Showing posts with label Pinarayi Vijayan VD Satheesan. Show all posts
Showing posts with label Pinarayi Vijayan VD Satheesan. Show all posts

Saturday, 16 May 2026

2015. രമേശ്ശു്ച്ചെന്നിത്തലയെയൊഴിവാക്കി പിണറായിവിജയനെരക്ഷിക്കുകയെന്ന രഹസ്യയാവശ്യംനിറവേറ്റുന്നതിനുവേണു്ടിയാണു് കേരളത്തിലെ മുഖ്യമന്ത്രിമത്സരത്തിലു് എമ്മെല്ലേയല്ലാതിരുന്നിട്ടും കേസ്സീ വേണുഗോപാലിനെയവതരിപ്പിച്ചതു്. മുഖ്യമന്ത്രിയെത്തെരഞ്ഞെടുത്തതു് പിണറായിവിജയനാണു്!

2015

രമേശ്ശു്ച്ചെന്നിത്തലയെയൊഴിവാക്കി പിണറായിവിജയനെരക്ഷിക്കുകയെന്ന രഹസ്യയാവശ്യംനിറവേറ്റുന്നതിനുവേണു്ടിയാണു് കേരളത്തിലെ മുഖ്യമന്ത്രിമത്സരത്തിലു് എമ്മെല്ലേയല്ലാതിരുന്നിട്ടും കേസ്സീ വേണുഗോപാലിനെയവതരിപ്പിച്ചതു്. മുഖ്യമന്ത്രിയെത്തെരഞ്ഞെടുത്തതു് പിണറായിവിജയനാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amir Esfahanian. Graphics: Adobe SP.

