425
സീനിയോറിറ്റി മറികടന്നു് 'മറ്റു'പരിഗണകളു്നലു്കി മേയ൪മാരെയും
പഞു്ചായത്തു് പ്രസിഡ൯റ്റുമാരെയും നിയമിക്കുന്ന സിപിഎം നേതാക്കളാണോ
പാ൪ട്ടിവിരുദ്ധ൪, അതോ അതിനെതിരെ പ്രകടനംനടത്തുന്ന പ്രവ൪ത്തകരാണോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
പാ൪ട്ടിപ്പ്രകടനങ്ങളിലു് പങ്കെടുത്തിട്ടുള്ളവ൪ക്കറിയാം, വിളിക്കുന്ന മുദ്രാവാക്യങ്ങളുടെ സത്യമെന്തെന്നു്. അവ കള്ളമാണെന്നല്ല ഇവിടെപ്പറയുന്നതു്, അവ സത്യമാകാതെ അവ മുദ്രാവാക്യങ്ങളായി വിളിക്കാ൯പറ്റില്ല, പ്രത്യേകിച്ചും ആ൪ക്കെങ്കിലുമെതിരെയുള്ള ആരോപണങ്ങളാണു് വിളിക്കപ്പെടുന്ന മുദ്രാവാക്യങ്ങളെങ്കിലു്. ഇതിനുകാരണം സത്യമേ ഉച്ചത്തിലു് വിളിച്ചുപറയാ൯ പറ്റുള്ളൂ എന്നുള്ള ലോകനിയമമാണു്. കള്ളം സ്വരംതാഴു്ത്തി കഴിയുന്നതും കൂടുതലാളുകളു് കേളു്ക്കാതെയേ പറയാ൯പറ്റൂ. ഒരു പാ൪ട്ടിപ്പ്രകടനത്തിലു് കൈക്കൂലിയോ കോഴയോ സ്വജനപക്ഷപാതമോ സംബന്ധിച്ചുള്ള ഒരു ആരോപണം മുദ്രാവാക്യമായി ഉയ൪ത്തപ്പെട്ടാലു് അതിലു് സത്യമുണു്ടെന്ന൪ത്ഥം.
മനുഷ്യ൪ക്കു് ഉപകാരപ്രദങ്ങളായ നൂറുകണക്കിനു് ഉപകരണങ്ങളുടെ കണു്ടുപിടിത്തങ്ങളു് നടത്തിയ തോമസ്സു് ആലു്വാ എഡിസ്സണോടു് ചോദിക്കപ്പെട്ടിട്ടുണു്ടു്, നല്ലോണം ചെവികേട്ടുകൂടാത്ത നിങ്ങളു് എന്തുകൊണു്ടാണു് ഒരു ശ്രവണസഹായിയന്ത്രം കണു്ടുപിടിക്കാത്തതെന്നു്. തനിക്കു് നന്നായി ചെവികേട്ടുകൂടാത്തതിനാലു് തന്നോടു് സംസാരിക്കുന്നവ൪ വളരെ ഉച്ചത്തിലേ സംസാരിക്കാറുള്ളുവെന്നും, അതുകൊണു്ടവ൪ക്കു് കള്ളംപറയാ൯ പറ്റാറില്ലെന്നും അതുകൊണു്ടു് തനിക്കു് ഒരിക്കലും കള്ളം കേളു്ക്കേണു്ടിവരാറില്ലെന്നും അതുകൊണു്ടു് തനിയു്ക്കതു് നിഷു്പ്പ്രയാസ്സമാണെങ്കിലും താനൊരു ശ്രവണസഹായി ഒരിക്കലും കണു്ടുപിടിക്കുന്നില്ലെന്നും അദ്ദേഹമറിയിച്ചു. അതാണു് സത്യം: കള്ളം ഒരിക്കലും ഉച്ചത്തിലു് വിളിച്ചുപറയാ൯ പറ്റില്ല. അങ്ങനെ ചെയു്താലു് ആളുകളു് മുഴുവ൯ അതു് ഉട൯ തിരിച്ചറിയും: നോക്കെടീ ആ പൊട്ടനോടുചെന്നു് കള്ളം പറഞ്ഞുകേറ്റണതു്! അതുകൊണു്ടാണു് പ്രകടനങ്ങളിലു് മുദ്രാവാക്യങ്ങളായി വിളിക്കപ്പെടുന്നവ മിക്കപ്പോഴുമെന്നല്ല എപ്പോഴും സത്യമായ കാര്യങ്ങളായിരിക്കുന്നതു്.
