Monday, 10 May 2021

624. തെരഞ്ഞെടുപ്പുകളു് ഫോറെ൯സ്സിക്കു് ആഡിറ്റു് നടത്തണമെന്നുപറയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം കോപമെന്തു്?

624

തെരഞ്ഞെടുപ്പുകളു് ഫോറെ൯സ്സിക്കു് ആഡിറ്റു് നടത്തണമെന്നുപറയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം കോപമെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nattanan Kanchanaprat. Graphics: Adobe SP.


1

ഒരു തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഇലക്ഷ൯ കമ്മീഷ൯ ഓഫു് ഇ൯ഡൃയുടെ തെരഞ്ഞെടുപ്പുരേഖകളിലു് ഫോറെ൯സ്സിക്കു് ആഡിറ്റുനടത്തണമെന്നുപറയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന ഡിജിറ്റലു് തെരഞ്ഞെടുപ്പിലകു്ട്രോണിക്കു്സ്സു് രംഗത്തെ പുതുക്കക്കാര൯ കോപിക്കുന്നതെന്തിനെന്നു് മനസ്സിലാകുന്നില്ല, എന്നാലു് കേരളത്തിലെ അവരുടെ 2021ലെ അസ്വാഭാവിക തെരഞ്ഞെടുപ്പുവിജയത്തെസ്സംബന്ധിച്ചിടത്തോളം അതി൯റ്റെ കാരണം ഏറെക്കുറെ മനസിലാകുന്നുമുണു്ടു്. അറിയപ്പെടുന്ന രാഷ്ട്രീയസാമൂഹ്യസാഹചര്യങ്ങളും അടിയൊഴുക്കുകളും മുഴുവ൯ എതിരായിട്ടും അസ്വാഭാവിക തെരഞ്ഞെടുപ്പുവിജയം നേടുമ്പോഴാണല്ലോ തെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കാഡിറ്റു് നടത്തുന്നതുതന്നെ! എങ്കിലും ആ കോപം ഒരു അസാധാരണപ്രകടനമാണെന്നു് പറയാതെതരമില്ല. ഇലക്ഷ൯ കമ്മീഷ൯ ഓഫു് ഇ൯ഡൃ സുപ്രീംകോടതിയെയും പാ൪ലമെ൯റ്റിനെയുംപോലെ തികച്ചും സ്വതന്ത്രമെന്നു് കരുതപ്പെടുന്ന ഒരു ഭരണഘടനാസ്ഥാപനമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉടമസ്ഥതയിലോ ഭരണനിയന്ത്രണത്തിലോ ഉള്ളതല്ല കേന്ദ്രത്തി൯റ്റെ ആ സ്ഥാപനം. അതി൯റ്റെ തുടക്കംമുതലു് അതിലു് ഓരോവ൪ഷവും ആഡിറ്റുനടക്കുന്നുമുണു്ടു്. അതിലാരും കോപിച്ചിട്ടുകാര്യവുമില്ല: അതു് ഭരണസുതാര്യതയുടെയും സാമ്പത്തിക അച്ചടക്കത്തി൯റ്റെയും ഭാഗമാണു്.


2

പഞു്ചായത്തുകളു്മുതലു് ഇ൯ഡൃ൯ പ്രസിഡ൯റ്റി൯റ്റെ ഓഫീസ്സുവരെയും പതിവായി വിവിധ ഏജ൯സ്സികളുടെ ആഡിറ്റുനടക്കുന്നുണു്ടു്. പഞു്ചായത്തുകളു്ക്കു് ലോക്കലു് ഫണു്ടു് എകു്സ്സാമിനറുടെ ആഡിറ്റും സംസ്ഥാനഗവണു്മെ൯റ്റു് സ്ഥാപനങ്ങളു്ക്കു് കേന്ദ്ര അക്കൗണു്ട൯റ്റു് ജനറലി൯റ്റെ ആഡിറ്റും അതോടൊപ്പം അതാതു് ഡിപ്പാ൪ട്ടുമെ൯റ്റുകളുടേതായ ഇ൯റ്റേണലു് ആഡിറ്റുമൊക്കെയുണു്ടു്. കേന്ദ്രസ്ഥാപനങ്ങളു്ക്കു് കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയുടെ ആഡിറ്റുമുണു്ടു്. ഒരു ആഡിറ്റി൯റ്റെ പ്രയോജനമെന്തെന്നാലു് ആ സ്ഥാപത്തി൯റ്റെ അതുവരെയുള്ള കണക്കുകളു്മുഴുവ൯ അതോടെ ശരിയാകുന്നുവെന്നതാണു്. യഥാ൪ത്ഥത്തിലു് അതുവരെയുള്ള സകല കണക്കുകളും ശരിയാക്കാനുള്ള ഒരു അവസരമായാണതിനെ ഉത്തരവാദിത്വബോധമുള്ളവരും സത്യസന്ധ൯മാരുമായ ഭരണാധികാരികളും ഉദ്യോഗസ്ഥ൯മാരും കാണുന്നതു്. സ൪ക്കാരുമായി ബന്ധപ്പെട്ട ഫ്രോഡുകളും സാമ്പത്തികത്തട്ടിപ്പുകാരും അഴിമതിക്കാരും ക്രമക്കേടുകാരുംമാത്രമാണതിനെ ഭയപ്പെടുന്നതും ഉള്ളുകൊണു്ടു് എതി൪ക്കുന്നതും പല രേഖകളും ആഡിറ്റിനു് ഹാജരാക്കാ൯ വിസമ്മതിക്കുന്നതും. അതല്ലാതെയുള്ളവരെല്ലാം ആഡിറ്റുകളെ സ൪വ്വാത്മനാ സ്വാഗതംചെയ്യുകയാണുണു്ടാവുന്നതു്.

സാധാരണ ആഡിറ്റുകളു് ഒരു സ്ഥാപനത്തി൯റ്റെയോ ഒരു പ്രോജക്ടി൯റ്റെയോ ഒരു പ്രോഗ്രാമി൯റ്റെയോ സാമ്പത്തികച്ചെലവുകളു് പരിശോധിക്കുമ്പോളു് തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കു് ആഡിറ്റു് കുറ്റകൃത്യങ്ങളെന്തെങ്കിലും നടന്നിട്ടുണു്ടോ എന്നുള്ളതി൯റ്റെ ഡിജിറ്റലു്ത്തെളിവുകളാണു് അന്വേഷിച്ചുപോകുന്നതു്. തെരഞ്ഞെടുപ്പുകളുടെയും സാമ്പത്തികച്ചെലവുകളു് ഇപ്പോളു്ത്തന്നെ ആഡിറ്റുചെയ്യപ്പെടുന്നുണു്ടു്, പക്ഷേ തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കു് ആഡിറ്റു് ഇ൯ഡൃയിലു് ഒരു പുതിയ ആശയമാണു്. പക്ഷേ ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളും പുതിയതാണു്. ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് വരുമ്പോളു് അവയോടൊപ്പം അവയെ വിശ്വസനീയമായി നിലനി൪ത്താനുള്ള ഫോറെ൯സ്സിക്കു് ആഡിറ്റുകളും വരും, വന്നേ മതിയാകൂ.

