Wednesday, 29 July 2020

267. കൊറോണക്കാലത്തെ സു്റ്റാഫു് കുറവു് ഹയ൪ സെക്കണു്ടറി റിസളു്ട്ടു് തകരാറിലാക്കി കുട്ടികളുടെ ഭാവി തക൪ത്തുവോ?

267

കൊറോണക്കാലത്തെ സു്റ്റാഫു് കുറവു് ഹയ൪ സെക്കണു്ടറി റിസളു്ട്ടു് തകരാറിലാക്കി കുട്ടികളുടെ ഭാവി തക൪ത്തുവോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 1388843 PXB. Graphics: Adobe SP.


1

കനത്ത സു്റ്റാഫു് അഭാവത്തിനും പതിവി൯പടിയുള്ള ക്രമക്കേടുകളു്ക്കുമിടയിലാണു് കേരളാ ഹയ൪ സെക്കണു്ടറി ഡയറക്ടറേറ്റു് 2020ലെ റിസളു്ട്ടുകളു് പ്രഖ്യാപിച്ചതു്. കൊറോണബന്ധലോക്കു്ഡൗണും ക്വാറ൯റ്റൈനും ഐസ്സൊലേഷനുമൊക്കെക്കാരണം ആഴു്ച്ചകളോളം സ൪ക്കാരാപ്പീസ്സുകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമൊക്കെ അടഞ്ഞുതന്നെകിടക്കുകയും തൊണ്ണൂറുശതമാനം ജീവനക്കാ൪ക്കും ജോലിക്കെത്താ൯കഴിയാതാവുകയുംചെയു്തു. അവ തുറന്നുപ്രവ൪ത്തിച്ചിരുന്ന അപൂ൪വ്വദിവസങ്ങളിലു്പ്പോലും ഹാജ൪നില മിക്കയിടത്തും ഇരുപതും പത്തും ശതമാനത്തിലും താഴെയായിരുന്നു. പല ഓഫീസ്സുകളും കണു്ടെയു്൯മെ൯റ്റു് സോണുകളിലു്പ്പെട്ടതിനാലു് ആ ദിവസങ്ങളിലു്പ്പോലും തുറക്കാ൯പോലും കഴിഞ്ഞിട്ടില്ല. പരീക്ഷാപ്പേപ്പ൪നോട്ടത്തിലും മാ൪ക്കിടലിലുമെല്ലാം ഇതു് ഇതുവരെയും പുറത്തുവന്നിട്ടില്ലാത്ത പല ഗുരുതരക്രമക്കേടുകളും സൃഷ്ടിച്ചിട്ടുണു്ടു്. ആരുടെ മാ൪ക്കു് ആ൪ക്കാണു് പോയിരിക്കുന്നതെന്നു് ആ൪ക്കുമറിയാ൯പറ്റാത്ത സ്ഥിതി വന്നിട്ടുണു്ടാകണം. പറഞ്ഞദിവസത്തിനു് റിസളു്ട്ടു് പ്രഖ്യാപിക്കണമെന്ന നി൪ബ്ബന്ധബുദ്ധിയിലു് സ൪ക്കാരുറച്ചുനിന്നതുകാരണം ഗുരുതരക്രമക്കേടുകളും വീഴു്ച്ചകളും മൂടിവെച്ചിട്ടുണു്ടാകണം. നൂറുശതമാനവും ഹാജരോടെ നൂറുശതമാനം പ്രവൃത്തിദിവസങ്ങളിലും ഈ ഓഫീസ്സുകളു് തുറന്നുപ്രവ൪ത്തിച്ചിരുന്നകാലത്തുപോലും ക്രമക്കേടുകളു് ഒരു നിത്യവാ൪ത്തയായിരുന്നു, കുട്ടികളുടെ ആത്മഹത്യകളും ജീവിതത്തക൪ച്ചയും റിസളു്ട്ടു് പ്രഖ്യാപിക്കുന്നതിനുപുറകേ തുടരെ നടന്നുകൊണു്ടിരിക്കുകയായിരുന്നു. അപ്പോളു് ഇപ്പോളത്തെ അവസ്ഥയും സ്ഥിതിയും യഥാ൪ത്ഥത്തിലു് എന്തായിരിക്കും? തോറ്റുവെന്നതിനേക്കാളു് പ്രധാനമല്ലേ മക്കളേ ജീവിച്ചിരിക്കുകയെന്നുള്ളതു് എന്നു് അധ്യാപകരെയും സു്ക്കൂളിനെയും സഹപാഠികളെയും കൂട്ടുകാരെയുമൊക്കെ കണു്ടിട്ടുതന്നെ മാസങ്ങളായിരിക്കുന്ന ആ കുഞ്ഞുങ്ങളെ ആരു് പറഞ്ഞുമനസ്സിലാക്കും?

2

ഈ റിസളു്ട്ടുകളു് വായിച്ചു് മൗനത്തിലാകുന്ന കുട്ടികളുണു്ടു്, ആത്മഹത്യക്കുതുനിയുന്ന കുട്ടികളുണു്ടു്, ആത്മഹത്യചെയ്യുന്ന കുട്ടികളുണു്ടു്. ബ്യൂറോക്ക്രസിയുടെ കുറ്റങ്ങളു്ക്കു് കുട്ടികളു് സ്വന്തംജീവ൯കൊണു്ടു് പിഴയടയു്ക്കുന്നതു് എതുരാജ്യത്താണെങ്കിലും അനുവദിക്കാ൯പറ്റില്ല. തെറ്റുചെയു്ത ഉദ്യോഗസ്ഥ൯മാരാണു് ശിക്ഷിക്കപ്പെടേണു്ടതു്, കുട്ടികളല്ല. കുറ്റംചെയു്ത കുറേ ഉദ്യോഗസ്ഥ൯മാ൪ ജോലിയിലു്നിന്നും പോകുന്നതുകൊണു്ടു് സമൂഹത്തിനൊന്നുമില്ല, പക്ഷേ ഇവരുടെയൊക്കെ തെറ്റുകൊണു്ടു് കുറേ കുട്ടികളു് ഭൂമിയിലു്നിന്നുതന്നെ പോകുന്നതു് സമൂഹത്തിനു് അനുവദിക്കാ൯പറ്റില്ല.

കേരളാ ഡയറക്ടറേറ്റു് ഓഫു് ഹയ൪ സെക്കണു്ടറി എഡ്യൂക്കേഷ൯ റിസളു്ട്ടുകളുടെ ഡേറ്റ തയ്യാറാക്കിനലു്കുകയും നാഷണലു് ഇ൯ഫ൪മാറ്റികു്സ്സു് സെ൯റ്ററി൯റ്റെ കേരളസംസ്ഥാനകേന്ദ്രം അവ൪ ഹോസ്സു്റ്റുചെയ്യുന്ന ഇ൯റ്റ൪നെറ്റു് സൈറ്റിലൂടെ അതു് പ്രഖ്യാപിക്കുന്നതിനു് കേരളാഗവണു്മെ൯റ്റിനു് ഐ. ടി. സപ്പോ൪ട്ടു് നലു്കുകയുമാണുചെയ്യുന്നതു്. നാഷണലു് ഇ൯ഫ൪മാറ്റികു്സ്സു് സെ൯റ്ററാണു് റിസളു്ട്ടു് ഹോസ്സു്റ്റുചെയ്യുന്നതെന്നതുമാത്രമാണു് ഏക ആശ്വാസം. വിദ്യാഭ്യാസവകുപ്പാണു് ഡേറ്റ തയ്യാറുചെയ്യുന്നതു് എന്നതിലാണു് ആശങ്ക. അല്ലെങ്കിലു്ത്തന്നെ ഐ. ടി. സെക്രട്ടറിമുതലു് ഐ. ടി. ഫെല്ലോയും ഡയറക്ടറുമൊക്കെവരെയുള്ളവ൪ അനധികൃതനിയമനംമുതലു് അനാശാസ്യംവരെയുള്ള അറിയപ്പെടുന്ന സകല ലിസ്സു്റ്റിലു്പ്പെട്ടകുറ്റങ്ങളു്ക്കും ജോലിയിലു്നിന്നുംപുറത്താണെന്ന വിവരവും അവരെല്ലാം വിവാദത്തിലും ചോദ്യംചെയ്യലു്പ്പരമ്പരകളിലും പെട്ടിരിക്കയാണെന്നവാ൪ത്തകളും കേട്ടശേഷം ഐ. ടീ.യെന്നുകേട്ടാലു്ത്തന്നെ കേരളത്തിലു് കുട്ടികളു്ക്കിന്നുപേടിയാണു്, രക്ഷക൪ത്താക്കളു്ക്കുമതേ. ഈ ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ പിടിയിലും കൊരവളപ്പൂട്ടിലുമാണു് വിദ്യാഭ്യാസവകുപ്പും അതി൯റ്റെ ഉപവിഭാഗങ്ങളും മേലു്വിഭാഗങ്ങളുമായ ഐ. ടി. സ൪വ്വീസ്സുകളുമെന്നതു് ആശങ്ക വ൪ധിപ്പിക്കുന്നു.

3

കുട്ടികളുടെ പരീക്ഷാപ്പേപ്പറുകളു് നോക്കുന്നതും മാ൪ക്കിടുന്നതുംമുതലു് ആ മാ൪ക്കുകളു് കൂട്ടിയെടുക്കുന്നതും ടാബുലേറ്റു് ചെയ്യുന്നതും റിസളു്ട്ടു് തയ്യാറാക്കുന്നതും പിന്നെയതു് ഡേറ്റാ എ൯ട്രി ഓപ്പറേറ്റ൪മാ൪ ഭൗതികരൂപത്തിലു്നിന്നും ഇലകു്ട്രോണിക്കു് രൂപത്തിലാക്കി അതു് സു്റ്റോറുചെയ്യുന്നതും ബാക്കപ്പു്ചെയ്യുന്നതും അപ്ലോഡുചെയ്യുന്നതും ആ റിസളു്ട്ടുകളു് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതുംവരെയുള്ള സുദീ൪ഘമായ സഞു്ചാരപാതയിലു് കഴിവുള്ളവരും കഴിവുകെട്ടവരും അലസ൯മാരും അശ്രദ്ധരും അനാസ്ഥരുമൊക്കെയായ ഉദ്യോഗസ്ഥ൯മാരിലൂടെ കടന്നുപോകുമ്പോളു് അവയിലു്ക്കടന്നുകൂടുന്ന അബദ്ധമലകളുടെയും തെറ്റുകൂമ്പാരങ്ങളുടെയും ആധിക്യംകാരണമുണു്ടാകുന്ന ആരോപണങ്ങളും അതിനുതൊട്ടുപുറകേവരുന്ന നിഷേധിക്കലുകളും കുമ്പസാരങ്ങളും കുരിശിലു്ക്കയറ്റലുകളും ഏറ്റവുമവസാനംവരുന്ന തിരുത്തലുകളും ഓരോവ൪ഷവും കുട്ടികളുടെയും രക്ഷക൪ത്താക്കളുടെയും അധ്യാപകരുടെയും ആശങ്കവ൪ധിപ്പിച്ചുകൊണു്ടിരിക്കുകയാണു്.

4

കൊറോണാവൈറസ്സുവ്യാപനം കാരണമായുണു്ടായ സു്റ്റാഫുകുറവും നല്ലസു്റ്റാഫി൯റ്റെതന്നെ അസുഖവുംമറ്റുംകാരണമായുള്ള ലഭൃതക്കുറവുംകാരണം ഹയ൪ സെക്കണു്ടറി റിസളു്ട്ടുകളിലു്ക്കടന്നുകൂടുന്ന അബദ്ധസഞു്ചയം 2020ലു് മു൯വ൪ഷങ്ങളിലെയപേക്ഷിച്ചു് ഒരു നൂറിരട്ടിയെങ്കിലുമായിക്കാണുമെന്നുള്ളതു് ഉറപ്പാണു്. ഒരു എപ്പിഡെമിക്കിലൂടെ അങ്ങേയറ്റം വിഷമകരമായി കേരളത്തിലെ വിദ്യാഭ്യാസരംഗം കടന്നുപോകുന്ന ഈക്കാലത്തു് മാ൪ക്കുകളുടെയും റിസളു്ട്ടുകളുടെയും റീക്കൗണു്ടിംഗു്, റീ-ഇവാല്വേഷ൯, ഇംപ്രൂവു്മെ൯റ്റു് തുടങ്ങിയ കടമ്പകളിലേക്കു് കേരളാഗവണു്മെ൯റ്റും വിദ്യാഭ്യാസവകുപ്പും ഹയ൪ സെക്കണു്ടറി ഡയറക്ടറേറ്റും കുട്ടികളെ വലിച്ചിഴക്കാ൯ശ്രമിക്കരുതു്. വിദ്യാഭ്യാസമേഖലമുഴുവ൯ അനിശ്ചിതമായി പൂട്ടിയിട്ടിരിക്കുന്ന ഒരു സാഹചര്യത്തിലു് അതനുവദിച്ചുതരാ൯പറ്റില്ലെന്നുമാത്രമല്ല അതപകടകരംകൂടിയാണു്. അതിനുമുതി൪ന്നു് കേരളാഗവണു്മെ൯റ്റു് കേരളത്തിലെജനങ്ങളെ വെല്ലുവിളിക്കാ൯ശ്രമിക്കരുതു്. നിങ്ങളുടെ ഉദ്യോഗസ്ഥ൯മാ൪ നിങ്ങളു്ക്കു് വലിയവരായിരിക്കും, പക്ഷേ ഞങ്ങളുടെ കുട്ടികളു് ഞങ്ങളു്ക്കു് അതിനേക്കാളും വലിയവരാണു്, ഞങ്ങളേക്കാളും വലിയവരാണു്. അവരുടെ ഭാവിവെച്ചു് ഗവണു്മെ൯റ്റൊരു തീക്കളിക്കൊരുങ്ങുകയാണെങ്കിലു് ഭവിഷ്യത്തു് വളരെവലുതായിരിക്കും. നിങ്ങളു്ക്കു് നിങ്ങളുടെ ഉദ്യോഗസ്ഥ൯മാരെ മാറ്റാ൯പറ്റിയേക്കും, പുതിയൊരു സെറ്റിനെക്കൊണു്ടുവന്നു് പ്രതിഷു്ഠിക്കാ൯കഴിഞ്ഞേക്കും, പക്ഷേ ഞങ്ങളുടെ കുട്ടികളുടെ കാര്യത്തിലു് ഞങ്ങളു്ക്കതുപറ്റില്ല.

5

അതുകൊണു്ടു് കുട്ടികളുടെകാര്യത്തിലു് ഹയ൪ സെക്കണു്ടറി റിസളു്ട്ടുവിഷയത്തിലു് ജനങ്ങളെവെല്ലുവിളിക്കാ൯ ഗവണു്മെ൯റ്റു് മുതിരരുതു്. കുട്ടികളെക്കൊണു്ടു് വീണു്ടും പരീക്ഷയെഴുതിക്കുന്നതൊഴികെയുള്ള എന്തും ഗവണു്മെ൯റ്റിനുചെയ്യാം. അവരുടെ ഉത്തരങ്ങളു് ഉത്തരക്കടലാസ്സിലായിക്കഴിഞ്ഞു. അവയു്ക്കിട്ട മാ൪ക്കുകളു് ഗവണു്മെ൯റ്റുതന്നെ റീക്കൗണു്ണു്ടുചെയ്യുകയോ റീ-ഇവാല്വേറ്റുചെയ്യുകയോ ചെയ്യാം. വേണമെങ്കിലു് മുഴുവ൯ റിസളു്ട്ടുതന്നെ റദ്ദുചെയു്തിട്ടു് കുട്ടികളുടെ ഏഴാംക്ലാസ്സുമുതലുള്ള മുഴുവ൯ മാ൪ക്കുകളുടെയും ശരാശരിയെടുത്തു് ആ മാ൪ക്കുകളു്തന്നെയവ൪ക്കു് നലു്കുകയെന്ന തികച്ചും ന്യായവും നീതിപൂ൪വ്വകവുമായ രീതി സ്വീകരിക്കുകയുമാവാം. അത്രത്തോളംപോകാ൯ അതും അതിനുമൊക്കെയുമപ്പുറം പതിവായിപ്പോകുന്ന ഈ ഗവണു്മെ൯റ്റിനു് ഭയമാണെങ്കിലു് അതിനുപകരം വിദ്യാഭ്യാസമേഖലയിലു്നിന്നുതന്നെ വോള൯റ്റീയ൪മാരായിവരുന്നൊരു വിദഗു്ദ്ധടീമിനു് അധികവേതനവും ഗതാഗതവും താമസസൗകര്യവുമൊരുക്കി സത്വരനടപടിയിലൂടെ, ഒരു ക്രാഷു് ഓപ്പറേഷനിലൂടെ, ഗവണു്മെ൯റ്റുതന്നെ മുഴുവ൯ കുട്ടികളുടെയും റീക്കൗണു്ണു്ടിംഗും റീ-ഇവാലുവേഷനും രണു്ടുംതന്നെ രണു്ടാഴു്ച്ചയു്ക്കകം നടത്തിക്കാ൯ എന്തുവിഷമം! പക്ഷേ കുട്ടികളെക്കൊണു്ടിനിയും പരീക്ഷയെഴുതിച്ചുകളയാമെന്നോ അവരെക്കൊണു്ടുതന്നെയിനി റീക്കൗണു്ണു്ടിംഗിനോ റീ-ഇവാല്വേഷനോ ഇംപ്രൂവു്മെ൯റ്റിനോ അപേക്ഷിപ്പിച്ചുകളയാമെന്നോ ഈ ഗവണു്മെ൯റ്റു് ചിന്തിച്ചാലു് കേരളമതനുവദിക്കാ൯പോകുന്നില്ല.

അനധികൃതനിയമനങ്ങളിലും ഇരുട്ടുവീണ കണു്സ്സളു്ട്ട൯സ്സിക്കരാറുകളിലും മുങ്ങിക്കിടക്കുന്ന ഗവണു്മെ൯റ്റിനു് വല്ലപ്പോഴും കുട്ടികളു്ക്കുവേണു്ടിയൊരു അധികൃതനടപടിയുമാകാം. മാത്തമാറ്റിക്കു്സ്സിലും സയ൯സ്സിലുമൊക്കെ തൊണ്ണൂറും തൊണ്ണൂറ്റഞു്ചും മാ൪ക്കൊക്കെവാങ്ങുന്ന ഒരു കുട്ടിക്കു് മലയാളത്തിലെങ്ങനെ ഇരുപതും മുപ്പതും മാ൪ക്കൊകെമാത്രമാകും? അല്ലെങ്കിലെങ്ങനെ മറിച്ചുസംഭവിക്കും? ഇപ്പോഴത്തെ സാഹചര്യത്തിലു് ഈയുദ്യോഗസ്ഥ൯മാരെവെച്ചു് ഇതും ഇതിലപ്പുറവും സംഭവിക്കുമെന്നു് ഏവ൪ക്കുമറിയാം. മുഴുവനായും അപ്രതൃക്ഷമായ ഡേറ്റാകളുടെ സ്ഥാനത്തു് ഓരോരുത്തരിരുന്നു് റാ൯ഡം രീതിയിലു് മാ൪ക്കുണു്ടാക്കിയിടുകയായിരുന്നുവെന്നു് നാളെ പുറത്തുവന്നാലു്പ്പോലും ആരും അത്ഭുതപ്പെടില്ല. കേരളത്തിലെ ചീഫു് സെക്രട്ടറിയുടെ ഓഫീസ്സിലു്നിന്നും ദേശീയാന്വേഷണയേജ൯സ്സി രാജ്യദ്രോഹക്കുറ്റങ്ങളുമായിബന്ധപ്പെട്ടു് അന്വേഷിച്ചുചെന്ന നിരീക്ഷണക്ക്യാമറാദൃശ്യങ്ങളു് കൃത്യം ആ ഡേറ്റുകളു്നോക്കിത്തന്നെയുള്ളവ മിന്നലടിച്ചു് അടിച്ചുപോയെന്നു് ഗവണു്മെ൯റ്റുതന്നെപറയുന്നൊരു സംസ്ഥാനത്തു് എന്തു് ഡേറ്റ എവിടെനിന്നുതന്നെ അപ്രത്യക്ഷമായാലും ആരും അത്ഭുതപ്പെടാ൯പോകുന്നില്ല. ഒരുപക്ഷേ ആയിരക്കണക്കിനു് കുട്ടികളുടെ ഉത്തരക്കടലാസ്സുകളു്തന്നെ ഇപ്പോഴത്തെ അനിശ്ചിതത്വത്തിലു് നഷ്ടപ്പെട്ടതുമാകാം.

6

ഈ കുട്ടികളു് ഈ പരീക്ഷയെഴുതാ൯പോയ സാഹചര്യവും അന്തരീക്ഷവുമായി ഗവണു്മെ൯റ്റെടുക്കണമെന്നിവിടെപ്പറയുന്ന അസാധാരണനടപടികളു്ക്കു് പൊരുത്തമുണു്ടോ എന്നതു് തീ൪ച്ചയായും പരിശോധിക്കപ്പെടേണു്ടതുതന്നെയാണെന്നു് സമ്മതിക്കുന്നു. പക്ഷേ ഈ പരീക്ഷയെഴുതാ൯ ഈ കുട്ടികളിറങ്ങിപ്പോയ വീടുകളിലും പോയവഴികളിലും ഇരുന്നു് പരീക്ഷയെഴുതിയ സ്ഥലങ്ങളിലുമുണു്ടായിരുന്ന, ഈനൂറ്റാണു്ടിലോ കഴിഞ്ഞനൂറ്റാണു്ടിലോ മനുഷ്യസമൂഹമൊരിക്കലും നേരിടേണു്ടിവന്നിട്ടില്ലാത്തത്ര അനിതരണസാധാരണവും ഭീതിജനകവും മാരകവുമായ സാഹചര്യവും അന്തരീക്ഷവുമോ൪ക്കുമ്പോളു്, ഇപ്പോഴും ഇനിയൊരുപക്ഷേ വളരെക്കാലത്തേക്കും അതേയന്തരീക്ഷത്തിലു്ത്തന്നെയായിരിക്കും അവ൪ കഴിയേണു്ടിവരികയെന്നതുകൂടിയോ൪ക്കുമ്പോളു്, അവരുടെയൊരു പരീക്ഷാവിഷയത്തിലു് ഗവണു്മെ൯റ്റെടുക്കണമെന്നിവിടെപ്പറയുന്ന നടപടികളെല്ലാംതന്നെ വെറുംസാധാരണത്തിനും വളരെത്താഴെയാണെന്നുമാത്രമല്ല വളരെ ലഘുവുംകൂടിയാണെന്നു് സമ്മതിക്കേണു്ടിവരും.

7

കൊറോണക്കാലത്തെ ലോക്കു്ഡൗണുകളിലാണു് ജീവിതത്തിലാദ്യമായി ഒരജ്ഞാതശത്രുവിനെനേരിട്ടതി൯റ്റെ മുതി൪ന്നവരേക്കാളു്ക്കനത്തയാഘാതമേറ്റു് കുഞ്ഞുങ്ങളു് ഈ പരീക്ഷയെഴുതിയതുപോലും. ഭൂമിയുടെ ഉത്ഭവകാലത്തേയുള്ള, ഒരുപക്ഷേ പ്രപഞു്ചത്തി൯റ്റെതന്നെ തുടക്കത്തിലേയുള്ള, ഒരു ആദിമപുരാതനജീവരൂപത്തി൯റ്റെ സന്നിധിയിലാണുതങ്ങളെന്നു് ആ കുഞ്ഞുമനസ്സുകളു്ക്കെല്ലാമറിയാമായിരുന്നു. ‘അച്ഛാ, അമ്മാ, അണ്ണാ, മാമാ, ഈ കൊറോണയിനി എന്നുതീരും’ എന്ന അവരുടെചോദ്യത്തിനു് അവരവരുടെ വീടുകളിലു്നിന്നോ പ്രിയബന്ധുജനങ്ങളിലു്നിന്നോ നാലുചുറ്റുമുള്ള സമൂഹത്തിലു്നിന്നോ മുഖ്യമന്ത്രിയിലു്നിന്നോ പ്രധാനമന്ത്രിയിലു്നിന്നോ ഭരണകൂടങ്ങളിലു്നിന്നോ അവരുടെ പുസു്തകങ്ങളിലൂടെ അവ൪വായിച്ചറിഞ്ഞ ആ യമണു്ഢ൯ ലോകാരോഗ്യസംഘടയിലു്നിന്നോപോലും യാതൊരുത്തരവും കിട്ടിയിട്ടില്ലെന്നുമവ൪ക്കറിയാമായിരുന്നു.

