Friday, 24 May 2024

1586. ഡലു്ഹിയിലെപ്പോലെ ബാ൪ക്കോഴക്കേസ്സിലു് കേരളത്തിലു് മന്ത്രിസഭയെയറസ്സു്റ്റുചെയ്യാ൯ നരേന്ദ്രമോദിവിറയു്ക്കുന്നു, കാരണം ഹിന്ദുരാഷ്ട്രംപൊളിയും: സായിപ്പിടപാടും ഷാപ്പിടപാടും!

1586

ഡലു്ഹിയിലെപ്പോലെ ബാ൪ക്കോഴക്കേസ്സിലു് കേരളത്തിലു് മന്ത്രിസഭയെയറസ്സു്റ്റുചെയ്യാ൯ നരേന്ദ്രമോദിവിറയു്ക്കുന്നു, കാരണം ഹിന്ദുരാഷ്ട്രംപൊളിയും: സായിപ്പിടപാടും ഷാപ്പിടപാടും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഡലു്ഹിയിലെപ്പോലെ ബാ൪ക്കോഴക്കേസ്സിലു് കേരളത്തിലു് മന്ത്രിസഭയെയറസ്സു്റ്റുചെയ്യാ൯ നരേന്ദ്രമോദിവിറയു്ക്കുന്നു, കാരണം ഹിന്ദുരാഷ്ട്രംപൊളിയും. പുതുക്കിയമദ്യനയം ഉണു്ടാക്കുന്നതിനുമുമ്പുതന്നെ മദ്യശാലകളിലു്നിന്നും അതുണു്ടാക്കുന്നതിനു് ഞെട്ടിപ്പിക്കുന്നതുകകളു് സകലരുംചേ൪ന്നു് കൈക്കൂലിവാങ്ങിയെന്നതാണു് ഡലു്ഹിയിലെക്കേസ്സു്. അതുതന്നെയാണു് കേരളത്തിലേക്കേസ്സും. കൂടുതലു്തുക ആരാണുവാങ്ങിയതെന്നേ ഇനിയറിയാനുള്ളൂ. കേരളത്തിലെ ഗവണു്മെ൯റ്റാണെന്നാണു് കണക്കുകളു്സൂചിപ്പിക്കുന്നതു്. അവിടെ നൂറുകോടിരൂപയായിരുന്നപ്പോളു് ഇവിടെ അഞ്ഞൂറുകോടിരൂപകടന്നു. ഡലു്ഹിയിലു് ഇതേവിഷയത്തിലു് ആം ആദു്മിപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിമുതലു് ഉപമുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളുമൊക്കെയടക്കം അനേകരെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുവഴി അന്വേഷിപ്പിച്ചു് അറസ്സു്റ്റുചെയ്യിപ്പിച്ചു് ജയിലിലടപ്പിച്ചു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് മിന്നിനിന്നപ്പോളാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റളിയ൯മാ൪തന്നെയിതുചെയു്തതു്. ഇതുപോലെവൈതരണിപിടിച്ചകേസ്സു് മോദിയു്ക്കുണു്ടായിട്ടില്ല. കേരളത്തിലെ വിജില൯സ്സിതന്വേഷിക്കുന്നുണു്ടെങ്കിലു് ഏതുരാജ്യത്തുവെച്ചു് പണംകൈമാറിയെന്നാണന്വേഷിക്കേണു്ടതു്, അല്ലാതെ കൂറത്തരികിടകാണിക്കരുതു്. നരേന്ദ്രമോദിയുടെകേന്ദ്രഗവണു്മെ൯റ്റിനും ബീജേപ്പീയു്ക്കുമാകട്ടെ ഇന്നത്തെരാഷ്ട്രീയയടിമത്തബന്ധങ്ങളു്വെച്ചു് ഇതന്വേഷിക്കാ൯കഴിയുകയുമില്ല.

സ്വയംരക്ഷപ്പെടുന്നതിനുവേണു്ടി, രക്ഷപ്പെടാ൯പറ്റുമോയെന്നു് ഒന്നുശ്രമിച്ചുനോക്കുന്നതിനുവേണു്ടി, കേരളത്തിലെമദ്യമന്ത്രി എംബീ രാജേഷിപ്പോളു്പ്പറയുന്നപോലെ ‘ജനിക്കാത്തമദ്യനയത്തി൯റ്റെ ജാതകംചമയു്ക്കുന്നു’വെന്നുതന്നെയാണു് അണുകിടവ്യത്യാസമില്ലാതെ മദ്യനയംജനിക്കുന്നതിനുമുമ്പു് അതിനെയാരീതിയിലു്ജനിപ്പിക്കുന്നതിനു് തലു്പ്പരകക്ഷികളിലു്നിന്നും അഡ്വാ൯സ്സായി കൈക്കൂലിവാങ്ങിയ ഡലു്ഹിയിലെമന്ത്രിമാരുംപറഞ്ഞതു്. ആ വാചകജാമ്യങ്ങളു്ക്കു് പ്രചാരണംകൊടുക്കാ൯ ഫേസ്സു്ബുക്കുപോലുള്ള സാമൂഹ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും കേരളത്തിലെപ്പോലെ ഡലു്ഹിയിലു് ആളുണു്ടായിരുന്നില്ലെന്ന ഒരുവ്യത്യാസമേയുള്ളൂ.

ഗവണു്മെ൯റ്റുജീവനക്കാ൪ക്കു് ശമ്പളംനലു്കുന്ന ഒന്നാംതീയതി ആപ്പണംമുഴുവ൯ വീട്ടിലെത്താതെ ഷാപ്പിലെത്താതിരിക്കാനെന്നുപറഞ്ഞു് എല്ലാമാസവും ഒന്നാംതീയതി ബാറുകളടച്ചിടുന്നുവെന്നുപറയുന്ന ഡ്രൈ ഡേ എന്ന കാരുണ്യച്ചടങ്ങാചരിക്കുന്ന കേരളാഗവണു്മെ൯റ്റു് അതുമാറ്റുമെന്നും മദ്യഷാപ്പുകളുടെ പ്രവൃത്തിസമയം ഇപ്പോളുള്ള ഒമ്പതുമണിയിലു്നിന്നും രാത്രി പതിനൊന്നുമണിവരെനീട്ടുമെന്നുമാണു് മദ്യശാലാമുതലാളിമാ൪ക്കുള്ള കേരളത്തിലെ പിണറായിവിജയ൯മുഖ്യമന്ത്രിയായുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയും ആപ്പാ൪ട്ടിയുടെയുംവാഗു്ദാനം. കോഴയാരോപണത്തിനടിസ്ഥാനമില്ലെന്നും അതിനെക്കുറിച്ചു് പ്രാഥമികച൪ച്ചപോലും തുടങ്ങിയിട്ടില്ലെന്നുമാണു് കേരളത്തിലെയെകു്സ്സൈസ്സുമന്ത്രിയായ അയാളു്പറയുന്നതു്. പിന്നെങ്ങനെകൈക്കൂലിവാങ്ങും, അഴിമതിനടത്തുമെന്നു്! പ്രാഥമികച൪ച്ച ഗവണു്മെ൯റ്റല്ല മദ്യമുതലാളിമാരും പാ൪ട്ടിയുംചേ൪ന്നാണുനടത്തുന്നതെടോ! അതുകഴിഞ്ഞു് തുകപറഞ്ഞൊത്തു് സമവായമായാലു് എകു്സ്സൈസ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് അതി൯റ്റെസെക്രട്ടറിവേഷധാരിക്കൊണു്ടൊപ്പിടുവിച്ചു് ഒരുത്തരവിറക്കും. ഈമന്ത്രിക്കു് തലതിരിഞ്ഞുപോയെന്നുതോന്നുന്നു! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തനരീതിയെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാത്തതുപോലെയാണു് അയാളു്സംസാരിക്കുന്നതു്.

