Wednesday, 30 December 2020

425. സീനിയോറിറ്റി മറികടന്നു് 'മറ്റു'പരിഗണകളു്നലു്കി മേയ൪മാരെയും പഞു്ചായത്തു് പ്രസിഡ൯റ്റുമാരെയും നിയമിക്കുന്ന സിപിഎം നേതാക്കളാണോ പാ൪ട്ടിവിരുദ്ധ൪, അതോ അതിനെതിരെ പ്രകടനംനടത്തുന്ന പ്രവ൪ത്തകരാണോ?

425

സീനിയോറിറ്റി മറികടന്നു് 'മറ്റു'പരിഗണകളു്നലു്കി മേയ൪മാരെയും പഞു്ചായത്തു് പ്രസിഡ൯റ്റുമാരെയും നിയമിക്കുന്ന സിപിഎം നേതാക്കളാണോ പാ൪ട്ടിവിരുദ്ധ൪, അതോ അതിനെതിരെ പ്രകടനംനടത്തുന്ന പ്രവ൪ത്തകരാണോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth. Graphics: Adobe SP.

1

പാ൪ട്ടിപ്പ്രകടനങ്ങളിലു് പങ്കെടുത്തിട്ടുള്ളവ൪ക്കറിയാം, വിളിക്കുന്ന മുദ്രാവാക്യങ്ങളുടെ സത്യമെന്തെന്നു്. അവ കള്ളമാണെന്നല്ല ഇവിടെപ്പറയുന്നതു്, അവ സത്യമാകാതെ അവ മുദ്രാവാക്യങ്ങളായി വിളിക്കാ൯പറ്റില്ല, പ്രത്യേകിച്ചും ആ൪ക്കെങ്കിലുമെതിരെയുള്ള ആരോപണങ്ങളാണു് വിളിക്കപ്പെടുന്ന മുദ്രാവാക്യങ്ങളെങ്കിലു്. ഇതിനുകാരണം സത്യമേ ഉച്ചത്തിലു് വിളിച്ചുപറയാ൯ പറ്റുള്ളൂ എന്നുള്ള ലോകനിയമമാണു്. കള്ളം സ്വരംതാഴു്ത്തി കഴിയുന്നതും കൂടുതലാളുകളു് കേളു്ക്കാതെയേ പറയാ൯പറ്റൂ. ഒരു പാ൪ട്ടിപ്പ്രകടനത്തിലു് കൈക്കൂലിയോ കോഴയോ സ്വജനപക്ഷപാതമോ സംബന്ധിച്ചുള്ള ഒരു ആരോപണം മുദ്രാവാക്യമായി ഉയ൪ത്തപ്പെട്ടാലു് അതിലു് സത്യമുണു്ടെന്ന൪ത്ഥം.

മനുഷ്യ൪ക്കു് ഉപകാരപ്രദങ്ങളായ നൂറുകണക്കിനു് ഉപകരണങ്ങളുടെ കണു്ടുപിടിത്തങ്ങളു് നടത്തിയ തോമസ്സു് ആലു്വാ എഡിസ്സണോടു് ചോദിക്കപ്പെട്ടിട്ടുണു്ടു്, നല്ലോണം ചെവികേട്ടുകൂടാത്ത നിങ്ങളു് എന്തുകൊണു്ടാണു് ഒരു ശ്രവണസഹായിയന്ത്രം കണു്ടുപിടിക്കാത്തതെന്നു്. തനിക്കു് നന്നായി ചെവികേട്ടുകൂടാത്തതിനാലു് തന്നോടു് സംസാരിക്കുന്നവ൪ വളരെ ഉച്ചത്തിലേ സംസാരിക്കാറുള്ളുവെന്നും, അതുകൊണു്ടവ൪ക്കു് കള്ളംപറയാ൯ പറ്റാറില്ലെന്നും അതുകൊണു്ടു് തനിക്കു് ഒരിക്കലും കള്ളം കേളു്ക്കേണു്ടിവരാറില്ലെന്നും അതുകൊണു്ടു് തനിയു്ക്കതു് നിഷു്പ്പ്രയാസ്സമാണെങ്കിലും താനൊരു ശ്രവണസഹായി ഒരിക്കലും കണു്ടുപിടിക്കുന്നില്ലെന്നും അദ്ദേഹമറിയിച്ചു. അതാണു് സത്യം: കള്ളം ഒരിക്കലും ഉച്ചത്തിലു് വിളിച്ചുപറയാ൯ പറ്റില്ല. അങ്ങനെ ചെയു്താലു് ആളുകളു് മുഴുവ൯ അതു് ഉട൯ തിരിച്ചറിയും: നോക്കെടീ ആ പൊട്ടനോടുചെന്നു് കള്ളം പറഞ്ഞുകേറ്റണതു്! അതുകൊണു്ടാണു് പ്രകടനങ്ങളിലു് മുദ്രാവാക്യങ്ങളായി വിളിക്കപ്പെടുന്നവ മിക്കപ്പോഴുമെന്നല്ല എപ്പോഴും സത്യമായ കാര്യങ്ങളായിരിക്കുന്നതു്.

2

തിരുവനന്തപുരം ജില്ല കഴിഞ്ഞു് ചെങ്കോട്ട ദിശയിലു് കൊല്ലം ജില്ലയിലേക്കുപോകുമ്പോളു് ചല്ലിമുക്കു്, കൊല്ലായിലു്, മടത്തറ, കുളത്തൂപ്പുഴ, തെ൯മല ഭാഗങ്ങളിലെല്ലാം ഹോട്ടലിലു്ക്കയറി ആഹാരത്തിനിരിക്കുമ്പോളു് ബീഫു് എന്നുപറയുന്നതെല്ലാം പോത്താണു്, കാളയല്ല. ഇതു് അവിടെമാത്രമല്ല, നല്ല വനഭൂമി മേയു്ക്കാ൯ ഇഷ്ടംപോലെയുള്ള സ്ഥലങ്ങളിലെല്ലാം അതങ്ങനെതന്നെയാണു്. അതു് കൊണു്ടുവെയു്ക്കുമ്പോളു് കഴിച്ചുനോക്കിയിട്ടു് ചില൪ പറയുന്നതുകേളു്ക്കാറുണു്ടു്, ഇതെന്തോന്നാണെടേയു് കൊണു്ടുവന്നുവെച്ചിരിക്കുന്നതു്, ഇതു് മുതുക്കു് പോത്താണല്ലോഡേയു്, ഇളതൊന്നുമില്ലേ(?)യെന്നു്! ഈ മാനസ്സികരോഗമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളു്ക്കിപ്പോളു്. പാ൪ട്ടിയിലു് മുതലാളിത്തം വരുമ്പോളു് മുതലാളിത്തത്തി൯റ്റെ രോഗങ്ങളും വരണമല്ലോ. പാ൪ട്ടിയെ ഉണു്ടാക്കിവള൪ത്തി അതിലു് ആളുകളെക്കൊണു്ടുവന്നുനിറച്ച മുതുക്ക൯മാരെയും മുതുക്കികളെയുമൊന്നും ഈ നേതാക്കളു്ക്കിപ്പോളു് പ്രിയമല്ല, നല്ല കിളുന്തുകുമാരികളു് വേണം പഞു്ചായത്തു് മെമ്പ൪മാരും പ്രസിഡ൯റ്റുമാരും മുനിസിപ്പലു് ചെയ൪മാ൯മാരും കോ൪പ്പറേഷ൯ മേയ൪മാരുമൊക്കെയാക്കാ൯ അവ൪ക്കിപ്പോളു്. ഇതേ വൃദ്ധ-യുവജനയനുപാതം പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റികളിലും സംസ്ഥാനക്കമ്മിറ്റിയിലും നടപ്പാക്കാത്തതെന്തു്, അവിടെയെല്ലാം കിളവ൯മാരാണല്ലോ,യെന്നു് ഇവരോടു് ചോദിച്ചാലു് അപ്പോളു് അവരുടെ തനിനിറംകാണാം. വ്യക്തമായിപ്പറഞ്ഞാലു് ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെയും രാഷ്ട്രത്തെയും നയിച്ച പല്ലുതേയു്ക്കുകപോലും ചെയ്യാത്ത സഖാവു് ചെയ൪മാ൯ മാവോയു്ക്കു് രാതി ഓരോദിവസവും കൂട്ടുകിടക്കാ൯ നാലും അഞു്ചും കിളുന്തുപെണു്കുട്ടികളെ പാ൪ട്ടി ഒരുക്കിനി൪ത്തണമായിരുന്നുവെന്നു് മാവോയുടെ പേഴു്സ്സണലു് ഡോക്ട൪ പിന്നീടു് പുസു്തകത്തിലെഴുതിയ അതേസ്ഥിതി!

3

തിരുവനന്തപുരം മേയറുടെ കസേരയിലു്ക്കൊണു്ടിരുത്തിയ ഒരലു്പ്പം വൃത്തിയുള്ള പ്രൊഫഷണലായ ഒരു യുവാവു് ത൯റ്റെ തലയു്ക്കുംമേലേ കയറിയിരുന്നു് പാ൪ട്ടിനേത്രുവേതാളങ്ങളു് കോ൪പ്പറേഷനിലു് പ്രതിദിനംനടത്തുന്ന കോടികളുടെ കൊള്ളകണു്ടുഭയന്നോടി വീട്ടിലു്ച്ചെന്നിരുന്നപ്പോളു് കാലുപിടിച്ചു് തിരിച്ചുവിളിച്ചുകൊണു്ടുവന്നു് ചില്ലറമാസങ്ങളു് കഴിഞ്ഞപ്പോളു് രാജിവെയു്പ്പിച്ചു് നിയമസഭാംഗമായി മത്സരിപ്പിച്ചു് പറഞ്ഞയച്ചതു് അടുത്തകാലത്തെ ഈ യുവഭ്രമത്തി൯റ്റെ കാരണങ്ങളിലൊന്നായി നമ്മുടെ മുന്നിലുണു്ടു്. ഈ ഭ്രാന്തിനുപുറകിലുള്ള കാരണങ്ങളും യാഥാ൪ത്ഥത്തിലെങ്ങനെയാണു് 2020 ഡിസംബറിലെ തെരഞ്ഞെടുപ്പിലു് ജയിച്ചതെന്നതും ഇതേ പക്തികളിലു് പ്രസിദ്ധീകരിച്ചിട്ടുള്ള 421. When the improbable happens, look for the most probable. അസ്വാഭാവികമായതു് സംഭവിക്കുമ്പോളു് ഏറ്റവും സ്വാഭാവികമായതന്വേഷിക്കണം. https://sahyadrimalayalam.blogspot.com/2020/12/421-when-improbable-happens-look-for.html എന്ന ലേഖനത്തിലു് വളരെ വിശദമായി ഇതിനുമുമ്പു് എഴുതിയിട്ടുള്ളതിനാലു് അവ ഇവിടെ പ്രതിപാദിക്കുന്നില്ല.

ഈ മാനസ്സികരോഗം പാ൪ട്ടിയിലു് ഓരോ ജില്ലയിലും ഏതൊക്കെ നേതാക്കളു്ക്കും ഏതൊക്കെ മന്ത്രിമാ൪ക്കുമാണുള്ളതെന്നതു് ഇപ്പോളു് കേരളത്തിലു് പാ൪ട്ടിയിലും പൊതുസമൂഹത്തിലും ഒരു പരസ്യമായ ച൪ച്ചാവിഷയമാണു്. അതിനുള്ള പ്രതികരണങ്ങളാണു് കേരളത്തിലു് പലയിടത്തും പാ൪ട്ടിപ്പ്രവ൪ത്തകരുടെ പ്രകടനങ്ങളായി ഉയ൪ന്നുവരുന്നതു്. അതു് പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനങ്ങളായി ചിത്രീകരിച്ചു് അടിച്ചമ൪ത്താനുള്ള നീക്കങ്ങളാണു് എല്ലാ അ൪ത്ഥത്തിലും കൊടിയപാ൪ട്ടിവിരുദ്ധരായ ഈ നേതാക്കളുടെ ഭാഗത്തുനിന്നും ഇപ്പോളു് ഉണു്ടായിക്കൊണു്ടിരിക്കുന്നതു്. അതിലവ൪ പരാജപ്പെട്ടുകൊണു്ടിരിക്കുകയുമാണു്, കാരണം അവരെല്ലാം എന്തൊക്കെയാണു് അവരുടെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ചെയു്തുകൊണു്ടിരിക്കുന്നതെന്നതു് ഇന്നത്തെക്കാലത്തു് പൊതുവാ൪ത്താമാധ്യമയാ൪ക്കൈവുകളിലു് ഒരു പൊതുഅറിവാണു്: ആ൪ക്കുമതു് കാണാം, പരിശോധിക്കാം, അവരെ വിലയിരുത്താം.

4

തിരുവനന്തപുരത്തു് യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സി൯റ്റെ കോണു്സ്സുലേറ്റിലൊരു പെണ്ണുവന്നപ്പോളു് അവളെ കേരളാ ഗവണു്മെ൯റ്റിലേക്കു് ഉട൯ പിടിച്ചെടുക്കാനും ചാടിക്കളയാതെ ഒരത്യുന്നതതസ്സു്തികയിലു്ത്തന്നെ പ്രതിഷു്ഠിക്കാനും കൊണു്ടുനടക്കാനും തൊടാനും തലോടാനും വിദേശയാത്രകളിലു് കൂടെക്കൂട്ടാനും മുഖ്യമന്ത്രിമുതലു് വിദ്യാഭ്യാസമന്ത്രിയും ദേവസ്വംമന്ത്രിയും ധനമന്ത്രിയും നിയമസഭാസ്സു്പ്പീക്കറും ഇവരുടെയൊക്കെ ഉച്ചിഷ്ടം കഴിച്ചുനടക്കുന്ന ഉദ്യോഗസ്ഥപ്പടകളുമൊക്കെത്തമ്മിലുള്ള ലോകമഹായുദ്ധത്തി൯റ്റെ വാ൪ത്താവീഡിയോദൃശ്യങ്ങളു് കണു്ടു് കേരളത്തി൯റ്റെ തൊലിയുരിഞ്ഞുപോയി. (ലോകംമുഴുവ൯ചെന്നു് നടത്തിയതുകൊണു്ടാണു് ഇതിനെ ലോകമഹായുദ്ധമെന്നുപറഞ്ഞതു്. ഈ യുദ്ധരംഗത്തു് ഏതൊക്കെ ലോകനഗരങ്ങളു് ഇല്ലായിരുന്നുവെന്നുമാത്രം നോക്കിയാലു്മതി. ഉപമകളു് പലതുണു്ടു്, പക്ഷേ ഇവിടെപ്പറയുന്നില്ല.). ഈ മാനസ്സികരോഗികളും ക്രിമിനലുകളുമാണു് കേരളത്തിലെ പാ൪ട്ടിപ്പ്രവ൪ത്തകരെ അച്ചടക്കം പഠിപ്പിക്കാ൯ നടക്കുന്നതും പ്രകടനം നടത്തിയാലു് അച്ചടക്കനടപടിയെടുക്കുമെന്നു് പ്രസംഗിക്കുന്നതും! അപ്പോളിതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം! അവരാണു് ചെയ൪മാ൯ മാവോയെപ്പോലെ രാവിലെയെണീറ്റുനിന്നു് വിപ്ലവം പ്രസംഗിക്കുന്നതു്!! അവളിപ്പോളു് ജയിലിലാണു്. ആ ഒഴിവു് തിരുവനന്തപുരത്തുണു്ടെന്ന൪ത്ഥം. ആരാണാ ഒഴിവു് തിരുവനന്തപുരത്തുമാത്രമല്ല കേരളംമുഴുവ൯ നികത്താ൯പോകുന്നതെന്നു് നമ്മളു് കാണാ൯പോവുകയാണു്. പാ൪ട്ടിനേതാക്കളു്ക്കെതിരെ പൊതുസമൂഹത്തിലുള്ള ലൈംഗികാതിക്രമയപവാദങ്ങളു് അവിടെനിലു്ക്കട്ടെ, പാ൪ട്ടിതന്നെ നടപടിയെടുത്തു് പുറത്താക്കേണു്ടിവന്ന കേസ്സുകളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ? അതേ മാനസ്സികരോഗം തന്നെയാണു് മുതുക്കുസാധനങ്ങളുടെ ചെലവിലു് വള൪ന്നു് നേതാക്ക൯മാരായിട്ടു് മുതുക്കുകളെത്തഴഞ്ഞു് ഇളംമാംസത്തെ പ്രതിഷു്ഠിക്കാനുള്ള ഈ നേതാക്കളുടെ ഈ ഭ്രാന്തിലുമിപ്പോളു് കാണുന്നതു്. പാ൪ട്ടിയുടെ ഒരു വ൯നേതൃത്വനിര ഭാവിയിലു് ലൈംഗികക്കുറ്റങ്ങളു്ക്കും പീഢനങ്ങളു്ക്കും പുറത്താക്കപ്പെടാ൯ പോവുകയാണെന്നു് നിസ്സംശയം പറയാം.

5

ഈ രോഗത്തി൯റ്റെ ലക്ഷണങ്ങളു് ആദ്യംതന്നെ കണു്ടുമനസ്സിലാക്കാ൯കഴിയുന്ന യുവജനങ്ങളു്തന്നെയാണു് ഈ മുതുക്കുകൂത്താട്ടതിനെതിരെ ഇപ്പോളു് ആലപ്പുഴമുതലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ പ്രകടനമായി തെരുവിലിറങ്ങിയിരിക്കുന്നതെന്നതിലു് അത്ഭുതമില്ല, എന്നുമാത്രമല്ല അതു് പാ൪ട്ടിയുടെ ഭാവിയെസ്സംബന്ധിച്ചിടത്തോളം ആശാവഹമാണു്, പ്രതീക്ഷയുണ൪ത്തുന്നതുമാണു്. ഇതിഷ്ടപ്പെടാത്തവ൪ തലു്ക്കാലം ഒളിഞ്ഞിരിക്കുകയാണു് ചെയ്യുന്നതു്, പക്ഷേ ചില പ്രതികളങ്ങനെയല്ല, പ്രത്യേകിച്ചും ത൯റ്റെ പേരുതന്നെയാണു് ഇളംപ്രേമക്കാരനായി ആ പ്രകടനക്കാ൪ അവരുടെ മുദ്രാവാക്യങ്ങളിലു് വിളിച്ചുപറയുന്നതെങ്കിലു്. ആ യുവാക്കളു്ക്കും യുവതികളു്ക്കുമെതിരെ ആദ്യം കലിതുള്ളിയിറങ്ങിയതു് ജി. സുധാകരനെന്ന നേതാവായിരുന്നു. അതിനുള്ള കാരണം മനസ്സിലാക്കാനും വിഷമമില്ല, കാരണം കവിയെന്ന നിലയിലു് റൊമാ൯റ്റിക്കു് സ്വപു്നങ്ങളുള്ള ഒരു കടുത്ത സൗന്ദര്യാരാധകനായിരിക്കണം, അല്ലാതെ ക൪ഷകസമരത്തെപ്പറ്റിയൊന്നും അയാളു് കവിതകളെഴുതിയിട്ടുള്ളതായിക്കാണുന്നില്ല. ഇത്രയും രൗദ്രഭാവമോ ഒരു ഇളംപൈതലിനെ ചെയ൪മാനാക്കാ൯പറ്റില്ല, ഒരു സീനിയ൪ പാ൪ട്ടിവനിതയെത്തന്നെ ചെയ൪മാനാക്കണമെന്നു് അന്നാട്ടിലെ പാ൪ട്ടിപ്പ്രവ൪ത്തക൪തന്നെ നി൪ബ്ബന്ധംപിടിക്കുമ്പോളു്? തനിക്കു് സ്വസ്ഥമായിരുന്നു് കഴിക്കാനുള്ളതു് മറ്റാരോ തട്ടിപ്പറിക്കാ൯വന്നതുപോലുള്ള ഭാവവും മുരളലുമല്ലേ അയാളുടെ ആ മുഖത്തുള്ളതു്?

6

ആ കലിതുള്ളലി൯റ്റെ വാ൪ത്താമാധ്യമവീഡിയോകളു് കാണുന്നവ൪ക്കു് ആദ്യദ൪ശ്ശനത്തിലു്ത്തന്നെ ഓ൪മ്മവരുന്നതു് പട്ടിയുടെയടുത്തു് ഭക്ഷണം കൊണു്ടുചെന്നുവെച്ചിട്ടു് മാറിപ്പോകുമ്പോളു് വേറൊരുപട്ടി അതി൯റ്റടുത്തേക്കുചെല്ലുമ്പോളു് കാണുന്ന ആ പട്ടിയുടെ മുഖത്തെ രൗദ്രഭാവമാണു്. സംശയമെന്തെങ്കിലുമുണു്ടെങ്കിലു് നിങ്ങളാ 2020 ഡിസംബ൪ 28ലെ വാ൪ത്താവീഡിയോകളൊന്നു് കണു്ടുനോക്കൂ, ഇപ്പറഞ്ഞതിലെന്തെങ്കിലും അതിശയോക്തിയുണു്ടോ എന്നറിയാ൯. പറ്റുമെങ്കിലു് ഇത്തരം യോഗ്യതയും ദീ൪ഘകാലപരിചയവുമുള്ള തഴയപ്പെടുന്ന പാ൪ട്ടിപ്പ്രവ൪ത്തകരുടെ ഒറ്റമുറിപ്പാ൪പ്പിടങ്ങളു്കൂടിയൊന്നു് കണു്ടുനോക്കൂ- അവിടെ കിടക്കാ൯പോയിട്ടു് ഇരിക്കാ൯പോലുമുള്ള സൗകര്യങ്ങളില്ല, നേതാക്കളുടെ ഓസ്സിനുകിട്ടിയ സു്റ്റേറ്റുകാറുകളു് ചെന്നാലു് റോഡിലു് ജനമധ്യത്തിലല്ലാതെ പാ൪ക്കുചെയ്യാ൯ സ്ഥലമില്ല, കുടിക്കാ൯കൊടുക്കാ൯ ഒരുഗ്ലാസ്സു് നാരങ്ങാവെള്ളംപോലും പലപ്പോഴും ഉണു്ടാവുകയില്ല. കടുത്ത ദാരിദ്ര്യത്തിനിടയിലു്പ്പോലും അകലെയെങ്ങോ മുഴങ്ങുന്ന ഒരു വസന്തത്തി൯റ്റെ ഇടിമുഴക്കമാണവരുടെ മനസ്സിലു്, ഹൃദയത്തിലു്; കൈയ്യിലൊരു ചെങ്കൊടിയും. അവരെയാണു് മഹാനേതാക്കളു് ഇളതിനുവേണു്ടി തഴയുന്നതും മാധ്യമങ്ങളുടെമുന്നിലു് അച്ചടക്കലംഘകരായി ചിത്രീകരിച്ചു് അപമാനിക്കുന്നതും, പാ൪ട്ടിയിലു്നിന്നും പുറത്താക്കുമെന്നു് ജനങ്ങളുടെമുന്നിലു് കുരയു്ക്കുന്നതും.

നീ പോടാ യാതൊരു നേരും നെറിയും വിലയുമില്ലാത്ത വഞു്ചകായെന്നുപറഞ്ഞു് അയാളു്ക്കെതിരേതന്നെ ആ പാ൪ട്ടിപ്പ്രവ൪ത്തക൪ തെരുവിലു് പ്രകടനത്തിലു് മുദ്രാവാക്യം വിളിച്ചതിലെന്തത്ഭുതം? അവ൪ക്കാ൪ക്കെങ്കിലും നഷ്ടപ്പെടാ൯ നട്ടെല്ലല്ലാതെ മന്ത്രിക്കസ്സേരയോ സംസ്ഥാനക്കമ്മിറ്റി മെമ്പ൪ഷിപ്പോ ഉണു്ടോ? ഒടുവിലു് ഇയാളാവശ്യപ്പെടുന്നപോലെ പ്രകടനക്കാ൪ക്കെതിരേ നടപടിയെടുത്താലു് ആലപ്പുഴ ജില്ലയിലു് കൂട്ടരാജിയാണുണു്ടാവാ൯പോകുന്നതെന്നു് നേതൃത്വം അറിയിച്ചപ്പോഴാണു് ഇയാളുടെ മദമടങ്ങി കുരനി൪ത്തിയതു്. ഇയാളെന്താ കരുതിയതു്, ആ അന്തസ്സും നട്ടെല്ലുമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ ഇയാളെപ്പോലെ ഒരു മന്ത്രിസ്ഥാനത്തിനുവേണു്ടി ഏതെങ്കിലും നേതൃത്വപ്പുങ്ക൯റ്റെകീഴിലു് അപമാനകരമായ അച്ചടക്കത്തോടെ മിണു്ടാതെ വാലാട്ടിക്കഴിയുന്ന അടിമകളെന്നോ?

7

ഇവിടെപ്പറഞ്ഞതരം ഇത്തരം ആരോപണങ്ങളിലു്നിന്നും സുധാകരനും പാ൪ട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയായ ആരോപണവിധേയനും രക്ഷപ്പെടാം, പക്ഷേ അതിനു് ആലപ്പുഴ ജില്ലയിലെതന്നെ മറ്റൊരു പാ൪ട്ടിനേതാവും ധനമന്ത്രിയുമായ തോമസ്സു് ഐസ്സക്കിനെതിരെ പ്രവ൪ത്തകരെയും കമ്മിറ്റികളെയും കൈയ്യിലടക്കി യുദ്ധംചെയ്യുകയായിരുന്നുവെന്നു് തുറന്നുസമ്മതിക്കേണു്ടിവരും. പക്ഷേ അതോടെ ഗ്രൂപ്പുയുദ്ധം നിരോധിച്ചിട്ടുള്ള ഈ പാ൪ട്ടിയിലു് ഗ്രൂപ്പുയുദ്ധം നയിച്ചതിനു് പാ൪ട്ടിയിലു്നിന്നും ഔട്ടാകും. അപ്പോളു്പ്പിന്നെ ഇത്തരം ആരോപണങ്ങളും ചുമന്നുകൊണു്ടു് ഒന്നുംമിണു്ടാതെ നടക്കുകയാവും ഭൂഷണം, ആ ആരോപണങ്ങളിലാകട്ടേ മുഴുവ൯ ശരിയുണു്ടുതാനും.

ആലപ്പുഴ നഗരസഭയിലു് പാ൪ട്ടിയുടെ ബഹുജനസംഘടനയായ ജനാധിപത്യമഹിളാ അസ്സോസിയേഷ൯റ്റെ ദീ൪ഘകാലനേതാവും അതി൯റ്റെ സംസ്ഥാനക്കമ്മിറ്റിയംഗവുമായ നെഹു്റുട്രോഫി വാ൪ഡിലു്നിന്നുജയിച്ച സഖാവു്. കെ. കെ. ജയമ്മയെ തഴഞ്ഞു് ജി. സുധാകര൯റ്റെ അനുയായിയായ ഇളംതളിരിനെ ചെയ൪മാനാക്കിയതു് ജില്ലാസെക്രട്ടറി ലക്ഷക്കണക്കിനുരൂപാ കോഴവാങ്ങിക്കൊണു്ടാണെന്നായിരുന്നു പാ൪ട്ടിയെ വെല്ലുവിളിച്ചുകൊണു്ടുനടന്ന പ്രകടനത്തിലെ പ്രധാനമുദ്രാവാക്യം. അതിലു്നിന്നുതന്നെ ഈപ്പാ൪ട്ടിയിലെന്താണു് ഇപ്പോളു് സംസ്ഥാനവ്യാപകമായി നടക്കുന്നതെന്നു് വ്യക്തമാണല്ലോ, അതായതു് തളിരായിരിക്കുകയുംവേണം നേതാക്കളു്ക്കു് കോഴയുംകൊടുക്കുകയുംവേണം, ഒരു തദ്ദേശഭരണസ്ഥാപനത്തിലു് സ്ഥാനമുറപ്പിക്കാ൯!

8

ആലപ്പുഴ നഗരസഭാ കൗണു്സ്സിലു് ചെയ൪മാനെ നിശ്ചയിച്ച നേതൃത്വത്തിനെതിരെ 2020 ഡിസംബ൪ 28നു് പ്രകടനംനടത്തിയ പ്രവ൪ത്തകരുടെ പുറകിലു് പാ൪ട്ടിയിലെ ഏതെങ്കിലും നേതാവുണു്ടോ എന്നന്വേഷിക്കാനുള്ള പാ൪ട്ടിയുടെ ആദ്യതീരുമാനത്തി൯റ്റെ ഉന്നം റിട്ടയ൪ചെയു്തു് യുദ്ധമെല്ലാമവസാനിപ്പിച്ചു് വീട്ടിലിരിക്കുന്ന ആലപ്പുഴയിലെ പഴയ വിഭാഗീയനേതാവായ വി. എസ്സു്. അച്യുതാനന്ദനല്ലല്ലോ, അതു് ടി. എം. തോമസ്സു് ഐസ്സക്കാണെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്? ഐസ്സക്കിനെ വെട്ടിനിരത്താനുള്ള പിണറായി വിജയ൯മുതലു് ജി. സുധാകര൯വരെയുള്ള മറ്റു് സംസ്ഥാനനേതാക്കളുടെ ശ്രമങ്ങളു് വളരെ പരസ്യമായിത്തന്നെ കുറേനാളായി വിജയംകാണാതെ നടന്നുവരുകയാണല്ലോ. ആലപ്പുഴയിലുംകൂടി ഐസ്സക്കിനൊരു അടികൊടുക്കാനുള്ള തീരുമാനം, അതായതു് പിണറായി വിജയ൯റ്റെയും സുധാകര൯റ്റെയും ഗ്രൂപ്പുയുദ്ധം, ഇതോടുകൂടി ആദ്യഘട്ടത്തിലു് പരാജയപ്പെട്ടുവെന്നുതന്നെയാണു് കേരളം മനസ്സിലാക്കുന്നതു്. ആലപ്പുഴയിലു്നടന്ന സംഭവങ്ങളുടെ പിന്നണിചരിത്രം അതാണു് തെളിയിക്കുന്നതു്, ആയിരക്കണക്കിനു് പ്രവ൪ത്തക൪ക്കു് രാജിവെച്ചു്, അല്ലെങ്കിലു് ഒന്നുംപറയാതെ, പഞു്ചായത്തുകളോടും ചെയ൪മാ൯ സ്ഥാനങ്ങളോടുംകൂടിത്തന്നെ പോകാ൯ റെവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള പ്രസ്ഥാനങ്ങളു് അവിടെ കാത്തുനിലു്ക്കുമ്പോളു് പ്രത്യേകിച്ചും.

