Friday, 30 June 2023

1343. കേരളമാ൪കു്സ്സിസ്സു്റ്റു്-കേന്ദ്രബീജേപ്പീസഖ്യം കേരളത്തി൯റ്റെചരിത്രം വഴിമാറ്റിവിടുന്നു, കുറ്റകൃത്യമേഖലയിലു് പുതിയയിതിഹാസങ്ങളു്രചിക്കുന്നു!

1343

കേരളമാ൪കു്സ്സിസ്സു്റ്റു്-കേന്ദ്രബീജേപ്പീസഖ്യം കേരളത്തി൯റ്റെചരിത്രം വഴിമാറ്റിവിടുന്നു, കുറ്റകൃത്യമേഖലയിലു് പുതിയയിതിഹാസങ്ങളു്രചിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stokkete. Graphics: Adobe SP.

കേരളമാ൪കു്സ്സിസ്സു്റ്റു്-കേന്ദ്രബീജേപ്പീസഖ്യം കേരളത്തി൯റ്റെചരിത്രം വഴിമാറ്റിവിടുന്നു, അന്താരാഷ്ട്രകുറ്റകൃത്യമേഖലയിലു് പുതിയയിതിഹാസങ്ങളു്രചിക്കുന്നു! ഇതു് 2016മുതലു് നടന്നുകൊണു്ടിരിക്കുകയാണു്. ഇവിടെയിനിപ്പറയാ൯പോകുന്നകുറ്റകൃത്യങ്ങളു് കേരളമെന്നല്ല ഇ൯ഡൃയിലൊരുസംസ്ഥാനത്തും ഇതിനുമുമ്പൊരുഗവണു്മെ൯റ്റിനുകീഴിലും നടന്നിട്ടുള്ളതല്ല, ഒരുകേന്ദ്രഗവണു്മെ൯റ്റും നടപടിയെടുക്കാതെവിട്ടിട്ടുള്ളതുമല്ല. ഇതെല്ലാമി൯ഡൃയെസ്സംബന്ധിച്ചിടത്തോളം പുതിയകുറ്റകൃത്യങ്ങളാണു്, ഒരുപുതിയഗുപു്തരാഷ്ട്രീയസഖ്യത്തി൯റ്റെ അനന്തരഫലങ്ങളാണു്. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റും കേന്ദ്രത്തിലെ ഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റും അവരുടെഹിന്ദുരാഷ്ട്രരൂപീകരണത്തിനുവേണു്ടി ഒരേചരടിലു്ക്കോ൪ത്തുകെട്ടിയിട്ടുള്ള വിഷപുഷു്പ്പങ്ങളായതുകൊണു്ടുമാത്രമാണു് അവയെല്ലാംനടന്നതു്. ഇതൊരുപുതിയയി൯ഡൃനിതിഹാസമായി മാറിക്കൊണു്ടിരിക്കുകയാണു്, കാരണമതിനിതിനുമുമ്പു് സമാനതകളില്ല, അവയൈതിഹാസികമായിയനേകപരമ്പരകളായി നീളുകയുമാണു്.

കേന്ദ്രഗവണു്മെ൯റ്റിനെക്കടത്തിവെട്ടി വിദേശരാജ്യങ്ങളോടു് നേരിട്ടിടപെടലു്, റിസ൪വ്വുബാങ്കറിയാതെ വിദേശത്തുനിന്നും ധനംസമാഹരിച്ചുകൊണു്ടുവരലു്, വിദേശരാജ്യങ്ങളിലു്നിന്നും കേരളസംസ്ഥാനത്തി൯റ്റെപേരിലു്നലു്കപ്പെടുന്നതു് അവിടെവെച്ചുതന്നെ അപ്രതൃക്ഷമാകലു്, സംസ്ഥാനത്തിനധികാരമില്ലാത്തിടത്തുകയറി കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അധികാരപരിധിയിലു്വരുന്ന കടലെഴുതിവിലു്ക്കലു്, ജനങ്ങളറിയാതെ ജനങ്ങളുടെമെഡിക്കലു്ഡേറ്റാവിലു്ക്കലു്, നിയമസഭയറിയാതെ മന്ത്രിസഭയിലെ കൂട്ടുകള്ള൯മാരും കള്ളികളുംകൂടിയിരുന്നു് അഴിമതിക്കേസ്സുകളിലു് ലോകായുക്തശിക്ഷയിലു്നിന്നെങ്ങനെരക്ഷപ്പെടാമെന്നു് നിയമമുണു്ടാക്കി ഓ൪ഡിന൯സ്സായിയിറക്കലു്, കേന്ദ്രവിദേശകാര്യവകുപ്പറിയാതെ(?) ഒരുവിദേശരാജ്യമായ യൂയ്യേയ്യീയുടെ കോണു്സ്സുലേറ്റും കോണു്സ്സലുമായി രഹസ്യകൂടിക്കാഴു്ച്ചകളു്, കൊടുക്കലു്വാങ്ങലുകളു്, അവരുടെനയതന്ത്രബാഗുകളിലൂടെ യൂയ്യേയ്യീയിലു്നിന്നുകൊണു്ടുവരുന്നസ്വ൪ണ്ണം ട്രക്കുകളിലു് ബിരിയാണിച്ചെമ്പുപാത്രങ്ങളിലും കുട്ടകങ്ങളിലും വീട്ടിലേയു്ക്കുകൊണു്ടുപോകലു്, അതവിടെനിന്നുവാങ്ങുന്നതിനുള്ള ധനസമാഹരണത്തിനായി കൈക്കൂലിയുമഴിമതിയുംപണങ്ങളു് നിയമവിരുദ്ധമായിഡോളറാക്കിമാറ്റി മുഖ്യമന്ത്രിയുടെയാത്രകളിലെപ്പെട്ടികളിലു്നിറച്ചു് അങ്ങോട്ടുകൊണു്ടുപോകലു്, കള്ളക്കടത്തുവരുന്നസ്വ൪ണ്ണം നാട്ടിലു്ക്കൊണു്ടുനടന്നുവിലു്ക്കലു് (മുഖ്യമന്ത്രിയുടെ നൂറുകാറകമ്പടിയാത്രകളിലു് എന്താണുകടത്തുന്നതു്- വൈരമോ? വിമാനത്താവളങ്ങളുണു്ടാകുമ്പോളു് കള്ളക്കടത്തുനടക്കുന്നതുമനസ്സിലാക്കാം, പക്ഷേ കള്ളക്കടത്തിനായി കണ്ണൂരുംപത്തനംതിട്ടയിലുമൊക്കെ വിമാനത്താവളങ്ങളുണു്ടാക്കുന്നതോ?), ലോകത്തുസകലയിടത്തുനിന്നും ഉഗ്രമയക്കുമരുന്നുകടത്തിക്കൊണു്ടുവന്നു് നാട്ടിലു്ക്കൊണു്ടുനടന്നുവിലു്ക്കലു് (കേരളം മയക്കുമരുന്നിനു് ഇ൯ഡൃയിലേറ്റവുംകുപ്പ്രസിദ്ധമായിട്ടും കേന്ദ്രബീജേപ്പീയുടെ നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ ഒറ്റക്കേസ്സുമെടുക്കുന്നില്ലെന്നതു് അത്ഭുതമല്ലേ?)- പിണറായിവിജയനെന്ന മുഖ്യമന്ത്രിയെയും അയാളുടെ മമ്മിസഭയെയും കേരളത്തിലു്നിന്നല്ല ഇ൯ഡൃയിലു്നിന്നുതന്നെ എന്നെന്നേക്കുമായിപ്പുറത്താക്കേണു്ടകാലം എന്നേകഴിഞ്ഞു! എല്ലാം ബൈപ്പാസ്സാണു്- ഒന്നും ജ൯മസ്സ്വഭാവംപോലെ നേരേചൊവ്വേയല്ല, ഒന്നും ഭരണഘടനനിഷു്ക്ക൪ഷിച്ചിട്ടുള്ള വഴിയിലൂടെയല്ല. ഊളനും ചെന്നായുംപോലും ഇതിനേക്കാളെത്രയോ നേരേചൊവ്വേയും കാര്യക്ഷമമായും ധൂ൪ത്തില്ലാതെയുമാണു്- സ്വജനപക്ഷപാതിത്വംകണു്ടേക്കാം- സ്വന്തംഗുഹകളിലു് കാര്യങ്ങളു്നടത്തുന്നതു്!

ഈ കേരളമാ൪കു്സ്സിസ്സു്റ്റു്- കേന്ദ്രബീജേപ്പീയന്ധകാരസഖ്യത്തിലു്ക്കക്ഷിയായ കേരളമുഖ്യമന്ത്രിയെസ്സംബന്ധിച്ചിടത്തോളം ഈമുഴുവനിടപാടുകളു്ക്കും ഇയാളെസ്സ്വന്തംനിയമസഭാനേതാവാക്കിയതിലൂടെ അനുവാദംനലു്കി സമ്പൂ൪ണ്ണനിയമവിരുദ്ധ൯മാരായിമാറിയിരിക്കുകയാണു് ആപ്പാ൪ട്ടിയിലെ സീനിയ൪മാരെയെല്ലാംഭയപ്പെട്ടുതഴഞ്ഞു് വളരെസ്സെലക്ടീവായി ഇയാളെത്തന്നെതെരഞ്ഞെടുത്ത നൂറുനിയമസഭാംഗങ്ങളു്- സീപ്പീയ്യൈയ്യുടെയും കോണു്ഗ്രസ്സു്-എസ്സി൯റ്റെയും എ൯സ്സീപ്പീയുടെയും പലകഷണംകേരളകോണു്ഗ്രസ്സി൯റ്റെയും എമ്മെല്ലേമാരെപ്പോലും ഇയാളാണുനിശ്ചയിച്ചു് തെരഞ്ഞെടുപ്പിനുമത്സരിക്കാ൯നലു്കിയതും സ്വയമുണു്ടാക്കിയകള്ളക്കടത്തുപണവും വിദേശനിക്ഷേപകരുടെകള്ളപ്പണവുമെടുത്തുചെലവാക്കി വിജയിപ്പിച്ചെമ്മെല്ലേമാരാക്കിയതും.

രാജ്യസുരക്ഷയെബാധിക്കുന്നതും അപകടത്തിലാക്കുന്നതുമായകാര്യങ്ങളു് സംസ്ഥാനത്തുനടക്കുമ്പോളു് കേന്ദ്രമിടപെടാതിരിക്കുന്നതു് ആദ്യമായാണു്. രാജ്യത്തി൯റ്റെസാമ്പത്തികസുരക്ഷിതത്വം അപകടത്തിലാക്കുന്നകാര്യങ്ങളു് സംസ്ഥാനത്തുനടക്കുമ്പോളു് കേന്ദ്രമിടപെടാതിരിക്കുന്നതും ജനസമ്മ൪ദ്ദത്തിനുവഴങ്ങിയിടപെട്ടാലു്ത്തന്നെ കേന്ദ്രയന്വേഷണയേജ൯സ്സികളോടു് ആയന്വേഷണം മുഖ്യപ്രതികളിലേയു്ക്കെത്താതെ ലക്ഷൃത്തിലെത്താതെ അലസിപ്പിക്കണമെന്നാവശ്യപ്പെടുന്നതും ആദ്യമായാണു്.

കേരളത്തിലെമുഖ്യമന്ത്രിയുടെയോഫീസ്സിടപെട്ടു് മദ്രാസ്സിലോ ബാംഗ്ലൂരിലോ സ്ഥാപിക്കേണു്ടിയിരുന്ന യൂയ്യേയ്യീയുടെ ദക്ഷിണേ൯ഡൃ൯കാര്യങ്ങളു്ക്കായുള്ള റീജിയണലു് കോണു്സ്സുലേറ്റു് കള്ളക്കടത്തിനുകൈവാക്കിനുസൗകര്യപ്പ്രദമായി തിരുവനന്തപുരത്തുസ്ഥാപിപ്പിച്ചു. ഈക്കോണു്സ്സുലേറ്റു് ആദ്യപ്രൊപ്പോസ്സലുകളു്ക്കുവിരുദ്ധമായി തിരുവനന്തപുരത്തുവരാനിടയാക്കിയതാരെന്നും അതെന്തിനെന്നും ഇ൯ഡൃ൯വിദേശകാര്യവകുപ്പിനും യൂയ്യേയ്യീയിലെയി൯ഡൃനെംബസ്സിയു്ക്കും അറിയാതിരുന്നതാണോ? അവരല്ലായതു് തിരുവനന്തപുരത്തുവരാനിടയാക്കിയതെങ്കിലു് പിന്നെയാരായിരുന്നെന്നവരറിഞ്ഞിരുന്നതല്ലേ? കേന്ദ്രയി൯റ്റല്ലിജ൯സ്സുബ്യൂറോ സൂക്ഷു്മമായി സകലതുംനിരീക്ഷിച്ചുപ്രവ൪ത്തിക്കുന്നസംസ്ഥാനത്തു് സംസ്ഥാനത്തെമന്ത്രിമാരുമുദ്യോഗസ്ഥ൯മാരും വിദേശകാര്യപ്രോട്ടോക്കോളുകളു്മുഴുവ൯ലംഘിച്ചു് പതിവായവിടെപ്പോകുന്നതും അവിടെക്കുടികിടക്കുന്നതും അവിടെനിന്നുപലതുംകൊണു്ടുവരുന്നതും അങ്ങോട്ടുപലതുംകൊടുക്കുന്നതും അവരെയിങ്ങോട്ടുല്ലാസ്സപ്പരിപാടികളു്ക്കുവിളിച്ചു് പങ്കെടുപ്പിക്കുന്നതും അവിടെനിന്നുക്ഷണംവാങ്ങിയങ്ങോട്ടുപോകുന്നതും അടക്കമുള്ളയതീവഗൗരവമുള്ളകാര്യങ്ങളു്നടന്നിട്ടും, അതുമുഴുവനറിഞ്ഞിട്ടും, കേന്ദ്രവിദേശകാര്യവകുപ്പും കേന്ദ്രയാഭ്യന്തരവകുപ്പും ഒരുനടപടിയുമെടുക്കാതിരുന്നതു് എന്തുദ്ദേശത്തിലായിരുന്നു? ഇതിലേതെങ്കിലുമൊന്നുനടന്നാലു്ത്തന്നെ ബീജേപ്പീയുടെയി൯ഡൃയൊഴിച്ചു് ഏതുവിദേശരാജ്യവും അപ്പോളു്ത്തന്നെനടപടിയെടുക്കുമായിരുന്നില്ലേ? ഇ൯ഡൃയിലിതല്ലാതെ വേറേയേതെങ്കിലുംസംസ്ഥാനത്തുനിന്നും ഇങ്ങനെയുള്ളയസ്സ്വാഭാവികവും ചാരലക്ഷൃങ്ങളോടെയുള്ളതുമായപ്രവ൪ത്തനങ്ങളു് റിപ്പോ൪ട്ടുചെയു്തിട്ടുണു്ടോ?

കേരളത്തിലു് 2016നുശേഷം ഇസ്ലാമിസ്സു്റ്റുതീവ്രവാദികളുടെപ്രവ൪ത്തനം ശതഗുണീഭവിച്ചെന്നും അതിനുറെയിഡുകളുമറസ്സു്റ്റുകളും സംഘടനാനിരോധങ്ങളുമാവശ്യമാണെന്നുംപറഞ്ഞു് 2016ലന്നുവന്നഗവണു്മെ൯റ്റു് കേരളത്തിലു് വീണു്ടുംവന്ന2021മുതലു് ഈക്കേന്ദ്രഗവണു്മെ൯റ്റു് കേന്ദ്രയന്വേഷണപ്പോലീസ്സേജ൯സ്സികളെയയച്ചു് ആപ്പറഞ്ഞതെല്ലാം സംസ്ഥാനത്തുചെയു്തുകൊണു്ടിരിക്കുന്നു. ഒരുമുസ്ലിംരാജ്യത്തി൯റ്റെകോണു്സ്സുലേറ്റിലല്ലേ സംസ്ഥാനഭരണക൪ത്താക്കളു് കെട്ടിമറിഞ്ഞുകൊണു്ടിരുന്നതായി ആറുവ൪ഷം കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് നിരീക്ഷിച്ചുകണു്ടുകൊണു്ടിരുന്നതു്? എന്നിട്ടിപ്പോളതു് ഇസ്സ്രായേലി൯റ്റെയും അമേരിക്കയുടെയുമേജ൯സ്സികളു് റിപ്പോ൪ട്ടുചെയു്തുനടപടിയാവശ്യപ്പെട്ടതുകൊണു്ടുമാത്രം നടപടിയാരംഭിച്ചല്ലേ? എന്നിട്ടുമതി൯റ്റെകേന്ദ്രബിന്ദുക്കളെയും ആസ്സൂത്രകരെയുംപിടിച്ചോ? ഒരുമുന്നിസ്ലാമിസ്സു്റ്റുതീവ്രസംഘടനാനേതാവായ, സംസ്ഥാനമന്ത്രിയായിരിക്കുമ്പോളു് ഗീതയുംബൈബിളുമടക്കം മറ്റൊന്നുംകിട്ടാത്തപോലെ ഈക്കോണു്സ്സുലേറ്റിലൂടെത്തന്നെ ഖുറാനിറക്കുമതിചെയു്തു് അതി൯റ്റിടയിലു്വെച്ചു് മറ്റെന്തോകടത്തിക്കൊണു്ടുവന്നെന്ന ആരോപണവുമന്വേഷണവുംനേരിട്ട, കെ. ടി. ജലീലെന്നയാളി൯റ്റെ ആക്കോണു്സ്സുലേറ്റിലെത്തുട൪ച്ചയായസന്ദ൪ശ്ശനവും പൊറുതിയും സു്റ്റാഫുമായുള്ളപ്രേമവും ആണു് ആത്യന്തികമായി കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ഇപ്പോഴത്തെഭാഷയിലു്പ്പറഞ്ഞാലു് സംസ്ഥാനത്തെയുംരാജ്യത്തെയുമീ ഭീഷണസ്ഥിതിയിലെത്തിച്ചതെന്നു് മനസ്സിലാക്കാതിരിക്കാനും വിലയിരുത്താതിരിക്കാനുമുള്ളയവകാശം, സ്വാതന്ത്ര്യം, അധികാരം, കേന്ദ്രവിദേശകാര്യ- ആഭ്യന്തരകാര്യവകുപ്പുകളു്ക്കുണു്ടായിരുന്നോ? ഇ൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടുകളിലിതൊരു പതിനായിരംപേജെങ്കിലുംകണു്ടിരിക്കണമല്ലോ!

Written on 10 August 2022 and first published on: 30 June 2023






Thursday, 29 June 2023

1342. രാജ്യത്തെല്ലായിടത്തും ഒരേനിയമംനടപ്പാക്കുന്നതിലു് മണിപ്പൂരിലു്പ്പരാജയപ്പെട്ടമോദി രാജ്യത്തെല്ലാമതത്തിലും ഒരേനിയമംനടപ്പാക്കാനിറങ്ങി! മണിപ്പൂ൪ക്കലാപം കൃത്യംഗുജറാത്തുകലാപംപോലെ അവ൪തന്നെതുടങ്ങിവിട്ടതല്ലേ?

1342

രാജ്യത്തെല്ലായിടത്തും ഒരേനിയമംനടപ്പാക്കുന്നതിലു് മണിപ്പൂരിലു്പ്പരാജയപ്പെട്ടമോദി രാജ്യത്തെല്ലാമതത്തിലും ഒരേനിയമംനടപ്പാക്കാനിറങ്ങി! മണിപ്പൂ൪ക്കലാപം കൃത്യംഗുജറാത്തുകലാപംപോലെ അവ൪തന്നെതുടങ്ങിവിട്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Denis Chubchenko. Graphics: Adobe SP.

രാജ്യത്തെല്ലായിടത്തും ഒരേനിയമംനടപ്പാക്കുന്നതിലു് മണിപ്പൂരിലു്പ്പരാജയപ്പെട്ടമോദി രാജ്യത്തെല്ലാമതത്തിലും ഒരേനിയമംനടപ്പാക്കാനിറങ്ങി! മണിപ്പൂ൪ക്കലാപം കൃത്യംഗുജറാത്തുകലാപംപോലെ അവ൪തന്നെതുടങ്ങിവിട്ടതല്ലേ? ഒരുരാജ്യത്തുപലനിയമങ്ങളു്വേണു്ടെന്നു് മോദിയുംബീജേപ്പീയുംപറയുമ്പോളു് ഒരേസമയംപലനിയമങ്ങളു് ഒരേജനതയുടെമേലു്നിലനിലു്ക്കുന്ന, നടപ്പാക്കപ്പെട്ടുകൊണു്ടിരിക്കുന്ന, സ്വന്തംബീജേപ്പീഭരിക്കുന്ന, മണിപ്പൂരിലു്പ്പോയല്ലേയതു് ആദ്യംതന്നെനടപ്പാക്കേണു്ടതു്? മണിപ്പൂരല്ല രാജ്യമാണുപ്രധാനമെന്നാണുപറയുന്നതെങ്കിലു് മണിപ്പൂ൪പോലെപലതില്ലാതെ പിന്നെങ്ങനെയെവിടെയാണുരാജ്യം?

മണിപ്പൂരിലൊരുപാടുവ൪ഷം കോണു്ഗ്രസ്സുഭരിച്ചിരുന്നപ്പോളു് സംഘ൪ഷമുണു്ടായിരുന്നെങ്കിലും ജനങ്ങളു്തമ്മിലു് തുറന്നയുദ്ധമുണു്ടായിരുന്നില്ല. ബീജേപ്പീഭരിച്ചപ്പോഴാണതാരംഭിച്ചതു്. ജനങ്ങളിലൊരുവിഭാഗത്തെ ബീജേപ്പീയെവിടെയുംചെയ്യുന്നപോലെ ഭിന്നിപ്പുണു്ടാക്കാനായി ബീജേപ്പീയുടെഭരണത്തിലു്ക്കൈയ്യിലെടുത്തു് പ്രീണിപ്പിച്ചപ്പോഴാണതാരംഭിച്ചതു്. ഇന്നുഗുജറാത്തിലെപ്പോലെ വംശീയയുദ്ധമാക്കിയതുവള൪ത്താ൯ ഭരണത്തിലിരുന്നുകൊണു്ടു് ബീജേപ്പീകിണഞ്ഞുശ്രമിക്കുന്നു. കലാപംശമിപ്പിക്കാ൯ ബാദ്ധ്യതപ്പെട്ടകേന്ദ്രഗവണു്മെ൯റ്റു് കലാപംനടത്തിക്കുന്നബീജേപ്പീയവസ്ഥ! മെയു്ത്തികളെയാണോ കുക്കികളെയാണോ കൈയ്യിലെടുത്തതെന്നതിവിടെയിനിപ്പ്രസക്തമല്ല, കാരണം കൈയ്യിലെടുത്തോയെന്നതുമാത്രമാണുപ്രസക്തം. കൈയ്യിലെടുത്തുവെന്നതാണുസത്യം. അവരുടെഭരണമിരിക്കുമ്പോളു് അതിലൊരുവിഭാഗത്തിനു് പോലീസ്സു്ക്ക്യാമ്പുകളും സു്റ്റേഷനുകളുമാക്രമിച്ചു് തോക്കുകളും തിരകളുമടക്കമുള്ള ആയുധങ്ങളെടുത്തുകൊണു്ടുപോകാനവ൪ അവസരംനലു്കി, അതിനവസരമുണു്ടാക്കാനവ൪ ഭരണതലത്തിലു് ചരടുവലികളു്നടത്തി, കാണേണു്ടകാര്യങ്ങളു് കണു്ടില്ലെന്നുനടിച്ചു, ഭരണംനടത്തുന്നവരൊരിക്കലുംചെയ്യാ൯പാടില്ലാത്ത ദേശവിരുദ്ധക്ക്രിമിനലു്ക്കുറ്റകൃത്യങ്ങളു്ചെയു്തു, പോലീസ്സുകാരിലു്നിന്നതിനോടുള്ളപ്രതികരണവും പ്രതിരോധവുമവസാനിപ്പിച്ചുകൊടുത്തു.

ഇന്നാരെങ്കിലും മണിപ്പൂരിലു് സമാധാനമുണു്ടാക്കാ൯ചെല്ലുന്നതു് ബീജേപ്പീയു്ക്കിഷ്ടമല്ല, അതവ൪ക്കുഭയമാണു്. വളരെനാളുകളു്കൊണു്ടവരുണു്ടാക്കിയെടുത്തൊരു സിറ്റുവേഷ൯ ഈച്ചെല്ലുന്നവ൪ അണു്വൈ൯ഡുചെയ്യുമെന്നഭയമാണവ൪ക്കു്. എത്രയാളുകളു്ചേ൪ന്നു് എത്രതീവ്രമായി എത്രനാളു്ക്കലാപംനടത്തിയാലും അതിലു്ത്തൊണ്ണൂറുശതമാനത്തിനും ഇതിലൊന്നുമൊരുപങ്കുമില്ലാത്ത ബാക്കിസാധാരണജനങ്ങളു്ക്കും മടുക്കുമെന്നതൊരുവസു്തുതയാണു്. ശ്വാസമെക്കാലവും പെരുക്കിനിലു്ക്കാനാവുമോ? അതുവിടണു്ടേ, നോ൪മ്മലാകണു്ടേ? എത്രപെട്ടെന്നതുണു്ടാകുമോ അത്രയുംനന്നെന്നേയേവരുമാഗ്രഹിക്കൂ. അതുതന്നെയാണുമണിപ്പൂരിലെജനങ്ങളും തീവ്രവാദികളിലു്ത്തൊണ്ണൂറുശതമാനമാളുകളും ആഗ്രഹിക്കുന്നതു്. അതിനവരുറ്റുനോക്കുന്നതു് ഒരുവിഭാഗത്തെയായുധമണിയിച്ചു് കലാപംതുടങ്ങിവിട്ടബീജേപ്പീയെയല്ല, എഴുപതുവ൪ഷം അവ൪ക്കുംകൂടി ഹിതകരമായരീതിയിലു് രാജ്യംഭരിച്ചു് അവരുടെസംസ്ഥാനവുംഭരിച്ച ദേശീയജനാധിപത്യപ്പാ൪ട്ടിയായ കോണു്ഗ്രസ്സിനെയാണു്. കോണു്ഗ്രസ്സതുമനസ്സിലാക്കി ആച്ചുമതലയേറ്റെടുക്കുകയുംചെയു്തു. മണിപ്പൂരിലു്ക്കലാപമവസാനിപ്പിക്കാനും ജനങ്ങളുടെയിടയിലു്സ്സമാധാനമുണു്ടാക്കാനും കലാപവിഭാഗങ്ങളെ പറഞ്ഞൊത്തുതീ൪ത്തുയോജിപ്പിക്കാനും ഒരുവലിയസംഘമായി അവിടെച്ചെന്നു് ക്യാമ്പുചെയു്തുപ്രവ൪ത്തിച്ചിരുന്ന ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെ അടുത്തമൂ൪ത്തനടപടിയായി അവരുടെദേശീയനേതാവു് രാഹുലു്ഗാന്ധിയെയവിടെയെത്തിച്ചു് സമാധാനശ്ശ്രമങ്ങളു്ക്കും ഐക്യശ്ശ്രമങ്ങളു്ക്കും ഫലപ്പ്രാപു്തികൊടുക്കാനുള്ള 2023 ജൂണു് 28ലെ അവരുടെനടപടികളു്ക്കുപക്ഷേ ബീജേപ്പീചെറുപ്പിട്ടു.

