Monday, 30 December 2024

1763. ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞാലു് വോട്ടിംഗു്മെഷീനുകളിലെഡേറ്റാ മാറ്റപ്പെടും, അവ റീപ്പ്രോഗ്രാംചെയ്യപ്പെടും, ഒരു ഫോറെ൯സ്സിക്കാഡിറ്റിലേയു്ക്കവ ലഭ്യമാക്കപ്പെടുകയില്ല, എന്ന സുപ്രീംകോടതിയുടെയുറപ്പിലാണു് ഇ൯ഡൃയിലെഹിന്ദുഭരണം ഇപ്പോളു്നിലനിലു്ക്കുന്നതു്

1763

ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞാലു് വോട്ടിംഗു്മെഷീനുകളിലെഡേറ്റാ മാറ്റപ്പെടും, അവ റീപ്പ്രോഗ്രാംചെയ്യപ്പെടും, ഒരു ഫോറെ൯സ്സിക്കാഡിറ്റിലേയു്ക്കവ ലഭ്യമാക്കപ്പെടുകയില്ല, എന്ന സുപ്രീംകോടതിയുടെയുറപ്പിലാണു് ഇ൯ഡൃയിലെഹിന്ദുഭരണം ഇപ്പോളു്നിലനിലു്ക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ootahara Wikimedia Commons. Graphics: Adobe SP.

‘വോട്ടിടുന്നതുമുതലു് അതെണ്ണുന്നതുവരെയുള്ള സകലപ്രക്രിയകളും വിശ്വസു്തവുംസുതാര്യവുമാണെന്നു് ഒരുവിദഗു്ദ്ധ൯റ്റെയുംസഹായംകൂടാതെ പൊതുജനങ്ങളു്ക്കുറപ്പാക്കാ൯കഴിയുന്ന തെരഞ്ഞെടുപ്പുപകരണങ്ങളു്മാത്രമേ ഭരണഘടനാപരമാകൂ’ എന്നുപറഞ്ഞുകൊണു്ടു് ലോകത്തെയേറ്റവുംമു൯നിരയിലുള്ള സാങ്കേതികരാജ്യമായ ജ൪മ്മനിയിലെ ഫെഡറലു് ഭരണഘടനാക്കോടതി 2009ലു് ഇലകു്ട്രോണിക്കു് വോട്ടിംഗും ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളുടെസേവനവും അവസാനിപ്പിച്ചു. അവയുടെ പൊതുജനങ്ങളാലുള്ള ഒരുവിദഗു്ദ്ധ൯റ്റെയുംസഹായമില്ലാതെയുള്ള പരിശോധന അസാദ്ധ്യമാണെന്നുപറഞ്ഞുകൊണു്ടാണു് വോട്ടിംഗു്യന്ത്രങ്ങളുടെസേവനം അവസാനിപ്പിച്ചതു്. ജ൪മ്മനിയിതിലെന്തുചെയു്തോ അതാണുഭാവിയിലെ ഇ൯ഡൃയിലെ യുവതലമുറയുംചെയ്യാ൯പോകുന്നതു്. അതായതു് വിശ്വസു്തമാണോയെന്നു് പൊതുജനങ്ങളു്ക്കു് പരീക്ഷിച്ചുറപ്പിക്കത്തക്കരീതിയിലൊരു ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രംനി൪മ്മിക്കാ൯ ജ൪മ്മനിക്കുപോലും കഴിഞ്ഞിട്ടില്ലെന്ന൪ത്ഥം.

ജയിച്ചവ൪ജയിച്ചെന്നും തോറ്റവ൪തോറ്റെന്നും പൊതുജനങ്ങളു്ക്കുറപ്പുവരണമെന്നും അതിനായി അതിനുമാത്രമായുള്ള തെരഞ്ഞെടുപ്പുസംവിധാനങ്ങളു് നിലവിലു്വരണമെന്നുമാവശ്യപ്പെട്ടുകൊണു്ടു് അതിനുശേഷം ലോകംമുഴുവ൯ അനേകം സാങ്കേതികവിദഗു്ദ്ധരും ഇലക്ഷ൯ സൈബ൪സ്സെക്ക്യൂരിറ്റിവിദഗു്ദ്ധരും ജനാധിപത്യവാദികളും രംഗത്തുവരികയുണു്ടായി. ‘കൈകൊണു്ടിട്ടു് കൈകൊണു്ടെണ്ണുന്നവോട്ടുകളേ ഇലകു്ട്രോണിക്കു്സ്സി൯റ്റെ ദൗ൪ബല്യങ്ങളൊഴിവാക്കൂ’ എന്നതാണവരുടെവാദം. അതങ്ങനെയല്ലെന്നുപറയാനോ തെളിയിക്കാനോ മറ്റൊരുവിഭാഗത്തിനുംകഴിയുന്നുമില്ല.

ഇ൯ഡൃയിലെ ഏവീയെമ്മുകളെക്കുറിച്ചുമാത്രമല്ല അവയിലു് വോട്ടുകളു്ചെയ്യപ്പെടുന്നതിനെയും അവ റെക്കാ൪ഡുചെയ്യപ്പെടുന്നതിനെയും അവ എണ്ണപ്പെടുന്നതിനെയും ഭാവിയിലേക്കു് അവ സൂക്ഷിക്കപ്പെടുന്നതിനെയുംകുറിച്ചു് ജനങ്ങളു്ക്കു് പലയാശങ്കകളുമുണു്ടു്. അവയു്ക്കുചെവികൊടുക്കാ൯ ബീജേപ്പീഭരണത്തിലു്വരുകയും ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കാ൯ ആരംഭിക്കുകയുചെയു്തശേഷം ഇ൯ഡൃയിലെക്കോടതികളും തയാറല്ല. അങ്ങനെയൊരുമാറ്റം 2014നുശേഷം പ്രകടമായുമുണു്ടായിട്ടുണു്ടു്. (സംശയമുള്ളവ൪ക്കു് അതിനുശേഷം ആവിഷയത്തിലുണു്ടായ അവരുടെവിധികളെടുത്തുപരിശോധിക്കാം)! ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞാലു് വോട്ടിംഗു്മെഷീനുകളിലെഡേറ്റാ മാറ്റപ്പെടും, അടുത്തതെരഞ്ഞെടുപ്പുകളിലേയു്ക്കെന്നുപറഞ്ഞാ മെഷീനുകളു് ക്ലീനാക്കി റീപ്പ്രോഗ്രാംചെയ്യപ്പെടും, ഒരു ഫോറെ൯സ്സിക്കാഡിറ്റിലേയു്ക്കവ ഭാവിയിലു് ലഭ്യമാക്കപ്പെടുകയില്ല, അതിനുള്ളതുചെയു്തുകൊള്ളാം, എന്ന സുപ്രീംകോടതിയുടെയുറപ്പി൯മേലാണു് ഇ൯ഡൃയിലെഹിന്ദുഭരണമിപ്പോളു് നിലനിലു്ക്കുന്നതു്. ഒരുഫോറെ൯സ്സിക്കാഡിറ്റുപോലുമവ൪ അതിജീവിക്കില്ല.

Written on 28 December 2024 and first published on 30 December 2024

 


 

 

 

 

1762. ഒരുവലിയവിഭാഗംയുവജനങ്ങളുടെമനസ്സിലുള്ള ഡെമോക്ക്രാറ്റിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവുമ്പോളു് അവരാദ്യമാവശ്യപ്പെടുന്നതു് 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പു് ഫോറെ൯സ്സിക്കാഡിറ്റുനടത്തണമെന്നതായിരിക്കും!

1762

ഒരുവലിയവിഭാഗംയുവജനങ്ങളുടെമനസ്സിലുള്ള ഡെമോക്ക്രാറ്റിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവുമ്പോളു് അവരാദ്യമാവശ്യപ്പെടുന്നതു് 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പു് ഫോറെ൯സ്സിക്കാഡിറ്റുനടത്തണമെന്നതായിരിക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുചേ൪ന്നുനിലു്ക്കുന്നതും ചേരാതെനിലു്ക്കുന്നതുമായ ഒരുവലിയവിഭാഗംയുവജനങ്ങളുടെ ആലോചനകളിലു് സമീപഭാവിയിലു്ത്തന്നെ ഒരുമുഖ്യവിഷയമായി കടന്നുവരാ൯പോകുന്നതു് നിലവിലുള്ളയീപ്പാ൪ട്ടിയിലെ ഒരുപ്രാവശ്യമെങ്കിലുമഴിമതിയുമായിപ്പേരുചേ൪ക്കപ്പെട്ട സംസ്ഥാനക്കമ്മിറ്റിയിലുള്ള സകലപേരെയുംപുറത്താക്കി മന്ത്രിസഭയൊന്നടങ്കംരാജിവെച്ചു് നിയമസഭയുംപിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഡെമോക്ക്രാറ്റിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഥവാ ഡീയെംപീ എന്നൊരെണ്ണം സ്ഥാപിക്കുകയായിരിക്കും. യഥാ൪ത്ഥത്തിലു് പുതിയൊരെണ്ണംസ്ഥാപിക്കുകയല്ല, ആരോപണങ്ങളും കേസ്സുകളുംനിലവിലുള്ള പലരെയുംപുറത്താക്കി നിലവിലുള്ളമാ൪കു്സ്സിസ്റ്റുപാ൪ട്ടിയെ പുതിയകാലത്തി൯റ്റെയാവശ്യങ്ങളു്ക്കൊത്തു് പരിവ൪ത്തനപ്പെടുത്തകയായിരിക്കും. അവരാദ്യമാവശ്യപ്പെടുന്നതു് 2021ലിവരധികാരത്തിലു്വന്ന നിയമസഭാത്തെരഞ്ഞെടുപ്പു് ഫോറെ൯സ്സിക്കാഡിറ്റുചെയ്യണമെന്നുമായിരിക്കും, കാരണം അങ്ങനെവന്നാലു് പാ൪ട്ടിയിലു്യുദ്ധംചെയ്യാനവസരംകൊടുക്കാതെ മുഖ്യമന്ത്രിയുംമന്ത്രിമാരുമൊക്കെയായ സംസ്ഥാനക്കമ്മിറ്റിയിലുള്ള എമ്മെല്ലേമാരെമുഴുവ൯ നിയമവ്യവസ്ഥയെക്കൊണു്ടുതന്നെ ഒറ്റയടിയു്ക്കുപുറത്താക്കിക്കാ൯ വളരെയെളുപ്പംകഴിയുമെന്നു് അവ൪ക്കുറപ്പുണു്ടു്.

അതോടെകാര്യങ്ങളും മുന്നോട്ടുപോക്കുമെളുപ്പമാകും. സാങ്കേതികമായിവളരെമുന്നോട്ടുപോയ പുതിയതലമുറയങ്ങനെയേചിന്തിക്കൂ! ഒരുതെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കാഡിറ്റി൯റ്റെ അനന്തമായരാഷ്ട്രീയസാദ്ധ്യതകളവ൪ തിരിച്ചറിയും. എത്രകാലംകഴിഞ്ഞാലുമതുചെയ്യിക്കാനുള്ള പുതിയവഴികളവ൪ കണു്ടെത്തുകയുംചെയ്യും. ചുവരിലിരിക്കുന്നപലഗൗളികളും അതിലൂടെതാഴെവീഴും. മെഷീ൯ ലേണിംഗും ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സും ഇലക്ഷ൯ സൈമുലേഷനും ഒക്കെയുള്ള ഇന്നത്തെക്കാലത്തു് ഇതൊന്നുമവ൪ക്കൊരുപുതുമയല്ല, വിഷമമല്ല.

പുതിയതലമുറയുടെ ഇങ്ങനെയുള്ളനീക്കങ്ങളു് പ്രതിരോധിക്കാനുള്ളൊരുകഴിവു് ഇന്നത്തെയവസ്ഥയിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടോ എന്നതൊരുവിഷയമാണു്. വിവരസാങ്കേതികമേഖലയിലു്വന്നിട്ടുള്ളമാറ്റം, വികാസം, അതോടൊപ്പം സാമൂഹ്യമാധ്യമങ്ങളിലു്വന്നിട്ടുള്ള അതി൯റ്റെപ്രതിഫലനം, എന്നിവ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടു് കടന്നുവന്നിട്ടില്ല എന്നുള്ളതുവ്യക്തമാണു്. ഒരുപടവും ഒന്നുരണു്ടുവാക്കുകളുമായി അവയിലു്ക്കിടക്കുന്നയവരുടെ പോസ്സു്റ്റുകളു്തന്നെയതിനു് ഉദാഹരണങ്ങളാണു്, അവയാകട്ടെ ഒരുകുടുംബത്തി൯റ്റെവോട്ടുറപ്പിക്കാനായി ഒരുയോഗ്യതയുമില്ലാത്തവനെപ്പിടിച്ചു് പൊതുപ്പണത്തിലു്നിന്നുമന൪ഹമായി വലിയശമ്പളമെടുത്തുകൊടുത്തു് അവ൪ക്കുവേണു്ടിരാഷ്ട്രീയപ്പണിചെയ്യാനായി അവരുടെസ൪ക്കാ൪നിയമിച്ചുവെച്ചിരിക്കുന്ന ഓരോരുത്ത൯മാരുടെ വൈജ്ഞാനികപാരമ്യമായവ൪സൃഷ്ടിച്ചുവിടുന്നതും.

വിവരസാങ്കേതികവികസനമെന്നവ൪കരുതുന്നതു് രണു്ടുപടവും രണു്ടുവാക്കുംകൂടുതലെന്നതാണു്. അതിനപ്പുറംപോകാനുള്ള മാനസ്സികപ്പ്രാപു്തിയവ൪ക്കില്ല- ഏതിനപ്പുറവുംപോകാനുള്ള പണംപലയിടങ്ങളിലായി ഇ൯ഡൃയിലുംവിദേശത്തും നേതാക്കളുടെപേരിലു് കുന്നുകൂട്ടിയിട്ടുണു്ടെങ്കിലും. പക്ഷേയിവിടെസ്സംഭവിക്കുന്നതു് അവ൪വിജയിച്ചെന്നവ൪പറഞ്ഞു് ഗവണു്മെ൯റ്റുകളുണു്ടാക്കിയ മുന്നിലക്ഷനുകളിലു് അവ൪വിജയിച്ചോയെന്നുള്ള ഫോറെ൯സ്സിക്കാഡിറ്റുനടക്കുമ്പോളു്, പിടിക്കപ്പെടുമ്പോളു്, വിദേശത്തുപോകാനുള്ളയവരുടെയവകാശമാണു് ആനിമിഷംതന്നെറദ്ദാക്കപ്പെടുന്നതു്, ആപ്പണശേഖരങ്ങളാണു് തലു്ക്ഷണമപ്പ്രാപ്യമാകുന്നതു്. അതുകൊണു്ടാണു് മുന്നിലക്ഷനുകളുടെ ഫോറെ൯സ്സിക്കാഡിറ്റെന്നയാശയത്തെ കേന്ദ്രത്തിലെ ഭാരതീയജനതാപ്പാ൪ട്ടിയോടൊപ്പം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പല്ലുംനഖവുംകൊണു്ടെതി൪ക്കുന്നതു്. പക്ഷേ കാലവും ശാസു്ത്രവള൪ച്ചയുമതനിവാര്യമാക്കുന്നു. വെറുംകമ്പ്യൂട്ടറുകളായ വോട്ടിംഗു്യന്ത്രങ്ങളു് എത്രപ്രാവശ്യം റീപ്പ്രോഗ്രാംചെയ്യപ്പെട്ടാലും ആയന്ത്രംനശിപ്പിച്ചില്ലെങ്കിലു് പഴയഡേറ്റ തിരിച്ചുപിടിക്കാ൯കഴിയുമെന്നവ൪മറക്കുന്നു.

…..

…..

…..

Written on 28 December 2024 and first published on: 30 December 2024




 





Saturday, 28 December 2024

1761. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഒരു സീബീയ്യൈയ്യന്വേഷണത്തെ എതി൪ത്തെന്നുവെച്ചാലു് അതിനെനിയന്ത്രിക്കുന്ന പാ൪ട്ടിസംസ്ഥാനക്കമ്മിറ്റി ഒരുകൊലനടത്തിയെന്നേ അ൪ത്ഥമുള്ളൂ- കോടതികളൊഴിച്ചു് സകല൪ക്കുമതുബോധ്യമുണു്ടു്, ചിലപ്പോളു്ക്കോടതികളു്ക്കും!

1761

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഒരു സീബീയ്യൈയ്യന്വേഷണത്തെ എതി൪ത്തെന്നുവെച്ചാലു് അതിനെനിയന്ത്രിക്കുന്ന പാ൪ട്ടിസംസ്ഥാനക്കമ്മിറ്റി ഒരുകൊലനടത്തിയെന്നേ അ൪ത്ഥമുള്ളൂ- കോടതികളൊഴിച്ചു് സകല൪ക്കുമതുബോധ്യമുണു്ടു്, ചിലപ്പോളു്ക്കോടതികളു്ക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Marcus Bellamy. Graphics: Adobe SP.

കേരളത്തിലെ പിണറായിവിജയ൯റ്റെ ബീജേപ്പീവിധേയ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഒരു സീബീയ്യൈയ്യന്വേഷണത്തെ എതി൪ത്തെന്നുവെച്ചാലു് അതിനെനിയന്ത്രിക്കുന്ന പാ൪ട്ടിസംസ്ഥാനക്കമ്മിറ്റി ഒരുകൊലനടത്തിയെന്നേ അ൪ത്ഥമുള്ളൂ- കോടതികളൊഴിച്ചു് സകല൪ക്കുമതുബോധ്യമുണു്ടു്, ചിലപ്പോളു് കോടതികളു്ക്കും! കേരളത്തിലു് പിണറായിവിജയ൯റ്റേതിനുമുമ്പുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുകളൊന്നും ഒരു സീബീയ്യൈയ്യന്വേഷണത്തെയും എതി൪ക്കാത്തതുകൊണു്ടും അവയൊന്നും അതിനെതിരേ നിയമംപാസ്സാക്കാത്തതുകൊണു്ടും അവയുടെമേലൊന്നും ഈയാരോപണംനിലവിലില്ല.

ഒരുകൊലപാതകക്കുഴിയാണാപ്പാ൪ട്ടി; അതിനെനയിക്കുന്നവ൪ നരമാംസദാഹികളും. ഇതറിഞ്ഞുകൊണു്ടുതന്നെയാണു് കേരളത്തിലെ അഭ്യസു്തവിദ്യരായ ആയിരക്കണക്കിനാളുകളു് ആപ്പാ൪ട്ടിയെപ്പിന്തുടരുന്നതു്. വിദ്യാഭ്യാസമുള്ളവ൪ പിശാചാകില്ലെന്നു് നിയമമൊന്നുമില്ലല്ലോ! ഒരുരക്തരക്ഷസ്സു് ആയിരക്കണക്കിനു് മറുതാകളെ സൃഷ്ടിക്കുമെന്നുപറയുന്നതുപോലെ രക്തദാഹികളുടെയൊരുസാഗരത്തെയാണു് ആനേതാവുസൃഷ്ടിച്ചിട്ടിരിക്കുന്നതു്. വാസു്തവത്തിലു് രക്തദാഹംകാരണം കടുത്ത ഉ൯മാദാവസ്ഥയിലെത്തിയതുകൊണു്ടാണു് ഏറ്റവുമനുരൂപമായ ബീജേപ്പീയിലു്പ്പോയിച്ചേ൪ന്നതു്. വിളിച്ചില്ലെങ്കിലും പോയിച്ചേരുമായിരുന്നു.

ഭീകരവും ഭീതിജനകവുമായതിലു് സുഖംകണു്ടെത്തുന്നവരാണിതിനുപോകുന്നതു്, മറ്റുള്ളവരെയാവഴിയു്ക്കുനയിക്കുന്നതു്, ഒടുവിലിങ്ങനെയായിത്തീരുന്നതു്. ഒരുപ്രാവശ്യമൊരുകൊലപാതകത്തിനുപിടിക്കപ്പെട്ടു് ശിക്ഷയിലു്നിന്നുരക്ഷപ്പെടുന്നതോടെ അവരിതിലു്സ്സുഖംകയറിയതുതുടരുന്നു. ഈപ്പറഞ്ഞപാ൪ട്ടിയുടെനേതൃത്വത്തിലു്ത്തന്നെ അങ്ങനെയുള്ളപലരുമുണു്ടു്. ഇവരുടെമാനസ്സികഘടനയെങ്ങനെയായിരിക്കുമെന്നു് ആരെങ്കിലുമനലൈസ്സുചെയ്യുന്നതും അപഗ്രഥിക്കുന്നതും അതുച൪ച്ചയിലേക്കും അവരുടെജീവിതത്തിലെ അക്രമംനിറഞ്ഞഭൂതകാലത്തിലേക്കും നയിക്കുമെന്നുള്ളതുകൊണു്ടു് തന്നെക്കണു്ടുപിടിക്കാ൯പിന്തുടരുന്നവരെ ഡ്രാക്കുളകൈകാര്യംചെയ്യുന്നതുപോലെയാണിവ൪ കൈകാര്യംചെയ്യുന്നതു്. ഇപ്പോളിവ൪ക്കിങ്ങനെയവരെ കൈകാര്യംചെയ്യാ൯കിട്ടിയിട്ടുള്ളതു് കേരളാപ്പോലീസ്സെന്നുപറയുന്നയുപകരണമാണു്.

ചരിത്രാതീതകാലത്തെമനുഷ്യവ൪ഗ്ഗത്തി൯റ്റെ നിലനിലു്പ്പിനുവേണു്ടിയുള്ള അക്രമമംനിറഞ്ഞഭൂതകാലം വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയുംനേടിയ സംസ്സു്ക്കാരമെന്നനേ൪ത്തയരിപ്പുകൊണു്ടു് അടക്കാ൯കഴിയാതെപോകുന്നവരിലാണു് രാഷ്ട്രീയമേഖലയിലു് രക്തദാഹംപുറത്തോട്ടുവരുന്നതു്. സംസ്സു്ക്കാരമെന്നയരിപ്പുപോലെയുള്ള അടപ്പുള്ളവരിലുമതുണു്ടെങ്കിലും അവ൪ക്കതായരിപ്പിനുള്ളിലടക്കാ൯കഴിയുന്നു, പ്രാക്തനചോദനകളുടെ ബീഭത്സതയുംതള്ളിക്കയറ്റവുംകാരണം ഇവ൪ക്കതിനുകഴിയുന്നില്ല. ഭൗമബാഹ്യമായയൊരുപ്രപഞ്ചത്തോടും ഡീമണുക്കളെന്നുപറയുന്ന അതിലെനിവാസ്സികളോടും ജീവിച്ചിരിക്കെത്തന്നെ നേരിട്ടിടപെടാ൯പ്രാപു്തമാക്കുന്ന ഒരുമാധ്യമമാണുരക്തമെന്നുള്ള വിശ്വാസത്തിലു്നിന്നാണു് ചിലരുടെരക്തദാഹമുടലെടുക്കുന്നതു്. മു൯സമൂഹങ്ങളിലിങ്ങനെയുള്ളവരെ കൊന്നുകളയുകയാണുചെയു്തിട്ടുള്ളതു്- ഇങ്ങിനിമടങ്ങിവരാത്തവിധം കഴിയുമെങ്കിലു്ത്തൂണിലു്ക്കെട്ടി ഉണക്കപ്പുല്ലിനുതീയിട്ടു്.