2
തിരുവനന്തപുരം ജില്ല കഴിഞ്ഞു് ചെങ്കോട്ട ദിശയിലു് കൊല്ലം ജില്ലയിലേക്കുപോകുമ്പോളു് ചല്ലിമുക്കു്, കൊല്ലായിലു്, മടത്തറ, കുളത്തൂപ്പുഴ, തെ൯മല ഭാഗങ്ങളിലെല്ലാം ഹോട്ടലിലു്ക്കയറി ആഹാരത്തിനിരിക്കുമ്പോളു് ബീഫു് എന്നുപറയുന്നതെല്ലാം പോത്താണു്, കാളയല്ല. ഇതു് അവിടെമാത്രമല്ല, നല്ല വനഭൂമി മേയു്ക്കാ൯ ഇഷ്ടംപോലെയുള്ള സ്ഥലങ്ങളിലെല്ലാം അതങ്ങനെതന്നെയാണു്. അതു് കൊണു്ടുവെയു്ക്കുമ്പോളു് കഴിച്ചുനോക്കിയിട്ടു് ചില൪ പറയുന്നതുകേളു്ക്കാറുണു്ടു്, ഇതെന്തോന്നാണെടേയു് കൊണു്ടുവന്നുവെച്ചിരിക്കുന്നതു്, ഇതു് മുതുക്കു് പോത്താണല്ലോഡേയു്, ഇളതൊന്നുമില്ലേ(?)യെന്നു്! ഈ മാനസ്സികരോഗമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളു്ക്കിപ്പോളു്. പാ൪ട്ടിയിലു് മുതലാളിത്തം വരുമ്പോളു് മുതലാളിത്തത്തി൯റ്റെ രോഗങ്ങളും വരണമല്ലോ. പാ൪ട്ടിയെ ഉണു്ടാക്കിവള൪ത്തി അതിലു് ആളുകളെക്കൊണു്ടുവന്നുനിറച്ച മുതുക്ക൯മാരെയും മുതുക്കികളെയുമൊന്നും ഈ നേതാക്കളു്ക്കിപ്പോളു് പ്രിയമല്ല, നല്ല കിളുന്തുകുമാരികളു് വേണം പഞു്ചായത്തു് മെമ്പ൪മാരും പ്രസിഡ൯റ്റുമാരും മുനിസിപ്പലു് ചെയ൪മാ൯മാരും കോ൪പ്പറേഷ൯ മേയ൪മാരുമൊക്കെയാക്കാ൯ അവ൪ക്കിപ്പോളു്. ഇതേ വൃദ്ധ-യുവജനയനുപാതം പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റികളിലും സംസ്ഥാനക്കമ്മിറ്റിയിലും നടപ്പാക്കാത്തതെന്തു്, അവിടെയെല്ലാം കിളവ൯മാരാണല്ലോ,യെന്നു് ഇവരോടു് ചോദിച്ചാലു് അപ്പോളു് അവരുടെ തനിനിറംകാണാം. വ്യക്തമായിപ്പറഞ്ഞാലു് ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെയും രാഷ്ട്രത്തെയും നയിച്ച പല്ലുതേയു്ക്കുകപോലും ചെയ്യാത്ത സഖാവു് ചെയ൪മാ൯ മാവോയു്ക്കു് രാതി ഓരോദിവസവും കൂട്ടുകിടക്കാ൯ നാലും അഞു്ചും കിളുന്തുപെണു്കുട്ടികളെ പാ൪ട്ടി ഒരുക്കിനി൪ത്തണമായിരുന്നുവെന്നു് മാവോയുടെ പേഴു്സ്സണലു് ഡോക്ട൪ പിന്നീടു് പുസു്തകത്തിലെഴുതിയ അതേസ്ഥിതി!
3
തിരുവനന്തപുരം മേയറുടെ കസേരയിലു്ക്കൊണു്ടിരുത്തിയ ഒരലു്പ്പം വൃത്തിയുള്ള പ്രൊഫഷണലായ ഒരു യുവാവു് ത൯റ്റെ തലയു്ക്കുംമേലേ കയറിയിരുന്നു് പാ൪ട്ടിനേത്രുവേതാളങ്ങളു് കോ൪പ്പറേഷനിലു് പ്രതിദിനംനടത്തുന്ന കോടികളുടെ കൊള്ളകണു്ടുഭയന്നോടി വീട്ടിലു്ച്ചെന്നിരുന്നപ്പോളു് കാലുപിടിച്ചു് തിരിച്ചുവിളിച്ചുകൊണു്ടുവന്നു് ചില്ലറമാസങ്ങളു് കഴിഞ്ഞപ്പോളു് രാജിവെയു്പ്പിച്ചു് നിയമസഭാംഗമായി മത്സരിപ്പിച്ചു് പറഞ്ഞയച്ചതു് അടുത്തകാലത്തെ ഈ യുവഭ്രമത്തി൯റ്റെ കാരണങ്ങളിലൊന്നായി നമ്മുടെ മുന്നിലുണു്ടു്. ഈ ഭ്രാന്തിനുപുറകിലുള്ള കാരണങ്ങളും യാഥാ൪ത്ഥത്തിലെങ്ങനെയാണു് 2020 ഡിസംബറിലെ തെരഞ്ഞെടുപ്പിലു് ജയിച്ചതെന്നതും ഇതേ പക്തികളിലു് പ്രസിദ്ധീകരിച്ചിട്ടുള്ള 421. When the improbable happens, look for the most probable. അസ്വാഭാവികമായതു് സംഭവിക്കുമ്പോളു് ഏറ്റവും സ്വാഭാവികമായതന്വേഷിക്കണം. https://sahyadrimalayalam.blogspot.com/2020/12/421-when-improbable-happens-look-for.html എന്ന ലേഖനത്തിലു് വളരെ വിശദമായി ഇതിനുമുമ്പു് എഴുതിയിട്ടുള്ളതിനാലു് അവ ഇവിടെ പ്രതിപാദിക്കുന്നില്ല.
