Sunday, 4 January 2026

1991. അമേരിക്കയൊരുസൈനികയോപ്പറേഷനിലൂടെ വെനിസ്സ്വെല൯പ്രസിഡ൯റ്റുമഡൂറോയേയും ഭാര്യയേയും പിടിച്ചുകൊണു്ടുപോയതുശരിയോയെന്ന ചോദ്യമുയ൪ന്നിരിക്കുകയാണു്. ഇതിലെന്തുശരികേടെന്നചോദ്യമാണു് നിലനിലു്ക്കുന്നതു്!

1991

അമേരിക്കയൊരുസൈനികയോപ്പറേഷനിലൂടെ വെനിസ്സ്വെല൯പ്രസിഡ൯റ്റുമഡൂറോയേയും ഭാര്യയേയും പിടിച്ചുകൊണു്ടുപോയതുശരിയോയെന്ന ചോദ്യമുയ൪ന്നിരിക്കുകയാണു്. ഇതിലെന്തുശരികേടെന്നചോദ്യമാണു് നിലനിലു്ക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

തങ്ങളുടെരാജ്യത്തേയു്ക്കു് ലക്ഷക്കണക്കിനുജനങ്ങളെക്ക്രമേണകൊന്നുകൊണു്ടും അത്രയുമാളു്ക്കാരെ രാജ്യത്തി൯റ്റെയുലു്പ്പാദനപ്പ്രക്രിയയു്ക്കും വികസനപ്പ്രവ൪ത്തനങ്ങളു്ക്കും ലഭ്യമല്ലാതാക്കിക്കൊണു്ടും അത്രയുമാളു്ക്കാരെ രാജ്യത്തിനൊരുബാധ്യതയാക്കിക്കൊണു്ടുംനടക്കുന്ന മയക്കുമരുന്നി൯റ്റെയൊഴുക്കുതടയാ൯ ഓരോരാജ്യത്തിനുമൊരുബാധ്യതയുണു്ടന്നതു് ആധുനികലോകത്തിന്നംഗീകരിക്കപ്പെട്ടിട്ടുള്ളൊരു ഉത്തരവാദിത്വമാണു്. ജനാധിപത്യഭരണകൂടങ്ങളും അ൪ദ്ധജനാധിപത്യഭരണകൂടങ്ങളും ഏകാധിപത്യഭരണകൂടങ്ങളും മതാധിപത്യഭരണകൂടങ്ങളും സൈനികാധിപത്യഭരണകൂടങ്ങളും ഫാസിസ്സു്റ്റുഭരണകൂടങ്ങളുമെല്ലാം തങ്ങളു്ക്കുജനങ്ങളെയെത്രത്തോളം കീഴടക്കിവെയു്ക്കേണു്ടതുണു്ടെന്നുള്ളയാവശ്യത്തി൯റ്റെ ഡിഗ്രിയനുസരിച്ചു് അതത്രത്തോളം നടപ്പാക്കുകയോ നടപ്പിലാക്കാതിരിക്കുകയോചെയു്തുവെയു്ക്കുന്നു. അമേരിക്കയിലെ ഡ്രഗ്ഗു് എ൯ഫോഴു്സ്സു്മെ൯റ്റു് അഡു്മിനിസ്സു്ട്രേഷനെന്ന ഗവണു്മെ൯റ്റേജ൯സ്സി വ൪ദ്ധിച്ചയുത്തരവാദിത്വത്തോടെ അതേറ്റെടുത്തുനടപ്പാക്കുന്നൊരു ഗവണു്മെ൯റ്റേജ൯സ്സിയാണെന്നതു് ഇന്നേവരുമംഗീകരിക്കുന്നൊരുവസു്തുതയാണു്. അവരുടെകണക്കനുസരിച്ചു് അവരുടെരാജ്യത്തേയു്ക്കു് ഏറ്റവുംകൂടുതലെത്തുന്നമയക്കുമരുന്നു് കൊളംബിയ൯കൊക്കെയിനാണു്. അമേരിക്കയുടെരാഷ്ട്രീയസമ്മ൪ദ്ദത്തി൯റ്റെഫലമായി കൊളംബിയയതുലു്പ്പാദിപ്പിക്കുന്നതിലല്ലെങ്കിലും ശേഖരിച്ചുവെയു്ക്കുന്നതിലൊരു നിയന്ത്രണമേ൪പ്പെടുത്തുകയുണു്ടായി. അതായതു് ഉണു്ടാക്കിയാലുടനൊഴുക്കിക്കളഞ്ഞുകൊള്ളണം! അതിനുവേണു്ടിയവ൪ചെയു്തതു് ഉലു്പ്പാദിപ്പിക്കുന്നതുമുഴുവ൯ തൊട്ടടുത്തുവായുംതുറന്നുകാത്തിരിക്കുന്ന വെനിസ്സ്വെലയിലേയു്ക്കു് കള്ളക്കടത്തായിക്കയറ്റുമതിചെയ്യുകയാണു്. അവിടെ വെനിസ്സ്വെലയിലു്നിന്നതുകള്ളക്കടത്തായി അമേരിക്കയിലെത്തുന്നു. അങ്ങനെകൊളംബിയതലു്ക്കാലം അമേരിക്കയോടുള്ളബാധ്യതയിലു്നിന്നൊഴിഞ്ഞു- അമേരിക്കയുടെ സൈനികനടപടിയിലു്നിന്നും.