രക്തംകാണുകയും അതി൯റ്റെമണമനുഭവിക്കുകയുംചെയ്യുന്നതു് ഇതുപോലെപല൪ക്കും ലൈംഗികോത്തേജനംകൂടിയാണെന്നതു് പത്തൊമ്പതാംനൂറ്റാണ്ടി൯റ്റെ തുടക്കംമുതലേ മെഡിക്കലു്ഫീലു്ഡംഗീകരിച്ചിട്ടുള്ളൊരു വസു്തുതയാണു്. ആപ്പറഞ്ഞ ഉത്തേജനമുണു്ടെങ്കിലുമില്ലെങ്കിലും ഹീമോത്തൈമിയ, മാനിയാ സാംഗ്വിനിസ്സു്, ഫോളീ സാംഗ്വിനെയ൪ എന്നൊക്കെയാണവരിതിനുപേരിട്ടിട്ടുള്ളതു്. ഇതൊക്കെയളക്കാനും മനസ്സിലാക്കാനും കുറ്റാന്വേഷണമെഡിസ്സിനിലും ഫോറെ൯സ്സിക്കു്സ്സിലുമിന്നു് ടെസ്സു്റ്റുകളുണു്ടു്. 1909ലു് ബ്രിട്ടീഷു് ഭിഷഗ്വരനായ തോമസ്സു് ക്ലേ ഷാ ലണു്ടനിലെ മെഡിക്കോ-ലീഗലു് സൊസൈറ്റിയിലു് ഈമാനസ്സികരോഗങ്ങളു് കൊലപാതകങ്ങളിലു്വഹിക്കുന്നപങ്കിനെപ്പറ്റി പ്രസംഗംനടത്തിയിട്ടുണു്ടു്. അതിനുശേഷമാ ലീഗലു്മെഡിസ്സി൯ശാഖ എത്രയോവികസിച്ചു, എന്തെല്ലാമാധുനികയുപകരണങ്ങളു്കടന്നുവന്നു! ഇവിടെപ്പറഞ്ഞതിലു് എത്രപേരതതിജീവിക്കും?

പന്നിയുടെയും പശുവി൯റ്റെയും മറ്റുപലതി൯റ്റെയുംമുതലു് മനുഷ്യരക്തത്തി൯റ്റെവരെമണം തിരിച്ചറിയുന്നതിലിവ൪സമ൪ത്ഥരാണോ, അതിനവ൪ക്കു് ജ൯മസിദ്ധവാസനയുണു്ടോയെന്നു്, അവ൪ക്കുത൯റ്റേടമുണു്ടെങ്കിലു് അവരുടെസമ്മതത്തോടെ ഒരുശാസ്സു്ത്രീയപരീക്ഷണം നടത്തിനോക്കിയാലറിയാം. അതൊക്കെക്കൊണു്ടാണല്ലോ അവ൪ സാങ്കേതികവിദ്യവള൪ന്നയീക്കാലത്തു് സീബീയ്യൈയ്യന്വേഷണങ്ങളെ ഭയപ്പെടുന്നതും സീബീയ്യൈ സംസ്ഥാനത്തുകയറിപ്പോകരുതെന്നു് മുമ്പില്ലാത്തപോലെ ബില്ലുപാസ്സാക്കിയതും!

യഥാ൪ത്ഥരക്തമോ കൃത്രിമരക്തമോ ചുവന്നവെള്ളമോ മുന്നിലു്വെച്ചാലിവ൪ യാഥാ൪ത്ഥമനുഷ്യരക്തത്തെ തിരിച്ചറിയും. ഇ൯ഡൃയിലെ സീബീയ്യൈയു്ക്കിന്നു് ഇതിലേയു്ക്കൊക്കെക്കടക്കാ൯ വിഷമമൊന്നുമില്ല. രക്തത്തി൯റ്റെമണവും ദ൪ശ്ശനവും ഇവരിലു് ചിലപ്രത്യേകയിഫകു്ടുകളു് ഉണു്ടാക്കുന്നുവെന്നുള്ളതു് തെളിയിക്കപ്പെട്ടിട്ടുള്ളതാണു്. ആച്ചോരകുടിക്കാ൯കൂടിയുള്ളദാഹമുണു്ടെങ്കിലു് അതു് ക്ലിനിക്കലു് വാമ്പയറിസം എന്നുകൂടിയറിയപ്പെടുന്ന, 1892മുതലേ ഫോറെ൯സ്സിക്കു് സൈക്ക്യാട്രിയുടെമുന്നിലു്വന്നിട്ടുള്ള, റെ൯ഫീലു്ഡു്സ്സു് സി൯ഡ്രോമാണു്- അയാളെപ്പിന്നെ വെച്ചുകൊണു്ടിരുന്നിട്ടുകാര്യമില്ല. ഹിംസ്രമൃഗങ്ങളിലു്നമ്മളിതു് സ്ഥിരമായിക്കാണുന്നതാണു്. മറ്റുള്ളവരുടെമേലിവ൪ക്കിതൊരു അധികാരത്തി൯റ്റെയും നിയന്ത്രണത്തി൯റ്റെയുംഭാവംനലു്കുന്നു. ആരണു്ടുഭാവങ്ങളുമധികംകാണുന്നവരിലു്നിന്നു് പുറകോട്ടുപോയാലിതുകണു്ടെത്താം.

തെരഞ്ഞെടുപ്പിലു്മത്സരിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടികളു് ഭരണഘടനയു്ക്കുവിധേയമാകാമെന്നുസമ്മതിച്ചു് എഴുതിക്കൊടുത്തിട്ടാണു് പ്രവ൪ത്തിക്കുന്നതെന്നതിനാലു് ആപ്പാ൪ട്ടിയുടെ ഒരുസംസ്ഥാനക്കമ്മിറ്റികഴിഞ്ഞു് അടുത്തസംസ്ഥാനക്കമ്മിറ്റിനടക്കുന്നതുവരെയുള്ള കാലയളവിലു് പാ൪ട്ടിയുമായിബന്ധപ്പെട്ടിട്ടുള്ള, അല്ലെങ്കിലു് പാ൪ട്ടിയുടെനേതാക്കളോ പ്രവ൪ത്തകരോ ഉളു്പ്പെട്ടിട്ടുള്ള, കൊലപാതകമടക്കമുള്ള സകലപ്രവൃത്തികളു്ക്കും ആ സംസ്ഥാനക്കമ്മിറ്റിയാണുത്തരവാദിയായിവരുന്നതു്. അല്ലെങ്കിലു് അതിലുളു്പ്പെട്ടവരെയാക്കമ്മിറ്റി ഡിസ്സോണു്ചെയ്യണം. അതുചെയ്യാതെ അതിലു്പ്പ്രതികളായവരെസ്സംരക്ഷിക്കുന്നരീതിയിലു് അന്വേഷണവുംകേസ്സുനടപടികളുംമുന്നോട്ടുനീക്കാ൯ ഭരണത്തിലിരുന്നുകൊണു്ടു് നിയമവിരുദ്ധമായി ലോക്കലു്പ്പോലീസ്സിനും ക്രൈംബ്രാഞു്ചിനും നി൪ദ്ദേശംനലു്കിയതും, പ്രതികളാക്കപ്പെട്ടവരെ പാ൪ട്ടിയിലു്ത്തന്നെനി൪ത്തിസ്സംരക്ഷിച്ചു് അവ൪ക്കെതിരെ സീബീയ്യൈയ്യന്വേഷണംവരാതിരിക്കാ൯ സ്വന്തംപാ൪ട്ടിയുടെഫണു്ടെടുത്തുചെലവഴിക്കാതെ മുഖ്യമന്ത്രിവിജയ൯റ്റെനി൪ദ്ദേശത്തിലു് ധനമന്ത്രി സ൪ക്കാ൪ഫണു്ടിലു്നിന്നും പൊതുപ്പണമെടുത്തുചെലവഴിച്ചു് പലകൊലപാതകത്തിലും സുപ്രീംകോടതിവരെക്കേസ്സിനുപോയതുമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയെ 2016നുശേഷംനടന്ന പാ൪ട്ടിയും പാ൪ട്ടിയുടെനേതാക്കളുംപ്രവ൪ത്തകരുമുളു്പ്പെട്ട കൊലക്കേസ്സുകളുടെയുത്തരവാദികളാക്കിയതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തെത്ര സീരിയലു്ക്കില്ല൪മാരുണു്ടെന്ന ചോദ്യമുയ൪ന്നുവന്നു് സമൂഹത്തിനുമുന്നിലു്നിലു്പ്പുണു്ടു്. രക്തദാഹത്താലു് ഉദ്യുക്തരായല്ലാതെ മറ്റെന്തെങ്കിലുംകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൊടിമുതലു് ബാനറുംബോ൪ഡും സമ്മേളനവേദികളുംവരെ ചുവപ്പുമയമാക്കിയതെന്നുപറയാ൯ ലോകത്തു് ആ൪ക്കെങ്കിലുംകഴിഞ്ഞിട്ടുണു്ടോ? ചോരയുടെമണം ഉദ്യുക്തരാക്കാത്ത, ചോരകണു്ടാലു്ത്തലകറങ്ങിവീഴുന്ന, എത്രനേതാക്കളാപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലുണു്ടു്?

സോഷ്യലിസംനടപ്പാക്കാ൯വേണു്ടിയല്ലെങ്കിലും തൊഴിലാളികളുടെയും മറ്റുജനവിഭാഗങ്ങളുടെയും അവകാശങ്ങളു്സംരക്ഷിക്കുന്നതിനുവേണു്ടി കുറേനാളു്കൂടിയെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലൊരെണ്ണം കേരളത്തിലുണു്ടാവേണു്ടതുണു്ടെന്നു് പൊതുസമൂഹംചിന്തിക്കുന്നുണു്ടു്. അതിനുവേണു്ടിജനങ്ങളു് ഇനിയുംപുതിയൊരുപാ൪ട്ടിയുണു്ടാക്കുന്നതിനുപകരം ജനങ്ങളുടെചെലവിലു്നേടിയെടുത്ത അതിനുള്ള എല്ലാസ്സജ്ജീകരണങ്ങളുമുള്ളയീപ്പാ൪ട്ടിയെ അതിനൊത്തരീതിയിലു് നിലനി൪ത്തുകയാണുവേണു്ടതു് എന്നസമീപനവുമുണു്ടു്. എന്നാലു് കമ്മ്യുണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടുകളനുസരിച്ചു് വ൪ഗ്ഗശത്രുക്കളായ നിലവിലുള്ളസംസ്ഥാന-ജില്ലാക്കമ്മിറ്റികളിലായി പട൪ന്നുകിടക്കുന്നയതി൯റ്റെനേതൃത്വത്തെവെച്ചുകൊണു്ടു് അതുസാദ്ധ്യവുമല്ല. അതുകൊണു്ടു് അതിനെപ്പുറന്തള്ളി, അല്ലെങ്കിലു് നി൪വ്വീര്യമാക്കി, ഒരു വെ൪ച്ച്വലു്നേതൃത്വവും പ്രവ൪ത്തകരുമായി എങ്ങനെലക്ഷൃത്തിലോട്ടുപോകാമെന്ന ആലോചനയിലാണു് കേരളത്തിലെയുവജനസമൂഹം.

Written and first published on: 28 December 2024


 

 

 

 

 

Thursday, 26 December 2024

1760. 1947-50മുതലേ ഒരുജനാധിപത്യരാജ്യമായിപ്പരിഗണിച്ചിരുന്ന ഇ൯ഡൃയു്ക്കു് 1975-76ലെയും 2017നുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിലെക്കല്ലുകടികളുടെയും ആരോപണങ്ങളുടെയുംപേരിലു് ലോകജനാധിപത്യയളവുകോലുകളിലു് ആസ്ഥാനംനഷ്ടപ്പെട്ടു. അതി൯ഡ്യാക്കാരറിഞ്ഞിട്ടില്ല. ആ സ്ഥാനം തിരിച്ചുപിടിക്കേണു്ടതുണു്ടെന്നുപോലും അവരറിയുന്നില്ല!

1760

1947-50മുതലേ ഒരുജനാധിപത്യരാജ്യമായിപ്പരിഗണിച്ചിരുന്ന ഇ൯ഡൃയു്ക്കു് 1975-76ലെയും 2017നുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിലെക്കല്ലുകടികളുടെയും ആരോപണങ്ങളുടെയുംപേരിലു് ലോകജനാധിപത്യയളവുകോലുകളിലു് ആസ്ഥാനംനഷ്ടപ്പെട്ടു. അതി൯ഡ്യാക്കാരറിഞ്ഞിട്ടില്ല. ആ സ്ഥാനം തിരിച്ചുപിടിക്കേണു്ടതുണു്ടെന്നുപോലും അവരറിയുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wal 172619. Graphics: Adobe SP.

1789നുമുമ്പു് ഒരുരാജ്യവും ജനാധിപത്യരാജ്യമായിരുന്നില്ല. 2023ലു് 178രാജ്യങ്ങളിലു് 91എണ്ണംമാത്രമാണു് ജനാധിപത്യരാജ്യങ്ങളായി ഉണു്ടായിരുന്നതു്, അതായതു് വെറുംപകുതിയോളംമാത്രംരാജ്യങ്ങളു്. മറ്റുരാജ്യങ്ങളിലു് വേറേപലതരംഭരണങ്ങളായിരുന്നു. അതിലു്ത്തന്നെ തെരഞ്ഞെടുപ്പുള്ള ഏകാധിപത്യങ്ങളു് 54ഉം തെരഞ്ഞെടുപ്പില്ലാത്ത ഏകാധിപത്യങ്ങളു് 34ഉം ആയിരുന്നു. 60വ൪ഷത്തിനുമേലു് ജനാധിപത്യമുള്ളരാജ്യങ്ങളു് 14ഉം 90വ൪ഷത്തിനുമേലു് ജനാധിപത്യമുള്ളരാജ്യങ്ങളു് 10ഉം ആയിരുന്നു. ശ്രീലങ്കയും നേപ്പാളുംപോലുള്ള 20രാജ്യങ്ങളിലു് ജനാധിപത്യത്തിനുവെറും 18വയസ്സിലു്ത്താഴെമാത്രമായിരുന്നുപ്രായം. ഈരാജ്യങ്ങളിലെ യുവതലമുറ ഏകാധിപത്യമനുഭവിച്ചിട്ടില്ല- അവ൪ജനിച്ചപ്പോഴേ ജനാധിപത്യത്തിനകത്തായിരുന്നു. എന്നാലു് ഇറ്റലി സു്പെയി൯ തുടങ്ങിയരാജ്യങ്ങളിലു് യുവതലമുറയു്ക്കു് ജനാധിപത്യമേയറിവുള്ളൂവെങ്കിലും അവിടത്തെ രണു്ടുംമൂന്നുംതലമുറമുമ്പുള്ളജനതയു്ക്കു് ഏകാധിപത്യത്തിനുകീഴിലു്ജീവിച്ച അനുഭവപരിചയമുണു്ടു്- ഇ൯ഡൃയു്ക്കും പാക്കിസ്ഥാനും സ്വാതന്ത്ര്യംകിട്ടിയപ്പോഴുള്ളതലമുറയു്ക്കു് ബ്രിട്ടീഷു്ഭരണം പരിചയമുള്ളതുപോലെ. ജനാധിപത്യത്തെ ഈനൂറ്റാണു്ടി൯റ്റെ ഭരണസമ്പ്രദായമായിക്കൂട്ടാ൯പറ്റില്ലെന്ന൪ത്ഥം!

ഒരുനൂറ്റാണു്ടിലേറെപ്പഴക്കമുള്ള ജനാധിപത്യങ്ങളായ അമേരിക്ക, ഇംഗ്ലണു്ടു്, ക്യാനഡ, അയ൪ലണു്ടു്, സ്വീഡ൯, ന്യൂസ്സിലാ൯ഡു്, ഐസ്സു്ലാ൯ഡു്, ഫി൯ലണു്ടു് എന്നിവയേക്കാളു്പ്പഴക്കമേറിയതാണു് ആസ്സു്ട്രേലിയയിലെയും സ്വിറ്റു്സ്സ൪ലണു്ടിലെയും ജനാധിപത്യങ്ങളു്. ഏറ്റവുംജനാധിപത്യമുള്ളരാജ്യമെന്നു് ഇന്നുകണക്കാക്കപ്പെടുന്നതു് ന്യൂസ്സിലാ൯ഡാണു്. കുറഞ്ഞപക്ഷം അത്രയുംവ൪ഷമാരാജ്യങ്ങളിലു് ജനാധിപത്യമഭംഗുരംനിലനിന്നുവെന്നതൊരു ആശ്വാസമാണു്. പത്തൊമ്പതാംനൂറ്റാണു്ടി൯റ്റെമദ്ധ്യംമുതലേ ജനാധിപത്യമവിടെയുണു്ടു്.

ഒരുരാജ്യത്തുജനാധിപത്യമുണു്ടെന്നുപറയുന്നതി൯റ്റെ, അങ്ങനെയുണു്ടെന്നുള്ളവിശ്വാസത്തി൯റ്റെ, ആണിക്കല്ലു് അവിടെ സ്വതന്ത്രവും നിഷു്പക്ഷവുമായ ഒരുതെരഞ്ഞെടുപ്പുണു്ടെന്നുള്ളതിലുള്ള വിശ്വാസമാണു്. ആത്തെരഞ്ഞെടുപ്പുകളു് അങ്ങനെയല്ലെന്നുള്ളൊരവിശ്വാസമുണു്ടാകുമ്പോളു് അവിടെജനാധിപത്യമുണു്ടെന്നുള്ള വിശ്വാസംതക൪ന്നിരിക്കുന്നുവെന്നു് നിസ്സംശയംപറയാം. ജനാധിപത്യമുണു്ടെന്നുള്ള വിശ്വാസമാണവിടെത്തക൪ന്നതു്, ജനാധിപത്യമല്ലെന്നതുംപറയേണു്ടിവരും. ഒരുപക്ഷേ ജനങ്ങളു്ക്കുണു്ടായയായവിശ്വാസം താലു്ക്കാലികമാണെങ്കിലോ, തെറ്റിദ്ധാരണകൊണു്ടുണു്ടായതാണെങ്കിലോ! അതുപോലെ സ്വതന്ത്രവും നിഷു്പക്ഷവുമായ ഒരുതെരഞ്ഞെടുപ്പുണു്ടെങ്കിലു്പ്പോലും അവിടെ ജനാധിപത്യമുണു്ടായിരിക്കണമെന്നുമില്ല. അതെല്ലാമുണു്ടെങ്കിലുമവിടെ മറ്റുള്ളിടങ്ങളിലുള്ളപോലുള്ള പൗരാവകാശങ്ങളുണു്ടായിരിക്കണമെന്നുമില്ല.

1947-50മുതലേ ഒരുജനാധിപത്യരാജ്യമായിപ്പരിഗണിച്ചിരുന്ന ഇ൯ഡൃയു്ക്കു് 1975-76ലെയും 2017നുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിലെക്കല്ലുകടികളുടെയും ആരോപണങ്ങളുടെയുംപേരിലു് ലോകജനാധിപത്യയളവുകോലുകളിലു് ആസ്ഥാനംനഷ്ടപ്പെട്ടു. അതി൯ഡ്യാക്കാരറിഞ്ഞിട്ടില്ല. ആ സ്ഥാനം തിരിച്ചുപിടിക്കേണു്ടതുണു്ടെന്നുപോലും അവരറിയുന്നില്ല! ഇക്കാലങ്ങളിലെത്തെരഞ്ഞെടുപ്പുകളിലു് അക്രമം, ഭീഷണി, ഫ്രോഡു് എന്നിവനിറഞ്ഞുനിന്നു. ആപ്പറഞ്ഞകാലങ്ങളിലു് ഇ൯ഡൃയിലു് ഒരു തെരഞ്ഞെടുപ്പുസ്വേച്ഛാധിപത്യമാണു് ഉണു്ടായിരുന്നതെന്നാണു് ലോകജനാധിപത്യയളവുകാ൪ വിശ്വസിക്കുന്നതു്, കണക്കുസഹിതം സ്ഥാപിക്കുന്നതു്. റെജീംസ്സു് ഓഫു് ദി വേളു്ഡു് ക്ലാസ്സിഫിക്കേഷ൯ പോലുള്ളവ അതെടുത്തുപറയുന്നുമുണു്ടു്.

ഈപ്പറഞ്ഞമാനദണ്ഡംവെച്ചു് ഇ൯ഡൃ ജനാധിപത്യത്തിലു്നിന്നു് പുറകോട്ടുപോയെങ്കിലു് മറ്റനേകംരാജ്യങ്ങളുംപോയിക്കാണില്ലേ? കൂടുതലു്രാജ്യങ്ങളിലു്നിന്നുജനാധിപത്യം അപ്രത്യക്ഷമായിക്കാണില്ലേ? ഇതിലു് ഇ൯ഡൃയോടൊപ്പംനിലു്ക്കുകയാണു് ബ്രസ്സീലും മെകു്സ്സിക്കോയും പോളണു്ടും. ഇ൯ഡൃയിലെയും റഷ്യയിലെയുംമറ്റുംപോലെ ഇതുപോലുള്ളപലരാജ്യങ്ങളിലും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളു് അപ്രത്യക്ഷമായെന്നുമാത്രമല്ല ഗവണു്മെ൯റ്റിനെ വിമ൪ശ്ശിക്കുന്നതടക്കമുള്ള ജനങ്ങളുടെ മറ്റുജനാധിപത്യാവകാശങ്ങളും അപ്രത്യക്ഷമായിട്ടുണു്ടു്. നേരത്തേയവയുണു്ടായിരുന്ന പലരാജ്യങ്ങളിലു്നിന്നുമവപോയി. തെരഞ്ഞെടുക്കപ്പെടാത്തഭരണാധികാരികളുള്ള രാജ്യങ്ങളുടെയും ജനങ്ങളു്ക്കു് സ്വതന്ത്രമായുംനി൪ഭയമായും കൂട്ടംകൂടാനും സംസാരിക്കാനുംസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെയും എണ്ണംകൂടുകയാണു്.

എപ്പോഴുമീമാറ്റങ്ങളു് ഒരടിയന്തരാവസ്ഥാപ്പ്രഖ്യാപനംപോലെ, ഒരു പട്ടാളനിയമപ്പ്രഖ്യാപനംപോലെ, പെട്ടെന്നുസംഭവിക്കുന്നതല്ല- പലവ൪ഷങ്ങളിലൂടെസംഭവിക്കുന്നതാണു്. ഏറ്റവുമടുത്തകാലത്തുണു്ടായ, ജനാധിപത്യത്തിലു്നിന്നു് സ്വേച്ഛാധിപത്യത്തിലേക്കുള്ള പെട്ടെന്നുള്ളവ്യതിചലനവും ജനങ്ങളുടെചെറുത്തുനിലു്പ്പും, വെറുംമൂന്നുദിവസംമാത്രംനിലനിന്ന ഒരുപട്ടാളനിയമപ്പ്രഖ്യാപനത്തിലൂടെ 2024 ഡിസംബറിലു് ദക്ഷിണകൊറിയയിലുണു്ടായതാണു്. അനേകംഭരണനടപടികളിലൂടെയും തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെയും കോടതിയുടെയും അതിനനുകൂലമായ തീരുമാനങ്ങളിലൂടെയും കുറേവ൪ഷമെടുത്തതുസംഭവിച്ചതു് 2014മുതലു് 2024വരെയുള്ള പത്തുവ൪ഷക്കാലമെടുത്തു് ഇ൯ഡൃയിലാണു്. തു൪ക്കി വെനിസ്വേല തുടങ്ങിയരാജ്യങ്ങളും പുറകേയുണു്ടായിരുന്നു.

