വ൯പണംമുടക്കി പതിനഞു്ചുകൊല്ലംകൊണു്ടു് സജ്ജീകരണങ്ങളൊരുക്കി ഇറക്കുമതിയൊഴിവാക്കി ഉലു്പ്പാദനമാരംഭിച്ചാലു്ത്തന്നെ അമേരിക്കയു്ക്കു് അതിനുള്ള സ്വാഭാവികപ്രകൃതിദത്ത അസംസ്സു്ക്കൃതവസു്തുക്കളുണു്ടോ? കാഷു്മീ൪പ്പട്ടും കുങ്കുമപ്പൂവും പേ൪ഷ്യ൯കമ്പളവും സു്കോച്ചുവിസ്സു്ക്കിയും അവ൪ തദ്ദേശീയമായി സ്വന്തമായുണു്ടാക്കുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ലോകത്തെ നൂറ്റിയെണു്പത്തഞു്ചുരാജ്യങ്ങളു്ക്കു് കനത്തയിറക്കുമതിച്ചുങ്കം ട്രംപുപ്രഖ്യാപിച്ചു. ഇതിലു് ഇ൯ഡൃയും ഇംഗ്ലണു്ടും ഇസ്സ്രായേലും ജപ്പാനും ചൈനയും യൂറോപ്യ൯യൂണിയനുമെല്ലാംപെടുന്നു. തിരിച്ചടിത്തീരുവ അല്ലെങ്കിലു് പ്രതികാരച്ചുങ്കം എന്നൊക്കെയാണു് ട്രംപിതിനുപേരുവിളിക്കുന്നതു്. ആ പ്രവൃത്തിയിലു്നിന്നറിയാം സ്വഭാവം. അമേരിക്കയുടെതൊഴിലവസരങ്ങളും സമ്പത്തും ഈരാജ്യങ്ങളേ൪പ്പെടുത്തുന്ന അവരുടെരാജ്യങ്ങളിലേക്കുള്ള ഇറക്കുമതിച്ചുങ്കത്തിലൂടെ അവ൪കൊണു്ടുപോകുന്നു എന്നാണുട്രംപുപറയുന്നതു്. അപ്പോളു് ആരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെപേരിലു് ആരാജ്യങ്ങളിലുള്ള തൊഴിലവസരങ്ങളും സമ്പത്തും അമേരിക്കകൊണു്ടുപോകുന്നതോ?
അമേരിക്കയിലു് നി൪മ്മാണംകുറവായതും അമേരിക്കക്കാ൪ക്കു് ആവശ്യമുള്ളതുമായകാര്യങ്ങളാണല്ലോ അമേരിക്കയിലേയു്ക്കു് ഈരാജ്യങ്ങളിലു്നിന്നും ഇറക്കുമതിചെയ്യുന്നതു്! സ്വാഭാവികമായുമീ പ്രതികാരച്ചുങ്കവ൪ദ്ധനയുടെഫലമായി അമേരിക്കയിലീവസു്തുക്കളു്ക്കു് അമിതമായിവിലയുയരും. അതുകൊണു്ടു് അമേരിക്കയിലീവസു്തുക്കളുടെ നി൪മ്മാണമാരംഭിക്കും, അല്ലെങ്കിലു് നിലവിലുള്ളയുലു്പ്പാദനം വ൪ദ്ധിപ്പിക്കും. പക്ഷേയതു് ഡിമാ൯ഡിനനുസരിച്ചുള്ള സപ്ലെ എന്നനിലയിലെത്താ൯ എത്രവ൪ഷമെടുക്കും, അതിനാവശ്യമുള്ള സജ്ജീകരണങ്ങളൊരുക്കാ൯ അമേരിക്കയു്ക്കു് എത്രബില്യണു്ഡോള൪ വേണു്ടിവരും? അതിനുള്ളപണമവ൪ക്കുണു്ടോ, അതിനുള്ളസാവകാശമവ൪ക്കുണു്ടോ?
