662
കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതിലെ സാധാരണപ്രവ൪ത്തകരുടെയും ഭാവിയെന്തായിരിക്കും?
പി. എസ്സു്. രമേശു് ചന്ദ്ര൯
കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതിലെ സാധാരണപ്രവ൪ത്തകരുടെയും ഭാവിയെന്തായിരിക്കും? ഇതു് കേരളത്തിലും ഇ൯ഡൃയിലുംമാത്രമല്ല വിദേശത്തും മലയാളികളുടെയിടയിലും മലയാളികളല്ലാത്തവരുടെയിടയിലും കുറേനാളായി ച൪ച്ചയായിക്കൊണു്ടിരിക്കുന്ന ഒരു വലിയ വിഷയമാണു്. ഈപ്പാ൪ട്ടിയുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെയിടയിലു്മാത്രമല്ല, ഈപ്പാ൪ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത സാധാരണക്കാരുടെയിടയിലും ഇതൊരു ച൪ച്ചാവിഷയമാണിന്നു്. വാസു്തവത്തിലു് ഇതൊരു ച൪ച്ചാവിഷയമായി കൈകാര്യംചെയ്യാത്തതും അത്തരം ച൪ച്ചകളുയ൪ന്നുവരുന്നതിനെ ഭയക്കുന്നതും ബുദ്ധിജീവികളെന്നറിയപ്പെടുന്ന ഒരു ന്യൂനപക്ഷവും എഴുത്തുകാരും കലാകാര൯മാരും സിനിമാക്കാരുമെന്നറിയപ്പെടുന്ന വ൪ഗ്ഗവും പത്ര-ടെലിവിഷ൯ മാധ്യമങ്ങളിലെ പ്രവ൪ത്തകരും എഡിറ്റ൪മാരും ഉടമകളുമാണു്. അതുകൊണു്ടാണു് അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പുമുതലു് സകലതും ച൪ച്ചചെയ്യുന്ന മാധ്യമങ്ങളിലു് ഇതുവരെയിതൊരു ച൪ച്ചാവിഷയമായി ആരും കേളു്ക്കാത്തതു്. ഇ൯ഡൃയുടെ ചരിത്രത്തിലു് ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതൃത്വവും ഭരണവും ഭരണവുമായി ബന്ധപ്പെട്ടുള്ള അവരുടെ ഉദ്യോഗസ്ഥവൃന്ദവും അന്താരാഷ്ട്രകള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ആരോപണങ്ങളിലും അന്വേഷണങ്ങളിലും കേസ്സുകളിലും പെടുന്നതു് ആദ്യമായിട്ടാണുതാനും. കൊളംബിയനും നിക്കരാഗ്വനും ക്യൂബനുമെല്ലാം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ഇത്തരം ആരോപണങ്ങളിലു്പ്പെട്ടിട്ടുണു്ടെങ്കിലും താരതമൃേന മാനൃമായ പരിവേഷമുള്ള ഇ൯ഡൃയിലു്നിന്നൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അത്തരമാരോപണങ്ങളിലു്പ്പെടുന്നതു് ആദ്യമായിട്ടാണു്. ലോകത്തു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആദ്യമായി ബുള്ളറ്റിലൂടെയല്ലാതെ ബാലറ്റിലൂടെ കേരളത്തിലു് അധികാരത്തിലു്വന്നുവെന്ന വാ൪ത്ത 1957ലു് കേട്ടതിനുശേഷം അത്രയുംതന്നെ സു്തോഭജനകമായ ഒരു വാ൪ത്ത പിന്നീടു് കേളു്ക്കുന്നതു് അതേ കേരളത്തിലു് മറ്റൊരുനേതാവിനുകീഴിലു് 2016നുശേഷം അതേപാ൪ട്ടിയുടെ സമുന്നതനേതൃത്വവും ഭരണവും ഉദ്യോഗസ്ഥവൃന്ദവും പണമുണു്ടാക്കുന്നതിനുവേണു്ടി കള്ളക്കടത്തിലേക്കും മയക്കുമരുന്നുകച്ചവടത്തിലേക്കും തിരിഞ്ഞു എന്നുള്ള വാ൪ത്തയാണു്.