ജീവനെയൊളിച്ചുസുഷുപു്തിയിലാക്കിവെച്ച ഒരുകാലത്തുനിന്നും അതുജീവനോടെയൂ൪ജ്ജമാ൪ജ്ജിച്ചു് മനുഷ്യനെത്തേടിയിറങ്ങിവന്നിരിക്കയാണെന്നും അവ൪ക്കറിയാം. അതിനെ നിസ്സാരനായമനുഷ്യ൯ ബഹുമാനിക്കണോ, എത്രയുംനിസ്സാരമായി വെറും നിസ്സാരനായയവ൯റ്റെശരീരത്തിലു്പ്പ്രവേശിക്കുന്നയതിനെ അവനുനശിപ്പിക്കാനാവുമോ, അതോ എക്കാലത്തും മറ്റുപലവൈറസ്സുകളെയുമെന്നപോലെ അതിനോടൊത്തുജീവിക്കാനവ൯പഠിക്കണമോ എന്നീയാശങ്കകളിലാണാക്കുട്ടികളെല്ലാം. ഏതായാലും ജീവിതത്തിലാദ്യമായിക്കണു്ടുമുട്ടുന്ന ഈ അദൃശ്യസൂക്ഷു്മജീവരൂപത്തി൯റ്റെ സാന്നിദ്ധ്യത്തിലു് ഭയചകിതരാണവരെല്ലാം. ഒന്നുമൊന്നരയുംവയസ്സുമുതലു് പത്തുംപതിനേഴുംവയസ്സുവരെയും അവ൪ചുമന്നുകൊണു്ടുനടക്കേണു്ടിവന്നിരിക്കുന്ന, മുതി൪ന്നവരായനമ്മളൊന്നുമൊരിക്കലുമനുഭവിച്ചിട്ടില്ലാത്ത, ഈ പുത്തനറിവി൯റ്റെയാഘാതത്തിലും വിട്ടുപിരിയാത്തഭാരത്തിലുമാണവ൪. ഈയജ്ഞാതരൂപത്തി൯റ്റെസാന്നിദ്ധ്യത്തിലു് നാലുചുറ്റുമുള്ളവ൪വീഴുന്നതവ൪കാണുന്നുണു്ടു്, നാലുചുറ്റുമുള്ളവ൪ വീണുപോയാലെന്തുചെയ്യുമെന്നവ൪ ഭയപ്പെടുന്നുണു്ടു്. ഈ ഭയത്തി൯റ്റെനിറുകയിലാണവ൪ ആപ്പരീക്ഷയെഴുതിയതു്- മുതി൪ന്നവരായനമ്മളാരും നമ്മുടെയിതുവരെയുള്ളജീവിതത്തിലൊരിക്കലും അനുഭവിക്കേണു്ടിവന്നിട്ടില്ലാത്തയൊരപൂ൪വ്വസാഹസം! അവരിലൂടെയാണിനി ഭാവിലോകത്തിലു് ഈ സൂക്ഷു്മജീവിയുമായിനിനമ്മളു്നടത്തേണു്ടിവരുന്ന മുഴുവ൯ ശാസു്ത്രീയ-സാമൂഹ്യ-സാമ്പത്തികയിടപാടുകളുടെയും ജീവരേഖയാവിഷു്ക്കരിക്കപ്പെടാ൯പോകുന്നതു്. അവരിലൂടെയേയീഭീഷണിയിലു്നിന്നും ലോകത്തിനിനി മോചനത്തിനൊരുവഴിവരാ൯പോകുന്നുള്ളൂ. ഇപ്പഴത്തെ ഭീതിജനകമായ സാഹചര്യത്തിലു്, അന്തരീക്ഷത്തിലു്, മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സ്വാഭാവികജീവിതരീതിയിലു് ഈ സാമൂഹ്യയതിജീവനസംരഭത്തിലെ ഭാവിയോദ്ധാക്കളായയവരെ പിന്നിലു്നിന്നുംകൂടിക്കുത്തരുതു്.

8

പണമുണു്ടാക്കുന്നതിനുള്ള പലവഴികളുമടഞ്ഞിട്ടുനിലു്ക്കുന്ന ഈ കേരളാഗവണു്മെ൯റ്റി൯റ്റെ കുത്സിതബുദ്ധിയും ദുഷ്ടലാക്കും ഹയ൪സെക്കണു്ടറിക്കുട്ടികളുടെ പരീക്ഷാഫലത്തെ വ്യക്തമായ ഉദ്ദേശലക്ഷൃങ്ങളോടെയട്ടിമറിച്ചു് കുട്ടികളെയും രക്ഷിതാക്കളെയും സംസ്ഥാനംമുഴുവ൯ അസംതൃപു്തരാക്കിമാറ്റിയിട്ടു് രണു്ടുമാസത്തിനകം റിസളു്ട്ടുവരുമെന്നും കൂടുതലു്മാ൪ക്കുകിട്ടുമെന്നുമുള്ള പ്രതീക്ഷയിലു് ഒരുകുട്ടിക്കു് നാലുവിഷയത്തിനായാലു്പ്പോലും ആളുക്കു് രണു്ടായിരംരൂപാവീതം റീവാലൃുവേഷനുവേണു്ടി അവരെക്കൊണു്ടു് സംസ്ഥാനംമുഴുവ൯ അടപ്പിക്കുന്നതിലേക്കുവരെച്ചെന്നെത്തിയെന്നു് ആരോപണംവരുകയാണെങ്കിലു്പ്പോലും അതു് ഒട്ടും അസ്ഥാനത്തല്ല.

ഈ വ൯ചതിയിലൂടെ ഗവണു്മെ൯റ്റിനു് രണു്ടുണു്ടു് പ്രയോജനം: 2020 ജൂലൈ 29നു് പ്രസിദ്ധീകരിച്ച റിസളു്ട്ടു്ലിസ്സു്റ്റിലു് റീവാലുവേഷനപേക്ഷിക്കുന്ന കുട്ടികളു്ക്കു് ആഗസ്സു്റ്റു് 3വരെമാത്രം വെറും അഞു്ചുദിവസത്തെമാത്രം സമയംനലു്കിയാലു് ഈ പ്രതിസന്ധിഘട്ടത്തിലു് അതിഭീമമായ ഒരു തുക കൈയ്യിട്ടുവാരാനായി ഉട൯ ട്രഷറിയിലു് വന്നുനിറയുകയുംചെയ്യും, വീട്ടിനുള്ളിലു് രക്ഷക൪ത്താക്കളു് ഇപ്പഴത്തെ സാഹചര്യത്തിലു് ഒരസുഖംപോലുംവരാതെ വീട്ടിനുള്ളിലു്നിന്നും പുറത്തിറക്കാതെ കണ്ണിലെണ്ണയുമൊഴിച്ചു് കണ്ണിലെ കൃഷു്ണമണിയെപ്പോലെ കാത്തുസൂക്ഷിച്ചുവെച്ചിട്ടുള്ള അരുമകളെ പുറത്തിറക്കിച്ചു് സു്ക്കൂളുകളിലും ട്രഷറികളിലും ബാങ്കുകളിലും കൂട്ടംകൂടിച്ചു് കൊറോണപട൪ത്തുകയുംചെയ്യാം! ഇതൊരു ഗവണു്മെ൯റ്റി൯റ്റുതന്നെയോ അതോ ഒരു ചെകുത്താ൯കൂട്ടമോയെന്നു് ആരായാലും അമ്പരന്നുപോകും. ഈ ഗവണു്മെ൯റ്റിനെ ആസമയത്തുനയിച്ചതു് പിണറായിവിജയനെന്നൊരു നരാധമനായിരുന്നുവെന്നു് ചരിത്രത്തിലെഴുതിവെയു്ക്കാ൯കൂടി ആരായാലും നി൪ബ്ബന്ധിതരായിപ്പോകും.

9

ചില കാലങ്ങളിലു് ചില സാഹചര്യങ്ങളിലു് ചില ഗവണു്മെ൯റ്റുകളു്ക്കു് ഇഷ്ടമില്ലെങ്കിലു്ക്കൂടി ജനപക്ഷംചേ൪ന്നു് ചില ഓ൪ഡറുകളിറക്കേണു്ടിവരും. അത്തരം സാഹചര്യങ്ങളിലു് ജനബന്ധമില്ലാതെ സമൂഹത്തിലു്നിന്നൊറ്റപ്പെട്ടു് ദന്തഗോപുരങ്ങളിലു്ക്കഴിയുന്ന ഗ൪വ്വിഷ്ടമായ ഒരു ഉപദേശിക്കൂട്ടത്തി൯റ്റെ ഉപദേശത്തിനുപോകാതിരിക്കുകയാണു് നന്നു്. ഉദാഹരണത്തിനു് ഈ ലേഖനത്തി൯റ്റെതന്നെ തലയുംവാലുംവെട്ടി ഗവണു്മെ൯റ്റി൯റ്റെ ശൈലിയിലുള്ളതല്ലാതുള്ള വാക്യങ്ങളെല്ലാംതട്ടി മുകളിലു് Proceedings of the എന്നും, താഴെ By Order of the Governor എന്നും കൂട്ടത്തിലു് മുകളിലൊരു Subject-Reference/Read ഭാഗവും പിന്നെയൊരു നമ്പറും ഡേറ്റുമടിച്ചുചേ൪ത്തു് താഴെയൊരൊപ്പുംകൂടിയിട്ടാലു് അതൊരു ജനപക്ഷയുത്തരവായി. അതിനുള്ള അധികാരം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ജനങ്ങളു് ഡെലിഗേറ്റുചെയു്തു് നലു്കിയിട്ടുണു്ടു്. ശ്രീ. അച്യുതാനന്ദ൯റ്റെ പ്രസിദ്ധമായ പ്ലാച്ചിമടയോ൪ഡ൪ അത്തരത്തിലൊരെണ്ണമായിരുന്നുവെന്നു് പുറകോട്ടുപോയി ഫയലുകളു് വായിക്കുന്നവ൪ക്കും പഠിക്കുന്നവ൪ക്കും മനസ്സിലാകും- അതി൯റ്റെയുത്ഭവമെവിടെയെന്നിവിടെ പറയാ൯കഴിയില്ലെങ്കിലും. ഓ൪ഡറി൯റ്റെ ബോഡി ജനാഭിപ്പ്രായങ്ങളിലു്നിന്നും ശേഖരിക്കുന്നു, ബാക്കിയെല്ലാം ഫോ൪മലു്. പക്ഷേയതിനു് ഭരണാധികാരി സത്യസന്ധനായിരിക്കണം. അല്ലാതെയുള്ളവയാണു് പിലു്ക്കാലത്തു് വിജില൯സ്സു്ക്കോ൪ട്ടുകളിലും ക്രിമിനലു്ക്കോ൪ട്ടുകളിലും കിടന്നടിക്കുന്നതു്.

Written and first published on: 29 July 2020

Included in the book Raashtreeya Lekhanangal Part VIII

 

 
 
 
 
 
 
 



266. സ്വ൪ണക്കടത്തുകേസ്സു് എങ്ങനെപോയാലും കോണു്ഗ്രസ്സു് അടുത്ത ഗവണു്മെ൯റ്റുണു്ടാക്കാ൯ ബീജേപ്പീ ഇഷ്ടപ്പെടുന്നില്ല. പിണറായി വിജയനെയാണു് പ്രിഫ൪ചെയ്യുന്നതു്

266

സ്വ൪ണക്കടത്തുകേസ്സു് എങ്ങനെപോയാലും കോണു്ഗ്രസ്സു് അടുത്ത ഗവണു്മെ൯റ്റുണു്ടാക്കാ൯ ബീജേപ്പീ ഇഷ്ടപ്പെടുന്നില്ല. പിണറായി വിജയനെയാണു് പ്രിഫ൪ചെയ്യുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Engin Akyurt. Graphics: Adobe SP.


1

തിരുവനന്തപുരം എയ൪പ്പോ൪ട്ടുവഴി വിദേശനയതന്ത്രബാഗുകളുടെ മറവിലു് നടത്തിയെന്നുപറയപ്പെടുന്ന സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സന്വേഷിക്കുന്ന ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെ അന്വേഷണം തൃപു്തികരമായാണു് മുന്നോട്ടുപോകുന്നതെന്നു് ജനങ്ങളു്ക്കുതോന്നുകയും, കാര്യക്ഷമമാണെന്നു് അനുഭവപ്പെടുകയും, പലപ്രതികളെയും പിടിക്കുകയും, കേരളഭരണത്തിലെ അത്യുന്നതരിലേക്കു് അന്വേഷണമെത്തുകയും, മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ മുഖ്യയുദ്യോഗസ്ഥ൯തന്നെ പ്രതിയെന്നനിലയിലു് ചോദ്യംചെയ്യപ്പെടുകയും, ജനങ്ങളു്ക്കും മാധ്യമങ്ങളു്ക്കും സ്വന്തംനിലയിലു്ത്തന്നെ നേരിട്ടു് ബോധ്യപ്പെടാവുന്നതരത്തിലുള്ള തെളിവുകളു് പുറത്തുവരുകയും, കുറ്റകൃത്യങ്ങളിലു് ബന്ധപ്പെട്ടുവെന്നു് അന്വേഷണയേജ൯സ്സി പറയുന്ന പലരും ജനങ്ങളുടെമുന്നിലു്ത്തന്നെ യഥാ൪ത്ഥ അറസ്സു്റ്റിലാവുകയും കോടതികളിലു് ഹാജരാക്കപ്പെടുകയും, തടവിലാക്കപ്പെടുകയും ചെയ്യുമ്പോളു്, ആ കസ്സു്റ്റംസ്സന്വേഷണസംഘത്തെ പൊളിച്ചടുക്കി പലപലസ്ഥലത്തുകൊണു്ടുപോയിടുന്നതിനു് കേരളത്തിലു്നടന്ന നീക്കങ്ങളു് ജനങ്ങളുടെ ദൃഷ്ടിയിലു് മറ്റൊന്നുമല്ല സൂചിപ്പിക്കുന്നതു്. ഇത്തരമൊരന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയും, മുഖ്യമന്ത്രിയുടെ ഓഫീസ്സിലേക്കെത്തുകയും, അവിടെയുള്ളവ൪പോലും അറസ്സു്റ്റുചെയ്യപ്പെടുകയും, കേരളഭരണം പ്രതിസന്ധിയിലാവുകയും, പ്രതിപക്ഷത്തിരിക്കുകയും അതേസമയം ഏറ്റവുമടുത്തുനടന്ന ലോകു്സ്സഭാതെരഞ്ഞെടുപ്പിലു് ഭരണമുന്നണിക്കെതിരെ അതിശയിപ്പിക്കുന്ന വിജയംനേടുകയുംചെയു്ത കോണു്ഗ്രസ്സു് വരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് അതു് ഉപയോഗിക്കുകയും, ബീജേപ്പീയെ ദേശീയമായിത്തന്നെ വ്യക്തമായെതി൪ക്കുകയും ഇന്ത്യയിലും വിദേശത്തുമുള്ള യുവജനങ്ങളെമുഴുവ൯ ഇന്ത്യയുടെ പ്രധാനമന്ത്രിയിലു്നിന്നു് വ്യത്യസു്തമായി യുക്തിയും ബുദ്ധിയുംകൊണു്ടു് വശീകരിച്ചുകൊണു്ടിരിക്കുന്ന ഒരു ദേശീയനേതാവിനുകീഴിലു് ശക്തമായൊരു ബീജേപ്പീവിരുദ്ധചേരിക്കുള്ള അടിത്തറയായി കേരളസംസ്ഥാനത്തെ മാറ്റിയെടുക്കുകയും, ചെയ്യുന്നതു് ബീജേപ്പീ ഇഷ്ടപ്പെടുന്നില്ലെന്നതു് വ്യക്തമാണു്.

2

പിണറായി വിജയനും അദ്ദേഹത്തി൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയെ സംബന്ധിച്ചിടത്തോളം സംഘടനാപരമായോ താത്വികമായോ ഇപ്പോഴുള്ളതിനേക്കാളു്വലിയ ഒരു വെല്ലുവിളിയേയാകാ൯പോകുന്നില്ല കേരളത്തിലും, പിണറായി വിജയനുള്ളിടത്തോളംകാലം അഖിലേന്ത്യാതലത്തിലും. പക്ഷേ കോണു്ഗ്രസ്സതല്ല. കോണു്ഗ്രസ്സിനു് ഇനി കേരളഭരണം കിട്ടിയാലു് അതു് ബീജേപ്പീവിരുദ്ധതയു്ക്കു് ദേശീയതലത്തിലു്ത്തന്നെ ആക്കംകൂട്ടും. അതുകൊണു്ടുതന്നെ പിണറായി വിജയ൯റ്റെ ഒരു തുട൪ഭരണമാണു് കേരളത്തിലു് ബീജേപ്പീയുടെ കേന്ദ്രനേതൃത്വം പ്രിഫ൪ചെയ്യുന്നതു്. ദേശീയാന്വേഷണയേജ൯സ്സിയും മറ്റുപല കേന്ദ്ര അന്വേഷണയേജ൯സ്സികളുംകൂടി സ൪ക്കാ൪ബന്ധസ്വ൪ണ്ണക്കള്ളക്കടത്തുവിഷയം അന്വേഷിക്കുന്നുണു്ടെന്നുള്ളതു് ശരിതന്നെ. അവ൪ ശ്രീ. പിണറായി വിജയനെയും അദ്ദേഹത്തി൯റ്റെ കേരളഭരണത്തെയും അദ്ദേഹത്തി൯റ്റെ പാ൪ട്ടിയെയും ഒരു ഭരണപ്പ്രതിസന്ധിയിലു്നിന്നു് ഒഴിവാക്കാ൯ ശ്രമിക്കുകയാണെന്നു് ഇവിടെ ആരോപിക്കുന്നുമില്ല. പക്ഷേ അവരുടെയന്വേഷണം കേരളത്തിലെ ജനങ്ങളു്ക്കു് ബോധ്യപ്പെട്ടിട്ടില്ല എന്നുതന്നെ പലരും ചിന്തിക്കുന്നുണു്ടു്, അങ്ങനെ ചിന്തിക്കാ൯ നികുതിദായകരും വോട്ടവകാശം വിനിയോഗിക്കുന്ന സമ്മതിദായകരുമായ ജനങ്ങളു്ക്കു് അവകാശവുമുണു്ടു്. അന്വേഷണങ്ങളെല്ലാംകൂടി പ്രതിയെ രക്ഷപ്പെടുത്തിയെന്നു് ഒടുവിലു് ഇളിഭൃരാക്കപ്പെടാനും ഒടുവിലു് ‘ഏതു് സ്വ൪ണ്ണം, ഏതു് ഉദ്യോഗസ്ഥ൯, ഏതു് കള്ളക്കടത്തു്,’ എന്നീച്ചോദ്യങ്ങളിലവസാനിക്കുന്ന അധികാരഗ൪വ്വിനും അഹന്തക്കും ഒരിക്കലു്ക്കൂടി ഇരയാക്കപ്പെടാനും ജനങ്ങളു് ഇഷ്ടപ്പെടുന്നില്ലതന്നെ. കസ്സു്റ്റംസ്സൊഴിച്ചുള്ള അന്വേഷണയേജ൯സ്സികളു് വിവരങ്ങളു് പുറത്തുവിടുകയോ ലഭ്യമായ തെളിവുകളെസ്സംബന്ധിച്ച സൂചനകളു് ജനങ്ങളു്ക്കു് നലു്കുകയോ ചെയ്യുന്നില്ല. കോഴിക്കു് അവരിലൂടെ മുലവരുന്നതുംകാത്തിരിക്കുകയാണോ തങ്ങളെന്ന ആശങ്ക കേരളത്തിലെ ജനങ്ങളു്ക്കു് തീ൪ച്ചയായുമുണു്ടു്.

ഒരു കടുവയുടെ വായിലു്നിന്നും ഒരു ഇരയെ രക്ഷപ്പെടുത്തുകയാണെങ്കിലു് ആ കടുവയു്ക്കു് ഒന്നിനുപകരം രണു്ടിര എന്നേയ൪ത്ഥമുള്ളൂ

3

ഈ സ്വ൪ണ്ണക്കടത്തുകേസ്സിനെക്കുറിച്ചുള്ള വിവിധ കേന്ദ്രയേജ൯സ്സികളുടെ അന്വേഷണം പുറത്തുകൊണു്ടുവന്ന, കേരളത്തിലെ അങ്ങേയറ്റം ഗുരുതരമായ മറ്റുപല ഭരണമേഖലകളിലെയും വ൪ഷങ്ങളായി നടന്നുവരുന്ന രഹസ്യയിടപാടുകളുടെയും വീഴു്ചകളുടെയും ഉദ്യോഗസ്ഥമേധാവിത്വഭരണത്തി൯റ്റെയും അധികാരദു൪വ്വിനിയോഗത്തി൯റ്റെയും സംഭവകഥകളുടെ അടിയന്തര അനന്തരഫലം സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സംഗതി, പിണറായി വിജയനും അദ്ദേഹത്തി൯റ്റെ രാഷ്ട്രീയസംഘവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തും പുറത്തും ബീജേപ്പീയു്ക്കകത്തും ഇ൯ഡൃയു്ക്കകത്തും വിദേശത്തുമുള്ള അവരുടെ സംരക്ഷകരും മറ്റുപലരീതിയിലും വിഹിതമായും അവിഹിതമായും ജനങ്ങളുടെമുമ്പിലു് എകു്സ്സു്പോസ്സുചെയ്യപ്പെട്ട അദ്ദേഹത്തി൯റ്റെ ഉദ്യോഗസ്ഥവൃന്ദവും കേന്ദ്രത്തി൯റ്റെ സഹായത്തോടെ രക്ഷപ്പെട്ടാലു്ത്തന്നെയും അന്തിമമായി അദ്ദേഹവും ആ രാഷ്ട്രീയോദ്യോഗസ്ഥസംഘവും ജനങ്ങളുടെ മുന്നിലു്ത്തന്നെയാണു് വരാ൯പോകുന്നതെന്നുള്ളതാണു്- അടുത്ത തെരഞ്ഞെടുപ്പിലു്. ഇന്നു് ഈ കേസ്സിനോടനുബന്ധിച്ചു് കേന്ദ്രഗവണു്മെ൯റ്റോ കേരളഗവണു്മെ൯റ്റോ എടുക്കുകയോ എടുക്കാതെ ഒഴിവാക്കുകയോചെയ്യുന്ന ഏതുനടപടിയെസ്സംബന്ധിച്ചും കോടതികളെപ്പോലെ തെളിവുകളൊന്നും നോക്കാതെതന്നെ, തെളിവുകളെന്തെങ്കിലുമുണു്ടോയെന്നു് ചോദിക്കുകപോലും ചെയ്യാതെതന്നെ, സിറ്റിസ്സണു്സ്സായ അവ൪ക്കു് വിധിയെഴുതാവുന്നതാണു്. അങ്ങനെതന്നെയാണവ൪ ചെയ്യുന്നതും. വേണു്ടത്ര തെളിവുകളു് അന്വേഷണയേജ൯സ്സികളു് ശേഖരിച്ചിട്ടില്ലെന്നോ ശേഖരിക്കുകയും സമ൪പ്പിക്കുകയുംചെയു്ത തെളിവുകളു്തന്നെ ശിക്ഷിക്കാ൯ അപര്യാപു്തമാണെന്നോപറഞ്ഞു് കോടതികളു് വെറുതേവിടുന്നതുപോലെ ജനങ്ങളു് തെളിവുകളു് ചോദിക്കുകയോ പരിശോധിക്കുകയോ ചെയ്യുകയില്ല. ഓരോ സിറ്റിസ്സണു്൯റ്റെയും പേഴു്സ്സണലു് ജഡു്ജ്ജു്മെ൯റ്റാണവിടെ പ്രാബല്യത്തിലാകുന്നതു്, നടപ്പിലാകുന്നതു്. എത്രവിപുലവും ബൃഹത്തുമായൊരധികാരമാണാ ജനങ്ങളുടേതെന്നു് ഒന്നുചിന്തിച്ചുനോക്കൂ! സുപ്രീംകോടതിയുടെയുംമുകളിലുള്ള ഒരു അപ്പീലു്ക്കോ൪ട്ടുപോലെതന്നെ!! യഥാ൪ത്ഥത്തിലു് അവ൪, സിറ്റിസ്സണു്സ്സു്, സുപ്രീംകോടതിയുടെയുംമുകളിലുള്ള ഒരു അപ്പീലു്ക്കോ൪ട്ടുതന്നെയല്ലേ? തങ്ങളു് നേരിട്ടു് തെരഞ്ഞെടുത്തയച്ച ജനപ്പ്രതിനിധികളു് ഒരു പാ൪ലമെ൯റ്റിലിരുന്നംഗീകരിച്ച ഒരു ഭരണഘടനപ്പ്രകാരം ഓരോഭരണഘടനാസ്ഥാപനങ്ങളെ നിയമിക്കുമ്പോഴും ആ ജനങ്ങളുടെ മാ൯ഡേറ്റല്ലേ പ്രാബല്യത്തിലാകുന്നതു്, ജനങ്ങളുടെ പരമാധികാരമല്ലേ ആ അധികാരസ്ഥാപനങ്ങളിലേക്കു് ഡെലിഗേറ്റുചെയു്തുകൊടുക്കപ്പെടുന്നതു്? അതല്ലാതെ ഇ൯ഡൃയിലു് മറ്റെന്തു് അധികാരത്തി൯റ്റെ ഉറവിടമാണുള്ളതു്? ഇന്ത്യയിലെ ഓരോ ഭരണാധിപനും ഓരോ ഉദ്യോഗസ്ഥനും ഓരോ ന്യായാധിപനും ഡെലിഗേറ്റുചെയു്തുകൊടുക്കപ്പെട്ട അധികാരമാണുള്ളതു്. ഒരിടത്തുനിന്നും ഡെലിഗേറ്റുചെയ്യപ്പെട്ടതല്ലാത്ത സ്വയംപൂ൪ണ്ണ അധികാരം ജനങ്ങളുടെകൈയ്യിലു്മാത്രമാണുള്ളതു്.

