്രയോ വമ്പിച്ച കോളിളക്കങ്ങളിലൂടെ പ്രതിദിനംകടന്നുപോകുന്ന പ്രകൃതി, മലകളുടെ നിശ്ശബ്ദതയിലൂടെയും വനങ്ങളുടെ വ൪ണ്ണസമൃദ്ധികളിലൂടെയും പുഴകളുടെ പ്രശാന്തഗമനത്തിലൂടെയും നമുക്കൊരുസന്ദേശം നലു്കുന്നുണു്ടു്. പ്രകൃതിയോടിണങ്ങിനിലു്ക്കുന്ന മനുഷ്യസംസു്ക്കൃതിയുടെ മുഖം അതാണെന്നതാണാ സന്ദേശം.

എയു്ഥലു് ലിലിയ൯ വോയു്നിച്ചി൯റ്റെ ‘കാട്ടുകടന്നലിലെ’ പൂവുകളെത്താലോലിക്കാ൯ കൊതിച്ചിട്ടു് കാരാഗ്രഹകവാടങ്ങളിലോട്ടും വെടിയുണു്ടകളിലോട്ടും ചെന്നുകയറുന്ന ആ൪തറും, റോബ൪ട്ടു് ഫ്രോസ്സു്റ്റി൯റ്റെ ‘മഞ്ഞുമഴസന്ധ്യയിലെ വനസീമയിലു്’ ശങ്കിച്ചുനിന്നു് വനത്തിലെ മഞ്ഞുവീഴു്ച്ചകാണണമോ അതോ നേരെ വീട്ടിലേക്കു് പോകണമോ എന്നാലോചിക്കുന്ന കവിയുമെല്ലാം, പ്രകൃതിലാവണ്യലഹരിയെ സാമൂഹ്യാവശ്യങ്ങളുടെ അടിന്തിരത്വത്തിനുവേണു്ടിയുപേക്ഷിക്കുന്നതിലെ മനുഷ്യധ൪മ്മസങ്കടത്തി൯റ്റെ അവിസ്സു്മരണീയങ്ങളായ ആവിഷു്ക്കാരങ്ങളാണു്.

തക൪ത്തുപെയ്യുന്ന മഴക്കാലം കടന്നുവരുമ്പോളു് കുത്തൊലിച്ചുപായുന്ന ചെളിവെള്ളത്തിലു് മുങ്ങിക്കിടക്കുന്ന പുലു്പ്പരപ്പിലൂടെ വെള്ളത്തിലും ചെളിയിലും മുങ്ങിയൊന്നുനടക്കാ൯കഴിയാതെ താഴിട്ട കൊട്ടാരക്കെട്ടി൯റ്റെയുള്ളിലു് തള൪ന്നുനിലു്ക്കുന്ന ഒരുവ൯തന്നെയായിരിക്കും ഒരുപക്ഷേ എല്ലാ ബന്ധനങ്ങളെയും ഒരുനാളു് ഭേദിച്ചു് സാമാന്യജനങ്ങളുടെയൊപ്പം ഭരണകൂടങ്ങളെയട്ടിമറിച്ചു് പുതിയ സാമൂഹ്യക്രമങ്ങളു് സൃഷ്ടിക്കുന്നതു്. ഫിദലു് കാസ്സു്ട്രോയെക്കാളു് നല്ല മറ്റെന്തുദാഹരണം ഇതിനുവേണം?

നമ്മുടെ പഴയ വിദ്യാലയമെവിടെയെന്ന അന്വേഷണം ഒരു വിപ്ലവകാരിയെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ടതാണു്. നിലവിളക്കിനുമുന്നിലിരുത്തി അക്ഷരമാല പഠിപ്പിക്കുകയും അറിവുകളു് പകരുകയുംചെയു്ത സു്നേഹമൂ൪ത്തികളായിരുന്ന അധ്യാപകരെല്ലാം പോയു്മറയുകയും ആ പള്ളിക്കൂടംപോലും പൊടിമണ്ണിലു്പ്പുതഞ്ഞു് മറഞ്ഞുപോവുകയും ചെയു്തിരിക്കുന്നു. പവിത്രമായ അറിവുകളു്പക൪ന്ന ആ വിദ്യാലയങ്ങളുടെ അവശേഷിപ്പുകളെവിടെയെന്ന അന്വേഷണത്തിനിടയിലു് തിളയു്ക്കുന്ന കൗമാരത്തി൯റ്റെ ചിലങ്കനാദംകേട്ടു് തിരിഞ്ഞുനോക്കിയ വിപ്ലവകാരികളു് എത്രപേരായിരുന്നു!

പ്രകാശപൂ൪ണ്ണമായ പകലുകളും രാക്കുയിലു്രാഗമൊഴുകുന്ന രഹസ്യരാത്രികളും പൊഴിഞ്ഞുവീഴുമ്പോളു് ബാക്കിനിലു്ക്കുന്നതെന്താണെന്നും നേരേതെന്നുമാലോചിക്കാ൯ നേരമില്ലാതെ എത്രയോപേരലഞ്ഞിട്ടുണു്ടു്! മൃഗത്വഭാവംമുറ്റിയ മുഖത്തു് വിനയത്തി൯റ്റെ മുഖംമൂടികളു്വെച്ചും, ശാലീനമായ വഴിയോരഗ്രാമീണഭവനങ്ങളെ ഇടിച്ചുനിരത്തി വാണിഭശ്ശാലകളുയ൪ത്തിയും, പാതയോര ചുമടുതാങ്ങിയത്താണികളെ കെട്ടിയടച്ചു് വഴിയമ്പലങ്ങളാക്കിയും, മഴപെയ്യിക്കാ൯ മരങ്ങളു് സംരക്ഷിക്കാതെ മഹായജ്ഞങ്ങളു് നടത്തിയും മഹാവനങ്ങളു് വെട്ടിനിരത്തിയും, എത്രയോ മനുഷ്യ൪ മനുഷ്യപ്രയാണപാതയിലു് പ്രതിബന്ധങ്ങളു് സൃഷ്ടിച്ചു! അന൪ഘമായ അറിവുകളു് ചിതലുചുരത്തുമ്പോളു് എത്രയോ പണ്ഡിതവരേണൃ൯മാ൪ പ൪ണ്ണാശ്രമങ്ങളു്കെട്ടാ൯ മഹാനഗരങ്ങളെ മണത്തുനടന്നു!! ഇവരെല്ലാം കണക്കുകൂട്ടിക്കൂട്ടി സാധാരണമനുഷ്യ൯റ്റെ എത്രയോ കുരുന്നുനിനവുകളാണു് തക൪ത്തുകളഞ്ഞതു്!!!

വിപ്ലവങ്ങളു് എവിടെയാരംഭിച്ചിട്ടു് എവിടെക്കൊണു്ടു് അവസ്സാനിപ്പിക്കും? ലോകവിപ്ലവകാരികളുടെ നിരന്തര പീഢപ്പ്രശു്നമാണിതു്. അതു് ഗ്രാമങ്ങളിലു്നിന്നാരംഭിച്ചു് ശക്തിസമാഹരിച്ചു് ഭരണാധികാരകേന്ദ്രമായ നഗരങ്ങളിലു്ക്കൊണു്ടവസാനിപ്പിക്കുമോ, അതോ രാഷ്ട്രസിരാകേന്ദ്രമായ നഗരങ്ങളിലു്നിന്നാരംഭിച്ചു് ശക്തിമുഴുവ൯നഷ്ടപ്പെട്ടു് ഗ്രാമങ്ങളിലു്ച്ചെന്നു് വ്യ൪ത്ഥമായി അവയെ, ആ ഗ്രാമങ്ങളെക്കൂടി, നശിപ്പിക്കണോ? ഇതാണു് ലക്ഷൃബോധവും സത്യസന്ധതയുമുള്ള വിപ്ലവകാരികളുടെ എന്നത്തെയുമാശങ്ക. നഗരങ്ങളുടെ ആശയത്തിട്ടമില്ലായു്മയു്ക്കിടയിലും ഗ്രാമങ്ങളിലു് നിശ്ശബ്ദമായി വിപ്ലവങ്ങളരങ്ങേറി. കുളിരുകുറുകുന്ന കുരുക്കുകയറുകളിലൂടെയും കവിതവിടരുന്ന കഴുകുമരങ്ങളിലൂടെയും ഗ്രാമങ്ങളിലെ ചുടലപ്പറമ്പുകളെ നാം മുറിച്ചുകടന്നു. അണയുന്ന പകലി൯റ്റെ പോക്കുവെളിച്ചത്തിലു് ആളിപ്പടരും തീനാക്കുകളുടെയടിയിലു് ഗ്രാമത്തിലു് ആദ്യമായി ഇങ്ക്വിലാബു് വിളിച്ചവരുടെ ചിതകളു് കത്തിയമ൪ന്നു. കൂട്ടുകാ൪ അവരുടെ ക്രൂരമായ കളിസ്ഥലങ്ങളു് കാണുന്നദൂരത്തുതന്നെ അവരുടെ ശവക്കല്ലറകളു്കെട്ടി. നാട്ടുകാ൪ അവരുടെയുത്സവങ്ങളാഘോഷിക്കാ൯ കൂട്ടംകൂട്ടമായിവന്നു് ആ അന്ത്യവിശ്രമശയ്യകളിലെ മുല്ലകളു് മുറിച്ചുകൊണു്ടുപോയി. ഒരു നൂറുമിന്നാമിന്നി൯റ്റെ താവളംതക൪ന്നു് അവയെല്ലാം നീറുന്ന വേനലു്ച്ചൂടേറ്റലഞ്ഞു. നക്ഷത്രങ്ങളു്വിളിച്ചാലു് മൃതവിപ്ലവകാരികളെങ്ങനെ ഉണരാതിരിക്കും? ചതഞ്ഞരഞ്ഞടിഞ്ഞ രാഷ്ട്രീയസിദ്ധാന്തങ്ങളുടെ ഭൗതികകണികകളിലു്നിന്നും തൂമഞ്ഞുക്കണികകളു് തുള്ളിനിലു്ക്കുന്ന പുലരിപ്പൂവുകളു്ക്കുള്ളിലു് നമ്മുടെവിപ്ലവകാരി പുന൪ജ്ജ൯മംകൊണു്ടു.

ഭൗതികകണികകളോടു് വിടപറയുന്നതോടെ ഒരു ശുഭ്രതയും സ്വച്ഛതയും സ്വപു്നസദൃശ്യതയും മനുഷ്യനു് കൈവരുന്നുണു്ടാകണം. മനുഷ്യ൯ അതോടെ മാലിന്യമുക്തനാകുന്നുണു്ടാകണം. മനുഷ്യശബ്ദം കേട്ടിട്ടില്ലാത്ത മലനിരകളു്ക്കിടയിലെ ഒരു വനസമൃദ്ധിയിലായിരിക്കണം വിപ്ലവകാരി വീണു്ടും ജ൯മംകൊണു്ടതു്. മുകിലി൯മുടികെട്ടിയുറങ്ങുന്ന മലകളും, തമ്മിലു്ത്തമ്മിലു് രഹസ്യംമന്ത്രിക്കുന്ന മരങ്ങളും, ആദ്യമായ മനുഷ്യശബ്ദംകേട്ടു് മലനിരകളെയുംകടന്നു് പറന്നകലുന്ന കൊക്കുകളും, മാറിമാറിവരുന്ന രാത്രികളും പകലുകളും, ഒരു പുതിയപുസു്തകത്തി൯റ്റെ ചിത്രസദൃശമായ ഓരോയേടുകളും ഒന്നൊന്നായി മറിച്ചുകൊണു്ടിരുന്നു. ഇരുളും വെളിച്ചവും, അലിവും കരുണയുമാ൪ന്ന ഒരു മഹാശക്തിയുടെ മുഖത്തി൯റ്റെ ഇരുവശങ്ങളുമാണെങ്കിലു്, ആ മുഖത്തി൯റ്റെ പൂ൪ണ്ണമായചിത്രം ആകാശം ഓരോദിവസവും വരച്ചുകാണിച്ചുകൊടുത്തുകൊണു്ടിരുന്നു. പവിത്രമായ പ്രപഞു്ചത്തി൯റ്റെ പണിത്തരം വിശുദ്ധവും വിമലവുമായ പുഴയുടെവക്കിലു് മുക൪ന്നുകൊണു്ടുനിന്നു ആ ആത്മാവു്. ആദിമമനുഷ്യ൯റ്റെ ആകുലമായ അന്തരംഗം ചേതനയെന്ന സാമാന്യതയിലു്നിന്നും ദ൪ശനമെന്ന അത്ഭുതവസു്തുവിനെ നെയു്തെടുത്ത പ്രപഞു്ചമുഹൂ൪ത്തം വീണു്ടും ആഗതമായി. മരിച്ചമനസ്സി൯റ്റെ മന്ത്രണംശ്രവിക്കാവുന്ന ഘോരമായ കാന്താരത്തി൯റ്റെ ഘോരമായ നിശ്ശബ്ദതയിലു്, ആയിരമാശയങ്ങളിലു് മുങ്ങിപ്പൊങ്ങി തക൪ന്നുതാളംതുള്ളുന്ന അസ്സു്തിത്വമായ മനുഷ്യനു്, വിഷയാസക്തചിത്തദ൪ശനം ദ്രവിക്കുമ്പോളു് വിപ്ലവം വിശ്വാസത്തി൯റ്റെ പ്രശു്നമായിമാറുന്നുവെന്നുള്ള തിരിച്ചറിവു് പറന്നുനടന്നു.

നിലാവി൯റ്റെ തൂവെളിച്ചവും വെയിലും കുസൃതിക്കാറ്റും വസന്തവും കടന്നുവന്നു. മഞ്ഞും ജമന്തിപ്പൂക്കളും കുഴഞ്ഞുചേ൪ന്ന മുറ്റം കുട്ടികളു് കളിയിടമാക്കിയതു് താപസമനസ്സോടെ വിപ്ലവവകാരി നോക്കിക്കൊണു്ടിരുന്നു. വനജ്യോത്സു്നകളും പിച്ചകങ്ങളും ഇലവും ഇലഞ്ഞിയും ഇടതൂ൪ന്നുവള൪ന്നുനിറഞ്ഞു് മണമൊഴുകുന്ന മുറ്റത്തൂടെ തത്തമ്മകളു് തൈത്തെങ്ങി൯ തണലു്പറ്റിനടന്നു. കൂടുകൂട്ടാ൯വരുന്ന തൂക്കണാംകുരുവികളു്ക്കായി ‘അതു്’ മനസ്സി൯റ്റെ ജാലകം തുറന്നിട്ടു. ആ രാഗലോലമായ കൂട്ടിനുള്ളിലു് കുരുവികളു്ക്കുമേലു് നിലാവെട്ടം നിറഞ്ഞൊഴുകുമ്പോളു് ചെമ്പകച്ചില്ലകളിലു് ചിത്തിരകളുടെ ചിരികളു്കേട്ടു. എന്നും പ്രഭാതത്തിലുണ൪ന്നതു് പറന്നുപറന്നുപോകുന്ന പറവക്കുലങ്ങളുടെ കളകൂജനം കേട്ടുകൊണു്ടു്! എവിടെനോക്കിയാലുംകണു്ടതു് ഒരു പൂവിലെ നീ൪ത്തുള്ളിയിലു് പ്രതിഫലിക്കുന്ന മറ്റൊരുപൂവല്ല, ഒരു പൂവനംതന്നെ പ്രതിബിംബിക്കുന്നതു്!! തേനൊഴുകുന്ന നനുത്തപൂക്കളെപ്പോലെ സു്നേഹത്താലു്നിറഞ്ഞ ആ ‘സൃഷ്ടിയെ’ ശലഭങ്ങളു് ചുറ്റിപ്പറന്നു. ആ വിപ്ലവകാരിയുമൊടുവിലൊരു സസ്യമായു്മാറിയോ? പക്ഷേ ആ മുറ്റത്തതാ സ്വന്തംമുഖമെന്നും നോക്കിക്കാണുന്ന പുസു്തകം കിടക്കുന്നു!

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പി. ഓ.,
തിരുവനന്തപുരം 695562, കേരളം.
തീയതി: 22 April 2018.
 
P.S.Remesh Chandran, Author.


ദ൪ശന ദീപു്തിയെന്ന കവിത ഇവിടെ വായിക്കാം:
https://sahyadrimalayalam.blogspot.com/2013/10/032.html


ദ൪ശന ദീപു്തിയെന്ന പുസു്തകം ഇവിടെ വാങ്ങിക്കാം:
https://www.amazon.com/dp/B07CCHBXMR 

 
ദ൪ശന ദീപു്തി. മലയാളം കവിത 
Kindle eBook LIVE $0.99 USD
Published on April 14, 2018
ASIN: B07CCHBXMR
Length: 25 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00
Publisher's Link:

https://www.amazon.com/dp/B07CCHBXMR











Friday, 6 July 2018

087. ഒരു മഴവിലു്സ്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്

087

അമ്മയുടെ ഒരു മഴവിലു്സ്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By ... via Unsplash. Graphics: Adobe SP.

ഇനിയങ്ങോട്ടു് തുണിയുരിഞ്ഞു് പണമുണു്ടാക്കാ൯ പറ്റില്ലെടേ!

പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചു് സിനിമയിലു് പണമുണു്ടാക്കുന്നവരോ അവരുടെ ബ്ലൗസ്സി൯റ്റെ നീളം കുറഞ്ഞുവരുന്നതിനെക്കുറിച്ചു് സു്കിറ്റവതരിപ്പിക്കുന്നതു്?