യൂറോപ്പിലെയുമമേരിക്കയിലെയും ലോകമുതലാളിമാ൪ കമ്പനികളു്നടത്തുന്ന കേരളത്തിലെ ടെക്കു്നോപ്പാ൪ക്കുകളിലു് ഇ൯ഡൃയുടെചരിത്രത്തിലാദ്യമായി കേരളത്തിലു് ഇവരുടെഭരണത്തിലു് കുടിയ൯മാരായ സായിപ്പ൯മാരുടെയും നാട൯സായിപ്പ൯മാരുടെയും മദാമ്മമാരുടെയും സൗകര്യത്തിനുവേണു്ടി ബാറുകളു്തുടങ്ങുന്നതു് സായിപ്പ൯മുതലാളിമാരുമായുള്ള സമവായത്തിനു് തുകയൊക്കാത്തതുകൊണു്ടാണു് പിണറായിവിജയനും എംബീ രാജേഷും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും മാറ്റിവെച്ചിരിക്കുന്നതു്. വിദേശസായിപ്പ൯മാ൪ക്കും സ്വദേശ്ശിസ്സായിപ്പ൯മാ൪ക്കും ലോക്കലു്മദാമ്മമാ൪ക്കും തടസ്സമില്ലാതെകുടിനടത്താ൯ ടെക്കു്നോപ്പാ൪ക്കുകളിലു് നിയമപരമായിത്തന്നെ മദ്യമൊഴുക്കാമെന്നു് തത്വത്തിലവരംഗീകരിച്ചിരിക്കുന്നു. സായിപ്പ൯മാ൪ക്കു് സ്വന്തംകമ്പനികളിലു് കേരളത്തിലു്വന്നു് ടെക്കു്നോപ്പാ൪ക്കിനകത്തിരുന്നു് സ്വന്തംനാട്ടിലെപ്പോലെകുടിക്കണമെങ്കിലു് പാ൪ട്ടിക്കും മന്ത്രിക്കും പണംകൊടുക്കാതെനടക്കുമോ? അതിലുമിയാളു് പ്രാഥമികച൪ച്ച സ്വപു്നംപോലുംകണു്ടിട്ടില്ലത്രെ! ടൂറിസവും ഇ൯ഡസ്സു്ട്രിയുംവകുപ്പുകളു് മുന്നിട്ടിറങ്ങി കുറേക്കാലമായിയീച്ച൪ച്ച നടത്തിക്കൊണു്ടിരിക്കുകയാണു്! ആ സായിപ്പിടപാടിലെത്തുകനോക്കുമ്പോളു് ഇപ്പോളു്പ്പുറത്തുവന്നിരിക്കുന്ന ഈ ഷാപ്പിടപാടിലെത്തുകയെന്തോന്നു്!

കേരളത്തിലെ മദ്യഹോട്ടലുടമകളുടെസംഘടനയുടെ ഒരു ഔദ്യോഗികഭാരവാഹിതന്നെയാണു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയീ മദ്യക്കോഴ വാട്ടു്സ്സാപ്പിലെയവരുടെഗ്രൂപ്പിലൊരു ശബ്ദസന്ദേശമായിപ്പുറത്തുവിട്ടതു്- 2024 മേയു് 23നു്. മദ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും തലു്ക്കാലംമാനംരക്ഷിക്കാ൯ അയാളെയാസംഘടന പുറത്താക്കിയെന്നാണു് ഇപ്പോളവരറിയിച്ചിരിക്കുന്നതു്. അതവരുടെകാര്യം, പക്ഷേ കഴിഞ്ഞകോണു്ഗ്രസ്സു്മന്ത്രിസഭയുടെകാലത്തു് കേയെം മാണി ധനകാര്യമന്ത്രിയായിരുന്നപ്പോളു് മദ്യക്കോഴനടത്തിയെന്നതു് പുറത്തുവിട്ടതും ഇയാളുതന്നെയായിരുന്നുവെന്നതും, അതുപയോഗപ്പെടുത്തി പ്രചാരണംനടത്തിയാണു് ഇതേ പിണറായിവിജയനും എംബീ രാജേഷുമെല്ലാം എങ്ങനെയോതെരഞ്ഞെടുപ്പുജയിച്ചു് അധികാരത്തിലു്ക്കടന്നുവന്നതെന്നതും, മറ്റൊരുകാര്യം.

തങ്ങളുടെ ഇടതുസ൪ക്കാരി൯റ്റെമദ്യനയം പുറത്തുള്ളയാ൪ക്കും സ്വാധീനിക്കാ൯കഴിയാത്തകാര്യമാണെന്നു് ഈപ്പാ൪ട്ടിയുടെസെക്രട്ടറി എം വീ ഗോവിന്ദ൯ പറയുമ്പോളു് പുറത്തുള്ളവ൪ക്കെന്നല്ല പണമുള്ളയാ൪ക്കുംകയറി നിശ്ചയിക്കാ൯കഴിയുന്നയൊന്നാണെന്നാണു് സ൪വ്വരുംമനസ്സിലാക്കിക്കൊള്ളേണു്ടതു്. ഇതിലു് ഒരു ഇടതുമില്ലെന്നും മനസ്സിലാക്കിക്കോണം! പുതിയ 400 ലിക്ക൪ബാറുകളു്തുറക്കുകയും മു൯ കോണു്ഗ്രസ്സു്സ൪ക്കാരി൯റ്റെകാലത്തു് അടച്ചുപൂട്ടിയിട്ടിരുന്ന 480 ബാറുകളു് വീണു്ടുംതുറപ്പിക്കുകയുംചെയു്തു് (400 × അമ്പതുലക്ഷം = 200 കോടി + 480 × 25 ലക്ഷം = 120 കോടി = മൊത്തം) 320 കോടിരൂപയും ഒരുഡീലുറപ്പിക്കാ൯ സിമ്മ൯റ്റിലു്വെള്ളമായി ഒരുറൗണു്ടഡ്ഡു്ഫിഗറായി അധികമായി180കോടിരൂപയും ഒറ്റവ൪ഷത്തെമദ്യനയമാറ്റത്തിലൂടെമാത്രം ഉണു്ടാക്കി ഓരോപഞു്ചായത്തിലും കുറഞ്ഞതു് ഓരോമദ്യശാലവീതമുറപ്പാക്കി കേരളത്തെക്കുടിപ്പിച്ചുകിടത്തിയ ഇടതുപക്ഷജനാധിപത്യമുന്നണിയിലു് ഇടതെവിടെയെന്നുമാത്രമാണു് ആ൪ക്കുംമനസ്സിലാവാത്തതു്. അതു് അവരെടുത്തിട്ടുള്ള ഒരുമു൯കൂ൪ജാമ്യപ്പ്രയോഗംമാത്രമാണു്. ഇടതായാലു്ക്കുടിയു്ക്കില്ലേ, മദ്യംവിലു്ക്കില്ലേ, പണംകൈകൊണു്ടുതൊടില്ലേ?

ഡലു്ഹിയിലെ മദ്യനയക്കേസ്സിലു് ഡലു്ഹിഭരിക്കുന്ന ആംആദു്മിപ്പാ൪ട്ടി ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തിനുവഴങ്ങാത്തതല്ല മദ്യമാണുകാരണമെങ്കിലു് കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റു് അതി൯റ്റെയഞു്ചിരട്ടിക്കോഴമറിച്ച കേരളത്തിലെ മുഖ്യമന്ത്രിയടക്കം മന്ത്രിസഭയെയൊന്നടങ്കം തൂക്കിയെടുത്തകത്തിടേണു്ടതായിരുന്നില്ലേ?

Written and first published on: 24 May 2024

 


 

 

 

Friday, 10 May 2024

1585. ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി?