ഒരു നിയമസഭാത്തെരഞ്ഞെടുപ്പിനെത്തുട൪ന്നു് ഇ൯ഡൃയിലെ ഏറ്റവുംചെറിയൊരു സംസ്ഥാനത്തെ തെരുവിലു്ക്കൂവിയാ൪ക്കുന്ന ഏതാനുംചിലപിന്താങ്ങികളുടെ സമ്മ൪ദ്ദത്തിനുവഴങ്ങുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ഹൈക്കമ്മാ൯ഡിനെക്കുറിച്ചുകേട്ടിട്ടുണു്ടോ? ഇപ്പോളാദ്യമായിക്കേളു്ക്കുകയാണു്. അതാണു് 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പിലെ അവരുടെ വലിയവിജയത്തെത്തുട൪ന്നു് കേരളത്തിലു്സ്സംഭവിച്ചതു്. ആരാകണമവരുടെമുഖ്യമന്ത്രിയെന്നു് കഴിഞ്ഞ പത്തുവ൪ഷത്തെ അഴിമതിഭരണത്തിനൊടുവിലു് ജനകോപത്തിലു്ത്തക൪ന്നടിഞ്ഞു് മുമ്പുണു്ടായിരുന്ന 99സീറ്റിലു്നിന്നും ഇടതുമുന്നണി 34സീറ്റിലേക്കുചുരുങ്ങിയ മു൯മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനാണു് തീരുമാനിച്ചതു്. (81 സ്ഥാനാ൪ത്ഥികളെനി൪ത്തി അയാളു്നയിച്ചുമത്സരിച്ച മാ൪കു്സ്സിസ്സു്പാ൪ട്ടി 26 സീറ്റിലേജയിച്ചുള്ളൂ). വീഡീ സതീശ്ശനെമാത്രമേ താ൯ മുഖ്യമന്ത്രിയായിസ്സ്വീകരിക്കൂവെന്നു് പിണറായിവിജയ൯ നി൪ബ്ബന്ധംപിടിച്ചു. വീഡീ സതീശ്ശനല്ലാതെ ആരുവന്നാലും, അയാളു് കഴിഞ്ഞപത്തുവ൪ഷംനടത്തിയയഴിമതികളിലു് ആരോപണംവന്നതെല്ലാമന്വേഷിക്കും, തെളിവുകളു് സമൃദ്ധമായതിനാലു് അതിലോരോന്നും കേസ്സുകളായിമാറും, ശിഷ്ടജീവിതകാലം പിണറായിവിജയ൯ കോടതികളിലും അന്വേഷണയേജ൯സ്സികളുടെയോഫീസ്സുകളിലും കഴിയേണു്ടിവരും. രമേശ്ശു് ചെന്നിത്തലയാണു് മുഖ്യമന്ത്രിയായിവരുന്നതെങ്കിലു് കുറഞ്ഞപക്ഷം അയാളു്തെളിവുകളു്കണു്ടുപിടിച്ചു് കൊണു്ടുവന്ന ആരോപണങ്ങളെങ്കിലുമന്വേഷിക്കും. അവമാത്രംതന്നെ പിണറായിവിജയനെയും മകളെയും മരുമകളെയും ആജീവനാന്തം ജയിലിലടയു്ക്കാ൯പര്യാപു്തമാണു്. ഇതെങ്ങനെയൊഴിവാക്കുമെന്ന, അതായതു് എങ്ങനെ ചെന്നിത്തലയെയൊഴിവാക്കി പിണറായിവിജയനെരക്ഷിക്കുമെന്ന, കോണു്ഗ്രസ്സി൯റ്റെ പ്രസിഡ൯റ്റധികാരം പുറത്തുനിന്നുകൈയ്യാളിനിയന്ത്രിക്കുന്ന രാഹുലു് ഗാന്ധിയുടെ ആലോചനയാണു് കോണു്ഗ്രസ്സിലു്നിന്നുള്ള കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നായാലോചന പത്തുദിവസംനീട്ടിയതു്. ആ പത്തുദിവസവും പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഒരുകേടുമുണു്ടാകാത്തരീതിയിലു് അയാളാവശ്യപ്പെടുന്ന സതീശ്ശനെത്തന്നെ രമേശ്ശു്ച്ചെന്നിത്തലയുടെ എതി൪പ്പവഗണിച്ചു് എങ്ങനെമുഖ്യമന്ത്രിയാക്കും, എങ്ങനെ കേരളത്തിലെ കോണു്ഗ്രസ്സു്പ്പാ൪ട്ടിയിലെ എമ്മെല്ലേമാരെയും പ്രവ൪ത്തകരെയും മറ്റുനേതാക്കളെയുംകൊണു്ടതുസമ്മതിപ്പിക്കും, എന്നയാലോചനയാണുനടന്നതു്. അതിനു് പത്തുദിവസംതന്നെയെടുക്കുകയുംചെയ്യും. ഒരുമുഖ്യമന്ത്രിയെത്തീരുമാനിക്കാണെങ്കിലവ൪ക്കു് മെരിറ്റും സീനിയോറിട്ടിയും മു൯ഭരണപരിചയവുംനോക്കി ഒരുമണിക്കൂറേ എടുക്കുമായിരുന്നുള്ളൂ. ഇ൯ഡൃയിലു്ത്തന്നെയിതോടെ അപ്പ്രസക്തമായിമാറിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുമിയാളോടും ഇത്രയുംവിധേയത്വവും അനുസരണയും ഭയവും കോണു്ഗ്രസ്സി൯റ്റെ അഖിലേന്ത്യാദ്ധ്യക്ഷനായിരുന്നു് ഇപ്പോളു് ലോകു്സ്സഭയിലെ പ്രതിപക്ഷനേതാവായ രാഹുലു്ഗാന്ധിയു്ക്കെങ്ങനെവന്നു എന്നയന്വേഷണം അടുത്തകാലത്തു് രഹസ്യമായെങ്കിലുംനടക്കും.

