Friday 6 September 2013

022. ആദ്യമായു് വയലേലയിലു്. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

022
  
ആദ്യമായു് വയലേലയിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯


 Article Title Image By ... Graphics: Adobe SP.
 
ആദ്യമായു് വയലേലയിലു്
കൊയു്ത്തുസമരക്കാഹളം,
കൊടിപിടിച്ചൊരുകൂട്ടമാളുകളു്
പണിമുടക്കുന്നു.

ആദ്യമായരിവാളുകളു്
താഴു്ത്തി സമരംചെയ്യുവാ൯,
ആദ്യമായവരൈക്ക്യമായു്-
ച്ചെങ്കൊടിയുയ൪ത്തുന്നു.

ആനയും അമ്പാരിയും
തേരുമൊഴുകിയ തെരുവിലു്ഞാ൯
ആദ്യമായു് പ്രതിഷേധമുറയും
പ്രകടനം കണു്ടു.

മണികിലുക്കി വരമ്പിലും
കുടപിടിച്ചു കളത്തിലും
തണു്ടുകാട്ടിയ തമ്പുരാ൯മാ൪
തലകളു് താഴു്ത്തുന്നു.

ആദ്യമായു് വെടിയൊച്ചകളു്
കേട്ടു ഗ്രാമമുണ൪ന്നുപോലു്,
ആദ്യമായാണുങ്ങളകലെ-
കാട്ടിലലയുന്നു.

ആളൊഴിഞ്ഞു നിശബ്ദമായു്
ആറ്റുവക്കിലെയമ്പലം,
ആലു്ച്ചുവട്ടിലു് കൂടുമാളു്ക്കൂ-
ട്ടങ്ങളെങ്ങോപോയു്.

ഒന്നുഞാനെ൯ ചുവടുകളു്
പൂഴിമണലിലു് പൂഴു്ത്തുകിലു്
പൂപറിക്കാ൯പോയ കുഞ്ഞി൯
കൊഞു്ചലു് കേളു്ക്കുന്നു.

ചോരവീണു ചുവന്നൊരീ
ഗ്രാമവീഥിയിലൂടെയെ൯
ചുവടുമുമ്പോട്ടില്ല മുമ്പോ-
ട്ടില്ലനീങ്ങുന്നു.

സ്വ൪ണ്ണവ൪ണ്ണപ്പൂവുകളു്
പൂത്തുനിലു്ക്കും മേടുകളു്,
സന്ധ്യയായു് നിരനിരകളായി
നിരന്നുനക്ഷത്രം.

താരദീപു്ത നഭസ്സുകളു്
കാവലു്നിലു്ക്കും കാടുകളു്,
കാറ്റുലയു്ക്കും മേട്ടിലു്നിന്നാ-
ക്കാഴു്ച ഞാ൯കണു്ടു.

കാ൪മ്മുകിലു്ച്ചുരുളു്മാലകളു്
കാറ്റുലയു്ക്കും കാടുകളു്,
ഘോരമഴയിലു്ക്കുളിരുമൊടിയിലു്-
ക്കണു്ടിരുന്നൂ ഞാ൯.

കാട്ടുചോലയു്ക്കരികിലെ൯
കുടിലിലുറ്റവരൊത്തു ഞാ൯
കാട്ടുമാനുകളു് പാഞ്ഞുപോവതു
കണു്ട കാലംപോയു്.

('പ്രഭാതമുണരുംമുമ്പേ' സമാഹാരത്തിലു്നിന്നും)


Video Link: https://www.youtube.com/watch?v=ssBCxnDtC40

From the book:
 
 
From Prabhaathamunarum Mumpe
 
If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX

 

Kindle eBook
Published on May 28, 2018
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00

Images for this poem:







No comments:

Post a Comment