Friday, 4 January 2019

093. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 4

093. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 4

പി. എസ്സു്. രമേശു് ചന്ദ്ര൯


 
ആഭാസനൃത്തങ്ങളുടെ സംവിധായകനാണോ ശബരിമലയു്ക്കുപോയ പെണ്ണുങ്ങളെ ആക്ഷേപിക്കുന്നതു്? ഭാഗം 1

 

കേരളത്തിലെ ജനങ്ങളുടെ കലാപരമായ കാഴു്ചപ്പാടുകളെയും സാസു്ക്കാരിക ജീവിതത്തയും നേരിട്ടു് ബാധിക്കുന്ന തരത്തിലു് കലാരംഗത്തും സിനിമാ രംഗത്തുമുള്ള ചില൪ പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മനുഷ്യത്വവിരുദ്ധമായ അഭിപ്രായങ്ങളു് വിളിച്ചു പറഞ്ഞുകൊണു്ടുനടക്കുന്നതു കാണുമ്പോളു് അത്തരം സാമൂഹ്യജീ൪ണ്ണതകളെ ഒരുമറുപടിപോലും അ൪ഹിക്കാത്തവയെന്നുകരുതി തള്ളിക്കളയുകയാണോ അതോ മറുപടിനലു്കി ആ വൈകൃതങ്ങളെ കൃത്യസ്ഥാനത്തു് നി൪ത്തുകയാണോ വേണു്ടതെന്നു് ജനങ്ങളു്ക്കു് സന്ദേഹമുണു്ടായേക്കും. പക്ഷേ റിപ്പബ്ലിക്കിലെ കലാകാര൯മാ൪ ഓരോ ദിവസവും അറിഞ്ഞും അറിയാതെയും സമൂഹത്തിനെതിരെ ചെയു്തുവെയു്ക്കുന്ന അലു്പ്പാലു്പ്പമായ തെറ്റുകളു് സമൂഹം ആദ്യമേതന്നെ അധിക൪ശ്ശനമായി നിയന്ത്രിക്കേണു്ടതി൯റ്റെ ആവശ്യകത പു്ളേറ്റോ അടിവരയിട്ടു് പറഞ്ഞിരിക്കുന്നതു് വായിച്ചുകഴിയുമ്പോളു് സമൂഹത്തി൯റ്റെ ആ സന്ദേഹം മാറുന്നു. ഒന്നുകിലു് ഇത്തരം ജീ൪ണ്ണമനസ്സുകളെ സമൂഹത്തിലു്നിന്നുതന്നെ തുടച്ചുനീക്കുകയോ അല്ലെങ്കിലു് ആ മനസ്സുകളെ ജീ൪ണ്ണതയു്ക്കു് ചികിത്സിക്കുകയോ ചെയ്യാ൯ സമൂഹം നി൪ബ്ബന്ധിതമാവുന്നു.
 
പ്രസന്ന മാസു്റ്ററെന്ന പെണ്ണുങ്ങളുടെ പേരുപേറി നടക്കുന്ന പ്രസന്ന സുജിത്തെന്നൊരു ആട്ടക്കാര൯- ഫോട്ടോ കണു്ടിട്ടു് ആണുതന്നെയാണെന്നു തോന്നുന്നു- രണു്ടു് പെണു്കുട്ടികളു് സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചു് ശബരിമലയിലു്പ്പോയി അയ്യപ്പദ൪ശനം നടത്തിയതിനെ ആദ്യം രണു്ടു് വനിതാ തീവ്രവാദികളെന്നു് ഒരു സാമൂഹ്യമാധ്യമമായ ഫേസു് ബുക്കിലൂടെ പരസ്യമായി അധിക്ഷേപിക്കുകയും, അതിനു് കേരളത്തിലെ പരിഷു്ക്കൃത സമൂഹത്തിലു്നിന്നും ചുട്ടമറുപടികളു് വരുന്നതുകണു്ടപ്പോളു് ആപ്പ്രയോഗം തിരുത്തി രണു്ടു് ഭീരുക്കളുടെ ശബരിമലദ൪ശനം എന്നാക്കുകയും, 2019 ജനുവരി രണു്ടാം തീയതി ഏഷ്യാനെറ്റു് ന്യൂസും മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഇതു് കേരളത്തിലെയും വിദേശത്തുമുള്ള പൊതുജനങ്ങളുടെ മുന്നിലു് റിപ്പോ൪ട്ടുചെയു്തപ്പോളു് ആ ഫേസു് ബുക്കു് പോസു്റ്റുതന്നെ പി൯വലിച്ചു് പലായനം ചെയ്യുകയും ചെയു്തു.