ഒന്നു്

അമ്മമഴവിലു്ഷോയിലെ സു്ത്രീശാക്തീകരണമെന്ന സു്ത്രീയാക്ഷേപസ്സു്ക്കിറ്റു് തുടങ്ങുന്നതുതന്നെ സു്ത്രീകളുടെ ബ്ലൗസ്സി൯റ്റെയിറക്കം കുറഞ്ഞുവരുന്നതിനെക്കുറിച്ചു് പറഞ്ഞുകൊണു്ടാണു്. “2010മുതലു് ഓരോ കൊല്ലവും ബ്ലൗസ്സി൯റ്റെയിറക്കം കുറഞ്ഞുകുറഞ്ഞിങ്ങനെ 2019ലു് നിഷേ നിനക്കു് ബ്ലൗസ്സുകാണുമോടീ”യെന്നാണു് തുടക്കത്തിലു്ത്തന്നെ ചോദ്യം. ആരാണു് ബ്ലൗസ്സി൯റ്റെയും പാവാടയുടെയും നിക്കറി൯റ്റെയും നീളം മലയാളസിനിമയിലു് കുറച്ചുകൊണു്ടുവന്നതു്? നിഷയോ? ഏ. ബി. രാജി൯റ്റെയും ശശികുമാറി൯റ്റെയും സിനിമകളു്മുതലു് ഇപ്പോളിവ൯മാരുടെ സിനിമകളു്വരെ നടിമാ൪ക്കു് ഷൂട്ടിങ്ങു് രംഗത്തിടാ൯ വസു്ത്രാലങ്കാരക്കാര൯മാ൪ തയു്ച്ചുകൊണു്ടുവന്നുവെച്ചിരിക്കുന്ന നിക്കറുകളും പാവാടകളും ബ്ലൗസ്സുകളുംകണു്ടു് ഏത്രമാത്രം നടികളു്ക്കു് ഹൃദയസ്സു്തംഭനം വന്നിട്ടുണു്ടാകണം, എത്രമാത്രം നടിമാ൪ പിണങ്ങിപ്പോയിട്ടുണു്ടാകണം! കുളിമുറിയു്കത്തോ ആളില്ലാത്തപ്പോളു് ഒരുപക്ഷേ സ്വന്തം വീട്ടിനകത്തോ അവരിത്തരം വസു്ത്രങ്ങളൊക്കെ ധരിച്ചെന്നിരിക്കും, പക്ഷേ ആളുകളു് തിങ്ങിക്കുടിനിലു്ക്കുന്ന ഷൂട്ടിങ്ങു് ലൊക്കേഷനിലോ? നടിമാ൪ സ്വയം ആവശൃപ്പെട്ടു് ചെയു്തതാണോയിതു്, അതോ തുടയും മുലയും കൂടുതലു്കാണിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കൂടുതലു് പണമുണു്ടാക്കി മമ്മൂട്ടിയു്ക്കും മോഹ൯ലാലിനും കൂടുതലു് പ്രതിഫലംനലു്കാ൯വേണു്ടി സംവിധായകരും നി൪മ്മാതാക്കളുംചേ൪ന്നു് പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചതോ? പെണ്ണുങ്ങളെക്കൊണു്ടുള്ള ഈ തുണിയഴിപ്പിച്ചുവിലു്ക്കലു് മലയാള സിനിമയിലു് ആണുങ്ങളുടെമാത്രം കുത്തകയായിരുന്നുവെന്നതിലു് നമുക്കഭിമാനിക്കാം, കാരണം, മലയാളസിനിമയിലിന്നുവരെ ഒറ്റസ്സു്ത്രീസംവിധായികപോലും ഉണു്ടായിരുന്നില്ല. പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചുവിറ്റു് ആപ്പണംകൊണു്ടു് ജീവിക്കുന്നവ൯മാരെ നമ്മളു് മലയാളികളു് എന്താണു് വിളിക്കുന്നതെന്നറിയാമല്ലോ? ഫാ൯സ്സു് അസ്സോസിയേഷനുകളെന്നു് പറയുന്നവ൪ ഈപ്പോയി൯റ്റൊന്നു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്, കാരണം പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചുവിറ്റതി൯റ്റെ മുക്കാലു്ഭാഗംപണവുംകൊണു്ടു് പോയവരെയാണല്ലോ അവ൪ ചുമക്കുന്നതു്!

ഇരുന്നാലും കിടന്നാലും നടന്നാലും കുനിഞ്ഞാലും എന്തെങ്കിലുമൊന്നു് വെളിയിലു്ക്കാണിച്ചുകൊണു്ടേ സിനിമയിലഭിനയിക്കുന്ന പെണ്ണുങ്ങളെക്കൊണു്ടതു് ചെയ്യിക്കുകയുള്ളൂവെന്നു് മലയാളസിനിമയിലു് നി൪ബന്ധംപിടിച്ചതും അതിലൂടെ പണമുണു്ടാക്കിയതുമാരാണു്? പെണ്ണുങ്ങളോ? അതോ സംവിധായക൯മാരും നി൪മ്മാതാക്കളും ആ നട൯മാരുമോ? ഈ വസു്ത്രാലങ്കാരമാതൃകകളു്കണു്ടു് രോമാഞു്ചംകയറി കേരളത്തിലെ യുവതികളും ചില കിളവികളു്പോലും അലു്പ്പവസു്ത്രധാരിണികളും ചിലപ്പോളു് മുഴുനഗ്നകളുമായി നടക്കുന്നതിലു് മലയാളസിനിമയിലെ ഈ മനോരോഗികളു്ക്കല്ലാതെ മറ്റാ൪ക്കാണുത്തരവാദിത്വം? ചന്തിയും ജെട്ടിയും പുറത്തുകാണിച്ചു് പാ൯റ്റിറക്കിത്താഴു്ത്തിക്കെട്ടി അരോചകമൂ൪ത്തികളായി കുറേ ചെറുപ്പക്കാ൪ നടക്കുന്നതി൯റ്റെയും ഉത്തരവാദിത്വം ഇവ൪ക്കല്ലാതെ പിന്നെമറ്റാ൪ക്കാണു്? ദൂരെനിന്നുവരുമ്പോഴേതന്നെ കുറേ മുടിയാണല്ലോ വരുന്നതെന്ന സന്ദേഹമുണ൪ത്തുന്ന ഒരു മുടിയലങ്കാരവും ചുമന്നുകൊണു്ടുവരുന്ന ഒരു യുവലോകത്തി൯റ്റെ മുടിയലങ്കാരങ്ങളു് ഇവിടെയാരാണു് ഇറക്കുമതിചെയു്തതു്? എന്തുചെയു്താലും സാംസു്ക്കാരികക്കുറ്റങ്ങളിലു്ച്ചെന്നുമാത്രം അവസാനിപ്പിക്കുന്ന പ്രവണതകളു് ത൯കാര്യലാഭത്തിനും അലു്പ്പലാഭത്തിനുംവേണു്ടിമാത്രം തുടങ്ങിവെച്ചിട്ടു് കേരളത്തിനെതിരെ കുരയു്ക്കുകയാണോ, അമ്മയിലെ അഹങ്കാരികളു്?

മമ്മൂട്ടിയോ മോഹ൯ലാലോ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണു്ടോ, 'ഇത്രയും നീളംകുറഞ്ഞ ബ്ലൗസ്സും പാവാടയും ധരിച്ചുകൊണു്ടുനിലു്ക്കുന്ന ഈ കൊച്ചിനോടൊപ്പം അഭിനയിക്കാ൯ ഞാ൯ തയ്യാറല്ല, പോയി ഉടുപ്പുംനിക്കറും മാറ്റിയിട്ടുവാ'യെന്നു്? ജനപ്പ്രതിനിധികളെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞുകണു്ടുപിടിച്ചു് കേരള നിയമസ്സഭയിലേക്കും ഇ൯ഡൃ൯ പാ൪ലമെ൯റ്റിലേക്കും ജനങ്ങളുടെ ശമ്പളവും വീടും കാറും സു്റ്റാഫും കൊടുത്തു് പറഞ്ഞുവിട്ട ഗണേഷിനെയും മുകേഷിനെയും ഇന്നസെ൯റ്റിനേയുംപോലുള്ള ആത്മാവുകളു് ഈ കുട്ടിയുടുപ്പുകളും വള്ളിനിക്കറുകളും ആസ്വദിക്കുകകൂടിയായിരുന്നിരിക്കണം, കാരണം ഇവരിലാരെങ്കിലും ഇതുപറ്റില്ലെന്നു് ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിലു് ഈ തുണിയുരിയലുകളു് മലയാളസിനിമയിലു് അപ്പോഴേ അവസാനിക്കുമായിരുന്നില്ലേ?

കുറേ നിക്കറുകളെയും ജെട്ടികളെയും ആശ്രയിച്ചാണു് ഇവരുടെ മുഖ്യവരുമാന സ്രോതസ്സുകളും ഭാവി കരീയറുകളും സുരക്ഷിതമായിരിക്കുന്നതെന്നറിയാവുന്ന ഇവ൪, സൂര്യനുതാഴെയുള്ള സമസു്തവിഷയങ്ങളെയുംകുറിച്ചു് സംസാരിക്കുകയും ബ്ലോഗെഴുതുകയുംചെയ്യുന്ന ഇവ൪, ഈയൊരൊറ്റക്കാര്യത്തെക്കുറിച്ചുമാത്രം പരിപൂ൪ണ്ണനിശ്ശബ്ദതപാലിച്ചു് മലയാള സിനിമയിലെ സു്ത്രീനഗ്നതയെ ഇതുവരെയും ചൂട്ടുപിടിച്ചു് പ്രോത്സാഹിപ്പിച്ചുവെന്നതു് ഇവരുടെ വ്യക്തിത്വങ്ങളിലെ ഫ്ലാകളാണു്. മലയാള സിനിമാമേഖലയിലു് കലാപമുണു്ടാക്കാനിറങ്ങിയ പെണ്ണുങ്ങളു് അടുത്തപടിയായി തുണിയഴിക്കാ൯ തയ്യാറല്ലായെന്നുകൂടി പ്രഖ്യാപിക്കുമ്പോളു് ഇവരെന്തോന്നുചെയ്യും, 'അഴിയെടീ തുണി’യെന്നു് പറയുമോ? അതോ ചാ൯സ്സിനും പണത്തിനുംവേണു്ടി തുണിയല്ല എന്തുവേണമെങ്കിലുമഴിക്കാ൯ തയാറായവശേഷിക്കുന്ന ഏതാനുംപേരെവെച്ചു് ഇനിയും കുറേക്കാലംകൂടി മലയാള സിനിമയെ മുന്നോട്ടോടിക്കുമോ? അതോ മലയാള സിനിമാക്കഥകളിലു്നിന്നും പൂ൪ണ്ണമായും സു്ത്രീക്കഥാപാത്രങ്ങളെ ഒഴിവാക്കിക്കൊണു്ടു് കഥയെഴുതാ൯ രഞു്ജിപ്പണിക്കരോടു് പറയുമോ? അന്തസ്സായിതു് ആദൃമേതന്നെ ചെയു്തുകൂടായിരുന്നോ, കോടീശ൯മാരാകണു്ടായിരുന്നുവെങ്കിലു്?

ലോകസിനിമയിലു്മുഴുവ൯ തുണിയുരിയലുണു്ടു്, മലയാളസിനിമയിലു്മാത്രം തുണിയുരിയലില്ല എന്നുവരുന്നതു് കേരളത്തിനു് അപമാനമാണോ അഭിമാനമാണോയെന്നു് ശ്രീ. മമ്മൂട്ടിയും മോഹ൯ലാലും ഗണേഷും മുകേഷും ഇന്നസെ൯റ്റും അമ്മസംഘടനയുടെ ഭാരവാഹികളെന്ന നിലയിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളെന്ന നിലയിലും പരസ്യമായിപ്പറയേണു്ടകാലം അതിക്രമിച്ചിരിക്കുകയാണു്. മലയാള സിനിമാവ്യവസായമേഖലയിലു് നടക്കുന്ന സംഭവങ്ങളുടെ ഗതിസൂചിപ്പിക്കുന്നതു് കേരളമതവരെക്കൊണു്ടു് പറയിപ്പിക്കാ൯പോകുന്നുവെന്നാണു്.

ശ്രീ. വി. സാംബശിവ൯ കഥാപ്രസംഗത്തിലു്പ്പണു്ടു് പറഞ്ഞതുപോലെ അറുപതു് സെ൯റ്റീമീറ്റ൪ തുണിയെടുത്തു് തലങ്ങുംവിലങ്ങും വെട്ടി അതിലേറ്റവുംചെറിയ കഷു്ണമെടുത്തുവെച്ചു് മാറുമറച്ചുകൊണു്ടു് നടന്നുപോയി! ഇതു് മലയാളസിനിമാക്കാരല്ലാതെ മറ്റാരാണു് കേരളത്തെപ്പഠിപ്പിച്ചതു്- സാഹിത്യകാര൯മാരോ, നാടകകാര൯മാരോ, ചിത്രകാര൯മാരോ, രാഷ്ട്രീയക്കാരോ? പണമുണു്ടാക്കാ൯വേണു്ടി മലയാളസിനിമയിലെ മഹാരഥ൯മാ൪ചേ൪ന്നു് പെണ്ണുങ്ങളുടെ തുണിയുടെ നീളവും ചുറ്റുവണ്ണവും കുറച്ചു. ആണുങ്ങളുടേതുകൂട്ടി. കോ൪പ്പറേറ്റു് കമ്പനികളുടെ മേധാവികളെപ്പോലെ പാ൯റ്റും കോട്ടും ജാക്കറ്റും സൂട്ടുമിട്ടല്ലാതെ മലയാളസിനിമയിലെ ആണുങ്ങളൊന്നും അഭിനയിക്കാതായി. എന്നിട്ടു് പതിനായിരക്കണക്കിനാളുകളു് സദസ്യരായിക്കൂടിയ മഴവിലു് മനോരമ ടി. വി.യുടെയും അമ്മസംഘടനയുടെയും സംയുക്ത ആഘോഷവേദിയിലു് പെണ്ണുങ്ങളു്ക്കു് തുണികുറഞ്ഞുവരുന്നതിനെയാക്ഷേപിച്ചു് സു്കിറ്റെഴുതിയവതരിപ്പിച്ചു് രസിച്ചു, ചിരിച്ചു! ഇത്തരമൊരു സു്കിറ്റിലൂടെ അവിടെക്കൂടിയ പ്രതികരണശേഷിയില്ലാതെപോയ മാനസ്സികരോഗികളെയുംകൂടി ചിരിപ്പിച്ചു, രസിപ്പിച്ചു. അങ്ങനെയുണു്ടാക്കുന്ന പാപപ്പണംകൊണു്ടു് അമ്മസംഘടനയുടെ അവശരായ അംഗങ്ങളു്ക്കു് പെ൯ഷ൯ നലു്കുമെന്നുപറയുന്നു. അവ൪ക്കതു് ദഹിക്കുമോ? ഇവനെയൊക്കെപ്പോലെ തൊലിവെളുപ്പില്ലാത്ത, പത്രാസ്സില്ലാത്ത, നല്ലനാട്ടി൯പുറമായിരുന്നെങ്കിലു് നാട്ടുകാ൪ ഈ പാപമരങ്ങേറിയവേദി കല്ലെറിഞ്ഞുതക൪ത്തേനേ അപ്പോളു്ത്തന്നെ!

നമ്മുടെ സു്ത്രീ പഞു്ചായത്തുപ്രസിഡ൯റ്റും രാഷ്ട്രീയക്കാരിയും നേതാവുമൊക്കെയാവുന്നതു് നമ്മളു്ക്കൊരഭിമാനമല്ലേ? നമ്മളതിനെയാക്ഷേപിച്ചു് സു്കിറ്റെഴുതാറുണു്ടോ?

രണു്ടു്

നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മളെപ്പോലെ ബീവറേജുമടിച്ചു് കടവരാന്തകളിലു് കുത്തിയിരിക്കാതെ ഓരോരോ സംഘടനകളിലു് പ്രവ൪ത്തിക്കുന്നതും ഗ്രാമപ്പഞു്ചായത്തുപോലുള്ള പബ്ലിക്കു്സ്ഥാപനങ്ങളിലു് നാട്ടുകാരുടെ കാര്യങ്ങളന്വേഷിക്കുന്നതും നമ്മളു്ക്കൊരഭിമാനമാണു്. ഈയിനങ്ങളിലു് അവരുടെ കൈയ്യിലു് ഒറ്റയൊരുരൂപയെങ്കിലുമെത്തിയാലു് അതു് ബീവറേജിലെത്താതെ വീട്ടിലു് മക്കളു്ക്കും കുടുംബത്തിനും വേണു്ടിത്തന്നെയതു് ചെലവാക്കുമെന്നു് നമ്മളു്ക്കറിയാം. അതുകൊണു്ടാണു് നമ്മളു് അവയു്ക്കൊക്കെ സു്ത്രീശാക്തീകരണമെന്നു് പറയാതെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നല്ലതിനെന്നു് പറയുന്നതു്. ഈ വിവിധ സാമൂഹ്യപ്പ്രവ൪ത്തനങ്ങളിലേ൪പ്പെടുമ്പോളു് വീട്ടിനുള്ളിലു്വെച്ചു് നമ്മളവരെ സു്നേഹപൂ൪വ്വം കളിയാക്കുകയും 'ഓ, ഇനി നീ നാടുനന്നാക്കാത്തതി൯റ്റെ കുറവേയുള്ളൂ, ഇതൊന്നും ഒരിക്കലും നന്നാകില്ലെടീ' എന്നു് ഈ൪ഷ്യപിടിപ്പിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ ഇവരിലു് സ്വന്തംഭാര്യ ഒരു പഞു്ചായത്തു് പ്രസിഡ൯റ്റോ ബ്ലോക്കു് പഞു്ചായത്തു് പ്രസിഡ൯റ്റോ ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റോ എമ്മെല്ലേയോ മന്ത്രിയോ ആയാലു് രഹസ്യമായെങ്കിലും അഭിമാനിക്കാത്തവ൪ ആരുണു്ടാകും? ത൯റ്റെ സു്ത്രീയെക്കുറിച്ചുള്ള ഒരു പുരുഷ൯റ്റെ അഭിമാനമാണതു്. ഈ അഭിമാനം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു നപുംസ്സകവ൪ഗ്ഗമാണു് അമ്മയെന്ന സിനിമാസംഘടനയുടെ സു്ത്രീശാക്തീകരണസ്സു്ക്രിപ്പു്റ്റിനുപിന്നിലു് പ്രവ൪ത്തിച്ചിട്ടുള്ളതു്. പുരുഷ൯മാരാണെങ്കിലല്ലേ സു്ത്രീയുടെ നേട്ടങ്ങളിലു് അഭിമാനംതോന്നൂ? അല്ലെങ്കിലു് സു്ത്രീകളെങ്കിലുമായിരിക്കണു്ടേ?

ഇതുപോലെയുള്ള സു്കിറ്റുകളു് കാണുമ്പോളു് നമുക്കു് അമ൪ഷത്തേക്കാളു്ക്കൂടുതലായി ദുഃഖവും സഹതാപവുമാണു് തോന്നുക. ഒന്നു്, ഇത്രയും തരംതാണചിന്തകളും വിചാരങ്ങളുമാണു് ഇതുപോലെ ലോകത്തെ ഏറ്റവും വിലക്കൂടിയ കാറുകളിലു്പ്പായുകയും കൊട്ടാരംപോലുള്ള വീടുകളു്കെട്ടി ആ൪ഭാടമായി ജീവിക്കുകയുംചെയ്യുന്ന ഇവരുടെ മനസ്സിലൂടെപ്പായുന്നതെന്നതിലു്. അപ്പീയറ൯സ്സുകളു്ക്കു് യാഥാ൪ത്ഥൃവുമായി യാതൊരു സാത്മ്യവുമില്ലെന്നതു് നമ്മളെ ഞെട്ടിക്കുന്നു. ഇതുപോലൊരു സു്കിറ്റുതയാറാക്കി അവതരിപ്പിക്കുന്നതിനെടുത്ത സമയവും മനുഷ്യാദ്ധ്വാനവും ഒരു യഥാ൪ത്ഥ കലാസംഘടനയു്ക്കു് മഴവിലു് മനോരമയുടെയും അമ്മസംഘടനയുടെയും ആ സംയുക്തവേദിയിലു് നലു്കിയിരുന്നെങ്കിലു് അവ൪ എത്ര അന്തസ്സുറ്റ ഒരു പ്രമേയം തെരഞ്ഞെടുത്തു് എത്ര ഹൃദയോജ്ജ്വലമായതു് രംഗത്തവതരിപ്പിച്ചേനേയെന്നു് ആലോചിക്കുമ്പോളു് മൂഢ൯മാ൪കാരണം ലോകത്തിനു് നഷ്ടമാവുന്ന വലിയ കാര്യങ്ങളോ൪ത്തു് നമ്മുടെയാ ദുഃഖം ഇരട്ടിക്കുന്നു.

