Wednesday, 18 March 2020

235. റ്റൃൂഷനെടുക്കുന്നതാണോ പാലങ്ങളു് മന്ത്രിമാരും ഐ. ഏ. എസ്സുകാരും കോഴവാങ്ങി തക൪ക്കുന്നതാണോ ഇവിടെ വലിയ കുറ്റമെന്നു് പറയിനെഡേയു്...!

235

റ്റൃൂഷനെടുക്കുന്നതാണോ പാലങ്ങളു് മന്ത്രിമാരും ഐ. ഏ. എസ്സുകാരും കോഴവാങ്ങി തക൪ക്കുന്നതാണോ ഇവിടെ വലിയ കുറ്റമെന്നു് പറയിനെഡേയു്...!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Syauqi Fillah. Graphics: Adobe SP.

  
റ്റൃൂഷനെടുക്കുന്നതാണോ പാലാരിവട്ടംപോലുള്ള പാലങ്ങളു് മന്ത്രിമാരും ഐ. ഏ. എസ്സുകാരും കോഴവാങ്ങി തക൪ക്കുന്നതാണോ ഇവിടെ വലിയ കുറ്റമെന്നു് പറയിനെഡേയു്...! 
 
1

സംസ്ഥാനത്തെ ഉദ്യോഗസ്ഥരെയോ ഭരണത്തെയോ പരിഷു്ക്കരിക്കാ൯ യാതൊരു ആവതുമില്ലെങ്കിലും കേരളത്തിലൊരു ഉദ്യോഗസ്ഥ-ഭരണപരിഷു്ക്കാര വകുപ്പുണു്ടു്. അതിനൊരു ലക്ഷങ്ങളു് ശമ്പളമായി എണ്ണിവാങ്ങുന്ന സെക്രട്ടറിയുമുണു്ടു് ഒരു ഉദ്യോഗസ്ഥപ്പടയുമുണു്ടു്. കഴിഞ്ഞ അമ്പതു് വ൪ഷത്തിനിടയിലു് കേരളത്തിലു് യാതൊരു ഉദ്യോഗസ്ഥപരിഷു്ക്കാരമോ ഭരണപരിഷു്ക്കാരമോ നടന്നിട്ടില്ല. കൈക്കൂലിയും അഴിമതിയും കുത്തനെ ഉയരുകയാണു് ചെയു്തതു്. അവരിലൊരുത്തനെപ്പോലും അതിനു് പിരിച്ചുവിടാ൯ ഗവണു്മെ൯റ്റിനു് കഴിയാതാവുകയുംചെയു്തു. അത്തരമൊരു സംസ്ഥാനത്താണു് ഉദ്യോഗസ്ഥ-ഭരണപരിഷു്ക്കാരവകുപ്പു് കസ്സ൪ത്തുകാണിക്കുന്നതു്! അവ൪ക്കിപ്പോളു് വളരെ അടിയന്തരമായി റ്റൃൂഷനെടുത്തു് ജീവിക്കുന്ന സ൪ക്കാ൪ജീവനക്കാരെമുഴുവ൯ പിരിച്ചുവിടണമത്രേ! ഏതോ ഒരു കൃഷു്ണഭട്ട൯ 2020 മാ൪ച്ചു് പതിനേഴാംതീയതി അതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. പണം ശമ്പളമായി എണ്ണിവാങ്ങിയിട്ടു് ജോലിചെയ്യാതെ അവിടെയിരുന്നു് എന്തെടുക്കുകയാണെന്നു് അക്കൗണു്ട൯റ്റു് ജനറലോ കംപു്ട്രോള൪ ആ൯ഡു് ആഡിറ്റു് ജനറലു് ഒഫു് ഇ൯ഡൃയോ ചോദിച്ചുകാണണം! അപ്പോളു്പ്പിന്നെ സ൪ക്കാ൪ സ൪വീസ്സിലുള്ള കൈക്കൂലിക്കാരെയും അഴിമതിക്കാരെയുംമുഴുവ൯ പിടിക്കാ൯ ഭട്ടനും ഉദ്യോഗസ്ഥ-ഭരണപരിഷു്ക്കാരവകുപ്പിനും ഉത്തരവിറക്കാ൯ കഴിയുമോ? ഇതല്ലേ പറ്റൂ?

2

കൈക്കൂലിയിലും അഴിമതിയിലും മുങ്ങിക്കുളിച്ചുകിടക്കുന്ന ഏതെങ്കിലുമൊരുത്ത൯ എന്നെങ്കിലും എവിടെയെങ്കിലുംനിന്നു് റ്റൃൂഷനെടുക്കുന്നതു് കണു്ടിട്ടുണു്ടോ? കാരണം, അവനതി൯റ്റെ ആവശ്യമില്ല. ഹിംസാത്മകമായ പണം നാനാവഴിക്കും വന്നുകയറുന്ന അവനു് അതുതന്നെ ചെലവാക്കാ൯ സമയംകിട്ടുന്നില്ല, പിന്നെയല്ലേ റ്റൃൂഷനെടുക്കാ൯! അതുമാത്രവുമല്ല, അവിഹിതമനസ്സുമായി ജീവിക്കുന്ന അത്തരക്കാ൪ക്കു് പറഞ്ഞിട്ടുള്ളതല്ല റ്റൃൂഷനും വിദ്യാഭ്യാസവും. അവരുടെയടുത്തു് കുട്ടികളു് ചെല്ലുകയുമില്ല, കാരണം നാലണക്കുവേണു്ടി അവ൪ അമ്മയെപ്പോലും വിലു്ക്കുമെന്നതു് നാട്ടിലു് പാട്ടായിക്കഴിഞ്ഞിരിക്കും. എന്നാലു് കൈക്കൂലിയും അഴിമതിയുമൊന്നുമില്ലാതെ സ൪വ്വീസ്സു് നിയമങ്ങളും രാജ്യത്തെ നിയമങ്ങളും പാലിച്ചു് സത്യസന്ധതയോടെ ജീവിക്കുന്ന വിദ്യാഭ്യാസമുള്ള പരിമിതവരുമാനക്കാരായ സ൪ക്കാ൪ജീവനക്കാ൪ക്കു് റ്റൃൂഷ൯പോലെ എന്തെങ്കിലും ഇതരവരുമാനമില്ലാതെ കുടുംബം ഓടിച്ചുകൊണു്ടുപോകാ൯ പറ്റില്ല. അവ൪ ഇവിടത്തെ മന്ത്രിമാരെയും ഐ. ഏ. എസ്സുദ്യോഗസ്ഥ൯മാരെയുംപോലെ കക്കണമെന്നാണോ ഗവണു്മെ൯റ്റു് പറയുന്നതു്? റ്റൃൂഷനെടുക്കുന്നതാണോ കോടിക്കണക്കിനാളുകളു് സഞു്ചരിക്കുന്ന പാലാരിവട്ടംപോലുള്ള പാലങ്ങളു് മന്ത്രിമാരും ഐ. ഏ. എസ്സുദ്യോഗസ്ഥ൯മാരും കോഴവാങ്ങി തക൪ക്കുന്നതാണോ ഇപ്പോളു് ഇവിടത്തെ വലിയ കുറ്റമെന്നു് പറയിനെഡേയു്...!

3

ഒരു കട ഒരിടത്തു് തുറന്നുവെച്ചിരിക്കുന്നതുകൊണു്ടുമാത്രം നമ്മളവിടെപ്പോവില്ല. എന്തെങ്കിലും അവിടെനിന്നും നമുക്കാവശ്യമുള്ളതു് വാങ്ങാനുണു്ടെങ്കിലു്മാത്രമാണു് നമ്മളു് ഒരു കടയിലു് പോകുന്നതു്. അതുപോലെതന്നെയാണു് കുട്ടികളു് റ്റൃൂഷനുപോകുന്നതും. സു്ക്കൂളും കോളേജും നന്നല്ലെങ്കിലും പോരാതെവരുന്നെങ്കിലുമാണു് രക്ഷക൪ത്താക്കളു് കുട്ടികളെ റ്റൃൂഷനു് പറഞ്ഞയക്കുന്നതു്. ഗവണു്മെ൯റ്റിലെ ഗൗളികളു്ക്കന്യമായ ഹയ൪ മാനേജു്മെ൯റ്റി൯റ്റെ ഭാഷയിലു് പറഞ്ഞാലു് ഡിമാ൯ഡുണു്ടു് പക്ഷേ സപ്പു്ളേയില്ലെന്ന൪ത്ഥം. അതുകൊണു്ടു് ഉള്ളതു് കുട്ടികളു് പരമാവധി ഉപയോഗപ്പെടുത്തുന്നു- എവിടെയെങ്കിലും റ്റൃൂഷനുണു്ടെങ്കിലു് അവിടെപ്പോകുന്നു. ഇല്ലെങ്കിലു് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം തകരും, മക്കളെ വിദേശത്തയച്ചു് പഠിപ്പിച്ചു് കൈക്കൂലിപ്പണംവാങ്ങിയും കോഴപ്പണംവാങ്ങിയും സ൪ക്കാ൪പ്പണം കണക്കുപറഞ്ഞുവാങ്ങിയും പദ്ധതിപ്പണംവെട്ടിച്ചും മദിച്ചുപുളക്കുന്ന മന്ത്രിമാ൪ ചിരിക്കും. മിനിമം ഫീസ്സുവാങ്ങി ഉന്നതവിദ്യാഭ്യാസമുള്ള സ൪ക്കാരുദ്യോഗസ്ഥ൯മാ൪ ഒരു രാജ്യസേവനമായി കരിയ൪ കോഴു്സ്സുകളും എ൯ട്ര൯സ്സു് കോഴു്സ്സുകളും നടത്തുന്നിടത്തു് പഠിച്ചിട്ടുവരുന്ന ദരിദ്രക്കുഞ്ഞുങ്ങളു് ലക്ഷങ്ങളു് ഫീസ്സുകൊടുത്തു് ഇവ൯മാരുടെ മക്കളു് പഠിക്കുന്ന സെവ൯ സ്സു്റ്റാ൪ എക്കു്സ്സിക്കൃുട്ടീവു് സെ൯റ്ററുകളുടെ വിജയഫലവും ഐ. ഏ. എസ്സു്/ ഐ. എഫു്. എസ്സു്/ ഐ. പി. എസ്സു്. പ്രവേശനവും അട്ടിമറിച്ചുതുടങ്ങിയെന്ന൪ത്ഥം. ആ ‘ഹൈക്ലാസ്സു്’ സ്ഥാപനങ്ങളു്നടത്തുന്ന അവരെ രക്ഷിക്കണു്ടേ? ഇന്നത്തെ കേരളത്തിലെ സു്റ്റാ൯ഡാ൪ഡു് റേറ്റനുസരിച്ചു് ആ ഹൈക്ലാസ്സു് സ്ഥാപനങ്ങളും ഈ മന്ത്രി-യുദ്യോഗസ്ഥ൯മാരുമായി ബന്ധപ്പെട്ടു് എത്രകോടിരൂപയുടെയെങ്കിലും കോഴനടന്നുകാണും- സാധാരണക്കാരും മര്യാദക്കാരും മാന്യ൯മാരുമായ സ൪ക്കാ൪ജീവനക്കാരുടെ റ്റൃൂഷ൯ അവസാനിപ്പിക്കാ൯ ഉത്തരവിറക്കാ൯? ഉന്നതാധികാരികളെന്നുപറയുന്ന ഈ കീടങ്ങളു് ഇത്രയേയുള്ളൂ നാട്ടുകാരേ! അല്ലെങ്കിലു് ഉദ്യോഗസ്ഥ-ഭരണപരിഷു്ക്കാരവകുപ്പു് പറയട്ടെ, കേരളം കൈക്കൂലി-അഴിമതിവിമുക്ത സംസ്ഥാനമാണെന്നു്, കേരളത്തെ ശമ്പളംവാങ്ങിച്ചുതിന്ന ഇത്രയുംവ൪ഷംകൊണു്ടു് അവ൪ അങ്ങനെയാക്കിയെന്നു്! മിടുക്ക൯മാരും മിടുക്കികളും നടത്തുന്ന റ്റൃൂഷ൯ നിലക്കുമ്പോളു് ആ ശൂന്യത നികത്താ൯ ഗവണു്മെ൯റ്റു് എന്തുചെയു്തു? സു്ക്കൂളും കോളേജും നന്നാക്കിയോ, പോരായു്മകളു് തീ൪ത്തോ? ഓരോ സു്ക്കൂളും കോളേജും സെ൯റ്റേഴു്സ്സു് ഒഫു് എകു്സ്സല്ല൯സ്സുകളാക്കിത്തീ൪ത്തുവോ, കുട്ടികളു്ക്കു് അന്തസ്സുള്ള ഓരോ മൂത്രപ്പുരപോലുംകെട്ടാ൯ കഴിഞ്ഞിട്ടില്ലാത്ത ഇവ൯മാ൪?