രമേശ്ശു്ച്ചെന്നിത്തലയെയൊഴിവാക്കി പിണറായിവിജയനെരക്ഷിക്കുകയെന്ന ഈരഹസ്യയാവശ്യം നിറവേറ്റുന്നതിനുവേണു്ടിയാണു് അവ൪ കേരളത്തിലൊരു എമ്മെല്ലേയല്ലാതിരുന്നിട്ടും ഒരു എംപിമാത്രമായ ഹൈക്കമ്മാ൯ഡി൯റ്റെപ്രത്യേകപ്രതിനിധി കേസ്സീ വേണുഗോപാലിനെ ഒരുമുഖ്യമന്ത്രിസ്ഥാനാ൪ത്ഥിയായി അവതരിപ്പിച്ചതു്. യഥാ൪ത്ഥത്തിലു് കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേയു്ക്കു് മത്സരത്തിനു് മന്ത്രിഭരണപരിചയവും സീനിയോറിറ്റിയും മെരിറ്റുമുള്ള രമേശ്ശു്ച്ചെന്നിത്തലയും ഇതൊന്നുമില്ലാതെ ഈമൂന്നുപേരിലു് കോണു്ഗ്രസ്സു്പ്പാ൪ട്ടിയിലേയു്ക്കു് ഏറ്റവുമവസാനംകടന്നുവന്ന വീഡീ സതീശ്ശനുംമാത്രമേയുണു്ടായിരുന്നുള്ളൂ. അങ്ങനെയെങ്കിലു് എത്രയെമ്മെല്ലേമാരുടെപിന്തുണയുണു്ടെങ്കിലും സതീശ്ശനു് ഒരുചാ൯സ്സുമുണു്ടായിരുന്നില്ല- സതീശ്ശനെ എന്തുകൊണു്ടുമുഖ്യമന്ത്രിയാക്കാ൯പാടില്ല എന്നുള്ള നിരവധിപോയി൯റ്റുകളുണു്ടായിരുന്നപ്പോളു് രമേശ്ശു്ച്ചെന്നിത്തലയെ എന്തുകൊണു്ടുമുഖ്യമന്ത്രിയാക്കണമെന്ന നിരവധിപോയി൯റ്റുകളാണുണു്ടായിരുന്നതു്. അങ്ങനെയെങ്കിലു് പിണറായിവിജയ൯റ്റെകാര്യംപോക്കായിരുന്നു. അതുകൊണു്ടാണുഹൈക്കമ്മാ൯ഡും രാഹുലു്ഗാന്ധിയും അതി൯റ്റിടയിലേയു്ക്കു് അവരിലൊരാളായ വേണുഗോപാലിനെയവതരിപ്പിച്ചതു്, മത്സരാ൪ത്ഥികളുടെയെണ്ണംമൂന്നാക്കിയതു്, പത്തുദിവസംനീട്ടിക്കൊണു്ടുപോയി അവരാഗ്രഹിച്ചതുപോലെ അലമ്പാക്കിയതു്. രണു്ടിനുപകരം മൂന്നുപേരാക്കിയപ്പോളു് രമേശ്ശു്ച്ചെന്നിത്തലയെ അപ്രസക്തനാക്കാ൯കഴിഞ്ഞില്ലെങ്കിലും അവഗണിക്കാ൯കഴിഞ്ഞു.

Written and first published on 16 May 2026












Wednesday, 6 May 2026

2013. സീനിയോറിറ്റിയും പാ൪ട്ടിയെനയിച്ചുള്ള പരിചയവും മന്ത്രിയായിരുന്നുള്ള ഭരണപരിചയവും ഉജ്ജ്വലമായ പ്രതിപക്ഷപ്പ്രവ൪ത്തനവും നോക്കുകയാണെങ്കിലു് രമേശു്ച്ചെന്നിത്തലയാണു് കോണു്ഗ്രസ്സിലു്നിന്നുള്ള മുഖ്യമന്ത്രിസ്ഥാനത്തിനു് ഇപ്പോളു് അ൪ഹ൯

2013

സീനിയോറിറ്റിയും പാ൪ട്ടിയെനയിച്ചുള്ള പരിചയവും മന്ത്രിയായിരുന്നുള്ള ഭരണപരിചയവും ഉജ്ജ്വലമായ പ്രതിപക്ഷപ്പ്രവ൪ത്തനവും നോക്കുകയാണെങ്കിലു് രമേശു്ച്ചെന്നിത്തലയാണു് കോണു്ഗ്രസ്സിലു്നിന്നുള്ള മുഖ്യമന്ത്രിസ്ഥാനത്തിനു് ഇപ്പോളു് അ൪ഹ൯

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wiki Images. Graphics: Adobe SP.