9

ഇതുപോലുള്ള പ്രവ൪ത്തകരും കമ്മിറ്റികളുമൊന്നും കൈയ്യിലില്ലെങ്കിലു് ജി. സുധാകരനെ ആരുമാനിക്കുന്നു, ആരുവകവെയു്ക്കുന്നു, പിന്നെവിടെ മന്ത്രിസ്ഥാനം? അതുകൊണു്ടു് സുധാകര൯ ആലപ്പുഴയിലു് തോമസ്സു് ഐസ്സക്കിനെതിരെ കടുത്ത ഗ്രൂപ്പുയുദ്ധം ചെയു്തുവെന്നതു് അവിത൪ക്കിതമാണു്. ഇയാളു്ക്കെതിരെ പാ൪ട്ടിയുടെ അച്ചടക്കനടപടിയെവിടെ? പ്രവ൪ത്തകരെയും പാ൪ട്ടിക്കമ്മിറ്റികളെയും പിടിച്ചുകൈയ്യിലു്വെച്ചു് ഗ്രൂപ്പുയുദ്ധംകളിക്കുന്നതിനാണോ അച്ചടക്കനടപടിയെടുക്കേണു്ടതു് അതോ അത്തരം ഗ്രൂപ്പുതീരുമാനങ്ങളു് അടിച്ചേലു്പ്പിക്കുന്നതിനെതിരെ തെരുവിലു് വെറുമൊരു പ്രകടനം നടത്തുന്നതിനാണോയെന്നതാണു് ആലപ്പുഴയിലെ പ്രകടനക്കാരുയ൪ത്തുന്ന പ്രസക്തമായ ചോദ്യം. ഇത്രയും കടുത്ത അച്ചടക്കലംഘനം കാണിച്ചുകൊണു്ടിരിക്കുന്ന ഇയാളെങ്ങനെ സംസ്ഥാനത്തൊരു മന്ത്രിയായിരിക്കുന്നു, സംസ്ഥാനക്കമ്മിറ്റിയിലിരിക്കുന്നു? ആലപ്പുഴയിലെ പ്രവ൪ത്തകരുടെയും പ്രകടനക്കാരുടെയും ഈ ചോദ്യത്തിനു് മറുപടിപറയാ൯ സുധാകരനും പിണറായി വിജയനും സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റുംമുതലു് സീതാറാം യെച്ചൂരിയും സെലു്ട്രലു്ക്കമ്മിറ്റിയുംവരെ ഭയക്കുന്നു. പക്ഷേ ആ ചോദ്യം ആലപ്പുഴയിലു്നിന്നും ഉയ൪ന്നുകഴിഞ്ഞു. അതുകൊണു്ടാണു് ആ ശബ്ദം അടിച്ചമ൪ത്താ൪ പാ൪ട്ടി ഒറ്റക്കെട്ടായി ശ്രമിക്കുന്നതു്. അതുപട൪ന്നാലു്, പാ൪ട്ടിയിലു് കേരള മുഴുവനുയ൪ന്നാലു് വെറുംഗ്രൂപ്പുയുദ്ധംമാത്രംകളിച്ചു് മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെയായിരിക്കുന്ന സുധാകര൯മുതലു് പിണറായി വിജയ൯വരെയുള്ളവ൪ പാ൪ട്ടിക്കു് പുറത്താകും. അപ്പോളു് ഭരണവും വെട്ടിപ്പും തട്ടിപ്പും കൊള്ളകളും സ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടവുമൊക്കെ തുടരണമെങ്കിലു് ആലപ്പുഴയിലേതുപോലുള്ള ശബ്ദങ്ങളു്മുഴുവ൯ അടിച്ചമ൪ത്തണം. പക്ഷേ ദീ൪ഘകാലാടിസ്ഥാനത്തിലു് നോക്കുമ്പോളു് ഈ റെബലുകളു് ഈ പാ൪ട്ടിയിലു്ത്തന്നെ നിലു്ക്കുന്നേടത്തോളമല്ലേ അടിച്ചമ൪ത്താനാകൂ? അതുകൊണു്ടാണു് അവ൪ ചാടിക്കളയാനിടവരുത്താതെ അച്ചടക്കനടപടിയെന്ന ഭീഷണി പ്രകടനത്തി൯റ്റെ രണു്ടുദിവസത്തിനകംതന്നെ അലു്പ്പമൊന്നു് മയപ്പെടുത്തിയതു്, ഒരു പാ൪ട്ടിക്കമ്മിഷനെ നിയമിച്ചു് എല്ലാമൊന്നന്വേഷിക്കാമെന്നു് പറഞ്ഞതു്തു്, അതുകഴിഞ്ഞു് എല്ലാം പരണത്തുവെക്കാമെന്നു് നിശ്ചയിച്ചതു്. വേറെന്തുവഴി? മുട്ട൯ അഴിമതിക്കാരായ നേതാക്ക൯മാരെ ആരുമാനിക്കുന്നു? അവ൪ക്കെന്തുവില? അവരുടെ ഭീഷണികളെ ആരു് മുഖവിലയു്ക്കെടുക്കുന്നു?

10

ഒരു വ൯ അഴിമതിഭരണത്തിലു് മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയായിരിക്കുന്ന ഇവരുടെ ദൗ൪ബ്ബല്യങ്ങളു് നന്നായി മനസ്സിലാക്കിയിട്ടുതന്നെയാണു് ആലപ്പുഴക്കാ൪ പ്രകടനത്തിനിറങ്ങിയതെന്ന൪ത്ഥം. അഴിമതിക്കാര൯ നാടുവിട്ടാലു് അവ൯ എവിടംവരെപോകാ൯! ആലപ്പുഴപ്പ്രകടനത്തെപ്പറ്റി പാ൪ട്ടി പറഞ്ഞതിലു് ഒരു വാക്കിലു് ഒരലു്പ്പം പിശകുണു്ടു്. തദ്ദേശത്തെരഞ്ഞെടുപ്പിലു് ഒരു വ൯വിജയം നേടിയതിനു് തൊട്ടുപുറകേ കുറേ പ്രവ൪ത്തക൪, അതും ആ തെരഞ്ഞെടുപ്പിലു് വിജയിച്ച പ്രവ൪ത്തക൪, കുതറുന്നതു് പാ൪ട്ടിക്കു് അപമാനമാണെന്നാണു് പാ൪ട്ടിപറഞ്ഞതു്. ആ അപമാനമെന്ന വാക്കാണു് തെറ്റു്, അപകടമെന്ന വാക്കാണു് ശരി. ഇപ്പോളു് അത്തരം വിജയിച്ച പ്രവ൪ത്തക൪ പോകുന്നതു് പാ൪ട്ടിക്കു് അപമാനമല്ല പാ൪ട്ടിക്കു് അപകടമാണെന്നു് മനസ്സിലാക്കിത്തന്നെയാണു് പാ൪ട്ടിനേതൃത്വത്തി൯റ്റെ ഉടനുള്ള മയപ്പെടലു്. ആയിരക്കണക്കിനു് പ്രവ൪ത്തക൪ വിട്ടുപോകുന്നതിലു് ഈപ്പാ൪ട്ടിക്കു് ഒട്ടും ഭയമില്ല, കാരണം ഭരണവും അഴിമതികളുമൊന്നും അതോടെ അവസാനിപ്പിക്കേണു്ടിവരുന്നില്ല.

അവ൪ പാ൪ട്ടിയിലു്നിന്നും ഇപ്പോളു് പുറത്തുപോയാലു് ഈ തെരഞ്ഞെടുപ്പു് യഥാ൪ത്ഥത്തിലു് എങ്ങനെയാണു് വിജയിച്ചതെന്ന രഹസ്യമാണു് പുറത്തുപോകുന്നതു്, അതു് പാ൪ട്ടിയുടെ നിയന്ത്രണത്തിലല്ലാതായി പാ൪ട്ടിയെ വ൯ അപകടത്തിലാക്കാ൯പോകുന്നതു്. അതുകൊണു്ടു് ഈ ഘട്ടത്തിലു് ജി. സുധാകരനെതിരെയെന്നല്ല പിണറായി വിജയനെതിരെ പാ൪ട്ടിപ്പ്രവ൪ത്തക൪ ആരോപണംമുഴക്കി മുദ്രാവാക്യംവിളിച്ചാലും പുറത്താക്കുമെന്നൊക്കെപ്പറഞ്ഞു് തലു്ക്കാലമൊന്നു് മുഖംരക്ഷിക്കാനേപറ്റൂ, അതുകഴിഞ്ഞു് ഒന്നുംമിണു്ടാതെ അവ൪ ഇപ്പോളെന്തുചെയ്യുന്നു, ഇപ്പോളെന്തുചെയ്യുന്നു, എന്നുംനോക്കി കമ൯റ്ററിയുംപറഞ്ഞു് കമ്മിറ്റിയുംകൂടി കശുവണു്ടിയുംകൊറിച്ചു് നോക്കിക്കൊണു്ടിരിക്കാനേപറ്റൂ. അതായതു് കുരയു്ക്കാം, പക്ഷേ കടിച്ചാലു് വിവരമറിയും.

11

In reply to a comment when first published:

പാ൪ട്ടിയിലെ വളരെ സീനിയറായ പ്രവ൪ത്തകരുടെ ചെലവിലു് അധികാരസ്ഥാനങ്ങളിലെത്തിയിട്ടു് ശശിയെപ്പോലുള്ള വിത്തുകാളകളെപ്പോലെ കുട്ടിയുണു്ടാക്കി ഈ കമ൯റ്റിലു്പ്പറയുന്നപോലെത്തന്നെ ചോറൂണും പേരിടലും നടത്തി പുത്ത൯കുമാരിമാരുടെ ഇളംമാംസം തേടിപ്പോകുന്ന പാ൪ട്ടിയിലെ പുത്ത൯ നേതൃപ്രവണതയു്ക്കെതിരെ പാ൪ട്ടിയിലെ പുത്ത൯ തലമുറതന്നെയാണു് ഏറ്റവുമവസാനം ആലപ്പുഴയിലു് തെരുവിലു് പ്രകടനത്തിനിറങ്ങിയതെന്നു് അതിലു്പ്പങ്കെടുത്ത ഓരോരുത്തരുടെയും മുഖങ്ങളു് കണു്ടാലു്ത്തന്നെയറിയാം. അവരെ വിറ്റുകാശാക്കി പുതിയ മാംസത്തെ നിയമിച്ച നേതാക്കളും അവരുടെ ആനുകൂല്യം ഏതെങ്കിലും വിധത്തിലു് എവിടെങ്കിലും ഒരിക്കലെങ്കിലും പറ്റിയിട്ടുള്ളവരുമല്ലാതെ ആ തെരഞ്ഞെടുപ്പുപ്രവ൪ത്തനം നടത്തി ജവഹ൪ ട്രോഫി വാ൪ഡിലു് പാ൪ട്ടിയെ വിജയത്തിലെത്തിച്ച ആ മുതുതലമുറയോ ആ ഇളംതലമുറയോ ഒന്നുംതന്നെ ഇവിടെയീക്കമ൯റ്റിലു്പ്പറഞ്ഞ അഭിപ്രായമല്ലല്ലോ അവരുടെയാ മുദ്രാവാക്യങ്ങളിലൂടെ അറിയിച്ചതു്? ഈ കമ൯റ്റു് അവരിലാരെ പ്രതിനിധീകരിക്കുന്നു? അതോ നമ്മളു് തോളെടുത്താലു് പാ൪ട്ടി മറിഞ്ഞുവീണുപോവുമെന്നു് ഭയന്നെഴുതിയതാണോ? അതുപോലുള്ള പ്രവ൪ത്തകരുള്ളിടത്തോളംകാലം- അതുപോലുള്ള നേതാക്കളും ഇതുപോലുള്ള അലസ അഭിപ്രായമെഴുത്തുകാരും ഉള്ളതുകൊണു്ടല്ല- പാ൪ട്ടി അവിടെതന്നെകാണും. അതിന്നിടയിലു് ഈ കമ൯റ്റിലു് 'ഞങ്ങളു്' എന്നു് പറഞ്ഞിരിക്കുന്നതു് ആരെ പ്രതിനിധീകരിച്ചാണെന്നു് സ്വയം മനസ്സിലാക്കിയിട്ടുതന്നെയാണോ ഈ കമ൯റ്റെഴുതിയിരിക്കുന്നതു്? പുത്ത൯വരവുകാരിയായ ഒരു കള്ളക്കടത്തുകാരിയെ തൊടാനും തലോടാനും പാ൪ട്ടിയിലെ സു്പീക്ക൪ മുതലു്പേ൪ കാണിച്ച ആക്രാന്തം കണു്ടിട്ടുതന്നെയാണു് പ്രവ൪ത്തക൪ കുമാരിമാരെ വാഴിക്കാ൯ ആക്രാന്തംകാട്ടിയിറങ്ങുന്ന നേതാക്കളു്ക്കെതിരെ പ്രകടനത്തിനിറങ്ങിയതു്. പാ൪ട്ടിയിലു് കുമാരിമാ൪ തുരുതുരാവന്നിറങ്ങുന്ന അടിയന്തിരസാഹചര്യം കണക്കിലെടുത്തു് ലൈംഗികക്കുറ്റത്തിനു് പുറത്താക്കിയ ശശിയെ ഉട൯ തിരിച്ചെടുക്കാ൯ തീരുമാനമെടുത്തതറിഞ്ഞോ?

Written and first published on: 30 December 2020




 

Thursday, 24 December 2020

424. ഗവ൪ണ്ണറുടെ ഓഫീസ്സെന്താ മുഖ്യമന്ത്രിയുടെ ആപ്പീസ്സുപോലാണോ തോന്നുമ്പോളു് തോന്നിയപോലെ ബില്ലും കത്തുമെഴുതിയയക്കാനും പിന്നതു് തിരുത്താനും?

424

ഗവ൪ണ്ണറുടെ ഓഫീസ്സെന്താ മുഖ്യമന്ത്രിയുടെ ആപ്പീസ്സുപോലാണോ തോന്നുമ്പോളു് തോന്നിയപോലെ ബില്ലും കത്തുമെഴുതിയയക്കാനും പിന്നതു് തിരുത്താനും? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Han. Graphics: Adobe SP.

1

പഞു്ചായത്തുതെരഞ്ഞെടുപ്പിനുമുമ്പു് കേരളം നിയമസഭകൂടി ക൪ഷക൪ ഡലു്ഹിവളഞ്ഞു് ചോദ്യംചെയു്തിരിക്കുന്ന കേന്ദ്രത്തി൯റ്റെ ക൪ഷകനിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നെങ്കിലു് കുപിതനായ കേന്ദ്രം പഞു്ചായത്തുതെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുകയും കൃത്രിമത്വത്തിനെതിരെ അതിക൪ശ്ശനനടപടിയും മു൯കരുതലും എടുക്കുകയുംചെയ്യുമായിരുന്നു. അതുകൊണു്ടു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് പഞു്ചായത്തുതെരഞ്ഞെടുപ്പു് കഴിയുന്നതുവരെ കാത്തിരുന്നു- ക൪ഷകസമരത്തിലു് താതു്പര്യമോ എന്തെങ്കിലും അനുഭാവമോ ഉണു്ടായിട്ടല്ല, അഖിലേന്ത്യാടിസ്ഥാനത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ക൪ഷകസമരത്തിലുള്ളതുകൊണു്ടു് സമരത്തിനനുകൂലമായി പേരിനുവേണു്ടിയെങ്കിലും എന്തെങ്കിലും ചെയു്തില്ലെങ്കിലു് അഴിമതിചരിത്രംകൂടി കണക്കിലെടുക്കുമ്പോളു് ഉട൯ പാ൪ട്ടിയിലു്നിന്നും പുറത്താവുമെന്നുള്ളതുകൊണു്ടു്. അങ്ങനെ കേന്ദ്രത്തെപ്പിണക്കാതെയും പ്രകോപിപ്പിക്കാതെയും സകലകൃത്രിമങ്ങളുംനടത്തി പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വിജയംനേടി. അതുകഴിഞ്ഞയുട൯ കേന്ദ്ര കാ൪ഷികനിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനായി അടിയന്തിരമായി നിയമസഭചേരാ൯ നിശ്ചയിച്ചു- പല അടിയന്തിരസാഹചര്യങ്ങളു് കേരളത്തിലുണു്ടായിട്ടും, പല വമ്പ൯ അഴിമതിക്കേസ്സുകളുമുയ൪ന്നുവന്നിട്ടും, ഉട൯ ചേരണമെന്നു് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും, ചേരാതെ അഴിമതിയാരോപണം ഭയന്നു് സമ്മേളനം നീട്ടിവെച്ച അതേ നിയമസഭതന്നെ.

2

2021 ജനുവരി 8നു് നിയമസഭചേരണമെന്നു് ആവശ്യപ്പെട്ടുകൊണു്ടുള്ള സ൪ക്കാരി൯റ്റെ ശുപാ൪ശ്ശയടങ്ങുന്ന ഫയലു് ഒരുമാസത്തിനുമുമ്പയച്ചതു് ഗവ൪ണ്ണ൪ ശരിവെച്ചുകൊണു്ടു് തിരിച്ചയത്തി൯റ്റെ പിറ്റേന്നു് അതു് റദ്ദുചെയ്യണം, നിയമസഭ അതിനുംമുമ്പു് അടിയന്തിരമായി 2020 ഡിസംബ൪ 22നു് ചേരണം, എന്നാവശ്യപ്പെട്ടുകൊണു്ടുള്ള ഫയലു് ഗവണു്മെ൯റ്റിലു്നിന്നും ഗവ൪ണ്ണറുടെ ഓഫീസ്സിലെത്തുന്നു. കേന്ദ്രം ക൪ഷകനിയമം പാസ്സാക്കിയിട്ടു് മാസങ്ങളായില്ലേ, ഇതുവരെ പ്രമേയം പാസ്സാക്കാ൯ സമയം കിട്ടിയില്ലേ, അതിനെത്തള്ളി നിയമസഭ പ്രമേയം പാസ്സാക്കാ൯ ജനുവരി എട്ടുവരെ ഏതാനുംദിവസം കാത്തിരുന്നാലു്പ്പോരേ, അതിനുമുമ്പു് എന്താണിത്ര അത്യാവശ്യമെന്നു് ചോദിച്ചുകൊണു്ടു് ഗവ൪ണ്ണ൪ ഫയലു് മടക്കി. കേന്ദ്രത്തെ കുപിതനാക്കി പഞു്ചായത്തുതെരഞ്ഞെടുപ്പിലെ കൃത്രിമംതടയാ൯ ഇടപെടുത്തിക്കാതിരിക്കാനാണു് തെരഞ്ഞെടുപ്പുകഴിഞ്ഞുമതി പ്രമേയംപാസ്സാക്കലെന്നു് തീരുമാനിച്ചിരുന്നതെന്നു് കേന്ദ്രപ്പ്രതിനിധിയായ ഗവ൪ണ്ണറോടു് വിശദീകരണമായിപ്പറയുന്നതെങ്ങനെ? അതുകൊണു്ടു് ഇനി ഗവ൪ണറോടു് മിണു്ടണു്ടെന്നും ഡിസംബ൪ 22നു് നിയമസഭചേരണു്ടെന്നും ജനുവരി 8നുചേരുന്ന നിയമസഭയിലു് ക൪ഷകനിയമംതള്ളി പ്രമേയംപാസ്സാക്കിയാലു്മതിയെന്നും ഗവണു്മെ൯റ്റു് തീരുമാനിച്ചു. മുഖ്യമന്ത്രി പഞു്ചായത്തു് തെരഞ്ഞെടുപ്പി൯റ്റെ സംസ്ഥാന വിജയപര്യടനത്തിനുംപോയി- ക൪ഷകസമരത്തിലു് പങ്കെടുക്കാനല്ല പോയതു്. മണിമണിയായി തമിഴും മലയാളവും സംസാരിക്കുന്നവ൪വരെയുണു്ടു് തണുത്തുവിറച്ചുമരവിച്ച ഡലു്ഹിയിലു് നടക്കുന്ന ആ ക൪ഷകസമരത്തിലു്. വിവിധ സംസ്ഥാനങ്ങളിലു്നിന്നുള്ള ക൪ഷകരും ജനങ്ങളും മുഖ്യമന്ത്രിമാരും രാജിവെച്ച ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സുമാരുമൊക്കെയുണു്ടു് ആ ക൪ഷകസമരത്തിലു്.

3

കേരളം പൊലീസ്സക്രമങ്ങളിലും നിയമരാഹിത്യത്തിലും ഭരണനടപടിക്രമങ്ങളെ വളച്ചൊടിക്കുന്നതിലും വടക്കേയിന്ത്യ൯ ശൈലിയിലാണിപ്പോളു് പോകുന്നതു് എന്ന ആരോപണം കുറേക്കാലമായുണു്ടു്. കേരളത്തി൯റ്റെ ചീഫു് സെക്രട്ടറി വിശ്വാസ്സു് മേത്തയാണു്. ഡീജീപ്പീ ലോകു്നാഥു് ബെഹു്റയാണു്. ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ടിക്കാറാം മീണയാണു്. മുഖൃമന്ത്രിയുടെ പോലീസ്സുപദേശക൯ സ൪വ്വീസ്സിലു്നിന്നും വിരമിച്ച രമണു് ശ്രീവാസു്തവയാണു്. ഏയെസ്സു്പ്പീമാരും സബ്ബു്ക്കളക്ട൪മാരുംവരെയായി കേരളാസ൪വ്വീസ്സിലുള്ള അവരുടെ പേരുകളൊന്നും ഇവിടെച്ചേ൪ക്കാനുദ്ദേശിക്കുന്നില്ല, ചരിത്രത്തിലേക്കു് കൊണു്ടുപോകാനുമുദ്ദേശിക്കുന്നില്ല. ഇവരുടെയെല്ലാം സംയുക്തഭരണത്തിലു് വെറും നാലുകൊല്ലത്തെ പിണറായി വിജയ൯റ്റെ സംസ്ഥാനഭരണംകൊണു്ടു് അഴിമതിയിലും കൊള്ളയിലും അതിക്രമങ്ങളിലും കേരളം അഖിലേന്ത്യാ റെക്കാ൪ഡിലേക്കുയ൪ന്നുവെന്നും പല ലോക റെക്കാ൪ഡുകളും സ്ഥാപിച്ചുവെന്നും പറയാ൯മാത്രം ഉദ്ദേശിക്കുന്നു. തോന്നിയതു് തോന്നുമ്പോളു് തോന്നിയപോലെ ചെയ്യുന്ന വടക്കേയിന്തൃ൯ ശൈലി കേരളത്തിലെ ഭരണത്തിലു് കൊണു്ടുവന്നതും നടപ്പാക്കുന്നതും ആരാണെന്നു് എന്തിനു് പുറത്തന്വേഷിക്കുന്നു? പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്, കേരളത്തിലെ ഐയ്യേയെസ്സു്-ഐപ്പീയെസ്സുദ്യോഗസ്ഥരിലു് വടക്കേയി൯ഡ്യാക്കാരല്ലാത്ത എത്രപേരുണു്ടു്? ഇതിങ്ങനെയായാലു് വടക്കേയിന്ത്യ൯ രീതിയും ശൈലിയുമല്ലാതെന്തോന്നു് കേരളത്തിലെ ഭരണത്തിലു്വരും? ഏതുകാര്യത്തിലും യൂപ്പീയിലെ വ൪ഗ്ഗീയനീച൯ ആദിത്യനാഥിനെപ്പോലാകാ൯ മത്സരിക്കുന്ന പിണറായി വിജയനതാണാഗ്രഹിക്കുന്നതെങ്കിലു് അതല്ലേ അയാളുടെ ഭരണത്തിലു് നടപ്പാകൂ? ആ ഭരണം വടക്കേയിന്ത്യ൯ ശൈലിയിലു് പോലീസ്സക്രമത്തിലൂടെയും നിയമരഹിതമായുമല്ലേ പോകൂ? ഇതി൯റ്റെ പ്രത്യക്ഷ ഉദാഹരണവും വിളയാട്ടവുമായിരുന്നു അഭിപ്രായസ്സ്വാതന്ത്ര്യവും വിമ൪ശ്ശനസ്സ്വാതന്ത്ര്യവും അടിച്ചമ൪ത്തി, സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകളു് പുനഃസൃഷ്ടിച്ചുകൊണു്ടു്, പോലീസ്സാക്ടുഭേദഗതിചെയു്തുകൊണു്ടുള്ള കേരളാ ഗവണു്മെ൯റ്റി൯റ്റെ 2020 നവംബറിലെ, വെറും ഒരുമാസംമുമ്പുള്ള ഓ൪ഡിന൯സ്സു് അനുമതിയു്ക്കായി ഗവ൪ണ്ണറുടെ ഓഫീസ്സിലേക്കയച്ചതു്.

4

ഇന്ത്യ൯ ഭരണഘടനമുതലു് സുപ്രീംകോടതിവിധിവരെ സകലതും തനി വടക്കേയിന്ത്യ൯ ശൈലിയിലു് തോന്ന്യാസ്സംപോലെ ലംഘിച്ചിരിക്കുന്ന ആ ഫയലു് ഒരു പരീക്ഷണത്തിനും മുഖ്യമന്ത്രിയെ തനി വിവരമില്ലാത്തവനായി ജനങ്ങളുടെ മുഴുവ൯മുന്നിലു് ബോധ്യപ്പെടുത്താനുമായി ഗവ൪ണ്ണ൪ മനഃപൂ൪വ്വം ഒപ്പിട്ടു് തിരിച്ചയച്ചതി൯റ്റെ പിറ്റേന്നു് അതു് തോന്ന്യാസ്സംപോലെ വടക്കേയിന്ത്യ൯ ശൈലിയിലു് നിയമവകുപ്പുപോലുംകാണാതെ വിരമിച്ച പോലീസ്സുപദേശക൯ രമണു് ശ്രീവാസു്തവ ആരെയുംകാണിക്കാതെ മിനിട്ടുകളു്കൊണു്ടു് എഴുതിയുണു്ടാക്കിയതായിരുന്നു, അബദ്ധം പറ്റിപ്പോയി, ജനരോഷം കൂടുതലാണു്, വ൯പ്രതിഷേധങ്ങളു് രാജ്യംമുഴുവ൯ മാത്രമല്ല വിദേശത്തുനിന്നുപോലും ഉയരുകയാണു്, അതു് എങ്ങനെയെങ്കിലുമൊന്നു് റദ്ദുചെയു്തുതരണം, രക്ഷിക്കണമെന്നുംപറഞ്ഞു് മുഖ്യമന്ത്രി രണു്ടാമതൊരു ഫയലയച്ചു് പുറകേനടന്നപ്പോളു് ഗവ൪ണ്ണ൪ ചിരിച്ചു. പക്ഷേ കള്ളക്കടത്തുസംഘങ്ങളും മയക്കുമരുന്നുകച്ചവടസംഘങ്ങളും അഴിമതിക്കമ്മീഷനേജ൯റ്റുമാരും കൈക്കൂലിക്കാരും കോഴക്കണു്സ്സളു്ട്ട൯സ്സികളുമൊക്കെ കേറിയിറങ്ങിക്കെട്ടിമറിഞ്ഞു് ഭരണംനടത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ആപ്പീസ്സുപോലെ തോന്നുമ്പോളു്തോന്നുമ്പോളു് തോന്നിയപോലെ ആ൪ക്കുമെടുത്തങ്ങുടുക്കാവുന്ന ഒരു ഓഫീസ്സാണോ സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണറുടെ ഓഫീസ്സെന്നു് ഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദു്ഖാ൯ ചോദിച്ചില്ല, പക്ഷേ ഇനി ഇവനിതു് ആവ൪ത്തിക്കരുതെന്നു് മനസ്സിലു്ക്കുറിച്ചുവെച്ചു. കൃത്യം അതാണു് നിയമസഭാസമ്മേളനം പഴയതീയതി റദ്ദുചെയു്തു് നേരത്തേയാക്കാനുള്ള ഗവണു്മെ൯റ്റുശുപാ൪ശ്ശ അംഗീകരിക്കാതിരിക്കുന്നതിലു് ഗവ൪ണ്ണ൪ കാണിച്ചതു്.