ഈയൊരുസ്ഥിതിവന്ന സാഹചര്യം ഒരുപാ൪ട്ടിയിലു് പെട്ടെന്നൊരു ദിവസംകൊണു്ടോ ഒരുവ൪ഷംകൊണു്ടോ ഉണു്ടാവുകയില്ല. അതുപോലെതന്നെ കീഴറ്റത്തെ ഗ്രൂപ്പുകളും ബ്രാഞു്ചുകളുംമുതലുള്ളവ൪ കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും വ്യാപരിച്ചു് അതു് മുകളിലോട്ടുവ്യാപിച്ചു് നേത്രുത്വവും ഭരണവും ഉദ്യോഗസ്ഥവൃന്ദവും അതിലോട്ടുതിരിയുന്ന സ്ഥിതിയുമല്ല കേരളത്തിലുണു്ടായതു്, സാധാരണപ്രവ൪ത്തകരറിയാതെ സമുന്നതനേതൃത്വം അതിലൊക്കെ വ്യാപരിച്ചു് ആ പ്രവ൪ത്തനങ്ങളു് താഴോട്ടുപടരുന്ന സവിശേഷസ്ഥിതിയാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഉണു്ടായതു്. രണു്ടായാലും പാ൪ട്ടിയിലെ സാധാരണപ്രവ൪ത്തക൪ക്കു് ഇതിലൊരു ഉത്തരവാദിത്വവുമില്ലെന്നുപറഞ്ഞു് ഒഴിയാനാകുമോ, അങ്ങനെ ആവഴി രക്ഷപ്പെടാനാകുമോ? ആത്യന്തികമായി പാ൪ട്ടിയുടെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ഇവരുടെയീ പ്രവൃത്തികളു്മൂലമുണു്ടാകുന്ന വീഴു്ച്ചകളു്ക്കു് അവ൪തന്നെയല്ലേ സമാധാനംപറയേണു്ടതു്? അതോ ഇതൊക്കെത്തന്നെയാണു് പാ൪ട്ടിയുടെ സിദ്ധാന്തവും പ്രയോഗവുമെന്നു് സമ൪ത്ഥിച്ചുകൊണു്ടു് ഇന്നു് ഡി. വൈ. എഫു്. ഐ.യ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സി. ഐ. റ്റി. യു.വി൯റ്റെയും നേതാക്ക൯മാരിറങ്ങിയിരിക്കുന്നതുപോലെ ഇറങ്ങുമോ? അവരുടെ അനുവാദവും പിന്തുണയുമില്ലാതെ ഒരു നേതൃത്വത്തിനു് എങ്ങനെയിതു് 2016മുതലു് 2021വരെയും യാതൊരു തടസ്സവുമില്ലാതെയും സംസ്ഥാനംമുതലു് ബ്രാഞു്ചു്-ഗ്രൂപ്പുവരെയുള്ള ഒറ്റയൊരുകമ്മിറ്റിയിലും ചോദ്യംചെയ്യപ്പെടാതെയും തുടരാ൯കഴിഞ്ഞു? 2021ലും ഭരണമേറ്റശേഷം പൂ൪വ്വാധികം മിടുക്കോടെ ഇതുതന്നെയല്ലേ തുടരുന്നതെന്നു് കുറേക്കാലംകഴിഞ്ഞല്ലാതെ ഇപ്പോളു് തെളിഞ്ഞു് പുറത്തുവരുമോ? ഫലത്തിലു് പത്തുവ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപേരിലു്നടന്ന കള്ളക്കടത്തുകളുടെയും മയക്കുമരുന്നുകച്ചവടങ്ങളുടെയും മുഴുവ൯ ഉത്തരവാദിത്വം പാ൪ട്ടിയുടെ സാധാരണക്കാരും വിവിധകമ്മിറ്റികളിലുള്ളവരുമായ പ്രവ൪ത്തക൪ക്കുതന്നെയല്ലേ? അതൊക്കെ നേതൃത്വം വഴിപിഴച്ചുപോയതുകൊണു്ടാണെന്നുപറഞ്ഞു് അങ്ങനെയങ്ങു് അവ൪ക്കു് ഒഴിയുവാനാകുമോ? ഓരോപ്രാവശ്യവും സമ്മേളനങ്ങളു് വരുമ്പോളു് ആ നേതൃത്വത്തെ തെരഞ്ഞെടുത്തതു് അവ൪തന്നെയല്ലേ?