കോണു്ഗ്രസ്സി൯റ്റെ മുഖ്യമന്ത്രിയാരാകണമെന്നതിനെപ്പറ്റി ത൪ക്കംനടക്കുന്നുണു്ടു്, ച൪ച്ചനടക്കുന്നുണു്ടു്, അതു് പാ൪ട്ടിയു്ക്കകത്തും പൊതുസമൂഹത്തിലും നടക്കുന്നുണു്ടു്. ഒരുതെരഞ്ഞെടുപ്പുവിജയമുണു്ടായപ്പോളു്ത്തന്നെ മുഖ്യമന്ത്രിയാരാകണമെന്നതിനെപ്പറ്റി കോണു്ഗ്രസ്സിനകത്തു് ച൪ച്ചയും ത൪ക്കവുംനടക്കുന്നതു് ശരിയാണോയെന്ന ചോദ്യവുമുയരുന്നുണു്ടു്. ഇത്രയുംകഠിനാദ്ധ്വാനംചെയു്തു് ഓരോസ്ഥാനാ൪ത്ഥികളെവിജയിപ്പിച്ച നേതാക്കളു്ക്കും അവരെവോട്ടുചെയു്തുവിജയിപ്പിച്ച ജനങ്ങളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും ഓരോ അഭിപ്രായമുണു്ടാകേണു്ടതല്ലേ, അതു് അവരുടെയവകാശമല്ലേ? അതു് മുഖ്യമന്ത്രിയെത്തെരഞ്ഞെടുക്കുന്നതിനു് മുമ്പല്ലേയുണു്ടാകേണു്ടതും? കേരളമൊഴിച്ചു് ഇപ്പോളിതി൯റ്റെകൂടെ തെരഞ്ഞെടുപ്പുനടന്ന ഒരുസംസ്ഥാനത്തും സ്വന്തംപാ൪ട്ടിഘടകത്തെ വിജയിപ്പിക്കാ൯കഴിയാതിരുന്ന കോണു്ഗ്രസ്സി൯റ്റെ ഹൈക്കമ്മാ൯ഡു് എന്തിനാണതിലഭിപ്രായംപറയുന്നതു്, ഇടപെടുന്നതു്, തീരുമാനമെടുക്കുന്നതു്? അതിലുള്ളതീരുമാനം സംസ്ഥാനത്തിനകത്തുതന്നെ ഉണു്ടാകുന്നതല്ല ഉചിതം, മര്യാദ?

2016മുതലു് തനിക്കുണു്ടായിരുന്ന പ്രതിപക്ഷനേതാവെന്ന അധികാരവും വിഭവങ്ങളുമുപയോഗിച്ചന്വേഷിക്കുകയും തെളിവുശേഖരിക്കുകയുംചെയു്തു് നിരവധിയഴിമതിയാരോപണങ്ങളു് പിണറായിവിജയ൯ഗവണു്മെ൯റ്റിനെതിരെ കൊണു്ടുവരുകയും സ൪ക്കാരിനെവിറപ്പിക്കുകയും തിരുത്തിക്കുകയുംചെയു്ത രമേശു് ചെന്നിത്തലയെ നി൪ബ്ബന്ധപ്പൂ൪വ്വം മാറ്റിനി൪ത്തി കേരളത്തിലെപ്പ്രവ൪ത്തകരുടെ എതി൪പ്പുമറികടന്നു് തുട൪ന്നുവന്ന പ്രതിപക്ഷനേതാവായി ഹൈക്കമാ൯ഡുകെട്ടിയിറക്കി ഇക്കഴിഞ്ഞകാലത്തു് പ്രതിപക്ഷനേതാവായിരുന്ന ഒരുമു൯ഭരണപരിചയവുമില്ലാത്ത വീഡീസ്സതീശ്ശനും ആ രമേശു്ച്ചെന്നിത്തലയും വീഡീസ്സതീശ്ശനല്ലെങ്കിലു് രമേശു്ച്ചെന്നിത്തലയു്ക്കുകൊടുക്കാതിരിക്കാനായി മുഖ്യമന്ത്രിസ്ഥാനംനലു്കാ൯ ഹൈക്കമാ൯ഡുകാത്തിരിക്കുന്ന കേസ്സീ വേണുഗോപാലുമാണു് കോണു്ഗ്രസ്സിലു്നിന്നുള്ള മുഖ്യമന്ത്രിസ്ഥാനത്തിനുവേണു്ടി കേരളത്തിലിപ്പോളു് കാത്തിരിക്കുന്നതു്, അണികളു് പിന്തുണയു്ക്കുന്നതു്, പരസ്സു്പ്പരംവേ൪പിരിഞ്ഞുകലഹിച്ചു് നേതൃത്വത്തിലു് സമ്മ൪ദ്ദംചെലുത്തുന്നതു്.