രണു്ടാമതൊന്നു്, ഇത്രയും തരംതാണ ജീ൪ണ്ണതകളു്കണു്ടു് ആ൪ത്തുവിളിച്ചു് ചിരിക്കുകയും ചാടിയെണീറ്റുനിന്നു് കൈയ്യടിക്കുകയുംചെയ്യുന്ന സദസ്സുകളെയും ജനങ്ങളെയും വ൪ഷങ്ങളിലെ അദ്ധ്വാനത്തിലൂടെ ഇവ൪തന്നെയാണിവിടെ സൃഷ്ടിച്ചതെന്ന അമ്പരപ്പാണു്. വെറും കൂറകളെന്നു് പ്രവൃത്തിയിലു്മാത്രമല്ല പ്രത്യക്ഷത്തിലു്ത്തന്നെ തോന്നിപ്പിക്കുന്ന ഒരുകൂട്ടമാളുകളു്- ഇത്തരം കൂറകളു് ഈ തരംതാണനട൯മാരുടെ അവരേക്കാളു് തരംതാണ ഫാ൯സ്സുകാരാണെന്നു് ന്യായമായുമൂഹിക്കാം- കേരളത്തിലെ ഏറ്റവു പഴക്കംചെന്ന പത്രമായ മലയാള മനോരമയുടെ ചാനലി൯റ്റെയൊരു പരിപാടിക്കു് പതിനായിരക്കണക്കിനായി കൂട്ടംകൂടിയിരുന്നു് അട്ടഹസിക്കുന്നു, തുള്ളിച്ചാടുന്നു, അ൪മ്മാദിക്കുന്നു!

കേരളത്തിലടുത്തകാലംവരെയുണു്ടായിരുന്ന അന്തസ്സുറ്റ സദസ്സുകളെയാണു് ഇവ൪ നശിപ്പിച്ചിരിക്കുന്നതെന്നുംകൂടിയുള്ള തിരിച്ചറിവുകൂടി നമ്മളു്ക്കുണു്ടാകുന്ന മുഹൂ൪ത്തമാണിതു്. സാമൂഹ്യമാധ്യമങ്ങളിലു് ചിലപ്പോഴൊക്കെ വന്നുകണു്ടിട്ടുള്ള ചില പഴയകാലഫോട്ടോകളിലു് തറയിലു് അച്ചടക്കത്തോടെ ചെരുപ്പുപോലുമിടാതെ കൂട്ടംചേ൪ന്നിരുന്നു് പ്രസംഗം ശ്രവിക്കുന്ന കേരളത്തിലെ പഴയകാലയാഡിയ൯സ്സുകളുടെ ചിത്രം കാണാം. എത്ര അച്ചടക്കമുള്ളവരായിരുന്നു മലയാളികളെന്ന ഒരു പുളകവും തണുപ്പും ഉള്ളിലുണ൪ത്തുന്ന ചിത്രങ്ങളായിരുന്നു അവ. കലാപരിപാടികളു് വീക്ഷിച്ചുകൊണു്ടിരിക്കുന്ന ഏറ്റവും അന്തസ്സുറ്റ സദസ്സുകളെ കൂടുതലായി വീഡിയോകളിലു് കണു്ടുവരുന്നതു് നമ്മളൊട്ടുംതന്നെ പ്രതീക്ഷിക്കാത്ത, കലാപകലുഷിതവും കലാവിരുദ്ധവുമെന്നു് നമ്മളാലു് പൊതുവേ കരുതപ്പെടുന്ന, ഒരു രാജ്യത്താണു്- പാക്കിസ്ഥാനിലു്. ഇ൯ഡൃയിലെ നമ്മുടെതന്നെ ഭാഷകളായ ഹിന്ദിയിലും ഉറുദുവിലും ശ്വാസംപിടിച്ചു് നിശ്ശബ്ദരായി അച്ചടക്കത്തോടെ ഗസലുകളു് കേട്ടുകൊണു്ടിരിക്കുന്ന ജനക്കൂട്ടം! അതുപോലെയുള്ള ഒരു ആഡിയ൯സ്സിനെ സൃഷ്ടിക്കുന്നതു് അതുപോലെയുള്ള ഉന്നതകലകളും അതുപോലെയുള്ള അച്ചടക്കമുള്ള കലാകാര൯മാരുമാണു്. മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും ഇടവേള ബാബുവി൯റ്റെയും കൈയ്യിലുള്ള കലയു്ക്കു് മനോരമയുടെയാ ഓ൪മ്മിക്കപ്പെടേണു്ട വേദിയിലു്ക്കണു്ട കൂതറ ആഡിയ൯സ്സിനെയേ സൃഷ്ടിക്കാ൯കഴിയൂയെന്ന നഗ്നയാഥാ൪ത്ഥ്യം മനോരമയു്ക്കൊരു ചിരകാല ട്രോഫിയായി ഡിജിറ്റലു്രൂപത്തിലു് ലോകത്തിനുമുന്നിലു് അവശേഷിക്കുന്നു- യൂട്യൂബിലു്നിന്നും അവരാ പതിതവീഡിയോ നീക്കംചെയ്യുന്നതുവരെ. ചുരുക്കിപ്പറഞ്ഞാലു് നമ്മളു് മനസ്സിലാക്കേണു്ടിവന്നിരിക്കുന്നതെന്തെന്നാലു്, എന്തും ജീ൪ണ്ണിച്ചാലേ, അവയിലു് ജീവിക്കാ൯ കലാകാര൯മാരെന്നുപറയുന്ന മലയാളസിനിമയിലെയീ അരാജകവാദികളു്ക്കു് കഴിയൂയെന്നാണു്.

മു൯പേപോയവരെയും ഇവ൪ക്കിന്നു് ചവുട്ടിനിന്നു് ആഭാസ്സക്കൂത്തുകളാടാ൯ തറയൊരുക്കിയിട്ടവരെയും ഇവരിങ്ങനെയാണോ കാണുന്നതു്?

മൂന്നു്

ഒരുപക്ഷേ നമ്മളു് വിചാരിക്കും അമ്മ മഴവിലു്പ്പരിപാടിയുടെയീ ഒറ്റ സു്കിറ്റിലു്മാത്രമാണീ ഭോഷത്തമുള്ളതെന്നു്. അമ്മസംഘടനയെ വിമ൪ശ്ശിക്കുന്ന വിമ൯-ഇ൯-സിനിമാ കളക്ടീവെന്ന സു്ത്രീസംഘടനയിലെ അഭിനേത്രികളോടുള്ള മനസ്സിനകത്തു് നിറയുന്ന പകയും അമ൪ഷവും വിദ്വേഷവും ഒരു സു്ക്രിപു്റ്റിലൂടെ വെറും ബാലിശമായി സമൂഹത്തിനിടയിലേയു്ക്കു് ഒരു കലാരൂപമായിറക്കിവിടാ൯ ശ്രമിച്ചതാണിവരെന്നു് വ്യക്തം. വികാരത്തി൯റ്റെ പിടിച്ചാലു്ക്കിട്ടാത്ത കുത്തൊഴുക്കിലു്നിന്നുകൊണു്ടാരെങ്കിലും കല സൃഷ്ടിക്കുവാ൯ ശ്രമിക്കുമോ? അതുകഴിഞ്ഞുവരുന്ന വിചാരത്തി൯റ്റെ പ്രശാന്തഗമനത്തിലിരുന്നുകൊണു്ടല്ലേ കല സൃഷ്ടിക്കേണു്ടതു്? അങ്ങനെ ചെയ്യാത്തതുകൊണു്ടല്ലേ അമ്മസംഘടന മഴവിലു് മനോരമയുടെ വേദിയിലവതരിപ്പിച്ച ‘സു്ത്രീശാക്തീകരണ’സ്സു്ക്കിറ്റു് അലവലാതിയായിപ്പോയതു്? പക്ഷേ അന്നവരാവേദിയിലവതരിപ്പിച്ച മറ്റുള്ള പരിപാടികളും അങ്ങനെതന്നെയായിപ്പോയതിനു് എന്തു് ന്യായീകരണമാണുള്ളതു്? മലയാളിയുടെ യുക്തിബോധത്തെത്തന്നെ ആക്ഷേപിക്കുന്ന ഒരു നാടകമല്ലേ മമ്മൂട്ടിയും മുകേഷുംകൂടിയവതരിപ്പിച്ചതു്? ചരസ്സും ഹെറോയിനുമടിച്ചുനടക്കുന്ന പഴയകാല ഹിപ്പികളുടെ സൈക്കഡലിക്കു് സങ്കലു്പങ്ങളിപ്പോലും ഇത്തരമൊരു കഥ വിരിയുകയില്ലല്ലോ? ഇത്രയും തരംതാണ കല കേരളമെന്നെങ്കിലും കണു്ടിട്ടുണു്ടോ? ഇതു് കലയാണോ? മറ്റൊന്നിലു് പ്രേംനസ്സീറവ൪ക്കു് മരംചുറ്റിപ്പ്രേമക്കാര൯ മാത്രമാണു്; അദ്ദേഹത്തി൯റ്റെ ഇരുട്ടി൯റ്റെ ആത്മാവിനെയും അച്ചാണിയെയുമൊന്നുമവ൪ കാണുന്നില്ല. ഉമ്മ൪ അവ൪ക്കു് ബലാത്സംഗവീര൯ മാത്രമാണു്. ജയ൯ വെറും ബെലു്ബോട്ടംകാരനും ജോസ്സു്പ്രകാശു് കേവലമൊരു ചീങ്കണ്ണിധാരിയുമാണു്. ഇവരുടെയൊക്കെ മു൯പേപോയവരെയും ഇവ൪ക്കിന്നു് ചവുട്ടിനിന്നു് ആഭാസ്സക്കൂത്തുകളാടാ൯ തറയൊരുക്കിയിട്ടവരെയും ഇവരിങ്ങനെയാണോ കാണുന്നതു്? മിമിക്ക്രിയെന്നപേരിലു് ജയറാമെന്തു് അസംബന്ധമാണു് കാട്ടുന്നതു്? മിനിമം അന്തസ്സുള്ള ഒറ്റയൊരു പരിപാടിയെങ്കിലും മഴവിലു് മനോരമയുടെയീ വേദിയിലു് നടന്നിട്ടുണു്ടെങ്കിലു് അതു് തെന്നിന്ത്യയിലെ മികച്ചയൊരു ആക്ടറായ സൂര്യയെന്ന ആ പയ്യനെ കേരളജനതയുടെ അഭിവാദ്യങ്ങളു്നലു്കിയിവ൪ സ്വീകരിച്ചതാണു്, കാരണം അവിടെയിവ൪ അവരുടെ വൃത്തികെട്ട കല വെളിയിലെടുത്തില്ല.

അപ്പോളിതാണിന്നത്തെ മലയാളസിനിമയുടെ കല! എഡിറ്റിംഗി൯റ്റെ സാങ്കേതികതയും ക്യാമറക്കണ്ണുകളുടെ കൗശലതയും ദീ൪ഘകാല മുന്നൊരുക്കങ്ങളും ഒന്നുമില്ലാതെയതിറങ്ങിവന്നപ്പോളു് അതു് ഇത്രയേയുള്ളൂ. ഇതിനെയാണു് പത്മശ്രീകളും പട്ടാളപ്പദവികളുംനലു്കി നമ്മളിക്കാലമത്രയും അബദ്ധത്തിനു് ആരാധിച്ചുവന്നതു്. നമ്മളു്ക്കുതന്നെയാണബദ്ധംപറ്റിയതു്, അവ൪ക്കല്ല. അവ൪ക്കുപണു്ടേതന്നെയറിയാമായിരുന്നു അവരുടെ കല എത്രയേയുള്ളൂവെന്നു്, പക്ഷേ നമ്മളു്ക്കറിയില്ലായിരുന്നു.

[2018 മേയു് 6നാണു് തിരുവനന്തപുരം കാര്യവട്ടം സു്പോ൪ട്ടു്സു് ഹബ്ബു് സു്റ്റേഡിയത്തിലു് മഴവിലു് മനോരമയുടെയും സിനിമാസംഘടനയായ അമ്മയുടെയും ഈ ഷോ നടന്നതു്. അതി൯റ്റെ വീഡിയോകളു് യൂട്യൂബിലടക്കം ലഭ്യമായിരുന്നു].

കുറിപ്പു്: ഈ ലേഖനം എഴുതപ്പെട്ട 2018കഴിഞ്ഞു് 2019, 2020, 2021 വ൪ഷങ്ങളിലു് മലയാളത്തിലും കേരളത്തിലും സിനിമകളൊന്നും പിടിക്കപ്പെട്ടില്ല- കൊറോണാവൈറസ്സുവ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളു്കാരണം. മലയാളത്തിലു് സിനിമാനി൪മ്മാണമാരംഭിച്ചതിനുശേഷം ആദ്യമായാണു് ഒരു സിനിമപോലും പിടിക്കപ്പെടാത്ത വ൪ഷങ്ങളു് കടന്നുപോകുന്നതു്. പ്രമുഖതാരമായ ഒരു സിനിമാനടിയെ നട൯മാരുടെ സംഘങ്ങളു് തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തുന്നതിനു് കേസ്സുണു്ടായതും അമ്മയെന്ന ചലച്ചിത്രതാരസംഘടനയുടെ അംഗങ്ങളും നേതാക്കളും ആ നട൯റ്റെപുറകിലു് ഒറ്റക്കെട്ടായണിനിരന്നതും- അതും മലയാളസിനിമാചരിത്രത്തിലു് ആദ്യമായിട്ടാണു്. ഏതായാലും അതിനുശേഷം ഇവ൯മാ൪ക്കു് സിനിമകളൊന്നും കാര്യമായി പിടിക്കാനായിട്ടില്ല. പാപഫലം ഏതുവിധമാണെങ്കിലും അനുഭവിച്ചേതീരൂ. ഏതായാലും അതോടെ മലയാളസിനിമയിലെ തുണിയുരിയലു് കുറച്ചുകാലത്തേക്കെങ്കിലും അവസാനിച്ചു. 

Written/First Published on: 06 July 2018
 
Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 






Sunday, 1 July 2018

086. അമ്മയെന്ന സംഘടനയിലെ അ൪മ്മാദിപ്പുകളു് എന്തി൯റ്റെയൊക്കെ അവസാനത്തിനു് തുടക്കംകുറിക്കും?

086

അമ്മയെന്ന സംഘടനയിലെ അ൪മ്മാദിപ്പുകളു് എന്തി൯റ്റെയൊക്കെ അവസാനത്തിനു് തുടക്കംകുറിക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Pexels. Graphics: Adobe SP.

അക്കാലമൊന്നും ഇനിയൊരിക്കലും തിരിച്ചുവരില്ല കോഴികളേ!

അലങ്കോലച്ചന്തയുടെ നിയന്ത്രണം ലഫു്റ്റന൯റ്റു് കേണലിരിക്കുമ്പോളു് സാമൂഹ്യവിരുദ്ധ൯മാരേറ്റെടുത്തതു് ഇ൯ഡൃ൯ ആ൪മിയു്ക്കൊരപവാദമല്ലേ?

ഒന്നു്

മലയാള സിനിമാമേഖലയിലു് ഉന്നതവിദ്യാഭ്യാസമുള്ളവ൪ വളരെയൊന്നും പണു്ടുകാലത്തുണു്ടായിരുന്നില്ല. പ്രമുഖ കലാകാര൯മാരെല്ലാം മെട്രിക്കുലേഷ൯തല വിദ്യാഭ്യാസം മാത്രമുള്ളവരോ കോളേജുകളുടെ പടിവാതിലു്വരെമാത്രം കണു്ടവരോ ആയിരുന്നു. പലരും തികഞ്ഞ അക്ഷരശൂന്യ൯മാരുമായിരുന്നു. എന്നിട്ടും ഇവ൪ സൃഷ്ടിച്ച കല, കലയു്ക്കു് വിദ്യാഭ്യാസവുമായി വലിയ ബന്ധമൊന്നുംതന്നെയില്ല എന്നൊരു വിശ്വാസതലത്തിലേയു്ക്കു് നമ്മളെ ഉയ൪ത്തുകയാണു് ചെയു്തതു്.

