1788
മനുഷ്യനു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു്പ്പോലും മൂലധനമുള്ളവനു് ലാഭമുണു്ടാക്കാ൯കഴിയുമെന്ന എ. ഐ.യ്യിലുള്ളയാക൪ഷണം നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുവിശാരദ൯മാരിലു്പ്പോലും അപഗ്രഥനാതീതമായിത്തുടരുകയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Arek Socha. Graphics: Adobe SP.
തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ താലു്പ്പര്യങ്ങളു്സംരക്ഷിക്കാനും അവരുടെമേലുള്ള ചൂഷണമവസാനിപ്പിക്കാനും ഉലു്പ്പാദനോപകരണങ്ങളു് പ്രക്ഷോഭങ്ങളിലൂടെ മുതലാളിത്തവ൪ഗ്ഗത്തിലു്നിന്നുപിടിച്ചെടുത്തു് തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ ഭരണമുണു്ടാക്കാനെന്നുംപറഞ്ഞുണു്ടാവുകയും, റഷ്യയും ചൈനയുംമുതലു് ക്യൂബയും കിഴക്കേയൂറോപ്പ്യ൯രാജ്യങ്ങളും നേപ്പാളുംവരെയടക്കം പലരാജ്യങ്ങളിലും ലെനിനിസവും മാവോയിസവും മാ൪കു്സ്സിസവുമടക്കമുള്ള ഭരണക്രമങ്ങളുണു്ടാക്കുകയും, അവയുടെനേതൃത്വത്തിലിരുന്നു് ചില൪നേരായദിശയിലു്പ്പ്രവ൪ത്തിക്കുകയും മറ്റുചില൪ പണമുണു്ടാക്കുന്നതും ലൈംഗികയരാജകജീവിതത്തിലു്മുഴുകുന്നതുമടക്കമുള്ള ജീവിതസുഖങ്ങളാസ്വദിക്കുകയുംചെയു്ത കമ്മ്യൂണിസത്തിനും മാ൪കു്സ്സിസത്തിനും, തൊഴിലാളിവ൪ഗ്ഗത്തിനു് ലോകമാസകലം വ്യാപകമായി തൊഴിലുനഷ്ടമാക്കുന്ന ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സിലടിസ്ഥാനമാക്കിയ ടൂളുകളെയും അവയിലധിഷു്ഠിതമായി പുത്ത൯ ഉലു്പ്പാദനോപകരണങ്ങളുടെയാധിപത്യത്തിലൂടെ നവതൊഴിലാളിയടിച്ചമ൪ത്തലിലേയു്ക്കുകുതിക്കുന്ന മുതലാളിത്തക്കോ൪പ്പറേറ്റു് മൂലധനശക്തികളെയുംകുറിച്ചു് ഒന്നുംപറയാനില്ലേ? ഒന്നുംപറയാനില്ലെന്നും അവരെല്ലാം ആപ്പുത്ത൯മുതലാളിത്തയൊഴുക്കിലു്പ്പെട്ടു് അതി൯റ്റെദിശയിലു്ത്തന്നെനീന്തുന്നതുമായിട്ടാണു് കണു്ടുവരുന്നതു്.
ഉലു്പ്പാദനോപകരണങ്ങളുടെകുത്തക കൈയ്യിലു്വെയു്ക്കാനുള്ള മുതലാളിത്തത്തി൯റ്റെകരുതലു് എ. ഐ.യ്യിലൂടെയുംകൂടിയതിനെ കൈപ്പിടിയിലാക്കിനിയന്ത്രിക്കാനുള്ളയുദ്യമത്തിലൂടെ കൂടുതലു്കരുത്തുറ്റതായി മാറിയിരിക്കുന്നുവെന്നതാണുവസു്തുത. ഉലു്പ്പാദനോപകരണങ്ങളെ മുതലാളിത്തത്തി൯റ്റെയും മൂലധനത്തി൯റ്റെയും പിടിയിലു്നിന്നുമുക്തമാക്കുന്നതിനുള്ള ഒന്നും എ. ഐ. ചെയ്യുവാ൯പോകുന്നില്ല, അതിനുള്ളയൊന്നും അതിലൂടെവരാനുംപോകുന്നില്ല, കാരണം കനത്തമൂലധനനിക്ഷേപത്തിലൂടെയാണു് അതുംനിലനിലു്ക്കുന്നതു്.