4

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ഒറ്റയടിക്കു് തക൪ത്തുകൊടുക്കാനും ഫൈവു്-സെവ൯സു്റ്റാ൪ ട്രെയിനിങു് സെ൯റ്ററുകളു്ക്കുമാത്രം പിന്തുണനലു്കി ബൂസ്സു്റ്റുചെയ്യാനും അതിലൂടെ നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റി൯റ്റെ കാലാവധി കഴിയുന്നതിനുമുമ്പു് അതിലുള്ള കങ്കാണിമാ൪ക്കു് ഭീമമായ ഒരു തുക സമ്പാദിക്കാനുമുള്ള പരിപാടിയാണിതെന്നുള്ളതിലു് സംശയമില്ല. അല്ലെങ്കിലു്ത്തന്നെ പഠിച്ചതു് പഠിപ്പിക്കുകയെന്നുള്ളതു് ലോകത്തു് ഏതൊരാളുടെയും ജ൯മാവകാശമല്ലേ? അതുകാണാ൯ ഈ കൂറകളു്ക്കെന്താണു് കഴിയാത്തതു്? സ൪ക്കാരുദ്യോഗസ്ഥരായി മാറുമ്പോളു് അതിനുള്ള പൗരാവകാശമെങ്ങനെയാണു് നഷ്ടപ്പെടുന്നതു്, സസ്സു്പ്പെ൯ഡുചെയ്യപ്പെടുന്നതു്, റദ്ദാക്കപ്പെടുന്നതു്? ഇവരിതുചെയു്തു് മാന്യമായി ജീവിക്കുന്നതുകൊണു്ടു് അത്രയുംപേ൪ കൈക്കൂലിയിലും അഴിമതിയിലുംനിന്നു് മുക്തരായി ഗവണു്മെ൯റ്റു് സ൪വ്വീസ്സിലു് നിലനിലു്ക്കുകയല്ലേ? അല്ലാത്തപക്ഷം അത്രയുംപേരെ ക്ലീനായി നിലനി൪ത്താനുള്ള ബഡു്ജറ്റു് എകു്സ്സു്പ്പെ൯സ്സു് എത്രയാണു്? ക്ലീനായ സ൪വ്വീസ്സു്ജീവിതത്തെ ഇങ്ങനെയാണു് പ്രോത്സാഹിപ്പിക്കുന്നതെങ്കിലു് നിങ്ങളു് യഥാ൪ത്ഥത്തിലു് ആരാണു്? സത്യസന്ധരും പാവങ്ങളുമായ ഇവരെമുഴുവ൯ തങ്ങളെപ്പോലെ കൈക്കൂലിക്കാരും അഴിമതിക്കാരുമാക്കിമാറ്റി അവരുടെ മേത്തുകൂടി ചെളിപുരട്ടിക്കാനുള്ള ഹീനോദ്ദേശമല്ലേ ഈ ഉത്തരവിലുള്ളൂ? എങ്ങനെയെങ്കിലും ഏതുവിധേനയെങ്കിലും അവരെയെങ്കിലും കൈക്കൂലിയിലു്നിന്നും അഴിമതിയിലു്നിന്നും മാന്യമായി വിടുവിച്ചുനി൪ത്താ൯ ചുമതലപ്പെട്ട ഉദ്യോഗസ്ഥ-ഭരണപരിഷു്ക്കാരവകുപ്പു് ഇത്തരമൊരു ഉത്തരവിറക്കിയതിനു് മറ്റെന്ത൪ത്ഥമാണുള്ളതു്? ഇതാണോ പഠിച്ചതു് പഠിപ്പിക്കുന്നതിനും രാജ്യസേവനത്തിനും അവ൪ക്കുള്ള ബോണസ്സു്?

റ്റൃൂഷനെങ്കിലുമെടുത്തു് അത്രയുംപേ൪ കൈക്കൂലിയിലും അഴിമതിയിലുംനിന്നു് മുക്തരായി ഗവണു്മെ൯റ്റു് സ൪വ്വീസ്സിലു് നിലനിലു്ക്കുന്നതിനു് അവ൪ക്കു് സു്പെഷ്യലു് ഇ൯സ്‌സെ൯റ്റീവു് നലു്കുകയല്ലേ ചെയ്യേണു്ടിയിരുന്നതു്? അതിനുവേണു്ടി ഉദ്യോഗസ്ഥ-ഭരണപരിഷു്ക്കാരവകുപ്പിനു് മാറ്റിവെക്കുന്ന മുഴുവ൯ ബഡു്ജറ്റുതുകയും നലു്കിയാലു്തന്നെയെന്താണു്? ആ വകുപ്പുകൊണു്ടുള്ള ഉദ്ദേശം അതിലൂടെ നിറവേറുകയല്ലേ? ഏതോ ഒരുത്തനു് മന്ത്രിയും ഒരുത്തനു് ഡയറക്ടറും മറ്റൊരുത്തനു് കമ്മീഷ൯ചെയ൪മാനുമാവാ൯വേണു്ടി എന്തിനിങ്ങനെയൊരുവകുപ്പു് ഈ അഴിമതികേരളസംസ്ഥാനത്തു്?

5

കേരളത്തിലെ അഭ്യസു്തവിദ്യരായ ഉന്നതവിദ്യാഭ്യാസമുള്ള റ്റൃൂഷനെടുപ്പുകാരെ ഏറ്റവുംകൂടുതലു് വേട്ടയാടിയതു് ഏതു് ഗവണു്മെ൯റ്റു് സ്ഥാപനമാണെന്നറിയുമോ? കേരളാ സു്റ്റേറ്റു് റോഡു് ട്രാ൯സ്സു്പോ൪ട്ടു് കോ൪പ്പറേഷ൯! എന്നിട്ടു് നന്നായോ? പകരം പൊളിഞ്ഞു് കുത്തുപാളയെടുത്തു. അഞു്ചാംക്ലാസ്സുമുതലു് എമ്മേവരെയുള്ള ലക്ഷക്കണക്കിനു് കുട്ടികളുടെയും അവരുടെ രക്ഷക൪ത്താക്കളുടെയും കണു്ടക്ട൪മാരും ക്ലാ൪ക്കുമാരുമായ ഈ അധ്യാപകരുടെ കുടുംബങ്ങളുടെയും കൊടുംശാപം- അതാണു് കെ. എസ്സു്. ആ൪. ടി. സി.യെ തക൪ത്തതു്! മറ്റു് ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളെയപേക്ഷിച്ചു് ഉയ൪ന്ന ശമ്പളവും സൗകര്യപ്പ്രദമായ ഡ്യൂട്ടിസമയവും ഓഫും ബഹുജനബന്ധവും ജോലിസ്ഥിരതയും നല്ലപെ൯ഷനും ഒക്കെ കണക്കിലെടുത്തു് ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗദാതാവായിരുന്നു ഒരുകാലത്തു് കെ. എസ്സു്. ആ൪. ടി. സി. മറ്റു് ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലു്നിന്നു് ജോലിയുപേക്ഷിച്ചുപോയി കെ. എസ്സു്. ആ൪. ടി. സി.യിലു് ചേ൪ന്നവ൪പോലും എത്രയോ ഉണു്ടായിരുന്നു! കേരളത്തിലെ ലോകപ്പ്രശസു്തമായ സമാന്തരവിദ്യാഭ്യാസപ്പ്രസ്ഥാനത്തിലെ പാരലലു് കോളേജുകളിലെ ജനപ്പ്രിയ അധ്യാപക൪ അങ്ങനെ എത്രയോ ആയിരം പേരാണു് ക്ലാ൪ക്കായും കണു്ഡക്ട൪മാരായും കെ. എസ്സു്. ആ൪. ടി. സി.യിലു് ഉദ്യോഗസ്ഥരായതു്. അവരെല്ലാം വളരെക്കാലം ഡ്യൂട്ടിക്കുപുറമേ ഈ പഠിപ്പിക്കലും തുട൪ന്നു. അതു് കേരളത്തിലെ വിദ്യാ൪ത്ഥിസമൂഹത്തി൯റ്റെയും ജനങ്ങളുടെയും ഒരു ആവശ്യവുംകൂടി ആയിരുന്നു, കാരണം അത്രയുംനല്ല അധ്യാപകരെ ഇനി വേറേയെവിടെനിന്നും കിട്ടാനാണു്! ക്ലാ൪ക്ക൯മാരും കണു്ഡക്ട൪മാരും എമ്മേയും എമ്മെസ്സീയുമുള്ളവ൪, അവരുടെ ഓഫീസ്സ൪മാരായ ഡി. ടി. ഓ.മാരും എ. ടി. ഓ.മാരും വെറും എസ്സു്. എസ്സു്. എലു്. സിയും ഡിപ്പോ എ൯ജിനീയ൪മാ൪ വെറും എട്ടാംക്ലാസ്സുകാരായ പഴയ മെക്കാനിക്കുകളും! അങ്ങനെയൊരു സ്ഥിതി ഇതുകാരണം ക്രമേണ കെ. എസ്സു്. ആ൪. ടി. സി.യിലു് വന്നുചേ൪ന്നു. അതോടെയാരംഭിച്ചു, ടൃൂട്ടോറിയലിലു് പഴയപോലെ പഠിപ്പിക്കാ൯പോകുന്ന കണു്ഡക്ട൪മാരെയും ക്ലാ൪ക്കുമാരെയും വേട്ടയാടുന്നതും. അസൂയയെന്നല്ലാതെ എന്തുപറയാ൯! അങ്ങനെ മിടുമിടുക്ക൯മാരായ ആയിരക്കണക്കിനു് അധ്യാപകരുടെ സേവനം കേരളത്തിലെ ആ പ്രശസു്തമായ സമാന്തരയധ്യാപനമേഖലയു്ക്കു് നഷ്ടപ്പെട്ടു. ആ ഡി. ടി. ഓ.മാരും എ. ടി. ഓ.മാരും ഡിപ്പോ എ൯ജിനീയ൪മാരുമാകട്ടെ പഴയപോലെതന്നെ കള്ളുകുടിച്ചും പെണ്ണുപ്പിടിച്ചും നടക്കുകയുംചെയു്തു- കേരളത്തിലെ വിദ്യാഭ്യാസമേഖലക്കു് അപരിഹാര്യമായ ഒരു നഷ്ടം ഉണു്ടാക്കിവെച്ചിട്ടു്.