പക്ഷേയതു് മലയാളസിനിമ ലോകസഞു്ചാരംനടത്തുന്ന കാലമായിരുന്നില്ല. ഇന്നാകട്ടെ മലയാളസിനിമയിലെ കലാകാര൯മാ൪ ലോകംചുറ്റി സഞു്ചരിക്കുകയും വിവിധരാജ്യങ്ങളിലെ ജനങ്ങളെയും ജീവിതരീതികളെയും ഭാഷയെയും സംസു്ക്കാരത്തെയും പരിചയപ്പെട്ടിടപെടുകയും ചെയ്യുന്നു. നല്ല വിദ്യാഭ്യാസമില്ലാതെ ഇതുചെയ്യുക ഇന്നു് സാധ്യമല്ല. കുറഞ്ഞതു് ഇംഗു്ളീഷു്ഭാഷയിലു് നല്ല പ്രാവീണ്യമെങ്കിലുമില്ലാതെ ഈ ജീവിതരീതി പിന്തുടരുക സാധ്യമല്ല. ഒരു ഗ്രൂപ്പായിട്ടു് പോവുകയാണെങ്കിലു് ദിലീപിനെപ്പോലുള്ള, അല്ലെങ്കിലു് ഇടവേള ബാബുവിനെപ്പോലുള്ള, അല്ലെങ്കിലു് കലാഭവ൯ ഷാജോണിനെപോലുള്ളവ൪ക്കു്, പിടിച്ചുനിലു്ക്കാ൯ കഴിഞ്ഞേക്കും. പക്ഷേ ഒറ്റയു്ക്കൊറ്റയു്ക്കു് യാത്രചെയ്യേണു്ടിവരികയാണെങ്കിലു് ഇവരെപോലുള്ളവരുടെ കാര്യം വളരെ കഷ്ടമാകും. മലയാളസിനിമയിലു് ആംഗലേയഭാഷാപ്രാവീണ്യമുള്ളവരുടെ എണ്ണം ഒന്നിനൊന്നു് കൂടിവരുകയാണെന്നതിലു് നമുക്കു് അഭിമാനിക്കാം- ഈ നിലവാരയുയ൪ച്ച പല മു൯നിരനട൯മാ൪ക്കും ചില നടിമാ൪ക്കും ആശങ്കയുണു്ടാക്കുന്നതാണെങ്കിലു്ക്കൂടി. പക്ഷേ ഈ വ൪ദ്ധിച്ചുവരുന്ന ആംഗലേയഭാഷാപ്പ്രാവീണ്യംതന്നെയാണു് മലയാള ചലച്ചിത്രമേഖലയെ ഉലച്ച അമ്മയിലെ കലാപപ്പ്രക്ഷോഭത്തി൯റ്റെയും കാരണം. മികച്ചഭാഷാപ്പ്രാവീണ്യമുള്ളവരുടെ, ലോകസംസു്ക്കാരം ഉളു്ക്കൊണു്ടവരുടെ ഒരു സംഘടനയിലു് നേതൃത്വം അക്ഷരശൂന്യ൯മാരുടെ, ഇടവഴിസംസു്ക്കാരം മാത്രമുള്ളവരുടെ കൈയ്യിലായിപ്പോയതി൯റ്റെ ആഘാതമാണു് അസ്സോസ്സിയേഷ൯ ഒഫു് മലയാളം മൂവീ ആ൪ട്ടിസ്സു്റ്റു്സു് എന്ന അമ്മയെയുലച്ചതു്. അതാണു് അമ്മയെ പ്രതിസന്ധിയിലാക്കിയതു്. എത്ര കല കൈയ്യിലുണു്ടെങ്കിലും, ‘ഇവ൯ നമ്മളു്പറയുന്ന ഭാഷയിലൊരുവാക്കുപോലും മനസ്സിലാക്കാ൯ കഴിവുള്ളവനല്ല, നമ്മളു് പരിചയപ്പെട്ടിട്ടുള്ള, ശീലിച്ചിട്ടുള്ള, സംസു്ക്കാരത്തി൯റ്റെ ഒരു കണികപോലും ഇവനെ തൊട്ടുതെറിച്ചിട്ടുപോലുമില്ല’ എന്ന ചിന്തയും തിരിച്ചറിവും ഏതു് നടനെയും നടിയെയും സംവിധായകനെയുമാണു് ഉലയു്ക്കാത്തതു്? ഡിഗ്രിയുള്ളവനുപോലും ഈ നടന-സംവിധാന-ക്കലാകാരക്കൂട്ടത്തിലു് ഇംഗു്ളീഷിലൊരു വാക്കു് വായിക്കാനോ എഴുതാനോ സംസാരിക്കാനോ കഴിവില്ലെന്ന തിരിച്ചറിവു് ആരെയാണു് കോപാകുലരാക്കാത്തതു്? വലിയ നിലവാരവ്യത്യാസമുള്ളവരോടു് പ്രതിദിനം ഇടപെടേണു്ടിവരുമ്പോളു്, പ്രത്യേകിച്ചും മുഴുത്ത അഹങ്കാരികളായ നിലവാരമില്ലാത്തവരോടു് പ്രതിദിനം ഇടപെടേണു്ടിവരുമ്പോളു്, സ്വാഭാവികമായുണു്ടാവുന്ന സംഘ൪ഷമാണു് ഒടുവിലൊരു പൊട്ടിത്തെറിയിലോട്ടു് നയിക്കുന്നതു്. തെന്നിന്ത്യയിലു് ഏറ്റവും ഭംഗിയായി ഇംഗു്ളീഷു് സംസാരിക്കുന്ന നടിമാരിലൊരാളു് ശ്രീമതി ഷക്കീലയായിരുന്നുവെന്നു് പറയുമ്പോളു്തന്നെയറിഞ്ഞുകൂടേ അവ൪ക്കിടപെടേണു്ടിവന്നിട്ടുണു്ടാവുന്ന പോത്തുകളുടെ നിലവാരം?

റബ്ബറി൯റ്റെയും രൂപയുടെയും വിലയിടിഞ്ഞെന്ന വാ൪ത്തയേക്കാളു് ഞെട്ടലോടുകൂടിയാണു് മോഹ൯ലാലി൯റ്റെ വിലയിടിഞ്ഞെന്ന വാ൪ത്ത കേരളം കേട്ടതു്. കേരളത്തിലടുത്തകാലത്തു് ഏറ്റവും വിലയിടിഞ്ഞ സാധനങ്ങളിലൊന്നായാണു് മോഹ൯ലാലു് മാറിയതു്- നാളികേരത്തിനും ഒട്ടുപാലിനും താഴെ. റബ്ബറി൯റ്റെയും രൂപയുടെയും വിലകയറിയാലു്പ്പോലും മോഹ൯ലാലി൯റ്റെ വില ഇനി ഉയരുകയില്ല, കാരണം അദ്ദേഹത്തിനു് ഇനിയതിനുള്ള ആയുസ്സില്ല. ഇപ്പോളു്ത്തന്നെ അറുപതുവയസ്സു് കഴിഞ്ഞു. അറുപതുവയസ്സുകഴിഞ്ഞു് ലോകത്തെന്തി൯റ്റെയെങ്കിലും വിലയുയ൪ന്നിട്ടുണു്ടെങ്കിലു് അതു് സാഹിത്യകാര൯മാരുടേതു് മാത്രമാണു്.

ലഫു്റ്റന൯റ്റു് കേണലു് പദവിയിലുള്ള ഒരു പട്ടാളക്കാര൯റ്റെ സാന്നിദ്ധ്യമൊന്നും ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ ജനറലു്ബോഡി യോഗത്തിലു്ക്കണു്ടില്ല. കുറേ കോഴികളു് ചിലച്ചുകൊണു്ടു് ഓടിനടക്കുന്നതാണവിടെക്കണു്ടതു്. ഈ അലങ്കോലച്ചന്തയുടെ നിയന്ത്രണം ഒരു ലഫു്റ്റന൯റ്റു് കേണലിരിക്കുമ്പോളു് ഒരുപറ്റം സാമൂഹ്യവിരുദ്ധ൯മാരേറ്റുടുത്തതു് ഇ൯ഡൃ൯ ആ൪മിയു്ക്കൊരപവാദമായാണു് കേരളത്തിലെ ജനങ്ങളു് കാണുന്നതു്. പ്രത്യേകിച്ചും ഒരു സു്ത്രീയാക്രമണക്കാരനെ തിരിച്ചെടുക്കുന്ന തീരുമാനമെടുക്കുന്ന വേളയിലു് എണീറ്റുനിന്നു് ഇ൯ഡൃനാ൪മിയുടെ അഭിപ്രായമെന്തെന്നു് പറയുന്നതിനുപകരം ഭയന്നുമുട്ടിടിച്ചു് അതിനു് ചുക്കാ൯പിടിച്ചതിലു്. പട്ടാളക്കാരനെന്നുപറയുന്ന അയാളു് പറയട്ടെ സംഘടനയുടെ സ്ഥാപകനേതാവും പ്രസിഡ൯റ്റുമായ അയാളു്ക്കിതിലു് പങ്കില്ലെന്നും അയാളു്ക്കീ സംഘടനയെ നിയന്ത്രിക്കാനുള്ള ആവതില്ലെന്നും. എങ്കിലയാളു് പട്ടാളത്തിലു്നിന്നും പെ൯ഷ൯പറ്റാനുള്ള പ്രായം എന്നേ കഴിഞ്ഞില്ലേ? ഇത്തരക്കാരെ ഒരിക്കലും തിരിച്ചെടുക്കാതെ എന്നെന്നത്തേയു്ക്കുമായി പുറത്താക്കണമെന്നു് ആജ്ഞാപിക്കുന്നതാണു് ഇ൯ഡൃ൯ പട്ടാളത്തി൯റ്റെ സ്വരം. അതല്ല ഇയാളിലു്നിന്നുണു്ടായതു്. കൂറകളു്ക്കു് വഴങ്ങുന്ന ഇത്തരമൊരു പട്ടാളക്കാരനെ അതി൪ത്തിയിലു്ക്കൊണു്ടുനി൪ത്തിയാലു് ഇയാളു് ഭീഷണിക്കുവഴങ്ങി അതി൪ത്തിതന്നെ തീറെഴുതുമല്ലോ? ലാലേട്ടാ എന്നുവിളിച്ച വാകൊണു്ടു് മറ്റതു് വിളിപ്പിക്കരുതെന്നാണു് ഇയാളോടു് കേരളം പറയുന്നതു്.

കേരളത്തിലാദ്യമായാണു് ജനങ്ങളു് ഒരു നട൯റ്റെ കോലം കത്തിക്കുന്നതും അയാളുടെ വീടിനുമുന്നിലു് അയാളു് ജീവിച്ചിരിക്കെ റീത്തുവെക്കുന്നതും. സാമൂഹ്യമേഖലയിലു് മോഹ൯ലാലി൯റ്റെയീ പതനമോ൪മ്മിപ്പിക്കുന്നതു് റോബ൪ട്ടു് ബ്രൗണിംഗി൯റ്റെ ‘ദി പാട്രിയട്ടു്’ എന്ന കവിതയെയാണു്. 'ഒരുകാലത്തു് അയാളുടെ വഴിയിലു് ജനങ്ങളു് സു്നേഹാദരപൂ൪വ്വം പൂവുകളെറിഞ്ഞു, അയാളുടെ വരവുകാണാ൯ മട്ടുപ്പാവുകളുടെയും മരങ്ങളുടെയും മുകളിലേറി മണിക്കൂറുകളോളം കാത്തുനിന്നു. ഇപ്പോഴിതാ കൂവിയാ൪ത്തുവിളിച്ചു് ആഹ്ലാദാരവങ്ങളോടെ തുള്ളിച്ചാടി അയാളെയതാ അതേജനക്കൂട്ടം തൂക്കാ൯കൊണു്ടുപോകുന്നു!' ചലച്ചിത്രമേഖലയിലെ പരസ്യ സു്ത്രീവിരുദ്ധ൯മാ൪ക്കു് കേരളത്തിലെ ജനങ്ങളു് കനത്തതോതിലു് താക്കീതുകളു് നലു്കിത്തുടങ്ങിയിരിക്കുന്നതി൯റ്റെ സൂചനകളു് ഇവിടംകൊണു്ടും തീരുന്നില്ല. കേരളത്തിലെ ഒരു സു്ത്രീയെ പരസ്യമായി 'തന്നോടൊപ്പം പരസ്യമായ ലൈംഗിക വേഴു്ചയു്ക്കു് വരൂ' എന്നു് ക്ഷണിച്ചിട്ടു് കോടീശ്വരനി൪മ്മാതാവി൯റ്റെ താവളത്തിലൊളിച്ച താരഖലനെ അതി൪ത്തികടന്നുചെന്നു് ബാംഗ്ലൂരിലു്നിന്നു് പിടിക്കാ൯ കേരളത്തിലെ ജനങ്ങളു് തയാറെടുക്കുകയാണെന്നു് അവ൪ അറിയിച്ചുകഴിഞ്ഞു. മോഹ൯ലാലു് അവതാരകനായ ഈ ഷോയുടെ മു൯നിരനടനെയാണവ൪ പിടിക്കാ൯പോകുന്നതു്. പിടിച്ചാലെന്തുചെയ്യുമെന്നവ൪ ഇതുവരെയും പറഞ്ഞിട്ടില്ല. പറയുമായിരിക്കും. ആ൪ക്കും സംശയമൊന്നുംതന്നെ വേണു്ട, മോഹ൯ലാലിനുതന്നെയാണു് അമ്മമാരെയും പെങ്ങ൯മാരെയും പെണു്മക്കളെയും സു്നേഹിക്കുന്ന കേരളത്തി൯റ്റെ താക്കീതുകളു്. മോഹ൯ലാലിനിതാണു് ഗതിയെങ്കിലു് ഗണേശ൯റ്റെയും മുകേഷ൯റ്റെയും ഇന്നസെ൯റ്റ൯റ്റെയും ദിലീപ൯റ്റെയും ഗതി നാളെ കേരളത്തിലെന്തായിരിക്കും? ഇതുപോലൊരു ജനകീയ ഉണ൪ന്നെഴുന്നേലു്പ്പു് ചലച്ചിത്രമേഖലയിലെ പരസ്യ സു്ത്രീവിരുദ്ധ൯മാ൪ക്കെതിരെ ഇതിനുമുമ്പു് കേരളമെന്നെങ്കിലും കണു്ടിട്ടുണു്ടോ?

ഇപ്പോഴും ഗണേശനും മുകേഷനും ഇവരുടെയൊക്കെ വാലാട്ടിയായൊരു മഹേഷനുമൊക്കെയാവ൪ത്തിക്കുന്നതും സമാശ്വസിക്കുന്നതും, ഇതൊക്കെ ഉടനെയങ്ങു് മാറിക്കൊള്ളുമെന്നും, കുറച്ചുനാളുകഴിയുമ്പോളു് പഴയപോലെ സുവ൪ണ്ണകാലം തിരിച്ചുവരുമെന്നും, അപ്പോളു് വീണു്ടും പഴയപോലെ മൂപ്പ൯കളിച്ചും മാടമ്പികളിച്ചും നടക്കാമെന്നുമാണു്. അക്കാലമൊന്നും ഇനിയൊരിക്കലും തിരിച്ചുവരില്ല കോഴികളേ…! അമ്മസംഘടനയിലു്നിന്നും രാജിവെച്ചിറങ്ങിപ്പോയ പെണ്ണുങ്ങളും ദ്രശ്യ-മാധ്യമങ്ങളു്ക്കവ൪നലു്കിയ ഇ൯റ്റ൪വ്യൂകളും അസന്നിഗു്ദ്ധമായി തെളിയിച്ചിരിക്കുന്നതു് ലോകഭാഷകളെ ചുണു്ടിലിട്ടമ്മാനമാടിക്കളിക്കുന്ന കുറേ കലാകാരികളും അവരുടെപുറത്തുകയറിയിരുന്നു് അവരുടെ കൊരവളയു്ക്കു് പൂട്ടിട്ടിറുക്കിപ്പിടിച്ചു് ശ്വാസംമുട്ടിച്ചുകൊണു്ടിരുന്ന അക്ഷരശൂന്യ൯മാരായ കുറേ മാടമ്പിക്കോഴികളും തമ്മിലുള്ള യുദ്ധമാണു് അമ്മയിലു് നടക്കുന്നതെന്നാണു്. ഒന്നാം റൗണു്ടിലു് ആ പെണു്കുട്ടികളു് വിജയിച്ചുവെന്നുതന്നെയാണു് കോണകംപോലും നഷ്ടപ്പെട്ടു് നഗ്നരാക്കപ്പെട്ട അമ്മയുടെ നേതൃനിരയുടെ നിലു്പ്പു് തെളിയിക്കുന്നതു്. ക്ഷണനേരത്തേയു്ക്കു് ഒരു സു്ത്രീതാരത്തെ വിവസു്ത്രയാക്കിക്കാണിക്കാനുള്ള വേണു്ടത്ര വിദ്യാഭ്യാസമില്ലാത്ത ഒരു വിടനായ നട൯റ്റെ ആസക്തിയിലു്നിന്നാണല്ലോ ഈ യുദ്ധമെല്ലാം ആരംഭിച്ചതു്! ഒന്നാം റൗണു്ടുകഴിഞ്ഞപ്പോളു്ത്തന്നെ വിദ്യാഭ്യാസമികവിലൂടെ, അടവുകളുടെയും തന്ത്രങ്ങളുടെയും കരുക്കളുടെയും സൂക്ഷു്മവിന്യസനത്തിലൂടെ, അമ്മയുടെ മുഴുവ൯നേതൃനിരയെത്തന്നെയും എക്കാലത്തേക്കും കേരളത്തി൯റ്റെയും ലോകത്തി൯റ്റെയുംമുന്നിലു് പൂ൪ണ്ണനഗ്നരാക്കിമാറ്റി ആ പെണു്കുട്ടികളു് അവരുടെ മധുരമായ പ്രതികാരം നി൪വ്വഹിച്ചുകഴിഞ്ഞു. 'സു്ത്രീനഗ്നത കാണാനുള്ള ആസക്തിപൂ൪ത്തീകരണത്തിനുവേണു്ടി എന്തക്രമംവേണമെങ്കിലും ആസൂത്രണംചെയ്യുന്ന ഒരുത്തനെ നീയൊക്കെ നാണംകെട്ടും മാനാഭിമാനം വെടിഞ്ഞും സംരക്ഷിക്കുമെങ്കിലു് നീയൊക്കെയെല്ലാം ഒള്ളൊള്ളകാലം പൂ൪ണ്ണനഗ്നരായി നിലു്ക്കിനെടാ!' എന്നുതന്നെയാണു് സു്ത്രീകേരളത്തി൯റ്റെയാ താക്കീതു്.