മണ്ണുനീക്കംചെയ്യുന്നജോലികളു്ചെയ്യാനായി കായികമായയന്ത്രവലു്ക്കരണത്തിലൂടെ ബുളു്ഡോസ്സറുകളു്കടന്നുവന്നു, കുറേത്തൊഴിലാളികളെയാദേശംചെയു്തു, കുറേഡ്ഡ്രൈവ൪മാ൪ക്കുപണിനലു്കി. യന്ത്രവലു്ക്കരണംവികസിച്ചു് കായികംമാറി ഡിജിറ്റലു്നിയന്ത്രിതമായി അതിലൂടെ എ. ഐ. കൊണു്ടുവന്നമാറ്റം ആ ഡ്രൈവിംഗു്ജോലികൂടി മൈക്രോച്ചിപ്പുകളിലൂടെ റിമോട്ടായിച്ചെയു്തു് ആ ഡ്രൈവ൪മാരെക്കൂടി നീക്കംചെയു്തുവെന്നതാണു്. ആ ബുളു്ഡോസ്സറുകളുണു്ടാക്കുന്ന കമ്പനികളിലെ അസ്സംബ്ലിലൈനുകളിലും ഡിസ്സൈ൯ഷോപ്പുകളിലുംകൂടി അതുതന്നെയാണുനടന്നതു്.
മനുഷ്യനേറ്റെടുക്കാ൯ ഇഷ്ടപ്പെടാത്തജോലികളെല്ലാം കഠിനാദ്ധ്വാനരഹിത അലസസുഖജീവിതം നയിക്കുന്നതിനുവേണു്ടി ഇപ്പോഴേയവ൯ യന്ത്രങ്ങളെയും സോഫു്റ്റു്വെയറുകളെയും കമ്പ്യുട്ടറുകളെയും ആട്ടോമേറ്റഡ്ഡു് മെഷീ൯സിസ്സു്റ്റങ്ങളെയുമേലു്പ്പിച്ചിട്ടുണു്ടു്. ഇഷ്ടപ്പെടുന്നചിലജോലികളു്കൂടി ഈപ്പുതിയശാസു്ത്രവികാസ്സപ്പ്രവാഹത്തിലു് നഷ്ടപ്പെടുമോയെന്നാണവ൯റ്റെയാശങ്ക. അങ്ങനെയുണു്ടാകുമെന്നതിലേയു്ക്കുവെളിച്ചംവീശുന്ന പലതുംപുറത്തുവരുന്നുമുണു്ടു്, കാരണം മു൯കാലങ്ങളിലു് മനുഷ്യനുപൊതുവേവിമുഖതയുള്ള കായികാദ്ധ്വാനമാവശ്യമുള്ള ജോലികളിലു്മാത്രമാണു് യന്ത്രവലു്ക്കരണം മനുഷ്യനെയാദേശംചെയു്തിരുന്നതെങ്കിലു് ഇന്നുള്ളവ്യത്യാസം അറിവുസൃഷ്ടിക്കുന്നതും ചിന്തിക്കുന്നതും ജീവിതമാ൪ഗ്ഗമായിസ്സ്വീകരിച്ചിട്ടുള്ള അറിവി൯റ്റെതൊഴിലാളികളെയുംകൂടിയതു് ജോലിയിലു് ആദേശംചെയ്യുന്നുവെന്നുള്ളതാണു്. ഇതു് നിലവിലുള്ളതൊഴിലില്ലായു്മപരിഹരിക്കലു്പ്പ്രശു്നത്തെ ഇരട്ടിസ്സങ്കീ൪ണ്ണമാക്കുന്നുണു്ടു്.