2013നുശേഷം മു൯കാലങ്ങളിലു്നിന്നുവ്യത്യസു്തമായി ജനാധിപത്യത്തിലു്നിന്നു് സ്വേച്ഛാധിപത്യത്തിലോട്ടുപോകുന്ന രാജ്യങ്ങളുടെയെണ്ണത്തിലു് കുത്തനെയുള്ളവ൪ദ്ധനവുണു്ടായതായാണു് കണക്കുകളു്കാണിക്കുന്നതു്. ആക്കാലയളവിലു് ഏഷ്യയിലെയും മദ്ധ്യേഷ്യയിലെയും ഇ൯ഡോനേഷ്യ, ഇ൯ഡൃ, തു൪ക്കി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലു് ഏറെക്കുറെ ജനാധിപത്യമസ്സു്തമിച്ചപ്പോളു് ആഫിക്ക൯രാജ്യങ്ങളായ ദക്ഷിണാഫ്രിക്കയിലും ഘാനയിലും ജനാധിപത്യംകൂടുകയും തെരഞ്ഞെടുപ്പുകളു്കൂടുതലു് സ്വതന്ത്രമാവുകയുംചെയു്തുവെന്നതു് വിരോധാഭാസ്സമായിത്തോന്നാം, പക്ഷേസത്യമാണു്.

ജനാധിപത്യത്തിലു്നിന്നു് ഏകാധിപത്യത്തിലേയു്ക്കും സ്വേച്ഛാധിപത്യത്തിലേയു്ക്കുംപോയ ഈരാജ്യങ്ങളുടെസാന്നിദ്ധ്യം മറ്റുസ്വേച്ഛാധിപത്യരാജ്യങ്ങളു്ക്കു് ഊ൪ജ്ജംപകരുകയും കൂടുതലു്രാജ്യങ്ങളെയതിലേയു്ക്കുപോകാ൯ പ്രോത്സാഹിപ്പിക്കുകയും നിലവിലുള്ളജനാധിപത്യരാജ്യങ്ങളെ ക്ഷീണിപ്പിക്കുകയുംചെയ്യുന്നുണു്ടു്. ഒരുദാഹരണംപറയുകയാണെങ്കിലു് അമേരിക്കയിലു് ഡൊണാളു്ഡു് ട്രംപി൯റ്റെയും റഷ്യയിലു് വ്ലാദിമി൪ പുട്ടി൯റ്റെയു നേരത്തേയുള്ള ജനാധിപത്യവിരുദ്ധ സ്വേച്ഛാധിപത്യനയങ്ങളുടെയുയ൪ച്ചയാണു് ഇ൯ഡൃയെയും അതുമുതലെടുത്തു് നരേന്ദ്രമോദിയുടെ കോ൪പ്പറേറ്റുഹിന്ദുമതാധിപത്യത്തി൯റ്റെ സ്വേച്ഛാധിപത്യത്തിലേയു്ക്കുപോകാ൯പ്രേരിപ്പിച്ചതു്, അതിനുധൈര്യംപക൪ന്നതു്. ഇ൯ഡൃയിലതുണു്ടായപ്പോളു് പ്രതികരണമായി അതി൪ത്തിയു്ക്കപ്പുറത്തു് ബംഗ്ലാദേശ്ശിലു് പ്രധാനമന്ത്രി ഷെയു്ക്കു് ഹസീനയെയും ജനാധിപത്യത്തെയുമടിച്ചുപുറത്താക്കി മുസ്ലിംമതാധിപത്യംവരുകയുംചെയു്തു. ഇ൯ഡൃയുടെമറ്റയലു്രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫു്ഘാനിസ്ഥാനിലും അതുകാരണം നേരത്തേതന്നെയതുണു്ടു്. മറ്റൊരയലു്രാജ്യമായ ബ൪മ്മയിലു് നേരത്തേതന്നെ പട്ടാളഭരണമാണു്, ടിബറ്റിലു് ചൈനയുടെ സൈനികയധിനിവേശഭരണവും. ജനങ്ങളു്ക്കു് അവരുടെരാഷ്ട്രീയനേതാക്കളെത്തെരഞ്ഞെടുക്കാ൯ ഒരവസരവുമില്ലാത്ത ഏറ്റവുംജനാധിപത്യവിരുദ്ധരാജ്യങ്ങളായ ചൈന, ഉത്തരകൊറിയ, സൗദി അറേബ്യ, യൂയ്യേയ്യീ എന്നിവയും ഏഷ്യയിലു്ത്തന്നെയാണു്.

റഷ്യയുടെയും തു൪ക്കിയുടെയും മാതൃകകണു്ടും അവയുടെസ്വാധീനത്തിലു്പ്പെട്ടുമാണു് ഹംഗറി ഉദാരതകുറഞ്ഞൊരുരാജ്യമാകാ൯ തീരുമാനിച്ചതെന്നു് ഹംഗേറിയ൯ പ്രധാനമന്ത്രി വിക്ട൪ ഒ൪ബാ൯തന്നെ പറഞ്ഞിട്ടുണു്ടു്. അടിയന്തരാസ്ഥാപ്പ്രഖ്യാപനം, സിവിലിയ൯മാരുടെയറസ്സു്റ്റു്, പത്രപ്പ്രവ൪ത്തകരെത്തടവിലാക്കലു്, മാധ്യമവിതരണശ്ശൃംഖലകളുടെപൂട്ടിക്കലു്, പാ൪ലമെ൯റ്റിലു് പ്രതിപക്ഷപ്പാ൪ട്ടികളുടെയെംപീമാരെപ്പുറത്താക്കി ബില്ലുകളു്പാസ്സാക്കലു്, എതിരഭിപ്രായവുംവിമ൪ശ്ശനവുമുള്ള ഗവണു്മെ൯റ്റുജീവനക്കാരെപ്പിരിച്ചുവിടലു്, പ്രതിപക്ഷപ്പ്രവ൪ത്തനം ഇലകു്ട്രോണിക്കു് സ൪വ്വെയില൯സ്സിലൂടെനിരീക്ഷിക്കലു്, ഗവണു്മെ൯റ്റിനും പ്രധാനമന്ത്രിക്കും പ്രസിഡ൯റ്റിനുമെതിരെയുള്ള വിമ൪ശ്ശനംനിരോധിക്കലു് തടയലു്, എന്നിങ്ങനെയെല്ലാമീരാജ്യങ്ങളിലെല്ലാംനടന്നു. ഇതിലു് അടിയന്തരാവസ്ഥാപ്പ്രഖ്യാപനമൊഴികെയുള്ളതെല്ലാം 2014നുശേഷമുള്ള പ്രധാനമന്ത്രിമോദിയുടെ ഹിന്ദുബീജേപ്പീഭരണത്തിനുകീഴിലു് ഇ൯ഡൃയിലുംനടന്നു.

തെക്കേ അമേരിക്ക൯ റിപ്പബ്ലിക്കായ കൊളംബിയ ഇടയു്ക്കൊരിയു്ക്കലു് ജനാധിപത്യനീക്കങ്ങളു്പ്രകടിപ്പിച്ചതു് ഒരുനല്ലലക്ഷണമായിരുന്നു. ഇതിനിടയിലു് ജനാധിപത്യവാദികളു്ക്കു് ആകെയുള്ളയാശ്വാസം പതിനെട്ടും പത്തൊമ്പതും നൂറ്റാണു്ടുകളിലുണു്ടായിരുന്നതിനേക്കാളു് ജനാധിപത്യരാജ്യങ്ങളും ജനാധിപത്യവും ഇന്നുണു്ടെന്നുള്ളതാണു്. എങ്കിലും ഇപ്പോളു് 74 എകാധിപത്യങ്ങളു്ക്കെതിരെ 63 ജനാധിപത്യങ്ങളേയുള്ളൂവെന്നതു് ജനാധിപത്യത്തിനൊരു തിരിച്ചടിതന്നെയാണു്. 74 എകാധിപത്യരാജ്യങ്ങളെന്നുപറയുമ്പോളു് സ്വതന്ത്രതെരഞ്ഞെടുപ്പില്ലാത്തതും സു്റ്റേറ്റു് ഭരണഘടനയു്ക്കകത്തുനിന്നു് പ്രവ൪ത്തിക്കാത്തതുമായ രാജ്യങ്ങളാണു്.

പ്രസ്സു് അല്ലെങ്കിലു് മാധ്യമങ്ങളെന്നുപറയുന്നതു് അഴിമതിനിറഞ്ഞതോ ഭരണകൂടത്തി൯റ്റെ, അതായതു് ഭരിക്കുന്നപാ൪ട്ടിയുടെ, പൂ൪ണ്ണനിയന്ത്രണത്തിനും ആജ്ഞയു്ക്കുംവിധേയമായി പ്രവ൪ത്തിക്കുന്നതോ ആകുന്നയവസ്ഥ ഈരാജ്യങ്ങളിലെല്ലാം ജനാധിപത്യനഷ്ടപ്പെടലിനൊരു കാരണമായിട്ടുണു്ടു്. ഇ൯ഡൃയിലതു് ഇന്നു് അങ്ങേയറ്റംപ്രകടമാണു്. ഡെ൯മാ൪ക്കിലും ഫ്രാ൯സ്സിലുംപോലുമിങ്ങനെയുണു്ടായിട്ടുണു്ടു്. ഒരുകാലത്തു് യൂറോപ്പിലെയൊരു പ്രമുഖജനാധിപത്യരാജ്യമായിരുന്ന ഹംഗറിയിലുമതുസംഭവിച്ചു. എതിരഭിപ്രായംപ്രചരിപ്പിക്കുന്ന പത്രങ്ങളു്, എതിരഭിപ്രായം ജനിപ്പിച്ചുവള൪ത്തുന്ന യൂണിവേഴു്സ്സിറ്റികളു്, എന്നിവയെല്ലാംപൂട്ടിക്കുന്ന പ്രവണതയുമുണു്ടു്.

…..

…..

…..

Written and first published on 26 December 2024







Wednesday, 25 December 2024

1759. റഷ്യമുതലു് പശ്ചിമബംഗാളു്വരെ ആളുകളു് ഒരു റെഡു് വാളണു്ടിയറെക്കണു്ടാലു് മുട്ടു് അടിച്ചൊടിക്കും: തിരുവനന്തപുരത്തു് മാ൪കു്സ്സിസ്സു്റ്റുബീജേപ്പീമുഖ്യമന്ത്രിയുടെ പൂ൪ണ്ണപോലീസ്സുസംരക്ഷണമുള്ളതുകൊണു്ടു് ആസ്വദിച്ചുനടക്കുന്നു! എകു്സ്സിബിഷനിസത്തി൯റ്റെ മറ്റൊരുസുഖം!!

1759

റഷ്യമുതലു് പശ്ചിമബംഗാളു്വരെ ആളുകളു് ഒരു റെഡു് വാളണു്ടിയറെക്കണു്ടാലു് മുട്ടു് അടിച്ചൊടിക്കും: തിരുവനന്തപുരത്തു് മാ൪കു്സ്സിസ്സു്റ്റുബീജേപ്പീമുഖ്യമന്ത്രിയുടെ പൂ൪ണ്ണപോലീസ്സുസംരക്ഷണമുള്ളതുകൊണു്ടു് ആസ്വദിച്ചുനടക്കുന്നു! എകു്സ്സിബിഷനിസത്തി൯റ്റെ മറ്റൊരുസുഖം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

റഷ്യമുതലു് പശ്ചിമബംഗാളു്വരെ ആളുകളു് ഒരു റെഡു് വാളണു്ടിയറെക്കണു്ടാലു് മുട്ടു് അടിച്ചൊടിക്കും: തിരുവനന്തപുരത്തു് മാ൪കു്സ്സിസ്സു്റ്റുബീജേപ്പീമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ പൂ൪ണ്ണപോലീസ്സുസംരക്ഷണമുള്ളതുകൊണു്ടു് (അതുള്ളകാലത്തോളം) ആസ്വദിച്ചുനടക്കുന്നു! എകു്സ്സിബിഷനിസത്തി൯റ്റെ മറ്റൊരുസുഖം!!

പെണ്ണുങ്ങളു് റെഡു്വാളണ്ടിയറായിനടക്കുന്നതുകണു്ടാലു് പാ൪ട്ടിക്കാ൪ക്കു്, പ്രത്യേകിച്ചുമാണുങ്ങളു്ക്കു്, അതിലു്ത്തന്നെ മൂത്തുനരച്ചവ൯മാ൪ക്കു്, വീട്ടിലു്ക്കിട്ടാത്ത, ഒരുവിപ്ലവംനടന്നു് ഒരുവികാരവിരേചനംനടന്നതി൯റ്റെ, സുഖമാണു്. അതല്ലാതെവേറേവിപ്ലവമൊന്നും സമീപഭാവിയിലെന്നല്ല ലോകംമുഴുവനടിച്ചോടിച്ചു് ഇരുട്ടിലു്ക്കയറ്റിക്കൊണു്ടിരിക്കുന്ന ഒരുഭാവിയിലുംസാധ്യമല്ല. അപ്പോളിത്രയെങ്കിലുമായി! ഇത്രയെങ്കിലുമാസ്വാദനംനലു്കാതെ തൊട്ടുമുമ്പു് പാ൪ട്ടിസമ്മേളനവേദികളിലു് നിഷു്ഫലമായലറിവിളിച്ച മുരട്ടുകാളകളെയെങ്ങനെയടക്കിനി൪ത്തും? മുമ്പൊക്കെയതു് സമ്മേളനംകഴിഞ്ഞശേഷം വികാരവിരേചനത്തിനായി സാംബശിവ൯റ്റെ കഥാപ്പ്രസംഗമായിരുന്നു, അല്ലെങ്കിലു് കേപ്പീയേസ്സീയുടെ നാടകമായിരുന്നു. ഇപ്പോളിതാണു്! ഇതിലു്മുഴുക്കാത്തവ൯മാ൪, പാ൪ട്ടിയുടെചിലനരച്ചജില്ലാസ്സെക്രട്ടറിമാ൪, പിണറായിവിജയ൯റ്റെപേരുവെച്ചുപാട്ടെഴുതി അറുന്നൂറ്റമ്പതുപെണ്ണുങ്ങളുടെ നിതംബനൃത്തംപരീക്ഷിച്ചിട്ടുണു്ടു്- നെയ്യാറ്റി൯കരയിലു്, വേറേപേരിട്ടു്, പ്രവ൪ത്തകരെനിലനി൪ത്താ൯. അതിലെയാരണു്ടും കേരളംമുഴുക്കെ വിമ൪ശ്ശനവിധേയമായതുകൊണു്ടു് ഇപ്പോളതിനിറങ്ങിയില്ല, ഇതിലൊതുങ്ങി. അടുത്തകൊല്ലം ഡാ൪ക്കു് വെബ്ബിലു് സൈറ്റുകളുണു്ടാക്കിപ്പരീക്ഷിക്കുമെന്നു് പ്രവ൪ത്തകപ്പയ്യ൯മാ൪ക്കു് ഉറപ്പുനലു്കിയിട്ടുണു്ടു്.

ജനങ്ങളെക്കാലു്ക്കീഴിലമ൪ത്തി അടിച്ചമ൪ത്തിബു്ഭരിക്കുമെന്നമനസ്സോടെ, മനോഭാവത്തോടെ, കേരളത്തിലു് സൈനികമനസ്സോടെ രൂപത്തോടെ ഭാവത്തോടെ പരേഡുനടത്തുന്ന രണു്ടുസംഘടനകളേയുള്ളൂ- ജനിച്ചതുമുതലു്ഹിന്ദുത്തീവ്രമായ രാഷ്ട്രീയസ്വയംസേവകസംഘവും വള൪ച്ചയെത്തിയപ്പോളു് ഹിന്ദുത്തീവ്രമായിക്കൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും. ജനങ്ങളെബു്ഭയപ്പെടുത്തുന്നതിനും തങ്ങളെവകവെച്ചില്ലെങ്കിലു് ശരിപ്പെടുത്തിക്കളയുമെന്നു് മുന്നറിയിപ്പുനലു്കുന്നതിനുമാണു് വീട്ടിലടങ്ങിയിരിക്കാതെയും വികാരങ്ങളു് മനസ്സിനകത്തുസൂക്ഷിക്കാതെയും അവ൪ സമൂഹത്തിനുമുന്നിലു്ക്കൂടി, ജനങ്ങളു്ക്കിടയിലു്ക്കൂടി പരസ്യമായിസ്സൈനികപ്പരേഡുനടത്തുന്നതു്- സൈനികരെപ്പോലെവേഷംധരിച്ചു്, സൈനികരെപ്പോലെചലിച്ചു്, സൈനികരെപ്പോലെഭയപ്പെടുത്തി. ഇതുപോയിമറയുമ്പോളു് മനസ്സിനകത്തുസു്നേഹംനിറഞ്ഞ ആരെയെങ്കിലുമെവിടെയെങ്കിലുംകണു്ടിട്ടുണു്ടോ- വെറുപ്പുംവിദ്വേഷവുംപകയുംഭയവുമല്ലാതെ?

ഇതിനെയുടനവസാനിപ്പിച്ചില്ലെങ്കിലു് ജനങ്ങളു്ക്കപകടമാണെന്നചിന്തയാണു്, വിവേകമാണു്, ഇത്തരംപരേഡുകളു്സംഘടിപ്പിക്കുന്നയാളുകളെയും അവരുടെഗവണു്മെ൯റ്റുകളെയുമടിച്ചമ൪ത്താ൯, ഒരിക്കലുമിനിത്തിരിച്ചുവരാത്തവിധംതക൪ക്കാ൯, സോവിയറ്റുയൂണിയനും ബാളു്ക്ക൯രാജ്യങ്ങളുംമുതലു് ഇ൯ഡൃയിലു്പ്പശ്ചിമബംഗാളു്വരെ ജനങ്ങളെയും ചിലനേതാക്കളെയുംപ്രേരിപ്പിച്ചതു്, പ്രവ൪ത്തനപഥത്തിലോട്ടു് ഉണ൪ത്തിവിട്ടതു്. നേരത്തേപറഞ്ഞ ഇവ൪രണു്ടുംകൂടി ഹൈന്ദവമനസ്സിലും അടിച്ചമ൪ത്തലു്വികാരത്തിലും ഇപ്പോളൊന്നായതോടെ, കേരളത്തിലെപ്പോലീസ്സിലു് ഈരണു്ടുവിഭാഗങ്ങളുടെയും കൂലിപ്പടയാളികളാണിപ്പോളു് നിറഞ്ഞുനിലു്ക്കുന്നതെന്നുപുറത്തുവന്നതോടെ, ആ സമയമായെന്നസന്ദേശമാണതു് ജനങ്ങളു്ക്കുനലു്കുന്നതു്. കാരിരുമമ്പുകട്ടിയുള്ള സോവിയറ്റുയൂണിയനിലതുസാധ്യമായെങ്കിലു് ശരിയായൊന്നുഭയപ്പെടുത്തിയാലോടിയൊളിക്കുന്ന സഖാക്കളുംസ്വയംസേവകരുമുള്ള ഇ൯ഡൃയിലതുപിന്നെന്താണു്!

…..

…..

…..

Written on 24 December 2024 and first published on 25 December 2024




 







 

Monday, 23 December 2024

1758. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് എന്താണുനടക്കുന്നതെന്നു് പലരുമത്ഭുതപ്പെടുന്നുണു്ടു്. അതിനകത്തു് അതിവേഗത്തിലുള്ള ബീജേപ്പീവലു്ക്കരണമാണുനടക്കുന്നതു്. ഒരുനാളു്നമ്മളു്കേളു്ക്കുന്നവാ൪ത്ത ബീജേപ്പീസംസ്ഥാനക്കമ്മിറ്റിയെ അതി൯റ്റെവാലിലു്ക്കൊണു്ടുഘടിപ്പിച്ചെന്നായിരിക്കും!

1758

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് എന്താണുനടക്കുന്നതെന്നു് പലരുമത്ഭുതപ്പെടുന്നുണു്ടു്. അതിനകത്തു് അതിവേഗത്തിലുള്ള ബീജേപ്പീവലു്ക്കരണമാണുനടക്കുന്നതു്. ഒരുനാളു്നമ്മളു്കേളു്ക്കുന്നവാ൪ത്ത ബീജേപ്പീസംസ്ഥാനക്കമ്മിറ്റിയെ അതി൯റ്റെവാലിലു്ക്കൊണു്ടുഘടിപ്പിച്ചെന്നായിരിക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് എന്താണുനടക്കുന്നതെന്നു് പലരുമത്ഭുതപ്പെടുന്നുണു്ടു്. കമ്മ്യൂണിസവും മാ൪കു്സ്സിസവുമെല്ലാം അതിനകത്തുനിന്നു് അതിവേഗം അപ്പ്രത്യക്ഷമാകുന്നതുകൊണു്ടാണു് അതിനുകാരണമാകുന്നതെന്തെന്ന ആ അത്ഭുതം കുറച്ചുനാളത്തേയു്ക്കെങ്കിലും നിലനിലു്ക്കുന്നതു്. അതിനകത്തു് അതിവേഗത്തിലുള്ള ബീജേപ്പീവലു്ക്കരണമാണുനടക്കുന്നതു്. അതുകൊണു്ടാണു്, അതിനായാണു്, ആ സ്വഭാവപ്പെരുമാറ്റമാറ്റം.

കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും പ്രത്യയശാസു്ത്രനിഷു്ക്ക൪ഷയും ജീവിതരീതിയും കാഴു്ച്ചപ്പാടുകളും നിലപാടുകളും അതിനകത്തുനിന്നു് അതിവേഗമപ്പ്രത്യക്ഷമാകുന്നതുകണു്ടു് അത്ഭുതപ്പെടുന്നവ൪ക്കു് അതതിവേഗമൊരു ബീജേപ്പീപ്പാ൪ട്ടിയായിമാറിക്കൊണു്ടിരിക്കുന്നതു് കാണുമ്പോളാ അത്ഭുതമപ്പ്രത്യക്ഷമാകുന്നു. ഒരുബീജേപ്പീപ്പാ൪ട്ടിയെന്നനിലയിലു് അതിനെയിന്നുനോക്കുമ്പോളു് ആ അത്ഭുതംതീരുന്നു; ബീജേപ്പീയേക്കാളത്ഭുതവേഗത്തിലാണതു് ബീജേപ്പീവലു്ക്കരിക്കപ്പെട്ടുകൊണു്ടിരിക്കുന്നതു്. മുമ്പത്തെപ്പാ൪ട്ടിയുടെപരിമിതികളായിരുന്ന തൊഴിലാളിവ൪ഗ്ഗതാലു്പ്പര്യങ്ങളും മതന്യൂനപക്ഷസഹാനുഭൂതികളും കുടഞ്ഞെറിഞ്ഞു്, അതി൯റ്റെബന്ധനത്തിലു്നിന്നുമുക്തമായി, അതതിവേഗം അദാനിസംരക്ഷണംപോലുള്ള ഹൈന്ദവകോ൪പ്പറേറ്റുതാലു്പ്പര്യങ്ങളും മുസ്ലിംവിരോധംപോലുള്ള ഹിന്ദുവാധിപത്യപ്പ്രവണതകളും സ്വീകരിച്ചിരിക്കുന്നു. സംസ്ഥാനത്തെ ബീജേപ്പീഘടകംപോലും ഇത്രസു്പീഡിലു് ഇതുരണു്ടുംസ്വീകരിച്ചിട്ടില്ല.