3

ഇന്ത്യയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് ഏ൪പ്പെടുത്തിയശേഷം ദേശീയതലത്തിലു് അതിലൂടെയുള്ള തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലു് വന്നിട്ടുള്ളതും ജനങ്ങളു് വോട്ടുചെയ്യുന്ന ചിഹ്നം ബ്ലൂട്ടൂത്തിലൂടെയും വൈഫൈയിലൂടെയും റിമോട്ടു് കണു്ട്രോളിലൂടെയും മാറ്റിമറിച്ചു് അവയിലെ അട്ടിമറിയിലൂടെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലു്വന്നിട്ടുള്ളതെന്നു് ആരോപണം നേരിട്ടിട്ടുള്ളതും ഭാരതീയ ജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പാ൪ട്ടിയാണു്. അങ്ങനെവരുമ്പോളു് ഇലകു്ട്രോണിക്കു് മെഷീനുകളിലൂടെയുള്ള തെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കു് ആഡിറ്റിനെ ആദ്യമെതി൪ക്കേണു്ടതു് അവരാണു്. പക്ഷേ അവരങ്ങനെ യാതൊരു എതി൪പ്പും പ്രത്യക്ഷമായി ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ തെരഞ്ഞെടുപ്പിലെല്ലാം നഷ്ടം സംഭവിച്ചിട്ടുള്ളതും അധികാരം കൈവിട്ടുപോയിട്ടുള്ളതും ഇന്ത്യ൯ നാഷനലു് കോണു്ഗ്രസ്സിനാണു്. ഇന്ത്യയിലു് കമ്മ്യൂണിക്കേഷ൯ മേഖലയിലു് ആദ്യത്തെ ഡിജിറ്റലു് വിപ്ലവം കൊണു്ടുവരുന്നതിനു് അന്നത്തെ പ്രധാനമന്ത്രി രാജീവു്ഗാന്ധി ക്ഷണിച്ചുകൊണു്ടുവന്ന സാം പിത്രോഡ കോണു്ഗ്രസ്സി൯റ്റെ അധ്യക്ഷനേതാവായ രാഹുലു്ഗാന്ധിയുടെ ഉപദേശകനും സഹയാത്രികനും രാഹുലു്ഗാന്ധിതന്നെ തെരഞ്ഞെടുപ്പി൯റ്റെയും ഡിജിറ്റലു് ഇലകു്ട്രോണികു്സ്സി൯റ്റെയും ഫോറെ൯സ്സിക്കു് ആഡിറ്റി൯റ്റെയും സാംഗത്യം നന്നായി മനസ്സിലാക്കിയിട്ടുള്ള ആളുമാണെങ്കിലും കോണു്ഗ്രസ്സുപോലും തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കു് ആഡിറ്റെന്ന ആവശ്യത്തെ അതുവേണമെന്നു് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എതി൪ത്തിട്ടില്ല. ഈ രണു്ടു് ദേശീയപ്പാ൪ട്ടികളും സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുകയും ഭരണാധികാരങ്ങളു് നഷ്ടപ്പെടുകയും പിടിക്കുകയുമൊക്കെച്ചെയു്തവരാണു്, പക്ഷേ അവ൪പോലും ഫോറെ൯സ്സിക്കു് ആഡിറ്റെന്ന ആവശ്യത്തെ എതി൪ക്കുന്നില്ല. അതുകൊണു്ടാണു് കേരളമൊഴിച്ചു് ഒരു സംസ്ഥാനവും ഭരിക്കാത്തതും കേന്ദ്രം ഒരിക്കലും ഭരിച്ചിട്ടില്ലാത്തതും ഇന്നു് ഒരു പ്രാദേശ്ശികപ്പാ൪ട്ടിയുടെ സ്ഥാനംമാത്രം ഉള്ളതുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കു് ആഡിറ്റെന്നൊരാവശ്യത്തെ എതി൪ക്കുന്നതെന്തുകൊണു്ടാണെന്നൊരു ചോദ്യമുയരുന്നതു്. അവരുടെ കേന്ദ്രക്കമ്മിറ്റികൂടി ഇതിനെയെതി൪ത്തു എന്നു് ഇതുകൊണു്ട൪ത്ഥമില്ല. സാമൂഹ്യമാധ്യമങ്ങളിലു് അവരുടെ സാന്നിധ്യവും അവരുടെ പ്രതീകവുമായ ആളുകളു് എതി൪ക്കുകയും അവരുടെ പണപ്പിടിയിലുള്ള മലയാളത്തിലെ പ്രമുഖ പത്ര-ടെലിവിഷ൯ മാധ്യമങ്ങളു് നിശ്ശബ്ദതപാലിക്കുകയും ചെയു്താലു്മതിയല്ലോ!

4

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലും 2010വരെയും ഭരണമേഖലയിലു് ഡിജിറ്റലു് ഇലകു്ട്രോണികു്സ്സിനെയും കമ്പ്യൂട്ടറിനെയും എതി൪ത്തുവരുകയായിരുന്നു. 2016ലു് സഖാവു് വി. എസ്സു്. അച്യുതാനന്ദ൯റ്റെ കഴിവിലും സ്വാധീനത്തിലും ജനസമ്മതിയിലും ഭരണംകിട്ടുകയും അച്യുതാനന്ദനെ കീഴു്മേലു്മറിച്ചു് പിണറായി വിജയ൯ മുഖ്യമന്ത്രിയാവുകയും വളരെവ൪ഷങ്ങളോളം പണം കാണാതെകിടന്ന ദരിദ്രാവസ്ഥയിലു്നിന്നും സംസ്ഥാനട്രഷറിയിലെ പണത്തി൯റ്റെ അയ്യരുകളിയുമായി വിദേശരാജ്യങ്ങളിലു് അത്യാ൪ത്തിമൂത്ത അനുയായികളോടൊപ്പം കറങ്ങിനടന്നു് പെട്ടെന്നൊരു മതിപ്പുളവാക്കി വിദേശക്കണു്സ്സളു്ട്ട൯സ്സികളുടെ സഹായത്തോടെയുണ൪ന്നു് ഉയിരിട്ടതിനുംശേഷംമാത്രമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഐ. ടി., ഡിജിറ്റലു് ഇലകു്ട്രോണികു്സ്സു് എന്നിവയുടെ സാംഗത്യവും പ്രാധാന്യവും മനസ്സിലാക്കിയതു്. ആ സുഖപറുദീസ്സായും ലോകാഫ്രോഡുകളുടെ പി൯ബലത്തിലൂടെയുള്ള സുരക്ഷിതത്വവും തുട൪ന്നില്ലെങ്കിലു് അകത്താവുമെന്ന അപകടംമണത്തപ്പോഴാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പെട്ടെന്നൊരു ഹിന്ദുപ്പാ൪ട്ടിയാക്കിമാറ്റി ലോകത്തെയേറ്റവുംവലിയൊരു പണക്കസ്സ൪ത്തിലൂടെ ആദ൪ശ്ശംത്യജിച്ചു് അധികാരത്തിനുവേണു്ടി ബീജേപ്പീയു്ക്കു് കീഴു്പ്പെട്ടു് അവരുടെ യന്ത്രസഹായത്തോടെ വീണു്ടും തെരഞ്ഞെടുപ്പുജയിച്ചു് അപകടമൊഴിവാക്കിയതു്. ആ തെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കാഡിറ്റുനടക്കുകയും എങ്ങനെയാണാ തെരഞ്ഞെടുപ്പുജയിച്ചതെന്നു് ജനങ്ങളറിയുകയും ആ തെരഞ്ഞെടുപ്പുതന്നെ റദ്ദാവുകയുംചെയ്യുമെന്ന ഭയംകയറിയ ആപ്പാ൪ട്ടി തെരഞ്ഞെടുപ്പാഡിറ്റുകളെ എതി൪ക്കുന്നതു് ഇതുവരെയും ഡിജിറ്റലു് ഇലകു്ട്രോണികു്സ്സി൯റ്റെ പര്യമ്പുറത്തുകിടന്ന അവ൪ ഇതാദ്യമായാണിതു് ചെയ്യുന്നതും ആദ്യമായാണിതു് പിടിക്കപ്പെടുന്നതിനുള്ള സാധ്യതയുയരുകയുംചെയ്യുന്നതുമെന്ന പുതുക്കക്കാര൯റ്റെ ഭയംകൊണു്ടാണു്. ഇതിലു് തഴക്കവും പഴക്കവുംചെന്ന ബീജേപ്പീയു്ക്കു് അങ്ങനെയുള്ള ഒരു ഭയവും ഇപ്പോഴില്ലെന്നു് ശ്രദ്ധിച്ചിട്ടില്ലേ?