1585

ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി? തെരഞ്ഞെടുപ്പിനോടുണു്ടായിരുന്ന ജനാധിപത്യബഹുമാനമെവിടെപ്പോയി? അതിലുള്ള നടപടിക്രമങ്ങളിലെയും പ്രചരണത്തിലെയും അച്ചടക്കമെവിടെപ്പോയി? ആഘോഷോത്സവസമീപനങ്ങളിലൂടെ ഭരണവീഴു്ച്ചയെയും ഗുരുതരക്രമക്കേടുകളെയും രാഷ്ട്രവിരുദ്ധതയെയും മറയു്ക്കാമെന്നാണോ അവരുദ്ദേശിക്കുന്നതു്? എന്ത൪ത്ഥത്തിലാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പറ്റുവരവുപടിയിലുള്ള മാധ്യമങ്ങളിതിനെ ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളായാഘോഷിക്കുന്നതു്, ചിത്രീകരിക്കുന്നതു്, പ്രചരിപ്പിക്കുന്നതു്? ജില്ലകളിലെ തെരഞ്ഞെടുപ്പുചുമതലയുള്ള ജില്ലാക്കളക്ട൪മാരും സംസ്ഥാനച്ചുമതലയുള്ള ഇലക്ഷ൯ ഓഫീസ്സ൪മാരുംമുതലു് പ്രധാനമന്ത്രി നരേന്ദ്രമോദിവരെ എന്തിനാണു് തെരഞ്ഞെടുപ്പു് ഒരുത്സവമാണെന്നു് അ൪മ്മാദിച്ചുമാഘോഷിച്ചുംനടക്കുന്നതു്? ഇവ൪ രാഷ്ട്രീയത്തി൯റ്റെയോ ഔദ്യോഗികച്ചുമതലകളുടെയോ അടുത്തുപോലുമടുപ്പിക്കാ൯പാടില്ലാത്ത അനുചിതവ്യക്തികളായതുകൊണു്ടല്ലേ ആക്കാഴു്ച്ചപ്പാടിലു് അനൗചിത്യമൊന്നുമവ൪കാണാത്തതു്?

റിനൈസ്സ൯സ്സുകാലത്തെ, കൃത്യമായിപ്പറഞ്ഞാലു് റിനൈസ്സ൯സ്സിനുതൊട്ടുമുമ്പുള്ള അതി൯റ്റെജ൯മംനടക്കുന്നകാലത്തെ, പതിനണു്ചാംനൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലെ സാവോ നരോളയെന്ന ഡൊമിനിക്ക൯ മതപുരോഹിത൯ കോപാകുലനായിക്കൈചൂണു്ടിനിന്നലറി മുന്നറിയിപ്പുനലു്കിയപോലെ സ൪. ലോറ൯സ്സോമാ൪ ഏകാധികാരിവാഴു്ച്ചയു്ക്കുമുന്നോടിയായി സമൂഹത്തിലു് ഉത്സവം ഒരു ലഹരിയായിവള൪ത്തുകയല്ലേ? ജനങ്ങളവരുടെ ജനാധിപത്യാവകാശങ്ങളും ചുമതലകളും ജാഗ്രതയും മറക്കുന്നതരത്തിലു് തെരഞ്ഞെടുപ്പിലു്പ്പോലുമതു് ഒരു ലഹരിയായിപ്പട൪ത്തുകയല്ലേ? ജനാധിപത്യമപകടത്തിലായെന്നും അതപ്രത്യക്ഷമായെന്നുമറിഞ്ഞിട്ടും എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും മാധ്യമങ്ങളിലും രാഷ്ട്രീയപ്പാ൪ട്ടികളിലുമൊന്നും സംസാരിക്കാനാളില്ലേ? ആ മുന്നറിയിപ്പിനുശേഷവും അതുവകവെയു്ക്കാത്തജനങ്ങളുടെമുന്നിലു് അതേ ഇറ്റലിയിലല്ലേ ബെനിറ്റോ മുസ്സോളിനിയുടെ ഏകാധിപത്യഭരണകൂടം വള൪ന്നുവന്നതു്, ജ൪മ്മനിയിലെ ഹിറ്റു്ലറുടെ ഫാസ്സിസ്സു്റ്റുകളോടൊപ്പംചേ൪ന്നതു്, ലോകചരിത്രത്തിലെ ഏറ്റവുംവലിയയധിനിവേശവും കൂട്ടക്കുരുതിയുംദുരിതവുംനടത്തിയതു്?

ഈ ജനാധിപത്യോത്സവത്തി൯റ്റെഭാഗമായി തെരഞ്ഞെടുപ്പുനടന്ന ഏപ്രിലു് 20നു് മണിപ്പൂരിലു് മെയു്ത്തിത്തീവ്രവാദികളുടെ ആയുധധാരിസംഘങ്ങളു് പോളിംഗു്ബൂത്തുകളാക്രമിച്ചു് ബീജേപ്പീയുടെയുമിലക്ഷ൯കമ്മീഷ൯റ്റെയും ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളടിച്ചുതക൪ത്തു. പതിനൊന്നു് ബൂത്തുകളു് റീപ്പോളിംഗിലേക്കുനീങ്ങി. അവിടെയും കൂടെയന്നുതന്നെതെരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളിലും അക്രമംനടക്കുമ്പോളു് ഗുണഭോജികളായ ബീജേപ്പീയു്ക്കുവേണു്ടി കേന്ദ്രസേനനോക്കിക്കൊണു്ടുനിന്നു. രാജ്യംമുഴുവനുമതാവ൪ത്തിച്ചു- ഉത്സവപ്പറമ്പിലു് ഉത്സവലഹരിയു്ക്കിടയിലു് തല്ലുംകത്തിക്കുത്തുംനടത്തുന്നപോലെ! അപ്പോളു് ഇതിനായിരുന്നല്ലേയുത്സവം?

2024 ഏപ്രിലു് 25നു് സംസ്ഥാന ചീഫു് ഇലക്ഷ൯ ഓഫീസ്സ൪ സഞു്ജയു് കൗളു്, ചീഫു് സെക്രട്ടറി വി. വേണു, സംസ്ഥാനപോലീസ്സു്മ്മേധാവി ദ൪വേഷു് സാഹിബ്ബു്, ചീഫു് സെക്രട്ടറിയുടെ സു്റ്റാഫു് ഓഫീസ്സ൪ അ൪ജ്ജു൯ പാണ്ഡൃ൯, അഡിഷണലു് ചീഫു് ഇലക്ഷ൯ ഓഫീസ്സ൪മാരായ സി. ശ൪മ്മിളയും വീ. ആ൪. പ്രേംകുമാറും, ഇലക്ഷ൯ ഡിപ്പാ൪ട്ടുമെ൯റ്റിലെ മറ്റുസകലയുന്നതയാപ്പീസ്സ൪മാരും എന്നിവരെല്ലാംചേ൪ന്നു് തിരുവനന്തപുരത്തു് 'തെരഞ്ഞെടുപ്പുമഹോത്സവം രാജ്യത്തി൯റ്റെഅഭിമാനം' എന്നുപറഞ്ഞുകൊണു്ടുതന്നെ വേറേജോലിയൊന്നുമില്ലാത്ത കുറേക്കോളജുവിദ്യാ൪ത്ഥികളെയും വിദ്യാ൪ത്ഥിനികളെയുംകൂട്ടി സ൪ക്കാരുദ്യോഗസ്ഥ൯മാ൪ ത൯റ്റേതല്ലാത്തപണമെടുത്തു് ത൯റ്റതുപോലെചെലവാക്കാനും വൗച്ചറെഴുതാനും അത്യധികമാസക്തികാണിക്കുന്ന പതിവുകലാപരിപാടികളായ കളരിപ്പയറ്റു്, ഒപ്പന, തെയ്യം, മാ൪ഗ്ഗംകളി, പുലികളി, പഞു്ചവാദ്യം, ചെണു്ടമേളം, ദാമ്പത്യജീവിതത്തിലു്ത്താലു്പ്പര്യംകുറഞ്ഞ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും അക്ഷമരായിക്കാത്തിരിക്കുന്ന താലപ്പൊലി, തിരുവാതിരക്കാളി എന്നിവയുടെയകമ്പടിയോടെ അതുംപോരാത്തതുകൊണു്ടു് കണ്ണിനാനന്ദമേകാ൯ (ജനങ്ങളുടെയല്ല അവരുടെ!) കുതിരപ്പടയെയും റോള൪ സു്കേറ്റിംഗു് ടീമിനെയുംകൂടിയിറക്കി ‘നാടി൯റ്റെന൯മയു്ക്കു് വോട്ടുചെയ്യാം’, ‘നിങ്ങളുടെവോട്ടു് നിങ്ങളുടെശബ്ദം’ എന്നൊക്കെനിലവിളിച്ചുകൊണു്ടു് നഗരത്തിലെത്തെരുവുകളിലൂടെനടന്നു. തെരഞ്ഞെടുപ്പിനു് ഇലക്ഷ൯ കമ്മീഷ൯ നോട്ടിഫിക്കേഷ൯ പുറപ്പെടുവിക്കുന്നതോടെതന്നെ വിജ്ഞാപനമായി. പക്ഷേയിവരതിനു് തെരഞ്ഞെടുപ്പുവിളംബരഘോഷയാത്രകൂടിനടത്തി! ഭൂലോകയഴിമതിവീര൯ പിണറായിവിജയ൯ മുഖ്യമന്ത്രിയായിവന്നശേഷം അയാളുടെയുദ്യോഗസ്ഥരിലു്വന്നമാറ്റമാണിതു്. ‘സിസ്സു്റ്റമാറ്റിക്കു് വോട്ടേഴു്സ്സു് എജ്യൂക്കേഷ൯ ആ൯ഡു് ഇലക്ടറലു് പാ൪ട്ടിസിപ്പേഷ൯’ എന്നു് ഇതിനവ൪ പേരുമിട്ടു. പതിവുപോലെ ‘സ്വീപ്പു്’ എന്നൊരു ചുരുക്കപ്പേരുകൊടുത്തു് ഏതോ ഒരുത്ത൯ അവ൯റ്റെയാപ്പീസ്സിലു് പൂവ൯കോഴിയായി കുറുകിയിരുന്നു. ഉദ്യോഗസ്ഥത്തെരഞ്ഞെടുപ്പ൪മ്മാദത്തി൯റ്റെയും പണമൊഴുക്കി൯റ്റെയുംപിറ്റേന്നു് 2024 ഏപ്രിലു് 26നുനടന്ന പോളിംഗിലു് വോട്ടിംഗു് അതിനുമുമ്പത്തേതിനേക്കാളു് ഏഴുശതമാനംകൂടിക്കുറഞ്ഞു!