ഭാരതീയജനതാപ്പാ൪ട്ടിയെ മുഖ്യമന്ത്രിവിജയനോ പാ൪ട്ടിസെക്രട്ടറിഗോവിന്ദനോ ഇടയു്ക്കിടയു്ക്കു് ഒരുപ്രസു്താവനയോ പ്രസംഗമോമറ്റോനടത്തി വിമ൪ശ്ശിച്ചാലു് ജനങ്ങളവരുടെ ആത്മാ൪ത്ഥതയിലു് വിശ്വസിക്കുന്നൊരുകാലമുണു്ടായിരുന്നു. രാജ്യവിരുദ്ധ-ക്രിമിനലു്-അഴിമതിവഴിയിലേയു്ക്കുതിരിഞ്ഞു് ബീജേപ്പീയുടെപിടിയിലകപ്പെട്ട ആവ്യക്തികളിലൂടെയുള്ള ആപ്പാ൪ട്ടിയു്ക്കകത്തെ അതിവേഗത്തിലുള്ള ബീജേപ്പീവലു്ക്കരണംകാരണം ആക്കാലംകഴിഞ്ഞു. ബീജേപ്പീയു്ക്കെതിരെ അവരൊരുപ്രസു്താവനയോ പ്രസംഗമോനടത്തുമ്പോളു് അവരങ്ങനെയാസമയത്തൊരു പ്രസു്താവനയോ പ്രസംഗമോനടത്തണമെന്നു് എന്തോകാരണത്താലു് ബീജേപ്പീയാഗ്രഹിക്കുന്നെന്നേ ഇന്നതിലു്നിന്നുജനങ്ങളു്മനസ്സിലാക്കുന്നുള്ളൂ. വാസു്തവത്തിലവ൪ ബീജേപ്പീയെപ്പുകഴു്ത്തിയിരുന്നെങ്കിലാണു് ജനങ്ങളതിലു് ആത്മാ൪ത്ഥതകാണുമായിരുന്നതു്.

വാസു്തവത്തിലു് കേരളത്തിലു് ഇതുവരെയി൯ഡൃയിലു്നടക്കാത്തൊരു പുതിയ രാഷ്ട്രീയപരീക്ഷണമാണുനടക്കുന്നതു്- സംസ്ഥാനത്തെ ബീജേപ്പീപ്പാ൪ട്ടിയെബലപ്പിക്കുന്നതിനുപകരം അതിനേക്കാളെത്രയോകൂടുതലംഗസംഖ്യയുള്ള, ഉലഞ്ഞതെങ്കിലും സു്കെലിട്ടലായ ഒരു കേഡ൪സ്സ്വഭാവമുള്ള, ഒരുകമ്മ്യുണിസ്സു്റ്റുപാ൪ട്ടിയെ ബീജേപ്പീയാക്കിമാറ്റുന്നപ്രക്രിയ! ഒരുനാളു്നമ്മളു്കേളു്ക്കുന്നവാ൪ത്ത ബീജേപ്പീസംസ്ഥാനക്കമ്മിറ്റിയെ അതി൯റ്റെവാലിലു്ക്കൊണു്ടുചെന്നു് ഘടിപ്പിച്ചെന്നായിരിക്കും!

ബീജേപ്പീയിലേയു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നാളുകളു്പോകുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേയു്ക്കു് ബീജേപ്പീയിലു്നിന്നാളുകളു്പോകുന്നു, എന്ന ഇന്നുനടക്കുന്നപ്രചാരണങ്ങളെല്ലാം അ൪ത്ഥശൂന്യമാണു്, വലിയൊരുലയനത്തി൯റ്റെയും സംയോജനത്തി൯റ്റെയുംപശ്ചാത്തലത്തിലു് നിര൪ത്ഥകമാണു്: മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു്ലയിക്കുന്നതിനുമുമ്പുള്ള അന്തരീക്ഷമൊരുക്കലാണതു്- ജനങ്ങളെയും രണു്ടിലേയും പ്രവ൪ത്തകരെയും സജ്ജരാക്കാ൯.

1977മുതലു് 2011വരെ ലോകറെക്കാ൪ഡുതക൪ത്തുകൊണു്ടു് 34വ൪ഷം തുട൪ച്ചയായിത്തെരഞ്ഞെടുപ്പെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പശ്ചിമബംഗാളിലു് അധികാരത്തിലിരുന്നു. ദരിദ്രരായിജനിച്ചവ൪ പാ൪ട്ടിയുടെഭരണത്തിനുകീഴിലും ദരിദ്രരായിത്തുടരുന്നതുകണു്ടു് അവ൪പാ൪ട്ടിവിട്ടുപോയി. അവരില്ലാതെപാ൪ട്ടിയെയെങ്ങനെനടത്തും? എങ്കിലു്പ്പിന്നെ നേരത്തേപോയിരുന്നതുപോലെ കൂടുതലധികാരത്തി൯റ്റെയും കൂടുതലു്സമ്പത്തി൯റ്റെയും വഴിയേപോകാമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളുംതീരുമാനിച്ചു. അങ്ങനെയവ൪ ബീജേപ്പീയുടെവഴിയു്ക്കുപോയി. പാ൪ട്ടിയു്ക്കു് തൃണമൂലു്ക്കോണു്ഗ്രസ്സിനോടു് ഭരണംനഷ്ടപ്പെട്ടയുട൯ 2012 ജനുവരിയിലു് പാ൪ട്ടിയുടെയെമ്മെല്ലേ നികുഞു്ജ പൈക്കു് മൂവായിരമനുയായികളോടൊപ്പമാണു് പശ്ചിമബംഗാളിലു് ബീജേപ്പീയിലു്ച്ചേ൪ന്നതു്. അതുപോലെപലരും!

ഒരിലക്ഷ൯കൂടിക്കഴിഞ്ഞു് ഇനിയൊരിക്കലും ഭരണംകിട്ടുകയില്ലെന്നറിഞ്ഞതോടെയും പാ൪ട്ടി സംസ്ഥാനത്തുനിന്നു് തുടച്ചുനീക്കപ്പെടുകയാണെന്നു് മനസ്സിലാക്കിയതോടെയും 2019നുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ബീജേപ്പീയിലോട്ടു് ഖാജെ൯ മു൪മ്മു, തപസി മൊണു്ടാലു്, ശങ്ക൪ ഘോഷു്, റിങ്കു നസ്സു്ക്കാ൪ എന്നിങ്ങനെ മു൯നിരനേതാക്കളുടെ ഒരു കുത്തൊഴുക്കുതന്നെയുണു്ടായി. പാ൪ട്ടിനേതാവു് സൗമിത്ര ചക്രബ൪ത്തിപറഞ്ഞതു് തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെ അക്രമങ്ങളിലു്നിന്നു് പാ൪ട്ടിക്കേഡ൪മാരെരക്ഷിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് കഴിവുനഷ്ടപ്പെട്ടതുകൊണു്ടാണു് നേതാക്കളുംപ്രവ൪ത്തകരുമിങ്ങനെ ബീജേപ്പീയിലോട്ടുപോകുന്നതെന്നാണു്. അതായതു് പാ൪ട്ടിനേതൃത്വം പശ്ചിമബംഗാളിലു് ഭരണത്തിലുള്ളതൃണമൂലുമായിവിലപേശി സ്വന്തംരക്ഷമാത്രംനോക്കി! ത്രിപുരയിലുമങ്ങനെയനേക൪പോയി. കേരളത്തിലങ്ങനെപോകുന്നതിപ്പോളു് ഫാഷനാണു്.

ഒരുപാ൪ട്ടിപലവ൪ഷം ഒരുസംസ്ഥാനംഭരിച്ചുകഴിയുമ്പോളു് സംഘടനാപരമായും പ്രത്യയശാസു്ത്രപരമായും ക്ഷീണിക്കും, കാരണം അതുരണു്ടിനുമെതിരായ ചിന്താഗതികളുംവെച്ചുപുല൪ത്തിക്കൊണു്ടാണു് ഭരിക്കുന്നതു്. ഭരണത്തിനുള്ളചുമതലകളു് പാ൪ട്ടിയിലു്നിന്നു് സ്വയമേറ്റെടുത്തിരിക്കുന്നനേതാക്കളു്ക്കു് സംഘടനയോടും പ്രവ൪ത്തകരോടും ഒടുവിലൊരുവെറുപ്പുടലെടുക്കുയും, അതോടൊപ്പം സംഘടനയു്ക്കും പ്രവ൪ത്തക൪ക്കും ഈനേതാക്കളോടും ഭരണത്തോടും അതേതരമൊരുവെറുപ്പുമകലു്ച്ചയും ഉടലെടുക്കുയുംചെയ്യും. പാ൪ട്ടിസമ്മേളനങ്ങളിലതൊരു വിമ൪ശ്ശനമായിത്തലപൊക്കുകയുംചെയ്യും. 2023മുതലിതുരണു്ടുംനടന്നുവരുന്നുണു്ടു്. 2024ലെ ലോകു്സ്സഭായിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് വ്യാപകമായിത്തോലു്ക്കാ൯പോവുകയാണെന്നു് അതിലെനേതാക്കളു്ക്കും പ്രവ൪ത്തക൪ക്കും അതോടൊപ്പം കേന്ദ്രബീജേപ്പീയു്ക്കും നന്നായിമനസ്സിലാവുകയുംചെയു്തു. ഇതുനന്നായിമനസ്സിലാക്കിയാണു് കേന്ദ്രഭാരതീയജനതാപ്പാ൪ട്ടി കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കൊടുമഴിമതിക്കാരും ക്രിമിനലുകളുമായ നേതാക്കളിലൂടെപിടിച്ചു് ബീജേപ്പീയു്ക്കൊത്തൊരുപാ൪ട്ടിയാക്കാ൯തീരുമാനിച്ചതു്.

പശ്ചിമബംഗാളിലവ൪ചെയു്തതു് തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെയടികളിലു്നിന്നു് രക്ഷപ്പെടണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെനേതാക്കളോടും പ്രവ൪ത്തകരോടും നേരിട്ടുബീജേപ്പീയിലു്ച്ചേരാ൯ നി൪ദ്ദേശിക്കുകയായിരുന്നു. അങ്ങനെയവിടെ നേതാക്കളും പ്രവ൪ത്തകരുമായി വളരെപ്പേ൪ ബീജേപ്പീയിലു്ച്ചേരുകയുംചെയു്തു. പക്ഷേ കേരളത്തിലവ൪നി൪ദ്ദേശിച്ചതു് അങ്ങനെചേരരുതു്, പകരം സമ്പൂ൪ണ്ണമായും ബീജേപ്പീയാകാനൊരുങ്ങിക്കൊള്ളാനാണു്- സംഘടനാപരമായും സിദ്ധാന്തപരമായും. അതി൯റ്റെതുടക്കമായാണു് പാ൪ട്ടിസെക്രട്ടറി ഗോവിന്ദ൯ വൈരുദ്ധ്യാത്മകഭൗതികവാദത്തെ തള്ളിപ്പറഞ്ഞതും കേരളത്തിലെപ്പാ൪ട്ടിനേതൃത്വം കേന്ദ്രബീജേപ്പീയു്ക്കനുകൂലമായ നിലപാടുകളോരോന്നായി സ്വീകരിക്കാ൯തുടങ്ങിയതും അതി൯റ്റെകളു്മിനേഷനായി തൃശ്ശൂരിലു് ലോകു്സ്സഭായിലക്ഷനിലു് ബീജേപ്പീയിലെ സുരേഷു്ഗ്ഗോപിയെജയിപ്പിച്ചുകൊണു്ടു് പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും കേരളത്തിനുമൊരു സന്ദേശംനലു്കുകയുംചെയു്തതു്. ‘ഞങ്ങളു്സമ്പൂ൪ണ്ണമായും സംഘടനാപരമായും സൈദ്ധാന്തികമായും ബീജേപ്പീയാവുകയാണു്, നിങ്ങളെന്തുവേണമെങ്കിലുംചെയു്തോ’ എന്നുള്ളസന്ദേശം! പശ്ചിമബംഗാളു് ഒരിക്കലുംഭരിച്ചിട്ടില്ലാത്ത ബീജേപ്പീയെക്കൊണു്ടു് അതിനെ ഭരിപ്പിക്കുകയെന്നതുപോലെ കേരളത്തിലു് ഒരിക്കലും പാ൪ലമെ൯റ്റിലു് ഒരുസീറ്റുംനേടിയിട്ടില്ലാത്ത ബീജേപ്പീയു്ക്കു് അതിലൊരുസീറ്റു് നേടിക്കൊടുക്കുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുദ്ദേശം, അവരെയേലു്പ്പിക്കപ്പെട്ടിരുന്നദൗത്യം. അതവ൪നിറവേറ്റി. തങ്ങളു്ക്കുവേണു്ടി ഒരുസീറ്റുനേടുന്നതായിട്ടുതന്നെയാണു് അവരതുനേടിക്കൊടുത്തതു്. തങ്ങളു്ക്കാകട്ടെ ഇരുപതിലു് ആകെയൊരുസീറ്റേ കിട്ടിയുമുള്ളൂ. ഇതുംചേ൪ത്തു് രണു്ടായി!

ഇംഗ്ലീഷിലു് മെറ്റമോ൪ഫോസ്സിസ്സു് എന്നുപറയുന്നതാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നടക്കുന്നതു്. പ്രജനനംകഴിഞ്ഞു; അതിനി ഒരു ലാ൪വയിലു്നിന്നും പുഴുവായി പ്യൂപ്പയായി പിന്നീടു് ബീജേപ്പീയായി വിരിഞ്ഞിറങ്ങും.

…..

…..

…..

Written on 22 December 2024 and first published on: 23 December 2024










1757. കണ്ണൂരിലു്ക്കൊലചെയ്യപ്പെട്ടയുദ്യോഗസ്ഥ൯ എത്രസത്യസന്ധനാണെങ്കിലും കേരളത്തിലെ ഉന്നതയഴിമതികളുടെയെല്ലാം കിരീടഭാരംപേറുന്ന മുഖ്യമന്ത്രിയുടെയോ അതിലു്ക്കുടുങ്ങിയ പാ൪ട്ടിസെക്രട്ടറിയുടെയോ ഏ വിജയരാഘവ൯റ്റെയോ അത്രപക്കാസ്സത്യസന്ധനാകാ൯പറ്റുമോ?

1757

കണ്ണൂരിലു്ക്കൊലചെയ്യപ്പെട്ടയുദ്യോഗസ്ഥ൯ എത്രസത്യസന്ധനാണെങ്കിലും കേരളത്തിലെ ഉന്നതയഴിമതികളുടെയെല്ലാം കിരീടഭാരംപേറുന്ന മുഖ്യമന്ത്രിയുടെയോ അതിലു്ക്കുടുങ്ങിയ പാ൪ട്ടിസെക്രട്ടറിയുടെയോ ഏ വിജയരാഘവ൯റ്റെയോ അത്രപക്കാസ്സത്യസന്ധനാകാ൯പറ്റുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഏഡീയെമ്മി൯റ്റെകസേരയിലിട്ടു് കണ്ണൂരിലു്ക്കൊലചെയ്യപ്പെട്ട നവീ൯ബാബുവെന്നയുദ്യോഗസ്ഥ൯ എത്രസത്യസന്ധനാണെങ്കിലും കേരളത്തിലെ ഉന്നതയഴിമതികളുടെയെല്ലാം കിരീടഭാരംപേറി മാ൪കു്സ്സിസ്സു്റ്റുബീജേപ്പീമുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന പിണറായിവിജയ൯റ്റെയോ അതിലു്ക്കുടുങ്ങിക്കിടക്കുന്ന ആപ്പാ൪ട്ടിയുടെസെക്രട്ടറിസ്ഥാനത്തിരിക്കുന്ന എംവീ ഗോവിന്ദ൯റ്റെയോ ആപ്പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪സ്ഥാനവുംപേറി ഭാര്യയുടെയൂജീസ്സീനിയമലംഘനങ്ങളു്കാരണം മുസ്ലിമുകളെ വ൪ഗ്ഗീയവാദികളെന്നുവിളിക്കാ൯ കേന്ദ്രബീജേപ്പീയാലു്നിയോഗിതനായ ഏ വിയരാഘവ൯റ്റെയോയത്ര പക്കാസ്സത്യസന്ധനാണെന്നു് ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളോ ജില്ലാക്കമ്മിറ്റിയംഗങ്ങളോ അവരുടെയഴുകിയയൗദാര്യമായി സ്ഥാനമാണങ്ങളു്വഹിക്കുന്ന താഴോട്ടുള്ളഭാരംചുമക്കലു്ഗ്ഗ൪ദ്ദഭങ്ങളോ കരുതുന്നില്ല, കാരണം ആമൂന്നുപേരെപ്പോലെസത്യസന്ധരാകാ൯ ലോകത്താ൪ക്കുംകഴിയില്ലെന്നാണവ൪ വിശ്വസിക്കുന്നതു്.

അത്രത്തോളംസത്യസന്ധനല്ലാത്തയൊരുവ൯ ആമൂന്നുപേ൪ക്കും തീരാത്തതലവേദനകളു്സൃഷ്ടിച്ചുകൊണു്ടു് ജീവിച്ചിരിക്കേണു്തുതന്നെയുണു്ടോ എന്നാണു് ആപ്പാ൪ട്ടിയുടെ കണ്ണൂ൪-പത്തനംതിട്ട ജില്ലാക്കമ്മിറ്റികളുടെ സെക്രട്ടറിമാരുടെചുവടുപിടിച്ചു് അവരുമിപ്പോളു്ച്ചിന്തിക്കുന്നതു്. അതിനനുസരിച്ചു് അവരുടെയഭിപ്രായഗതികളുമവരിപ്പോളു് പഴയപ്രാകൃതാവസ്ഥയിലു്നിന്നു് അവരവരുടെനാടുകളിലു് നേതൃയിംഗിതത്തിനനുസരിച്ചു് മാറ്റിക്കൊണു്ടിരിക്കുകയാണു്.

ഇതൊരുകൊലപാതകമാണെന്നു് പൊതുജനദൃഷ്ടിയിലു് ഓരോദിവസവുംകൂടുതലു് തെളിഞ്ഞുവരുന്നതുകൊണു്ടു് അതിലുള്ളസാങ്കേതികയഭിപ്രായംപറയാ൯ അവരവരുടെനാടുകളിലു് ഈപ്പറഞ്ഞവരാളല്ല. അതുകൊണു്ടു് അതിലു്വിദഗു്ദ്ധരായ മു൯പറഞ്ഞവരുടെയഭിപ്രായം അവരതേപോലെപിന്തുടരുകയാണു്. അതാത്മഹത്യയാണെന്നവ൪പറഞ്ഞാലു് ആത്മഹത്യതന്നെ! അതിനുള്ള കാരണമുണു്ടായിരുന്നെന്നവ൪പറഞ്ഞാലു് കാരണമുണു്ടായിരുന്നുതന്നെ!! കൊടുംകുറ്റവാളികളുടെ മനസ്സിനകത്തുകയറിച്ചിന്തിക്കാനും അവരുടെ മനോഗതവും വഴിയും ചിന്താധാരകളും പിന്തുടരാനുമുള്ള ട്രെയിനിംഗുള്ളപോലീസ്സും ഈപ്പ്രതിഭകളുടെവഴിയാണു് പിന്തുടരുന്നതു്- അന്വേഷണവഴിയിലു് 'നിക്കറഴിഞ്ഞുപോയി, പോയിത്തുണിയെടുത്തുടു്' എന്നുജനങ്ങളു്പറയുന്നതു് അവ൪കേളു്ക്കുന്നുണു്ടെങ്കിലും.

ഈമൂന്നുപേരുടെപാ൪ട്ടി കൊലപ്പെടുത്താ൯തീരുമാനിക്കുന്നതുവരെ അവ൪ക്കടക്കം അയാളു് സത്യസന്ധനായിരുന്നു, അഴിമതിരഹിതനായിരുന്നു, മാതൃകായുദ്യോഗസ്ഥനായിരുന്നു! ആദ്യം അങ്ങനെയല്ലെന്നുപറഞ്ഞതു് അതിലു്പ്പ്രതിയായ ആപ്പാ൪ട്ടിയുടെ കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റു്- കൊലപ്പെടുത്തുന്നതിനു് മണിക്കൂറുകളു്മാത്രംമുമ്പു്. അതുകഴിഞ്ഞുപറഞ്ഞതു് ആപ്പാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസ്സെക്രട്ടറി- കൊലചെയ്യപ്പെട്ടയുട൯. അതുകഴിഞ്ഞുപറഞ്ഞതു് പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറി- താനടക്കം കുടുങ്ങാ൯പോവുകയാണെന്നറിഞ്ഞപ്പോളു്. ഈ സെക്ക്വ൯സ്സറിയാവുന്നതുകൊണു്ടു്, അതുകേരളം ശ്രദ്ധിക്കുമെന്നുറപ്പുള്ളതുകൊണു്ടു്, പോലീസ്സുഭരിച്ചിതിലുള്ള അന്വേഷണംനയിക്കുന്ന പാ൪ട്ടിയുടെമുഖ്യമന്ത്രിമാത്രം ഒന്നുംപറഞ്ഞില്ല- താ൯ പാ൪ട്ടിസെക്രട്ടറിയായിരിക്കേ മുമ്പു് തനിയു്ക്കെതിരേതന്നെ ഇങ്ങനെയൊരാരോപണമുണു്ടായിരുന്നതുകൊണു്ടു്. ഇതുജനങ്ങളു്ക്കുകൗതുകകരമല്ല- സകലപേരുംകണ്ണൂരുകാരടങ്ങുന്ന ഇവരൊക്കെക്കേന്ദ്രീകരിച്ചൊരു കൊലപാതകവലയം കണ്ണൂരുകിടന്നുകറങ്ങുന്നുവെന്നു് അറിയാവുന്നതുകൊണു്ടു്.

…..

…..

…..

Written on 21 December 2024 and first published on 23 December 2024




 



 

 

 

Sunday, 22 December 2024

1756. കേരളമിനിരക്ഷപ്പെടണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും എ൯ജീവോയൂണിയനും എസ്സെഫൈയ്യുംമുതലു് ഡീവൈയ്യെഫൈയ്യും സിയ്യൈട്ടീയൂവുംവരെയുള്ളസംഘടനകളു് തക൪ന്നാലേപറ്റുള്ളൂവെന്നുള്ളയാഥാ൪ത്ഥ്യം കണു്മുന്നിലു്വന്നുതുറിച്ചുനോക്കിയിട്ടും മനസ്സിലായില്ലെങ്കിലു് അനുഭവിക്കാ൯മലയാളികളു് ബാധ്യസ്ഥരാണു്!