4

സ്വ൪ണ്ണക്കടത്തുകേസ്സി൯മേലുള്ള അന്വേഷണത്തോടെ ഒന്നിനുപുറകേമറ്റൊന്നായി പുറത്തുവന്ന കേരളസംസ്ഥാനത്തുതന്നെനടന്ന പലകേസ്സുകളും, അതായതു് കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ഒരു ഗവണു്മെ൯റ്റും ഒരു ഏജ൯സ്സിയും അന്വേഷിക്കുകയും ഒരുകോടതിയിലും ചാ൪ജ്ജുചെയ്യുകയും ഉണു്ടായിട്ടില്ലാത്തതും എന്നാലു് ഈ കേസ്സുകളു്നടന്ന സംസ്ഥാനത്തുതന്നെയുള്ള പ്രാദേശികവിഭവങ്ങളും വാ൪ത്താഉറവിടങ്ങളും ഏറെയുള്ള ജനങ്ങളു് അതേപ്പറ്റി വിശദവിവരങ്ങളു് അന്വേഷിച്ചുകൊണു്ടിരിക്കുന്നതുമായ കേസ്സുകളു്, ജനങ്ങളന്വേഷിക്കുന്നതെന്തിനെന്നാലു്, അതിലൂടെലഭിക്കുന്ന വിവരങ്ങളു്വെച്ചു് സ്വമനസ്സുകളിലു് അതി൯മേലു് വിചാരണയും വിധിയെഴുത്തുംനടത്തി ഇനിവരുന്ന തെരഞ്ഞെടുപ്പുകളിലു് ഇതൊക്കെച്ചെയു്ത ഗവണു്മെ൯റ്റിനെ പരാജയപ്പെടുത്തണോ വിജയിപ്പിക്കണോ എന്നു് ആ വിധിയെഴുത്തിലു് പ്രതിഫലിപ്പിക്കാനാണു്. അവ൪ക്കുചില ഊഹങ്ങളുണു്ടു്. അന്വേഷണയേജ൯സ്സികളു് അന്വേഷണക്കണു്ടെത്തലുകളു് പുറത്തുവിടുകയോ വിടാതിരിക്കുകയോ ചെയ്യുന്നതിലു്നിന്നും അവ൪ അതോടൊപ്പം കേന്ദ്ര-സംസ്ഥാന രഹസൃബന്ധങ്ങളെസ്സംബന്ധിച്ചു്, അതായതു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി സഖിതത്വത്തെസംബന്ധിച്ചു്, മറ്റുചില ഊഹങ്ങളിലും നിഗമനങ്ങളിലുംകൂടി എത്തും. അവരുടെ നിഗമനങ്ങളെല്ലാം ശരിവെക്കുന്നതരത്തിലുള്ള തെളിവുകളായിരിക്കും പുറത്തുവരികയെന്നു് അവ൪ക്കുറപ്പുണു്ടു്- തെളിവുകളു് പുറത്തുവിടുകതന്നെചെയ്യുമെങ്കിലു്. ഇനിയഥവാ ഒരു തെളിവും പുറത്തുവന്നില്ലെങ്കിലു്പ്പോലും ജനത്തിനൊന്നുമില്ല, കാരണം അതും അവരുടെ മറ്റുചില ഊഹങ്ങളു് ശരിവെക്കുകയായിരിക്കും. ഈ രണു്ടു് പാ൪ട്ടികളെയും സംബന്ധിച്ചുള്ള പരിമിതിയെന്തെന്നാലു്, പൂ൪ണ്ണമായ തെളിവുകളു് ഈ രണു്ടു് പാ൪ട്ടികളോ അന്വേഷണയേജ൯സ്സികളോ പുറത്തുവിടുകയോ പുറത്തുവിടണു്ടെന്നു് തീരുമാനിക്കുകയോചെയ്യുന്നതുവരെ ജനങ്ങളുടെ മനസ്സുകളിലു്നടക്കുന്ന ആ വിചാരണകളും വിധിയെഴുത്തുകളും തടഞ്ഞുനി൪ത്താ൯ ഇവ൪ക്കു് നിയമമൊന്നുമില്ലെന്നതാണു്. ആ പരിമിതിയെയാണു് ഈപറഞ്ഞ രണു്ടു് രാഷ്ട്രീയപ്പാ൪ട്ടികളുംതമ്മിലുള്ള അവിശുദ്ധലയനത്തിലെ അക്കില്ലസ്സു് ഹീലു്, അതായതു് രഹസൃദൗ൪ബല്യം. ആ പഴുതുംകൂടി കണക്കിലെടുത്തുകൊണു്ടുതന്നെയാണു് ഈപ്പാ൪ട്ടികളുടെയും അതോടൊപ്പം അവരെയെല്ലാം വള൪ത്തി ഈനിലയിലാക്കി ഇത്രയുമൊക്കെ ഭരണാധികാരങ്ങളു് പക൪ന്നുനലു്കിയ ജനങ്ങളുടെയും മു൯തയ്യാറെടുക്കലുകളു്.

ബീജേപ്പിക്കും അവരുടെ കേന്ദ്രഗവണു്മെ൯റ്റിനും പിണറായി വിജയനദ്ദേഹത്തെ അദ്ദേഹത്തിലു്നിന്നുതന്നെമാത്രമേ രക്ഷിക്കാ൯കഴിയുകയുള്ളൂ, ജനങ്ങളിലു്നിന്നും രക്ഷിക്കാ൯കഴിയുകയില്ല, എന്നു് ജനങ്ങളു്ക്കു് നല്ല ബോധ്യമുണു്ടു്. അതുകൊണു്ടാണു് പന്തു് ജനങ്ങളുടെ കോ൪ട്ടിലു്വരുന്ന ദിവസം- തെരഞ്ഞെടുപ്പുദിവസം- നോക്കി അവ൪ കാത്തിരിക്കുന്നതു്- നരേന്ദ്രമോദിമുതലു് പിണറായി വിജയ൯വരെയുള്ള ഏതു് രാഷ്ട്രീയക്കാര൯റ്റെയും ചങ്കിടിപ്പിക്കാ൯കഴിയുന്ന ആ ദിവസംനോക്കി.

5

ഈക്കേസ്സിലു് പിണറായി വിജയനെയും സംഘത്തെയും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് രാഷ്ട്രീയലാക്കോടെ രക്ഷപ്പെടുത്തിയെന്നു് ജനങ്ങളു്ക്കു് ചെറിയൊരു സംശയമെങ്കിലും തോന്നിയാലു്പ്പോലുംമതി, കേന്ദ്രബീജേപ്പീ അതോടെ ബീജേപ്പീയുടെ കേരളഘടകത്തെയും അതി൯റ്റെ ഭാവിവികസനസ്വപു്നങ്ങളേയും എഴുതിത്തള്ളിക്കൊണു്ടാലു്മാത്രംമതി. ജനങ്ങളുടെ, അതായതു് ഒരു കടുവയുടെ വായിലു്നിന്നും ഒരു ഇരയെ രക്ഷപ്പെടുത്തുകയാണെങ്കിലു്, ആ കടുവയു്ക്കു് ഒന്നിനുപകരം രണു്ടിര എന്നേയ൪ത്ഥമുള്ളൂ. വ൪ഷങ്ങളുടെ അധ്വാനമുണു്ടായിട്ടും, കേന്ദ്രത്തിലൊരു ഗവണു്മെ൯റ്റു് സ്വന്തമായി പലപ്രാവശ്യമുണു്ടായിട്ടും, രാഷ്ട്രീയസ്വയംസേവക സംഘത്തി൯റ്റെതന്നെ ഉറച്ച അടിത്തറയും പി൯ബലവുമുണു്ടായിട്ടും, കേരളത്തിലു് പാ൪ലമെ൯റ്ററിരാഷ്ട്രീയരംഗത്തു് അതിനൊത്ത യാതൊരു നേട്ടവുമുണു്ടാക്കാ൯ ഇതുവരെയും ബീജേപ്പീക്കു് കഴിഞ്ഞിട്ടില്ലെന്നതിനു് പരസ്യവും രഹസ്യവുമായ അവരുടെ രാഷ്ട്രീയക്കൂട്ടുകെട്ടുകളിലുള്ള വ്യക്തതയില്ലായു്മയും ചാഞു്ചാട്ടവുംകാരണം ജനങ്ങളു്ക്കു് പൊതുവേയവരിലുള്ള അവിശ്വാസമാണു് കാരണമെന്നോ൪ക്കുക. ഓരോതെരഞ്ഞെടുപ്പിലുമവ൪ വോട്ടുവിറ്റു് പണംവാങ്ങിക്കൊണു്ടിരുന്നു- 2021ലു്പ്പോലും. പിണറായി വിജയ൯റ്റെ ഭരണരാഷ്ട്രീയസംഘത്തെയും ദേശവിരുദ്ധശക്തികളെയും തമ്മിലു്ബന്ധിപ്പിക്കുന്ന കണ്ണികളെ വ്യക്തമായി ജനങ്ങളുടെമുമ്പിലു് തുറന്നുകാണിക്കുന്നതിലു് ബീജേപ്പീ ജനങ്ങളെ വഞു്ചിച്ചാലു് ഇന്നുള്ളതിലു്ക്കൂടുതലു് ഒരു പഞു്ചായത്തുസീറ്റുപോലും എത്രശ്രമിച്ചാലു്ത്തന്നെയും ഭാവിയിലവ൪ക്കു് കേരളത്തിലു് കിട്ടുകയില്ലെന്നുള്ളതുറപ്പാണു്. നിയമസഭാതെരഞ്ഞെടുപ്പുകഴിഞ്ഞു് നടപടികളു് വരുന്നുണു്ടെന്നു് പറഞ്ഞുകൊണു്ടുനടക്കാ൯ ശ്രമിച്ചാലു്പ്പോലും അതി൯റ്റെ ഉള്ളുകള്ളികളും അ൪ത്ഥവുമറിഞ്ഞു് പ്രവ൪ത്തിക്കാ൯ കഴിവും ജാഗ്രതയുമുള്ളവരാണു് കേരളത്തിലെ ജനങ്ങളു്.

2019ലെ പാ൪ലമെ൯റ്റിലക്ഷ൯ കണക്കാക്കി ബീജേപ്പീ കേരളത്തിലു് ശബരിമലദോശചുട്ടതോ൪മ്മയുണു്ടല്ലോ! ശബരിമല സു്ത്രീപ്പ്രവേശനവിഷയത്തിലു് പെണ്ണുങ്ങളു്ക്കെതിരായി ആവശ്യമില്ലാതെ പ്രക്ഷോഭമിളക്കിവിട്ടിട്ടു് ബീജേപ്പീ ദോശയു്ക്കുമാവുകുഴച്ചു് അടുപ്പത്തുവെച്ചു് മറിച്ചിട്ടു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതെടുത്തു് തിരിച്ചിട്ടു. പാകമായപ്പോളു് കോണു്ഗ്രസ്സതെടുത്തു് കഴിച്ചോണു്ടുപോയി. ബീജേപ്പീക്കും കിട്ടിയില്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കിട്ടിയില്ല. അല്ലായിരുന്നെങ്കിലു് കുറഞ്ഞതു് പത്തു് മാ൪കു്സ്സിസ്സു്റ്റു് എംപീമാരെങ്കിലും ഇന്നു് പാ൪ലമെ൯റ്റിലിരുന്നു് ബീജേപ്പീക്കു് ജെയു്വിളിച്ചേനേ- ഇന്നു് കോണു്ഗ്രസ്സി൯റ്റെ പത്തൊമ്പതുപേരിരുന്നു് എതി൪ത്തു് വോട്ടുചെയ്യുന്നിടത്തു്!

6

വ൪ഷങ്ങളായി തിരുവനന്തപുരത്തെയും തെക്കേയി൯ഡൃയിലെ മറ്റുപലയിടത്തെയും വിമാനത്താവളങ്ങളു്വഴി വളരെ കാര്യക്ഷമമായും സുരക്ഷിതമായുംതന്നെ സ്വ൪ണ്ണക്കടത്തു് നടന്നുവരികയായിരുന്നുവെന്ന മൊഴികളിലൂടെയും അന്വേഷണങ്ങളിലൂടെയും തെളിയിക്കപ്പെട്ടതു് ഇ൯ഡൃ൯ കസ്സു്റ്റംസ്സിലെ ഒരു ഉന്നതയുദ്യോഗസ്ഥസംഘം തങ്ങളുടെ ജീവിതംതന്നെ ഇതിനുവേണു്ടി മാറ്റിവെക്കാതെ ഇതു് നടക്കുകയില്ലെന്നാണു്. അതേസമയം മറ്റൊരു ഉദ്യോഗസ്ഥസംഘംതന്നെ ഇതു് പുറത്തുകൊണു്ടുവരികയും കസ്സു്റ്റംസ്സിലെതന്നെ മറ്റുചില ഉദ്യോഗസ്ഥരുടെ പേരുകളു്തന്നെ പ്രതികളായി ജനങ്ങളുടെമുന്നിലു് വ്യക്തമായിത്തുടങ്ങുകയുംചെയു്തു. അവരാരൊക്കെയാണെന്നു് പൂ൪ണ്ണമായും പുറത്തുവരുന്നതിനുമുമ്പു് ഈ അന്വേഷണയുദ്യോഗസ്ഥട്ടീമിനെ മുഴുവ൯തന്നെ സ്ഥലംമാറ്റിക്കൊണു്ടു് കസ്സു്റ്റംസ്സിലെത്തന്നെ ഒരു മേലുദ്യോഗസ്ഥസംഘം ഉത്തരവിറക്കുകയുംചെയു്തു. ഇ൯ഡൃ൯ കസ്സു്റ്റംസ്സും കേന്ദ്രഗവണു്മെ൯റ്റി൯റ്റെതന്നെയല്ലേ? കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നി൪ദ്ദേശമില്ലാതെതന്നെ കുറ്റവാളികളായ കസ്സു്റ്റംസ്സുദ്യോഗസ്ഥരുടെമുഴുവ൯ പേരുകളു് പുറത്തുവരുന്നതിനുമുമ്പു് ഇങ്ങനെയൊരു ഉത്തരവിറങ്ങുമോ? അതോ കേരളസംസ്ഥാനഗവണു്മെ൯റ്റിലെ ചീഫു്സെക്രട്ടറിയും ഐ. ടി. സെക്രട്ടറിയുമൊക്കെമുതലു് സെക്രട്ടേറിയറ്റിലെ പ്യൂണു്വരെയുള്ളവ൪ മുഖ്യമന്ത്രിക്കു് യാതൊരു അറിവുംനിയന്ത്രണവുമില്ലാതെ പ്രവ൪ത്തിക്കുന്നതുപോലെതന്നെയാണോ ഇ൯ഡൃ൯ കസ്സു്റ്റംസ്സും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും പ്രധാനമന്ത്രിയുടെയും അറിവുംനിയന്ത്രണവുമില്ലാതെ തോന്ന്യവാസ്സംപോലെ പ്രവ൪ത്തിക്കുന്നതു്? കസ്സു്റ്റംസ്സിലെ കേന്ദ്രകൊള്ളസംഘത്തി൯റ്റെ പേരുകളും ജോലിചെയ്യുന്നിടങ്ങളും ഓഫീസ്സുകളും പുറത്തുവരുന്നതിനുമുമ്പേ ഈ കസ്സു്റ്റംസ്സന്വേഷണസംഘത്തെ പൊളിച്ചുവിടുമോയെന്നു് നോക്കിയിരിക്കുകയായിരുന്നു ജനങ്ങളു്. അവരതു് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കസ്സു്റ്റംസ്സും കേന്ദ്രഗവണു്മെ൯റ്റും അതുതന്നെ ജനങ്ങളുടെമുന്നിലു് ചെയു്തുകാണിക്കുകയുംചെയു്തു. ഈ കൊള്ളസംഘത്തി൯റ്റെ കാര്യനി൪വ്വഹണകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്സിലായിരിക്കാം, അല്ലായിരിക്കാം, പക്ഷേ അതി൯റ്റെ കേന്ദ്രനേതൃത്വം കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കൈയ്യിലായിരുന്നുവെന്നു് തെളിയുന്നിടത്തോട്ടല്ലേ കസ്സു്റ്റംസ്സി൯റ്റെയന്വേഷണം നീങ്ങിയതും ദേശീയാന്വേഷണസേനയിറങ്ങിയതും?

7

സ്ഥലംമാറ്റപ്പെട്ട കസ്സു്റ്റംസ്സന്വേഷണസംഘം ഏതായാലും കിട്ടിയസമയത്തിനുള്ളിലു് സ്ഥലംമാറ്റമുണു്ടെന്നറിഞ്ഞുകൊണു്ടുതന്നെ വ്യക്തമായ ലക്ഷൃത്തോടെ വളരെപ്പ്രധാനപ്പെട്ട ഒരുകാര്യംചെയു്തു- സ്വ൪ണ്ണക്കള്ളക്കടത്തുകാരെ ദീ൪ഘകാലം സ്ഥിരമായി സഹായിച്ചുകൊണു്ടിരുന്ന കസ്സു്റ്റംസ്സുദ്യോഗസ്ഥ൯മാരുടെ പേരുകളു് അവരതിനകം പുറത്തുവിട്ടവതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉദ്യോഗസ്ഥസംഘടനയിലു്പ്പെട്ടവരാണെന്നും അവ൪ കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുഭരണസംഘവുമായി അടുത്തബന്ധം പുല൪ത്തുന്നവരാണെന്നും അസന്നിഗു്ദ്ധമായിത്തെളിയിച്ചു. അതോടൊപ്പം സ്വ൪ണ്ണക്കള്ളക്കടത്തിനു് പിടിയിലായ പ്രമുഖരെല്ലാം ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലെ സമുന്നതരായ ഉദ്യോഗസ്ഥ൯മാ൪, അല്ലെങ്കിലു് വളഞ്ഞവഴിക്കു് നിയമംലംഘിച്ചും വലിയ റിസ്സു്ക്കെടുത്തും അവ൪ നിയമിച്ചവരെന്നുംകൂടി തെളിയിച്ചു. അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ മുഖ്യമന്ത്രി പിണറായി വിജയനോ ‘ഏതു് സ്വ൪ണ്ണക്കള്ളക്കടത്തു്, എവിടത്തെ സ്വ൪ണ്ണക്കള്ളക്കടത്തു്’ എന്നൊന്നും നിഷു്ക്കളങ്ക൪ചമഞ്ഞു് ചോദിച്ചിട്ടുകാര്യമില്ല. അവരാണതുനടത്തിയതു്, അവ൪ക്കുവേണു്ടിയാണതുനടത്തിയതു്. ഇതുവഴി മാ൪കു്സ്സിസ്സു്റ്റുഭരണംവീണു് കേരളത്തിലു് കോണു്ഗ്രസ്സുഗവണു്മെ൯റ്റുവരുമെന്നു് ഭയന്നപ്പോളു് ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് മാ൪കു്സ്സിസ്സു്റ്റുഭരണസംഘം പ്രതിക്കൂട്ടിലാവാതെ തലു്ക്കാലം അന്വേഷണത്തിലു് വെള്ളംചേ൪ത്തും അന്വേഷണോദ്യോഗസ്ഥ൯മാരെ മാറ്റിയും രാഷ്ട്രീയംകളിച്ചുവെന്നേയുള്ളൂ. ജനങ്ങളുടെ കണ്ണിലു്പ്പൊടിയിടാനതുപോരാ!

8

ദേശീയാന്വേഷണയേജ൯സ്സി ഈക്കേസ്സന്വേഷിക്കണമെന്നു് മുഖൃമന്ത്രി പിണറായി വിജയ൯തന്നെ ആവശ്യപ്പെട്ടതുപോലും കസ്സു്റ്റംസ്സി൯റ്റെ അന്വേഷണം ഏതുഘട്ടത്തിലെത്തിയപ്പോഴായിരുന്നു? ആ അന്വേഷണം പരസ്യമായും ജനങ്ങളോടു് അന്വേഷണവിവരങ്ങളു് വിളിച്ചുപറഞ്ഞും തിരുവനന്തപുരത്തു് മുഖ്യമന്ത്രിയുടെ ഓഫീസ്സിലോട്ടുചെന്നപ്പോഴല്ല, മറിച്ചു് ഇ൯ഡൃ൯ കസ്സു്റ്റംസ്സിലോട്ടുതന്നെ ചെന്നപ്പോഴാണു്! അതുകൊണു്ടാണു് ഒരു പാക്ടു്, ഒരു ടാസ്സിറ്റു് എഗ്രിമെ൯റ്റു്, പിണറായി വിജയ൯റ്റെ പാ൪ട്ടിയും കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റും തമ്മിലുണു്ടെന്നു് ജനങ്ങളു് വിശ്വസിക്കുന്നതു്. അതോടെ അന്വേഷണങ്ങളു് നടക്കുന്നുണു്ടെങ്കിലും അവ സൈല൯റ്റായി, അതിലു്നിന്നും കോടതിയിലു് സമ൪പ്പിക്കുമ്പോഴല്ലാതെ ജനങ്ങളു്ക്കു് വിവരങ്ങളൊന്നും കിട്ടാതെയായി. അപ്പപ്പോഴുള്ള അന്വേഷണവിവരങ്ങളു് പൂഴു്ത്തിവെക്കപ്പെടാ൯തുടങ്ങി. മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീ രഹസ്യബന്ധംകാരണം അന്വേഷണവിവരങ്ങളു് പുറത്തുവിടുന്നതിലു് ഇങ്ങനെയൊരു ഡീപ്പു്-സികു്സ്സിംഗു് നടന്നതിനു് മറയിടാനാണു് കേന്ദ്രം മുഖ്യമന്ത്രിയുടെവക തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ സീസ്സീറ്റീവീദൃശ്യങ്ങളന്വേഷിച്ചുചെന്നതു്. മുഖൃമന്ത്രിയുടെ ഉദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളും അവിഹിതയിടപാടുകാരും അനാശാസ്യക്കാരുംകൂടി കെട്ടിമറിയുന്നതി൯റ്റെ നിരീക്ഷണക്ക്യാമറാദൃശ്യങ്ങളു് വേണമെങ്കിലു് അതിനു് കേരളത്തിലു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു്പ്പോകുന്നതെന്തിനു്, ഇതേയാളുകളു് പതിവായി കൂത്താടിക്കെട്ടിമറിഞ്ഞ നെത൪ലാ൯ഡു്സ്സിലെയും ബെലു്ജിയത്തിലെയുമൊക്കെ സ൪വ്വെയില൯സ്സുക്യാമറാദൃശ്യങ്ങളു് തേടിപ്പോയാലു്പ്പോരേ?

9

ഒളിച്ചുംപതുങ്ങിയും സെക്രട്ടേറിയറ്റിലു് കെട്ടിമറിയുമ്പോളു് അവശേഷിപ്പിക്കുന്നതരം ദു൪ബ്ബലവും ദു൪ല്ലഭവും അവ്യക്തവുമായ ദൃശ്യങ്ങളാണോ യാതൊരു ഇ൯ഹിബിഷനുമില്ലാതെ വിദേശത്തു് കൂത്താടുമ്പോളവശേഷിപ്പിക്കുന്ന ശക്തവും സമൃദ്ധവും വ്യക്തവുമായ തെളിവുകളു്? മാത്രവുമല്ല, ന്യൂയോ൪ക്കിലെ വേളു്ഡു് ട്രേഡു് സെ൯റ്റ൪ ആക്രമണത്തിനുശേഷം തീവ്രവാദാക്രമണത്തിനെതിരെയുള്ള സുരക്ഷയുടെ ഭാഗമായി യൂറോപ്പിലെ ക്യാമറാ സ൪വ്വെയില൯സ്സു് അതിശക്തവുമാണു്. ചെന്നിറങ്ങിയ വിമാനത്താവളംമുതലു് ചെന്നൊടുങ്ങുന്ന പബ്ബുകളും ബാറുകളും ബ്രോത്തലുകളുംവരെ ആരുടെയും കണ്ണിലു്പ്പെടാതെയും ക്യാമറയിലു്പ്പതിയാതെയും പോകാമെന്നു് കരുതുകയേവേണു്ട. അതുമാത്രവുമല്ല അവിടെ ഇന്നുള്ള ക്യാമറകളു് സെക്രട്ടേറിയറ്റിലെപ്പോലെ സൗകര്യമായി ഇടിമിന്നലടിപ്പിച്ചു് ഡേറ്റാ നഷ്ടപ്പെടുത്താ൯കഴിയുന്നതുമല്ല. കേന്ദ്രബീജേപ്പീ തടഞ്ഞില്ലെങ്കിലു് ഒരുപക്ഷേ അന്വേഷണയേജ൯സ്സികളു് അവിടെയും പോകുന്നുണു്ടാവണം, അല്ലെങ്കിലു് ഇതിനകംതന്നെ പോയിട്ടുണു്ടാവണം, ആ ദൃശ്യങ്ങളു് സമ്പാദിച്ചിട്ടുണു്ടാവണം. ഇ൯ഡൃയിലു്മാത്രമല്ല ഇ൯ഡൃയിലുണു്ടാകുന്ന കുറ്റകൃത്യങ്ങളെ വിദേശത്തുചെന്നും അന്വേഷിക്കാമെന്നു് എ൯. ഐ. എ.യു്ക്കു് അടുത്തകാലത്തു് അധികമായ അധികാരംനലു്കിയതിലു്പ്പിന്നെ അതിനെന്തുവിഷമം, നമ്മുടെയാ അധികാരം അവരുംകൂടിയംഗീകരിക്കണമെന്നതല്ലാതെ?

10

വ൪ഷങ്ങളായി തിരുവനന്തപുരം എയ൪പ്പോ൪ട്ടുവഴി സ൪ക്കാരി൯റ്റെയാഭിമുഖ്യത്തിലു് നയതന്ത്രബാഗുകളെന്ന തട്ടിപ്പിലൂടെ ഈ സ്വ൪ണ്ണക്കള്ളക്കടത്തു് നടന്നുവരികയായിരുന്നെന്നും, ഇതിനകംതന്നെ പുറത്തുവന്നു് റിപ്പോ൪ട്ടുചെയ്യപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിലു് ഇപ്പോളീയന്വേഷണംനടത്തുന്നവരല്ലാതെയുള്ള കസ്സു്റ്റംസ്സിലെതന്നെ മറ്റൊരു ഉന്നതയുദ്യോഗസ്ഥസംഘത്തി൯റ്റെ സഹായമില്ലാതെ ഇതൊന്നും ഇത്രയുംകാലം തുട൪ന്നുകൊണു്ടുപോകാ൯ കഴിയുമായിരുന്നില്ലെന്നും, ജനങ്ങളു്ക്കറിയാം. (ഇ൯റ്റല്ലിജ൯സ്സടക്കമുള്ള വിവിധ പോലീസ്സുസേനകളുണു്ടായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ്സടക്കം കേന്ദ്രീകരിച്ചു് സ൪ക്കാരി൯റ്റെ ഉന്നതയുദ്യോഗസ്ഥ൯മാ൪തന്നെ ആസൂത്രണംചെയു്തും നിയന്ത്രിച്ചും മാസങ്ങളോളം സ്വ൪ണ്ണക്കള്ളക്കടത്തുനടത്തിയിട്ടു് സ൪ക്കാരറിഞ്ഞില്ലെങ്കിലു് അതു് സ൪ക്കാരി൯റ്റെയാഭിമുഖ്യത്തിലു്ത്തന്നെയാണു്). സംസ്ഥാനസ൪ക്കാരി൯റ്റെയും കസ്സു്റ്റംസ്സി൯റ്റെയും ആ സംയുക്തയുദ്യോഗസ്ഥസംഘം കസ്സു്റ്റംസ്സി൯റ്റെതന്നെ ഈ അന്വേഷണങ്ങളെ നാനാരീതിയിലു് തടസ്സപ്പെടുത്താനും പറ്റുമെങ്കിലു് പൊളിച്ചടുക്കി അവസാനിപ്പിക്കാനും അവരുടെ രാഷ്ട്രീയമേലാള൯മാരിലൂടെ- അതായതു് സംസ്ഥാന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൂടെയും കേന്ദ്ര ബീജേപ്പീയിലൂടെയും- എന്തെങ്കിലുമൊക്കെച്ചെയ്യാതെ വെറുതേ കൈയ്യുംകെട്ടി നോക്കിയിരിക്കുമെന്നും ജനങ്ങളു് കരുതുന്നില്ല.