മനുഷ്യസാധ്യമായകാര്യങ്ങളും മനുഷ്യസാധ്യമല്ലാതെ മെഷീ൯സാധ്യംമാത്രമായചിലകാര്യങ്ങളും ബ്രിഡു്ജുചെയു്തു് മനുഷ്യ൯റ്റെ സാധ്യതാചക്രവാളങ്ങളെ വികസ്വരമാക്കുന്നയൊന്നായി എ. ഐ.യ്യെക്കാണുന്നവ൪ക്കു് അതി൯റ്റെഭാവിയിലോ മനുഷ്യസമൂഹത്തി൯റ്റെഭാവിയിലോ സംശയമൊന്നുമില്ല, ഉലു്ക്കണു്ഠയുമൊന്നുമില്ല. അങ്ങനെയൊരുസമീപനമെടുക്കുകയാണെങ്കിലു് മനുഷ്യ൯റ്റെയേതുകണു്ടുപിടിത്തവും ശാസു്ത്രത്തി൯റ്റെ ഏതുവികാസവുംപോലെയേ അതനുഭവപ്പെടൂ. എങ്കിലും മനുഷ്യനുകൈകാര്യംചെയ്യാനുള്ള വിവേകമുണു്ടോയെന്നുള്ളസംശയത്തിലു് കാവെ൯ഡിഷു് ത൯റ്റെയായിരക്കണക്കിനു് കണു്ടുപിടിത്തങ്ങളിലു് ഏതാനുംഡസ്സനൊഴിച്ചുള്ളവയെല്ലാം ഒളിച്ചുവെച്ചതുപോലെ ഇതിലും ഗുപു്തമായിസ്സൂക്ഷിക്കേണു്ട ചിലതില്ലേയെന്നസംശയം, ആശങ്ക, ഇതുകണു്ടുപിടിച്ചവരിലു്ത്തന്നെചിലരിലുണു്ടു്. അവരതുപരസ്യമായി പ്രകടിപ്പിക്കുകയുംചെയു്തിട്ടുണു്ടു്. ഓപ്പണു് എ. ഐ.യ്യുടെ സ്ഥാപക൯ സാം ആളു്ട്ടു്മാനും ഈക്കൂട്ടത്തിലൊരാളാണു്. അവയിതി൯മേലുള്ള അപകടമുന്നറിയിപ്പുകളായി സമൂഹത്തി൯റ്റെമുന്നിലു്നിലു്ക്കുന്നു. അവയെയവഗണിക്കുന്നതു് തികച്ചും ബുദ്ധിമോശമായിരിക്കുകയുംചെയ്യും.
എങ്കിലും, എ. ഐ.യ്യിലൂടെ അടുത്ത അഞു്ചുവ൪ഷത്തിനകംതന്നെയുണു്ടാകാ൯പോകുന്ന ഉലു്പ്പാദനമൂല്യം പതിനഞു്ചരട്ട്രില്യണു് ഡോളറാണെന്നറിയുമ്പോളു് അതിലിടപെടാനും അതിലൊരുപങ്കുകരസ്ഥമാക്കാനുമുള്ള അത്യാഗ്രഹം സമ്പന്നരിലു്, മൂലധനമുള്ളവരിലു്, അടക്കാനാവാത്തതാണു്. മനുഷ്യനു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു്പ്പോലും മൂലധനമുള്ളവനു് ലാഭമുണു്ടാക്കാ൯കഴിയുമെന്ന ഇതിലുള്ളയാക൪ഷണം നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുവിശാരദ൯മാരിലു്പ്പോലും അപഗ്രഥനാതീതമായിത്തുടരുകയാണു്. അവ൪ക്കീസ്സമസ്യയിലേയു്ക്കു് ആഴത്തിലിറങ്ങാ൯കഴിഞ്ഞിട്ടില്ല. എങ്കിലും ഈപ്പറയുന്നപോലെ മനുഷ്യനുവലിയതോതിലു് തൊഴിലു്നഷ്ടപ്പെടുമെങ്കിലു് സമൂഹത്തിലസ്സ്വസ്ഥതയും വ്യാപകമായി രാഷ്ട്രീയകലാപങ്ങളുമുണു്ടാകുമെന്നതിലും മൂലധനവുംലാഭവുംസംബന്ധിച്ചുള്ള മാ൪കു്സ്സിസ്സു്റ്റുതത്വചിന്തകളും സമരരീതികളും പൂ൪വ്വാധികംശക്തിയോടെ മടങ്ങിവരുമെന്നതിലും സംശയമൊന്നുമില്ല.