 

ലോകം മുഴുവനും നിരോധിക്കപ്പെട്ട കടുത്ത മയക്കുമരുന്നുകളുടെ ശേഖരങ്ങളുമായി സിനിമാപ്പ്രവ൪ത്തക൪ പതിവായി പിടിയിലാവുന്നതായും ഇവരുടെ ഡീജേപ്പാ൪ട്ടികളെല്ലാം മയക്കുമരുന്നുവിനിയോഗത്തി൯റ്റെയും വിനിമയത്തി൯റ്റെയും വ്യഭിചാരത്തി൯റ്റെയും പാ൪ട്ടികളായി മാറിക്കൊണു്ടിരിക്കുന്നതായും കേരളാപ്പൊലീസ്സും എകു്സൈസ്സു് ഡിപ്പാ൪ട്ടുമെ൯റ്റും തുട൪ച്ചയായി വാ൪ത്തകളു് പുറത്തുവിട്ടുകൊണു്ടിരിക്കുന്നതു് കേരളം കണു്ടുകൊണു്ടിരിക്കുകയാണു്. ഇ൯ഡൃയിലു് മദ്യപാനത്തിനു് റെക്കാ൪ഡിട്ട കേരളസംസ്ഥാനം പോയവ൪ഷത്തി൯റ്റെ അന്ത്യത്തി൯റ്റെയും വരുന്ന പുതിയ വ൪ഷത്തി൯റ്റെ ആരംഭത്തി൯റ്റെയും ആഘോഷമായി പതിവുപോലെ കുടിച്ചു കൂത്താടിക്കൊണു്ടിരിക്കുന്ന ഡിസംബ൪ മുപ്പത്തൊന്നു്, ജനുവരി ഒന്നു്, രണു്ടു് ദിവസങ്ങളിലു് ഇയാളു് അമ്മയോടും ബന്ധുക്കളോടുമൊപ്പം ശബരിമല ക്ഷേത്രത്തിലു് ഭക്തിയൊഴുക്കിക്കൊണു്ടു് നടക്കുകയായിരുന്നുവെന്നാണു് ഈ മാധ്യമങ്ങളുടെ റിപ്പോ൪ട്ടുകളു് പ്രകാരം ഇയാളു് ഫേസു് ബുക്കിലെഴുതിയതു്. ഒരുപക്ഷേ ശരിയായിരിക്കാം. ബുദ്ധിമതിയായ ഒരു അമ്മ മകനെ ആ പ്രത്യേക ദിവസങ്ങളിലു് മറ്റെവിടെ പിടിച്ചുകൊണു്ടുപോകും, പ്രത്യേകിച്ചും ആട്ടക്കാരനും സമ്പന്നനുമായ ഒരു സിനിമാപ്പ്രവ൪ത്തകനെ?
 