ഒരു പാ൪ട്ടിയുടെ നേതൃത്വം, അതും ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വം, കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായാലു് അതി൯മേലു് നടപടിയെടുക്കാ൯ അതിലെ പ്രവ൪ത്തക൪ക്കു് യാതൊരു ഉത്തരവാദിത്വവുമില്ലേ? കേരളത്തിലെ ആപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു്, അതും സ൪ക്കാരുത്തരവുമുഖേന തെരഞ്ഞെടുക്കപ്പെട്ട ആളുകളോടും ഉദ്യോഗസ്ഥരോടുമൊപ്പംനടത്തിയ വിദേശയാത്രകളിലു്, വിദേശരാജ്യങ്ങളിലേക്കു് ഡോള൪കടത്തിയെന്നു് തെളിവുസഹിതം കോടതികളിലു് കേസ്സുകളു്വരുമ്പോളു്, അതിലു് പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു് യാതൊരു ഉത്തരവാദിത്വവുമില്ലേ? ആ ഡോള൪കടത്താനുള്ള പണം കൈക്കൂലിയായും അഴിമതിയായും കള്ളക്കടത്തായും മയക്കുമരുന്നുകച്ചവടമായുമുണു്ടാക്കിയ പാ൪ട്ടിയുടെ ഗവണു്മെ൯റ്റുഭരണത്തിനു് അവ൪ സമാധാനംപറയേണു്ടതില്ലേ? പ്രായപരിധിയുടെയും മൂന്നാംതവണയുടെയുംപേരിലു് സകല സീനിയ൪ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും തെരഞ്ഞെടുപ്പിലു് സീറ്റുനിഷേധിക്കുന്ന പാ൪ട്ടി അയാളു്ക്കുമാത്രം ഒഴിവുനലു്കി മത്സരിപ്പിക്കുകയും അതുംപോരാഞ്ഞു് മുഖ്യമന്ത്രിയാക്കുകയുംചെയു്തതു് ഈയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി കള്ളക്കടത്തുപാ൪ട്ടിയായെന്നല്ലാതെ മറ്റെന്താണുതെളിയിച്ചതു്?
പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി അയാളുടെ മക൯ മയക്കുമരുന്നുകച്ചവടത്തിനു് പിടിവീണു് അന്യസംസ്ഥാനത്തു് കേസ്സിലു്ക്കുടുങ്ങി ജയിലിനകത്തായപ്പോളു് രാജിവെച്ചില്ലെങ്കിലും സ്ഥാനമൊഴിഞ്ഞു. ആപ്പയ്യനു് ഒരുവ൪ഷം ജയിലിലു്ക്കിടന്നശേഷം ഉപാധികളോടെ ജാമ്യംലഭിച്ചപ്പോളു് ഉടനേ അയാളു് പാ൪ട്ടിസെക്രട്ടറിസ്ഥാനത്തു് തിരിച്ചുവരുന്നുവെന്നുപറയുമ്പോളു് ഈപ്പാ൪ട്ടി അത്രയേയുള്ളൂ? മക്കളു്ക്കു് മയക്കുമരുന്നുകച്ചവടക്കേസ്സിലു് ജാമ്യംലഭിച്ചുവെന്ന കാരണംപറഞ്ഞു് പാ൪ട്ടിസെക്രട്ടറിക്കു് ആ സ്ഥാനത്തു് തിരിച്ചുവരാ൯മാത്രമേ ഈപ്പാ൪ട്ടി ഇപ്പോളുള്ളൂ? ആപ്പാ൪ട്ടിയിലു് ആ സ്ഥാനത്തിനു് അയാളല്ലാതെ മറ്റാരുമില്ലേ? സ്ഥാനമൊഴിഞ്ഞ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി മകനു് മയക്കുമരുന്നുകേസ്സിലു് ജാമ്യംലഭിച്ചതുകൊണു്ടു് ആ സ്ഥാനത്തു് തിരിച്ചുവന്നുവെന്നുപറയാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടേതായ യാതൊരു അഭിമാനക്കുറവുമില്ലേ, യാതൊരു ലജ്ജയും സങ്കോചവുമില്ലേ?
അച്ഛ൯റ്റെ മാതൃകയും ജീവിതരീതിയുമാണു് ആ മക൯ പിന്തുടരുന്നതെന്നു് മക൯തന്നെ നാടുമുഴുവ൯ മാധ്യമങ്ങളോടു് പലവട്ടം പറഞ്ഞുകൊണു്ടുനടന്നതി൯റ്റെ സാംഗത്യമെന്താണെന്നു് നാട്ടുകാ൪ക്കുമുഴുവ൯ മനസ്സിലായിട്ടും സാധാരണപാ൪ട്ടിപ്പ്രവ൪ത്തക൪ക്കുമാത്രം ഇതുവരെയും മനസ്സിലായില്ലെന്നുപറഞ്ഞാലു് ആരെങ്കിലും വിശ്വസിക്കുമോ? ഇത്തരം പ്രവ൪ത്തക൪ക്കെന്തിനു് ഇത്തരമൊരു പാ൪ട്ടിയിലു് കള്ളക്കടത്തുകളുടെയും മയക്കുമരുന്നുകച്ചവടങ്ങളുടെയും പാ൪ശ്ശ്വവ൪ത്തികളും പിന്താങ്ങികളും സബ്ബു്-ഡീല൪മാരുമെന്നല്ലാത്തൊരു ഭാവിയുണു്ടാകണം? ഈപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെയും പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെയും ഉദാഹരണങ്ങളാണിവിടെപ്പറഞ്ഞതു്, പഞു്ചായത്തുപ്രസിഡ൯റ്റി൯റ്റെയും ലോക്കലു്ക്കമ്മിറ്റി സെക്രട്ടറിയുടെയുമല്ല. അതിനേക്കാളു്വലുതേതൊരു ഉദാഹരണംപറയണം? ഈപ്പാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലാണെന്നതിനു് മറ്റെന്തൊരുതെളിവുവേണം? ഈപ്പാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലാണെന്നാണിവിടെപ്പറഞ്ഞതു്, പിടിയിലാണെന്നല്ല. രണു്ടുംതമ്മിലു് വലിയ അന്തരമുണു്ടു്. രണു്ടാമത്തേതിന൪ത്ഥം പാ൪ട്ടിനേതൃത്വത്തെ വഴിയിലു്ക്കാത്തുനിന്നു് കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും പിടികൂടിയെന്നാണു്, ഒന്നാമത്തേതിന൪ത്ഥം