തെക്കേയമേരിക്കയിലെ വെനിസ്സ്വെലയിലാണാദ്യമായൊരു കമ്മ്യൂണിസ്സു്റ്റുവിപ്ലവമുണു്ടാകുന്നതു്- സൈമണു് ബൊളിവറി൯റ്റെനേതൃത്വത്തിലു്. അതൊടുവിലു് വെനിസ്സ്വെലയെമാത്രമല്ല തൊട്ടടുത്ത കൊളംബിയയെയും പെറുവിനെയുമെല്ലാം കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളായിമാറ്റി- കമ്മ്യൂണിസമല്ലെങ്കിലു് ഇടതുപക്ഷരാജ്യങ്ങളായിമാറ്റി. ക്യൂബനേരത്തെത്തന്നെ കമ്മ്യൂണിസ്സു്റ്റുരാജ്യമായിരുന്നു. ഇവിടെയെല്ലാം കമ്മ്യൂണിസവുമിടതുപക്ഷവും വ്യക്തിജീവിതസ്സുഖങ്ങളിലുമാ൪ഭാടങ്ങളിലും അധഃപതിച്ചുഫാസ്സിസത്തിലേക്കുവീണശേഷം പണത്തിനുവേണു്ടിയീഗവണു്മെ൯റ്റുകളുടെതലവ൯മാ൪തന്നെ മയക്കുമരുന്നുകച്ചവടത്തിലേയു്ക്കുതിരിഞ്ഞു. തൊട്ടടുത്തയമേരിക്കയൊരു ക്യാപ്പിറ്റലിസ്സു്റ്റുരാജ്യമായതിനാലു്, അതോടൊപ്പമൊരു സൈനികശക്തിയുമായതിനാലു്, അങ്ങോട്ടുമയക്കുമരുന്നുകയറ്റിയയു്ക്കുന്നതിലും അവിടെനിന്നുപണമുണു്ടാക്കുന്നതിലും അവരൊരുരാഷ്ട്രീയധാ൪മികതയുംകണു്ടെത്തി. റഷ്യയെപ്പോഴുമിവരുടെയെല്ലാം പിന്നിലുണു്ടായിരുന്നു.

ലക്ഷക്കണക്കിനമേരിക്ക൯പൗര൯മാരെ ക്രമേണകൊന്നൊടുക്കാ൯ശ്രമിച്ചുകൊണു്ടു് അമേരിക്കയിലേയു്ക്കുതുട൪ച്ചയായി താ൯തന്നെയിറങ്ങിമയക്കുമരുന്നുകയറ്റുമതിചെയു്തതിനു് അമേരിക്ക൯കോടതിയിലൊരുകേസ്സുമെടുത്തു് വാറണു്ടുമിറക്കി പിടികിട്ടാപ്പുള്ളിയായിപ്പ്രഖ്യാപിച്ചശേഷം 2026 ജനുവരിയാദ്യം അമേരിക്കയൊരുസൈനികയോപ്പറേഷനിലൂടെ വെനിസ്സ്വെലയിലിറങ്ങി സൈനികസുരക്ഷാത്താവളത്തിലു്നിന്നും വെനിസ്സ്വെല൯പ്രസിഡ൯റ്റുമഡൂറോയേയും തുല്യകുറ്റവാളിയായയയാളുടെഭാര്യയേയും പിടിച്ചുകൊണു്ടുപോയിരിക്കുകയാണു്. ഇതുശരിയോയെന്നചോദ്യമുയ൪ന്നിരിക്കുകയാണു്. ഇതിലെന്തുശരികേടെന്നചോദ്യമാണു് നിലനിലു്ക്കുന്നതു്. റഷ്യയുമിറാനുമൊക്കെയാണു് ഇതുശരിയോയെന്നുചോദിച്ചതെന്നതിലാണു് ലോകംചിരിച്ചതു്. ചൈനയും കൊറിയയുമൊക്കെപ്പിന്നീടാച്ചോദ്യത്തിലു്ച്ചേ൪ന്നു. ലോകത്തെ ഏറ്റവുംജനാധിപത്യശൂന്യമായരാജ്യങ്ങളാണിവയെല്ലാം. ജനാധിപത്യത്തി൯റ്റെകാര്യത്തിലഭിപ്രായംപറയാ൯ ഇവരാരാണു്?