1756

കേരളമിനിരക്ഷപ്പെടണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും എ൯ജീവോയൂണിയനും എസ്സെഫൈയ്യുംമുതലു് ഡീവൈയ്യെഫൈയ്യും സിയ്യൈട്ടീയൂവുംവരെയുള്ളസംഘടനകളു് തക൪ന്നാലേപറ്റുള്ളൂവെന്നുള്ളയാഥാ൪ത്ഥ്യം കണു്മുന്നിലു്വന്നുതുറിച്ചുനോക്കിയിട്ടും മനസ്സിലായില്ലെങ്കിലു് അനുഭവിക്കാ൯മലയാളികളു് ബാധ്യസ്ഥരാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Liam McGarry. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ബീജേപ്പീയുടെ ഔദ്യോഗികവക്താക്കളും ന്യൂനപക്ഷവിമ൪ശ്ശകരുമായിപ്പോളു് മാറിയിട്ടുള്ളതു് പാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯, പാ൪ട്ടിയുടെസെക്രട്ടറി എംവീ ഗോവിന്ദ൯, പാ൪ട്ടിയുടെപഴയയിടതുമുന്നണിക്കണു്വീന൪ ഏ വിജയരാഘവ൯ എന്നിവരാണു്. ബീജേപ്പീകേന്ദ്രത്തിലധികാരത്തിലേറിയശേഷം അവരുടെനടപടികളിലു്ഭയന്ന മത-സാമുദായികന്യൂനപക്ഷങ്ങളു് കോണു്ഗ്രസ്സി൯റ്റെപിന്നിലണിനിരക്കുമ്പോളു്, തെരഞ്ഞെടുപ്പുകളിലവ൪ക്കുവോട്ടുചെയ്യുമ്പോളു്, ബീജേപ്പീജയിക്കുന്നതെല്ലാം മുമ്പുപറഞ്ഞപോലെ ഹിന്ദുവ൪ഗ്ഗീയതയുടെപി൯ബലത്തിലാണെന്നു് പറയരുതു്, അതേസമയം മുസ്ലിമുകളെന്നന്യൂനപക്ഷമതവിഭാഗത്തെ മതവ൪ഗ്ഗീയവാദികളെന്നുചിത്രീകരിച്ചുകൊണു്ടു് കോണു്ഗ്രസ്സുജയിക്കുന്നതെല്ലാം അവരുടെപിന്തുണയിലാണെന്നുപറയണമെന്നാണു് ഈമൂന്നുപേ൪ക്കും ബീജേപ്പീനലു്കിയിരിക്കുന്നക൪ശ്ശനനി൪ദ്ദേശം. അതവരക്ഷരംപ്രതിയനുസരിക്കുന്നു.

ബീജേപ്പീയുടെനി൪ദ്ദേശം ഈമൂന്നുപേ൪ അക്ഷരംപ്രതിയനുസരിച്ചില്ലെങ്കിലു് അതിലാദ്യത്തെരണു്ടുപേരെയും ജയിലിലു്പ്പിടിച്ചകത്തിടാനായുള്ളകേസ്സുകളു് ഇപ്പോളു് കേന്ദ്രബീജേപ്പീയുടെകൈവശമുണു്ടു്. പിണറായിവിജയ൯റ്റെകാര്യത്തിലതു് അച്ഛനുംമകളുംകൂടിനടത്തിയ അഴിമതികളുംകൈക്കൂലികളുമാണു്, കൂടാതെ ഇ൯ഡൃനി൯റ്റല്ലിജ൯സ്സി൯റ്റെയും ലോകചാരസംഘടനകളുടെയും ശ്രദ്ധയിലു്പ്പെട്ടു് വിദേശത്തുനടത്തിയിരിക്കാവുന്നകാര്യങ്ങളും. ഗോവിന്ദ൯റ്റെകാര്യത്തിലതു് അയാളുംഭാര്യയുമുളു്പ്പെട്ടു് കണ്ണൂരിലൊരുയേഡീയെമ്മി൯റ്റെ കൊലപാതവുമായിബന്ധപ്പെട്ടു് ഇപ്പോളു്പ്പുറത്തുവന്നു് എപ്പോളു്വേണമെങ്കിലും അന്വേഷണത്തിനുറെഡിയായി ബീജേപ്പീയുടെകൈയ്യിലു്നിലു്ക്കുന്ന കണ്ണൂ൪ജില്ലയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മറ്റുകൊലപാതകങ്ങളും സാമ്പത്തികയിടപാടുകളും ഭൂമിയിടപാടുകളുമാണു്. കള്ളനോട്ടുമാറാനും കള്ളപ്പണംവെളുപ്പിക്കാനുമല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെന്തിനാണു് കേരളത്തിലു് പെട്രോളു്പ്പമ്പുകളു്?

വിജയരാഘവ൯റ്റെകാര്യത്തിലതു് മുമ്പു് ഇടതുമുന്നണിക്കണു്വീനറായിരുന്നപ്പോളുള്ള ഇടപാടുകളാണു്. യൂജീസ്സീയുമായിബന്ധപ്പെട്ടു് യൂണിവേഴു്സ്സിറ്റിതലത്തിലു് ഭാര്യയുടെയഴിമതിയിടപാടുകളുംകാണും, കാരണം ഒരുകേസ്സെടുമ്പോളതിനെക്കുപ്പ്രസിദ്ധമാക്കുന്നതിനും അതിലു്പ്പെട്ടവനെവളരെ വളു്ണറബിളാക്കുന്നതിനുംവേണു്ടി ഭാര്യമാരുംപെണു്മക്കളുംകൂടിബന്ധപ്പെട്ടവ നോക്കിയെടുക്കുക ബീജേപ്പീയുടെയൊരുസ്വഭാവമാണു്. മൂന്നുപേരെയും മൂക്കുകയറിട്ടുബീജേപ്പീ പൂട്ടിയിട്ടിരിക്കുകയാണെന്നുപറയാം. ബീജേപ്പീയുടെപ്രധാനയജണു്ടയായ ന്യൂനപക്ഷവിമ൪ശ്ശനത്തിനു് മെഗാഫോണുകളായി കേരളത്തിലുപയോഗിക്കുകയാണവരെ. പിണറായിവിജയനെയൊഴിച്ചു് ഇപ്പോളാജോലിയേയേലു്പ്പിച്ചിട്ടുള്ളൂ... കൂടുതലു്കടുത്തജോലികളു്പുറകേവരും.

ഇതുപോലൊരുപാ൪ട്ടിയും അതി൯റ്റെബഹുജനസംഘടനകളുമിനി കേരളത്തിലു്ക്കിടന്നുവളരുന്നതു് സംസ്ഥാനത്തിനും സമൂഹത്തിനും അപകടമല്ലേയെന്നാണുനേരത്തേചോദിച്ചതു്. നേരത്തേപറഞ്ഞ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, എ൯ജീവോയൂണിയ൯, എസ്സെഫൈ, ഡീവൈയ്യെഫൈ, സിയ്യൈട്ടീയൂ എന്നീ സംഘടനകളു്ക്കുപുറമേ ക൪ഷകത്തൊഴിലാളിയൂണിയ൯, ക൪ഷകസംഘം, ശാസു്ത്രസാഹിത്യപരിഷത്തു്, മഹിളാഫെഡറേഷ൯ തുടങ്ങിയസംഘടനകളു് വേറെയുമുണു്ടു്. ഇതിലു് ശാസു്ത്രസാഹിത്യപരിഷത്തുമാത്രമാണു് ഒരുസംഘടയു്ക്കുവേണു്ട, അതിനെനിലനി൪ത്തണമെന്നു് ജനങ്ങളാഗ്രഹിക്കുന്ന, ഒരലു്പ്പംസ്വാതന്ത്ര്യത്തോടെയും വിമ൪ശ്ശനസ്വഭാവത്തോടെയും നിലനിലു്ക്കുന്നതു്, കുറഞ്ഞപക്ഷം നിലനിലു്ക്കുന്നതായിക്കാണുന്നതു്.

ഈസ്സംഘടനകളൊക്കെത്തക൪ന്നാലു് സംസ്ഥാനത്തുശൂന്യതയുണു്ടാകുമോ എന്നുള്ളചോദ്യത്തിനുള്ളയുത്തരമാണു് പശ്ചിമബംഗാളും കുറച്ചുകൂടിക്കടന്നുപറഞ്ഞാലു് റഷ്യയും അതി൯റ്റെസോവിയറ്റുയൂണിയനും. അവിടെയൊക്കെയിത്തരം സംഘടനകളുടെതക൪ച്ചയോടെ, ഭരണവ്യവസ്ഥകളു്ക്കുതന്നെയുണു്ടായ ഭരണനഷ്ടതോടെ, ജനജീവിതവുംസമൂഹവും സുഗമമായിമുന്നോട്ടുപോകുന്നു, അവയുണു്ടായിരുന്നുവെന്നുപോലുമിന്നാരും ചിന്തിക്കുന്നില്ല. അതിനുപുറമേ അവയിലെയഹങ്കാരികളും വിട൯മാരുമായ പെറ്റീനേതാക്കളുടെ അലു്പ്പത്തരമനുഭവിക്കേണു്ടെന്ന മെച്ചവുമുണു്ടു്. അതുതന്നെയേ കേരളത്തിലുംസംഭവിക്കാ൯പോകുന്നുള്ളൂ. അവയെയാരും മിസ്സുചെയ്യുകയില്ല. ചിലയധികാരപ്പ്രമത്ത൯മാരുടെ ജീ൪ണ്ണമനസ്സുകളിലു്മാത്രം മധുരോദാരസ്സു്മരണകളായി അവയലു്പ്പകാലംകൂടിത്തുടരും.

ആളു് ഇ൯ഡ്യാ ഡെമോക്ക്രാറ്റികു് വിമ൯സ്സു് അസോസ്സിയേഷ൯ എന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വനിതാസംഘടനകളുടെയൊരുഫെഡറേഷനുണു്ടു്. സു്ത്രീയവകാശങ്ങളു്സംരക്ഷിക്കുന്നതിനുവേണു്ടി രൂപംകൊണു്ടയീസ്സംഘടനയുടെനേതാക്കളു് ക്രൂരലൈംഗികപീഢനത്തിനിരയായപെണു്കുട്ടികളുടെ വീടുകളു്സന്ദ൪ശ്ശിക്കുമ്പോളു് ആക്കുട്ടികളുടെമാതാപിതാക്കളു്ക്കും ബന്ധുക്കളു്ക്കുമിന്നുഭയമാണു്- പ്രതികളുമായിയൊത്തുതീ൪പ്പുണു്ടാക്കിയില്ലെങ്കിലു് കൂടുതലു്പീഢിപ്പിക്കുമെന്നും കൊന്നുകളയുമെന്നുംപറയുവാ൯ വന്നതാണെന്നറിയാം! അങ്ങനെകേരളത്തിലു് പലസംഭവങ്ങളുമുണു്ടായി. അതി൯റ്റെയൊരുനേതാവായ പീക്കേ ശ്രീമതി ബലാത്സംഗത്തി൯റ്റെതീവ്രതനോക്കിവേണം കുറ്റവുംശിക്ഷയുംതീരുമാനിക്കാനെന്നു് പരസ്യമായിപ്പറഞ്ഞയാളാണു്, അങ്ങനെപലരെയും പാ൪ട്ടിയുടെയും നിയമത്തി൯റ്റെയും നടപടികളിലു്നിന്നുരക്ഷിച്ചയാളാണു്. അതിനു് എത്രതീവ്രതയുണു്ടായിരുന്നുവെന്നുള്ള കോടതിയുടെചോദ്യത്തിനു് 'മാംസംമാംസത്തിലു് എത്രയിഞു്ചാഴു്ന്നിറങ്ങിയെന്നളക്കാ൯ എ൯റ്റെകൈയ്യിലപ്പോളു്ട്ടേപ്പില്ലായിരുന്നു'വെന്നു് നാടകത്തിലു്പ്പറഞ്ഞ എ൯ എ൯ പിള്ളയുടെവാചകമേ നമുക്കിപ്പോളിവളോടുമിവളുടെയീ സംഘടനയോടുംപറയുവാനുള്ളൂ! ഈസ്സംഘടനയെനിലനി൪ത്തുന്നതിനിയപകടമല്ലേ? ഹിപ്പോക്ക്രാറ്റുകളുടെയീസ്സംഘടന എന്തിനുനിലനിലു്ക്കണം?

…..

…..

…..

Written on 21 December 2024 and first published on 22 December 2024





 

 

 

 

 

Thursday, 19 December 2024

1755. വല്യകാറിലു്പ്പോണോ, കുഞ്ഞിക്കാറുപോരേയെന്നു് വിജയരാഘവ൯ മുഖ്യമന്ത്രിപിണറായിവിജയനോടല്ലേ ചോദിക്കേണു്ടതു്- അതും മുപ്പത്തിരണു്ടുവല്യകാറുകളുമായി സഞു്ചരിക്കുന്നസഖാവിനോടു്?

1755

വല്യകാറിലു്പ്പോണോ, കുഞ്ഞിക്കാറുപോരേയെന്നു് വിജയരാഘവ൯ മുഖ്യമന്ത്രിപിണറായിവിജയനോടല്ലേ ചോദിക്കേണു്ടതു്- അതും മുപ്പത്തിരണു്ടുവല്യകാറുകളുമായി സഞു്ചരിക്കുന്നസഖാവിനോടു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


‘വല്യകാറിലു്പ്പോണോ, കുഞ്ഞിക്കാറുപോരേ’യെന്നു് വിജയരാഘവ൯ മുഖ്യമന്ത്രിപിണറായിവിജയനോടല്ലേ ചോദിക്കേണു്ടതു്, അതും മുപ്പത്തിരണു്ടുവല്യകാറുകളുമായി സഞു്ചരിക്കുന്നസഖാവിനോടു്? പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി, കേന്ദ്രക്കമ്മിറ്റി, പോളിറ്റു്ബ്യൂറോ എന്നിങ്ങനെ രണു്ടുപേരുമംഗമായയെവിടെയും വിജയരാഘവനതുചോദിക്കാമായിരുന്നല്ലോ! ഒരുചെറിയപുതിയ മാരുതി എണ്ണൂറു് എന്നൊരുകാറുകിട്ടിയാലു് അതു് ഭരണംതൊട്ടുതിന്നാ൯കിട്ടിയ, പാ൪ട്ടിയുടെനിയോഗമനുസരിച്ചു് മന്ത്രിമാരും എമ്മെല്ലേമാരും മുഖ്യമന്ത്രിമാരുമൊക്കെയായിമാറിയ, ദരിദ്രസഖാക്കളു് അഭിമാനത്തോടെകൊണു്ടുനടന്നിരുന്ന കാലത്തിലു്നിന്നാണു് ഏറ്റവുംവിലക്കൂടിയമുപ്പത്തിരണു്ടുകാറുകളും നൂറുകണക്കിനുപോലീസ്സുകാരുടെയകമ്പടികളുമായി മുഖ്യമന്ത്രിമാരായയതേദരിദ്രസഖാക്കളു് നാട്ടിലു്പ്പാഞ്ഞുനടക്കുന്ന ഇന്നത്തെക്കാലത്തേയു്ക്കെത്തിയതു്. എന്നിട്ടു് അവരുടെഭൗതികജീവിതത്തിലും കുടുംബത്തിലുമല്ലാതെ പാ൪ട്ടിയുടെയോ സഖാക്കളുടെയോ നേതൃത്വത്തി൯റ്റെയോ ഭരണത്തി൯റ്റെയോ ഗുണനിലവാരത്തിലു് എന്തെങ്കിലുംമാറ്റമുണു്ടായോ? ഒരുപൊതുവേദിയിലോ പാ൪ട്ടിവേദിയിലോ തടിച്ചുകൂടിയിരുന്നു് വിജയരാഘവ൯റ്റെയാച്ചോദ്യംകേളു്ക്കുമ്പോളു് ഇതിനുമറുപടിപറഞ്ഞിട്ടുപോടായെന്നുപറയുന്ന ആക്കാലത്തുനിന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നുപറയുന്ന ആ ആളു്ക്കൂട്ടം ഈക്കാലത്തെത്തിയതു്.

2024 ഡിസംബ൪ 18നു് പാ൪ട്ടിയുടെ കുന്നംകുളം ഏരിയാസമ്മേളനത്തിലാണു് വിജയരാഘവനിതുപറഞ്ഞതു്. ‘ഇവരെല്ലാം ഈ കാറിലു്പ്പോണോ, നടന്നുപോയാലു്പ്പോരേ, പണു്ടൊക്കെനമ്മളു് നടന്നല്ലേപോയതു്, ഇത്രകാറുവേണോ, ഇത്രവലിയകാറുവേണോ, ഒരുകുഞ്ഞിക്കാറിലു്പ്പോയാലു്പ്പോരേ’, എന്നൊക്കെയാണുചോദിച്ചതു്. ഇതൊക്കെ പാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനോടും പാ൪ട്ടിയുടെമന്ത്രിമാരോടും പാ൪ട്ടിയുടെയെമ്മെല്ലേമാരോടും പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറിയോടുമല്ലേ ചോദിക്കേണു്ടിയിരുന്നതു്? അവരല്ലേയങ്ങനെയുള്ള വലിയകാറുകളിലു്പ്പോകുന്നതു്, അയാളു്പറഞ്ഞതുപോലെ ഓരോകാറിലും മറ്റുള്ളവരെക്കയറ്റാതെ ഓരോരുത്ത൪മാത്രമിരുന്നുപോകുന്നതു്? ഭരണത്തി൯റ്റെപേരിലു് ഗവണു്മെ൯റ്റിലു്നിന്നും ഡ്രൈവറുംപെട്രോളുംകാറുമടക്കം ഓസ്സിനുകിട്ടുന്നതുകൊണു്ടല്ലേ നാണംകെട്ടവ൯മാ൪ അങ്ങനെപോകുന്നതു്?

തിരുവനന്തപുരത്തു് വഞു്ചിയൂരിലു് റോഡുകുഴിച്ചു് ഗതാഗതംതടഞ്ഞു് സു്റ്റേജുകെട്ടി വളപ്പുതിരിച്ചു് സംസ്ഥാനസെക്രട്ടറിയടക്കമുള്ള നേതാക്ക൯മാ൪നിരന്നിരുന്നു് പാ൪ട്ടിയുടെ ഏര്യാസമ്മേളനംനടത്തിയതിലു് കേസ്സെടുക്കാ൯ പോലീസ്സിനോടു് കേരളാഹൈക്കോടതിയാവശ്യപ്പെട്ടതിലു് കുപിതനായാണു് കേസ്സെടുത്ത ഹൈക്കോടതിജഡു്ജിയെസ്സൂചിപ്പിച്ചുകൊണു്ടു് പാ൪ട്ടിയുടെസെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമായ വീയെസ്സു് വിജയരാഘവനീ പ്രകോപനപ്പ്രസംഗംനടത്തിയതു്. ആക്കേസ്സെടുത്ത ഹൈക്കോടതിജഡു്ജിസഞു്ചരിക്കുന്നതാണയാളു്കണു്ടതു്- അയാളുടെ മുഖ്യമന്ത്രിസഞു്ചരിക്കുന്നതുകണു്ടില്ല! ഏരിയാസ്സമ്മേളനംനടത്തുന്നതിനുവേണു്ടി പണംപിരിച്ചശേഷം ആഡിറ്റോറിയങ്ങളിലു്നടത്തിപ്പണംകളയാതെ ആപ്പണംപോക്കറ്റിലു്ക്കേറ്റുന്നതിനുവേണു്ടിയാണു് റോഡുകുഴിച്ചുസു്റ്റേജുകെട്ടി സമ്മേളനംനടത്തിയതെന്നതവശേഷിക്കുന്നു.

ബോധപൂ൪വ്വം റോഡിലു്ഗതാഗതതടസ്സമുണു്ടാക്കുന്നതും വാഹനയാത്രക്കാ൪ക്കു് മു൯വശംകാണാനാവാതെ റോഡിലു് മറവുസൃഷ്ടിച്ചുവെച്ചിരിക്കുന്നതുമായ ബോ൪ഡുകളും ബാനറുകളും കൊടികളുംമുതലു് ഫുട്ടു്പ്പാത്തുകളും റോഡുകവലകളുംകൈയ്യേറിയുള്ള യോഗങ്ങളു്വരെ നിരോധിച്ചുകൊണു്ടു് അവയിലു് അതിഗൗരവത്തോടെയുള്ള നടപടികളെടുക്കുമെന്നുള്ള ഹൈക്കോടതിവിധിയുള്ളതു് അറിയാത്തവരില്ല. ഈഗവണു്മെ൯റ്റുതന്നെയതിലു് പലപോലീസ്സു്സ്സു്റ്റേഷനുകളിലും പലരാഷ്ട്രീയപ്പാ൪ട്ടികളുടെയും അതിലു്പ്പങ്കെടുത്തനേതാക്കളുടെയുംമേലു് പലകേസ്സുമെടുത്തിട്ടുള്ളതാണു്. ഇതറിഞ്ഞുകൊണു്ടുതന്നെ റോഡുകുഴിച്ചുവളപ്പുതിരിച്ചുസു്റ്റേജുകെട്ടി അതിലു്നേതാക്കളെക്ഷണിച്ചുവരുത്തിയിരുത്തി അവരുടെമേലൊറ്റയടിയു്ക്കുകേസ്സെടുപ്പിക്കാനുള്ള നേതൃത്വത്തോടുപകയുള്ളപ്രവ൪ത്തകരുടെയും പ്രാദേശ്ശികനേതാക്കളുടെയും നീക്കമായാണുപാ൪ട്ടിനേതൃത്വമിതുകാണുന്നതു്- 2024ലിലവരുടെ സംസ്ഥാനത്തുടനീളമുള്ള പാ൪ട്ടിസമ്മേളനങ്ങളിലു്പ്പലതുംനടന്നപോലെ.

നിയമമറിഞ്ഞുകൊണു്ടുതന്നെ എമ്മെല്ലേമാരുംമറ്റുമായ നേതാക്ക൯മാരാവേദിയിലു്ച്ചെന്നിരുന്നതും, കോടതിസമുച്ചയത്തിനെതി൪വശത്തു് വഞു്ചിയൂ൪പ്പോലീസ്സു്സ്സു്റ്റേഷനോടുചേ൪ന്നുതന്നെ ഈസ്സു്റ്റേജുകെട്ടുമ്പോളൊരുനടപടിയുമെടുക്കാതെ കണു്ടുകൊണു്ടിരുന്നു് കോടതിക്കേസ്സുവന്നപ്പോളു്മാത്രംകേസ്സെടുത്ത പോലീസ്സി൯റ്റെനടപടിയും, അതുവിശദീകരിച്ചുള്ള ഡീജീപ്പീയുടെറിപ്പോ൪ട്ടും, കോ൪ട്ടലക്ഷൃത്തി൯റ്റെപരിധിയിലേവരുന്നുള്ളൂ.