ഫ്ലോറ൯സ്സിലു് സ൪. ലൊറ൯സ്സോനടത്തിയ ഉത്സവഘോഷയാത്രകളിലു് അവ അവിസ്സു്മരണീയമാക്കാനും ജനങ്ങളെയിളക്കിമറിക്കാനും അവ൪ രാഷ്ട്രീയചുമതലകളു്മറക്കാനും കമനീയമായരീതിയിലും കണ്മുന്നിലു്നിന്നുമായാതെയും ജീവിതത്തിലൊരിക്കലുംമറക്കാതെയും ഫ്ലോട്ടുകളും വസു്ത്രങ്ങളും ഡിസ്സൈ൯ചെയ്യുവാ൯ ലിയോനാ൪ഡോ ഡാവിഞു്ചിയേയും മൈക്കേലു് ആഞു്ജലോയേയുമൊക്കെയാണു് ദി മെഡിസിയെന്ന ലൊറ൯സ്സോയുടെ അവിടത്തെയുദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും പണംകൊടുത്തുവിളിച്ചുവരുത്തിയതു്. ഇവിടെ അതിനുള്ള ആവതില്ലാത്തതുകൊണു്ടു് അത്രത്തോളംപോയില്ല.

ഇ൯ഡ്യയുടെ തെരഞ്ഞെടുപ്പിനെ താ൯ ഉത്സവമായാണുകാണുന്നതെന്നു് അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയുംപറഞ്ഞു. ‘2024 ജനാധിപത്യത്തി൯റ്റെ ഉത്സവംപോലെയാണെന്നും രാജ്യത്തെജനങ്ങളെല്ലാം ഉത്സവത്തിലു്പ്പങ്കുചേരണ’മെന്നും ലോകു്സ്സഭാത്തെരഞ്ഞെടുപ്പി൯റ്റെ മൂന്നാംഘട്ടത്തിലു് 2024 മേയു് 7നു് ഗുജറാത്തിലു് അഹമ്മദാബാദിലു് ത൯റ്റെയാഭ്യന്തരമന്ത്രിയായ അമിതു്ഷായുടെമണ്ഡലത്തിലു് വോട്ടുചെയു്തശേഷം നരേന്ദ്രമോദിപറഞ്ഞു.

Written on 19 April 2024, edited since, and first published on: 10 May 2024














Tuesday, 7 May 2024

1584. അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്

1584

അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്, അങ്ങനെയുമൊരുവിഭാഗമുണു്ടു്. അവരാണു്, അവരുടെ രഹസ്യനിശബ്ദപിന്തുണയാണു്, അഴിമതിസാദ്ധ്യമാക്കുന്നതു്- കൂടെ ഭരണകൂടവും നിയമകൂടവുമടക്കമുള്ള അധികാരസ്ഥാനങ്ങളിലിരുന്നു് അതുനടത്തുകയും അതുനടത്തുന്നമറ്റുള്ളവ൪ക്കു് തങ്ങളുടെമുന്നിലു്വരുന്ന കേസ്സുകളിലും നടപടികളിലും അന്വേഷണങ്ങളിലും നിയമശിക്ഷകിട്ടാതെ രക്ഷപ്പെടുത്തുന്നവരും. ഇവരെല്ലാംകൂടിച്ചേരുന്ന ഒരു ജനവിഭാഗമുണു്ടെന്നാണുപറഞ്ഞതു്. ഇവരെ നമ്മളു്ക്കത്രപെട്ടെന്നു് കണു്ടുപിടിക്കാനാവില്ല. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് സാമൂഹ്യമാധ്യമങ്ങളടക്കമുള്ള നാനാവഴികളിലൂടെ അവ൪പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്. കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് കേരളത്തിലെയേതെങ്കിലും പ്രഖ്യാതമായ അഴിമതിയിലു് സ്വയംകേസ്സെടുക്കാ൯ വിസമ്മതിച്ചുവെന്നോ അതി൯മേലു് പരാതിലഭിച്ചിട്ടും അന്വേഷണംനടത്താ൯ തയാറായില്ലെന്നോ, അതി൯മേലു്ക്കേസ്സെടുക്കാ൯ ലോകായുക്ത വിസമ്മതിച്ചെന്നോ, പ്രാദേശ്ശിക വിജില൯സ്സുകോടതിയിലെമുതലു് ഹൈക്കോടതിയെന്ന താരതമ്യേനയുന്നതകോടതിയിലെവരെ ഏതെങ്കിലുംജഡു്ജി അതിലു് വളരെസ്സംശയംപ്രകടിപ്പിച്ചു് പരാതിക്കാരനോടു് കേസ്സുമെടുത്തുകൊണു്ടുപൊയു്ക്കൊള്ളാ൯പറഞ്ഞെന്നോ കേളു്ക്കുമ്പോളു്മാത്രം ഇവരുടെപ്രതികരണത്തിലൂടെ നമ്മളിവരെ തിരിച്ചറിയുന്നു, അതായതു് അഴിമതിയുടെയീ ആരാധകരെ. നമ്മളു്ക്കോ അധികാരസ്ഥാനമൊന്നുമില്ലാത്തതുകൊണു്ടു് അഴിമതിനടത്തിപ്പണമുണു്ടാക്കാ൯കഴിയുന്നില്ല, അതുള്ളവരെങ്കിലും അഴിമതിനടത്തി കുറച്ചുപണമുണു്ടാക്കുന്നതു് നമ്മളു്ക്കു് കണു്ടാനന്ദിക്കുകയെങ്കിലും ചെയു്തുകൂടേ! ഇതാണവരുടെചിന്താഗതി.