2020ലു്ത്തന്നെ മഡൂറോയെയോരമേരിക്ക൯ ഫെഡറലു്ക്കോടതി മയക്കുമരുന്നുകയറ്റിവിട്ടതിനു് ഇ൯ഡികു്റ്റുചെയു്തിരുന്നതാണു്. 2026 ജനുവരി 3നു് രാത്രി അമേരിക്ക൯സേനയുടെ ഏറ്റവുംമുന്തിയഭീകരവിരുദ്ധയൂണിറ്റായ ഡെലു്റ്റാ ഫോഴു്സ്സു് വെനിസ്സ്വെലയിലിറങ്ങി മഡൂറോയെത്തടവിലാക്കിക്കൊണു്ടുപോവുകയുംചെയു്തു.

അമേരിക്ക ഒരന്യരാജ്യത്തി൯റ്റെയാഭ്യന്തരകാര്യങ്ങളിടപെട്ടതു് അന്താരാഷ്ട്രനിയമങ്ങളു്ക്കുവിരുദ്ധമാണെന്നു് ഇ൯ഡ്യപറയുന്നു. ഇ൯ഡൃ പാക്കിസ്ഥാ൯റ്റെയാഭ്യന്തരകാര്യങ്ങളിടപെട്ടു് അതിനെസ്സൈനികമായാക്രമിച്ചു് ബംഗ്ലാദേശ്ശിനെയുണു്ടാക്കിരണു്ടാക്കിയതോ? ചൈനടിബറ്റുപിടിച്ചെടുത്തതോ? അന്നെല്ലാം അന്താരാഷ്ട്രസമൂഹവുംനിയമങ്ങളുമൊക്കെയെവിടെയായിരുന്നു? ഇ൯ഡൃപറഞ്ഞതു് പാക്കിസ്ഥാനിലെസ്ഥിതിഗതികളു് ഇ൯ഡൃയുടെസുരക്ഷിതത്വത്തിനുഭീഷണിയായിരുന്നുവെന്നാണു്. അമേരിക്കയുമതുതന്നെയല്ലേപറഞ്ഞതു്? ഒരന്യരാജ്യത്തേയു്ക്കുമയക്കുമരുന്നുകയറ്റിയയയു്ക്കുന്നതു് ആരാജ്യത്തി൯റ്റെയാഭ്യന്തരകാര്യമോ?

1989ലു് പനാമ൯പ്രസിഡ൯റ്റു് മനുവേലു് നോറിയേഗെയെയും അമേരിക്കയിതിനുമുമ്പു് അമേരിക്കയിലേയു്ക്കുമയക്കുമരുന്നുകയറ്റിയയച്ചെന്ന ഇതേകുറ്റത്തിനു് ഒരുചെറിയയുദ്ധംപ്രഖ്യാപിച്ചതിനുശേഷം അയാളഭയംതേടിയ വത്തിക്കാനെംബസ്സിയിലു്നിന്നും പിടിച്ചുകൊണു്ടുപോയിട്ടുണു്ടു്. ഇതുരണു്ടാമത്തേതാണു്, രണു്ടും അമേരിക്കയിലേയു്ക്കുമയക്കുമരുന്നുകയറ്റിയയച്ചെന്ന അമേരിക്കയിലെടുത്തകേസ്സിലുമാണു്. ഒരന്യരാജ്യത്തുകയറി ഭരണാധിപനെപ്പിടിച്ചുകൊണു്ടുപോവുകയെന്ന ഈയാകെരണു്ടുസംഭവമേ ആധുനികകാലത്തുണു്ടായിട്ടുള്ളൂ, രണു്ടും മയക്കുമരുന്നി൯റ്റെപേരിലു് അമേരിക്കനടത്തിയതുമാണു്. ഏതായാലുമിതോടെ നേരത്തേപറഞ്ഞവയു്ക്കുപുറമേ മെകു്സ്സിക്കോയടക്കമുള്ള ലാറ്റിനമേരിക്ക൯രാജ്യങ്ങളു്കൂടിയിപ്പോളു് ഭയത്തിലാണു്. മയക്കുമരുന്നല്ലാതെയുള്ളയേതെങ്കിലുംകേസ്സുകളിലു് അമേരിക്കയേതെങ്കിലുംരാജ്യത്തുകയറിയിതാവ൪ത്തിക്കുകയാണെങ്കിലു് യൂറോപ്പ്യ൯രാജ്യങ്ങളും അമേരിക്കയുടെസഖ്യകക്ഷിരാജ്യങ്ങളുമടക്കമുള്ള ലോകത്തി൯റ്റെപ്രതികരണം വ്യത്യസു്തമായിരിക്കും, കാരണം മയക്കുമരുന്നു് അവകയറ്റുമതിചെയ്യുന്നവരൊഴികെയുള്ള എല്ലാരാജ്യങ്ങളു്ക്കുമൊരുതലവേദനയാണു്.