നേതൃത്വം ആ രണു്ടിനങ്ങളുമായിമാറിയെന്നാണു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായാലു് അതിലു് ഉലു്ക്കണു്ഠയുണു്ടാവേണു്ടതു് ആ൪ക്കാണെന്നൊരു ചോദ്യമുണു്ടു്. അതു് പ്രാഥമികമായും അതിലെ പ്രവ൪ത്തക൪ക്കുതന്നെയാണു്. അതോടൊപ്പം പാ൪ട്ടിക്കുപുറത്തു് അവ൪ക്കു് തെരഞ്ഞെടുപ്പിലു് ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കാ൯ വോട്ടുചെയു്ത ഓരോ ജനങ്ങളു്ക്കും, അവ൪ക്കു് ഒരു രൂപയുടെയെങ്കിലും ഫണു്ടുനലു്കിയിട്ടുള്ള വ്യക്തികളു്ക്കുമാണു്. ഇതിനിടയിലു്ക്കയറിനിന്നു് അതിലൊരു കള്ളക്കടത്തുകാരനോ മയക്കുമരുന്നുകച്ചവടക്കാരനോ 'ഞങ്ങളുടെ പാ൪ട്ടിയുടെ കാര്യം ഞങ്ങളു് നോക്കിക്കൊള്ളാം, അതിലെ സാധാരണപ്രവ൪ത്തകരുടെ ഭാവിയുടെ കാര്യംപറയാ൯ നീയാരു് എന്നുചോദിച്ചാലു് അതിനെന്തുപ്രസക്തി? അതു് പാ൪ട്ടിയെ പിടിച്ചടക്കിയ കള്ളക്കടത്തുകാര൯റ്റെയും മയക്കുമരുന്നുകച്ചവടക്കാര൯റ്റെയും ശബ്ദമല്ലേയാകുന്നുള്ളൂ? അവനതു് ചോദിച്ചല്ലേമതിയാകൂ? പാ൪ട്ടിയെയുണു്ടാക്കിയെടുത്തു് നിലനി൪ത്തുന്ന സാധാരണപ്രവ൪ത്തകരല്ലാതെ അവനെങ്ങനെയാണു് പാ൪ട്ടിയുടെ ഉടമസ്ഥനാകുന്നതു്?
പാ൪ട്ടിക്കുപുറത്തുള്ള മുക്കാലു്ക്കോടിയോളംവരുന്ന ഈ വ്യക്തികളുടെ ഫണു്ടും ഇവരുടെ വോട്ടുംകിട്ടാതെ ഇവരെവിടെച്ചെന്നെടുത്തിട്ടു് ഗവണു്മെ൯റ്റുണു്ടാക്കാനാണു്! ഇവരുടെ വോട്ടുകിട്ടാതെ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംമാത്രംകൊണു്ടു് ഗവണു്മെ൯റ്റുണു്ടാക്കാ൯കഴിയുമോ? പാ൪ട്ടിക്കുപുറത്തുള്ളവരുടെ വോട്ടും ഫണു്ടുംവാങ്ങി ഗവണു്മെ൯റ്റുണു്ടാക്കാതെയാണു് കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും നടത്തിയിരുന്നതെങ്കിലു് ഈപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുമൊക്കെയിപ്പോളു് ജയിലിനകത്തായിരിക്കുമായിരുന്നോ പുറത്തായിരിക്കുമായിരുന്നോ? അപ്പോളു് കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സാധാരണപ്രവ൪ത്തകരുടെ ഭാവി ആ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും കാര്യമാണോ, അതിലെ പാ൪ട്ടിച്ചുമതലകളും സ്ഥാനങ്ങളുമൊന്നുമില്ലാത്ത സാധാരണപ്രവ൪ത്തകരുടെയും എണ്ണത്തിലു് മുക്കാലു്ക്കോടിയോളംവരുന്ന ഫണു്ടുനലു്കിയവരുടെയും വോട്ടുചെയു്തവരുടെയും കാര്യമാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എഴുപത്താറുകോടിയും സി. പി. ഐ.യു്ക്കു് പതിനാറുകോടിയുംരൂപ ഒരുവ൪ഷംനലു്കുന്ന ജനം ചോദൃങ്ങളു്ചോദിക്കുമെടോ...!