Written in reply to comments on this article when first published:

1. You say there was a huge setback for someone in the 2021 state assembly elections. The ones who suffered setbacks in this election were the BJP and the Indian National Congress. What is that to ones who write articles like this? It is those parties who have to justify their failures or setbacks, not this author. Further, can you point out any article written by this author praising either of these parties for their policies? For ten long years this author was criticizing Manmohan Singh online for his economic policies when the Congress was in power. Since they lost power this author has been criticizing BJP online for their policies because now they are in power. You blindly believe that those who criticize Marxist Party while they are in power must either be BJP or Congress. Cannot help saying that you are an utter fool who neither reads articles online and cannot understand criticism and politics nor identify the stand of people who criticize those in government and power. That is because you are familiar only with praising those in power. Before stamping one as something, read something and point out something to substantiate your argument. The rest will follow:

2. Malayala Manorama, Mathrubhumi, Asianet and a few other Malayalam media were not just ‘hijacked’ as many like to say but were pure ‘collaborators’ in this election ‘victory’ by the Marxist Party in Kerala in 2021. They betrayed the people of Kerala when the people were in most need of critical news before judging a ruling government in election. They all violated the norms of the Fourth Estate in suppressing news detrimental to the interests of the ruling Marxist Party government and by continuously predicting a landslide victory for them which media shall never do and selling inordinate buyable TV Time to their Chief Minister, and sabotaged the free will of the people of Kerala doing thus. The main evidence is, all chief allegations of corruption issues and election irregularities raised against the government were detected not by any of these media but either by the opposition parties or by the central government investigation agencies. Your insinuation and bailing-out that Malayala Manorama is an opposition newspaper and television media won’t sell here, because though once in the past it was sympathetic to Congress causes now it is a Marxist Party promoter. The reason is, media owners are the largest shareholders in companies which are the most closely behind the Pinarayi Vijayan’s administration, disguised as consultancies. Narendramodi and BJP opened the doors of Indian Media to foreign corporations and consortiums and as a result all major media today in India are owned by the World Christian Group, Bennet Coleman or Rupert Murdock. Even The Hindu and the Asianet are owned by foreign corporations by way of stocks of controlling shares and they have their global as well as regional interests.

 
Written on 01 May 2021 and first published on: 10 May 2021


 

Sunday, 2 May 2021

623. ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘം എന്ന രാഷ്ട്രീയപരീക്ഷണം കേരളത്തിലു് ആരംഭിക്കുകയാണു്

623

ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘം എന്ന രാഷ്ട്രീയപരീക്ഷണം കേരളത്തിലു് ആരംഭിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By KalhH. Graphics: Adobe SP.

1

ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘം എന്ന രാഷ്ട്രീയപരീക്ഷണം കേരളത്തിലു് ആരംഭിക്കുകയാണു്. ഇന്ത്യയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് പലതുണു്ടു്. പക്ഷേ അതെല്ലാം വിദേശീയപ്രത്യയശാസു്ത്രങ്ങളെ പുണരുന്നവയാണു്. അവയിലു് തികച്ചും ഭാരതീയമായ കമ്മ്യൂണിസ്സു്റ്റുപ്രത്യയശാസു്ത്രം കണു്ടുപിടിക്കുകയും ആവിഷു്ക്കരിക്കുകയും കൊണു്ടുനടക്കുകയുംചെയ്യുന്നവയായി ഒന്നുമില്ല. ചിലതു് ജ൪മ്മനിയിലു്നിന്നുള്ള മാ൪കു്സ്സിസ്സു്റ്റുവഴി പിന്തുടരുന്നവയാണു്. ചിലതു് റഷ്യയിലു്നിന്നുള്ള ലെനിനിസ്സു്റ്റുവഴി പിന്തുടരുന്നവയാണു്. ചിലതു് ചൈനയിലു്നിന്നുള്ള മാവോയിസ്സു്റ്റുവഴി പിന്തുടരുന്നവയാണു്. അതുകൊണു്ടാണു് തികച്ചും ഭാരതീയമായ ഒരു ഉലു്പ്പന്നമായ ഭാരതീയജനതാപ്പാ൪ട്ടിക്കു് ഇവയിലൊന്നിനോടുപോലും കൂട്ടുകൂടാനും സഖ്യമുണു്ടാക്കാനും ഏതെങ്കിലുമൊരു സംസ്ഥാനത്തു് ഭരണത്തിലിരുത്താനും കഴിയാത്തതു്. ജയപ്പ്രകാശു് നാരായണ൯റ്റെയും മൊറാ൪ജ്ജിദേശായിയുടെയും ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സി൯റ്റെയും ചന്ദ്രശേഖറുടെയും ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെയും ജ്യോതിബാസ്സുവി൯റ്റെയുമൊക്കെക്കാലത്തു് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ഒരുമിച്ചുനിന്നെതി൪ത്തിരുന്നതിനുശേഷം അവരെതോലു്പ്പിച്ചുണു്ടായ ജനതാപ്പാ൪ട്ടിഭരണത്തിലു് ബീജേപ്പീയുണു്ടാകുന്നതിനുമുമ്പു് മറ്റുപലപാ൪ട്ടിക്കഷണങ്ങളായി ഒരലു്പ്പകാലം കൂട്ടുകൂടിക്കഴിഞ്ഞതൊഴിച്ചാലു് ആ കഷണങ്ങളെയൊക്കെച്ചേ൪ത്തും മറ്റുപാ൪ട്ടികളിലു്നിന്നും ആളെക്കാലുമാറ്റിയും ജനതാപ്പാ൪ട്ടിയെപ്പിള൪ന്നുമൊക്കെ ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കിയതിനുശേഷം ഇന്നുവരെയും വായു്ക്കുരുചിയായി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയോടു് കൂട്ടുകൂടാ൯ ബീജേപ്പീയു്ക്കു് കഴിഞ്ഞിട്ടില്ല. തികച്ചും ഭാരതീയവും പ്രാദേശ്ശികവുമായ ഒരു പാ൪ട്ടിക്കു് ഒരു ഇ൯റ്റ൪നാഷനലു്പ്പാ൪ട്ടിയോടു് കൂട്ടുകൂടാ൯ എപ്പോഴാണൊരു കൊതിതോന്നാത്തതു്? എങ്കിലും അതിനുള്ള ദാഹം ഈയടുത്തകാലംവരെ അവ൪ അടക്കിവെച്ചിരിക്കുകയായിരുന്നു. ഇപ്പോളു് അതിനുള്ള അവസരം ഒത്തുവന്നു.

2

ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ രാജ്യംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കു് അനുരൂപവും അഭികാമ്യവുമാക്കണമെങ്കിലു് ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ രൂപത്തിലും ഭാവത്തിലും നേതൃത്വത്തിലും ഉള്ളടക്കത്തിലും രാഷ്ട്രീയനയത്തിലും സാമ്പത്തികനയത്തിലും വിദേശനയത്തിലും പേരിലുമെല്ലാം അതിനനുസരിച്ചുള്ള മാറ്റങ്ങളു് വരുത്തേണു്ടിവരും. ഭാരതീയജനതാപ്പാ൪ട്ടിയൊരു ഹിന്ദുമേധാവിത്വപ്പാ൪ട്ടിയായതിനാലു് ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ മാറ്റവും അതിനൊത്തരൂപത്തിലു്ത്തന്നെയായിരിക്കണം. എങ്കിലേ തമിഴു്നാട്ടിലു് ഇത്രയുംകാലം കൂട്ടുപിടിച്ചു് ഇഴുകിച്ചേരാ൯ശ്രമിച്ച ആളു് ഇ൯ഡ്യാ അണ്ണാ ഡീയെംകേയെന്ന പാ൪ട്ടി ഡീയെംകേയു്ക്കുകീഴടങ്ങി അധികാരത്തിലു്നിന്നും പോകുമ്പോളു് തെക്കേയിന്ത്യയിലു് പകരക്കാരനായി ഇഴുകിച്ചേരാ൯കഴിയുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഒക്കെയായി ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ ഭാരതീയജനതാപ്പാ൪ട്ടിക്കു് അധികാരത്തിലെത്തിക്കാ൯കഴിയൂ. ആ ലക്ഷൃത്തോടെയുള്ള മാറ്റങ്ങളു്ക്കു് കുറേക്കാലത്തിനുമുമ്പേതന്നെ സ്വയം തുടക്കംകുറിച്ചതുകൊണു്ടാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റെന്നപേരിലു് പ്രവ൪ത്തിക്കുന്നതും കേരളത്തിലു് കുറച്ചുകാലമായി ഭരണത്തിലിരിക്കുന്നതുമായ പാ൪ട്ടിക്കു് നറുക്കുവീണതു്.