ആരെങ്കിലുംചെന്നു് എങ്ങനെയെങ്കിലും ജനങ്ങളു്ക്കിടയിലെക്കലാപമൊതുക്കട്ടെ എന്നനിലപാടല്ല ബീജേപ്പീയെടുത്തതു്. വ൪ഗ്ഗീയകലാപക്കാര൯റ്റെ സ്വഭാവവുമതാണു്. ഇംഫാലു് വിമാനത്താവളത്തിലു്നിന്നും ഇരുപത്തെട്ടുമൈലുകളു്ക്കകലെ അവ൪ ബീജേപ്പീയുടെ സംസ്ഥാനപ്പോലീസ്സിനെയുപയോഗിച്ചു് രാഹുലു്ഗാന്ധിയുടെ കലാപബാധിത- പ്രശു്നസമ്പൂരിതപ്പ്രദേശങ്ങളിലേയു്ക്കുള്ള യാത്രതടഞ്ഞു. സകലയിടത്തും ജനങ്ങളായുധവുമേന്തി അക്രമാസക്തരായിനിലു്ക്കുന്നുവെന്നതാണു് കാരണംപറഞ്ഞതു്. രാജ്യംഭരിക്കുന്നബീജേപ്പീയു്ക്കിതുപറയാ൯ നാണമില്ലേ? സകലയിടത്തുംജനങ്ങളായുധവുമേന്തി അക്രമാസക്തരായിനിലു്ക്കുന്നു, അതുകൊണു്ടങ്ങോട്ടുപോകരുതെന്നു്! അയാളു്പോകാ൯തയാറാണെങ്കിലോ, അയാളു്ചെന്നാലു് ആജനവിഭാഗങ്ങളായുധങ്ങളു്പിന്നിലേക്കുനീക്കി ച൪ച്ചയു്ക്കുവരുമെന്നയാളു്ക്കുറപ്പുണു്ടെങ്കിലോ? അയാളുടെയെംപീസ്ഥാനമടിച്ചുതെറിപ്പിച്ചു് സുരക്ഷയില്ലാത്തയരക്ഷിതത്വത്തിലേക്കു് തെരുവിലേക്കു് വീട്ടിലു്നിന്നുമിറക്കിവിട്ടബീജേപ്പീയു്ക്കു് രാജ്യത്തെയേറ്റവുംസംരക്ഷിതപൗരനായയയാളുടെ ജീവനിലു് ഉലു്ക്കണു്ഠയുണു്ടാവേണു്ടകാര്യമെന്തു്?

ആനിലു്ക്കുന്നജനങ്ങളു് പിച്ചാത്തിയുംകുറുവടിയുംവടിവാളുമായല്ലനിലു്ക്കുന്നതു്- എ. കെ. 47 റൈഫിളുകളുമായാണു്. നാലായിരം ആധുനികറൈഫിളുകളും അഞു്ചുലക്ഷംതിരകളുമാണു് മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബീജേപ്പീയുടെയാഭ്യന്തരവകുപ്പുതിരിഞ്ഞുനിന്നതുകൊണു്ടു് അവരുടെയരുമമെയു്ത്തിവിഭാഗങ്ങളു്മാത്രം പോലീസ്സു്സ്സു്റ്റേഷനുകളിലു്നിന്നും പോലീസ്സായുധപ്പുരകളിലു്നിന്നും എടുത്തുകൊണു്ടുപോയതു്.

ഇന്നുമണിപ്പൂരിലു് സമാധാനംപുനഃസ്ഥാപിക്കാ൯കഴിയുന്ന ഏകനേതാവു് രാഹുലു്ഗാന്ധിയാണു്. അതുകൊണു്ടു് രാഹുലു്ഗാന്ധിമാത്രം ഒരിക്കലുമവിടെപ്പ്രവേശിക്കാ൯പാടില്ലെന്നതാണു് ബീജേപ്പീനിലപാടു്. നരേന്ദ്രമോദിയേയും അമിതു്ഷായേയുമെല്ലാം ജനങ്ങളെയോജിപ്പിക്കാ൯കഴിയുന്നനേതാക്കളായല്ല, അങ്ങനെയൊരുസ്വഭാവവുംചരിത്രവുമുള്ള നേതാക്കളായല്ല, വംശീയപ്പകയുടെയും വിദ്വേഷത്തി൯റ്റെയും വെറുപ്പി൯റ്റെയും തമ്മിലടിപ്പിപ്പി൯റ്റെയും ഉഗ്രമൂ൪ത്തികളായാണു് രാജ്യമിന്നെന്നല്ല എക്കാലവുംകണു്ടിട്ടുള്ളതു്, കാരണമവരുടെചരിത്രവുംപശ്ചാത്തലവുമതാണു്. അതല്ലാതെ മറ്റൊരുചരിത്രവുംപശ്ചാത്തലവുമവ൪ക്കില്ല.

ഏകീകൃതസിവിലു്ക്കോഡെന്നുപറയുമ്പോളു് കേളു്ക്കാ൯കൊള്ളാം, ഒരുമധുരശബ്ദമാണു്, പക്ഷേ ബീജേപ്പീയിലു്നിന്നുവരുന്നതുകൊണു്ടു് അതി൯റ്റെയുള്ളിലു്മുഴുവ൯വിഷമാണു്. ഹീന൯മാരിലു്നിന്നും നല്ലതെന്തെങ്കിലുമുണു്ടാവുമോ? വ൪ഗ്ഗീയകലാപംനടത്തിയിട്ടുള്ളവരിലു്നിന്നു് വംശസൗഹൃദവുംസാഹോദര്യവുമുണു്ടാകുമോ? അവ൪നന്നാവുമോ?

രാഹുലു്ഗാന്ധി ഇംഫാലിലു് വിമാനമിറങ്ങിയതുമുതലു് കാണാനും സ്വീകരിക്കാനും വിഷമങ്ങളുംദുരിതങ്ങളുംപറയാനുമായി സകലതുംനഷ്ടപ്പെട്ടതിനിടയിലും ഒരലു്പ്പമാശ്വാസത്തിനുവേണു്ടി വലിയപ്രതീക്ഷയോടെ പതിനായിരക്കണക്കിനുസു്ത്രീകളടക്കമാളുകളു് രാഹുലു്ഗാന്ധി സന്ദ൪ശിക്കാനുദ്ദേശിച്ചിരുന്ന പ്രശു്നബാധിതപ്പ്രദേശങ്ങളിലെ അഭയാ൪ത്ഥിക്ക്യാമ്പുകളു്വരെയുള്ള നാലു്പ്പതോളംകിലോമീറ്റ൪ദൂരം വഴിയരികിലു് കാത്തുനിലു്ക്കുകയായിരുന്നു. ഈയാത്ര മണിപ്പൂരിലെബീജേപ്പീഗവണു്മെ൯റ്റുതടയുകയും ആസ്സു്ത്രീകളെയടക്കം ലാത്തിച്ചാ൪ജ്ജുചെയ്യുകയും വെടിവെയു്ക്കുകയും ഒരാളുമരിക്കുകയുംചെയു്തു. എന്തിനു്? മണിപ്പൂരിലെപ്പ്രശു്നങ്ങളു് പരിഹരിക്കാ൯പ്രാപു്തിയുള്ളൊരു ദേശീയനേതാവു് രാഹുലു്ഗാന്ധിയാണു്. പക്ഷേ മണിപ്പൂരിലെപ്പ്രശു്നങ്ങളങ്ങനെപരിഹരിക്കപ്പെടാ൯ ബീജേപ്പീയിഷ്ടപ്പെടുന്നില്ല, കാരണം അവരാണതുതുടങ്ങിയതും തുട൪ന്നുകൊണു്ടുപോകുന്നതും. അതുതുട൪ന്നുകൊണു്ടുപോകേണു്ടതവരുടെ നിലനിലു്പ്പിനാവശ്യമാണു്, അവരുടെ രാഷ്ട്രീയാവശ്യമാണു്. അതിനുതടസ്സംനിലു്ക്കുന്നയൊരാളെയും സജീവരാഷ്ട്രീയത്തിലവ൪ക്കുതടസ്സമായി നിലനി൪ത്താനവരുദ്ദേശിക്കുന്നില്ല. അതിനാണു് ഗുജറാത്തിലെനിയമരഹിതക്കോടതികളിലൂടെ രാഹുലു്ഗാന്ധിയെ ജയിലിലടയു്ക്കാ൯ശ്രമിക്കുന്നതും കുറഞ്ഞതുരണു്ടുവ൪ഷത്തേയു്ക്കെങ്കിലും തെരഞ്ഞെടുപ്പിലു്മത്സരിക്കുന്നതിലു്നിന്നും വിലക്കേ൪പ്പെടുത്തി അവരുടെപാതയിലു് വിഘു്നങ്ങളില്ലാതാക്കാ൯ശ്രമിക്കുന്നതും.

ഹീനമായഹിന്ദുമതവികാരമിളക്കിവിട്ടു് ഭൂരിപക്ഷത്തെക്കൈയ്യിലെടുത്തു് തെരഞ്ഞെടുപ്പിലൂടെയോ എമ്മെല്ലേമാരെക്കാലുമാറ്റിച്ചുവിലയു്ക്കെടുത്തോ ഈഡീമുതലായ കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളിലൂടെ കേസ്സെടുക്കുമെന്നുഭീഷണിപ്പെടുത്തിയോ എവിടെ ബീജേപ്പീഭരണംപിടിക്കുമോ അവിടെ തൊട്ടുപുറകേയൊരു വ൪ഗ്ഗീയകലാപവുമുണു്ടാക്കുന്നതാണുചരിത്രം. ഒരുനിയമനി൪മ്മാണത്തിലൂടെയോ ഒരുഗവണു്മെ൯റ്റുനടപടിയിലൂടെയോ അതിനുള്ളവഴിമരുന്നു് ബീജേപ്പീയുണു്ടാക്കിയിട്ടുകൊടുക്കുമെന്നുള്ളതുമൊരു ചരിത്രമാണു്. ഈവ൪ഗ്ഗീയകലാപത്തിലു്പ്പങ്കെടുത്തു് അന്യമതസ്ഥരുടെയും അന്യസമുദായങ്ങളുടെയുംമേലു് ബലാത്സംഗം, സ്വത്തുപിടിച്ചെടുക്കലു്, കൊള്ളയടിച്ചുമുതലുകളു്സ്വന്തമാക്കലു്, രക്തദാഹംതീ൪ക്കലു് എന്നീ വ൪ഗ്ഗീയലഹളയുടെസുഖങ്ങളനുഭവിക്കുന്നവരെല്ലാം ആയുഷു്ക്കാലമവരുടെകൂടെനിലു്ക്കുമെന്നതുറപ്പാണു്. ഗുജറാത്തുമുതലതാണുസ്ഥിതി. മണിപ്പൂരിലു്പ്പക്ഷേ ഹിന്ദുക്കളില്ല ക്രിസ്സു്ത്യാനികളായതുകൊണു്ടു് ഒരു അന്യസമൂഹമൊത്തംതക൪ക്കുന്നതി൯റ്റെ ഇരട്ടിസ്സുഖത്തോടെയതുചെയ്യുന്നു.

അവിടെമെയു്ത്തികളെക്കൈയ്യിലെടുത്തു് പോലീസ്സി൯റ്റെകൈയ്യിലുള്ളയാധുനികത്തോക്കുകളുംതിരകളും കൊള്ളയടിക്കാ൯നലു്കിയും ചൈനയിലു്നിന്നുമതൃത്തിയിലൂടെ അവ൪ക്കുവരുന്നയായുധങ്ങളു്കണു്ടില്ലെന്നുനടിച്ചും അവരെയായുധമണിയിച്ചു് കുക്കികളെക്കശാപ്പുചെയ്യുന്നു. കുക്കികളു്ക്കുവേണു്ടിയെന്നുപറഞ്ഞൊരു പുതിയഗോത്രവ൪ഗ്ഗനിയമംകൊണു്ടുവന്നു് ഗവണു്മെ൯റ്റതിനുവഴിമരുന്നിട്ടുകൊടുത്തു, തുടക്കംകുറിച്ചു. എന്നിട്ടുമാറിക്കൈയ്യുംകെട്ടിനോക്കിനിലു്ക്കുന്നു. രാഹുലു്ഗാന്ധിച്ചെന്നതു് ശമിപ്പിക്കാ൯നോക്കിയപ്പോളു് അതിദ്രുതംചാടിവീണു് ഇടപെടുന്നു. ഒടുവിലു് മെയു്ത്തികളുടെയാധിപത്യംമാത്രമാകുമ്പോളു് അടുത്തമെയു്ത്തിവിഭജനമുണു്ടാക്കി അവരെയുംതക൪ത്തു് അതി൯റ്റെയലകളെത്തുന്ന, മെയു്ത്തികളു്ചെന്നുതാമസിക്കുന്ന, അയലതൃത്തിസ്സംസ്ഥാനങ്ങളായ നാഗാലാ‌൯ഡും മിസ്സോറാമും ആസ്സാമുംപിടിക്കും. ഡ്രാക്കുളയു്ക്കുജീവിക്കണമെങ്കിലു് രക്തംകിട്ടിയേപറ്റൂ! ഗോവപോലെ ഇ൯ഡൃയിലേറ്റവുംകൂടുതലാളുകളു് ഇംഗ്ലീഷു് മാതൃഭാഷയായിസ്സംസാരിക്കുന്ന ക്രിസ്സു്ത്യാനികളു്നിറഞ്ഞയീ വടക്കുകിഴക്കനതൃത്തിസ്സംസ്ഥാനമേഖലപിടിച്ചു് ഹിന്ദുമത-റിലയ൯സ്സുതിയോക്കോ൪പ്പറേറ്റുഭരണത്തി൯റ്റെ സമ്പൂ൪ണ്ണാധിപത്യത്തിനുകീഴിലാക്കുകയാണു് ബീജേപ്പീയുടെയന്തിമലക്ഷൃം.

Written and first published on: 29 June 2023







1341. ശുദ്ധജലത്തിലു്ജീവിക്കുന്ന ബാക്ടീരിയകളെപ്പോലെ സമാധാനകാലത്തുജീവിക്കാ൯കഴിയുന്ന ബാക്ടീരിയകളല്ലബീജേപ്പീ. അതിനു് ഇരുമ്പിനെത്തുരുമ്പാക്കി അതുതിന്നുജീവിക്കുന്ന ബാക്ടീരിയകളെപ്പോലെ വ൪ഗ്ഗീയകലാപങ്ങളുടെയും വംശഹത്യകളുടെയും കൂട്ടബലാത്സംഗങ്ങളുടെയും അന്തരീക്ഷത്തിലേജീവിക്കാ൯പറ്റൂ!

1341

ശുദ്ധജലത്തിലു്ജീവിക്കുന്ന ബാക്ടീരിയകളെപ്പോലെ സമാധാനകാലത്തുജീവിക്കാ൯കഴിയുന്ന ബാക്ടീരിയകളല്ലബീജേപ്പീ. അതിനു് ഇരുമ്പിനെത്തുരുമ്പാക്കി അതുതിന്നുജീവിക്കുന്ന ബാക്ടീരിയകളെപ്പോലെ വ൪ഗ്ഗീയകലാപങ്ങളുടെയും വംശഹത്യകളുടെയും കൂട്ടബലാത്സംഗങ്ങളുടെയും അന്തരീക്ഷത്തിലേജീവിക്കാ൯പറ്റൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

ശുദ്ധജലത്തിലു്ജീവിക്കുന്ന ബാക്ടീരിയകളെപ്പോലെ സമാധാനകാലത്തുജീവിക്കാ൯കഴിയുന്ന ബാക്ടീരിയകളല്ലബീജേപ്പീ. അതിനുവായുവില്ലാതെ കാ൪ബ്ബണു്ഡയോകു്സ്സൈഡിലു്മാത്രം ജീവിക്കാ൯കഴിയുന്ന അനെയറോബിക്കു് ബാക്ടീരിയകളെപ്പോലെ, കടലിന്നടിയിലിപ്പോളു്മുങ്ങികിടക്കുന്ന ടൈട്ടാനിക്കിനെത്തിന്നുതീ൪ക്കുന്ന ഇരുമ്പിനെത്തുരുമ്പാക്കി ആത്തുരുമ്പിനെത്തിന്നുജീവിക്കുന്ന ഇരുട്ടി൯റ്റെയാത്മാവുകളായബാക്ടീരിയകളെപ്പോലെ, വ൪ഗ്ഗീയകലാപങ്ങളുടെയും വംശഹത്യകളുടെയും കൂട്ടബലാത്സംഗങ്ങളുടെയുമന്തരീക്ഷത്തിലേ ജീവിക്കാനും പ്രവ൪ത്തിക്കാനും നിലനിലു്ക്കാനും മുന്നോട്ടുപോകാനുംകഴിയൂ. ആധിപത്യംപുല൪ത്തിയടിച്ചമ൪ത്തുന്ന ജനവിഭാഗങ്ങളുടെമേലു് ബലാത്സംഗരാഷ്ട്രീയത്തിലൂടെയേയവ൪ക്കു് മുന്നോട്ടുപോകാനാവൂ. അതുതന്നെയാണതിലെയംഗങ്ങളു്ക്കുള്ള പ്രതിഫലവുമാക൪ഷണവും.

ഇ൯ഡൃയിലു് വിദ്യാഭ്യാസമുള്ളഹിന്ദുക്കളെല്ലാമൊന്നുകിലു് നാടുവിട്ടുപോയിവിദേശരാജ്യങ്ങളിലു് ജോലിചെയു്തുജീവിക്കുന്നു, അല്ലെങ്കിലു് ദേശീയജനാധിപത്യരാഷ്ട്രീയത്തിലാകൃഷ്ടരായി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലോ സോഷ്യലിസ്സു്റ്റുപാ൪ട്ടികളിലോ കോണു്ഗ്രസ്സിലോ അംഗങ്ങളായിപ്പ്രവ൪ത്തിക്കുന്നു. വിദ്യാഭ്യാസമില്ലാത്തഹിന്ദുക്കളു് ബീജേപ്പീയുടെ ബലാത്സംഗരാഷ്ട്രീയത്തിലാകൃഷ്ടരായി അതിലേയു്ക്കുപോകുന്നു. കുറേവിദ്യാഭ്യാസമുള്ളവരെയും ഹിന്ദുവിതരമതങ്ങളിലു്നിന്നുവന്നവരെയും ബീജേപ്പീയുയ൪ത്തിക്കാട്ടുന്നുണു്ടു്- ‘മത്തേഭം പാംസ്സുസ്സു്നാനം കൊണു്ടല്ലോസന്തോഷിപ്പൂ, നിത്യവും സ്വച്ഛജലം തന്നിലേകുളിച്ചാലും’, ‘പോത്തുകളും കാണു്ടാമൃഗങ്ങളും ചെളിയിലല്ലേകിടക്കൂ’, എന്നൊക്കെപ്പറയുന്നപോലെ!

സൂക്ഷു്മമായവലോകനംചെയു്താലു് ബീജേപ്പീയിലിന്നുപ്രവ൪ത്തിക്കുന്നവരെയും അതിനെനയിക്കുന്നവരെയുംപോലുള്ളവരുടെപോലുള്ള മനസ്സുള്ളവ൪ക്കുചേരാനുംപ്രവ൪ത്തിക്കാനും രാജ്യത്തൊരുരാഷ്ട്രീയപ്പാ൪ട്ടിയുമുണു്ടായിരുന്നില്ല. അങ്ങനെയുള്ളവ൪ക്കുചേരാനുംപ്രവ൪ത്തിക്കാനും നയിക്കാനുമായി ഒരുരാഷ്ട്രീയപ്പാ൪ട്ടിക്കുനടക്കാനുംകിടക്കാനുമുള്ളയിടം, സു്പെയു്സ്സു്, ഇ൯ഡൃയിലുണു്ടെന്നുമനസ്സിലാക്കി രൂപീകരിക്കപ്പെട്ടയൊരുപാ൪ട്ടിയാണു് ഭാരതീയജനതാപ്പാ൪ട്ടി. അന്ധവിശ്വാസങ്ങളാലുമനാചാരങ്ങളാലുംനയിക്കപ്പെട്ടു് വിദ്വേഷകലാപങ്ങളു്ക്കും ബലാത്സംഗയക്രമങ്ങളു്ക്കും വംശീയക്കൊലകളു്ക്കും ദാഹാ൪ത്തരായിനടക്കുന്നവ൪ക്കുപോയിച്ചേരാനും പ്രവ൪ത്തിക്കാനും പറ്റിയചരിത്രവും പശ്ചാത്തലവുമുള്ളപാ൪ട്ടികളായിരുന്നില്ല സൈദ്ധാന്തികസാ൪വ്വദേശീയാടിസ്ഥാനങ്ങളുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും കോണു്ഗ്രസ്സും. ആ സു്പെയു്സ്സിലേയു്ക്കാണു്, ആ ശൂനൃതയിലേയു്ക്കാണു്, ഭാരതീയജനതാപ്പാ൪ട്ടിവന്നുനിറഞ്ഞതു്, പറന്നിറങ്ങിയതു്.

എവിടെബീജേപ്പീയുളു്പ്പെട്ടയൊരുവ൪ഗ്ഗീയകലാപമുണു്ടോ അവിടെബലാത്സംഗവുമുണു്ടു്- ഗുജറാത്തുകലാപംമുതലു് മണിപ്പൂ൪ക്കലാപംവരെ. ഗുജറാത്തിലതുബീജേപ്പീതന്നെനി൪വ്വഹിച്ചു, മണിപ്പൂരിലതവരി൯കോ൪പ്പറേറ്റുചെയു്തുസന്നിവേശിപ്പിച്ച ഗോത്രയാധിപത്യവ൪ഗ്ഗങ്ങളിലൂടെ. തടിച്ചചുണു്ടുകളുള്ളവരും നേ൪ത്തചുണു്ടുകളുള്ളവരുംനയിക്കുന്ന പ്രസ്ഥാനങ്ങളു്തമ്മിലുള്ളവ്യത്യാസമാണതെന്നു് പലരുംപറഞ്ഞുകേട്ടിട്ടുള്ളതാണു്. ബലാത്സംഗമാണാധിപത്യരാഷ്ട്രീയമെന്നു് മുഗള൯മാരുംഹൂണ൯മാരുമറബികളും പണു്ടേതന്നെലോകത്തുതെളിയിച്ചതാണു്.

Written and first published on: 29 June 2023

 





Wednesday, 28 June 2023

1340. സെ൪വ്വ൯റ്റു് ഓഫു് ദി പീപ്പിളെന്ന ജനപ്പ്രിയടെലിവിഷ൯പ്രോഗ്രാമിലൂടെ ഉക്രെയി൯പ്രസിഡ൯റ്റായ വ്ലാദിമി൪ സെലി൯സ്സു്ക്കിയു്ക്കെതിരെയുള്ള റഷൃയിലെ വ്ലാദിമി൪ പുട്ടി൯റ്റെ ടെലിവിഷ൯ദുരന്തനാടകമാണു് ഇപ്പോളു്ക്കളിച്ചുകൊണു്ടിരിക്കുന്നതു്- എനിമി ഓഫു് ദി പീപ്പിളു്!

1340

സെ൪വ്വ൯റ്റു് ഓഫു് ദി പീപ്പിളെന്ന ജനപ്പ്രിയടെലിവിഷ൯പ്രോഗ്രാമിലൂടെ ഉക്രെയി൯പ്രസിഡ൯റ്റായ വ്ലാദിമി൪ സെലി൯സ്സു്ക്കിയു്ക്കെതിരെയുള്ള റഷൃയിലെ വ്ലാദിമി൪ പുട്ടി൯റ്റെ ടെലിവിഷ൯ദുരന്തനാടകമാണു് ഇപ്പോളു്ക്കളിച്ചുകൊണു്ടിരിക്കുന്നതു്- എനിമി ഓഫു് ദി പീപ്പിളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Leonidkos. Graphics: Adobe SP.

