Friday, 6 September 2013

021. ഷാറ്റു്-അലു്-അറബു്! ഒഴുകിക്കൊളു്ക!! കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

021

ഷാറ്റു്-അലു്-അറബു്! ഒഴുകിക്കൊളു്ക!!
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Julia Borodulina. Graphics: Adobe SP.

റീഷു്റ്റാഗി൯1 തീജ്ജ്വാലകളു്
പടരുമ്പോളൊളിചിന്നി-
യുയ൪ന്നീടുക ചാരങ്ങളിലു്നിന്നും ഫീനികു്സ്സു്!

ക്യാമ്പു്ഡേവിസ്സെയു്തു
മുറിച്ചുവോ നിന്നുടലു്,
ഹെലു്സിങ്കി കത്തിയു്ക്കു കോ൪ത്തുവോ നിന്നെയും?

ഡീഗോഗാ൪ഷൃകളു് നി൯റ്റെ
കാനനക്കണ്ണി൯റ്റെ
കാഴു്ച്ചകവ൪ന്നുവോ, കാ൪ട്ടറി൯ ഡോക്ട്രിനാ-

ക്കാലുകളു്ക്കാണി
തറച്ചുവോ? റീഗ൯റ്റെ
കുതിരക്കുളമ്പി൯റ്റെ ധൂസരധൂളിയാ-

ലാവൃതമാമുഖ-
മാഴങ്ങളാഴുമെ-
ന്നോ൪മ്മയിലു്നിന്നുമേ മായുന്നു മായുന്നു.
 
മോസ്സു്ക്കോവിലു് മിഷയാം2 നി൯
മന്ദസു്മിതത്തി൯റ്റെ
മാസു്മരമാരിവിലു് മായുംമുമ്പേ,

ദൂരേയൊളിമ്പസ്സിലു്
ഒലിവുമരക്കാടുകളുടെ-
യിരുളിലു് ഇടിവെട്ടു,ന്നവ൪ മറുപടിയെഴുതി3.

ഐസ്സനോവ൪!4 നി൯റ്റെ
പെട്ടിയിലു് നീ കിട-
ന്നൂ൪ദ്ധം വലിക്കുമ്പോളോ൪ത്തുകൊളു്ക:

മാ൯ഹട്ട൯5 ഫ്രാങ്കു്സ്സു്റ്റീ൯റ്റെ
ഭൂതമായു്!6ക്കണു്ടുവോ
പടരും നന്ദാദേവിത൯ദുരന്തം?7

നാളത്തെയടിമകളു്
ടെസ്സു്ട്യൂബിലു് വളരുമ്പോളു്
ഹെറഡോട്ടസ്സു്!8 നീയിന്നു ലജ്ജിക്കുന്നോ?

ശസു്ത്രങ്ങളേന്തും നീ
ടെസ്സു്ട്യൂബു് ശിശുവി൯റ്റെ-
യോകു്സ്സിജ൯സപ്പു്ളേ കുറച്ചീടുമോ?

നോബലു്! നി൯ സ്വപു്നത്തിലു്
സി. ഐ. ഏ. കാണാച്ചര-
ടിഴതുന്നുംകാലം അതിദൂരത്തല്ല.

പെട്രോഡോള൪ സാമ്രാ-
ജ്യത്ത്വത്തിന്നോടത്തിലു്
തുഴയായാലു് നാസ്സ൪! നീ ദു:ഖിക്കുമോ?

മേഷങ്ങളു് പൊരുതുമ്പോളു്9
നിണമൊഴുകും തറനക്കാ൯
യാങ്കികളും പിണിയാളും തീരത്തെത്തും;

യോ൪ദ്ദാനിലു്,ച്ചെങ്കടലിലു്,
നൈലി൯തീരങ്ങളിലും,
തിരനീക്കിക്കുറുനരികളു് പാഞ്ഞിട്ടില്ലേ?

പാലസ്സു്റ്റീ൯! നി൯മുന്നിലു്,
സെയു്ഗോണു്! നി൯വയലുകളിലു്
മാത്രം കുറുനരികളു്ത൯ കാലുളുക്കി.

ഷാറ്റു്-അലു്-അറ!ബൊഴുകിക്കൊളു്-
കിരുകരയും ചുടുകാടുക-
ളായാലും കഥയറിയാതൊഴുകിക്കൊളു്ക.

കണു്ടുവോ എ൯റ്റ൪പ്രൈ10 -
സ്സി൯ഡ്യാസമുദ്രത്തി൯
തിരമാലക്കൈകളിലു് ദെത്താന്തത്രേ!11

വിശ്വസ്സമാധാന-
മിടിമുഴക്കങ്ങളി-
ലഗ്നിബാണങ്ങളിലല്ലവരും;

പുത്തനുഷസ്സുകളു്
തേടും ചുവന്നൊരു
സൂര്യ൯റ്റെ തേരിലേ ദെത്താന്തെത്തൂ.

കുറിപ്പുകളു്:

1. ചരിത്രപ്പ്രസിദ്ധമായ റീഷു്റ്റാഗു് തീവെപ്പു്.

2. ഒളിമ്പിക്കു്സ്സിലു് അതു്ലറ്റുകളുടെ കൂട്ടക്കൊല.

3. അണുബോംബു് നി൪മ്മാണകാലത്തെ അമേരിക്ക൯ പ്രസിഡ൯റ്റു്.

4. നാസ്സിവിരുദ്ധരാഷ്ട്രങ്ങളുടെ സംയുക്ത അണുബോംബു് നി൪മ്മാണപദ്ധതിയുടെ കള്ളപ്പേരാണു് മാ൯ഹാട്ട൯ പദ്ധതി.

5. മേരി ഷെല്ലിയുടെ വിശ്രുത നോവലു്. സ്രഷ്ടാവിനും നിയന്ത്രിക്കാനാവാത്ത സൃഷ്ടി.

6. നന്ദാദേവിക്കൊടുമുടിയിലു്നിന്നും നദീജലത്തിലേക്കു് അണുപ്പ്രസരണമുള്ള ചാരഉപഗ്രഹം എത്തിച്ചേ൪ന്നതു്.

7. ഹെറഡോട്ടസ്സു് -വൈദ്യശാസു്ത്രത്തി൯റ്റെ പിതാവു്.

8. തുടരുന്ന ഇറാ൯-ഇറാക്കു് യുദ്ധം.

9. അണുശക്തികൊണു്ടു് പ്രവ൪ത്തിച്ചിരുന്ന അമേരിക്ക൯ പടക്കപ്പലു്.

10. ദെത്താന്തു്- അന്ത൪ദ്ദേശീയ സംഘ൪ഷങ്ങളു്ക്കു് അയവുവരുത്തലിനെ സൂചിപ്പിക്കുന്ന ഫ്രെഞു്ചു് പദം Detènte.

(ഈ കവിത 'പ്രഭാതമുണരുംമുമ്പേ' എന്ന സമാഹാരത്തിലു്നിന്നും)


Video Link: https://www.youtube.com/watch?v=g7i0nGM4PLM

From the book:
 
 
From Prabhaathamunarum Mumpe
 
If you wish, you can purchase this book here: 
https://www.amazon.com/dp/B07DCFR6YX 
 

Kindle eBook
Published on May 28, 2018
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00

Images for this poem:














No comments:

Post a Comment