ലോകത്തേറ്റവുംകൂടുതലു് പെട്രോളിയംനിക്ഷേപമുള്ള (പതിനേഴുശതമാനം) വെനിസ്സ്വെലയിലെഖനനമിപ്പോളു് വെറുംപത്തുശതമാനത്തിലുംതാഴെയാണു്. അതുകൊണു്ടുതന്നെ ഒന്നുമില്ലായു്മയിലു്നിന്നുയ൪ന്നുവന്ന സൗദിയറേബ്യയെപ്പോലെ ഏറ്റവുംസമ്പന്നമായിമാറാനുള്ളയീ രാജ്യത്തി൯റ്റെയവസരം ദീ൪ഘവീക്ഷണമില്ലായു്മയിലൂടെയും പിടിപ്പുകേടിലൂടെയും കമ്മ്യൂണിസ്സു്റ്റുഭരണംനശിപ്പിച്ചതാണു്. അമേരിക്കനിടപെടലിലൂടെ അതിനുള്ളമൂലധനവും സാങ്കേതികവിദ്യയുമിറക്കി എണ്ണയുലു്പ്പാദനമുയ൪ത്തുകയാണെങ്കിലു് ഈരാജ്യംരക്ഷപ്പെടുമെന്നുമാത്രമല്ല റഷ്യനെണ്ണയെയാശ്രയിക്കാതെ യൂറോപ്പ്യ൯രാജ്യങ്ങളു്ക്കും ഇ൯ഡൃയു്ക്കുംപോലും കുറഞ്ഞചെലവിലെണ്ണയുംകിട്ടും. അതീപ്പിടിച്ചുകൊണു്ടുപോകലി൯റ്റെ അനന്തരഫലങ്ങളിലൊന്നായിരിക്കും- അതിലേയു്ക്കിതെത്തുമെങ്കിലു്. അമേരിക്കയു്ക്കവരുടെ എണ്ണതാലു്പ്പര്യമിതിലുണു്ടെങ്കിലു് വെനിസ്സ്വെലയു്ക്കുമതുണു്ടായിരിക്കണു്ടേ? ഒരേകാധിപതിപോയെങ്കിലു് അതുപകാരപ്പെടുകയല്ലേവേണു്ടതു്?

അമേരിക്കമുമ്പിതുപോലെയാക്രമിച്ചു് പ്രസിഡ൯റ്റിനെപ്പിടിച്ച ഇറാക്കി൯റ്റെരണു്ടിരട്ടിയുണു്ടു് ആമസ്സോണു്മഴക്കാടുകളടക്കം മുപ്പതുദശലക്ഷമാളുകളുള്ളവെനിസ്സ്വെല. ഒരമേരിക്ക൯ഭടനെപ്പോലും കൊല്ലിക്കുന്നതിനായി ഒരുവിദേശരാജ്യത്തുമിറക്കില്ലെന്ന ജനങ്ങളോടുള്ള ത൯റ്റെപ്രഖ്യാപിതവാഗു്ദാനമിരിക്കുമ്പോളു് മയക്കുമരുന്നുതടയാനെന്നോ എണ്ണയു്ക്കുവേണു്ടിയെന്നോപറഞ്ഞു് പിടിച്ചെടുത്താലു്ത്തന്നെ ഇയാളിതെങ്ങനെഭരിക്കും?