ഇന്നത്തെ നിലയിലു് ഈപ്പാ൪ട്ടിക്കു് ഇനിയുമൊരു പത്തുവ൪ഷത്തിലു്ക്കൂടുതലു് നിലനിലു്പ്പില്ല, അതുതന്നെ കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലോട്ടുമല്ലെങ്കിലും കൊടും അഴിമതിയിലോട്ടും കോടീശ്വരപ്രീണനത്തിലോട്ടുംതിരിഞ്ഞു് ജനങ്ങളിറങ്ങി പാ൪ട്ടിയാപ്പീസ്സുകളടിച്ചുപോളിച്ചും കൈയ്യിലു്ക്കിട്ടിയ സാധാരണപ്രവ൪ത്തകരെ ചതച്ചുചമ്മന്തിയാക്കിയും നാമാവശേഷമാക്കി ഇന്നു് തെരഞ്ഞെടുപ്പുകളിലു് കോണു്ഗ്രസ്സി൯റ്റെ വാലിലു്ത്തൂങ്ങിനിന്നുമാത്രം സാന്നിദ്ധൃമറിയിക്കുന്ന പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിലനിലു്ക്കുന്നപോലെമാത്രം. കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും ഒരു പാ൪ട്ടി പത്തുവ൪ഷം നിലനിലു്ക്കുന്നതുതന്നെയൊരു അത്ഭുതമാണു്. ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പ്രവ൪ത്തകരെന്നനിലയിലു് ഈപ്പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു് ഇനിയെങ്ങോട്ടും പോകാനുമില്ല- അതി൯റ്റെ നേതാക്ക൯മാരെപ്പോലെ കമ്മ്യൂണിസവും മാ൪കു്സ്സിസവും ഉപേക്ഷിക്കാ൯ തയാറാകാത്തിടത്തോളംകാലം. അതി൯റ്റെ നേതാക്ക൯മാരാകട്ടേ കമ്മ്യൂണിസവും മാ൪കു്സ്സിസവുമെല്ലാമുപേക്ഷിച്ചു് കള്ളക്കടത്തിലോട്ടും മയക്കുമരുന്നുകച്ചവടത്തിലോട്ടും തിരിഞ്ഞുംകഴിഞ്ഞു.
ഒന്നുകിലു് പ്രവ൪ത്തക൪ക്കും ആവഴിക്കുതിരിയാം, നേതാക്കളുടെയും ആ കൊള്ളസംഘത്തി൯റ്റെയും പ്രേമഭാജനങ്ങളായി പാ൪ലമെ൯റ്റു്-അസ്സംബ്ലിസീറ്റുകളു്പിടിക്കാം, പഞു്ചായത്തുമെമ്പറും പ്രസിഡ൯റ്റുംമുതലു് ജില്ലാക്കൗണു്സ്സിലും മന്ത്രിസഭയുംവരെയുള്ളിടങ്ങളിലു് സ്ഥാനങ്ങളുറപ്പിക്കാം, പെണു്ടാട്ടിമാ൪ക്കു് യോഗൃതയുള്ളവ൯മാരുടെ പുറത്തുകൂടിക്കയറി പ്രൊഫസ്സ൪മാരായി ജോലികളു്നലു്കാം, മക്കളു്ക്കു് പി൯വാതിലുവഴി ജോലിനലു്കി പ്രൊമോഷനുകളുറപ്പിക്കാം, നിരവധി ബോ൪ഡുകളുടെയും കോ൪പ്പറേഷനുകളുടെയും ചെയ൪മാ൯മാരും മെമ്പ൪മാരുമാകാം, ശിശുക്ഷേമസമിതിമുതലു് വനിതാക്കമ്മിഷനും യുവജനക്ഷേമസമിതിയുംവരെയുള്ള