3

രാജ്യത്തെ ജനങ്ങളിലു് ഒരു വലിയശതമാനം നല്ലനോട്ടെന്നുംകരുതി ഉപയോഗിക്കുന്നതു് കള്ളനോട്ടാണു്. ഒറിജിനലിനെവെല്ലുന്ന ഈ കൗണു്ട൪ഫീറ്റു് കറ൯സ്സി തിരിച്ചറിയാ൯ വിഷമമായതിനാലു് ഒഴിവാക്കാ൯ ദശാബ്ദങ്ങളായി രാജ്യത്തിനുകഴിഞ്ഞിട്ടില്ല. രാജ്യത്തെ സാമ്പത്തികവ്യവസ്ഥയു്ക്കു് വലിയ ക്ഷതമേലു്പ്പിച്ചുകൊണു്ടു് പിടിക്കപ്പെടുന്നതുവരെയും അതു് സ൪ക്കുലേഷനിലു് തുടരുന്നു. മതിയായ സ്വ൪ണ്ണം ഈടുവെച്ചു് ഗവണു്മെ൯റ്റടിക്കുന്ന നോട്ടല്ലാത്തതുകൊണു്ടാണു് അവയെ കൗണു്ട൪ഫീറ്റു് കറ൯സ്സിയെന്നുപറയുന്നതു്. ജനങ്ങളു് വോട്ടുചെയ്യാതെയുണു്ടാകുന്ന ഗവണു്മെ൯റ്റും കൗണു്ട൪ഫീറ്റു് ഗവണു്മെ൯റ്റാണു്. ഒറിജിനലെന്ന വിശ്വാസത്തിലു് ജനങ്ങളു് അതുവെച്ചു് ക്രയവിക്രയംനടത്തുന്നു, അതുപറയുന്നതുകേളു്ക്കുന്നു, അതിനെ അനുസരിക്കുന്നു, വ്യാജമാണെന്നറിയാതെ. സമ്പദു്വ്യവസ്ഥയു്ക്കുമുതലു് ജനാധിപത്യത്തിനുവരെ അതു് ക്ഷതമേലു്പ്പിക്കുന്നു. തിരിച്ചറിയപ്പെടുന്നതുവരെയതു് സ൪ക്കുലേഷനിലു്ത്തുടരുന്നു.

4

ഒരു കൗണു്ട൪ഫീറ്റു് ഗവണു്മെ൯റ്റു് ഭരണത്തിലു്ക്കയറിയെന്നു് ആദ്യമായി വിശ്വസിക്കപ്പെട്ടതു് 2019ലെ ഭാരതീയജനതാപ്പാ൪ട്ടിയുടെ ഗവണു്മെ൯റ്റു് കേന്ദ്രത്തിലു് അധികാരത്തിലു്വന്നപ്പോഴാണു്. സാഹചര്യങ്ങളു്മുഴുവ൯ എതിരായിട്ടും യുക്തിക്കുമുഴുവ൯ വിരുദ്ധമായി ആ ഗവണു്മെ൯റ്റു് അധികാരത്തിലു്വന്നതു് ജനങ്ങളു് വോട്ടുചെയു്തതുകൊണു്ടല്ല ജനങ്ങളു്ചെയു്ത വോട്ടിനെ ബ്ലൂട്ടൂത്തുസാങ്കേതികവിദ്യയും വൈഫൈ കണക്ഷനുമുപയോഗിച്ചു് റിമോട്ടായി ചിഹ്നംമറിച്ചായിരുന്നുവെന്നു് രാജ്യവ്യാപകമായി ആരോപിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകമ്മീഷനും സുപ്രീംകോടതിയും അതിലിടപെട്ടില്ല. തെരഞ്ഞെടുപ്പുകമ്മീഷ൯ ബീജേപ്പീയു്ക്കുവേണു്ടി പക്ഷപാതിത്വംകാണിച്ചു് കൃത്രിമത്വം അനുവദിക്കുകയായിരുന്നുവെന്നാരോപിച്ചു് മൂന്നു് ഇലക്ഷ൯ കമ്മീഷണ൪മാരിലൊരാളായ ഒവാസ്സ രാജിവെച്ചുപോയി നടന്നതെന്തെന്നു് മാധൃമങ്ങളിലൂടെ ജനങ്ങളെയറിയിച്ചു. ഇടപെടാ൯ വിസമ്മതിച്ച സുപ്രീംകോടതിയിലെ ചീഫു് ജസ്സു്റ്റീസ്സു് തനിക്കുമേലു് ഓരോരോ വിധിപറയുന്നതിനു് കനത്ത സമ്മ൪ദ്ദവും ഭീഷണിയുമുണു്ടെന്നു് രാജ്യത്തി൯റ്റെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലു്നിന്നുതന്നെ നേരിട്ടു് പത്രസമ്മേളനംവിളിച്ചു് ജനങ്ങളോടുപറഞ്ഞിട്ടു് വിരമിച്ചശേഷം ബീജേപ്പീയിലു്ച്ചേ൪ന്നു് രാജ്യസഭാംഗമായി. അതുകൊണു്ടു് തെരഞ്ഞെടുപ്പി൯റ്റെ പുണ്യാളത്തത്തെപ്പറ്റിയൊന്നും ആരും ഇ൯ഡൃയിലെ ജനങ്ങളോടു് പറയണു്ട. ഈ ബീജേപ്പീ പല സംസ്ഥാനത്തും ഇതേ രീതിയിലു് പല ഗവണു്മെ൯റ്റുകളെയും പ്രതിഷു്ഠിച്ചപോലെ വ്യക്തമായ രാഷ്ട്രീയലക്ഷൃങ്ങളോടെ അതേരീതിയിലു് തെക്കേയിന്തൃയിലു് കേരളത്തിലു് 2021 ഏപ്രിലിലുണു്ടാക്കിയ ഗവണു്മെ൯റ്റാണു് ഭാരതീയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ സംഘത്തി൯റ്റെ ഗവണു്മെ൯റ്റു്.

Written and first published on: 03 May 2021




 

622. പ്രബുദ്ധതയുടെ, അല്ല ക്ഷമിക്കണം, കുബുദ്ധതയുടെ പ്രയാണം- കേരളത്തിലെ ഇലക്ഷ൯ റിസ്സളു്ട്ടുകളു്!

622

പ്രബുദ്ധതയുടെ, അല്ല ക്ഷമിക്കണം, കുബുദ്ധതയുടെ പ്രയാണം- കേരളത്തിലെ ഇലക്ഷ൯ റിസ്സളു്ട്ടുകളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Moritz320. Graphics: Adobe SP.


ബീജേപ്പീ ജയിച്ചെന്നറിയുമ്പോഴും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജയിച്ചെന്നറിയുമ്പോഴും തെരഞ്ഞെടുപ്പുകളിലു് ഒരേവികാരമാണുണു്ടാകുന്നതു്- ഫാസ്സിസ്സു്റ്റുവികാരം. കൃത്രിമങ്ങളിലൂടെയാണു് ബീജേപ്പീ തെരഞ്ഞെടുപ്പുകളു് ജയിക്കുന്നതെന്നു് ആരോപണമുന്നയിച്ചിട്ടില്ലാത്ത ഒരേയൊരു രാഷ്ട്രീയപ്പാ൪ട്ടിയേ ഇ൯ഡൃയിലുള്ളൂ- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. എവിടെയെങ്കിലും ജയിച്ചിട്ടുണു്ടെങ്കിലു് കൃത്രിമങ്ങളിലൂടെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ വിജയം നേടിയിട്ടുള്ളതെന്നു് ആരോപിക്കാത്ത രാഷ്ട്രീയപ്പാ൪ട്ടിയും ബീജേപ്പീമാത്രമേയുള്ളൂ ഇ൯ഡൃയിലു്. അത്ര ദൃഢമാണു് ഈ രണു്ടു് ഫാസ്സിസ്സു്റ്റുശക്തികളുംതമ്മിലുള്ള സഹകരണം- ജ൪മ്മനിയിലെ ഹിറ്റു്ലറുടെ 1921മുതലു് 1945വരെ ഇരുപത്തിനാലുകൊല്ലംമാത്രം നിലനിന്ന മുപ്പതുലക്ഷം അംഗങ്ങളുണു്ടായിരുന്ന ബ്രൗണു് ഷ൪ട്ടു്സ്സും ഇറ്റലിയിലെ മുസ്സോളിനിയുടെ 1923മുതലു് 1943വരെ ഇരുപതുകൊല്ലംമാത്രം നിലനിന്ന മൂന്നരലക്ഷം അംഗങ്ങളുണു്ടായിരുന്ന ബ്ലാക്കു് ഷ൪ട്ടു്സ്സും തമ്മിലുള്ള നശീകരണസൗഹൃദംപോലെ. പരസു്പ്പരം തെരഞ്ഞെടുപ്പുകളിലു് വിജയിപ്പിക്കാനും ജനാധിപത്യം തക൪ക്കാനും തോളിലു്ക്കൈയ്യിട്ടു് മത്സരിച്ചിട്ടുള്ള രണു്ടു് ഫാസ്സിസ്സു്റ്റുരാഷ്ട്രീയപ്പ്രസ്ഥാനങ്ങളു് ഇ൯ഡൃയിലു് ഇതല്ലാതെ വേറേയുണു്ടായിട്ടില്ല- ബീജേപ്പീയുടെയും ശിവസേനയുടെയും പഴയ രാഷ്ട്രീയസഖ്യംപോലെ പല രാഷ്ട്രീയപ്പാ൪ട്ടിസഖ്യങ്ങളും ഇന്ത്യ ഇതിനുമുമ്പു് കണു്ടിട്ടുണു്ടെങ്കിലും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നയംമാറ്റി ബീജേപ്പീയു്ക്കു് ഇ൯ഡൃയിലു് അധികാരത്തിലു് കടന്നുവരാ൯ പ്രകാശ്ശു് കാരാട്ടു് സഹായിച്ചതിനു് പ്രത്യുപകാരമായി ഭാരതീയജനതാപ്പാ൪ട്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എന്തു് എപ്പോളു് എവിടെ എങ്ങനെ ചെയു്തുകൊടുക്കുമെന്നറിയാ൯ ലോകം കാത്തിരിക്കുകയായിരുന്നു. അതു് 2021ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണസംഘത്തിനെതിരെയെടുത്ത ഗുരുതരകേസ്സുകളെല്ലാം മരവിപ്പിച്ചു് അവരുടെ ഇലക്ഷ൯ ടെക്കു്നോളജി സ്വതന്ത്രമായുപയോഗിക്കാ൯കൊടുത്തു് ഭരണത്തിലു്വരാ൯ സഹായിച്ചു് ഇക്കാര്യത്തിലു് ലോകത്തി൯റ്റെ ഉലു്ക്കണു്ഠയടക്കിക്കൊണു്ടായിരുന്നു എന്നതിലു് സന്തോഷം! ഇനി അതറിയാനായി ലോകം കാത്തിരിക്കേണു്ടതില്ലല്ലോ!!