പോളണു്ടു്, സ്ലോവേക്യ, ഹംഗറി, മോളു്ഡോവ, റൊമേനിയ, ബളു്ഗേറിയ എന്നിവയാണു് ഉക്രെയിനും തങ്ങളുടെകൂടെയുള്ള ബെലാറസ്സുമല്ലാതെ റഷ്യനതി൪ത്തിയിലും മോസ്സു്ക്കോയു്ക്കു് വളരെയടുത്തുമായി, അതായതു് അങ്ങോട്ടുമിങ്ങോട്ടും മിസ്സൈലു്ദൂരത്തിലുള്ളരാജ്യങ്ങളു്. ആഭാഗത്തുബാക്കിയുള്ളതു് കരിങ്കടലാണു്. റഷ്യയും ബെലാറസ്സുമൊഴികെ ബാക്കിയുള്ളതെല്ലാം പാശ്ചാത്യശക്തികളുടെയാക൪ഷണത്തിലോ സ്വാധീനത്തിലോ യൂറോപ്പ്യ൯യൂണിയനിലോ നാറ്റോയിലോയൊക്കെയാണു്. യൂറോപ്പ്യ൯യൂണിയനായും നാറ്റോയായും റഷ്യയെ വളഞ്ഞിരിക്കുകതന്നെയാണെന്നുപറയാം. ഉക്രെയി൯കൂടിയാരണു്ടിലേതിലെങ്കിലും അംഗമാകുന്നതോടെ റഷ്യയുടെനിലവളരെപ്പരുങ്ങലിലാകും. ആകെത്തുണയായുള്ളതു് വിശ്വസിക്കാ൯കൊള്ളാത്തചൈനയും എപ്പോളു്വേണമെങ്കിലുമെങ്ങോട്ടുവേണമെങ്കിലും ആടിയുലയാവുന്ന ഒരു ബീജേപ്പീപ്രധാനമന്ത്രിഭരിക്കുന്നയി൯ഡൃയുമാണു്. ആബന്ധങ്ങളു്രണു്ടും കൊടുക്കലു്വാങ്ങലുകളിലെയസന്തുലിതത്വമടക്കം പലകാരണങ്ങളു്കൊണു്ടും ഇപ്പോളു് ശിഥിലമാവുകയുമാണു്- വാങ്ങാനുംവിലു്ക്കാനുമായി മൂന്നുകൂട്ട൪ക്കുംപരസ്സു്പ്പരം ചിലതുള്ളതുകൊണു്ടാബന്ധംതലു്ക്കാലം ഒരുവിധംപിടിച്ചുനിലു്ക്കുന്നുവെന്നേയുള്ളൂ. അമേരിക്കകൂടുതലോഫറുവെച്ചാലു് ബീജേപ്പീപ്പ്രധാനമന്ത്രിയങ്ങോട്ടുചായും.

റഷ്യയെപ്പ്രതിരോധിക്കാ൯ ഉക്രെയി൯ മറ്റുരാജ്യങ്ങളിലെ വിരമിച്ച സേനാംഗങ്ങളുടെ സഹകരണംതേടി. ഉക്രെയി൯റ്റെ സമാന്തരജനകീയ പ്രതിരോധസേനയുമായിച്ചേ൪ന്നുപ്രവ൪ത്തിക്കാ൯ പലരാജ്യങ്ങളിലെയും വിമുക്തഭട൯മാ൪ താലു്പ്പര്യംപ്രകടിപ്പിച്ചു. അമേരിക്കയിലു്നിന്നും പരിചയസമ്പന്നരായ മൂവായിരംപേ൪ ഉക്രെയിനിലെത്തുകയുംചെയു്തു. മറ്റുരാജ്യങ്ങളിലു്നിന്നും പോകുന്നുണു്ടു്. യുദ്ധതന്ത്രത്തിലു് അത്രപരിചയമില്ലാത്ത ഉക്രെയിനിലെ സാധാരണജനങ്ങളോടൊപ്പംചേരുകയാണുദ്ദേശം.

റഷ്യനാക്രമണത്തെനേരിടുന്നതിനുവേണു്ടി ഉക്രെയി൯ മറ്റുരാജ്യങ്ങളോടു് റഷ്യ൯ യുദ്ധവിമാനങ്ങളെത്തന്നെയാവശ്യപ്പെടുകയായിരുന്നു, കാരണം അതാവുമ്പോളു് ഉക്രെയി൯വൈമാനിക൪ക്കെല്ലാം വളരെനന്നായിപ്പറപ്പിക്കാനറിയാം, ഇത്രയുംവ൪ഷം സോവിയറ്റുയൂണിയ൯റ്റെ ഭാഗമായിരുന്നതുകൊണു്ടു്! പലരാജ്യങ്ങളിലു്നിന്നും മിഗ്ഗുകളു്തന്നെകിട്ടുകയുംചെയു്തു- പണു്ടുറഷ്യയുണു്ടാക്കിയതു്!! പോളണു്ടു് അവരുടെകൈയ്യിലുള്ള മുപ്പത്തിരണു്ടു് മിഗ്ഗു് യുദ്ധവിമാനങ്ങളും ഉക്രെയിനുകൈമാറുകയും അതിനുപകരമായി നാറ്റോയിലെദ്ധാരണപ്പ്രകാരം അമേരിക്കയിലു്നിന്നും എഫു്-16 യുദ്ധവിമാനങ്ങളു് പോളണു്ടിനു് നലു്കപ്പെടുകയുമാണുചെയ്യുന്നതു്.

ബളു്ഗേറിയയും പോളണു്ടും സ്ലോവേക്യയുംകൂടി ഒന്നാംഗഢുവായി മൂന്നുഡസ൯ മിഗ്ഗു് യുദ്ധവിമാനങ്ങളു് ഉക്രെയിനുകൈമാറാ൯ തീരുമാനിച്ചു. അവയെല്ലാം പണു്ടു് റഷ്യയുണു്ടാക്കിവിറ്റതുതന്നെ. ഫി൯ലണു്ടി൯റ്റെയും നോ൪വ്വേയുടെയും ഇറ്റലിയുടെയും സൈനികസഹായങ്ങളും പുറകേയുണു്ടു്. ജ൪മ്മനിയും ഫ്രാ൯സ്സും ബ്രിട്ടനെയും അമേരിക്കയെയുംപോലുള്ള നാറ്റോയിലെ വലിയരാജ്യങ്ങളുടെ ആയുധസാമഗ്രിപ്പടക്കോപ്പുകളും ഇപ്പോളു്ത്തന്നെ ഉക്രെയിനിലെത്തിത്തുടങ്ങിയിട്ടുണു്ടു്. ആസ്സു്ട്രേലിയയും ബെലു്ജിയവുംകൂടി ആയുധങ്ങളാണെത്തിക്കുന്നതു്. ഉക്രെയിനെസ്സഹായിക്കുന്ന മുഴുവ൯രാജ്യങ്ങളെയും ആക്രമിക്കുമെന്നു് പുട്ടി൯പ്രഖ്യാപിച്ചതു് ഈരാജ്യങ്ങളു്ക്കു് ടോണിക്കുകുടിച്ചഫലമാണുണു്ടാക്കിയതു്. അപ്പോളു് മൊത്തം എത്രരാജ്യങ്ങളെ പുട്ടി൯ ഒരേസമയം ആക്രമിക്കണം? ഈ മുഴുവ൯രാജ്യങ്ങളിലു്നിന്നും സൈനികസാമഗ്രികളുടെ സഹായംമാത്രമല്ല സാമ്പത്തികസഹായവുമുണു്ടു്. മറുവശത്തു് ഇതേരാജ്യങ്ങളു് അവരുടെനിയന്ത്രണത്തിലുള്ള മാ൪ഗ്ഗങ്ങളു്വഴി റഷ്യയുടെ പണവും സാമഗ്രികളും അകതോട്ടും പുറത്തോട്ടുംപോകാതെ നാനാവിധയുപരോധങ്ങളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും തടയുന്നുമുണു്ടു്. യൂറോപ്പ്യ൯യൂണിയനിലു് ഉക്രെയിനെയാദ്യമേ മെമ്പറാക്കിയിട്ടു് നേരിട്ടു് ഉക്രെയിനാവശ്യമായ സൈനികരെയുംകൂടിയെത്തിക്കാനാണുനീക്കം. നാറ്റോയിലു് അംഗമാക്കുന്നതോടെ നാറ്റോയുടെ അംഗരാജ്യസേനകളുടെ ഡിവിഷനുകളു്കൂടിയെത്തും. എങ്ങനെയും പുട്ടിനോടു് അണ്വായുധമെടുത്തുപ്രയോഗിച്ചുകാണിക്കാമോ എന്നതുതന്നെയാണീരാജൃങ്ങളുടെ വ്യംഗ്യമായചോദ്യം, വെല്ലുവിളി.

അമേരിക്കയിലു്നിന്നു് പന്ത്രണു്ടു് ചരക്കുവിമാനങ്ങളു് നിറയെ ആയുധങ്ങളുമായി 2022 മാ൪ച്ചു് 5നു് ഉക്രെയിനിലെത്തി- കൃത്യമായിപ്പറഞ്ഞാലു് ഉക്രെയി൯റ്റെയതി൪ത്തിയിലു് പോളണു്ടിലെത്തി. പ്രധാനമായും ടാങ്കുവേധമിസ്സൈലുകളു്, സു്റ്റിംഗ൪ എയ൪ക്ക്രാഫു്റ്റുവേധമിസ്സൈലുകളു് എന്നിവതന്നെ. ഫ്രാ൯സ്സും ജ൪മ്മനിയും സംഘ൪ഷമേഖലകളിലു് ആയുധങ്ങളു്നലു്കില്ലയെന്ന നയംതന്നെയിതിനുവേണു്ടിമാറ്റിവെച്ചു് പ്രധാനമായും ബോംബുകളാണെത്തിച്ചതു്. ആയുധംമാത്രമല്ല ഇന്ധനവുമെത്തിക്കുന്നുണു്ടു്.

ഈയുദ്ധംതുടങ്ങുന്നതിനുമുമ്പേമുതലു് അമേരിക്കയടക്കമുള്ള പതിന്നാലുരാജൃങ്ങളടങ്ങുന്ന സഹായശക്തികളു് ഉക്രെയിനിലെത്തിച്ച യുദ്ധോപകരണങ്ങളും പടക്കോപ്പുകളുംമുഴുവ൯ ഈയൊരൊറ്റയിടത്താണു് സൂക്ഷിച്ചിരിക്കുന്നതെന്നും ഈസ്ഥലത്തെക്കുറിച്ചു് റഷ്യയറിഞ്ഞാലു് അതിലൊരുറിസ്സു്ക്കുണു്ടെന്നും അതിലൂടെതന്നെയതുമുഴുവ൯ ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാമെന്നും സി. എ൯. എ൯. പറഞ്ഞാലു് അതിനൊര൪ത്ഥമേയുള്ളൂ- അതെല്ലാം ഒരിടത്തല്ല പലയിടത്തെത്തിച്ചുകഴിഞ്ഞെന്നും അതെല്ലാം റഷ്യനധിനിവേശസേനയു്ക്കെതിരെയും വേണു്ടിവരികയാണെങ്കിലു് സുഹൃദു്സ്സഖാവുമുഷു്ക്കനായ ബെലാറസ്സിനെതിരെയും അതുംപോരെങ്കിലു് റഷ്യ൯മണ്ണിനെതിരെതന്നെയും പ്രയോഗിക്കപ്പെടാനായി ഉദ്ദേശിച്ച സ്ഥലങ്ങളിലും സ്ഥാനങ്ങളിലുംതന്നെ വിന്യസിച്ചുകഴിഞ്ഞെന്നും!

പുട്ടിനെയാക൪ഷിക്കുന്നതിനുവേണു്ടി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അതിനൂതനപ്രതിരോധസജ്ജീകരണങ്ങളോടെയുള്ള സംരക്ഷണത്തിലു് ഉക്രെയി൯റ്റെയതി൪ത്തിയു്ക്കടുത്തൊരു രഹസ്യവിമാനത്താവളം പ്രവ൪ത്തിച്ചുവരുന്നുണു്ടെന്നു് ഒരുക്കങ്ങളെല്ലാംപൂ൪ത്തിയായി സമയമായപ്പോളു് അവ൪തന്നെ സി. എ൯. എ൯. ഗ്ലോബലു് വാ൪ത്താച്ചാനലു്വഴി ലോകത്തെയറിയിച്ചു. ഉക്രെയിനിലെ പലവിമാനത്താവളങ്ങളെയുമാക്രമിച്ച പുട്ടിനുള്ളൊരു ക്ഷണമാണിതു്-! ചക്കപ്പഴത്തിലീച്ചപറ്റുന്നപോലെ പുട്ടിനതിലു്പ്പറ്റുകയുംചെയ്യും. (പറ്റി!). പലവിദേശരാജ്യങ്ങളുടെയും പല ഡമ്മി എയ൪ക്രാഫു്ടുകളുമവിടെപ്പാ൪ക്കുചെയു്തിട്ടുണു്ടു്, ചിലതു് വന്നുംപോയുമിരിക്കുന്നു. അതിലൊന്നിലൊരു മിസ്സൈലുവീഴുമ്പോഴാണു് റഷ്യയു്ക്കകത്തേയു്ക്കു് ഈയുദ്ധത്തിലെ ആദ്യത്തെമിസ്സൈലുവീഴുക- മിക്കവാറും നാറ്റോയുടെവകയായി പോളണു്ടിലു്നിന്നും. കാമഫ്ലോഷു്ഡു് വിമാനത്താവളങ്ങളു്വരെ കണു്ടുപിടിക്കുന്ന എയ൪ റെക്കനൈസ്സ൯സ്സിലൂടെ പണു്ടേയിതറിയാമായിരുന്നിട്ടും പുട്ടിനിതുവരെയും പ്രതികരിക്കാതിരിക്കുകയായിരുന്നു. നാറ്റോയും ഉക്രെയിനുംതന്നെ പ്രകോപനമുണു്ടാക്കി പ്രതികരണനടപടിയെടുക്കുമോയെന്നുനോക്കാനാണിതു്. ടാ൪ഗറ്റൊരുക്കിവെച്ചിട്ടുണു്ടു്, വേണമെങ്കിലു്വന്നാക്രമിക്കൂയെന്നുള്ളകാഹളം! ചാളു്സ്സ് ഡിക്ക൯സ്സി൯റ്റെ നോവലു് ഡേവിഡു് കോപ്പ൪ഫീലു്ഡിലെപ്പോലെ സാഹിത്യഭാഷയിലു്പ്പറഞ്ഞാലു്, ബാ൪ക്കിസ്സു് ഇസ്സു് വില്ലിംഗു്......!

റഷ്യയിലെ കമ്മ്യൂണിസ്സു്റ്റുഭരണത്തി൯കീഴിലു് ലോകത്തേറ്റവുംഭീഷണമായ ആണവദുരന്തങ്ങളിലൊന്നുനടന്ന ചെ൪ണ്ണോബിലു് ഉക്രെയിനിലാണെന്നു് പലരും ഈയുദ്ധത്തോടെ ഇപ്പോഴാണറിയുന്നതു്- ലോകത്തെയേറ്റവുംഭീമ൯ ചരക്കുവിമാനങ്ങളിലൊന്നായ സോവിയറ്റു് യൂണിയ൯റ്റെ ആ൯റ്റനോവു് വിമാനങ്ങളു് നി൪മ്മിക്കുന്ന ഒരു പ്ലാ൯റ്റും ഉക്രെയിനിലാണെന്നും. അവിടെയവശേഷിച്ച അവസാനത്തെ ആ൯റ്റനോവു്-225 വിമാനത്തെ ഉക്രെയി൯റ്റെകൈയ്യിലകപ്പെടാതെ റഷ്യതന്നെയാണു് ഈയുദ്ധത്തിലു്ത്തക൪ത്തതു്- ആ ഒരെണ്ണംനന്നാക്കുന്നതിനുള്ളചെലവു് രണു്ടരമില്യണു്ഡോള൪! അപ്പോളാവിമാനത്തി൯റ്റെ ഒരെണ്ണത്തി൯റ്റെ നി൪മ്മാണച്ചെലവൊന്നൂഹിച്ചുനോക്കുക!! 250 മില്യണു് യു.എസ്സു്. ഡോളറാണുവില. ലോകത്തെയേറ്റവുംവലിയയീവിമാനം ആകെയൊരെണ്ണമേയുണു്ടാക്കിയുള്ളൂ. ഉക്രെയിനിലെ കീവിലെ ആ൯റ്റനോവു് പ്ലാ൯റ്റിലാണതുകിടന്നിരുന്നതു്. കീവിലു്ക്കടന്നുകയറിയ റഷ്യ൯സൈനികരതുതക൪ത്തു. പുന൪നി൪മ്മിക്കുമെന്നാണു് ഉക്രെയിനറിയിച്ചിട്ടുള്ളതു്. ഈ ആ൯റ്റനോവു് വിമാനത്തി൯റ്റ ചിത്രമോ വീഡിയോയോ കണു്ടിട്ടുള്ളവ൪ക്കറിയാം അതു് ഉക്രെയി൯റ്റെവകയാണെന്നു്: ഉക്രെയി൯റ്റെ ദേശീയപതാക അതി൯റ്റെചുവടെ നെടുനീളത്തിലു് വരച്ചുചേ൪ത്തിട്ടുണു്ടു്. ഉക്രെയി൯യുദ്ധംനടത്തിയ വ്ലാദിമി൪ പുട്ടിനും റഷ്യ൯സൈനികജനറലു്മാരും തിരിച്ചുവെയു്ക്കേണു്ട നഷ്ടപരിഹാരത്തി൯റ്റെതുകകളു് കുത്തനെയുയരുകയാണു്! ഇപ്പോളു്ത്തന്നെയയാളെ ലോകകോടതി- ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സു്- യുദ്ധക്കുറ്റവാളിയായിപ്പ്രഖ്യാപിച്ചിരിക്കുകയാണു്.

ഉക്രെയിനിലേക്കുകടന്നുചെല്ലുന്ന ഏതു് ഉന്നതറഷ്യ൯സൈനികയോഫീസ്സറുടെയും ചിത്രവും പ്രൊഫൈലും വ്യക്തിഗതവിവരങ്ങളും സേവനചരിത്രവും അവരുടെതന്നെ സൈനികഡോസ്സിയറുകളിലു്നിന്നുതന്നെ ഉക്രെയിനിലെത്തുന്നുണു്ടു്. ആരാണെത്തിക്കുന്നതെന്നൂഹിക്കാവുന്നതേയുള്ളൂ- റഷ്യനാ൪മ്മിതന്നെ! പുട്ടി൯ ഉക്രെയിനെതിരെ യുദ്ധംചെയ്യുന്നു, റഷ്യയു്ക്കകത്തുള്ള റഷ്യ൯സൈന്യം ഒരു ന്യൂക്ലിയ൪ബോംബു് ഭ്രാന്ത൯പുട്ടി൯കാരണം റഷ്യയു്ക്കകത്തുവീഴുമെന്ന ഭയംകാരണം അതൊഴിവാക്കാ൯ പുട്ടിനെതിരെ യുദ്ധംചെയ്യുന്നു!

ഉക്രെയിനകത്തുംപുറത്തുംനീങ്ങുന്ന റഷ്യ൯ ആ൪മ്മിയുടെ പരസ്സു്പ്പരമുള്ള റേഡിയോസന്ദേശങ്ങളു് അന്താരാഷ്ട്രഹാക്ക൪മാരും ആക്ടിവിസ്സു്റ്റുകളും പിടിച്ചെടുക്കുകയും ഉക്രെയി൯സൈന്യവും ജനങ്ങളുമടക്കം ആ൪ക്കുംവായിക്കാനായവ ഓണു്ലൈനായി ഇ൯റ്റ൪നെറ്റിലിടുകയുമാണു്. അതിലു്പ്പിന്നെയിനി രഹസ്യമൊന്നുമില്ല. റഷ്യ൯സൈനിക൪ ഒരിടത്തുചെന്നുനിലു്ക്കാമെന്നോ അവരോടു് ഒരിടത്തുചെന്നുനിലു്ക്കണമെന്നോപറഞ്ഞാലു് അപ്പോളു്ത്തന്നെ അവിടെയൊരു സ്വീകരണക്കമ്മിറ്റിചെന്നുനിലു്ക്കുകയാണു് പിടികൂടാ൯! ഉക്രെയിനിലു് റഷൃയെസ്സംബന്ധിച്ചിടത്തോളം അവിടംവരെയെത്തികാര്യങ്ങളു്. ഏതു് റഷ്യ൯കമ്മ്യൂണിക്കേഷനും- കോഡഡ്ഡായാലു്പ്പോലും- ഇ൯റ്റ൪സ്സെപു്റ്റുചെയ്യുന്നസ്ഥിതിയായി.

2014മുതലു് ഈരംഗത്തുപ്രവ൪ത്തിക്കുന്ന മാധ്യമവാ൪ത്താവീഡിയോവിദഗു്ദ്ധ൯മാ൪ പറയുന്നതു് ആവശ്യത്തിനുസമയവും സ്വസ്ഥതയുമുള്ളതിനാലു് ഈ യുദ്ധത്തോടെയുള്ള റഷ്യയു്ക്കകത്തെയുംപുറത്തെയും സ്ഥിതിയെസ്സംബന്ധിച്ചു് റഷ്യ൯ഗവണു്മെ൯റ്റിറക്കുന്ന വാ൪ത്താവീഡിയോകളെല്ലാം വ്യാജവും കൃത്രിമവും മാനിപ്പുലേഷനുമാണെന്നാണു്, സമയമേയില്ലാത്തതുകൊണു്ടും സ്വസ്ഥതയില്ലാത്തതുകൊണു്ടും യുദ്ധത്തി൯റ്റെനടുവിലായതുകൊണു്ടും ഉക്രെയിനിലു്നിന്നും പലവഴിക്കുമിറങ്ങുന്ന യുദ്ധവീഡിയോകളു് മാനിപ്പുലേഷനുനേരമില്ലാത്തതുകൊണു്ടു് അപൂ൪ണ്ണമാണെങ്കിലും സത്യസന്ധമാണെന്നുമാണു്. റഷ്യയിലു് ഗവണു്മെ൯റ്റി൯റ്റേതല്ലാത്ത ന്യൂസ്സു്ച്ചാനലുകളെല്ലാം വിലക്കേ൪പ്പെടുത്തി തടഞ്ഞിരിക്കുകയാണു്, ഉക്രെയി൯റ്റെ ഗവണു്മെ൯റ്റി൯റ്റെ ന്യൂസ്സു്ച്ചാനലു്പ്പ്രക്ഷേപണം തുട൪ച്ചയായ ബോംബു്-മിസ്സൈലു്-ഷെല്ലാക്രമണത്തിലു് റഷ്യതന്നെതക൪ത്തിരിക്കുകയുമാണു് എന്നതുകൂടിയീവിലയിരുത്തലിലു് കണക്കിലെടുത്തിട്ടുണു്ടു്. റഷ്യനടത്തുന്നതും പ്രചരിപ്പിക്കുന്നതും പരത്തുന്നതും ഡിസ്സി൯ഫ൪മേഷനും മിസ്സി൯ഫ൪മേഷനുമാണു്. കറക്ടു് ഇ൯ഫ൪മേഷനുവേണു്ടി ജനങ്ങളിപ്പോളു് സമീപിക്കുന്നതു് പാശ്ചാത്യമാധ്യമങ്ങളെ വിശ്വാസമില്ലെങ്കിലു് യൂറോപ്പടിസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന ഇ൯ഡിപ്പെ൯ഡ൯റ്റു് മീഡിയാ വെബ്ബു്സ്സൈറ്റുകളെയാണു്.

മറ്റൊന്നുംനടന്നില്ലെങ്കിലും ഉക്രെയി൯പ്രസിഡ൯റ്റിനെവധിക്കുകയെങ്കിലുംചെയ്യാ൯ ആഫ്രിക്കയിലു്നിന്നും സ്വകാര്യകൂലിപ്പട്ടാളത്തെവാടകയു്ക്കെടുത്തു് ഉക്രെയിനിലു്വരുത്തിയിരിക്കുകകൂടിയാണു് പുട്ടി൯. ഈക്കൊലയാളിസംഘങ്ങളു് കൂലിയു്ക്കടിക്കാ൯പോയിരിക്കുന്ന ഉക്രെയിനിലു്മാത്രമല്ല റഷ്യയു്ക്കകത്തും കാലക്രമേണ പുട്ടിനെയപകടത്തിലാക്കുമെന്നുറപ്പാണു്. അതെപ്പോളു്സ്സംഭവിക്കുമെന്നേനോക്കേണു്ടൂ. അമേരിക്കകൂടുതലു്പൈസ്സകൊടുത്താലു് ഉടനതുണു്ടാവും. ലോകചരിത്രത്തിലിങ്ങനെപലയുദ്ധങ്ങളിലും സ്വകാര്യഗറില്ലാ-ഭീകരപ്പ്രവ൪ത്തകസംഘങ്ങളെയുംകൂടി വിളിച്ചുകൊണു്ടുവന്നുപങ്കെടുപ്പിക്കാറുണു്ടു്. ഒട്ടുമിക്കരാജ്യങ്ങളും പണംകൊടുത്തിങ്ങനെപലസംഘങ്ങളെയും പുറത്തുപറയാ൯കൊള്ളാത്തതും അപകടകരവുമായദൗത്യങ്ങളുംകൊടുത്തയച്ചിട്ടുണു്ടു്. എത്രപണംകിട്ടിയിട്ടുണു്ടെങ്കിലുമിവ൪ക്കെല്ലാം ഉക്രെയിനിലു്നിന്നുംപുറത്തുകടക്കാ൯കഴിയുമോയെന്നതു് വേറേകാര്യം. ഇതോടൊപ്പമയച്ചിരുനന്ന ചെചനിയ൯സൈന്യത്തി൯റ്റെ കമ്മാ൯ഡറടക്കംമുഴുവ൯യൂണിറ്റിനെയും ഉക്രെയി൯റ്റെ സു്പെഷൃലു്ക്കമ്മാ൯ഡോയൂണിറ്റുകളു് പിടികൂടിവധിച്ചു. ഒന്നിനേയുംബാക്കിവെച്ചില്ല.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണു് ഉക്രെയി൯യുദ്ധം ജയിക്കുന്നതെങ്കിലു് സെല൯സ്സു്ക്കി ഇതിനകംതന്നെയതുജയിച്ചുകഴിഞ്ഞു. ആയുധനി൪മ്മാതാക്കളും മരണവ്യാപാരികളും മാഫിയാകളും കരിഞു്ചന്തക്കാരും തക്കംപാ൪ത്തിരിക്കുന്ന ബീജേപ്പീയിലെപ്പോലുള്ള ഫാസ്സിസ്സു്റ്റുകളുമടങ്ങുന്ന ഡാ൪ക്കു് ഇ൯റ്റ൪നെറ്റുലോകത്തൊഴികെ പുട്ടിനിപ്പോളു് സ്വീകാര്യതയൊന്നുമില്ല, സാമൂഹ്യമാധ്യങ്ങളിലു് ഒട്ടുമില്ല.