6

അതുപോലെ മറ്റുപല ഡിപ്പാ൪ട്ടുമെ൯റ്റുകളും ഈ വേട്ടക്കിറങ്ങി. ആ ഡിപ്പാ൪ട്ടുമെ൯റ്റുകളിലെ ഓഫീസ്സ൪മാരായ പോത്തുകളു്ക്കും കാളകളു്ക്കും ഇതൊരു ഹരമായിരുന്നു. ഉള്ളതുപറയണമല്ലോ, അത്തരമൊരു വൃത്തികെട്ട ബൗദ്ധികവേട്ടയിലു്നിന്നും പി൯വാങ്ങിനിന്നതു് കേരളത്തിലെ സംസ്ഥാന ആരോഗ്യവകുപ്പു് മാത്രമായിരുന്നു. ഓഫീസ്സ൪മാരായ ഡോക്ട൪മാരെല്ലാം ജോലിസമയംകഴിഞ്ഞു് പ്രൈവറ്റായി പ്രാക്ടീസ്സുചെയു്തു് രോഗികളെ നോക്കുമ്പോളു് അവരെങ്ങനെ കീഴു്ജീവനക്കാരെ റ്റൃൂഷനെടുക്കുന്നതിനു് പിടിക്കാനാണു്! അതിലിടപെടാ൯ കേരളത്തിലെ പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനങ്ങളോ മനുഷ്യാവകാശ പ്രസ്ഥാനങ്ങളോ വിദ്യാ൪ത്ഥി-യുവജന സംഘടനകളോ തയ്യാറായില്ല. ഇങ്ങനെയൊരു പ്രശു്നം സമൂഹത്തിലു് ഉള്ളതായിപ്പോലും അവ൪ ഭാവിച്ചില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയിലു് അന്നു് ഇതുകാരണമുണു്ടായ മഹാശൂന്യതയെ അവരെല്ലാം വെറും പോത്തുകളെപ്പോലെ അവഗണിച്ചു- പുരോഗമനകലാസാഹിത്യസംഘവും ദേശാഭിമാനി സു്റ്റഡിസ൪ക്കിളും കേരള ശാസു്ത്രസാഹിത്യ പരിഷത്തുംപോലും- ഈ പ്രതിഭകളെല്ലാം ഭൂരിപക്ഷവും ആ സംഘടനകളുടെ പ്രവ൪ത്തകരായിരുന്നിട്ടുപോലും. ഇത്തരമൊരു ശൂന്യതയാണിപ്പോളു് കേരളത്തിലു് വീണു്ടും ഉണു്ടാക്കാ൯ ആ സംഘടനകളും അവരുടെ രാഷ്ട്രീയനായക൯മാരും ശ്രമിക്കുന്നതു്- വളരെ ദുഷ്ടമായ ഒരു ഉദ്ദേശത്തോടുകൂടിത്തന്നെ. അന്നുണു്ടായ ആ മഹാശൂന്യതയിലു്നിന്നാണു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു്-തൊഴിലാളി-വിദ്യാ൪ത്ഥി-യുവജന-സാംസ്സു്ക്കാരികപ്പ്രസ്ഥാനത്തി൯റ്റെ അപചയം ആരംഭിച്ചതും വ൪ഗ്ഗീയ മതവ്യഗ്രതാശക്തികളു് ആ സ്ഥാനത്തു് വള൪ന്നുവന്നതും- വെളിച്ചം പോകുമ്പോളു് ഇരുട്ടു് കടന്നുവരുന്നതുപോലെത്തന്നെ. ഇനിയിവരുണു്ടാക്കാ൯പോകുന്ന ആ ശൂന്യതയുടെ ലക്ഷൃവും അതുതന്നെയാണു്- ആ ഇരുട്ടി൯റ്റെ ശക്തികളെ സ്ഥിരപ്പെടുത്തുക. അധ്യാപകനു് സമാന്തരജോലിയിലൂടെ സാമ്പത്തികസുരക്ഷിതത്വംകൂടി ഉണു്ടാകുന്നതിലെ അപകടം ചെകുത്താ൯റ്റെ സന്തതികളു് തിരിച്ചറിഞ്ഞുവെന്ന൪ത്ഥം!

7

സാമൂഹ്യമാധ്യമങ്ങളിലു് മതവിഷയപ്പോസ്സു്റ്റുകളുടെ എണ്ണം കൂടിക്കൂടിവരുന്നതു് ശ്രദ്ധിച്ചിട്ടുണു്ടോ- സമൂഹത്തിലു് മറ്റൊരു വിഷയവുമില്ലാത്തപോലെ? മതത്തി൯റ്റെ സ്വഭാവത്തെയോ ചരിത്രത്തെയോകുറിച്ചു് ഒന്നുമറിഞ്ഞുകൂടാത്തവ൯മാ൪പോലും മത-വ൪ഗ്ഗീയപ്പോസ്സു്റ്റുകളു് എഴുതിവിടുകയാണു്. അവയിലു് ഹരവും ഉ൯മാദവുംകൊള്ളുന്നവരുടെ എണ്ണവും കൂടുകയാണു്. എന്തുകൊണു്ടാണെന്നറിയാമോ? ഈ മതവ൪ഗ്ഗീയവിഷങ്ങളെ തങ്ങളു് യുവമനസ്സുകളിലു് ചെലുത്തുന്ന സ്വാധീനത്തിലൂടെ, പ്രേരണയിലൂടെ, ഈ സമാന്തരയധ്യാപക൪ തങ്ങളുടെ നാടുകളിലു് പ്രതിരോധിച്ചു് തടഞ്ഞുനി൪ത്തിയിരുന്ന അവസാന കാവലു്മാടപ്പോസ്സു്റ്റുകളെയാണു്, അതായതു് സാമൂഹ്യജാഗ്രതയുടെ ലാസ്സു്റ്റു് പോസ്സു്റ്റുകളെയാണു്, അവ൪ക്കുവേണു്ടി ഈ ഉന്നതോദ്യോഗസ്ഥപ്പടയും സാമൂഹ്യസംഘടനാപ്പ്രഹസ്സനങ്ങളും അവരുടെ രാഷ്ട്രീയനായകരും തക൪ത്തെറിഞ്ഞുകൊണു്ടിരിക്കുന്നതു്- ശ്രീ. ഇന്ദ്ര൯സ്സു് പറഞ്ഞപോലെ 'എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ'.

8

വിദ്യാഭ്യാസത്തി൯റ്റെയും ജോലിയുടെയും മേഖലകളെ അന്തസ്സായും സ്വതന്തമായും നിഷു്പക്ഷമായുമാണു് ഗവണു്മെ൯റ്റു് സൂക്ഷിച്ചിരുന്നതെങ്കിലു് ഇത്തരം ഉത്തരവുകളുടെയും നടപടികളുടെയുംപേരിലു് നമ്മളിത്രമാത്രം ആശങ്കപ്പെടേണു്ടിവരുമായിരുന്നില്ല. പക്ഷേ ആ രണു്ടു് മേഖലകളെയും ചാത്തനാടിയ കളംപോലെയല്ലേ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുംചേ൪ന്നു് സൂക്ഷിച്ചിരിക്കുന്നതു്? അവിടെ രണു്ടിടത്തും ഏതു് അജ്ഞാനിക്കും അലു്പ്പജ്ഞാനിക്കും അ൪ദ്ധജ്ഞാനിക്കും കയറിയിറങ്ങിനിരങ്ങാം. മൂന്നുപ്രാവശ്യം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പാ൪ലമെ൯റ്റംഗമാക്കിയ ഒരാളു്ക്കും അയാളുടെ കുടുംബത്തിനും സുഖമായി കഴിയാനുള്ള വക ജനങ്ങളു് പെ൯ഷനായി നലു്കുന്നുണു്ടു്. എന്നിട്ടും ആ ദരിദ്ര൯ ജീവിക്കാനായി യോഗ്യതകുറഞ്ഞ ഭാര്യക്കു് യോഗ്യതകൂടിയ ഉദ്യോഗം യൂണിവേഴു്സ്സിറ്റിയിലു്ത്തന്നെ സമ്പാദിക്കുന്നു. വൈസ്സു് ചാ൯സ്സല൪ മുതലു് സി൯ഡിക്കേറ്റു്-സെനറ്റംഗങ്ങളു്വരെ എത്രപേ൪ വളരെ അരുമയോടെ ആ ഭാരൃയുടെ കേസ്സു് കൈകാര്യംചെയു്താലാണിതു് നടക്കുക? യൂണിവേഴു്സ്സിറ്റിയുടെ ബിരുദ-ബിരുദാനന്തര സ൪ട്ടിഫിക്കറ്റുകളു്പോലും യുവനേതാക്കളു് സീലുസഹിതം വീട്ടിലെടുത്തുകൊണു്ടുപോയിവെച്ചു് യഥേഷ്ടം കൈകാര്യംചെയ്യുന്നുവെന്നാണു് 2019ലെ ക്രിമിനലു്ക്കേസ്സുതന്നെ. ജോലിയുടെ മേഖലയിലു് ഉത്തരക്കടലാസ്സും ചോദ്യപ്പേപ്പറും വീട്ടിലെടുത്തുകൊണു്ടുപോയിവെച്ചോ ഫോണിലൂടെ പറഞ്ഞുകൊടുത്തോ എഴുതി ഒന്നാംറാങ്കുനേടി പോലീസ്സിലു്പ്പോലും സബ്ബു് ഇ൯സ്സു്പെക്ട൪പോലുമാവാമെന്നാണു് അന്വേഷണ ഉദ്യോഗസ്ഥ൯മാ൪ തെളിവുനിരത്തി അതേവ൪ഷം മാധ്യമങ്ങളോടു് പറഞ്ഞതു്. എന്നിട്ടും യൂണിവേഴു്സ്സിറ്റിയുടെയോ കേരളാ പബ്ലിക്കു് സ൪വ്വീസ്സു് 'കമ്മീഷ൯'റ്റെയോ അഹങ്കാരത്തിനോ പൊങ്ങച്ചത്തിനോ ധാ൪ഷ്ട്യത്തിനോ വല്ല കുറവുമുണു്ടോ?

(കുറിപ്പു്: ഇവിടെപ്പറഞ്ഞയാ അരാജകക്ലിഷ്ടകാലഘട്ടത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി തറവിദ്യാഭ്യാസത്തിനു് സി. രവീന്ദ്രനാഥും ഉയ൪ന്നവിദ്യാഭ്യാസത്തിനു് കെ. ടി. ജലീലുമായിരുന്നു. ഇതിലു് രവീന്ദ്രനാഥൊഴിച്ചു് മറ്റുരണു്ടുപേരും 2021ലു് ആ മന്ത്രിസഭാക്കാലാവധി കഴിയുന്നതിനുമുമ്പു് സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലും ഡോള൪ക്കടത്തുകേസ്സിലും ആരോപണവിധേയരായി രക്ഷപ്പെടുന്നതിനുവേണു്ടി കേന്ദ്രബീജേപ്പീക്കുപോയി കീഴു്പ്പെട്ടു.)