അതങ്ങനെയല്ലെങ്കിലു് ലോകത്തേറ്റവുംകൂടുതലാളുകളു് മദ്യംകുടിക്കുകയും ലോകത്തേറ്റവുംകൂടുതലു്മദ്യം കുടിക്കപ്പെടുകയുംചെയ്യുന്ന കേരളത്തിലു് എണ്ണമറ്റ വെളിവും സമചിത്തതയും നഷ്ടപ്പെട്ടയാളുകളു് കൊറോണാവൈറസ്സിനെപ്പേടിച്ചു് സകലസ്ഥാപനങ്ങളും സ൪ക്കാ൪ അടച്ചുപൂട്ടിയിട്ടപ്പോളു് ബാറുകളും മദ്യക്കടകളുംമാത്രം തുറന്നിട്ടുകൊടുത്തതു് നന്ദിപ്പ്രകടനാ൪ഹമായൊരു കാര്യമായിക്കണു്ടു് പ്രത്യേകംശ്രദ്ധിക്കുകയും ചില ദുരാത്മാവുകളു് പ്രതിപക്ഷത്തുകിടന്നലഞ്ഞുനടന്നു് നാട്ടിലെ സമാധാനാന്തരീക്ഷംതക൪ക്കാതെ ഭരണത്തിലിരിക്കുന്നതാണു് നല്ലതെന്നുചിന്തിക്കുന്ന വെളിവും സമചിത്തതയുമുള്ള ബാക്കിയുള്ളയാളുകളുംകൂടി അവരോടുചേ൪ന്നാലും കേരളത്തിലു് ഇതേപോലെതന്നെയുള്ളൊരു ഇലക്ഷ൯റിസ്സളു്ട്ടുലഭിക്കും. പക്ഷേ അങ്ങനെയെങ്കിലു് കേരളനിയമസഭയിലേക്കുള്ള നൂറ്റിനാലു്പ്പതുസീറ്റിലു് നൂറ്റിനാലു്പ്പതിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയിക്കുന്ന ഇടതുപക്ഷമുന്നണി ജയിക്കാത്തതെന്തെന്ന ചോദ്യം അവശേഷിക്കുന്നു.

Written and first published on: 02 May 2021



 

 

Saturday, 1 May 2021

621. കേരളത്തിലെ 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുഫലങ്ങളു് ഫോറെ൯സ്സിക്കു് ആഡിറ്റുനടത്തണം

621

കേരളത്തിലെ 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുഫലങ്ങളു് ഫോറെ൯സ്സിക്കു് ആഡിറ്റുനടത്തണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.

1

സംശയകരമായ സാഹചര്യങ്ങളിലു് മരണപ്പെടുന്നവരുടെ മരണകാരണം കണു്ടെത്താ൯ കീറിമുറിച്ചുള്ള ഫോറെ൯സ്സിക്കു് മെഡിക്കലു് പരിശോധന നടത്തുന്നതുപോലെത്തന്നെയാണു് സംശയകരമായ തെരഞ്ഞെടുപ്പുവിജയങ്ങളു് എങ്ങനെയുണു്ടായി എന്നു് സ്ഥിതിവിവരക്കണക്കുകളുടെയും ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഹാ൪ഡു്വെയറുകളും സോഫു്റ്റു്വെയറുകളുടെയും ശാസു്ത്രീയപരിശോധനയിലൂടെ ഇലക്ടറലു് ഫോറെ൯സ്സിക്കു്സ്സു് നടത്തി കണു്ടെത്തുന്നതു്. 2010നടുത്താരംഭിച്ച ഈ ശാസു്ത്രശാഖ ഇപ്പോളു് നല്ല വള൪ച്ചനേടി 2020ലെ അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു് കൃത്രിമംനടന്നെന്ന തോറ്റ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപി൯റ്റെ ആരോപണം അന്വേഷിക്കാ൯വരെ ഉപയോഗപ്പെട്ടിട്ടുണു്ടു്. തെരഞ്ഞെടുപ്പു് യന്ത്രാധിഷു്ഠിതമാണെങ്കിലും അല്ലെങ്കിലും ഇനിയങ്ങോട്ടു് പഞു്ചായത്തുമുതലു് പാ൪ലമെ൯റ്റുവരെയുള്ള പല തെരഞ്ഞെടുപ്പുകളിലും ലോകമാസ്സകലം ഫോറെ൯സ്സിക്കു് ആഡിറ്റുനടക്കുമെന്നുറപ്പായിരിക്കുകയാണു്.

തെരഞ്ഞെടുപ്പഴിമതി, തെരഞ്ഞെടുപ്പുഫ്രോഡു്, കൈക്കൂലിവോട്ടു്, വോട്ടുതിരുകിക്കയറ്റലു്, വോട്ടുതിരുത്തലു്, വോട്ട൪ രജിസു്ട്രേഷ൯പട്ടിക, മൊത്തം വോട്ടുശതമാനം, സ്ഥാനാ൪ത്ഥിക്കുകിട്ടിയ വോട്ടുകളു്, അസാധുവായ വോട്ടുകളു്, പോളുചെയ്യപ്പെടാത്ത വോട്ടുകളു് എന്നിങ്ങനെ മുഴുവ൯കാര്യങ്ങളും അനോമലി കണു്ടെത്താനായി ശാസു്ത്രീയമായി പരിശോധിക്കപ്പെടും. ലഭ്യമായ മുഴുവ൯ വിവരങ്ങളുടെയും സു്റ്റാറ്റിസ്സു്റ്റിക്കലു് അനാലിസിസ്സു് നടത്തും, അതോടൊപ്പം ബന്ധപ്പെട്ട മാധ്യമറിപ്പോ൪ട്ടുകളു്, തെരഞ്ഞെടുപ്പുനിരീക്ഷകരുടെ റിപ്പോ൪ട്ടുകളു്, ഉയ൪ന്നുവന്ന പരാതികളു് എന്നിവയും പരിശോധിക്കപ്പെടും. മാധ്യമപക്ഷപാതിത്വം, മാധ്യമയിടപെടലു്പോലുള്ള ചില കാര്യങ്ങളാണു് പക്ഷേ മാത്തമാറ്റിക്കലു് അനാലിസിസ്സിനുവിധേയമാക്കാ൯ വിഷമമായതിനാലു് ഇലക്ടറലു് ഫോറെ൯സ്സിക്കു് ആഡിറ്റുകളിലു്നിന്നും ഇപ്പോളു് ഒഴിവാക്കപ്പെടുന്നതു്. അതും നാളെ ഉളു്പ്പെടുത്താനുള്ള ഏകകങ്ങളും മാനകങ്ങളും കടന്നുവരും.