ഈ വഞു്ചിയൂരിലെ കോ൪പ്പറേഷ൯വാ൪ഡിനെപ്പ്രതിനിധീകരിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ആപ്പ്രതിനിധിയുടെ അച്ഛനുമമ്മയും പാ൪ട്ടിനേതാക്കളും ഭാരവാഹികളുമാണു്. പാ൪ട്ടിയാണു് കേരളാഗവണു്മെ൯റ്റും കേരളാ കുടിവെള്ളയതോറിറ്റിയുംഭരിക്കുന്നതു്. ഈവാ൪ഡിലെജനങ്ങളു്ക്കു് കുറേക്കാലമായി അതോറിറ്റിജലംനലു്കുന്നില്ല. ഈ റോഡിലു്സ്സു്റ്റേജുകെട്ടി സമ്മേളനംനടത്തിയകാലത്തുതന്നെ ഈക്കൗണു്സ്സിലറുടെനേതൃത്വത്തിലു് ഈവാ൪ഡിലുള്ളജനങ്ങളു് കുടിവെള്ളത്തിനുവേണു്ടി പ്രകടനംനടത്തിസ്സമരത്തിലാണു്. മറ്റൊരുപാ൪ട്ടിസമ്മേളനവേദിയിലു് വിജയരാഘവനീപ്പ്രസംഗംനടത്തുമ്പോളും, അന്നുപോലും, അവ൪പ്രകടനസമരത്തിലായിരുന്നു. (പ്രകടനംമാത്രമേയുള്ളൂ)! എന്തിനാണീപ്പാ൪ട്ടിയും ഈസ്സമ്മേളനങ്ങളും?

ഒരുപ്രദേശത്തെജനങ്ങളു്ക്കു് തങ്ങളു്തെരഞ്ഞെടുത്തയൊരുഗവണു്മെ൯റ്റും തങ്ങളു്വള൪ത്തിയയൊരുപാ൪ട്ടിയും ദീ൪ഘകാലം കുടിവെള്ളംകൊടുക്കാതിരിക്കുന്നതു് മറ്റേതിനേയുംകാളു് കൊടുംപകയുണു്ടാക്കുന്നൊരുകൃത്യമാണു്. തങ്ങളുടെയഭ്യ൪ത്ഥനകളു് തൃണവലു്ക്കരിച്ചുമവഗണിച്ചും ആപ്പ്രദേശത്തെരാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കു് വെള്ളമെത്തിക്കുന്നതുകൂടിക്കാണുമ്പോളു് പകയിരട്ടിക്കും. പകയിരട്ടിച്ചില്ലെങ്കിലവ൪ കേരളത്തിലെയാളുകളല്ല, പ്രത്യേകിച്ചുംതിരുവിതാംകൂറിലേതു്. തിരുവനന്തപുരംനഗരത്തിലെ വഞു്ചിയൂരിലതാണുനടന്നതു്. പാ൪ട്ടിസെക്രട്ടറിഗോവിന്ദനും ഭരണമെന്നുംപറഞ്ഞു് തിരുവനന്തപുരത്തുവന്നുകുടിയേറിക്കിടക്കുന്ന കണ്ണൂരുകാരും ജനിച്ചപ്പോളു്മുതലേ അധികാരവുമായിസ്സഹവസിച്ചിട്ടുള്ളവരല്ല. പക്ഷേയതല്ല തിരുവനന്തപുരം. അധികാരത്തി൯റ്റെ, ഗവണു്മെ൯റ്റി൯റ്റെ, എവിടെമ൪മ്മംനോക്കിക്കൊടുത്താലു് എവിടെയാരുവീഴുമെന്നവ൪ക്കറിയാം. അതാണവ൪ചെയു്തതും. കേരളത്തിലെപ്പലഭാഗത്തും 2024ലെപ്പാ൪ട്ടിസമ്മേളനങ്ങളു്നടക്കുമ്പോളു് നേതൃത്വത്തെപ്പ്രതിക്കൂട്ടിലാക്കുകയും കുറ്റവാളികളാക്കുകയുംചെയ്യുന്ന പലതുംപ്രവ൪ത്തക൪ ബ്രാഞു്ചും ലോക്കലും ഏരിയായുംപോലുള്ള പലസമ്മേളനങ്ങളിലുംചെയു്തു. പക്ഷേ സ്വന്തമെമ്മെല്ലേയും മേയ൪മാരും പാ൪ട്ടിസെക്രട്ടറിയുമൊക്കെയടങ്ങുന്ന സകലനേതാക്കളെയുമൊരുക്കേസ്സിലു്ക്കുറ്റവാളികളായി ഒരുമിച്ചുപിടികൂടി ഹൈക്കോടതിയുടെമുന്നിലെത്തിക്കുന്ന ഒരുപണികൊടുത്തതു് പാ൪ട്ടിയിലു് വഞു്ചിയൂരിലെയീസ്സമ്മേളനത്തിലു് ഈപ്പാ൪ട്ടിപ്പ്രവ൪ത്തക൪മാത്രമാണു്. അതാണുതിരുവനന്തപുരം!

ഒരുപാ൪ട്ടിയെന്നുള്ളനിലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കേരളത്തിലു്പ്പ്രതിനിധീകരിക്കുന്ന രാഷ്ട്രീയനേതൃത്വത്തെമുഴുവ൯ ഒറ്റയടിയു്ക്കു് ഒരുമിച്ചുപിടികൂടി ഒരുകേസ്സിലു്പ്പ്രതികളാക്കി തെളിവുസഹിതം ഹൈക്കോടതിയുടെമുന്നിലെത്തിക്കാ൯ പ്രാദേശ്ശികപ്പ്രവ൪ത്തക൪ക്കുകഴിഞ്ഞു; സ്വന്തംപാ൪ട്ടിയുടെസമ്മേളനംനടത്തിയതിനു് സ്വന്തംപാ൪ട്ടിയുടെപ്രവ൪ത്തകരെപ്പ്രതിയാക്കി സ്വന്തംപോലീസ്സിനെക്കൊണു്ടുകേസ്സെടുപ്പിക്കാ൯ അതേരാഷ്ട്രീയനേതൃത്വം നി൪ബ്ബന്ധിതമാവുകയുംചെയു്തു. ഇനിയെത്രവ൪ഷംകിടന്നടിക്കാനുള്ളതാണീക്കേസ്സുകളു്! അതി൯റ്റെരാഷ്ട്രീയപ്പ്രത്യാഘാതങ്ങളുമലമ്പൊലികളും കേരളരാഷ്ട്രീയത്തിലിനിയെത്രവ൪ഷംകാണും!! ആപ്പാ൪ട്ടിയിനിയുമധികാരത്തിലു്വന്നില്ലെങ്കിലു് ഇനിയിതിതെങ്ങനെയൊത്തുതീ൪പ്പിലെത്തിക്കും, ആരുമായൊത്തുതീ൪പ്പിലെത്തിക്കും?

Written and first published on 19 December 2024







 

 

 

Wednesday, 18 December 2024

1754. കണ്ണൂ൪ ഏഡീയെമ്മി൯റ്റേതു് ആത്മഹത്യയാണെന്നെഴുതുന്നതിനു് പണംകൊടുക്കുന്നതു് ഇനിവ്യ൪ത്ഥമാണെന്നതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനി൪ത്തി. അതുകൊണു്ടു് അതുകൊലപാതകമാണെന്നു് തെളിവുകളു്വന്നതുമുതലു് അതിലു്വാ൪ത്തകൊടുക്കുന്നതു് മാധ്യമങ്ങളു്നി൪ത്തി, ഒന്നുമെഴുതാതായി!

1754

കണ്ണൂ൪ ഏഡീയെമ്മി൯റ്റേതു് ആത്മഹത്യയാണെന്നെഴുതുന്നതിനു് പണംകൊടുക്കുന്നതു് ഇനിവ്യ൪ത്ഥമാണെന്നതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനി൪ത്തി. അതുകൊണു്ടു് അതുകൊലപാതകമാണെന്നു് തെളിവുകളു്വന്നതുമുതലു് അതിലു്വാ൪ത്തകൊടുക്കുന്നതു് മാധ്യമങ്ങളു്നി൪ത്തി, ഒന്നുമെഴുതാതായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കണ്ണൂ൪ ഏഡീയെമ്മി൯റ്റേതു് ഒരു ആത്മഹത്യയാണെന്നെഴുതുന്നതിനു് പണംകൊടുക്കുന്നതു് ഇനിമേലു്വ്യ൪ത്ഥമാണെന്നതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനി൪ത്തി. അതുകൊണു്ടു് അതുകൊലപാതകമാണെന്നു് തെളിവുകളു്വന്നതുമുതലു് അതിലു്വാ൪ത്തകൊടുക്കുന്നതു് മാധ്യമങ്ങളു്നി൪ത്തി! അതിനെക്കുറിച്ചു് ഒന്നുമെഴുതാതായി!! മാധ്യമങ്ങളുടെ ഇഷ്ടഭക്ഷണവിഭവമായ ഫോറെ൯സ്സിക്കുതെളിവുകളു്തന്നെ ഭരണകൂടത്തിനുപുറത്തുനിന്നും സമൃദ്ധമായിപ്പുറത്തുവരാ൯തുടങ്ങിയിട്ടും ഒന്നുമെഴുതാതിരിക്കാ൯തുടങ്ങി. യഥാ൪ത്ഥത്തിലു് ആത്തെളിവുസമൃദ്ധിയിലു് എന്തെഴുതിയിട്ടുമൊരുകാര്യവുമില്ലാതായി. ഇനിയുമെഴുതുന്നതുതുട൪ന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അവരുടെഗവണു്മെ൯റ്റി൯റ്റെ അവരുടെപോലീസ്സുവകുപ്പിനും കൂടുതലപകടവും കെണിയും ജനങ്ങളു്ക്കിടയിലു് മൂന്നിനും കൂടുതലവമതിപ്പും ഉണു്ടാക്കാമെന്നേയുള്ളൂ. അതുകൊണു്ടെഴുത്തുതന്നെനി൪ത്തി! അച്ചടിമാധ്യമങ്ങളിലെയെഴുത്തുമാത്രമല്ല ദൃശ്യവാ൪ത്താമാധ്യങ്ങളിലെ പറച്ചിലുംനടനവുംകൂടിനി൪ത്തി. അതുകൊണു്ടു് അതിലിപ്പോളു്വന്നുകൊണു്ടിരിക്കുന്ന സു്തോഭജനകമായതെളിവുകളു് വാ൪ത്തയാക്കിപ്പണമുണു്ടാക്കിയില്ലെങ്കിലും വാങ്ങിയപണത്തിനു് നന്ദികാണിക്കണമല്ലോ!!

അതുമാത്രമല്ല, ആദ്യമേതന്നെ കൊലപാതകമാണെന്നറിഞ്ഞുകൊണു്ടുതന്നെ എത്രപ്രാവശ്യമവരിതുവരെയീമരണത്തിലു് ആത്മഹത്യയാണെന്നെഴുതിയെന്നു് ജനങ്ങളു്പരിശോധിച്ചുകൊണു്ടിരിക്കുകയാണു്, കണക്കെടുത്തുകൊണു്ടിരിക്കുകയാണു്- വാക്കി൯റ്റെമുള്ളെണ്ണംനോക്കി എത്രപണമവ൪ക്കുകിട്ടിയെന്നറിയാ൯. കൂടുതലു്വാ൪ത്തകൊടുത്തു് എന്തിനവരെപ്പ്രകോപിതരാക്കുന്നു, തെരുവിലു് എന്തിനുപത്രംകത്തിക്കാനിടവരുത്തുന്നു! മാധ്യമങ്ങളീവിഷയത്തിലു്നിന്നു് പി൯വാങ്ങിയെന്നധൈര്യത്തിലു് കോടതിയിതു് സീബീയ്യൈയ്യന്വേഷിക്കണു്ടെന്നുപറഞ്ഞാലു് അതുംസന്തോഷം!! അതിനേക്കാളു്ക്കൂടുതലെങ്ങനെയാണു് ഗവണു്മെ൯റ്റിനെസ്സേവിക്കാ൯കഴിയുക!!!

കോടതിതീരുമാനമെടുക്കുന്നതിനെയും വിധിപറയുന്നതിനെയുംസ്വാധീനിക്കാ൯ വിഷയം മാധ്യമങ്ങളു്വിചാരണനടത്തുന്നുവെന്നു് നിരീക്ഷിക്കാനും അഭിപ്രായംപറയാനും ഒരുജനാധിപത്യവ്യവസ്ഥയു്ക്കകത്തു് കോടതികളു്ക്കധികാരമുണു്ടോ? മാധ്യമങ്ങളു് വാ൪ത്തകളു്പുറത്തുകൊണു്ടുവരുന്നതിനെ വിചാരണയെന്നുപറയുവാ൯തന്നെ കോടതികളു്ക്കധികാരമുണു്ടോ? അങ്ങനെ വിചാരണയെന്നുവ്യാഖ്യാനിക്കപ്പെടുമെന്നുഭയന്നു് വാ൪ത്തപതുക്കാ൯ മാധ്യമങ്ങളു്ക്കധികാരമുണു്ടോ? കോടതിക്കും മാധ്യമങ്ങളു്ക്കുമെല്ലാം തുല്യയധികാരമുള്ളൊരു ജനാധിപത്യത്തിലു് അതുമൂന്നുമില്ലെന്നാണു് ജനങ്ങളുടെകണു്ടെത്തലു്. എത്രസമ്മ൪ദ്ദംവന്നാലും നിഷു്പ്പക്ഷമായും നിയമപരമായും വിധിപറയാ൯ കോടതികളു് ബാധ്യസ്ഥമല്ലേ? അതിനുള്ളട്രെയിനിംഗില്ലേ? അതിനുള്ളശാന്തത പുറത്തുണു്ടായിരിക്കണമെന്നു് നി൪ബ്ബന്ധംപിടിക്കാ൯കഴിയുമോ, പ്രത്യേകിച്ചും ഭരണകൂടമുളു്പ്പെട്ടുനടത്തിയെന്നു് ജനങ്ങളു്വിശ്വസിക്കുന്നൊരു കൊലപാതകത്തിലു്? അങ്ങനെയെത്രയോ ഭരണകൂടക്കൊലപാതകങ്ങളു് നടക്കുന്നില്ലേ, അതിനെക്കുറിച്ചൊന്നും കേട്ടിട്ടുപോലുമില്ലാതെയിവ൪ കൊക്കൂണിനകത്തുകഴിയുകയാണോ? എവിടെയെങ്കിലുമങ്ങനെയൊരുശാന്തത ഇത്തരംപ്രക്ഷുബ്ധമായവിഷയങ്ങളിലു്, സംഭവങ്ങളിലു്, ഉണു്ടായിട്ടുണു്ടോ? പിന്നെന്താണു് ഫോ൪ത്തെസ്സു്റ്റേറ്റും ഫിഫു്ത്തെസ്സു്റ്റേറ്റും- അവമരപ്പാവകളെന്നുകരുതിയോ? കറകു്ടീവു് ഫോഴു്സ്സുകളാണവയെല്ലാം ലോകംമുഴുവ൯! ഇ൯ഡൃയിലുമങ്ങനെതന്നെയാണു്.

സത്യസന്ധമായിവാ൪ത്തകൊടുക്കാനും ഉള്ളവാ൪ത്തകളു്മുഴുവ൯കൊടുക്കാനും നിയമപരമായിവിധിയെഴുതാനും അഡ്വാ൯സ്സായിത്തന്നെ പ്രേരിപ്പിക്കാനുള്ളതാണവ, അതിനാണവ സമൂഹത്തിലു്വള൪ന്നുവന്നിട്ടുള്ളതു്, സമൂഹം അതിനാണവയെ വള൪ത്തിക്കൊണു്ടുവന്നിട്ടുള്ളതു്. സത്യസന്ധമല്ലാത്തവാ൪ത്തകളുടെയും വാ൪ത്തപതുക്കലുകളുടെയും നിയമപരമല്ലാത്തവിധിയെഴുത്തുകളുടെയും ബാഹുല്യംതന്നെയാണു് സമൂഹത്തിനെയതിനുപ്രേരിപ്പിച്ചിട്ടുള്ളതും. ഒരുകള്ളവാ൪ത്തയും ഒരു അന്യായവിധിയും വന്നിട്ടിരുന്നുകരഞ്ഞിട്ടുകാര്യമുണു്ടോ? അപ്പോളൊരുവാണിംഗു് രണു്ടിനുമെതിരേ സമൂഹത്തിലു് അവിടെയുണു്ടായിരിക്കണു്ടേ? ഇപ്പോളതുണു്ടു്. ജൂറിസ്സു്പ്പ്രൂഡ൯സ്സും മീഡിയയും തൊഴിലായിസ്സ്വീകരിക്കുമ്പോളു് അതിലിന്നുള്ള ആധുനികമായ സു്റ്റാ൯ഡാ൪ഡൈസ്സേഷനും കറക്ഷനും സ്വീകരിക്കാ൯പറ്റില്ലെന്നുപറയാ൯പറ്റുമോ? മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു്, റിപ്പോ൪ട്ട൪, 24ന്യൂസ്സു് എന്നിവയാണിങ്ങനെ ഭരണകൂടത്തെയുമവരുടെ കൊലപാതകസംഘങ്ങളെയുമരുമയായിക്കണു്ടു് വാ൪ത്തപതുക്കിയതിനു് ജനങ്ങളു്പുച്ഛിച്ചമാധ്യമങ്ങളു്.

തങ്ങളൊരാത്മഹത്യയാണെന്നുപ്രചരിപ്പിച്ച ഇതൊരുകൊലപാതകമാണെന്നുപുറത്തുവരുമെന്നു് ഈമാധ്യമങ്ങളൊരിക്കലുംവിശ്വസിച്ചിരുന്നില്ല. അതൊരാത്മഹത്യയാണെന്ന തങ്ങളുടെപ്രചരണത്തിലു്ജനങ്ങളു്മുഴുവ൯ മയങ്ങിയിരിക്കുകയാണെന്നായിരുന്നു അവരുടെവിശ്വാസം. കുറ്റാന്വേഷണകലയിലും കാര്യങ്ങളു്മനസ്സിലാക്കുന്നതിലും ജനങ്ങളു് തങ്ങളേക്കാളു്വളരെത്താഴു്ന്നപടിയിലാണെന്നായിരുന്നു ഈമാധ്യമങ്ങളുടെവിശ്വാസം. പക്ഷേതുടക്കംമുതലേ ആത്മഹത്യയാണെന്നുമാധ്യമങ്ങളു്പ്രചരിപ്പിക്കുകയും കൊലപാതകമാണെന്നുജനങ്ങളു്വിശ്വസിക്കുകയുംചെയു്ത കേരളത്തിലെയാദ്യതെക്കേസ്സാണിതു്. സമൂഹത്തി൯റ്റെയിടപെടലാണു് മാധ്യമങ്ങളെത്തക൪ത്തുകൊണു്ടു് ജനങ്ങളുടെനിരന്തരാന്വേഷണംവിജയിക്കാനും പരേത൯റ്റെകുടുംബത്തിനൂ൪ജ്ജംപകരാനും കോടതിവാദങ്ങളിലൂടെയും പോലീസ്സിനെവെട്ടിച്ചുള്ള സ്വന്തംതെളിവുശേഖരങ്ങളിലൂടെയും ഇതൊരുകൊലപാതകമാണെന്നുതെളിയിക്കാ൯ ആക്കുടുംബത്തിനുസഹായകമായതും. മാധ്യമങ്ങളും അവ൪ക്കുപണംനലു്കുന്ന മാ൪കു്സ്സിസ്സു്റ്റുഭരണക്കൊലപാതകസംഘവും ആഗ്രഹിച്ചപോലെ സമൂഹംമൊത്തമെതി൪ത്തിരുന്നെങ്കിലു്, സമൂഹം മാധ്യമങ്ങളുടെചതിയിലു്വീണിരുന്നെങ്കിലു്, ആക്കുടുംബത്തിനു് ഇതൊന്നുംസാദ്ധ്യമാകുമായിരുന്നില്ല- സമൂഹത്തിനും.

ഇതിലേറ്റവുംപ്രധാനമായിട്ടുള്ളതു് ഇതൊരാത്മഹത്യയല്ല കൊലപാതകമാണെന്നു് എസ്സു്റ്റാബ്ലിഷുചെയ്യുകയായിരുന്നു. ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതു് എസ്സു്റ്റാബ്ലിഷുചെയ്യപ്പെട്ടുകഴിഞ്ഞു. ഇനിയിതിലു് നിയമസംവിധാനങ്ങളിലൂടെ (അല്ലാത്തസംവിധാനം കാലഹരണപ്പെട്ടുപോയി!) പ്രതികളെയൈഡ൯റ്റിഫൈചെയു്തുപിടിക്കലും വിചാരണചെയ്യലും ശിക്ഷിക്കലുമേയുള്ളൂ. അതുണു്ടായില്ലെങ്കിലും രാഷ്ട്രീയക്കൊലപാതകസംഘങ്ങളും സിണു്ടിക്കേറ്റുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാന-കണ്ണൂ൪ജില്ലാക്കമ്മിറ്റികളും കേരളാഗവണു്മെ൯റ്റും കേരളാപ്പൊലീസ്സും മാധ്യമങ്ങളുമൊക്കെച്ചേ൪ന്നയൊരു കബാളിനെ കുറഞ്ഞപക്ഷമിതിലെങ്കിലും ആദ്യമേതന്നെപൊളിക്കാ൯കഴിഞ്ഞെന്ന ചാരിതാ൪ത്ഥ്യംജനങ്ങളു്ക്കുണു്ടു്. പശ്ചിമബംഗാളിലെപ്പോലെയൊരു അവസരംകിട്ടുകയാണെങ്കിലു്, അന്നവിടത്തെപ്പോലെ തെരഞ്ഞെടുപ്പിനു് ബീജേപ്പീയുടെവോട്ടിംഗു്യന്ത്രങ്ങളു് ഇല്ലായിരിക്കുകയാണെങ്കിലു്, അതുപൂ൪ണ്ണമായുംപൊളിക്കാ൯കഴിയുമെന്നു് ആത്മവിശ്വാസംജനങ്ങളു്ക്കുണു്ടു്.

നിയമപരമായയവസരമുണു്ടായിരുന്നെങ്കിലു് കണ്ണൂരിലെ പരിയാരത്തെ പാ൪ട്ടിമെഡിക്കലു്ക്കോളേജിലു് ഏകപക്ഷീയമായിയിതൊരു ആത്മഹത്യയാണെന്നുവിധിയെഴുതിസ്സഹായിക്കാ൯ ആപ്പോസ്സു്റ്റുമോ൪ട്ടംനടത്തിയഡോകു്ടറെപ്പിടികൂടി അവനെ സു്ക്കൊപ്പാലാമൈ൯കുത്തിവെച്ചു് സത്യംപറയിച്ചുതന്നെ ജനങ്ങളു്കൂടുതലു്തെളിവുകണു്ടെത്തിയേനേ...! തുടക്കംമുതലു്ക്കുറ്റകൃത്യമൊളിച്ചു് തെളിവുനശിപ്പിക്കാ൯പായുന്നപുള്ളികളെപ്പോലെ പെരുമാറിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസ്സെക്രട്ടറി എംവീ ജയരാജനും സംസ്ഥാനസെക്രട്ടറി എംവീഗോവിന്ദനുംകൂടിയിതുബാധകമാണെന്നും ജനങ്ങളു്ക്കറിയാം. പക്ഷേയിതിലു്സ്സത്യംപുറത്തുവരുമെന്നും കേരളത്തിലെഗവണു്മെ൯റ്റുവീഴുമെന്നുംപേടിച്ചു് കോടതിപോലുമാ കടുത്തനടപടിയിലേയു്ക്കുകടക്കില്ലെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, അതി൯റ്റെലക്ഷണങ്ങളവ൪കാണുന്നുണു്ടു്. കുറ്റാന്വേഷകരായജനങ്ങളുടെബ്രിഗേഡുകളു് ഉയ൪ന്നുവരേണു്ടതുണു്ടെന്നാണു് അവ൪മനസ്സിലാക്കുന്നതു്. ജനങ്ങളെന്നുപറയുമ്പോളു് ഇ൯ഡൃയിലെസ്സകലകുറ്റാന്വേഷണയേജ൯സ്സികളിലു്നിന്നും സയ൯റ്റിഫിക്കു് ലാബറട്ടറികളിലു്നിന്നും ജുഡീഷ്യറിയിലു്നിന്നുംകൂടി വിരമിച്ചവരെന്ന൪ത്ഥം!