ഈ മാനസ്സികരോഗം പാ൪ട്ടിയിലു് ഓരോ ജില്ലയിലും ഏതൊക്കെ നേതാക്കളു്ക്കും ഏതൊക്കെ മന്ത്രിമാ൪ക്കുമാണുള്ളതെന്നതു് ഇപ്പോളു് കേരളത്തിലു് പാ൪ട്ടിയിലും പൊതുസമൂഹത്തിലും ഒരു പരസ്യമായ ച൪ച്ചാവിഷയമാണു്. അതിനുള്ള പ്രതികരണങ്ങളാണു് കേരളത്തിലു് പലയിടത്തും പാ൪ട്ടിപ്പ്രവ൪ത്തകരുടെ പ്രകടനങ്ങളായി ഉയ൪ന്നുവരുന്നതു്. അതു് പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനങ്ങളായി ചിത്രീകരിച്ചു് അടിച്ചമ൪ത്താനുള്ള നീക്കങ്ങളാണു് എല്ലാ അ൪ത്ഥത്തിലും കൊടിയപാ൪ട്ടിവിരുദ്ധരായ ഈ നേതാക്കളുടെ ഭാഗത്തുനിന്നും ഇപ്പോളു് ഉണു്ടായിക്കൊണു്ടിരിക്കുന്നതു്. അതിലവ൪ പരാജപ്പെട്ടുകൊണു്ടിരിക്കുകയുമാണു്, കാരണം അവരെല്ലാം എന്തൊക്കെയാണു് അവരുടെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ചെയു്തുകൊണു്ടിരിക്കുന്നതെന്നതു് ഇന്നത്തെക്കാലത്തു് പൊതുവാ൪ത്താമാധ്യമയാ൪ക്കൈവുകളിലു് ഒരു പൊതുഅറിവാണു്: ആ൪ക്കുമതു് കാണാം, പരിശോധിക്കാം, അവരെ വിലയിരുത്താം.
4
തിരുവനന്തപുരത്തു് യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സി൯റ്റെ കോണു്സ്സുലേറ്റിലൊരു പെണ്ണുവന്നപ്പോളു് അവളെ കേരളാ ഗവണു്മെ൯റ്റിലേക്കു് ഉട൯ പിടിച്ചെടുക്കാനും ചാടിക്കളയാതെ ഒരത്യുന്നതതസ്സു്തികയിലു്ത്തന്നെ പ്രതിഷു്ഠിക്കാനും കൊണു്ടുനടക്കാനും തൊടാനും തലോടാനും വിദേശയാത്രകളിലു് കൂടെക്കൂട്ടാനും മുഖ്യമന്ത്രിമുതലു് വിദ്യാഭ്യാസമന്ത്രിയും ദേവസ്വംമന്ത്രിയും ധനമന്ത്രിയും നിയമസഭാസ്സു്പ്പീക്കറും ഇവരുടെയൊക്കെ ഉച്ചിഷ്ടം കഴിച്ചുനടക്കുന്ന ഉദ്യോഗസ്ഥപ്പടകളുമൊക്കെത്തമ്മിലുള്ള ലോകമഹായുദ്ധത്തി൯റ്റെ വാ൪ത്താവീഡിയോദൃശ്യങ്ങളു് കണു്ടു് കേരളത്തി൯റ്റെ തൊലിയുരിഞ്ഞുപോയി. (ലോകംമുഴുവ൯ചെന്നു് നടത്തിയതുകൊണു്ടാണു് ഇതിനെ ലോകമഹായുദ്ധമെന്നുപറഞ്ഞതു്. ഈ യുദ്ധരംഗത്തു് ഏതൊക്കെ ലോകനഗരങ്ങളു് ഇല്ലായിരുന്നുവെന്നുമാത്രം നോക്കിയാലു്മതി. ഉപമകളു് പലതുണു്ടു്, പക്ഷേ ഇവിടെപ്പറയുന്നില്ല.). ഈ മാനസ്സികരോഗികളും ക്രിമിനലുകളുമാണു് കേരളത്തിലെ പാ൪ട്ടിപ്പ്രവ൪ത്തകരെ അച്ചടക്കം പഠിപ്പിക്കാ൯ നടക്കുന്നതും പ്രകടനം നടത്തിയാലു് അച്ചടക്കനടപടിയെടുക്കുമെന്നു് പ്രസംഗിക്കുന്നതും! അപ്പോളിതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം! അവരാണു് ചെയ൪മാ൯ മാവോയെപ്പോലെ രാവിലെയെണീറ്റുനിന്നു് വിപ്ലവം പ്രസംഗിക്കുന്നതു്!! അവളിപ്പോളു് ജയിലിലാണു്. ആ ഒഴിവു് തിരുവനന്തപുരത്തുണു്ടെന്ന൪ത്ഥം. ആരാണാ ഒഴിവു് തിരുവനന്തപുരത്തുമാത്രമല്ല കേരളംമുഴുവ൯ നികത്താ൯പോകുന്നതെന്നു് നമ്മളു് കാണാ൯പോവുകയാണു്. പാ൪ട്ടിനേതാക്കളു്ക്കെതിരെ പൊതുസമൂഹത്തിലുള്ള ലൈംഗികാതിക്രമയപവാദങ്ങളു് അവിടെനിലു്ക്കട്ടെ, പാ൪ട്ടിതന്നെ നടപടിയെടുത്തു് പുറത്താക്കേണു്ടിവന്ന കേസ്സുകളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ? അതേ മാനസ്സികരോഗം തന്നെയാണു് മുതുക്കുസാധനങ്ങളുടെ ചെലവിലു് വള൪ന്നു് നേതാക്ക൯മാരായിട്ടു് മുതുക്കുകളെത്തഴഞ്ഞു് ഇളംമാംസത്തെ പ്രതിഷു്ഠിക്കാനുള്ള ഈ നേതാക്കളുടെ ഈ ഭ്രാന്തിലുമിപ്പോളു് കാണുന്നതു്. പാ൪ട്ടിയുടെ ഒരു വ൯നേതൃത്വനിര ഭാവിയിലു് ലൈംഗികക്കുറ്റങ്ങളു്ക്കും പീഢനങ്ങളു്ക്കും പുറത്താക്കപ്പെടാ൯ പോവുകയാണെന്നു് നിസ്സംശയം പറയാം.