ഇതോടെ നോബലു്സ്സമാധാനസമ്മാനം വിവാദത്തിലായിരിക്കുകയാണു്. ട്രംപുതന്നെയതാവശ്യപ്പെട്ടിരിക്കുകയാണു്. അതുനേടിയമുഹമ്മദുയൂനുസ്സിനെ അമേരിക്കതന്നെയിടപെട്ടുനടത്തിയയൊരു മതതീവ്രകലാപത്തിലൂടെ ഷെയു്ക്കു് ഹസ്സീനയെപ്പുറത്താക്കി ബംഗ്ലാദേശ്ശിലു്പ്പ്രധാനമന്ത്രിയാക്കുകയുണു്ടായി. ഇപ്പോളതുതന്നെയൊരു വെനിസ്സ്വെല൯ പ്രതിപക്ഷനേതൃവനിതയു്ക്കുകൊടുത്തശേഷം അതേയമേരിക്കതന്നെയിറങ്ങി പ്രസിഡ൯റ്റിനെപ്പിടിച്ചുകൊണു്ടുപോയി അവരെപ്പ്രസിഡ൯റ്റാക്കാനുള്ള ദീ൪ഘകാലപദ്ധതിയാരംഭിച്ചിരിക്കുകയാണു്. നോബലു്സ്സമാധാനസമ്മാനമിത്രയേയുള്ളോ?

…..

…..

Written on 03 January 2026 and first published on 04 January 2026

 

 

 

 

Friday, 2 January 2026

1990. ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്!

1990

ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.


ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്. ശബരിമലയിലു് മൊത്തംനഷ്ടപ്പെട്ടതിനെക്കാളൊക്കെയെത്രയോവിലയുള്ള ഒരുരുപ്പടിയാണു് ഇതിലുളു്പ്പെട്ടവ൪ക്കു് ഒരുഗവണു്മെ൯റ്റെന്നുപറയുന്നതു്! അതിനേക്കാളു്വിലയുള്ളതു് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്സ്വാമിക്ഷേത്രത്തിലേതാണു്. അതെടുത്തുപുറത്തുകൊണു്ടുവന്നു് ഒരു എകു്സ്സിബിഷനുണു്ടാക്കിവെച്ചശേഷം പാരീസ്സിലെ ലോവേ൪ മ്യൂസിയത്തിലു്നിന്നുചെയു്തപോലെ അടിച്ചുകൊണു്ടുപോകാനുള്ള പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെശ്രമം ഇതുവരെവിജയിച്ചിട്ടുമില്ല. അതിനുവേണു്ടിയൊരുവിദേശമുതലാളിത്തോഴ൯റ്റെ ഹെലിക്കോപ്പു്റ്ററുപയോഗിച്ചു് ആകാശസ്സ൪വ്വേവരെനടത്തിയതാണു്.

അടിമയുടബന്ധത്തിലുള്ള സംസ്ഥാനത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റുംചേ൪ന്നു് സംസ്ഥാനപ്പോലീസ്സിലെയൊരു അന്വേഷണസംഘത്തിനുപുറമേ കേന്ദ്രപ്പോലീസ്സിലെ ഈഡീ, സീബീയ്യൈ, ഐബി എന്നീയേജ൯സ്സികളെയാണൊരുക്കിനി൪ത്തിയിരിക്കുന്നതു്. ഇവ൪ക്കു് അന്താരാഷ്ട്രക്ഷേത്രക്കവ൪ച്ചകളന്വേഷിച്ചു് എന്തുപരിചയമാണുള്ളതു്? ഒരുത്തനെപ്പിടിച്ചെന്നുപറയുന്നതുതന്നെ വിദേശത്തുവിദേശികളാണുപിടിച്ചതു്. ഇതിനകംതന്നെയവരിലു്പ്പലരും റിപ്പോ൪ട്ടുകളു്തയാറാക്കിക്കഴിഞ്ഞു, പലടത്തുംസമ൪പ്പിച്ചുംകഴിഞ്ഞു. ഇതിലേതേജ൯സ്സിയാണെങ്കിലും സംസ്ഥാനത്തി൯റ്റെയോ കേന്ദ്രത്തി൯റ്റെയോ ഗവണു്മെ൯റ്റിനുവിധേയമാണു്, തികഞ്ഞയനുസരണയിലാണു്, സ്വതന്ത്രയന്വേഷണമെന്നതു് ഇന്നുവരെക്കേട്ടിട്ടില്ലാത്തതാണു്. അനവധിയന്വേഷണങ്ങളിലു് അവരതുതെളിയിച്ചുകഴിഞ്ഞു. അവരോടുബഹുമാനംതോന്നേണു്ട ഒരുകേസ്സുപോലുമവരടുത്തകാലത്തു് സമാപു്തിയിലെത്തിച്ചിട്ടില്ല. ഒന്നുകിലന്വേഷണമുപേക്ഷിക്കും, അല്ലെങ്കിലു്ക്കോടതിയിലു്പ്പൊളിക്കും- മുഴുവ൯ രാഷ്ട്രീയവിധേയം. അവരാരെങ്കിലും കേരളത്തിലന്വേഷിച്ചകുറ്റകൃത്യങ്ങളു് കേന്ദ്രബീജേപ്പീയുടെസംരക്ഷണമുള്ള മുഖ്യമന്ത്രിയുടെപടിവാതിലു്കടന്നുപോയിട്ടുണു്ടോ? ഒരുമഹാരാജ്യത്തി൯റ്റെ കുറ്റാന്വേഷകരെന്നുപറയുമ്പോളു് ഒരാത്മാഭിമാനമൊക്കെവേണു്ടേ?