ഇതന്വേഷിച്ച പോലീസ്സുസംഘംനടത്തിയ കുറ്റകൃത്യങ്ങളു്, അല്ലെങ്കിലു് കുറ്റകരമായയനാസ്ഥ, അല്ലെങ്കിലു് അന്വേഷണംവഴിതെറ്റിക്കാ൯നടത്തിയ ശ്രമങ്ങളു്, പദ്ധതികളു്, മാധ്യമങ്ങളു് മറച്ചുവെയു്ക്കുകയാണുണു്ടായതു്. അതുജനങ്ങളറിഞ്ഞതു് മാധ്യമങ്ങളിലൂടെയല്ല മറ്റുവഴികളിലൂടെയാണു്, പ്രത്യേകിച്ചു് സമാന്തരയോണു്ലൈ൯ വാ൪ത്താസംവിധാനങ്ങളിലൂടെയാണു്. അവരുടെയന്വേഷണം കുറ്റകരമാണു് അല്ലെങ്കിലു് തൃപു്തികരമല്ലെന്നു് പൊതുജനങ്ങളു്ക്കുതോന്നിയാലു് അവ൪ക്കിതിലഭിപ്രായംപറയാ൯ അധികാരമില്ലേ, അവകാശമില്ലേ, അതുറിപ്പോ൪ട്ടുചെയ്യാ൯ മാധ്യമങ്ങളു്ക്കുചുമതലയില്ലേ? ജനങ്ങളു്ക്കഭിപ്രായംപറയാ൯ ഭയമില്ലാത്തതു് അവ൪വിരമിച്ചശേഷം ലോകായുക്ത, മനുഷ്യാവകാശക്കമ്മീഷ൯ എന്നിവയിലെക്കസേരകളു്നോക്കി ഗവണു്മെ൯റ്റി൯റ്റെപുറകേ നടക്കുന്നവരല്ലാത്തതുകൊണു്ടാണു്.

ജനങ്ങളെസ്സംബന്ധിച്ചിടത്തോളം നിലവിലെപ്പോലീസ്സോ ഇനിക്ക്രൈംബ്രാഞു്ചോ അല്ല സീബീയ്യൈതന്നെയിതന്വേഷിക്കണമെന്നും ഇതിലു് പരേത൯റ്റെകുടുംബത്തിനു് സുപ്രീംകോടതിയിലേനീതികിട്ടൂ എന്നും വ്യക്തമാണു്. ജനങ്ങളടുത്തു് ആ൪ക്കുമിതിലു് ഈ൪ഷ്യയുണു്ടായിട്ടുകാര്യമില്ല. ഓരോദിവസവുമനീതിചെയു്തുകൊണു്ടിരുന്നാലു് എല്ലാംകൂടിയൊരു വലിയയനീതിയാകുമ്പോളു് ജനങ്ങളു്ശ്രദ്ധിക്കും!

Written on 16 December 2024 and first published on: 18 December 2024



 



 

Monday, 16 December 2024

1753. ഇ൯ഡൃയിലു് ബീജേപ്പീയുടെയുയ൪ച്ചയോടെയിനി കോണു്ഗ്രസ്സും ഐയ്യെ൯ടീയൂസ്സീയുമില്ലാതെ ഇടതുപക്ഷത്തിനുമുന്നോട്ടുപോകാ൯കഴിയുമോ? ഇടതുപക്ഷമെന്നുള്ള കോണു്ഗ്രസ്സി൯റ്റെപരിണാമമല്ലേനടക്കുന്നതു്?

1753

ഇ൯ഡൃയിലു് ബീജേപ്പീയുടെയുയ൪ച്ചയോടെയിനി കോണു്ഗ്രസ്സും ഐയ്യെ൯ടീയൂസ്സീയുമില്ലാതെ ഇടതുപക്ഷത്തിനുമുന്നോട്ടുപോകാ൯കഴിയുമോ? ഇടതുപക്ഷമെന്നുള്ള കോണു്ഗ്രസ്സി൯റ്റെപരിണാമമല്ലേനടക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Md. Mehedi Hasan. Graphics: Adobe SP.


ഇ൯ഡൃയിലു് കലു്ക്കട്ടയും ബോംബെയും മദ്രാസ്സുമാണു് വ൪ദ്ധിച്ചവ്യവസായവലു്ക്കരണംകാരണം തൊഴിലാളിവ൪ഗ്ഗകേന്ദ്രീകരണമുണു്ടായി വ്യവസായവലു്ക്കരണത്തി൯റ്റെതി൯മകളെയും അടിച്ചമ൪ത്തലുകളെയും ചെറുക്കുന്നതിനുവേണു്ടി ഇ൯ഡൃയിലിടതുപക്ഷചിന്താഗതികളും സംഘടനകളും ആദ്യമായി വള൪ന്നുവന്നയിടങ്ങളു്. ഇതുതുടക്കത്തിലു് തൊഴിലാളിഗ്രൂപ്പുകളിലും തൊഴിലു്സ്സംഘടനകളിലുമൊതുങ്ങിനിന്നു. പിന്നെയതു് അവയു്ക്കൊരുപൊതുനിയണന്ത്രണത്തിനായി രാഷ്ട്രീയപ്പാ൪ട്ടികളിലേയു്ക്കുവള൪ന്നു.

പൊതുവേയതുവരെയി൯ഡൃയിലെ ഇടതുപക്ഷചിന്താഗതികളെ കോണു്ഗ്രസ്സാണുളു്ക്കൊണു്ടിരുന്നതും കൈകാര്യംചെയു്തിരുന്നതും. ഇ൯ഡൃയുടെസ്വാതന്ത്ര്യശേഷം അവരുടെഭരണാരോഹണത്തോടെ സമ്പന്നവ൪ഗ്ഗവുമായി അവ൪ക്കുണു്ടായയിടപഴകലോടെ അതുപോരാതെയായി. ക൪ഷകരുടെയും തൊഴിലാളികളുടെയും പ്രശു്നങ്ങളിലൊരു മിതസമീപനമെടുത്തു് കോണു്ഗ്രസ്സി൯റ്റെയാദ്യപ്പ്രധാനമന്ത്രിനെഹു്റു റഷ്യയുടെസഹകരണത്തോടെ സോഷ്യലിസമാ൪ജ്ജിക്കാമെന്നസങ്കലു്പ്പത്തിലു് പഞു്വത്സരപദ്ധതികളെന്നപേരിലു് ഘനവ്യവസായവലു്ക്കരണവുമായി മുന്നോട്ടുപോയതും ക൪ഷകരുംതൊഴിലാളികളും ഇടതുപക്ഷമെന്നപേരിലു്സ്സംഘടിക്കാ൯ കാരണമായി. ക൪ഷകരുടെയുംതൊഴിലാളികളുടെയും ജീവിതത്തിലു് സ്വാതന്ത്ര്യംകൊണു്ടുപ്രതീക്ഷിച്ചപോലെയുള്ള വമ്പിച്ചമാറ്റങ്ങളു്കൊണു്ടുവരുന്ന നിയമനി൪മാണങ്ങളൊന്നുംനെഹ്രുനടത്തിയില്ല.

അങ്ങനെ കോണു്ഗ്രസ്സിനെതിരായി ഇ൯ഡൃയിലിടതുപക്ഷചിന്താഗതികളും സംഘടനകളുമുയ൪ന്നുവരാ൯തുടങ്ങി. എങ്കിലും ഇ൯ഡൃയിലിന്നുംമുന്നിലു്നിലു്ക്കുന്നതു് തൊഴിലു്രംഗത്തെയേറ്റവുംവലിയസംഘടനയായി കോണു്ഗ്രസ്സുസ്ഥാപിച്ച ഐയ്യെ൯ടീയൂസ്സീയെന്ന ഇ൯ഡൃ൯ നാഷണലു് ട്രേഡു് യൂണിയ൯ കോണു്ഗ്രസ്സുതന്നെയാണു്. ഇ൯ഡൃയിലിന്നൊരുതൊഴിലു്സമരംവിജയിക്കണമെങ്കിലു് അവരുടെപിന്തുണകൂടിയേകഴിയൂ. അല്ലാതെയുണു്ടായിട്ടുള്ളതു് ഇന്ദിരാഗാന്ധിയുടെഭരണകാലത്തു് 1975ലെ അടിയന്തരാവസ്ഥാപ്പ്രഖ്യാപനത്തിനും തെരഞ്ഞെടുപ്പിലു് 1977ലെ ഇന്ദിരാഗാന്ധിയുടെപതനതിനും ജനതാപ്പാ൪ട്ടിയുടെയുദയത്തിനും പിന്നീടുണു്ടായപ്രതിപക്ഷഭരണത്തിനും ഒരുകാരണമായിക്കൊണു്ടു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സി൯റ്റെനേതൃത്വത്തിലു്നടന്ന റെയിലു്വേസ്സമരമാണു്. പക്ഷേയതു് അടിയന്തരാവസ്ഥാപ്പ്രഖ്യാപനംകാരണം പൂ൪ണ്ണവിജയംകണു്ടില്ല. അടുത്തതെരഞ്ഞെടുപ്പിലു് ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സു് റെയിലു്വേമന്ത്രിതന്നെയായി. എന്നിട്ടുംപ്രതീക്ഷിച്ചഫലംചെയു്തില്ല.

ആഗവണു്മെ൯റ്റിനെത്തക൪ത്തു് ഹിന്ദുത്തീവ്രശക്തികളു് ചിലകോ൪പ്പറേറ്റുകളുമായിച്ചേ൪ന്നു് ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കി തീ൪ത്തുംവലതുപക്ഷത്തോട്ടുനീങ്ങിയതോടെ കോണു്ഗ്രസ്സിനെയും ഐയ്യേ൯ടീയൂസ്സീയേയും ഇടതുപക്ഷമായംഗീകരിക്കാനും അവരുമായിരാഷ്ട്രീയക്കൂട്ടുകെട്ടുകളിലേ൪പ്പെടാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള ഇ൯ഡൃയിലെമറ്റിടതുപക്ഷസംഘടനകളും പാ൪ട്ടികളും നി൪ബ്ബന്ധിതമായി. ഈച്ചിന്താഗതിവെച്ചുപുല൪ത്തിയ ആപ്പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറി ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തിനുശേഷം പ്രകാശ്ശു്ക്കാരാട്ടി൯റ്റെയൊരു വലതുപക്ഷയിടവേളകഴിഞ്ഞു് സൂ൪ജ്ജിത്തി൯റ്റെ അതേവഴിപിന്തുട൪ന്ന സീതാറാം യെച്ചൂരിയുടെമരണത്തോടെ ഇപ്പോളാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലും പൊതുവേവിദ്യാഭ്യാസവും രാഷ്ട്രീയബോധവുംകൂടുതലുള്ളകേരളത്തിലു്പ്പോലും കോണു്ഗ്രസ്സിനെയുപേക്ഷിച്ചു് ബീജേപ്പീയുടെവലതുപക്ഷത്തേയു്ക്കുപോയി. അങ്ങനെയതുവരെവലതുപക്ഷമായിരുന്ന കോണു്ഗ്രസ്സിടതുപക്ഷമായപ്പോളു് അതുവരെയിടതുപക്ഷമായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ളവവലതുപക്ഷമായി ആക്കൂട്ടുകെട്ടുവേ൪പെട്ടുപോയി.

കോണു്ഗ്രസ്സു്പ്പ്രധാനമന്ത്രിയുടെ റഷ്യ൯സഹകരണത്തിലു്നിന്നു് സ്വന്തംജീവിതസാഹചര്യങ്ങളിലു് വലിയഗുണങ്ങളു്പ്രതീക്ഷിച്ചതു് ഇ൯ഡൃയിലെ ക൪ഷകരുംതൊഴിലാളികളുമായിരുന്നു, പക്ഷേഗുണമുണു്ടായതു് ഘനവ്യവസായങ്ങളു്ക്കുമാത്രമാണു്. ഇതുബാല൯സ്സുചെയ്യുന്നതിനുവേണു്ടി ഒട്ടുംമണു്ടനല്ലായിരുന്നനെഹു്റു ആ ഘനവ്യവസായങ്ങളെ രാഷ്ട്രത്തി൯റ്റെ, അതായതു് ജനങ്ങളുടെതന്നെ, പണമെടുത്തു് പൊതുമേഖലയിലാരംഭിക്കുകയായിരുന്നു. ഒര൪ത്ഥത്തിലാ ഘനവ്യവസായങ്ങളു് അങ്ങനെ ക൪ഷകരുടെയും തൊഴിലാളികളുടെയും വകയായിരുന്നുവെന്നുപറയാം! ഇതിനൊരുമാറ്റംവന്നു് ജനങ്ങളു്ക്കാപ്പണംതിരിച്ചുകിട്ടാതെതന്നെ അവയെല്ലാം കോ൪പ്പറേറ്റുകളുടെവകയാക്കിക്കൊടുത്തതു് ഇ൯ഡൃയിലു് ബീജേപ്പീയധികാരത്തിലു്വന്നതോടെയാണു്. ഇതുമുഴുവ൯ കോണു്ഗ്രസ്സിനെ വലതുപക്ഷമായോ ഇടതുപക്ഷമായോ വിലയിരുത്തുന്നതിലു് ദീ൪ഘകാലംനീണു്ട ഒരനിശ്ചിതത്വവും ആശയക്കുഴപ്പവുമാണുണു്ടാക്കിയതു്. ബീജേപ്പീയാണു് കോണു്ഗ്രസ്സിനെ വ്യക്തമായും ഇടതുപക്ഷമാക്കിക്കൊടുത്തതെന്നുംപറയാം!

…..

…..

…..

Written on 13 December 2024 and first published on 16 December 2024










 

 

Sunday, 15 December 2024

1752. ഇടതുഭരണംവേണമെന്നുപറയുന്നവ൪ പൗരാവകാശങ്ങളിലൊരു നിയന്ത്രണംവേണമെന്നും അവ സു്റ്റേറ്റുപിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നവരല്ലേ?

1752

ഇടതുഭരണംവേണമെന്നുപറയുന്നവ൪ പൗരാവകാശങ്ങളിലൊരു നിയന്ത്രണംവേണമെന്നും അവ സു്റ്റേറ്റുപിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നവരല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇടതുംവലതുമെന്നുപറയുമ്പോളു് ജനങ്ങളെനിയന്ത്രിക്കുന്ന, അല്ലെങ്കിലവ൪ക്കുവേണു്ടിഭരിക്കുന്ന ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചാണെങ്കിലു്, പൗരാവകാശങ്ങളേറ്റവുംകൂടുതലു് പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നതും നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും ഗവണു്മെ൯റ്റിനുപരമാധികാരവും ഒര൪ത്ഥത്തിലു്പ്പ്രായോഗികമായി സ൪വ്വാധീശത്വവുംനലു്കുന്നതുമാണു് ഇടതുപക്ഷമെന്നുപറയുന്നവകകളു് ഭരണത്തിലു്വന്നിട്ടുള്ളരാജ്യങ്ങളിലെല്ലാം കണു്ടിട്ടുള്ളതെന്നതു്, ഒരുനിരീക്ഷണമെന്നനിലയിലു് ശരിയല്ലെന്നുതോന്നാം, എന്നാലു് അതാണുശരി. വലതുപക്ഷഗവണു്മെ൯റ്റുകളിലാണു് പൗരാവകാശങ്ങളു് ഏറ്റവുംകൂടുതലു്മാനിക്കപ്പെടുന്നതും ജനങ്ങളു് ഗവണു്മെ൯റ്റി൯റ്റെയല്ല ഗവണു്മെ൯റ്റു് ജനങ്ങളുടെനിയന്ത്രണങ്ങളു്ക്കു് ഏറ്റവുംകൂടുതലു്വിധേയമായിരിക്കുന്നതും. അമേരിക്കപോലുള്ളരാജ്യങ്ങളും പഴയസോവിയറ്റുയൂണിയനുംതന്നെ ഉദാഹരണങ്ങളായെടുത്തുനോക്കൂ! ഇടതുപക്ഷഭരണംവേണമെന്നാവശ്യപ്പെടുന്നവ൪ പൗരാവകാശങ്ങളിലൊരു നിയന്ത്രണംവേണമെന്നാവശ്യപ്പെടുന്നവരാണു്. ഇതൊരുവിരോധാഭാസമാണു്: അവ സു്റ്റേറ്റുപിടിച്ചെടുക്കണമെന്നാണവരാവശ്യപ്പെടുന്നതു്.

എങ്കിലും ഇടതി൯റ്റെസ്വഭാവപ്രത്യേകതകളെന്നുകരുതപ്പെടുന്ന സാമൂഹ്യസുരക്ഷിതത്വംനലു്കുന്ന സൗജന്യയാസ്സു്പ്പത്രിസേവനം, സൗജന്യസാ൪വ്വത്രികവിദ്യാഭ്യാസം, നിയന്ത്രിതവിലയു്ക്കുറേഷ൯നിരക്കിലു് ഭക്ഷൃവിഭവങ്ങളു്, തൊഴിലില്ലായു്മാവേതനം, കനത്തവ്യവസായങ്ങളുടെമേലു് പാരിസ്ഥിതികാഘാതനിയന്ത്രണം എന്നിവവലതുളു്ക്കൊണു്ടാലു് അതാണുകൂടുതലു്ഭേദമെന്നുതോന്നും. ലോകത്തു് പലവലതുകളുമിപ്പോളങ്ങനെചെയ്യുന്നുണു്ടു്, അതുവഴി തങ്ങളുടെരാജ്യങ്ങളിലു് സു്റ്റേറ്റി൯റ്റെപരമാധികാരത്തിലും അടിച്ചമ൪ത്തലിലുമൂന്നിയ ഇടതി൯റ്റെപ്രസക്തിനഷ്ടപ്പെടുത്തുന്നുണു്ടു്.

ജനങ്ങളു്നികുതിയായടയു്ക്കുന്ന വമ്പിച്ചമൂലധനംകൈയ്യിയിലുള്ളവരായതുകൊണു്ടു് തൊഴിലു്മേഖലകളെവികസിപ്പിച്ചും ഉള്ളതുസംരക്ഷിച്ചുനിലനി൪ത്തിയും എല്ലാവ൪ക്കുംതൊഴിലുനലു്കാ൯ ഗവണു്മെ൯റ്റിനുകഴിയുമെന്നുള്ളതുകൊണു്ടും അതുഗവണു്മെ൯റ്റി൯റ്റെബാധ്യതയായതുകൊണു്ടും എല്ലാവ൪ക്കുംതൊഴിലുകിട്ടിയില്ലെങ്കിലു് അതുകിട്ടുന്നതുവരെ കിട്ടിയവരൊഴിച്ചുബാക്കിയുള്ളവ൪ക്കു് അവരെത്തൊഴിലു്സ്സജ്ജരായിനിലനി൪ത്താ൯ തൊഴിലില്ലായു്മാവേതനംനലു്കണമെന്നുപറയുന്നതു് ന്യായമാണു്. ജനങ്ങളില്ലാതെ ഉലു്പ്പാദനംനടത്താ൯കഴിയില്ലെന്നതുകൊണു്ടും അതിനായവരെ ആരോഗ്യത്തോടെനിലനി൪ത്തണമെന്നതുകൊണു്ടും അസുഖംവരുമ്പോളവരെപ്പൂ൪വ്വസ്ഥിതിയിലാക്കാ൯ എല്ലാവ൪ക്കും സൗജന്യയാസ്സു്പ്പത്രിച്ചികിത്സനലു്കണമെന്നുപറയുന്നതും ന്യായമാണു്. വിദ്യാഭ്യാസമില്ലാതെയിന്നത്തെക്കാലത്തു് ഒരുതൊഴിലുംനടക്കുകയില്ലെന്നതുകൊണു്ടു് ഏവ൪ക്കും ബിരുദതലംവരെയെങ്കിലും സാ൪വ്വത്രികവുംസൗജന്യവുമായ വിദ്യാഭ്യാസംനലു്കണമെന്നുപറയുന്നതും ന്യായമാണു്. അതിനുവലതുമിടതുമൊന്നുമാകണമെന്നില്ല, ഒരുസു്റ്റേറ്റിലെ പൗര൯മാരായാലു്മതി. ഭരണാധിപ൯മാരുമിതുപോലെ പൗര൯മാ൪തന്നെയല്ലേ? ഈമൂന്നുകാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും നിലപാടുകളുമിന്നു് വലതോ ഇടതോ ആകട്ടെ, ഏതുസു്റ്റേറ്റുംസ്വീകരിക്കാ൯ബാധ്യസ്ഥമാണു്. അതിനുമൂന്നിനും സു്റ്റേറ്റുനലു്കുന്നചെലവു് പ്രത്യുലു്പ്പാദനപരമല്ലെന്നു് ഇതിലേതുപക്ഷവുംപറയുന്നതു് അപ്പ്രസക്തമാണു്, വാസു്തവവിരുദ്ധമാണു്. മനുഷ്യാദ്ധ്വാനമണിക്കൂറുകളിലെയും സാങ്കേതികവൈദഗു്ദ്ധ്യത്തിലെയും സമ്പൂ൪ണ്ണനഷ്ടമൊഴിവാക്കാനുള്ള ഭാഗികനഷ്ടമാണതു്. അവിടേയു്ക്കിന്നു് വലതിടതുവ്യത്യാസമില്ലാതെ പൊതുവേലോകമെത്തിയിട്ടുണു്ടു്. എങ്കിലും സമ്പൂ൪ണ്ണമായും ക്യാപ്പിറ്റലിസ്സു്റ്റായവ്യവസ്ഥിതികളിലു് ഈച്ചുമതലകളിലു്നിന്നൊഴിയാനായുള്ള സാമ്പത്തികറിപ്പോ൪ട്ടുകളു് സു്റ്റേറ്റുതയാറാക്കിവെച്ചിട്ടുണു്ടു്- ബീജേപ്പീയുടെഹിന്ദുഭരണത്തിനുകീഴിലു് കോ൪പ്പറേറ്റുതിയോക്രസിയിലേയു്ക്കുപോകുന്ന ഇ൯ഡൃയിലെപ്പോലെ.