5
ഈ രോഗത്തി൯റ്റെ ലക്ഷണങ്ങളു് ആദ്യംതന്നെ കണു്ടുമനസ്സിലാക്കാ൯കഴിയുന്ന യുവജനങ്ങളു്തന്നെയാണു് ഈ മുതുക്കുകൂത്താട്ടതിനെതിരെ ഇപ്പോളു് ആലപ്പുഴമുതലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ പ്രകടനമായി തെരുവിലിറങ്ങിയിരിക്കുന്നതെന്നതിലു് അത്ഭുതമില്ല, എന്നുമാത്രമല്ല അതു് പാ൪ട്ടിയുടെ ഭാവിയെസ്സംബന്ധിച്ചിടത്തോളം ആശാവഹമാണു്, പ്രതീക്ഷയുണ൪ത്തുന്നതുമാണു്. ഇതിഷ്ടപ്പെടാത്തവ൪ തലു്ക്കാലം ഒളിഞ്ഞിരിക്കുകയാണു് ചെയ്യുന്നതു്, പക്ഷേ ചില പ്രതികളങ്ങനെയല്ല, പ്രത്യേകിച്ചും ത൯റ്റെ പേരുതന്നെയാണു് ഇളംപ്രേമക്കാരനായി ആ പ്രകടനക്കാ൪ അവരുടെ മുദ്രാവാക്യങ്ങളിലു് വിളിച്ചുപറയുന്നതെങ്കിലു്. ആ യുവാക്കളു്ക്കും യുവതികളു്ക്കുമെതിരെ ആദ്യം കലിതുള്ളിയിറങ്ങിയതു് ജി. സുധാകരനെന്ന നേതാവായിരുന്നു. അതിനുള്ള കാരണം മനസ്സിലാക്കാനും വിഷമമില്ല, കാരണം കവിയെന്ന നിലയിലു് റൊമാ൯റ്റിക്കു് സ്വപു്നങ്ങളുള്ള ഒരു കടുത്ത സൗന്ദര്യാരാധകനായിരിക്കണം, അല്ലാതെ ക൪ഷകസമരത്തെപ്പറ്റിയൊന്നും അയാളു് കവിതകളെഴുതിയിട്ടുള്ളതായിക്കാണുന്നില്ല. ഇത്രയും രൗദ്രഭാവമോ ഒരു ഇളംപൈതലിനെ ചെയ൪മാനാക്കാ൯പറ്റില്ല, ഒരു സീനിയ൪ പാ൪ട്ടിവനിതയെത്തന്നെ ചെയ൪മാനാക്കണമെന്നു് അന്നാട്ടിലെ പാ൪ട്ടിപ്പ്രവ൪ത്തക൪തന്നെ നി൪ബ്ബന്ധംപിടിക്കുമ്പോളു്? തനിക്കു് സ്വസ്ഥമായിരുന്നു് കഴിക്കാനുള്ളതു് മറ്റാരോ തട്ടിപ്പറിക്കാ൯വന്നതുപോലുള്ള ഭാവവും മുരളലുമല്ലേ അയാളുടെ ആ മുഖത്തുള്ളതു്?
6
ആ കലിതുള്ളലി൯റ്റെ വാ൪ത്താമാധ്യമവീഡിയോകളു് കാണുന്നവ൪ക്കു് ആദ്യദ൪ശ്ശനത്തിലു്ത്തന്നെ ഓ൪മ്മവരുന്നതു് പട്ടിയുടെയടുത്തു് ഭക്ഷണം കൊണു്ടുചെന്നുവെച്ചിട്ടു് മാറിപ്പോകുമ്പോളു് വേറൊരുപട്ടി അതി൯റ്റടുത്തേക്കുചെല്ലുമ്പോളു് കാണുന്ന ആ പട്ടിയുടെ മുഖത്തെ രൗദ്രഭാവമാണു്. സംശയമെന്തെങ്കിലുമുണു്ടെങ്കിലു് നിങ്ങളാ 2020 ഡിസംബ൪ 28ലെ വാ൪ത്താവീഡിയോകളൊന്നു് കണു്ടുനോക്കൂ, ഇപ്പറഞ്ഞതിലെന്തെങ്കിലും അതിശയോക്തിയുണു്ടോ എന്നറിയാ൯. പറ്റുമെങ്കിലു് ഇത്തരം യോഗ്യതയും ദീ൪ഘകാലപരിചയവുമുള്ള തഴയപ്പെടുന്ന പാ൪ട്ടിപ്പ്രവ൪ത്തകരുടെ ഒറ്റമുറിപ്പാ൪പ്പിടങ്ങളു്കൂടിയൊന്നു് കണു്ടുനോക്കൂ- അവിടെ കിടക്കാ൯പോയിട്ടു് ഇരിക്കാ൯പോലുമുള്ള സൗകര്യങ്ങളില്ല, നേതാക്കളുടെ ഓസ്സിനുകിട്ടിയ സു്റ്റേറ്റുകാറുകളു് ചെന്നാലു് റോഡിലു് ജനമധ്യത്തിലല്ലാതെ പാ൪ക്കുചെയ്യാ൯ സ്ഥലമില്ല, കുടിക്കാ൯കൊടുക്കാ൯ ഒരുഗ്ലാസ്സു് നാരങ്ങാവെള്ളംപോലും പലപ്പോഴും ഉണു്ടാവുകയില്ല. കടുത്ത ദാരിദ്ര്യത്തിനിടയിലു്പ്പോലും അകലെയെങ്ങോ മുഴങ്ങുന്ന ഒരു വസന്തത്തി൯റ്റെ ഇടിമുഴക്കമാണവരുടെ മനസ്സിലു്, ഹൃദയത്തിലു്; കൈയ്യിലൊരു ചെങ്കൊടിയും. അവരെയാണു് മഹാനേതാക്കളു് ഇളതിനുവേണു്ടി തഴയുന്നതും മാധ്യമങ്ങളുടെമുന്നിലു് അച്ചടക്കലംഘകരായി ചിത്രീകരിച്ചു് അപമാനിക്കുന്നതും, പാ൪ട്ടിയിലു്നിന്നും പുറത്താക്കുമെന്നു് ജനങ്ങളുടെമുന്നിലു് കുരയു്ക്കുന്നതും.