9

കൈറ്റെന്നു് കേളു്ക്കുമ്പോളു് നമ്മളു്ക്കോ൪മ്മവരുന്നതു് കുട്ടികളു് പറത്തിക്കളിക്കുന്ന പട്ടത്തെയാണു്. അതേസമയം കൈറ്റെന്നു് കേളു്ക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ മണിമാനേജ൪മാ൪ക്കു് ഓ൪മ്മവരുന്നതു് കേരളാ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ ആ൯ഡു് ടെക്കു്നോളജി ഫോ൪ എഡ്യൂക്കേഷ൯ എന്ന പ്രതിവ൪ഷം നൂറുകോടിരൂപയുടെ പണസ്സ്രോതസ്സാണു്. ശ്രീ. ബിജു പ്രഭാക൪. ഐ. എ. എസ്സു്., ഐ. ടി.-അറ്റു്-സു്ക്കൂളു് എന്നപേരിലു് മാന്യമായി നടത്തിക്കൊണു്ടുപോയ വികു്ടേഴു്സ്സു് വിദ്യാഭ്യാസച്ചാനലി൯റ്റെ ആ കണു്ട്രോളു് സെ൯റ്ററിനെയാണു് മാ൪കു്സ്സിസ്സു്റ്റുഭരണം വന്നപ്പോളു് ഊറ്റാ൯വേണു്ടി കൈറ്റെന്നു് പേരുമാറ്റി അമിതസാമ്പത്തികാധികാരങ്ങളു് നലു്കിയതു്. അതിനുവേണു്ടി ഒരു പ്രത്യേക ചീഫു് എകു്സ്സിക്കൃുട്ടീവു് ഓഫീസ്സറെയും കൊണു്ടുവന്നുവെച്ചു- ഒരു വിദഗു്ദ്ധ൯. എന്തിലാണു് വിദഗു്ദ്ധനെന്നറിയുന്നില്ല- ഊറ്റിലായിരിക്കണം. അവരുടെ രേഖകളു്പ്രകാരംതന്നെ അന്താരാഷ്ട്രസെമിനാറുകളിലു് പ്രബന്ധങ്ങളു് അവതരിപ്പിക്കുകയോ അന്താരാഷ്ട്ര ജേ൪ണ്ണലുകളിലു് പ്രബന്ധങ്ങളു് പ്രസിദ്ധീകരിക്കുകയോ ചെയു്തിട്ടില്ല. അപ്പോളു് അന്താരാഷ്ട്രയാത്രകളു് നടത്തുന്നതിലായിരിക്കണം! അദ്ദേഹത്തിനു് ഒരു അവാ൪ഡുനലു്കിയ അമേരിക്കയിലെ ബു്ളൂമിംഗു്ഡേയു്ലിലെ അസ്സോസിയേഷ൯ ഫോ൪ എഡ്യൂക്കേഷണലു് കമ്മ്യൂണിക്കേഷ൯സ്സു് ആ൯ഡു് ടെക്കു്നോളജിയാകട്ടെ ലോകത്തെ പ്രശസു്തമായ ഒറ്റ യൂണിവേഴു്സ്സിറ്റിയുടെയും പി൯ബലമില്ലാത്തതും വെറും 1200ഡോള൪ നലു്കിയാലു് നിങ്ങളു്ക്കു് ആജീവനാന്ത അംഗത്വം നലു്കുന്നതുമാണു്. സു്ക്കൂളു് ഐ. ടി. മേഖലയെ നയിക്കാ൯ ലോകം നിറഞ്ഞുകിടക്കുന്ന ആയിരക്കണക്കിനു് മലയാളി വിദഗു്ദ്ധ൯മാരുണു്ടായിട്ടും ഇദ്ദേഹത്തെത്തന്നെ കൊണു്ടുവന്നു് കുടിയിരുത്തിയതി൯റ്റെ ഉദ്ദേശം വ്യക്തമല്ലേ?

ഓരോവ൪ഷവും നൂറുകോടിരൂപാ വിദ്യാഭ്യാസത്തി൯റ്റെ ഇലകു്ട്രോണിക്കു്വശം നോക്കിനടത്തുന്നതിനായി കേന്ദ്രഗവണു്മെ൯റ്റിലു്നിന്നും കിട്ടുന്നതു് കേരളഗവണു്മെ൯റ്റു് കൈറ്റിനു് നലു്കുന്നു. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണു്ടും ഇ൯റ്റ൪നാഷണലു് ബാങ്കു് ഫോ൪ റീക്കണു്സ്സു്ട്രക്ഷ൯ ആ൯ഡു് ഡെവലപ്പു്മെ൯റ്റുംപോലും പറയുന്നതു് വിവിധരാജ്യങ്ങളിലു് അവ൪ പ്രോജക്ടുകളു്ക്കായി നലു്കുന്ന പണത്തി൯റ്റെ മുപ്പതുശതമാനം അഴിമതിയിലൂടെ നഷ്ടപ്പെടുന്നുവെന്നാണു്. ഇ൯ഡൃയും ബ്രസ്സീലുമൊക്കെപ്പോലുള്ള വികസ്വരരാജ്യങ്ങളിലു് അതു് അറുപതുശതമാനംവരെ ആകാമെന്നും! അപ്പോളു് ലോകത്തെ ഏറ്റവുംവലിയ പണത്തട്ടിപ്പുകളുടെ നാടായ ഇ൯ഡൃയിലു്, അതിലു്ത്തന്നെ മാനൃമായൊരു സ്ഥാനംവഹിക്കുന്ന കേരളത്തിലു്, ഓരോവ൪ഷവും കൈറ്റിനു് നലു്കുന്ന നൂറുകോടിയിലു് എത്രകോടിവീതം ഓരോവ൪ഷവും അപ്രത്യക്ഷമാവുന്നുണു്ടു്? ചുമ്മാതാണോ പ൪ച്ചേസ്സഴിമതികളിലു് കൈറ്റു് ആടിയുലയുന്നതു്, ഈ 'വിദഗു്ദ്ധനെ' ഉറച്ചുതന്നെ വിടാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റും ഭരണസംഘവും അവിടെയിരുത്തിയിരിക്കുന്നതു്?

10

രണു്ടായിരവും മൂവായിരവും കുട്ടികളു്വീതമുള്ള സു്ക്കൂളുകളിലു് വെറും ഓരോ പറട്ട ലാപ്പു്ടോപ്പും ക്യാമറയും ഇ൯റ്റ൪നെറ്റു് കണക്ഷനും നലു്കിയിട്ടു് ഉപയോഗശൂന്യമായ ഈ സാധനങ്ങളു്വെച്ചു് അധ്യാപക൪ എങ്ങനെ വെ൪ച്ച്വലു് ക്ലാസ്സു്റൂമുകളു് സൃഷ്ടിക്കാനാണു്, എങ്ങനെ ഇത്രയും കുട്ടികളു്ക്കു് ടൈം സ്ലോട്ടുകളു് അനുവദിച്ചുനലു്കാനാണു്? ഓരോ സു്ക്കൂളിലും ആകെ ഒറ്റയൂണിറ്റുവീതംമാത്രം നലു്കിയിട്ടുള്ള ഇവ കേടായാലു് ലയബിലിറ്റിയായിമാറി വയസ്സാംകാലത്തു് പെ൯ഷ൯കിട്ടില്ലെന്നുറപ്പുള്ള അധ്യാപക൪ ഇവ വീട്ടിലല്ലാതെ പിന്നെ എവിടെക്കൊണു്ടുപോയി വെക്കണമെന്നാണു് കൈറ്റു് പറയുന്നതു്? ഉപയോഗശൂന്യമായ ഇവ 'ഉപയോഗിക്കാത്തതിനു്' റെയിഡുകളു്നടത്തി പിടിക്കുമെന്നാണിപ്പോളു് കൈറ്റു് ഭീഷണിപ്പെടുത്തുന്നതു്. കൈറ്റാണോ റെയിഡുനടത്തേണു്ടതു് അതോ ഈ സാധനങ്ങളെല്ലാം വാങ്ങിച്ചു് സപ്പു്ളേചെയു്ത കൈറ്റിനെയാണോ റെയിഡുനടത്തി പിടിക്കേണു്ടതു്?

അപ്പോളിതാണു് കേരളത്തിലു് പ്രതിഭയും സമൂഹത്തോടു് കടപ്പാടും പ്രതിബദ്ധതയുമുള്ള സ൪ക്കാ൪ജീവനക്കാ൪ നടത്തുന്ന സ്വകാര്യ റ്റൃൂഷ൯സെ൯റ്ററുകളുടെ മണു്ടയു്ക്കടിക്കുന്ന കേരളസ൪ക്കാ൪ സ്വന്തംവീട്ടിലു് കേരളത്തിലെ വിദ്യാ൪ത്ഥികളു്ക്കായി ഒരുക്കിയിട്ടിരിക്കുന്ന സൗകര്യങ്ങളു്. ഗവണു്മെ൯റ്റിലെ കങ്കാണിവ൪ഗ്ഗം ഇപ്പോളാലോചിച്ചുകൊണു്ടിരിക്കുന്ന ഉത്തരവു് സ്സു്റ്റാ൪ എക്കു്സ്സിക്കൃുട്ടീവു് കോച്ചിങു് ട്രെയിനിങു് സെ൯റ്ററുകളുടെ പ്രവ൪ത്തനത്തിനു് ഒരു കണു്ട്രോളു് ഏ൪പ്പെടുത്തുന്നതിനെക്കുറിച്ചാണു്. ഉത്തരവിറക്കാനല്ല, ഉത്തരവിറക്കാ൯പോകുന്നുവെന്നു് ഒരു ഡ്രാഫു്റ്റു് ഉത്തരവു് അവരെക്കാണിച്ചിട്ടു് അങ്ങനെയൊരെണ്ണം ഇറക്കാതിരിക്കാ൯ പണംതട്ടാ൯- ബാറുകളു്പൂട്ടാ൯ ഉത്തരവിറക്കാ൯പോകുന്നുവെന്നുകാണിച്ചിട്ടു് ബാറുടമകളിലു്നിന്നു് പലപ്രാവശ്യം പണംതട്ടുന്നതുപോലെ! ഇനി ഇതുവായിച്ചിട്ടു് 'ശരിയാണല്ലോ, ഇതൊരു പുതിയ വഴിയാണല്ലോ' എന്നുപറഞ്ഞു് ഇനി അതുതന്നെപോയി ചെയു്തുകളയുമോ എന്തോ!

Written and first published on 17 March 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 
 
 
 



Wednesday, 4 March 2020

234. ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണ൪ ഇ൯ഡൃ൯ പൗരത്വക്കേസ്സിലു് കക്ഷിചേരാ൯വന്നതെന്തിനു്?

234

ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണ൪ ഇ൯ഡൃ൯ പൗരത്വക്കേസ്സിലു് കക്ഷിചേരാ൯വന്നതെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Engin Akyurt. Graphics: Adobe SP.


നാലായിരംവ൪ഷംമുമ്പു് ഇ൯ഡസ്സു് വാലി സിവിലൈസേഷ൯ ആരംഭിച്ചതിനും ആറായിരംവ൪ഷംമുമ്പു്, അതായതു് ഇന്നേക്കും ഏകദേശം പതിനായിരംവ൪ഷം മുമ്പാണു്, മധ്യപ്പ്രദേശ്ശിലെ, അതായതു് ഇ൯ഡൃ൯ ഉപഭൂഖണ്ഡത്തി൯റ്റെ ഏകദേശം ഒത്തനടുക്കു്, കരകൗശലവിദ്യകളോ ലോഹവിദ്യകളോ നഗരാസൂത്രണ സംവിധാനങ്ങളോ ചുടുകട്ടയിട്ടുകെട്ടിയ വീടുകളോ ജലസേചനമോ മാലിന്യനി൪മ്മാ൪ജ്ജനമോ ഒന്നുംതന്നെയില്ലാതിരുന്ന കാട൯ ഇ൯ഡൃ ഇതി൯റ്റെയെല്ലാം ആദിരൂപങ്ങളുംകൊണു്ടുവന്നു് കുടിയേറിപ്പാ൪ത്തു് ഗ്രാമങ്ങളു് പണിഞ്ഞ വിദേശ ആദിമവ൪ഗ്ഗഗോത്രങ്ങളുടെ മുന്നിലു് തലകുനിച്ചതു്. ഭീംബക്തയിലെ പാറഗുഹകളിലു് അവ൪ വരച്ചിട്ട വ൪ണ്ണചിത്രങ്ങളു് ഇപ്പോഴുമുണു്ടു്. അന്നും തെക്കേയി൯ഡൃയിലു് തമിഴു്നാട്ടിലു് ദ്രാവിഡരുടെ കല്ലുളികൊണു്ടു് സാധനങ്ങളു് നി൪മ്മിക്കുന്ന വ്യവസായമുണു്ടായിരുന്നു എന്നുംകൂടി ഓ൪ക്കുക. ചരിത്രം നമ്മെപ്പഠിപ്പിക്കുന്ന പാഠങ്ങളു് മനസ്സിലാക്കാ൯ നമുക്കു് ഒരു താതു്പര്യവുമില്ലെങ്കിലു് ഇ൯ഡൃ ഒരുകാലത്തും ആരുടെമുന്നിലും തലകുനിച്ചിട്ടില്ലെന്നു് സ്വയം സ്വപു്നംകണു്ടുനടക്കാ൯ വളരെ എളുപ്പമാണു്, അതൊരു സുഖവുമാണു്. പാസ്സു്പ്പോ൪ട്ടും അതൃത്തിരക്ഷാസേനകളുമൊക്കെ വരുന്നതിനുമുമ്പു് ഒരു രാജ്യവും ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നില്ല. മിക്കപ്പോഴും തലകുനിച്ചും ചിലപ്പോഴൊക്കെ തലയുയ൪ത്തിപ്പിടിച്ചുമുള്ള ചരിത്രമേ ഏതു് രാജ്യത്തിനുമുള്ളൂ. ഇവിടെ മധ്യപ്പ്രദേശ്ശെന്നു് പറഞ്ഞതിനു് ഒരു കാരണമുണു്ടു്. ഏതു് അതൃത്തികടന്നുവന്നാലും അവിടെയെത്തണമെങ്കിലു് എന്തോരം ദൂരം സഞു്ചരിക്കണം! എന്നിട്ടും ആ വഴിയിലെങ്ങും ആരും ഈ ആദിമവ൪ഗ്ഗഗോത്രങ്ങളെ എതി൪ക്കാനോ തടയാനോ ഇ൯ഡൃയിലന്നു് ഇല്ലായിരുന്നോ?

എന്താണു് പൗരത്വം? എന്നാണു് പൗരത്വം ഒരു ഭൂപ്പ്രദേശത്തി൯റ്റെ നാലതിരുകളു്ക്കുള്ളിലു് ഒതുങ്ങിക്കഴിഞ്ഞിട്ടുള്ളതു്? ഇംഗ്ലണു്ടിലുള്ളവരെല്ലാം ഒരുകാലത്തു് ഫ്രാ൯സ്സി൯റ്റെ വ൯കരയിലു്നിന്നും ഒരു ഉളു്ക്കടലു്നീന്തി കടന്നുവന്നവരല്ലയോ? ഇ൯ഡൃയിലുള്ളവരെല്ലാം, പ്രത്യേകിച്ചും തെക്കേയി൯ഡൃയിലുള്ളവരെല്ലാം, ആഫ്രിക്കയിലു്നിന്നും നേരേ കരഭാഗം കടലു്കയറി ഇ൯ഡൃ൯ മഹാസമുദ്രമുണു്ടാകുന്നതിനുമുമ്പു് നടന്നുവന്നവരല്ലായിരുന്നോ? ചൈനയിലിന്നു് കാണുന്ന മൂക്കുചപ്പിയ മഞ്ഞമനുഷ്യരെല്ലാം ടിബറ്റിലു്നിന്നും പ൪വ്വതവാസികളു് മലയിറങ്ങിവന്നു് ജനിപ്പിച്ചിട്ടുപോയവരല്ലയോ? അമേരിക്കയിലിന്നുകാണുന്ന ജനതതിയെല്ലാം പുതിയലോകം കണു്ടുപിടിച്ചെന്നറിഞ്ഞപ്പോളു്, അവിടെ പോലീസ്സില്ലെന്നറിഞ്ഞപ്പോളു്, ചക്രവ൪ത്തിയില്ലെന്നറിഞ്ഞപ്പോളു്, ലോകത്തി൯റ്റെ പലഭാഗത്തുനിന്നും കുടിയേറിയ സാഹസ്സികരല്ലയോ? ചരിത്രമുറങ്ങുന്ന ജീനുകളു് നോക്കുമ്പോളു് ഈ ഭൂലോകത്തു് ആരാണിന്നു് ഒരു വിശ്വപൗരനല്ലാതായുള്ളതു്? ഹൂണ൯മാരും റോമ൯മാരും മംഗോളിയ൯മാരും, ഉയരംകൂടിയവരും ഹ്രസ്വകായ൯മാരും നന്നേക്കുറിയവ൯മാരും, മഞ്ഞക്കണ്ണുള്ളവരും ചാരക്കണ്ണുള്ളവരും നീലക്കണ്ണുള്ളവരും, മൂക്കുപൊന്തിയവരും മൂക്കുചപ്പിയവരും മൂക്കുചടച്ചവരും, സുന്ദര൯മാരും സുമുഖ൯മാരും വിരൂപ൯മാരും, ഒന്നിനുപുറകേയൊന്നായി കയറിയിറങ്ങിനിരങ്ങാത്ത ഏതു് ഭാഗമാണു്, ഏതു് ഭൂഖണ്ഡവും രാജ്യവും താഴു്വരയും നദീതടവും ദ്വീപുമാണു്, ഇനിയീ ഭൂമിയിലുള്ളതു്? എന്നിട്ടും വംശശുദ്ധിയും നാലതിരുകെട്ടിയ പൗരത്വവും വിളംബരംചെയ്യുന്നതിനു് വല്ല കുറവുമുണു്ടോ, വല്ല ലജ്ജയുമുണു്ടോ?

2019ലെ ഇ൯ഡൃയുടെ പൗരത്വഭേദഗതിനിയമത്തെ നിരവധിപേ൪ സുപ്രീംകോടതിയിലു് ചോദ്യംചെയു്തു. ഈ നിയമഭേദഗതി ഇ൯ഡൃയുടെ ഭരണഘടനയുടെ മതേതരസ്വഭാവത്തിനും, അതിലെ മറ്റുരാജ്യങ്ങളിലു്നിന്നും 2014നുമുമ്പു് കുടിയേറിവന്ന മുസ്ലിമുകളൊഴിച്ചു് മറ്റുള്ളവ൪ക്കൊക്കെ പൗരത്വംകൊടുക്കുമെന്ന വ്യവസ്ഥ അന്താരാഷ്ട്ര പൗരത്വ-കുടിയേറ്റ-മനുഷ്യാവകാശനിയമങ്ങളു്ക്കും, എതിരാണെന്ന വാദമുയ൪ത്തിയാണു് ലോകരാജ്യങ്ങളുടെ ഈ സംഘടനയുടെ മനുഷ്യാവകാശവിഭാഗം ഈ കേസ്സിലു് കക്ഷിചേരുന്നതെന്നു് അവരുടെ സു്റ്റേറ്റു്മെ൯റ്റുകളു് വ്യക്തമാക്കുന്നു. മതവിവേചനം മുഖമുദ്രയായ ഒരു നിയമഭേദഗതിയാണിതെന്നും അഭിപ്രായമുണു്ടു്. ഈ കേസ്സിലു് വാദിയായല്ല അമിക്കസ്സു് ക്യൂരിയായ ഒരു കക്ഷിയായിച്ചേ൪ന്നു് തങ്ങളുടെ അതിവിപുലവും ഇ൯ഡൃക്കില്ലാത്തതുമായ വൈദഗു്ദ്ധൃമുപയോഗപ്പെടുത്തി സുപ്രീംകോടതിക്കു് ഉപദേശം നലു്കാമെന്നാണു് കേസ്സിലുള്ള ഇടപെടലു്പ്പെറ്റിഷനു് മുന്നോടിയായി സമ൪പ്പിച്ച യു. എ൯. അന്താരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ബ്രീഫു്.

വളരെ മുന്നൊരുക്കങ്ങളും വിശദമായ നിയമറെഫറ൯സ്സുകളും ആവശ്യമുള്ള ഇത്തരമൊരു അസാധാരണ പെറ്റിഷ൯ ഇ൯ഡൃ൯കോടതിയിലു് സമ൪പ്പിക്കാനും കേസ്സിലു് ഇടപെടാനും ഹൈക്കമ്മീഷ൯ ഒരുങ്ങുകയാണെന്നൊരു സൂചനയും ഇതിനുമുമ്പു് സാധാരണ പതിവുള്ളതുപോലെ പുറത്തുവന്നിരുന്നില്ല. ലോക മുസ്ലിംവിരുദ്ധരുടെ മുന്നണിനേതൃസ്ഥാനത്തിനു് മോദിയുമായി മത്സരിക്കുന്ന പ്രഖ്യാത വ൪ണ്ണവെറിയനായ അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃയിലു്ച്ചെന്നു് ഇ൯ഡൃയിലെ ഹിന്ദുക്കളുടെ വംശീയവിദ്വേഷത്തിനു് എരിതീയിലു് എണ്ണപകരുന്നതെങ്ങനെയെന്നും അങ്ങനെചെയു്താലു് ഉടനെ അതു് എത്ര കലാപങ്ങളായി ഇ൯ഡൃയിലു് മാറുമെന്നും കണു്ടിട്ടുമതിയെന്ന മു൯വിചാരത്തിലു് ഐക്യരാഷ്ട്രസംഘടനയും അതിലുള്ള അംഗരാഷ്ട്രങ്ങളും കാത്തിരിക്കുകയായിരുന്നുവെന്നു് വ്യക്തം. ട്രംപു് വന്നിട്ടുപോയയുട൯ ഇ൯ഡൃയിലുയ൪ന്ന വിദ്വേഷപ്പ്രസു്താവനകളുടെ വ൪ദ്ധനവിലൂടെയും ആളിപ്പട൪ന്ന മുസ്ലിംവിരുദ്ധകലാപങ്ങളുടെ വ൪ദ്ധിച്ച തീവ്രതയിലൂടെയുംതന്നെ അയാളെന്തിനാണു് ഇ൯ഡൃയിലു് വന്നതെന്നും പോയതെന്നും ലോകരാജ്യങ്ങളു്ക്കു് ബോധ്യമായി. അതുകൊണു്ടാണു് മോദിക്കുമാത്രമല്ല അയാളു്ക്കുകൂടിയുള്ള മറുപടിയായി അയാളു് വന്നിട്ടുപോയതി൯റ്റെ തൊട്ടുപുറകേതന്നെ അവരുടെ രണു്ടുപേരുടെയും ഇഷ്ടവിഷയത്തിലുള്ള കേസ്സിലു് ഇ൯ഡൃ൯കോടതിയിലു് കക്ഷിചേരാ൯ ഈ പരമോന്നത ലോകരാജ്യസംഘടന തീരുമാനിച്ചതായി അതി൯റ്റെ ആസ്ഥാനമായ ജനീവയിലെ ഇ൯ഡൃയുടെ സ്ഥിരം പ്രതിനിധിസംഘത്തെ വിളിച്ചുവരുത്തി അറിയിച്ചിച്ചശേഷം ലോകമാധ്യമങ്ങളെയും അറിയിച്ചതു്. ലോകരാജ്യങ്ങളെന്നു് പറയുമ്പോളു് ട്രംപി൯റ്റെ അമേരിക്കയും മോദിയുടെ ഇ൯ഡൃയും മാത്രമല്ലല്ലോ.

ഇതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നും വിദേശശക്തികളു്ക്കിതിലിടപെടാനും ഇ൯ഡൃ൯ സുപ്പ്രീംകോടതിയിലു് ഹ൪ജ്ജി സമ൪പ്പിക്കാനും അധികാരമില്ലെന്നും ഏതു് നിയമവും പാസ്സാക്കാ൯ ഇ൯ഡൃ൯ പാ൪ലമെ൯റ്റിനു് പരമാധികാരമാണുള്ളതെന്നുമായിരുന്നു ഇ൯ഡൃ൯ വിദേശകാര്യമന്ത്രാലയത്തി൯റ്റെ തൊട്ടുടനെയുള്ള പ്രതികരണം. വിവേകമുദിക്കുന്നതിനുമുമ്പുള്ള വികാരപ്പ്രകടനംമാത്രമായേ ലോകമിതു് കണു്ടുള്ളൂ. കാശു്മീ൪ ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നു് പറഞ്ഞ രാജ്യങ്ങളു്പോലും മുസ്ലിം ഇ൯ഡൃയുടെ ആഭ്യന്തകാര്യമാണെന്നിപ്പോളു് പറയുന്നില്ല. വ൪ണ്ണവിവേചനനിയമം പാസ്സാക്കിയ റൊഡേഷ്യ൯ പാ൪ലമെ൯റ്റിനും പരമാധികാരംതന്നെയായിരുന്നു ഉണു്ടായിരുന്നതു്. ലോകത്തി൯റ്റെ സമ്മ൪ദ്ദത്തിനുശേഷം എന്നിട്ടു് ആ നിയമമിന്നെവിടെ? നിങ്ങളു്ക്കു് നിങ്ങളുടെ രാജ്യം നലു്കുന്ന പാസ്സു്പ്പോ൪ട്ടുംവെച്ചുകൊണു്ടു് പോകാനൊക്കാത്ത രാജ്യമാണു് റൊഡേഷ്യയെന്നു് നിങ്ങളുടെ രാജ്യം നിങ്ങളുടെ പാസ്സു്പ്പോ൪ട്ടിലു്ത്തന്നെ സീലടിച്ചുതന്നിരുന്നു വളരെക്കാലം. എത്രയോ വ൪ഷങ്ങളാണു് ഈയൊരൊറ്റനിയമം പാസ്സാക്കിയതി൯റ്റെപേരിലു് ലോകരാജ്യങ്ങളു് റൊഡേഷ്യയെ പുറത്തുനി൪ത്തിയതു്! ഐക്യരാഷ്ട്രസംഘടനയുടെ ചാ൪ട്ടറുകളിലു് ഒപ്പിട്ടാലു്പ്പിന്നെ അതിലു്പ്പറയുന്ന കാര്യങ്ങളെ ലംഘിക്കുന്ന നിയമങ്ങളുണു്ടാക്കുന്നതിലേ൪പ്പെടാ൯ ഒരു രാജ്യത്തിനും പരമാധികാരമൊന്നുമില്ല. അല്ലെങ്കിലു് ഐക്യരാഷ്ട്രസംഘടനയിലു്നിന്നും പുറത്തുപോയിനിന്നു് നിയമമുണു്ടാക്കണം. പിന്നെയുള്ളതു് ഐക്യരാഷ്ട്രസംഘടന ഒരു വിദേശസംഘടനയാണോ എന്ന കാര്യം. ഐക്യരാഷ്ട്രസംഘടനയിലു് ഇ൯ഡൃ ഒരു വിദേശിയാണോ? രണു്ടാം ലോകമഹായുദ്ധത്തി൯റ്റെ സമാപനത്തെത്തുട൪ന്നു് അതിലെ ഒരു സ്ഥാപകാംഗമായ ഇ൯ഡൃ ആ സംഘടനയിലു് ഒരു വിദേശിയല്ലെങ്കിലു് ആ സംഘടന ഇ൯ഡൃക്കു് എങ്ങനെയാണു് ഒരു വിദേശിയാകുന്നതു്?

ഇ൯ഡൃയുടെ സുപ്രീംകോടതിയിലു് ഒരു കേസ്സിലു് കക്ഷിചേരാ൯ ഒരു വിദേശ ഏജ൯സ്സിക്കധികാരമില്ലെന്നു് ഇപ്പോളു് വിദേശകാര്യമന്ത്രാലയം പറയുന്നു, പക്ഷേ ഈ വിദേശകാര്യമന്ത്രാലയത്തി൯റ്റെ ഇത്തരം സകലനീക്കത്തെയും അതിജീവിച്ചു് പരാജയപ്പെടുത്തി കേരളത്തിലെ സമുദ്രതീരത്തുവെച്ചു് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയ൯ സൈനിക൪ വെടിവെച്ചുകൊന്ന കേസ്സിലു് ഇ൯ഡ്യ൯കോടതിയിലെ നിയമങ്ങളല്ല അന്താരാഷ്ട്രനിയമങ്ങളാണു് ബാധകമെന്നുപറഞ്ഞു് ഒരു വിദേശ ഏജ൯സ്സി ഇടപെടുകയും അന്താരാഷ്ട്രനിയമങ്ങളു് ബോധ്യപ്പെടുത്തി കോടതിയിലു് കേസ്സിലു് കക്ഷിചേരുകയും പ്രതികളെ ഇ൯ഡൃ൯ കോടതികളിലു്നിന്നും വിടുവിച്ചു് ഇറ്റലിയിലു് കൊണു്ടുപോവുകയുംചെയു്തതു് വിദേശകാര്യമന്ത്രാലയം സൗകര്യംപോലെ മറന്നുപോകുന്നുണു്ടെങ്കിലും ഇ൯ഡൃയിലെ ജനങ്ങളു്ക്കതു് നല്ലതുപോലെ ഓ൪മ്മയുണു്ടു്- അതുപോലെ വിദേശസംഘടനകളു് വാദികളായുള്ള എത്രയേറെ കേസ്സുകളു് ഇ൯ഡൃ൯കോടതികളിലു് ഇപ്പോഴും നിലവിലുണു്ടെന്നും.

വിദേശകാര്യമന്ത്രാലയത്തി൯റ്റെ പിന്നെയുള്ളൊരു വാദം പൗരത്വഭേദഗതി നിയമം ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നാണു്. ഇ൯ഡൃയിലിന്നുള്ള മുഴുവ൯ ജനങ്ങളു്ക്കും പൗരത്വം നലു്കുമെന്നായിരുന്നു ആ നിയമഭേദഗതിയെങ്കിലു് അതു് അങ്ങനെതന്നെ ആയിരുന്നേനേ! എന്നാലു് മുസ്ലിമുകളൊഴിച്ചുള്ളവ൪ക്കു് പൗരത്വംനലു്കുമെന്നു് അതിസാമ൪ത്ഥൃ വാചാടോപം എഴുതിച്ചേ൪ത്തതോടെതന്നെ അതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യമല്ലാതായിമാറി. പൗരത്വമില്ലാതാകുന്നവരെ വെടിവെച്ചുകൊല്ലുമോ തുറുങ്കിലടക്കുമോ അഭയാ൪ത്ഥികളാക്കി പറഞ്ഞയക്കുമോ? ഇതിലേതെങ്കിലുമൊന്നോ എല്ലാംകൂടിയോ ചെയ്യുന്നതോടുകൂടിത്തന്നെ അതൊരു ബഹുരാഷ്ട്രവിഷയമായി മാറിക്കഴിഞ്ഞു. അതോടെ അതു് മറ്റു് രാഷ്ട്രങ്ങളുടെയും ലോകത്തി൯റ്റെയും ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെയും യു. എ൯. അഭയാ൪ത്ഥി കമ്മീഷണറുടെയും കാര്യമായി മാറിക്കഴിഞ്ഞു, അവ൪ ഇതിനകംതന്നെ ഇടപെടുകയുംചെയു്തുകഴിഞ്ഞു.

വിദേശകാര്യമന്ത്രാലയത്തി൯റ്റെ ഇത്തരം ബാലിശപ്പ്രസു്താവനകളു് വെളിപ്പെടുത്തുന്നതു് ഭരണത്തി൯റ്റെ പുറകിലുള്ള വിദ്യാഭ്യാസമില്ലാത്ത അ൪ദ്ധനഗ്ന ഭ്രാന്ത൯ഹിന്ദുക്കളു്ക്കു് ക്ഷിപ്പ്രപ്പ്രസാദമുണു്ടാക്കാ൯ വേണു്ടിയുള്ള പ്രസു്താവനകളാണവ൪ നടത്തുന്നതെന്നാണു്; പ്രവ൪ത്തിക്കുന്നതാകട്ടെ ലോകനയതന്ത്രരംഗത്തും! ബുദ്ധിപ്പ്രതിഭകളു് മാറ്റുരയു്ക്കുന്ന ലോകനയതന്ത്രരംഗത്തു് പ്രവ൪ത്തിക്കുന്നതവ൪ക്കു് തുടരാ൯ ലോക ഹിന്ദുഅലു്പ്പജ്ഞാനികളുടെ ഗുഡ്ഡു്ബുക്കിലു് നിലനിന്നുകൊണു്ടുമാത്രമേ അവ൪ക്കു് കഴിയൂവെന്നതു് നമ്മുടെ കാര്യമല്ല, അതു് അവരുടെമാത്രം കാര്യമാണു്, അവരുടെമാത്രം ദുര്യോഗമാണു്.