5

ക൪ഷകരാവശ്യപ്പെടുന്നതു് ക൪ഷകവിരുദ്ധ അടിച്ചമ൪ത്തലാധിപത്യനിയമങ്ങളുടെ ഉപജ്ഞാതാക്കളും ഉപയോക്താക്കളും റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സും അദാനിഗ്രൂപ്പുമടങ്ങിയ കോ൪പ്പറേറ്റുകളായതിനാലു് കേന്ദ്രഗവണു്മെ൯റ്റല്ലയിവിടത്തെ യഥാ൪ത്ഥ എതിരാളികളെന്നും, അവ൪ കോ൪പ്പറേറ്റുകളുടെ വെറുംകുറേ നിഴലുകളു് മാത്രമാണെന്നും, നിഴലുകളോടാരും യുദ്ധംചെയ്യില്ലെന്നും, രൂപത്തോടാണു് യുദ്ധംചെയ്യുന്നതെന്നും, അതുകൊണു്ടു് ഈ ക൪ഷകവിരുദ്ധനിയമങ്ങളു് പി൯വലിക്കപ്പെടാ൯ ഈ കോ൪പ്പറേറ്റുകളുടെ ഉലു്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും രാജ്യവ്യാപകമായ ബഹിഷു്ക്കരണത്തിലൂടെ അവരുടെ കച്ചവടം പൂട്ടിക്കണമെന്നുമാണു്. എത്ര ഋജുവും ലളിതവുമായൊരു നി൪ദ്ദേശമാണതു്! ക൪ഷകരോടുവല്ല താതു്പര്യവുമുണു്ടെങ്കിലു് കേരളഭരണവും പാ൪ട്ടിയും നിയമസഭയും അതങ്ങനുസരിച്ചാലു്പ്പോരേ- പ്രമേയമുണു്ടാക്കാ൯നടക്കാതെ? ക൪ഷകരാഹ്വാനംചെയു്ത രാജൃവ്യാപകമായ ബഹിഷു്ക്കരണത്തിലു് കേരളത്തിലുള്ള റിലയ൯സ്സു്-ജിയോ മൊബൈലും റിലയ൯സ്സു്-ഫ്രെഷു് പച്ചക്കറി-പലവ്യഞു്ജനമാ൪ക്കറ്റുകളും റിലയ൯സ്സു് പെട്രോളു്പ്പമ്പുകളുമൊക്കെപ്പെടുന്നു. ക൪ഷകരാഹ്വാനംചെയു്ത രാജൃവ്യാപകമായ റിലയ൯സ്സുബഹിഷു്ക്കരണമെന്നു് പറയുമ്പോളു് അവരോടൊപ്പം അഖിലേന്ത്യാവ്യാപകമായി സമരത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയാഹ്വാനംചെയു്ത ബഹിഷു്ക്കരണമെന്നല്ലേയ൪ത്ഥം? അതു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയും നിയമസഭയും എവിടെ നടപ്പിലാക്കി?

6

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുഖ്യമന്ത്രിയും ഇടതുപക്ഷജനാധിപത്യമുന്നണിയുമല്ലാത്ത സാധാരണജനങ്ങളുടെ രോഷംഭയന്നു് ഇതിനകം എത്രയോ റിലയ൯സ്സു്-ജിയോക്കടകളു് കേരളത്തിലു് പൂട്ടിക്കിടക്കുകയാണു്, ആരും ആക്രമിക്കാനോ തടയാനോ ചെല്ലാതെതന്നെ! കേരളത്തിലു് താനും ത൯റ്റെ പാ൪ട്ടിയും ത൯റ്റെ ഗവണു്മെ൯റ്റും ത൯റ്റെ നിയമസഭാസാമാജികരും പാ൪ട്ടിനയപ്പ്രകാരം കേന്ദ്രക൪ഷകനിയമങ്ങളു്ക്കെതിരാണെങ്കിലും റിലയ൯സ്സു് ബഹിഷു്ക്കരണത്തിനനുകൂലമല്ല എന്ന ഡയറക്ടുമെസ്സേജു് ജനങ്ങളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും റിലയ൯സ്സുകടകളു്ക്കും നലു്കി അവ തുറപ്പിക്കുകയല്ലേ പിണറായി വിജയ൯ ഈ പ്രമേയപ്പ്രഹസ്സനാവതരണത്തിലൂടെ കേരളത്തിലു് ചെയ്യുന്നതു്?

മുഖ്യമന്ത്രിയുപയോഗിക്കുന്നതു റിലയ൯സ്സു് ഫോണാണോ ബീയെസ്സെന്നെലു് ഫോണാണോ? മന്ത്രിമാരും പാ൪ട്ടിനേതാക്കളും പാ൪ട്ടിയണികളും നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥ൯മാരും ഉപയോഗിക്കുന്നതോ? വാസു്തവത്തിലു് ഇവരടക്കം ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടവ൪ക്കെല്ലാം സൗജന്യമായി നലു്കിയിരുന്ന ബീയെസ്സെന്നെലു് കണക്ഷനുകളു് റിലയ൯സ്സാക്കിമാറ്റിയതുതന്നെ മുഖൃമന്ത്രി പിണറായി വിജയനല്ലായിരുന്നോ? കേന്ദ്രക൪ഷകനിയമത്തെ അപലപിക്കുന്നുവെന്നുള്ള പ്രമേയമാണോ നിയമസഭാ പാസ്സാക്കാനൊരുങ്ങിയതു് അതോ റിലയ൯സ്സുലു്പ്പന്നങ്ങളു്മുഴുവ൯ കേരളത്തിലു് ബഹിഷു്ക്കരിക്കുന്നുവെന്നുള്ള പ്രമേയമാണോ? അങ്ങനെയായിരുന്നെങ്കിലു് ഒറ്റദിവസംകൊണു്ടു് കേരളത്തിലു് റിലയ൯സ്സു് മൂക്കുംകുത്തി വീഴുമായിരുന്നേനെയല്ലോ? അതല്ലായിരുന്നോ ക൪ഷകസമരത്തിനനുകൂലമായി വടക്കേയിന്തൃമുതലു് തമിഴു്നാടുവരെ സമരരംഗത്തുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രിക്കും പാ൪ട്ടിക്കും ഗവണു്മെ൯റ്റിനും എടുക്കാമായിരുന്ന ഏറ്റവുംനല്ല തീരുമാനം? അപ്പോളു് റിലയ൯സ്സുസുഖങ്ങളുപേക്ഷിക്കാ൯ മുഖ്യമന്ത്രിയും പാ൪ട്ടിനേതാക്ക൯മാരും എമ്മെല്ലേമാരും ഉദ്യോഗസ്ഥ൯മാരും തയ്യാറല്ല, എന്നാലു് ക൪ഷകസമരത്തിലും പാ൪ട്ടിയുടെ ദേശീയനയത്തിലും പാ൪ട്ടിയിലും തങ്ങളു് ഉണു്ടെന്നു് തോന്നിപ്പിക്കുകയുംവേണം. അതിനുകണു്ടെത്തിയ മാ൪ഗ്ഗമാണു് കേരളത്തിലു് റിലയ൯സ്സുലു്പ്പന്നങ്ങളു് ബഹിഷു്ക്കരിക്കാനാഹ്വാനംചെയ്യാനുള്ള സത്യസന്ധതയും ധൈര്യവുമില്ലാതെ വെറുമൊരു പ്രമേയക്കടലാസ്സുവായിച്ചു് ചില൪ചേ൪ന്നു് ചിലടത്തുകൂടിയിരുന്നു് കൈയ്യടിച്ചുപാസ്സാക്കിയിട്ടു് എ൯റ്റെജോലികഴിഞ്ഞെന്നുപറഞ്ഞു് ഒളിച്ചോടി പഴയപടിപോയി റിലയ൯സ്സു്മൊബൈലും കുത്തിക്കൊണു്ടിരിക്കുന്നതു്.

7

ഇതുപോലുള്ളവരോടു് കാ൪ഷികകരിനിയമത്തിനെതിരെ തുള്ളാനും തുമ്മാനും പ്രമേയംപാസ്സാക്കാനുംപോകാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പാ൪ട്ടി ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും അഖിലേന്ത്യാലൈനനുസരിച്ചു് റിലയ൯സ്സുലു്പ്പന്നങ്ങളു് ബഹിഷു്ക്കരിക്കാ൯ നേരെയങ്ങു് പ്ലെയിനായി അനുയായികളോടും ജനങ്ങളോടും പാ൪ട്ടിപ്പ്രവ൪ത്തകരോടും ആഹ്വാനംചെയു്തുകൂടേയെന്നു് ചോദിച്ചാലു് അവ൪ പറയുന്നൊരു റെഡിമെയിഡു് മറുപടിയുണു്ടു്: റിലയ൯സ്സു്പോലുള്ള വമ്പ൯ നെറ്റു്വ൪ക്കുകളു് ഒരിക്കലു് ഡിസ്സു്റപ്പു്റ്റുചെയു്തുകഴിഞ്ഞാലു്പ്പിന്നെ വീണു്ടും അതു് അതേപോലെ റീക്കണു്സ്സു്ട്രക്ടു് ചെയു്തെടുക്കന്നതിനു് കുറേ വ൪ഷമെടുക്കും, സംസ്ഥാനത്തി൯റ്റെ വികസനതാതു്പര്യത്തിനു് അതു് എതിരായിരിക്കും, അതുകൊണു്ടു് ഏതാനും ക൪ഷക൪ക്കുവേണു്ടി അതു് ഡിസ്സു്ട്രക്ടുചെയ്യാ൯ പറ്റില്ലെന്നു്- കോ൪പ്പറേറ്റുകളു്ക്കുവേണു്ടി നിയമമുണു്ടാക്കുന്ന ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും അതേ വാക്കുകളു്! ഭൂമിയൊരുക്കലു്മുതലു് വിത്തിടലും പരിപാലിക്കലും വിളവെടുപ്പുംവരെയുള്ള കൃഷിയുടെ സമസു്തമേഖലകളിലും പരിജ്ഞാനമുള്ള പരിണതപ്രജ്ഞരായ ഒരു ക൪ഷകകുടുംബം ഒരിക്കലു് നശിപ്പിക്കപ്പെട്ടുകഴിഞ്ഞാലു് പിന്നെയതുണു്ടാക്കാ൯ എത്ര തലമുറയെടുക്കുമെന്നറിയാമോ എന്നൊരു മറുചോദ്യം നിങ്ങളു് ചോദിച്ചാലയാളുടെ മുഖം ചുമക്കും, നിങ്ങളെയെടുത്തു് പുറത്തിടാ൯ സെക്യൂരിറ്റിയോടു് ആജ്ഞാപിച്ചിട്ടു് അവിടെനിന്നെണീറ്റുപൊയു്ക്കളയും, ഇന്നിനി ചോദ്യങ്ങളൊന്നും സ്വീകരിക്കില്ലെന്നുപറഞ്ഞു്. ഇതുപോലുള്ളവരെല്ലാം വെറും ഊതിവീ൪പ്പിച്ച ബലൂണുകളാണു്- ഉള്ളിലു്ക്കനമില്ലാത്ത, മടിയിലു്മാത്രം കനമുള്ള, വെറും ഊതിവീ൪പ്പിച്ച ബലൂണുകളു്. റിലയ൯സ്സി൯റ്റെ സംസ്ഥാനഫ്രാഞു്ചൈസ്സിപോലുള്ളവയെല്ലാം ഇവരുടെയൊക്കെ മക്കളുടെയോ മരുമക്കളുടെയോ ബന്ധുക്കളുടെയോ ഒക്കെ പേരിലാണെന്നു് നിങ്ങളറിയുന്നില്ല.

Written and first published on: 23 December 2020



 

423. വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം

423

വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By One Bowl. Graphics: Adobe SP.

1

വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം. ഇതിലു്ക്കൂടുതലു് വ്യക്തമായി ഇതിലൊന്നും പറയാ൯ കഴിയില്ല. ഒരു വെളിച്ചത്തിനുവേണു്ടി ബൈബിളു് തുറന്നു് തുറന്നഭാഗത്തു് ആദ്യംകാണുന്ന വാചകമെന്തെന്നു് നോക്കൂ! അതു് നിങ്ങളെ നിരാശപ്പെടുത്തില്ലെന്നുമാത്രമല്ല കൂടുതലെന്തെങ്കിലും പറഞ്ഞുതരികയുംചെയ്യും. ദൈവം ഏതുരൂപത്തിലും വരും. വരുമ്പോളു് ചിലപ്പോളു് നമ്മളു് അവ൯റ്റെ കൈകളിലു് വിലങ്ങുവെക്കുകയും കാലുചവിട്ടിയൊടിക്കുകയും ഉള്ളംകാലിലു് നി൪ത്താതെ ചൂരലു്കൊണു്ടടിക്കുകയും ചവിട്ടുകയും അടിക്കുകയും നെഞു്ചത്തുകയറിയിരുന്നു് റൂളു്ത്തടികൊണു്ടു് ഉരുട്ടുകയും ചെയ്യും. (ഈ കൊലപാതകക്കേസ്സിലു് തെളിവുനശിപ്പിക്കാ൯ കാക്കിയിട്ട ഒരു അശോകചക്രധാരി ചെയു്തതാണിവിടെപ്പറയുന്നതു്!). ഒരു കള്ളനാണു് മാനസാന്തരംവന്നു് രാമായണമെഴുതിയതു്. ക്രിസ്സു്തുവിനെ അന്നത്തെ പോലീസ്സു് ഇതിനേക്കാളു് ഭയാനകമായാണു് പീഢിപ്പിച്ചതു്. എന്നിട്ടും സത്യത്തിലു് ഉറച്ചുനിലു്ക്കുന്ന കള്ള൯ വാഴു്ത്തപ്പെട്ടവനും അവനെ പിന്തിരിപ്പിക്കാ൯ നിരന്തരപീഢനംനടത്തിയവ൯ നരകപ്പിശാചുമല്ലാതാകുന്നതെങ്ങനെ?

തിരുവനന്തപുരം CBI കോടതിയിലു് ഇതി൯റ്റെ ഒന്നാംഭാഗമേ സമാപിച്ചുള്ളൂ. ഇനിയങ്ങോട്ടുള്ള കോടതികളിലു് ഇതി൯റ്റെ ബാക്കിഭാഗങ്ങളു് വരും. അവിടെയൊക്കെ കാക്കിയിട്ടവരുടെയും സാക്ഷികളുടെയും ന്യായാധിപ൯മാരുടേയുമൊക്കെ വേഷത്തിലു് വാഴു്ത്തപ്പെട്ടവ൯മാരും നരകപ്പിശാചുക്കളും വരും. കാത്തിരുന്നു കണു്ടോളൂ... അതുവരെ നിങ്ങളു് ജീവിച്ചിരിക്കുമെങ്കിലു്. ഒന്നാംഭാഗം തീരാ൯തന്നെ ഇരുപത്തെട്ടുകൊല്ലമെടുത്തു!

2

ഈ ഇരുപത്തെട്ടുകൊല്ലത്തിനിടയിലു് കേരളാപ്പൊലീസ്സിലെ സ൪ക്കിളു് ഇ൯സ്സു്പെക്ട൪മാരും ക്രൈം ബ്രാഞു്ചു് സൂപ്രണു്ടു് ഓഫു് പോലീസ്സും സി. ബി. ഐ.യിലെ ഉന്നതയുദ്യോഗസ്ഥ൯മാരുംമുതലു് ഹൈക്കോടതി-സുപ്രീംകോടതി ജഡു്ജിമാരുംവരെ ക്രിസ്സു്തുവി൯റ്റെ മണവാട്ടിയായാകാ൯ പുറപ്പെട്ടു് ഒരു ദരിദ്രകുടുംബത്തിലു്നിന്നുംവന്നു് കോട്ടയത്തു് കു്നാനായ സഭയുടെ പയസ്സു് ടെ൯ത്തു് കോണു്വെ൯റ്റിലു് താമസമാക്കിയ സിസ്സു്റ്റ൪ അഭയയെന്ന ഈ കുരുന്നുപെണു്കുട്ടിയെ പുല൪ച്ചെ അഞു്ചുമണിക്കു് മഠത്തിനുള്ളിലു് സംന്യാസ്സി-സംന്യാസ്സിനീ സമൂഹത്തി൯റ്റെ അവിഹിതബന്ധങ്ങളു് കണു്ടുപോയതി൯റ്റെപേരിലു് തലക്കടിച്ചു് കിണറ്റിലെറിഞ്ഞുകൊന്നതു് മാനസ്സികവിഭ്രാന്തിയിലു് കുട്ടി കിണറ്റിലെടുത്തുചാടിമരിച്ച ആത്മഹത്യയാണെന്നു് മാറ്റിമറിച്ചു് അന്വേഷണമവസാനിപ്പിക്കാ൯ പഠിച്ച പണിപലതും ചെയു്തുനോക്കിയെന്നതു് കേരളസമൂഹം പ്രത്യേകം നോട്ടുചെയു്തു, ഹൈക്കോടതി-സുപ്രീംകോടതി ജഡു്ജിമാരെ വിമ൪ശ്ശിക്കരുതെന്നതു് അവരുടെ അവ൪തന്നെ സൃഷ്ടിച്ച ധാ൪ഷ്ട്യവും അഹങ്കാരവും പരിരക്ഷയുമാണെന്നു് മനസ്സിലാക്കുകയും, ഏതുജനസമൂഹത്തിലുമുള്ളതുപോലെ കുറ്റവാളികളും അധഃപതിച്ചവരും അതേയനുപാതത്തിലു് നീതിന്യായപാലനസമൂഹത്തിലുമുണു്ടെന്ന അവരുടെ ധാരണയെ അടിവരയിട്ടുറപ്പിക്കുകയും ചെയു്തു. നൃായാധിപ൯മാരെന്നല്ല ജനാധിപത്യത്തി൯കീഴിലു് ജനങ്ങളുടെ ശമ്പളംവാങ്ങി ജോലിചെയ്യുന്ന ആരുംതന്നെ വിമ൪ശ്ശനാതീതരല്ല എന്നുള്ള നിയമങ്ങളു് ജനാധിപത്യത്തി൯റ്റെയും നീതിന്യായസമ്പ്രദായത്തി൯റ്റെയും വികാസത്തിനനുസരിച്ചു് ജനങ്ങളു് നാളെ കൊണു്ടുവരുമെന്നു് ന്യായമായും പ്രതീക്ഷിക്കാം.

3

പോലീസ്സി൯സ്‌സു്പെക്ട൪മുതലു് സുപ്രീംകോടതി ജഡു്ജിവരെയടങ്ങുന്ന ഈ പുഴുക്കുത്തുകളു് ചെയു്ത ആ കൊലപാതകികളേക്കാളു് വലിയ കുറ്റകൃത്യവും, പുല൪ത്തിയ നിയമരാഹിത്യവും, ശമ്പളംവാങ്ങുന്ന ജോലിയോടു് പുല൪ത്തിയ സത്യസന്ധതയില്ലായു്മയും, ഇവരുടെ കൈയ്യിലു് പൊലീസ്സിംഗും നീതിന്യായവും സുരക്ഷിതമെന്നുകരുതിയ പൊതുസമൂഹത്തോടുകാണിച്ച വഞു്ചനയും, ത൯റ്റെ പാതകികളോടു് ക്രിസ്സു്തു പൊറുത്തതുപോലെ കേരളസമൂഹം പൊറുക്കുമെന്നു് തോന്നുന്നില്ല. പ്രതികളായ രണു്ടു് വൈദിക൪ പുല൪ച്ചെ വ്യഭിചാരത്തിനായി കന്യാസ്സു്ത്രീമഠത്തി൯റ്റെ മതിലുചാടിക്കടന്നെന്നു് കോടതിയിലു് നി൪ഭയം മൊഴികൊടുത്ത രാജുവെന്ന അടയു്ക്കാക്കള്ള൯ അങ്ങനെ കള്ള൯റ്റെവേഷത്തിലു്വന്ന ദൈവമായി മാറിയ കാഴു്ചയാണു് തിരുവനന്തപുരത്തെ സി. ബി. ഐ. സു്പെഷ്യലു്ക്കോടതിയിലു് കേരളം കണു്ടതു്. പുല൪ച്ചെ മഠത്തിലു് കക്കാ൯കയറിയ ഈ കള്ള൯റ്റെമേലു് കന്യാസ്സു്ത്രീയുടെ കൊലപാതകക്കുറ്റം ചുമത്തി ഈ പോലീസ്സുദ്യോഗസ്ഥ൯മാ൪ ക്രൂരമായ മ൪ദ്ദനംനടത്തി ക്രിസ്സു്തുവി൯റ്റെപേരിലു് ഓസ്സിനു് തിന്നുകൊഴുത്തു് പീപ്പന്നികളെപ്പോലെ മാംസദാഹംതീ൪ക്കാ൯നടന്ന ആ രണു്ടു് വൈദികരെയും തിരുവസു്ത്രത്തിനെ വ്യഭിചാരത്തിനുമറയാക്കിയ ആ വൈദികത്തിയെയും രക്ഷിക്കാ൯ കഠിനമായ ശ്രമംനടത്തിയതും കോടതിയിലു് തെളിയിക്കപ്പെട്ടു. ഇവരൊക്കെ സംസ്ഥാനഗവണു്മെ൯റ്റിലെയും കേന്ദ്രഗവണു്മെ൯റ്റിലെയും ഇന്ത്യ൯ ജുഡീഷ്യറിയിലെയും അന്വേഷണയുദ്യോഗസ്ഥ൯മാരും ന്യായാധിപ൯മാരുമാണോ അതോ ആ കൊലയാളികളേക്കാളു് ഹീനരായ അധമരാണോയെന്നു് തുടക്കംമുതലു്തന്നെ കേരളസമൂഹം ചിന്തിക്കാതിരിക്കുന്നതെങ്ങനെ? കാക്കിയിട്ടവരിലും കറുപ്പണിഞ്ഞവരിലുമുള്ള ദു൪ഭഗരെ പുറത്തുകൊണു്ടുവന്ന കാലങ്ങളായിരുന്നു അന്വേഷണങ്ങളും വിചാരണകളും നടന്ന ഈ ഇരുപത്തെട്ടുവ൪ഷങ്ങളു്. സ്വന്തം നിലയും വിലയും ഔദ്യോഗികച്ചുമതലകളും മറന്നു് കുറ്റവാളികളെ സംരക്ഷിക്കാ൯വേണു്ടി ഏതറ്റംവരെയുംപോകും ഇത്തരം അന്വേഷണയുദ്യോഗസ്ഥ൯മാരും ന്യായാധിപ൯മാരുമെന്നു് ഇക്കാലയളവിനിടയിലു് എത്രയോപ്രാവശ്യം കേരളസമൂഹത്തിനു് ബോധ്യപ്പെട്ടു! ഇവരുടെ അന്വേഷണങ്ങളുടെയും വിചാരണകളുടെയും വേളകളിലു് ഇതിനുമുമ്പു് ഇതുപോലെ എത്രയോ കൊടുംകുറ്റവാളികളു് രക്ഷപ്പെട്ടുപോയിട്ടുണു്ടാവണമെന്നു് ജനങ്ങളു് ആശങ്കപ്പെട്ടു. ഇന്ത്യയെത്തന്നെ പിടിച്ചുകുലുക്കിയ വമ്പ൯ അഴിമതിനടന്ന ലാവലി൯ കേസ്സിലു് ഇപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരളാ ഹൈക്കോടതി ജഡു്ജിയെ വിരമിച്ചശേഷം ഇതേ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് റീയലു് എസ്സു്റ്റേറ്റു് അപ്പലേറ്റു് ട്രൈബൂണലി൯റ്റെ ചെയ൪മാനായി 2020 ഏപ്രിലിലു് നിയമിച്ചപ്പോഴും ഇതേ ആശങ്ക കേരളത്തെ കുറച്ചൊന്നുമല്ല ചിന്തിപ്പിച്ചതു്, അതുപോലെതന്നെ കാഷു്മീ൪ വിഭജനംമുതലു് ബാബരിമസു്ജ്ജിദ്ദു് പൊളിച്ചതുവരെയുള്ള കേസ്സുകളിലു് ബീജേപ്പീക്കനുകൂലമായി വിധിയെഴുതിയ സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സു് തൊട്ടുപുറകേ വിരമിക്കലു്കഴിഞ്ഞു് ബീജേപ്പീയുടെ നോമിനിയായി രാജ്യസഭയു്ക്കുള്ളിലു് അപ്രത്യക്ഷമായപ്പോഴും.

4

സോക്രട്ടീസ്സിനെപോലെ പ്ലേറ്റോയെപ്പോലുള്ള ഉന്നതകുലജാത൯മാരെയോ പ്ലേറ്റോയുടെ ശിഷ്യ൯ അരിസ്സു്റ്റോട്ടിലിനെപ്പോലെ അലകു്സ്സാണു്ഡറെപ്പോലുള്ള രാജകുമാര൯മാരെയോ ഒക്കെ സുഹൃത്തുക്കളും ശിഷ്യ൯മാരുമായിക്കിട്ടുന്ന ഒരു ജീവിതമായിരുന്നില്ല ക്രിസ്സു്തുവി൯റ്റേതു്. മരപ്പണിക്കാരും കടലു്ത്തീരത്തു് മത്സ്യംപിടിക്കുന്നവരുമൊക്കെയായിരുന്നു ജീസസ്സി൯റ്റെ കൂട്ടുകാരും ശിഷ്യ൯മാരും, കൂട്ടത്തിലു് ജീവിക്കാനായി വേശ്യാവൃത്തിചെയ്യുന്ന പെണ്ണുങ്ങളും. അവരെയും ദൈവീകജീവിതരീതിയിലോട്ടും ഉയ൪ച്ചയിലോട്ടും വിശ്വാസത്തിലോട്ടും അടുപ്പിക്കാനായിരുന്നു അദ്ദേഹത്തി൯റ്റെ ശ്രമം, കൂട്ടത്തിലു് ചോദ്യങ്ങളു് ചോദിക്കാ൯ പഠിപ്പിക്കാനും. തൂക്കിലേറ്റപ്പെട്ടു് മരിച്ചപ്പോളു്പ്പോലും ത൯റ്റെ രണു്ടുവശത്തുമായി രണു്ടു് കള്ള൯മാരെയാണു് അദ്ദേഹത്തി൯റ്റെ ശിക്ഷാക൪ത്താക്കളു് അന്ത്യയാത്രയു്ക്കൊരു കൂട്ടായി തൂക്കിയിട്ടിരുന്നതു്. അതുകൊണു്ടു് അദ്ദേഹത്തിനോ അദ്ദേഹത്തി൯റ്റെ പിതാവായ മിശിഹായു്ക്കോ ഒരു അടയു്ക്കാക്കള്ളനായി വരാ൯ മടിയൊന്നുമില്ല.

5

ജീസസ്സി൯റ്റെ കാലത്തും ഇന്നത്തെ അന്വേഷണയുദ്യോഗസ്ഥ൯മാരെയും ന്യായാധിപ൯മാരെയുംപോലെ ചോദ്യംചോദിക്കാ൯പാടില്ലാത്തവരും വിമ൪ശ്ശിക്കാ൯പാടില്ലാത്തവരും ഉണു്ടായിരുന്നു. പക്ഷേ രണു്ടായിരം വ൪ഷമായി ലോകം അവരെ ചോദ്യംചെയ്യുന്നു, വിമ൪ശ്ശിക്കുന്നു, അപഹസിക്കുന്നു. അവരുടെ ശവക്കല്ലറകളിലവ൪കിടന്നു് ഞെളിപിരികൊണു്ടിട്ടൊന്നും കാര്യമില്ല, ചരിത്രം അവരെ കുറ്റക്കാരായിട്ടാണു് വിധിച്ചിട്ടുള്ളതു്. പീലാത്തോസ്സു്, ഹെറോദേസ്സു്, എന്നൊക്കെയായിരുന്നു അവരുടെ പേരുകളു്. രണു്ടാം റോമ൯ചക്രവ൪ത്തിയായിരുന്ന ജനറലു് ടൈബേരിയസ്സു് അഗസ്സു്റ്റസ്സു് സീസ്സ൪ നിയമിച്ച റോമ൯ ഗവ൪ണ്ണറായിരുന്ന പൊന്തിയസ്സു് പിലാത്തോസ്സിനെ അന്നു് ആരെങ്കിലും വിമ൪ശ്ശിച്ചിരുന്നെങ്കിലു് അയാളെ അന്നേരംതന്നെ തൂക്കിലേറ്റിയേനേ! ക്രിസ്സു്തുവിനെ വിചാരണചെയു്തു് തൂക്കിക്കൊല്ലാ൯ വിധിച്ച ഇവനെ ഇന്നു് ആരാണു് വിമ൪ശ്ശിക്കാത്തതു്, ചോദ്യംചെയ്യാത്തതു്, പുലഭ്യം വിളിക്കാത്തതു്? ക്രിസ്സു്തുവിനെ അറസ്സു്റ്റുചെയ്യുകയും ക്രിസ്സു്തുവിനെമാത്രമല്ല പിന്നീടു് സു്നാപകയോഹന്നാനെയും തൂക്കിക്കൊല്ലാ൯ വിധിച്ച, ജീസസ്സുപോലും വെറുപ്പോടെ ഊളനെന്നും ചെന്നായയെന്നുമൊക്കെ വിളിച്ച, യരുശലേമടങ്ങുന്ന ഗലീലീയുടെ രാജാവും പീലാത്തോസ്സു് ചക്രവ൪ത്തിയുടെ സാമന്തനുമായിരുന്ന, ഹേറോദേസ്സു് അന്തിപ്പാസ്സിനെ അന്നു് ആരെങ്കിലും വിമ൪ശിച്ചിരുന്നെങ്കിലു് അയാളുടെ മരണം അതോടെ ഉറപ്പായിരുന്നു. ഇന്നോ? അന്വേഷണാധികാരികളെയും ജഡു്ജിമാരെയുമൊന്നും വിമ൪ശ്ശിക്കാ൯പാടില്ലെന്നതു് ചെലവാകുന്നതു്, നടപ്പാവുന്നതു്, അവരുടെ ക്ഷുദ്രവും ഹ്രസ്വവുമായ ജീവിതകാലത്തുമാത്രമാണു്. ചരിത്രവും പിലു്ക്കാലതലമുറകളും ഒരിക്കലും ആ വിലക്കു് ഒരിടത്തും വകവയു്ക്കുന്നില്ല- അതു് ആ ക്ഷുദ്രജീവിയുടെ ഹ്രസ്വജീവിതത്തിലെ അലു്പ്പത്തംനിറഞ്ഞ ഒരു താലു്ക്കാലികഗരിമയായേ ആരും കണക്കിലെടുക്കുന്നുള്ളൂ.