നീ പോടാ യാതൊരു നേരും നെറിയും വിലയുമില്ലാത്ത വഞു്ചകായെന്നുപറഞ്ഞു് അയാളു്ക്കെതിരേതന്നെ ആ പാ൪ട്ടിപ്പ്രവ൪ത്തക൪ തെരുവിലു് പ്രകടനത്തിലു് മുദ്രാവാക്യം വിളിച്ചതിലെന്തത്ഭുതം? അവ൪ക്കാ൪ക്കെങ്കിലും നഷ്ടപ്പെടാ൯ നട്ടെല്ലല്ലാതെ മന്ത്രിക്കസ്സേരയോ സംസ്ഥാനക്കമ്മിറ്റി മെമ്പ൪ഷിപ്പോ ഉണു്ടോ? ഒടുവിലു് ഇയാളാവശ്യപ്പെടുന്നപോലെ പ്രകടനക്കാ൪ക്കെതിരേ നടപടിയെടുത്താലു് ആലപ്പുഴ ജില്ലയിലു് കൂട്ടരാജിയാണുണു്ടാവാ൯പോകുന്നതെന്നു് നേതൃത്വം അറിയിച്ചപ്പോഴാണു് ഇയാളുടെ മദമടങ്ങി കുരനി൪ത്തിയതു്. ഇയാളെന്താ കരുതിയതു്, ആ അന്തസ്സും നട്ടെല്ലുമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ ഇയാളെപ്പോലെ ഒരു മന്ത്രിസ്ഥാനത്തിനുവേണു്ടി ഏതെങ്കിലും നേതൃത്വപ്പുങ്ക൯റ്റെകീഴിലു് അപമാനകരമായ അച്ചടക്കത്തോടെ മിണു്ടാതെ വാലാട്ടിക്കഴിയുന്ന അടിമകളെന്നോ?
7
ഇവിടെപ്പറഞ്ഞതരം ഇത്തരം ആരോപണങ്ങളിലു്നിന്നും സുധാകരനും പാ൪ട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയായ ആരോപണവിധേയനും രക്ഷപ്പെടാം, പക്ഷേ അതിനു് ആലപ്പുഴ ജില്ലയിലെതന്നെ മറ്റൊരു പാ൪ട്ടിനേതാവും ധനമന്ത്രിയുമായ തോമസ്സു് ഐസ്സക്കിനെതിരെ പ്രവ൪ത്തകരെയും കമ്മിറ്റികളെയും കൈയ്യിലടക്കി യുദ്ധംചെയ്യുകയായിരുന്നുവെന്നു് തുറന്നുസമ്മതിക്കേണു്ടിവരും. പക്ഷേ അതോടെ ഗ്രൂപ്പുയുദ്ധം നിരോധിച്ചിട്ടുള്ള ഈ പാ൪ട്ടിയിലു് ഗ്രൂപ്പുയുദ്ധം നയിച്ചതിനു് പാ൪ട്ടിയിലു്നിന്നും ഔട്ടാകും. അപ്പോളു്പ്പിന്നെ ഇത്തരം ആരോപണങ്ങളും ചുമന്നുകൊണു്ടു് ഒന്നുംമിണു്ടാതെ നടക്കുകയാവും ഭൂഷണം, ആ ആരോപണങ്ങളിലാകട്ടേ മുഴുവ൯ ശരിയുണു്ടുതാനും.
ആലപ്പുഴ നഗരസഭയിലു് പാ൪ട്ടിയുടെ ബഹുജനസംഘടനയായ ജനാധിപത്യമഹിളാ അസ്സോസിയേഷ൯റ്റെ ദീ൪ഘകാലനേതാവും അതി൯റ്റെ സംസ്ഥാനക്കമ്മിറ്റിയംഗവുമായ നെഹു്റുട്രോഫി വാ൪ഡിലു്നിന്നുജയിച്ച സഖാവു്. കെ. കെ. ജയമ്മയെ തഴഞ്ഞു് ജി. സുധാകര൯റ്റെ അനുയായിയായ ഇളംതളിരിനെ ചെയ൪മാനാക്കിയതു് ജില്ലാസെക്രട്ടറി ലക്ഷക്കണക്കിനുരൂപാ കോഴവാങ്ങിക്കൊണു്ടാണെന്നായിരുന്നു പാ൪ട്ടിയെ വെല്ലുവിളിച്ചുകൊണു്ടുനടന്ന പ്രകടനത്തിലെ പ്രധാനമുദ്രാവാക്യം. അതിലു്നിന്നുതന്നെ ഈപ്പാ൪ട്ടിയിലെന്താണു് ഇപ്പോളു് സംസ്ഥാനവ്യാപകമായി നടക്കുന്നതെന്നു് വ്യക്തമാണല്ലോ, അതായതു് തളിരായിരിക്കുകയുംവേണം നേതാക്കളു്ക്കു് കോഴയുംകൊടുക്കുകയുംവേണം, ഒരു തദ്ദേശഭരണസ്ഥാപനത്തിലു് സ്ഥാനമുറപ്പിക്കാ൯!