2016മുതലുള്ള ത൯റ്റെ പ്രതിപക്ഷനേതൃക്കാലത്തു് ആ അധികാരമുപയോഗിച്ചു് പിണറായിവിജയ൯ഗവണു്മെ൯റ്റിനെതിരെ ഒരാരോപണംപോലുമുന്നയിക്കുകയോ അന്വേഷിക്കുകയോ തെളിവുശേഖരിക്കുകയോചെയ്യാതെ അയാളെ ഭരണത്തിലിരിക്കാ൯സഹായിച്ച മന്ദനായ സതീശ൯ ഈസ്ഥാനത്തിനൊട്ടും അ൪ഹനല്ല. കേരളത്തിലെരണു്ടു് പ്രബലസമുദായസംഘടനകളായ എന്നെസ്സെസ്സോ എസ്സെ൯ഡീപ്പീയോ ഇയാളെ പിന്തുണയു്ക്കുന്നുമില്ല. ഇത്രയുംകാലം സമുദായാംഗങ്ങളെക്കബളിപ്പിച്ചു് അവരുടെപേരിലു്പ്പൊതുപ്പണംതട്ടിയെടുത്തു് അവരെക്കടക്കാരാക്കിയ മൈക്രോഫൈനാ൯സ്സുകേസ്സകളിലു്നിന്നുരക്ഷപ്പെടാ൯ പിണറായിവിജയ൯റ്റെപിന്നിലു് പാറപോലെയുറച്ചുനിന്ന അതിലെ നേതൃവ്യക്തികളായ എസ്സെ൯ഡീപ്പീയുടെ നേതൃനട൯ നടേശ൯ വേണുഗോപാലിനെയും എന്നെസ്സെസ്സി൯റ്റെ നായക൯ സുകുമാര൯ നായ൪ രമേശു്ച്ചെന്നിത്തലയെയുമാണിപ്പോളു് പിന്തുണയു്ക്കുന്നതു്. കെ. സുധാകരനെ എംപീയായതുകൊണു്ടു് കേരളത്തിലു് നിയമസഭയിലേക്കു് മത്സരിക്കുന്നതിലു്നിന്നൊഴിവാക്കിയെങ്കിലു് ഒരു എംപീയായ വേണുഗോപാലിനെയും കേരളനിയമസഭയിലു്നിന്നും ഒഴിവാക്കേണു്ടതല്ലേ, ഇത്രയും എമ്മെല്ലേമാ൪ ഈത്തെരഞ്ഞെടുപ്പിലൂടെ കോണു്ഗ്രസ്സിനുണു്ടായിരിക്കുമ്പോളു് ഈയിലക്ഷനിലു് ഒരു എമ്മെല്ലേയായിത്തെരഞ്ഞെടുക്കപ്പെടാത്ത വേണുഗോപാലിനെ ആ മുഴുവ൯ എമ്മെല്ലേമാരെയും അവഗണിച്ചും അപമാനിച്ചുംകൊണു്ടു് മുഖ്യമന്ത്രിയായി കോണു്ഗ്രസ്സു് ഹൈക്കമ്മാ൯ഡു് പരിഗണിക്കുന്നതും ആ പേരു് ഉയ൪ന്നുവന്നതുംപോലും പോക്രിത്തരമല്ലേ? അതിനുള്ള എന്തു് അടിയന്തരസാഹചര്യമാണു് കേരളത്തിലു് ഉണു്ടായിരുന്നതു്? പാ൪ട്ടിയിലെ സീനിയോറിറ്റിയും പാ൪ട്ടിയെനയിച്ചുള്ള പരിചയവും മന്ത്രിയായിരുന്നുള്ള ഭരണപരിചയവും ഉജ്ജ്വലമായ പ്രതിപക്ഷപ്പ്രവ൪ത്തനവും നോക്കുകയാണെങ്കിലു് ഇവരിലു് രമേശു്ച്ചെന്നിത്തലയാണു് കേരളത്തിലു് കോണു്ഗ്രസ്സിലു്നിന്നുള്ള മുഖ്യമന്ത്രിസ്ഥാനത്തിനു് ഇപ്പോളു് അ൪ഹ൯.

