Sunday, 6 October 2013

029. പള്ളിയും പാ൪ട്ടിയും. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

029

പള്ളിയും പാ൪ട്ടിയും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Hasan Almasi. Graphics: Adobe SP.

പ്രഭാതമുണരും മുമ്പേ സമാഹാരത്തിലു്നിന്നും

പള്ളിയും പാ൪ട്ടിയും

അരമനതന്നിലെ റബ്ബ൪ത്തോട്ടം
വെട്ടിയപാലതുമായു്,
പള്ളിയിലെന്നും പോകുന്നാ൯റ്റണി
കണക്കുവെയു്ക്കാനായു്.

പാ൪ട്ടിയിലാ൯റ്റണി തൊഴിലാളികളുടെ
വിപ്ലവപരിപാടി
നടപ്പിലാക്കാ൯ ആവുംരീതിയിലു്
വിയ൪പ്പൊഴുക്കുന്നു.

കമ്മ്യൂണിസവും കുരിശ്ശു,മില്ല
തുട൪ന്നൂസംഘ൪ഷം;
വ൪ഗ്ഗോലു്പ്പത്തിമഹാകഥയാ൯റ്റണി
പഠിച്ചുപ്രതിദിനവും.

പാ൪ട്ടിയിലാ൯റ്റണി പള്ളിക്കാര്യം
പറഞ്ഞിരുന്നില്ല,
പള്ളിയിലാ൯റ്റണി പാ൪ട്ടിക്കാര്യം
പരസ്യമാക്കീല്ല.

ഒന്നിനെയൊന്നുവിഴുങ്ങാ൯പോണെ,
ന്നുച്ചയുറക്കത്തിലു്,
പ്രത്യയശാ
സു്ത്രപ്പിച്ചുകളാ൯റ്റണി
പ്രസു്താവിച്ചില്ല.

അങ്ങനെയൊരുനാളു് പ്രത്യയശാ
സു്ത്ര-
പ്പാരംഗതനൊരുവ൯,
പള്ളികളെല്ലാമിടിച്ചുവീഴു്ത്താ൯
മുഴക്കിയാഹ്വാനം.

ഇടിഞ്ഞുവീണൂ പള്ളികളു്, പാ൪ട്ടികളു്
പിള൪ന്നുപലതായി;
പലായനംചെയു്താ൯റ്റണി പള്ളി-
പ്പ്രവാചകനുമായി.


Video Link: https://www.youtube.com/watch?v=45oVEwD4Y04
 

From the book:
 
 
Prabhaathamunarum Mumpe

If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX
 

Kindle eBook
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00
 


Images for this poem:











No comments:

Post a Comment