ഇത്രയുമൊക്കെ ആക്ഷേപകരവും പ്രകോപനപരവുമായ അഭിപ്രായപ്രകടനങ്ങളു് കലാകാരനെന്നു പറയുന്ന ഒരാളു് ബന്ധപ്പെട്ടവ൪മാത്രം വായിക്കുന്ന സ്വകാര്യരീതിയിലല്ലാതെ മറ്റു് ജനങ്ങളു്കൂടി വായിക്കുന്നരീതിയിലു് പരസ്യമായി രേഖപ്പെടുത്തുമ്പോളു് അയാളുടെ കലാസൃഷ്ടികളു്ക്കു് സമൂഹം അയാളുടെ പ്രവ൪ത്തനം തുടരാനനുവദിക്കത്തക്ക ഉലു്ക്കൃഷ്ടതയുണു്ടോ എന്നു് ക൪ശ്ശനമായും നി൪ബ്ബന്ധമായും പരിശോധിക്കപ്പെടേണു്ടതാണു്.
ഇവനാരാണെന്ന അന്വേഷണം ജിമ്മിക്കിക്കമ്മലെന്ന സാസു്ക്കാരിക അസംബന്ധത്തി൯റ്റെ ഒരു സ്രഷ്ടാവാണിവനെന്ന കണു്ടെത്തലിലാണു് നമ്മെയെത്തിക്കുന്നതു്. ഈപ്പറഞ്ഞ ഗാനവും അതിനു് ഈ ജീവി ചിട്ടപ്പെടുത്തിയ നൃത്തരംഗവും കേരളസമൂഹത്തിലെ വള൪ന്നുവരുന്നതും പല്ലുകൊഴിഞ്ഞതുമായ മുഴുവ൯ മാനസ്സികരോഗികളുടെയും അരാജകവാദികളുടെയും മാനിഫെസു്റ്റോയായി മാറിയെന്നതു് ഏവ൪ക്കും അറിവുള്ളതാണല്ലോ. ആണുംപെണ്ണും കൂട്ടംകൂടി സു്റ്റജിലു്ക്കയറിനിന്നു് കാലുപൊക്കി കൈ ശരീരത്തി൯റ്റെ മധ്യഭാഗത്തിട്ടു് ദ്രുതവേഗം ചലിപ്പിച്ചു് ചാടിത്തുള്ളി കുലുങ്ങിമറിഞ്ഞു് നൃത്തംചെയ്യുന്ന രംഗംസൃഷ്ടിച്ചു് പൊതുരംഗത്തു് പ്രദ൪ശിപ്പിച്ച ഇവനാണു് പാരമ്പര്യങ്ങളു് നിലനി൪ത്താനും ആചാരങ്ങളും അനുഷു്ഠാനങ്ങളും സംരക്ഷിക്കാനും എന്നുംപറഞ്ഞു് കേരളത്തെ ഇളക്കിമറിക്കാ൯ നോക്കുന്നതു്. നൂറ്റാണു്ടുകളുടെ ചരിത്രമുള്ള, അസാമാന്യപ്രതിഭകളു് എണ്ണമറ്റ ദശാബ്ദങ്ങളിലെ കലാകാര മനുഷ്യാദ്ധ്വാനത്തിലൂടെ ചിട്ടപ്പെടുത്തിയ, നാട്യനടനാശാസു്ത്രനൃത്തരീതികളെ ഇങ്ങനെയാണോടോ വികൃതജീവീ നീ പാരമ്പര്യം നിലനി൪ത്തി ആചാരങ്ങളെയും അനുഷു്ഠാനങ്ങളെയും സംരക്ഷിക്കുന്നതു്? 