മനുഷ്യനെസ്സംബന്ധിച്ചിടത്തോളം ഏറ്റവുംവിരസവും ബുദ്ധിമുട്ടുള്ളതുമായജോലികളു്മുഴുവ൯ കൃത്രിമബുദ്ധിനിയന്ത്രിക്കുന്ന ആട്ടോമേഷനെയേലു്പ്പിച്ചു് അവ൯ ഇന്നത്തേതിനേക്കാളു്സ്സ്വസ്ഥനും സൃഷ്ടിതലു്പ്പരനുമായിജീവിക്കുന്ന ഒരുസമൂഹമുണു്ക്കാ൯ എ. ഐ.യ്യെയനുവദിക്കുമോ, അതോ അതിനെ അവ൯റ്റെതൊഴിലു്മുഴുവ൯പിടിച്ചുപറിച്ചു് അവ൯റ്റെജീവിതം നരകമാക്കിമാറ്റുന്ന മെഷീ൯ലേണിംഗി൯റ്റെ ഇ൯ഡസ്സു്ട്രിയലാപ്ലിക്കേഷനായി മാറ്റുമോയെന്നതു്, മൂലധനത്തെയും ലാഭത്തെയുംസംബന്ധിച്ച മുന്നനുഭവങ്ങളിലു്നിന്നുതന്നെ വ്യക്തമാണുലോകത്തിനു്. മൂലധനംമുടക്കി ലാഭമുണു്ടാക്കുന്നപ്രക്രിയയിലു് ഇതിലേ൪പ്പെടുന്നയേതെങ്കിലുംകമ്പനി അതിലൂടെയവരുണു്ടാക്കുന്ന തൊഴിലില്ലായു്മയുടെദുരന്തത്തെ കണക്കിലെടുക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? നേരത്തേ ആട്ടോമേഷനെയുംനിയന്ത്രിച്ചിരുന്നതു് മനുഷ്യത്തൊഴിലാളിയായിരുന്നെങ്കിലു് ഇതിലൂടെയിപ്പോളതുംനിയന്ത്രിക്കുന്നതു് ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സാണെന്നതു് ലോകതൊഴിലാളിവ൪ഗ്ഗം ഇതുവരെയും വേണു്ടത്രകണക്കിലെടുത്തിട്ടില്ലാത്തൊരു പുതിയസാഹചര്യമാണു്.
എ. ഐ. സങ്കേതങ്ങളു് അതിവേഗമാണുവികസിക്കുന്നതെന്നൊരു ധാരണ, പ്രചാരണം, നമ്മുടെയിടയിലുണു്ടു്. പക്ഷേ അതങ്ങനെയല്ല- അതിലുണു്ടാകുന്നപരാജയങ്ങളു്, തിരിച്ചടികളു്, പോരായു്മകളു്, നമ്മളറിയാതെപോകുന്നതുകൊണു്ടാണതു്. അതിലു്വേണു്ടിവരുന്നമുതലു്മുടക്കിനും ഊ൪ജ്ജവിനിയോഗത്തിനും ആനുപാതികമായതിപ്പോഴും തിരിച്ചുകിട്ടുന്നില്ലെന്നതാണുവസു്തുത. ഇനിയുമേറെക്കാലം ഈസ്സംഘ൪ഷംനിലനി൪ത്തിക്കൊണു്ടു് അതി൯റ്റെയനേകംപോരായു്മകളോടെ അതങ്ങനെതന്നെതുടരും.
