Sunday, 6 October 2013

028. കാലത്തിലൂടെ പുറകോട്ടു്. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

028

കാലത്തിലൂടെ പുറകോട്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By .. Graphics: Adobe SP.

കാലം ജാലക വാതിലിലു് എന്ന കവിതാ സമാഹാരത്തിനു്, കവിതയിലെഴുതിയ മുഖവുര

പ്രഭാതമുണരും മുമ്പേ സമാഹാരത്തിലു്നിന്നും
 
കാലത്തിലൂടെ പുറകോട്ടു്


പഴയ തലക്കെട്ടു്:
മുപ്പതു്- മുന്നൂറു്- മൂന്നു് കോടി
 
മുപ്പതുവ൪ഷം പ്രായമെനി,യു്ക്കെ൯
റിപ്പബ്ലിക്കിന്നോ
മുപ്പത്തേഴു,മനന്തം കാല-
ക്കടലിലതെന്താകാ൯!

അലറുംകടലി൯ തിരകളിലു്നമ്മുടെ-
യാവിക്കപ്പലുകളു്,
അതിവേഗംപാഞ്ഞതു മുന്നൂറു
കൊല്ലംമുമ്പല്ലൊ.

പ്ലേറ്റോയുടെ റിപ്പബ്ലിക്കു് വിരചിത-
മായിട്ടാവുന്നൂ
മൂവായിരമാണു്ടുക,ളീജിയ-
നലകളിലവനിലു്പ്പൂ.

മുപ്പതിനായിരമബ്ദംമുമ്പാ-
ണാദിമനുഷ്യകുലം
ഓടുംമാനി൯ചിത്രം ഗുഹകളി-
ലാലേഖംചെയു്തു.

ജ൪മ്മേനിയയിലെ മഞ്ഞുപുതഞ്ഞ
നിയാണു്ട൪ത്താഴു്വരയിലു്,
ഫ്രാ൯സിലെ കൊടുശൈതൃത്തിലമ൪ന്നൊര
ക്രോമാഗ്നണു്ഗുഹയിലു്,

ഉന്നതമാമൊരു സംസു്ക്കൃതിതന്നുടെ
കൈവിരലടയാളം,
പൊങ്ങിവരുന്നതുകണു്ടുഭ്രമിച്ചീ
ലോകംനിന്നില്ലേ?

വഴിയിതു മാനവകുലമിതുവഴിയേ
വന്നീടുംമുമ്പേ,
ഇതിനേക്കാളു് വിസു്തൃതിയിലു്,വീതിയി-
ലല്ലൊകിടന്നെന്നും.

തോടുകളു്- മുമ്പവനീളെത്തെളിഞ്ഞു
നീരൊഴുകിയിരുന്നു,
നീള൯വാലുംതലയുമെഴും മുഴു-
മീനൊഴുകിയിരുന്നു.

നടവഴിയുടെയിരുവശവും നിരന്നു
പൂക്കൈതകളു്നിന്നു,
നീലശ്ശംഖുപുഷു്പങ്ങളു് തുടു-
കവിളുകളെത്തഴുകി.

ഗജരാജ൯മാരവരുടെ കൂറ്റ൯
തുമ്പിക്കൈയ്യുകളാലു്,
ഈറ്റയൊടിച്ചുകടിച്ചുകളിച്ചവ൪
പോയതുമിതുവഴിയേ.

കൂട്ടംചേ൪ന്നുകിടന്നൊരുമാനുക-
ളീവഴിയോടിപ്പോയു്,
കൂഹൂ കൂഹൂ കൂകും കുയിലുകളു്
പലവഴിചിതറിപ്പോയു്.

കരിമലമുകളിലു്ക്കടുവക,ളൊഴുകും
കാറ്റേറ്റാലോലം
ആടിയരോമപുടങ്ങളിലു്വാങ്ങീ
ഒരുപുതുപുല൪കാലം.

കന്നിയിലു്വെയിലും തുലാത്തിലു്മഴയും
വിശുദ്ധവൃശ്ചികവും,
തണുത്തധനുവും കുളിരുംമകരവു-
മിടറിടുമിടവവുമായു്,

ഋതുക്കളൊന്നൊന്നൊന്നിനുപിമ്പൊ-
ന്നൊഴുകവെപിമ്പോട്ടു്,
ഇപ്പാമ്പുകളു് പറവകളായു്മാറിടുമാ-
ക്കാലംകണു്ടീടാം.

മലനിരകളുടെ ഘോരനിശബ്ദത
ഭഞു്ജിച്ചുംകൊണു്ടു്,
ഒരുഭീമ൯പറവയുടാക്രന്ദനമതു
കാലംകേളു്ക്കുന്നു.

ടെറാഡോകു്ടൈലുകളുടെ ചിറകടി-
യൊച്ചയിലീഭൂമി,
വിറകൊണു്ടതുവ൪ഷങ്ങളു് മൂന്നു
ലക്ഷംമുമ്പല്ലൊ.

മുപ്പതുലക്ഷംവ൪ഷം പിമ്പോ-
ട്ടൊഴുകിപ്പോകുമ്പോളു്,
ഇപ്പുഴയിവിടില്ല വനങ്ങളുമില്ല
വസന്തംവന്നില്ല.

ശുഭ്രം സ്വച്ഛം സ്വപു്നസദൃശം
സൂര്യോദയനേരം,
ശക്തം രുദ്രം സംഗമരംഗം
സൗരാസു്തമനമതും.

മൂന്നുകോടിക്കൊല്ലംമുമ്പു
സമുദ്രത്തി൯റ്റെനിറം
നീലയുമല്ല,യധാതുസമുദ്രം
ചോരക്കടലല്ലോ.

മുപ്പതുകോടിക്കൊല്ലംമുമ്പെ
മനോഹരമീഭൂമി,
ചോപ്പും പച്ചയും മഞ്ഞയും നീലയു-
മാലു്ഗകളു്മൂടുകയാലു്.

മുന്നൂറുകോടിക്കൊല്ലംമുമ്പീ
മോഹനഭൂഗോളം,
മുഖമുറിവുകളേറ്റുതപിച്ചിരുളു്പകലുക-
ളുലു്ക്കാപാതത്താലു്.

മൂവായിരംകോടിക്കൊല്ലംമുമ്പൊരു
വാതകപടലത്തിലു്,
തിളനിലയിലുമുയരിതു ഭ്രമണംചെയു്തു ഭൂ-
രൂപംചൂടാതെ.

ഈ സ്ഥലമതുനിശ്ചലമാക്കി,സ്സമയ-
ത്തിരകളിലേറീടിലു്,
ഇതുസകലതുമാദിയിലണുവിലു്നിന്ന-
ന്നുയരുന്നതുകാണാം.


Article Title Image By NASA's Hubble Telescope. Graphics: Adobe SP. 


[11 നവംബ൪ 1998. 'കാലം ജാലക വാതിലിലു്' എന്ന കവിതാ സമാഹാരത്തിനു്, കവിതയിലെഴുതിയ മുഖവുര]


Video Link: https://www.youtube.com/watch?v=27sSUWcdHTI


From the book:
 
 
Prabhaathamunarum Mumpe

If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX
 

Kindle eBook
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


Images for this poem:







[11 നവംബ൪ 1998. 'കാലം ജാലക വാതിലിലു്' എന്ന കവിതാ സമാഹാരത്തിനു്, കവിതയിലെഴുതിയ മുഖവുര]
 
 


 

No comments:

Post a Comment