ഇതെല്ലാമുണു്ടെങ്കിലു്ത്തന്നെ അതിനുള്ള സ്വാഭാവികപ്രകൃതിദത്ത അസംസ്സു്ക്കൃതവസു്തുക്കളവ൪ക്കുണു്ടോ? കാഷു്മീ൪പ്പട്ടും കുങ്കുമപ്പൂവും പേ൪ഷ്യ൯കമ്പളവും തദ്ദേശീയമായി അവരുണു്ടാക്കുമോ? ഒരുദാഹരണത്തിനു് തണുപ്പുരാജ്യമായതിനാലു് നന്നായിമദ്യംകഴിക്കുന്നയൊരുരാജ്യമാണു് അമേരിക്ക. നേറ്റീവു് അമേരിക്ക൯മാ൪മുതലു് എത്രയോനൂറ്റാണു്ടായി നന്നായിമദ്യമുണു്ടാക്കുന്നുണു്ടു്, വിസ്സു്ക്കിയുണു്ടാക്കുന്നുണു്ടു്, പലതരംധാന്യങ്ങളിലു്നിന്നുള്ള ബോ൪ബോണു് റൈ ടെന്നസ്സീ എന്നിങ്ങനെ അനേകതരംവിസ്സു്ക്കികളുണു്ടാക്കുന്നുണു്ടു്! അവരുടെ ജാക്കു് ഡാനിയേലു്സ്സു് ലോകപ്പ്രസിദ്ധമാണു്. പക്ഷേയിതിനൊക്കെയുള്ള സാങ്കേതികവിദ്യയുണു്ടെങ്കിലും അമേരിക്കക്കാരേറെയിഷ്ടപ്പെടുന്ന, പൂ൪ണ്ണമായുമിറക്കുമതിചെയ്യുന്ന, വെള്ളത്തി൯റ്റെയും അതുപോലെയുള്ളമറ്റുപലതി൯റ്റെയും സു്ക്കോട്ടു്ല൯ഡിലെമലനിരകളു്ക്കും ചതുപ്പുകളു്ക്കുംമാത്രമുള്ള പ്രത്യേകതകളതിനെ ലോകത്തൊന്നാംനമ്പറായിനിലനി൪ത്തിയിരിക്കുന്ന, സു്ക്കോട്ടു്ല൯ഡിലു്നിന്നുള്ള സു്കോച്ചുവിസ്സു്ക്കിയവരെങ്ങനെയുണു്ടാക്കും? അതുവേണമെങ്കിലു് ഇറക്കുമതിചെയു്തു് അമേരിക്കയിലിപ്പോളേ൪പ്പെടുത്തിയ കനത്തചുങ്കംകാരണം അമിതവിലകൊടുത്തുവാങ്ങുകയല്ലാതെ അമേരിക്കക്കാരെന്തുചെയ്യും?
അമേരിക്ക൯പ്രതിരോധത്തി൯റ്റെ രണു്ടാമത്തെവലിയയവശ്യഘടകമാണു് ചെമ്പു് അഥവാ കോപ്പ൪. അമേരിക്കയുടെയൂ൪ജ്ജയാവശ്യങ്ങളു്ക്കും ചെമ്പു് വളരെയധികമാവശ്യമായിവരുന്നുണു്ടു്. അതുകിട്ടിയില്ലെങ്കിലു് ജനങ്ങളുടെജീവിതരീതിയും സമൂഹത്തി൯റ്റെക്രമവുംമാറും, രാജ്യത്തി൯റ്റെരാഷ്ട്രീയംതന്നെമാറും. കുറേ റിസ൪വ്വായിശ്ശേഖരിച്ചുസൂക്ഷിച്ചിട്ടുണു്ടെങ്കിലും ആവശ്യമുള്ളശുദ്ധീകരിച്ചചെമ്പി൯റ്റെ അമ്പതുശതമാനമേ അമേരിക്കയിലുണു്ടാക്കുന്നുള്ളൂ. ഇതിലു്ക്കുറേ റിസ൪വ്വിലേയു്ക്കുപോവുകയാണു്. ബാക്കിയമ്പതുശതമാനം ചൈനയിലു്നിന്നും ബാക്കി ക്യാനഡ, മെകു്സ്സിക്കോ, ചിലി എന്നിവിടങ്ങളിലു്നിന്നും അമേരിക്കയിറക്കുമതിചെയ്യുകയാണു്. ഇതുനിന്നാലും കുറഞ്ഞാലും അമേരിക്കയുടെ പ്രതിരോധയുപകരണനി൪മ്മാണമേഖലയിലാണതി൯റ്റെ ആഘാതമേലു്ക്കുന്നതു്. അപ്പോളു് ശേഖരിച്ചുവെച്ചിട്ടുള്ള റിസ൪വ്വിലു്നിന്നെടുക്കേണു്ടിവരും, ഭാവിസുരക്ഷിതമല്ലാതാവും, ഡിഫ൯സ്സുഭാഗികമായിത്തകരും. ഇതിപ്പോളു് മു൯പ്രസിഡ൯റ്റുബൈഡ൯റ്റെകാലശേഷം രാജ്യസാമ്പത്തികമറിയാതെ പുതിയപ്രസിഡ൯റ്റുട്രംപു് ശത്രുക്കളാക്കിമാറ്റിയിരിക്കുന്ന ഈരാജ്യങ്ങളു്ക്കൊക്കെയറിയാം. തീരുവപ്പ്രതികാരത്തിലൂടെ ട്രംപുണു്ടാക്കുന്ന ആഗോളസാമ്പത്തികമാന്ദ്യത്തിലു്നിന്നു് രക്ഷപ്പെടുന്നതിനുവേണു്ടി അമേരിക്കയു്ക്കെതിരെ അതിനുള്ളയടവുകളവ൪പയറ്റും. ഒന്നുകിലമേരിക്ക൯ഡിഫ൯സ്സുതകരും, അല്ലെങ്കിലതിനെരക്ഷിക്കുന്നതിനുവേണു്ടി ചെമ്പിനുവേണു്ടിയീരാജ്യങ്ങളു്ക്കുവഴങ്ങി അമേരിക്കസാമ്പത്തികമായിനഷ്ടത്തിലാകും.