ഇ൯ഡൃയിലു് ജീവിക്കുന്നവരിലു് ഒരു വലിയവിഭാഗമാളുകളെ പൗരത്വനിയമഭേദഗതിയിലൂടെ ഇ൯ഡൃ൯പൗര൯മാരല്ലാതാക്കി ജയിലു്ക്കോളനികളിലു്പ്പെട്ടുപോകാതിരിക്കാ൯ കിട്ടുന്നവഴികളിലൂടെയെല്ലാം രാജ്യംവിട്ടുപോകാ൯ നി൪ബ്ബന്ധിതരാക്കി പഴയ ഇ൯ഡ്യാവിഭജനകാലത്തെയും അടുത്തിടത്തെ ബ൪മ്മാപ്പട്ടാളാധിനിവേശത്തി൯റ്റെയുംപോലെ ഒരു അഭയാ൪ത്ഥിപ്പ്രവാഹമുണു്ടാക്കിയിട്ടു് പിന്നീടു് ഇടപെടാമെന്നാണു് ഇ൯ഡൃ൯ വിദേശകാര്യമന്ത്രാലയം കരുതിയതു്. ഒരു അഭയാ൪ത്ഥിപ്പ്രവാഹമുണു്ടാക്കാ൯ സമ്മതിക്കാതെ അതിനുമുമ്പേ കയറി ഇടപെടാം എന്നാണു് യു. എ൯. മനുഷ്യാവകാശ ഹൈക്കമ്മിഷ൯ കരുതിയതു്. അതാണു് ഇ൯ഡൃ൯ നയതന്ത്രവും ഇ൯റ്റ൪നാഷണലു് നയതന്ത്രവും തമ്മിലുള്ള വ്യത്യാസം. ഈ ഇ൯റ്റ൪നാഷണലു് നയതന്ത്രമാണു് ഈക്കേസ്സിലു് ഇ൯റ്റ൪നാഷണലു് നിയമങ്ങളും ഇ൯ഡൃ൯ നിയമങ്ങളും വ്യാഖ്യാനിക്കുന്നതിലു് ഇ൯ഡൃ൯ സുപ്രീംകോടതിയുടെ രക്ഷയു്ക്കെത്താമെന്നു്, സഹായിക്കാമെന്നു്, ഓഫ൪ വെച്ചതു്. ഏതു് സുപ്രീംകോടതിയാണു് ഏതു് വിദഗു്ദ്ധസഹായമാണു് എവിടെനിന്നുകിട്ടിയാലുമാണു് അതു് അങ്ങനെ വേണു്ടെന്നുവെക്കുന്നതു്, പ്രത്യേകിച്ചും ഇ൯ഡൃ൯-ഇ൯റ്റ൪നാഷണലു് നിയമങ്ങളുടെയും ഐക്യരാഷ്ട്ര ചാ൪ട്ടറുകളുടെയും പലപ്പോഴായി പലയിടത്തുംചെന്നു് ഇ൯ഡൃ ഒപ്പുവെച്ചിട്ടുള്ള കണു്വെ൯ഷനുകളുടെയും തലനാരിഴകീറി പരിശോധിക്കേണു്ട ഒരു കേസ്സു് ആവി൪ഭവിക്കുമ്പോളു്? ലോക സുപ്രീംകോടതിജഡു്ജിമാരുടെയും ലോക നിയമജ്ഞ൯മാരുടെയും സമാഹൃതവിജ്ഞാനം ലോകത്തു് ഏതു് സുപ്രീംകോടതിയാണു് വേണു്ടെന്നുവെക്കുക? ഇ൯ഡൃ൯ സുപ്രീംകോടതിയതു് ഇ൯ഡൃയിലെ ഇന്നത്തെ സവിശേഷമായ മത-രാഷ്ട്രീയസാഹചര്യങ്ങളിലു് വേണു്ടെന്നുവെക്കുമെന്നു് ലോകത്തിനുമുന്നിലു് തെളിയിച്ചുകാണിക്കുകയാണവരുടെ ഉദ്ദേശം ഇതിലൂടെ.

പക്ഷെ അങ്ങനെ സുപ്രീംകോടതിയെ ഒരുത്തനും ഇവിടെ സഹായിക്കണു്ടെന്നാണു് കേന്ദ്ര ഹിന്ദുഗവണു്മെ൯റ്റി൯റ്റെ നിലപാടു്. അതുതന്നെയാണു് അവ൪ അവരുടെ വിദേശകാര്യമന്ത്രാലയത്തിലൂടെ വെളിപ്പെടുത്തിയതും, കാരണം അങ്ങനെ ഈ പ്രത്യേകവിഷയത്തിലു് സഹായിച്ചാലു് ഗവണു്മെ൯റ്റി൯റ്റെപിന്നിലു് തുള്ളിക്കൊണു്ടുനിലു്ക്കുന്ന ഹിന്ദുമതഭ്രാന്ത൯മാ൪ക്കു് ഒരു അഭയാ൪ത്ഥിപ്പ്രവാഹമുണു്ടാക്കാ൯ പറ്റാതാകും. അതവ൪ സഹിക്കില്ല. അവരുടെ ലകു്ഷ്യം മുടങ്ങിയാലു് അവ൪ വേണമെങ്കിലു് ഭരണകക്ഷിയായ ബീജേപ്പീയെ മുറിച്ചു് രണു്ടാക്കി പുതിയയൊരു പ്രധാനമന്ത്രിയെപ്പോലും ഉണു്ടാക്കിയേക്കും. കഴിഞ്ഞ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് പരസ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയു്തു് പറഞ്ഞതു് ചില കേസ്സുകളു് ഭാവിയിലു് വരാനുള്ളതു് കണക്കാക്കി ഇപ്പോഴേ ഭീഷണിപ്പെടുത്തുന്നുവെന്നാണു്. ഇപ്പോഴത്തെ ജഡു്ജിമാ൪ പറയുന്നതു് കനത്ത സമ്മ൪ദ്ദമെന്നാണു്. കഴിഞ്ഞ എഴുപതുവ൪ഷം ഇല്ലായിരുന്ന ഭീഷണിയും സമ്മ൪ദ്ദവും സുപ്രീംകോടതി ജഡു്ജിമാരുടെമേലു് ഇപ്പോഴെങ്ങനെവന്നു? അന്താരാഷ്ട്രസമൂഹം ഇ൯ഡൃ൯കോടതികളിലു്ക്കയറി ഇടപെടാ൯ ശ്രമിക്കുന്നതിലു് എന്താണൊരു അത്ഭുതം? കോടതി സ്വയംപര്യാപു്തമാണെന്നോ സ്വതന്ത്രമാണെന്നോ അല്ലല്ലോ കോടതിതന്നെ ഈ പറഞ്ഞിരിക്കുന്നതു്? അതു് ഇ൯ഡൃക്കാരോടെന്നപോലെ ലോകത്തോടുതന്നെയുള്ള കോടതികളുടെ ഒരു പരസ്യ അഭ്യ൪ത്ഥനയായിരുന്നില്ലേ? വാസു്തവത്തിലു് അന്താരാഷ്ട്രസമൂഹത്തി൯റ്റെ ഇടപെടലു് അപായമണിമുഴക്കുന്നതിലൂടെ ജസ്സു്റ്റിസ്സുമാ൪ ക്ഷണിച്ചുവരുത്തുകയായിരുന്നില്ലേ? സുപ്രീംകോടതിയുടെ ആ ജനങ്ങളോടുള്ള വെളിപ്പെടുത്തലുകളുടെ അനുരണനങ്ങളാണു് ലോകനയതന്ത്രരംഗത്തി൯റ്റെയും ലോകനിയമരംഗത്തി൯റ്റെയും ഇടപെടലുകളായി ഇന്നു് ഇ൯ഡൃയിലേക്കു് വന്നുകൊണു്ടിരിക്കുന്നതു്. നിങ്ങളു് നിങ്ങളുടെ കോടതികളെ സ്വയംപര്യാപു്തവും സ്വതന്ത്രവുമായി നിലനി൪ത്തിനോക്കൂ... ഒരു ലോകസമൂഹവും നിങ്ങളുടെരാജ്യത്തു് ഇടപെടാ൯വരില്ല. ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംകിട്ടി എഴുപതുവ൪ഷം ഒരു ലോകസമൂഹവും ഇ൯ഡൃ൯കോടതികളിലു് ഇടപെടാ൯വന്നില്ലല്ലോ. പിന്നെ ഇപ്പോഴെന്തുകൊണു്ടു്?

ലോകരാഷ്ട്രങ്ങളു്ക്കു് ജോലിയാകുമെന്നു് കാണുമ്പോഴാണു് അങ്ങനെ അവ൪ ഇടപെടുന്നതു്. പിഞു്ചുകുഞ്ഞുങ്ങളെ ചങ്ങലയു്ക്കിട്ടു് ഭക്ഷണംനലു്കാതെയും കുളിപ്പിക്കാതെയും ഉറക്കാതെയും സു്ക്കൂളിലയക്കാതെയും നരകയാതന അനുഭവിപ്പിച്ചപ്പോഴാണു് ജില്ലാക്കളക്ടറും പോലീസ്സും പൂട്ടുപൊളിച്ചകത്തുകടന്നതും കുഞ്ഞുങ്ങളെ രക്ഷിച്ചതും- സമ്പൂ൪ണ്ണസാക്ഷരകേരളത്തിലു്. എ൯റ്റെ മക്കളാണു്, ഇതെ൯റ്റെ ആഭ്യന്തരകാര്യമാണു്, ഞാനെ൯റ്റെ ഇഷ്ടംപോലെചെയ്യും, നിങ്ങളു്ക്കിവിടെവന്നു് ഇടപെടാ൯ എന്താണുകാര്യം, എന്നു് തന്ത പറഞ്ഞതൊന്നും അവിടെ ചെലവായില്ല. അതുപോലെതന്നെയാണിതും. മറ്റുള്ളവ൪ക്കു് ജോലിയാകുമെന്നു് കാണുമ്പോളു് അവ൪ ഇടപെടും. ബുദ്ധിമാ൯മാരാകട്ടെ ആ ജോലി ഉണു്ടാകുന്നതിനുമുമ്പേതന്നെ ഇടപെടും- ബുദ്ധിമതികളും. അതാണു് പൗരത്വഭേദഗതിവിഷയത്തിലു് ഇ൯ഡൃയിലു് യു. എ൯. മനുഷ്യാവകാശ ഹൈക്കമ്മിഷണ൪ ശ്രീമതി മിഷേലു് ബാക്ക്ലെ ചെയു്തതു്.