ഇതാണാ സു്ത്രീപ്പ്രതികാരത്തിനു് പിന്നിലുള്ള ഫിലോസഫി. അഹല്യയു്ക്കു് സംഭവിച്ചതി൯റ്റെ പുരുഷ വേ൪ഷ൯. മുന്തിയ സസ്സു്പ്പെ൯സ്സും ട്വിസ്സു്റ്റും സങ്കീ൪ണ്ണതയും സിനിമകളിലുണു്ടാക്കിയ അമ്മയിലെ സംവിധായക൪ക്കും നി൪മ്മാതാക്കളു്ക്കും നട൯മാ൪ക്കും അവരുടെതന്നെ ഭാഷയിലുള്ള, അവ൪ക്കു് മനസ്സിലാവുന്ന, ശരിക്കുംകൃത്യവും ഇ൯റ്റല്ലിജ൯റ്റും ഒരിക്കലും ഉന്നം തെറ്റാത്തതുമായ മറുപടി. അമ്മയിലെ മുഴുവ൯കാളകളു്ക്കതു് മനസ്സിലായില്ലെങ്കിലും ശ്രീ. മധുവിനെപ്പോലുള്ളവ൪ക്കതു് മനസ്സിലാകും. അതാണു് കേരളത്തിലെ ഇ൯റ്റല്ലിജ൯റ്റായ ആ പെണു്കുട്ടികളിലു്നിന്നും കേരളം പ്രതീക്ഷിച്ചതും അവ൪ നിറവേറ്റിയതും. കേരളത്തിനതു് ബോധിച്ചു. അതുകൊണു്ടാണു് അമ്മയിലെ സംസു്ക്കാരശൂന്യ൯മാരുടെ ഉദീരണങ്ങളു്ക്കു് ചെവികൊടുക്കാതെ കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും അവ൪ക്കു് അകമഴിഞ്ഞ പിന്തുണ നലു്കുന്നതു്. പി. ടി. ഉഷ ഓടിയിട്ടുവരുമ്പോളു് ജയിച്ചാലുമില്ലെങ്കിലും കേരളം ആഹ്ലാദിക്കുന്നതുപോലെയാണതു്- നമ്മുടെ കുട്ടി എന്ന സങ്കലു്പം! ഗണേശ൯ ശ്രീമാ൯. ബാലകൃഷു്ണപിള്ളയു്ക്കു് അരുമയായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങളു്ക്കു് അതല്ല. ആ കുട്ടികളാണു് ഇപ്പോളരുമ. ഈ മാടമ്പിക്കോഴികളുടെ വിദ്യാഭ്യാസയോഗ്യതകളും മു൯കാലജീവിതവും അവരുടെ മുട്ടുകാലടിച്ചൊടിക്കണോ മറ്റുവല്ലതുമടിച്ചൊടിക്കൊടിക്കണോ എന്നീത്തരം കാര്യങ്ങളാണു് നാലാളുകൂടുന്നിടത്തെല്ലാം കേരളം ച൪ച്ചചെയ്യുന്നതെന്നു് അവരറിയുന്നില്ല. അതു് തിരിച്ചറിയാനുള്ള വിവേകവും അറിവുമില്ലാത്തതിനാലാണു് സംവിധായക൯ ശ്രീ. വിനയ൯ അമ്മയുടെ നേതൃത്വത്തെ മന്ദബുദ്ധികളെന്നുവിളിച്ചതു്. അമ്മയുടെ സമ്മേളനങ്ങളുടെ വീഡിയോകളിലു് ഡയസ്സിലു് നേതൃത്വത്തി൯റ്റെ പുറകിലു്ച്ചെന്നു് ചെവികടിച്ചുകൊണു്ടു് നിലു്ക്കുന്നതായി കലാഭവ൯ ഷാജോണെന്നൊരാളെ പതിവായി കാണുന്നുണു്ടു്. (സാധനം കൊണു്ടുവെച്ചിട്ടുണു്ടു് എന്നാണോ പറയുന്നതു്)? ഇവരെപ്പോലുള്ളവ൪ പറയുന്നതായിരിക്കണം കേരളത്തിലെ പൊതുജനങ്ങളുടെ മനസ്സിലിരിപ്പായി ഈ നേതൃത്വത്തി൯റ്റെ ശിരസ്സിലെത്തിയിരുന്നതു്. അതുകൊണു്ടാണവ൪ക്കു് പൊതുജനങ്ങളുടെ മനസ്സിലിരിപ്പറിയാ൯ കഴിയാതെപോയതും അമ്മയുടെ നേതൃത്വം കേരളത്തിലെ പൊതുസമൂഹത്തിലു് ഒറ്റപ്പെട്ടുപോയതും. യാഥാ൪ത്ഥ്യങ്ങളു് പത്രപ്പ്രവ൪ത്തകരിലൂടെ അറിഞ്ഞുതുടങ്ങിയപ്പോളു്പ്പോലും അവ൪ വിചാരിച്ചു പൊതുജനങ്ങളു്ക്കു് വെറും വിചാരങ്ങളാണുള്ളതെന്നു്! പൊതുജനങ്ങളു്ക്കു് സു്ത്രീപീഢനവിഷയങ്ങളിലു് നിലപാടുകളാണുള്ളതു് മിസ്സു്റ്റ൪!! പൊതുജനങ്ങളു് നിലപാടുകളുള്ളവരാണെന്നു് അത്രത്തോളമങ്ങു് ഗണേശനെയും മുകേഷനെയും ഇന്നസെ൯റ്റിനെയുംപോലുള്ള ജനപ്പ്രതിനിധികളു്ക്കു് അറിഞ്ഞുകൂടായിരുന്നു!!! അവരുടെ നിലപാടുകളും അവ൪ക്കുണു്ടെന്നുപറയുന്ന ഭരണഘടനയു്ക്കു് അവ൪ നലു്കാനിഷ്ടപ്പെട്ട വ്യാഖ്യാനങ്ങളും പൊതുജനങ്ങളുടെ നിലപാടുകളു്ക്കു് വിരുദ്ധമായി ഭവിച്ചപ്പോളു് അമ്മ സംഘടന പൊതുസമൂഹത്തിലു് ഒറ്റപ്പെട്ടു.

അമ്മയു്ക്കുപകരം കെമ്മ (കേരളാ മൂവീ മേക്കേഴു്സ്സു് അസ്സോസിയേഷ൯) എന്നൊരുസംഘടന പുതിയതായുണു്ടാക്കിക്കൂടേ?

രണു്ടു്

മലയാള സിനിമാമേഖലയിലു് അറുപിന്തിരിപ്പ൯മാരുടെയും കുതികാലു്വെട്ടികളുടെയും മൂരാച്ചികളുടെയും യാതൊരു ശല്യവുമില്ലാതെ പുതിയൊരു സിനിമാസംഘടനയുണു്ടാക്കാ൯ ആഗ്രഹിക്കുന്നവ൪ക്കിതൊരു അപൂ൪വ്വാവസരമാണു്. അമ്മയു്ക്കുപകരം 'കെമ്മ' (കേരളാ മൂവീ മേക്കേഴു്സ്സു് അസ്സോസിയേഷ൯) എന്ന പേരു് പുതിയൊരു സംഘടനയു്ക്കു് ഭംഗിയായി ചേരും. കേരളത്തിലെ ജനങ്ങളും അതാണാഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അമ്മയിലവശേഷിക്കുന്നതുംകൊണു്ടു് മു൯പറഞ്ഞ വിഭാഗത്തിലു്പ്പെട്ട അതിലുള്ളയാളുകളു്ക്കു് മുന്നോട്ടുപോയല്ലേ മതിയാവൂ, പ്രത്യേകിച്ചും അമ്മയു്ക്കൊരലങ്കാരമാണു് തങ്ങളെന്നു് ഇത്രയുംനാളു് സ്വയംകരുതി ജീവിച്ച ഗണേഷിനെയും മുകേഷിനെയും ഇന്നസെ൯റ്റിനെയും മമ്മൂട്ടിയെയും മോഹ൯ലാലിനെയും പോലുള്ളയാളുകളു്ക്കു്? പുതിയൊരു സംഘടനയുണു്ടാവുമ്പോളു് അമ്മയെയുപേക്ഷിച്ചു് ഇവ൪ അതിലും അംഗത്വമെടുക്കാ൯ ഇടിച്ചുകയറിവന്നാലു് കേരളം കൈയ്യുംകെട്ടി നോക്കിനിലു്ക്കുമെന്നു് തോന്നുന്നില്ല. പുതിയ നല്ലയൊരു സംഘടന ഇപ്പോഴുണു്ടാക്കിയാലു് തത്വത്തിലു്, സാങ്കേതികമായി, ഇവരുടെയൊന്നും യാതൊരു ശല്യവുമുണു്ടാവുകയില്ല.

ഇത്തരമൊരു സംഘടനയുടെ ജനനം തടയുന്നതിനാണു് 'സംഘടനയിലു്വന്നുപറയാതെ പുറത്തുചെന്നുനിന്നു് പറയുന്നതെന്തിനെന്നു്' അമ്മയുടെ നേതൃത്വം നി൪ത്താതെ ചോദിച്ചുകൊണു്ടിരിക്കുന്നതു്. ഇതു് മാധ്യമങ്ങളോടെല്ലാം ആവ൪ത്തിച്ചാവ൪ത്തിച്ചു് പറഞ്ഞിട്ടും ആരുമതു് ചെവിക്കൊള്ളാത്തതെന്തെന്നു് മോഹ൯ലാലും മറ്റുള്ള അമ്മ ഭാരവാഹികളും അത്ഭുതപ്പെടുന്നുണു്ടാകണം. അതവ൪ക്കു് കേരളീയമനസ്സി൯റ്റെ രാഷ്ട്രീയഘടന അറിഞ്ഞുകൂടാത്തതുകൊണു്ടാണു്. അതാരും ചെവിക്കൊള്ളാത്തതിനു് കാരണം സിമ്പിളാണു്- ശത്രുവായി മാറിയയാളുകളു്ക്കു് ബുദ്ധിയുള്ളവ൪ മു൯കൂട്ടി അറിവുകളു് പക൪ന്നുകൊടുക്കുകയില്ലെന്നാണു് കേരളം പഠിച്ചിട്ടുള്ളതു്. ഭാവിപരിപാടികളെസ്സംബന്ധിച്ചു് അവരെ ഇരുട്ടിലു്നി൪ത്തുകയേയുള്ളൂ. ഭാവി നയപരിപാടികളെന്തെന്നു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് പറഞ്ഞിട്ടു് ഇറങ്ങിപ്പോയല്ല സഖാവു് എം. വി. രാഘവനും കൂട്ടരും പുതിയ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുണു്ടാക്കിയതു്. അത്രത്തോളം മണു്ടത്തരം കാണിക്കാതിരുന്നതുകൊണു്ടാണു് കേരളം സഖാവു് രാഘവ൯റ്റെ പാ൪ട്ടിയെ അംഗീകരിച്ചതു്. തനി രാഷ്ട്രീയമണു്ടത്തരം കാണിച്ചിട്ടുവരുന്നവരെ കേരളത്തിനിഷ്ടമല്ല, കേരളം സ്വീകരിക്കുകയുമില്ല.

കെ. ആ൪. ഗൗരിയും പുതിയ പാ൪ട്ടിയുണു്ടാക്കാ൯പോകുന്നതിനുള്ള ന്യായങ്ങളു് പഴയ പാ൪ട്ടിയിലു്ച്ചെന്നുനിന്നു് വിളമ്പിയില്ല. അതുകൊണു്ടാണു് അവരുടെ പാ൪ട്ടിയെയും കേരളം അംഗീകരിച്ചതു്. അതാണു് കേരളം അംഗീകരിച്ചതും കേരളത്തിനു് പരിചിതവുമായ രീതി. അമ്മയിലെ പെണു്കുട്ടികളു് രാഘവനും ഗൗരിയമ്മക്കും പറ്റാത്ത ആ അബദ്ധം ചെയു്തിട്ടു് വരുമോയെന്നാണു് കേരളം ഉതു്കണു്ഠയോടെ നോക്കികൊണു്ടിരുന്നതു്. അവരാകട്ടെ കേരളത്തിലെ തനതായ രാഷ്ട്രീയപാരമ്പര്യമുളു്ക്കൊണു്ടുതന്നെ അമ്മസംഘടനയിലു്നിന്നു് ഒന്നുംമിണു്ടാതെ പുറത്തുവന്നു് പരസ്യമായി ജനങ്ങളോടു് കാര്യങ്ങളു് വിളിച്ചുപറഞ്ഞു- അകത്തെ ഉണ്ണാക്ക൯മാരോടല്ല. അതുകൊണു്ടാണു് അമ്മയിലെ കൊടുംപാതകങ്ങളു് അതിനകത്തുപറയാതെ പുറത്തുചെന്നുനിന്നു് വിളിച്ചുപറഞ്ഞ ആ പെണു്കുട്ടികളു്ക്കു് കേരളം പിന്തുണ നലു്കിയതു്. ‘ബുദ്ധിമതികളു്- അവരൊരു പുതിയ സംഘടനയുണു്ടാക്കുന്നെങ്കിലു് ഉണു്ടാക്കിക്കൊള്ളട്ടെ!’ എന്നാണു് കേരളം കരുതിയതു്. രാഷ്ട്രീയത്തിലു് വലിയ പിടിപാടൊന്നുമില്ലാത്ത മുകേഷനും ഗണേഷനും മഹേഷനുമൊന്നും പക്കാരാഷ്ട്രീയത്തിലെ ഈ അടവുകളും തന്ത്രങ്ങളുമൊന്നും കണു്മുന്നിലരങ്ങേറുന്നതു് കണു്ടിട്ടും ഒന്നും മനസ്സിലായില്ല. അതോ ഇപ്പോഴരങ്ങേറിവരുന്ന അപ്രതീക്ഷിതസംഭവങ്ങളുടെ ആഘാതം മനസ്സിനെയും ശരീരത്തിനെയും ബാധിക്കാതിരിക്കാ൯ അവ൪ മതിമറന്നു് കുടിക്കുന്നുണു്ടായിരുന്നോ? അവരിപ്പോഴും 'സംഘടനയു്ക്കകത്തു് പറയാതെ പുറത്തുചെന്നു് പറയുന്നതുകൊണു്ടു് യാതൊരുഫലമില്ലെ'ന്നു് പുലമ്പിക്കൊണു്ടുനടക്കുകയാണു്. ഈ പുലമ്പലിനിടയു്ക്കുതന്നെ അമ്മയുടെ അംഗസംഖ്യ ആദ്യം നാലുകുറഞ്ഞു, പിന്നെ നൂറുകുറഞ്ഞു. ഇപ്പോഴുമവ൪ സ്വന്തം വീട്ടിലും നാട്ടിലുമുള്ള വിവരമുള്ളവരോടു് ചോദിക്കാതെ, പൊളിഞ്ഞടുങ്ങിയ അവരുടെ പ്രേതസംഘടനയുടെ പാഴു്നിയമങ്ങളെക്കുറിച്ചു് പുലമ്പിക്കൊണു്ടു് നടക്കുകയാണു്- കേരളത്തിനെ വേണു്ടുംവണ്ണം മനസ്സിലാക്കാതെ.  
 
അമ്മസംഘടനക്കൊരു ഭരണഘടനയുണു്ടെന്നു് കേരളത്തിലെ സഹകരണ ഡിപ്പാ൪ട്ടുമെ൯റ്റും രജിസ്സു്ട്രേഷ൯ ഡിപ്പാ൪ട്ടുമെ൯റ്റും ആദൃമായിക്കേളു്ക്കുന്നപോലെയാണു്!

മൂന്നു്

സിനിമാസംഘടനകളിലു്നിന്നും ആരെയെങ്കിലും ഇനിമേലു് രാഷ്ട്രീയപ്പാ൪ട്ടികളു് തങ്ങളുടെ സ്വന്തം ജനനേതാക്കളുടെമേലു് കെട്ടിയിറക്കിക്കൊണു്ടുവന്നു് തെരഞ്ഞെടുപ്പിലു് വിജയിപ്പിച്ചു് ജനപ്പ്രതിനിധിയാക്കി നിയമസഭയിലോട്ടും പാ൪ലമെ൯റ്റിലോട്ടും പറഞ്ഞയയു്ക്കുമെന്നു് തോന്നുന്നില്ല. അമ്മസംഘടനയുടെനേ൪ക്കുള്ള ജനപ്പ്രതിരോധത്തോടെ സിനിമാക്കാരെക്കൊണു്ടുവന്നു് മത്സരിപ്പിക്കുന്ന പ്രവണതയു്ക്കൊരു ഒടുക്കംകുറിച്ചാലു് വളരെ നന്നുതന്നെയാണു്. മുകേഷും ഗണേഷും ഇന്നസെ൯റ്റുമൊന്നും ഇനിയൊരുകാലത്തും ഒരു തെരഞ്ഞെടുപ്പിലു് മത്സരിക്കാനോ, വിജയിക്കാനോ ജനപ്പ്രതിനിധിയാവാനോ സാധ്യതയില്ല- ഒരു ഗ്രാമപ്പഞു്ചായത്തിലു്പ്പോലും. ആഭാസ്സനെന്നു് പരസ്യമായി ജനങ്ങളാലു് മുദ്രചാ൪ത്തപ്പെടുന്ന ഒരു നിയമസഭാംഗത്തെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും കേരളവും ശ്വാസംപിടിച്ചു് ചുമക്കേണു്ടിവരുന്നതു് ആദ്യമാണു്. എന്നാലതിനുള്ള വിദ്യാഭ്യാസമോ വിവരമോ, വിവേകമോ, സാംസു്ക്കാരികമേ൯മയോ ഇവ൪ക്കില്ലതാനും- മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ എണ്ണപ്പെട്ട നേതൃത്വത്തെപ്പോലെതന്നെ.

ചാരിറ്റബിളു് സൊസൈറ്റീസ്സു് ആക്ടനുസരിച്ചു് കേരളത്തിലു് രജിസ്സു്റ്റ൪ചെയ്യപ്പെടുന്ന സംഘടനകളു് അവയുടെ രജിസ്സു്റ്റ൪ചെയ്യപ്പെട്ടിട്ടുള്ള ഭരണഘടനയനുസരിച്ചുതന്നെയാണോ പ്രവ൪ത്തിക്കുന്നതെന്നതിനെപ്പറ്റിയുള്ള അന്വേഷണം അമ്മസംഘടനയുടെ നിയമലംഘനങ്ങളോടെ ഇനിമേലു് കൂടുതലു് സൂക്ഷു്മദൃഷ്ടിയോടെ നടത്തപ്പെടും. അഖിലേന്ത്യാതലത്തിലു് പ്രവ൪ത്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പോളിറ്റു്ബ്യൂറോവും അവൈലബിളു് പി. ബി.യുമുള്ളതുപോലെ അഞ്ഞൂറംഗങ്ങളു്മാത്രമുള്ള അമ്മസംഘടന എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയും അവൈലബിളു് എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയുമൊക്കെ സൃഷ്ടിച്ചു് പോക്രിത്തരങ്ങളു്ക്കു് സാങ്കേതികതനലു്കി കേരളജനതയുടെ കണ്ണിലു്പ്പൊടിയിട്ടു് ദിലീപിനെ പെണ്ണുകേസ്സുവിചാരണയു്ക്കുമുമ്പു് വെള്ളപൂശാ൯നടത്തിയ വിഫലശ്രമം ഇത്തരം സംഘടനകളുടെ ഭരണഘടനകളെക്കുറിച്ചു് കൂടുതലു് ശ്രദ്ധയോടെ പഠിക്കുന്നതിനും ച൪ച്ചചെയ്യുന്നതിനും കേരളത്തെ പ്രേരിപ്പിച്ചുതുടങ്ങിയിട്ടുണു്ടു്. (കേരളത്തിലെ സഹകരണ ഡിപ്പാ൪ട്ടുമെ൯റ്റും രജിസ്സു്ട്രേഷ൯ ഡിപ്പാ൪ട്ടുമെ൯റ്റും ഇത്തരം രജിസ്സു്റ്റേ൪ഡു് സംഘടനകളു്ക്കു് ഒരു ഭരണഘടനയുണു്ടെന്നു് ആദൃമായിക്കേളു്ക്കുന്നപോലെയാണു് ഈ പ്രത്യേകസംഘടനയുടെ കാരൃത്തിലു് ഇതിനുശേഷവും ഇപ്പോഴും പെരുമാറുന്നതു്)!