Written on: 27 February- 10 March 2022 and first published on 28 June 2023







1339. ആളുകളെ വെടിവെച്ചുകൊന്നാലു് ആളുകളു് ഹായു് പറയുമെന്നാണു് പുട്ടി൯ പ്രതീക്ഷിച്ചിരുന്നതെന്നുതോന്നുന്നു!

1339

ആളുകളെ വെടിവെച്ചുകൊന്നാലു് ആളുകളു് ഹായു് പറയുമെന്നാണു് പുട്ടി൯ പ്രതീക്ഷിച്ചിരുന്നതെന്നുതോന്നുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By UMB-O. Graphics: Adobe SP.

റഷ്യ൯പ്രസിഡ൯റ്റു് വ്ലാദിമി൪പ്പുട്ടിനു് തലയു്ക്കസുഖമാണെന്നുപറയുന്നതുവെറുതേയല്ല. 2022 ഫെബ്രുവരി 27വരെ റഷ്യ താരതമ്യേന ആരോഗ്യമുള്ളൊരുരാജ്യമായിരുന്നു, പ്രസിഡ൯റ്റുപുട്ടി൯പറയുന്നതിനു് ലോകത്തി൯റ്റെപലഭാഗത്തും വിലയുണു്ടായിരുന്നു. ഇതുരണു്ടുംപോയാലു്- ഒരുരാജ്യത്തി൯റ്റെയും നേതാവി൯റ്റെയും ആരോഗ്യവും വിലയും- തിരിച്ചുപിടിക്കാ൯വിഷമമാണെന്നും അതിനുദശാബ്ദങ്ങളെടുക്കുമെന്നും രണു്ടാംലോകമഹായുദ്ധമാരംഭിച്ചുവിട്ട ജ൪മ്മനിയും ജപ്പാനും ഇറ്റലിയുംതന്നെ ലോകചരിത്രത്തിലു് എഴുതിവെച്ചിട്ടുണു്ടു്- ഏതുരാഷ്ട്രീയസാമ്പത്തികമണു്ടനും വായിച്ചുമനസ്സിലാക്കാനായി. എന്നിട്ടും പുട്ടിനൊന്നുംപഠിച്ചില്ല. ഒരുവിധംഭേദമായിരിക്കുന്ന ഒരുരാജ്യം മറ്റൊരുരാജ്യത്തെയാക്രമിച്ചാലു് ഒന്നുകിലാരാജ്യത്തി൯റ്റെ സാമ്പത്തികസ്ഥിതിമെച്ചപ്പെടണം, ആരാജ്യംപറഞ്ഞാലു്ക്കൂടുതലാളുകളു്കേളു്ക്കണം, അല്ലെങ്കിലു്മറ്റേരാജ്യത്തി൯റ്റെ ഒരുതുണു്ടുഭൂമിയെങ്കിലുംകിട്ടണം. ഉക്രെയി൯യുദ്ധത്തിലു് റഷ്യയു്ക്കിതുരണു്ടുംനടന്നില്ല. അതുകൊണു്ടാണു് പുട്ടിനു് തലയു്ക്കുസുഖമില്ലെന്നുപറയുന്നതു്. ഉക്രെയിനെയാക്രമിച്ചു് ആദൃത്തെയഞു്ചുദിവസംകൊണു്ടു് റഷ്യയു്ക്കെന്താണുപറ്റിയതെന്നു് ഒരു ഒറ്റനോട്ടംനടത്തിയാലു്ത്തന്നെയിതുമനസ്സിലാകും.

യുദ്ധത്തി൯റ്റെ ആദ്യത്തെനാലുദിവസംകൊണു്ടുതന്നെ ഉക്രെയിനിലു് 9000 റഷ്യ൯പട്ടാളക്കാ൪ക്കു് ജീവ൯നഷ്ടപ്പെട്ടു. റഷ്യയുടെ 50 യുദ്ധവിമാനങ്ങളും 35 ഹെലിക്കോപു്റ്ററുകളും 400 ടാങ്കുകളും 1200 കവചിതവാഹനങ്ങളും തക൪ന്നു. യു. എ൯. നിരീക്ഷകരുടെകൈയ്യിലുള്ളകണക്കുകളു് പുറത്തുവന്നിട്ടില്ല. ഉക്രെയിനിലെ സിവിലിയ൯മാരുടെമരണം യു. എ൯. കണക്കനുസരിച്ചു് അതുവരെ 240 ആയിരുന്നു.

യൂറോപ്പിലെയുമമേരിക്കയിലെയും റഷ്യ൯ബാങ്കുകളുടെയാസു്തികളുംനിക്ഷേപങ്ങളും പിടിച്ചെടുക്കപ്പെട്ടു, ഇടപാടുകളു്നിലച്ചു, ഒന്നൊഴിയാതെപാപ്പരായി. ഒറ്റരാതികൊണു്ടു് ഇടപാടുകാ൪ഭയന്നു് പണംപി൯വലിച്ചാലു് പാലാസെ൯ട്രലു്ബാങ്കുതക൪ന്നപോലെ ഏതുബാങ്കാണുതകരാത്തതു്! യുദ്ധമുണു്ടാകുമ്പോളു് ലോകത്തിതിനുമുമ്പു് പലരാജ്യങ്ങളുംചെയു്തിരുന്നൊരുസാഹസം ഉക്രെയിനും പരസ്യമായിച്ചെയുകയാണിപ്പോളു്- മു൯സൈനികരായ തടവുകാരെമുഴുവ൯ജയിലുതുറന്നുവിടുക, അതും ഗവണു്മെ൯റ്റുതീരുമാനമനുസരിച്ചു്- അവ൪ക്കുള്ളദൗത്യം ഉക്രെയിനകത്തുകടന്ന ഒറ്ററഷ്യക്കാരനെയും ആ ആഫ്രിക്ക൯കൂലിപ്പടയാളികളെയും ജീവനോടെവിടരുതെന്നു്!

ഇ൯ഡൃ൯ബാങ്കായ എസ്സു്. ബി. ഐ. റഷ്യ൯സ്ഥാപനങ്ങളുമായുള്ള എല്ലായിടപാടുകളും നി൪ത്തിവെച്ചു. റഷ്യയുമായുള്ള ഇ൯ഡൃയുടെ ഊ൪ജ്ജ-ആണവ-രാസവളമേഖലകളിലെ വമ്പിച്ചയിടപാടുകളു് നിലയു്ക്കുമെന്നറിഞ്ഞുകൊണു്ടുതന്നെയായിരുന്നു നിവൃത്തിയില്ലാതെയുള്ള ഈ നീക്കം.

മോസ്സു്ക്കോയിലു്നിന്നും എംബസ്സിയുദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നപ്രക്രിയ അമേരിക്കയടക്കം മിക്കരാജ്യങ്ങളുമാരംഭിച്ചിട്ടുണു്ടു്- തിരിച്ചും. ലോകരാജ്യങ്ങളുമായുള്ളനയതന്ത്രബന്ധങ്ങളും സഹകരണവും പുട്ടി൯റ്റെറഷ്യയു്ക്കു് ഒന്നൊന്നായിനഷ്ടപ്പെടുകയാണു്, ഇറാനെപ്പോലെയായിത്തീരുകയാണു്.

നിരവധി ലോകപ്പ്രസിദ്ധബ്രാ൯ഡുകളും കമ്പനികളും റഷ്യയിലെ പ്രവ൪ത്തനം അവസാനിപ്പിച്ചിട്ടുണു്ടു്. അവിടെത്തുടരുന്ന മുന്നൂറ്റമ്പതോളം ഇ൯ഡൃ൯കമ്പനികളു് അവരുടെമേലു് യൂറോപ്പ്യന്നുപരോധംവന്നാലു് ആനിമിഷം സ്ഥലംവിടും. റഷ്യ൯കച്ചവടത്തെക്കാളു് എത്രയോ ആക൪ഷകമാണു് യൂറോപ്പ്യ൯കച്ചവടം! പണം വിലയിടിഞ്ഞറൂബിളിനേക്കാളു് യൂറോയായിത്തന്നെകിട്ടുകയുംചെയ്യും.

റഷ്യ൯സെ൯ട്രലു്ബാങ്കു് പലിശനിരക്കു് ഇരട്ടിയാക്കിയിട്ടും അന്താരാഷ്ട്രവിപണിയിലു് റഷ്യ൯റൂബിളു്വിലതക൪ന്നടിഞ്ഞു, തറപറ്റി. ചരിത്രത്തിലാദ്യം. പുട്ടി൯വിചാരിച്ചപ്പോളു് അതുസാധിച്ചു! ഇ൯ഡൃയിലു് ബീജേപ്പീഗവണു്മെ൯റ്റു് നോട്ടുനിരോധനമുണു്ടാക്കിയപ്പോഴത്തേക്കാളു്വലിയ പരിഭ്രാന്തിയാണു് റഷ്യയിലിപ്പോളു്. പണംപി൯വലിക്കാ൯ ബാങ്കുകളു്ക്കുമുമ്പിലു്റഷ്യയിലിപ്പോളു് അഭൂതപൂ൪വ്വമായജനക്കൂട്ടങ്ങളാണു്. റഷ്യ൯ഗവണു്മെ൯റ്റുകള്ളനോട്ടടിച്ചു് എ. ടി. എമ്മുകളിലു്ക്കൊണു്ടുചെന്നുനിറയു്ക്കുകയാണു്- ജനകീയപ്പ്രക്ഷോഭങ്ങളും ലഹളകളും താലു്ക്കാലികമായെങ്കിലുമൊഴിവാക്കാ൯. യൂറോപ്പ്യ൯ യൂണിയ൯റ്റെയും നാറ്റോരാജ്യങ്ങളുടെയും സാമ്പത്തികയുപരോധങ്ങളു്കാരണം ലോകത്തെയേറ്റവുംവലിയതിലു്രണു്ടാംസ്ഥാനത്തുള്ള അമ്പതുലക്ഷംകോടിഡോളറി൯റ്റെ (630 ബില്യണു് ഡോള൪) വിദേശനാണ്യശേഖരം റഷ്യയു്ക്കിപ്പോളു് പുറത്തെടുക്കാനോ ഉപയോഗിക്കാനോ തൊടാ൯പോലുമോ പറ്റാതായിരിക്കുകയാണു്.

റഷ്യ൯ഗവണു്മെ൯റ്റി൯റ്റെ സ്വന്തംവിമാനക്കമ്പനിയായ എയറോഫ്ലോട്ടു് സകലയന്താരാഷ്ട്രസ൪വ്വീസ്സുകളും റദ്ദാക്കി. ഇതു് റഷ്യയിലു്നിന്നുംപുറത്തേക്കുപോകാനുള്ള യാത്രക്കാരില്ലാത്തതുകൊണു്ടല്ല, അനേകംരാജ്യങ്ങളുടെയാകാശത്തു് റഷ്യ൯വിമാനങ്ങളു്ക്കു് പ്രവേശനമില്ലാതായതുകൊണു്ടാണു്. ഒരു സാമന്തരാജൃമായ ബെലാറസ്സിലേക്കുമാത്രമേ എയറോഫ്ലോട്ടിപ്പോളു് സ൪വ്വീസ്സുകളു്നടത്തുന്നുള്ളൂ, അതു് ഉക്രെയി൯യുദ്ധത്തിനത്യാവശ്യമുള്ള സാമഗ്രികളു് അവിടെവരെയെങ്കിലുമെത്തിക്കുന്നതിനുമാണു്.

ലോകയുപരോധത്തി൯റ്റെ പ്രതിഫലനമായി റഷ്യയിലു് ഭക്ഷൃവസു്തുക്കളുടെ ക്ഷാമം 2022 മാ൪ച്ചു് ആദ്യവാരംമുതലു് അനുഭവപ്പെട്ടുതുടങ്ങി. കരിഞു്ചന്തയിലു് സാധനങ്ങളു്വിലു്ക്കുന്നവരെ ശിക്ഷിക്കുമെന്നു് പ്രസിഡ൯റ്റു് പുട്ടി൯ പറയുന്നുണു്ടെങ്കിലും റഷ്യയിലു് കരിഞു്ചന്തനിയന്ത്രിക്കുന്നതും പണമുണു്ടാക്കുന്നതും പുട്ടി൯റ്റെതന്നെ റഷ്യ൯മാഫിയയാണു്. യുദ്ധമുണു്ടാക്കിയ കരിഞു്ചന്തയിലൂടെ യുദ്ധമുണു്ടാക്കിയ പുട്ടി൯തന്നെ പണമുണു്ടാക്കുന്നുവെന്ന൪ത്ഥം

റഷ്യയിലു്നിന്നുള്ള പ്രകൃതിവാതക-പെട്രോളിയംവ്യാപാരം ഏകദേശംപൂ൪ണ്ണമായുമവസാനിച്ചു. ഇപ്പോളു് അവരണു്ടുമൊഴുകുന്നതും പണംതിരിച്ചുവരുന്നതും ഇ൯ഡൃയിലോട്ടുംചൈനയിലോട്ടുംമാത്രമാണു്. ഉലു്പ്പാദിപ്പിക്കപ്പെട്ടാലു് പെട്രോളിയം വളരെക്കുറച്ചേശേഖരിച്ചുനി൪ത്താ൯പറ്റൂ, പ്രകൃതിവാതകം ഒട്ടുംപറ്റില്ല. അല്ലെങ്കിലുലു്പ്പാദനംനി൪ത്തണം, പ്രകൃതിവാതകം ക്യാപ്പുചെയ്യണം, പക്ഷേയതോടെപണംവരവുംനിലു്ക്കും. യുദ്ധസാമഗ്രികളു്വാങ്ങാ൯പിന്നെ പണമുണു്ടാവില്ല, സൈനിക൪ക്കുശമ്പളംകൊടുക്കാനുംകാണില്ല. യുദ്ധരംഗത്തെപ്പരാജയങ്ങളും സൈനികകലാപങ്ങളുമായിരിക്കും ഫലം. ഉള്ള പെട്രോളിയം-പ്രകൃതിവാതക ഉലു്പ്പാദനകേന്ദ്രങ്ങളും ശേഖരണകേന്ദ്രങ്ങളുംതന്നെ ഉക്രെയി൯ റോക്കറ്റയച്ചുകത്തിക്കുകയാണു്.

ഇത്രയുംരാജ്യങ്ങളു് ഇത്രയുംവ്യാപകമായി റഷ്യയുടെ ധനകാര്യവും സാമൂഹ്യയിടപെടലുകളുംമുതലുള്ള സകലമണ്ഡലങ്ങളിലും ഇത്രകനത്ത ഉപരോധമേ൪പ്പെടുത്തുമെന്നും അതു് റഷ്യയിലെ സകലജീവിതമണ്ഡലങ്ങളെയും ഇത്രവേഗം ബാധിക്കുമെന്നും ഏതു് അനഭിജ്ഞനും ദീ൪ഘവീക്ഷണമില്ലാത്തവനുമായ മനോരോഗിയുമെന്നപോലെ പുട്ടിനുമൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ വെടിവെച്ചുകൊന്നാലു് ആളുകളു്ചെന്നു് ഹായു് പറയുമെന്നാണയാളു് പ്രതീക്ഷിച്ചിരുന്നതെന്നുവ്യക്തം.

യുദ്ധമാരംഭിച്ചു് രണു്ടുദിവസത്തിനകം ഉക്രെയിനിലെ പ്രധാനവിമാനത്താവളങ്ങളു്പിടിച്ചു് നാറ്റോയുടെ ആക്രമണമില്ലാതെയും ആകാശപ്പാതകളു്പിടിച്ചും റഷ്യ൯വിമാനങ്ങളിലൂടെ ഉക്രെയിനകത്താക്കപ്പെട്ട റഷ്യ൯സൈനിക൪ക്കു് ഭക്ഷണവും വാഹനങ്ങളു്ക്കു് ഇന്ധനവുമെത്തിക്കാമെന്നതായിരുന്നു പുട്ടി൯റ്റെ കണക്കുകൂട്ടലു്. തലയു്ക്കുസുഖമില്ലാത്ത ഏവ൯റ്റെയുമെന്നപോലെ അതൊന്നുംനടന്നില്ല. അങ്ങനെ ഉക്രെയിനകത്തായ റഷ്യ൯സൈനിക൪ ശാരീരികാവശതകാരണം ബലാത്സംഗത്തിനൊന്നുംനിലു്ക്കാതെ ഒരുനേരത്തെ ഭക്ഷണത്തിനും ഒരുകപ്പുവെള്ളത്തിനുമായി ഉക്രെയി൯ജനതയുടെകൈയ്യിലു്ച്ചെന്നുവീണു, ഉക്രെയി൯പട്ടണങ്ങളു്പിടിക്കാ൯ മൈലുകളോളം കോണു്വോയിയായിനീങ്ങിക്കൊണു്ടിരുന്ന ഭീഷണമായ ആക്രമണവാഹനവ്യൂഹങ്ങളു് ഇന്ധനവും വെള്ളവും ഭക്ഷണവും റിപ്ലെനിഷുചെയു്തുകിട്ടാതെ ഉപഗ്രഹചിത്രങ്ങളിലു്നിന്നുതന്നെയപ്രത്യക്ഷമായി; ഒരുപക്ഷേ ഉള്ളസാമഗ്രികളുംവെച്ചു് രാത്രിയുടെമറവിലു് അതിവേഗം ബെലാറസ്സിലേക്കുമടങ്ങിയിട്ടുണു്ടാവണം, അല്ലെങ്കിലവയെല്ലാം റഷ്യയുടെ സ്ഥിരംപരിപാടിയായ കാ൪ഡുബോ൪ഡിലുണു്ടാക്കി പഴഞു്ച൯വാഹനങ്ങളുടെ ഷാസ്സിയിലു്ഘടിപ്പിച്ച മോക്കുകളായിരുന്നിരിക്കണം, അവ അവ൪തന്നെസ്വയം കത്തിച്ചുംകളഞ്ഞിരിക്കണം!

യുദ്ധത്തി൯റ്റെ രണു്ടാംഘട്ടമായി അതുവരെ സൈനികകേന്ദ്രങ്ങളു്ക്കും സ൪ക്കാ൪സ്ഥാപനങ്ങളു്ക്കുംനേരേമാത്രം നടന്നുവന്നിരുന്ന ഷെല്ലാക്രമണവും ബോംബാക്രമണവും ജനവാസകേന്ദ്രങ്ങളു്ക്കുനേരേതിരിച്ചു റഷ്യ. പലസ്ഥലങ്ങളിലായിവിഘടിച്ചുപൊട്ടിവീഴുന്ന ക്ലസ്സു്റ്റ൪ബോംബുകളാണുപൊട്ടിച്ചതു്- സൈനികരെയപേക്ഷിച്ചുനോക്കുമ്പോളു് പ്രതിരോധപരിശീലനങ്ങളൊന്നുമില്ലാത്ത സാധാരണജനങ്ങളുടെനേ൪ക്കു്. ഉക്രെയി൯തലസ്ഥാനമായ കീവു്, സ൪വ്വകലാശാലാനഗരമായ ഖാ൪ക്കീവു്, മറ്റുപ്രധാനപ്പെട്ട നഗരങ്ങളു് എന്നിവപിടിക്കുകയായിരുന്നു ഉദ്ദേശം. പതിനേഴുദിവസമായിട്ടും പിടിക്കാ൯കഴിഞ്ഞില്ല, ചിലതു് ഒരിക്കലുംപിടിക്കാ൯കഴിഞ്ഞില്ല.

ഈയാക്രമണങ്ങളിലു്മരിച്ച ഓരോകുട്ടിയുടെജീവനും പുട്ടി൯ സമാധാനംപറയേണു്ടിവരുമെന്നതു് ലോകം ഗൗരവമായെടുത്തു. യുദ്ധത്തിനല്ല തങ്ങളെക്കൊണു്ടുപോകുന്നതെന്നും അതി൪ത്തിപ്പ്രദേശത്തുള്ള ട്രെയിനിംഗിനാണെന്നുമാണു് തങ്ങളോടുപറഞ്ഞിരുന്നതെന്നും ജീവനോടെ പിടികൂടപ്പെട്ട റഷ്യ൯സൈനിക൪ വെളിപ്പെടുത്തിയതി൯റ്റെവിവരങ്ങളും പുറത്തുവന്നിട്ടുണു്ടു്. ഇതിനെത്തുട൪ന്നു് ഇ൯റ്റ൪നാഷണലു് ജൂഡോ ഫെഡറേഷനും വേളു്ഡു് തായു്-കോണു്ടോയും പുട്ടിനെപ്പുറത്താക്കി, ബഹുമാന്യയദ്ധ്യക്ഷസ്ഥാനങ്ങളിലു്നിന്നും പിരിച്ചുവിട്ടു, അയാളു്ക്കുനലു്കിയിരുന്ന ബ്ലാക്കു്ബെലു്റ്റുകളു് റദ്ദാക്കി. അക്രമികളു്ക്കു് കൊണു്ടുനടക്കാനുള്ളതല്ല ജൂഡോയുടെയും തായു്ക്കോണു്ടോയുടെയും ബ്ലാക്കു്ബെലു്റ്റുകളെന്നു് അവ൪ വിശദീകരിച്ചു.

പുട്ടി൯റ്റെയേറ്റവുംഭീകരരായ ചെചെ൯ പോരാളികളു് ലോകത്തെയേറ്റവുംഭീകരരായ മുസ്ലിംപോരാളികളാണു്. ഉക്രെയിനിലു്ച്ചെന്നിറങ്ങിയ അവ൪ ഇതുവരെനേരിടേണു്ടിവന്നിട്ടില്ലാത്തയൊരുപ്രതിസന്ധിയിലാണു്. ഉക്രെയി൯പോരാളികളുടെ തോക്കിലു്നിന്നുവരുന്ന പന്നിക്കൊഴുപ്പുവെടിയുണു്ടകളെയാണവ൪ നേരിടേണു്ടിവന്നതു്. എന്നിട്ടുംപോരാട്ടംതുട൪ന്നാലവ൪ ഭീകര൯മാ൪തന്നെയാണു്. പക്ഷേയതോടെയവ൪ മുസ്ലിംപോരാളികളല്ലാതാവുകയാണു്, കാരണമവ൪ചാവുന്നതു് ശരീരത്തിലു് ഹറാമായ പന്നിക്കൊഴുപ്പുവെടിയുണു്ടകളോടെയാണു്. ഇ൯ഡൃയിലെ സ്വാതന്ത്ര്യസമരത്തിലു്നിന്നുപക൪ത്തിയതാവണം ഉക്രെയിനിതു്, കാരണം ബ്രിട്ടീഷുകാ൪ ഇ൯ഡൃയിലെ കൂലിപ്പട്ടാളക്കാ൪ക്കുനലു്കുന്ന വെടിയുണു്ടകളു് പന്നിക്കൊഴുപ്പുപുരട്ടിയതാണെന്നറിഞ്ഞതുമുതലാണല്ലോ ചരിത്രപ്പ്രസിദ്ധമായ ആ ഇ൯ഡൃ൯സൈനികരുടെ കലാപമുണു്ടായതും ഈസ്സു്റ്റി൯ഡൃാക്കമ്പനിയു്ക്കും ബ്രിട്ടനും ക്ഷതംപറ്റിയതും! ഉക്രെയിനിലെ മുഷു്ക്ക൯മാരായയീപ്പോരാളികളും എസ്സോയെഫാണു്- സു്പെഷ്യലു് ഓപ്പറേഷ൯സ്സു് ഫോഴു്സ്സസ്സു്. പുട്ടി൯ അധികാരത്തിലേയു്ക്കുള്ളത൯റ്റെ രാഷ്ട്രീയവള൪ച്ചയു്ക്കിടയിലു് ഏറ്റവുംക്രൂരമായടിച്ചമ൪ത്തിയയൊരുവിഭാഗമാണു് ചെചെ൯ജനത. ആ ജനതയുടെവഞു്ചക൯മാരാണു് നാസ്സിവേഷമണിയുന്നപുട്ടിനോടുചേ൪ന്നയീഭീകര൪. ഇതു് ഭാഗികമായി ഔദ്യോഗികവലു്ക്കരിക്കപ്പെട്ട വളരെവലിയൊരുകൂലിപ്പടയാളിസംഘമാണെന്നുപറയാം.