2

ബാലറ്റുകളു് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലു് മെഷീനുകളിലെ ഒപു്റ്റിക്കലു് സു്കാന൪ ബാലറ്റുകളെ റീഡുചെയ്യാതാവാം എന്നതുമുതലു് വോട്ടെണ്ണിക്കൂട്ടുന്ന സെ൪വ൪ ഫ്രീസ്സുചെയ്യുന്നതുവരെയുള്ള എന്തും ഒരു തെരഞ്ഞെടുപ്പിനിടയു്ക്കു് സംഭവിക്കാം. എത്രയൊക്കെ മു൯കരുതലുകളു് എടുക്കുന്നുണു്ടെന്നു് അവകാശപ്പെട്ടിട്ടും ഇതു് സംഭവിക്കുന്നുമുണു്ടു്. ഇതി൯ഫലമായി സംശയങ്ങളുയരാം, ജനങ്ങളു് തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാതിരിക്കാം, സ്ഥാനാ൪ത്ഥികളു് റീക്കൗണു്ടിംഗോ റീപ്പോളിംഗോതന്നെ ആവശ്യപ്പെടാം. തെരഞ്ഞെടുപ്പി൯റ്റെ ഭാഗമായ കംപ്യൂട്ടറിനകത്തുനിന്നും കുറേയേറെ വോട്ടിംഗു് റെക്കാ൪ഡുകളും ബാലറ്റും അപ്രത്യക്ഷമാവുകയോ നശിക്കുകയോ നശിപ്പിക്കപ്പെടുകയോചെയ്യാം. എന്താണു് സംഭവിച്ചതെന്നും അതു് എങ്ങനെയാണു് സംഭവിച്ചതെന്നും അവ തിരിച്ചുപിടിക്കാ൯ പറ്റുമോയെന്നുമറിയാ൯ ഫോറെ൯സ്സിക്കു് ആഡിറ്റുകൊണു്ടല്ലാതെ പറ്റില്ല, ഇല്ലെങ്കിലു് അവ ഒരിക്കലും കണു്ടുപിടിക്കപ്പെടാ൯പറ്റാതായി ഇലക്ഷ൯ അപൂ൪ണ്ണമായവശേഷിക്കും.

എന്തുകൊണു്ടു് ഒന്നോ അതിലധികമോ ഒരുനിരയോ കമ്പ്യൂട്ടറുകളു് അസ്വാഭാവികമായി പെരുമാറി, അതു് വോട്ടിംഗു് ടോട്ടലിനെ ബാധിച്ചോ, കുറേയധികം വോട്ടുകളു് കംപ്യൂട്ടറിനകത്തുനിന്നും എവിടേക്കുപോയി, അവ തിരിച്ചുപിടിക്കാ൯കഴിയുമോ അതോ സ്ഥിരമായി അപ്രത്യക്ഷമായോ, എന്നൊക്കെയുള്ള കാര്യങ്ങളു് കണു്ടുപിടിക്കാനും ഒരു ഫോറെ൯സ്സിക്കു് ആഡിറ്റിലൂടെയേകഴിയൂ. വിവിപ്പാറ്റുസ്ലിപ്പുകളെന്ന വോട്ട൪-വെരിഫൈഡു് പേപ്പ൪ ആഡിറ്റു് ട്രെയിനുകളു്പോലും യഥാ൪ത്ഥത്തിലു് ഒരു ഫോറെ൯സ്സിക്കു് ആഡിറ്റിനുകൂടി വിധേയമാക്കിയാലു്മാത്രമേ അവയുടെയും നിജസ്ഥിതിയറിയാ൯പറ്റൂ, കാരണം ഒരു കമ്പ്യൂട്ട൪ ഫോറെ൯സ്സിക്കു് ആഡിറ്റു് ട്രെയിലാവാ൯വേണു്ടത്ര ഡേറ്റ അവ വോട്ട൪ക്കുനലു്കുന്നില്ല. അതായതു് വിവിപ്പാറ്റുസ്ലിപ്പുകളു് കണു്ടതല്ലേ, അതുകൊണു്ടു് വോട്ടിംഗു് കുറ്റമറ്റതാണെന്ന ഇലക്ഷ൯ മാനേജുമെ൯റ്റി൯റ്റെ അവകാശവാദത്തിനു് യാതൊരു നിലനിലു്പ്പുമില്ല. അതി൯റ്റെ തെളിവാണു് കമ്പ്യൂട്ട൪ രേഖപ്പെടുത്തിയ വോട്ടും വിവിപ്പാറ്റുസ്ലിപ്പുകളിലൂടെ രേഖയിലാവുന്ന വോട്ടും എണ്ണിനോക്കി താരതമ്യംചെയ്യുമ്പോളു് കാണുന്ന വ്യത്യാസം വിശദീകരിക്കാ൯ ഇലക്ഷ൯ മാനേജുമെ൯റ്റിനു് കഴിയാത്തതു്. ഇന്ത്യയിലെയീ വ്യത്യാസം, പ്രത്യേകിച്ചും 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലെ വ്യത്യാസം, മെഷീ൯മിസ്സു്റ്റേക്കുകളെന്നുപറഞ്ഞു് തള്ളിക്കളയാ൯പറ്റുന്നതിലുമപ്പുറം വലുതായിരുന്നു.

3

ആ പേപ്പ൪ ആഡിറ്റു് ട്രെയിലു് സ്ലിപ്പുകളല്ല, അവയിലു് അവ പ്രി൯റ്റുചെയ്യാനുള്ള നി൪ദ്ദേശംനലു്കിയ കമ്പ്യൂട്ട൪ പ്രോഗ്രാമി൯റ്റെ ട്രെയിലുകളു് അതായതു് നാളു്വഴിക്കഷണങ്ങളു്കൂടിയുണു്ടെങ്കിലേ അവ ഫോറെ൯സ്സിക്കു് ആഡിറ്റു് ട്രെയിലുകളുടെ പദവിയിലേക്കുയ൪ന്നു് അവയുടെ നിജസ്ഥിതിയറിയാ൯പറ്റൂ. ഇന്ത്യയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളും വിവിപ്പാറ്റുസ്ലിപ്പുകളുമൊക്കെ ഏ൪പ്പെടുത്തിയകാലത്തുതന്നെ ഇലക്ഷ൯കമ്മീഷനറിയാമായിരുന്നു ഇതു് പേപ്പ൪ ആഡിറ്റിലൊന്നും നിലു്ക്കില്ല, ഒടുവിലു് എന്നാണെങ്കിലും ഫോറെ൯സ്സിക്കു് ആഡിറ്റിനുള്ള ആവശ്യമുയരുമെന്നു്. അതുകൊണു്ടാണല്ലോ പേപ്പ൪ ആഡിറ്റു് നാളു്വഴിരേഖയാണെങ്കിലും ആഡിറ്റെന്ന വാക്കുതന്നെ ആ സംജ്ഞയു്ക്കകത്തുളു്പ്പെടുത്തിയതു്! ആഡിറ്റു് എന്നുള്ള സങ്കലു്പ്പം ആദ്യംമുതലു്തന്നെ ഇലക്ഷ൯ മാനേജുമെ൯റ്റിനെ ഭയപ്പെടുത്തിയിരുന്നെന്ന൪ത്ഥം!!

ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളു് ദൂരീകരിക്കാ൯മാത്രമല്ല, തെരഞ്ഞെടുപ്പുകേസ്സുകളുടെ എണ്ണംകുറക്കാനും തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരിലുള്ള ജനങ്ങളുടെ വിശ്വാസം നിലനി൪ത്താനും ജനാധിപത്യത്തിലു്ത്തന്നെയുള്ള ജനങ്ങളുടെ വിശ്വാസം നിലനി൪ത്താനുമൊക്കെ ഫോറെ൯സ്സിക്കു് ആഡിറ്റു് അത്യാവശ്യമാണു്. പേപ്പ൪ ബാലറ്റിലു്നിന്നും സാങ്കേതികവിദ്യകളുപയോഗിച്ചുള്ള ഇലകു്ട്രോണിക്കു് ബാലറ്റിലേക്കു് ഏന്തുദ്ദേശ്ശിച്ചിട്ടാണോയെങ്കിലും ഇലക്ഷ൯ മാനേജുമെ൯റ്റുകളു് ജനങ്ങളാവശ്യപ്പെടാതെതന്നെ ഏകപക്ഷീയമായി പോയിക്കഴിഞ്ഞിരിക്കുന്നസ്ഥിതിക്കു് ആ സാങ്കേതികവിദ്യയെ അവിടെത്തന്നെ കുറ്റിയടിച്ചുനി൪ത്താതെ അവിടവുംകടന്നു് ഫോറെ൯സ്സിക്കു് ആഡിറ്റി൯റ്റെയും അതിനപ്പുറത്തെയും തലത്തിലേക്കു് അതിനെ കൊണു്ടുപോകാതെ അവ൪ക്കിനി തരമില്ല, കാരണം കുറ്റമറ്റ സാങ്കേതികവിദ്യകളൊന്നും ലോകത്തില്ലെന്നതു് അംഗീകരിക്കപ്പെട്ടൊരു വസു്തുതയുമാണു്, സാങ്കേതികവിദ്യകളെല്ലാം അനുനിമിഷം പരിഷു്ക്കരിക്കപ്പെട്ടു് പരിവ൪ത്തനപ്പെട്ടുകൊണു്ടിരിക്കുകയുമാണു്. ലോകത്തെ അതിവികസിതരാജ്യങ്ങളെല്ലാം ചെയ്യുന്നപോലെ മാനംമര്യാദയു്ക്കു് പേപ്പ൪ബാലറ്റിലു്ത്തന്നെ ഒതുങ്ങിനിന്നിരുന്നുവെങ്കിലു് അവ൪ക്കീ വൈതരണി നേരിടേണു്ടിവരികയുംചെയ്യുമായിരുന്നില്ല.

4

നടപടിക്രമങ്ങളുടെ മാ൪ഗ്ഗനി൪ദ്ദേശങ്ങളു് ഒരുമണ്ഡലത്തിലോ പലമണ്ഡലങ്ങളിലോ എല്ലാമണ്ഡലങ്ങളിലുമായോ ലംഘിക്കപ്പെടാം, സിസ്സു്റ്റത്തിനകത്തേക്കു് അശ്രദ്ധയോ ദുഷ്ടപ്പ്രവൃത്തികളോ ആക്രമണങ്ങളോ ദുരുപയോഗമോ കടന്നുവരാം, കമ്പ്യൂട്ട൪ ഹാ൪ഡു്വെയറുകളോ സോഫു്റ്റു്വെയറുകളോ തെമ്മാടിവഴിയിലേക്കുതിരിഞ്ഞു് തോന്നിയപോലെപ്രവ൪ത്തിക്കാം (ഗോയിംഗു് റൗഡി)- അങ്ങനെയുള്ള എന്തും സാങ്കേതികവിദ്യയുപയോഗിക്കുമ്പോളു് സംഭവിക്കാം. ചെയ്യപ്പെട്ട വോട്ടുകളു് റിസ്സളു്ട്ടിലു് പ്രതിഫലിക്കപ്പെടാതിരിക്കുകയോ, വോട്ട൪ക്കു് സിസ്സു്റ്റത്തിലെ പിഴവുമൂലം വോട്ടുചെയ്യാ൯ കഴിയാതിരിക്കുകയോ, അന൪ഹനു് വോട്ടുചെയ്യാ൯കഴിയുകയോ, ഒരു വോട്ടിനെ രേഖാമൂലം ഒരു വോട്ടറുമായി ബന്ധിപ്പിക്കാ൯ ആ൪ക്കെങ്കിലും കഴിയുകയോ ചെയ്യുന്നതെല്ലാം ആഡിറ്റുചെയ്യപ്പെടേണു്ട ക്രമക്കേടുകളാണു്. അവയിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാലു് ആ തെരഞ്ഞെടുപ്പു് അസാധുവും റദ്ദുചെയ്യപ്പെടേണു്ടതുമാണു്. അവിടെ എകു്സ്സു്ക്ക്യൂസ്സൊന്നുംതന്നെയില്ല.

തെരഞ്ഞെടുപ്പുനീളുംതോറും സിസ്സു്റ്റത്തിലെ കമ്പോണ൯റ്റുകളു്, അതായതു് ഘടകങ്ങളു്, വേഗതകുറഞ്ഞുവരുക, ഒന്നോരണു്ടോ സെക്ക൯റ്റുകളിലു്ക്കൂടുതലു് സിസ്സു്റ്റം പ്രതികരിക്കാതിരിക്കുക, കമ്പോണ൯റ്റുകളുടെ സോഫു്റ്റു്വെയറുകളിലു്നിന്നും സാധാരണയുണു്ടാകാത്ത എറ൪ മെസ്സേജുകളു്വരുക, സിസ്സു്റ്റം കമ്പോണ൯റ്റുകളു് സാങ്കേതികമായിപ്പറഞ്ഞാലു് ക്രാഷുചെയ്യുക, ഫ്രീസ്സുചെയ്യുക, തനിയേ റീബൂട്ടുചെയ്യുക, എന്നിവയെല്ലാം ക്രമക്കേടുകളുടെ വ്യക്തമായ സൂചനകളാണു്. കേരളത്തിലെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കു് ആഡിറ്റെന്നല്ല ഒരു സാധാരണ സിസ്സു്റ്റംപരിശോധനപോലും നടത്തിയാലു്പ്പോലും ഇതിലൊന്നെന്നല്ല എല്ലാമുണു്ടാകാത്ത ഒറ്റയൊരു മണ്ഡലമെങ്കിലുമുണു്ടോ എന്നതാണുസംശയം.

5

വോട്ട൪മാരിലു്നിന്നും ബൂത്തു് ഏജ൯റ്റ൯മാരിലു്നിന്നും തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരിലു്നിന്നുമുള്ള വോട്ടിംഗു്മെഷീനുകളു് ശരിയായി പ്രവ൪ത്തിക്കുന്നില്ലെന്ന പരസു്പ്പരം ശരിവെക്കുന്ന റിപ്പോ൪ട്ടുകളു് വളരെ വ്യാപകമാണു്. ഓരോ ബൂത്തിലും വിതരണംചെയ്യപ്പെടാനായി മെഷീനുകളിലുപയോഗിക്കുന്ന മെമ്മറിക്കാ൪ഡ്ഡുകളു് പലപ്രാവശ്യം കോപ്പിചെയ്യപ്പെട്ടു് ഒടുവിലു് ഓരോന്നും ഒരേപോലെയുള്ള ഡേറ്റാതന്നെ എപ്പോഴും കാണിക്കണമെന്നില്ല- അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നാണു് ബലമായി വിശ്വസിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമെങ്കിലും. കൂടുതലു്കൂടുതലു് പ്രാവശ്യം പക൪പ്പെടുക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയുംചെയ്യുംതോറും ഇവയോരോന്നും വ്യത്യസു്തമായ ഡേറ്റകളു് നലു്കുന്നതും പ്രദ൪ശ്ശിപ്പിക്കുന്നതും സംഭാവ്യമാണെന്നുമാത്രമല്ല സാധാരണവുമാണു്. ഇതിനൊരുകാരണമായി പറയപ്പെടുന്നതു് ഒരു വ൪ഷത്തിലു് മുന്നൂറ്ററുപത്തഞു്ചുദിവസവും പ്രവ൪ത്തിക്കാതിരിക്കുന്ന അവ മുന്നൂറ്ററുപത്താറാമത്തെദിവസം പോളിംഗി൯റ്റെയന്നു് പ്രവ൪ത്തിപ്പിക്കപ്പെടുന്നുവെന്നുമാത്രമല്ല ഓവ൪വ൪ക്കുംകൂടിച്ചെയ്യുന്നുവെന്നതാണു്. ഒരു മെഷീനോ അതി൯റ്റെ ഘടകങ്ങളോ അസ്വാഭാവികമായി പെരുമാറിയാലോ പ്രവ൪ത്തിച്ചാലോ അതു് ഒരുപ്രാവശ്യമല്ലേ അങ്ങനെ പ്രവ൪ത്തിച്ചുള്ളൂ, ഇനിയതാവ൪ത്തിക്കുകയാണെങ്കിലു് അപ്പോളു് നോക്കാം, എന്നാശ്വസിക്കപ്പെടുന്ന ഒരു പ്രവണതയും വ്യാപകമായുണു്ടു്. വാസു്തവത്തിലു് അതു് ഒറ്റപ്പ്രാവശ്യമേ അങ്ങനെ പ്രവ൪ത്തിച്ചുള്ളൂ എന്നതുതന്നെയാണു് ഏറ്റവും സംശയകരം. ഒരു വോട്ടിംഗു്മെഷീനെ വിശ്വസനീയമായി തെരഞ്ഞെടുപ്പിനുപയോഗപ്പെടുത്താമോ എന്നപ്രശു്നംതന്നെയാണു് ഇതിലൊക്കെയടങ്ങിയിട്ടുള്ളതെങ്കിലും പേപ്പ൪ബാലറ്റിലു്പ്പോലും ഫോറെ൯സ്സിക്കു് ആഡിറ്റു് ആവശ്യമായിവരുന്നു്ണു്ടെന്നതു് കണക്കിലെടുക്കുമ്പോളു് മെഷീ൯ബാലറ്റിലു് അതു് നി൪ബ്ബന്ധമായും വേണു്ടിവരുന്നുവെന്നതാണു് വസു്തുത. ക്രമക്കേടുനടത്തുന്നവരൊഴിച്ചു് ആരുമാ ആവശ്യത്തെ എതി൪ക്കാറുമില്ല.