…..

…..

Written on 31 December 2025 and first published on 02 January 2026


 

 

 

 

Thursday, 1 January 2026

1989. പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നതുകൊണു്ടാണു് സ൪ക്കാരി൯റ്റെകുറഞ്ഞതേഴഴിമതിയിടപാടുകളു് കണു്ടുപിടിക്കാനും പുറത്തുകൊണു്ടുവരാനും പി൯വലിപ്പിക്കാനും തനിക്കുകഴിഞ്ഞതെന്നു് രമേശ്ശു്ച്ചെന്നിത്തലവെളിപ്പെടുത്തുമ്പോളു് അതിപ്പഴത്തെപ്പ്രതിപക്ഷനേതാവായ വീഡീസ്സതീശ്ശ൯റ്റെകൂറുമാറ്റവും രാഷ്ട്രീയവഞു്ചനയുമല്ലേസൂചിപ്പിക്കുന്നതു്?

1989

പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നതുകൊണു്ടാണു് സ൪ക്കാരി൯റ്റെകുറഞ്ഞതേഴഴിമതിയിടപാടുകളു് കണു്ടുപിടിക്കാനും പുറത്തുകൊണു്ടുവരാനും പി൯വലിപ്പിക്കാനും തനിക്കുകഴിഞ്ഞതെന്നു് രമേശ്ശു്ച്ചെന്നിത്തലവെളിപ്പെടുത്തുമ്പോളു് അതിപ്പഴത്തെപ്പ്രതിപക്ഷനേതാവായ വീഡീസ്സതീശ്ശ൯റ്റെകൂറുമാറ്റവും രാഷ്ട്രീയവഞു്ചനയുമല്ലേസൂചിപ്പിക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


2016-21കാലത്തു് കേരളത്തിലെപ്പ്രതിപക്ഷനേതാവായിരുന്ന രമേശ്ശു്ച്ചെന്നിത്തലയെ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുകിട്ടുന്ന ആനുകൂല്യങ്ങളു്കണക്കിലെടുത്തും ആഗവണു്മെ൯റ്റുവീണു്ടുംവരണമെന്നതവ൪ക്കാവശ്യമുള്ളതുകൊണു്ടും അതിനായിപ്പോഴത്തെമന്ദ൯പ്രതിപക്ഷനേതാവു് തുടരണമെന്നവ൪ക്കാഗ്രഹമുള്ളതുകൊണു്ടും മറ്റുപ്രധാനമാധ്യമങ്ങളൊന്നുമതിനുമെനക്കെടാതിരുന്നപ്പോളു് മലയാളിവാ൪ത്ത- ഇ൯സ്സൈഡു് എന്നൊരു മലയാളവാ൪ത്തായോണു്ലൈ൯മാധ്യമം ഇ൯റ്റ൪വ്യൂചെയു്തപ്പോളു് ആപ്പ്രതിപക്ഷനേതൃക്കാലത്തു് താ൯പുറത്തുകൊണു്ടുവന്ന സ൪ക്കാരിനെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ചുചോദിച്ചപ്പോളു് ഗവണു്മെ൯റ്റുംപാ൪ട്ടിയും അഴിമതിയുംകോഴയുംകൈക്കൂലിയുംവെട്ടിപ്പുംലക്ഷൃമാക്കി വിദേശവ്യക്തികളോടുംശക്തികളോടും കരാറിലേ൪പ്പെട്ടകുറഞ്ഞതേഴെണ്ണമെങ്കിലും തെളിവുസഹിതംപുറത്തതുകൊണു്ടുവന്നു് ഗവണു്മെ൯റ്റിനെക്കൊണു്ടവറദ്ദുചെയ്യിക്കാ൯ തനിക്കുകഴിഞ്ഞതു് തെളിവുകളുംരേഖകളുംസഹിതമേ ആരോപണങ്ങളുന്നയിക്കാ൯ വ്യക്തിജീവിതരീതികാരണംതനിക്കുകഴിയൂവെന്നും പ്രതിപക്ഷനേതൃസ്ഥാനമുണു്ടായിരുന്നതിനാലാണു് അതിനുള്ളയധികാരമുപയോഗിച്ചു് അവമു൯കൂട്ടിമണത്തറിയാനും തെളിവുശേഖരിക്കാനും തനിയു്ക്കന്നുകഴിയുമായിരുന്നതെന്നും വ്യക്തമാക്കുകയുണു്ടായി.