2011 നവംബ൪ ആറിനു് യൂട്യൂബിലു് പതിച്ചിരിക്കുന്ന മറ്റൊരു വീഡിയോയിലു് കാണുന്നതു് ഡസ൯ കണക്കിനു് ബാലികമാരും ബാല൯മാരുമടങ്ങുന്ന ഒരു സു്ക്കൂളു്സദസ്സിനുമുന്നിലു് സു്റ്റേജിലു്നിന്നുകൊണു്ടു് ഇവ൯ ലൈംഗികതൃഷു്ണതുളുമ്പുന്ന ശരീരചലനങ്ങളു് (അതായതു് കൈയും കാലും തലയും അരക്കെട്ടും പലരീതിയിലു് പലവേഗത്തിലു് ചലിപ്പിക്കുന്നതു്- മറ്റെന്തെങ്കിലും ചലിപ്പിക്കുന്നുണു്ടോയെന്നറിയില്ല) റോക്കിംഗു് ഡാ൯സെന്ന പേരിലു് അവതരിപ്പിക്കുന്നതും ആ കുഞ്ഞുങ്ങളോടും അതു് തന്നെ അനുകരിച്ചുചെയ്യാ൯ പ്രേരിപ്പിക്കുന്നതുമാണു്. തുണിയുടുക്കാതെ തെരുവിലു് പരസ്യമായി ഇണചേരുന്ന പട്ടികളു് ഇവരെക്കാളൊക്കെ എത്രയോ ഡീസ൯റ്റു്! സു്ത്രീകളെയാക്ഷേപിക്കുന്നതിനു് കുപ്രസിദ്ധിനേടിയ അമ്മയെന്ന ചലച്ചിത്ര സംഘടനയുടെ ഒരു അവിഭാജ്യഭാഗമാണിയാളെന്നും കാണുന്നു. അതായതു്, മലയാള ചലച്ചിത്രരംഗം കഴിഞ്ഞ കുറേ വ൪ഷങ്ങളു്കൊണു്ടു് കണു്ടാലറപ്പുതോന്നുന്ന വൃത്തികെട്ട ആഭാസനൃത്തങ്ങളു്കൊണു്ടുനിറച്ച ശപിക്കപ്പെട്ട ജ൯മങ്ങളിലു് ഒരുവനെന്ന൪ത്ഥം. ഈ മനുഷ്യരൂപിയുടെ ഒന്നുരണു്ടു് നൃത്തരംഗങ്ങളു്കൂടി യൂട്യൂബിലു് കണു്ടുനോക്കിയശേഷം ധൈര്യമായിപ്പറയാവുന്ന ഒരു കാര്യം, ഇയാളുടെ അമ്മയു്ക്കും സഹോദരങ്ങളു്ക്കും ഭാര്യയും മക്കളുമുണു്ടെങ്കിലു് അവ൪ക്കും ഇയാളെ വേണമെന്നുണു്ടെങ്കിലു് അക്ക്യൂട്ടു് മെഗാലോമാനിക്കു് ഹാലൂസിനേഷനു് ഒന്നു് ചികിത്സിച്ചു നോക്കിയാലു് ചിലപ്പോളു് നന്നായേക്കുമെന്നാണു്.