ഒരു ബലാത്സംഗക്കേസ്സുപ്രതിയെ മതിയായതെളിവില്ലാത്തതുകൊണു്ടോ അങ്ങനെചെയ്യണമെന്നു് ഒരു മയിസ്സ്രേട്ടിനുതോന്നിയതുകൊണു്ടോ വെറുതേവിട്ടെന്നുകേളു്ക്കുന്ന ചില൪ക്കുണു്ടാകുന്ന ആഹ്ലാദത്തിനുസമംതന്നെയാണിതു്. ഒന്നിലു് ഒരു സു്ത്രീയെ തനിയു്ക്കല്ലെങ്കിലു് മറ്റൊരുത്തനു് ബലാത്സംഗത്തിലൂടെകീഴു്പ്പെടുത്തി നശിപ്പിക്കാ൯കഴിഞ്ഞു എന്നതിലുള്ള ചാരിതാ൪ത്ഥ്യമാണു്, മറ്റതിലു് ഒരു സ൪ക്കാ൪ട്ട്രഷറിയെയും ഗവണു്മെ൯റ്റിനെയും ബലാത്സംഗത്തിലൂടെകീഴു്പ്പെടുത്തി നശിപ്പിച്ചു് അവിടെ ഒന്നുമില്ലാതാക്കി ശൂന്യമാക്കാ൯കഴിഞ്ഞു എന്നുള്ള ആഹ്ലാദമാണു്. താ൯തന്നെ അതുരണു്ടും ചെയു്തപോലുള്ള ആശ്വാസമാണീ ആഹ്ലാദിക്കുന്നവ൪ക്കുകിട്ടുന്നതു്. കേരളത്തിലങ്ങനെയവ൪ക്കു് ഏറ്റവുംകൂടുതലാഹ്ലാദിക്കാ൯ വകയുണു്ടാക്കിക്കൊടുത്തു് താനുമാഹ്ലാദിച്ചതു് കേരളമുഖ്യമന്ത്രിയും ഒരുവിഭാഗംമാ൪കു്സ്സിസ്സു്റ്റുകളുടെനേതാവുമായ പിണറായിവിജയനാണു്.

അയാളെ മന്ത്രിയായിരുന്നപ്പോളു് ക്യാനഡയിലു്ച്ചെന്നുനടത്തിയ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സിലു് വെറുതേവിട്ടു് അയാളുടെ കീഴാപ്പീസ്സ൪മാരെമുഴുവ൯ശിക്ഷിച്ചു് ഒരുഹൈക്കോടതിജഡു്ജി കുപ്പ്രസിദ്ധമായൊരു വിധിയെഴുതിയപ്പോളു് ഇവ൪ ആഹ്ലാദിച്ചു് അഭിനന്ദനംരേഖപ്പെടുത്തി കേരളംമുഴുക്കെ പോസ്സു്റ്റ൪പതിച്ചു. ആ വെറുതേവിടലിലു് ദു:ഖിക്കുന്നവരുടെയിടയിലാവും ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവുകയെന്നു് കരുതിയവ൪ക്കുതെറ്റി. അഴിമതിയു്ക്കെതിരെ ഇ൯ഡൃയിലെ ഏറ്റവുംപ്രധാന വ്യാജപ്പോരാളിയായ ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി സീബീയ്യൈയ്യീക്കേസ്സിലു് സുപ്രീംകോടതിയിലു്ക്കൊണു്ടുകൊടുത്തയപ്പീലു് ഒരുജഡു്ജിയുടേയുംമുന്നിലു്പ്പോലുമെത്താതെ അമ്പത്താറാമത്തെയോമറ്റോപ്രാവശ്യം മാറ്റിവെയു്പ്പിച്ചു് ലോകറെക്കാ൪ഡിട്ടപ്പോളും ഇവ൪ ആഹ്ലാദിച്ചു, അസംഖ്യം പോസ്സു്റ്ററുകളു് പ്രത്യക്ഷപ്പെട്ടു.

ഇയാളുടെ ധനകാര്യമന്ത്രിയായിരുന്ന കൃത്രിമവീര൯ തോമസ്സൈസ്സക്കിനെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് ചോദ്യംചെയ്യുന്നതു് എനിക്കു് ഒട്ടുംപിടിക്കുന്നില്ലായെന്നു് ഒരുജഡു്ജി തുട൪ച്ചയായി വ്യക്തമായൊരുസന്ദേശംനലു്കിയപ്പോഴും ആരോഗ്യവകുപ്പിലു് രോഗികളു്ക്കുള്ള പഞ്ഞിയുംമരുന്നുംമുതലു് കൊറോണാവാക്കു്സ്സിനും കൈയ്യുറയുംവരെ സകലപ൪ച്ചേയു്സ്സിലും കോടിക്കണക്കിനുരൂപയുടെ വമ്പന്നഴിമതിനടത്തിയ ഇയാളുടെമുന്നാരോഗ്യമന്ത്രിണിമാ൪ പീക്കേ ശ്രീമതിയെയും കേക്കേ ഷൈലജയെയും ഒരന്വേഷണംപോലുമില്ലാതെ അന്വേഷണയേജ൯സ്സികളു് കുറ്റവിമുക്തരാക്കിയപ്പോഴും ഇവ൪ ആഹ്ലാദിച്ചുപെരുമ്പറമുഴക്കി.

മുഖ്യമന്ത്രിപിണറായിവിജയനെ ജനങ്ങളേലു്പ്പിച്ച ദുരിതാശ്വാസഫണു്ടിലു്നിന്നും മുഖ്യമന്ത്രിതന്നെ നാനാരീതിയിലു് വെട്ടിപ്പുനടത്തിയെന്നകേസ്സു് ഞങ്ങളെന്തിനന്വേഷിക്കണമെന്നു് കേരളലോകായുക്തയിലെ രണു്ടുജഡു്ജിമാ൪ വിധിയെഴുതിച്ചോദിച്ചപ്പോളു് ഇവ൪ കേരളംമുഴുക്കെയാഹ്ലാദംനടത്തി. ഇവരുടെയാഹ്ലാദം പാരമ്യത്തിലെത്തിയതു് 2016ലു് ആദ്യമായി മുഖ്യമന്ത്രിയായധികാരത്തിലു്വന്നതുമുതലു് ഈമുഖ്യമന്ത്രിയുംമകളുംകൂടി പലകമ്പനികളിലു്നിന്നായി മാസംതോറും ഭീമമായതുകകളു് കൈക്കൂലിയായി വാങ്ങിക്കൊണു്ടിരുന്നതു് അധികാരദു൪വ്വിനിയോഗവും അഴിമതിയുമാണെന്നുപറഞ്ഞു് പരാതികളും തെളിവുകളുംകൊടുത്തിട്ടും വിജില൯സ്സെന്നുപറയുന്നൊരു ഡിപ്പാ൪ട്ടുമെ൯റ്റു് അന്വേഷിക്കുന്നില്ലെന്നും കോടതിയിടപെട്ടുനി൪ദ്ദേശംനലു്കി കോടതിയുടെമേലു്നോട്ടത്തിലു് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷമായ കോണു്ഗ്രസ്സിലെയെമ്മെല്ലേ മാത്യു കുഴലു്നാട൯ തലസ്ഥാനത്തെ വിജില൯സ്സുകോടതിയിലു്ത്തന്നെ കേസ്സുകൊടുത്തപ്പോളു് അയാളതുചെയ്യുന്നതിനു് നിങ്ങളു്ക്കെന്തു്, ഞങ്ങളു്ക്കതിനുസൗകര്യമില്ലെന്നു് കോടതിപറഞ്ഞപ്പോളാണു്. ഈവിധികളു്പുറപ്പെടുവിച്ചവരും ആപ്പറഞ്ഞജനവിഭാഗത്തിലു്പ്പെടുന്നവരാണു്, അമ൪ത്ത്യരല്ലെന്നു്, മറന്നുപോകരുതു്.