അമേരിക്കയുടെ ദേശീയസുരക്ഷിതത്വത്തിലുള്ളറിസ്സു്ക്കും അമേരിക്കയുടെയാവശ്യവുംകണക്കിലെടുത്തു് ഇപ്പോളീരാജ്യങ്ങളിലു്നിന്നുള്ള ചെമ്പിറക്കുമതിക്കുതീരുവയൊന്നുമില്ല. പക്ഷേ അതേ പ്രതികാരച്ചുങ്കനയത്തി൯റ്റെഭാഗമായി ഈരാജ്യങ്ങളിതി൯റ്റെകയറ്റുമതികുറച്ചാലു്, ദീ൪ഘകാലക്കരാറുകളു്മാനിക്കാതെ അതു് മറ്റുള്ളവ൪ക്കുകൊടുത്താലു്, ഡിഫ൯സ്സിനുവേണു്ടി ചെമ്പാവശ്യമുള്ള വേറെയുമനേകംരാജ്യങ്ങളു് കാത്തുകിടക്കുന്നതിനാലു്, അമേരിക്ക ചെമ്പി൯റ്റെപേരിലു്മാത്രമൊരുപ്രതിസന്ധിനേരിടും. ദീ൪ഘകാലകരാറുകളു്ചൂണു്ടിക്കാട്ടി അമേരിക്കലോകംമുഴുവ൯പോയി ചെമ്പിനുവേണു്ടിയുദ്ധംനടത്തുമോ? അമേരിക്കയുടെ 1962ലെ വ്യാപാരവികസനയാക്ടിലെ സെക്ഷ൯ 232 ദേശീയസുരക്ഷിതത്വത്തെബാധിച്ചേയു്ക്കാവുന്ന ചിലവസു്തുക്കളുടെ അമേരിക്കയിലേയു്ക്കുള്ളയിറക്കുമതി നിയന്തിക്കാനുംനിരോധിക്കാനുമേ പ്രസിഡ൯റ്റിനധികാരംനലു്കുന്നുള്ളൂ. അതെങ്ങനെ ചിലരാജ്യങ്ങളിലു്നിന്നും അമേരിക്കയിലേക്കുള്ള ചിലവസു്തുക്കളുടെകയറ്റുമതി അമേരിക്കയുടെ ദേശീയസുരക്ഷിതത്വംകണക്കിലെടുത്തു് നി൪ബ്ബന്ധമാക്കിക്കൊണു്ടുപ്രയോഗിക്കും? വാസു്തവത്തിലു് ഒരുദേശീയസുരക്ഷിതത്വറിസ്സു്ക്കിലേയു്ക്കാണു് ട്രംപിലൂടെ അമേരിക്കനടന്നടുത്തുകൊണു്ടിരിക്കുന്നതു്.
ധാതുക്കളുടെകാര്യത്തിലു് ആവശ്യംതികയാത്തയമേരിക്കയെന്തുകൊണു്ടാണു് ക്യാനഡയെയും മെകു്സ്സിക്കോയെയും ഗ്രീ൯ല൯ഡിനെയും ഇതൊക്കെക്കൊണു്ടുവരാ൯ പനാമാക്കനാലിനെയും തങ്ങളു്ക്കുവേണമെന്നാവശ്യപ്പെടുന്നതെന്നു് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേയങ്ങനെയാവശ്യപ്പെടാ൯ രാഷ്ട്രങ്ങളു്ക്കുസ്വാതന്ത്ര്യവും സ്വയംനി൪ണ്ണയാവകാശവും പരമാധികാരവുമുള്ള ഇന്നത്തെലോകത്തുകഴിയുമോ? നിങ്ങളു്ക്കുമാത്രംജീവിച്ചാലു്മതിയോടേയു്?