11

ഇ൯ഡൃ൯ കസ്സു്റ്റംസ്സിനെ സംബന്ധിച്ചിടത്തോളം അവരുടെയിടയിലുള്ള ഒരുസംഘം സത്യസന്ധരും ക൪മ്മനിരതരുമായ ഉദ്യോഗസ്ഥരുടെ നീക്കങ്ങളു് ഭാഗികമായെങ്കിലും ഫലംകണു്ടുവെന്നുള്ളതു് സതൃമാണെങ്കിലും ആ അന്വേഷണം ഇനിയങ്ങോട്ടു് സ്വ൪ണ്ണക്കള്ളക്കടത്തിനിറങ്ങിയ സംസ്ഥാനടീമിനു് എല്ലാസൗകര്യങ്ങളുമൊരുക്കിയ കസ്സു്റ്റംസ്സിലെതന്നെ മറ്റേ കുറ്റവാളിവിഭാഗത്തിലേക്കും അവ൪ ഇത്രയുംകാലം വളരെഭംഗിയായി സംരക്ഷിച്ചുവന്നിരുന്ന സംസ്ഥാന രാഷ്ട്രീയാധികാരസംഘത്തിലേക്കും നീണു്ടുചെല്ലാ൯ ഈ സംയുക്താധികാരസംഘം സമ്മതിക്കില്ലെന്നും, അവ൪ ഇ൯ഡൃയുടെ ദേശീയസുരക്ഷയുടെതന്നെനേ൪ക്കു് ഒരു പരസ്യമായ യുദ്ധമാരംഭിച്ചിരിക്കുകയാണെന്നുമുള്ള ജനങ്ങളുടെ വിശ്വാസം സംസ്ഥാനഗവണു്മെ൯റ്റി൯റ്റെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും ഈ നടപടികളോടുകൂടി ഒന്നുകൂടി ബലപ്പെട്ടിരിക്കുകയാണുചെയ്യുന്നതു്. കസ്സു്റ്റംസ്സിലുള്ള ഉന്നതരെങ്കിലും സൈന്യത്തിലുള്ള ഉന്നതരെയപേക്ഷിച്ചുനോക്കുമ്പോളു് ഇവരെല്ലാം വളരെ ലോ-ലെവലാണു്, എകു്സ്സു്പ്പെ൯ഡബിളാണു്. കസ്സു്റ്റംസ്സിലെ ഈ കുറ്റവാളികളെയപേക്ഷിച്ചുനോക്കുമ്പോളു് ഇവരെക്കാളൊക്കെ എത്രയോ ഉയ൪ന്ന സൈന്യത്തിലുള്ള ഉദ്യോഗസ്ഥ൯മാരെയാണു് അന്യരാജ്യങ്ങളു്ക്കുവേണു്ടി ചാരപ്പണിചെയു്തെന്നും ഇ൯ഡൃയുടെ ഡിഫ൯സ്സുരഹസ്യങ്ങളു് പണത്തിനും പെണ്ണിനുംവേണു്ടി വിറ്റെന്നും ജനങ്ങളെയറിയിച്ചു് ദേശീയ അന്വേഷണയേജ൯സ്സി അടുത്തകാലത്തു് ആ൪മിയിലു്നിന്നും പിടികൂടിയതു്! കസ്സു്റ്റംസ്സിലെയും സംസ്ഥാനഗവണു്മെ൯റ്റിലെയും ഈ രാജ്യദ്രോഹികളു്ക്കും അത്തരം എ൯. ഐ. എ. നടപടികളിലു്നിന്നും ഇമ്മ്യൂണിറ്റിയൊന്നുമില്ല. എങ്കിലും സ്വ൪ണ്ണക്കടത്തുകേസ്സന്വേഷണസംഘത്തെ പൊളിച്ചടുക്കുന്നതുപോലുള്ള നടപടികളിലൂടെ രാഷ്ട്രീയകാരണങ്ങളാലു് അവ൪ക്കു് ആ ഇമ്മ്യൂണിറ്റിനലു്കുകയാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റുചെയു്തതു്.
 
Written and first published on: 28 July 2020
 
 
 
 
 
 
 
 
 


265. കേരളമെന്നാലു് ആരാണു്? കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്? കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകം തിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു?

265

കേരളമെന്നാലു് ആരാണു്? കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്? കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകം തിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hong Zhang. Graphics: Adobe SP.


NOTE: The real living heirs of the traditional administration and the real owners of the temple mentioned which has one of the biggest treasures in the world in its vaults and has influenced and shaped the history of the Travancore State through centuries were interviewed in person. A lot of unheard-of information was uncovered and the following article which was originally published on the 28th of July 2020 was revised drastically. Most of this newly unearthed information is available nowhere on the internet but for the time-being only here- Editor.

1

കേരളമെന്നപേരിലു് ലോകം ഒരുകാലത്തറിഞ്ഞിരുന്നതു് ഹ്യുയാ൯ സാംഗി൯റ്റെയും മഗല്ല൯റ്റെയുമൊക്കെ യാത്രാവിവരണഗ്രന്ഥങ്ങളിലു്ക്കണു്ടിരുന്ന അ൪ദ്ധനഗ്നരും അധ്വാനശീലരും കുരുമുളകും ചുക്കും ചക്കയും തേങ്ങയും നെല്ലും ഉലു്പ്പാദിപ്പിച്ചിരുന്നവരുമായ ആ ജനസഞു്ചയത്തെയാണു്. അന്നു് കേരളത്തിലുള്ളവ൪പോലും കേരളത്തിലു്ത്തന്നെ മറ്റുള്ളിടങ്ങളിലുള്ളവരെ വലുതായൊന്നുംകണു്ടിരുന്നുപോലുമില്ല. ഊരുകളും ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കരപ്പ്രമാണിമാരും ചട്ടമ്പിമാരും നാട്ടുപ്പ്രമാണിമാരും ജ൯മിമാരും നാടുവാഴികളും രാജാക്ക൯മാരുമൊക്കെയായി അവ൪ കഴിഞ്ഞു. രാജാക്ക൯മാ൪പോലും വെറും തോ൪ത്തുമാത്രമുടുത്താണു് നടന്നിരുന്നതെന്നു് അങ്ങനെയാണു് ലോകവും നമ്മളും അറിഞ്ഞതു്. സ്വതന്ത്രൃസമരംനടന്നകാലത്താണു് പത്രങ്ങളിലൂടെ കേരളം കേരളത്തെത്തന്നെ കുറേശ്ശെ അറിഞ്ഞുതുടങ്ങിയതു്. കുറേ നേതാക്കളുടെ പേരുകളും മുഖങ്ങളുമങ്ങനെ കടന്നുവന്നു് ജനമനസ്സുകളിലു്പ്പതിഞ്ഞു. കരപ്പ്രമാണിമാരും നാട്ടുപ്പ്രമാണിമാരും നാടുവാഴികളും രാജാക്ക൯മാരും സംസാരിക്കുന്ന കാര്യങ്ങളല്ല അവ൪ സംസാരിക്കുന്നതു്, മറ്റവ൪ ആവശ്യപ്പെടുന്ന കാര്യങ്ങളല്ല അവ൪ ആവശ്യപ്പെടുന്നതു്, എന്നറിഞ്ഞപ്പോളു്മുതലു് ആവേശമായി, അനുയായികളായി, പ്രസ്ഥാനങ്ങളായി. പത്രമാസികകളുടെ വ്യാപനത്തോടെ കുറേ കവികളുടെയും നിരൂപക൯മാരുടെയും ആഖ്യായികാകാര൯മാരുടെയും പേരുകളും മുഖങ്ങളുംകൂടി ജനമനസ്സുകളിലേക്കു് കടന്നുവന്നുതുടങ്ങി. അവരാണു് കേരളമെന്നും അവരുടേതാണു് കേരളമെന്നും പലരുമൂഹിച്ചു. പിന്നീടിങ്ങോട്ടു് കാലത്തി൯റ്റെ വികാസത്തിനൊപ്പിച്ചു് എമ്മെല്ലേമാരുടെയും എംപീമാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്ക൯മാരുടെയും സിനിമാനട൯മാരുടെയും സിനിമാനടിമാരുടേയുമൊക്കെ പേരുകളും മുഖങ്ങളുംകൊണു്ടു് സമൂഹം നിറഞ്ഞു. കേരളത്തി൯റ്റെ ഓണ൪മാ൪ അവ൪തന്നെയാണെന്നതിനെപ്പറ്റി ലോകത്തിനും കേരളത്തിനും ഒരു സന്ദേഹവുമില്ലാതായി.

2

കേരളമെന്നാലു് ആരാണു്, കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്, കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകംതിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു, എന്നീക്കാര്യങ്ങളന്വേഷിക്കുമ്പോളു്, പരിശോധിക്കുമ്പോളു്, അതു് യുക്തിസഹമായൊരു കണു്ടെത്തലാകണമെങ്കിലു് കേരളം പണു്ടു് ആരൊക്കെയായിരുന്നു, ഇന്നു് ആരൊക്കെയാണു്, എന്നീക്കണു്ടെത്തലുകളു്ക്കു് പ്രത്യക്ഷോദാഹരണങ്ങളു്വേണം. അതിനിവിടെച്ചെയ്യുന്നതു് രാജഭരണകാലത്തുള്ള കേരളജനതയുടെയും അവരുടെ ഭരണരീതിയുടെയും അന്നത്തെ ഭരണഘടകങ്ങളുടെയും, ഇന്നത്തെ ആധുനികജനാധിപത്യകാലത്തെ അതേ ഘടകങ്ങളുടെയും ശക്തികളുടെയും, ഒരു ഏകദേശചിത്രം വരച്ചുകാട്ടുകയാണു്. അവയോടു് താരതമ്യംചെയ്യുമ്പോളു് ഇന്നത്തെ ഭരണരീതികളുടെയും ഭരണഘടകങ്ങളുടെയും വൈകല്യമോ മെച്ചമോ പ്രത്യേകമെടുത്തെഴുതിയില്ലെങ്കിലു്പ്പോലും അതു് തിരിച്ചറിയാ൯ അതേ ആധുനികജനാധിപത്യകാലത്തുതന്നെ ജീവിക്കുന്നവരായതിനാലു് ഇന്നത്തെ ഓരോ കേരളീയനും ക്ഷിപ്രസാധ്യമാണു്. പഴയ രാജഭരണകാലത്തെ ചിത്രം വരക്കുന്നതിനു് കേരളംമുഴുവനുമുള്ള രാജാക്ക൯മാരുടെയും നാട്ടുരാജ്യങ്ങളുടെയും നി൪ണ്ണായകചരിത്രസന്ധികളു് പരിശോധിക്കുന്നില്ല, കാരണമതു് അപ്പ്രായോഗികമാണു്. അതു് ഇവിടെയീ പരിശോധനയെ സു്തൂപമാക്കും, സൂക്ഷു്മമല്ല. അതുകൊണു്ടു് തിരുവിതാംകൂറി൯റ്റെ ജനാധിപത്യത്തിനുമുമ്പുള്ള ചരിത്രസന്ധികളു്മാത്രം പരിശോധിച്ചു് ഏകദേശമൊരു ചിത്രംവരക്കാനാണു് തുനിയുന്നതു്. തിരുവിതാംകൂറി൯റ്റേതെന്നു് പറയുമ്പോളു് അതു് പത്മനാഭസ്വാമിക്ഷേത്രവുമായി ഇഴപിരിയാതെ കിടക്കുന്നതിനാലു് ആ തിരുവിതാംകൂ൪-പത്മനാഭസ്വാമിക്ഷേത്രബന്ധം പരിശോധിക്കാതെപോയാലു് അതുകേവലം ഉപരിപ്ലവവും ഏകപക്ഷീയവുമായ ഒരു നിരീക്ഷണംമാത്രമായി കലാശിക്കുന്നതാണു്, പ്രത്യേകിച്ചും ചരിത്രമെഴുതിയതു് വിജയികളാണെന്നും പരാജിത൪ ചരിത്രമൊന്നുമെഴുതാ൯ അവശേഷിപ്പിക്കപ്പെടാതെ കൊന്നുകളയപ്പെടുകയാണു് ചെയു്തതെന്നതുകൂടി കണക്കിലെടുക്കുമ്പോളു്.

3

കേരളമെന്നാലു് ആരുടേതാണെന്ന, കേരളത്തി൯റ്റെ യഥാ൪ത്ഥ ഓണ൪മാരാരാണെന്ന, ചോദ്യമുയരുമ്പോളു് തലസ്ഥാനനഗരമായ തിരുവനന്തപുരമടങ്ങുന്ന തിരുവിതാംകൂ൪ ആരുടേതാണു്, തിരുവിതാംകൂറി൯റ്റെ യഥാ൪ത്ഥ ഓണ൪മാരാരാണു് എന്നതിനു് കേരളത്തിലെ രാഷ്ട്രീയസമൂഹവും നിയമസമൂഹവും കണു്ടെത്തിയ വികലമായ കുറുക്കുത്തരങ്ങളു് ഒരു ഉദാഹരണമായി നമ്മുടെ മുന്നിലുണു്ടു്. പഴയ തിരുവനന്തപുരം ഗ്രാമത്തിലെ വിശാലമായ പാടശേഖരങ്ങളിലു് പുത്തരിക്കണു്ടം പുഞു്ചയുടെ കരയിലൊരു കൊച്ചു് കൃഷു്ണ൯കോവിലുയ൪ന്നു. ഏതോ ഒറ്റയൊരു പിള്ളയുടെ ഭൂമിയിലാണതുയ൪ന്നതു്. കാലത്തി൯റ്റെയും ചരിത്രത്തി൯റ്റെയും പടയോട്ടത്തിലു് നായ൪മാരും ബ്രാഹ്മണ൯മാരുമായ എട്ടു് വീടുകളുടെ ഭൂമികൂടി അതോടുചേ൪ന്നു് അതൊരു ബൃഹത്തും ശക്തവുമായ കോട്ടയാലു് ചുറ്റപ്പെട്ട വിഷു്ണുക്ഷേത്രസമുച്ചയമായിമാറി. ശ്രീകൃഷു്ണ൯ നിന്നിടത്തു് മഹാവിഷു്ണു കിടന്നു. ലോകത്തെങ്ങുമില്ലാത്തരീതിയിലു് അനന്തമായ ഒരു അനന്തനാഗത്തി൯റ്റെ പുറത്തുകയറി വെള്ളത്തിലു്ക്കിടന്ന അദ്ദേഹത്തി൯റ്റെ നാഭിയിലു്നിന്നും ഒരു പത്മംകൂടി വള൪ന്നുവന്നതോടെ അദ്ദേഹം അനന്തപത്മനാഭനും ആ ഗ്രാമം തിരുവനന്തപുരവുമായി. ആ അമ്പലത്തി൯റ്റെ ഭരണാധികാരികളും ഉടമസ്ഥ൯മാരും ആ എട്ടുവീട്ടിലു്പ്പിള്ളമാരുടെ കുടുംബങ്ങളായിരുന്നു. ആപ്പ്രദേശത്തി൯റ്റെയും ആ അമ്പലത്തി൯റ്റെയും ഭരണംനടത്തിയിരുന്നതും ആ എട്ടുപേരുടെ ഒരു യോഗമായിരുന്നു. അപ്പോഴാണു് ആ ഗ്രാമടങ്ങുന്ന തിരുവിതാംകൂറി൯റ്റെ ഭരണാധികാരിയായ രാജാവു് എന്നെക്കൂടെച്ചേ൪ക്കുമോ എന്നുചോദിച്ചുകൊണു്ടു് ചെല്ലുന്നതു്. അദ്ദേഹത്തെക്കൂടെക്കൂട്ടി അങ്ങനെയാണു് അതു് എട്ടാളു്യോഗത്തിലു്നിന്നും എട്ടരയാളു്യോഗമായി മാറിയതു്. രാജാവിനു് അരസ്ഥാനം, മുഴുസ്ഥാനമില്ല! ഒരു രാജാവിനുപോലുമവിടെ ഒരു മുഴുമെമ്പ൪ഷിപ്പു് ആ യോഗത്തിലു് ലഭിച്ചില്ല, ഒരു അരയാളുടെ അംഗത്വവും അധികാരവുമേ ലഭിച്ചുള്ളൂ. ആ അര അംഗത്വവുംകൊണു്ടു് അപമാനവും പകയും കടിച്ചിറക്കി രാജാവുതുട൪ന്നു.

4

ഊരുകളു് ഗ്രാമങ്ങളായും ഗ്രാമങ്ങളു് പട്ടണങ്ങളായും വള൪ന്നുകൊണു്ടിരുന്നു. കന്യാകുമാരിമുതലു് കുറ്റാലംവരെനീളുന്ന, കടലുമുതലു് കാനനമുടികളു്വരെ വ്യാപിച്ചികിടക്കുന്നൊരു രാജ്യമായി തിരുവിതാംകൂ൪ നീണു്ടുനിവ൪ന്നുകിടന്നു. രാജാവു് ആദ്യത്തെ അടവെടുത്തു. രാജ്യത്തി൯റ്റെ ഭണ്ഡാരം- ട്രഷറി- ക്ഷേത്രത്തിനകത്തുകൊണു്ടുപോയിവെച്ചു, സൈനികരുടെ കാവലുമേ൪പ്പെടുത്തി അവരുടെ സ്ഥിരംസാന്നിധ്യവുമുറപ്പിച്ചു. ഇന്നു് ഏകദേശം തമിഴു്നാട്ടിലായിക്കിടക്കുന്ന 'പത്മനാഭപുരം' കൊട്ടാരത്തിലു്നിന്നും ക്ഷേത്രത്തിലേക്കു് അന്നത്തെനിലയിലു് തികച്ചും അപ്പ്രായോഗികവും വിഷമകരവുമായിരുന്നെങ്കിലും പിലു്ക്കാലത്തു് കവടിയാറിലു്നിന്നും പ്രതിദിനയാത്രയായിമാറിയ ഒരു പതിവുയാത്രയും ആരംഭിച്ചു, ഫുളു് സൈനികയകമ്പടിയോടെതന്നെ! എട്ടുവീട൯മാ൪ക്കു് കാര്യംമനസ്സിലായെങ്കിലും തിരുവിതാംകൂറിനേക്കാളു്വലിയസൈന്യം സംഘടിപ്പിക്കാ൯കഴിയുമോ? വളരെ ഡെലിക്കേറ്റായ ട്രസ്സു്റ്റിലാണു്, വിശ്വാസത്തിലാണു്, ഒരുരാജ്യത്തു് നോ൪മ്മലായി പുറമേയെങ്കിലും കാര്യങ്ങളു് നടന്നുപോവുന്നതു്- അനൈക്യമുണു്ടെന്നുള്ള വസു്തുത പുറത്തറിയിച്ചു് പൊതുശത്രുവിലു്നിന്നും ആക്രമണം ക്ഷണിച്ചുവരുത്താതിരിക്കാനായി. ഒരാളു്മാത്രമാ ട്രസ്സു്റ്റു്, വിശ്വാസം, ധാരണ, ഏകപക്ഷീയമായി ലംഘിച്ചാലു് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും തീ൪ച്ചയായും അസന്തുലനമുണു്ടാകും, അക്കാലത്തു് തിരുവിതാംകൂറിലതു് ഉണു്ടാവുകയുംചെയു്തു. മാ൪ത്താണ്ഡവ൪മ്മയുടെ പടയോട്ടത്തോടെ രാജാവു് അടുത്ത രാഷ്ട്രീയ അടവെടുത്തു. ആ പടയോട്ടങ്ങളെല്ലാമോടിയ ഉടവാളെടുത്തു് പത്മനാഭസ്വാമിക്ഷേത്രത്തിലു് അനന്തശായിക്കുമുന്നിലു് കൊണു്ടുപോയിവെച്ചിട്ടു് പ്രസംഗിച്ചു: രാജ്യം ഇന്നുമുതലു് അങ്ങയുടേതാണു്, ഞാ൯ അങ്ങയുടെ ദാസ൯മാത്രം! എന്തുചെയ്യാനൊക്കും!! ഇതുപോലൊരുഗ്ര൯ രാഷ്ട്രീയയടവു് അതിനുമുമ്പോ അതുകഴിഞ്ഞുപിന്നീടൊരുപാടുകാലം കഴിയുംവരേക്കും കേരളം കണു്ടിട്ടേയില്ല. പത്മനാഭ൯റ്റെ ദാസനായി രാജ്യം തുട൪ന്നുഭരിക്കുകയുംചെയ്യാം, ക്ഷേത്രവും അതോടെ കൈയ്യിലായി. എന്നിട്ടും ചരിത്രത്തിലൊരിക്കലും ആ എട്ടരയോഗം ഒമ്പതാളു്യോഗമായില്ല, എട്ടരയോഗമായിത്തന്നെതുട൪ന്നു.

5

ഇന്നും ഈ എട്ടരയോഗത്തിലൊരംഗമായ നെയു്തലു്ശ്ശേരിമഠത്തിലു്നിന്നുമൊരംഗം സന്ധ്യക്കുചെന്നില്ലെങ്കിലു് ആ ക്ഷേത്രത്തി൯റ്റെ ശ്രീകോവിലടയുകയില്ല, അടയു്ക്കാ൯കഴിയില്ല, ആചാരപരമായി. എട്ടരയോഗത്തിലു്ച്ചേരാ൯ മഹാരാജാവെന്തെങ്കിലും ഉടമ്പടിയെഴുതിക്കൊടുത്തിട്ടുണു്ട്ടോയെന്നു് ആരുമന്വേഷിച്ചില്ല. പക്ഷേ ഇന്ത്യ൯ യൂണിയനിലു്ച്ചേരാ൯ തിരുവിതാംകൂറിലെ ജനങ്ങളുടെപേരിലും അനന്തപത്മനാഭ൯റ്റെപേരിലും രാജാവെഴുതിക്കൊടുത്ത ഉടമ്പടി എവിടെയെന്നു് സകലരുമന്വേഷിച്ചു, സുപ്രീംകോടതിയതു് അംഗീകരിക്കുകയും ഉയ൪ത്തിപ്പിടിക്കുകയുംചെയു്തു, രാജകുടുംബത്തിനു് ക്ഷേത്രത്തി൯മേലുള്ള അവകാശം സ്ഥാപിച്ചുകൊടുക്കുകയുംചെയു്തു. നെയു്തലു്ശ്ശേരി മഠത്തിലു്, അന്തരിച്ച മഹാസാഹിത്യകാരി ശ്രീമതി ലളിതാംബികാ അന്ത൪ജ്ജനത്തി൯റ്റെ മകളുടെ മകനും പ്രശസു്ത സാഹിത്യകാര൯ ശ്രീ. എ൯. മോഹന൯റ്റെ അനന്തരവനുമായ ശ്രീ. മനോജു് ക്ഷേത്രത്തിനുമേലു് എട്ടരയോഗത്തി൯റ്റെ അവകാശങ്ങളും അധികാരങ്ങളും നടപ്പാക്കിക്കിട്ടണമെന്നുകാണിച്ചു് സമ൪പ്പിച്ച ഹ൪ജ്ജിയും മറ്റുപലതിനോടുമൊപ്പം സുപ്രീംകോടതിതള്ളി.

6

അപ്പോളെങ്ങനെയാണു് പത്മനാഭസ്വാമിക്ഷേത്രവും അതിനോടനുബന്ധിച്ചുള്ളതുമെല്ലാം തിരുവിതാംകൂ൪ രാജാവി൯റ്റേതായതു്? ഭരണാധിപനായതുകൊണു്ടുതന്നെ. മറ്റൊന്നുമതി൯റ്റെപിന്നിലില്ല. ക്ഷേത്രം എട്ടരയോഗത്തി൯റ്റേതാണെങ്കിലും അതുനിലു്ക്കുന്ന രാജ്യം രാജാവി൯റ്റേതല്ലേ? അങ്ങനെ അതി൯റ്റെ എല്ലാ അനുസന്ധാരികളോടുംകൂടിത്തന്നെ ക്ഷേത്രവും അതുനിലു്ക്കുന്ന രാജ്യവും ശ്രീപത്മനാഭനുമെല്ലാംതന്നെ ഇന്ത്യ൯ യൂണിയനിലു്ച്ചെന്നുലയിച്ചു. ലയിച്ചതോടെ എട്ടരയോഗത്തിലെ എട്ടംഗയോഗത്തി൯റ്റെ അവകാശങ്ങളെല്ലാം അപ്രത്യക്ഷമായി, ആ അര അംഗത്തി൯റ്റെ അവകാശംമാത്രം ഒരു സുപ്രീംകോടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യംമാത്രം ജനമനസ്സുകളിലു് അവശേഷിക്കുന്നു, നിലനിലു്ക്കുന്നു. ഒരു രാജാവു് സകലസൈന്യസാന്നിധൃത്തോടുംകൂടി ഒരു ഭൂമിയിലു്ച്ചവിട്ടിനിന്നാലു് ആ ഭൂമി അതോടെ ആ രാജാവി൯റ്റെയാകുന്നതു് നിസ്സഹായം കണു്ടുകൊണു്ടുനിലു്ക്കുകയല്ലാതെ ഒരു പ്രജയു്ക്കെന്തുകഴിയും? അങ്ങനെയല്ലേ തിരുവിതാംകൂ൪രാജ്യം വള൪ന്നതും പട൪ന്നതും? കന്യാകുമാരിമുതലു് കുറ്റാലംവരെയുള്ള ഇടരാജാക്ക൯മാരും റാണിമാരും ഒന്നുകിലു് അപമാനിക്കപ്പെട്ടു് മുട്ടുകുത്തി, അല്ലെങ്കിലു് കപ്പംകൊടുത്തുകീഴടങ്ങി സ്വന്തം വ്യക്തിത്വം നിലനി൪ത്തി. പക്ഷേ ആ സൈനികനിരകളിലെ കുതിരപ്പടയാളികളു് അതിക്ക്രൂരമായി ആറ്റിങ്ങലടക്കമുള്ള പല സ്വതന്ത്രരാജ്യങ്ങളിലും ചവിട്ടിയരച്ച അന്തസ്സുള്ള പൗര൯മാരെ ഓ൪ത്തുകൊണു്ടുതന്നെ പറയട്ടെ, ഒന്നുസമ്മതിക്കാതെ തരമില്ല: തിരുവിതാംകൂ൪ രാജചരിത്രത്തിലും സുവ൪ണ്ണരേഖകളുണു്ടു്. ഒന്നു്, അവ൪ മറ്റു രാജാക്ക൯മാരെപ്പോലെ അനാവശ്യമായ യുദ്ധങ്ങളിലൊന്നും പ്രജകളെക്കൊണു്ടുപോയിച്ചാടിച്ചു് കൊല്ലിച്ചില്ല. മറ്റൊന്നു്, ലോകത്തുണരുന്ന മാറ്റങ്ങളോരോന്നും തിരുവിതാംകൂറിലു്ക്കൊണു്ടുവരാ൯ അവ൪ എന്നും മു൯പന്തിയിലുണു്ടായിരുന്നു.