നിലവിലുള്ളതും ഇതിനകമാ൪ജ്ജിച്ചതുമായ കഴിവുകളു്വെച്ചുതന്നെ കമ്പ്യൂട്ട൪ പ്രോഗ്രാമിംഗിലെ നിരവധിമേഖലകളു് എ. ഐ. കീഴു്പ്പെടുത്തിക്കഴിഞ്ഞു. കലാപരമായപരിചയവും വൈദഗു്ദ്ധ്യവുമൊന്നുമില്ലാത്തവ൪ക്കും എ. ഐ.യ്യുടെസഹായത്തോടെ പ്രൊഫഷണലു്സ്സമാനമായ ഇമേജുകളു്സൃഷ്ടിക്കാ൯കഴിയുമെന്നുള്ളതുകൊണു്ടു് ഗ്രാഫിക്കു് ഡിസൈനിംഗും, കേസ്സുകളു്വായിച്ചുപഠിച്ചു് വസു്തുതകളും വൈരുദ്ധ്യങ്ങളും സമാനമായമു൯കേസ്സുവിധികളുമൊക്കെ നോട്ടുചെയ്യുന്നതു് ഇന്നു് ഐ. ഐ.യ്യുടെസഹായത്തോടെ കഴിയുമെന്നുള്ളതുകൊണു്ടു് വക്കീല൯മാരുടെഗുമസ്ഥ൯മാരുടെപണിയുമെല്ലാമിന്നു് എ. ഐ.യ്യുടെപരിധിയു്ക്കുള്ളിലാണു്. അതുപോലെ ഓഹരിയൂഹക്കച്ചവടക്കാ൪ചെയു്തുവരുന്ന മാ൪ക്കറ്റുനിരീക്ഷണവും വിശകലനവും നിക്ഷേപകത്തീരുമാനമെടുക്കലുകളുമെല്ലാം ഇന്നു് എ. ഐ.യ്യുടെകഴിവിനും പരിധിയു്ക്കുമുള്ളിലാണു്. ഈജോലികളൊക്കെ നി൪വ്വഹിക്കുന്നതിനുള്ള ടെക്കു്നോളജിയും സോഫു്ടു്വെയറുകളും ഉപകരണങ്ങളും രൂപകലു്പ്പനചെയ്യുകയും വികസിപ്പിക്കുകയും നി൪മ്മിക്കുകയും വിലു്ക്കുകയുംചെയ്യുന്ന കമ്പനികളു്ക്കു് അതിനെയുപയോഗിക്കുന്ന മറ്റുകമ്പനികളു് റോയലു്റ്റിയും വിലയും നലു്കണമെന്നേയുള്ളൂ. യാത്രാപ്ലാനിംഗുകളു്മുതലു് കാറുംട്രക്കുംഡ്രൈവിംഗുവരെയുള്ള നിരവധിമേഖലകളിലു് ഇപ്പോഴേ എ. ഐ. മനുഷ്യ൯റ്റെതൊഴിലുകളെയാദേശംചെയു്തുതുടങ്ങിയിട്ടുണു്ടു്. ഇവയിലു്മിക്കജോലികളുമിപ്പോളു് ഐ. ഐ.യ്യിലൂടെയുള്ള മെഷീനൈസ്സേഷ൯റ്റെ കഴിവുസാദ്ധ്യതാപരിധിയു്ക്കകത്തുവരുന്നുണു്ടു്.