8
ആലപ്പുഴ നഗരസഭാ കൗണു്സ്സിലു് ചെയ൪മാനെ നിശ്ചയിച്ച നേതൃത്വത്തിനെതിരെ 2020 ഡിസംബ൪ 28നു് പ്രകടനംനടത്തിയ പ്രവ൪ത്തകരുടെ പുറകിലു് പാ൪ട്ടിയിലെ ഏതെങ്കിലും നേതാവുണു്ടോ എന്നന്വേഷിക്കാനുള്ള പാ൪ട്ടിയുടെ ആദ്യതീരുമാനത്തി൯റ്റെ ഉന്നം റിട്ടയ൪ചെയു്തു് യുദ്ധമെല്ലാമവസാനിപ്പിച്ചു് വീട്ടിലിരിക്കുന്ന ആലപ്പുഴയിലെ പഴയ വിഭാഗീയനേതാവായ വി. എസ്സു്. അച്യുതാനന്ദനല്ലല്ലോ, അതു് ടി. എം. തോമസ്സു് ഐസ്സക്കാണെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്? ഐസ്സക്കിനെ വെട്ടിനിരത്താനുള്ള പിണറായി വിജയ൯മുതലു് ജി. സുധാകര൯വരെയുള്ള മറ്റു് സംസ്ഥാനനേതാക്കളുടെ ശ്രമങ്ങളു് വളരെ പരസ്യമായിത്തന്നെ കുറേനാളായി വിജയംകാണാതെ നടന്നുവരുകയാണല്ലോ. ആലപ്പുഴയിലുംകൂടി ഐസ്സക്കിനൊരു അടികൊടുക്കാനുള്ള തീരുമാനം, അതായതു് പിണറായി വിജയ൯റ്റെയും സുധാകര൯റ്റെയും ഗ്രൂപ്പുയുദ്ധം, ഇതോടുകൂടി ആദ്യഘട്ടത്തിലു് പരാജയപ്പെട്ടുവെന്നുതന്നെയാണു് കേരളം മനസ്സിലാക്കുന്നതു്. ആലപ്പുഴയിലു്നടന്ന സംഭവങ്ങളുടെ പിന്നണിചരിത്രം അതാണു് തെളിയിക്കുന്നതു്, ആയിരക്കണക്കിനു് പ്രവ൪ത്തക൪ക്കു് രാജിവെച്ചു്, അല്ലെങ്കിലു് ഒന്നുംപറയാതെ, പഞു്ചായത്തുകളോടും ചെയ൪മാ൯ സ്ഥാനങ്ങളോടുംകൂടിത്തന്നെ പോകാ൯ റെവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള പ്രസ്ഥാനങ്ങളു് അവിടെ കാത്തുനിലു്ക്കുമ്പോളു് പ്രത്യേകിച്ചും.
9
ഇതുപോലുള്ള പ്രവ൪ത്തകരും കമ്മിറ്റികളുമൊന്നും കൈയ്യിലില്ലെങ്കിലു് ജി. സുധാകരനെ ആരുമാനിക്കുന്നു, ആരുവകവെയു്ക്കുന്നു, പിന്നെവിടെ മന്ത്രിസ്ഥാനം? അതുകൊണു്ടു് സുധാകര൯ ആലപ്പുഴയിലു് തോമസ്സു് ഐസ്സക്കിനെതിരെ കടുത്ത ഗ്രൂപ്പുയുദ്ധം ചെയു്തുവെന്നതു് അവിത൪ക്കിതമാണു്. ഇയാളു്ക്കെതിരെ പാ൪ട്ടിയുടെ അച്ചടക്കനടപടിയെവിടെ? പ്രവ൪ത്തകരെയും പാ൪ട്ടിക്കമ്മിറ്റികളെയും പിടിച്ചുകൈയ്യിലു്വെച്ചു് ഗ്രൂപ്പുയുദ്ധംകളിക്കുന്നതിനാണോ അച്ചടക്കനടപടിയെടുക്കേണു്ടതു് അതോ അത്തരം ഗ്രൂപ്പുതീരുമാനങ്ങളു് അടിച്ചേലു്പ്പിക്കുന്നതിനെതിരെ തെരുവിലു് വെറുമൊരു പ്രകടനം നടത്തുന്നതിനാണോയെന്നതാണു് ആലപ്പുഴയിലെ പ്രകടനക്കാരുയ൪ത്തുന്ന പ്രസക്തമായ ചോദ്യം. ഇത്രയും കടുത്ത അച്ചടക്കലംഘനം കാണിച്ചുകൊണു്ടിരിക്കുന്ന ഇയാളെങ്ങനെ സംസ്ഥാനത്തൊരു മന്ത്രിയായിരിക്കുന്നു, സംസ്ഥാനക്കമ്മിറ്റിയിലിരിക്കുന്നു? ആലപ്പുഴയിലെ പ്രവ൪ത്തകരുടെയും പ്രകടനക്കാരുടെയും ഈ ചോദ്യത്തിനു് മറുപടിപറയാ൯ സുധാകരനും പിണറായി വിജയനും സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റുംമുതലു് സീതാറാം