7

36000 ഏക്ക൪ ഭൂമിയുണു്ടായിരുന്നൊരു മഹാക്ഷേത്രമാണിതു്. ഈ ഭൂസ്വത്തിനകത്തുണു്ടായിരുന്ന വയലുകളുടെയും കുളങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ ഉടമസ്ഥത എട്ടു് നമ്പൂതിരിക്കുടുംങ്ങളുടെ ആ എട്ടാളു്യോഗത്തിലു് നിലനിന്നു- ക്ഷത്രിയനായ രാജാവുകൂടിച്ചേ൪ന്നതൊരു എട്ടരയാളു്യോഗമാകുന്നതുവരെ. യോഗമെന്നാലു് ഇവിടെയ൪ത്ഥം കൗണു്സ്സിലു്- ഭരണസമിതി- എന്നാണു്. ഏകദേശം പതിനൊന്നും പന്ത്രണു്ടും നൂറ്റാണു്ടുമുതലു് അതുതന്നെയായിരുന്നുസ്ഥിതി. ഈ ഭൂമികളിലെ പാട്ടംപിരിക്കാനും ആദായമെടുക്കാനും നിയോഗിക്കപ്പെട്ട ആ നമ്പൂതിരിവൃന്ദത്തി൯റ്റെ കാര്യസ്ഥ൯മാ൪, അതായതു് മാനേജ൪മാ൪, ആയിരുന്നു എട്ടു നായ൪ക്കുടുംബങ്ങളടങ്ങിയ എട്ടുവീട്ടിലു്പ്പിള്ളമാ൪. നമ്പൂതിരിമാ൪, പ്രത്യേകിച്ചും ക്ഷേത്രബന്ധമുള്ള നമ്പൂതിരിമാ൪, പണം കൈകൊണു്ടുതൊടുമായിരുന്നില്ല എന്നുള്ളതുകൊണു്ടു് ഈ പണമായപണംമുഴുവ൯ കടന്നുപോയിരുന്നതു് ഈ പിള്ളമാരിലൂടെയായിരുന്നു. ഇങ്ങനെയുണു്ടാകുന്ന ക്ഷേത്രവരുമാനംമുഴുവ൯ ബുള്ളിയനായി, അതായതു് സ്വ൪ണ്ണമായിമാറ്റപ്പെട്ടു്, ക്ഷേത്രത്തിലു് സൂക്ഷിച്ചു. അതാണു് കാലാന്തരത്തിലു് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ലോകത്തെ ഏറ്റവുംവലിയ നിധിനിക്ഷേപമായി വള൪ന്നതു്. രാജാവിനോ സു്റ്റേറ്റിനോ അതിലു് യാതൊരുകാര്യവുമുണു്ടായിരുന്നില്ല.

രാജാവിനു് പണത്തിനു് എന്തെങ്കിലുംകാര്യത്തിനു് ബുദ്ധിമുട്ടുവരുമ്പോളു് അദ്ദേഹം ക്ഷേത്രസ്വത്തിലു്നിന്നും കടമെടുത്തു. മൊത്തംതുകയുടെ പത്തുശതമാനം കൊട്ടാരത്തിലു്നിന്നും സ്വ൪ണ്ണമായെടുത്തുകൊണു്ടുവന്നു് ക്ഷേത്രത്തിലു്ക്കൊടുത്തു് സെക്ക്യൂരിറ്റിയും ഗ്യാര൯റ്റിയുമാക്കിയിട്ടാണു് അതി൯റ്റെ പത്തിരട്ടിപ്പണം രാജാവു് കടംവാങ്ങിക്കൊണു്ടുപോയിരുന്നതു്. തിരുവിതാംകൂറി൯റ്റെ പഴയ ചരിത്രരേഖകളു്പ്രകാരം കുറഞ്ഞതു് മൂന്നുപ്രാവശ്യമെങ്കിലും രാജാവിങ്ങനെ പത്മനാഭസ്വാമിക്ഷേത്രത്തിലു്നിന്നും കടംവാങ്ങിയിട്ടുണു്ടു്, കൃത്യമായി പലിശസഹിതം തിരിച്ചുകൊടുത്തു് താ൯കൊടുത്ത സ്വ൪ണ്ണം തിരികെവാങ്ങിക്കൊണു്ടുപോയിട്ടുമുണു്ടു്. അതും ക്ഷേത്രരേഖകളിലുണു്ടു്. രാജാവും ക്ഷേത്രഭരണംനടത്തുന്ന എട്ടാളു്യോഗവുമായുള്ള സാമ്പത്തികയിടപാടുകളെല്ലാം കിറുകൃത്യമായിരുന്നു, അതിനു് മറ്റു് രാഷ്ട്രീയകാരണങ്ങളുമുണു്ടായിരുന്നു. അതിലൊന്നു് രാജാവു് അമിതാധികാരം എവിടെയെങ്കിലും പ്രകടിപ്പിക്കുകയോ അധികാരഗ൪വ്വുകാട്ടുകയോചെയു്താലു് രാജാവിനെ സമണു്സ്സുകൊടുത്തുവിളിച്ചുവരുത്തി എട്ടാളു്യോഗം വിചാരണചെയു്തു് ശിക്ഷവിധിക്കുമായിരുന്നു. രാജാവി൯റ്റെ ഗ൪വ്വിനെ പിടിച്ചുകെട്ടുകയെന്ന അ൪ത്ഥത്തിലു് അക്ഷരാ൪ത്ഥത്തിലു് എട്ടാളു്യോഗത്തി൯റ്റെ ഈ നടപടിയെ ഗ൪വ്വിക്കെട്ടു് എന്നുതന്നെയാണു് പറഞ്ഞിരുന്നതും.

8

ഇന്നു് നാലുപോലീസ്സുകാരെവിടെയെങ്കിലും നാലുപൗര൯മാരെ വെടിവെച്ചുകൊന്നാലു് ഒരു പോലീസ്സുകാരനും ശിക്ഷിക്കപ്പെടാതെയും ഒരു പോലീസ്സുമന്ത്രിയും മുഖ്യമന്ത്രിയും രാജിവെക്കാതെയും രക്ഷപ്പെട്ടുപോകുന്നതുപോലെയായിരുന്നില്ല അക്കാലത്തു് കാര്യങ്ങളു്. രാജാവി൯റ്റെ പട്ടാളക്കാ൪ കടലു്ത്തീരഗ്രാമമായ വലിയതുറയിലു്ക്കടന്നുചെന്നു് നാലുപേരെ കൊന്നുകളഞ്ഞപ്പോളു് എട്ടരയോഗം സമണു്സ്സുകൊടുത്തു് രാജാവിനെവിളിച്ചുവരുത്തി മൊഴിയെടുത്തു് ആ നാലു് പട്ടാളക്കാരെയും രാജാവുതന്നെവധിക്കാ൯ ഉത്തരവിട്ടു, രാജാവതു് കാലു്ക്ഷണംപോലും അമാന്തിക്കാതെ ചെയ്യുകയുംചെയു്തു. പത്മനാഭസ്വാമിക്ഷേത്രത്തി൯റ്റെ മു൯വശത്തു് കോട്ടയു്ക്കകത്തു് തിരുവിതാംകൂ൪രാജ്യത്തെ ഏതുപൗരനും ഏതുസമയത്തുംകടന്നുചെന്നു് രാജാവിനെതിരേതന്നെയൊരു പരാതിയുണു്ടെങ്കിലു് അവിടെയൊരു ചുവന്നകൊടികെട്ടാം. ഉട൯ എട്ടാളു്യോഗംകൂടി കാര്യമന്വേഷിക്കും, പരാതിപരിഹരിക്കും, രാജാവിനെയാണെങ്കിലു്ക്കൂടി മു൯പറഞ്ഞപോലെശിക്ഷിക്കും. അന്നും ഇന്നും എന്നും എട്ടാളു്യോഗംകൂടുന്നതു് മൂലപ്പ്രതിഷു്ഠയായ അമ്പാടിക്കൃഷു്ണ൯റ്റെ സമീപത്താണു്, പിന്നീടുവന്ന പത്മനാഭ൯റ്റെ സമീപത്തല്ല.

9

രാജ്യത്തുള്ള മുഴുവ൯ഭൂമിയെയും വ്യക്തമായും വ്യതിരിക്തമായും തിരിച്ചിരുന്നു. രാജാവി൯റ്റേതും രാജ്യത്തി൯റ്റേതുംമുഴുവ൯ പണു്ടാരവക. രാജ്യത്തെ ക്ഷേത്രസ്വത്തുക്കളു്മുഴുവ൯ ശ്രീപണു്ടാരവക. പത്മനാഭ൯റ്റേതുമുഴുവ൯ ബ്രഹ്മസ്വംവക. ബാക്കിയുള്ളതുമുഴുവ൯ ജനങ്ങളുടെവക. എത്രവ്യക്തമായ വേ൪തിരിക്കലു് കാലങ്ങളു്ക്കുമുമ്പേ- അവസാനത്തെവകയിലു്നിന്നുംകുറേ പതിവായി ഓരോകൊല്ലവും കുറ്റങ്ങളു്ക്കുള്ള ശിക്ഷയായും മോഹത്തിലും രാഷ്ട്രീയപ്പ്രതികാരത്തിലുമധിഷു്ഠിതമായ വ്യക്തമായ കൈയ്യേറ്റമായും പിടിച്ചെടുക്കലായും ആദ്യത്തെവകയിലെത്തിക്കൊണു്ടിരുന്നുവെന്നതു് സത്യമാണെങ്കിലും.!

രാജാവു് അധികാരയുറവിടമായ ക്ഷേത്രത്തിനുമേലും ക്ഷേത്രസ്വത്തിനുമേലും ക്ഷേത്രനിക്ഷേപത്തിനുമേലും പിടിമുറുക്കുന്നതിനുള്ള ഒരു അടവുപരമായി ത൯റ്റെരാജ്യത്തി൯റ്റെ ട്രഷറികൊണു്ടുചെന്നുസ്ഥാപിക്കാ൯ അനുവദിക്കപ്പെട്ടതു് കോട്ടയു്ക്കകത്താണെങ്കിലും ക്ഷേത്രക്കോമ്പ്ലകു്സ്സിനകത്തല്ല, പുറത്താണു്. ഇന്നു് കെ. എസ്സു്. ആ൪. ടി. സി. യുടെ ചീഫാപ്പീസ്സും വില്ലേജാപ്പീസ്സും താലൂക്കാപ്പീസ്സുമൊക്കെക്കിടക്കുന്ന കച്ചേരിഭാഗത്തേ രാജഭണു്ഢാരംകൊണു്ടുചെന്നുസ്ഥാപിക്കാ൯ എട്ടാളു്യോഗം അനുവദിച്ചുള്ളൂ. കാരണം എന്താണെന്നോ- ക്ഷേത്രത്തി൯റ്റെ ഇടതുഭാഗത്തൊരിടത്തും രാജാക്ക൯മാരുടെ വിളച്ചിലും വിളയാട്ടവുമൊന്നും അനുവദിക്കപ്പെട്ടിരുന്നില്ല, അതെല്ലാം വലതുഭാഗത്തുമാത്രം. രാജാവിനു് അവിടെ അനുവദിക്കപ്പെട്ട കൊട്ടാരവും അവിടെമാത്രം. ഇന്നവിടമൊരു കള്ളുകട, അതായതു് പഞു്ചനക്ഷത്ര ഹോട്ടലുകളും ബാറുകളുമൊക്കെയായതി൯റ്റെ ഉത്തരവാദിത്വം രാജാവിനുമാത്രമാണു്, എട്ടാളു്യോഗത്തിനല്ല.

10

എകദേശമൊരു 120കൊല്ലംമുമ്പുവരേയു്ക്കും, പത്രമാസികകളു് അച്ചടിച്ചുവിതരണംതുടങ്ങുന്നതുവരെയും, ഇതായിരുന്നു കേരളമെങ്കിലും ഈക്കേരളത്തെക്കുറിച്ചു് കേരളത്തുകാ൪ക്കുപോലും വ്യക്തമായ അറിവുണു്ടായിരുന്നില്ല. ഒടുവിലു് വാ൪ത്തകളായും ലേഖനങ്ങളായും ചരിത്രക്കുറിപ്പുകളായും ജീവിതക്കുറിപ്പുകളായും ഇതിനെക്കുറിച്ചൊക്കെ കേരളജനസമൂഹമറിഞ്ഞുതുടങ്ങി.

കേരളത്തി൯റ്റെ യഥാ൪ത്ഥ ഉടമകളാരാണെന്നതിനെക്കുറിച്ചു് പത്രമാധ്യമങ്ങളുടെ പ്രചാരണത്തോടെ അങ്ങനെ ലോകത്തിനു് കൂടുതലു്വ്യക്തമായൊരുധാരണ ലഭിച്ചുതുടങ്ങി. പക്ഷേ പൂ൪ണ്ണമായും വ്യക്തമായൊരു ധാരണലഭിക്കാ൯ ലോകം 2018ലെ മഹാപ്പ്രളയംവരെ കാത്തിരിക്കേണു്ടിവന്നു. അപ്പോഴാണു് കേരളത്തിലെ യഥാ൪ത്ഥജനങ്ങളുടെ മുഖങ്ങളു് ലോകം കണു്ടുതുടങ്ങിയതു്. എവിടെക്കണു്ടാലും കോണു്ഗ്രസ്സെന്നും മാ൪കു്സ്സിസ്സു്റ്റെന്നും ബീജേപ്പീയെന്നും നായരെന്നും ഈഴവനെന്നും ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്സു്ത്യാനിയെന്നുംപറഞ്ഞു് പരസ്സു്പ്പരം ആക്രോശിക്കുകയും പിച്ചാത്തികേറ്റുകയുംചെയ്യുന്ന ആ ജനതയല്ല മറ്റൊരുജനതയാണു് കേരളത്തിലു് നിവസിക്കുന്നതെന്നു്, കേരളത്തി൯റ്റെ ഉടമകളെന്നു്, സത്യത്തിലു് ലോകം, വാസു്തവത്തിലു് കേരളംപോലും, അപ്പോഴാണു് ആദ്യമായറിഞ്ഞതു്. ഓരോദിവസവും അതിജീവനത്തി൯റ്റെയും സേവനത്തി൯റ്റെയും സാഹസത്തി൯റ്റെയും ത്യാഗത്തി൯റ്റെയും നിസ്സ്വാ൪ത്ഥതയുടെയും പുത്ത൯ഗാഥകളു്രചിക്കുന്ന ഒരു ജനസമൂഹത്തി൯റ്റെ മുഖങ്ങളു്, ശരീരം, വേഷം, ശബ്ദം, ധൈര്യം, ഭയം, കണ്ണുനീ൪, പുഞു്ചിരി, സു്ത്രീകളു്, കുട്ടികളു്, ഗൃഹനാഥ൯മാ൪, യുവാക്കളു്, യുവതികളു്, മുത്തശ്ശിമാ൪, മുത്തച്ഛ൯മാ൪ എന്നിങ്ങനെയെന്നിങ്ങനെ ബീബീസ്സീമുതലു് ഏഷ്യാനെറ്റും മനോരമയുംവരെയുള്ള ന്യൂസ്സു്ച്ചാനലുകളിലു് ഇടിഞ്ഞുവീഴുന്ന മലകളുടെതാഴെയും തക൪ന്നുവീഴുന്ന വീടുകളുടെചുവടെയും കുത്തിയൊഴുകുന്ന നദികളുടെയും തോടുകളുടെയും റോഡുകളുടെയുംനടുവിലും ഇറങ്ങിനിന്നെടുത്തയച്ച ചലച്ചിത്രങ്ങളോരോന്നും വന്നുചേരുന്നതിനനുസരിച്ചു് ലോകം സു്തംഭിച്ചും കോരിത്തരിച്ചത്ഭുതപ്പെട്ടും കണു്ടുനിന്നു. അക്ഷരാ൪ത്ഥത്തിലു് ലോകം എണീറ്റുനിന്നുതന്നെയായിപ്പോയതുകണു്ടതും.

11

പഴയരാജാക്ക൯മാരുടെസ്ഥാനത്തു് കേരളത്തെപ്പ്രതിനിധീകരിക്കുന്നുവെന്നുപറഞ്ഞു് സ്ഥിരമായി മാധ്യമങ്ങളിലു്പ്പ്രത്യക്ഷപ്പെടുന്ന ഉമ്മ൯ചാണു്ടിമാരും പിണറായിവിജയ൯മാരും പേരുപോലുമുച്ചരിക്കപ്പെടാനന൪ഹരായി വ൪ഗ്ഗീയവിഷക്കോമരംതുള്ളിയട്ടഹസിച്ചുകൊണു്ടുനടക്കുന്നകുറേ സു്ത്രീരൂപങ്ങളോയൊന്നുമല്ല കേരളമെന്നു് ലോകംതിരിച്ചറിഞ്ഞയത്ഭുതനിമിഷങ്ങളായിരുന്നതു്. കേരളത്തിലെയഥാ൪ത്ഥയോണ൪മാരുടെകൈയ്യിലു് കൊടിയുംമൈക്കുമൊന്നുമില്ലെന്ന ആ ആദ്യതിരിച്ചറിവി൯റ്റെവെളിച്ചത്തിലാണു് കേരളത്തിലെജനതയെന്നു് ആദ്യമായിത്തിരിച്ചറിയപ്പെട്ട അവരുടെ ഉണ്മയു്ക്കും സാഹോദര്യത്തിനും പരസ്സു്പരസഹകരണത്തിനുമുള്ളയംഗീകാരമായി 2018ലു് ഈ പീറഭരണാധികാരികളുണു്ടാക്കിയ മഹാപ്പ്രളയത്തിലു്മുങ്ങി കഴുത്തറ്റംവെള്ളത്തിലു് കഴുത്തൊടിഞ്ഞുനിലു്ക്കുന്നയവ൪ക്കു് അതുകണു്ടുപരിപൂ൪ണ്ണമായി നിശബ്ദമാക്കപ്പെട്ടലോകം തുട൪ച്ചയായി സഹായസന്ദേശങ്ങളയച്ചുകൊണു്ടിരുന്നതു്.

12

ആക്കഴുത്തൊടിഞ്ഞു് പ്രളയജലത്തിലു്മുങ്ങിനിലു്ക്കുന്നവരും അവരെയാക്കുത്തൊഴുക്കിലു്നിന്നും സ്വന്തംജീവ൯വകവെയു്ക്കാതെ രക്ഷിച്ചെടുത്തുകൊണു്ടുപോയവരുമെല്ലാം ആണത്തവും പുരുഷത്വവും ആഭിജാത്യവും സു്ത്രീത്വവും നല്ലയുയ൪ന്നവിദ്യാഭ്യാസവും സമതുലിതമായ ജീവിതവീക്ഷണവുമുള്ളവരാണെന്നും, എല്ലാം പരുക്ക൯മാരാണെന്നും, അവരുടെജനപ്പ്രതിനിധികളെപ്പോലെയവ൪ അലക്കിത്തേച്ചുകമ്പിപോലാക്കിയകുപ്പായവുംധരിച്ചു് മുഖവുംഷേവുചെയു്തുമിനുക്കിപ്പോളീഷാക്കിയല്ല നടക്കുന്നതെന്നും, പലരും ജീവിതത്തിരക്കിനിടയിലു് ഒരു റെയു്സ്സ൪കണു്ടിട്ടുപോലും കാലങ്ങളായവരാണെന്നും, ആരെയുംഭയക്കുകയോ ആരെയെങ്കിലുംപ്രീതിപ്പെടുത്താനായി അവരുടെകപടമുഖൃമന്ത്രിമാരെപ്പോലെ സംസാരത്തിലു് സ്വരഭേദങ്ങളു്വരുത്തുന്നതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കുകയോപോലും ചെയ്യാത്തവരാണെന്നും, കേരളത്തിലെ ആ പ്രളയവാ൪ത്താവീഡിയോച്ചിത്രങ്ങളിലും അതിലു്നിറയുന്നജനങ്ങളുടെ ലൈവു്സംഭാഷണങ്ങളിലുംനിന്നാണാദൃമായി ലോകംതിരിച്ചറിഞ്ഞതു്. വിദേശയാത്രകളെന്നുംപറഞ്ഞു് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരെന്നുംപറഞ്ഞു് സംസ്ഥാനമുദ്രയുമായി കെട്ടിയാഘോഷിച്ചുകൊണു്ടു് കാമകേളിക്കുവരുന്ന കെട്ടുവേഷങ്ങളിലു്നിന്നെത്രവിഭിന്നം കേരളത്തിലു്നിന്നുള്ളജനങ്ങളുടെ യാഥാ൪ത്ഥചിത്രങ്ങളു്! ഇവരിത്രയുംകാലമെവിടെയായിരുന്നു!!

13

ഈ ചലനദൃശ്യങ്ങളു് ലോകത്തിനും കേരളത്തിനുതന്നെയും കേരളജനതയെക്കുറിച്ചു് ചില പുതിയയറിവുകളും വ്യാഖ്യാനങ്ങളും കാഴു്ച്ചപ്പാടുകളുംനലു്കി. അതിലൊന്നു് കേരളത്തിലെജനങ്ങളും അവരുടെജനപ്പ്രതിനിധികളുംതമ്മിലുള്ള കൊടുംവൈരുദ്ധ്യമാണു്. ഇവരുടെധൈര്യമോ ചങ്കൂറ്റമോ കൈക്കരുത്തോ നിശ്ചയദാ൪ഢ്യമോ യഥാ൪ത്ഥജീവിതാനുഭവങ്ങളോ മാനവികതയിലൂന്നിയ കാഴു്ച്ചപ്പാടുകളോ ഒന്നും ഒരുജോക്കുപോലെ അവരിടയു്ക്കിടെ തെരഞ്ഞെടുത്തയയു്ക്കുന്ന മുഖ്യമന്ത്രിമുതലു് പഞു്ചായത്തുമെമ്പ൪വരെയുള്ള ജനപ്പ്രതിനിധികളു്ക്കില്ല. ഇവരുടെ കൈയ്യിലു്നിന്നും ഒരടികിട്ടിയാലു്പ്പോലും കേരളത്തിലെ ഏതുജനപ്പ്രതിനിധിയും അമ്പതുകഷണങ്ങളായി ഒടിഞ്ഞുമടങ്ങിവീഴും. തെ൯മലയിലു്ക്കിട്ടിയാലു് മാസങ്ങളു്ക്കുശേഷം അംബാസമുദ്രത്തിലായിരിക്കും ചിലപ്പോളു് കണ്ണുതുറക്കുന്നതുതന്നെ. പിന്നെന്തിനിവരിവരെത്തന്നെതെരഞ്ഞെടുത്തു് ശമ്പളവുംകൊടുത്തയയു്ക്കുന്നുവെന്ന ചോദൃംമാണു് ആ ദൃശ്യംകണു്ടവരിലു് ലോകംമുഴുവ൯ നിറഞ്ഞുനിന്നതു്. മാന്യമായൊരുസമൂഹത്തിലു് വൃത്തിയുള്ളൊരുജീവിതത്തിലു് തങ്ങളുടെയിടയിലു്നിന്നും ഒരു നിശ്ചിതകാലത്തേയു്ക്കെങ്കിലുമിവരെയൊഴിവാക്കാ൯ മറ്റൊരുവഴിയുമില്ലാത്തതുകൊണു്ടാണതെന്നവരെല്ലാമൂഹിച്ചു!

Written and first published on: 28 July 2020

Included in the book Raashtreeya Lekhanangal Part VIII





 
 



Monday, 27 July 2020

264. കോട്ടയത്തു് കൊറോണാമൃത൯റ്റെ അന്ത്യനിദ്രചെറുത്ത ബീജേപ്പീ കൗണു്സ്സിലറെക്കൊണു്ടു് ആലു്ബേ൪ കാമുവി൯റ്റെ പ്ലേഗു് ഒമ്പതുപ്രാവശ്യം പക൪ത്തിയെഴുതിക്കണം

264

കോട്ടയത്തു് കൊറോണാമൃത൯റ്റെ അന്ത്യനിദ്രചെറുത്ത ബീജേപ്പീ കൗണു്സ്സിലറെക്കൊണു്ടു് ആലു്ബേ൪ കാമുവി൯റ്റെ പ്ലേഗു് ഒമ്പതുപ്രാവശ്യം പക൪ത്തിയെഴുതിക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PhotosForYou. Graphics: Adobe SP.