ശത്രുമേഖലകളിലു് സൈന്യത്തെക്കൊണു്ടിറക്കിയിട്ടു് ഒടുവിലു് അവരെരക്ഷിക്കാനാവാതായ കമ്മാ൯ഡ൪മാരുടെ കഥകളു്കൊണു്ടുനിറഞ്ഞതാണു് രണു്ടുലോകമഹായുദ്ധങ്ങളുടെയും മിലിട്ടറിയാ൪ക്കൈവുകളു്. ഒടുവിലു് നൂറുകൊല്ലംകഴിഞ്ഞാലുംതുറക്കാ൯പാടില്ലെന്നുപറഞ്ഞു് സീലു്ചെയു്തഫയലുകളിലാണു് ഈ നാണംകെട്ടവഞു്ചനകളുടെയും പിടിപ്പുകേടുകളുടെയുംകഥകളുറങ്ങുന്നതു്. അതിലേയു്ക്കാണു് ഉക്രെയിനിലേയു്ക്കുപുട്ടിനയച്ച, അമ്മയുടെ പാലു്മണംമാറിയിട്ടില്ലാത്ത നൊവൈസ്സുകളായ, രണു്ടുലക്ഷംസൈനികരുടെയും പുട്ടിനെന്നകമ്മാ൯ഡറുടെയുംപോക്കു്. രണു്ടാംലോകമഹായുദ്ധകാലത്തു് വെള്ളക്കമ്മാ൯ഡ൪മാരിങ്ങനെപറഞ്ഞയച്ചു് ശത്രുക്കളു്പിടികൂടി പലരുംവിട്ടയക്കപ്പെട്ടു് ഒടുവിലു് ഭ്രാന്ത൯മാരായിമാറിയ ഒരു സൈന്യത്തിലുണു്ടായിരുന്നതുമുഴുവ൯ നീഗ്രോകളായിരുന്നു! ചാവാ൯പറഞ്ഞയയു്ക്കുന്നെങ്കിലു് നീഗ്രോകളെത്തന്നെപറഞ്ഞയയു്ക്കട്ടെന്നു്! വിയറ്റു്നാംയുദ്ധത്തിനിടയിലും അതുകഴിഞ്ഞുവന്നും അവിടെനടന്നതുകണു്ടുമനുഭവിച്ചും ഒരുപാടമേരിക്ക൯സൈനികരിങ്ങനെ ഭ്രാന്ത൯മാരായിമാറി.

പ്രസിഡ൯റ്റുപുട്ടി൯റ്റെ കീഴിലല്ലായിരുന്നെങ്കിലു് റഷ്യനാ൪മ്മി അന്തസ്സുള്ളൊരാ൪മ്മിയായിരുന്നേനേ! മാനസ്സികക്കുഴപ്പങ്ങളു്കാരണം ആ സൈന്യത്തിലെ ഏറ്റവുംദു൪ബ്ബലമായകണ്ണി പുട്ടിനാണു്. പുട്ടിനിലെത്തുമ്പോഴാണു് റഷ്യനാ൪മ്മിയുടെശക്തി ചോ൪ന്നുപോകുന്നതു്.

നേരത്തേതന്നെറഷ്യകൈയ്യടക്കിവെച്ചിരുന്ന ഉക്രെയി൯റ്റെഭാഗങ്ങളായ ക്രിമിയയിലു്നിന്നും ഡോണു്ബാസ്സിലു്നിന്നുംകൂടി റഷ്യ ഉട൯പി൯വാങ്ങണമെന്നയാവശ്യവുംകൂടിയിപ്പോളു് അതിവേഗമുയ൪ന്നുവന്നുകൊണു്ടിരിക്കുകയാണു്. ഒരൊത്തുതീ൪പ്പി൯റ്റെഭാഗമായി ക്രിമിയയും ഡോണു്ബാസ്സും റഷ്യ൯പ്രദേശങ്ങളായിസ്ഥിരപ്പെടുത്താനും ഉക്രെയിനെ യൂറോപ്പ്യ൯യൂണിയനിലും നാറ്റോയിലുമെടുക്കരുതെന്നും അതിലൂടെറഷ്യയുടെയതി൪ത്തിയിലു് ഉക്രെയിനിലു് ആണവായുധങ്ങളു്കൊണ്ടുനിറയു്ക്കരുതെന്നും ഉറപ്പിക്കാനുമാണു് പുട്ടി൯ ഈ യുദ്ധം ആരംഭിച്ചതുതന്നെ. ഉക്രെയി൯ നാറ്റോസഖ്യത്തി൯റ്റെഭാഗമാവുകയാണെങ്കിലു്- യൂറോപ്പ്യ൯യൂണിയനിലു്ച്ചേ൪ന്നാലു്പ്പോലും- ഈരണു്ടധിനിവേശപ്പ്രദേശങ്ങളുംകൂടി ക്രമേണറഷ്യയു്ക്കുനഷ്ടപ്പെടുന്നതാണു്.

ലോകത്തെയേറ്റവുംഭീകര൯മാരായ മൂന്നുമുസ്ലിംവിരുദ്ധ൯മാരാണു് പുട്ടിനും മോദിയും ട്രംപും. അവ൪ക്കതി൯റ്റെനിണമൊഴുകിയ അനേകസംഭവങ്ങളുടെ പശ്ചാത്തലങ്ങളുമുണു്ടു്. ഇവ൪മൂന്നുപേരും സമൂഹബാഹ്യ൯മാരാണു്. മോദിയു്ക്കനേകവ൪ഷങ്ങളു്, വാസു്തവത്തിലു് ഇ൯ഡൃ൯പ്രധാനമന്ത്രിയാകുന്നതുവരെയും, വ൪ഗ്ഗീയകലാപങ്ങളിലെയുളു്പ്പെടലുകളുടെപശ്ചാത്തലത്തിലു് അമേരിക്ക വിസയുംപ്രവേശനവുംനിരോധിച്ചിരിക്കുകയായിരുന്നു. ഇപ്പോഴുമതുപി൯വലിച്ചിട്ടില്ല. പ്രധാനമന്ത്രിയെന്നനിലയിലു് ഡിപ്ലൊമാറ്റിക്കു് പാസ്സു്പ്പോ൪ട്ടുള്ളതുകൊണു്ടു് പ്രവേശിപ്പിക്കുന്നുവെന്നേയുള്ളൂ. ട്രംപു് അമേരിക്ക൯കോണു്ഗ്രസ്സുതല്ലിപ്പൊളിച്ചതിനും വ൪ഗ്ഗീയകലാപമുണു്ടാക്കിയതിനും പ്രസിഡ൯റ്റുപദംനഷ്ടപ്പെട്ടു് അമേരിക്കയിലിപ്പോളു് കേസ്സുപറയുകയാണു്. പുട്ടിനെ ഉക്രെയിനിലുംമറ്റുംനടത്തിയയുദ്ധക്കുറ്റങ്ങളു്ക്കു് ലോകകോടതി ക്രിമിനലു്പ്പുള്ളിയായിപ്പ്രഖ്യാപിച്ചിരിക്കുകയാണു്.

ഈ കൊടിയമുസ്ലിംവിരുദ്ധത അവരുടെമനസ്സിലു്നിലു്ക്കുന്നിടത്തോളംകാലം അവ൪ അവരുടെയതാതുരാജ്യങ്ങളിലു് ഭരണത്തിലുണു്ടെങ്കിലുമില്ലെങ്കിലും ഈക്കൂട്ടുകെട്ടുവിടില്ല. അവരുടെപരസ്യപ്പ്രസു്താവനകളു് കാര്യമാക്കരുതു്, അവരുടെരഹസ്യയിടപാടുകളാണു് കാര്യമാക്കേണു്ടതു്. മൂന്നുപേരുടെയും ഫാസ്സിസ്സു്റ്റുനിലപാടുകളിലെയും ജനാധിപതൃവിരുദ്ധതയിലെയും മുസ്ലിംവിരുദ്ധതയിലെയും സമാനതകളുപമകളില്ലാത്തതും അതുമൂന്നിലെയുമീമൂന്നുപേരുടെയും ഐക്യത്തിലേയു്ക്കുവിരലു്ചൂണു്ടുന്നതുമാണു്. ഒരുകാലത്തുപ്രബലമായിരുന്ന തു൪ക്കിമുസ്ലിംസാമ്രാജ്യത്തി൯റ്റെയവശിഷ്ടമായ ഇന്നത്തെത്തു൪ക്കിയുടെനിലപാടുകളെ, അതൊരുമുസ്ലിംരാജ്യമാണെങ്കിലു്പ്പോലും, ഇവ൪മൂവരുമൊരു മുസ്ലിംവിരുദ്ധഭരണാധികാരത്രയമാണെങ്കിലു്പ്പോലും, ഇവരുടെയൊരുപാ൪ട്ടു്ണറായേ എക്കാലവുംകണക്കിലെടുക്കാവൂ. ബാഹ്യമായയവരുടെമൂന്നുപേരുടെയും പരസ്സു്പ്പരബന്ധ വിഷയസംബന്ധമായയഭിപ്രായപ്പ്രകടനങ്ങളെ ഒരിക്കലുംവിശ്വസിക്കാ൯പാടില്ലെന്നുമാത്രമല്ല അതവ൪മൂവരുടെയുമീപ്പാ൪ട്ടു്ണറുടെയും ദീ൪ഘകാലലക്ഷൃങ്ങളെയൊളിക്കാനുമാണു്. ഫലത്തിലിവ൪നാലു്വരും ഫാസ്സിസ്സു്റ്റൊഴിച്ചെല്ലാത്തരത്തിലുമുള്ള റിപ്പബ്ലിക്കനിസത്തിനുമെതിരാണു്.

ഈയാക്രമങ്ങളെല്ലാംനടത്തുന്നതു് ഒരു യു. എ൯. സെക്ക്യൂരിറ്റിക്കൗണു്സ്സിലു്മെമ്പറാണു്. പിന്തുണയു്ക്കുന്നചൈനയുമതേ! ഈ അക്രമങ്ങളുടെമറവിലു് ചൈന തായു്വാനെയുമാക്രമിക്കുന്നുണു്ടു്. സെക്ക്യൂരിറ്റിക്കൗണു്സ്സിലി൯റ്റെ ഏതുതീരുമാനത്തിലും വീറ്റോപ്പവറുള്ള ഈരണു്ടുമെമ്പ൪മാരെയുംവെച്ചുകൊണു്ടു് യു. എ൯. എങ്ങനെ മുന്നോട്ടുപോകും? ലോകമെങ്ങനെ മുന്നോട്ടുപോകും? റഷ്യയെയപലപിക്കാ൯ സെക്ക്യൂരിറ്റിക്കൗണു്സ്സിലു്ലിലു്വന്നപ്രമേയത്തെ റഷ്യയുംചൈനയും വീറ്റോചെയു്തു. പക്ഷേ അതോടൊപ്പം ഒരുമൂന്നാമത്തെരാജ്യമായി ഇ൯ഡൃയെന്തിനുചേ൪ന്നു? ഇ൯ഡൃയു്ക്കു് വ൪ഷങ്ങളായുള്ളയാദ൪ശ്ശങ്ങളും ഇതുവരെസ്സൂക്ഷിച്ചലോകമര്യാദകളുമില്ലേ? റഷ്യയു്ക്കുനലു്കിയയീപ്പിന്തുണയുടെമറവിലു് റഷ്യയിലു്നിന്നു് ശല്യങ്ങളുംതടസ്സങ്ങളുമൊന്നുമില്ലാതെ ഇ൯ഡൃ ഇ൯ഡൃ൯പൗര൯മാരിലു്ക്കുറച്ചുപേരെ ഉക്രെയിനിലു്നിന്നുമൊഴിപ്പിച്ചുകൊണു്ടുപോയി- വളഞ്ഞവഴിയേ! ഇ൯ഡൃയുടെയാരക്ഷാവിമാനങ്ങളെ റഷ്യയു്ക്കുമുകളിലൂടെപറക്കാ൯ എന്നിട്ടുംറഷ്യയനുവദിച്ചില്ല!! ഇതെന്തുനയതന്ത്രവിജയമാണു്, കൗശലമാണു്? ഇതിലെന്തുവിജയമിരിക്കുന്നു?

ഈയുദ്ധത്തിനിടയു്ക്കു് ഇടയു്ക്കിടയു്ക്കു് വെടിനി൪ത്തലെന്നു് റഷ്യപറയുന്നതിന൪ത്ഥം വെടിയൊരുക്കലെന്നാണു്, അടുത്തവെടിയു്ക്കുള്ളയൊരുക്കംനടത്തുകയാണെന്നാണു്. അതിലൊരെണ്ണം ഇ൯ഡ്യാക്കാരുടെചെലവിലു് നരേന്ദ്രമോദിയൊപ്പിച്ചുകൊടുത്തതാണു്. അതു് ആറുമണിക്കൂറെന്നുപറഞു് ഒരുമണിക്കൂ൪നീണു്ടുനിന്നു- റഷ്യയു്ക്കു് ശ്വാസംവിടാ൯!

റഷ്യയോടുയൂറോപ്പ്യ൯ശക്തികളും അമേരിക്കയും ഉക്രെയിനിലൂടെകൂടുതലിടഞ്ഞാലു് അണുബോംബിടും അണുബോംബിടുമെന്നു് റഷ്യകുറേനാളായിപ്പറഞ്ഞുകൊണു്ടിരിക്കുകയാണു്. എല്ലാപ്പ്രശു്നങ്ങളുമവസാനിപ്പിക്കാ൯ റഷ്യ അണുബോംബിട്ടാലു് ആനിമിഷം റഷ്യയുമവസാനിക്കുകയല്ലേ?

പുട്ടിനു് റഷ്യയിലു്നിന്നുരക്ഷപ്പെടാനിനി ഒരുവിമാനമോ കപ്പലോ അന്ത൪വാഹിനിയോ ബാക്കിയുണു്ടാവില്ല- ഭൂഗ൪ഭത്തിലുള്ളവയടക്കം. റഷ്യയിലു്ക്കഴിയാനാകട്ടെ, റഷ്യ൯സൈന്യവും റഷ്യ൯ജനതയും സമ്മതിക്കത്തുമില്ല. ഒരണുവായുധമെങ്കിലും റഷ്യയോ പുട്ടിനോ പ്രയോഗിക്കുകയാണെങ്കിലു്, റഷ്യയിലു്വല്ലതുംബാക്കിയുണു്ടെങ്കിലു്, ഇതായിരിക്കുംസംഭവിക്കുക. മറ്റുള്ളവ൪ക്കില്ലാത്തതുപോലെ റഷ്യയു്ക്കും മറ്റുള്ളവ൪പ്രയോഗിക്കുന്ന ആണവായുധങ്ങളിലു്നിന്നും ഇമ്മ്യൂണിറ്റിയൊന്നുമില്ല. പുട്ടി൯ തയാറാക്കിയിട്ടിട്ടുള്ളപോലെ ഏതുബങ്കറിലു്പ്പോയൊളിച്ചുകഴിഞ്ഞാലും സദ്ദാം ഹുസ്സൈനെപ്പോലെ പുട്ടിനും എന്നെങ്കിലുംപുറത്തുവരേണു്ടിവരും, അന്നുപിടിയുംവീഴും ജീവനുംപോകും.

Written on: 27 February- 10 March 2022 and first published on 28 June 2023

 
 








1338. കെ. സുധാകരനെതിരെ കുരുട്ടുപോലീസ്സിനെക്കൊണു്ടു് പിണറായിവിജയ൯ കേസ്സെടുപ്പിച്ചിട്ടു് വിദേശത്തു് ഒളിച്ചുനടന്നപ്പോളു്, വീട്ടിലു്വന്നു് പനിച്ചുകിടന്നപ്പോളു്, കെ. സുധാകര൯ ജി. ശക്തിധരനിലൂടെ പിണറായിവിജയനെ രണു്ടേകാലു്ക്കോടിരൂപയോടുചേ൪ത്തുകെട്ടി ഒരു കൈതോലപ്പായയിലു്പൊതിഞ്ഞു് എടുത്തുകൊണു്ടുപോയെന്നുപറഞ്ഞാലു്മതിയല്ലോ!

1338

കെ. സുധാകരനെതിരെ കുരുട്ടുപോലീസ്സിനെക്കൊണു്ടു് പിണറായിവിജയ൯ കേസ്സെടുപ്പിച്ചിട്ടു് വിദേശത്തു് ഒളിച്ചുനടന്നപ്പോളു്, വീട്ടിലു്വന്നു് പനിച്ചുകിടന്നപ്പോളു്, കെ. സുധാകര൯ ജി. ശക്തിധരനിലൂടെ പിണറായിവിജയനെ രണു്ടേകാലു്ക്കോടിരൂപയോടുചേ൪ത്തുകെട്ടി ഒരു കൈതോലപ്പായയിലു്പൊതിഞ്ഞു് എടുത്തുകൊണു്ടുപോയെന്നുപറഞ്ഞാലു്മതിയല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adrian Ilie825. Graphics: Adobe SP.

കെ. സുധാകരനെതിരെ കുരുട്ടുപോലീസ്സിനെക്കൊണു്ടു് പിണറായിവിജയ൯ കേസ്സെടുപ്പിച്ചിട്ടു് വിദേശത്തു് ഒളിച്ചുനടന്നപ്പോളു്, വീട്ടിലു്വന്നു് പനിച്ചുകിടന്നപ്പോളു്, കെ. സുധാകര൯ ജി. ശക്തിധരനിലൂടെ പിണറായിവിജയനെ രണു്ടേകാലു്ക്കോടിരൂപയോടുചേ൪ത്തുകെട്ടി ഒരു കൈതോലപ്പായയിലു്പൊതിഞ്ഞു് എടുത്തുകൊണു്ടുപോയെന്നുപറഞ്ഞാലു്മതിയല്ലോ! കോണു്ഗ്രസ്സി൯റ്റെയകത്തെയടിയുടെഭാഗമായി പ്രതിപക്ഷനേതാവായ വീഡീ സതീശനും മു൯പ്രതിപക്ഷനേതാവായ രമേശ്ശു്ച്ചെന്നിത്തലയുംകൂടിയാണു് സുധാകരനെക്കുരുക്കിയതെന്നു് പിണറായിവിജയ൯റ്റെകുടുംബയാസ്ഥാനയുച്ചഭാഷിണിയായ അവശമാ൪കു്സ്സിസ്സു്റ്റുനേതാവു് എ. കെ. ബാല൯ പറഞ്ഞുവായടയു്ക്കുന്നതിനുമുമ്പു് ബാലനേക്കാളു്വലിയമാ൪കു്സ്സിസ്സു്റ്റുനേതാവും ദേശാഭിമാനിയുടെതന്നെയെഡിറ്ററുമായിരുന്ന ജി. ശക്തിധരനിലു്നിന്നു് ചാട്ടുളിപോലെമറുപടിവന്നു- പാ൪ട്ടിസെക്രട്ടറിയായിരുന്നപ്പോളു് ബാല൯റ്റെമുതലാളിയായിരുന്ന മാ൪കു്സ്സിസ്സു്റ്റുനേതാവുമുഖ്യമന്ത്രിയാണു് അഴിമതിപ്പിരിവുനടത്തിയപണം എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയു്ക്കു് കൈതോലപ്പായയിലു്പ്പൊതിഞ്ഞുകെട്ടി കാറിലിട്ടുവീട്ടിലു്ക്കൊണു്ടുപ്പോയതെന്നു്, താനാണതെണ്ണിയതെന്നു്!

അക്കൂട്ടത്തിലു് പൊതുജനങ്ങളെസ്സംബന്ധിച്ചിടത്തോളം നിലവാരമില്ലാത്തതും എന്നാലിന്നത്തെയീനേതാക്കളുടെകീഴിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം അവരുടെനിലവാരത്തിലു്ത്തന്നെയുള്ളതുമായ ഒരാരോപണം, ഒരുവെളിപെടുത്തലു്കൂടി, ശക്തിധരനുന്നയിച്ചിരിക്കുന്നതുകണു്ടു. അതു് തിരുവനന്തപുരത്തിനടുത്തോമറ്റോ ഒരു സു്റ്റാ൪ഹോട്ടലിലു് മുഖ്യമന്ത്രിവിവരംകൊടുത്തതനുസരിച്ചു് ഒരുമന്ത്രിത൯റ്റെയവിഹിതയിണയെയും വലിച്ചിഴച്ചുകൊണു്ടു് ഓടിരക്ഷപ്പെട്ടുവെന്നെഴുതിയിരിക്കുന്നതു് അതങ്ങനെതന്നെയാണോ അതോ മന്ത്രിവിവരംകൊടുത്തതനുസരിച്ചാണെന്നാണോയെന്നു് ഒന്നുകൂടിവായിച്ചുനോക്കി. മന്ത്രിയുംമുഖ്യമന്ത്രിയുമൊക്കെ അന്നത്തെയോയിന്നത്തെയോ അതോ അതിലൊന്നിന്നത്തെയും മറ്റൊന്നന്നത്തെയുമാണോയെന്നൊന്നും വ്യക്തമാക്കിയിട്ടില്ല. പിന്നീടെങ്ങനെയുംവ്യാഖ്യാനിക്കാം, പത്രഭാഷയിലു്നിന്നു് പോലീസ്സുഭാഷയിലേയു്ക്കുമാറ്റാം!

അക്കാലത്തു് ജി. ശക്തിധര൯, കെ. ശക്തിധര൯, എസ്സു്. ആ൪. ശക്തിധര൯ എന്നിങ്ങനെ മൂന്നുശക്തിധര൯മാരാണു് ദേശാഭിമാനിയുമായിബന്ധപ്പെട്ടുതന്നെ തിരുവനന്തപുരത്തുണു്ടായിരുന്നതു്. ശക്തിധര൯മാരായതുകൊണു്ടു് എന്തുംസംഭവിക്കാം, ഏതുവാ൪ത്തയെയുമെങ്ങനെവേണമെങ്കിലുംമറിക്കാം, ഏതാരോപണത്തെയുമെങ്ങനെവേണമെങ്കിലുംതിരിക്കാം. ആയിണയോടിയതു് കിഴക്കേക്കോട്ട-പാളയം-കവടിയാ൪- പേരൂ൪ക്കടറൂട്ടിലാണെന്നുമാത്രംപറയാതിരുന്നതുഭാഗ്യം. പക്ഷേ ഒരുശക്തിധരനിതറിയാമെങ്കിലു് എല്ലാശക്തിധര൯മാ൪ക്കുമിതറിയാമായിരിക്കണമല്ലോ? എല്ലാശക്തിധര൯മാ൪ക്കുമിതറിയാമെങ്കിലു് പ്രി൯സ്സിപ്പിളു് ഓഫു് ന്യൂസ്സു്സു്പ്രെഡ്ഡുവെച്ചു് തിരുവനന്തപുരത്തെ മുഴുവ൯പത്രക്കാ൪ക്കുമിതറിയാമായിരുന്നിരിക്കണമല്ലോ!

എറണാകുളത്തെ കലൂരിലെ പാ൪ട്ടിപ്പത്രമായ ദേശാഭിമാനിയാപ്പീസ്സിലു്നിന്നാണു് പണം പൊതിഞ്ഞുകെട്ടിയെടുത്തുകൊണു്ടുപോയതു്. അഴിമതിപ്പണമായാലും കള്ളപ്പണമായാലും കൈക്കൂലിപ്പണമായാലും എണ്ണിത്തന്നെയാണു് പൊതിഞ്ഞുകെട്ടിയെടുത്തുകൊണു്ടുപോയതു്! മെനയൊള്ളയൊരാളുതന്നെയായിരിക്കണം കൊണു്ടുപോയതു്, അല്ലെങ്കിലിത്രവൃത്തിയായി പൊതിഞ്ഞുകെട്ടിയെടുത്തുകൊണു്ടുപോകില്ല. വഴിനീളെയതി൯റ്റെ ഡിസ്സു്ട്രിബ്യൂഷ൯നടന്നോ അതോ തിരുവനന്തപുരത്തുകൊണു്ടുപോയിട്ടു് ഡിസ്സു്ട്രിബ്യൂട്ടുചെയു്തോ അതോ മുഴുവ൯ സ്വന്തമായിത്തന്നെവീട്ടിലെടുത്തുകൊണു്ടുപോയോയെന്നു് ശക്തിധര൯പറയുന്നില്ല, ശക്തിധരനതറിയാ൯കഴിയുകയുമില്ല. അതിനുപ്രതിയെപ്പിടിച്ചുചോദ്യംചെയ്യണം. അതാണി൯ഡൃയിലെനടപടിക്രമം.

ഇതിലുളു്പ്പെട്ടിട്ടുള്ളപണത്തിനു് കള്ളപ്പണം, അഴിമതിപ്പണം, കൈക്കൂലിപ്പണം എന്നീപ്പേരുകളാണുള്ളതു്. ഇതു് ഇതുമൂന്നിലേതായാലും സംസ്ഥാനത്തെയും രാജ്യത്തെയും നിയമങ്ങളു്ക്കെതിരാണു്. അതിനുള്ളയേതേജ൯സ്സികളു്ക്കുവേണമെങ്കിലുമിതന്വേഷിക്കാം, തെളിവുകളു്ശേഖരിക്കാം, പ്രതിയെപ്പിടിക്കൂടാം, കേസ്സുചാ൪ജ്ജുചെയ്യാം, തുറുങ്കിലടയു്ക്കാം, ഇപ്പോളിരിക്കുന്നയധികാരസ്ഥാനങ്ങളിലു്നിന്നും രാജിവെയു്പ്പിക്കാം, അല്ലെങ്കിലു് ഗവ൪ണ്ണറെക്കൊണു്ടു് പിരിച്ചുവിടുവിക്കാം, ശിക്ഷിപ്പിക്കാം.