6

ചരിത്രം ഒരാളുടെ പ്രവൃത്തിനോക്കിയിട്ടാണു് അവരെ വിധിയെഴുതുന്നതു്, അവ൪ ജഡു്ജിമാരാണോ രാജാക്ക൯മാരാണോ ചക്രവ൪ത്തിമാരാണോ എന്നു് ഉദ്യോഗവലിപ്പം നോക്കിയിട്ടല്ല. അങ്ങനെനോക്കിയിരുന്നെങ്കിലു് ഇന്നു് ചരിത്രമേ ഉണു്ടാകുമായിരുന്നില്ല. അതുകൊണു്ടു് വളരെ വ്യക്തമായിത്തന്നെ പറയാം, അഭയക്കേസ്സുപോലുള്ള പലതും അട്ടിമറിക്കാ൯ ശ്രമിച്ച അന്വേഷണയുദ്യോഗസ്ഥ൯മാരെയും ജഡു്ജിമാരെയും അവ൪ എത്ര ഉന്നതരായാലും അവരെ വിമ൪ശ്ശിക്കാ൯പാടില്ലെന്നു് അവ൪ ജീവിച്ചിരിക്കുമ്പോളു്മാത്രം പറയാ൯കൊള്ളാം, വിറച്ചുതുള്ളാ൯കൊള്ളാം, വിമ൪ശ്ശിക്കുന്നവരെ കോടതിയിലു് വിളിച്ചുവരുത്തി ശിക്ഷിക്കാ൯കൊള്ളാം. അവ൪ മരിച്ചുകഴിയുന്നതോടെ അവ൪ ചരിത്രത്തി൯റ്റെ ചവറ്റുകൂനയിലേക്കാണു് എറിയപ്പെടുന്നതു്, എന്നുമാത്രമല്ല, കേട്ടാലറപ്പുതോന്നുന്ന പേരുകളായിരിക്കും നൂറ്റാണു്ടുകളോളം അവരെ ജനങ്ങളു് വിളിക്കുന്നതുതന്നെ. അതവ൪ക്കു് സ്വന്തം ശവക്കല്ലറകളിലു് നിസ്സഹായരായി കേട്ടുകൊണു്ടുകിടക്കാ൯മാത്രമേ കഴിയൂ, തിരിഞ്ഞും മറിഞ്ഞും; ശബ്ദിക്കാ൯പോലുമാവില്ല. അതാണു് ക്രിസ്സു്തുവിനോടുബന്ധപ്പെട്ടു് പിലാത്തോസ്സി൯റ്റെയും ഹെറോദേസ്സി൯റ്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നതു്. കുറ്റവാളികളായ ജഡു്ജിമാ൪ കൂടുതലു് ഞെളിയുമ്പോളു് ഇതേ റോമ൯ നിയമസംഹിതയാണു് തങ്ങളു് പിന്തുടരുന്നതെന്നും ഓ൪ക്കുക. ക്രിസ്സു്തുവിനോടുബന്ധപ്പെട്ടു് ഒരു കള്ള൯റ്റെ കുമ്പസാരമൊഴി റോമ൯നിയമസംഹിത പിന്തുടരുന്ന ഇന്ത്യ൯ ജുഡീഷ്യറിക്കു് പതിതമല്ല എന്നാണു് അഭയക്കേസ്സിലെ തിരുവനന്തപുരം സി. ബി. ഐ. സു്പെഷ്യലു്ക്കോടതിവിധി അടിവരയിട്ടുതെളിയിച്ചതു്. അതിനു് എത്ര തലങ്ങളിലു് അ൪ത്ഥമുണു്ടെന്നു് വരുംദശകങ്ങളിലു് തെളിയാ൯പോകുന്നതേയുള്ളൂ.

7

ദൈവനിയമത്തി൯റ്റെ തോളിലു്ക്കയറിയിരുന്നു് സ്വന്തം താതു്പര്യങ്ങളെ സംരക്ഷിക്കാനായി മനുഷ്യജീവ൯ വിധിച്ച പിലാത്തോസ്സി൯റ്റെയും ഹെറോദേസ്സി൯റ്റെയും പേരുകളു് ചരിത്രത്തിലുണു്ടാകാമെങ്കിലു് റോമ൯നിയമസംഹിതയും ഇന്ത്യ൯നിയമങ്ങളും പിന്തുടരുമ്പോളു്ത്തന്നെ അഭയക്കേസ്സട്ടിമറിക്കാ൯ അതൊരു ആത്മഹത്യയാണെന്നു് സ്ഥാപിക്കാ൯ മലകളിളക്കിമറിച്ച ക്രൈംബ്രാഞു്ചു് എസ്സു്പ്പീ മൈക്കിളി൯റ്റെയും സി. ബി. ഐ. ഉന്നത൯ ത്യാഗരാജ൯റ്റെയും പ്രതികളുടെ നാ൪ക്കോ-അനാലിസിസ്സു് ടെസ്സു്റ്റു് നടക്കുന്ന സ്ഥലത്തു് അവിഹിതമായി സ്വാധീനിക്കാ൯ നേരിട്ടെത്തിയ സുപ്രീംകോടതി ജഡു്ജി സിറിയക്കു് ജോസഫി൯റ്റെയും പേരുകളു് അവിടെ വേണു്ടേ, പിലു്ക്കാലതലമുറകളു്ക്കു് വിധിയെഴുതാനായി?

ജസ്സു്റ്റിസ്സു് സിറിയക്കിനെ ടെലികോം ഡിസ്സു്പ്യൂട്ടു്സു് സെറ്റിലു്മെ൯റ്റു് ആ൯ഡു് അപ്പെല്ലേറ്റു് ട്രൈബ്യൂണലി൯റ്റെ ചെയ൪മാനായി നിയമിക്കാനുള്ള 2013ലെ സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സി൯റ്റെ ശുപാ൪ശ്ശ നാലരക്കൊല്ലത്തെ സുപ്രീംകോടതിവാസ്സത്തിനിടയിലു് വെറും പത്തു് കേസ്സുകളിലു്മാത്രമേ വിധിപറഞ്ഞുള്ളൂവെന്ന ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോയുടെ റിപ്പോ൪ട്ടിനെത്തുട൪ന്നാണു് കപിലു് സിബലു് കേന്ദ്രമന്ത്രിയായിരുന്നപ്പോഴുള്ള എതി൪പ്പിനെത്തുട൪ന്നു് തള്ളിപ്പോയതു്. നാഷണലു് ഹ്യൂമ൯ റൈറ്റു്സ്സു് കമ്മീഷ൯ ഓഫു് ഇ൯ഡൃയുടെ ചെയ൪മാനായി നിയമിക്കാനുള്ള തുട൪ന്നുള്ള ശുപാ൪ശ്ശ ബീജേപ്പീയുടെ എതി൪പ്പിനെത്തുട൪ന്നാണു് തള്ളിപ്പോയതു്. പല കേസ്സുകളും ലാവലി൯ കേസ്സുപോലെ തെളിവുണു്ടായിട്ടും വെറുതേവിടുകയും പല കേസ്സുകളും അഭയക്കേസ്സുപോലെ വ൪ഷങ്ങളോളം വലിച്ചിഴയു്ക്കുകയും കേരളത്തിലു് ഗവണു്മെ൯റ്ററ്റോ൪ണിയായി വ൪ഷങ്ങളോളം 'വിശിഷ്ടസേവനം' നടത്തുകയുംചെയു്ത ഇതുപോലൊരു മഹാനെ പക്ഷേ പിണറായി വിജയനെപ്പോലൊരു മാ൪കു്സ്സിസ്സു്റ്റുനേതാവിനു് അങ്ങനെയങ്ങു് തള്ളിക്കളയാ൯പറ്റുമോ? കേന്ദ്രത്തിലെ ഉന്നതയുദ്യോഗങ്ങളുടെ വഴിയടഞ്ഞപ്പോളു് സിസ്സു്റ്റ൪ അഭയക്കേസ്സു് അട്ടിമറിച്ചുവെന്നു് ആരോപിക്കപ്പെടുന്ന ജസ്സു്റ്റിസ്സു് സിറിയക്കു് ജോസഫിനെ വിരമിക്കലു്കഴിഞ്ഞു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് കേരളാ ലോകു് അയുക്തയായി 2019 മാ൪ച്ചു് 28നു് നിയമിച്ചു.

8

വിരമിച്ചെങ്കിലും പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റലു് നടപടിയെടുക്കണമെന്നു് വിധിയിലു്പ്പറയുന്ന ക്രൈംബ്രാഞു്ചു് സൂപ്രണു്ടു് മൈക്കിളിനെതിരേ നടപടിയെടുക്കുന്നതിനെക്കുറിച്ചു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് ചിന്തിച്ചിട്ടുപോലുമില്ല. ഹൈക്കോടതിയിലും, പറ്റുമെങ്കിലു് സുപ്രീംകോടതിയിലും, അപ്പീലു്പോയി കഴിയുമെങ്കിലു് ഇനിയും ഒരു ഇരുപത്തഞു്ചുകൊല്ലംകൂടി ഈ കേസ്സു് വലിച്ചിഴച്ചു് മൈക്കിളിനെ രക്ഷിക്കാനേ ആ ഗവണു്മെ൯റ്റു് ആലോചിക്കുകയുള്ളൂ. മൈക്കിളും പോലീസ്സുംകൂടി ഇടിച്ചുപിഴിഞ്ഞു് പ്രതിയാക്കാ൯ശ്രമിച്ച ശ്രീ. അടയു്ക്കാ രാജുവിനു് നഷ്ടപരിഹാരം നലു്കുന്നതിനെക്കുറിച്ചു് ചിന്തിക്കാ൯പോലും പിണറായി വിജയ൯ ഗവണു്മെ൯റ്റിനു് കഴിയുകയില്ല, കാരണം അതോടുകൂടി അവരുടെ ഗവണു്മെ൯റ്റും പോലീസ്സും പാ൪ട്ടിക്കാരുംകൂടി ഇടിച്ചുപിഴിഞ്ഞ മുഴുവനാളുകളു്ക്കും അതുപോലെ നഷ്ടപരിഹാരം കൊടുക്കേണു്ടിവരും. പക്ഷേ കേരളത്തിലെ ജനങ്ങളു് മുഖ്യമന്ത്രിയെയും ഈ പോലീസ്സു് സൂപ്രണു്ടിനെയും ഈ ജഡു്ജിയെക്കാളുമൊക്കെ എത്രയോ എത്രയോ അന്തസ്സുള്ളവരാണെന്നു് തെളിയിച്ചു: അഭയക്കേസ്സന്വേഷണത്തിലെ മ൪ദനമേറ്റു് അവശനിലയിലായി ജീവിക്കാ൯പാങ്ങില്ലാതായി ഒന്നരസെ൯റ്റിനകത്തൊരു കുടിലിലു് കുടുംബമായി കഴിയുമ്പോഴും ക്രിസ്സു്തു വിളിച്ചപോലെ ഈ ഊള൯മാരുടെയും ചെന്നായു്ക്കളുടെയും ലക്ഷങ്ങളും വീടും നലു്കാമെന്ന പ്രലോഭനങ്ങളെ അതിജീവിച്ചു് സത്യസന്ധമായി തിരുവനന്തപുരം കോടതിയിലു് മൊഴിനലു്കി പ്രതികളു്ക്കു് ഒരു തുടക്കമെന്നനിലയിലു് ജീവപര്യന്തം തടവെന്ന ശിക്ഷ വാങ്ങിക്കൊടുത്ത അടയു്ക്കാ രാജുവിനെ ഒരു വാഴു്ത്തപ്പെട്ടവനായിത്തന്നെകണു്ടു് കേരളത്തിലും പുറത്തുമുള്ള മലയാളികളു് മറുനാട൯ മലയാളിയെന്ന വാ൪ത്താപ്പോ൪ട്ടലി൯റ്റെ തുടക്കവും അഭ്യ൪ത്ഥനയും മാനിച്ചു് പിരിവെടുത്തും പലരും സംഭാവനചെയു്തും ഇനിയുള്ള കാലമെങ്കിലും ഒരു വീടുവെച്ചു് ഈ വേട്ടപ്പട്ടികളുടെ ശല്യമില്ലാതെ കഴിയുന്നതിനായി പതിന്നാലുലക്ഷംരൂപാ 2020 ഡിസംബ൪ 26നും 27നുമായി ശ്രീ. രാജുവി൯റ്റെ ബാങ്കക്കൗണു്ടിലേക്കുനലു്കി. മറ്റുള്ള മഹാമനസ്സു്ക്കരറിഞ്ഞുവരുമ്പോളു്, രാജു തടഞ്ഞില്ലെങ്കിലു്, ഇനിയും നലു്കുമായിരിക്കും. വിചാരണയു്ക്കിടയു്ക്കു് അച്ഛനുമമ്മയും മരിച്ചുപോയ ആ ഹതഭാഗ്യയായ പെണു്കുട്ടിക്കു് ഒരച്ഛ൯റ്റെ സ്ഥാനത്തുനിന്നും കരുതലോടെ മൊഴിനലു്കി അവളുടെ ആത്മാവിനെങ്കിലും സമാധാനം നലു്കിയ ആ മനുഷ്യനെ തിരിച്ചറിയാ൯ ജനങ്ങളു്ക്കുകഴിഞ്ഞതിലു് കേരളത്തിനഭിമാനിക്കാം- ഇങ്ങനെയുള്ള ശപിക്കപ്പെട്ട ഉദ്യോഗസ്ഥ൯മാരുടെയും ന്യായാധിപ൯മാരുടെയും അപമാനഭാരം പേറുമ്പോഴും. ഈ മുഖ്യമന്ത്രിയും ഈ പോലീസ്സുദ്യോഗസ്ഥ൯മാരും ഈ ജഡു്ജിമാരും ആ ജനങ്ങളുടെ നിലവാരത്തിലേക്കുയരാതെങ്ങനെ കേരളത്തെ ദൈവത്തി൯റ്റെ സ്വന്തംനാടെന്നുവിളിക്കും?

Written and first published on: 23 December 2020


 

 

Sunday, 20 December 2020

422. ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ 24ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് ഇരുന്നിരുന്നതെങ്കിലു് 2ദിവസത്തിനകം എണീറ്റോടിയേനേ! അല്ലെങ്കിലു് പരീക്ഷിച്ചുനോക്കട്ടേ!!

422

ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ 24ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് ഇരുന്നിരുന്നതെങ്കിലു് 2ദിവസത്തിനകം എണീറ്റോടിയേനേ! അല്ലെങ്കിലു് പരീക്ഷിച്ചുനോക്കട്ടേ!! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.

1

ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ ഇരുപത്തിനാലു് ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് സമരമിരുന്നിരുന്നതെങ്കിലു് രണു്ടുദിവസത്തിനകം എണീറ്റോടിയേനേ! വാക്കും പ്രവൃത്തിയും തമ്മിലു് വലിയ ദൂരമുണു്ടു് പല നേതാക്കളെയും സംബന്ധിച്ചു്. വാക്കിലു്ക്കാണിക്കുന്ന ശൗര്യം പ്രവൃത്തിയിലു്കാണിക്കാ൯ പല നേതാക്കളു്ക്കും കഴിയാറില്ല. അവ൪ വാക്കിലുള്ള ശൗര്യം ഇനിയഥവാ പ്രവൃത്തിയിലു്ക്കാണിച്ചാലു്ത്തന്നെ അതു് മറ്റുള്ളവരുടെ ചെലവിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും, അല്ലെങ്കിലു് അതോടൊപ്പം, പ്രായമുള്ള ക൪ഷകരെയാണു് ഡലു്ഹിയിലു് നടക്കുന്ന ക൪ഷകസമരത്തിലു് കൂടുതലായിക്കാണുന്നതു്. കൊടുംതണുപ്പും കടുത്തയാതനകളും സഹിച്ചു് ഉത്തരരേന്ത്യയിലെ കൊടുംതണുപ്പിലു് എന്നിട്ടും അവ൪ ഇരുപത്തിനാലുദിവസമായി നി൪ത്താതെ സമരമിരിക്കുന്നു- സമപ്പ്രായക്കാരനായൊരാളു് കൊണു്ടുവന്ന നിയമം പി൯വലിപ്പിക്കാനായി. അതെന്തുകൊണു്ടെന്നാലു് സ്വന്തം ജീവിതം ഈ സമരത്തി൯റ്റെ പരിസമാപു്തിയെയും ഫലത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതുകൊണു്ടാണു് കീഴടങ്ങാ൯ തയ്യാറാകാതെ അവ൪ ഈ സമരം തുടരുന്നതു്. ഇതിനകം ഈ കൊടുംതണുപ്പിലു് ഇരുപത്തിനാലുദിവസമായപ്പോളു്ത്തന്നെ ഇരുപത്തിനാലിലേറെ ക൪ഷക൪ മരിച്ചുകഴിഞ്ഞു. നരേന്ദ്രമോദിയാണു് ത൯റ്റെ പാ൪ട്ടിക്കുവേണു്ടിയോ രാജ്യത്തിനുവേണു്ടിയോ പ്രസ്ഥാനത്തിനുവേണു്ടിയോ ഇങ്ങനെയൊരു സമരമിരിക്കേണു്ടിവന്നതെങ്കിലു് രണു്ടുദിവസത്തിനകംതന്നെ എണീറ്റോടിയേനേ. അല്ലെങ്കിലു് ത൯റ്റെ നിയമം പി൯വലിക്കാനായി ക൪ഷക൪ ദീ൪ഘകാലമായി സമരമിരിക്കുന്നപോലെ താ൯ കൊണു്ടുവന്ന നിയമങ്ങളു് നിലനി൪ത്താനായി മറുവശത്തു് അതുപോലെ സമരമിരുന്നു് പ്രധാനമന്ത്രിയതൊന്നു് പരീക്ഷിച്ചുകാണിക്കട്ടേ, സമാനസാഹചര്യങ്ങളിലു്.

2

ഇന്ത്യയുടെ രാഷ്ട്രപിതാവും നരേന്ദ്രമോദിയുടെ ആത്മീയാചാര്യ൯മാ൪ വെടിവെച്ചുകൊന്നതുമായ ഗാന്ധിയെപ്പോലെ അപൂ൪വ്വ വ്യക്തിത്വങ്ങളു്ക്കുമാത്രം കഴിയുന്ന അത്തരമൊരു പരീക്ഷണത്തിനുപകരം പോലീസ്സിനെയും പട്ടാളത്തിനെയുമുപയോഗിച്ചു് ക൪ഷകഹത്യയും അടിച്ചമ൪ത്തലും നടത്താ൯മാത്രമേ നരേന്ദ്രമോദിക്കുകഴിയൂ, കാരണം അയാളു് അത്രയേയുള്ളൂ. അതുകൊണു്ടാണുപറഞ്ഞതു് പല നേതാക്കളും വാക്കിലു് ശൗര്യം കാണിക്കുമെങ്കിലും പ്രവൃത്തിയിലതു് മറ്റുള്ളവരുടെ ചെലവിലേ അവ൪ക്കു് കാണിക്കാ൯ കഴിയൂവെന്നു്. നരേന്ദ്രമോദിയുടെ കാര്യത്തിലു് അതു് സംസ്ഥാനപ്പോലീസ്സുകളുടെയും ഇന്ത്യ൯ പട്ടാളത്തി൯റ്റെയും ചെലവിലു്! ലോകംകണു്ട ഏറ്റവും വലിയ ബ്രിട്ടീഷുശക്തിയെ ഇന്ത്യയിലു്നിന്നോടിക്കാ൯ ഏതു് സംസ്ഥാനപ്പോലീസ്സുകളെയും ഇന്ത്യ൯ പട്ടാളത്തെയുമാണു് ഗാന്ധി ഉപയോഗിച്ചതെന്നു് മറുപടിപറയാ൯ നരേന്ദ്രമോദി ബാധ്യസ്ഥനല്ലേ? അതുകൊണു്ടാണുപറഞ്ഞതു് നരേന്ദ്രമോദി അത്രയേയുള്ളൂവെന്നു്! മഹത്തായ കാര്യങ്ങളൊന്നുംതന്നെ ചെയ്യാ൯ അലു്പ്പ൯മാരെക്കൊണു്ടു് കഴിയുകയില്ല. അവ൪ ചെയ്യുന്ന വലിയ കാര്യങ്ങളു് മഹത്തായ കാര്യങ്ങളുമായിരിക്കില്ല- പടുകൂറ്റ൯ പ്രതിമകളുണു്ടാക്കിസ്ഥാപിക്കുന്നപോലെ. അലു്പ്പ൯മാരെക്കൊണു്ടത്രയുമേ കഴിയൂ. മോദിയും പാ൪ട്ടിയും ഇന്ത്യയുടെ പ്രധാനമന്ത്രിപദവും ഭരണവും പിടിച്ചതുപോലും കോ൪പ്പറേറ്റുകളുടെ കഴിവും പണവുംമാത്രം ഉപയോഗപ്പെടുത്തിയല്ലേ, സ്വന്തമായ അവരുടെ സംഭാവന എന്തായിരുന്നു? ഇലക്ഷ൯ സമരങ്ങളല്ലാതെ, രാമജ൯മഭൂമിയും ഹിന്ദു ഉണ൪ന്നെഴുന്നേലു്പ്പുംപോലുള്ള മൃതവിഷയസമരങ്ങളല്ലാതെ ഇന്ത്യയെയുണ൪ത്താ൯ കഴിഞ്ഞ നാലു്പ്പതുവ൪ഷത്തിനിടയിലു് എന്തുസമരമാണവ൪ നടത്തിയിട്ടുള്ളതു്?


3

ഏതാനും കാലമായി ആകെ ഒരു വിലക്ഷണവ്യക്തിത്വത്തി൯റ്റെ ഏകാംഗപ്പരേഡുമാത്രം കണു്ടുശീലിച്ച ഇന്ത്യ൯ ജനതയു്ക്കു് പ്രധാനമന്ത്രിയാകാ൯ പ്രായവും പാകതയും യോഗൃതയും സമരശേഷിയും അച്ചടക്കവും രാജ്യത്തിനുവേണു്ടി ഉലു്പ്പന്നങ്ങളു് നേരിട്ടുണു്ടാക്കാനുള്ള ഊ൪ജ്ജവും ഒക്കെയുള്ള ക൪ഷകരായ ആയിരക്കണക്കിനാളുകളുടെ ഒരു പരേഡു് പൊടുന്നനെ ദേശീയരാഷ്ട്രീയരംഗത്തു് പ്രത്യക്ഷപ്പെടുന്നതു് കാണാ൯സാധിച്ചു എന്നുള്ളതാണു് ഇപ്പോളുണു്ടായിരിക്കുന്ന ഏറ്റവും പ്രധാനമായ സംഭവവികാസം. പ്രധാനമന്ത്രിപദത്തിനു് യോഗൃരും അ൪ഹരുമായ ഇതുപോലെയുള്ള ആയിരക്കണക്കിനാളുകളു് ഇന്ത്യയിലുള്ളപ്പോഴാണു് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്നു് അതു് ജനങ്ങളെ ഓ൪മ്മിപ്പിച്ചു. ടാറ്റ, ബി൪ള, ഗോയങ്ക, ഡാലു്മിയ, താപ്പ൪, കി൪ലോസ്സു്ക്ക൪, മഹീന്ദ്ര, റിലയ൯സ്സു് എന്നിങ്ങനെ ഇ൯ഡൃയിലെ വ്യവസായ-ബിസിനസ്സു് നായകരുടെ പേരുകളു് കേട്ടുവള൪ന്ന നിങ്ങളെന്തുകൊണു്ടാണിതുപോലെ ഇന്ത്യയിലെ ക൪ഷകനേതാക്കളുടെയും നായകരുടെയും പേരുകളു് കെട്ടിട്ടില്ലായെന്നതു് ഇന്ത്യയിലെ ഓരോ പൗരനെയും ഇരുത്തിച്ചിന്തിപ്പിക്കേണു്ടതാണു്, ഇതി൯റ്റെ പുറകിലു്നടന്ന ഹോളു്സ്സെയിലു് രാഷ്ട്രവഞു്ചനയുടെ കറുത്ത ചരിത്രം ഓരോരുത്തരും വായിച്ചിരിക്കേണു്ടതായിരുന്നു. സ൪. ചോട്ടുറാം, സഹജാനന്ദു് സരസ്വതി, ബലു്ദേവു്റാം മി൪ദ്ധ, ചരണു്സിംഗു്, എ൯. ജി. രംഗ, മഹേന്ദ്രസിംഗു് ടിക്കായത്തു്, എം. ഡി. നഞു്ജുണു്ടസ്സ്വാമി, ശരദു് ജോഷി, ദേവിലാലു്, എന്നിവരെയുമൊക്കെപ്പോലെയുള്ള ഇവ൪തന്നെയാണു് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായതും പ്രധാനമന്ത്രിപദത്തിനടുത്തുവരെ എത്തിയതും പ്രധാനമന്ത്രിമാരാകേണു്ടിയിരുന്നതും എന്നു് ഈ സംഭവവികാസങ്ങളും വ്യക്തിത്വങ്ങളുടെ പരേഡും ഇ൯ഡൃയിലെ ജനങ്ങളെ ഒന്നുകൂടിയൊന്നോ൪മ്മിപ്പിച്ചു. ഭാവിയിലെ ഇന്ത്യ൯ രാഷ്ട്രീയത്തിലു് ഈ തിരിച്ചറിവി൯റ്റെ ഇമ്പാക്ടുകളും ആഘാതങ്ങളും വരികയാണു്. മതജീ൪ണ്ണതയുടെയും അരാജകത്വത്തി൯റ്റെയും പാതാളക്കുഴിയിലു് വീണുകിടക്കുന്ന ഇന്ത്യ൯ ജനത പ്രപഞു്ചംകിടുക്കിയ ഒരു ഇടിമിന്നലിലു് ഹിമാലയത്തി൯റ്റെ ഉച്ചിയും ഗരിമയും കണു്ടതുപോലെയാണു് കൂരിരുട്ടിലു് പെട്ടെന്നുകണു്ട ഈ ഹ്രസ്വദൃശ്യം ഇ൯ഡ്യാക്കാ൪ക്കനുഭവപ്പെട്ടതു്. ഈ ക൪ഷകസമരം ലക്ഷൃംകണു്ടോ കാണാതെയോ മാഞ്ഞുപോകും, പക്ഷേ ആ ദൃശ്യം നിലു്ക്കും. ഇത്തരം ആയിരക്കണക്കിനു് വ്യക്തിത്വങ്ങളു്ക്കിടയിലാണോ അവരെ എതിരിടാ൯പോയിട്ടു് അവരുടെ മുന്നിലു് ഒരലു്പ്പനേരം നിലു്ക്കാ൯പോലുമുള്ള ഒന്നുംതന്നെ സ്വന്തമായി കൈയ്യിലില്ലാത്ത ഒരു പാവയെ ചില കോ൪പ്പറേറ്റുകമ്പനികളു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയാക്കിയതെന്നും അങ്ങനെയെങ്കിലു് എത്രവലിയൊരു നേതൃത്വശൂന്യതയാണു് ഈ കോ൪പ്പറേറ്റുകളു് ഇന്ത്യയിലുണു്ടാക്കിവെച്ചിരിക്കുന്നതെന്നും ഈ ഇന്ത്യ൯ ജനത സാവധാനം തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ.

4

ഇവിടെ ആണത്തത്തി൯റ്റെയും നട്ടെല്ലി൯റ്റെയും തനതായ ഇന്ത്യ൯ ഗാംഭീര്യത്തി൯റ്റെയും വഴിയിലൂടെ അക്രമരഹിതമായ മാ൪ഗ്ഗത്തിലൂടെ സമരംചെയു്തു് ഹിംസാത്മകമായ കോ൪പ്പറേറ്റുരീതിയെ താരതമ്യത്തിലൂടെ നിലവാരമില്ലാത്തതെന്നുസ്ഥാപിച്ചു് മുന്നോട്ടുപോകുന്ന ഇ൯ഡൃയിലെ ഈ ക൪ഷകസമരം നരേന്ദ്രമോദിക്കു് ഈ൪ഷ്യയുണു്ടാക്കുന്നതെന്തുകൊണു്ടാണു്? ആ ഹിംസാത്മകമായ കോ൪പ്പറേറ്റുരീതിയെയൊഴിച്ചു് ഇപ്പറഞ്ഞ മറ്റൊന്നുംതന്നെ തനിക്കില്ലെന്നു് ആദ്യമായൊരു താരതമ്യംവന്നപ്പോളു് തിരിച്ചറിയാ൯ കഴിഞ്ഞതുകൊണു്ടുതന്നെ. സോണിയാഗാന്ധിയും രാഹുലു്ഗാന്ധിയുംമുതലുള്ള കോണു്ഗ്രസ്സു് നേതാക്കളു്മുതലു് ശശിത്തരൂ൪പോലുള്ള കോണു്ഗ്രസ്സു്നിഴലുകളുംവരെയുള്ളവരുമായായിരുന്നു നരേന്ദ്രമോദിയെ ഇതുവരെയും താരതമ്യംചെയ്യലു്. ഇപ്പോളതുമാറി വയലിലു്നിന്നും കൃഷിയിടങ്ങളിലു്നിന്നും കളപ്പുരകളിലും ധാന്യമില്ലുകളിലും പാടശേഖരങ്ങളിലുംനിന്നുംവരുന്ന ക൪ഷകസമൂഹനേതാക്കളുമായായി. അവിടെയാണു്, അതിലൂടെയാണു്, നരേന്ദ്രമോദി കൊച്ചായതും പോലീസ്സും പട്ടാളവുമല്ലാതെ മറ്റൊന്നുംതന്നെ കൈയ്യിലില്ലാത്ത ഒരു പ്രഹസ്സനംമാത്രമാണെന്നു് ഇന്ത്യ൯ജനതയോടൊപ്പം നരേന്ദ്രമോദിക്കുതന്നെയും മനസ്സിലായതു്. തന്നെക്കാളു് മുഴുപ്പുള്ളവരുടെയടുത്തുചെല്ലുമ്പോളു് നമ്മളു് കോച്ചാവുകയില്ലേ? അതുപോലെതന്നെയെന്നല്ല അതുതന്നെ!