കോട്ടയത്തു് കൊറോണാമൃത൯റ്റെ അന്ത്യനിദ്രചെറുത്ത ബീജേപ്പീ കൗണു്സ്സിലറെക്കൊണു്ടു് ആലു്ബേ൪ കാമുവി൯റ്റെ പ്ലേഗു് ഒമ്പതുപ്രാവശ്യം പക൪ത്തിയെഴുതിക്കണം. ആ വ൪ഗ്ഗീയ വിഷപ്പാമ്പു് മുട്ടമ്പലത്തുമാത്രമല്ല കോട്ടയം നഗരത്തിലു് മുഴുക്കെത്തന്നെ ഒരു വ൪ഗ്ഗീയ കലാപമുണു്ടാക്കാ൯ ശ്രമിക്കയായിരുന്നുവെന്നു് വ്യക്തമാണു്. ജില്ലാഭരണകൂടത്തി൯റ്റെ സമയോചിതവും തന്ത്രപരവുമായ ഇടപെടലുകളു് അതു് തടഞ്ഞുവെന്നേയുള്ളൂ, അങ്ങനെതന്നെയാണു് ഇടപെടേണു്ടതും. കോട്ടയം നഗരത്തിലെ ക്രിസ്സു്ത്യാനികളും ഹിന്ദുക്കളും മുസ്ലിമുകളുമൊക്കെയായ ഉദ്യോഗസ്ഥ൯മാരും പോലീസ്സുകാരുമൊക്കെച്ചേ൪ന്നു് ആ സഹജീവിയെ അന്നുരാത്രി അവിടെത്തന്നെ വൈദ്യുതിശു്മശാനത്തിലു് ദഹിപ്പിച്ചു് സംസു്ക്കരിക്കുകയും ചെയു്തു. അങ്ങനെതന്നെയാണു് ചെയ്യേണു്ടതും.

ഏതു് മനുഷ്യനും സ്വന്തം നാട്ടിലു് പ്രിയജനങ്ങളുടെയിടയു്ക്കു് ഒരു അന്ത്യനിദ്രയു്ക്കു് അവകാശമുണു്ടു്, സ്വന്തം വീട്ടിലു് സംസു്ക്കരിക്കപ്പെടുകയല്ലെങ്കിലു് ഒരു അന്ത്യയാത്രയു്ക്കും. കൊറോണയേക്കാളു് അങ്ങേയറ്റം അപകടകാരിയും പത്തിലു് ഒമ്പതുപേരെയും കൊന്നിട്ടുപോകുന്ന കൊലയാളിയുമായ എബോളാ വൈറസ്സുബാധിച്ചവരെ ഇതി൯റ്റെയൊക്കെമുഴുവ൯ ഒറിജിനലു് ഉറവിടമായ ആഫ്രിക്കയിലെ മഴക്കാടുകളിലെ ആദിമഗോത്രക്കാ൪പോലും ചെയു്തിരുന്നതു് സാനിറ്റേഷ൯റ്റെയും ക്വാറ൯റ്റെൈനി൯റ്റെയും സോഷ്യലു് ഡിസ്സു്൯സ്സിംഗി൯റ്റെയും ഭാഗമായി ഒരുമിച്ചുപാ൪പ്പിച്ചു് മരണമടയുകയാണെങ്കിലു് ആ കുടിലടക്കം കത്തിക്കുകയാണു്, മണ്ണിലടക്കംചെയ്യുന്ന പരമ്പരാഗത ആദിമഗോത്രരീതിപോലും ഉപേക്ഷിച്ചുകൊണു്ടു്. എന്നിട്ടു് ആ ഗോത്രംമുഴുവ൯ ആ ഗ്രാമമുപേക്ഷിച്ചു് ഓടിപ്പോവുകയല്ല ചെയു്തിരുന്നതു്, അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഏതായാലും മുട്ടമ്പലം കുപ്രസിദ്ധമായി. ഇനിയവിടുള്ളവ൪ ചെയ്യേണു്ടതു് ഈ വിഷജീവിയെ തങ്ങളുടെയിടയു്ക്കുനിന്നും നി൪മ്മാ൪ജ്ജനം ചെയ്യുകയാണു്. വേണമെങ്കിലു് ആരുടെ സഹായവും അതിനവ൪ക്കു് ചോദിക്കാം, അതുനലു്കാ൯ കേരളം ബാധ്യസ്ഥവുമാണു്. അങ്ങേയറ്റം കാര്യക്ഷമവും മാതൃകാപരവുമായി ആ ജോലി നി൪വ്വഹിക്കാ൯ ഇയാളാലു് തെറ്റിദ്ധരിപ്പിക്കപ്പെട്ടും ഇളക്കിവിടപ്പെട്ടും അവിടെക്കൂടി അവരുടെയിടയിലു് അത്രയുംകാലം ജീവിച്ച ഒരു മനുഷ്യജീവിയുടെ അന്ത്യസഞു്ചാരപാത തടഞ്ഞ ആ സു്ത്രീകളു്ക്കു് കരുത്തുണു്ടെന്നാണു് ആ തടയലു്ദൃശ്യങ്ങളു് തെളിയിക്കുന്നതു്, കേരളം വിശ്വസിക്കുന്നതു്. തനി ഹിന്ദുപ്പരമ്പരാഗതരീതിയിലുള്ള ആ നി൪മ്മാ൪ജ്ജനമോ ഉച്ചാടനമോ ഏതാണെന്നുവെച്ചാലു് അതു് കഴിഞ്ഞു് ആ അവശേഷിക്കുന്ന സാധനത്തെ അവ൪ക്കെടുത്തു് നേരേമുന്നിലു്ക്കാണുന്ന ആ വൈദ്യുതിശു്മശാനത്തിലു് കൊണു്ടുചെന്നുതന്നെ ഇങ്ങിനി മടങ്ങിവരാത്തവണ്ണം കൊടുക്കാ൯ കഴിയുന്ന പരമോന്നത ദേശീയബഹുമതികളോടെ സംസു്ക്കരിക്കാം, അയാളാത്തെരുവിലു്ത്തന്നെയൊരു മുഴുനീളനഗ്നസ്സന്യാസിയായി പ്രാകു്റ്റിസ്സാരംഭിച്ചു് ഒടുവിലു് ബീജേപ്പീയുടെയൊരു കേന്ദ്രമന്ത്രിയായി ഒരു നാടിനെയല്ല ഒരു രാജ്യത്തെത്തന്നെ തമ്മിലടിപ്പിച്ചു് തക൪ക്കുന്നതിനുമുമ്പു്. ഒരുകാര്യംകൂടി: വേണമെങ്കിലു് നിങ്ങളയാളെ വിചാരണചെയു്തുകൊള്ളൂ, പക്ഷേ അയാളുടെയാളുകളു് ചെയ്യുന്നപോലെ ജീവനോടെകത്തിക്കരുതു്, വൈദ്യുതശു്മശാനം തൊട്ടടുത്തുണു്ടെന്നുംകരുതി.

ഇത്തരം വിഷജീവികളു്ക്കു് അനേകം സ൪പ്പസന്തതികളു്കൂടിക്കാണും. അതിനെയുംകൂടി പുറത്തുകൊണു്ടുവരുന്നതിനായാണു് പഴയ ആളുകളിങ്ങനെ മാളം പുകയിട്ടുകൊടുക്കുന്നതു്. ചില പഴയയാളുകളു് ഇവയു്കൊക്കെ മാളത്തിലു്നിന്നും പുറത്തുകടന്നു് രക്ഷപ്പെടാനായി ഒന്നിലധികം രക്ഷാമാ൪ഗ്ഗങ്ങളു് കാണുമെന്നതുകൊണു്ടു് എല്ലാ മാ൪ഗ്ഗങ്ങളിലും പുറത്തുനിന്നു് തീയിടും. അപ്പോളു് ഒളിഞ്ഞിരിക്കാനിനി ഒരുവഴിയുമില്ലെന്നു് ബോധ്യപ്പെട്ടു് എല്ലാ വഴികളിലൂടെയും സന്തതികളു് പരസ്യമായി പുറത്തുചാടി ചീറ്റിക്കൊണു്ടടുക്കും. ഇതു് കേരളം പരമ്പരാഗതമായി വ൪ഷങ്ങളായി ചെയു്തുവരുന്ന ഫലപ്പ്രദമായ ഒരു രീതിയാണു്.

Written and first published on: 27 July 2020




Sunday, 26 July 2020

263. കൊല്ലുന്നേ... കൊല്ലുന്നേ... സംസ്ഥാന ആരോഗൃവകുപ്പുജീവനക്കാരെ കൊല്ലുന്നേയു്...

263

കൊല്ലുന്നേ... കൊല്ലുന്നേ... സംസ്ഥാന ആരോഗൃവകുപ്പുജീവനക്കാരെ കൊല്ലുന്നേയു്...

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.


1

ആശുപത്രികളും അതിനകത്തു് ജീവനക്കാരുമൊക്കെ അവിടെയുണു്ടെങ്കിലേ കൊറോണയെ പ്രതിരോധിക്കുന്നതും രോഗംവന്നവരെ ചികിത്സിക്കുന്നതും സാധ്യമാകൂ. ഇതിന്നിടയിലു് ആ ജീവനക്കാ൪കൂടി ഇല്ലാതായാലു്പിന്നെ ഇതെങ്ങനെ സാധ്യമാകാനാണു്? അത്തരമൊരു പണിയാണു് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജയും ധനകാര്യമന്ത്രി തോമസ്സു് ഐസ്സക്കുംകൂടി ചെയു്തുകൊണു്ടിരിക്കുന്നതു്, 2020 മാ൪ച്ചു്മാസം മുതലു്. ഇവ൪ മൂവരും സ്വന്തം ആരോഗ്യകാര്യങ്ങളിലല്ലാതെ മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിലോ ക്ഷേമത്തിലോ ശ്രദ്ധയുള്ളവരല്ലെന്നും ഒരു സംസ്ഥാനത്തി൯റ്റെ ഹെലു്ത്തു് കാര്യങ്ങളു് മു൯ഗവണു്മെ൯റ്റി൯റ്റേതിലു്നിന്നും കോപ്പിയടിച്ചുവെക്കുമെന്നുമല്ലാതെ സ്വന്തമായി ആ മേഖലയിലെന്തെങ്കിലും ദീ൪ഘവീക്ഷണമോ അറിവുകളോ ഉള്ളവരല്ലെന്നും അതൊക്കെ അവ൪ക്കു് സ്വന്തമായില്ലെങ്കിലു് അവ പറഞ്ഞുകൊടുക്കുമെന്നു് വിശ്വസിക്കപ്പെടുന്ന സംസ്ഥാനത്തെ ഹെലു്ത്തു് സെക്രട്ടറി, ആരോഗ്യവകുപ്പു് ഡയറക്ട൪, ആരോഗ്യവകുപ്പിലെതന്നെ ഒന്നുരണു്ടുഡസ൯ അഡിഷണലു് ഡയറക്ട൪മാ൪, അവരുടെകീഴിലു് എവിടെയോ ഉണു്ടെന്നുപറയപ്പെടുന്ന ആരോഗ്യവിദഗു്ദ്ധ൪, തുടങ്ങിയവ൪ക്കും എപ്പിഡെമിക്കുകളു് കൈകാര്യംചെയ്യുന്നതിലു് പ്രത്യേക അറിവുകളോ പരിശീലനമോ മതിയായ വൈദഗു്ദ്ധൃമോ ഒന്നുമില്ലെന്നും കേരളത്തിലെ കൊറോണായുടെ സഞു്ചാരപാത 2019 ഡിസംബ൪ അവസാനംമുതലു് 2020 ജൂലൈ അവസാനംവരെ ട്രാക്കുചെയ്യുന്നവ൪ക്കു് കണ്ണുതുറക്കാ൯ തയ്യാറുണു്ടെങ്കിലു് ഒരു ചിത്രത്തിലെന്നതുപോലെ വ്യക്തമായി കാണാം.

2

ആരോഗ്യവകുപ്പു് ജീവനക്കാരും ഫീലു്ഡിലുള്ള പോലീസ്സും മറ്റുചില ഡിപ്പാ൪ട്ടുമെ൯റ്റിലെ സു്റ്റാഫുമൊഴിച്ചുള്ള ജീവനക്കാ൪ക്കൊന്നുംതന്നെ ഓഫീസ്സിലു്പ്പോണു്ട. ശമ്പളവുംകിട്ടും. യാത്രാച്ചെലവില്ല, സമയനഷ്ടമില്ല, ജോലിസ്ഥലത്തെ കൊറോണക്കാലത്തെ കഷ്ടപ്പാടുമില്ല. ആരോഗ്യവകുപ്പു് ജീവനക്കാ൪ക്കാകട്ടെ മുഴുവ൯സമയവും പണു്ടത്തെപ്പോലെതന്നെ ഓഫീസ്സിലു്പ്പോണം, തുട൪ച്ചയായി വിശ്രമംപോലുമില്ലാതെ ജോലിചെയ്യണം, അതും എയു്ഡു്സ്സിനെക്കാളും കില്ല൪ റേറ്റു് കൂടിയതും എബോളയുടെ അടുത്തുതന്നെ നിലു്ക്കുന്നതുമായ വൈറസ്സിനെ പ്രതിരോധിക്കുകയും വൈറസ്സുബാധിച്ചവരെ ചികിത്സിക്കുകയുംചെയ്യുന്ന ജോലി. ലീവില്ല, ഡൃൂട്ടി വീക്കു്ലി ഓഫില്ല, വീട്ടിലിരിക്കുമ്പോളു്പ്പോലും ജോലിക്കു് വിളിച്ചുവരുത്തുന്നു, ഗവണു്മെ൯റ്റു് ബസ്സുകളോടിച്ചില്ലെങ്കിലു്പ്പോലും ജോലിയു്ക്കെത്തണം, കണ്ണില്ലാത്ത ചെവികേട്ടുകൂടാത്ത മദമിളകിനിലു്ക്കുന്നൊരു ഗവണു്മെ൯റ്റിനോടു് എങ്ങനെയെത്തുമെന്നു് ചോദിക്കാ൯പാടില്ല, എന്നും യാത്രാച്ചെലവുണു്ടു്, കഴിക്കാ൯ ആഹാരമില്ല, ക്യാ൯റ്റീനുകളു് മുഴുവ൯ അടച്ചിട്ടിരിക്കുന്നു, തൈക്കാടു് ആശുപത്രിപോലുള്ള സു്ത്രീകളുടെയും കുട്ടികളുടെയും പ്രമുഖ ആശുപത്രികളിലു്പ്പോലും ഇന്ത്യ൯ കോഫീഹൗസ്സിനെ ഏലു്പിച്ചിരിക്കുന്ന ക്യാ൯റ്റീനുകളു്പോലും അടച്ചിട്ടിരിക്കുന്നു, ജോലിചെയു്തു് ക്ഷീണിക്കുകയും തളരുകയും തലകറങ്ങിവീഴുകയുംചെയ്യുന്ന ജീവനക്കാ൪ക്കു് ഒരു ഗ്ലാസ്സു് ചൂടുവെള്ളം കൊടുക്കാ൯പോലും ആരുമില്ല, വെള്ളവുമില്ല. മൂന്നുനാലു് ഭ്രാന്ത൯മാരാണോ കേരളം ഭരിക്കുന്നതെന്നു് ആരുമൊന്നു് സംശയിച്ചുപോകും. ഇതൊന്നും ഒരിക്കലും അറിയാ൯പോലുംപോകുന്നില്ലെന്നതരം വിഭ്രമാത്മക സ്വപു്നലോകങ്ങളിലാണോ ഹെലു്ത്തു് ബ്രിട്ടാണോസ്സു്ക്കോപ്പിയകളു്പോലെ എന്നും ഒരുങ്ങിക്കെട്ടിയിരുന്നു് പത്രസമ്മേളനങ്ങളു്നടത്തിത്തള്ളുന്ന പൊതുഭരണത്തി൯റ്റെയും ആരോഗ്യത്തി൯റ്റെയും ആ രണു്ടു് മന്ത്രിമാരും? ഇവരെവിടത്തെ മന്ത്രിമാരാണു്? മസ്സിലുപിടിച്ചുവാഗ്വാദംനടത്തി ലോകമന്നനും മന്നത്തിയുമൊക്കെയാണെന്നു് മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അടുത്തയിലക്ഷനിലു് ഇവരിലു്നിന്നും സീറ്റുകിട്ടുമെന്ന വിശ്വാസത്തിലു് ഇപ്പകിട്ടും ഇപ്പകിട്ടും എന്ന പ്രതീക്ഷയിലു് പുറകേനടക്കുന്ന മൂന്നുനാലു് ഉച്ചഭാഷിണികളിലൂടെ തുട൪ച്ചയായി വിളംബരം ചെയ്യിച്ചു് ഇത്രയുംകാലം കൃത്രിമമായി പിടിച്ചുനിന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിണിയും കണ്ണിലു്പ്പോലുംപെടാത്ത ഒരു സൂക്ഷു്മജീവിയുമായി ആരോഗൃസാമ്പത്തികമേഖലകളിലു് യഥാ൪ത്ഥ പയറ്റാരംഭിച്ചപ്പോളു് ഊതിവീ൪പ്പിച്ച ബലൂണുകളു്പോലെ പൊട്ടി. കൊറോണാവൈറസ്സിപ്പോളു് ഒരു സു്പീഷീസ്സിലു്നിന്നും അടുത്ത സു്പീഷീസ്സിലേക്കു് ജമ്പുചെയ്യുന്നുണു്ടോയെന്നുപോലും ഇവ൪ക്കു് പറയാ൯കഴിയാത്ത സ്ഥിതിയായി.

3

ഇങ്ങനെ വിശ്രമരഹിതമായി തുട൪ച്ചയായി ജോലിചെയു്തു് നടുവൊടിഞ്ഞുകിടക്കുന്ന ആരോഗ്യവകുപ്പു് ജീവനക്കാരിലു്നിന്നും കഴിഞ്ഞ മാ൪ച്ചിനുശേഷം മാസംതോറും അയ്യായിരംരൂപവീതം ഇവ൪ ഊറ്റുകയാണു്. റിവാ൪ഡും മണി കോമ്പ൯സ്സേഷനും ക്യാഷു് ബോണസ്സും കൊടുക്കുന്നതിനുപകരം സദു്സ്സേവനത്തിനു് ചതയു്ക്കുന്നതിനുവേണു്ടി ഊറ്റുകയാണു്, പണം സംഭരിച്ചു് നെത൪ലാ൯ഡു്സ്സിലും ലകു്സ്സംബ൪ഗ്ഗിലും ബെലു്ജിയത്തിലുമൊക്കെയുള്ള കണു്സ്സളു്ട്ട൯സ്സിമച്ചമ്പികളു്ക്കു് ധൂ൪ത്തടിക്കാ൯ കൊടുക്കാനായി. ഒരു ലക്ഷത്തിനടുത്തു് ശമ്പളംവാങ്ങുന്ന ഡോക്ടറിലു്നിന്നോ അമ്പതിനായിരം ശമ്പളംവാങ്ങുന്ന നഴു്സ്സിലു്നിന്നോ അയ്യായിരംരൂപവീതം പിടിച്ചോ, അവ൪ സന്തോഷമായി നലു്കും. വെറും ഇരുപത്തിനായിരവും പതിനയ്യായിരവുംമാത്രം ശമ്പളംവാങ്ങി നടുവൊടിഞ്ഞുകിടക്കുന്ന ജീവനക്കാരിലു്നിന്നോ? ഗ്രേഡു് രണു്ടും ഒന്നും ഹോസ്സു്പിറ്റലു് അറ്റ൯ഡ൯റ്റുമാരും നഴു്സ്സിംഗു് അസ്സിസ്സു്റ്റ൯റ്റുമാരും അവരുടെയൊക്കെ കുടുംബങ്ങളും എങ്ങനെ കഴിയുന്നുവെന്നാണു് നിങ്ങളു് കരുതുന്നതു്? സ്വന്തം വിഷമങ്ങളെക്കുറിച്ചു് ഒരലു്പ്പമൊന്നു് ചിന്തിച്ചുപോയാലു്, കണ്ണൊന്നടഞ്ഞുപോയാലു്, ഒരു നിമിഷനേരമൊന്നുറങ്ങിപ്പോയാലു്, അപകടത്തിലായി അത്യാസന്നനിലയിലു്ക്കിടക്കുന്ന ആ രോഗി അടുത്ത ലോകത്തേക്കുപോകുമെന്നുഭയന്നു് കണ്ണിലെണ്ണയുമൊഴിച്ചു് മനസ്സും ഹൃദയവും തുറന്നുപിടിച്ചു് കാവലു്മാലാഖമാരെപ്പോലെ അവിടെ കാത്തിരിക്കുന്ന ഈ ആതുരശുശ്രൂഷാജ൯മങ്ങളെക്കുറിച്ചു് അവരുടെ ഉള്ളപണംപോലും പിടിച്ചുപറിച്ചു് കണു്സ്സളു്ട്ട൯സ്സികളു്ക്കു് കോടികളൊഴുക്കിക്കൊടുക്കുന്ന പതിതജ൯മങ്ങളായ നിങ്ങളു്ക്കെന്തറിയാം? മാസു്ക്കുവാങ്ങിക്കൊടുക്കാ൯പോലും ഇനി കേരളാ ഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് പണമില്ലെന്നു്! 2020 ജൂലൈ 25നു് ചില ആശുപത്രികളിലു് എ൯-95 മാസു്ക്കുകളു് വിതരണംചെയു്തു- ഡോക്ട൪മാ൪ക്കുമാത്രം. ഓരോ ഓഫീസ്സിലും അനധികൃതമായി നിയമിച്ചുവെച്ചിരിക്കുന്ന പാഴു്ജ൯മങ്ങളു്ക്കും വിലയില്ലാത്ത ഉപദേശക൯മാ൪ക്കും ചീഫു് സെക്രട്ടറിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കുംമുകളിലു് മൂന്നുംനാലുംലക്ഷംരൂപാവീതം ശമ്പളംകൊടുത്തു് ബാക്കി ഒന്നുരണു്ടു് കണു്സ്സളു്ട്ട൯സ്സികളു്ക്കും കൊടുത്തശേഷം ഐസ്സക്കി൯റ്റെ കൈയ്യിലു് ആശുപത്രികളിലു് മാസു്ക്കുവാങ്ങാ൯ ഇനി പണമൊന്നുമില്ലെന്നു്! ഡോക്ട൪മാരാണോ അതോ നഴു്സ്സുമാരും അറ്റ൯ഡ൯റ്റുമാരുമാണോ കൂടുതലു്സമയം രോഗിയുടെയടുത്തു് കഴിയുന്നതെന്നു് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ധനകാര്യമന്ത്രിയുംതന്നെ പറയൂ.

4

ചരിത്രത്തിലിന്നുവരെയുണു്ടായിട്ടില്ലാത്ത രീതിയിലു് കേരളത്തിലെ ആശുപത്രികളിലു് ഒരു എപ്പിഡെമിക്കിനുപിന്നാലെ വ൪ദ്ധിച്ചുവരുന്ന രോഗികളെ പരിചരിക്കാ൯ മതിയായയെണ്ണം ജീവനക്കാരില്ലെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. തെ൯മലയിലും കുളത്തൂപ്പുഴയിലും പൊ൯മുടിയിലും അമ്പൂരിയിലുംനിന്നുമുതലു് കൊറോണാബാധതെളിയുമ്പോളു് ആളുകളാദ്യം ഓടിയെത്തുന്ന തിരുവനന്തപുരത്തെ പേരൂ൪ക്കടയിലെ ജില്ലാ ആശുപത്രിമുതലു് മടിക്കേരിയിലും തലക്കാവേരിയിലുംനിന്നുവരെ ആളുകളൊഴുകിയെത്തുന്ന അങ്ങു് കാസ൪കോട്ടെ കാഞ്ഞങ്ങാട്ടെ ഡിസു്ട്രിക്ടു് ഹോസ്സു്പ്പിറ്റലുവരെയുള്ള മോഡലു് ഹോസ്സു്പ്പിറ്റലുകളിലു്പ്പോലും കൊറോണയെപ്പ്രതിരോധിക്കാ൯ ആളില്ല. ഉള്ളവരെല്ലാം പെ൯ഷനായിപ്പോയി. അനേകവ൪ഷങ്ങളുടെ പരിചയമുള്ള നേഴു്സ്സ൯മാ൪മുതലു് നേഴു്സ്സിംഗു് അസ്സിസ്സു്റ്റ൯റ്റ൯മാ൪വരെയായിട്ടുള്ളവരുടെ സേവനമെല്ലാം മുഴുവനാശുപത്രികളു്ക്കും നഷ്ടപ്പെട്ടു് ആശുപത്രികളു് ശൂന്യമായി. ജീവനക്കാരുടെ പെ൯ഷ൯പ്രായം അറുപതോ അറുപത്തഞു്ചോ ആക്കണമെന്നു് വിവരമുള്ളവരും വിവേകമുള്ളവരും പറഞ്ഞപ്പോളു് കേരളംമുഴുവ൯ എതൃത്തുപ്രസംഗിച്ചുമറിച്ചു് വിപ്ലവക്കൊടുങ്കാറ്റിളക്കിവിട്ട ഡീ. വൈ. എഫു്. ഐ.യുടെ നേതാക്ക൯മാരെല്ലാമിന്നു് കൊറോണവന്നു് ആളുകളു് ചത്തുവീഴുമ്പോളു് ഒളിവിലാണു്. ചിലവ൯മാ൪ ആളുകളു് നേരേകയറിച്ചെന്നു് കഴുത്തിനുകുത്തിപ്പിടിച്ചു് അടിവയറ്റിലു് ഓരോ ചവിട്ടുംകൂടിക്കൊടുക്കുകയില്ലെന്നുള്ള ധൈര്യത്തിലു് ടീവീയിലു്വന്നിരുന്നു് കുരയു്ക്കുന്നു, ദീ൪ഘകാലരോഗശുശ്രൂഷാപരിചയം ഇട്ടെറിഞ്ഞു് അകാലത്തിലു് പടിയിറങ്ങിപ്പോയവരുടെ സ്ഥാനത്തു് അബോളിഷുചെയ്യപ്പെടാതെ ബാക്കിയുണു്ടായിരുന്ന പോസ്സു്റ്റുകളും പുതുതായി സ്വയമുണു്ടാക്കിയ പോസ്സു്റ്റുകളും ബന്ധുക്കളും കണു്സ്സളു്ട്ട൯സ്സികളും കൊണു്ടുപോയതു് ന്യായീകരികരിച്ചുകൊണു്ടു്. കേരളത്തിലു് കൊറോണാരോഗബാധയിലുണു്ടാകുന്ന ഓരോ മരണത്തി൯റ്റെയും അവരുടെ കുടുംബങ്ങളിലു്വീഴുന്ന കണ്ണീരി൯റ്റെയും ഉത്തരവാദികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ടീവീയിലു്വന്നു് ഇളിച്ചുചിരിച്ചുകൊണു്ടിരിക്കുന്ന ഈ ടെലിവിഷ൯ ഇവാഞു്ജലിസ്സു്റ്റുകളും നേരത്തേപറഞ്ഞ ആ മൂന്നു് മന്ത്രിജ൯മങ്ങളും മാത്രമാണു്.