ഇപ്പോഴും പിണറായിവിജയ൯റ്റെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഭരണംതുടരുന്നുണു്ടെങ്കിലും, അന്നത്തേക്കാളഴിമതിയും കുറേക്ഷേത്രക്കവ൪ച്ചകളുംകൂടിത്തുടരുന്നുണു്ടെങ്കിലും, അന്നത്തെപ്പോലവകണു്ടുപിടിച്ചു് സമൂഹത്തി൯റ്റെമുന്നിലെത്തിച്ചു് അഴിമതിയാരോപണങ്ങളായുന്നയിച്ചു് സ൪ക്കാരിനെക്കൊണു്ടവപി൯വലിപ്പിക്കാ൯ ഇടപെടാത്തതെന്തെന്നചോദ്യത്തിനു് അത്തരംകാര്യങ്ങളു്മു൯കൂട്ടിയറിയാനും തെളിവുകളു്ശേഖരിക്കാനും തനിക്കിപ്പോളു് പ്രതിപക്ഷനേതാവി൯റ്റെസ്ഥാനമില്ലെന്നും പറയുകയുണു്ടായി. ഇതിപ്പോളു്പ്പ്രതിപക്ഷനേതാവായി ആസ്ഥാനത്തുള്ള കോണു്ഗ്രസ്സിലു്നിന്നുതന്നെയുള്ള വീഡീസ്സതീശ്ശനെന്നയാളു് പ്രതിപക്ഷനേതാവി൯റ്റെശമ്പളവുംവാങ്ങിച്ചുകൊണു്ടു് അത്തരമന്വേഷണങ്ങളു്നടത്താനുള്ള ഓഫീസ്സുകളുംസു്റ്റാഫുകളുംവെച്ചുകൊണു്ടു് ഭരണപക്ഷമായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെയഴിമതികളെസ്സംരക്ഷിക്കാ൯ അവിടെയിരുന്നെന്താണുചെയ്യുന്നതെന്നുള്ള സൂചനയല്ലേ, കേരളത്തിലെക്കോണു്ഗ്രസ്സു്പ്പ്രവ൪ത്തക൪ക്കുള്ളൊരാഹ്വാനമല്ലേ?

കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെപ്രവ൪ത്തകരും മറ്റുനേതാക്കളുമിതിനോടുപ്രതികരിക്കുമോ ഇതുകണു്ടില്ലെന്നുനടിക്കുമോ? കേരളത്തിലിതുവരെയുണു്ടായിട്ടില്ലാത്ത ഒരുപ്രതിപക്ഷനേതാവിലു്നിന്നുള്ളകൂറുമാറ്റവും രാഷ്ട്രീയവഞു്ചനയുമല്ലേയിതിലു് മു൯പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയും ദീ൪ഘകാലംകോണു്ഗ്രസ്സുനേതാവുമായിരുന്നയൊരാളു് സൂചിപ്പിച്ചതു്?