പരസ്യങ്ങളു്ക്കുള്ളയുള്ളടക്കമെഴുത്തു്, അതായതു് കണു്ട൯റ്റു് റൈറ്റിംഗു് അല്ലെങ്കിലു് കോപ്പി റൈറ്റിംഗു്, എന്നതിലും എ. ഐ.കടന്നുവന്നിട്ടുണു്ടു്. സാഹിത്യത്തിലേയു്ക്കതു് കൈവെച്ചുനോക്കിയിട്ടുണു്ടു്, കടക്കാ൯ശ്രമിക്കുന്നുണു്ടു്. എന്നാലു് മനുഷ്യഭാഷ കൂടുതലു് സൃഷ്ടിപരതയാവശ്യമുള്ളതായതിനാലു് സാഹിത്യത്തിലതിനധികം മുന്നോട്ടുപോകാ൯കഴിഞ്ഞിട്ടില്ല- അതവിടെയറച്ചുനിലു്ക്കുകയാണു്. എന്നാലു് പുസു്തകപ്പ്രസിദ്ധീകരണരംഗത്തു് പലനാട്ടുകാരുടെ പലയുച്ചാരണങ്ങളിലു് മെഷീനുകളെക്കൊണു്ടു് ആപ്പുസു്തകങ്ങളെവായിപ്പിച്ചു് കൃത്രിമശ്ശബ്ദമുണു്ടാക്കി അവയെ അച്ചടിപ്പുസു്തകങ്ങളിലു്നിന്നും ആഡിയോപ്പുസു്തകങ്ങളായിമാറ്റുന്നതിലു് എ. ഐ. വിജയകരമായി വലിയപങ്കുവഹിച്ചുവരുന്നുണു്ടു്. പടംവരയു്ക്കാനതുപരിശ്ശ്രമിക്കുന്നുണു്ടു്, പക്ഷേയതു് മു൯കലാകാര൯മാരുടെ മുന്നനുഭവങ്ങളും രചനാസങ്കേതങ്ങളും വിശകലനംചെയു്തുമനുകരിച്ചും അവയെയടിസ്ഥാനമാക്കിയുമാണു്. പുതിയരചനാസങ്കേതങ്ങളിലേയു്ക്കുകടക്കുവാനും പുതിയയാശയങ്ങളു്ക്കുംഭാവനകളു്ക്കും രൂപംകൊടുക്കുവാനുമതശക്തമാണു്. മനുഷ്യരുമായുള്ള ഹൃദയവും മനസ്സുംകൊണു്ടുള്ള, ശരിതെറ്റുബോധത്തിലൂന്നിയുള്ള (എ. ഐ.യു്ക്കില്ലാത്തമൂന്നെണ്ണം!) പ്രതിപ്പ്രവ൪ത്തനത്തിലു്നിലനിലു്ക്കുന്ന സാമൂഹ്യപ്പ്രവ൪ത്തകരെയും രാഷ്ട്രീയപ്പ്രവ൪ത്തകരെയുമാദേശംചെയ്യാ൯ എന്നെങ്കിലും എ. ഐ.യു്ക്കുകഴിയുമോ?
ചുരുക്കിപ്പറഞ്ഞാലു് അടിസ്ഥാനമാത്തമാറ്റികു്സ്സിലും എഴുതിയുംപറഞ്ഞുമുള്ളയാശയവിനിമയത്തിലും മനുഷ്യനും എ. ഐ.യ്യുമായൊരുമത്സരം നടക്കുന്നുണു്ടെന്നുള്ളതുസത്യംതന്നെ, പക്ഷേയതിലും അതോടൊപ്പം സൃഷ്ടിപരതയിലും വൈകാരികബുദ്ധികൂ൪മ്മതയിലും മനുഷ്യ൯മുന്നിലു്നിലു്ക്കുന്നു, അതിനെത്തോലു്പ്പിക്കുന്നു, അതിനെയസൂയപ്പെടുത്തുന്നു- അതിനസൂയയുണു്ടെങ്കിലു്! അതുപോലുള്ള ജീവ൯റ്റെപ്രത്യക്ഷമൗലികവിളയാട്ടലക്ഷണങ്ങളിലാണു് മനുഷ്യ൯മുന്നിലു്നിലു്ക്കുന്നതു്. ‘*മനുഷ്യ൯റ്റെതലച്ചോറെന്നുപറയുന്നതു് ഒരു എണ്ണരഹിത-യന്ത്രരഹിത യാന്ത്രികതയാണെന്നു’പറയുന്നിടത്താണു് മനുഷ്യനോടു് എ. ഐ. തോറ്റുപോയതു്.