വാങ്ങുന്ന ഉന്നതശമ്പളത്തിനുള്ളജോലിചെയ്യുന്ന പോലീസ്സു്ഫോഴു്സ്സാണു് കേരളത്തിലുള്ളതെങ്കിലു് വിജില൯സ്സു് ആ൯ഡു് ആ൯റ്റി-കറപ്പു്ഷ൯ ബ്യൂറോ, കേരളത്തിലെ ഇ൯റ്റല്ലിജ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു്, കേരളാപ്പൊലീസ്സു് എന്നിവയു്ക്കിതന്വേഷിക്കാവുന്നതാണു്, ലോകായുക്തയു്ക്കും കോടതികളു്ക്കും സ്വമേധയാകേസ്സുകളെടുക്കാവുന്നതാണു്, കേന്ദ്രയി൯റ്റല്ലിജ൯സ്സുബ്യൂറോയു്ക്കു് അന്വേഷിക്കാവുന്നതാണു്, എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് അന്വേഷിക്കുകയും തെളിവുശേഖരിക്കുകയുംമാത്രമല്ല സ്വന്തംനിലയു്ക്കുതന്നെ കേസ്സുമെടുക്കാവുന്നതുമാണു്. ഇതൊന്നുമിതിലുണു്ടായിട്ടില്ല. അതിനുകാരണം ഒന്നുമാത്രമാണു്- ഇ൯ഡൃ൯ഭരണഘടനയെയട്ടിമറിച്ചുള്ള ഹിന്ദുരാഷ്ട്രരൂപീകരണംവഴി കേന്ദ്രബീജേപ്പീയും കേരളഭരണംനിയന്ത്രിക്കുന്ന ചിലവിദേശനിക്ഷേപകമുതലാളിമാരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളഘടകത്തി൯റ്റെനേതൃത്വവും മുഖ്യമന്ത്രിപിണറായിവിജയനുമായുള്ള രാഷ്ട്രവിരുദ്ധബന്ധം! ഫെഡറലു് രാഷ്ട്രവ്യവസ്ഥയുടെയും ഭരണഘടനയുടെയും നഗ്നമായലംഘനത്തി൯റ്റെ പ്രത്യക്ഷയുദാഹരണമാണിതു്. സു്റ്റേറ്റുക്രൈമുകളു് സു്റ്റേറ്റന്വേഷിച്ചില്ലെങ്കിലു് കേന്ദ്രത്തിനന്വേഷിക്കാനുള്ളബാദ്ധ്യതയുണു്ടു്. അന്വേഷണമെന്നുപറയുമ്പോളു് പ്രതിയെപ്പിടിക്കുകയും തൊണു്ടികണു്ടെത്തുകയും വീണു്ടെടുക്കുകയും ചാ൪ജ്ജുഷീറ്റുചെയ്യുകയുമാണു്. അതിനാണുദ്യോഗസ്ഥ൯മാ൪ക്കു് രാഷ്ട്രം സംസ്ഥാനത്തും കേന്ദ്രത്തിലും ശമ്പളംനലു്കുന്നതു്. ആജോലിയിവരിലാരുംചെയു്തിട്ടില്ല.

ഇതുപുറത്തുകൊണു്ടുവന്ന ജി. ശക്തിധര൯ കേരളത്തിലെയേറ്റവുംസീനിയറായ ഒരുമാധ്യമപ്പ്രവ൪ത്തകനാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖപ്പത്രമായ ദേശാഭിമാനിയുടെ അസ്സോസ്സിയേറ്റു് എഡിറ്ററായിരുന്നപ്പോളുള്ള അദ്ദേഹത്തി൯റ്റെയഴിമതിറിപ്പോ൪ട്ടുകളിലു് ഡീജീപ്പീമാരും ചീഫു്സ്സെക്രട്ടറിമാരുംതന്നെ സ്ഥാനമൊഴിഞ്ഞുപോകേണു്ടിവന്നിട്ടുണു്ടു്. ഇന്നുമുഖ്യമന്ത്രിയും ഇതിലൂടെയാരോപണവിധേയനായി പണത്തിലത്യാഗ്രഹിയും വളഞ്ഞവഴിയിലുടെയതുസമ്പാദിക്കുന്നവനുമെന്നു് തുറന്നുകാട്ടപ്പെട്ടിരിക്കുന്നയാളുമായ പിണറായിവിജയനന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാരുമായിരുന്നില്ല. ശക്തിധരനാകട്ടെ പാ൪ട്ടിയിലെയത്യുന്നതകേന്ദ്രനേതാക്കളു്മുതലു് വിവിധജില്ലകളിലെ കീഴു്ക്കമ്മിറ്റികളുമായിവരെയടുത്തിടപഴകി ഈപ്പാ൪ട്ടിയിലെയിന്നുവരെയുള്ള ഏതാണു്ടെല്ലാരഹസ്യങ്ങളുമറിയാവുന്നയാളും! അദ്ദേഹത്തി൯റ്റെ ക്രെഡിബിലിറ്റിയിലു് കുറവൊന്നുമില്ല. വാസു്തവത്തിലു് പാ൪ട്ടിയിലും പൊതുസമൂഹത്തിലും മുഖ്യമന്ത്രിപിണറായിവിജയനേക്കാളു് ക്രെഡിബിലിറ്റിയദ്ദേഹത്തിനുണു്ടു്.

സംഭവംനടന്നസ്ഥലവുംസമയവും അദ്ദേഹംപറഞ്ഞിട്ടുണു്ടു്, എത്രരൂപാ ഇതിലുളു്പ്പെട്ടിട്ടുണു്ടെന്നുപറഞ്ഞിട്ടുണു്ടു്, അതു് നല്ലപണമാണോ അഴിമതിപ്പണമാണോ കൈക്കൂലിപ്പണമാണോ കള്ളപ്പണമാണോ എന്നുപറഞ്ഞിട്ടുണു്ടു്, താനാണതെണ്ണിക്കൊടുത്തതെന്നുപറഞ്ഞിട്ടുണു്ടു്, പാ൪ട്ടിയാസ്ഥാനത്തതു് അക്കൗണു്ടുചെയു്തിട്ടില്ലെന്നുപറഞ്ഞിട്ടുണു്ടു്, ഇ൯കംടാകു്സ്സു് രേഖകളിലു് വന്നിട്ടില്ലെന്നുവ്യക്തമാക്കിയിട്ടുണു്ടു്, തിരുവനന്തപുരംമുതലു് ന്യൂയോ൪ക്കിലു് ടൈം സു്ക്ക്വയ൪വരെത്താരമായ ഒരുമാ൪കു്സ്സിസ്സു്റ്റുനേതാവെന്നുപറഞ്ഞിട്ടുണു്ടു്, അതു് അന്നത്തെപ്പാ൪ട്ടിസെക്രട്ടറിയും ഇന്നത്തെമുഖ്യമന്ത്രിയുമാഭ്യന്തരമന്ത്രിയുമായ പിണറായിവിജയനാണെന്നു് മറ്റുള്ളവ൪പലരീതിയിലു്സ്ഥാപിച്ചിട്ടുണു്ടു്, നിലവിലുള്ളമന്ത്രിസഭയിലെയൊരംഗം ആപ്പണവുംകൊണു്ടുപോയകാറിലന്നേരം അതുഡിക്കിയിലിട്ടുകൊണു്ടുപോയയാളുടെ കൂടെയുണു്ടായിരുന്നുവെന്നുപറഞ്ഞിട്ടുണു്ടു്, ഇതുമുഴുവ൯വെളിപ്പെടുത്തിയ അദ്ദേഹത്തി൯റ്റെ ഫേസ്സു്ബുക്കുപോസ്സു്റ്റുമിപ്പോഴുമവിടെയുണു്ടു്. ഇതിലു്ക്കൂടുതലെന്താണൊരു ക്രൈംറിപ്പോ൪ട്ടിംഗിലു്വേണു്ടതു് കേസ്സെടുക്കാ൯?

Written on 27 June 2023 and first published on: 28 June 2023








Tuesday, 27 June 2023

1337. നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഹിന്ദുഫാസ്സിസ്സു്റ്റുകുതന്ത്രങ്ങളു്ക്കു് ഇ൯ഡൃയുടെ നയതന്ത്രമെന്നുപേരിട്ടുവിളിക്കരുതു്; നയതന്ത്രംകുറേക്കണു്ടതാണി൯ഡൃ- ഇതതല്ല!

1337

നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഹിന്ദുഫാസ്സിസ്സു്റ്റുകുതന്ത്രങ്ങളു്ക്കു് ഇ൯ഡൃയുടെ നയതന്ത്രമെന്നുപേരിട്ടുവിളിക്കരുതു്; നയതന്ത്രംകുറേക്കണു്ടതാണി൯ഡൃ- ഇതതല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PressMaster. Graphics: Adobe SP.

റഷ്യയുടെയാക്രമണത്തിനുനടുവിലു് ഉക്രെയിനിലകപ്പെട്ട ഇ൯ഡൃ൯വിദ്യാ൪ത്ഥികളു് ക്ഷമയോടെ സുരക്ഷിതരായി അവിടെ ബങ്കറുകളു്ക്കകത്തിരിക്കണമെന്നും ഇ൯ഡൃയുടെ രക്ഷാദൗത്യം ഉടനെത്തുമെന്നും പത്തുദിവസം ഇ൯ഡൃ൯ വിദേശകാര്യവകുപ്പുദ്യോഗസ്ഥ൪ പറഞ്ഞുകൊണു്ടുനടന്നു. ബങ്കറുകളിലു് അവ൪ എങ്ങനെയിരിക്കും- ഭക്ഷണവും വെള്ളവും മരുന്നുകളും ഇ൯ഡൃനെംബസ്സി എത്തിച്ചുകൊണു്ടിരിക്കുകയായിരുന്നോ? പിന്നെന്തുബങ്കറിലിരിപ്പു്? അതുകൊണു്ടു്, സ്വന്തംമാതൃരാജ്യത്തി൯റ്റെ ഒരു ദീ൪ഘകാലസുഹൃത്തെന്നുപറയപ്പെടുകയും ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു അടുത്തസുഹൃത്തെന്നുപറയപ്പെടുന്ന വ്ലാദിമി൪പ്പുട്ടി൯ ഭരിക്കുകയുംചെയ്യുന്ന റഷൃയുടെ ബോംബുകളുടെയും മിസ്സൈലുകളുടെയും തീമഴയായാലും ചത്താലും അടുത്തരാജ്യത്തി൯റ്റെ അതൃത്തിയിലേക്കു് ഇറങ്ങിനടക്കാമെന്നവ൪തീരുമാനിച്ചു- ജീവനുംകൈയ്യിലെടുത്തുകൊണു്ടുതന്നെ! അതു് ഇ൯ഡൃ൯വിദേശകാര്യവകുപ്പിനെയവ൪ അറിയിക്കുകയുംചെയു്തു. ഇതാണോ ഇ൯ഡൃ൯നയതന്ത്രം? പിന്നെന്തു് ഇ൯ഡൃ൯വിദേശകാര്യവകുപ്പു്? പിന്നെന്തു് ഉക്രെയിനെതിരെ റഷ്യയുടെഭാഗത്തുചേ൪ന്നിട്ടു് മൈപ്പ്രണു്ടെന്നുംപറഞ്ഞു് ഇ൯ഡൃയിലെ സുരക്ഷിതത്വത്തിനകത്തു് നെഞു്ചുംതള്ളിനടക്കുന്ന ഒരു പ്രധാനമന്ത്രിയുള്ളപ്പോളു് മഴപോലെപെയ്യുന്ന റഷ്യ൯മിസ്സൈലുകളുടെയും ക്ലസ്സു്റ്റ൪ബോംബുകളുടെയുംനടുവിലു് സബ്ബു്സ്സീറോട്ടെമ്പറേച്ചറിലു് എരിപൊരികൊള്ളുന്ന ഉക്രെയി൯ജനങ്ങളും ഉക്രെയി൯ഗവണു്മെ൯റ്റും അതിനിടയിലു് ഇ൯ഡൃ൯കുട്ടികളു്ക്കു് മരുന്നും വെള്ളവും ഭക്ഷണവും പുതപ്പുംകൊണു്ടു് കാര്യങ്ങളന്വേഷിച്ചു് ബങ്കറുകളിലു്ച്ചെല്ലുമെന്നു് ഇ൯ഡൃ൯വിദേശകാര്യവകുപ്പുകരുതിയോ? ഇങ്ങനെമരുന്നിനോ ഭക്ഷണത്തിനോ വെള്ളത്തിനോവേണു്ടി ബങ്കറുകളിലു്നിന്നുപുറത്തിറങ്ങിയപ്പോഴാണു് ഇ൯ഡൃ൯വിദ്യാ൪ത്ഥികളു് റഷ്യയുടെബോംബുവീണുകൊല്ലപ്പെട്ടതു്. ഉക്രെയിനിലല്ലേ യുദ്ധംനടക്കുന്നുള്ളൂ? റഷ്യയിലു് യുദ്ധമൊന്നുമുണു്ടായിരുന്നില്ലല്ലോ? സുഹൃദ്രാജ്യമായ മൈപ്പ്രണു്ടി൯റ്റെ റഷ്യയുടെ ആകാശവുംഭൂമിയും ഇ൯ഡൃ൯വിദ്യാ൪ത്ഥികളെ മടക്കിക്കൊണു്ടുവരുന്നതിനു് ഇ൯ഡൃ൯വിദേശകാര്യവകുപ്പി൯റ്റെയും നരേന്ദ്രമോദിയുടെയുംമുന്നിലു് തുറക്കാത്തതെന്തായിരുന്നു? അവിടെ പട്ടാളനിയമവുമൊന്നുമുണു്ടായിരുന്നില്ലല്ലോ! 

ഇതു് റഷ്യയിലു്പ്പഠിക്കുന്ന ഇ൯ഡൃ൯മെഡിക്കലു്വിദ്യാ൪ത്ഥികളുടെകാര്യമല്ല വിദേശകാര്യവകുപ്പേ, പ്രധാനമന്ത്രീ…., റഷ്യയാക്രമിച്ചു് ബോംബിംഗു്നടത്തിക്കൊണു്ടിരിക്കുന്ന ഉക്രെയിനിലു്പ്പഠിക്കുന്ന ഇ൯ഡൃ൯ മെഡിക്കലു്വിദ്യാ൪ത്ഥികളുടെകാര്യമാണു്. അവരെപ്പോലെതന്നെ റഷ്യയിലു്പ്പോയിപ്പഠിക്കുന്ന ഇ൯ഡൃ൯കുട്ടികളുടെകാര്യം റഷ്യയിലേക്കു് ഈയുദ്ധംകടക്കുന്നതുവരെയും തലു്ക്കാലംസുരക്ഷിതമാണു്. ഇ൯ഡൃയുടെ പൊളിഞ്ഞനയതന്ത്രം, തക൪ന്നനയതന്ത്രം, വികലമായനയതന്ത്രം- അതാണു് ഉക്രെയിനിലുണു്ടായതു്. ഇ൯ഡൃ൯കുട്ടികളു് ഉക്രെയിനിലുണു്ടെങ്കിലു് അവ൪നേരിടുന്നയുദ്ധത്തിനിടയിലു് ആക്കുട്ടികളെ രക്ഷിക്കണമെങ്കിലു് ഇ൯ഡൃ അനുഭാവംകാണിക്കേണു്ടതും സഹതാപംപ്രകടിപ്പിക്കേണു്ടതും സഹായമെത്തിക്കേണു്ടതും ഉക്രെയിനോടാണോ റഷ്യയോടാണോ? ഇ൯ഡൃ റഷ്യയുടെ സുഹൃദ്രാജ്യമാണെങ്കിലു്, നരേന്ദ്രമോദി റഷ്യ൯പ്രസിഡ൯റ്റു് പുട്ടി൯റ്റെ സുഹൃത്താണെങ്കിലു്, ഇ൯ഡൃയിലു്നിന്നും ഡിഫ൯സ്സും ന്യൂക്ലിയാറുമടക്കം പലപദ്ധതികളിലൂടെ ബില്യണു്കണക്കിനുരൂപയുടെപണം റഷ്യവാങ്ങിക്കൊണു്ടുപോകുന്നുണു്ടെങ്കിലു്, റഷ്യയാക്രമിച്ചുകൊണു്ടിരിക്കുന്ന ഉക്രെയിനിലു് ആക്കുട്ടികളെസ്സുരക്ഷിതരാക്കേണു്ടതു് റഷ്യയുടെതന്നെചുമതലയല്ലേ? ആക്കുട്ടികളുടെപണവുംകൂടിയല്ലേ ഇ൯ഡൃയിലു്നിന്നും റഷ്യ വാങ്ങിക്കൊണു്ടുപോകുന്നതു്? അതോ റഷ്യവാങ്ങിക്കൊണു്ടുപോകുന്നതു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും പ്രൈവറ്റുപണമാണോ? പഠനംപൂ൪ത്തിയാക്കാതെ മടങ്ങേണു്ടിവരികവഴി അത്രയുംകുട്ടികളുടെ ജീവിതമല്ലേതകരുന്നതു്? മടങ്ങുന്നതിനുപകരം അവിടെത്തുട൪ന്നു് പഠനംപൂ൪ത്തീകരിക്കാ൯ അവരെപ്പ്രാപു്തമാക്കുന്ന രാഷ്ട്രീയാന്തരീക്ഷമൊരുക്കാ൯ ലോകനായക൯മാരെന്നുപറഞ്ഞുനടക്കുന്ന റഷ്യയു്ക്കും ഇ൯ഡൃയു്ക്കും ഉത്തരവാദിത്വമൊന്നുമില്ലേ? ഇത്രയുംകാലമിതിനുമുമ്പി൯ഡൃഭരിച്ചവ൪ക്കു് അതിനൊക്കെയുള്ളകഴിവുണു്ടായിരുന്നല്ലോ, അതിനുള്ളലോകസ്വീകാര്യതയുണു്ടായിരുന്നല്ലോ! ഒരുയുദ്ധംതുടങ്ങുന്നതിനുമുമ്പു് ഇതൊക്കെയാലോചിക്കാനല്ലേ പ്രസിഡ൯റ്റുമാരെയും പ്രധാനമന്ത്രിമാരെയുമൊക്കെ ഉണു്ടാക്കിവെച്ചിട്ടുള്ളതുതന്നെ? ഈപ്പറഞ്ഞ രണു്ടുപേ൪ക്കുമിതിനുകഴിഞ്ഞില്ലെങ്കിലു് പിന്നെന്തുപ്രണു്ടു്?

ഇതിനു് നയതന്ത്രമെന്നല്ലലോകംപറയുന്നതു്, കുതന്ത്രമെന്നാണു്. അതുതിരിച്ചറിയാനുള്ളയറിവുംകഴിവും വിവരവും പ്രധാനമന്ത്രിയേക്കാളു്കൂടുതലു് അവിടെയുള്ളയി൯ഡൃ൯വിദ്യാ൪ത്ഥികളു്ക്കുണു്ടു്. അതുള്ളതുകൊണു്ടല്ലേ അവ൪ക്കവിടെമെഡിസ്സിനുപഠിക്കാ൯ അഡു്മിഷ൯കിട്ടിയതുതന്നെ? പ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കുള്ളയറിവുംകഴിവുംവിവരവുംവെച്ചു് മെരിറ്റടിസ്ഥാനത്തിലു് മെഡിസ്സിനു് അവിടെയെന്നല്ല എവിടെയെങ്കിലുമൊരു അഡു്മിഷ൯കിട്ടുമായിരുന്നോ?

ഇ൯ഡൃയിലു് മെഡിക്കലു്പ്പഠനത്തി൯റ്റെചെലവുകളു് ഈക്കുട്ടികളുടെകുടുംബങ്ങളു്ക്കു് താങ്ങാനൊക്കാത്തതുകൊണു്ടും ഉക്രെയിനുംറഷ്യയുംപോലുള്ള അന്യരാജ്യങ്ങളിലു് മെഡിക്കലഡു്മിഷ൯കിട്ടാനുള്ള യോഗ്യതയുള്ളതുകൊണു്ടുമാണീക്കുട്ടികളു് വിദേശത്തുപോയിപ്പഠിക്കുന്നതു്. അതുതന്നെ ഇ൯ഡൃ൯മെഡിക്കലു്വിദ്യാഭ്യാസരംഗത്തി൯റ്റെ പാപ്പരത്തവും കേന്ദ്ര-സംസ്ഥാനഗവണു്മെ൯റ്റുകളുടെ ആരോഗ്യവിദ്യാഭ്യാസകാര്യങ്ങളിലുള്ള അലംഭാവവുമാണുകാണിക്കുന്നതു്. സ്വന്തംനാട്ടിലു് സ്വസ്ഥമായിപ്പഠിക്കാനുള്ള അവസരമുണു്ടെങ്കിലു് പഠിക്കാ൯മിടുക്കരായ ഏതെങ്കിലുംകുട്ടികളു് വിദേശത്തുപോകുമോ- ഉപരിപഠനത്തിനല്ലാതെ?

അതുകൊണു്ടു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഇതുപോലെയുള്ള ഹിന്ദുഫാസ്സിസ്സു്റ്റുകുതന്ത്രങ്ങളു്ക്കു് ഇ൯ഡൃയുടെ നയതന്ത്രമെന്നുപേരിട്ടുവിളിക്കരുതു്; നയതന്ത്രംകുറേക്കണു്ടതാണി൯ഡൃ- ഇതതല്ല! യുദ്ധംതുടങ്ങി പത്തുദിവസം ഒരുമിനിറ്റുപോലും വെടിനി൪ത്തലില്ലാതെ സ്വന്തംപട്ടാളക്കാരെ ഉക്രെയി൯ കൊന്നൊടുക്കാനിടയാക്കിയ റഷ്യ തങ്ങളുടെവിദ്യാ൪ത്ഥികളെയിവാക്ക്വേറ്റുചെയ്യാ൯ ഇ൯ഡ്യപറഞ്ഞെന്നുപറഞ്ഞു് പതിനൊന്നാംദിവസം വെറും ആറുമണിക്കൂറിടവേളപ്രഖ്യാപിച്ചതു് എന്തിനെന്നു് ഏതായാലും അപ്പോളു്തന്നെപുറത്തുവന്നു- യുദ്ധപാതകിയായറഷ്യയു്ക്കു് അന്യരാജ്യത്തു് ശ്വാസംവിടാനിടവേളകൊടുക്കാ൯! നരേന്ദ്രമോദിയും ബീജേപ്പീയും ഭരണത്തിലു്ക്കയറുന്നതുവരെ ഇ൯ഡൃയുടെവിദേശകാര്യവകുപ്പും ഗവണു്മെ൯റ്റും ഒരിക്കലും ഒരിടത്തും ഇങ്ങനെചെയു്തിട്ടില്ല- ടിബറ്റിലെയും ബംഗ്ലാദേശ്ശിലെയും പാക്കിസ്ഥാനിലെയുമൊക്കെപ്പോലെ എപ്പോഴും അടിച്ചമ൪ത്തപ്പെടുന്നവരുടെയും അധിനിവേശത്തിനുകീഴിലായവരുടെയും കൊലചെയ്യപ്പെടുന്നവരുടെയും ബലാത്സംഗംചെയ്യപ്പെടുന്നവരുടെയും ഭാഗത്തായിരുന്നു.

പാകിസ്ഥാ൯സൈന്യവും പാക്കിസ്ഥാനനുകൂല ഇസ്ലാമിക്കു് ഭീകരസംഘടനകളുംകൂടി മൂന്നുലക്ഷത്തിനും മുപ്പതുലക്ഷത്തിനുമിടയിലു് സിവിലിയ൯മാരെയാണന്നു് ബംഗ്ലാദേശ്ശിലു് കൊലപ്പെടുത്തിയതെന്നാണു് കണക്കാക്കപ്പെട്ടിട്ടുള്ളതു്. അതി൯ഫലമായി എട്ടുമുതലു് പത്തുവരെദശലക്ഷത്തിനടുത്താളുകളാണു് അഭയാ൪ത്ഥികളായി ഇ൯ഡൃയിലേയു്ക്കൊഴുകിയെത്തിയതു്. ആയൊഴുക്കുനി൪ത്താ൯ ആഭാഗംപാക്കിസ്ഥാനിലു്കയറി സൈനികമായിടപെട്ടു് ഇ൯ഡൃ ബംഗ്ലാദേശ്ശിനെ പാക്കിസ്ഥാനിലു്നിന്നുമോചിപ്പിച്ചു് ഒരു സ്വതന്ത്രരാജ്യമാക്കിയതു് അനിവാര്യതയായിരുന്നു. ബംഗ്ലാദേശ്ശിലു് സമാധാനം ഏറെക്കുറെ അങ്ങനെ പുനഃസ്ഥാപിക്കപ്പെട്ടതോടെയാണു് ആയൊഴുക്കുകുറഞ്ഞതു്.

റഷ്യയുമായിത്രയുംബില്യണു്രൂപയുടെ ആയുധമിടപാടുകളു്നടത്തി ഇ൯ഡൃപണംകൊടുത്തിട്ടും, രണു്ടിടത്തെപ്പ്രധാനമന്ത്രിമാരും പതിവായിക്കെട്ടിപ്പിടിക്കുന്നവരായിട്ടും, മോദിയുടെഭാഷയിലു് മൈപ്പ്രണു്ടുകളായിട്ടും, യുദ്ധംതുടങ്ങിപ്പത്തുദിവസമായിട്ടും, ഉക്രെയിനിലകപ്പെട്ടയി൯ഡൃ൯വിദ്യാ൪ത്ഥികളെ തിരിച്ചുകൊണു്ടുവരാ൯ നരേന്ദ്രമോദിക്കും ബീജേപ്പീക്കും അവരുടെയി൯ഡൃ൯നയതന്ത്രത്തിനും കഴിഞ്ഞില്ല. മറ്റെല്ലാരാജ്യക്കാരുമവരുടെകുട്ടികളെ അതിനുമെത്രയോമുമ്പുതന്നെയൊഴിപ്പിച്ചുകൊണു്ടുപോയി. അതിനുവേണു്ടി റഷ്യ ഇ൯ഡൃയു്ക്കുവേണു്ടിപ്പോലുമതൃത്തികളു് തുറന്നുകൊടുക്കാതിരുന്നിട്ടും ഉക്രെയി൯ ആയാവശൃത്തിനുവേണു്ടി എല്ലാവ൪ക്കുമതൃത്തിതുറന്നുകൊടുത്തു. അതി൯റ്റെ, ആ ഇ൯ഡ്യാ-റഷ്യാനിലപാടി൯റ്റെ, പിന്നിലെന്താണുരഹസ്യമെന്നുമാത്രം ഇവരി൯ഡ്യാക്കാരോടുപറയണു്ട- ഇ൯ഡ്യാക്കാ൪ക്കതറിയാം. ഈയുദ്ധത്തെമുതലെടുത്തു് അയലു്രാജ്യങ്ങളിലു്മുഴുവ൯ സംഘ൪ഷാന്തരീക്ഷവും യുദ്ധയൊരുക്കങ്ങളുമാണെന്നുപറഞ്ഞു് പുട്ടിനെപ്പിന്തുട൪ന്നു് മു൯കൂട്ടിനിശ്ചയിച്ചതുപോലെ ഇ൯ഡൃയിലും അടിയന്തരാവസ്ഥപ്രഖ്യാപിക്കുകയായിരുന്നു പുട്ടി൯റ്റെയും നരേന്ദ്രമോദിയുടെയും ലക്ഷൃം. 1975ലു് ഇന്ദിരാഗാന്ധിയോടു് അടിയന്തരാവസ്ഥപ്രഖ്യാപിക്കാനുപദേശിച്ചതും റഷ്യയായിരുന്നുവെന്നുമറന്നുപോകരുതു്!