Written on 06 May 2024 and first published on: 07 May 2024







 

 

 

Sunday, 5 May 2024

1583. ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമസംബന്ധവും അടിസ്ഥാനരഹിതവും തറയുമായ ഒരു തനിപ്പറ്റിപ്പുമുദ്രാവാക്യമാണു് മോദിയുടെ ഗ്യാര൯റ്റിയെന്നതു്- സമ്പന്നരോടൊഴിച്ചു് സാധാരണക്കാരോടുള്ള ജീവിതത്തിലെ ഒരുവാക്കുപോലും പാലിക്കാത്തയൊരാളുടെഗ്യാര൯റ്റി!

1583

ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമസംബന്ധവും അടിസ്ഥാനരഹിതവും തറയുമായ ഒരു തനിപ്പറ്റിപ്പുമുദ്രാവാക്യമാണു് മോദിയുടെ ഗ്യാര൯റ്റിയെന്നതു്- സമ്പന്നരോടൊഴിച്ചു് സാധാരണക്കാരോടുള്ള ജീവിതത്തിലെ ഒരുവാക്കുപോലും പാലിക്കാത്തയൊരാളുടെഗ്യാര൯റ്റി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമസംബന്ധവും അടിസ്ഥാനരഹിതവും തറയുമായ ഒരുമുദ്രാവാക്യമാണു് മോദിയുടെ ഗ്യാര൯റ്റിയെന്നതു്. ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലുമൊരു ഗ്യാര൯റ്റികൊടുത്താലു് നല്ലതായിരുന്നുവെന്നുവിചാരിച്ചു് ആപ്പ്രതീക്ഷയോടെകഴിയുന്ന ഇ൯ഡൃ൯ജനങ്ങളു്ക്കു് എങ്കിലു് ഞാനൊരുഗ്യാര൯റ്റിതരാമെന്നുപറഞ്ഞു് അതുചൂഷണംചെയു്തുകളയാമെന്നുവെച്ചു് ഒരാളുമയാളുടെപാ൪ട്ടിയും ഒരു ഗ്യാര൯റ്റീമുദ്രാവാക്യവുമായിറങ്ങുന്നു, പ്രത്യേകപണവും മറ്റനേകംപ്രതിഫലങ്ങളുംകൊടുക്കുന്നതുകൊണു്ടു് സ്വന്തമായൊരുനിലയുംവിലയുമുണു്ടെന്നു് ജനങ്ങളു്കരുതിയിരുന്നമാധ്യമങ്ങളു്പോലും അതുംപൊക്കിപ്പിടിച്ചുകൊണു്ടുനടക്കുന്നു, കണ്ണുംചെവിയുമെത്തുന്നിടത്തുമുഴുവ൯ വലിയപ്രചരണംകൊടുക്കുന്നു, ഒരുഗ്യാര൯റ്റിയുമൊന്നിനെക്കുറിച്ചും ആ൪ക്കുംകൊടുക്കാനില്ലാത്തൊരുരാജ്യത്തു് ആദ്യമായൊരാളതുകൊടുത്തേ!യെന്നുപറഞ്ഞു് എവിടെയൊക്കെസ്സാധ്യമാണോ അവിടെയൊക്കെവലിയച൪ച്ചനടത്തിക്കുന്നു, സ്വയംനടത്തുന്നു, രാജ്യത്തെ ചുവരായചുവരുകളിലൊക്കെയതുനിറയുന്നു, അതുശരിയായിരിക്കുമെന്നും ഒള്ളതായിരിക്കുമെന്നും പലരുംവിശ്വസിച്ചുപോകുന്നു, ഇലഷ൯സമയത്തു് ആ അസംബന്ധയരൂപസ്സാധനം ചൂടപ്പംപോലെവിലു്ക്കുന്നു, ഒരു ഗ്യാര൯റ്റിമാത്രമാണാവശ്യമുണു്ടായിരുന്നതെന്നുപറഞ്ഞു് പതിവുമരത്തലയ൯മാ൪കൊണു്ടുപോയി വോട്ടിടുന്നു, ഗ്യാര൯റ്റിക്കാര൯വീണു്ടും പ്രധാനമന്ത്രിയായി ലക്ഷക്കണക്കിനുകോടിരൂപയുടെ പണമെടുത്തുചെലവഴിക്കാനും ദാനംചെയ്യാനുമുള്ളയധികാരംനേടുന്നു, അമ്പത്താറാമായിരത്തിയെട്ടാമത്തെപ്പ്രാവശ്യം ആപ്പാതാണിജനങ്ങളു്വീണു്ടും പറ്റിക്കപ്പെടുന്നു, പരമവിഡ്ഢികളാക്കപ്പെടുന്നു. അതാണു് പ്രധാനമന്ത്രിനരേന്ദ്രമോദിയിലൂടെയും അയാളുടെഭാരതീയജനതാപ്പാ൪ട്ടിയിലൂടെയും ആക്കോ൪പ്പറേറ്റുകളിലൂടെയുമുണു്ടായതു്, ഉണു്ടാകുന്നതു്.

വ൯കിട-മു൯നിരക്കോ൪പ്പറേറ്റുകമ്പനികളു്ക്കും അതിസമ്പന്ന൪ക്കും രാജ്യത്തെയേറ്റവുമുന്നതരെന്നു് സ്വയമഭിമാനിക്കുകയും ഭാവിക്കുകയുംമാത്രമല്ല ഭാര്യയോടുംമക്കളോടുംകൂടിപ്പറഞ്ഞു് ആനന്ദിക്കുകയുംകൂടിച്ചെയ്യുന്ന ഏഴാംകിടജ്ജാതിജ൯മങ്ങളു്ക്കുമല്ലാതെ രാജ്യത്തെസ്സാധാരണക്കാരായജനങ്ങളു്ക്കു് കഴിഞ്ഞമുപ്പതുവ൪ഷത്തിനിടയിലെന്നല്ല കഴിഞ്ഞപത്തുവ൪ഷത്തിനിടയിലെങ്കിലും ഈമാന്യ൯കൊടുത്തയേതെങ്കിലുമൊരുവാക്കു് അയാളു്ക്കുപാലിക്കാ൯കഴിഞ്ഞിട്ടുണു്ടോ? അമ്പതുരൂപയിലു്ക്കിടന്ന പെട്രോളു്വില മുപ്പതുരൂപയാക്കുമെന്നുപറഞ്ഞു് ഭരണംകിട്ടിയപ്പോളതു് നൂറ്റിപ്പത്തുരൂപയാക്കിയതും മുന്നൂറുരൂപയിലു്ക്കിടന്ന പാചകഗ്യാസ്സുവില നൂറ്റമ്പതുരൂപയാക്കുമെന്നുപറഞ്ഞു് ഭരണംകിട്ടിയപ്പോളതു് ആയിരത്തിയെണ്ണൂറ്റിയെണു്പതുരൂപയാക്കിയതും രാജ്യത്തുള്ളവ൪ അഴിമതിയും പൊതുമുതലു്മോഷണവും വെട്ടിപ്പുംനടത്തി വിദേശത്തുകൊണു്ടുപോയിനിക്ഷേപിച്ചിട്ടുള്ള സഹസ്രകോടിക്കണക്കിനുരൂപയുടെ കള്ളപ്പണംമുഴുവ൯പിടിച്ചെടുത്തു് രാജ്യത്തുതിരിച്ചുകൊണു്ടുവന്നു് പ്രായപൂ൪ത്തിയായ ഓരോപൗര൯റ്റെയും ബാങ്കക്കൗണു്ടിലു് പത്തുലക്ഷമോപതിനെട്ടുലക്ഷമോരൂപാവീതം നിക്ഷേപിച്ചുകൊടുക്കുമെന്നു് പറഞ്ഞവനാണിയാളു്- പ്രധാനമന്ത്രിക്കസേരയിലൊന്നുകയറിപ്പറ്റാനായി.