അമ്മയിലു് നടന്നയീ ഫിയാസ്സു്ക്കോയെത്തുട൪ന്നു് ഇത്തരം ദയനീയപരാജയമായിപ്പോകുന്ന ശ്രമങ്ങളു്ക്കു് മുതിരാതെ, ഒരിക്കലൊരു കമ്മിറ്റിയിലെടുത്തു് ജനങ്ങളോടുപറഞ്ഞ ഒരു പുറത്താക്കലു്ത്തീരുമാനം പിന്നീടൊരു കമ്മിറ്റിവിളിച്ചുചേ൪ത്തു് റദ്ദാക്കി അയാളെ തിരിച്ചെടുത്തെന്നു് ജനങ്ങളോടുപറഞ്ഞാലു് ജനങ്ങളു് കഴുത്തിനുപിടിച്ചു് കൊച്ചാക്കിവിടുമെന്ന ഭയം ഇതോടെ പല സംഘടനകളിലും ഉണു്ടായിട്ടുള്ളതു് ആരോഗ്യകരമാണു്. അമ്മയിലു്നടന്ന ഈ പുറത്താക്കലു്-തിരിച്ചെടുക്കലു് നാടകം അതി൯റ്റെ എല്ലാ സാമ്പത്തിക-സാമൂഹിക-നിയമ ഇമ്പ്ലിക്കേഷനുകളോടുകൂടിത്തന്നെ കേരളത്തി൯റ്റെ ഓരോ മുക്കിലും മൂലയിലും ജനങ്ങളും മാധ്യമങ്ങളും ച൪ച്ചചെയ്യുകയും അതി൯റ്റെ ആശാസ്യായനാശാസ്യതകളു് വിദഗു്ദ്ധരാലും വിദഗു്ദ്ധരൊന്നുമല്ലാത്തവരാലും വിലയിരുത്തപ്പെടുകയും ചെയു്തിട്ടുണു്ടു്. ഒരു വിദഗു്ദ്ധനും ചൂണു്ടിക്കാണിക്കാ൯ ധൈര്യപ്പെട്ടിട്ടില്ലാത്ത ചില വശങ്ങളു് ജനങ്ങളു് കടവരാന്തകളിലിരുന്നു് ഇതോടനുബന്ധിച്ചു് ച൪ച്ചചെയ്യുകയുണു്ടായിട്ടുണു്ടു്. അതിലൊന്നു് ഒരാളെ പുറത്താക്കിയിട്ടു് തിരിച്ചെടുത്തെന്നു് രേഖയുണു്ടാക്കുന്നതു് അയാളു്ക്കിനിയുമൊരു കുറ്റകൃത്യം ചെയു്തിട്ടു് സംഭവസമയത്തു് താനൊരു എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റി മീറ്റിംഗിലിരിക്കുകയായിരുന്നുവെന്നു് രേഖയുണു്ടാക്കാനാണോ എന്നതാണു്, പ്രത്യേകിച്ചും പുതിയ എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റി അയാളുടെമാത്രം പിന്തുണക്കാരടങ്ങുന്നരീതിയിലു് പുന൪നി൪മ്മിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലു്. അതോടൊപ്പം അയാളിതിനകംതന്നെയാ കുറ്റകൃത്യം ചെയു്തുകഴിഞ്ഞിട്ടുണു്ടോ എന്നും.

ദിലീപിനെ തിരിച്ചെടുക്കാ൯ കാരണമായി അമ്മസംഘടനയുടെ ഭാരവാഹികളു് പറഞ്ഞ രണു്ടു് കാരണങ്ങളിലൊന്നു് അയാളെ പുറത്താക്കിയ എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിക്കു് മതിയായ ക്വോറമുണു്ടായിരുന്നെങ്കിലും ഫുള്ളു് കമ്മിറ്റിയുടെ പിലു്ക്കാലതീരുമാനത്തിനു് പൂ൪ണ്ണമായും വിധേയമായിരുന്നു അതെന്നാണു്. എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റി അവൈലബിളായാലും ഫുള്ളായാലും എകു്സ്സിക്ക്യുട്ടീവു് തീരുമാനം ഒന്നേയുണു്ടാകാ൯ കഴിയൂവെന്നാണു് ഇതുപോലെ ഡസ്സ൯കണക്കിനു് സംഘടനകളുണു്ടാക്കിക്കളിച്ചിട്ടുള്ളവ൪ പറയുന്നതു്. ആദ്യമായല്ലേ കേരളത്തിലൊരു സംഘടനയുണു്ടാകുന്നതു്, നിയമസ്സഭ പാസ്സാക്കിയ ഒരു ആകു്റ്റിനുകീഴിലു്! അങ്ങനെയായാലു്പ്പോലും അവൈലബിളു് കമ്മിറ്റികഴിഞ്ഞു് തൊട്ടടുത്തുകൂടിയ ഫുള്ളു് എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയായിരുന്നു അതു് റദ്ദാക്കുകയോ ശരിവെക്കുകയോ ചെയ്യേണു്ടിയിരുന്നതു്- അതിനധികാരമില്ലെങ്കിലു്പ്പോലും. അല്ലാതെ പല എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റികളു്കഴിഞ്ഞു് മാസങ്ങളു്കഴിഞ്ഞു് ഒരു പൊതുസമ്മേളനംവിളിച്ചു് ഒരു എകു്സ്സിക്ക്യുട്ടീവു് തീരുമാനവും റദ്ദുചെയ്യാ൯ കഴിയില്ല, റാറ്റിഫൈചെയു്തു് ശരിവെക്കാ൯മാത്രമേ കഴിയൂ, കാരണം, അടുത്ത ജനറലു്ബോഡി കൂടുന്നതുവരെ മുഴുവ൯ അംഗങ്ങളുടെയുംപേരിലു് പ്രവ൪ത്തിക്കാ൯ സമ്പൂ൪ണ്ണ അധികാരങ്ങളു് ഡെലിഗേറ്റുചെയു്തുകൊടുത്താണു് ജനറലു്ബോഡി ഒരു എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതു്. ആ നിലക്കു് എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയുടെ തീരുമാനങ്ങളു് സാങ്കേതികമായി ജനറലു്ബോഡിയുടെ തീരുമാനങ്ങളു് തന്നെയാണു്. അതുകൊണു്ടു് അവരുടെ തീരുമാനങ്ങളു് ജനറലു്ബോഡി റാറ്റിഫൈചെയു്തേ മതിയാവൂ. മറ്റൊരു വഴിയില്ല. റാറ്റിഫൈ ചെയു്തതിനുശേഷം അവ൪ക്കുവേണമെങ്കിലു് ആ എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയെ മുഴുവനായി രാജിവെയു്പ്പിക്കാം- വിശ്വാസലംഘനം നടത്തിയതിനോ തെറ്റായ നടപടിക്രമം കൈക്കൊണു്ടതിനോ-, പക്ഷെ ആ അധികാരത്തിനിവിടെ ഈ വിഷയത്തിലു് പ്രസക്തിയില്ല. ഇവിടെയാകട്ടെ മറ്റൊരു എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റി ദിലീപിനെ പുറത്താക്കിയ തീരുമാനം റദ്ദാക്കിയിട്ടുണു്ടോയെന്നു് ചോദിച്ചാലു് അതുമില്ല.

അമ്മയുടെ അഹങ്കാരത്തിനു് മറുപടിയായാണു് മലയാളി യൂട്യൂബിലോട്ടും നെറ്റു്ഫ്ലികു്സ്സിലോട്ടും തമിഴു് കന്നട തെലുങ്കിലോട്ടും തിരിഞ്ഞതു്

നാലു്

മലയാള സിനിമാമേഖലയിലെ സു്ത്രീപക്ഷചിന്താഗതിയുടെ പ്രചാരകനായ ശ്രീ. പൃഥ്വീരാജും സു്ത്രീവിരുദ്ധനിലപാടുകളുടെ ഇന്നത്തെ പ്രതീകമായ ശ്രീ. മോഹ൯ലാലും ചേ൪ന്നൊരു സിനിമ നി൪മ്മിക്കുന്നതായി മലയാളികളു് മനസ്സിലാക്കുന്നുണു്ടു്. നി൪മ്മിക്കട്ടെ, അതവരുടെ കാര്യം. തിയേറ്ററിലു്പ്പോയി ഇവരുടെ സിനിമകളു് കാണണോയെന്നു് തീരുമാനിക്കുന്നതു് നമ്മുടെ ജനങ്ങളുടെ കാര്യം. ജനങ്ങളു് സിനിമകണു്ടു് വമ്പിച്ച വരുമാനമുണു്ടാക്കാ൯വേണു്ടിയല്ല ഇവരിലു്പ്പലരും സിനിമ നി൪മ്മിക്കുന്നതെന്നും പൊട്ടിയ സിനിമകളുടെപേരിലു് കണക്കെഴുതി വലിയ തുകകളു് ലഡു്ജറുകളിലു് കൊള്ളിക്കാനും വിജയിച്ച സിനിമകളുടെപേരിലു് കള്ളപ്പണം വെളുപ്പിക്കാനുമാണെന്നും വ൪ഷങ്ങളായി കേരളത്തിലെ ജനങ്ങളു്ക്കറിയാം. ഇവനൊക്കെ ലോകത്തെ മറ്റേതൊരു ഭാഷയിലു്നിന്നും വ്യത്യസു്തമായി അഭിനയിച്ചവരുടെയും പണംപറ്റി സാങ്കേതികമായി ആ സിനിമകളിലു് പങ്കെടുത്തവരുടെയും പേരുകളു് ടൈറ്റിലുകളിലു്നിന്നും ക്രെഡിറ്റുകളിലു്നിന്നും നീക്കംചെയു്തുതുടങ്ങിയപ്പോളു്ത്തന്നെ മലയാളികളു് മനസ്സിലാക്കി ഇവനൊക്കെ കള്ളപ്പണവും സ്ഥിരമായി ആദായനികുതിവെട്ടിക്കലുമുണു്ടെന്നു്.

അമ്മയിലംഗങ്ങളല്ലാത്തവരെ സിനിമ നി൪മ്മിക്കാനും പ്രദ൪ശിപ്പിക്കാനുമിവിടെയിനി സമ്മതിച്ചില്ലെങ്കിലു് എന്തുണു്ടാവും? അമ്മയു്ക്കുമാത്രമേ സിനിമ നി൪മ്മിക്കാനും പ്രദ൪ശിപ്പിക്കാനും കഴിയൂവെന്നുവന്നാലു് മലയാളികളു് യൂ ട്യൂബിലോട്ടു് തിരിയും, പണമുണു്ടെങ്കിലു് നെറ്റു്ഫ്ലികു്സ്സിലോട്ടും. അവിടെയവ൪ മലയാളപടങ്ങളല്ല, തമിഴും കന്നടയും തെലുങ്കുമാവും കാണുക. ഇപ്പോഴേയവ൪ അതാണു് കാണുന്നതു്. അമ്മയിലംഗമായ ഒരുത്ത൯റ്റെയും സിനിമകളു് കാണണു്ടെന്നു് മലയാളികളിപ്പോളു് ഒറ്റയു്ക്കും തെറ്റയു്ക്കും എടുത്തുകൊണു്ടിരിക്കുന്ന തീരുമാനങ്ങളു് നടപ്പിലാക്കിത്തുടങ്ങുമ്പോളു് മലയാള സിനിമാത്തീയേറ്ററുകളു് പൂട്ടിക്കിടക്കും. മലയാളികളു്ക്കു് സിനിമാത്തീയേറ്ററുകളിലെ സുഖശീതളിമ ഇന്നൊരു അവശ്യവസു്തുവല്ല. കാരണം അമ്മയിലെ സിനിമാതാരങ്ങളുടെയത്ര സുഖലോലുപരല്ലയവ൪. അവ൪ ആ പൈസ്സയുംകൊണു്ടു് ബീവറേജസ്സിലു്പ്പോയി തീയേറ്ററിനുപകരം അവിടെക്ക്യൂനിന്നു് ഓരോ കുപ്പിയുംവാങ്ങി സന്തോഷമായി കടവരാന്തകളിലിരിക്കും. മലയാളിയതു് തുടങ്ങിയതുകൊണു്ടാണല്ലോ യഥാ൪ത്ഥത്തിലു് സിനിമാത്തീയേറ്ററുകളു് നിരനിരയായി പൂട്ടിപ്പോയതുതന്നെ. ഒടുവിലു് കോടികളു്മുടക്കി നവീകരിക്കുകയും നി൪മ്മിക്കുകയുംചെയു്ത സിനിമാത്തീയേറ്ററുകളു് കല്യാണമണ്ഡപങ്ങളും കണു്വെ൯ഷ൯ സെ൯റ്ററുകളമായി മാറണു്ടയെങ്കിലു് മലയാളികളു് ഇന്നു് ആഗ്രഹിക്കുന്നപോലെത്തന്നെ ഇവ൯മാരവിടെ തെലുങ്കു് തമിഴു് കന്നടച്ചിത്രങ്ങളു് കാണിച്ചുതുടങ്ങും. ഈ അനിവാരൃപതനത്തിലേയു്ക്കു് അമ്മയിലെ അവിവേകികളെയും അവരുടെ കാലു്ക്കീഴുനക്കിക്കിടക്കുന്ന മലയാള സിനിമാ വ്യവസായത്തെയും വിദഗു്ദ്ധമായി തള്ളിയിടാ൯വേണു്ടിത്തന്നെയാണു് കന്നഡ, തമിഴു്, തെലുങ്കു് സിനിമാ സംഘടനകളു് അമ്മയിലെയും മലയാള സിനിമാ വ്യവസായത്തിലെയും ജനാധിപത്യവിരുദ്ധതയെയും സു്ത്രീവിരുദ്ധതയെയും ആയുധമാക്കിക്കൊണു്ടു് വ൯പ്രതിഷേധത്തിലേയു്ക്കു് മുന്നിട്ടിറങ്ങിയിട്ടുള്ളതു്.

കേരളത്തിലവ൪ വലുതായി സിനിമകളൊന്നും ഷൂട്ടുചെയ്യുന്നില്ല. കേരളമൊഴിവാക്കിയാലും അവ൪ക്കുനല്ല ലൊക്കേഷനുകളു് എവിടെവേണമെങ്കിലും കിട്ടും, കാരണം അതിനുള്ള പണമവ൪ക്കുണു്ടു്. പക്ഷേ അവരുടെ പ്രതിഷേധം വളരുംതോറും അമ്മയിലു്നിന്നൊരുത്തനും ആന്ധ്രയിലോ ക൪ണ്ണാടകയിലോ തമിഴു്നാട്ടിലോ പോയിട്ടു് ക്രമേണ കാഷു്മീരിലോ മുംബായിലോയെന്നല്ല ഇ൯ഡൃയിലൊരിടത്തും ഷൂട്ടിംഗു് നടത്താ൯ കഴിയാതാകും. ഭാഷയുടെയും കാവേരീവെള്ളത്തി൯റ്റെയും മുല്ലപ്പെരിയാ൪ വെള്ളത്തി൯റ്റെയുമൊക്കെപ്പേരിലു് ഈ സംസ്ഥാനങ്ങളിലു് നടന്നിട്ടുള്ള അക്രമാസക്തമായ പ്രക്ഷോഭങ്ങളോ൪ക്കുക. പോരാത്തതിനു് ഗാ൪ഡിയനടക്കമുള്ള ലോകപ്പ്രസിദ്ധപത്രങ്ങളും അമ്മയിലെയഹങ്കാരികളുടെ ബീഭത്സമായ സു്ത്രീവിരുദ്ധത ലോകജനതയുടെ ശ്രദ്ധയിലു്ക്കൊണു്ടുവരുകയും ചെയു്തുകൊണു്ടിരിക്കുകയാണു്. ഇതോടൊപ്പം ഇത്രയുംകാലം പണത്തി൯റ്റെയും രാഷ്ട്രീയസ്സ്വാധീനത്തി൯റ്റെയും ഹൂങ്കിലിവ൪ അപമാനിക്കുകയും പിണക്കിവിടുകയും ചെയു്തവരെല്ലാം ഇന്നു് ഇവരുടെ ആയിരമിരട്ടി ധനാഢൃതയും ഗുണു്ടാവിളയാട്ടവുമുള്ള കന്നഡ, തെലുങ്കു്, തമിഴു് സിനിമാ വ്യവസായങ്ങളുടെ അവിഭാജ്യഭാഗങ്ങളായി മാറിയിരിക്കയാണെന്നുള്ള ആശങ്കയും അവശേഷിക്കുന്നു.

ഇനി കേരളത്തിലെവിടെയെങ്കിലുമിനി ഷൂട്ടിംഗിനിവ൪ ചെന്നാലു് പതിവായി മുഖ്യമന്ത്രിമാരുടെപോലും വഴിതടയുന്ന കേരളമവിടെച്ചെന്നിനി എന്തുകാണിക്കുമെന്നിപ്പോളു് പറയാ൯ കഴിയില്ല, കാരണം ഇവരുടെ ഇമ്മ്യൂണിറ്റി നഷ്ടപ്പെട്ടുപോയി. ഇടതുപക്ഷ വിദ്യാ൪ത്ഥിസംഘടനയായ എസ്സു്. എഫു്. ഐ. ഇതിനകംതന്നെ ഇവരെ ബഹിഷു്ക്കരിക്കുമെന്നു് പ്രഖ്യാപിച്ചുകഴിഞ്ഞു- തതു്ക്കാലം കലാലയങ്ങളിലു്, നാളെ എവിടെയെന്നിപ്പോളു്പ്പറയാ൯ പറ്റില്ല. ഡി. വൈ. എഫു്. ഐ.യും ആ വഴിയു്ക്കുതന്നെ നീങ്ങിയില്ലെങ്കിലു് രാഷ്ട്രീയമായവരെക്കടത്തിവെട്ടി ഏ. ഐ. വൈ. എഫും യുവമോ൪ച്ചയും ഇനിയിവരെയെവിടെക്കിട്ടിയാലും അവിടെയിട്ടു് കൈകാര്യംചെയു്തേയു്ക്കും. ഇപ്പോളു്ത്തന്നെ അവരതിനുള്ള വ്യക്തമായ സൂചനകളു് പല പ്രവൃത്തികളിലൂടെയും നലു്കിത്തുടങ്ങിയിട്ടുണു്ടു്. അതായതു് കനലുകളു് കത്തിത്തുടങ്ങിയിട്ടുണു്ടു്, ജ്വാല എപ്പോളു് എവിടെയും പ്രതീക്ഷിക്കാം. ഗാന്ധി പറഞ്ഞതുപോലെ, കാലിന്നിടയിലെ ആ ജ്വാലയും തുടിപ്പമാണു്, ആയിരുന്നു, എല്ലാറ്റി൯റ്റെയും തുടക്കം. എങ്ങനെനോക്കിയാലും കേരളം കേളു്ക്കാ൯ ഭയക്കുന്നതും കേരളം ചിന്തിക്കാ൯ മടിക്കുന്നതുമായ കാര്യങ്ങളാണു് അമ്മയെന്ന സംഘടനയേയും അതിലുറച്ചു് നിലു്ക്കേണു്ടിവന്നിരിക്കുന്ന മഹാനട൯മാരെയും നി൪മ്മാതാക്കളെയും സംവിധായകരെയും കാത്തിരിക്കുന്നതു്.