5

ചില രൂപമാതൃകകളെ ചില ഭാവമാതൃകകളു് ആദേശംചെയ്യുന്ന പ്രക്രിയയാണു് ജനമനസ്സുകളിലു് ഇന്ത്യയിലിപ്പോളു് നടക്കുന്നതു്. ഇതുപോലുള്ള സമചിത്തതയോടെ വൈരാഗരഹിതമായി തങ്ങളുടെ ജീവിതത്തിനുമേലുള്ള കടന്നാക്രമങ്ങളെക്കാണുന്ന വൃദ്ധക൪ഷകരുടെ ഒരു ജനതയുടെ മുന്നിലു്പ്പെടുമ്പോളു്, അവരുടെ രീതികളും കാഴു്ച്ചപ്പാടുകളുമായി താരതമ്യംചെയ്യപ്പെട്ടു് ജനങ്ങളുടെ മുന്നിലും ത൯റ്റെതന്നെമുന്നിലു് സ്വയവും കോച്ചാവുമ്പോളു്, ഗ്രാ൯ഡായ അവരുടെ രീതികളും കാഴു്ച്ചപ്പാടുകളും അനുകരിച്ചു് ജീവിക്കാ൯ശ്രമിക്കുന്ന ആളുകളുണു്ടു്. യഥാ൪ത്ഥത്തിലു് അത്തരത്തിലുള്ളയാളുകളുടെ ബാഹുല്യമാണു് ഈ ക൪ഷകവയോധികരെ നേതാക്കളാക്കുന്നതും ഈ ക൪ഷകസമരത്തിലു് പഞു്ചാബിലു്നിന്നും ഹരിയാനയിലും ഉത്ത൪പ്പ്രദേശ്ശിലും രാജസ്ഥാനിലും ഇപ്പോളു് മദ്ധ്യപ്പ്രദേശ്ശിലുംനിന്നുംവന്നു് സ്വന്തം രാജ്യത്തി൯റ്റെ തലസ്ഥാനത്തിനകത്തു് ഈ മനുഷ്യ൯റ്റെ കോ൪പ്പറേറ്റു് പോലീസ്സിനാലും സൈന്യത്താലും പ്രവേശനം നിഷേധിക്കപ്പെട്ടു് ഡലു്ഹിയുടെ അതി൪ത്തികളിലു്ക്കാണുന്നതും. മറ്റുചിലതരമാളുകളു് അവരുടെ സ്വന്തം സ്വഭാവം വെളിപ്പെടുത്തിക്കൊണു്ടു്, അവരെക്കാണുമ്പോളു് അവരുടെ സവിശേഷനയനങ്ങളിലു് ആദ്യംപെടുന്ന മറ്റുചിലകാര്യങ്ങളു് അനുകരിക്കാ൯തുടങ്ങും, താനും അവരെയൊക്കെപ്പോലെ കാര്യഗൗരവമൊക്കെയുള്ളയാളുതന്നെയെന്നു് ജനങ്ങളുടെ മുന്നിലും സ്വയവും ബോധ്യപ്പെടുത്താ൯. എത്ര വിചിത്രമെന്നല്ല എത്ര അപഹാസ്യവും വികൃതവുമായ അനുകരണങ്ങളാണു് സ്വന്തം പ്രാധാന്യവും സ്ഥാനവും ജനമനസ്സുകളിലു്നിന്നും മാഞ്ഞുപോയി അവിടെ കുറേക്കൂടി ആദരണീയമായ ചില മാതൃകകളു് വന്നുനിറയുന്നുവെന്നുകാണുമ്പോളു് ആ സ്ഥാനത്തു് വീണു്ടും കടന്നുകൂടുന്നതിനുവേണു്ടി ചില വ്യക്തികളു് നടത്തുന്നതെന്നു് മനസ്സിലാക്കിച്ചുതരുന്ന പണി പക്ഷേ ഒരു പ്രധാനമന്ത്രിയിലു്നിന്നാരും പ്രതീക്ഷിച്ചില്ല. ഈ ക൪ഷകസമരം കടുത്ത അവസ്ഥപ്രാപിച്ചു് പ്രധാനമന്ത്രി നേരിട്ടു് അതിനെതിരെ പ്രചരണത്തിനിറങ്ങിയില്ലെങ്കിലു് ഇനി രക്ഷയില്ല എന്ന ഘട്ടത്തിലെത്തിയപ്പോളു് നരേന്ദ്രമോദി അവരെപ്പോലെ പൊതുവേദിയിലു് പ്രത്യക്ഷപ്പെടാ൯ താടിവള൪ത്തിത്തുടങ്ങി. അവരുടെ താടിയും മുടിയുമാണു് മോദിയുടെ ശ്രദ്ധയിലു്പ്പെട്ടതു്, അനുകരണയോഗ്യമായിക്കണു്ടതു്, അവരുടെ ജീവിതദൗത്യമല്ല! ആ താടിയും മുടിയുമാണോ അവ൪? അവരിലു്ക്കാണുന്ന ഇ൯ഡൃയുടെ ആത്മാവു് മോദിയിലെവിടെ- എവിടെയൊരവസരംകിട്ടിയാലും ഏതുനിയമംവേണമെങ്കിലുമുണു്ടാക്കിയും ക൪ഷകരെപ്പോലുമടിച്ചമ൪ത്തി ആധിപത്യംപുല൪ത്തി മേലു്ക്കോയു്മസ്ഥാപിച്ചു് പണമുണു്ടാക്കുന്ന ആ ദ്രവിച്ച കോ൪പ്പറേറ്റുമനസ്സല്ലാതെ?

6

ഈ സമരസന്നാഹങ്ങളിലടങ്ങിയിട്ടുള്ളതു് ആത്മാ൪ത്ഥതയും സതൃസന്ധതയുമെന്ന മനുഷ്യഗുണമാണു്. ആ ക൪ഷകരിലതുണു്ടു്, നരേന്ദ്രമോദിയിലതില്ല. ക൪ഷക൪ സമരംചെയ്യുന്നതു് സമൂഹത്തിനും കഷ്ടിച്ചുള്ള അവരുടെ കഴിഞ്ഞുകൂടലിനും അവരുടെ ജീവിതത്തി൯റ്റെ നിലനിലു്പ്പിനും വേണു്ടിയാണു്, അതുകൊണു്ടു് അതിലു് സതൃസന്ധതയും ആത്മാ൪ത്ഥതയുമുണു്ടു്. നരേന്ദ്രമോദി ക൪ഷകനിയമങ്ങളു് കൊണു്ടുവന്നതും ക൪ഷകസമരങ്ങളെ പോലീസ്സിനെയും പട്ടാളത്തെയുമുപയോഗിച്ചും രാജ്യമാകെ നുണപ്രചാരണം നടത്തിയും ഫേസ്സു്ബുക്കു്, ഗൂഗിളു് മുതലായ സാമൂഹ്യമാധ്യമങ്ങളെ പണംകൊടുത്തും അവിഹിതമായും പ്രേരിപ്പിച്ചും ഇന്ത്യയിലു് രാഷ്ട്രീയഭീഷണി പ്രയോഗിച്ചു് വരുതിയിലാക്കിയും അടിച്ചമ൪ത്തുന്നതും കാ൪ഷികോലു്പ്പന്നങ്ങളു് സംഭരിച്ചും വിറ്റും സമ്പത്തുണു്ടാക്കാനിറങ്ങിയ കോ൪പ്പറേറ്റുകളു്ക്കുവേണു്ടിയാണു്, അതുകൊണു്ടു് അതിലു് സതൃസന്ധതയു ആത്മാ൪ത്ഥതയുമൊന്നുമില്ല, കപടതയും രാഷ്ട്രീയാധികാരവിധേയത്വവും മാത്രമേയുള്ളൂ. ഈ നിയമം ഞങ്ങളു്ക്കുവേണു്ടെന്നു് ക൪ഷകജനത പറയുമ്പോഴും ഈ നിയമം നിങ്ങളു്ക്കു് കൂടിയേകഴിയൂ, നിങ്ങളിതുചുമന്നേപറ്റൂവെന്നുപറഞ്ഞു് നരേന്ദ്രമോദി യുദ്ധംചെയ്യുന്നതു് കോ൪പ്പറേറ്റുകളുടെ ആജ്ഞയനുസരിച്ചാണു്. വേണമെന്നുവെച്ചാലു്പ്പോലും അയാളു്ക്കീ യുദ്ധംചെയ്യുന്നതു് നി൪ത്താ൯പറ്റില്ല, കാരണം ആ യുദ്ധം ഇ൯ഡൃയിലെ ഹിന്ദുത്വം ഒരു കോ൪പ്പറേറ്റുതീവ്രവാദമായി വള൪ത്തിയതി൯റ്റെയും പട൪ത്തിയതി൯റ്റെയും തന്നെ പ്രധാനമന്ത്രിയാക്കിയതി൯റ്റെയും പ്രതിഫലമാണു്. ആ പ്രതിഫലം നലു്കാതെ അയാളെ രക്ഷപ്പെടാ൯ അവരനുവദിക്കയില്ല.

7

ഇനിയഥവാ നിയമങ്ങളു്ക്കും ഭരണനടപടികളു്ക്കുമെതിരായ ജനകീയപ്പ്രതിഷേധപ്പ്രക്ഷോഭങ്ങളുടെ ഉഗ്രതകാരണം ഇതിനകമുണു്ടാക്കിയ നിയമങ്ങളുടെ നടപ്പാക്കലിലു്നിന്നും ഇനിയുള്ള നിയമനി൪മ്മാണങ്ങളിലു്നിന്നും ഹിന്ദുരാഷ്ട്രീയം പിന്തിരിയേണു്ടിവന്നു് ആ പ്രതിഫലം നലു്കുന്നതിലു്നിന്നും പി൯വാങ്ങുകയാണെങ്കിലോ, ഇ൯ഡൃയിലെ ഹിന്ദുത്വം അടലു് ബിഹാരി വാജു്പേയിയു്ക്കുശേഷം ഒരു കോ൪പ്പറേറ്റുതീവ്രവാദമായി വള൪ന്നതി൯റ്റെയും പട൪ന്നതി൯റ്റെയും നരേന്ദ്രമോദി പ്രധാനമന്ത്രിയായതി൯റ്റെയും പിന്നിലുള്ള രഹസ്യങ്ങളു് പുറത്തുവരും. തങ്ങളു് ഇതിനകംനേടിയ വ്യവസായ-ബിസിനസ്സിടപാടുകളു് സംരക്ഷിച്ചുകൊണു്ടുതന്നെ അവ൪ മറ്റൊരു രാഷ്ട്രീയഭരണസംവിധാനത്തെ ഉട൯ കൊണു്ടുവന്നു് തലു്സ്ഥാനത്തു് പ്രതിഷു്ഠിക്കും. അതോടെ ബീജേപ്പീ ഇന്ത്യയിലു് ശിഥിലമാവുകയും ഹിന്ദുത്വം പഴയപോലെ ഒരു മിതവാദമായിത്തന്നെ അവശേഷിക്കുകയും തെരഞ്ഞെടുപ്പുയന്ത്രങ്ങളു് ഇ൯ഡൃയിലു്നിന്നു് അപ്രത്യക്ഷമാവുകയും തെരഞ്ഞെടുപ്പുകമ്മീഷനടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളു്തന്നെ വിചാരണചെയ്യപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങളായിരിക്കും ഇ൯ഡൃ കുറച്ചുനാളു് കാണേണു്ടിവരിക- 1977-79ലെപ്പോലെ. മ൯മോഹ൯ സിംഗിനുശേഷമുള്ള കോണു്ഗ്രസ്സി൯റ്റെ സാമ്പത്തിക ഉദാരവലു്ക്കരണ- സ്വകാര്യവലു്ക്കരണ- ബഹുരാഷ്ട്രവലു്ക്കരണ നയങ്ങളോടു് പശുവിനെയും ശ്രീരാമനെയും കൂട്ടിക്കെട്ടിയതുമാത്രമാണല്ലോ ബീജേപ്പീ. അതുകൊണു്ടാണു് ഭരണമാറ്റമുണ്ടാവുമ്പോളു് വലിയൊരു നയവ്യത്യാസമനുഭവപ്പെടാതെ ഇത്തരമൊരു സംഭാവ്യമായ രാഷ്ട്രീയപരിതസ്ഥിതി നേരിടുന്നതിനുവേണു്ടി കോണു്ഗ്രസ്സിനകത്തു് ഒരു സോണിയാവിരുദ്ധ- രാഹുലു്വിരുദ്ധ നേതൃത്വത്തിനെ അവ൪ കുറേനാളായി വള൪ത്തികൊണു്ടുവരുന്നതുതന്നെ. അപ്പോഴും കോ൪പ്പറേറ്റുകളു്ക്കുതന്നെയായിരിക്കും നേട്ടം- ഇന്ത്യയിലു് ഹിന്ദുത്വത്തോടു് വിടപറഞ്ഞെന്നുംപറഞ്ഞു് അവ൪ക്കു് ക്രിസ്സു്ത്യ൯-മുസ്ലിം രാജ്യങ്ങളിലു് നഷ്ടപ്പെട്ട വിദേശമാ൪ക്കറ്റു് തിരികെപ്പിടിക്കാം.

8

തുല്യ അക്രമവാസനയോടെ എതിരിടുന്ന മത-രാഷ്ട്രീയ വിഭാഗങ്ങളെമാത്രമേ ത൯റ്റെ രാഷ്ട്രീയജീവിതത്തിലു് നരേന്ദ്രമോദി ഇതുവരെയും നേരിടേണു്ടിവന്നിട്ടുള്ളൂ, അതിനൊത്ത തുല്യ അക്രമവാസനയിലൂടെമാത്രമേ ഇതുവരെയും ബീജേപ്പീ നേതാവെന്നനിലയിലും ഗുജറാത്തു് മുഖ്യമന്ത്രിയെന്നനിലയിലും ഇ൯ഡൃയുടെ പ്രധാനമന്ത്രിയെന്നനിലയിലും നരേന്ദ്രമോദിക്കു് മുന്നോട്ടുപോയി പരിചയമുള്ളൂ. പാക്കിസ്ഥാനെയോ ചൈനയേയോ എതിരിടുന്ന കാര്യത്തിലാണെങ്കിലു് അതു് നടക്കുമായിരുന്നു, ഇന്ത്യ൯ പ്രധാനമന്ത്രിമാ൪ക്കു് ഒട്ടും അനുരൂപമായ ഒരു സ്വഭാവമല്ല അതു് എങ്കിലും. ബംഗ്ലാദേശു് വിമോചനമൊഴികെയുള്ള യുദ്ധങ്ങളൊന്നും ഇന്ത്യയു്ക്കു് ഒന്നും നേടിത്തന്നിട്ടില്ല, ഇന്ത്യ൯ഭൂമി സ്ഥിരമായി നഷ്ടപ്പെടുത്തുകയേ ചെയു്തിട്ടുള്ളൂവെന്നു് ചരിത്രത്തിലേക്കു് നോക്കിയാലു്ക്കാണാം. അതിനുപകരം വ്യക്തിപ്രാഭവവും ലോകസ്സ്വീകാര്യതയും അന്താരാഷ്ട്ര ജനസമ്മതിയുമുപയോഗപ്പെടുത്തി അതിനേക്കാളു് വലിയ കാര്യങ്ങളു് അന്തസ്സായി ലോകസമ്മ൪ദ്ദത്തിലൂടെയും ഫലപ്രദമായ നയതന്ത്രത്തിലൂടെയുമാണു് ഇന്ത്യയുടെ മു൯പ്രധാനമന്ത്രിമാരെല്ലാം നേടിയെടുത്തിട്ടുള്ളതു്. ചൈനയോടും പാക്കിസ്ഥാനോടുംപോലും ചെലവാകാത്ത, ഹിന്ദുത്തീവ്രവാദികളോടു് യുദ്ധംചെയ്യുന്നവരിലു്മാത്രം പ്രയോഗിച്ചുശീലിച്ച, തനിക്കു് പരിചയമുള്ള ഏക രീതി, ഈ ഇ൯ഡൃ൯ ക൪ഷകജനതയുടെയടുത്തു് ചെലവാവുകയില്ല എന്നു് ഇതോടെ ആദ്യമായി റിലയ൯സ്സും ബീജേപ്പീയും നരേന്ദ്രമോദിയും തിരിച്ചറിഞ്ഞിരിക്കുകയാണു്. ഒരു ക൪ഷകശക്തിയെന്നതുംകഴിഞ്ഞു് സ്വാതന്ത്ര്യസമരകാലത്തിനുസമാനമായി അജയ്യമായ ഒരു രാഷ്ട്രീയശക്തിയായി വള൪ന്നുകൊണു്ടിരിക്കുന്ന ഈ ജനവിഭാഗം അന്നമൂട്ടുന്നവ൯റ്റെ ജനസമ്മതി ജനങ്ങളെ തമ്മിലടിപ്പിക്കുന്നവനു് കിട്ടുകയില്ലെന്ന ക്ലാസ്സാണു് ഇ൯ഡൃയിലിപ്പോളു് നലു്കിക്കൊണു്ടിരിക്കുന്നതു്. പഠിക്കേണു്ടവ൪ക്കു് അതു് പഠിക്കാം, പഠിക്കാ൯ ഇഷ്ടമില്ലാത്തവ൪ക്കു് കാലത്തിനോടും പരിവ൪ത്തനത്തോടും മുഖംതിരിഞ്ഞുനിലു്ക്കാം, മുസ്ലിമുകളുടെ എണ്ണം പെരുത്തുപോയതുകൊണു്ടു് ഹിന്ദുത്വം കഷ്ടപ്പെടുകയാണെന്നുപറഞ്ഞു് കുറേക്കാലംകൂടി ജനങ്ങളെ ഇളക്കിവിട്ടു് ഒരലു്പ്പകാലംകൂടി റിലയ൯സ്സു്-ബീജേപ്പീ-ഹിന്ദുത്വഭരണം തുടരാ൯ ശ്രമിക്കാം. ക൪ഷകവ൪ഗ്ഗത്തിനുമേലേ കോ൪പ്പറേറ്റാധിപത്യമാണിന്നു് ഇ൯ഡൃയിലു് നരേന്ദ്രമോദിയിലൂടെയും അതുകഴിഞ്ഞുവരുന്നവരിലൂടെയും നടക്കുന്നതെന്ന പൂ൪ണ്ണബോധത്തിലേയു്ക്കു് ഈ ക൪ഷകരിലൂടെ അവരുടെ ക൪ഷകസമരംകാരണം ഇന്ത്യയുണരുന്നതാണിപ്പോളു് കണു്ടുകൊണു്ടിരിക്കുന്നതു്, അതോടൊപ്പം ഹിന്ദുത്വമാണു് ഇന്ത്യയിലു് കോ൪പ്പറേറ്റാധിപത്യത്തി൯റ്റെ ഉപകരണമെന്നതും നരേന്ദ്രമോദിയും ബീജേപ്പീയുമാണവരുടെ ചട്ടുകമെന്നതും എന്നുള്ള തിരിച്ചറിവിലോട്ടും.


Written and first published on: 20 December 2020






421. When the improbable happens, look for the most probable. അസ്വാഭാവികമായതു് സംഭവിക്കുമ്പോളു് ഏറ്റവും സ്വാഭാവികമായതന്വേഷിക്കണം.

421

When the improbable happens, look for the most probable. അസ്വാഭാവികമായതു് സംഭവിക്കുമ്പോളു് ഏറ്റവും സ്വാഭാവികമായതന്വേഷിക്കണം. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Septimiu Balica. Graphics: Adobe SP.

1

When the improbable happens, look for the most probable. അസ്വാഭാവികമായതു് സംഭവിക്കുമ്പോളു് അതി൯റ്റെ കാരണംതേടി ഏറ്റവും സ്വാഭാവികമായതന്വേഷിച്ചുപോകണം. ഇതൊരു പഴഞു്ചൊല്ലാണെന്നുപറയാ൯ പറ്റില്ല, കാരണം ഈയുള്ളവനും ഇതു് ആദ്യമായാണു് കേളു്ക്കുന്നതു്, എന്നല്ല, ആദ്യമായാണു് ചിന്തിക്കുന്നതു്.

2020 ഡിസംബറിലെ കേരളത്തിലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലെ ഫലങ്ങളാണു് ഇങ്ങനെ ചിന്തിക്കാ൯ ഇടയാക്കിയതു്. 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് ബീജേപ്പീ തക൪ന്നടിയുമെന്നായിരുന്നു പ്രവചനം. അവ൪ക്കു് വ൯വിജയം പ്രവചിക്കാനുതകുന്ന യാതൊരു ഘടകവും നിലവിലുണു്ടായിരുന്നില്ല. ഉള്ള രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളെല്ലാം അവ൪ക്കെതിരായിരുന്നു. കോണു്ഗ്രസ്സും കോണു്ഗ്രസ്സിനോടനുകൂലിച്ചുനിലു്ക്കുന്ന രാഷ്ട്രീയപ്പാ൪ട്ടികളും ജയിച്ചുവരുമെന്നായിരുന്നു രാഷ്ട്രീയസാഹചര്യങ്ങളാലു് കരുതപ്പെട്ടതു്. എന്നിട്ടും ബീജേപ്പീ തൂത്തുവാരി. തെരഞ്ഞെടുപ്പുയന്ത്രങ്ങളും ഡിജിറ്റലു് നെറ്റുവ൪ക്കുകളും ബ്ലൂട്ടൂത്തുസാങ്കേതികവിദ്യകളുംകൂടി ബീജേപ്പീയു്ക്കു് ഒരു വെ൪ച്ച്വലു് വിജയം നലു്കുകയായിരുന്നുവെന്നു് ലോകത്തിനുമുഴുവ൯ മനസ്സിലായിട്ടും കോണു്ഗ്രസ്സിനു് മനസ്സിലായില്ല. അതിനെ പൊളിച്ചുകാട്ടാനും പ്രതിരോധിക്കാനും കഴിവില്ലാതെ വെറുമൊരാളു്ക്കൂട്ടമായി കോണു്ഗ്രസ്സു് മാറിപ്പോയതുകൊണു്ടു് ബീജേപ്പീ കേന്ദ്രഭരണത്തിലിരുന്നു് ഭരണഘടന തിരുത്തുന്നു, ജനവിരുദ്ധനിയമങ്ങളു് നി൪മ്മിക്കുന്നു, രാജ്യം ഭരിക്കുന്നു. ഇ൯ഡൃയിലു് ഡിജിറ്റലു്യുഗം കൊണു്ടുവരുന്നതിനുവേണു്ടി രാജീവു് ഗാന്ധി വിളിച്ചുകൊണു്ടുവന്ന സാം പിത്രോഡതന്നെ മക൯ രാഹുലു്ഗാന്ധിയുടെ കൂടെയുണു്ടായിട്ടെന്തുകാര്യം? കാടിറങ്ങിവന്നു് ആദ്യമായി നാട്ടിലെ ഉത്സവബഹളം കണു്ടുകൊണു്ടുനിലു്ക്കുന്ന മനുഷ്യനെപ്പോലെ സാങ്കേതികതയൊന്നും കൈയ്യിലില്ലാതെ കോണു്ഗ്രസ്സു് നിന്നിട്ടു് കാര്യമുണു്ടോ? വെ൪ച്ച്വലു് സാങ്കേതികമായാജാലങ്ങളെ പൊളിച്ചുകാണിക്കാനുള്ള സാങ്കേതിക കൈയ്യിലില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഇന്ത്യപോലെ ഒരു വലിയ രാജ്യത്തെ ഭരണം ഏലു്പ്പിച്ചുകൊടുത്തിട്ടുതന്നെ വല്ല കാര്യവുമുണു്ടോ. അതിനേക്കാളു് ഭേദം ആ സാങ്കേതികവിദ്യയെ കൃത്രിമത്തിനുവേണു്ടിയാണെങ്കിലു്പ്പോലും വ്യാപകമായും നന്നായും ഉപയോഗപ്പെടുത്താനറിയുന്നവരെത്തന്നെയങ്ങു് രാജൃത്തെ ഏലു്പ്പിച്ചുകൊടുക്കുന്നതല്ലേ ഭേദം?

2

2020 നവംബ൪മാസംമുതലു് വടക്കേയിന്ത്യ൯ സംസ്ഥാനങ്ങളിലു് നടന്നുവരുന്ന ക൪ഷകസമരവും ഡലു്ഹിമാ൪ച്ചുംപോലെ മറ്റുള്ളസമരങ്ങളെല്ലാം മാറ്റിവെച്ചു് ബാലറ്റുപേപ്പറാവശ്യപ്പെട്ടുകൊണു്ടുള്ള ഒറ്റസമരവും മാ൪ച്ചുമാണു് ദേശവ്യാപകമായി കോണു്ഗ്രസ്സു് നടത്തിയിരുന്നതെങ്കിലു് രാജ്യത്തെ തെരഞ്ഞെടുപ്പുഫലങ്ങളുടെ ചിത്രംതന്നെ മാറിപ്പോയേനേ! യന്ത്രം പറ്റിച്ചോ എന്നുള്ള തൊണ്ണൂറുശതമാനം സംശയവും ആശങ്കയുമായി എന്നുംകഴിയുന്നതിനേക്കാളു് നല്ലതല്ലേ ഏതായാലും യന്ത്രമേ ഉണു്ടായിരുന്നില്ലല്ലോ, എല്ലാം കണ്മുന്നിലു്ക്കാണാവുന്ന പേപ്പറായിരുന്നല്ലോ, എന്നുള്ള നൂറുശതമാനം വിശ്വാസവുമായിക്കഴിയുന്നതു്? പേപ്പ൪ ബാലറ്റിനെ തിരസു്ക്കരിക്കാനുള്ള കാരണമായിപ്പറയുന്ന പേപ്പ൪പ്പളു്പ്പുണു്ടാക്കുന്നതിനുള്ള വനനശീകരണവും മരനശീകരണവും സംബന്ധിച്ചാണെങ്കിലു്, ഒരു തെരഞ്ഞെടുപ്പുകാലത്തച്ചടിക്കപ്പെടുന്ന പോസ്സു്റ്ററി൯റ്റെയും നോട്ടീസ്സി൯റ്റെയും ബോ൪ഡി൯റ്റെയും ബാനറി൯റ്റെയും പതിനായിരത്തിലൊന്നു് പേപ്പ൪കൊണു്ടു് ബാലറ്റുപേപ്പറച്ചടിക്കാമെന്നു് സകല൪ക്കുമറിയാവുന്ന സ്ഥിതിക്കു്, ആ വാദമൊന്നുമിനി ഉയ൪ത്തിയിട്ടു് കാര്യമില്ല. അതോയിനി വോട്ടിംഗു് യന്ത്രങ്ങളെ ദൂരെയെറിഞ്ഞു് ബാലറ്റുപേപ്പ൪ വേണമെന്ന ജനകീയാവശ്യം ക൪ഷക൪തന്നെയിറങ്ങി നേടിയെടുക്കുന്നതും കോണു്ഗ്രസ്സു് കണു്ടുകൊണു്ടുനിലു്ക്കേണു്ടിവരുമോ? ക൪ഷകബില്ലുകളു്കഴിഞ്ഞു് കണു്ടിടത്തോളം അവരങ്ങോട്ടുതന്നെയായിരിക്കും തിരിയുകയെന്നു് വ്യക്തമാണു്, കാരണം റിലയ൯സ്സുതക൪ന്നാലു് അതിനുമെത്രയോമുമ്പു് ബീജേപ്പീ തക൪ന്നിരിക്കുമെന്നവ൪ പഠിച്ചസ്ഥിതിക്കു് വോട്ടിംഗു് യന്ത്രങ്ങളു് പോയാലും ജനവിരുദ്ധനിയമങ്ങളും ഭരണഘടനാഭേദഗതികളും പോയിക്കൊള്ളുമെന്നും അവരിതിനകം പഠിച്ചിട്ടുണു്ടാകണമല്ലോ. അതി൯റ്റെ ഒന്നാംപടിയായി വിവിപ്പാറ്റുയന്ത്രങ്ങളിലു്നിന്നും ആ൪ക്കാണു് തങ്ങളു് വോട്ടുചെയു്തെന്നുതെളിയിക്കുന്ന പ്രി൯റ്റുചെയു്ത രേഖ പുറത്തെടുത്തു് അതു് കേന്ദ്രീകൃതമായൊരിടത്തു് സൂക്ഷിച്ചു് യന്ത്രത്തിലു്നിന്നുള്ള ഫലമെണ്ണുമ്പോളു് അതുമായി താരതമ്യംചെയു്തു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും ഇലക്ഷ൯ കമ്മീഷ൯റ്റെയുമൊക്കെ മുട്ടാപ്പോക്കുകളെ പിന്തള്ളി യന്ത്രം കള്ളംപറഞ്ഞുവോ ഇല്ലയോയെന്നു് അവ൪ അന്തിമമായി സ്ഥാപിക്കുകയും ചെയ്യും- കോണു്ഗ്രസ്സിനു് ചിന്തിക്കാ൯പോലും കഴിയാത്ത ഒരു കാര്യം!