നിരവധി പാ൪ട്ടിനിയന്ത്രിതസ്ഥാപനങ്ങളുടെ ഭരണാധികാരികളായി കുട്ടിക്കടത്തുമുതലു് ബാലികാശിശുപീഢകസംരക്ഷണംവരെനടത്തി സ൪ക്കാ൪ക്കാറും വീടും ശമ്പളവും പദവിയും സംരക്ഷണവുമോടെ സുഖമായി ജീവിക്കാം, എന്നിട്ടു് ടീവീയിലു്വന്നിരുന്നു് ഒക്ടോബ൪ റവലൃൂഷനും വ൪ക്കിംഗു്ക്ലാസ്സു് സുപ്പ്രീമസിയും കമ്മ്യൂണിസ്സു്റ്റാദ൪ശവും സോഷൃലിസ്സു്റ്റു് പ്രി൯സ്സിപ്പിളു്സ്സും പ്രസംഗിക്കാം, ഇല്ലെങ്കിലു് പാ൪ട്ടിയിലെണീറ്റുനിന്നു് നട്ടെല്ലോടെ ചോദൃങ്ങളു് ചോദിക്കാം, സഖാവു് ടി. പി. ചന്ദ്രശേഖരനെപ്പോലെ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും വെട്ടുകത്തികളുടെ മൂ൪ച്ചപരിശോധിച്ചു് രക്തസാക്ഷികളാകാം.
ഇതൊന്നുമല്ലെങ്കിലു് അവ൪ക്കു് പാ൪ട്ടിവിട്ടുപോകാം- എന്നെങ്കിലും ഏതെങ്കിലും സ്ഥാനംലഭിക്കുമെന്നു് മോഹിച്ചുനടക്കുകയല്ലെങ്കിലു്. പക്ഷേ എവിടെപ്പോകാ൯! അല്ലെങ്കിലു് പാ൪ട്ടിക്കകത്തുതന്നെ പ്രതിരോധപ്പ്രസ്ഥാനമാരംഭിക്കാം, അല്ലെങ്കിലു് തിരുത്തലു്പ്പ്രസ്ഥാനമാരംഭിക്കാം, പക്ഷേയതു് രക്തസാക്ഷിയാവുന്ന പണിയാണു്- പാ൪ട്ടിയായതുകൊണു്ടല്ല, കള്ളക്കടത്തുപ്രസ്ഥാനമായതുകൊണു്ടു്. അതിനേക്കാളുമെളുപ്പവും സുഖവും നേതാക്കളുടെ ചുവടുപിടിച്ചു് കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തിറ്റെയും സബ്ബു്-ഡീല൪ഷിപ്പെടുക്കുകയാണു്. അങ്ങനെചെയു്താലു് ഇന്നു് സഹകരണബാങ്കുതട്ടിപ്പുപോലെ ഒരു നൂറായിരം തട്ടിപ്പുകേസ്സുകളിലു്പ്പെട്ടവരെ പാ൪ട്ടിമെമ്പറാണെങ്കിലും അല്ലെങ്കിലും പാ൪ട്ടിയും പാ൪ട്ടിയുടെ ഗവണു്മെ൯റ്റും സംരക്ഷിക്കുന്നതുപോലെ പാ൪ട്ടി സംരക്ഷിച്ചുകൊള്ളും.
വേഗം തീരുമാനമെടുക്കൂ സുഹൃത്തേ...! ഒരു സുഖപറുദീസ്സയോ രക്തസാക്ഷിത്വമോ അപ്പ്രത്തുണു്ടു്.....!! ഒരു സുഖപറുദീസ്സയോ രക്തസാക്ഷിത്വമോ വളരെ അരികിലുണു്ടു്. വേഗം തീരുമാനമെടുക്കുകയേവേണു്ടൂ. പാ൪ട്ടിസമ്മേളനങ്ങളും പാ൪ട്ടിത്തെരഞ്ഞെടുപ്പുകളുമാണുവരുന്നതു്!
Written and first published on: 24 November 2021