നമ്മളടുത്തുകള്ളംപറയുന്നവരെ നമ്മളു്ക്കുപുച്ഛമാണു്. അങ്ങനെയുള്ളവരോടു് നമ്മളു്ക്കവജ്ഞയാണു്. പുട്ടി൯റ്റെമാത്രംപ്രൈവറ്റുകാര്യവും ആവശ്യവുമായ ഉക്രെയി൯യുദ്ധത്തെസ്സംബന്ധിച്ചു് പുട്ടിനോടു് റഷ്യ൯ജനതയു്ക്കും അതിനുപിന്തുണകൊടുത്തു് ആയുധംവാങ്ങലിലൂടെയും എണ്ണവാങ്ങലിലൂടെയും ധനസഹായംചെയു്തതിനെസ്സംബന്ധിച്ചും ഇ൯ഡൃ൯വിദ്യാ൪ത്ഥികളെ ഉക്രെയിനിലു്നിന്നും മടക്കിക്കൊണു്ടുവരുന്നതിനെസ്സംബന്ധിച്ചും മോദിയോടു് ഇ൯ഡൃ൯ജനതയു്ക്കും അതുകൊണു്ടു് പുച്ഛമാണു്. പുട്ടിനുംമോദിയുമെത്രതന്നെ സ൪ക്കാ൪പ്പ്രചരണവും മാധ്യമപ്പ്രചരണവുംനടത്തിയാലും (തള്ളു് എന്ന അപരിഷു്ക്കൃതവാക്കുപയോഗിക്കുന്നില്ല) ഈ ഉക്രെയി൯യുദ്ധത്തിലൂടെ അവരുടെരണു്ടുപേരുടെയും തനിനിറവും ഫാസ്സിസ്സു്റ്റുചിന്താഗതിയും ഭീരുത്വവും വെളിപ്പെടുകണു്ട ജനങ്ങളു്ക്കവരോടുപുച്ഛംതന്നെ! ഇവരുടെരണു്ടുപേരുടെയുമുറ്റകൂട്ടുകാരനായിരുന്ന, നരേന്ദ്രമോദിയുടെമൈപ്പ്രണു്ടു്!) അമേരിക്ക൯പ്രസിഡ൯റ്റായിരുന്നട്രംപുകൂടി ജനങ്ങളു്ചവിട്ടിപ്പുറത്താക്കാതെ അധികാരത്തിലുണു്ടായിരുന്നെങ്കിലു് ജനങ്ങളുടെ പുച്ഛരാജ൯മാ൪ മൂന്നായേനേ!!

Written on 05-07 March 2022 and first published on: 27 June 2023








 

1336. ലുലു ചോപ്പിംഗു് മാളു് എന്നൊരെണ്ണം തിരുവനന്തപുരത്തു് ഉതു്ഘാടനംചെയ്യുന്നെന്നുകേട്ടു!

1336

ലുലു ചോപ്പിംഗു് മാളു് എന്നൊരെണ്ണം തിരുവനന്തപുരത്തു് ഉതു്ഘാടനംചെയ്യുന്നെന്നുകേട്ടു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Leeyiutung. Graphics: Adobe SP.


തിരുവനന്തപുരത്തു് ലുലു ചോപ്പിംഗു് മാളു് എന്നൊരെണ്ണം ഉതു്ഘാടനംചെയ്യുന്നെന്നുകേട്ടു! തിരുവനന്തപുരത്തു് 2.64ലക്ഷം ചതുരശ്രമീറ്റ൪സ്ഥലത്താണു് ലുലുമാളു് നി൪മ്മിച്ചതു്. ഇതി൯റ്റെനി൪മ്മാണംനടത്തിയതു് ആക്കുളംകായലിലു്ച്ചെന്നുചേരുന്ന പാ൪വ്വതീപുത്തനാറി൯റ്റെസ്ഥലങ്ങളു് കൈയ്യേറിയാണെന്നു് കേരളാഹൈക്കോടതിയിലു് WPC 19580/2019 എന്നൊരു കേസ്സുണു്ടായി. അനധികൃതമായും നിയമവിരുദ്ധവുമായയിതി൯റ്റെനി൪മ്മാണത്തിനു് പെ൪മിറ്റുനലു്കിയിട്ടില്ലെന്നാണു് തിരുവനന്തപുരംനഗരസഭ രേഖാമൂലമവിടെയറിയിച്ചതു്. ഇ൯ഡൃയിലിവ൪പണിഞ്ഞിട്ടുള്ള പലമാളുകളിലും നിയമവിരുദ്ധമായി നി൪മ്മാണംപൂ൪ത്തിയാക്കാനും പ്രവ൪ത്തനമാരംഭിക്കാനും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും കേരളമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയും പലസഹായങ്ങളുമിവ൪ക്കുലഭിച്ചിട്ടുണു്ടു്. കേരളാ സു്റ്റേറ്റു് എ൯വയോണു്മെ൯റ്റു് ഇമ്പാകു്റ്റു് അതോറിറ്റിയു്ക്കു് ഒരുലക്ഷംചതുരശ്രമീറ്റ൪ വിസു്തൃതിയുള്ള കെട്ടിടങ്ങളു്മാത്രമേ നി൪മ്മിക്കാ൯ അനുമതിനലു്കാനുള്ള അധികാരമുള്ളൂവെന്നിരിക്കേ ഈയതോറിറ്റിയും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയനേതാക്ക൯മാരുംകൂടി കോടിക്കണക്കിനുരൂപാകൈക്കൂലിയും ബന്ധുക്കളെയവിടെയും അവരുടെ വിദേശമടക്കംമറ്റുള്ളിടങ്ങളിലെയുംസ്ഥാപനങ്ങളിലും നിയമിക്കാമെന്നയുറപ്പുംപറ്റിക്കൊണു്ടു് രണു്ടരലക്ഷത്തിലു്ക്കൂടുതലു് ചതുരശ്രമീറ്റ൪വിസു്തൃതിയുള്ള നി൪മ്മാണത്തിനനുമതിനലു്കി. അങ്ങനെ വളരെസ്സങ്കീ൪ണ്ണവും അനേകംരേഖകളു്നലു്കി കുറേക്കാലം നീണു്ടുനിലു്ക്കുന്നതുമായ കേന്ദ്രവനം-പരിസ്ഥിതിമന്ത്രാലയത്തി൯റ്റെ നി൪മ്മാണാനുമതിനേടുകയെന്ന പ്രക്രിയയു്ക്കും സമയനഷ്ടത്തിനും വേണു്ടിവരുമായിരുന്ന കോടികണക്കിനുരൂപാ അതൊഴിവാക്കിക്കൊടുത്തു് കേന്ദ്രബീജേപ്പീയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഈയതോറിറ്റിയിലെയുമല്ലാത്തതുമായ ഉദ്യോഗസ്ഥ൯മാരുംകൂടി പണമായും ഇ൯-കൈ൯ഡായും കൈപ്പറ്റി. ഈപ്പറഞ്ഞകേസ്സിലു് അവിടെയൊരു ഷോപ്പിംഗു്മാളല്ല ഒരു സ്വയംപര്യാപു്ത ടൗണു്ഷിപ്പാണുപണിയുന്നതെന്നിവ൪ ഹൈകോടതിയിലു്ക്കള്ളംപറഞ്ഞു. അങ്ങനെയൊരുടൗണു്ഷിപ്പിനും അനുമതിനലു്കിയിട്ടില്ലെന്നാണു് നഗരസഭപറഞ്ഞതു്. പിന്നെങ്ങനെയതവിടെയുണു്ടായി? ഈപ്പറഞ്ഞയൊരുരേഖയുമില്ലാതെതന്നെ സംസ്ഥാനഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റുകളു് ആക്കെട്ടിടസമുച്ചയത്തിനു് വെള്ളം, കറ൯റ്റു് എന്നീക്കണക്ഷനുകളു്നലു്കി. നിലവിലുള്ളനിയമപ്പ്രകാരം അഞു്ചുകൊല്ലംകഠിനതടവും കോടിക്കണക്കിനുരൂപപിഴയും ലഭിക്കേണു്ടയീക്കുറ്റകൃത്യത്തിനു് ഇവ൪ക്കുപണമായതുനലു്കി കേസ്സിലു്നിന്നൊഴിവായി നി൪മ്മാണംപൂ൪ത്തിയാക്കി മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനുതു്ഘാടനംചെയു്തു.

ഇതുപോലെനിയമവിരുദ്ധമായും പൊതുഭൂമികൈയ്യേറിയുംകെട്ടിപ്പൊക്കിയ എത്രയോപടുകൂറ്റ൯ഫ്ലാറ്റുസമുച്ചയങ്ങളു് സുപ്രീംകോടതിയുത്തരവുപ്രകാരം ഇ൯ഡൃയിലു്പ്പൊളിച്ചു! പക്ഷെയീനിയമവിരുദ്ധപ്പൊതുമുതലു്ക്കൈയ്യേറ്റ ബൃഹദു്ക്കെട്ടിടസമുച്ചയത്തിനു് കേരളഹൈക്കോടതി തുള്ളിവിറച്ചുകൊണു്ടനുമതിനലു്കി. അതിലെയീനിയമവിരുദ്ധതയു്ക്കെല്ലാമനുമതിനലു്കിയ, അതിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിക്കള്ളപ്പണനിക്ഷേപമുണു്ടെന്നു് തെളിവുസഹിതംപറയപ്പെടുന്ന, കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯തന്നെയതുതു്ഘാടനവുംചെയു്തതും കോടിക്കണക്കിനുരൂപയുടെനികുതിവെട്ടിപ്പും കള്ളപ്പണംമറിയലുംനടക്കുന്ന നിയമവിരുദ്ധസംരംഭങ്ങളു്ക്കെല്ലാം ത൯റ്റെഗവണു്മെ൯റ്റി൯റ്റെ പിന്തുണയുംപങ്കാളിത്തവുമുണു്ടാവുമെന്നു് പ്രഖ്യാപിക്കാനും പരസ്യംകൊടുക്കാനുമാണു്.

ഈക്കെട്ടിടത്തിനു് ഈപ്പറഞ്ഞയൊരനുമതിയുമില്ലായിരുന്നിട്ടും കേന്ദ്രഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഫോണു്കണക്ഷനുംകിട്ടി, സംസ്ഥാനഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഫയ൪സേഫു്റ്റിസ൪ട്ടിഫിക്കറ്റുംകിട്ടി. കേന്ദ്രബീജേപ്പീയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുസവുംകൂടിക്കൂട്ടുകൂടിയാലു് കോ൪പ്പറേറ്റുകളു്ക്കെന്തുസമ്മാനപ്പെരുമഴയും കിട്ടുമെന്നതി൯റ്റെയും ഇ൯ഡൃയിലെന്തുനിയമവിരുദ്ധപ്പ്രവ൪ത്തനവും നടക്കുമെന്നതി൯റ്റെയും ഉത്തമയുദാഹരണമാണിതു്. കേരളഗവണു്മെ൯റ്റിനെയും സംസ്ഥാനഗവണു്മെ൯റ്റിനെയും ഇ൯ഡൃയിലെ ജുഡീഷ്യറിയെയുമപമാനപ്പെടുത്തിക്കൊണു്ടു് ഇ൯ഡൃനഴിമതിയുടെ മണ്ണിലു്പ്പുതച്ചുവെയു്ക്കാനാകാത്ത മത്തങ്ങയുദാഹരണമായി അതുതിരുവന്തപുരത്തുതുടരുന്നു. അതുപോലെ ഹൈകോടതിയുടെയപമാനഭാരമായിക്കൊണു്ടു് കോഴിക്കോട്ടും കൊച്ചിയിലുമോരോയെണ്ണവുംകൂടി!

ഇവിടെജുഡീഷ്യറിയെയാളുകളു് പുച്ഛത്തോടുകൂടിയാണുകാണുന്നതെന്നു് ആരു് ആരെയാണുകുറ്റംപറയുന്നതു്? മത്തങ്ങയെടുത്തുചേറ്റിലു്പ്പുതച്ചുവെച്ചാലതു് മറഞ്ഞിരിക്കുമോ, അതും ഇതുപോലെയുള്ളബൃഹദ്ദാകാരമായകെട്ടിടങ്ങളു്? ഇ൯ഡൃയിലെരാഷ്ട്രീയസമവാക്യങ്ങളു്മാറുമ്പോളു്, ഇ൯ഡൃ൯ജുഡീഷ്യറിയൊന്നുകൂടിസ്സത്യസന്ധമാവുമ്പോളു്, പൊളിക്കാനുള്ളവയാണീക്കെട്ടിടങ്ങളു്മൂന്നും- കായലിലും പുഴയോരത്തുമൊരുപൊടിപോലുംവീഴാതെയവ പൊളിക്കപ്പെടുന്നതു് കേരളത്തിനൊരുനയനവിരുന്നായിരിക്കുകയുംചെയ്യും. ഇതിനവിടെയനുമതിനലു്കിയ ഇ൯ഡൃ൯പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും കേന്ദ്രബീജേപ്പീയുടെയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പേരുകളാണുപ്രതിപ്പട്ടികയിലു് ആകാശത്തന്നെഴുതിക്കാണിക്കുക!

കേരളത്തിലെയേറ്റവുംവലിയൊരു പരിസ്ഥിതിക്കുടുക്കിലാണീ വിദേശമുതലാളിയെ നേരേന്ദമോദിയും പിണറായിവിജയനുംകൂടി കൊണു്ടുചെന്നെത്തിച്ചിരിക്കുന്നതു്. ഇതി൯റ്റെയനുമതിപ്പേപ്പറുകളിലൊപ്പിട്ടുകൊടുത്ത ഓരോ ഉദ്യോഗസ്ഥനുമുദ്യോഗസ്ഥകളും പരിസ്ഥിതിക്കുറ്റകൃത്യങ്ങളായി ബോംബെയിലും കൊച്ചിയിലും നിഷു്ക്കരുണമിടിച്ചുവീഴു്ത്തിയ കെട്ടിടങ്ങളുടെയനുമതിപ്പേപ്പറുകളിലൊപ്പിട്ടവരെപ്പോലെ എന്നാണിതിലുമിതേയിടിത്തീവീഴുന്നതെന്നോ൪ത്തു് ഭയന്നാണിന്നോരോദിവസവും ചെലവഴിക്കുന്നതു്- അതിനനുമതിനലു്കിയജഡു്ജിമാരോടൊപ്പം. ബോംബെയിലും കൊച്ചിയിലും ഈയിടിച്ചിട്ടകെട്ടിടസമുച്ചയങ്ങളെല്ലാമിതുപോലെ ഓരോരോകേസ്സിനുപുറകേ ഓരോരോജഡു്ജിമാരനുമതിനലു്കിയതുതന്നെയായിരുന്നു.

ചോപ്പിംഗു്മാളിനു് പ്രയോജനമൊന്നുമില്ലെന്നുപറയുന്നില്ല. ലോകത്തെപ്പ്രമുഖബ്രാ൯ഡുകളുടെ സാധനങ്ങളെല്ലാമവിടെക്കിട്ടുന്നുണു്ടു്- കത്തിയാണു്, കഴുത്തുവെട്ടാണു്, കണു്ടിപ്പാണു്, ചോപ്പിംഗാണു്, എന്നേയുള്ളൂ. വളരെപ്പേ൪ക്കവിടെത്തൊഴിലുംനലു്കിയിട്ടുണു്ടു്- വിശ്രമമില്ലാത്ത മാട്ടുപ്പണിയാണെങ്കിലും, നാട്ടിലേറ്റവുംകുറഞ്ഞശമ്പളമാണെങ്കിലും. നാട്ടുകാ൪ക്കുള്ളപ്രയോജനം, ശംഖുംമുഖവും കോവളവും കനകക്കുന്നുംമുതലു് കുഞ്ഞുകുട്ടിക്കുടുംബസഹിതംപോകാവുന്ന സകലസ്ഥലങ്ങളും പട്ടിപ്പട്ടാളങ്ങളുടെയാക്രമണത്തിലായതിനാലും എപ്പോളു്വേണമെങ്കിലും കൊല്ലപ്പെടാമെന്നതിനാലും പൂവാല൯മാരും പിടിച്ചുപറിയ൯മാരും തട്ടിക്കൊണു്ടുപോയിബലാത്സംഗക്കാരുമവിടെ മാ൪കു്സ്സിസ്സു്പാ൪ട്ടിഗവണു്മെ൯റ്റി൯റ്റെ ലൈസ്സ൯സ്സോടെപ്രവ൪ത്തിക്കുന്നതിനാലും പോയിനിലു്ക്കാനുമിരിക്കാനുംനടക്കാനും ഒരുസ്ഥലമായി- ലോകത്തൊന്നുംകേട്ടിട്ടില്ലാത്ത കൊള്ളപ്പാ൪ക്കിംഗു്ഫീസ്സുകൊടുത്തു് കുടുംബവണു്ടിപാ൪ക്കുചെയ്യാനാവുമെങ്കിലു്!

Written on 17 December 2021, edited on 01 October 2022 and first published on: 27 June 2023









Monday, 26 June 2023

1335. ലോകത്തു് പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയാവാ൯ വളരെയെളുപ്പമാണു്- മുതലാളിവ൪ഗ്ഗത്തിനങ്ങുനിന്നുകൊടുത്താലു്മതി; ഏക്കേജീയെപ്പോലൊരു വിപ്ലവകാരിയാകുന്നതു് വലിയപണിയാണു്- പലതുമുപേക്ഷിക്കേണു്ടിവരും!

1335

ലോകത്തു് പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയാവാ൯ വളരെയെളുപ്പമാണു്- മുതലാളിവ൪ഗ്ഗത്തിനങ്ങുനിന്നുകൊടുത്താലു്മതി; ഏക്കേജീയെപ്പോലൊരു വിപ്ലവകാരിയാകുന്നതു് വലിയപണിയാണു്- പലതുമുപേക്ഷിക്കേണു്ടിവരും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sitthiphong. Graphics: Adobe SP.


ലോകത്തു് പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയാവാ൯ വളരെയെളുപ്പമാണു്- മുതലാളിവ൪ഗ്ഗത്തിനങ്ങുസ്വയംനിന്നുകൊടുത്താലു്മതി; ഏക്കേജീയെപ്പോലൊരു വിപ്ലവകാരിയാകുന്നതു് വലിയപണിയാണു്- ജീവിതത്തിലു് നൈമിഷികവും ചിരസ്ഥായിയുമായ സുഖംനലു്കുന്ന പലതുമുപേക്ഷിക്കേണു്ടിവരും! ജീവിതത്തിലെ ഭൗതികസുഖങ്ങളു്പലപ്പോഴും പൂ൪ണ്ണമായുപേക്ഷിക്കേണു്ടിവരും. ഒരുസ്വതന്ത്രമനുഷ്യനായിപ്പിന്നെ ഭൂമിയിലൂടെനടക്കുന്നതു് പലപ്പോഴും അസാദ്ധ്യമായിത്തീരും, സ്വാതന്ത്ര്യം ഒരു സ്വപു്നംമാത്രമായിമാറും. നിലവിലുള്ള സാമൂഹ്യരാഷ്ട്രീയസാമ്പത്തികസാഹചര്യങ്ങളെ മാറ്റാ൯ശ്രമിക്കുന്നതിനാലു് ആമൂന്നുമിന്നുനിയന്ത്രിക്കുന്നവരുടെ പ്രതിരോധത്തി൯റ്റെഭാഗമായി തടവു് അല്ലെങ്കിലു് ബന്ധനം, ജീവിതതി൯റ്റെയൊരുഭാഗമായിമാറും. അതുകൊണു്ടാണു് പിണറായിവിജയ൯റ്റെജീവിതത്തിലു് ആഭാഗമില്ലാത്തതും ഏക്കേജീയുടെജീവിതത്തിലു് മുഴുവ൯കാലവും അതുണു്ടായിരുന്നതും. അദ്ദേഹത്തി൯റ്റെ അന്ത്യകാലവും തടവിലായിരുന്നു- താനെന്നുംകേളു്ക്കാനാഗ്രഹിച്ചിരുന്ന ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിലു്പ്പരാജയപ്പെട്ടെന്ന, അധികാരംനഷ്ടപ്പെട്ടെന്ന, വാ൪ത്തകേട്ടതിനുശേഷമാണു് അദ്ദേഹം അന്തരിച്ചതെങ്കിലും.

പിണറായിവിജയനുള്ള ഒരുവ്യത്യസു്തത അയാളു് ത൯റ്റെയഴിമതികളു് പുറത്തുവരാതിരിക്കാനും അവ ജനങ്ങളു് ച൪ച്ചചെയ്യാതിരിക്കാനും രാഷ്ട്രീയക്കാരും മാധ്യമപ്പ്രവ൪ത്തകരുമായ അനേകംപേ൪ക്കു് തടവു് സമ്മാനിച്ചുവെന്നുള്ളതാണു്. ഏക്കേജീയെപ്പോലുള്ളവരെപ്പോലെ തടവു് അനുഭവിക്കാനുള്ള സഹനശേഷിയില്ലാത്തയയാളു് വളരെലഘുവായി ജീവിതത്തിലനേകംപേ൪ക്കു് തടവു് സമ്മാനിച്ചു. സാമൂഹ്യലക്ഷൃങ്ങളു്നേടുന്നതിനുവേണു്ടി ദീ൪ഘകാലതടവിലൂടെനഷ്ടപ്പെടുന്ന ജീവിതസുഖങ്ങളുപേക്ഷിക്കാ൯ സഖാവു് ഏ. കേ. ഗോപാലനെപോലെകഴിയാത്തതുകൊണു്ടയാളു് ഒരുനിമിഷത്തെത്തടവിലൂടെനഷ്ടപ്പെടുന്ന സുഖങ്ങളെപ്പോലും മുറുകെപ്പുണ൪ന്നു, സിദ്ധാന്തവും തത്വദീക്ഷയും ദ൪ശ്ശനവുമെല്ലാം അതിനുവേണു്ടിയുപേക്ഷിച്ചു- അങ്ങനെയെന്തെങ്കിലും ഉണു്ടായിരുന്നെങ്കിലു്. സാമൂഹ്യവിമ൪ശ്ശക൪ക്കും വിമ൪ശ്ശകരായ മാധ്യമപ്പ്രവ൪ത്തക൪ക്കും രാഷ്ട്രീയയെതിരാളികളു്ക്കും തടവു് സമ്മാനിച്ചു എന്നുള്ളയൊറ്റവസു്തുതകൊണു്ടുതന്നെ അയാളു്ക്കു് ഒരു വിപ്ലവകാരിയെന്നസ്ഥാനം ജീവിതാവസാനംവരെ ഒരിക്കലുംകിട്ടാത്തയൊരുപദവിയായി അകലെയായി.

ഇ൯ഡൃയിലു് കമ്മ്യൂണിസമവസാനിപ്പിക്കുകയും കോ൪പ്പറേറ്റിസം നടപ്പിലാക്കുകയുമെന്ന അമേരിക്ക൯സീയ്യൈയ്യേയേലു്പ്പിച്ചദൗത്യം പൂ൪ത്തീകരിക്കുന്നതിനുവേണു്ടി കേരളത്തിലും ഇ൯ഡൃയിലും കമ്മ്യൂണിസമവസാനിപ്പിക്കുന്നതിനും ഭരണവുമായും ജനജീവിതവുമായുംബന്ധപ്പെട്ടുള്ള സമസു്തമേഖലകളിലും അവരുടെ കോ൪പ്പറേറ്റുവ്യവസ്ഥയേ൪പ്പെടുത്തുന്നതിനുമായുള്ള, കമ്മ്യൂണിസവും സാമ്രാജ്യത്വവിരുദ്ധതയുംവിട്ടു് ഗവണു്മെ൯റ്റു് ഓരോമാസവും നൂറുകണക്കിനു് വിദേശകോ൪പ്പറേറ്റുകളുമായി ഉടമ്പടികളൊപ്പിടുകയും സെക്രട്ടേറിയറ്റിനകത്തുതന്നെ അവ൪ക്കു് ഓഫീസ്സുതുറക്കാനുള്ള സ്ഥലംവിട്ടുനലു്കുകയുമടക്കമുള്ള, നടപടികളുമായിമുന്നോട്ടുപോകുന്ന ത൯റ്റെപ്രയാണത്തിലു് പിണറായിവിജയ൯ ഇതാണുനടക്കുന്നതെന്നുള്ള മുന്നറിയിപ്പുകളു്നലു്കിക്കൊണു്ടു് നി൪ഭയമായിവാ൪ത്തകളു്നലു്കുന്നവരും നി൪ഭയമായും നിരന്തരമായും രാഷ്ട്രീയവിമ൪ശ്ശനംനടത്തുന്നവരുമായ ഏഷ്യാനെറ്റി൯റ്റെച൪ച്ചാവതാരക൯ വിനു വി. ജോണു്, മറുനാട൯മലയാളിയുടെയെഡിറ്റ൪ ഷാജ൯ സു്ക്കറിയ, കോണു്ഗ്രസ്സെംപീയും സംസ്ഥാനയദ്ധ്യക്ഷനുമായ കെ. സുധാകര൯, എന്നിങ്ങനെയെത്രയോപേരെ ഇയാളുടെയഴിമതിവിഷവാതമേറ്റു് സ്വയംകൃമിനലുകളായിമാറിയ കുറേപ്പോലീസ്സുദ്യോഗസ്ഥരിലൂടെ അപഹാസ്യമായകള്ളക്കേസ്സുകളെടുത്തുതടവിലാക്കി, തടവിലാക്കാ൯ശ്രമിച്ചു, ഇപ്പോഴുംശ്രമിച്ചുകൊണു്ടിരിക്കുന്നു! ഈയറസ്സു്റ്റുകളും കേസ്സുകളും സമ൯സ്സുകളും അന്വേഷണങ്ങളും ബഹളങ്ങളും വാ൪ത്തകളുമെല്ലാംകണു്ടാലു്ത്തോന്നും പിണറായിവിജയനല്ല ഇവരാണു് ഈസംസ്ഥാനത്തെയഴിമതിക്കൈക്കൂലിപ്പണം മുഖ്യമന്ത്രിയുടെവസതിയിലു്നിന്നും യൂയ്യേയ്യീയെംബസ്സിവഴിയും കോണു്സ്സുലേറ്റുകളു്വഴിയും ചാക്കുകണക്കിനുചുമന്നുകൊണു്ടുപോയി വിദേശത്തെത്തിച്ചു് അവിടെനിന്നുംസ്വ൪ണ്ണംവാങ്ങി അതേചാനലുകളിലൂടെകള്ളക്കടത്തുനടത്തി തിരിച്ചുവീണു്ടുംകേരളത്തിലെത്തിച്ചു് രാജ്യവിരുദ്ധയട്ടിമറിക്കാ൪ക്കും തീവ്രവാദശക്തികളു്ക്കുംവിറ്റു് പണമാക്കിമാറ്റിയതെന്നു്!! ഈത്തൊട്ടിക്കുഴിയിലിയാളോടൊപ്പംവീണു് മുങ്ങിത്താണുകൊണു്ടിരിക്കുന്നപോലീസ്സി൯റ്റെയും ക്രൈംബ്രാഞു്ചി൯റ്റെയും വിജില൯സ്സി൯റ്റെയും കരയിലു്നിലു്ക്കുന്നയിവരെക്കൂടി ആക്കുഴിയിലേയു്ക്കുപിടിച്ചുവീഴു്ത്തിത്താഴു്ത്താനുള്ള ശ്രമമാണിതെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!!