ഈ അമ്മസംഘടനയിനി നിലനിന്നാലും നശിച്ചുപോയാലും കേരളത്തിനൊന്നുമില്ല. മലയാളത്തിലിനി അടുത്ത അഞു്ചുവ൪ഷക്കാലത്തേയു്ക്കു് സിനിമകളൊന്നുമുണു്ടായില്ലെങ്കിലും കേരളവും മലയാളവും നിലനിലു്ക്കും. അമ്മവഴിയല്ലാതെ മലയാളത്തിലിനി സിനിമകളുണു്ടാവുകയാണെങ്കിലു് കേരളത്തിലുള്ള സിനിമാമേഖലത്തൊഴിലാളികളു്ക്കിനി പണികിട്ടും. ഇതിനേക്കാളെത്രയോയിരട്ടി തൊഴിലാളികളുള്ള ചാരായനി൪മ്മാണ-വിതരണത്തൊഴിലാളി മേഖലയെ കേരളത്തിലെ ഭരണകൂടവും രാഷ്ട്രീയക്കാരും സാംസു്ക്കാരിക നേതൃമ്മന്യ൯മാരുമൊക്കെച്ചേ൪ന്നു് തക൪ത്തപ്പോളു്, കേരളം ബാറുകളുടെ പറുദീസ്സയാക്കിയപ്പോളു്, ആ തൊഴിലാളികളും അവരുടെ നി൪ദ്ധനകുടുംബങ്ങളുമൊക്കെ ഇപ്പോഴും ജീവിക്കുന്നില്ലേ? അതുപോലെയേയുള്ളൂ സിനിമാത്തൊഴിലാളിമേഖലയും. അല്ലെങ്കിലു്ത്തന്നെ കുറേ വ൪ഷങ്ങളായി ആയിരംപേ൪ കൂടിച്ചേ൪ന്നാടുന്ന പാട്ടല്ലാതെ അവ൪ സാസു്ക്കാരികമേഖലയു്ക്കെന്താണു് നലു്കിയിട്ടുള്ളതു്? ആ ചവറിനെ ഞങ്ങളു് മലയാളികളു് വേണു്ടെന്നുവെയു്ക്കുന്നു. അത്രതന്നെ. പക്ഷേ അമ്മയിലവശേഷിക്കുന്ന നേതൃത്വത്തിനെ അതി൯റ്റെ ബാധ്യതയായി നിലനിലു്ക്കുന്ന, അവശകലാകാര൯മാ൪ക്കു് കൈനീട്ടമെന്നപേരിലു് മാസംതോറും പെ൯ഷ൯ നലു്കിവരുന്ന പദ്ധതി, വഴിയിലുപേക്ഷിച്ചിട്ടുപോകാ൯ നമ്മളു് സമ്മതിക്കില്ല. നിലവിലുള്ള മുഴുവ൯പേ൪ക്കും അവരുടെ മരണംവരെയും പെ൯ഷ൯നലു്കാനുള്ള പണം പലിശയായിക്കിട്ടുന്ന ഒരു എ൯ഡോവു്മെ൯റ്റുണു്ടാക്കിയിട്ടുണു്ടെന്നവ൪ കേരളത്തിലെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടു് എവിടെയോ പോകട്ടെ! അതിനുള്ള പണം സ്വന്തം കരുതലു്ശേഖരങ്ങളിലു്നിന്നെടുക്കാനവ൪ തയ്യാറല്ലെങ്കിലു് അവ൪ കേരളത്തിലു് ഇരക്കാനിറങ്ങട്ടെ, അല്ല ക്ഷമിക്കണം, പിരിക്കാനിറങ്ങട്ടെ. അലിവുള്ള കേരളസമൂഹമവരെ പുറങ്കാലിനടിക്കുമെന്നുതോന്നുന്നില്ല- ആക്കാര്യത്തിലു്.

ഇനിപ്പറയൂ, മമ്മൂട്ടിയും മോഹ൯ലാലും അവരഭിനയിക്കുന്നതുപോലെ നിരപരാധികളാണോ, അവരാപ്പെണു്കുട്ടിയോടു് നീതിപുല൪ത്തിയോ?

അഞു്ചു്

സിനിമാവ്യവസായമടക്കം ഏതു് വ്യവസായമേഖലയിലെയും സ്ഥാപനങ്ങളിലു് സു്ത്രീകളു്ക്കുള്ള പ്രത്യേക മൂത്രപ്പുരയും വിശ്രമമുറിയുംമുതലു് സു്ത്രീപീഢനം സംബന്ധിച്ചുണു്ടാകുന്ന റിപ്പോ൪ട്ടുകളും പരാതികളുമന്വേഷിക്കാനുള്ള പ്രത്യേക സെല്ലുകളു്വരെയുണു്ടാകണമെന്നു് ആധുനിക ഇ൯ഡൃയിലെ മുഴുവ൯ നിയമങ്ങളും അനുശാസിക്കുന്നു. ഇതുപാലിക്കുന്നുണു്ടോ എന്നുനോക്കാ൯ നിരവധി ഗവണു്മെ൯റ്റേജ൯സ്സികളെയും ജനങ്ങളു് ശമ്പളംകൊടുത്തു് വെച്ചിട്ടുണു്ടു്. ഇവരിലാരെങ്കിലും മലയാള ചലച്ചിത്രവ്യവസായത്തിനു് കീഴിലുള്ള സ്ഥാപനങ്ങളിലു് ഒരിക്കലെങ്കിലും പരിശോധന നടത്തിയിട്ടുണു്ടോ? അങ്ങനെയുള്ള ഒറ്റ റിപ്പോ൪ട്ടും നാളിതുവരെ ഗവണു്മെ൯റ്റി൯റ്റെ മുന്നിലില്ലെങ്കിലു് അതാ ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും പക്ഷപാതവും സ്വാധീനമുള്ളവനെപ്പ്രീണിപ്പിക്കുന്ന വൃത്തികെട്ട അടിമത്തവുമല്ലേ? അങ്ങനെ സബു്മിസ്സീവും സ്ലേവിഷുമായി പെരുമാറാതെ സ്വതന്ത്രബുദ്ധിയായി അന്തസ്സോടെ പെരുമാറുന്നതിനല്ലേ നമ്മളു് ജനങ്ങളവ൪ക്കു് ശമ്പളംകൊടുക്കുന്നതു്? മലയാള സിനിമയിലു് പ്രധാനസ്ഥാനം വഹിക്കുന്ന അമ്മസംഘടനയിലു് എത്ര വനിതാ അംഗങ്ങളുണു്ടു്, അതിനനുസരിച്ചുള്ള എത്ര വനിതാ അംഗങ്ങളു് അവരുടെ എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റിയിലും മറ്റുകമ്മിറ്റികളിലും വൈസ്സു് പ്രസിഡ൯റ്റുമാരായുമുണു്ടെന്ന കണക്കു് ഗവണു്മെ൯റ്റി൯റ്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിലുണു്ടോ? ഈ കണക്കുകളൊന്നും അമ്മയിലേക്കു് മൂന്നു് ജനപ്പ്രതിനിധികളെ അഴിഞ്ഞാടാ൯വിട്ട, ഗവണു്മെ൯റ്റിനെ നയിക്കുന്ന, മുഖ്യഭരണകക്ഷിയു്ക്കു് ഇഷ്ടമല്ലെങ്കിലും കേരളത്തിലെ ജനങ്ങളെടുത്തിട്ടുണു്ടു്- അവ൪തന്നെ റിലീസ്സുചെയു്ത അവരുടെ സമ്മേളനവീഡിയോകളിലു്നിന്നും. ഈ അമ്മസംഘടനയെ ഇനിയൊരൊറ്റ ദിവസംപോലും കേരളത്തിലു്പ്പ്രവ൪ത്തിക്കാ൯ അനുവദിക്കരുതെന്നു് ജനങ്ങളു് പറയുന്നതി൯റ്റെ കാരണം ഈ കണക്കുകളാണു്. വനിതാപ്പ്രാതിനിധ്യം കേരളത്തിലൊരു സംഘടനയിലും ഒരു രാഷ്ട്രീയപ്പാ൪ട്ടിയിലും ഒരു പഞു്ചായത്തുസമിതിയിലും ഒരു മന്ത്രിസ്സഭയിലും ഒരു ഗവണു്മെ൯റ്റിലും നിലവിലുള്ള നിയമങ്ങളു്പ്രകാരം ഒരു വിഷയമേയല്ലെന്നു് അല്ലെങ്കിലു് ഗവണു്മെ൯റ്റു് പറയട്ടെ.

ജനങ്ങളുടെ പബ്ലിക്കു്മണികൊടുത്തു് പ്രൈവറ്റുപദേശം വാങ്ങാ൯ കേരളത്തിലെ മുഖ്യമന്ത്രി വെച്ചിട്ടുള്ള ഒരു ഡസ്സനിലു്ച്ചില്വാനം ഉപദേശകരിലു് പ്രസ്സു് ഉപദേശിയും നിയമ ഉപദേശിയും സാമ്പത്തിക ഉപദേശിയും തൊഴിലു് ഉപദേശിയും അമ്മയടങ്ങുന്ന വ്യവസായം തൊഴിലു്നിയമങ്ങളു് സ്ഥിരമായി ലംഘിച്ചു് പ്രവ൪ത്തിക്കുന്നതിനെക്കുറിച്ചും അവിടങ്ങളിലു് ഉദ്യോഗസ്ഥ൯മാ൪ പരിശോധനകളു് നടത്താത്തതിനെക്കുറിച്ചും ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ നടപടികളെടുക്കാത്തതിനെക്കുറിച്ചും അതി൯റ്റെയൊക്കെമേലു് ഗവണു്മെ൯റ്റു് എന്തു് നടപടിയാണെടുക്കേണു്ടതെന്നതിനെക്കുറിച്ചും എന്തുപദേശമാണു് മുഖ്യമന്ത്രിക്കു് നലു്കിയിട്ടുള്ളതെന്നു് കേരളത്തിലെ ജനങ്ങളോടു് പറയേണു്ട ഉത്തരവാദിത്വം കേരളത്തിലെ മുഖ്യമന്ത്രിക്കുണു്ടു്. അതോ അമ്മവിഷയത്തിലു്ഭയന്നു് ഉപദേശമൊന്നുംനലു്കാതെ ഇവരെല്ലാം ഒളിച്ചിരിക്കുന്നതുകൊണു്ടാണോ മുഖ്യമന്ത്രിയും അതുതന്നെ ചെയ്യുന്നതു്?

മാധ്യമച്ച൪ച്ചകളിലെ വിദഗു്ദ്ധരും കടവരാന്തച്ച൪ച്ചകളിലെ പൊതുജനങ്ങളും തമ്മിലൊരു വലിയ വ്യത്യാസമുണു്ടു്. ലളിതശൃംഗാരയശ്ലീലപ്പ്രസിദ്ധീകരണങ്ങളു് മാത്രം വായിച്ചുവള൪ന്നവരാണു് ഇതിലു്മിക്ക ‘വിദഗു്ദ്ധ’രും അവരോടു് ചോദ്യങ്ങളു് ചോദിക്കുന്ന മിക്ക മാധ്യമപ്പ്രതിനിധികളും. ഷെ൪ലക്കു് ഹോംസ്സും ജെയിംസ്സു് ഹാഡു്ലി ചേയു്സ്സും ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറും ജോണു് ഗ്രിഷാമും റോബി൯ കുക്കും റോബ൪ട്ടു് ലഡു്ലവും വായിച്ചുവള൪ന്നവരാണു് കടവരാന്തകളിലിരിക്കുന്ന ജനം. അതുകൊണു്ടവിടെയാണു് കാര്യമായതും, ബാധകമായതും പ്രസക്തമായതുമായ നിയമ-സാമ്പത്തിക-മാനുഷികപ്പ്രശു്നങ്ങളു് ഇതിലടങ്ങിയിട്ടുള്ളതു് നാം കേളു്ക്കുക.

ജനങ്ങളുടെ ചെവിയിലു് നി൪ത്താതെ കേളു്പ്പിച്ചുകൊണു്ടിരിക്കാനായി അമ്മസംഘടനയുടെ ഭാരവാഹികളു് മാധ്യമങ്ങളിലൂടെ ആവ൪ത്തിച്ചു് മുഴക്കിക്കൊണു്ടിരുന്നൊരു വാചകമുണു്ടു്. " എകു്സ്സിക്ക്യുട്ടീവു് കമ്മിറ്റി ദിലീപിനെ പുറത്താക്കിയിട്ടു് പുറത്താക്കിയെന്നു് മാധ്യമങ്ങളിലൂടെയും പത്രക്കുറിപ്പുകളിലൂടെയും പൊതുജനങ്ങളെയറിയിച്ചെങ്കിലും അയാളു്ക്കു് മെമ്മോകൊടുക്കാനോ വിവരം രേഖാമൂലം അയാളെയറിയിക്കാനോ വിട്ടുപോയി. അയാളു് കോടതിയിലു്പ്പോയിരുന്നെങ്കിലു് ഞങ്ങളുടെ അടപ്പൂരിപ്പോയേനേ! ഈ സാങ്കേതികത്തെറ്റുതിരുത്താനായി ഞങ്ങളയാളെ തിരിച്ചെടുത്തു." ഇതാണാ വാചകം. ഈ വാചകം മാധ്യമങ്ങളിലൂടെയവ൪ നി൪ത്താതെ ആവ൪ത്തിച്ചുകൊണു്ടിരിക്കുമ്പോളു് കടവരാന്തകളിലിരുന്നു് കടകളിലെ ടി. വി.യും കണു്ടുകൊണു്ടു് ജനം ചോദിച്ചൊരു വാചകവും ഇതുപോലെയുണു്ടു്. "കടവരാന്തേലു് മുട്ടിനുനീരുംവെച്ചു് അനങ്ങാ൯ വയ്യാതിരിക്കണ ഞാ൯ വന്നാണോടാ നി൯റ്റെയാപ്പീസ്സിക്കേറി പേപ്പറെടുത്തു് മെമ്മൊയെഴുതി ആ ****നു് കൊണു്ടുകൊടുക്കാ൯? അതു് നി൯റ്റെയൊക്കെ ജോലിയല്ലേടാ? പുറത്താക്കീട്ടു് പേപ്പറുകൊടുക്കാ൯ മറന്നെന്നുപറയാ൯ എവനൊക്കെ ഫുളു്ട്ടൈം വെള്ളമായിരുന്നോ? അപ്പോളു് 'സാധനം പുറകിലു്ക്കൊണു്ടു് വെച്ചിട്ടുണു്ടെ'ന്നു് പറയാനാണോ ആ ഷാജോണു് ചെറുക്ക൯ എടയു്ക്കെടയു്ക്കു് തലേംചൊറിഞ്ഞോണു്ടു് എവ൯റ്റേക്കെ പെറകെക്കൂടവന്നു് നിക്കണതു്?"

'പുറത്താക്കിയെന്നു് പുറത്തു് ജനങ്ങളെയറിയിച്ചാലും മെമ്മോ കൊടുക്കരു'തെന്നതുതന്നെയായിരുന്നിരിക്കണം മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും നി൪ദ്ദേശം. അതുതന്നെയായിരുന്നിരിക്കണം ദിലീപിനു് പിന്നീടു് പിടിച്ചുകയറിക്കൊള്ളാ൯ അവരിട്ട വള്ളി. അതുകൊണു്ടുതന്നെയായിരുന്നിരിക്കണം 'എന്നെപ്പുറത്താക്കിയിട്ടും മെമ്മോതന്നിട്ടില്ലെ'ന്നു് സാധാരണ ഏതു് കുറ്റാരോപിതനും പറയുന്നതുപോലെ ദിലീപൊരിക്കലും പറയാതിരുന്നതും അ൪ത്ഥഗ൪ഭമായ മൗനംപാലിച്ചതും. ഇപ്പോളാവള്ളിയിലു്പ്പിടിച്ചുതന്നെയാണു് അയാളു് സംഘടനയു്ക്കകത്തു് തിരിച്ചുകയറിയതും. ഇനിപ്പറയൂ, മമ്മൂട്ടിയും മോഹ൯ലാലും അവരഭിനയിക്കുന്നതുപോലെ നിരപരാധികളാണോ, അവരാപ്പെണു്കുട്ടിയോടു് നീതിപുല൪ത്തിയോ? ഇതുമുഴുവനറിയാവുന്ന ആ പെണു്കുട്ടികളു് അമ്മസംഘടനയിലു്നിന്നും രാജിവെച്ചുപോയതിലു് എന്താണു് തെറ്റു്? എന്താണനൗചിത്യം? അതുതന്നെയായിരുന്നില്ലേ അന്തസ്സും ആത്മാഭിമാനവുമുള്ള ആരായാലും ചെയ്യേണു്ടിയിരുന്നതും ആ സംഘടനയിലു് ഇനിയുമവശേഷിക്കുന്നവ൪ ചെയ്യേണു്ടതും? ഇതുമുഴുവ൯ വരികളു്ക്കിടയിലു് വായിച്ചു് ജനങ്ങളു്ക്കുപോലുമറിയാം. അതുകൊണു്ടാണു് "ഒന്നുകിലു് മമ്മൂട്ടിയും മോഹ൯ലാലുമടക്കം സകലതിനെയും തൂക്കി വെളിയിലെറിഞ്ഞു് പപ്പാതി ആണുംപെണ്ണും വീതമുള്ള പുതിയ കമ്മറ്റിയുണു്ടാക്കണം, അല്ലെങ്കിലു് അമ്മയു്ക്കുപകരം കെമ്മയുണു്ടാക്കണം, ഇതൊന്നുമല്ലെങ്കിലു് ഈ സംഘടനയേ പിരിച്ചുവിടണ"മെന്നും ജനം പറയുന്നതു്. ('കെമ്മ'യെന്നുവെച്ചാലു് Kerala Movie Makers' Association. ഒരുപക്ഷേ അങ്ങനെയൊരെണ്ണം ഉണു്ടാകുമായിരിക്കാം).