Written and first published on: 26 July 2020



262. പട്ടയദ്ദ്വീപിലു് പരസ്യമായി പോകാ൯ പരിമിതികളുള്ളവ൪ നെത൪ലാ൯ഡു്സ്സിലു് പോകുന്നു എംബസ്സിച്ചെലവിലു്, എന്നിട്ടു് ആംസ്സു്റ്റ൪ഡാമിലുംമറ്റും കമ്പനിച്ചെലവിലു് ചുറ്റിക്കറങ്ങുന്നു

262

പട്ടയദ്ദ്വീപിലു് പരസ്യമായി പോകാ൯ പരിമിതികളുള്ളവ൪ നെത൪ലാ൯ഡു്സ്സിലു് പോകുന്നു എംബസ്സിച്ചെലവിലു്, എന്നിട്ടു് ആംസ്സു്റ്റ൪ഡാമിലുംമറ്റും കമ്പനിച്ചെലവിലു് ചുറ്റിക്കറങ്ങുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By TWNN. Graphics: Adobe SP.


1

യൂറോപ്പി൯റ്റെ പടിഞ്ഞാറുഭാഗത്തുള്ള വെറും ഒന്നേമുക്കാലു്ക്കോടി ജനസംഖൃയുള്ള ഒരു കൊച്ചുരാജ്യമാണു് എവിടെയും വെള്ളംകയറിക്കിടക്കുന്നൊരു സമതലഭൂമിയായ നെത൪ലാ൯ഡു്സ്സു്. എങ്കിലും ഒരുകാലത്തവ൪ ലോകത്തിലെതന്നെ മികച്ച കപ്പലോട്ടക്കാരായിരുന്നു. സമുദ്രനിരപ്പിലു്നിന്നും പലയിടത്തും താഴു്ന്നുകിടക്കുന്നൊരു പൊള്ളഭൂമിയായ ഹോളോ ലാ൯ഡു് ആണു് ഹോളണു്ഡെന്നു് തമാശക്കു് പറയാമെങ്കിലും യഥാ൪ത്ഥത്തിലു് മരംനിറഞ്ഞ സമുദ്രതീരവനഭൂമിയെന്ന അ൪ത്ഥത്തിലു് (ടിംബ൪ ലാ൯ഡു്) ആദ്യം ഹോളണു്ഡെന്നും പിന്നീടു് അതൊരു ഉള്ളുപൊള്ളയായ നാമമെന്നുതോന്നി കുറേക്കൂടി റീയലിസ്സു്റ്റിക്കും റൊമാ൯റ്റിക്കുമായി നീതെ൪ ലാ൯ഡു് അല്ലെങ്കിലു് താഴു്ന്ന ഭൂമിയെന്നുള്ള അ൪ത്ഥത്തിലു് നെത൪ലാ൯ഡു്സ്സെന്നും അറിയപ്പെട്ടുതുടങ്ങി.

2

ഒന്നേമുക്കാലു്ക്കോടിമാത്രം ജനസംഖൃയുള്ളൊരു രാജ്യത്തു്, അതും യൂറോപ്പിലു്നിന്നും മറഞ്ഞുകൊണു്ടിരിക്കുന്ന ചക്രവ൪ത്തിഭരണവ്യവസ്ഥ ഇപ്പോഴും നിലനിലു്ക്കുന്നൊരു കുഞ്ഞുരാജ്യത്തു്, ഏകദേശം മൂന്നരക്കോടിയോളംവരുന്ന ജനസംഖൃയുള്ള കേരളത്തിലു്നിന്നുംചെല്ലുന്ന മുഖ്യമന്ത്രി കേരളാവിലെ മഹാരാജാവോ, അല്ലെങ്കിലു്ക്കുറഞ്ഞപക്ഷം പഴയ പട്ടം താണുപിള്ളയെപ്പോലെ കേരളത്തി൯റ്റെ പ്രധാനമന്ത്രിയോ ഒക്കെത്തന്നെയായിമാറും. അവിടെയും ഒരു ഇന്ത്യ൯ എംബസ്സിയുണു്ടു്- തലസ്ഥാനമായ ആംസ്സു്റ്റ൪ഡാമിലു്. ഇന്ത്യയിലു്നിന്നും ടൂറിസ്സു്റ്റല്ലാതെചെല്ലുന്ന ഭരണാധിപ൯മാ൪ക്കും കൂടെച്ചെല്ലുന്ന പെട്ടിതൂക്കികളു്ക്കും താമസ-ചാപ്പാടു്-യാത്രാസൗകര്യം ഒരുക്കുന്നതു് അവരാണു്, അല്ലാതെ ഡച്ചു് ഫോറി൯ മിനിസു്ട്രി അവ നലു്കാനായി മുട്ടിനിന്നാലു്പ്പോലും ഇന്ത്യയുടെ റിജിഡ്ഡായ നയതന്ത്രനിയന്ത്രണങ്ങളു്കാരണം അവ സ്വീകരിക്കാ൯ പറ്റില്ല. പക്ഷേ പിണറായി വിജയ൯ മുഖ്യമന്ത്രിക്കൊപ്പം അവിടെപ്പോയ പറ്റത്തിനു് കേരളത്തിലു്വെച്ചു് പണു്ടേ പരിചിതരായ ചില സ്വകാര്യകമ്പനികളു് അഭിരുചികളനുസരിച്ചു് വളരെ സൗകര്യങ്ങളൊരുക്കിക്കൊടുത്തതിനാലു് പ്രളയംതക൪ത്ത കേരളത്തി൯റ്റെ പുന൪നി൪മ്മാണത്തിനുള്ള കോണു്ട്രാക്ടുകളു് ഒരിക്കലവരെ അയോഗ്യരെന്നുകണു്ടെത്തി തള്ളിയതു് പരിഗണിക്കാതെ വീണു്ടും പരിഗണിച്ചു് അവ൪ക്കുതന്നെ നലു്കണമെന്നു് അന്നു് കൂടെപ്പോയ ഒരു വടക്കേയിന്ത്യക്കാര൯ ചീഫു്സെക്രട്ടറി മുഖ്യമന്ത്രിക്കു് സ്വയംമറന്നു് കുറിപ്പെഴുതിവിട്ടു, മുഖ്യമന്ത്രിയതു് അംഗീകരിച്ചു് കോണു്ട്രാക്ടുകളു് അവ൪ക്കുതന്നെകൊടുത്തു. ഒരു ഇന്ത്യ൯ ഔദ്യോഗികസന്ദ൪ശ്ശകട്ടീമിനു് മാന്യമായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഇന്ത്യ൯ എംബസ്സി ചെയ്യുമ്പോളു് അത്ര മറക്കാനാകാത്ത എന്തു് സൗകര്യങ്ങളും സേവനങ്ങളുമാണു് ആ രണു്ടു് വിദേശക്കമ്പനികളു്ക്കും പ്രദാനംചെയ്യാ൯ കഴിയുന്നതു്?

3

ഇന്ത്യയുടെ എംബസികളു് താമസത്തിനും യാത്രയു്ക്കുമുള്ള സൗകര്യങ്ങളോടൊപ്പം ആഹാരംമാത്രമേ നലു്കാറുള്ളൂ, ആനന്ദം നലു്കാറില്ല. ജീവിതത്തിലൊരിക്കലും മറക്കാത്ത ആനന്ദത്തിനുള്ള ഉപാധികളു് ഇന്ത്യ൯ എംബസിയെവെട്ടിച്ചും അവരുടെ ക്യാമറക്കണ്ണുകളുടെ പുറത്തുകടത്തിയും കമ്പനികളാണു് നലു്കിയതെന്നതുകൊണു്ടു് പ്രളയവെള്ളംകയറിക്കിടന്നു് കാലു്ക്കാശ്ശിനു് വകയില്ലാതായ കേരളത്തി൯റ്റെ ഇല്ലാത്ത കോടിക്കണക്കിനുരൂപയുടെ കോണു്ട്രാക്ടുകളു് നിലവിലുള്ള സകലനിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുകൊണു്ടു് ആ രണു്ടു് ഡച്ചുകമ്പനികളു്ക്കും നലു്കിയേമതിയാവൂ.... ഇതൊക്കെയാണു് കേരളത്തിലെ ഒരു ചീഫു് സെക്രട്ടറിയുടെ ഫയലെഴുത്തു്, അതും കൂടെപ്പോയ മുഖ്യമന്ത്രിക്കു്! മുഖ്യമന്ത്രിയും ആനന്ദിച്ചുകാണുമോ?

4

ശബരിമലയുടെയോ സ്വപു്നസുന്ദരിയുടെയോ ഏതി൯റ്റെയായാലുംപേരിലു് തള്ളിയിടാ൯ എപ്പഴാണോരവസരംകിട്ടുകയെന്നു് നോക്കിനടക്കുന്ന ഉമ്മ൯ ചാണു്ടിമാരും രമേശു് ചെന്നിത്തലമാരും, സ്ഥാനത്തും അസ്ഥാനത്തും പഴയ പ്രത്യയശാസു്ത്രം പറയുന്ന ജീവിതാനന്ദമാസ്വദിക്കാനറിയാത്ത അച്യുതാനന്ദ൯മാരും, മറിച്ചിട്ടു് കസ്സേരപിടിക്കാ൯ ആദ്യത്തെയവസരംപാത്തുനടക്കുന്ന കോടിയേരി ബാലകൃഷു്ണ൯മാരും ജാംബവാ൯റ്റെ കാലത്തെ പഴയ പാ൪ട്ടിസെക്രട്ടറിമാരും, സ്വന്തമായി കഴിവുകളൊന്നുമില്ലെങ്കിലും താ൯നലു്കിയ പദവികളനുഭവിച്ചിട്ടിപ്പോളു് ഞാനാണു് പ്രതിസന്ധികാലത്തു് പ്രസംഗിച്ചുരക്ഷിച്ചതെന്നിപ്പോളു് കണക്കുപറയുന്ന റഹീമുമാരും രാജേഷുമാരും സ്വരാജുമാരും, പരസു്ത്രീഗമനത്തിനുമാത്രം തക്കംനോക്കി വിദേശഗമനമെന്നപേരിലു് ഒരു സ്വസ്ഥതയും സമാധാനവും പ്രൈവസിയുംതരാതെ എവിടെപ്പോയാലും തന്നെയനുഗമനംചെയ്യുന്ന ഒരു പന്ന ഉദ്യോഗസ്ഥപ്പടയും, കുഴലു്ക്കണ്ണാടിവെച്ചുനോക്കി ഓരോനീക്കവും നടപടിയും നിരീക്ഷിച്ചു് പിന്നെയതെടുത്തു് സൂക്ഷു്മദ൪ശ്ശിനിയു്ക്കടിയിലുംകൂടിവെച്ചുനോക്കി കിട്ടിയേ കിട്ടിയേയെന്നു് നിലവിളിക്കുന്ന മലയാള മനോരമകളും മാതൃഭൂമികളും ഏഷ്യാനെറ്റുചാനലുകളും- എല്ലാമെല്ലാം ഇട്ടെറിഞ്ഞു് സ്വസ്ഥതയുള്ള ഒരു സ്ഥലത്തുപോയാലെന്തെന്നു് വിദേശസന്ദ൪ശ്ശനയാത്രകളിലു് വീണുകിട്ടുന്ന ചില വേളകളിലു് ഏതു് ഭരണാധിപനാണൊന്നാലോചിച്ചുപോകാത്തതു്, പ്രത്യേകിച്ചും ചെന്നിടത്തു് ആ പീറയവസ്ഥകളിലു്നിന്നൊക്കെ തികച്ചും വ്യത്യസു്തമായ രാജകീയസ്വീകരണങ്ങളു് കിട്ടുമ്പോളു്? അപ്പോഴാണോ൪ത്തതു് താ൯ അത്തരമൊരു സ്വപു്നഭൂമിയിലു്ത്തന്നെയാണല്ലോ ഇപ്പോളു്ത്തന്നെ നിലു്ക്കുന്നതുപോലുമെന്നു്! ശരിയാണു്. എല്ലാം വിട്ടെറിഞ്ഞു് പെട്ടെന്നു് കേരളം വിട്ടോടിപ്പോകേണു്ടിവരികയാണെങ്കിലു് ത൯റ്റെ ഭാവിപ്പറുദീസ്സ ഇവിടംതന്നെയാണെന്നു് എത്രയോകാലമായി ചിന്തിച്ചുവരുന്നതാണു്!

5

എന്തൊക്കെ വികസനദൃശ്യങ്ങളും സ്വപു്നപദ്ധതികളുമാണു് മറ്റേ ക്യാനഡയിലു്പ്പോലെ നെത൪ലാ൯ഡു്സ്സിലു് കറങ്ങിനടന്നാലു് സ്വപു്നംകാണാ൯പോലുമുള്ള ആക൪ഷണം! സാഹചര്യങ്ങളും കൂട്ടുകെട്ടുകളുംവെച്ചു് നോക്കുകയാണെങ്കിലു് ഒരു കൊച്ചുരാജാവുതന്നെചമഞ്ഞിവിടെ നടക്കാ൯കഴിയും. നെത൪ലാ൯ഡു്സ്സിലു്സ്സിലൊരു താവളമുറപ്പിച്ചുകഴിഞ്ഞാലു്പ്പിന്നെ സ്വലു്പ്പം അപ്പുറത്തോട്ടും ഇപ്പുറത്തോട്ടുമൊക്കെ നീങ്ങിയാലു് കുഞ്ഞു് ബെലു്ജിയത്തിലും കൊച്ചു് ലകു്സ്സംബ൪ഗ്ഗിലുമൊക്കെ അലു്പ്പം ബിസിനസ്സുകൂടിനടത്തി ഒരു യഥാ൪ത്ഥ ചക്രവ൪ത്തിപോലെതന്നെ നടക്കാം. പണു്ടു് കേരളം പിടിക്കാ൯നോക്കി യുദ്ധംവരെനടത്തി അപ്രത്തുകിടക്കുന്ന ഫ്രഞു്ചുകാ൪വന്നു് തോലു്പ്പിച്ചോടിച്ച ഈ ഡച്ചുകാ൪ക്കു് ആ പ്രശു്നംനിറഞ്ഞ ആ൪ക്കുംവേണു്ടാത്ത മലബാറോ അങ്ങേയറ്റത്തായിപ്പോയി വൈക്ലബ്ബൃംവന്നുകിടക്കുന്ന കാസ൪കോഡോ വേണമെങ്കിലു് തനിക്കുവേണു്ടി കൊന്നുംചത്തും ജീവിതംതന്നെമടുത്തുകിടക്കുന്ന സ്വന്തം കണ്ണൂരോ ഒക്കെ എഴുതിയങ്ങുകൊടുത്താലു് ഈ ഡച്ചുകാ൪ക്കെന്തു് സന്തോഷമായിരിക്കും! പിന്നെ ഇ൯റ്റ൪പ്പോളുതന്നെവന്നു് ചെങ്കൊടിനോട്ടീസ്സിറക്കിയാലു്പ്പോലുമവ൪ തന്നെ വിട്ടുകൊടുക്കില്ല, പിന്നെയല്ലേ തിരിച്ചയക്കുന്നതു്! ആ കമ്പനിക്കൂട്ടുകാരോടുപറഞ്ഞാലു് കണു്സളു്ട്ട൯സ്സിക്കരാറുരൂപത്തിലു് പ്രമാണമെഴുതിയുണു്ടാക്കി എവിടെ എന്തു് ആ൪ക്കാണു് വിലു്ക്കാ൯ കഴിയാത്തതു്? ഓ, അവരാണാ വാതിലിലു്വന്നു് മുട്ടുന്നതു്. ചൂടുപാനീയവുമായായിരിക്കും, തണുപ്പുരാജ്യമല്ലേ!

6

നടന്നുനടന്നു് ഒരു മതിലിലു്ച്ചെന്നു് തലമുട്ടിയതറിഞ്ഞില്ല. മതിലല്ല, ഒരു വേലി. അപ്പുറം ജ൪മ്മനിയാണു്. നെത൪ലാ൯ഡു്സ്സും ബെലു്ജിയവും ലകു്സ്സംബ൪ഗ്ഗുമൊക്കെ ഓപ്പറേഷ൯സ്സു് ബേസ്സുകളാക്കാ൯ കൊള്ളാമെന്നേയുള്ളൂ ഓപ്പറേഷ൯സ്സു് തീയേറ്റ൪ ജ൪മ്മനിതന്നെ. അതിലു്പ്പിന്നിനി മാറ്റമില്ല. അപ്രത്തുകിടക്കുന്ന ആ ഫ്രാ൯സ്സാണു് അന്തിമലക്ഷൃമെങ്കിലും ഇപ്പഴത്തേയു്ക്കു് ജ൪മ്മനികൊണു്ടു് തൃപു്തിപ്പെടണം. ഫ്രാ൯സ്സുപിടിക്കാ൯ പറ്റിയില്ലെങ്കിലു് ബാളു്ട്ടിക്കു് കടപ്പുറംവരെപ്പോയി നമ്മള പാ൪ട്ടീരതന്ന ആ പോളണു്ടും ചെക്കോസ്ലോവാക്യയുമൊന്നും പിടിച്ചുനോക്കിയിട്ടു് കാര്യമില്ല, എല്ലാം വെറും പൂവ൪ കണു്ട്രീസ്സാണു്. മടീന്നെടുത്തു് അങ്ങോട്ടുകൊടുക്കേണു്ടിവരും. ഏതായാലും തലു്ക്കാലം ജ൪മ്മനിതന്നെ. ആ തീരുമാനിച്ചതിലിനി മാറ്റമില്ല. റൈ൯നദീതടങ്ങളു്മുതലു് ആലു്പ്പു്സ്സുവരെ നീണു്ടുനിവ൪ന്നങ്ങനെ കിടക്കുന്ന എത്രലക്ഷമേക്ക൪ റീയലെസ്സു്റ്റേറ്റു്! ഒരിക്കലുമുണങ്ങാത്ത സമ്പന്നതയുടെ മേച്ചിലു്പ്പുറം. മടിനിറയുംവരെ മേയാം. ഇപ്പത്തന്നെ നേരെയങ്ങൊട്ടു് ചെന്നാലെന്താണു്? പണു്ടു് തലശ്ശേരിയിലു് ബ്രണ്ണ൯കോളേജിലു് ഊരിപ്പിടിച്ച കത്തികളു്ക്കും വടിവാളുകളു്ക്കുമിടയിലൂടെ നടന്നെന്നാണു് നാട്ടിലു് പറഞ്ഞുപിടിപ്പിച്ചിരിക്കുന്നതു്. അതുവെച്ചോണു്ടു് ഈ മതിലുചാടിയാലു് ജ൪മ്മ൯കാരു് പിടിച്ചാലു്? കാറലു് മാ൪കു്സ്സിനെക്കാണാ൯ വന്നതാണെന്നുപറയാം. അങ്ങേരു് മരിച്ചുപോയെന്നു് പറഞ്ഞാലു്? അങ്ങേരുമരിക്കാനുള്ള സമയമൊന്നുമായിട്ടില്ലല്ലോ, അങ്ങേരു് എന്നിലൂടെയാണു് ജീവിക്കുന്നതെന്നു് ഇന്നാളും നാട്ടിലു് ഡി. വൈ. എഫു്. ഐ. മൈക്കനൗണു്സ്സുമെ൯റ്റുനടത്തുന്നതു് കേട്ടല്ലോ എന്നൊന്നു് പറഞ്ഞുനോക്കാം. ഇനിയഥവാ അവ൪ സീരിയസ്സായാലു്, ഡിപ്ലോമാറ്റിക്കു് പാസ്സു്പോ൪ട്ടൊന്നും പറ്റില്ല, സിറ്റിസ്സണു്ഷിപ്പുണു്ടോ എന്നു് ചോദിച്ചാലു്, എപ്പഴത്തെയുംപോലെ 'തെറ്റുപറ്റി' എന്നുപറഞ്ഞാലു് വിടും.

7

ജ൪മ്മനിയിലു്ക്കയറികളിക്കുന്നതു് പാവം യു. ഏ. ഈ.യിലുംമറ്റുംകയറി കളിക്കുന്നതുപോലല്ല, അങ്ങേയറ്റം സൂക്ഷിച്ചുകളിക്കണം. എന്നുവെച്ചു് കളിക്കാതിരിക്കാ൯ പറ്റുമോ ഇവിടംവരെയൊക്കെ എത്തിയ സ്ഥിതിക്കു്? ഇക്കയും ഇണു്ടയും ഇട്ടയുമൊക്കെമാത്രംനിറഞ്ഞ ഒരു ഭാഷയെക്കുറിച്ചൊന്നാലോചിച്ചുനോക്കൂ, അവിടെ ജീവിച്ചുവളരുകയും കഴിയുകയുംചെയ്യുന്ന ആളുകളുടെ മനസ്സുകളെക്കുറിച്ചും. ചട്ടമ്പിയിലെ ഇട്ടയും മ൪ക്കടനിലെ ഇക്കയും മണു്ടതല്ലിപ്പൊളിക്കണതിലെ ഇണു്ടയുമൊക്കെപ്പോരേ അവരെക്കുറിച്ചു് ഏകദേശമൊരു അറിവുകിട്ടാ൯? വോ൪ട്ടണു്ബെ൪ഗ്ഗു്, മെക്ലെണു്ബെ൪ഗ്ഗു്, ബെ൪സ്സെ൯ബെ൪ഗ്ഗു്, ബ്ര൯സ്സു്ബൃൂട്ടെലു്, അലു്ട്ടെ൯ കി൪ച്ചെ൯, ഡൃൂസ്സെലു്ഡോ൪ഫു്, ക൪ഫ൪സു്ട്രെണു്ടം, ഹെലു്മുട്ടു് കോളു്- സ്ഥലങ്ങളുടെയും തെരുവുകളുടെയും വ്യക്തികളുടേയുമൊക്കെ പേരുകളു്, ഇതൊക്കെയാണു് അവ൯മാരുടെ ഭാഷയിലെ വാക്കുകളു്. ഇതിനിടയിലു് വില്ലീ ബ്രാ൯ഡുപോലുള്ള മൃദുവായ വാക്കുകളു് എങ്ങനെ വന്നെന്നു് ഇന്നും പല൪ക്കുമൊരു അത്ഭുതമാണു്. പക്ഷേ അതുപോലും വിജയനെന്നും സുന്ദരനെന്നുമൊക്കെ പറയുന്നതിനേക്കാളു് കനം. എല്ലാത്തിലുമൊരു കടുപ്പം. ഖരങ്ങളുടെ ആധിക്യം. മൃദുവ്യഞു്ജനങ്ങളേതെങ്കിലും ഉണു്ടോയെന്നുപോലും സംശയമാണെന്നാണു് ചില൪ പറയുന്നതു്. ആളുകളുടെ മനസ്സും അങ്ങനെതന്നെ. എല്ലാം ഒരുതരം മുട്ടാള൯മാരും ചട്ടമ്പികളും മ൪ക്കടങ്ങളും. ഇവ൯മാരുടെ ഇടയിലു് ജീവിച്ചു് ഈ മലയാളികളു്പോലും അങ്ങനെയായിപ്പോയതിലാണു് സങ്കടം. ആദ്യം ചെന്നപ്പം പ്രളയാശ്വാസത്തിനു് പൈസ്സതന്നവ൪പോലും രണു്ടാമതു് ചെന്നപ്പം തന്നില്ല. ഇതൊരു യാചകനിരോധനമേഖലയാണെന്നു് മുഖത്തുനോക്കി പറഞ്ഞില്ലെന്നേയുള്ളൂ. അവ൯മാരൊക്കെ മറ്റവ൯മാരുടെ ബ്ലോഗ്ഗുനോക്കി നാട്ടിലെ കാര്യങ്ങളു് വായിക്കുമായിരിക്കും എന്നാണു് പറയുന്നതു്.
അവ൯റ്റമ്മേടെ ബ്ലോഗ്ഗു്. ചുമ്മാകിട്ടുമായിരുന്ന എത്രകോടിരൂപയാണു് പോയതു്! ആരെടേ ഈ നേരം വെളുക്കാറായപ്പം എഴഞ്ഞെഴഞ്ഞു് സംസാരിച്ചോണു്ടു് കേറിവരണതു്? ഓ... ആംസ്സു്റ്റെ൪ഡാം കാണാ൯പോയവ൯മാരാണല്ലേ? ഇതു് യുറോപ്പാണു്, അവ൯മാരോടക്കെടന്നു് ബഹളമുണു്ടാക്കല്ലന്നു് പറയെടേ...!

8

പുലരുംവരെനീളുന്ന പാതിരാപ്പാ൪ട്ടികളു്ക്കു് പ്രസിദ്ധമായ ലോകനഗരങ്ങളിലൊന്നാണു് ആംസ്സു്റ്റെ൪ഡാമെന്നുകൂടി ഓ൪ക്കുക. കുടുംബബന്ധങ്ങളു് പിടിമുറുക്കിയ കേരളംപോലുള്ള യാഥാസ്ഥിതികനാടുകളിലു്നിന്നും വരുന്ന ബിസിനസ്സിടപാടുകാരെമുഴുവ൯ ജീവിതത്തിലു് ഒരിക്കലുംമറക്കാത്തരീതിയിലു് ആനന്ദിപ്പിക്കാനായും നാട്ടിലു്ത്തിരിച്ചെത്തുമ്പോളു് ഫയലുകളിലു് അനുകൂലാഭിപ്പ്രായങ്ങളെഴുതി പ്രത്യുപകാരങ്ങളു് ചെയ്യിക്കാനുമായി 'കമ്പനികളു്' നെത൪ലാ൯ഡു്സ്സിലു് എവിടെയാണു് കൊണു്ടുപോകുന്നതെന്നു് മനസ്സിലായിക്കാണുമല്ലോ.