3

ഈപ്പറഞ്ഞ 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് കേരളത്തിലു് ഇരുപതിലു് പത്തൊമ്പതുസീറ്റും നഷ്ടപ്പെട്ടൊരു പാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. പക്ഷേ ബീജേപ്പീയുടെ തെരഞ്ഞെടുപ്പട്ടിമറികളെപ്പറ്റി ഏറ്റവും സാങ്കേതികജ്ഞാനം ലോകത്തെവിടെനിന്നും ലഭ്യമായിട്ടും അതിലേറ്റവും മൗനം കാത്തുസൂക്ഷിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ഒരിക്കലു്പോലും ബീജേപ്പീ സംഘടിതകൃത്രിമങ്ങളു് കാണിച്ചാണു് തെരഞ്ഞെടുപ്പു് ജയിക്കുന്നതെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആരോപിച്ചിട്ടില്ല. അതിനൊരു കാരണവുമുണു്ടായിരുന്നു- ബീജേപ്പീയു്ക്കതാകാമെങ്കിലു് അവ൪ക്കുമതായിക്കൂടേ? അങ്ങനെചെയ്യുമ്പോളു് രാജ്യംമുഴുവ൯ സെലക്ടുചെയു്ത സംസ്ഥാനങ്ങളിലും സീറ്റുകളിലും അതുചെയു്തിട്ടുനിലു്ക്കുന്ന ബീജേപ്പീയെങ്ങനെ ഏതുരീതിയിലാണവ൪ ഒരു സംസ്ഥാനത്തു് അതു് ഒപ്പിച്ചതെന്നതു് വെളിപ്പെടുത്തും, പ്രതിഷേധിക്കും, എതി൪ക്കും?

കേരളത്തിലു് ഇടതുപക്ഷജനാധിപത്യ മുന്നണിയു്ക്കനുകൂലമായി പഞു്ചായത്തുതെരഞ്ഞെടുപ്പുനടക്കുന്ന സമയത്തു് യഥാ൪ത്ഥത്തിലു് എന്തു് ഘടകമാണു് ഉണു്ടായിരുന്നതു്? പാ൪ട്ടിസെക്രട്ടറിയും സംസ്ഥാനട്രഷററുമായയാളുടെ മക൯ മയക്കുമരുന്നുകച്ചവടത്തിനുമുടക്കിയ പണത്തി൯റ്റെ ഉറവിടം വെളിപ്പെടുത്താനാകാതെ, അല്ലെങ്കിലു് അച്ഛ൯റ്റെയും പാ൪ട്ടിയുടെയും പണമാണെന്നു് വെളിപ്പെടുത്താനാകാതെ, ക൪ണ്ണാടകസംസ്ഥാനത്തു് ബാംഗ്ലൂരിലു് തടവിലു്ക്കഴിയുന്നു. സെക്രട്ടറിയെ ആ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു് സെക്രട്ടറിയായ സംസ്ഥാനത്തെ മുന്തിയ ഐയ്യേയെസ്സുകാര൯ ക്രിമിനലു് നടപടിച്ചട്ടത്തിലുള്ള ഏതാണു്ടെല്ലാ വകുപ്പുകളും ലംഘിച്ചുള്ള കുറ്റകൃത്യങ്ങളു്ക്കു് അന്വേഷണംനേരിട്ടു് കേരളത്തിലു് ജയിലിലു്ക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിയും മുഖ്യ അനുചരനും ചോദ്യംചെയ്യലു്നേരിട്ടു് അങ്ങോട്ടുപോകാ൯ ഒരുങ്ങുകയാണു്. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പല അഴിമതിയിടപാടുകളെയും വിദേശയാത്രകളെയും സംബന്ധിച്ചു് ഒരു ഡസനടുത്തു് കേന്ദ്രയേജ൯സ്സികളുടെ അന്വേഷണം നടക്കുകയാണു്. സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് അന്താരാഷ്ട്ര മയക്കുമരുന്നിറക്കുമതിയും കച്ചവടവുംവരെയുള്ള വിഷയങ്ങളിലു് കേസ്സുകളുമായി ബന്ധപ്പെട്ടു് പാ൪ട്ടിക്കും മുഖ്യമന്ത്രിയുടെ ഓഫീസ്സിനുമുള്ള ബന്ധത്തെപ്പറ്റി തെളിവുകളു് പുറത്തുവരുന്നുകൊണു്ടിരിക്കുന്നു. സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ മുഴുവ൯ വികസനപദ്ധതികളിലും അഴിമതി അല്ലെങ്കിലു് കോഴ അല്ലെങ്കിലു് കൈക്കൂലി അല്ലെങ്കിലു് തട്ടിപ്പു് അല്ലെങ്കിലു് വെട്ടിപ്പു്- ഏതെങ്കിലുമൊന്നോ അല്ലെങ്കിലു് എല്ലാംകൂടിയോ- നടന്നുവെന്നു് അന്വേഷണംനടക്കുകയും ഓരോദിവസവും തെളിവുകളു് പുറത്തുവന്നുകൊണു്ടുമിരിക്കുന്നു. ജനങ്ങളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുംമുഴുവ൯ ഇതു് നന്നായറിയാം, അവരതു് വിശ്വസിക്കുകയുംചെയ്യുന്നു- വെറും ഏതാനും മാസങ്ങളു്ക്കുമുമ്പു് 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പുസമയത്തു് ഈ ഇടതുപക്ഷജനാധിപത്യ മുന്നണിയെ നിലംപരിശായിക്കിടത്താ൯ അവ൪ നന്നായറിയുകയും വിശ്വസിക്കുകയും ചെയു്തപോലെത്തന്നെ.

4

അപ്പോളു് ഏതുഘടകമാണു് ഒരു തെരഞ്ഞെടുപ്പുജയിക്കാ൯ അനുകൂലമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഉണു്ടായിരുന്നതു്? ഒന്നുംതന്നെയുണു്ടായിരുന്നില്ല- 2019ലെ പാ൪ലമെ൯റ്റിലക്ഷ൯സമയത്തു് ബീജേപ്പീയു്ക്കു് ദേശവ്യാപകമായുണു്ടായിരുന്ന അതേ സ്ഥിതി. എന്നിട്ടും അവ൪ വ൯വിജയം നേടിയപോലെ സംസ്ഥാനത്തു് 2020ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വ൯വിജയംനേടി. അതേരീതിയിലു്ത്തന്നെയാണോ ആ വിജയം നേടിയതെന്നേ ഇനി അറിയാനുള്ളൂ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അതിനുള്ള സാങ്കേതികവിദ്യയുണു്ടോ എന്നു് സംശയിക്കുന്നവരുണു്ടു്. കേന്ദ്രബീജേപ്പീയെപ്പോലെ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റി൯റ്റെയും വ൯പദ്ധതികളും ഇടപാടുകളും വിദേശബന്ധങ്ങളും അഴിമതികളുമെല്ലാം ഐ. ടി. മേഖലയിലാണെന്നു് ഏതു് മരമണു്ടനുമറിയാം. അതിലെ വളരെച്ചെറിയ ഒരു കുഞ്ഞു് ഉപവിഭാഗം മാത്രമാണു് തെരഞ്ഞെടുപ്പുനിയന്ത്രണം. ഐ. ടി. മേഖലയിലെ ഇടപാടുകളിലും അഴിമതികളിലും കേന്ദ്രഗവണു്മെ൯റ്റും കേരളാഗവണു്മെ൯റ്റും പരസു്പ്പരം ആരോഗൃകരമായി മത്സരിക്കുകയും ഒരേ വിദേശകണു്സ്സളു്ട്ട൯സ്സികളെത്തന്നെ അതിനു് മേലു്നോട്ടംവഹിക്കുന്നതിനു് ഉപയോഗിക്കുകയും ചെയ്യുന്നതിലു്ത്തുടങ്ങുന്നു ആ സഹകരണം.

5

കേന്ദ്രഗവണു്മെ൯റ്റു് ഇതനുവദിക്കുമോയെന്ന ചോദൃത്തി൯റ്റെ മറുപടിയും അതിനകത്തുതന്നെയുണു്ടു്. കേരളത്തിലെ ഗവണു്മെ൯റ്റിനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും വിഷമിപ്പിക്കുന്നുവെന്നു് പറയുന്ന സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശപ്പണം ഇറക്കുമതിചെയ്യലുംപോലുള്ള വമ്പ൯ ഇടപാടുകളൊന്നും കേന്ദ്രം കണു്ടുപിടിച്ചു് പുറത്തുവന്നതൊന്നുമല്ലല്ലോ, അതെല്ലാം അവരുടെ നിയന്ത്രണപരിധിയിലു് വരുന്നതിനുമുമ്പു് ഒന്നിനുപുറകേയൊന്നായി ചില ഉദ്യോഗസ്ഥ൯മാ൪കാരണം യാദൃച്ഛികമായി പുറത്തുവന്നതല്ലേ? പഞു്ചായത്തുതെരഞ്ഞെടുപ്പുവരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കോ അവരുടെ ഗവണു്മെ൯റ്റിനോ കാതലായ എന്തെങ്കിലും അത്യാഹിതം അവരുണു്ടാക്കിയോ, അവരുടെ അന്വേഷണങ്ങളു്കൊണു്ടു് സംഭവിച്ചിട്ടുണു്ടോ? 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരുന്നതിനുമുമ്പു് കേന്ദ്രം അതിനെല്ലാം ഫുളു്സ്സു്റ്റോപ്പിടുകയില്ലെന്നു് ആ൪ക്കെങ്കിലും എന്തെങ്കിലും ഉറപ്പുതന്നിട്ടുണു്ടോ? ജനിച്ചിട്ടു് ഇന്നുവരെയും കേരളാ അസ്സംബ്ലിയിലു് അഞു്ചോ ആറോ സീറ്റുപോലും നേടാ൯കഴിവില്ലാതെ ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും ദേശീയ നയങ്ങളു്ക്കുവിപരീതമായി ശബരിമലയിലു് പെണ്ണുങ്ങളു് കയറാ൯പാടില്ലപോലുള്ള അസംബന്ധവിഷയങ്ങളുടെ പുറകേപോവുകയും നേതാക്ക൯മാ൪ തമ്മിലു് പരസു്പ്പരം പോരാടുകയുംചെയ്യുന്ന സംസ്ഥാന ബീജേപ്പീയെ കേന്ദ്രം എന്തിനുകരുതുന്നു? ദേശീയ എതിരാളിയായ കോണു്ഗ്രസ്സിനെത്തക൪ക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവഴി കിട്ടുന്ന ഒരവസരം അവ൪ എന്തിനുകളയുന്നു? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സാവധാനം അവ൪ക്കു് പിന്നീടു് സാവകാശമായിരുന്നുതന്നെ തക൪ക്കാമല്ലോ, സമയമല്ലേ കിടക്കുന്നതു്? അല്ലെങ്കിലവരെ ഇപ്പോഴത്തെപ്പോലെ രഹസ്യമായല്ലാതെ പരസ്യമായിത്തന്നെ സഖ്യകക്ഷിതന്നെയാക്കിക്കൂടേ? എന്നിട്ടും അവരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംചേ൪ന്നു് 2020ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് സംസ്ഥാന ബീജേപ്പീയു്ക്കു് മുമ്പത്തേക്കാളു് വളരെയേറെ ഡിവിഷനുകളു് കൂടുതലു് സമ്പാദിച്ചുകൊടുത്തുവെന്നതുംകൂടി ഓ൪ക്കുക. അതുപോലെ, മുസ്ലിംലീഗി൯റ്റെ അവരുടെ ശക്തികേന്ദ്രജില്ലയു്ക്കുപുറത്തുള്ള വോട്ടുകളു് അവ൪ നിലയുറപ്പിച്ചിട്ടുള്ള കോണു്ഗ്രസ്സു് മുന്നണിക്കുപുറത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് നലു്കിക്കാനും അവ൪ക്കുകഴിഞ്ഞുവെന്നതും ഓ൪ക്കുക. രണു്ടാമത്തേതു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം കേന്ദ്രസഹായമില്ലാതെ ഒറ്റയു്ക്കുനേടാവുന്ന കാര്യമല്ല.

6

ഈ ഹൈ സു്റ്റെയു്കു്സ്സു് ഗെയിമിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈ പുറത്തുവന്നതും തുറുപ്പു് പുറത്തുകണു്ടതും രണു്ടു് സംഭവങ്ങളിലൂടെയാണു്. നന്നായിരിക്കുന്ന ചില സാധനങ്ങളെ കുറേക്കൂടി നന്നായൊന്നിരുത്താ൯വേണു്ടി എന്തെങ്കിലും ചെയ്യുമ്പോഴാണല്ലോ അവ ആടിത്തുടങ്ങുന്നതും അതിലെന്തോ അസ്വാഭാവികത നോക്കുന്നവ൪ക്കു് തോന്നിത്തുടങ്ങുന്നതും- ഒരു മുറിയിലു്പ്പിടിച്ചുവെച്ച അലമാരപോലെ. നന്നായും നിഷു്പക്ഷതാപരിവേഷത്തോടെയുമിരുന്ന സംസ്ഥാന ഇലക്ഷ൯കമ്മീഷനെ കുറേക്കൂടിയൊന്നു് നിഷു്പക്ഷതാപരിവേഷം നലു്കിയിരുത്തുന്നതിനുവേണു്ടി അത്യാഗ്രഹംമൂത്തു് ഒരു നാടകം കളിച്ചു. വളരെ മുമ്പേതന്നെ കൊറോണാരോഗികളു്ക്കെല്ലാം ആധാ൪ക്കാ൪ഡുംകൊണു്ടുചെന്നാലു് സൗജന്യമായി വാകു്സ്സി൯നലു്കുമെന്നു് പ്രധാനമന്ത്രി പറഞ്ഞിരിക്കേ കേരളത്തിലു് സൗജന്യമായി കൊറോണാവാകു്സ്സി൯ നലു്കുമെന്നു് പഞു്ചായത്തുതെരഞ്ഞെടുപ്പി൯റ്റെ അവസാനത്തേതായ മൂന്നാംഘട്ടത്തിലു് കണ്ണൂ൪പോലുള്ള ജില്ലകളിലെ പോളിംഗു് ആരംഭിക്കുന്നതി൯റ്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയ൯ പ്രഖ്യാപിച്ചു. അതുകൊണു്ടു് തെരഞ്ഞെടുപ്പുഫലമൊന്നും മു൯നിശ്ചയിച്ചതിലു്നിന്നും മാറുകയില്ലെങ്കിലും അതൊരു തെരഞ്ഞെടുപ്പുചട്ടലംഘനമാണെന്നുപറഞ്ഞു് മുഖ്യമന്ത്രിയോടു് വിശദീകരണം ചോദിക്കുന്നതിലൂടെ സതൃസന്ധനിഷു്പക്ഷത ചമയാ൯ ഇലക്ഷ൯ കമ്മീഷനു് അവസരമുണു്ടാക്കികു്കൊടുത്തു. ഇലക്ഷ൯ കമ്മീഷ൯ അവസരത്തിനൊത്തുയ൪ന്നു് അങ്ങനെതന്നെ ചെയ്യുകയുംചെയു്തു. അതിനുമാത്രമായിരുന്നു പിണറായി വിജയ൯റ്റെ ആ പ്രഖ്യാപനം. അങ്ങനെ നേരേയിരിക്കുന്ന ഒന്നിനെ കുറേക്കൂടി നേരേയിരുത്താ൯ നടത്തിയ പിണറായി വിജയ൯റ്റെ ഈ പരിശ്രമമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈയ്യും ഈ കളിയിലെ തുറുപ്പും പുറത്തുകാണിച്ചതു്. അതോടൊപ്പം പിണറായി വിജയ൯റ്റെ അഭിമാനമത്സരംനടന്ന ചിലയിടങ്ങളിലു് തികച്ചും യുക്തിരഹിതമായി മത്സരഫലം അനുകൂലമാക്കിയതും. ഇലക്ഷ൯ കമ്മീഷണ൪ വിരമിച്ചോ കാലാവധിതീ൪ന്നോ ചെല്ലുമ്പോളു് അടുത്ത ഐയ്യെയെസ്സു് പോസ്സു്റ്റിംഗു് കൊടുക്കേണു്ടതു് സംസ്ഥാനഗവണു്മെ൯റ്റും മുഖൃമന്ത്രിയുമാണെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!

7

ഇങ്ങനെയാണെങ്കിലും ഇത്രയും സാഹസമൊക്കെച്ചെയ്യാതെതന്നെ മാന്യവും മിതവുമായൊരു തെരഞ്ഞെടുപ്പുവിജയം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ജനങ്ങളു് നലു്കാതിരിക്കുകയും ആപ്പാ൪ട്ടിയുടെ പ്രാദേശിക പ്രവ൪ത്തകരെ അങ്ങനെയങ്ങു് ജനങ്ങളു് കൈവിടുകയും ചെയ്യുമായിരുന്നില്ല എന്നതാണു് സത്യം. വാസു്തവത്തിലു് 2020ലെ ഇപ്പോഴത്തെ അവിശ്വസനീയവും കൃത്രിമവുമായ അത്രയില്ലെങ്കിലും, ഇതിനുമുമ്പത്തെ 2015ലെ അത്രത്തോളം വരില്ലെങ്കിലും, അതിനും മുമ്പത്തേതി൯റ്റെ വളരെയടുത്തൊരു മാന്യമായ വിജയം പഞു്ചായത്തുതെരഞ്ഞെടുപ്പിലു് നേടുന്നതിനുള്ള പല അനുകൂലഘടകങ്ങളും ഉണു്ടായിരുന്നു. അതിലു്ക്കുറേ കോണു്ഗ്രസ്സും അതിലുംകുറേക്കൂടുതലു് ബീജേപ്പീയും കൊണു്ടുപോകുമെന്നേ ഉണു്ടായിരുന്നുള്ളൂ. പക്ഷേ വമ്പ൯ അഴിമതികളിലും സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള സകലതുമായി പാ൪ട്ടിനേതൃത്വത്തിനുള്ള ബന്ധംകാരണം ആടിയുലഞ്ഞു് പാ൪ട്ടിയിലു്നിന്നും പുറത്തുപോകുന്ന അവസ്ഥയിലെത്തിയ പിണറായി വിജയനു് അപ്രമാദിത്വവും അധീശത്വവും ഇപ്പോഴും പാ൪ട്ടിയിലു് തനിക്കുണു്ടെന്നു് പാ൪ട്ടിയു്ക്കകത്തുതന്നെ തെളിയിക്കുന്നതി൯റ്റെ ആവശ്യമുണു്ടായിരുന്നതുകൊണു്ടു് ജനാധിപത്യത്തി൯റ്റെ ചെലവിലു് കേരളത്തിലൊരു വൃത്തികെട്ട കളികളിച്ചു എന്ന വസു്തുത അവശേഷിക്കുന്നു, ജനാധിപത്യമനസ്സുകളിലു് ഒരു ചോദ്യച്ചിഹ്നമായി.

8

ഈ പാ൪ട്ടിയെ കേരളത്തിനാവശ്യമുള്ളതുകൊണു്ടും ഗ്രാമീണതലത്തിലെ പാ൪ട്ടിപ്പ്രവ൪ത്തകരെ അതാതുനാടുകളിലെ ജനങ്ങളു്ക്കു് വിശ്വാസമുള്ളതുകൊണു്ടും, അവരെല്ലാം നാട്ടുകാരുടെ ചിരപരിചിതരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആയതുകൊണു്ടും, പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വവും ചില കേന്ദ്രക്കമ്മിറ്റിയംഗങ്ങളും ഒന്നുരണു്ടു് പോളിറ്റു് ബ്യൂറോ മെമ്പ൪മാരും നടത്തിയ രാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളിലും അഴിമതികളിലും അവ൪ക്കൊരുപങ്കുമില്ലെന്നു് അറിയാവുന്നതുകൊണു്ടും, ഈ പ്രവ൪ത്തകരിലു്ക്കുറേപ്പേരെ അല്ലെങ്കിലും ജയിപ്പിക്കുമായിരുന്നു. ഇതായിരുന്നു 2020ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അനുകൂലമായുണു്ടായിരുന്ന ഒരു ഘടകം- അതൊരു മഹാവിജയമൊന്നും സമ്മാനിക്കാ൯പോരാത്തതാണെങ്കിലും. മറ്റൊന്നു്, റേഷ൯കടകളു്വഴി ഗവണു്മെ൯റ്റു് വിതരണംചെയു്തുകൊണു്ടിരുന്ന സൗജന്യ ഭക്ഷൃക്കിറ്റുകളായിരുന്നു. അരിയും പയറും പഞു്ചസാരയുമെല്ലാമുണു്ടായിരുന്നെങ്കിലും, ഇതൊക്കെ അരച്ചുചേ൪ക്കുന്നതിനുള്ള മല്ലിയും മുളകുമൊന്നും ഇല്ലായിരുന്നെങ്കിലും, കൊറോണാവ്യാപനംകാരണം ജോലിയു വരുമാനവുമൊന്നുമില്ലാതെ വലഞ്ഞിരുന്ന ലക്ഷക്കണക്കിനാളുകളു്ക്കു് അതു് ഒരു ആശ്വാസംതന്നെയായിരുന്നു. അതിനുള്ള വോട്ടും ഈ ഗവണു്മെ൯റ്റിനു് അവകാശപ്പെട്ടതും ആളുകളു് നിശ്ചയമായും നലു്കുമായിരുന്നതുമാണെന്നു് നിസ്സംശയം പറയാം.

9

ഇതു് ജനങ്ങളുടെ പണംതന്നെയെടുത്തു് ഗവണു്മെ൯റ്റു് വാങ്ങിച്ചുനലു്കുന്നതാണെന്നതും അതി൯റ്റെ മറവിലും ഭീകരമായ അഴിമതിയും വെട്ടിപ്പും നടന്നുവെന്നതും അപ്പോഴത്തെ അടിയന്തിരസാഹചര്യം പരിഗണിച്ചു് ജനങ്ങളു് തലു്ക്കാലം അവഗണിച്ചു. തിരുവനന്തപുരത്തു് പോത്തീസ്സു് എന്ന ഒരു സ്ഥാപനത്തിലു് ഏതെടുത്താലും കിലോയു്ക്കു് ഒമ്പതുരൂപയെന്ന വിലയു്ക്കു് പലവ്യഞു്ജനങ്ങളു് വിറ്റപ്പോളു് സാമൂഹ്യയകലമൊന്നും പാലിക്കാതെ ആളുകളു് ഇടിച്ചുകയറി ഒടുവിലു് ആളുകളുടെ തള്ളിക്കയറ്റംകാരണം ഗവണു്മെ൯റ്റു് ആ കടതന്നെ പൂട്ടിച്ച വാ൪ത്താവായിച്ചപ്പോളു് ഈ ആളുകളു്ക്കെന്താണു് കുഴപ്പമെന്നു് ചോദിച്ചവരുണു്ടു്, ഈ പ്രത്യേകസാഹചര്യത്തിലെ ജനങ്ങളുടെ ദരിദ്രാവസ്ഥയിലു് ദുഃഖിച്ചവരുമുണു്ടു്. നാളെ സകല കടകളും അടച്ചിടേണു്ട സ്ഥിതി ഈ ആരോഗ്യ അടിയന്തിരാവസ്ഥകാരണം വരുമോയെന്നറിഞ്ഞുകൂടാത്ത ആശങ്കയിലു് ഭക്ഷൃവസു്തുക്കളു് എവിടെക്കിട്ടിയാലും മക്കളു്ക്കുവേണു്ടിയതു് അമ്മമാരും അച്ഛ൯മാരും വീട്ടിലു് ശേഖരിച്ചുവെയു്ക്കുന്നതി൯റ്റെ ആകുലത നമ്മളു്ക്കെല്ലാമറിയുന്നതാണു്. അതാണു് അവിടെ ആ കടയിലു്ക്കണു്ടതു്, അല്ലാതെ പണമുണു്ടെങ്കിലും ചെലവഴിക്കാതിരിക്കാനുള്ള മടിയൊന്നുമല്ല. ഇതേ പശ്ചാത്തലത്തിലാണു് ഗവണു്മെ൯റ്റു് സൗജന്യമായി നലു്കുന്ന ഭക്ഷൃക്കിറ്റിനെയും നമ്മളു് കാണേണു്ടതു്. മറ്റു് സകല വിരോധവും മാറ്റിവെച്ചു് ഈ ഒറ്റക്കാരണംകൊണു്ടുതന്നെ ഗവണു്മെ൯റ്റിനു് വോട്ടുചെയ്യാ൯ തയ്യാറായ എത്രയോപേരിന്നു് കേരളത്തിലുണു്ടു്! അതിലെന്തെങ്കിലും അനൗചിത്യമോ രാഷ്ട്രീയവിരുദ്ധതയോ ആരും കാണേണു്ടതുമില്ല. ഈ യാഥാ൪ത്ഥ്യവും നമ്മളു് കാണാതിരുന്നുകൂടാ, എങ്കിലും അതല്ല ഇപ്പോളു് ഈ തെരഞ്ഞെടുപ്പിലു് നേടിയ മഹാവിജയത്തിനുപിന്നിലെന്നതു് മറ്റുതെളിവുകളു്വെച്ചു് സുവ്യക്തമാണു്.

10

ഒരു സ്ഥാനാ൪ത്ഥിയെ ഒരു മണ്ഡലത്തിലെ ജനങ്ങളു്ക്കു് കണു്ടറിവോ കേട്ടറിവോ ഒന്നുമില്ലാത്ത പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലു് വിജയകരമായി പരീക്ഷിച്ച യന്ത്രകുതന്ത്രം, ചില സ്ഥാനാ൪ത്ഥികളെ മണ്ഡലത്തിലെ ചില ജനങ്ങളു്ക്കുമാത്രം കണു്ടറിവും മറ്റുള്ളവ൪ക്കെല്ലാം കേട്ടറിവുംമാത്രമുള്ള അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് പരീക്ഷിക്കുന്നതിനുമുന്നോടിയായി, സകല സ്ഥാനാ൪ത്ഥികളെയും ആ വാ൪ഡുകളിലെ സകല ജനങ്ങളു്ക്കും കണു്ടറിവും കൊണു്ടറിവും അടുത്തറിവുംതന്നെയുള്ള പഞു്ചായത്തുതെരഞ്ഞെടുപ്പിലു് പരീക്ഷിക്കുന്നതിനുള്ള ഫീലു്ഡ് ടെസ്സു്റ്റാണു്, 2020 ഡിസംബ൪ എട്ടുമുതലു് പതിനാറുവരെ കേരളത്തിലു് നടന്നതു്. ഇന്ത്യ൯ ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം എത്ര അപകടകരവും പ്രതിലോമകരവുമായ പരീക്ഷണങ്ങളാണു് ഈ അധോലോകശക്തികളു് നടത്തുന്നതെന്നും എത്ര ചിരപ്രതിഷു്ഠനേടാ൯പോകുന്ന പ്രവണതകളാണു് ഇവ൪ തുടങ്ങിവെക്കുന്നതെന്നുമാണു് ഇവിടെ ചിന്തിക്കേണു്ടതു്, എതെകിലും രാഷ്ട്രീയപ്പാ൪ട്ടികളുടെ വിജയപരാജയങ്ങളെയോ ഏതെങ്കിലും പാ൪ട്ടിനേതാക്കളുടെ ഉയ൪ച്ചതാഴു്ച്ചകളെയോകുറിച്ചല്ല. ഈ തെരഞ്ഞെടുപ്പുകഴിഞ്ഞയുട൯ കേരളത്തിലെ വിലയു്ക്കെടുക്കപ്പെട്ട മാധ്യമങ്ങളു് ച൪ച്ചചെയു്തുകൊണു്ടിരുന്നതു് രണു്ടാമത്തേതിനെക്കുറിച്ചാണു്, ഒന്നാമത്തേതിനെകുറിച്ചല്ല, എന്നതുതന്നെയാണു് ഈ അപകടകരമായ ജനാധിപത്യദ്ധ്വംസ്സനം ഇപ്പോളു്ത്തന്നെ പാതിവഴിയിലെത്തിയിരിക്കുന്നു എന്നുള്ളതി൯റ്റെ സൂചന.

11

'അവസാനമായൊരവസരം തരികയാണു്, വേണമെങ്കിലതുപയോഗപ്പെടുത്തി അഴിമതിനേതൃത്വത്തെ പുറന്തള്ളി നാളെയും നിലനിന്നോ' എന്നുള്ള ഒരു സന്ദേശമാണു് കേരളത്തിലെ ജനങ്ങളു് ഈ പഞു്ചായത്തുതെരഞ്ഞെടുപ്പിലൂടെ നലു്കിയതെന്നു് തിരിച്ചറിയാനും അനുസരിക്കാനുമുള്ള വിവേകവും മര്യാദയും ബ്രെയി൯ പവ്വറും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കുണു്ടോ എന്നുള്ളതാണിവിടത്തെ ഏറ്റവും പ്രസക്തമായ സംശയം. എങ്ങനെ നേടിയതോ ആകട്ടേ, ഈ തെരഞ്ഞെടുപ്പിലെ അമിതഫലം പുറത്തുവന്നയുട൯ പിണറായി വിജയ൯റ്റെ ജീവിതത്തിനും പ്രവൃത്തികളു്ക്കും നേട്ടങ്ങളു്ക്കുമുള്ള കേരളജനതയുടെ അംഗീകാരമാണിതെന്ന പഴയപടി അഹങ്കരിച്ചുള്ള അവരുടെ വിജയാഹ്ലാദങ്ങളും പ്രസു്താവനകളും അവകാശവാദങ്ങളും അതാണു് തെളിയിക്കുന്നതു്. ഒറ്റയൊരു വമ്പ൯ അഴിമതിയാരോപണങ്ങളുടെയും നിഴലില്ലാതെ, കൊറോണാബാധയുടെയൊന്നും വിലക്കുകളും ഉടക്കുകളും നിയന്ത്രണങ്ങളുമില്ലാതെ, വമ്പ൯ പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും നിരന്തരം വീടുകയറി വോട്ടുചോദിക്കലുകളും നടത്തി, ഭരണനേട്ടങ്ങളു്മാത്രം വിളിച്ചുപറഞ്ഞുകൊണു്ടു് മുഖൃമന്ത്രി പിണറായി വിജയ൯ നേരിട്ടുനയിച്ച പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് വെറും മാസങ്ങളു്ക്കുമുമ്പു് എന്തുകൊണു്ടു് ഇതേ ജനങ്ങളു് നിലംപരിശ്ശാക്കി തോലു്പ്പിച്ചിട്ടുവെന്നു് വിശദീകരിക്കാ൯പോയിട്ടു് മനസ്സിലാക്കാ൯പോലും അവ൪ ഇപ്പോഴും ആശക്തരാണെന്നാണു് സമൂഹം മനസ്സിലാക്കുന്നതു്. വെറും ആഴു്ച്ചകളു്കൊണു്ടു് വമ്പ൯ അഴിമതി-കള്ളക്കടത്താരോപണങ്ങളുടെ കാ൪മ്മേഘങ്ങളു് വന്നുനിറഞ്ഞു് ഭരണവും പാ൪ട്ടിയും നേതൃത്വവുമെല്ലാം അപ്രത്യക്ഷമാവുന്നത്ര ഗുരുതരമായ സ്ഥിതിവിശേഷത്തിലു് ജനങ്ങളു് ഇങ്ങനെയൊരു കണ്ണഞു്ചിപ്പിക്കുന്ന വിജയം യഥാ൪ത്ഥത്തിലു് നലു്കിയിട്ടുണു്ടെങ്കിലു് അതെന്തുകൊണു്ടാണെന്നു് മനസ്സിലാക്കുന്നതിലവ൪ അമ്പേ പരാജയപ്പെട്ടുപോയിരിക്കുന്നുവെന്നാണു് സൂചനകളു്.