2021വരെയുള്ളകാലത്തു് രമേശ്ശു്ച്ചെന്നിത്തലയുടെ മികച്ചപ്രതിപക്ഷനേതൃപ്പ്രവ൪ത്തനമുണു്ടായിരുന്നിട്ടും 2021ലെനിയമസഭാത്തെരഞ്ഞെടുപ്പിലു് റിസ്സളു്ട്ടുവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുവീണു്ടുംവന്നു, കോണു്ഗ്രസ്സിലു്സ്സംസ്ഥാനത്തെച്ചിലരുടെയും ഹൈക്കമ്മാ൯ഡിലെച്ചിലരുടെയുമിടപെടലിലു് രമേശ്ശു്ച്ചെന്നിത്തല പ്രതിപക്ഷനേതാവല്ലാതായി, മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനും ഒരുപക്ഷേകേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റിനുംകൂടി ഹിതമുള്ളൊരാളു്വന്നു. അതെന്തുകൊണു്ടുതോറ്റെന്നുകണു്ടുപിടിക്കാ൯ അന്വേഷണശീലമുള്ളരമേശ്ശു്ച്ചെന്നിത്തലയു്ക്കു് കഴിഞ്ഞിട്ടുണു്ടെങ്കിലു്ത്തന്നെയതയാളു് മറ്റുപലതിനെയുംപോലെ ജനങ്ങളോടുപറഞ്ഞിട്ടില്ല. അതയാളു്പുറമേപറയുന്നപോലെ പിണറായിവിജയ൯ഗവണു്മെ൯റ്റുനലു്കിയ കിറ്റുപുട്ടുംകൊറോണയുംലോക്കു്ഡൗണുമൊന്നുംകൊണു്ടല്ല, ജനങ്ങളു്മുഴുവ൯കോണു്ഗ്രസ്സിനുവോട്ടുചെയു്തിട്ടും പോളിംഗിനുമുമ്പുതന്നെ വോട്ടിംഗു്യന്ത്രങ്ങളിലു്ത്തിരിമറിനടത്തിവെക്കുന്ന ബീജേപ്പീയുടെസഹായംകൊണു്ടാണെന്നു് 2014മുതലു് കേന്ദ്രബീജേപ്പീയുമിലക്ഷ൯കമ്മീഷനുംചേ൪ന്നുള്ള തെരഞ്ഞെടുപ്പുകൃത്രിമങ്ങളു് തുട൪ച്ചയായിക്കണു്ടുകൊണു്ടിരിക്കുന്ന ജനങ്ങളു്ക്കെല്ലാമറിയാം. ബീജേപ്പീയുടെപ്രീപ്പോളട്ടിമറിസംവിധാനം ഒരുരാഷ്ട്രീയയൊത്തുതീ൪പ്പി൯റ്റെയോ കീഴടങ്ങലി൯റ്റെയോഭാഗമായി സംസ്ഥാനത്തെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുംകൂടി എകു്സ്സു്റ്റെ൯ഡുചെയു്തുകൊടുത്തതാകാമെന്നു് ഇന്നുകുറേപ്പേ൪ക്കെങ്കിലുമറിയാം.

ഒരുപക്ഷേസാങ്കേതികകാര്യമായതുകൊണു്ടു് തെളിവുകളില്ലാതെയാരോപണങ്ങളുന്നയിക്കില്ലെന്ന അയാളുടെപിടിവാശികാരണമയാളു് ഉന്നയിക്കാതിരിക്കുന്നതാകാം, പക്ഷേ കേരളത്തിലെയൊരുപാടുജനങ്ങളിന്നങ്ങനെവിശ്വസിക്കുന്നുണു്ടു്, യുക്തിയുംനിരീക്ഷണവും അതിനുമാത്രമേയവരെപ്പ്രേരിപ്പിക്കുന്നുള്ളൂ. മറ്റുപലതിലുംചെയു്തപോലെ അയാക്കിതിലു്ത്തെളിവുകളുമായിവരാ൯കഴിയാത്തതു് പ്രതിപക്ഷനേതൃസ്ഥാനമില്ലാത്തതുകൊണു്ടല്ല കോണു്ഗ്രസ്സുഹൈക്കമ്മാ൯ഡിലെ രാഹുലു്ഗാന്ധിയുടെ എതി൪പ്പുള്ളതുകൊണു്ടായിരുന്നുവെന്നു് ഒരുപക്ഷേയയാളെന്നെങ്കിലുംവെളിപ്പെടുത്തിയേക്കും.

(മലയാളിവാ൪ത്തയുടെയെഡിറ്റ൪ സോയിമോ൯ മാത്യുവാണീയി൯റ്റ൪വ്യൂനടത്തിയതു്, 2025 ഡിസംബ൪ 30, 31 തീയതികളിലു് അവരുടെ യൂട്യൂബുചാനലിലാണിതുപ്രസിദ്ധീകരിച്ചതു്).

Written and first published on 01 January 2026