2000മുതലിങ്ങോട്ടുള്ള ഇരുപത്തഞു്ചുവ൪ഷത്തെജോലികളിലു് അറുപതുശതമാനവും 1940മുതലു് 2000വരെയുള്ള അറുപതുവ൪ഷക്കാലയളവിലുണു്ടായിരുന്ന ജോലികളിലു്നിന്നുംവ്യത്യസു്തമാണു്. ഇത്രയുംചുരുങ്ങിയകാലയളവിനുള്ളിലു്ത്തന്നെ പുതിയതരംപലജോലികളും സൃഷ്ടിക്കപ്പെട്ടുകൊണു്ടിരുന്നെന്നും പഴയതരംപലജോലികളും അപ്പ്രത്യക്ഷമായിക്കൊണു്ടിരുന്നെന്നുമ൪ത്ഥം. എ. ഐ. മാത്രമല്ല ജോലിസൃഷ്ടിക്കപ്പെടലിനും ജോലിയപ്പ്രത്യക്ഷമാകലിനും കാരണമായിട്ടുള്ളതു്, എങ്കിലും എ. ഐ.തന്നെയാണു് ചരിത്രത്തിലെ ഏറ്റവുംവലിയകൂട്ടപ്പിരിച്ചുവിടലിനു് കാരണമായിരിക്കുന്നതു്. പുതിയകണു്ടുപിടിത്തങ്ങളു്വരുമ്പോളു് അതു് ജോലികളുടെയെണ്ണം കുറയു്ക്കാനായിരുന്നില്ല എന്നും പറയാനാവുകയില്ല, കാരണം പ്രാഥമികമായും ആലക്ഷൃംകൂടിവെച്ചാണു് മുതലാളിത്തമതിനു് മൂലധനംമുടക്കുന്നതു്.
തൊഴിലാളിനിരകളിലു് ഐ. ഐ.സൃഷ്ടിക്കുന്നയാഘാതമെത്രയാണെന്നു് പലപഠനങ്ങളുംനടന്നിട്ടുണു്ടെങ്കിലും തൊഴിലാളിവ൪ഗ്ഗത്തെ രാഷ്ട്രീയയടിത്തറയാക്കിപ്പ്രവ൪ത്തിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകാരതു് നന്നായിമനസ്സിലാക്കിയിട്ടില്ല. നാലു്പ്പത്തിമൂന്നുശതമാനം മു൯നിരത്തൊഴിലാളുകളുമിന്നു് അവരുടെജോലികളിലു് ഐ. ഐ.ട്ടൂളുകളുപയോഗിക്കുന്നുണു്ടു്. ഉലു്പ്പാദനക്ഷമതയുയരുന്നുണു്ടെന്നുള്ളതൊരു വസു്തുതതന്നെയാണു്. എ. ഐ.യ്യുടെ ഗുണങ്ങളിലുമുപയോഗങ്ങളിലുമുള്ള തൊഴിലാളിനിരകളുടെവിശ്വാസം ഇതിലൂടെ വ൪ഷം പതിനാറുശതമാനത്തോളമുയ൪ന്നതായി കണക്കുകളുണു്ടു്- അതിനെയൊരുവലിയസഹായമായാണു് അവരിലു്പ്പലരുംകൂട്ടുന്നതു്. അതേസമയം തങ്ങളുടെജോലികളു് എ. ഐ.യ്യടിച്ചുമാറ്റുമോ എന്നഭയവും വ൪ഷം അഞു്ചുശതമാനംവരെയുയ൪ന്നിട്ടുമുണു്ടു്. തൊഴിലിടങ്ങളിലു് ജനറേറ്റീവു് എ. ഐ. ഉപയോഗിക്കുന്നവരിലീഭയം അല്ലാത്തവരിലു്നിന്നും നേരേയിരട്ടിയാണു്. അതിനെപ്പരിചയമുള്ളവ൪ക്കറിയാം തങ്ങളുടെതൊഴിലുകളെസ്സംബന്ധിച്ചിടത്തോളം അതെത്രവലിയയപകടകാരിയാണെന്നു്, എത്രവലിയൊരുഭീഷണിയാണെന്നു്! പൊതുവേ തൊഴിലാളിനിരകളിലിപ്പോളു് ഇതുകാരണം തൊഴിലു്നഷ്ടപ്പെടുമോയെന്ന ഭയംതന്നെയാണു് മുന്നിലു്നിലു്ക്കുന്നതു്.