12

ഈ രീതിയിലു് പഞു്ചായത്തു് തെരഞ്ഞെടുപ്പുജയിച്ചാലു് രണു്ടുണു്ടു് പ്രയോജനം- അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരുമ്പോളു് ബ്ലൂട്ടൂത്തും പിടിച്ചുകൊണു്ടിരിക്കാ൯ എല്ലായിടത്തും ആളായി, അതോടൊപ്പം ഒരു പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വ്യാപകമായ വിജയം കഴിഞ്ഞുള്ളതായതിനാലു് ആരും സംശയിക്കുകയുമില്ല.

കേബിളുകളും വയറുകളുമൊന്നുമില്ലാതെ ഷോ൪ടു് റേഞു്ചു് വയ൪ലെസ്സു് കമ്മ്യൂണിക്കേഷ൯വഴി രണു്ടു് ഇലകു്ട്രോണിക്കു് ഉപകരണങ്ങളെ തമ്മിലു് ഘടിപ്പിക്കാനും നിയന്ത്രിക്കാനുമായുള്ളതാണു് 40 വ൪ഷം പഴക്കമുള്ള ബ്ലൂട്ടൂത്തു് ടെക്കു്നോളജി. റേഡിയോ തരംഗങ്ങളെപ്പോലെ ഒരു ഇലക്ട്രിക്കു് കണു്ഡക്ടറെ ഒഴിവാക്കി ഇലകു്ട്രോമാഗ്നറ്റിക്കു് തരംഗങ്ങളിലൂടെയാണു് ഇതിലു് രണു്ടു് പോയി൯റ്റുകളു്ക്കിടയിലു് ഡേറ്റ കൈമാറുന്നതും ആവശ്യത്തിനനുസരിച്ചു് മാനിപ്പുലേറ്റുചെയ്യുന്നതും. വിവരം കൈമാറുന്നതിനു് പാ൯ എന്നറിയപ്പെടുന്ന പേഴു്സ്സണലു് ഡേറ്റാ നെറ്റുവ൪ക്കിനെയാണു് ഇതിലുപയോഗിക്കുന്നതു്. ഇന്നത്തെക്കാലത്തു് ഏതു് പെഴു്സ്സണലു് കമ്പൃൂട്ടറിലും സു്മാ൪ട്ടു്ഫോണിലും ഇതുണു്ടു്. ഒരിടത്തു് സ്ഥിരമായി വെച്ചിരിക്കുന്ന ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯പോലുള്ള ഒരുപകരണവും അതിരിക്കുന്നിടത്തുനിന്നുമകലെ യഥേഷ്ടം കൊണു്ടുനടന്നുപയോഗിക്കാവുന്ന ആ൯ഡ്രോയിഡു് സിസ്സു്റ്റമുള്ള മൊബൈലു്ഫോണടക്കമുള്ള മറ്റേതൊരു ഉപകരണവുമായും തമ്മിലു് കണക്ടുചെയു്തു് 300 മെഗാഹെ൪ട്ടു്സ്സുമുതലു് 3 ജിഗാഹെ൪ട്ടു്സ്സുവരെയുള്ള ഡേറ്റാക്കൈമാറ്റവും നിയന്ത്രണവുംമുതലു് ഡേറ്റാമാനിപ്പുലേഷനും അട്ടിമറിയുംവരെ എന്തും ഈ സംവിധാനമുപയോഗിച്ചു് നി൪വ്വഹിക്കാം. ഒരു കമ്പ്യൂട്ടറിനെ അകലെനിന്നും പ്രാപിക്കാനുള്ള റിമോട്ടു് അകു്സ്സെസ്സുപോലെ ആദ്യത്തെ ഉപകരണത്തെ അകലെനിന്നും പ്രാപിക്കാനായുള്ള ഒരു റിമോട്ടു് ആകു്സ്സെസ്സു് മാ൪ഗ്ഗമായി വെറും രണു്ടു് എം.ബി.യു്ക്കുംതാഴെയുള്ള വളരെ ലൈറ്റു്വെയിറ്റു് സെ൪വ൪ റൂട്ടറുകളു് നിശ്ചലമായിരിക്കുന്ന ആ ഉപകരണത്തി൯റ്റെ അകത്തോ അടുത്തോ മനുഷൃദൃഷ്ടികളു്ക്കു് ഗോചരമായല്ലാതെ ഫിറ്റുചെയു്തു് അതിനെ അകലെനിന്നും കണു്ട്രോളു്ചെയു്തു് ഡേറ്റ അട്ടിമറിക്കുന്നതിനായി എത്രയോകാലമായി ഗൂഗിളു് പ്ലേസ്സു്റ്റോറുകളിലു്പ്പോലും നാനാ ആപ്ലിക്കേഷനുകളായി ലഭ്യമാണു്. നിങ്ങളുടെ കമ്പ്യൂട്ടറിനെ അകലെയിരുന്നു്, ആ൯ഡ്രോയിഡു് ഫോണിനെ ഒരു കീബോ൪ഡുപോലെയുപയോഗിച്ചു്, കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പതിവായി കൈകാര്യംചെയു്തുശീലിച്ച ഒരു തലമുറയു്ക്കുനടുവിലു് പേപ്പ൪ ബാലറ്റല്ലാതെ മറ്റൊന്നും സുരക്ഷിതമല്ല. ഇതു് എത്രയോപ്രാവശ്യം ലോകമാസകലം എത്രയോ പരീക്ഷണങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണു്!

13

സ൪ക്കാ൪പ്പദ്ധതികളിലു് അഴിമതിയും കൈക്കൂലിയും പൂ൪ണ്ണമായും ഒഴിവാക്കിയും ചെലവുകളു് അങ്ങേയറ്റം കുറച്ചുമാണു് പഞു്ചായത്തുപണംകൊണു്ടു് വ൯ വികസനപദ്ധതികളു്നടത്തി ഇത്രയും ജനവിശ്വാസവും വോട്ടും വിജയവും നേടിയതെന്നു് അവകാശപ്പെടുന്ന കിഴക്കമ്പലം ട്വെ൯റ്റി-ട്വെ൯റ്റിയെന്ന പുത്ത൯ രാഷ്ട്രീയപ്രസ്ഥാനം തെരഞ്ഞെടുപ്പുവിജയമറിഞ്ഞയുട൯തന്നെ ആ യാത്രയു്ക്കു് സ൪ക്കാരിനുണു്ടാവുന്ന കോടിക്കണക്കിനുരൂപയുടെ ചെലവു് തൃണവലു്ക്കരിച്ചുകൊണു്ടു് സംസ്ഥാനംമുഴുവ൯ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും എസ്സു്ക്കോ൪ട്ടിനെയും വാഹനവ്യൂഹങ്ങളെയും എഴുന്നള്ളിച്ചുകൊണു്ടുനടക്കുന്ന ഒരുയാത്രയു്ക്കൊരുങ്ങിയ പിണറായി വിജയനെപ്പോലുള്ളവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ട്രഷറിദ്ധൂ൪ത്തിനുനേ൪ക്കുള്ള ഒരു വ൯ വെല്ലുവിളിയും ശാശ്വതമായ ഭീഷണിയുമാണെങ്കിലു്പ്പോലും കിഴക്കമ്പലത്തെ 20-20 പ്രസ്ഥാനം അതും നാലുചുറ്റുമുള്ള മറ്റുനാലു് പഞു്ചായത്തുകളുംകൂടി പിടിച്ചതു് തടഞ്ഞുകൂടായിരുന്നോ എന്നു് ചോദിക്കാം. കേരളത്തിലെ മറ്റു് പഞു്ചായത്തുകളിലു്നിന്നും വ്യത്യസു്തമായി സാങ്കേതികതയിലു് വളരെ മുന്നിലു്നിലു്ക്കുന്ന ഒരു വ്യവസായ-ബിസിനസ്സു് കൂട്ടായു്മയാണു് അവിടെ ആ തെരഞ്ഞെടുപ്പുനയിച്ചതു്. അവ൪ പിടിക്കും. അല്ലെങ്കിലു് ബിസിനസ്സു്രംഗത്തു് സാധാരണമായപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പണം നലു്കിയാണു് അന്നാ അലൂമിനിയം-കിറ്റക്കു്സ്സു് കമ്പനിയുടെ ഈ കൂട്ടായു്മ ജയിച്ചതെന്നു് സമ്മതിക്കേണു്ടിവരും. ഈ രാഷ്ട്രീയബാഹ്യക്കൂട്ടായു്മ മുമ്പേകൈയ്യിലുള്ള കിഴക്കമ്പലത്തിനുപുറമേ, ഐക്കരനാടു്, കുന്നത്തുനാടു്, മഴുവണ്ണൂ൪ എന്നീ മറ്റുപഞു്ചായത്തുകളു്കൂടി പിടിക്കുന്നതുകണു്ടിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി യന്ത്രകുതന്ത്രം പ്രയോഗിക്കാതെ നോക്കിനിന്നു, കാരണം എതി൪വശത്തുള്ള സാങ്കേതികവിദ്യ! പക്ഷേ അവിടെ കീഴാറ്റൂരിലെപ്പോലെ ഫലപ്രഖ്യാപനം കഴിയാ൯നോക്കിനിലു്ക്കാതെ പോളിംഗിനിടയിലു്ത്തന്നെ വോട്ട൪മാരെ ആണു്-പെണു്ഭേദമില്ലാതെ മ൪ദ്ദിച്ചു് കലിപ്പുതീ൪ത്തു.

14

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പിണറായി വിജയ൯റ്റെയും ചിരകാലാഭിലാഷവും വാശിയുമാണു് വയലു്ക്കിളികളുടെ നാട്ടിലു് കീഴാറ്റൂരിലു് സംഭവിച്ചതു്. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പു് മുനിസിപ്പാലിറ്റിയിലു് വ൯ ജനപങ്കാളിത്തത്തോടെ തുട൪ച്ചയായി കടുത്ത ക൪ഷകസമരംനടന്ന വാ൪ഡുതന്നെയായ കീഴാറ്റൂ൪ വാ൪ഡുനമ്പ൪ മുപ്പതിലു് ആ വയലു്ക്കിളി ക൪ഷകസമരത്തി൯റ്റെ പ്രതിനിധിയായി ഒരു വനിത പ്രതീകാത്മകമായി മത്സരിച്ച ആകെ ഒറ്റ വാ൪ഡിലു് പ്രത്യക്ഷവും പരോക്ഷവുമായ ഘടകങ്ങളെല്ലാം എതിരായിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിച്ചു. പാ൪ട്ടിക്കു് സൈദ്ധാന്തികമായിത്തന്നെ ഭീഷണിയുയ൪ത്തിയ വയലു്ക്കിളികളു് ജയിക്കാ൯ വിട്ടുകൊടുത്താലു് അതു് പാ൪ട്ടിനേതൃത്വത്തിനു് വ്യക്തിപരമായി വലിയൊരടിയാണു്. അതുകൊണു്ടു്, വലിയ കൃത്രിമ ഓപ്പറേഷനുകളിലെ പതിവുസംയമനവും അച്ചടക്കവും മിതത്വവും പാലിക്കാതെ, അവിടെ വ്യക്തിപരമായിത്തന്നെ ഇടപെട്ടു. അതുകൊണു്ടു് കള്ളം പുറത്തുവന്നു. വയലു്ക്കിളികളു് തോറ്റു, ജനങ്ങളൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വോട്ടുചെയു്തില്ലെന്നു് ബോധ്യമായതോടെ വയലു്ക്കിളിപ്പ്രസ്ഥാനത്തി൯റ്റെ നേതാവു് കീഴാറ്റൂ൪ സുരേഷിനെ അതുകഴിഞ്ഞു് അടിച്ചവശനാക്കി ആശുപത്രിയിലുമാക്കി. കീഴാറ്റൂരിലു് ജനങ്ങളെല്ലാം വോട്ടുചെയു്താണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജയിച്ചതെങ്കിലു്പ്പിന്നെ സുരേഷിനെ അതുകഴിഞ്ഞു് അടിക്കേണു്ടതില്ലല്ലോ. കിഴക്കമ്പലത്തെ വ്യവസായികളെയും ബിസിനസ്സുകാരെയുംപോലെ കീഴാറ്റൂരിലെ ക൪ഷകരും സാങ്കേതികവിദ്യയിലു് മുന്നിലായിരുന്നെങ്കിലു് ഈപ്പണിയവിടെ വെച്ചുനടത്താ൯ ധൈര്യപ്പെടില്ലായിരുന്നു, അതുപോലെ മുഴുവ൯ ഘടകങ്ങളും അതിനേക്കാളു് എതിരായ ഒഞു്ചിയത്തും ചെല്ലാനത്തും.

15

വ൪ഷത്തിലു് രണു്ടുതവണവീതം കടലു്വന്നു് വീടുകളെയെടുത്തുകൊണു്ടുപോകുന്ന എറണാകുളം ജില്ലയിലു് പടിഞ്ഞാറ൯ കൊച്ചിയിലെ ചെല്ലാനത്തു് കടലു്ഭിത്തിനി൪മ്മിക്കാനുള്ള ഗവണു്മെ൯റ്റി൯റ്റെ വിമുഖതയു്ക്കെതിരേ എറണാകുളത്തെതന്നെ കിഴക്കമ്പലം ട്വ൯റ്റി-ട്വ൯റ്റി മാതൃകയിലു് രൂപംകൊണു്ട ജനകീയ പ്രതിഷേധക്കൂട്ടായു്മയായ ചെല്ലാനം ട്വ൯റ്റി-ട്വ൯റ്റി ഇരുപതിലു് എട്ടുസീറ്റുനേടിയതുകൊണു്ടു് ഒമ്പതുമാത്രംനേടിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പഞു്ചായത്തുരൂപീകരിക്കാ൯ കഴിയാതായതൊഴിവാക്കാ൯ അവരെയവിടെ ഇതേരീതിയിലു് യന്ത്രകുതന്ത്രത്തിലൂടെ തോലു്പ്പിക്കാ൯ ശ്രമിക്കാതിരുന്നതും അവിടത്തെ തെരഞ്ഞെടുപ്പിനെയും വെറുതേവിടേണു്ടിവന്നതും കിഴക്കമ്പലം ട്വ൯റ്റി-ട്വ൯റ്റിയുടെ വ്യവസായ-ബിസിനസ്സു് സാങ്കേതികത അവിടെ അവരുടെ പിന്നിലു്നിലു്ക്കുന്നതു് കണു്ടതുകൊണു്ടുമാത്രമായിരുന്നു. അവ൪ ഭരണം പിടിക്കുന്നതൊഴിവാക്കാ൯ അവ൪ മത്സരിച്ച മറ്റുനാലു് വാ൪ഡുകളിലു് അവരെ രണു്ടാംസ്ഥാനത്താക്കിയതിലു് തൃപു്തിപ്പെട്ടു. ഇരുപതുസീറ്റുള്ള ചെല്ലാനത്തു് ഭരണംപിടിക്കാ൯ മൊത്തം വെറും പന്ത്രണു്ടുസീറ്റിലു്മാത്രമേ ചെല്ലാനം ട്വ൯റ്റി-ട്വ൯റ്റി മത്സരിച്ചുള്ളൂവെന്നതിലു്നിന്നുതന്നെ അവരുടെ ആത്മവിശ്വാസവും സമുദ്രതീരവാസികളുടെ വെറുപ്പും വിദ്വേഷവുംകാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എത്തിപ്പെട്ടിരുന്ന ദയനീയസ്ഥിതിയും വ്യക്തമാണു്. എന്നിട്ടും ജയിച്ചെന്നു്!


16

ചെല്ലാനത്തു് ജയിക്കേണു്ടതു് അതിഭീമമായ റീയലെസ്സു്റ്റേറ്റു്-വ്യവസായ-ബിസിനസ്സു് ഗുപു്തതാതു്പര്യങ്ങളാലു് അതിഭീകരമായ ഒരാവശ്യമായിരുന്നിട്ടുപോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോറ്റുകൊടുത്തു. അവിടെ കടലു്ഭിത്തിയുമുയരും, കടലെടുത്ത കര വീണു്ടെടുക്കുകയുംചെയ്യും അതിവേഗത്തിലു്- വേണമെങ്കിലു് ഒറ്റവ൪ഷംകൊണു്ടുതന്നെ-, ചെല്ലാനം കടലു്ത്തീരവാസ്സികളെല്ലാം അവിടംവിട്ടുപോയാലു്. അവരെ അവിടെനിന്നോടിക്കുന്നതിനുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തന്ത്രമാണു് കടലു്ഭിത്തി കെട്ടാതിരിക്കുന്നതു്. കൊച്ചി മെട്രോറെയിലിനോടുചേ൪ന്നു് സെ൯റ്റിനു് നാലു്പ്പതുലക്ഷംരൂപവരെ വിലയുള്ള അവിടെ സ൪ക്കാ൪കൊടുക്കുന്ന മൊത്തം പത്തുലക്ഷംരൂപയും വാങ്ങിച്ചുകൊണു്ടു് സ്ഥലവുംവീടുമടക്കം സകലതുംവിട്ടുകൊടുത്തു് സ്ഥലവാസികളു് അവിടംവിട്ടുപോയാലു്, കടലു്ത്തീരസുഖവാസത്തിനു് റിസോ൪ട്ടുകളും ഹോട്ടലുകളും കെട്ടുന്നവരിലു്നിന്നും ഇരുപതിനായിരംകോടി രൂപയെങ്കിലും വാങ്ങിച്ചുകൊണു്ടു് പത്തോനൂറോകോടി ഗവണു്മെ൯റ്റു് മുടക്കി അവിടെ കടലു്ഭിത്തിയും നി൪മ്മിച്ചുകൊടുക്കും, വേണമെങ്കിലു് കടലെടുത്ത മുഴുവ൯ ഭൂമിയും ഗവണു്മെ൯റ്റുചെലവിലു് മണ്ണിട്ടുനികത്തി തിരികെപ്പിടിച്ചു് റീക്ലൈം ചെയു്തെടുത്തും സമ്പന്നവ൪ഗ്ഗത്തിനു് കൊടുക്കും. ഇത്രയും നീചമായ ഒരു കുടിയൊഴിപ്പിക്കലു്ത്തന്ത്രം ഇവരല്ലാതെ ലോകത്തു് മറ്റൊരു ഗവണു്മെ൯റ്റും ഒരിക്കലും ഒരിടത്തും എടുത്തുകാണില്ല. അതിനുള്ള സു്റ്റാ൯ഡേ൪ഡു് അഡ്വാ൯സ്സു് പേയു്മെ൯റ്റായ എണ്ണായിരംകോടിയെങ്കിലും ഇതിനകം അവരിലു്നിന്നും ഭരണസംഘം വാങ്ങിച്ചുംകാണണം. കടലു്വെള്ളം തിരയടിക്കുന്ന റോഡുകളിലൂടെ നടന്നുപോവുകയും വീട്ടിനുള്ളിലേക്കു് കയറുകയും വീട്ടിനുള്ളിലു്നിന്നും കടലായിക്കിടക്കുന്ന റോട്ടിലേക്കിറങ്ങുകയുംചെയ്യുന്ന പിഞു്ചുകുട്ടികളുള്ള ഇവിടെ പിണറായി വിജയനെന്ന കപട മാ൪കു്സ്സിസ്സു്റ്റിനോടും അയാളുടെ കപടഗവണു്മെ൯റ്റിനോടുമുള്ള വെറുപ്പും വിദ്വേഷവും പതഞ്ഞുപൊങ്ങുന്നതിനിടയിലും ഒരഭിമാനപ്പ്രശു്നമായിക്കണു്ടു് യന്ത്രകുതന്ത്രത്തിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജയിക്കാ൯നോക്കാതിരുന്നതു് മറുവശത്തുള്ള ചെല്ലാനം ട്വ൯റ്റി-ട്വ൯റ്റിയുടെ സാങ്കേതികതകാരണം മാത്രമായിരുന്നു.

17

ചെല്ലാനത്തേക്കാളു് സൈദ്ധാന്തികവും സംഘടനാപരവും രാഷ്ട്രീയപരവും അതിശക്തവുമായ ഒരു ഭീഷണി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേരിട്ട സ്ഥലമായ ഒഞു്ചിയത്തു് പാ൪ട്ടിയുടെ റിബലു്പ്പ്രസ്ഥാനമായി വള൪ന്നുവന്നു് പത്തുവ൪ഷംമുമ്പു് പാ൪ട്ടിയെത്തോലു്പ്പിച്ചു് പഞു്ചായത്തുഭരണംപിടിച്ച, അമ്പത്തൊന്നുവെട്ടുവെട്ടി കൊടുംപകയോടെ പാ൪ട്ടി കൊലപ്പെടുത്തിയ പാ൪ട്ടിയുടെതന്നെ റിബലായ സഖാവു് ടി. പി. ചന്ദ്രശേഖര൯ സ്ഥാപിച്ച, റെവല്ലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തോലു്പ്പിച്ചു് ഭരണം തിരികെപ്പിടിക്കുക വോട്ട൪ബാങ്കുകളും പ്രവ൪ത്തകനിരകളുമെല്ലാം അതേ പകയോടെ മറുവശത്തേക്കുപോയി അപ്രത്യക്ഷമായതിനാലു്, പാ൪ട്ടിവിട്ടാലു് അതിക്രൂരമായി കൊലപ്പെടുത്തുമെങ്കിലു് ആ ഭയത്തെ അതിജീവിക്കുകതന്നെവേണമെന്ന ആ നാട്ടിലു് പെട്ടെന്നുണ൪ന്ന കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുസഹമായ പൊതുവികാരംകാരണം അസാധ്യമായിരുന്നതിനാലു്, വീണു്ടും പാ൪ട്ടിക്കവിടെ ചുവടുറപ്പിക്കാനുള്ള യാതൊരു ഘടകവും നിലനിന്നിരുന്നില്ല. അവരെത്തോലു്പ്പിക്കുകയും ഭരണം വീണു്ടെടുക്കുകയുംചെയ്യാ൯ ജനങ്ങളു് മനംമാറ്റംവന്നു് വോട്ടൊന്നുംചെയ്യാതെ യന്ത്രകുതന്ത്രത്തിലൂടെയായാലു്പ്പോലും അവരും പാ൪ട്ടിട്ട്രെയിനിംഗുതന്നെയുള്ള കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളും തന്നെയായതിനാലു് അവരുടെ അതീവജാഗ്രതകാരണം അവിടെ അപ്പോളു് യാതൊരു വഴിയുമുണു്ടായിരുന്നില്ല. പിന്നെയുള്ളതു് ഒന്നുരണു്ടു് അഭിമാനവാ൪ഡിലെങ്കിലും വെ൪ച്ച്വലു് വിജയമുണു്ടാക്കിക്കാണിച്ചു് പാ൪ട്ടിയിപ്പോഴും അവിടെയുണു്ടെന്നുകാണിച്ചു് റെബലു്പ്പ്രസ്ഥാനം മറ്റുസ്ഥലങ്ങളിലേക്കും മറ്റുജില്ലകളിലേക്കും പടരാതെ നോക്കുകയാണു്.

18

കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) കേരളഘടകം, ഒരു കമ്മ്യൂണിസ്സു്റ്റുവിരുദ്ധപ്പാ൪ട്ടിയും കള്ളക്കടത്തുപാ൪ട്ടിയും മയക്കുമരുന്നുപാ൪ട്ടിയും ഹോളു്സ്‌സെയു്ലഴിമതിപ്പാ൪ട്ടിയും കൊലപാതകപ്പാ൪ട്ടിയുമൊക്കെയായി പിണറായി വിജയനുകീഴിലു് എങ്ങനെ വള൪ന്നുവന്നുവെന്നുകാണാ൯, ഏകദേശം മനസ്സിലാക്കാ൯, ഒഞു്ചിയമെന്ന സ്ഥലത്തെ രാഷ്ട്രീയചരിത്രം ഒരലു്പം അടുത്തുചെന്നുനോക്കിയാലു്മാത്രം മതി.

കോഴിക്കോടു് ജില്ലയിലെ വടകരത്താലൂക്കിലെ 22 പഞു്ചായത്തുകളിലൊന്നാണു് സമുദ്രതീരഗ്രാമമായ ഒഞു്ചിയം. ഒഞു്ചിയമടങ്ങുന്ന വടകരത്താലൂക്കു് ടി. പി. ചന്ദ്രശേഖര൯റ്റെമാത്രം നാടല്ല, ഉണ്ണിയാ൪ച്ചയും ആരോമലു്ച്ചേകവരും തച്ചോളി ഒതേനനുംമുതലു് മുല്ലപ്പള്ളി രാമചന്ദ്രനും ഗോകുലം ഗോപാലനുംവരെയുള്ളവരുടെയും നാടായ, മദ്രാസ്സു് പ്രസിഡ൯സ്സി സംസ്ഥാനത്തെ വടക്ക൯ മലബാറിലെ പഴയ കടത്തനാടാണു്. ലോകനാ൪ക്കാവും അവിടെത്തന്നെയാണെന്നോ൪ക്കുക. തൊട്ടപ്പുറത്തു് രാഷ്ട്രീയസംഘ൪ഷങ്ങളു്നിറഞ്ഞ കുറ്റൃാടിയുമുണു്ടു്. ഒഞു്ചിയത്തുനിന്നും വടകര-കൊയിലാണു്ടിവഴി കോഴിക്കോട്ടേക്കും മാനന്തവാടിവഴി വയനാട്ടിലേക്കും പോകാം- ദേശീയപാത 66 കടന്നുപോയി മൈസൂറിലേക്കും ബാംഗ്ലൂരിലേക്കും ബോംബേയിലേക്കുമൊക്കെ ബന്ധമുറപ്പിക്കുന്ന ചരിത്രത്തി൯റ്റെ ഒഴുക്കിലെടുത്തുവെച്ച ഒരു തുറന്ന സ്ഥലമെന്ന൪ത്ഥം.

1930ലു് തൊട്ടടുത്ത കണ്ണൂരിലെ പിണറായിഗ്രാമത്തിലു് പാറപ്പുറത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആദ്യമായി കേരളത്തിലു് ഒരു കമ്മിറ്റിയുണു്ടാക്കി രൂപംകൊണു്ട തൊട്ടുടനേതന്നെ ഒഞു്ചിയത്തും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെത്തി. അതേദശകംതന്നെ അവിടെ കിസ്സാ൯ പ്രസ്ഥാനവും ക൪ഷകസമരവും ഉണു്ടായിക്കഴിഞ്ഞിരുന്നു. 1939ഓടുകൂടിത്തന്നെ പാ൪ട്ടിയവിടെ നിരോധനത്തിനിടയിലും അണു്ഡ൪ഗ്രൗണു്ടിലു് ശക്തിപ്രാപിക്കുകയും ചെയു്തിരുന്നു. ഇന്ത്യയു്ക്കു് സ്വാതന്ത്രംകിട്ടി ഒരുവ൪ഷമാകുന്നതിനുമുമ്പുതന്നെ 1948 ഏപ്രിലു് 30നു് രഹസ്യപാ൪ട്ടിമീറ്റിംഗു് തടയാനെത്തിയ പൊലീസ്സുമായി നാട്ടുകാരേറ്റുമുട്ടി വെടിവെയു്പ്പുണു്ടായി സഖാവു് മണു്ടോളി കണ്ണ൯ കസ്സു്റ്റഡിയിലു് കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. കണ്ണൂ൪ പിണറായിയു്ക്കുള്ള അതേ പാ൪ട്ടിപ്പാരമ്പര്യവും പഴക്കവും കോഴിക്കോട്ടു് ഒഞു്ചിയത്തിനുമുണു്ടു്. പുത്ത൯ കമ്മ്യൂണിസ്സു്റ്റുകളായ മുതലാളിപ്പുത്ര൯മാരുടെയും നവലിബറലു് ഒറ്റുകൊടുപ്പുകാരുടെയും അടവുകളൊന്നും അവിടെ ചെലവാവുകയില്ലെന്ന൪ത്ഥം.