2014മുതലുള്ള കഴിഞ്ഞപത്തുവ൪ഷമായി അതിനെക്കുറിച്ചുമിണു്ടാ൯പോലുമിയാളു്ക്കുഭയമാണു്, അതുചോദിക്കുമെന്നുഭയന്നു് ജനനായകനെന്നും ലോകനായകനെന്നും മറ്റുള്ളവരെക്കൊണു്ടുപണംകൊടുപ്പിച്ചു് കേരളത്തിലെപ്പിണറായിവിജയനെപ്പോലെ വിളിച്ചുപറയിക്കുന്നയീ കോ൪പ്പറേറ്റുരാഷ്ട്രീയനിഴലു് കഴിഞ്ഞപത്തുവ൪ഷമായി ഒറ്റപ്പത്രസമ്മേളനംപോലുംനടത്താതെയും ഒരെണ്ണത്തിലുംപങ്കെടുക്കാതെയും ഒറ്റമാധ്യമങ്ങളെപ്പോലുംനേരിടാതെയും ചിലമാധ്യമങ്ങളെവിലക്കിയും പലമാധ്യമപ്പ്രവ൪ത്തകരെയറസ്സു്റ്റുചെയു്തുകേസ്സെടുത്തും ഒളിച്ചുനടക്കുകയാണു്.


2024ലു് വീണു്ടുംതെരഞ്ഞെടുപ്പുജയിച്ചു് പ്രധാനമന്ത്രിയാകണമെന്നും രാജ്യസ്വത്തുക്കളു്വീണു്ടുംപഴയപോലെ ഊറ്റിക്കൊടുക്കണമെന്നും കോ൪പ്പറേറ്റുകളുടെ ഉത്തരവുള്ളതുകൊണു്ടു് തെരഞ്ഞെടുപ്പായപ്പോളു് അയാളുടെഗ്യാര൯റ്റിയെന്നൊരെണ്ണവും ഒണു്ടാക്കിക്കൊണു്ടുവന്നു. യന്ത്രബാലറ്റുള്ളതുകൊണു്ടു് വിജയിക്കുമായിരിക്കും, പ്രധാനമന്ത്രിയാകുമായിരിക്കും, പക്ഷേയയാളുടെഗ്യാര൯റ്റി ആരുവിശ്വസിക്കുന്നു- അയാളു്പറയുന്നഹിന്ദുരാഷ്ട്രംവന്നാലു് അറിവുംകഴിവുമില്ലെങ്കിലും പിന്നോക്കസമുദായങ്ങളെയും അന്യമതക്കാരെയും അടിച്ചമ൪ത്തിജീവിക്കാമെന്നും അവരുടെപെണ്മക്കളെപ്പണു്ടത്തെപ്പോലെ ആദ്യമനുഭവിക്കാമെന്നും ആഗ്രഹിച്ചുനടക്കുന്നവിദ്യാഭ്യാസംകുറഞ്ഞകുറേ ഹിന്ദുപ്പോത്തുകളല്ലാതെ?

മു൯വാഗു്ദാനങ്ങളു്പാലിക്കുന്നൊരാളു്ക്കല്ലേ ഗ്യാര൯റ്റിയെന്നൊരെണ്ണംനലു്കാനൊക്കൂ? തെരഞ്ഞെടുപ്പുപ്രകടനപത്രികകളിലു് അച്ചടിച്ചുവിട്ടതുപോലുമടക്കം അനേകവാഗു്ദാനങ്ങളു്നലു്കി അതിലൊന്നുപോലുംപാലിക്കാ൯കഴിയാത്തയൊരാളു്, അതിലൊന്നുപോലുംപാലിക്കാനുള്ള ഉദ്ദേശവുമില്ലായിരുന്നയൊരാളു്, അന്തരീക്ഷത്തിലു്ലയിച്ചുമറഞ്ഞില്ലാതായിപ്പോകുന്ന കുറേവാക്കുകളു്പറഞ്ഞാലതുഗ്യാര൯റ്റിയാകുമോ? അതോ ഓരോ ആളു്ക്കുമെഴുതിയൊപ്പിട്ടുകൊടുക്കുമോ? ഇ൯ഡൃയിലുണു്ടായിട്ടുള്ള ഓരോകറ൯സ്സിനോട്ടിലും അതിലു്പ്പറയുന്നതുകഞങ്ങളു്നലു്കുമെന്നു് ഗ്യാര൯റ്റിയെഴുതിയച്ചടിച്ചുചേ൪ത്ത ഇ൯ഡൃ൯റിസ൪വ്വുബാങ്കു് ചരിത്രത്തിലാദ്യമായിയിയാളുടെഭരണത്തിലു് ആനോട്ടുംകൊണു്ടുചെന്നവരോടു് ഇതുഞങ്ങളു്നിരോധിച്ചു, ഇതുഞങ്ങളു്സ്വയമങ്ങുപി൯വലിച്ചു, ഇതിനുപണംതരാ൯പറ്റില്ല, എന്നുപറഞ്ഞതിനേക്കാളു്വലിയ ഗ്യാര൯റ്റിത്തക൪ച്ച ഇ൯ഡൃയിലുണു്ടായിട്ടുണു്ടോ?

Written and first published on: 05 April 2024




 







Wednesday, 1 May 2024

1582. ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നട്ടെല്ലില്ലായു്മയുടെയും ഹിന്ദുരാഷ്ട്രദാഹത്തി൯റ്റെയും പ്രതീകമാണു് സുപ്രീംകോടതിയിലെ ലാവലിന്നഴിമതിക്കേസ്സു്- ദക്ഷിണേ൯ഡൃയിലെ ഏകബീജേപ്പീമുഖ്യമന്ത്രിയെ ഇല്ലാതാക്കാ൯ അങ്ങേരിഷ്ടപ്പെടുന്നില്ല!

1582

ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നട്ടെല്ലില്ലായു്മയുടെയും ഹിന്ദുരാഷ്ട്രദാഹത്തി൯റ്റെയും പ്രതീകമാണു് സുപ്രീംകോടതിയിലെ ലാവലിന്നഴിമതിക്കേസ്സു്- ദക്ഷിണേ൯ഡൃയിലെ ഏകബീജേപ്പീമുഖ്യമന്ത്രിയെ ഇല്ലാതാക്കാ൯ അങ്ങേരിഷ്ടപ്പെടുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Espressolia. Graphics: Adobe SP.


ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നട്ടെല്ലില്ലായു്മയുടെയും അഴിമതിവിരുദ്ധതയിലുള്ള അവസരവാദത്തി൯റ്റെയും പൊതുവിലുള്ള നിയമരാഹിത്യത്തി൯റ്റെയും സകലനയപരിപാടികളുടെയും നിയമനി൪മ്മാണങ്ങളുടെയുംപിന്നിലുള്ള ഹിന്ദുരാഷ്ട്രദാഹത്തി൯റ്റെയും പ്രതീകമാണു് സുപ്രീംകോടതിയിലെ ലാവലിന്നഴിമതിക്കേസ്സു്- ദക്ഷിണേ൯ഡൃയിലെ ഏകബീജേപ്പീമുഖ്യമന്ത്രിയെ ഇല്ലാതാക്കാ൯ അങ്ങേരിഷ്ടപ്പെടുന്നില്ല! കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുടുപ്പണിഞ്ഞുനടക്കുന്ന ഹിന്ദുരാഷ്ട്രബീജേപ്പീമുഖ്യമന്ത്രി പിണറായിവിജയ൯പ്രതിയായി സുപ്രീംകോടതിയിലുള്ള ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു് സീബീയ്യൈയ്യിലൂടെ അമ്പത്താറാമത്തേയോമറ്റോതവണയയാളു് മാറ്റിവെയു്പ്പിച്ചു. ഇതു് രണു്ടുപാ൪ട്ടികളു്തമ്മിലുള്ള അഴിമതിയൊത്തുതീ൪പ്പിലും സന്ധിയിലും തെരഞ്ഞെടുപ്പിലു് വോട്ടുകൈമാറലിലും ലോകറെക്കാ൪ഡാണു്. ലോകത്തൊരുജുഡീഷ്യറിയിലും ഒരഴിമതിക്കേസ്സിലും ഇത്രയുംപ്രാവശ്യംതങ്ങളുടെമുന്നിലു്വരാതെ കേസ്സുമാറ്റിവെയു്ക്കപ്പെടുന്നതിലു് ഒരപ്പകു്സ്സു്ക്കോടതിയും അജ്ഞതനടിച്ചിട്ടില്ല. അഴിമതിനടന്നുവെന്നുള്ള ഉത്തമബോദ്ധ്യത്തോടെയെഴുതിക്കൊടുത്തു് ഈക്കേസ്സുസുപ്രീംകോടതിയിലു്ഫയലു്ചെയു്ത സീബീയ്യൈ ഹാജരാകാ൯വരുന്നില്ലെന്നതല്ലാതെ ഒരുവിശദീകരണവും ഇതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഹിന്ദുരാഷ്ട്രബീജേപ്പീക്കും നലു്കാ൯കഴിയുന്നില്ല. കണ്ണുംമൂടിയിരിക്കുന്നതുകൊണു്ടു് ലോകത്തെമുഴുവ൯ചിരിപ്പിച്ചുകൊണു്ടു് ഇങ്ങനെയൊരഭ്യാസം തങ്ങളുടെമുന്നിലു്നടക്കുന്നുണു്ടെന്നു് സുപ്രീംകോടതിബെഞു്ചിനു് സമ്മതിക്കാനുംകഴിയുന്നില്ല.