തെരഞ്ഞെടുപ്പുഫലങ്ങളു് ജനവിധിയോ ചതിവിധിയോ എന്നറിയാ൯ ഫോറെ൯സ്സിക്കു് പരിശോധനാ ആഡിറ്റു് വേണു്ടേ?

6

ഫോറെ൯സ്സിക്കു് ആഡിറ്റിലു് പ്രയോഗിക്കുന്നതു് സാധാരണയായി റിവേഴു്സ്സു് എ൯ജിനീയറിംഗു് എന്ന ടെക്കു്നിക്കാണു്. പ്രത്യക്ഷമായ ഒരു പ്രശു്നത്തിലു്നിന്നും ഒരു പൊരുത്തക്കേടിലു്നിന്നും പുറകോട്ടുസഞു്ചരിച്ചു് അതി൯റ്റെ ഉത്ഭവത്തിലേക്കുപോകുന്ന രീതിയാണിതു്. വോട്ടറുടെ രഹസ്യസ്വഭാവവും അജ്ഞാതത്വവും ഏതു് തെരഞ്ഞെടുപ്പുറെക്കാ൪ഡുകളുടെ പരിശോധനയിലും അതേപടി സൂക്ഷിക്കപ്പെടണമെന്നുള്ളതുകൊണു്ടു് അതുവെളിപ്പടുത്തുന്ന കോഡുകളു്കൂടാതെതന്നെ ആ പരിശോധന നടത്തണമെന്നുള്ളതു് ഫോറെ൯സ്സിക്കു് പരിശോധനയുടെ ഒരു വിഷമമാണു്. 2006ലു് ഫ്ലോറിഡയിലു് സംഭവിച്ചപോലെ പതിനായിരക്കണക്കിനു് വോട്ടുകളു് സിസ്സു്റ്റത്തിലു്നിന്നും അപ്രത്യക്ഷമാകുന്നതു് ഫോറെ൯സ്സിക്കു് ആഡിറ്റിലു്പ്പോലും ചിലപ്പോളു് കണു്ടുപിടിക്കാ൯കഴിയാതെപോകാറുമുണു്ടു്. അത്ര വിദഗു്ദ്ധമായിട്ടായിരിക്കും അവ അപ്രത്യക്ഷമാക്കുന്നതു് എന്നുതന്നെകരുതാം.

വോട്ടിംഗു് മെഷീനുകളിലെയും അനുബന്ധോപകരണങ്ങളിലെയും ഘടകങ്ങളിലെയും മെമ്മറിക്കാ൪ഡുകളുടെ കണക്ടറുകളു് ശരിയല്ലെങ്കിലും മെമ്മറിക്കാ൪ഡുകളുടെ മെമ്മറിതന്നെ ശരിയല്ലെങ്കിലും വോട്ടുകളു് ശരിയായരീതിയിലു് രേഖപ്പെടുത്തപ്പെടാതെപോകാം. ചിലപ്പോളു് ഈ മെമ്മറിതന്നെ ഡിലീറ്റുചെയ്യപ്പെടാം, അതായതു് തുടച്ചുനീക്കപ്പെടാം. അങ്ങനെ സംഭവിക്കുമ്പോളു് ആ പ്രോഗ്രാമിലു് ആ ഡിലീറ്റിനുള്ള കമ്മാണു്ടു്- അതായതു് ആജ്ഞ- നലു്കിയതും, അതിനുള്ള പെ൪മിഷ൯- അതായതു് അനുവാദം- നലു്കിയതും എവിടെനിന്നാണെന്നുള്ളതാണു് ഫോറെ൯സ്സിക്കു് ആഡിറ്റിലു് പരിശോധിക്കപ്പെടുന്നതും കണു്ടെത്തപ്പെടുന്നതും. അവ ബാഹ്യശക്തികളുടെ ഇടപെടലിലൂടെ ഉണു്ടായതാണെന്നു് വെളിപ്പെട്ടാലു് ആ തെരഞ്ഞെടുപ്പുതന്നെ റദ്ദാക്കപ്പെടും. അതുപോലെതന്നെ ഇലക്ഷ൯ മാനേജ൪മാരുടെ പ്രോട്ടോക്കോളു്ബുക്കിലുള്ളതല്ലാതെയും ഇലക്ഷ൯ മാനേജ൪മാ൪തന്നെ കോഡുബുക്കുലംഘിച്ചും നടത്തുന്ന അത്തരം വഴിവിട്ട നടപടികളും ഫോറെ൯സ്സിക്കു് ആഡിറ്റുകളിലൂടെ പുറത്തുവരും.

7

വോട്ടിംഗു് മെഷീനുകളുടെ ഉളു്ഭാഗം ജനങ്ങളു്ക്കുകാണാനാകില്ലെങ്കിലും അതി൯റ്റെ പുറംഭാഗവും അതിരിക്കുന്ന മുറിയും കാണാനാകുമല്ലോ. അതുകൊണു്ടു് ആഡിറ്റുകളു് നടക്കുമ്പോളു് പോളിംഗു് നടക്കുന്ന മുറിയുടെ വീഡിയോക്ക്യാമറാദൃശ്യങ്ങളു്, വോട്ടുചെയു്തവരുടെ അനുഭവങ്ങളു്, മെഷീനുകളു് സെറ്റപ്പുചെയു്തു് സജ്ജീകരിച്ച ജീവനക്കാരുടെ മൊഴികളു്, മെഷീനുകളും അനുബന്ധോപകരണങ്ങളും മെമ്മറിക്കാ൪ഡുകളും അത്രയുംകാലം കസ്സു്റ്റഡിയിലു് സൂക്ഷിച്ചവരുടെ വിവരങ്ങളടങ്ങുന്ന ലോഗുകളു്, അവയുടെ സീലു് നമ്പറുകളുടെ ഭദ്രത, എന്നിങ്ങനെ പലകാര്യങ്ങളും ഈ പരിശോധനയിലു് സുപ്രധാനമാണു്. ഫോറെ൯സ്സിക്കു് ആഡിറ്റുകളിലെ ഏറ്റവുംപ്രധാനമായൊരുഭാഗം പോളിംഗു് ആരംഭിക്കുന്നതിനുമുമ്പേതന്നെ ഇലകു്ട്രോണിക്കു് വോട്ടിംഗു് സിസ്സു്റ്റത്തിലു് വോട്ടുകളു് രേഖപ്പെടുത്തപ്പെട്ടുകിടന്നിരുന്നോ എന്നറിയാനുള്ള സീറോ ടേപ്പു് പരിശോധനയാണു്. ആദൃമേതന്നെ വോട്ടുകളിങ്ങനെ രേഖപ്പെടുത്തപ്പെട്ടുകിടക്കുകയാണെങ്കിലു്പ്പിന്നെ അതു് ജനവിധിയെങ്ങനെയാകും, ചതിവിധിയല്ലേയാകൂ?

Written on 01 May 2021 and Paras 1 to 5 first published on 01 May 2021. Paras 6 and 7 first published on 08 May 2021