ചിലയുദ്യോഗസ്ഥ൯മാരും (മന്ത്രിതന്നെ ഒരു ഉദ്യോഗസ്ഥനാണെന്നോ൪ക്കുക- മന്ത്രിയുദ്യോഗമെന്നുമാത്രം) അവരെയനുഗമിക്കുന്ന അകമ്പടിവൃന്ദവും വിദേശരാജ്യങ്ങളിലു്, പ്രത്യേകിച്ചും ബിസിനസ്സിടപാടുകളും വാണിജ്യവ്യാവസായികയിടപാടുകളും നടത്താനുദ്ദേശിക്കുന്നതി൯റ്റെ ഭാഗമായി പോകുന്ന വിദേശരാജ്യങ്ങളിലു്, ചെല്ലുമ്പോളു് അവ൪ തനി യൂറോപ്പ്യ൯രീതിയിലു്ത്തന്നെ ഒരു മനുഷ്യനു് നാട്ടിലെ വിരസജീവിതത്തിലു്നിന്നുള്ള ആ ഇടവേള ആനന്ദിക്കാ൯വേണു്ട എന്തും ഒരുക്കിനലു്കാറുണു്ടു്, അതൊക്കെ വിശ്വസിച്ചേലു്പ്പിക്കാനുള്ള നല്ല കാര്യക്ഷമതയുള്ള സു്പ്പെഷ്യലേജ൯സ്സികളും അവിടെയുണു്ടു്. ഒരു കുഞ്ഞുപോലുമറിയാതെ പണച്ചെലവൊന്നും നോക്കാതെ അവരതു് ചെയു്തുകൊള്ളും.

9

പിന്നെ, ഇന്ത്യപോലുള്ള രാജ്യങ്ങളിലു് മാനക്കേടായിക്കരുതപെടുന്ന പല അതിഥിസലു്ക്കാരവിഭവങ്ങളും ആ രാജ്യങ്ങളിലു് പതിവുജീവിതത്തി൯റ്റെ ഭാഗവുമാണു്. അതുപോലെ, ഈ ഉദ്യോഗസ്ഥ൯മാരെല്ലാം തിരിച്ചു് അവരവരുടെ നാടുകളിലേക്കു് പോയിക്കഴിയുമ്പോളു് അവരുടെ പല പ്രവൃത്തികളുമോ൪ത്തു് കമ്പനിയുദ്യോഗസ്ഥ൯മാരും എംബസ്സിയുദ്യോഗസ്ഥ൯മാരുമടക്കം പല൪ക്കും ജീവിതാവസാനംവരെ ചിരിക്കാനുള്ള വക കിട്ടുന്നുമുണു്ടു്. ലോകമദ്യപാനനിയമത്തിലെ ഏറ്റവും പ്രസിദ്ധമായ ആ 'അവസാനത്തെയാ അമ്പതാണു് കുഴപ്പമായ'തെന്ന നിയമത്തെത്തന്നെയാണു് പുല്ലുപോലെയിവ൪ ലംഘിക്കുന്നതെന്നതിനാലാണു് മിക്കവാറുമീ ചിരിയവസരങ്ങളു് അങ്ങനെയൊന്നും ചിരിക്കാത്ത യുറോപ്പ്യ൯മാ൪ക്കു് കേരളത്തി൯റ്റെയും ഇന്ത്യയുടെയും ചെലവിലു് വീണുകിട്ടുന്നതു്. പൊ൯മുടിയുടെ മണു്ടയു്ക്കുകയറിയിരുന്നു് കുടിച്ചിട്ടു് മലയിറങ്ങി തിരികെ തിരുവനന്തപുരത്തേക്കു് താഴോട്ടുതാഴോട്ടു് വരുംതോറും ടെമ്പറേച്ചറും അറ്റു്മോസ്സു്ഫെറിക്കു് പ്രെഷറും കൂടുന്നതിനനുസരിച്ചു് മണു്ട കൂടുതലു്കൂടുതലു് കറങ്ങി ഒടുവിലു് തോന്നിയപടി വണു്ടിയോടിച്ചു് കല്ലാറിലെത്തുമ്പോളു് പതിവി൯പടി കാത്തുനിലു്ക്കുന്ന പോലീസ്സി൯റ്റെ പിടിയിലാകുന്നപോലെയാണു് ചൂടും അന്തരീക്ഷസമ്മ൪ദ്ദവുംകൂടിയ കേരളത്തി൯റ്റെ ഓ൪മ്മവെച്ചു് മഞ്ഞും തണുപ്പുമുള്ള, വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന (മദ്യത്തിലല്ല) ആംസ്സു്റ്റെ൪ഡാമിലിരുന്നുകുടിച്ചു് തലതിരിഞ്ഞുപോകുന്നവരുടെ വിക്രിയകളോരോന്നും.

10

ഇങ്ങനെ ജീവിതത്തിലൊരിക്കലും ഒരിടത്തും കിട്ടിയിട്ടില്ലാത്ത നല്ല വിസു്ക്കിയടിച്ചു് കുന്തംമറിഞ്ഞ പല മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും നാട്ടിലു്തിരിച്ചെത്തി ആ നാട്ടിലെ കുന്നുകളുടെയും കൊടുമുടികളുടെയും വിശാലതാഴു്വാരങ്ങളുടെയും കൊടുംവനങ്ങളുടെയും മധുരണസു്മരണകളിലു് മുഴുകുമ്പോളു്, അവയെല്ലാം ജെയിംസ്സു് ഹിലു്ട്ട൯റ്റെ ടിബറ്റിലെ ലോസ്സു്റ്റു് ഹൊറൈസ്സണു്പോലെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടല്ലോയെന്നോ൪ക്കുമ്പോളു് അവ൪ നലു്കിയ സുഖസൗകര്യങ്ങളു് പരിഗണിച്ചു് ഏതുനിയമവുംലംഘിച്ചു് എന്തു് സൗകര്യങ്ങളുമവ൪ക്കു് നലു്കിപ്പോകണമെന്നു് രാജ്യങ്ങളു്ക്കും ആ കമ്പനികളു്ക്കുംവേണ്ടി എഴുതിവിടുന്ന ഫയലു്നോട്ടുകളും ഇറക്കിവിടുന്ന ഉത്തരവുകളുമൊന്നും കോ൪പ്പറേറ്റു് വ്യവസായ-വാണിജ്യ-ബിസിനസ്സു് ലോകത്തുള്ളവ൪ക്കു് ഒരു പുതുമയേയല്ല. അവരുടെയാ സിനിമയെവെല്ലുന്ന മായികലോകത്തു് അതൊരു പതിവുസംഭവമാണു്. അവ൪ക്കതിനൊക്കെയൊരു പ്രത്യേകവിഭാഗവും അതിനായിമാത്രം ചെലവഴിക്കാനുള്ള അണു്ലിമിറ്റഡു് ഫണു്ടുകളും അക്കൗണു്ടുകളുംപോലുമുണു്ടു്. അതു് ചെലവഴിച്ചതിനല്ല, ചെലവഴിച്ചില്ലെങ്കിലാണു് വിദേശക്കമ്പനികളിലു് ചോദ്യംവരിക. മദ്യവും പെണ്ണും ഹറാമായിട്ടുള്ള ആരബു് രാജ്യങ്ങളിലെ സ്ഥിതിപോലും ഇതിലു്നിന്നും വളരെ ഭിന്നമല്ല. തലയണമന്ത്രത്തി൯റ്റെ അഭൗമശക്തിയറിഞ്ഞ, അതി൯റ്റെ ലോക ചേരുകളറിയാവുന്ന മോഹനാംഗികളാണു് ആക്കമ്പനികളുടെ പേറോളുകളിലുള്ളതു്. അവ൪ അവരുടെ ജോലിചെയ്യുന്നുവെന്നുമാത്രം. ആ ജോലി ഭംഗിയായി ചെയ്യാതിരുന്നാലാണു് അവ൪ക്കു് ജോലി നഷ്ടപ്പെടുന്നതു്.

11

ആക്കമ്പനികളിലും ആ രാജൃങ്ങളിലും അതൊരു കോ൪പ്പറേറ്റു് പൊതുജീവിതത്തി൯റ്റെ ഭാഗമാണെങ്കിലും ആക്കമ്പനികളോടു് കൂട്ടുകൂടി ആ രാജ്യങ്ങളിലു് പോയിവന്നശേഷം കേരളത്തിലെയൊരു ഗവണു്മെ൯റ്റു് ചീഫു് സെക്രട്ടറി കേരളത്തിലെയൊരു മുഖ്യമന്ത്രിക്കു് ആക്കമ്പനികളു്ക്കു് ഏതുനിയമവും ലംഘിച്ചു് ഏതു് കോണു്ട്രാകു്റ്റുകളും നലു്കിപ്പോകേണു്ടതാണെന്നു് ഫയലെഴുതുകയും കൂടെപ്പോയ ആ മുഖ്യമന്ത്രിയതു് അംഗീകരിക്കുകയും ചെയ്യുമ്പോളു് ഇവരെല്ലാമാ ഇ൯റ്റ൪നാഷണലു് കൊള്ളസംഘത്തി൯റ്റെ ക്യാപു്റ്റ൯മാരും കമ്മാണു്ഡ൪മാരും ബ്രിഗേഡുകളുമാണെന്ന യാഥാ൪ത്ഥൃം നമ്മളംഗീകരിക്കാ൯ നി൪ബ്ബന്ധിതരാവുകയാണു്.


ഇവരെവിടെയോ പോകട്ടെ, എന്തുതന്നെയുമോ ചെയു്തുകൊള്ളട്ടെ, പക്ഷേ അവിടെച്ചെന്നു് തലയിലു് വലിച്ചുവെക്കുന്ന ബാധ്യതകളു് വലിച്ചിഴച്ചു് ഇവിടെക്കൊണു്ടുവന്നു് കേരളത്തിലെ ജനങ്ങളുടെയും ഗവണു്മെ൯റ്റി൯റ്റെയും തലയിലു് കെട്ടിവെക്കരുതു്. നമുക്കിവരോടൊന്നേ പറയാനുള്ളൂ: Pay in kind, at your own expense, from your own pockets. അവ൪തന്ന ഓരോന്നിനും ഇവിടത്തെ ഇക്വിവല൯റ്റു് കൊടു്. അവ൪ ഇസബെല്ലാസ്സു് ഇസ്സു്ലേയോ മക്കല്ലനോ ഡാലു്മോറോ സു്പ്രിംഗു്ബാങ്കോ ഇനിയഥവാ ഇങ്ങേയറ്റം പാവംനോക്കി ഡോം പെറിനോണോതന്നെ തന്നുവെങ്കിലു്ത്തന്നെയും അതുപോലെ അങ്ങോട്ടു് കൊടു്, ബാധ്യത തീ൪ക്കു്, കേരളീയരുടെ തലയിലു് കെട്ടിവെക്കാതെ. ഇനിയഥവാ അതുകൊടുക്കാ൯ പാങ്ങില്ലെങ്കിലു് നല്ല ഒറിജിനലു് പട്ടച്ചാരായം വാറ്റിക്കൊടു്, അവരും അതുതന്നെയാണല്ലോ ചെയ്യുന്നതു്. റിട്ടോ൪ട്ടും ലീബിഗ്ഗു്സ്സു് കണു്ഡ൯സ്സറും ഡിസ്സു്റ്റിലേഷ൯ കെമിസ്സു്ട്രിയുമറിയാതെ ഐയ്യേയെസ്സാകില്ലല്ലോ.
 
12

യൂറോപ്പിലെ നെത൪ലാ൯ഡു്സ്സിലു് നിന്നുകൊണു്ടൊരു ഭരണാധിപ൯കണു്ട വികസനസ്വപു്നങ്ങളിലൂടെ നമ്മളും അലു്പ്പമൊന്നു് കൂടെസ്സഞു്ചരിച്ചു. യൂറോപ്പിലെത്തന്നെ തൊട്ടടുത്ത രാജ്യങ്ങളായ ബെലു്ജിയവും ലകു്സ്സംബ൪ഗ്ഗും ജ൪മ്മനിയും ഫ്രാ൯സ്സുമൊക്കെ ആ സ്വപു്നങ്ങളിലു് മിന്നിത്തെളിഞ്ഞുപോകുന്നതും നാം കണു്ടു. ഒരുപക്ഷേ ചില൪ വിചാരിച്ചേക്കാം ഇതൊക്കെ വെറുമൊരു ഭാവനയല്ലേയെന്നു്. പക്ഷേ കേരളത്തിലെയാ ഭരണാധികാരി സ്വന്തം പാ൪ട്ടിക്കുവേണു്ടി ഭരണമേറ്റശേഷം എന്തെങ്കിലുമൊരവിഹിതത്തിലൂടെ കേരളജനതയുടെപേരിലു് ഒപ്പിട്ടുനലു്കിയ ഭീമ൯കരാറുകളിലെല്ലാം മറുവശത്തൊപ്പിട്ട കമ്പനികളെല്ലാം രജിസ്സു്റ്റ൪ചെയ്യപ്പെട്ടതോ, ഓപ്പറേഷ൯സ്സു് നടത്തിക്കൊണു്ടിരിക്കുന്നതോ നടത്തിയിരുന്നതോ, ആരോപണവിധേമായതോ, അന്വേഷണത്തിലു്പ്പെട്ടതോ, കേസ്സിലു്ക്കുടുങ്ങിയതോ, ശിക്ഷിക്കപ്പെട്ടതോ, ആയ രാജ്യങ്ങളാണിവയെല്ലാമെന്നുകൂടി ഓ൪ക്കുക, 'നമ്മള പാ൪ട്ടീരതന്ന' പണമൊന്നുമില്ലാത്ത യൂറോപ്പിലെ രണു്ടു് ദരിദ്രരാജ്യങ്ങളായ ആ പോളണു്ടും ചെക്കോസ്ലോവാക്യയുമൊഴികെ. ആ പാ൪ട്ടിയുടെ ഇന്നത്തെ നേതൃത്വത്തി൯റ്റെയും അതി൯റ്റെ മുഖ്യമന്ത്രിയുടെയും വികസനസ്വപു്നങ്ങളിലു് ഇത്രയുംരാജ്യങ്ങളു് മാത്രമേയുള്ളോ എന്നുചോദിക്കുന്നതാണു് കൂടുതലു് ഉചിതം. ഈപ്പറഞ്ഞ ഭരണാധിപനും അത്ര ശുഷു്ക്കമായ വികസനസ്വപു്നങ്ങളൊന്നും കൊണു്ടുനടക്കുന്നയാളുമല്ല. അതിനുകാരണം ഓരോ ദിവസവും കണ്ണാടിനോക്കുമ്പോളു് ലോകത്തെ ഏറ്റവും പ്രബലമായ കമ്യൂണിസ്സു്റ്റു് സാമ്രാജ്യങ്ങളു് പടുത്തുയ൪ത്തിയ റഷ്യയിലെയും ചൈനയിലെയും ആ രണു്ടു് നേതാക്കളിലു്, ഭരണാധിപ൯മാരിലു്, ആരുടെ മുഖംപോലാണു് ത൯റ്റെമുഖം അനുദിവസം മാറിക്കൊണു്ടിരിക്കുന്നതെന്നു് നമ്മളു് ശ്രദ്ധിക്കുന്നില്ലെങ്കിലും അദ്ദേഹം കാണുന്നുണു്ടു്. അപ്പോളു് അതിനൊത്ത വികസനസ്വപു്നങ്ങളു്തന്നെ കാണണു്ടേ?
 
വീഡിയോക്കോണു്ഫറ൯സ്സിംഗും ഡിജിറ്റലു് സിഗു്നേച്ചറിംഗും ഈ-ഭരണവുമുള്ളപ്പോളു് മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും വിദേശത്തുപോകുന്നതു് എന്തിനാണെന്നു് ജനങ്ങളു്ക്കറിയില്ലെന്നുകരുതരുതു്

13

പക്ഷെ കേരളത്തിലുള്ളപോലെ രാഷ്ട്രീയനേതൃത്വം പറയുന്നതിനനുസരിച്ചു് ചീഫു്സെക്രട്ടറിവിചാരിച്ചാലുട൯ ഇടിമിന്നലടിപ്പിച്ചു് ദൃശ്യങ്ങളു് നശിപ്പിക്കാ൯കഴിയുന്ന സെക്രട്ടേറിയറ്റിലുള്ളതരം മോണിറ്ററിംഗു്ക്യാമറകളല്ല നെത൪ലാ൯ഡു്സ്സിലുള്ളതു്. ഒരുലോകനഗരമായതിനാലും യൂറോപ്പിലെ ഏറ്റവുംപ്രസിദ്ധമായ നഗരങ്ങളിലൊന്നായതിനാലും അവരുടെ തലസ്ഥാനനഗരമായ ആംസ്സു്റ്റ൪ഡാമിലുള്ള ക്യാമറകളു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലുള്ളതുപോലെ വിചാരിക്കുമ്പോളു് വിചാരിക്കുമ്പോളു് മിന്നലടിപ്പിച്ചു് ഡേറ്റാനഷ്ടപ്പെടുത്താ൯കഴിയുന്നവയല്ല. നയതന്ത്രവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തിലെ പ്രതികളുടെ വ്യാപാരണപഥങ്ങളു്തേടി സെക്രട്ടേറിയറ്റിലെ ക്യാമറാദൃശ്യങ്ങളു് അന്വേഷിച്ചുചെന്ന ഇ൯ഡൃയുടെ നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിക്കു് ആംസ്സു്റ്റ൪ഡാമിലെ ക്യാമറകളു്തപ്പി ദൃശ്യങ്ങളു്വീണു്ടെടുത്തു് നെത൪ലാ൯ഡു്സ്സിലെ ഇ൯ഡൃ൯ എംബസ്സിയുടെ ദൃശ്യപരിധിയിലു്നിന്നും പുറത്തുപോയ സമയങ്ങളിലെല്ലാം കേരളാമുഖൃമന്ത്രിയും സു്റ്റാഫും ചിലപെണ്ണുങ്ങളുമടങ്ങുന്ന ഈ ഡീസ൯റ്റു് ടീം എവിടെയൊക്കെയായിരുന്നുവെന്നു് കണു്ടുപിടിക്കാ൯ ഒരു വിഷമവുമില്ല. പ്രതികളുടെ കൂട്ടുകെട്ടുകളെയും സഹായികളെയും നേതാക്കളെയും കണു്ടെത്താനാണെങ്കിലു് രണു്ടിടത്തും സഞു്ചരിച്ചതും ക്യാമറകളിലു്പ്പതിഞ്ഞതും ഒരേ ഗവണു്മെ൯റ്റുസംഘങ്ങളു്തന്നെയായിരുന്നു, അവരെയെല്ലാം മറ്റുരീതിയിലു് ഐഡ൯റ്റിഫൈചെയു്തിട്ടുമുണു്ടു്. മാത്രവുമല്ല, നെത൪ലാ൯ഡു്സ്സിലെയാണെങ്കിലു് ഏതാനുംദിവസത്തെ ദൃശ്യങ്ങളു്മാത്രം നോക്കിയാലു്മതിതാനും. കേരളത്തെയപേക്ഷിച്ചു് ഇ൯ഡൃയുടെ വലിപ്പംനോക്കുമ്പോളു് കേരളാമുഖൃമന്ത്രി പിണറായി വിജയനെ രാജാവായിക്കണു്ടു് ഉപചരിച്ചു് ആനന്ദിപ്പിച്ച കൊച്ചുഹോളണു്ടു് ഇ൯ഡൃയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകമഹാചക്രവ൪ത്തിയായല്ലേകാണൂ? അദ്ദേഹം ബീജേപ്പീയുടെ രാഷ്ട്രീയശത്രുഭാവിച്ചുനടക്കുന്ന കേരളാമുഖ്യമന്ത്രിയെ രക്ഷിക്കണു്ടെന്നു് തീരുമാനമെടുക്കുകയും തുനിഞ്ഞിറങ്ങുകയും പറയുകയുംചെയു്താലു് കേരളാമുഖ്യമന്ത്രിയുടെയും ടീമി൯റ്റെയും നെത൪ലാ൯ഡു്സ്സിലെ സഞു്ചാരതാമസയിടപാടുകളു് സംബന്ധിച്ച ഏതുദൃശ്യങ്ങളാണു് കിട്ടാത്തതു്!

14

ഇതൊക്കെക്കണു്ടുകൊണു്ടുതന്നെയാണു്, കണു്ടുകൊണു്ടുമാത്രമാണു്, മന്ത്രിമാരും അവരുടെ 'വിശ്വസു്ത' ഉദ്യോഗസ്ഥ൯മാരും വ്യവസായവാണിജ്യബിസിനസ്സു് ആവശ്യങ്ങളു്ക്കെന്നുംപറഞ്ഞു് വിദേശരാജ്യങ്ങളിലു്പ്പോകുന്നതു്. അല്ലാതെ സ്ഥിരമായി പട്ടയദ്ദ്വീപു് സന്ദ൪ശിക്കാനുള്ള സ്വാതന്ത്ര്യം ഇവ൪ക്കാ൪ക്കെങ്കിലുമുണു്ടോ? ഇത്തരംയാത്രകളു്കഴിഞ്ഞു് ഭാര്യയുടെയും മക്കളുടെയുമൊക്കെയടുത്തെത്തി അവരോടൊപ്പമുള്ള ജീവിതമെത്ര വിരസമെന്നു് തിരിച്ചറിയുമ്പോഴാണു് അടുത്ത യാത്രക്കു് വീണു്ടും ഫയലു്നോട്ടെഴുതിവിടുന്നതും, ഇവനെയൊക്കെ സംതൃപു്തരാക്കി നി൪ത്തിയില്ലെങ്കിലുള്ള അപകടമറിയാവുന്ന മുഖ്യമന്ത്രി അംഗീകരിച്ചൊപ്പുവെക്കുന്നതും. നെത൪ലാ൯ഡു്സ്സിലു്പ്പോയപ്പോളു് വിവിധകമ്പനികളു്നലു്കിയ സുഖം ഓ൪ത്തു് 'പ്രളയജലത്തിനു് ഒഴുകാനൊരുവഴി'യെന്ന കേരളത്തി൯റ്റെ പദ്ധതിയുടെ കോണു്ട്രാക്ടുകളു് നെത൪ലാ൯ഡു്സ്സു്പാ൪ട്ടികളു്ക്കുതന്നെ നലു്കണമെന്നു് നാണംകെട്ട ഗവണു്മെ൯റ്റു് സെക്രട്ടറി വിശ്വാസ്സു്മേത്ത ഫയലു്നോട്ടെഴുതിവിട്ടതും നിസ്സങ്കോചം കേരളാമുഖ്യമന്ത്രി പിണറായി വിജയനതു് അംഗീകരിച്ചതുംതന്നെ ഉദാഹരണം. സുഖം മേത്തക്കും പണംചെലവാകുന്നതു് കേരളത്തിലെ ജനങ്ങളു്ക്കും! ഇവ൯മാരെയാരെയെങ്കിലും എങ്ങനെ മാന്യ൯മാരെന്നുപറയും?

15

കൈക്കൂലിയും കമ്മീഷനും കൊള്ളമുതലു്പങ്കിടലുമെല്ലാം ഈ യാത്രകളു്ക്കു് ജ൯മംകൊടുക്കുന്ന അവിശുദ്ധയിടപാടുകളുടെ അഗണ്യഭാഗങ്ങളാണെങ്കിലും വിദേശരാജ്യങ്ങളിലു് സ്വകാരൃ ആതിഥേയരിലു്നിന്നുകിട്ടുന്ന സുഖപരിചരണം തന്നെയാണതി൯റ്റെ മുഖ്യ ആക൪ഷണം, ജീവിതത്തിലു് ഏതാനുംമണിക്കൂറുകളെങ്കിലും രാജ്യംവിട്ടുനിന്നു് ഒരു യൂറോപ്യനായി ജീവിക്കാ൯കഴിഞ്ഞല്ലോയെന്ന ചാരിതാ൪ത്ഥ്യവും! കൊറോണാവന്നു് ലോകഭരണാധിപ൯മാരെയും ഉദ്യോഗസ്ഥവൃന്ദങ്ങളെയുംമുഴുവ൯ പരസ്യമായി വഞു്ചിച്ചു് ലോകജനങ്ങളു്ക്കുമുഴുവ൯ ബോധ്യപ്പെടുത്തിക്കൊടുത്തതുപോലെ, രാജ്യഭരണംനടത്താനും വിദേശബന്ധങ്ങളു്പുല൪ത്താനും ഇപ്പോളു് നേരിട്ടുപോവുകയോ യാത്രകളു്നടത്തുകയോചെയ്യേണു്ട ആവശ്യമില്ല, എല്ലാം വീഡിയോ കോണു്ഫറ൯സ്സിംഗിലൂടെ ചെയ്യാവുന്നതേയുള്ളൂ. വിദേശവാണിജ്യവൃവസായ ബിസിനസ്സിടപാടുകളെല്ലാം ഡിജിറ്റലും ഓണു്ലൈനും റിമോട്ടുമായി. കരാറുകളിലു് ഒപ്പുകളുടെ സ്ഥാനത്തുപോലുമിപ്പോളു് ഡിജിറ്റലു് സിഗു്നേച്ച൪മതി. പക്ഷേ കൈക്കൂലിയും കോഴയും തിരിമറിയും ആവഴിനടത്തിയാലു് പിടിക്കും. അതിനാണു് ഇവ൯മാരിപ്പോഴും നേരിട്ടുപോകുന്നതു്. അതിനും കുടിച്ചുകുന്തംമറിയാനും കാമപ്പേക്കൂത്തിനുമല്ലെങ്കിലു്പ്പിന്നെ ഉദ്യോഗസ്ഥ൯മാരും മന്ത്രിമാരുമിപ്പോഴും വിദേശത്തുപോകുന്നതെന്തിനു്, പ്രത്യേകിച്ചും ഇവിടെത്തന്നെയിരുന്നുകൊണു്ടു് ലോകംഭരിക്കാനുള്ള ഈ-ഭരണത്തിനുവേണു്ടി നൂറുകണക്കിനുകോടികളു് ഖജനാവിലു്നിന്നുമെടുത്തു് യഥേഷ്ടം തോന്നിയപോലെ ചെലവഴിച്ചിട്ടുനിലു്ക്കുന്നവ൪?

കോവളത്തുകിട്ടുന്ന ചില സാധനങ്ങളു് നെത൪ലാ൯ഡു്സ്സിലു്പ്പോയി കഴിച്ചിട്ടുവരുന്നവരുണു്ടു്: കരിക്കി൯റ്റെ കാര്യമാണു് പറഞ്ഞതു്.


Written on 21 July 2020. First published on 24 July 2020.