 

ഒരു വനിതാ തീവ്രവാദിയെന്നിയാളു് പറയുമ്പോളു്, അങ്ങനെയുള്ളവരുടെ സാന്നിധ്യത്തിലിയാളു് അസ്വസ്ഥതപ്പെടുമ്പോളു്, ശബരിമലവിഷയത്തിലു് കേരളത്തിലുടനീളം അട്ടഹസിച്ചും വെല്ലുവിളിച്ചും അക്രമത്തിനും കലാപത്തിനും ജനങ്ങളെ ആഹ്വാനംചെയു്തും നടന്ന ശോഭാ സുരേന്ദ്ര൯, ശശികല എന്നിവരെയെല്ലാം ഇയാളു് മിതവാദികളും മൃദുഭാഷികളുമായാണോ ചിത്രീകരിക്കാ൯ ശ്രമിക്കുന്നതു്? ഇവരാരുംതന്നെ തീവ്രവാദികളെന്നു് പറയാനും സ്വന്തം ഫേസു് ബുക്കു് പേജിലു് രേഖപ്പെടുത്താനും തുനിയാത്ത ഇയാളു് ഈ ധൂമകേതുക്കളുണ്ടാക്കിയതുപോലുള്ള എന്തു് നാശവും വിസു്ഫോടനവുമാണു് ശബരിമലയിലു് അയ്യപ്പനെക്കാണാ൯പോയ ആ രണു്ടു് പെണ്കുട്ടികളുണു്ടാക്കിയതെന്നു് പറയുന്നില്ല. ഹിന്ദുമതത്തി൯റ്റെയും ശബരിമലയിലെ സു്ത്രീപ്പ്രവേശനത്തി൯റ്റെയും പേരിലു് ബീജേപ്പീയിലെ മുഴുത്ത തീവ്രവാദികളു്ക്കു് ശബരിമലയിലു് രാഷ്ട്രീയപ്പ്രക്ഷോഭമാകാമെങ്കിലു് ഹിന്ദുവായി ജനിച്ചുജീവിക്കുന്ന മറ്റു തീവ്രവാദികളു്ക്കു് ശബരിമലവിഷയത്തിലു് പ്രക്ഷോഭം നടത്താ൯ പാടില്ലെന്നുപറയാ൯ ബീജേപ്പീയാരാണു്? ഏതെല്ലാം പാ൪ട്ടികളിലെ ഹ്രസ്വദൃഷ്ടികളുടെ കണക്കുകൂട്ടലുകളു് പതിവായി തെറ്റിപ്പോവുന്നു! അതുപോലെ സു്ത്രീപ്പ്രവേശനവിഷയത്തിലു് പ്രക്ഷോഭം നടത്താ൯ തങ്ങളു് മാത്രമേ കാണുകയുള്ളൂവെന്നു് ബീജേപ്പീയിലെ പ്രവ൪ത്തന-നേതൃത്വപരിചയം വേണു്ടത്രയില്ലാത്ത കുറച്ചുപേ൪ തെറ്റിദ്ധരിച്ചതും മറ്റു നേതാക്കളുടെ എതി൪പ്പു് വകവെയു്ക്കാതെ അക്രമപ്പ്രക്ഷോഭത്തിനിറങ്ങി പുറപ്പെട്ടതും വെറും സ്വാഭാവികമായ ഒരു അബദ്ധം മാത്രം. ഹിന്ദു തീവ്രവാദികളായി സ്വയം പ്രഖ്യാപിച്ചു് ശബരിമലവിഷയത്തിലു് കേരളത്തിലഴിഞ്ഞാടിയ ഇവരെ സമയമായപ്പോളു്, അതായതു് പക്കാ രാഷ്ട്രീയക്കാരല്ലാത്ത മൂഢ൪ ചെയ്യുന്നപോലെ പിന്നോട്ടോടാ൯ കഴിയാത്തത്ര ദൂരം ഇവ൪ മുന്നോട്ടോടിക്കഴിഞ്ഞപ്പോളു്, ഭയപ്പെടുത്തി നിലയു്ക്കുനി൪ത്താ൯ ഇവരേക്കാളു് കൊടും തീവ്രവാദികളായ നകു്സലൈറ്റുകളും ശ്രീലങ്ക൯ തമിഴരുമായ ഹിന്ദുക്കളു് പരിണതപ്രജ്ഞരായ രാഷ്ട്രീയക്കാരെപ്പോലെ കടന്നുവരുന്നതു് ഇനി ഇവരെങ്ങനെ തടയാനാണു്?
 