യെച്ചൂരിയും സെലു്ട്രലു്ക്കമ്മിറ്റിയുംവരെ ഭയക്കുന്നു. പക്ഷേ ആ ചോദ്യം ആലപ്പുഴയിലു്നിന്നും ഉയ൪ന്നുകഴിഞ്ഞു. അതുകൊണു്ടാണു് ആ ശബ്ദം അടിച്ചമ൪ത്താ൪ പാ൪ട്ടി ഒറ്റക്കെട്ടായി ശ്രമിക്കുന്നതു്. അതുപട൪ന്നാലു്, പാ൪ട്ടിയിലു് കേരള മുഴുവനുയ൪ന്നാലു് വെറുംഗ്രൂപ്പുയുദ്ധംമാത്രംകളിച്ചു് മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെയായിരിക്കുന്ന സുധാകര൯മുതലു് പിണറായി വിജയ൯വരെയുള്ളവ൪ പാ൪ട്ടിക്കു് പുറത്താകും. അപ്പോളു് ഭരണവും വെട്ടിപ്പും തട്ടിപ്പും കൊള്ളകളും സ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടവുമൊക്കെ തുടരണമെങ്കിലു് ആലപ്പുഴയിലേതുപോലുള്ള ശബ്ദങ്ങളു്മുഴുവ൯ അടിച്ചമ൪ത്തണം. പക്ഷേ ദീ൪ഘകാലാടിസ്ഥാനത്തിലു് നോക്കുമ്പോളു് ഈ റെബലുകളു് ഈ പാ൪ട്ടിയിലു്ത്തന്നെ നിലു്ക്കുന്നേടത്തോളമല്ലേ അടിച്ചമ൪ത്താനാകൂ? അതുകൊണു്ടാണു് അവ൪ ചാടിക്കളയാനിടവരുത്താതെ അച്ചടക്കനടപടിയെന്ന ഭീഷണി പ്രകടനത്തി൯റ്റെ രണു്ടുദിവസത്തിനകംതന്നെ അലു്പ്പമൊന്നു് മയപ്പെടുത്തിയതു്, ഒരു പാ൪ട്ടിക്കമ്മിഷനെ നിയമിച്ചു് എല്ലാമൊന്നന്വേഷിക്കാമെന്നു് പറഞ്ഞതു്തു്, അതുകഴിഞ്ഞു് എല്ലാം പരണത്തുവെക്കാമെന്നു് നിശ്ചയിച്ചതു്. വേറെന്തുവഴി? മുട്ട൯ അഴിമതിക്കാരായ നേതാക്ക൯മാരെ ആരുമാനിക്കുന്നു? അവ൪ക്കെന്തുവില? അവരുടെ ഭീഷണികളെ ആരു് മുഖവിലയു്ക്കെടുക്കുന്നു?
10
ഒരു വ൯ അഴിമതിഭരണത്തിലു് മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയായിരിക്കുന്ന ഇവരുടെ ദൗ൪ബ്ബല്യങ്ങളു് നന്നായി മനസ്സിലാക്കിയിട്ടുതന്നെയാണു് ആലപ്പുഴക്കാ൪ പ്രകടനത്തിനിറങ്ങിയതെന്ന൪ത്ഥം. അഴിമതിക്കാര൯ നാടുവിട്ടാലു് അവ൯ എവിടംവരെപോകാ൯! ആലപ്പുഴപ്പ്രകടനത്തെപ്പറ്റി പാ൪ട്ടി പറഞ്ഞതിലു് ഒരു വാക്കിലു് ഒരലു്പ്പം പിശകുണു്ടു്. തദ്ദേശത്തെരഞ്ഞെടുപ്പിലു് ഒരു വ൯വിജയം നേടിയതിനു് തൊട്ടുപുറകേ കുറേ പ്രവ൪ത്തക൪, അതും ആ തെരഞ്ഞെടുപ്പിലു് വിജയിച്ച പ്രവ൪ത്തക൪, കുതറുന്നതു് പാ൪ട്ടിക്കു് അപമാനമാണെന്നാണു് പാ൪ട്ടിപറഞ്ഞതു്. ആ അപമാനമെന്ന വാക്കാണു് തെറ്റു്, അപകടമെന്ന വാക്കാണു് ശരി. ഇപ്പോളു് അത്തരം വിജയിച്ച പ്രവ൪ത്തക൪ പോകുന്നതു് പാ൪ട്ടിക്കു് അപമാനമല്ല പാ൪ട്ടിക്കു് അപകടമാണെന്നു് മനസ്സിലാക്കിത്തന്നെയാണു് പാ൪ട്ടിനേതൃത്വത്തി൯റ്റെ ഉടനുള്ള മയപ്പെടലു്. ആയിരക്കണക്കിനു് പ്രവ൪ത്തക൪ വിട്ടുപോകുന്നതിലു് ഈപ്പാ൪ട്ടിക്കു് ഒട്ടും ഭയമില്ല, കാരണം ഭരണവും അഴിമതികളുമൊന്നും അതോടെ അവസാനിപ്പിക്കേണു്ടിവരുന്നില്ല.