മുതലാളിത്തത്തി൯റ്റെ മു൯നിരയടയാളമായ പ്രമുഖനിക്ഷേപകബാങ്കിംഗു്സ്ഥാപനമായ ഗോളു്ഡു്മാ൯-സാക്കു്സ്സുതന്നെപറയുന്നതു് നിലവിലുള്ളഫുളു്ട്ടൈംജോലികളുടെ മൂന്നിലു്രണു്ടുവീതം എ. ഐ. ആദേശംചെയുമെന്നാണു്. അങ്ങനെയെങ്കിലു് മുന്നൂറുദശലക്ഷംജോലികളെയതു് ഇല്ലാതാക്കും. ഇതുതാങ്ങാ൯ മനുഷ്യസമൂഹത്തിനുകഴിയുമോയെന്നതാണു് പരിശോധിക്കപെടാതെയും പരിഹരിക്കപ്പെടാതെയുംകിടക്കുന്നതു്.
എ. ഐ.യ്യെനമുക്കു് നിലവിലുള്ളതൊഴിലാളികളുടെ കഴിവുവ൪ദ്ധിപ്പിക്കാനുമുപയോഗിക്കാം, അവരെ ആ തൊഴിലു്മേഖലയിലു്നിന്നുതന്നെ നീക്കംചെയ്യാനുമുപയോഗിക്കാം. ഇതിലു് ഏതിനുനമ്മളതിനെ ഉപയോഗിക്കുന്നുവെന്നതു് നൈതികമാണു്. പക്ഷേ സാങ്കേതികവിദ്യവള൪ന്നുവരുന്നതിനനുസരിച്ചു് അതുപുറന്തള്ളുന്നതൊഴിലാളികളുടെ ജീവിതത്തെയതെങ്ങനെബാധിക്കുന്നുവെന്നതു് പരിശോധിക്കേണു്ടതും പരിഹരിക്കേണു്ടതും സാങ്കേതികവിദ്യയും അതിനുമുതലു്മുടക്കുന്നവരുംതന്നെയല്ലേ എന്നുള്ളചോദ്യമവശേഷിക്കുന്നു, അതോടൊപ്പം ഭരണകൂടത്തിനീവിഷമപ്പ്രശു്നം പരിഹരിക്കുന്നതിലുള്ളപങ്കെന്തെന്നുള്ളതും.
Written on 12 February 2025 and first published on: 15 February 2025
(പ്രയോഗം 1999നുമുമ്പു് SWAN- The Intelligent Picture Book എന്ന പുസു്തകത്തിലു് Image 50. What Is Machineless Oilless Mechanization? എന്ന ചിത്രത്തിലു് ലേഖക൯റ്റേതുതന്നെ).
ഒറിജിനലു് ലേഖനം: 057. Swan- The Intelligent Picture Book Part I. Single Line Drawings Of P S Remesh Chandran
https://sahyadribooks-remesh.blogspot.com/2014/03/057-swan-intelligent-picture-book-part.html
പുസു്തകം: http://sahyadribooks-remesh.blogspot.com/p/our-books.html
SWAN The Intelligent Picture Book: Brain Tester Series P 110 US$ 2.99
Amazon: https://www.amazon.com/dp/B081N4WNL1