ഇ൯ഡൃയിലു് ഇടപെടാ൯ സമയമായെന്നു് യുണൈറ്റഡു് നേഷ൯സ്സു് ഹ്യൂമ൯ റൈറ്റു്സ്സു് കൗണു്സ്സിലിനു് തോന്നിപ്പിച്ചതു് മൂന്നു് ഘടകങ്ങളാണു്. ഇ൯ഡൃയിലെ മൂന്നു് സുപ്രധാന ഭരണഘടനാസ്ഥാപനങ്ങളുടെ അടുത്തകാലത്തെ വളരെ പ്രകടമായ ഹിന്ദുമേധാവിത്വാനുകൂല നിലപാടുമാറ്റങ്ങളാണവ. ദേശീയ തെരഞ്ഞെടുപ്പു് കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇ൯ഡൃ൯ കോടതികളുമാണവ. 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് പ്രധാനമന്ത്രിയടക്കമുള്ള ബീജേപ്പീയുടെ സ്ഥാനാ൪ത്ഥികളെക്കുറിച്ചു് നിരന്തരം തെരഞ്ഞെടുപ്പുചട്ടങ്ങളു് ലംഘിക്കുന്നുവെന്നു് പരാതികളുയ൪ന്നപ്പോളു് അവയൊന്നും തെരഞ്ഞെടുപ്പുചട്ടലംഘനങ്ങളല്ലെന്നു് വിധിയെഴുതി തുരുതുരാ കു്ളീ൯ ചിറ്റുകളു് നലു്കിക്കൊണു്ടിരുന്നു കമ്മീഷ൯. തെരഞ്ഞെടുപ്പു് കമ്മീഷ൯ ബീജേപ്പീയുടെ ഓഫീസ്സായാണു് പ്രവ൪ത്തിക്കുന്നതെന്നു് ആരോപണമുയരുകയും അതിനു് മറുപടിപറയുന്നതിനുപകരം കമ്മീഷ൯ പ്രോസിക്ക്യൂട്ടുചെയു്തുകളയുമെന്നു് ജനങ്ങളെ ഭീഷണിപ്പെടുത്തുകയുംചെയു്തു. മൂന്നു് മുഖൃ തെരഞ്ഞെടുപ്പു് കമ്മീഷണ൪മാരിലു് ഒരാളായ ശ്രീ. ഒവാസ്സ ഈ കു്ളീ൯ ചിറ്റുകളെല്ലാം നലു്കിയതിലു് തനിക്കു് പങ്കില്ലെന്നും അവ ത൯റ്റെ ശക്തവും വ്യക്തവും രേഖാമൂലവുമായ വിയോജിപ്പോടെ മറ്റേ രണു്ടുപേരുംകൂടിച്ചേ൪ന്നു് നലു്കുകയായിരുന്നെന്നും പരസ്യമായി മാധ്യമങ്ങളോടുപറഞ്ഞു.

ഇ൯ഡൃയിലെ മനുഷ്യാവകാശങ്ങളു് സംരക്ഷിക്കാ൯ സുപ്രീംകോടതി ചീഫു് ജസു്റ്റിസ്സി൯റ്റെ ലെവലിലു് ലക്ഷക്കണക്കിനു്രൂപാ ശമ്പളംപറ്റുന്ന ദേശീയ മനുഷ്യാവകാശക്കമ്മീഷ൯ ഇ൯ഡൃയിലുടനീളം ബീജേപ്പീ നേതാക്കളും മന്ത്രിമാരും പ്രതിയായിവരുന്ന ആയിരക്കണക്കിനു് മനുഷ്യാവകാശലംഘനങ്ങളിലോ കാശു്മീരിലു് പ്രത്യേകപദവി റദ്ദാക്കിയതിനെത്തുട൪ന്നു് കാരണമൊന്നുംപറയാതെ പതിനായിരക്കണക്കിനാളുകളെ തുറുങ്കിലടച്ചിരിക്കുന്നതിലോ ഇ൯ഡൃയിലെ കോടിക്കണക്കിനു് പൗര൯മാ൪ പൗരത്വംനഷ്ടപ്പെടുമെന്ന ഭയത്തിലും വ൪ഗ്ഗീയകലാപങ്ങളിലു് ജീവ൯നഷ്ടപ്പെടുമെന്ന ഭയത്തിലും കഴിയുന്നതിലോ പ്രതികരിക്കുകയോ നടപടികളെടുക്കുകയോ കേസ്സുകളെടുക്കുകയോ ചെയു്തില്ല. ഇതേവിഷയങ്ങളിലു് സുപ്രീംകോടതിയടക്കമുള്ള ഇ൯ഡൃയിലെ കോടതികളുടെ മുന്നിലു്വന്ന കേസ്സുകളിലു് യാതൊരു അടിയന്തരസ്സ്വഭാവവും കോടതികളു് കാണിക്കുകയോ ഇരകളു്ക്കുവേണു്ടി ഇടപെടുകയോ സ്വമേധയാ കേസ്സുകളെടുക്കുകയോ കേസ്സുനീക്കം ത്വരിതഗതിയിലാക്കാ൯ നടപടികളു്നീക്കുകയോ ചെയു്തില്ല. കാശു്മീരിലു് പതിനായിരക്കണക്കിനാളുകളു് മാസങ്ങളായി കാരണമില്ലാതെ തടവിലു്ക്കഴിയുന്നകാര്യം വെറുമൊരു സാധാരണസംഭവംപോലെ വളരെ അലസമായി വലിച്ചുനീട്ടുകയും കേന്ദ്ര ഹിന്ദു ഗവണു്മെ൯റ്റിനു് കോടതികളിലു് അനുവദനീയമായതിലും അവിശ്വസനീയമാംവിധം കൂടുതലു് സമയം അനുവദിക്കുകയുംചെയു്തു. ത്വരിതഗതിയിലു് വിചാരണയാരംഭിക്കാ൯ വിമുഖതകാണിച്ചു.

ഈ മൂന്നു് ഭരണഘടനാസ്ഥാപനങ്ങളും ജനാധിപത്യ-മതേതര-ഭരണഘടനാ തത്വങ്ങളും നിയമങ്ങളുമനുസരിച്ചു് പ്രവ൪ത്തിക്കുന്നതിനുപകരം ഇപ്പോളു് പരസ്യമായ ഹിന്ദുപ്പ്രീണനത്തിനും ഗവണു്മെ൯റ്റുപക്ഷപാതത്തിനും അനുസരിച്ചാണു് പ്രവ൪ത്തിക്കുന്നതെന്നു് ലോകരാഷ്ട്രസംഘടന ഒരു വിലയിരുത്തലിലെത്തിയതിലു് അത്ഭുതമില്ല. കഴിഞ്ഞ ഏതാനുംവ൪ഷക്കാലത്തെ സുപ്രീംകോടതിയുടെ സുപ്രധാനകേസ്സുകളിലെ വിധിന്യായങ്ങളെല്ലാം അവ൪ പരിശോധിച്ചിട്ടുമുണു്ടാകണം. പക്ഷേ ഇപ്പോഴത്തെ അവരുടെ ഇടപെടലിലൂടെ ഈ മൂന്നു് പരമോന്നതസ്ഥാപനങ്ങളുടെയും നയവ്യതിയാനത്തെ ഈ മൂന്നു് സ്ഥാപനങ്ങളും പ്രതീക്ഷിച്ചിരുന്നതിനേക്കാളു് വേഗത്തിലു് ലോകത്തോടു് വിശദീകരിക്കാ൯ ഒറ്റയൊരു നീക്കത്തിലൂടെ അവ൪ ആവശ്യപ്പെട്ടിരിക്കുകയാണു്. അതായതു് ചീട്ടുകാണിച്ചു് കളിച്ചാലു്മതി, ചീട്ടു് കമഴു്ത്തിവെച്ചു് പറ്റില്ല. ഹിന്ദുസ്ഥാപനങ്ങളാണെങ്കിലു് അതുപറയൂ, അതല്ല ഭരണഘടനാസ്ഥാപനങ്ങളാണെങ്കിലു് അതുംപറയൂ എന്ന൪ത്ഥം!

അന്താരാഷ്ട്രസമൂഹത്തെ ഇടപെടാ൯സമ്മതിക്കാതെ കോടതികളെ വരുതിയിലു്നി൪ത്തിച്ചു് പാ൪ലമെ൯റ്റിനെ മുട്ടിലിഴയിച്ചു് നിയമങ്ങളു്പലതും പാസ്സാക്കിച്ചു് എ൯റ്റെരാജ്യംവന്നെന്നു് തലച്ചോറുപഴുത്ത ഹിന്ദുവിനു് അഭിമാനിക്കാ൯വകയുണു്ടാക്കി വാഗുദാനംപാലിക്കാമെന്ന സ്വപു്നമാണു് അന്താരാഷ്ട്രസമൂഹത്തി൯റ്റെയൊരു ചടുലനീക്കത്തിലൂടെ പൊളിഞ്ഞതു്. ഇനിയും നീങ്ങിനോക്കിയാലു് ഇനിയും ചടുലനീക്കങ്ങളു്കാണാമെന്ന൪ത്ഥം! നിങ്ങളു് ഇ൯ഡൃ൯കോടതികളു് പൗരത്വഭേദഗതി റദ്ദുചെയ്യണമെന്ന കേസ്സുകളു് തള്ളിയാലു്പ്പോലും ഞങ്ങളു് ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സും ഇ൯റ്റ൪നാഷണലു് ഹൃൂമ൯റൈറ്റു്സ്സു് കമ്മീഷനും യു. എ൯. ഹൈക്കമ്മീഷ൯ ഫോ൪ ഹ്യൂമ൯ റൈറ്റു്സ്സുമൊക്കെ ഇവിടുണു്ടെന്നുള്ള വളരെ സബു്റ്റിലായ ഒരു താക്കീതു്! കൂടാതെ ഇ൯ഡൃ൯ ഹൃൂമ൯ റൈറ്റു്സ്സു് കമ്മീഷനെന്ന നി൪ഗ്ഗുണപ്പരബ്രഹ്മത്തിനു് നിങ്ങളു് എന്തിനവിടെയിരിക്കുന്നു, ഹിന്ദുവി൯റ്റെ വാലായിട്ടു് ആടാനിരിക്കുകയാണോ? എന്നൊരു കൊട്ടും! തമ്പ്രാനെ അനുസരിക്കുന്നപോലെ ഇ൯ഡൃ൯കോടതികളും ഇ൯ഡൃ൯ ഭരണഘടനാസ്ഥാപനങ്ങളും മതേതരത്വംമറന്നു് ഇ൯ഡൃ൯ ഹിന്ദുഭരണവ൪ഗ്ഗത്തെ അനുസരിച്ചാലു് അന്താരാഷ്ട്രസമൂഹം ഇവിടെയുണു്ടെന്നുള്ള അന്തസ്സുറ്റ ഒരു വളരെ ലളിതമായ താക്കീതാണു് ആ നീക്കം- യു. എ൯. മനുഷ്യാവകാശ ഹൈക്കമ്മീഷണറിലൂടെ, അതും അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃയിലു്വന്നു് എന്തിനും ഞാ൯ കൂടെയുണു്ടാവുമെന്നുള്ള ഉറപ്പു് നരേന്ദ്ര മോദിക്കു് നലു്കിയിട്ടു് പോയതി൯റ്റെ തൊട്ടുപുറകേ!

Written in reply to comments on this article when first published:

പല സ്ഥലങ്ങളിലും നല്ല ആരോഗ്യവും തടിയുമുള്ള ചെറുപ്പക്കാ൪ പതിവായി വൈകുന്നേരങ്ങളിലു് ജംഗു്ഷനിലു് കൂടിയിരിക്കുന്നതു് കാണാറുണു്ടു്. അഞു്ചുമണിക്കു് റോട്ടിലു്ക്കയറും. പത്തുമണിക്കു് വാട്ടീസ്സുമടിച്ചു് തിരിച്ചു് വീട്ടിലു്പ്പോകും. ആദ്യമൊക്കെ വിചാരിച്ചതു് അവ൪ പെട്രോളു് വിലവ൪ദ്ധനവും പൗരത്വനിയമഭേദഗതിയുംപോലുള്ള രാജ്യവിഷയങ്ങളു് ച൪ച്ചചെയു്തുകൊണു്ടിരിക്കുകയായിരിക്കും എന്നാണു്. പിന്നീടു് അടുത്തുചെന്നു് നോക്കിയപ്പോഴാണറിഞ്ഞതു് ചീട്ടുകളിയും പെണു്വിഷയച൪ച്ചയുമാണെന്നു്. വേറേ ജോലിയൊന്നും ഇല്ലാത്തതുകൊണു്ടായിരിക്കും!

Written and first published on: 03 March 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J