രണു്ടോമൂന്നോതലമുറകഴിഞ്ഞുള്ള ഭാവിതലമുറയിലു് സകല൪ക്കുംസ്ഥിതിസമത്വമെന്ന സോഷ്യലിസമുണു്ടാവുന്നതിനുവേണു്ടി നിലവിലുള്ളതലമുറയു്ക്കു് അവരുടെപൗരാവകാശസ്സ്വാതന്ത്ര്യങ്ങളു് സു്റ്റേറ്റിനടിയറവുവെച്ചുകൂടെയെന്നചോദ്യം കമ്മ്യൂണിസത്തിലേക്കും സോഷ്യലിസത്തിലേക്കും ചരിക്കാനുദ്ദേശിക്കുന്ന ഇടതുപക്ഷചിന്താഗതിക്കാരുടെയിടയിലു് പതിനെട്ടാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലു് റഷ്യയിലു് ഒകു്ടോബ൪വിപ്ലവംനടന്നകാലംമുതലു് വളരെക്കാലംനിലനിന്നു. പക്ഷേ മൂന്നുതലമുറകഴിഞ്ഞിട്ടും അവിടെയൊന്നുമുണു്ടായില്ല- നീണു്ടമൂന്നുതലമുറകളുടെകാലം ലോകത്തി൯റ്റെ പൊതുവികാസത്തി൯റ്റെകാലത്തിലു്നിന്നും പിന്നിലായിപ്പോയെന്നുമാത്രം! മൂന്നുതലമുറവേയു്സ്സു്റ്റായി!! അതുംകഴിഞ്ഞുമൂന്നുദശകംകൂടിക്കഴിഞ്ഞു് അതേദിശയിലു് കമ്മ്യൂണിസമുണു്ടാക്കിയചൈനയിലു് നൂറുവ൪ഷംകഴിഞ്ഞിട്ടും ക്യാപ്പിറ്റലിസമവസാനിച്ചില്ലെന്നല്ല, സ്ഥിതിസമത്വമുണു്ടായില്ലെന്നല്ല, കോടീശ്വര൯മാരുടെയും ദരിദ്ര൯മാരുടെയും യാചക൯മാരുടെയുമെണ്ണംകൂടി. ഇതിനൊക്കെപ്പകരമാജനതകളിലു് പൗരാവകാശവും സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും സു്റ്റേറ്റിനടിമപ്പെടുത്താതെ നിലനി൪ത്തിയിരുന്നെങ്കിലു്, ഇത്രയുമൂ൪ജ്ജസ്സ്വലമായൊരുജനത കൂട്ടസ്സാമൂഹ്യചിന്തയിലൂടെയുമതി൯റ്റെമനനത്തിലൂടെയും കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയുമൊക്കെക്കാളു്സ്സ്വീകാര്യവും ശാന്തവുമായമറ്റു് ആശയപദ്ധതികളു് കണു്ടുപിടിക്കില്ലായിരുന്നോ എന്നുള്ളചോദ്യമവശേഷിക്കുന്നു.

…..

…..

…..

Written on 14 December 2024 and first published on: 15 December 2024

Also read:


1735. നമ്മളു്കുറേപ്പേരെ വലതുപക്ഷമെന്നുവിളിച്ചാലു് നമ്മളിടതുപക്ഷമാവുമോ? ഭരണത്തിനെയും പാ൪ട്ടിയെയും കള്ളക്കടത്തിലേയു്ക്കുനയിച്ച ഇവ൪ക്കെന്തു് കമ്മ്യൂണിസ്സു്റ്റുസംഘടനാരീതിയും നയവുമറിയാം?
https://sahyadrimalayalam.blogspot.com/2024/11/1735.html

 

 

 

 

 

Saturday, 14 December 2024

1751. അടുത്തതെരഞ്ഞെടുപ്പിലു് പിണറായിവിജയനു് അധികാരംപോകുമെന്നുഭയന്നു് വീഡീസ്സതീശ്ശ൯ പണിയാരംഭിച്ചു: സതീശ്ശനെ പ്രതിപക്ഷനേതാവെന്നതുമാറ്റി രമേശ്ശു്ച്ചെന്നിത്തലയെയാക്കി പ്രസിഡ൯റ്റായി തെരഞ്ഞെടുപ്പുകളു്ജയിച്ച കെ സുധാകരനുംതുട൪ന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയവ൪ക്കു് ഭരണനിഷു്ക്കാസ്സനംചെയ്യാം!

1751

അടുത്തതെരഞ്ഞെടുപ്പിലു് പിണറായിവിജയനു് അധികാരംപോകുമെന്നുഭയന്നു് വീഡീസ്സതീശ്ശ൯ പണിയാരംഭിച്ചു: സതീശ്ശനെ പ്രതിപക്ഷനേതാവെന്നതുമാറ്റി രമേശ്ശു്ച്ചെന്നിത്തലയെയാക്കി പ്രസിഡ൯റ്റായി തെരഞ്ഞെടുപ്പുകളു്ജയിച്ച കെ സുധാകരനുംതുട൪ന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയവ൪ക്കു് ഭരണനിഷു്ക്കാസ്സനംചെയ്യാം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Laz Georgoulas. Graphics: Adobe SP.

അടുത്തതെരഞ്ഞെടുപ്പിലു് പിണറായിവിജയനു് അധികാരംപോകുമെന്നുഭയന്നു് വീഡീസ്സതീശ്ശ൯ പണിയാരംഭിച്ചു: സതീശ്ശനെ പ്രതിപക്ഷനേതാവെന്നതുമാറ്റി ആസ്ഥാനത്തു് മു൯പ്രതിപക്ഷനേതാവായിരുന്ന രമേശ്ശു്ച്ചെന്നിത്തലയെയാക്കി പ്രസിഡ൯റ്റായി പലതെരഞ്ഞെടുപ്പുകളു്ജയിച്ച കെ സുധാകരനുംതുട൪ന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയവ൪ക്കു് ഭരണനിഷു്ക്കാസ്സനംചെയ്യാം! രമേശ്ശു്ച്ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്നപ്പോളു് അതുകഴിഞ്ഞു2021ലു് കോണു്ഗ്രസ്സിനുഭരണംകിട്ടാതിരുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുതുട൪ഭരണംകിട്ടിയതും ജനങ്ങളു്കോണു്ഗ്രസ്സിനു് വോട്ടുചെയ്യാതിരുന്നതുകൊണു്ടല്ല- ജനങ്ങളു്വോട്ടുചെയു്തു-, ബീജേപ്പീയുടെവോട്ടിംഗു്യന്ത്രങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയുംതമ്മിലുള്ള അടിമയുടമബന്ധവുംകൊണു്ടാണു്. അന്നുവോട്ടിംഗു്യന്ത്രങ്ങളിലു് തെരഞ്ഞെടുപ്പുകൃത്രിമമാരോപിക്കാ൯ കോണു്ഗ്രസ്സി൯റ്റെ അഖിലേന്ത്യാനേതൃത്വംതയാറായില്ല, ഇന്നുലോകു്സ്സഭായിലക്ഷനിലു് 2024ലിലവ൪തോറ്റപ്പോളു്, പ്രതീക്ഷിച്ചപോലെവിജയംകിട്ടാതിരുന്നപ്പോളു്, അതിനുതയാറായി. അന്നുമാ൪കു്സ്സിസ്സു്റ്റുബീജേപ്പീബന്ധമുണു്ടെന്നു് അധികമാരുംവിശ്വസിച്ചിരുന്നില്ല, ഇന്നതി൯റ്റെതെളിവുകളു് ഓരോദിവസവും പുറത്തുവരുന്നുവെന്നുമാത്രമല്ല സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രബീജേപ്പീപ്പാ൪ട്ടിയുടെ ഒരു സാമന്തപ്പാ൪ട്ടിയാണെന്നു് സംഘടനാപരമായും രാഷ്ട്രീയനിലപാടുപരമായും തെളിയുകയുംചെയു്തു.

കെ. സുധാകര൯ കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റായശേഷം സംസ്ഥാനത്തുനടന്ന നിയമസഭയിലേയു്ക്കും തദ്ദേശ്ശസ്ഥാപനങ്ങളിലേയു്ക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളിലും ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും കോണു്ഗ്രസ്സുജയിക്കേണു്ടയിടങ്ങളിലെല്ലാംജയിച്ചു, പലപഞു്ചായത്തുകളും ഇടതുമുന്നണിയുടെകൈയ്യിലു്നിന്നും പിടിച്ചെടുക്കുകയുംചെയു്തു. ഈനിലതുട൪ന്നാലു്, അതായതു് കോണു്ഗ്രസ്സു് സംഘടനാപരമായും രാഷ്ട്രീയപ്പ്രചരണപരമായും ഊ൪ജ്ജിതമായി ഇതുപോലെമുന്നോട്ടുപോവുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലുംപുറത്തും കൊലപാതകങ്ങളും അക്രമങ്ങളും പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള അഴിമതികളും അതിലൊക്കെയുള്ള പാ൪ട്ടിപ്പ്രവ൪ത്തകരുടെ പരസ്യവുംരൂക്ഷവുമായ എതി൪പ്പും ഇതുപോലെതുടരുകയുംചെയു്താലു്, 2026ലു്നടക്കുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സിനുശോഭനമായൊരുഭാവിയും ഭരണത്തിലേക്കുള്ളവഴിയും കോണു്ഗ്രസ്സി൯റ്റെപ്രവ൪ത്തക൪കാണുന്നുണു്ടു്, മറ്റുള്ളവരങ്ങനെവിലയിരുത്തുന്നുമുണു്ടു്. സ്വാഭാവികമായുമിതു് പിണറായിവിജയനധികാരത്തിലു്നിന്നുപോകുമെന്നുഭയമുള്ള പ്രതിപക്ഷനേതാവു് വീഡീസ്സതീശ്ശനെവിഷമിപ്പിക്കുന്നുണു്ടു്.

ഒരുപ്രസിഡ൯റ്റി൯റ്റെകാലയളവിലു് ഒരുപാ൪ട്ടിനേടുന്ന ഇങ്ങനെയുള്ളതെരഞ്ഞെടുപ്പുവിജയങ്ങളെല്ലാം- ആപ്പാ൪ട്ടിയുടെയക്കാലത്തുള്ളകെട്ടുറപ്പും- ആപ്പാ൪ട്ടിയുടെപ്രസിഡ൯റ്റിനുതന്നെയാണു് ചാ൪ത്തപ്പെടുന്നതു്- അതി൯റ്റെപ്രതിപക്ഷനേതാവിനല്ല. പ്രസിഡ൯റ്റി൯റ്റെനേതൃത്വത്തിലു് പാ൪ട്ടിമെഷീനറി എണ്ണയിട്ടതുപോലെപ്രവ൪ത്തിച്ചില്ലെങ്കിലു് ഇതൊന്നുംസാദ്ധ്യമാകില്ലല്ലോ! അങ്ങനെയാണീവിജയങ്ങളും ഈപ്പ്രതീക്ഷിക്കപ്പെടുന്നശോഭനമായഭാവിയും കെ. സുധാകര൯റ്റേതാവുന്നതു്, വീഡീസ്സതീശ്ശ൯റ്റേതാവാത്തതു്. പക്ഷേസ്സതീശ്ശനീവിജയങ്ങളെല്ലാം താനാണുണു്ടാക്കിയതെന്നുഭാവിച്ചും അവകാശപ്പെട്ടുംനടക്കുകയാണു്! പാ൪ട്ടിയിലും പ്രവ൪ത്തകരിലുമൊരുകല്ലുകടിയായി ഇടയു്ക്കിടയു്ക്കീപ്പ്രതിപക്ഷനേതാവു് കോണു്ഗ്രസ്സുപ്രസിഡ൯റ്റുമായിത്തനിയു്ക്കു് നീരസമുണു്ടന്നുപരസ്യപ്പെടുത്താ൯ പലതുംചെയു്തുകൊണു്ടിരിക്കുകയുമാണു്. പിണറായിവിജയനെയധികാരത്തിലു്നിന്നുപോക്കാ൯ ആത്മാ൪ത്ഥമായും പ്രവ൪ത്തക൪ക്കാവേശംപക൪ന്നും പ്രവ൪ത്തിക്കുകയാണെന്നതിലല്ലാതെ എന്തിലുള്ളനീരസം?

ഇതിലൂടെപാ൪ട്ടിപ്പ്രവ൪ത്തക൪ സുധാകര൯റ്റെപിന്നിലുറയു്ക്കുകയും സംസ്ഥാനത്തെപ്പാ൪ട്ടിനേതൃത്വത്തിലു് ആശങ്കയുമവിശ്വാസവുംപരന്നു് അതിലു്ക്കുറേപ്പേ൪ സതീശ്ശ൯റ്റെകൂടെച്ചേരുകയുമുണു്ടായിട്ടുണു്ടു്. ഈച്ചേ൪ന്നവരിലു് ഇനിയൊരുകേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റു് വേണു്ടിവരികയാണെങ്കിലു് അതിന൪ഹരുംയോഗ്യരുമായ ബെന്നീ ബഹനാനെപ്പോലുള്ളവ൪പോലുമുണു്ടെന്നു് പലരുംവിശ്വസിക്കുന്നു. അങ്ങനെയ൪ഹതയും യോഗ്യതയും സീനിയോറിട്ടിയും പ്രവ൪ത്തകരുടെപിന്തുണയുമുള്ളതായി അടൂ൪പ്പ്രകാശ്ശിനെയും തിരുവഞു്ചൂ൪ രാധാകൃഷു്ണനെയുംപോലെ വേറെയുംനേതാക്കളു്പലരുമുണു്ടു്- പടിയു്ക്കലു്ക്കൊണു്ടുപോയിക്കലമുടയു്ക്കാനുള്ള സതീശ്ശ൯റ്റെകുത്തിത്തിരിപ്പിലു്വീണവരോ വീഴാത്തവരോ ആയി. പിണറായിവിജയനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഇടതുമുന്നണിയെയും എത്രയുംവേഗമധികാരത്തിലു്നിന്നുപുറത്താക്കാനാണു് ജനങ്ങളീത്തെരഞ്ഞെടുപ്പുവിജയങ്ങളു്നലു്കിയതെന്ന വമ്പിച്ചയുത്തരവാദിത്വമിവ൪മറക്കുന്നു.

ഇതൊക്കെക്കൊണു്ടുതന്നെ സതീശ്ശനുള്ളതുപോലെയുള്ള വിട്ടുവീഴു്ച്ചയൊന്നുമില്ലാതെ മാ൪കു്സ്സിസ്സു്റ്റുഭരണനേതൃത്വത്തെ എത്രയുംവേഗം ഭരണത്തിലു്നിന്നുപുറത്താക്കണമെന്നു് ആത്മാ൪ത്ഥതയോടെപ്രവ൪ത്തിക്കുന്നെന്നു് കോണു്ഗ്രസ്സി൯റ്റെപ്രവ൪ത്തക൪ക്കും ജനങ്ങളു്ക്കുംവിശ്വാസമുള്ളൊരു കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റെന്നനിലയിലു് സുധാകരനൊരുമാറ്റവുംവേണു്ടെന്നനിലപാടു് ഇതൊക്കെനിരീക്ഷിക്കുന്ന പ്രവ൪ത്തകരിലു്ശ്ശക്തമായി- ജനങ്ങളിലും. അതിനുപകരം പ്രവ൪ത്തകരോടൊപ്പംചേ൪ന്നു് ഒരുസമരവുംനടത്തിവിജയിപ്പിക്കാത്ത സതീശ്ശനെയാണുമാറ്റേണു്ടതെന്നവികാരവും ശക്തമായി. സുധാകരനെ കോണു്ഗ്രസ്സിനത്തു് തെരഞ്ഞെടുപ്പിലൂടെ പ്രസിഡ൯റ്റാക്കിയതാണെന്നതും സതീശ്ശനെ കേന്ദ്രപ്പാ൪ട്ടി നോമിനേറ്റുചെയു്തതാണെന്നതുംപ്രസക്തമായി. ആക്കേന്ദ്രത്തീരുമാനംതെറ്റിപ്പോയി; സുധാകരനെത്തെരഞ്ഞെടുത്ത പ്രവ൪ത്തകരുടെതീരുമാനംതെറ്റിയുമില്ല.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുപ്രവ൪ത്തിച്ചുകൊണു്ടു് ബീജേപ്പീയെസ്സഹായിക്കുന്ന പിണറായിവിജയനെപ്പോലെയുള്ള നേതാക്കളുടെയൊരുകൂട്ടമതിനകത്തുണു്ടെന്നതുപോലെ കോണു്ഗ്രസ്സിനകത്തുപ്രവ൪ത്തിച്ചുകൊണു്ടു് അവരുമായാലോചനകളു്നടത്തി കൂട്ടുകെട്ടിലേ൪പ്പെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഭരണത്തിലിരുത്താ൯സ്സഹായിക്കുന്ന വീഡീസ്സതീസ്സനെപ്പോലെയൊരു നേതൃത്വത്തി൯റ്റെകൂട്ടം കോണു്ഗ്രസ്സിനകത്തുമുണു്ടു്. അവ൪സമ്മതിച്ചില്ലെങ്കിലും ജനങ്ങളു്ക്കതുബോധ്യമുണു്ടു്. രാഷ്ട്രീയത്തിലതിലത്ഭുതമൊന്നുമില്ല- അതുസ്വാഭാവികമാണു്, അവസരംകിട്ടിയാലാരുമാസ്സാഹചര്യം നി൪മ്മിച്ചെടുക്കും, പിണറായിവിജയനെപ്പോലെ അതി൯റ്റെഗുണഫലങ്ങളനുഭവിക്കുകയുംചെയ്യും. അതുകോണു്ഗ്രസ്സുനേതൃത്വം കണക്കിലെടുത്തില്ലെങ്കിലു് അവ൪ക്കല്ല അവ൪ക്കുവോട്ടുചെയു്തുവിശ്വസിക്കുന്ന ജനങ്ങളു്ക്കാണുകുഴപ്പം. അതുകൊണു്ടതിപ്പോളു് ജനങ്ങളുടെയൊരുപ്രശു്നമാണു്. അതുപരിഹരിക്കാനുള്ളവഴികളവ൪തേടും.

മതകോ൪പ്പറേറ്റുഫാസ്സിസ്സു്റ്റുചേരിയിലു് ഭാരതീയജനതാപ്പാ൪ട്ടിനിലയുറപ്പിക്കുകയും അവമൂന്നിനേയുംപിന്തുടരുന്നവരുടെസഹായത്തോടെ ഭരണമുറപ്പിക്കുകയും കേരളത്തിലെ അഴിമതിബന്ധിതമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുതലു് മഹാരാഷ്ട്രയിലെ ശിവസേനക്കഷണങ്ങളു്വരെയുള്ളവരുടെ പിന്തുണയോടെയതു് നിലനി൪ത്തുകയുംചെയ്യുമ്പോളു് ഒരു ദേശീയജനാധിപത്യപ്പാ൪ട്ടിയായവശേഷിക്കുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ചേരിയിലു്ച്ചേരാ൯വരുന്നവരെ പ്രാഥമികമായൊരുസു്ക്രീനിംഗിനുശേഷം പാ൪ട്ടിയിലോ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള അവരുടെപ്രതിപക്ഷമുന്നണിയിലോ സ്വീകരിക്കേണു്ടതു് രാഷ്ട്രീയപരമായി കോണു്ഗ്രസ്സി൯റ്റെയൊരുക൪ത്തവ്യമാണു്, ജനങ്ങളോടുള്ളയുത്തരവാദിത്വമാണു്. അതനുസരിച്ചാണു് കേയാ൪ ഗൗരി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിള൪ന്നപ്പോളു്, ജേയെസ്സെസ്സെന്നൊരു പാ൪ട്ടിയുമായിവന്നപ്പോളു്, കേരളത്തിലെയവരുടെ ഐക്യജനാധിപത്യമുന്നണി ഒരുഘടകകക്ഷിയായിസ്സ്വീകരിച്ചതും റ്റീപ്പീ ചന്ദ്രശേഖര൯റ്റെ മാ൪കു്സ്സിസ്സു്റ്റുനേതാക്കളുടെകൈകൊണു്ടുള്ള വധത്തോടെ അയാളുടെപാ൪ട്ടിയായ ആറെംപീയെ അയാളുടെഭാര്യയായ കേക്കേ രമയുടെനേതൃത്വത്തിനുകീഴിലു്സ്സ്വീകരിച്ചതും.

പക്ഷേ അതിനേക്കാളു്ഗുരുതരമായരാഷ്ട്രീയസാഹചര്യങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെയും വിശിഷ്യായതി൯റ്റെമുഖ്യമന്ത്രിയായ പിണറായിവിജയനെതിരെയും ഗുരുതരമായയഴിമതിയാരോപണങ്ങളുന്നയിച്ചുകൊണു്ടു്, അതിനേക്കാളു്ക്കൂടുതലു്രഹസ്യങ്ങളുംകൊണു്ടു്, അവരുടെയൊരെമ്മെല്ലേയായ പീവീ അ൯വ൪വന്നപ്പോളു് സ്വീകരിക്കാ൯ കേരളത്തിലെക്കോണു്ഗ്രസ്സും അവരുടെ ഐക്യജനാധിപത്യമുന്നണിയുംമടിച്ചു. മറ്റുരണു്ടുപേരിലു്നിന്നുംവ്യത്യസു്തമായി അ൯വറൊരുപഴയ കോണു്ഗ്രസ്സുകാരനായിരുന്നിട്ടുപോലും സ്വീകരിച്ചില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവിധേയപ്പെട്ട വീഡീ സതീശ്ശനല്ല അന്നു് പ്രതിപക്ഷനേതാവായിരുന്നതുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെരഹസ്യങ്ങളുമായിവന്ന രണു്ടുമുന്നുദാഹരണങ്ങളിലും അവ൪സ്വീകരിക്കപ്പെട്ടതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെരഹസ്യങ്ങളുമായിവന്ന അ൯വറിനെസ്സ്വീകരിക്കാ൯ കേരളത്തിലെ കോണു്ഗ്രസ്സുതയാറാവാതിരുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായമുഖ്യമന്ത്രിയുടെ നി൪ദ്ദേശാനുസരണം അവരുടെഭരണംനിലനി൪ത്താ൯ കോണു്ഗ്രസ്സിനകത്തുപ്രവ൪ത്തിക്കുന്ന വീഡീ സതീശ്ശ൯ പ്രതിപക്ഷനേതാവായിരുന്നതുകൊണു്ടാണു്, കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റി൯റ്റെ സമ്മതത്തെമറികടന്നുള്ള സതീശ്ശ൯റ്റെയെതി൪പ്പുണു്ടായിരുന്നതുകൊണു്ടാണു്. അ൯വ൪ പിന്നീടു് കോണു്ഗ്രസ്സു്ഹൈക്കമാ൯ഡുവഴിശ്രമിച്ചു, അവരനുകൂലിച്ചു.

കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റും അതിനകത്തുനിന്നുള്ള കേരളത്തിലെ പ്രതിപക്ഷനേതാവുമൊക്കെ ആരായിരിക്കണമെന്നുതീരുമാനിക്കുന്നതു് അവ൪തന്നെയാണു്, അതവരുടെ ആഭ്യന്തരകാര്യംതന്നെയാണു്. പക്ഷേ കേരളത്തിലെ അഴിമതിമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ നിലനി൪ത്തുന്നതു് അതിനകത്തുള്ളചിലരും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുംകൂടിയാണെന്നുകാണുമ്പോളു് അതുജനങ്ങളുടെകാര്യമാവുന്നു, കാരണം ആ അഴിമതിഗവണു്മെ൯റ്റുനിലനിലു്ക്കാ൯ ജനങ്ങളിഷ്ടപ്പെടുന്നില്ല.

Written on 12 December 2024 and first published on: 14 December 2024