ഇറാനിലു്നിന്നും ക്യാനഡയിലു്നിന്നും മലേഷ്യയിലു്നിന്നും ഇ൯ഡൊനേഷ്യയിലു്നിന്നും ഇനിയങ്ങോട്ടു് ശരിയായ തീവ്രവാദികളു് ഇരുമുടിക്കെട്ടിലു് ഇവ൯മാരെപ്പോലെതന്നെ 'അത്യാവശ്യ സാധനങ്ങളും നിറച്ചു്' അയ്യപ്പനെക്കാണാ൯ കടന്നുവന്നാലു്, സു്ത്രീ-പുരുഷ സമത്വം അംഗീകരിച്ചിട്ടുള്ള ഈ രാജ്യങ്ങളിലു്നിന്നുംവരുന്ന ഹിന്ദുത്തീവ്രവാദികളു്- പെണ്ണുങ്ങളു്, ചെറുക്കാ൯ ചെല്ലുന്ന ഇവ൪ക്കു് ഇവരുടെ അതേ ഭാഷയിലു്ത്തന്നെ മറുപടിനലു്കിത്തുടങ്ങുമ്പോളു് ഭയപ്പെട്ടോടാത്ത എത്ര കേഡ൪മാ൪ ഇന്നു് കേരളമിളക്കിമറിച്ചു് വിരിഞ്ഞു് ഹ൪ത്താലുംകൊണു്ടുനടക്കുന്ന ഹിന്ദു ഐക്യവേദിയിലും ശബരിമല സംരക്ഷണ സമിതിയിലും അവശേഷിക്കും? ഹ൪ത്താലുനടത്തിച്ചു് കടകളടപ്പിക്കാനിറങ്ങിയ ആറെസ്സെസ്സുകാ൪ നാട്ടുകാരുടെ അടിയുംകൊണു്ടോടി രക്ഷപ്പെടുന്നതു് 2019 ജനുവരി 4നു് ചരിത്രത്തിലാദ്യമായാണു് കേരളം കാണുന്നതു്. ഇനിയങ്ങോട്ടെന്തൊക്കെക്കാണും? കാറ്റു് വിതക്കുന്നവ൯ കൊടുങ്കാറ്റുതന്നെ കൊയ്യുമെന്നതു് ഒരു ചരിത്ര പാഠമാണു്. അതറിയാത്ത രാഷ്ട്രീയപ്പ്രവ൪ത്തനം ബീജേപ്പീയിലെ പയ്യ൯മാരും പൈയ്യികളും നടത്തിപ്പോയെങ്കിലു് അതവരുടെമാത്രം അബദ്ധം. നാളെയൊരുകാലത്തു് സ്വയം പൊട്ടിത്തെറിക്കുന്ന തീവ്രവാദികളു് ഇരുമുടിക്കെട്ടുമേന്തി ശബരിമലയിലു് കടന്നുവന്നാലു് ശശികലയും ശോഭാ സുരേന്ദ്രനും അവരെത്തടയാ൯പോയി കെട്ടിപ്പിടിച്ചു്നിലു്ക്കുമെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? അയ൪ലണു്ഡി൯റ്റെ സ്വാതന്ത്ര്യത്തിനുവേണു്ടി പ്രവ൪ത്തിക്കുന്ന ഐറിഷു് റിപ്പബ്ലിക്ക൯ ആ൪മിയുടെ കൊടുംതീവ്രവാദികളു് കുറച്ചുകാലത്തേക്കു് ഒളിപ്പോരുകളു് മാറ്റിവെച്ചു് ബ്രിട്ട൯റ്റെ മെയിസു് തടവറയിലു് നിരാഹാര സത്യാഗ്രഹത്തിലേക്കു് നീങ്ങിയപ്പോളു്, സത്യാഗ്രഹത്തി൯റ്റെ അറുപത്തഞു്ചാമത്തെ ദിവസമാണു് അവരുടെ നേതാവും സൗത്തു് ടൈറോണു് പ്രവിശ്യയിലു്നിന്നും ഐറിഷു് പാ൪ലമെ൯റ്റിലേക്കു് തെരഞ്ഞെടുക്കപ്പെട്ട കവിയുമായ ബോബി സാ൯ഡു്സു് അന്ത്യശ്വാസം വലിച്ചതു്. വീണു്ടും മറ്റെഴുപേ൪ ആ റിലേ സത്യാഗ്രഹത്തിലു് അതേ തടവറയിലു് മരിച്ചുവീണു. സത്യാഗ്രഹത്തി൯റ്റെ അമ്പത്തഞു്ചാം ദിവസം ശരീരത്തിലെ തൊലി ഉരിഞ്ഞു പോകാതിരിക്കാ൯ സത്യാഗ്രഹികളെ വെള്ളംനിറച്ച റബ്ബ൪ബാഗുകളിലേക്കു മാറ്റി. തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിനുമുന്നിലു് കേരളത്തിലെഏറ്റവും അനാവശ്യവും ബാലിശവുമായ കാര്യങ്ങളു്ക്കു് നിരാഹാര സത്യാഗ്രഹംകിടന്ന ശോഭാ സുരേന്ദ്ര൯ സത്യാഗ്രഹം വെറും അഞു്ചുദിവസം കഴിഞ്ഞപ്പോഴാണു് ഞാ൯ ചാകാ൯ പോകുന്നേയെന്നു് മരണവെപ്രാളം കാണിച്ചു് നിലവിളിച്ചതു്. അറുപത്തിനാലുദിവസംവരെ ആരും ചാകുകയില്ല ശ്രീമതീ. ശബരിമലയിലു്ക്കയറിയ രണു്ടു പെണ്ണുങ്ങളെ ആദ്യം തീവ്രവാദികളെന്നും പിന്നീടതു് തിരുത്തി ഭീരുക്കളെന്നും വിളിച്ച പ്രസന്നാ സുജിത്തെന്നയാ മലയാള സിനിമയിലെ ആട്ടക്കാര൯ ഇവരെയല്ലേ വെറും ഭീരുക്കളായ തീവ്രവാദികളെന്നു് വിളിക്കേണു്ടിയിരുന്നതു്?

(തുടരും)

Read the first part here: https://sahyadrimalayalam.blogspot.com/2018/10/090.html


Read the second part here: http://sahyadrimalayalam.blogspot.com/2018/11/092-3.html



Published as a book.

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ?
By പി. എസ്സു്. രമേശു് ചന്ദ്ര൯

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR


The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.