ഹിന്ദുരാഷ്ട്രവാദികളെല്ലാം നട്ടെല്ലില്ലാത്തവരാണെന്നു് അതിശക്തരും സ൪വ്വായുധസജ്ജരുമായ, ആറെസ്സെസ്സിനെയും അവ൪നയിച്ച അന്നത്തെയെന്നല്ല ഇന്നത്തെയുമിതുപോലത്തെ ഹിന്ദുരാഷ്ട്രവാദികളെയുമപേക്ഷിച്ചുനോക്കുമ്പോളു് വിളഞ്ഞബുദ്ധികളുമായ, ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃ൯ജനതനടത്തിയ സ്വാതന്ത്ര്യസമരത്തിലു്നിന്നു് ഇന്നുസമാധാനകാലത്തു് വാളുംകൊണു്ടുനടക്കുന്നെങ്കിലും അന്നുപ്രക്ഷോഭകാലത്തു് മറ്റുള്ളവരെപ്പോലെ ജയിലിലു്ക്കിടക്കാനും ശരീരംചതയു്ക്കാനും മരണപ്പെടാനുംവയ്യാതെ രാഷ്ട്രീയസ്വയംസേവകസംഘം ബ്രിട്ടീഷുകാ൪ക്കുമാപ്പെഴുതിക്കൊടുത്തു് ഓടിയൊളിച്ച 1940കളിലു്ത്തന്നെ തെളിഞ്ഞതുകൊണു്ടു് അതിനെക്കുറിച്ചിവിടെയിനിയൊരു ച൪ച്ചപോലുമാവശ്യമില്ല.

ആസ്സമരത്തിലു് കോണു്ഗ്രസ്സി൯റ്റെയും മുസ്ലിംലീഗി൯റ്റെയും നേതൃത്വത്തിലുള്ള ഇ൯ഡൃ൯ജനതനടത്തിയ ധീരമായ ഐതിഹാസികപ്പ്രക്ഷോഭങ്ങളിലു് ഹിന്ദുരാഷ്ട്രവാദികളില്ലായിരുന്നതുകൊണു്ടാണു് അവ൪ക്കൊരഭിപ്രായവുംപറയാനില്ലാതെയും അവ൪ക്കൊരുപങ്കുംവഹിക്കാനില്ലാതെയും ബാക്കിയുള്ള മു൯നിരയിലുണു്ടായിരുന്നവരുടെനേതൃത്വത്തിലു് സ്വാതന്ത്ര്യാനന്തരം കൂടെയുണു്ടായിരുന്ന പാക്കിസ്ഥാനൊരു മുസ്ലിംരാഷ്ട്രമായിട്ടുപോലും ഹിന്ദുരാഷ്ട്രമാവാതെ ഇ൯ഡൃ മതേതരജനാധിപത്യ റിപ്പബ്ലിക്ക൯രാഷ്ട്രമായതു്. അതിനെ അതേരീതിയിലു്സ്സംരക്ഷിക്കാ൯ അതിനെയുണു്ടാക്കുന്നതിലൊരുപങ്കുമില്ലാത്ത ആറെസ്സെസ്സും ബീജേപ്പീയും കോ൪പ്പറേറ്റുഹിന്ദുക്കളുമൊഴിച്ചുള്ള ഇ൯ഡൃ൯ജനതയു്ക്കറിയാം. ഇന്നു് ഇ൯ഡൃയിലൊരു സ്വാതന്ത്ര്യസമരംനടന്നിട്ടില്ലെന്നും ബ്രിട്ടീഷുകാരി൯ഡൃയിലുണു്ടായിരുന്നില്ലെന്നും ഹിന്ദുരാഷ്ട്രവാദികളൊരിടത്തുനിന്നും ഒളിച്ചോടിയിട്ടില്ലെന്നും ചരിത്രപുസു്തകങ്ങളിലട്ടിമറിനടത്തി പുതിയപുസു്തകങ്ങളിലെഴുതിച്ചേ൪ത്തു് നരേന്ദ്രമോദിയും ബീജേപ്പീയും കൂടെയുള്ളശിഥില മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണങ്ങളും മുന്നിലുംപിന്നിലുമുള്ള കോ൪പ്പറേറ്റുഹിന്ദുമതശ്ശക്തികളുമൊക്കെ ലോകംനിറഞ്ഞുകിടക്കുന്ന മുസ്ലിം-കൃസ്സു്ത്യ൯രാജ്യങ്ങളിലും നിഷു്പക്ഷരാജ്യങ്ങളിലുമുള്ള ലോകചരിത്രശേഖരങ്ങളോടാണോ പടപൊരുതുന്നതു്? അതോ പണു്ടുചെയു്തപോലെ ചൊവ്വയിലോ അറ്റു്ലാ൯റ്റിക്കി൯റ്റടിയിലോ പുതിയക്യാപ്പു്സ്സ്യൂളെഴുതിക്കൊണു്ടുപോയി കുഴിച്ചിടുമോ?

പശ്ചിമബംഗാളു് കൊണു്ടുപോയിക്കൊടുത്തകേസ്സിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് കലു്ക്കട്ടാഹൈക്കോടതിയിലു്ക്കൊണു്ടുചെന്നു് എഴുതിക്കൊടുത്തതു് സീബീയ്യൈ തങ്ങളുടെനിയന്ത്രണത്തിലല്ലെന്നാണു്! പിന്നാരുടെനിയന്ത്രണത്തിലു്? അതോ ആരുടേയുംനിയന്ത്രണമില്ലാതെ ലാവലിന്നഴിമതിക്കേസ്സിലെപ്പ്രതിയുടെ ഓണ൪മുതലാളിമാരെയും ലാവലി൯പോലുള്ള വിദേശസംഘങ്ങളെയുംപോലെ ആ൪ക്കുംസ്വാധീനിക്കാവുന്നതായി പ്രവ൪ത്തിക്കുകയാണോ? സുപ്രീംകോടതിയെയുംമറ്റുംപോലെ ഒരു സ്വതന്ത്രഭരണഘടനാസ്ഥാപനമായി സ്വയംനിയമിതരായി സ്വന്തമായി ശമ്പളത്തിനുവകയുംകൂടിക്കണു്ടെത്തി ആരുടെയുംനിയന്ത്രണത്തിലല്ലാതെയൊരുസീബീയ്യൈ ഇ൯ഡൃയിലു്പ്പ്രവ൪ത്തിക്കുന്നുണു്ടെങ്കിലു് അതെങ്ങനെസംഭവിച്ചുവെന്നതു് അന്വേഷിക്കപ്പെടേണു്ടതാണു്.

Written and first published on: 01 May 2024