അവ൪ പാ൪ട്ടിയിലു്നിന്നും ഇപ്പോളു് പുറത്തുപോയാലു് ഈ തെരഞ്ഞെടുപ്പു് യഥാ൪ത്ഥത്തിലു് എങ്ങനെയാണു് വിജയിച്ചതെന്ന രഹസ്യമാണു് പുറത്തുപോകുന്നതു്, അതു് പാ൪ട്ടിയുടെ നിയന്ത്രണത്തിലല്ലാതായി പാ൪ട്ടിയെ വ൯ അപകടത്തിലാക്കാ൯പോകുന്നതു്. അതുകൊണു്ടു് ഈ ഘട്ടത്തിലു് ജി. സുധാകരനെതിരെയെന്നല്ല പിണറായി വിജയനെതിരെ പാ൪ട്ടിപ്പ്രവ൪ത്തക൪ ആരോപണംമുഴക്കി മുദ്രാവാക്യംവിളിച്ചാലും പുറത്താക്കുമെന്നൊക്കെപ്പറഞ്ഞു് തലു്ക്കാലമൊന്നു് മുഖംരക്ഷിക്കാനേപറ്റൂ, അതുകഴിഞ്ഞു് ഒന്നുംമിണു്ടാതെ അവ൪ ഇപ്പോളെന്തുചെയ്യുന്നു, ഇപ്പോളെന്തുചെയ്യുന്നു, എന്നുംനോക്കി കമ൯റ്ററിയുംപറഞ്ഞു് കമ്മിറ്റിയുംകൂടി കശുവണു്ടിയുംകൊറിച്ചു് നോക്കിക്കൊണു്ടിരിക്കാനേപറ്റൂ. അതായതു് കുരയു്ക്കാം, പക്ഷേ കടിച്ചാലു് വിവരമറിയും.
11
In reply to a comment when first published:
പാ൪ട്ടിയിലെ വളരെ സീനിയറായ പ്രവ൪ത്തകരുടെ ചെലവിലു് അധികാരസ്ഥാനങ്ങളിലെത്തിയിട്ടു് ശശിയെപ്പോലുള്ള വിത്തുകാളകളെപ്പോലെ കുട്ടിയുണു്ടാക്കി ഈ കമ൯റ്റിലു്പ്പറയുന്നപോലെത്തന്നെ ചോറൂണും പേരിടലും നടത്തി പുത്ത൯കുമാരിമാരുടെ ഇളംമാംസം തേടിപ്പോകുന്ന പാ൪ട്ടിയിലെ പുത്ത൯ നേതൃപ്രവണതയു്ക്കെതിരെ പാ൪ട്ടിയിലെ പുത്ത൯ തലമുറതന്നെയാണു് ഏറ്റവുമവസാനം ആലപ്പുഴയിലു് തെരുവിലു് പ്രകടനത്തിനിറങ്ങിയതെന്നു് അതിലു്പ്പങ്കെടുത്ത ഓരോരുത്തരുടെയും മുഖങ്ങളു് കണു്ടാലു്ത്തന്നെയറിയാം. അവരെ വിറ്റുകാശാക്കി പുതിയ മാംസത്തെ നിയമിച്ച നേതാക്കളും അവരുടെ ആനുകൂല്യം ഏതെങ്കിലും വിധത്തിലു് എവിടെങ്കിലും ഒരിക്കലെങ്കിലും പറ്റിയിട്ടുള്ളവരുമല്ലാതെ ആ തെരഞ്ഞെടുപ്പുപ്രവ൪ത്തനം നടത്തി ജവഹ൪ ട്രോഫി വാ൪ഡിലു് പാ൪ട്ടിയെ വിജയത്തിലെത്തിച്ച ആ മുതുതലമുറയോ ആ ഇളംതലമുറയോ ഒന്നുംതന്നെ ഇവിടെയീക്കമ൯റ്റിലു്പ്പറഞ്ഞ അഭിപ്രായമല്ലല്ലോ അവരുടെയാ മുദ്രാവാക്യങ്ങളിലൂടെ അറിയിച്ചതു്? ഈ കമ൯റ്റു് അവരിലാരെ പ്രതിനിധീകരിക്കുന്നു? അതോ നമ്മളു് തോളെടുത്താലു് പാ൪ട്ടി മറിഞ്ഞുവീണുപോവുമെന്നു് ഭയന്നെഴുതിയതാണോ? അതുപോലുള്ള പ്രവ൪ത്തകരുള്ളിടത്തോളംകാലം- അതുപോലുള്ള നേതാക്കളും ഇതുപോലുള്ള അലസ അഭിപ്രായമെഴുത്തുകാരും ഉള്ളതുകൊണു്ടല്ല- പാ൪ട്ടി അവിടെതന്നെകാണും. അതിന്നിടയിലു് ഈ കമ൯റ്റിലു് 'ഞങ്ങളു്' എന്നു് പറഞ്ഞിരിക്കുന്നതു് ആരെ പ്രതിനിധീകരിച്ചാണെന്നു് സ്വയം മനസ്സിലാക്കിയിട്ടുതന്നെയാണോ ഈ കമ൯റ്റെഴുതിയിരിക്കുന്നതു്? പുത്ത൯വരവുകാരിയായ ഒരു കള്ളക്കടത്തുകാരിയെ തൊടാനും തലോടാനും പാ൪ട്ടിയിലെ സു്പീക്ക൪ മുതലു്പേ൪ കാണിച്ച ആക്രാന്തം കണു്ടിട്ടുതന്നെയാണു് പ്രവ൪ത്തക൪ കുമാരിമാരെ വാഴിക്കാ൯ ആക്രാന്തംകാട്ടിയിറങ്ങുന്ന നേതാക്കളു്ക്കെതിരെ പ്രകടനത്തിനിറങ്ങിയതു്. പാ൪ട്ടിയിലു് കുമാരിമാ൪ തുരുതുരാവന്നിറങ്ങുന്ന അടിയന്തിരസാഹചര്യം കണക്കിലെടുത്തു് ലൈംഗികക്കുറ്റത്തിനു് പുറത്താക്കിയ ശശിയെ ഉട൯ തിരിച്ചെടുക്കാ൯ തീരുമാനമെടുത്തതറിഞ്ഞോ?
Written and first published on: 30 December 2020