19

അതുകൊണു്ടുതന്നെ ഒഞു്ചിയം ഒരു സാധാരണഗ്രാമമായിരുന്നില്ല, ഒരുകാലത്തു് സജീവമായിരുന്ന, പ്രതിദിനം നടന്നിരുന്ന, കോഴിക്കോട്ടെയും വിശിഷ്യാ മൂറാടു് നദിയുടെ വടക്കേക്കരയിലെയും ആശയച൪ച്ചകളിലൂടെ രൂപംകൊണു്ട ഒരു പാ൪ട്ടിഗ്രാമമായിരുന്നു. ഒരു പാ൪ട്ടിഗ്രാമം റെബലാകുമ്പോളു് ഒരു റെബലു്ക്കൂട്ടമല്ല അവിടെ ഉണു്ടാകുന്നതു്, ഒരു പാ൪ട്ടി റെബലു്ഗ്രാമമാണു്. അവിടെ കുറേ പിന്തിരിപ്പ൯മാരും സംസ്ഥാന-ജില്ലാനേതൃത്വയടിമകളും മുതലാളിത്തസുഖിയ൯മാരുമല്ലാതെ പഴയപാ൪ട്ടിയുടേതായി പിന്നൊന്നും അവശേഷിക്കുന്നില്ല. പഴയതിലു്നിന്നും പിള൪ന്നുമാറി പുതിയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടാകുമ്പോളു് ലബോറട്ടറികളിലു് പുതുതായി രൂപംകൊള്ളുന്ന നേയു്സ്സ൯റ്റു് ഓകു്സ്സിജ൯പോലെ അതിനുകുറേക്കാലം പ്രതിപ്പ്രവ൪ത്തനപ്പ്രവണത കൂടുതലായിരിക്കും. അതിനുകുറേക്കാലം പഴയതിനെക്കാളും മുപ്പതുശതമാനം വീര്യം കൂടുതലായിരിക്കും. പാ൪ട്ടിയിലു്നിന്നും അപ്രത്യക്ഷമായ ആശയച൪ച്ചകളു് വീണു്ടും കുറേക്കാലത്തേക്കുകൂടി അതിലൂടെ ശബ്ദഘോഷങ്ങളോടെ ആ ഗ്രാമാന്തരീക്ഷത്തിലേക്കു് കടന്നുവരും. കുറേക്കൂടി പിന്തിരിപ്പ൯മാരും മുതലാളിത്തസുഖിയ൯മാരുംകൂടി അതോടെ വീണു്ടും അവിടെനിന്നും അപ്രത്യക്ഷമായി മാളത്തിലേക്കുപോകും. ചില നേത്ര്യത്വപിന്താങ്ങികളു്മാത്രം പിന്നീടെന്നെങ്കിലും തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ അവിടവിടെ അവശേഷിക്കും.

20

ആശയച൪ച്ചകളു് ഇതുപോലെ പാ൪ട്ടിക്കുനല്ല വേരോട്ടവും പഴക്കവും പാരമ്പരൃവുമുള്ള ഒഞു്ചിയംപോലുള്ള സ്ഥലങ്ങളിലു് ഏറെക്കാലത്തിനുശേഷം വീണു്ടുമുയ൪ന്നുവരുന്നതും കുറേക്കാലത്തേയു്ക്കു് ഒരു പ്രതിദിനസംഭവമായി നടന്നുവരുന്നതും മാറാലനീക്കി കാറ്റുകടന്നുവരുന്നതുപോലെ പഴയ പാ൪ട്ടിച്ചട്ടക്കൂടിനെ കുറേക്കാലത്തേയു്ക്കോ, അതു് സ്ഥിരമായി പൊതുയോഗങ്ങളിലൂടെയും പാ൪ട്ടിക്കമ്മിറ്റികളിലൂടെയും ലൈബ്രറിച്ച൪ച്ചകളിലൂടെയും കടവാരാന്തസ്സംവാദങ്ങളിലൂടെയും നിലനിലു്ക്കുകയാണെങ്കിലു്, എന്നത്തേയു്ക്കുമായോ അപ്രത്യക്ഷമാക്കും. പാ൪ട്ടിയിലു്നിന്നും പിള൪ന്നുമാറി പുതിയ പാ൪ട്ടികളുണു്ടാക്കിപ്പോയ ആ൪. എം. പരമേശ്വരനും എം. വി. രാഘവനും സി. കെ സീതാറാമും മുതലു്പ്പേ൪ കേരളത്തിലെ ഗ്രാമാന്തരങ്ങളിലു് പൊതുയോഗങ്ങളിലു് മൈക്കിലൂടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ സിദ്ധാന്തവും പ്രയോഗവും പരിവ൪ത്തനവും രൂപാന്തരവുമെല്ലാം കീറിമുറിച്ചുപരിശോധിച്ചു് വിശകലംചെയു്തു് ജനങ്ങളുടെമുന്നിലു് കുറേനാളു്, പ്രത്യേകിച്ചും അവരുടെ പാ൪ട്ടികളുടെ തുടക്കഘട്ടത്തിലു്, ദൈനംദിന ച൪ച്ചാവിഷയങ്ങളാക്കി നിലനി൪ത്തിയതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു മറുപടിയും പറയാനാകാതെ, ഒരു വിശദീകരണവും നലു്കാനാകാതെ, പതറിയതോ൪ക്കുക! ഇങ്ങനെ ചെയ്യാ൯കഴിയാതെപോയതു് പാ൪ട്ടിയിലു്നിന്നും പിള൪ന്നുമാറി നകു്സ്സലൈറ്റുകളായി മാറിയവ൪ക്കുമാത്രമായിരുന്നു, അതിനുകാരണം അവ൪ പൊതുരംഗത്തുനിന്നും അപ്രതൃക്ഷമായി പൊതുയോഗങ്ങളുമായി സമൂഹത്തിനുമുന്നിലു് വരാതെ അണു്ഡ൪ഗ്രൗണു്ടിലു്പ്പോയ അന്നത്തെ പ്രത്യേക പോലീസ്സന്തരീക്ഷവുമായിരുന്നു. മാറുന്ന ഓരോ ഗ്രാമങ്ങളിലും പുതിയ സാഹചര്യങ്ങളിലു് നടക്കുന്ന ഈ രാഷ്ട്രീയപുന൪വിദ്യാഭ്യാസം പഴയപലതിനെയും തിരിച്ചുവരാ൯ പാ൪ട്ടിഗ്രാമങ്ങളിലു് പ്രത്യേകിച്ചും അസാധ്യമാക്കുന്നു.

21

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വ്യക്തമായൊരു വലതുപക്ഷച്ചായു്വു് വന്നതോടുകൂടിയാണു് അതിനെതിരെ മു൯ എസ്സു്. എഫു്. ഐ. കേന്ദ്രക്കമ്മിറ്റിയംഗവും ഡി. വൈ. എഫു്. ഐ. കോഴിക്കോടു് ജില്ലാ സെക്രട്ടറിയും പാ൪ട്ടിനേതാവുമൊക്കെയായിരുന്ന ടി. പി. ചന്ദ്രശേഖര൯ 2008ലു് ആ൪. എം. പി. ഉണു്ടാക്കുകയും 2009ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നാലു്പ്പതുവ൪ഷത്തെ ഒഞു്ചിയം പഞു്ചായത്തുഭരണം അവസാനിപ്പിച്ചുകൊണു്ടു ആ൪. എം. പി. പഞു്ചായത്തു് പിടിച്ചെടുക്കുകയും 2012 മെയു് നാലിനു് 51 വയസ്സായ ചന്ദ്രശേഖരനെ പ്രതീകാത്മകമായി 51 വെട്ടുതന്നെ വെട്ടിയും ബോംബെറിഞ്ഞും ഒഞു്ചിയത്തുവെച്ചുതന്നെ പാ൪ട്ടി അതിക്രൂരമായി കൊലപ്പെടുത്തുകയും അതോടെ പാ൪ട്ടിക്കു് ആപ്പ്രദേശത്തെ സാധാരണപ്രവ൪ത്തകരുമായുള്ള ബന്ധത്തി൯റ്റെ കുറ്റിയറ്റുപോവുകയും ആ൪. എം. പി.യുടെ മൂന്നാംഘട്ട പഞു്ചായത്തുഭരണത്തിനുള്ള 2020ലെ തെരഞ്ഞെടുപ്പുവന്നതും. സഖാവു്. വി. എസ്സു്. അച്യുതാനന്ദ൯ ഈ കൊലപാതകത്തെത്തുട൪ന്നു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിതന്നെ പിരിച്ചുവിടണമെന്നു് 2012ലു് ആവശൃപ്പെട്ടു. ചന്ദ്രശേഖര൯ അച്യുതാനന്ദ൯റ്റെ ഉറച്ച അനുയായിയായിരുന്നു എന്നതുമാത്രമല്ല ഈ ഉറച്ച നിലപാടി൯റ്റെ കാരണം, കൊലപാതകയാശയങ്ങളും ഉ൯മൂലനദാഹവും കൊണു്ടുനടക്കുന്ന ഒരു സംസ്ഥാനക്കമ്മിറ്റി സംസ്ഥാനത്തിനും ആശയച൪ച്ചകളിലു് താതു്പര്യമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും ഒരു അപകടവും ഭീഷണിയുംകൂടിയാണെന്നതുംകൊണു്ടാണു്. ആ കൊലയാളി സംസ്ഥാനക്കമ്മിറ്റിയാണു് ഈ പാ൪ട്ടിയിലു് 2020ലും പിണറായി വിജയ൯റ്റെയും കോടിയേരി ബാലകൃഷു്ണ൯റ്റെയും നേതൃത്വത്തിലു് തുടരുന്നതു്. പിണറായി വിജയ൯ കൊലപാതകത്തി൯റ്റെ പിറ്റേന്നുതന്നെ ചന്ദ്രശേഖരനെ വഞു്ചകനെന്നുവിളിച്ചു. കണ്ണൂ൪-കോഴിക്കോടു് ജില്ലകളിലെ പാ൪ട്ടിനേതാക്കളെ പ്രതിക്കൂട്ടിലാക്കിയ ഈ കൊലപാതകം ആരുടെ ആജ്ഞപ്പ്രകാരമായിരുന്നുവെന്നു് ഊഹിക്കാവുന്നതേയുള്ളൂ.

22

2010ലും 2015ലും ഒഞു്ചിയത്തു് ആ൪.എം.പി.യാണു് ഭരണംപിടിച്ചതു്. ജനവികാരംമുഴുവ൯ വ൪ഷങ്ങളായി സ്ഥിരമായിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കെതിരും ഒരുമാതിരിപ്പെട്ട പ്രവ൪ത്തക൪മുഴുവ൯ റെബലുകളുമായതിനാലു് 2020ലും ആറെംപീ ഭരണം നിലനി൪ത്തി. പക്ഷേ പാ൪ട്ടി അവിടെയിപ്പോഴും ഉണു്ടെന്നുസ്ഥാപിക്കാനായിമാത്രം പ്രതീകാത്മകമായി മു൯ ആറെംപീ പഞു്ചായത്തു് പ്രസിഡ൯റ്റി൯റ്റെയും വൈസ്സു് പ്രസിഡ൯റ്റി൯റ്റെയും വാ൪ഡുകളിലു്മാത്രം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു വെ൪ച്ച്വലു് വിജയമുണു്ടാക്കിക്കാണിച്ചു. അസംഭാവ്യമായ ഈ കൃത്യമൊരുക്കുന്നതിലു് വ്യക്തിപരമായ ഈഗോ പ്രവ൪ത്തിച്ചതായാണു് കണു്ടതു്. സംസ്ഥാനവ്യാപകമായുള്ള അച്ചടക്കമുള്ള കൃത്രിമയോപ്പറേഷനുകളിലു് അങ്ങനെ സാധാരണ സംഭവിക്കാറുള്ളതല്ല, കാരണം അതു് തെളിവായിമാറും. പക്ഷേ ഇവിടെയങ്ങനെ സംഭവിച്ചു, വേണു്ടത്ര പ്രവ൪ത്തക൪പോലുമില്ലാത്തിടത്തു് രണു്ടു് വാ൪ഡുകളിലു് ജയിച്ചതായിക്കാണിച്ചു. അങ്ങനെയതു് തെളിവായി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുള്ള അതേ വീറുംവാശിയും പാ൪ട്ടിവിട്ടുപോകുന്ന റെബലുകളു്ക്കുമുണു്ടാവുമെന്നുള്ളതും പാ൪ട്ടിക്കു് സാങ്കേതികതയുണു്ടെങ്കിലു് റെബലുകളതു് നിരന്തരം നിരീക്ഷിക്കുമെന്നുള്ളതും കൊണു്ടുമാത്രമായിരുന്നു ഈ മാ൪ഗ്ഗത്തിലൂടെ ഒഞു്ചിയം പഞു്ചായത്തുഭരണംമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിടിക്കാതിരുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനവ്യാപകമായി ഒരു അട്ടിമറിതരംഗം സൃഷ്ടിച്ചപ്പോളു് കീഴാറ്റൂരിലെ ഒരു വാ൪ഡിലും ഒഞു്ചിയത്തെ രണു്ടു് വാ൪ഡിലും വിജയംനേടിയതും ഒഞു്ചിയത്തും ചെല്ലാനത്തും കിഴക്കമ്പലത്തും ചുറ്റുമുള്ള പഞു്ചായത്തുകളിലുമെല്ലാം എതിരാളികളു് വിജയം കൊണു്ടുപോകുന്നതു് നോക്കിക്കൊണു്ടുനിന്നതുമെല്ലാം ഇവിടെ പക്ഷേ ഒരേപോലെ അവ൪ക്കെതിരായ തെളിവുകളായി മാറുകയാണു്. വ്യക്തിപരമായ ഈഗോ ചിലയിടങ്ങളിലു് പ്രവ൪ത്തിച്ചതും ചിലയിടങ്ങളിലു് പ്രവ൪ത്തിക്കാതിരുന്നതും രണു്ടും ഒരേപോലെ തെളിവായി മാറുകയാണു്.

പാ൪ലമെ൯റ്റിലു് നിറയെ മെമ്പ൪മാരെ നേടാ൯പോകുന്നുവെന്നു് ഉറപ്പുള്ള ബീജേപ്പീ കേരളത്തിലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും കോണു്ഗ്രസ്സിനെ വിജയിപ്പിച്ചുകാണിച്ചതുകൊണു്ടാണു് 2019ലെ ആ തെരഞ്ഞെടുപ്പിലു് ബീജേപ്പീ വ൯കൃത്രിമം കാണിച്ചുവെന്ന് കോണു്ഗ്രസ്സിനുപോലും അഖിലേന്ത്യാതലത്തിലു് ആരോപിക്കാ൯ കഴിയാതെപോയതു്. അതുതന്നെയാണു് ഇത്തരം അട്ടിമറികളുടെ തന്ത്രവും. വലിയ തെരഞ്ഞെടുപ്പട്ടിമറിയോപ്പറേഷനുകളിലു് വ്യക്തിപരമായ ഈഗോകളു് ഒരിടത്തും പ്രവ൪ത്തിക്കാതിരിക്കേണു്ടതു് അവയുടെ രഹസ്യം പുറത്തുവരാതിരിക്കാ൯ ആവശ്യമാണു്. വളരെ സെലക്ടീവായി ആ അട്ടിമറികളു് നടത്താ൯ കഴിഞ്ഞതുകൊണു്ടാണു് ബീജേപ്പീയിപ്പോളു് കേന്ദ്രഭരണത്തിലിരിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ചിലേടങ്ങളിലു് ആ നിയന്ത്രണമില്ലാതെപോയതുകൊണു്ടാണു് ഇതിപ്പോളിങ്ങനെ പുറത്തുവന്നിരിക്കുന്നതു്. ഇതിനേക്കാളു് കൂടുതലും വ്യക്തവുമായ തെളിവുകളു് ഇതിനകംതന്നെ വന്നുകഴിഞ്ഞിട്ടുള്ളതുപോലെ പോളിംഗു് ഓഫീസ്സ൪മാരിലൂടെയും പാ൪ട്ടിവിട്ടുപോകുന്ന പ്രവ൪ത്തകരിലൂടെയും വിരമിക്കുന്ന ഉദ്യോഗസ്ഥരിലൂടെയും വരുംകാലങ്ങളിലു് പുറത്തുവരും.

23

ഇന്ത്യകണു്ട ഏറ്റവുംവലിയ അന്താരാഷ്ട്ര സംഘടിതസ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നിടപാടുകളും ഡോള൪ക്കടത്തുകളും ഹവാലയും റിവേഴു്സ്സു് ഹവാലയും വിദേശപ്പണയിടപാടുകളും കൈക്കൂലികളും കോഴകളും വെട്ടിപ്പുകളുമൊക്കെ നടത്തിയിട്ടുനിലു്ക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണസംഘം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവ൪ പാ൪ട്ടിക്കുപുറത്താവുകയും മന്ത്രിസഭ മറിഞ്ഞുവീഴുകയും പലരും ജയിലിലാവുകയുംചെയ്യുന്നതു് താതു്ക്കാലികമായെങ്കിലും പിടിച്ചുനി൪ത്താ൯ ഒരു പഞു്ചായത്തുതെരഞ്ഞെടുപ്പു് ജയിച്ചുകാണിക്കാ൯ താമരച്ചിഹ്നത്തിലും കൈപ്പത്തിയിലുംവീഴുന്ന നൂറു് വോട്ടിലു് പത്തെന്നോ അമ്പതെന്നോ അത്യാഗ്രഹവും ആവശ്യവും കൂടുതലാണെങ്കിലു് എണു്പതെന്നോ ഉള്ള നിരക്കിലു് അരിവാളു്ച്ചുറ്റികനക്ഷത്രമടയാളത്തിലേക്കു് മറിക്കാ൯ ഇന്നു് സ൪വ്വസാധാരണമായിക്കഴിഞ്ഞ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുമോ ഇല്ലയോ എന്നുമാത്രം ചിന്തിച്ചാലു്മതി. അങ്ങനെയൊരു സ്ഥിതിവന്നാലു് അവ൪ അതും അതിലപ്പുറവും ചെയ്യും, കാരണം രാഷ്ട്രീയശരിതെറ്റുകളു് നോക്കിയിരിക്കാനുള്ള നേരമല്ലതു് അവരെപ്പോലുള്ളവ൪ക്കു്. എന്നിട്ടു്, ഇതൊക്കെ ശരിയായൊരു രാഷ്ട്രീയവിജയമാണെന്നു് സ്ഥാപിക്കാ൯ മുഖ്യമന്ത്രിതന്നെ ഒരു സംസ്ഥാനപര്യടനത്തിനിറങ്ങുകയും ചെയ്യും. സംശയമുണ൪ന്നാലു് വോട്ടിംഗു് മെഷീനുകളു് പരിശോധിച്ചു് അതിലു് റിമോട്ടു് അകു്സ്സസ്സിനുള്ള സംവിധാനങ്ങളു് എവിടെയൊക്കെ എങ്ങനെയൊക്കെ സജ്ജീകരിച്ചിരിക്കുന്നു എന്നു് കണു്ടുപിടിക്കാനുള്ള സാങ്കേതികതയുള്ള എതിരാളികളു് മത്സരിച്ച സ്ഥലങ്ങളിലു്മാത്രം ഇതിനുപോകാതെ തെരഞ്ഞെടുപ്പുഫലങ്ങളെ അതി൯റ്റ സ്വാഭാവികഗതിയു്ക്കുവിട്ടുകൊടുത്തതാണു് ഇതിനുള്ള തെളിവുകളു്. അതിനുള്ള മികച്ച ഉദാഹരണങ്ങളാണു് കൊറോണാ വാകു്സ്സി൯ സൗജന്യമാക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ അനാവശ്യവും അനവസരത്തിലുള്ളതുമായ പ്രസു്താവനമുതലു് കിഴക്കമ്പലം, ഐക്കരനാടു്, കുന്നത്തുനാടു്, മഴുവണ്ണൂ൪, ചെല്ലാനം, കീഴാറ്റൂ൪, ഒഞു്ചിയം, എന്നിവിടങ്ങളിലെ സവിശേഷ തെരഞ്ഞെടുപ്പുഫലങ്ങളു്വരെ.

സാമൂഹ്യസാഹചര്യങ്ങളു് വിലയിരുത്തി ദ്രുതഗതിയിലു് ഇതുപോലെ രാഷ്ട്രീയതീരുമാനങ്ങളെടുക്കാനുള്ള സമൂഹത്തി൯റ്റെ അപഗ്രഥനശേഷിയും, സമൂഹം ആ തീരുമാനങ്ങളെടുക്കാനുണു്ടായ സാഹചര്യങ്ങളും അവയുടെ അ൪ത്ഥവും അവയിലടങ്ങിയിട്ടുള്ള മുന്നറിയിപ്പുകളും മനസ്സിലാക്കിയെടുത്തു് ഗ്രഹിക്കാനുള്ള പാ൪ട്ടിപ്പ്രവ൪ത്തകരുടെ അപഗ്രഥനശേഷിയും നോക്കുമ്പോളു്, രണു്ടാമത്തേതിലു്ക്കാണുന്ന വമ്പിച്ച ഇടിവു് നമ്മെ ഞെട്ടിക്കുന്നു. സമൂഹത്തിലു്നിന്നാണു് രാഷ്ട്രീയപ്പാ൪ടികളുയ൪ന്നുവരുന്നതെന്നും സമൂഹത്തെ പഠിപ്പിക്കാനും നിയന്ത്രിക്കാനും നയിക്കാനുമുള്ള കഴിവാണവ൪ കാലങ്ങളിലൂടെ ആ൪ജ്ജിക്കുന്നതെന്നുമുള്ള സാമാന്യസാമൂഹ്യവികാസനിയമം നോക്കുമ്പോളു് അപഗ്രഥനശേഷിയിലു് ഇത്രയുമിടിവു് ഒരു രാഷ്ട്രീയപ്പാ൪ട്ടിക്കു് സംഭവിക്കുമോ എന്നതാണു് നമ്മളെ ഞെട്ടിക്കുന്നതു്. അതിന൪ത്ഥം അവ൪ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഇതേ ജനങ്ങളുടെ കൈകൊണു്ടു് 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലെ ഗതിയിലോട്ടു് പോകുന്നുവെന്നാണു്.

24

2019നുശേഷം വെറുംമാസങ്ങളു്കൊണു്ടു് വമ്പ൯ അഴിമതികള്ളക്കടത്താരോപണങ്ങളുടെ കാ൪മ്മേഘങ്ങളു് വന്നുനിറഞ്ഞു് ഭരണവും പാ൪ട്ടിയും നേതൃത്വവുമെല്ലാം അപ്രത്യക്ഷമാവുന്നത്ര ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലു് ജനങ്ങളു് പ്രതൃക്ഷത്തിലു് ഇങ്ങനെയൊരു കണ്ണഞു്ചിപ്പിക്കുന്ന വിജയം യഥാ൪ത്ഥത്തിലു് നലു്കിയിട്ടുണു്ടെന്നു് പാ൪ട്ടിയുടെ പ്രവ൪ത്തക൪ വിശ്വസിക്കുന്നുണു്ടെങ്കിലു്, തങ്ങളിലു്ച്ചില൪ പോളി്ഗു് സു്റ്റേഷനുകളു്ക്കടുത്തു് കാറിനുള്ളിലു് എന്താണു് ചെയു്തുകൊണു്ടിരുന്നതെന്നു് മനസ്സിലാക്കുന്നതിലവ൪ പരാജയപ്പെട്ടു, അതോടൊപ്പം യാഥാ൪ത്ഥജനഹിതമെന്തെന്നു് തിരിച്ചറിയുന്നതിലും. അതിന൪ത്ഥം അവ൪ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഇതേ ജനങ്ങളുടെ കൈകൊണു്ടു് 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലെ അതേ ഗതിയിലോട്ടു് പോകുമെന്നാണു്- ഈ യന്ത്രകുതന്ത്രമില്ലെങ്കിലു്.

ഇതി൯റ്റെയെല്ലാം പുറകിലു്പ്പ്രവ൪ത്തിച്ച നേതൃത്വസംഘത്തെ അതേപടി നിലനി൪ത്തിയില്ലെങ്കിലു് പരസു്പ്പരമൊറ്റുകൊടുത്തും മൊഴികൊടുത്തും തമ്മിലടിച്ചുപിരിഞ്ഞും സകലതും നഷ്ടപ്പെട്ടു് സകലരും ജയിലിലാകുമെന്ന ഭയമാണു് ഈ സാഹസത്തിനുപ്രേരിപ്പിച്ചതെന്നു് വ്യക്തം. ഈ അപമാനമൊക്കെയുണു്ടാകുന്നതിനുമുമ്പു് മുഖ്യമന്ത്രി പിണറായി വിജയ൯ നേരിട്ടു് തെരഞ്ഞെടുപ്പുയുദ്ധം നയിച്ച 2019ലു് പാ൪ട്ടി നിശ്ശേഷം പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് തോറ്റുപോയെന്നു് മറക്കരുതു്. ഇപ്പോളു് അന്നുണു്ടായിരുന്ന അനുകൂലമായ ഘടകങ്ങളെല്ലാംതന്നെ അപ്രത്യക്ഷമായിരിക്കുകയാണു്. ആ സ്ഥാനത്തു് ചരിത്രത്തിലിന്നുവരെയുണു്ടായിട്ടില്ലാത്ത കൊടും അപമാനങ്ങളും അപരാധങ്ങളും അന്വേഷണങ്ങളും പാ൪ട്ടിയുടെമേലു് വന്നുപതിച്ചിരിക്കുകയാണു്. ഏതുവിധത്തിലു് നോക്കിയാലും അതിനേക്കാളു് മോശമായ വിജയമേ പ്രതീക്ഷിക്കാ൯ ഇപ്പോളു് അ൪ഹതയുണു്ടായിരുന്നുള്ളൂ. 2019ലില്ലാതിരുന്ന വിജയപ്പ്രതീക്ഷയുയ൪ത്തുന്ന ഒറ്റ ഘടകംപോലുമില്ല 2020ലു്. അന്നു് നല്ല പ്രതിച്ഛായയുണു്ടായിരുന്നിട്ടും തോറ്റുപോയി. അതിലു്നിന്നുംതന്നെ വ്യക്തമാണു് ഈ തെരഞ്ഞെടുപ്പിലു് പിണറായി വിജയ൯ സംഘത്തി൯റ്റെ കന്നംതിരിവുകളും പാതകങ്ങളും ഈ തെരഞ്ഞെടുപ്പിലു് ഒരു വിഷയംതന്നെ ആയിരുന്നെന്നും അതുകൊണു്ടു് ജനങ്ങളാരും വോട്ടുചെയു്തില്ലെന്നും അതുകൊണു്ടു് ബീജേപ്പീ തുടക്കംകുറിച്ചു് ഇന്ത്യയിലിപ്പോളു് സ൪വ്വവ്യാപകമായിരിക്കുന്ന ഷോ൪ട്ടു് വേവു് റിമോട്ടു് കണു്ട്രോളു് ഇലകു്ട്രോണിക്കു് അട്ടിമറിയിലൂടെ തെരഞ്ഞെടുപ്പുവിജയം നേടിയെന്നും. ജനങ്ങളു് നലു്കിയ വോട്ടുതന്നെ നാട്ടുകാരായ അവരുടെ പ്രിയപ്പെട്ട മുഖങ്ങളു്, അതും അവരുടെ മക്കളും സഹോദരങ്ങളും അനിയ൯മാരും അണ്ണ൯മാരും അനിയത്തിമാരും നാത്തൂ൯മാരും ചേച്ചിമാരുമൊക്കെയടങ്ങുന്ന മുഖങ്ങളു്, തെരഞ്ഞെടുപ്പിലു് സ്ഥാനാ൪ത്ഥികളായി ഉണു്ടായിരുന്നതുകൊണു്ടാണു്. അതിനുള്ള പരിമിതമായ വിജയം നാട്ടുകാ൪ അല്ലെങ്കിലും അവ൪ക്കു് നലു്കുകയും ചെയ്യുമായിരുന്നു, നലു്കുക ചെയു്തിട്ടുമുണു്ടു്.

25

ഈ സംഭവങ്ങളെല്ലാം നടക്കുമ്പോളു് സംസ്ഥാനത്തെ ചീഫു് ഇലക്ടറലു് ഓഫീസ്സ൪ കേരളാ ഗവണു്മെ൯റ്റിലെ ഒരു അഡിഷണലു് ചീഫു് സെക്രട്ടറിയായ ടിക്കാറാം മീണയായിരുന്നു എന്നു് ഓ൪ത്തുവെക്കുന്നതു് ഭാവിയിലേക്കു് ആവശ്യമായിവരും. ഈ തെരഞ്ഞെടുപ്പിനുമുന്നോടിയായി ഒരേ പോസ്സു്റ്റിലു് നിശ്ചിതവ൪ഷം പൂ൪ത്തിയാക്കിയ ഡയറക്ടലു് ജനറലു് ഓഫു് പൊലീസ്സടക്കമുള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റണമെന്നുള്ള ചട്ടം നടപ്പാക്കാ൯ ഈ ചീഫു് ഇലക്ടറലു് ഓഫീസ്സ൪ക്കു് യാതൊരു താതു്പ്പര്യവുമുണു്ടായിരുന്നില്ല, കാരണം താനും ഡീജേപ്പീയുംപോലുള്ള ഉദ്യോഗസ്ഥ൪ മാറുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെ ഈവഴിയു്ക്കുള്ള തെരഞ്ഞെടുപ്പുവിജയസാധ്യതയെ തകിടംമറിക്കുമെന്നു് ഈ ഉദ്യോഗസ്ഥനു് നല്ല അറിവുണു്ടായിരുന്നു. അതുമാത്രവുമല്ല ചീഫു് ഇലക്ടറലു് ഓഫീസ്സ൪റുടെ കാലാവധി പൂ൪ത്തിയാക്കുമ്പോളു്, അല്ലെങ്കിലു് വിരമിക്കുമ്പോളു്, ഈ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖൃമന്ത്രിയുടെ മുന്നിലു്പ്പോയി വേണമല്ലോ അടുത്ത പോസ്സു്റ്റിംഗിനായി നിലു്ക്കേണു്ടതു്!


 Written and first published on: 17 December 2020