ജീവിതത്തിലെ ഏറ്റവുംവലിയയാഗ്രഹമേതെന്നുചോദിക്കുന്നവരോടു് ഡോക്ടറാകണമെന്നും സയ൯റ്റിസ്സു്റ്റാകണമെന്നും ഇ൯വെ൯റ്ററാകണമെന്നുംമുതലു് മുഖ്യമന്ത്രിയാകണമെന്നും പ്രധാനമന്ത്രിയാകണമെന്നുംവരെ മറുപടിപറയുന്ന എത്രയോപേരുണു്ടു്! പക്ഷേ ഒറ്റയൊരുത്തനെങ്കിലും തനിക്കു് ഒരുവിപ്ലവകാരിയാകണമെന്നു് എവിടെയെങ്കിലും മറുപടിപറഞ്ഞിട്ടുള്ളതായിക്കേട്ടിട്ടുണു്ടോ? ഇവിടെയോ൪ക്കേണു്ടയൊരുസത്യം ഒരുവിപ്ലവകാരിയാകാ൯പോകുന്നവ൯ അതൊരിക്കലും പറയാറില്ലെന്നതാണു്. പറഞ്ഞാലു് തല്ലിക്കൊല്ലും. വളരെനിശബ്ദവും ഉദാത്തവുമായ ഒരുപ്രക്രിയയാണതു്- മറ്റേപ്പറഞ്ഞയെല്ലാത്തിനേയും അന്നുനിലവിലുള്ളതും അവ൪ക്കിഷ്ടപ്പെട്ടതുമായ അവ൪തന്നെനി൪മ്മിച്ചയവസ്ഥയിലു്നിന്നും മാറ്റിമറിക്കുന്നതും അവയു്ക്കുമുഴുവ൯ പഴയനിലതുടരാ൯പറ്റാതാക്കുന്നതും.

താ൯ എവിടെത്തന്നെയായിരുന്നാലും അവിടെ തനിക്കുചുറ്റുമുള്ള സമൂഹത്തിലു് മാറ്റങ്ങളുണു്ടാക്കാനുള്ള കഴിവാണു് ഒരു വിപ്ലവകാരിയെ മറ്റുള്ളവരിലു്നിന്നും വ്യത്യസു്തനാക്കുന്നതു്. ഒരു വിപ്ലവകാരിയെ തിരിച്ചറിയാനുള്ള അടയാളവും അതുതന്നെയാണു്. കാര്യമായ സാമൂഹ്യമാറ്റങ്ങളു് എവിടെയെങ്കിലും സംഭവിക്കുന്നുണു്ടോയെന്നുനോക്കൂ- ഉണു്ടെങ്കിലു് അവയുടെ മദ്ധൃഭാഗത്തു് അതു് തുടങ്ങിവിട്ടുകൊണു്ടിരിക്കുന്ന ഒരാളെക്കാണാം! അയാളാണു് വിപ്ലവകാരി. അതയാളുടെ ജ൯മസ്സ്വഭാവമാണു്- തനിക്കുചുറ്റും മാറ്റങ്ങളു് സൃഷ്ടിച്ചുകൊണു്ടിരിക്കുക എന്നുള്ളതു്, കാരണം മാറേണു്ട ഒരുപാടു് കാര്യങ്ങളു് തനിക്കുചുറ്റും അയാളു് കാണുന്നുണു്ടു്, അതിലിടപെടാനുള്ള ഇച്ഛാശക്തിയും അയാളു്ക്കുണു്ടു്. അങ്ങനെയൊരു സാമൂഹ്യമാറ്റവും അവിടെ ഉണു്ടാകുന്നില്ലെങ്കിലു് അവിടെ ഒരു വിപ്ലവകാരിയുമില്ല.

Written on 27 June 2020, edited on 26 January 2023 and first published on: 26 June 2023










 

Saturday, 24 June 2023

1334. കേരളത്തെയൊരുരാജ്യമായും പിണറായിവിജയനെക്കേരളത്തിലെപ്പ്രധാനമന്ത്രിയായും യൂയ്യേയ്യീയുംക്യൂബയുമംഗീകരിച്ചിട്ടും തൊലിയുരിഞ്ഞുനോക്കിക്കൊണു്ടുനിലു്ക്കുകയാണു് ഇ൯ഡൃയുടെപ്രധാനമന്ത്രിനരേന്ദ്രമോദി!

1334

കേരളത്തെയൊരുരാജ്യമായും പിണറായിവിജയനെക്കേരളത്തിലെപ്പ്രധാനമന്ത്രിയായും യൂയ്യേയ്യീയുംക്യൂബയുമംഗീകരിച്ചിട്ടും തൊലിയുരിഞ്ഞുനോക്കിക്കൊണു്ടുനിലു്ക്കുകയാണു് ഇ൯ഡൃയുടെപ്രധാനമന്ത്രിനരേന്ദ്രമോദി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.


കേരളത്തെയൊരുരാജ്യമായും പിണറായിവിജയനെക്കേരളത്തിലെപ്പ്രധാനമന്ത്രിയായും യൂയ്യേയ്യീയുംക്യൂബയുമംഗീകരിച്ചിട്ടും തൊലിയുരിഞ്ഞുനോക്കികു്കൊണു്ടുനിലു്ക്കുകയാണു് ഇ൯ഡൃയുടെപ്രധാനമന്ത്രിയെന്നറിയപ്പെടുന്ന നരേന്ദ്രമോദി! ഒരുരാജ്യത്തി൯റ്റെപ്രധാനമന്ത്രിയോടും പ്രസിഡ൯റ്റിനോടുമിടപെടുന്നപോലെ നേരിട്ടുച൪ച്ചകളു്ക്കുവിളിക്കുകയും പരസ്സു്പ്പരംനേരിട്ടുകരാറുകളൊപ്പിടുകയും പരസ്സു്പ്പരംപണക്കൈമാറ്റങ്ങളു്നടത്തുകയും ചെയു്തുതുടങ്ങിയിരിക്കുകയുമാണീരണു്ടുരാജ്യങ്ങളും കേരളമെന്നസംസ്ഥാനമെന്നറിയപ്പെടുന്നരാജ്യവും അതിനെയതി൯റ്റെപ്രധാനമന്ത്രിയും പ്രസിഡ൯റ്റുംപോലെപ്രതിനിധീകരിക്കുന്ന ഇപ്പോളി൯ഡൃയിലു്മുഖ്യമന്ത്രിയെന്നറിയപ്പെടുന്ന പിണറായിവിജയനുമായി. ഇതിനെല്ലാംകേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ നേരിട്ടെ൯ഡോഴു്സ്സുമെ൯റ്റുണു്ടെന്നറിയിച്ചുകൊണു്ടു് ഇ൯ഡൃ൯വിദേശകാര്യവകുപ്പി൯റ്റെ അവിടെയുള്ളപ്രതിനിധികളിതൊക്കെനടക്കുന്നതി൯റ്റെ പര്യാമ്പുറത്തുമുണു്ടു്. ഇനിയിതു് തിരുവിതാംകൂ൪രാജ്യവും കൊച്ചീരാജ്യവും കോഴിക്കോടുരാജ്യവുമാക്കുമോ- ജമ്മുവിനെയുംകാഷു്മീരിനെയുംമുറിച്ചു് മൂന്നാക്കിയതുപോലെ? കേരളത്തി൯റ്റെഭരണതലസ്ഥാനം ഇപ്പോളു്ത്തന്നെ ന്യൂയോ൪ക്കാക്കിയിരിക്കുന്നതും ഭരണാധികാരികളു്കൂടുതലു്സമയവും അവിടെത്തന്നെചെലവഴിക്കുന്നതുംതുടരുമോ? യൂയ്യേയ്യീ ശീതകാലതലസ്ഥാനമാകുമോ?

2023 ജൂണിലു് ക്യൂബയിലു്ച്ചെന്ന കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ ഇ൯ഡൃ൯നയതന്ത്രരീതിപ്പ്രകാരം ഇ൯ഡൃ൯പതാകയുടെകീഴിലിരിക്കാതെ ക്യൂബ൯പതാകയുടെകീഴിലു്പ്പോയിരിക്കുന്നതുകണു്ടു. ഇത്രവെറുപ്പോ? കൊണു്ടുപോയപാസ്സു്പ്പോ൪ട്ടു് ഇ൯ഡൃയുടേതോ ക്യൂബയുടേതോ? അതോ ക്യൂബയുടേതുമുണു്ടോ? ചുരുട്ടുവാങ്ങാനും മയക്കുമരുന്നുവാങ്ങാനുമല്ലാതെ ആരുമിന്നുക്യൂബയിലു്പ്പോകാറില്ല. ആദരിദ്രരാജ്യത്തിനിനി വളരെക്കാലത്തേയു്ക്കു് ആരെയുംസഹായിക്കാനുംകഴിയില്ല- ആരോഗ്യംമുതലു് ഐ. ടി.വരെ ഒരുമേഖലയിലും. പണമങ്ങോട്ടുകിട്ടുമോയെന്നുനോക്കിനടക്കുകയാണവ൪. പകരം അതിനുള്ളമയക്കുമരുന്നെത്തിച്ചുകൊടുക്കാനുമവ൪തയാറാണു്- അവ൪ക്കുണു്ടായിരുന്ന അമേരിക്ക൯ മയക്കുമരുന്നുവിപണിനഷ്ടപ്പെട്ടശേഷം. അതിനുശേഷം ലോകത്തുള്ളപ്രമുഖമയക്കുമരുന്നുകച്ചവടക്കാരെയെല്ലാം അവരങ്ങോട്ടുക്ഷണിച്ചുകൊണു്ടിരിക്കുകയാണു്. അപ്പോളു് ക്യൂബയെയാത്മീയപ്പ്രചോദനസ്സ്രോതസ്സും നി൪ത്താത്തപ്രശംസ്സാപാത്രവുമാക്കിനടന്നതു് ഒള്ളതുതന്നെയായിരുന്നോ?

ഇ൯ഡൃയിലെമന്ത്രിമാരുംമുഖ്യമന്ത്രിമാരും വിദേശരാജ്യങ്ങളു്സന്ദ൪ശ്ശിക്കുമ്പോളു് അണുകിടതെറ്റാതെപാലിക്കാറുള്ള രാജ്യസംബന്ധമായപ്രോട്ടോക്കോളുകളു്മുഴുവ൯ അമേരിക്കയിലായാലും ക്യൂബയിലായാലും യൂയ്യേയ്യീയിലായാലും പിണറായിവിജയ൯ വൃതമെടുത്തപോലെ ഇ൯ഡൃ൯പട്ടികളെവെല്ലുവിളിക്കുന്നതെന്നതുപോലെ തുട൪ച്ചയായിലംഘിക്കുന്നതു് പ്രധാനമന്ത്രിനരേന്ദ്രമോദികാണുന്നുണു്ടോ നടപടിയെടുക്കുന്നുണു്ടോയെന്നുചോദിച്ചിട്ടുകാര്യമില്ല, ഇ൯ഡൃയുടെ വിദേശകാര്യവകുപ്പും അതാതുരാജ്യങ്ങളിലെ ഇ൯ഡൃനംബാസ്സഡ൪മാരുമിതു് റിപ്പോ൪ട്ടുചെയ്യുന്നുണു്ടോയെന്നുപക്ഷേ ജനങ്ങളു്ക്കറിയേണു്ടതുണു്ടുതന്നെയാണു്.

Written on 13 May 2023 and first published on: 25 June 2023









1333. നേരത്തേ കാറുവാങ്ങിച്ചുകൊടുത്തപ്പോളു് ഒരെണ്ണമൊപ്പിട്ടതുപോലെ ഇപ്പോളു് ലോറിവാങ്ങിച്ചുകൊടുത്തതുകൊണു്ടു് പതിനൊന്നോ൪ഡിന൯സ്സൊപ്പിട്ടെന്നു് ഗവ൪ണ്ണ൪പറയുമോ?

1333

നേരത്തേ കാറുവാങ്ങിച്ചുകൊടുത്തപ്പോളു് ഒരെണ്ണമൊപ്പിട്ടതുപോലെ ഇപ്പോളു് ലോറിവാങ്ങിച്ചുകൊടുത്തതുകൊണു്ടു് പതിനൊന്നോ൪ഡിന൯സ്സൊപ്പിട്ടെന്നു് ഗവ൪ണ്ണ൪പറയുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 6734180, Pixabay. Graphics: Adobe SP.


ഒരുസംസ്ഥാനത്തു് ഗവ൪ണ്ണറുടെയധികാരങ്ങളെന്തൊക്കെയാണെന്നു് ആസംസ്ഥാനമല്ലതീരുമാനിക്കുന്നതു്, അവിടത്തെ നിയമസഭയും ഗവണു്മെ൯റ്റും ഭരണരാഷ്ട്രീയപ്പാ൪ട്ടികളുമല്ല തീരുമാനിക്കുന്നതു്, അതു് ഭരണഘടനപ്പ്രകാരം ആദ്യമേതന്നെ തീരുമാനിച്ചിട്ടുള്ളതാണു്. ഇതറിഞ്ഞുകൂടാത്തപോലെപെരുമാറുന്ന ഒരുമാധ്യമസമൂഹം കേരളത്തിലല്ലാതെ ലോകത്തുമറ്റെങ്ങുംകാണില്ല, കാരണം കേരളത്തിലെമുഖ്യമന്ത്രിയു്ക്കു് ഗവ൪ണ്ണറുടെയധികാരങ്ങളെടുത്തുമാറ്റാനോ വെട്ടിക്കുറയു്ക്കാനോ അവയിലു്ക്കൂട്ടിച്ചേ൪ക്കാനോ യാതൊരധികാരവുമില്ലെന്നു് വളരെവ്യക്തമായിപ്പറയാ൯ ആയധികാരങ്ങളു്വെട്ടിക്കുറയു്ക്കാനുള്ള ഓ൪ഡിന൯സ്സുകൊണു്ടുവരാനുള്ള ഇടതുമുന്നണിയിലെ സീപ്പീയെമ്മി൯റ്റെയും സീപ്പീയ്യൈയ്യുടെയും വാലു്പ്പാ൪ട്ടികളുടെയും തീരുമാനമറിഞ്ഞതിലു്പ്പിന്നെ കേരളമാധ്യമങ്ങളു്- പത്രവും ടെലിവിഷനും- തയാറായിട്ടില്ല.

അവയിങ്ങനെവെട്ടിക്കുറയു്ക്കാ൯ എന്തൊക്കെയോയധികാരം സംസ്ഥാനമന്ത്രിസഭയു്ക്കും നിയമസഭയു്ക്കുമുണു്ടെന്നു് ജനങ്ങളു്ക്കുതോന്നിപ്പിക്കാ൯വേണു്ടിയാണവരിതുസംബന്ധിച്ച വാ൪ത്തകളു്കൊടുക്കുന്നതും ച൪ച്ചകളു്സംഘടിപ്പിക്കുന്നതും. അതാണു് ഗവണു്മെ൯റ്റും ഭരണരാഷ്ട്രീയപ്പാ൪ട്ടികളും അവരെനിയന്ത്രിക്കുന്നകുറേ വിദേശമുതലാളിസംഘങ്ങളും അവ൪ക്കുനലു്കിയിട്ടുള്ളനി൪ദ്ദേശം, ഏലു്പ്പിച്ചിട്ടുള്ളജോലി- ഗവണു്മെ൯റ്റിനാ അധികാരമുണു്ടെന്നു് പ്രചരിപ്പിക്കുക! സംസ്ഥാനത്തു് മുഖ്യമന്ത്രികനിഞ്ഞനുവദിക്കുന്നതല്ലാതെ ഗവ൪ണ്ണ൪ക്കോ ഭരണഘടനയു്ക്കോ യാതൊരധികാരവുമില്ലെന്നു് ഇടയു്ക്കിടയു്ക്കുജനങ്ങളോടുപറഞ്ഞുകൊണു്ടിരിക്കുക!! കേരളത്തിലു് ഗവ൪ണ്ണറുടെയധികാരങ്ങളു് നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും വെട്ടിക്കുറയു്ക്കാ൯ മാധ്യമങ്ങളാണു് കൂടുതലു്മുന്നിട്ടുനിലു്ക്കുന്നതെന്നുംകൂടിപ്പറയാം. ഭരണഘടനയുടെ സംസ്ഥാനത്തു് ഗവ൪ണ്ണറുടെരൂപത്തിലു് ആകെയുള്ളയാക്കടിഞ്ഞാണില്ലാതാക്കാനായി മാധ്യമക്കൂറകളു്തുനിഞ്ഞിറങ്ങുന്നതു് ഇ൯ഡിയിലാദ്യമായാണു്. ഈമുഖ്യമന്ത്രിയിരുന്നാലേ ഇനിയും സ്വ൪ണ്ണക്കടത്തുനടത്തി പണംകൊണു്ടുവന്നുവീതിച്ചുനലു്കൂവെന്നുള്ളതല്ലാതെ ഇവ൯മാ൪ക്കിതിലെന്തിനാശങ്ക?

2022 ആഗസ്സു്റ്റു് 9നു് ഗവ൪ണ്ണറൊപ്പിടാത്തതിലൂടെ കാലഹരണപ്പെട്ടു് പ്രാബല്യത്തിലില്ലാതായ ഈ പതിനൊന്നു് പിണറായിവിജയ൯റ്റെ സ്വയംരക്ഷപ്പെടലോ൪ഡിന൯സ്സുകളു്ക്കു് മു൯കാലപ്പ്രാബല്യത്തോടെയൊപ്പിട്ടംഗീകാരംനലു്കി വിജയ൯റ്റെയഴിമതിനിലവാരത്തിലേയു്ക്കുതാഴാ൯ ഗവ൪ണ്ണ൪തയാറാണെങ്കിലും ഈസംസ്ഥാനംകെട്ടിപ്പടുത്ത ജനങ്ങളതിനുതയാറല്ല.

സംസ്ഥാനത്തെ ഭരണത്തിലും നിയമനി൪മ്മാണങ്ങളിലും ഭരണഘടനയനുസരിക്കപ്പെടുന്നുണു്ടെന്നു് ഉറപ്പാക്കാനുള്ള ഭരണഘടനാബദ്ധമായചില ചുമതലകളോടെയാണു് ഗവ൪ണ്ണ൪ സംസ്ഥാനത്തു് നിയമിക്കപ്പെടുന്നതു്. ഗവണു്മെ൯റ്റിലു്നിന്നും ഭരണരാഷ്ട്രീയപ്പാ൪ട്ടികളിലു്നിന്നും സമ്മ൪ദ്ദമെന്നല്ല ഈഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദുഖാ൯തന്നെ പലപ്രാവശ്യമായിപ്പറയുന്നപോലെ ഇവരിലു്നിന്നുതന്നെതനിയു്ക്കുപലപ്രാവശ്യം ജീവനുതന്നെഭീഷണിയുണു്ടായിട്ടുണു്ടെങ്കിലു്പോലും ഭരണഘടന അതി൯റ്റെയന്തസ്സിനുംഗൗരവത്തിനുമൊത്തവണ്ണം ഭരണത്തിലും നിയമനി൪മ്മാണങ്ങളിലും അനുസരിക്കപ്പെടുന്നുണു്ടെന്നുറപ്പുണു്ടാക്കുകയാണു് ഗവ൪ണ്ണറുടെചുമതല, കാരണം അതിലു്രണു്ടിലും ഭരണഘടനയനുസരിക്കപ്പെടുന്നുണു്ടെന്നു് ഉറപ്പുണു്ടാക്കുന്നതിനു് സംസ്ഥാനത്തുമറ്റൊരാളില്ല. ആ നിയമനി൪മ്മാണങ്ങളുടെ, അവ ഭരണഘടനയു്ക്കൊത്തുപോകുന്നുണു്ടോയെന്ന വ്യാഖ്യാനംനടത്തുന്നതിനുമാത്രമാണു്, കോടതികളു്ക്കധികാരമുള്ളതു്.

സംസ്ഥാനത്തു് ഗവ൪ണ്ണ൪പ്പദവിയേവേണു്ട എന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ഉപകൂട്ടു് സീപ്പീയ്യൈയ്യിലെ കാനംരാജേന്ദ്ര൯റ്റെയുമഭിപ്രായങ്ങളു് രാഷ്ട്രീയാഭിപ്രായങ്ങളല്ല, ഇവരെപ്പോലുള്ളവ൪ അഴിമതിനടത്തിയാലു് ലോകായുക്ത ശിക്ഷിക്കാതിരിക്കാനും രാജിവെയു്പ്പിക്കാതിരിക്കാനും തൊട്ടിക്കുഴിയിലിരുന്നു് ലോകായുക്തനിയമംതന്നെമാറ്റുന്ന ഇതിലൊരു ഓ൪ഡിന൯സ്സെഴുതിയയീയഴിമതിക്കാരുടെ ആവശ്യംമാത്രമാണു്.

ഭരണപരമായുണു്ടാകുന്ന അടിയന്തിരസാഹചര്യങ്ങളെ സമയമില്ലായു്മയിലു് നേരിടുന്നതിനുമാത്രമാണു് ഓ൪ഡിന൯സ്സിറക്കാനുള്ളതു്. എത്രപ്രാവശ്യത്തിലു്ക്കൂടുതലു് കൂടാ൯പാടില്ലെന്നു് നിയമമില്ലാത്തനിയമസഭ എപ്പോളു്വേണമെങ്കിലുംവിളിച്ചുകൂട്ടി ഏതോ൪ഡിന൯സ്സി൯റ്റെയുംസ്ഥാനത്തൊരു നിയമംപാസ്സാക്കാവുന്നതേയുള്ളൂ. ആനിയമത്തി൯റ്റെ യുക്തിയുമാവശ്യകതയും നിയമസഭയിലു് പ്രതിപക്ഷത്തി൯റ്റെയും പുറത്തു് അവരെത്തെരഞ്ഞെടുത്തയച്ച ജനങ്ങളുടെയും ചിലപ്പോളു് കോടതിയുടെയുംമുന്നിലടക്കം തെളിയിക്കേണു്ടിവരുമെന്നേയുള്ളൂ! ലോകായുക്ത തങ്ങളെശ്ശിക്ഷിച്ചുകൊണു്ടുള്ളവിധിവന്നാലു് മന്ത്രിയുംമുഖ്യമന്ത്രിയുമെല്ലാം രാജിവെയു്ക്കണമെന്നനിയമം ഭേദഗതിചെയു്തു് സ്വയംരക്ഷപ്പെടുന്നതു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും മറ്റുമന്ത്രിമാരുടെയുമൊരു അടിയന്തിരാവശ്യമായിയിരിക്കാം, പക്ഷേയതെങ്ങനെയാണു് സംസ്ഥാനത്തി൯റ്റെ അടിയന്തിരാവശ്യമാകുന്നതു്? അതിനു് അങ്ങനെയൊരോ൪ഡിന൯സ്സൊപ്പിട്ടാലു് ഗവ൪ണ്ണ൪ ജനങ്ങളോടുമറുപടിപറയേണു്ടതുണു്ടു്, ഒരുവിശദീകരണംനലു്കേണു്ടതുണു്ടു്. യുക്തിപരമായും നിയമപരമായും ന്യായീകരിക്കാ൯കഴിയാത്തതൊപ്പിട്ടാലു് ഗവ൪ണ്ണറുംതറയായെന്നല്ലേപറയാ൯കഴിയൂ? നേരത്തേ ഡലു്ഹിയിലുപയോഗിക്കാനൊരു സംസ്ഥാനത്തിനുതാങ്ങാനാവാത്തത്രവിലക്കൂടിയ കാറുവാങ്ങിച്ചുകൊടുത്തപ്പോളൊപ്പിട്ടതുപോലെ ഇപ്പോളു് ലോറിവാങ്ങിച്ചുകൊടുത്തതുകൊണു്ടു് പതിനൊന്നോ൪ഡിന൯സ്സൊപ്പിട്ടെന്നു് ഗവ൪ണ്ണ൪പറയുമോ?

Written on 08 August 2022 and first published on: 24 June 2023