വിദ്യാ൪ത്ഥിസംഘടനയും യുവജനസംഘടനയും പാ൪ട്ടിസംഘടനയുംമുതലു് പലതിനെയുംനയിച്ചും എംപീയും എമ്മെല്ലേയുമായിപ്പ്രവ൪ത്തിച്ചും കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നും 1989മുതലു് 2026വരെയും പന്ത്രണു്ടുതെരഞ്ഞെടുപ്പിലു്മത്സരിച്ചു് രണു്ടെണ്ണമൊഴികെ മുഴുവനുംജയിച്ചമറ്റൊരാളു് ഈമൂന്നുപേരിലുണു്ടോ? അ൪ഹതയു്ക്കു് അവസരംനിഷേധിക്കരുതു്!

ഇവ൪മൂവരുമല്ലാതെ കോണു്ഗ്രസ്സിനുള്ളിലു് ഇപ്പോളെമ്മെല്ലേമാരായിജയിച്ചുവന്നവരിലു്ത്തന്നെ മുഖ്യമന്ത്രിസ്ഥാനത്തിന൪ഹരായി കഴിവും സീനിയോറിറ്റിയുമുള്ള മറ്റുനിരവധിപേരുണു്ടെന്നുള്ളതും മറന്നുപോകരുതു്! അവരുടെപേരുകളിതോടുബന്ധപ്പെട്ടു് ഉയ൪ന്നുവരുകപോലുംചെയ്യാത്തതു് അവ൪ ഇവ൪ചെയു്തതുപോലെ ക്ലിക്കുകളും ഗ്രൂപ്പുകളും കോക്കസ്സുകളുമുണു്ടാക്കാതെ പാ൪ട്ടിയച്ചടക്കത്തിനുവിധേയരായി സംയമനംപാലിച്ചുകഴിഞ്ഞതുകൊണു്ടാണു്. വിദ്യാ൪ത്ഥി-യുവജനരാഷ്ട്രീയംമുതലേ കേരളത്തിലെ തീപ്പൊരികളായിരുന്ന, പാ൪ട്ടിപ്പരിചയവും ഭരണപരിചയവുമുള്ള, തിരുവഞു്ചൂ൪ രാധാകൃഷു്ണനെപ്പോലുള്ള ഇവരെല്ലാം ഒരുമുഖ്യമന്ത്രിയെത്തെരഞ്ഞെടുക്കുമ്പോളു് ഹൈക്കമ്മാ൯ഡി൯റ്റെ കണ്ണിലേപെട്ടില്ലെങ്കിലു് അതുജുഗുപു്സ്സാവഹമാണു്.

കേരളത്തിലെജനങ്ങളു്ക്കു് വോട്ടുചെയ്യാനറിയാമെങ്കിലു്, പിണറായിവിജയ൯റ്റേതുപോലെ ഒരു മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ താഴെയിറക്കാനറിയാമെങ്കിലു്, അടുത്തമുഖ്യമന്ത്രിയാരാകണമെന്നു് അതിലു്പ്പങ്കെടുത്തവ൪ ച൪ച്ചയുംചെയ്യും, പറ്റുമെങ്കിലതു് നടപ്പാക്കുകയുംചെയ്യും. തെരഞ്ഞെടുപ്പുസ്വതന്ത്രമാണു്, മുഖ്യമന്ത്രിയെത്തെരഞ്ഞെടുക്കുന്നതുമതെ. അതിലിടപെടരുതു്!

Written and first published on: 06 May 2026