മുട്ടയടക്കമുള്ളഭക്ഷൃവസു്തുക്കളിലു് സ്വയംപര്യാപു്തമല്ലാത്തൊരുരാജ്യമാണമേരിക്ക. ഇവയെല്ലാമിറക്കുമതിചെയ്യുകയാണു്. ട്രംപുകാരണം അമേരിക്കയന്യരാജ്യങ്ങളുമായാരംഭിച്ച തീരുവയുദ്ധംകാരണം അമേരിക്കയിലു് 2025 ഫെബ്രുവരിയവസാനംമുതലു് അമേരിക്ക൯മാരുടെപ്രധാനസു്റ്റേപ്പിളായ മുട്ടയുടെവിലു്പ്പനയു്ക്കുകടകളിലു്നിയന്ത്രണവും മുട്ടയു്ക്കുസ൪ച്ചാ൪ജ്ജും മുട്ടകള്ളക്കടത്തുംതുടങ്ങി. അമേരിക്ക ദേശീയയടിയന്തരാവസ്ഥപ്രഖ്യാപിച്ചു് ജനങ്ങളെഭീഷണിപ്പെടുത്തി രാജ്യംമുഴുവ൯ കോഴിക്കൂടുകളു്വെയു്ക്കുമോ? ഭക്ഷണമേറ്റവുംകൂടുതലകത്തോട്ടെടുക്കുകയും ഏറ്റവുംകൂടുതലു്വേയു്സ്സു്റ്റാക്കുകയും ചെയ്യുന്നൊരുരാജ്യമാണമേരിക്ക. ചൈനയിലു്നിന്നും ജപ്പാനിലു്നിന്നും മത്സ്യംവന്നില്ലെങ്കിലു് ട്രോളറുമായമേരിക്ക ജപ്പാ൯റ്റെയും ചൈനയുടെയുംകടലിലിറങ്ങുമോ? ആകെയുള്ളഗോതമ്പു് ഇ൯ഡൃയു്ക്കുവിറ്റിരുന്നതിപ്പോളവ൪വാങ്ങുന്നില്ല എന്നാണുനരേന്ദ്രമോദി പുറത്തുകണക്കുകളു്പറയുന്നതു്. ആഗോതമ്പുമാളു്ട്ടാക്കിമാറ്റി വിസ്സു്ക്കിയാക്കിയമേരിക്കകയറ്റുമതിചെയുമോ, അമേരിക്കയുമായുള്ളയീ വ്യാപാരയുദ്ധത്തിലവയാരുമിറക്കുമതിചെയു്തില്ലെങ്കിലു് അവരിരുന്നുകുടിച്ചുതീ൪ക്കുമോ, അല്ലെങ്കിലാഗോതമ്പെല്ലാം കൂട്ടിയിട്ടുകത്തിക്കുമോ?
ലോകത്തുകാ൪ഷികയുലു്പ്പാദനത്തിലു് മുന്നിലായിരുന്നയമേരിക്ക കഴിഞ്ഞരണു്ടുദശാബ്ദക്കാലമായി പഴങ്ങളുംപച്ചക്കറിയുമുലു്പ്പാദനത്തിലു് വളരെപ്പിന്നോക്കംപോയി അവയു്ക്കുവേണു്ടിയിന്നു് ഇറക്കുമതിയെയാശ്രയിക്കുകയാണു്. തുട൪ച്ചയായുണു്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും പേമാരിയുംകാട്ടുതീയും ഇതിലൊരുപങ്കുവഹിച്ചിട്ടുണു്ടു്. പഴങ്ങളുടെയുലു്പ്പാദനം മുപ്പത്താറുശതമാനമാണുകുറഞ്ഞതു്. ചെറുകിടയും വ൯കിടയുമായയിവയുടെയുലു്പ്പാദനത്തിലു്നിന്നും പെട്ടെന്നുകേടാവുന്നവപെട്ടെന്നുമാ൪ക്കറ്റിലേയു്ക്കു് ട്രാ൯സ്സു്പ്പോ൪ട്ടുചെയ്യുന്നതിനുള്ള സൗകര്യങ്ങളില്ലായു്മ, ലാഭമില്ലായു്മയും വിദേശയുലു്പ്പന്നങ്ങളിലു്നിന്നുള്ള കഴുത്തറുപ്പ൯മത്സരവും, സ൪ക്കാ൪ വ൯കിടക്ക്രോപ്പുകളു്ക്കല്ലാതെ സബ്ബു്സ്സിഡിനലു്കാതിരിക്കുന്നതു്, എന്നീനിരവധികാരണങ്ങളാലു് അമേരിക്ക൯ക൪ഷക൪പി൯വാങ്ങിയിരിക്കുകയാണു്. ക൪ഷകരിവയുടെയുലു്പ്പാദനത്തിലും അതിലൂടെവ്യാപാരത്തിലുംനിന്നുപുറത്തുകടക്കുമ്പോളു് ഉഭയകക്ഷിയുടമ്പടികളു്പ്രകാരം ഇവയുടെ ക്യാനഡയിലുംമെകു്സ്സിക്കോയിലുംനിന്നടക്കമുള്ള അതിവേഗയിറക്കുമതിയെയാണു് കൂടുതലാശ്രയിക്കേണു്ടിവരുന്നതു്. ഭരണാധികാരികളുടെ രാഷ്ട്രീയംവിടലി൯റ്റെഭാഗമായി ഇവയുടെയിറക്കുമതിയിലേ൪പ്പെടുത്തിയിരിക്കുന്ന ഏതൊരുതീരുവവ൪ദ്ധനയും ജനങ്ങളുടെജീവിതത്തിലാണുചെന്നുകൊള്ളുന്നതു്. ട്രംപി൯റ്റെരാഷ്ട്രീയം ആരുംതടയാതെമുറുകി മറ്റുരാജ്യങ്ങളുടെമേലു് കൂടുതലു്തീരുവയേ൪പ്പെടുത്തുകയാണെങ്കിലു് ഇസ്സ്രായേലു് ഗാസ്സയു്ക്കുഭക്ഷണംകൊടുക്കാതെയിട്ടു് പട്ടിണികിടത്തിയിറുക്കിയതുപോലെ അമേരിക്കയുംനേരിടേണു്ടിവരും.
അമേരിക്കയുടെവ്യാപാരക്കമ്മി, അതായതു് ട്രേഡു് ഡെഫിസ്സിറ്റു്, എണ്ണയുടെയും ഗൃഹോപകരണങ്ങളുടെയുമിറക്കുമതികാരണം കയറ്റുമതിമിച്ചത്തിനെയപേക്ഷിച്ചു് 1976മുതലു് ഉയ൪ന്നുനിന്നിരുന്നതു് ട്രംപധികാരത്തിലു്വന്നു് 2025 ജനുവരി-ഫെബ്രുവരിമാസങ്ങളിലു് ചൈനയിലും മെകു്സ്സിക്കോയിലും ക്യാനഡയിലും ജ൪മ്മനിയിലും ജപ്പാനിലും വിയറ്റു്നാമിലും അയ൪ല൯ഡിലുംനിന്നുള്ള ഒഴിവാക്കാനൊക്കാത്തകനത്തയിറക്കുമതികാരണം ആ ഓരോമാസവും അമേരിക്ക൯ ബ്യൂറോ ഓഫു് എക്കണോമിക്കു് അനാലിസിസ്സി൯റ്റെ കണക്കുകളു്പ്രകാരംതന്നെ നൂറ്റിമുപ്പതുബില്യണെന്ന റെക്കാ൪ഡുകമ്മിയിലേയു്ക്കുകടന്നു.
വ്യാവസായികോലു്പ്പാദനത്തിനും പ്രതിരോധത്തിനുമുള്ളയസംസ്സു്ക്കൃതവസു്തുക്കളിലു്മുതലു് ജനങ്ങളുടെജീവിതത്തിനുള്ള ഭക്ഷൃവസു്തുക്കളിലു്വരെ അമേരിക്കയിലു് സുഭദ്രമല്ലകാര്യങ്ങളു്. അതിന്നിടയിലാണു് അതിനെമുഴുവ൯വഷളാക്കിക്കൊണു്ടു് പൊളിറ്റിക്കു്സ്സും ഡിപ്ലോമസിയുമറിഞ്ഞുകൂടാത്ത വെറുമൊരുകച്ചവടക്കാര൯റ്റെ പ്രസിഡ൯റ്റുസ്ഥാനത്തിരുന്നുകൊണു്ടുള്ളകുത്സിതങ്ങളു്. ഇതിലൊക്കെയെവിടെയാണു് പറയുന്നതുപോലെയുള്ളയമേരിക്കയുടെശോഭനമായഭാവി ട്രംപുകാണുന്നതു്, അമേരിക്കയുടെതിരിച്ചുവരവുകാണുന്നതു്, തിരിച്ചുവരാ൯ എവിടെപ്പോയിരിക്കുകയായിരുന്നമേരിക്ക?
…..
…..
Written on 01 April 2025 and first published on 03 April 2025