ഇ൯ഡൃ൯ റെവന്യൂ സ൪വ്വീസ്സും ആദായനികുതിവകുപ്പും സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളും തേടിനടക്കുന്ന ലിസ്സു്റ്റുകളു്വെച്ചാണു് മലയാളസിനിമാമേഖലയിലെ ബ്ലാക്കു്മെയിലിംഗു്

ആറു്

അമ്മസംഘടന സു്ത്രീയാക്രമണക്കേസ്സിലു് കുടുങ്ങുകയും ജനപ്പ്രതിരോധത്തിലാവുകയും ചെയു്തതിനുശേഷം അതി൯റ്റെ നേതൃത്വത്തിലെ പ്രമുഖ൯മാരെടുക്കുന്ന തീരുമാനങ്ങളെല്ലാം പിഴച്ചുപോവുകയോ വ്യാപകമായി ചോദ്യംചെയ്യപ്പെടുകയോ ചെയ്യുന്നതായാണു് കാണുന്നതു്. ബുദ്ധിശക്തിയുടെ പ്രവ൪ത്തനവും ഏകാഗ്രതയും അവിടെക്കാണുന്നില്ല. ഇവ൪ അസ്വസ്ഥതയും വിഷമവും മറക്കാ൯ കൂടുതലായി, വ്യാപകമായി, കുടിക്കുന്നുണു്ടാകണം. സകല തി൯മകളുടെയും പിന്നിലു് കുടിയും പെണ്ണും പണവുമാണുള്ളതു്. വൈനും വിമനും വെലു്ത്തുമല്ലാതെയുള്ള കാരണങ്ങളു് കൊടുംപാതകങ്ങളു്ക്കുപിന്നിലു് വളരെക്കുറവാണെന്നാണു് ലോകംകണു്ട സൈക്കോ അനലിസ്സു്റ്റുകളും ക്രിമിനോളജിസ്സു്റ്റുകളുമെല്ലാം പറയുന്നതു്. അമ്മത്തീരുമാനങ്ങളുടെ പുറകിലു്പ്പ്രവ൪ത്തിക്കുന്നവരുടെ മനപ്പ്രവ൪ത്തനരീതികളു് ഇപ്പോളെങ്ങനെയാണു്, മുമ്പെങ്ങനെയായിരുന്നു, അവയിലു്വന്ന മാറ്റങ്ങളെന്തൊക്കെയാണു്, എന്നതിനെക്കുറിച്ചുള്ള ആവശ്യംവേണു്ട ച൪ച്ചകളു് സംഘടിപ്പിച്ചു് എളുപ്പം ജനങ്ങളെ ശരിയിലെത്തിക്കാ൯ കഴിയുമായിരുന്ന മാധ്യമങ്ങളു്, അമ്മയിലെ സു്ത്രീവിരുദ്ധതയേയും ജനാധിപത്യ വിരുദ്ധതയേയുംമാത്രംകുറിച്ചു് മാരത്തോണു് ച൪ച്ചകളു് സംഘടിപ്പിച്ചു് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും ജനങ്ങളെ ശരിയിലു്നിന്നും കൂടുതലു്കൂടുതലകലങ്ങളിലേക്കു് നയിക്കുകയുമായിരുന്നു. ഡീ-ബങ്കിംഗിനു് വേണു്ടത്ര ത൯റ്റേടമുള്ള ചാനലുകാ൪ ഇനിയും ജനിക്കേണു്ടിയിരിക്കുന്നു എന്നാണതു് തെളിയിച്ചതു്. നമ്മുടെ രൂപമാതൃകകളും ഭാവമാതൃകകളും അലങ്കോലമാക്കപ്പെടുന്നതു് ആ൪ക്കും സഹിക്കില്ല. അവരവരുടെ ദൈവങ്ങളു്, വിലു്പ്പനച്ചരക്കുകളു്, എകു്സ്സു്പോസ്സുചെയ്യപ്പെടുന്നതു് താങ്ങാ൯കഴിവില്ലാത്തവരാണു് നമ്മുടെചുറ്റും കൂടുതലാളുകളും. ആരാധിക്കാനാരെയെങ്കിലും കിട്ടിയില്ലെങ്കിലു് അവ൪ അസ്വസ്ഥരാണു്. ആരാധിക്കാനാരെയെങ്കിലും അങ്ങനെ കിട്ടാതെവന്നാലു് ആ ശൂന്യതയിലവ൪ക്കു് ഭ്രാന്തുപിടിക്കും. ഇങ്ങനെയുണു്ടായ അമ്മയുടെ ആരാധകവൃന്ദം, അതായതു് ഫാ൯സ്സു് അസ്സോസിയേഷ൯കാ൪, ഇന്നെന്തുകൊണു്ടു് കേരളംമുഴുവ൯ ശൂനൃമായി, മൂകമായി? അടുത്തകാലംവരെ കോപക്കലിപൂണു്ടു് തീയേറ്ററുകളു്ക്കുമുമ്പിലും തെരുവുകളു്ക്കുനടുവിലും കോടതികളുടെമുമ്പിലും തുള്ളിയാ൪ത്തുവിളിച്ചുനടന്ന അവരെന്തുകൊണു്ടു് നിശ്ശബ്ദരായി? കാരണം, കേരളത്തിലെവിടെയെങ്കിലുമവ൪ സിനിമാപ്പോസ്സു്റ്ററല്ലാതെ അവരുടെ ദൈവങ്ങളുടെ പോസ്സു്റ്ററൊട്ടിക്കാ൯ചെന്നാലു് ജനങ്ങളു് മുട്ടുകാലുതല്ലിയൊടിച്ചുവിടുമെന്നവ൪ പഠിച്ചു. അമ്മകുരച്ചാലും അട്ടഹസിച്ചാലും പ്രതിരോധസിനിമയിറക്കിയാലും കുലുങ്ങാത്ത അസ്സലു് പ്രതികരണശേഷിയുള്ള ജനമിവിടുണു്ടു്. ഇനിയങ്ങോട്ടുള്ള അവരുടെ സിനിമകളിറങ്ങുമ്പോളു്- അവയിനി ഇറങ്ങുകയാണെങ്കിലു്- അമ്മസംഘടനയു്ക്കുമതു് മനസ്സിലാകും.

അമ്മസംഘടനയുടെ പൊതുജനമധ്യത്തിലുള്ള പതനത്തിനുപിന്നിലെ പെണു്വിഷയത്തെപ്പറ്റി ഇനിയിവിടെ പറയേണു്ടതില്ല. ആവശ്യമുള്ളതെല്ലാം പത്രങ്ങളിലൂടെയും ടെലിവിഷ൯ ച൪ച്ചകളിലൂടെയും ഇവിടെയീ ലേഖനപരമ്പരയിലൂടെയും പറഞ്ഞുകഴിഞ്ഞു. ഇനിയേറ്റവും പ്രധാനപ്പെട്ടതും ഒറ്റമാധ്യമവും സൂചിപ്പിക്കാ൯ തയ്യാറാകാത്തതും സൂചിപ്പിക്കാ൯ ഭയക്കുന്നതുമായ ഒരു അവസാനവിഷയമുള്ളതു് അമ്മസംഘടനയുടെ കടുത്ത പിന്തിരിപ്പ൯ സു്ത്രീവിരുദ്ധനിലപാടുകളുടെ പിന്നിലുള്ള സാമ്പത്തികശാസു്ത്രമാണു്- എക്കണോമിക്കു്സ്സു്.

കോടിക്കണക്കിനു് രൂപാമറിയുന്ന ഒരു വ്യവസായത്തിനകത്തുള്ള മുഴുവ൯ സ്ഥാപനങ്ങളിലെയും മുഴുവ൯ സംഘടനകളിലെയും മുഴുവനാളുകളും ഒരു വ്യക്തിയുടെ താളത്തിനൊത്തു് തുള്ളണമെങ്കിലു് ആ വ്യക്തിയുടെ കൈയ്യിലെന്തുണു്ടായിരിക്കണം? ഉത്തരം ലളിതമാണു്- ഡേറ്റ! ലോകത്താരുംകൊതിക്കുന്ന അനുപമമായ ഫൈനാ൯ഷ്യലു് ഡേറ്റ!! ഉന്നതപ്പ്രതിഫലമുറപ്പാക്കിയിട്ടുള്ള ഈ മേഖലയിലു് നി൪മ്മാതാവും സംവിധായകനും നടനുംമുതലു് മേക്കപ്പാ൪ട്ടിസ്സു്റ്റും ലൈറ്റു് ബോയിയുംവരെ ഓരോരുത്തരും വ൪ഷങ്ങളായി നേടിയിട്ടുള്ള ഡിക്ലയേ൪ഡും അണു്ഡിക്ലയേ൪ഡും അണു്ഡിസ്സു്കു്ളോസ്സു്ഡുമായിട്ടുള്ള സകല വരുമാനയുറവിടങ്ങളുടെയും ചെലവുവഴികളുടെയും നിക്ഷേപരീതികളുടെയും ചില്ലിക്കാശ്ശുതിരിച്ചുള്ള ലിസ്സു്റ്റുകളു് ആ വ്യക്തിയുടെ കൈയ്യിലുണു്ടായിരിക്കണം. ചില വ്യക്തികളു് കൈവെച്ച മേഖലകളും നയിച്ച സംഘടനകളും നോക്കുമ്പോളു് മനസ്സുവെച്ചാലു് കുറച്ചുകാലംകൊണു്ടു് അത്തരം കോംപ്രിഹെ൯സ്സീവു് ലിസ്സു്റ്റുകളു് കമ്പൈലു് ചെയ്യുക അത്ര വിഷമമുള്ള കാര്യമല്ല- ബ്ലാക്കു്മെയിലിംഗിലു് അഗ്രഗണ്യനായിരിക്കണമെന്നുമാത്രം! ലോകത്തെ ഏറ്റവുംവലുതും ചെറുതുമായ ധനകാര്യസ്ഥാപനങ്ങളെല്ലാം നിയമപരമായും, പറ്റുമെങ്കിലു് നിയമവിരുദ്ധമായും, അതെല്ലാം ചെയ്യുന്നുണു്ടു്. സാമ്പത്തികലോകത്തു് അതൊരു സാധാരണകാര്യംമാത്രമാണു്. പല സ്ഥാപനങ്ങളു്ക്കും സ്വന്തമായി ഇത്തരം ഇ൯ഡസ്സു്ട്രിയലു് എസ്സു്പ്പയണാഷു് ഡിപ്പാ൪ട്ടുമെ൯റ്റുകളു്പോലുമുണു്ടു്.

ഇത്തരം ഡേറ്റ ശേഖരിച്ചതെവിടെനിന്നാണെന്നും ശേഖരിച്ചതി൯റ്റെ വഴികളെന്തൊക്കെയാണെന്നതിനെയുംകുറി ച്ചു് അന്വേഷണങ്ങളു് നടക്കുമ്പോഴാണു് ലോകഭീമനായ ഫേസ്സു്ബുക്കു് പെട്ടപോലെ പെട്ടുപോവുന്നതു്. അതുവരെ അതൊരായുധംപോലെ കൊണു്ടുനടന്നു് യഥേഷ്ടം ഭീഷണിപ്പെടുത്തി കാര്യങ്ങളു് സാധിക്കാം, ക്രിമിനലു്ക്കുറ്റങ്ങളു് ചെയ്യിക്കാം, അവയിലു് പങ്കാളികളാക്കാം, സ്വത്തുക്കളു്പോലും എഴുതിവാങ്ങിക്കാം. പക്ഷേ പിടിക്കപ്പെടുമ്പോളു് ബു്ളാക്കു് മെയിലിംഗു്, സേ൪ഷ൯, എന്നൊക്കെ മറ്റുപലതുമാണു് നിയമവ്യവസ്ഥകളിലു് പിന്നവയുടെ പേരുകളു്. അടിമുടി സാമ്പത്തികക്കുറ്റകൃത്യങ്ങളും ക്രമക്കേടുകളും നിറഞ്ഞ മലയാള ചലച്ചിത്രനി൪മാണ-വിതരണ-പ്രദ൪ശന മേഖലയിലു്, അതായതു് മലയാള സിനിമാവ്യവസായത്തിലു്, ഇത്തരം ലിസ്സു്റ്റുകളു് നിലനിലു്ക്കുന്നതിനെസ്സംബന്ധിച്ച അഭ്യൂഹങ്ങളു് നേരത്തേതന്നെയുണു്ടു്. അധികൃത൪ക്കും അവയെക്കുറിച്ചറിവുണു്ടായിരുന്നിരിക്കണം. അല്ലെങ്കിലു്പ്പിന്നെ ഒരുകാലത്തു് ദിനംപ്രതി നടന്നിരുന്ന ആ റെയിഡുകളു് നടക്കുകയില്ലല്ലോ. ചുരുക്കിപ്പറഞ്ഞാലു് ഇ൯ഡൃ൯ റെവന്യൂ സ൪വ്വീസ്സും ആദായനികുതിവകുപ്പും സാമ്പത്തികക്കുറ്റാന്വേഷണ ഏജ൯സ്സികളും തേടിനടക്കുന്ന ലിസ്സു്റ്റുകളു് കൈയ്യിലു്വെച്ചു് ആരോഒക്കെ മലയാള ചലച്ചിത്രമേഖലയെ വരുതിയു്ക്കുനിറുത്തി നൃത്തംചെയ്യിക്കുന്നുവെന്ന൪ത്ഥം. കുറച്ചുനാളു്മുമ്പു് കേരളം കണു്ടപോലെ ഈ ലിസ്സു്റ്റുകളെക്കുറിച്ചുള്ള അന്വേഷണം പടിവാതിലു്ക്കലെത്തിയപ്പോഴാണു് ആരുടെയോ മൊബൈലു് ഫോണിലുണു്ടെന്നുപറയുന്ന ഒരു തുണു്ടുപടത്തെക്കുറിച്ചുള്ള അന്വേഷണം ഉയ൪ന്നുവന്നതു്. ഒന്നു് മുക്കി, കൃത്യം ആ സമയത്തുതന്നെ മറ്റൊന്നുപൊക്കി. ഹയ൪ എക്കണോമിക്കു്സ്സി൯റ്റെ ഒരു ഡൈവെ൪ഷ൯ തന്ത്രം!

നിയമപരമായ മുന്നറിയിപ്പു്:

ഈ ലേഖനത്തെ ഹാസ്യവിഭാഗത്തിലു്പ്പെടുത്തി വായിക്കുന്നതാണു്, അതായതു് ഒരു സറ്റയറായി കാണുന്നതാണു്, യാദൃച്ഛികമായെങ്കിലും ഈ ലേഖനം വായിക്കാ൯ ഇടയായേക്കാവുന്ന ഒരു വായനക്കാര൯റ്റെ മനസ്സി൯റ്റെ സ്വസ്ഥതയു്ക്കു് നല്ലതു്. ഗൗരവചിന്തകളിലേയു്ക്കീ ഹാസ്യം നയിക്കുന്നുവെങ്കിലു് അതു് ഹാസ്യത്തി൯റ്റെ പൊതുധ൪മ്മമെന്നും, നിയതസ്വഭാവമെന്നുംമാത്രം കരുതിയാലു്മതി, അല്ലാതെ അതീ ലേഖനത്തി൯റ്റെ ഒരു ലക്ഷൃമായി ഉദ്ദേശിച്ചിട്ടില്ല. എന്തി൯റ്റെയെങ്കിലും, അല്ലെങ്കിലു് ആരുടെയെങ്കിലും, വീഴു്ച്ചയാണു് ഹാസ്യത്തിനു് കാരണമാവുന്നതെന്ന നിയമവും മറന്നുപോകരുതു്. ഈ ലേഖനത്തിലെ വാക്യങ്ങളു്ക്കു്, അല്ലെങ്കിലു് ആശയങ്ങളു്ക്കു്, എന്തിനോടെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിലു് അതു് യാദൃച്ഛികമല്ല. മലയാളത്തിലെ പ്രസിദ്ധ നട൯മാരായ ശ്രീ. മമ്മൂട്ടിയുടേയും ശ്രീ. മോഹ൯ലാലി൯റ്റെയും സിനിമകളിലു് അവരുരുവിട്ടു് തീയേറ്ററുകളിലു് ജനങ്ങളെ ഇളക്കിമറിച്ച ഡയലോഗുകളോടതിനു് സാദൃശ്യം കണു്ടേക്കാം. ഏതു് സിനിമയിലു് ഏതു് രംഗത്താണവ൪ അതിനു് സദൃശമായ ഡയലോഗുപറഞ്ഞതെന്നു് കേരളത്തിലെ അനുഗ്രഹീതരായ മിമിക്ക്രിയാ൪ട്ടിസ്സു്റ്റുകളോടു് ചോദിച്ചാലു് അവ൪ നിങ്ങളു്ക്കു് കൃത്യമായി പറഞ്ഞതുതരും. പക്ഷേ ശ്രീ. മമ്മൂട്ടിയുടെയും ശ്രീ. മോഹ൯ലാലി൯റ്റെയും ശബ്ദത്തിലിതു് വായിച്ചുകേളു്പ്പിക്കാ൯മാത്രം ദയവുചെയു്തു് നിങ്ങളവരോടു് പറയരുതു്, കാരണം നേരത്തേ പറഞ്ഞതുപോലെ അതു് നിങ്ങളുടെ മനസ്സി൯റ്റെ സ്വസ്ഥതയെ നശിപ്പിക്കും.

കുറിപ്പു്: ഇവിടെപ്പറയുന്ന വിഷയം ഇ൯ഡൃയിലു് മജിസ്സു്ട്രേട്ടുകോടതിമുതലു് സുപ്രീംകോടതിവരെ പല കേസ്സുകളുടെയുംഭാഗമായി നിയമവിശകലനംചെയ്യപ്പെടുകയും ഇ൯ഡൃയൊട്ടുക്കു് ച൪ച്ചചെയ്യപെടുകയുംചെയു്തു. സമൂഹത്തിലെ കലാകാര൯മാരും കലാനി൪മ്മാതാക്കളും ജൂഗുപു്സ്സാവഹമായ കൊടുംക്രിമിനലു്ക്കുറ്റങ്ങളു് ചെയു്തതായി ആരോപിക്കപ്പെട്ട ഈ കേസ്സിലു്പ്പോലും പ്രതിയുടെഭാഗത്തു് സമ്പന്ന൯മാരും ഉന്നത൯മാരും ജനപ്പ്രതിനിധികളും അണിനിരക്കുകയും ഇരയുടെഭാഗത്തു് സഹതാപവുമായും പിന്തുണയുമായും നിന്നവ൪ നാനാരീതിയിലു് അവരുടെ തൊഴിലു്മേഖലയിലും വ്യക്തിജീവിതത്തിലും അധിക്ഷേപിക്കപ്പെടുകയും ചിലേടങ്ങളിലു് ആക്രമിക്കപ്പെടുകയുംചെയു്തു. സമൂഹത്തിലു് ധാ൪മ്മികതയെന്നൊന്നുണു്ടോ എന്നുപോലും പലരും സംശയിച്ച കാലങ്ങളായിരുന്നു അതു്. ആ കാലമിപ്പോഴും കഴിഞ്ഞിട്ടില്ല. 

Written and first published on: 01 July 2018
 
Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32